Sunday, November 04, 2007

മിസ്റ്റര്‍ കാരാട്ട്, ഏതാണ് താങ്കളുടെ മാതൃരാജ്യം?

മാരീചന്‍

ഒക്ടോബര്‍ വിപ്ലവത്തിന്റെ വാര്‍ഷികാചരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ്. തൊഴിലാളിവര്‍ഗ സാര്‍വദേശീയത എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന സോവിയറ്റ് മതഭക്തിയുടെ ഏറ്റവും പ്രകടമായ തെളിവത്രേ ഈ ചടങ്ങ്.

കൊല്‍ക്കൊത്തയില്‍ ഇക്കുറി ആഘോഷിച്ച ഒക്ടോബര്‍ വിപ്ലവത്തിന്റെ വാര്‍ഷികാഘോഷച്ചടങ്ങ് രാഷ്ട്രം ശ്രദ്ധിച്ചത് പക്ഷേ സോവിയറ്റ് മതഭക്തിയുടെ പേരിലല്ല, മറിച്ച ചൈനാഭക്തിയുടെ പേരിലാണ്. ആണവക്കരാര്‍ സംബന്ധിച്ച് സിപിഎമ്മിന്റെ ആശങ്ക അതിന്റെ ജനറല്‍ സെക്രട്ടറി യാതൊരു സംശയത്തിനും ഇടനല്‍കാതെ വിളിച്ചു പറഞ്ഞത് രാജ്യം കേട്ടു.

ഇന്ത്യയെ സഖ്യകക്ഷിയാക്കി ചൈനയെ തകര്‍ക്കാന്‍ അനുവദിക്കുന്ന പ്രശ്നമില്ലെന്നും ഇന്ത്യയും അമേരിക്കയും തമ്മില്‍ സഖ്യത്തിലേര്‍പ്പെടാനുളള ഏത് സാധ്യതയെയും അവസാന നിമിഷം വരെയും നേരിടുമെന്നും കാരാട്ട് പറഞ്ഞു. അവസാനശ്വാസം വരെ പൊരുതാനുളള കാരാട്ടിന്റെയോ സിപിഎമ്മിന്റെയോ കഴിവില്‍ മാരീചന് സംശയമൊന്നുമില്ല. ഒരു വില്ലേജ് ഓഫീസ് ഉപരോധമെങ്കിലും സ്വന്തം നിലയില്‍ കാരാട്ട് നടത്തി വിജയിപ്പിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നുമില്ല.

പക്ഷേ, പ്രകാശ് കാരാട്ടിനോടും സിപിഎമ്മിനോടും നാം ചോദിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ചോദ്യമുണ്ട്. ചൈനയോ, ഇന്ത്യയോ, ഏതാണ് സഖാക്കളേ നിങ്ങളുടെ മാതൃരാജ്യം? ചൈനയെ സംരക്ഷിക്കുകയാണോ ഇന്ത്യയെ സംരക്ഷിക്കുകയാണോ നിങ്ങളുടെ ആദ്യ കടമ?

ചൈനയ്ക്കു വേണ്ടി പ്രകാശ് കാരാട്ട് തന്റെ കൊക്കിലെ അവസാന ശ്വാസവും ചെലവിടുമെന്ന് ഉറക്കെ പ്രഖ്യാപിക്കുമ്പോള്‍, ചൈന ഇന്ത്യയ്ക്കു വേണ്ടി എന്താണ് ചെയ്യുന്നത്? ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍, ദക്ഷിണേഷ്യയിലെ ശാക്തിക രാജ്യമായി ഇന്ത്യ മാറുന്നത് തടയാന്‍ എത്രയോ കാലമായി പരിശ്രമിക്കുന്ന രാജ്യമാണ് ചൈന.

ലേഖനത്തിന്റെ പൂര്‍ണരൂപം ദാറ്റ്സ് മലയാളത്തില്‍ വായിക്കുക


49 comments:

മാരീചന്‍ said...

വെറും ഒരു രാഷ്ട്രീയ പ്രവര്‍ത്തകനില്‍ നിന്നും രാജ്യതന്ത്രജ്ഞനിലേക്കുളള ദൂരം ഒരുപാടാണ് മിസ്റ്റര്‍ പ്രകാശ് കാരാട്ട്. ജെഎന്‍യുവില്‍ പഠിച്ചിട്ടും താങ്കള്‍ക്ക് അത് മനസിലായില്ലെങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ പിന്നെ ആര്‍ക്കാണത് മനസിലാവുക?

ഫസല്‍ said...

മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍
അറിവ് പ്രധാനം ചെയ്ത ലേഖനം

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയപ്പെട്ട മാരീചന്‍ , വായിച്ചപ്പോള്‍ തോന്നിയത് കമന്റ് എഴുതാനല്ല , പിന്നെയോ ഒരു പോസ്റ്റ് എഴുതാനാണ് . ഇതാ ഇങ്ങിനെ

മാരീചന്‍ said...

ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന യുദ്ധത്തിന്റെ ചരിത്ര പശ്ചാത്തലം ഓര്‍മ്മിപ്പിക്കുന്ന പോസ്റ്റ് പ്രസക്തം തന്നെ സുകുമാരേട്ടാ. ചര്‍ച്ച നടക്കട്ടെ. പ്രതികരണത്തിന് ഫസലിനോടും നന്ദി

A Symphony In Green......... said...

Nice post. Keep up

മൂര്‍ത്തി said...

പ്രിയ മാരീചന്‍,

കാരാട്ടിന്റെ പ്രസ്തുത പ്രസംഗത്തിന്റെ ലിങ്കുകള്‍(വിവിധ പത്രങ്ങളില്‍ വന്നത്) താഴെ കൊടുക്കുന്നു.
1. ഹിന്ദു
2.
3.
എന്‍.ഡി.ടി.വി
4. ടെലഗ്രാഫ്

അതിലൊരിടത്തും ചൈനക്കു വേണ്ടി കൊക്കിലെ അവസാന ശ്വാസം വരെ പോരാടുന്നതിനെക്കുറിച്ച് കാരാട്ട് പറയുന്നില്ല. മാരീചന്റെ ആലങ്കാരിക ഭാഷ മനസ്സിലാകാതെ അല്ല. പക്ഷെ സത്യത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന ആലങ്കാരികത നുണക്കു തുല്യമല്ലേ?

കാരാട്ട് പറഞ്ഞതു മുഴുവന്‍ സാമ്രാജ്യത്വത്തിനെതിരെ ആയിരുന്നു. അമേരിക്കയുടെ നൃശംസതകളെപ്പറ്റിയും ഇന്ത്യ സര്‍ക്കാരിന്റെ നിശബ്ദതയെപ്പറ്റിയും അദ്ദേഹം എടുത്തുപറയുകയും ചെയ്യുന്നുണ്ട്.

“when the USA is training its guns on Iran.” “It is a shame that our government has remained silent when [President] Bush has threatened a World War III over Iran … Why should we keep quiet about the horrific attacks on the Palestinian people by Israel … All over the world there have been protests against the Israeli blockade of Gaza but none from our
government. This is the logic of becoming an ally of the USA.”

ഇന്ത്യയെ അമേരിക്കയുടെ sub ordinate ആക്കുവാന്‍ അനുവദിക്കുകയില്ല എന്നദ്ദേഹം പറയുകയുണ്ടായി. we cannot accept any step that will subordinate ourselves to the USA എന്നാണദ്ദേഹം ഉപയോഗിച്ച പ്രയോഗം. ഇതിനെ ചൈനക്കുവേണ്ടി കൊക്കിലെ അവസാന ശ്വാസം വരെ പോരാടും എന്നൊക്കെ വ്യാഖ്യാനിക്കുന്നത് അല്പം കടന്ന കൈയ്യല്ലേ?
The strategic document of the US administration recognised China as a major threat to
the US hegemony. എന്നും അദ്ദേഹം പറഞ്ഞു.

ചൈന പുണ്യാളനൊന്നുമല്ല. ചൈനയെക്കുറിച്ചും നമുക്കുള്ള അതിര്‍ത്തിത്തര്‍ക്കത്തെക്കുറിച്ചുമൊക്കെ
പറഞ്ഞ പല കാര്യങ്ങളിലും വാസ്തവം ഉണ്ടെന്ന് സമ്മതിച്ചുകൊണ്ടു തന്നെ ചോദിക്കട്ടെ, കാരാട്ട്
ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ അദ്ദേഹത്തിന്റെ വായ്ക്കകത്ത് തള്ളിക്കേറ്റി എന്നിട്ട് അതിനെ
വിമര്‍ശിച്ചുകൊണ്ടു വേണോ ഈ ചൈനാ വിമര്‍ശനം? കാരാട്ടിനെ ഇക്കാര്യത്തില്‍
കരുവാക്കേണ്ടിയിരുന്നില്ല.

മൂര്‍ത്തി said...

Indian express link

കടവന്‍ said...

തീര്ച്ചയായും ജനങ്ങളിലേക്കെത്തിക്കേണ്ട ഒരു ലേഖനം തന്നെ യാണ്. ഇന്ത്യയുടെ സാന്പത്തിക വളര്ച്ചയും മുന്നെറ്റവും തടയാന്‍ പാക്കിസ്താനെക്കാള്‍ ശ്രമം നടത്തുന്നത് ചൈനയാണെന്നാണ്‍ എനിക്കും തോന്നാറുള്ളത്, പാക്കിസ്താന്‍ യുദ്ധം ചെയ്യാനുമ്, കലാപങ്ങളുണ്ടാക്കാനുമല്ലാതെ, ബുദ്ധിപൂര്‍വമുള്ള നീക്കങ്ങള്(ടെക്നോളജി തുടങ്ങിയവ)ഇന്ത്യക്കെതിരെ പ്റയോഗിക്കാനാവില്ല. അതെ സമയം ഇന്ത്യയും പാക്കിസ്താനുമായുള്ള പ്റശ്നം മുതലെടുത്ത് ചൈന അടിയിലൂടെ നീക്കങ്ങള്‍ നടത്തുന്നത് നമ്മുടെ ഇന്റലിജെന്സുകാര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഇന്ത്യയില്‍ ആഭ്യന്തര കലാപങ്ങളൂണ്ടാക്കുക, (വര്‍ഗീയത തുടങ്ങിയപ്റശ്നങ്ങള്‍ വളര്ത്തുക..) എന്നിട്ട് ലോകത്തിന്‍ മുന്നില്‍ ഇന്ത്യ ഒരസ്ഥിര രാജ്യമായി കാട്ടി അതില്‍ നിന്നു മുതലെടുക്കാന്‍ ചൈന ശ്രമിക്കും എന്നുറപ്പാണ്, അതിനാല്‍ തന്നെ ബോംബ്ബ് സ്ഫോടനങ്ങളും കലാപങ്ങളുമുണ്ടാകുംബോള്‍ അതിന്റെ പുറകില്‍ പാക്കിസ്താന്‍ പങ്കുണ്ടൊ എന്നന്ന്വേഷിക്കുന്ന കൂടെ ചൈനയുടെ പങ്കും അന്വേഷണവിധേയമാക്കിയില്ലെങ്കില്, കതിരുമ്മല്‍ വളം വെച്ചിട്ട് കാര്യമില്ലാതാകും. കൂടാതെ മാര്ക്സിസ്റ്റ് പാര്ട്ടിയൂറ്റെയും മറ്റും ചൈന കമ്മ്യ്യൂണീക്കേഷനും ശ്രദ്ധിക്കേണ്ടതാണ്.

കടവന്‍ said...

മൂര്‍ത്തീ.............മാരീചന്‍ കൂട്ടിപ്പറഞ്ഞോ, കുറച്ച് പറഞ്ഞോ എന്നു നോക്കുന്നതിലും..പറഞ്ഞത് കാര്യമല്ലെ എന്നു നോക്കുക.. അല്ലാതെ ക്ഷീരമുള്ളോരകിടിന്...എന്ന മട്ടിലാക്കല്ലെ.

Ralminov റാല്‍മിനോവ് said...

ഇടതുപക്ഷക്കാര്‍ കാങ്ഗ്രസിന്റെ മേല്‍ അമേരിക്കന്‍ പക്ഷപാതം ആരോപിക്കുമ്പോ ഞമ്മക്കും പിടിച്ചു്നിക്കണ്ടേ. കെടക്കട്ടേ ചൈന മറ്റേ സൈഡില്‍. എന്നിട്ടു് ചൈനയെ കുറ്റം പറഞ്ഞാല്‍ കാരാട്ടിനു് കൊള്ളുമല്ലോ.
നല്ല ഐഡിയ.
ചൈനയില്‍ നിന്നു് കമ്മ്യൂണിസമൊക്കെ എന്നേ പോയി !

റോബി said...

ഒളിയമ്പുകളെന്നത്‌ ഈ ബ്ലോഗിനു പറ്റിയ പേരു തന്നെ. താങ്കളിപ്പോള്‍ ചെയ്യുന്നതും അതുപോലെ വൃത്തികെട്ട ഒരു പണിയാണല്ലോ...കാരാട്ട്‌ പറയാത്ത വാക്കുകള്‍ അദ്ദേഹത്തിന്റെ വായില്‍ തിരുകിയിട്ടു തന്നെ വേണം അദ്ദേഹത്തെ വിമര്‍ശിക്കാന്‍.

അപ്പോള്‍ അമേരിക്ക പാകിസ്താന്‌ ആയുധങ്ങള്‍ നല്‍കുന്നതിനെ ന്യായീകരിക്കാം...ചൈന നല്‍കുന്നത്‌ വലിയ അപരാധം...നിരീക്ഷണം കൊള്ളാം.
പാകിസ്താന്‍ ഇന്ത്യയുടെ ശത്രുവാണെന്ന വലിയ നുണ ഇനിയും കണ്ണുമടച്ചു വിഴുങ്ങണോ..എല്ലാവരും കുട്ടികളല്ലെന്നോര്‍ക്കുക.
കാര്‍ഗിലിനെക്കുറിച്ച്‌ ഇനിയും നമുക്കറിയില്ല. അന്നത്തെ സൈന്യവും ഭരണകൂടവും വെളിയില്‍ വിട്ട വാര്‍ത്തകളെ നാം വായിച്ചിട്ടുള്ളൂ. അവിടെ പാകിസ്താന്‍ സൈന്യം അതിക്രമിച്ചു കയറിയെന്ന്‌ ഭരണകൂടം പറഞ്ഞ അറിവല്ലേ നമുക്കൂള്ളൂ..കാര്‍ഗില്‍ സംഭവത്തിന്റെ സത്യാവസ്ഥകളെക്കുറിച്ചു പഠിച്ച ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ഥിയുടെ PhD thesis സര്‍വകലാശാല തന്നെ തടഞ്ഞു വെയ്ക്കുകയായിരുന്നു. പാര്‍ലമന്റ്‌ ആക്രമത്തില്‍ അറസ്റ്റിലായ പാകിസ്താന്‍ തീവ്രവാദികള്‍ ബീഹാറില്‍ നിന്നുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരായിരുന്നെന്ന് ഡെല്‍ഹിയിലെ പത്രപ്രവര്‍ത്തകര്‍ക്കറിയാം.

അപ്പോള്‍ കമന്റിട്ട കടവന്‍ പറയുന്നത്‌ ഗുജറാത്തിലെ വര്‍ഗീയകലാപങ്ങള്‍ക്ക്‌ പിന്നിലും ചൈനയാണ്‌..സംഘപരിവാറല്ല എന്നാണോ..


ദേശീയത ഒരു രാഷ്ട്രീയ ആയുധമായി തീരുമ്പോള്‍ അഖണ്ഡതയുടേതായാലും ഖണ്ഡതയുടെതായാലും, അത്‌ സമൂഹശരീരത്തിലെ കാന്‍സറാണ്‌. കാരണം അതിന്റെ കോശങ്ങള്‍ വളരുന്നത്‌ വേറെ ചില കോശങ്ങളുടെ ചെലവിലാണ്‌. ഒരു മാലിഗ്നന്റ്‌ രോഗത്തെ മറ്റൊരു മാലിഗ്നന്റ്‌ രോഗം കൊണ്ട്‌ മാറ്റി വെയ്കാനാവില്ല.വേറെയെവിടെ ഫലിച്ചാലും ഹോമിയോപ്പതി ഇവിടെ ഫലിയ്ക്കുന്നില്ല.-ആനന്ദ്‌

ഹരിയണ്ണന്‍@Harilal said...

നല്ലൊരു ഒളിയമ്പുതന്നെ!!

ഇതിനുമറുപടിപറയാനായി കാരാട്ട് കേരളത്തില്‍ വരുമ്പോള്‍ കഴിയുമെങ്കില്‍ ശ്രീ.പിണറായി മകനെക്കാണാന്‍ അമേരിക്കക്കുപോകാതെ നാട്ടില്‍ നില്‍ക്കണം.എന്നിട്ട് രണ്ടുപേരും കൂടി നുമ്മടെ ശ്രീനിവാസന്റെ “അറബിക്കഥ” എന്ന സിനിമ തിയറ്ററില്‍ പോയിക്കാണണം(വ്യാജ സി.ഡി.ഇട്ട് വീട്ടിലെ പട്ടുമെത്തയില്‍ ചാന്‍ഞ്ഞുകിടന്നാവരുതെന്ന്!!)!
എത്രകൊണ്ടാലും പഠിക്കാത്ത,‘കമ്യൂണിസം’എന്നെഴുതിക്കാണിച്ചാല്‍ മാത്രം അന്ധമായി ഏതു രാജ്യത്തിന്റേയും രാജ്യദ്രോഹിയുടെയും പൃ... താങ്ങാന്‍ ഉളുപ്പില്ലാത്ത,
പാര്‍ട്ടി എന്നതിനുപരി മറ്റൊരു രാജ്യമോ രാഷ്ട്രസ്നേഹമോ ദേശീയബോധമോ ഇല്ലാത്ത, പാര്‍ട്ടിക്ലാസിനുപരി സത്യമില്ലെന്നും കൈരളിക്കും ദേശാഭിമാനിക്കുമപ്പുറം ‘സത്യസന്ധമായ’ മാധ്യമപ്രവര്‍ത്തനം ഇല്ലെന്നും ധരിക്കുന്ന...പാവം മാര്‍ക്സിസ്റ്റ് കൂപമണ്ഡൂകങ്ങളേ...ലോകത്തിന്റെ വളര്‍ച്ചയിലൊരല്പം മനസ്സിലേക്കും നിറക്കൂ..

പിണറായിയൊക്കെ പഠിച്ചുകഴിഞ്ഞു...അതല്ലേ മോനെ മുതലാളിത്തരാജ്യത്തൊക്കെ കയറ്റി അയച്ച് വിദ്യാഭ്യാസം കൊടുക്കുന്നത്?!

blacken alias sijee said...

...സഖാക്കളെ ഇനിയൊരു ഒക്റ്റൊബര്‍ വിപ്ലവത്തിനു കേരളം സാക്ഷ്യം വഹിക്കും... കമ്മ്യുണിസതിനെതിരായീ..

നന്നായിട്ടുണ്ടു മാരീചന്‍... നന്മക്കു വേണ്ടി എഴുതുന്ന സത്യങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു... പിന്തുണയ്ക്കുന്നു....

വക്കാരിമഷ്‌ടാ said...

റോബിയുടെ കമന്റും കൂടി കണക്കിലെടുത്തുകൊണ്ട്:

വിശ്വാസങ്ങളില്‍ ഒരു സ്ഥിരത വേണമെങ്കില്‍:

1. കാര്‍ഗില്‍ യുദ്ധത്തെ സംശയിക്കാം; പ്രകാശ് കാരാട്ടിന്റെ രാജ്യസ്നേഹത്തെയും സംശയിക്കാം.

2. കാര്‍ഗില്‍ യുദ്ധത്തെ സംശയിക്കാതിരിക്കാം; പ്രകാശ് കാരാട്ടിന്റെ രാജ്യസ്നേഹത്തെയും സംശയിക്കാതിരിക്കാം.

3. ചൈനയുടെ ഇന്ത്യാ സ്നേഹത്തെ സംശയിക്കാം-സംശയിക്കാതിരിക്കാം.

കാരണം ഇത് രണ്ടിലും നമ്മുടെ നിഗമനങ്ങള്‍ പലതും കേട്ടറിവും വായിച്ചറിവും മാത്രമാണ് (എനിക്കെങ്കിലും).

പ്രകാശ് കാരാട്ട് പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്ന് പറഞ്ഞ് അദ്ദേഹത്തില്‍ കുറ്റമാരോപിക്കുന്നത് ശരിയല്ല. പക്ഷേ ഇനി അദ്ദേഹം പറഞ്ഞ കാര്യങ്ങളുടെ ഒരു വിശകലനമായാലോ?

അമേരിക്ക ഇറാന്റെ മേല്‍ ഒരു മൂന്നാം ലോകമഹായുദ്ധം അടിച്ചേല്‍‌പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യ മിണ്ടാതിരിക്കുന്നു എന്നാരോപിക്കുന്ന പ്രകാശ് കാരാട്ട് (മൂര്‍ത്തി തന്ന ഹിന്ദു ലിങ്ക് പ്രകാരം) എന്നെങ്കിലും ഈ പോസ്റ്റില്‍ മാരീചന്‍ പരാമര്‍ശിച്ച ചൈനയുടെ ഇന്ത്യാവിരുദ്ധ-ഇന്ത്യയെ അസ്ഥിരപ്പെടുത്തല്‍ പ്രക്രിയകളെപ്പറ്റി മിണ്ടിയിട്ടുണ്ടോ? കാര്‍ഗില്‍ യുദ്ധം/അല്ലെങ്കില്‍ കഴിഞ്ഞ ഇന്ത്യാ-ചൈന യുദ്ധം പോലെ പലതും നമ്മള്‍ അറിഞ്ഞതുപോലെയല്ല കാര്യങ്ങള്‍ എന്നും എല്ലാം ചൈനയുടെ മാത്രം കുറ്റമല്ല എന്നുമൊക്കെ പറയാം, തീര്‍ച്ചയായും. പക്ഷേ മാരീചന്‍ ഈ പോസ്റ്റില്‍ പറഞ്ഞ ചൈനയുടെ പ്രവര്‍ത്തികളില്‍ കുറച്ചെങ്കിലും ശരികളുണ്ടെങ്കിലോ?

റോബി പറഞ്ഞു:

അപ്പോള്‍ അമേരിക്ക പാകിസ്ഥാന്‌ ആയുധങ്ങള്‍ നല്‍കുന്നതിനെ ന്യായീകരിക്കാം...ചൈന നല്‍കുന്നത്‌ വലിയ അപരാധം...നിരീക്ഷണം കൊള്ളാം.

മാരീചന്‍ പറഞ്ഞു:

പാകിസ്താന് അമേരിക്ക ആയുധങ്ങള്‍ നല്‍കിയത് അഫ്ഗാനിസ്താനിലെ റഷ്യന്‍ സാന്നിദ്ധ്യത്തെ ചെറുക്കാനായിരുന്നു. എന്നാല്‍ അമേരിക്ക ഒരിക്കലും ആണവായുധം നിര്‍മ്മിക്കാനുളള സാങ്കേതിക വിദ്യയോ സാമഗ്രികളോ പാകിസ്തന് കൈമാറിയിട്ടില്ല. പാകിസ്താന്‍ ആണവ രാജ്യമായത് പൂര്‍ണമായും ചൈനയുടെ സഹായത്തോടെയാണ്.

നമ്മള്‍ എന്തു പറയുന്നു? ആയുധവും അണുവായുധവും തമ്മില്‍ അജവും ഗജവും പോലെയാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാമല്ലോ. അറിയേണ്ടത് ചൈന പാക്കിസ്ഥാന് അണുവായുധ വിദ്യയും ആയുധങ്ങളും കൊടുത്തു എന്ന് നമ്മള്‍ കേട്ട വാര്‍ത്ത ശരിയാണോ എന്നാണ്-കേട്ടറിവും വായിച്ചറിവും മാത്രമേ ഇക്കാര്യത്തിലും നമുക്കുള്ളല്ലോ. ഇനി ഇന്ത്യ പൊക്രാന്‍-2 പരീക്ഷിച്ചതുകൊണ്ടാണ് ചൈന കൊടുത്തത് എന്ന് പറയില്ല എന്ന് കരുതുന്നു-കാരണം ആഴ്ചകളുടെ വ്യത്യാസത്തില്‍ മാത്രം രൂപപ്പെടുത്താവുന്ന ഒന്നല്ലല്ലോ അണുവായുധ സാങ്കേതിക വിദ്യ. അപ്പോള്‍ പിന്നെ പറയാവുന്നത് ഇന്ത്യയും പാക്കിസ്ഥാനും ചൈനയും ഒന്നും ഇക്കാര്യത്തില്‍ വലിയ വ്യത്യാസമില്ല എന്ന ലോകമേ തറവാട് എന്ന കാര്യമാണ്. കമ്മ്യൂണിസം ഒരു ആഗോളപ്രതിഭാസമായതുകൊണ്ട് അതിന് ഇന്ത്യയെന്നോ ചൈനയെന്നോ പോളണ്ടെന്നോ വ്യത്യാസമില്ല എന്ന രീതി. ദേശീയത എത്രത്തോളം ആവാം എന്നതും ഒരു ചോദ്യമാണെന്ന് തോന്നുന്നു.

മാരീചന്‍ പിന്നെയും പറഞ്ഞു:

അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഭാവിയിലെ വെല്ലുവിളി ചൈനയാണെന്നാണ് കാരാട്ട് പറയുന്നത്. ഭാവിയുടെ കാര്യം അവിടെ നില്‍ക്കട്ടെ. ഇന്ത്യ നേരിടുന്ന ഇപ്പോഴത്തെ വെല്ലുവിളി പ്രധാനമായും ചൈനയില്‍ നിന്നല്ലേ. ഇതു കാണാന്‍ മാര്‍ക്സിസം ലെനിനിസം പഠിക്കണോ, പത്രം ശ്രദ്ധിച്ച് വായിച്ചാല്‍ പോരേ കാരാട്ടേ!

അമേരിക്കയുമായല്ല, മറിച്ച് ചൈനയുമായാണ് നമുക്ക് അതിര്‍ത്തി തര്‍ക്കമുളളതെന്ന് പ്രകാശ് കാരാട്ട് മറന്നു പോകുന്നു. പാകിസ്താന് ആണവായുധങ്ങളും മിസൈലുകളും വാരിക്കോരി നല്‍കി ഇന്ത്യയുടെ നിരന്തര ഭീഷണിയായി നിലനിര്‍ത്തുന്നതും അമേരിക്കയല്ല, ചൈനയാണ് എന്ന് സിപിഎമ്മിന്റെ പാര്‍ട്ടി കത്തുകളില്‍ പരാമര്‍ശമേയില്ല.


നമുക്ക് എന്ത് പറയാനുണ്ട്? മാ‍രീചന്‍ പറഞ്ഞത് പൂര്‍ണ്ണമായും തെറ്റാണോ അതോ സ്വല്പമെങ്കിലും ശരിയുണ്ടോ? സ്വല്പമെങ്കിലും ശരിയുണ്ടെങ്കില്‍ നമ്മളും പ്രകാശ് കാരാട്ടുമുള്‍പ്പെട്ടവര്‍ എന്താണ് ചെയ്യേണ്ടത്/പറയേണ്ടത്? അതില്‍ സ്വല്പമെങ്കിലും ശരിയുണ്ടെങ്കില്‍ എന്താണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്വതന്ത്രമായ നിലപാട്?

മൂര്‍ത്തി തന്ന ലിങ്കുകള്‍ വായിച്ചാല്‍ കാരാട്ട് ചൈനയെന്ന വാക്കുതന്നെ വല്ലപ്പോഴുമേ ഉപയോഗിച്ചിട്ടുള്ളൂ എന്ന് മനസ്സിലാവും. അതില്‍ തന്നെ, ഹിന്ദു ലേഖനപ്രകാരം കാരാട്ടിന്റെ ഈ വാചകങ്ങള്‍:

The U.S. wanted “China encircled as Bush recognises that the future threat comes from that country. So having India as an ally has become a priority for the USA,” he said.

വായിച്ചാല്‍ അമേരിക്ക ചൈനയെ പ്രതിരോധിക്കുന്നതില്‍ കാരാട്ടിന് (ചൈന പാക്കിസ്ഥാന്‍ വഴി ഇന്ത്യയെ അസ്ഥിരപ്പെടുത്തുന്നതിനെക്കാളുപരി)വലിയ വിഷമമുണ്ടെന്നത് കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ വ്യാഖ്യാ‍നം മാത്രമാണെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ അങ്ങിനെയും തോന്നാം- ഇന്ത്യാ-ചൈന യുദ്ധകാലത്ത് മാദ്ധ്യമങ്ങള്‍ വഴി അറിഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലപാടുകളും ചേര്‍ത്ത് വായിക്കുമ്പോള്‍ പ്രത്യേകിച്ചു.

പിന്നെ ഈ ഔട്ട്‌ലുക് ലേഖനവും വായിക്കാം.

പിന്നെ ഈ ടെലഗ്രാഫ് ലേഖനവും (ഒപീനിയന്‍ ആണ്- പത്രത്തിന്റെയാണോ ഏതെങ്കിലും വ്യക്തിയുടെ ആണോ എന്നറിയില്ല) വായിക്കാവുന്നതാണ്.

ഇന്ത്യന്‍ എക്‍സ്‌പ്രസ്സ് എഡിറ്റോറിയല്‍ ഇവിടെ

എന്തായാലും കാരാട്ട് കല്‍ക്കട്ടയില്‍ എന്ത് പറഞ്ഞു എന്നറിയണമെങ്കില്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം കിട്ടണം. മാധ്യമങ്ങളില്‍ വന്നത് പ്രധാനമായും റിപ്പോര്‍ട്ടുകളും അതിന്റെ അടിസ്ഥാനത്തിലുള്ള ആരോ‍പണ പ്രത്യാരോപണങ്ങളുമാണ്- എഡിറ്റോറിയലുകളുള്‍പ്പടെ. അതില്‍ തന്നെ ഹിന്ദു പോലുള്ള പത്രങ്ങളേ സ്വല്പമായെങ്കിലും ഇടതുപക്ഷ ചായ്‌വ് കാണിക്കുന്നുമുള്ളൂ. അതുകൊണ്ട് അദ്ദേഹം എന്താണ് യഥാര്‍ത്ഥത്തില്‍ അവിടെ പറഞ്ഞതെന്ന് മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രം ഉപയോഗിച്ച് പറയാന്‍ പറ്റുകയില്ല എന്ന് തോന്നുന്നു- പല മാദ്ധ്യമങ്ങളും ഏതാണ്ട് ഒരേ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും. അതില്‍ തന്നെ ചൈനയെ അടിക്കാനാണ് അമേരിക്ക ഇന്ത്യയെ കൂട്ടുപിടിക്കുന്നത് എന്ന വാചകമാണ് പലരും ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. അത് നമ്മുടെ മനോധര്‍മ്മം പോലെ കാരാട്ടിന്റെ ഇന്ത്യയെക്കാളുപരിയായുള്ള ചൈനാ സ്നേഹമായോ വെറുമൊരു വാചകമായോ കാണാവുന്നതാണെന്നും തോന്നുന്നു.

പക്ഷേ കാരാട്ട് അങ്ങിനെ പറഞ്ഞാലും ഇല്ലെങ്കിലും മാരീചന്‍ ഈ പോസ്റ്റില്‍ ഉന്നയിച്ച കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നിലപാടുകള്‍ എന്താണെന്നറിയാന്‍ എല്ലാവര്‍ക്കും താത്‌പര്യമുണ്ടാവും എന്ന് തന്നെ കരുതുന്നു.

SAJAN | സാജന്‍ said...

മാരീചന്‍, ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ തന്നെ, കൂടുതല്‍ സ്പെസിഫിക്കായി എഴുതിയാല്‍(അതിശയോക്തി ഇല്ലാതെ) നന്നായിരിന്നു എന്നു തോന്നുന്നു,
ഞാന്‍ ഇപ്പോള്‍ കമന്റെഴുതുന്നത്, ഒരു ചെറിയ മിസ്റ്റേക് ഉണ്ട് താങ്കളുടെ പോസ്റ്റില്‍ വിഷയമായി വലിയ ബന്ധമില്ല എങ്കിലും എഴുതിയേക്കാം,
ശ്രീ പിണറായി വിജയന്റെ മകന്‍ പഠിച്ചത്/പഠിക്കുന്നത്, ബര്‍മ്മിങ്ങ് ഹാം യൂണിവേഴ്സിറ്റിയിലാണ് !
അപ്പൊ വീണ്ടും കാണാം:)

മാരീചന്‍ said...

നന്ദി സാജന്‍, തിരുത്തിയിട്ടുണ്ട്.

ജനശക്തി ന്യൂസ്‌ said...

മാരിചനും സുകുമാരന്‍ അഞ്ചരക്കണ്ടിയും ഉയര്‍ത്തിയിരിക്കുന്ന ആകുലതകള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്‌. അതില്‍ ഏറ്റവും പ്രധാനം . ആണവക്കാര്‍ തന്നെയാണ്‌. അമേരിക്ക ഏറ്റവും താല്‍പ്പര്യം കാണിക്കുന്ന ഈ കരാര്‍ ഇന്ത്യയുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ സഹായകരമാണോയെന്നതാണ്‌. ഗൗരവമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ നമ്മുടെ വിവരക്കേടുകള്‍ പുലമ്പുന്നതിലും നല്ലത്‌ കാര്യകാരണ സഹിതം വിഷയങ്ങളെപ്പറ്റി പഠിച്ച്‌ സംസാരിക്കുന്നതല്ലേ.

ബ്രിട്ടിഷ്‌ സാമ്രജ്യത്തെ കെട്ടുകെട്ടിച്ച നമ്മള്‍ അമേരിക്കന്‍ സാമ്രജ്യത്തത്തിന്റെ അടിമകള്‍ ആകണോ.

തന്ത്രപരമായി കരാറിന്റെ പേരില്‍ നമ്മളെ ചൊല്‍പ്പടിക്ക്‌ നിര്‍ത്താന്‍ ബിദ്ധിപരമായിട്ടുള്ള അമേരിക്കയുടെ ശ്രമത്തെ കണ്ടില്ലായെന്ന് നടിക്കുന്ന വിവരക്കേടുകാണിച്ച്‌ ഇന്ത്യക്കാരൊക്കെ വിവരംകെട്ടവരാണെന്ന് മാലോകരെക്കൊണ്ട്‌ പറയിക്കുന്നത്‌ ശരിയാണോ?.

ഇവിടെ പ്രശ്നം പ്രകാശ്‌ കാരാട്ടോ മന്‍മോഹന്‍ സിംഗോ അല്ല രാജ്യതാല്‍പ്പര്യമാണ്‌.രാജ്യത്തിന്റെ പരമാധികാരം ആര്‍ക്കും അടിയറവെക്കില്ലയെന്ന ഉറച്ച പ്രഖ്യാപനമാണ്‌ ആവശ്യം. നമ്മള്‍ അമേരിക്കയിലും മറ്റും പോയി പഠിക്കുന്നതും സൗജന്യമായിട്ടാല്ല. ജോലിയെടുക്കുന്നതും നമ്മുടെ അവകാശങ്ങള്‍ പണയം വച്ചിട്ടല്ല. പണിയെടുക്കാതെ ഒരു മണിക്കൂറിന്നുപ്പോലും ആരെങ്കിലും ശമ്പളം കൊടുത്തതായി ഞാന്‍ അറിഞ്ഞിട്ടില്ല.

മാരീചന്‍ said...

പ്രിയപ്പെട്ട മൂര്‍ത്തി,

ആലങ്കാരികമായിത്തന്നെയാണ് അത്രയും കടുപ്പിച്ചെഴുതിയത്. ഇന്നലെ താങ്കള്‍ ചൂണ്ടിക്കാട്ടിയ ലിങ്കുകളില്‍ തന്നെയുണ്ട് ചൈനാ വിധേയത്വമെന്ന് വിശേഷിപ്പിക്കാവുന്ന പ്രകാശ് കാരാട്ടിന്റെ നിലപാട്.

ഇത് ഹിന്ദു വാര്‍ത്തയില്‍ നിന്ന്, The U.S. wanted “China encircled as Bush recognises that the future threat comes from that country. So having India as an ally has become a priority for the USA,” he said.

ഇത് ടെലിഗ്രാഫ് വാര്‍ത്തയില്‍ നിന്ന്, “until the design to make India a subordinate ally and strategic partner of the US imperialism is foiled”.

രണ്ടും രണ്ടും കൂട്ടിയാല്‍ നാലെന്നു വായിക്കാന്‍ ഇതു ധാരാളമല്ലേ. പിന്നെ വെറുമൊരാവേശത്തിന് എഴുതിയതല്ല ഇത്രയും. ഇതെഴുതുന്നതിനു മുമ്പ് 2004 മുതല്‍ 2007 വരെ സിപിഎം കേന്ദ്ര സംസ്ഥാന കമ്മിറ്റി ബ്രാഞ്ച് ഘടകങ്ങള്‍ക്കയച്ചു കൊടുത്ത പാര്‍ട്ടി കത്തുകള്‍ മുഴുവന്‍ പരതി നോക്കി. പാകിസ്താന്‍ ചൈന കൂട്ടുകെട്ടിനെക്കുറിച്ചോ, പാകിസ്താന്‍,മ്യാന്‍മാര്‍, ചൈന എന്നീ മൂവര്‍ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ അനുകൂലമായോ പ്രതികൂലമായോ ഒരു വരിക്കു വേണ്ടി. നിരാശയായിരുന്നു ഫലം.

2007-മാര്‍ച്ചിലെ പാര്‍ട്ടി കത്തിലെ നാലാം പേജില്‍ ബാലിസ്റ്റിക് മിസൈല്‍ വിരുദ്ധ (എബിഎം)വ്യൂഹം എന്ന തലക്കെട്ടിലെ ആദ്യ ഖണ്ഡിക ഇങ്ങനെ. മധ്യ യൂറോപ്പില്‍ (പോളണ്ടിലും ചെക്ക് റിപ്പബ്ലിക്കിലും ഏഷ്യാ പസഫിക്കില്‍ ജപ്പാനിലും ആസ്ട്രേലിയയിലും )പുതുതായി നിര്‍മ്മിച്ച എംബിഎം വ്യൂഹങ്ങള്‍ വിന്യസിക്കാനുളള നീക്കവുമായി മുന്നോട്ടു പോകാനുളള അമേരിക്കയുടെ നീക്കം റഷ്യയുടെയും ചൈനയുടെയും വിമര്‍ശനത്തിന് ഇരയായി.

ഇക്കാര്യം പാര്‍ട്ടി അംഗങ്ങളുടെ അറിവിലേയ്ക്കായി റിപ്പോര്‍ട്ട് ചെയ്യുന്ന സിപിഎം കേന്ദ്രകമ്മിറ്റി ചൈനയില്‍ നിന്നും വാങ്ങിയ എസ്ആര്‍ബിഎം മിസൈലുകള്‍ പാകിസ്താന്‍ ഇന്ത്യയ്ക്കെതിരെ വിന്യസിക്കുന്നതിനെക്കുറിച്ച് എന്തു പറയുന്നുവെന്നറിയാന്‍ ആര്‍ക്കും ആഗ്രഹമുണ്ടാവില്ലേ. റഷ്യാ ചൈനാ ബന്ധം മെച്ചപ്പെടുന്നതില്‍ ആഹ്ലാദിക്കുന്ന പാര്‍ട്ടി ചൈനാ പാകിസ്താന്‍ ബന്ധം മെച്ചപ്പെടുന്നതിനെ എങ്ങനെ വ്യാഖ്യാനിക്കുന്നു.

ചൈന പാകിസ്താനുമായി സഹകരിക്കരുതെന്നോ, വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെടരുതെന്നോ ഈ പറയുന്നതിന് അര്‍ത്ഥമില്ല. അപകടകരമായ ദേശീയ വാദം ഉന്നയിക്കുകയുമല്ല. മറിച്ച് ചൈനയും പാകിസ്താനും ചേരുന്ന മുന്നണിയുടെ ലക്ഷ്യം ഇന്ത്യയെ അസ്ഥിരപ്പെടുത്തുന്നതിനാണ് എന്നതിന് വേണ്ടുവോളം തെളിവുകള്‍ ലഭ്യമായിരിക്കെ, എന്തായിരിക്കണം നമ്മുടെ നിലപാട് എന്ന് ആരായുക മാത്രമാണ്.

കാരാട്ട് ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ അദ്ദേഹത്തിന്റെ വായില്‍ തിരുകിക്കയറ്റി എന്ന ആരോപണം അത്ര ശരിയാണോ? ചൈനയ്ക്കെന്തെങ്കിലും സംഭവിച്ചാല്‍ അത് കേരളത്തിന് സഹിക്കാന്‍ കഴിയില്ല എന്ന ക്യൂബാ മുകുന്ദന്റെ ഫലിതം സിപിഎമ്മിന്റെയോ പോഷക സംഘടനകളുടെയോ സമ്മേളന നടപടികളോ റിപ്പോര്‍ട്ടുകളോ ശ്രദ്ധിച്ചിട്ടുളളവരില്‍ ഒട്ടും അതിശയോക്തി ഉണ്ടാക്കില്ല. ഏറ്റവും ഒടുവില്‍ എം പി പരമേശ്വരനെതിരെയുളള കുറ്റപത്രം തന്നെ ചൈനയെക്കുറിച്ചുളള സിപിഎമ്മിന്റെ വിലയിരുത്തലുകള്‍ അദ്ദേഹം അംഗീകരിക്കുന്നില്ല എന്നതാണ്.

ചൈനയെ വാനോളം പുകഴ്ത്തുന്ന വാചകങ്ങള്‍ കേരള എന്‍ജിഒ യൂണിയന്റെ സമ്മേളനങ്ങളില്‍ അവതരിപ്പിക്കുന്ന ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ നിന്നും മൂര്‍ത്തിക്ക് എത്രവേണമെങ്കിലും കിട്ടും.

മാരീചന്റെ വാദങ്ങള്‍ ശാശ്വതമായ ശരിയെന്ന് വാദിച്ചുറപ്പിക്കുകയല്ല ഈ കമന്റിന്റെയും ലക്ഷ്യം. എന്നാല്‍ ഉന്നയിച്ച കാര്യങ്ങളില്‍ കഴമ്പുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും നിലവാരമുളള ഒരു ചര്‍ച്ച നടക്കട്ടെ.

റോബിയോട് പ്രത്യേകിച്ചൊന്നും പറയാനില്ല. പാര്‍ലമെന്റ് ആക്രമണ പങ്കാളിത്തത്തിന്റെ പേരില്‍ അറസ്റ്റിലായ സംഘപരിവാര്‍ പ്രവര്‍ത്തകരെക്കുറിച്ച് അറിയാവുന്ന ദില്ലിയിലെ പത്രപ്രവര്‍ത്തകരുടെ ലിസ്റ്റ് കിട്ടിയാല്‍ ഉപകാരമായിരുന്നു. മാരീചനെ പത്രപ്രവര്‍ത്തനം പഠിപ്പിച്ചവരും കൂടെ പഠിച്ചവരും ഏറെയുണ്ട് ദില്ലിയില്‍. ആ വഴിക്ക് ഒന്നന്വേഷിക്കാമല്ലോ!

സിംഫണി ഇന്‍ ഗ്രീന്‍, കടവന്‍, റാല്‍മിനോവ്, സിജി, ഹരിയണ്ണന്‍, വക്കാരി എന്നിവരും തുടര്‍ന്നും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് വിശ്വസിക്കുന്നു.

അന്താരാഷ്ട്ര കരാറുകളുടെ കാര്യത്തില്‍ ജനാധിപത്യരാജ്യമെന്ന് അഭിമാനിക്കുന്ന ഇന്ത്യ പുലര്‍ത്തുന്ന സമീപനവും നമ്മുടെ ചര്‍ച്ചയ്ക്ക് വിഷയമാകേണ്ടതുണ്ട്. ഇത്തരം കരാറുകളുടെ വ്യവസ്ഥകള്‍ തീരുമാനിക്കുന്ന കാര്യത്തില്‍ പാര്‍ലമെന്റിനോ ജനങ്ങള്‍ക്കോ യാതൊരു പങ്കും ഇല്ലാത്ത അവസ്ഥയാണുളളത്. വിശദമായ ചര്‍ച്ച നടക്കുന്നതിനെയും വ്യവസ്ഥകള്‍ ജനമറിയുന്നതിനെയും ആരൊക്കെയോ ഭയക്കുന്നു. തീര്‍ത്തും ജനാധിപത്യവിരുദ്ധമായ ഈ കീഴ്വഴക്കവും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അതും നമ്മുടെ ചര്‍ച്ചയ്ക്ക് വിഷയമാകുമെന്ന് പ്രത്യാശിക്കട്ടെ.

ജനശക്തി ന്യൂസ് പറയുന്ന കാര്യവും പ്രസക്തമാണ്. എന്നാല്‍ ആ ലോജിക്ക് തിരികെയും അപ്ലൈ ചെയ്യാം. കരാറിനു വേണ്ടി വാദിക്കുന്നവര്‍ വിവരദോഷികളും രാജ്യദ്രോഹികളുമാണെന്ന് കരുതാമോ?

ജനശക്തി ന്യൂസ്‌ said...

ആണവക്കരാറിന്റെ ഉള്ളറകളിലേക്ക് ഇറങിചെല്ലുന്ന ഈ ലേഖനം കരാറിലെ ചതിക്കുഴികള്‍ വായനക്കാര്‍ക്ക് കാണിച്ചു പര്യാപ്തമാണ്‍

രണ്ട് കാലടികള്‍കൊണ്ട് ഭൂമിയും സ്വര്‍ഗവും അളന്നെടുത്ത് മൂന്നാമത്തെ അടി മഹാബലിയുടെ ശിരസ്സിലളന്ന വാമനനെപ്പോലെ വണ്‍ ടൂ ത്രീ കരാറിലൂടെ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് തന്റെ ബൂട്സിട്ട കാലുകള്‍ അമര്‍ത്തിവച്ചിരിക്കുന്നത് നാടിന്റെ ദേശീയ പരമാധികാരത്തിനും സ്വാതന്ത്യ്രത്തിനും മുകളിലാണ്. മന്‍മോഹന്‍സിങ്ങിന്റെ യുഎസ് സന്ദര്‍ശനത്തിനൊടുവില്‍ അദ്ദേഹവും ബുഷും ചേര്‍ന്ന് 2005 ജൂലൈ 18 ന് നടത്തിയ സംയുക്ത പ്രഖ്യപനത്തില്‍നിന്നാണ് ഈ കരാറിന്റെ തുടക്കം. ഈ പ്രഖ്യപനത്തിന്റെ ഉള്ളടക്കമാകട്ടെ അമേരിക്കയുമായുള്ള ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക, സൈനിക സഹകരണം വര്‍ധിപ്പിക്കുക എന്നതാണ്. ഇത് യുഎസുമായുള്ള തന്ത്രപരമായ സഖ്യത്തിലേക്ക് നയിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ഇടതുപക്ഷം അന്നേ എതിര്‍പ്പ് പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍, യുപിഎ സര്‍ക്കാര്‍ അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ തുടരുകയും കരാറുമായി മുന്നോട്ടുപോവുകയുംചെയ്തു. തുടര്‍ന്ന് ഹൈഡ് നിയമം അവതരിപ്പിക്കപ്പെട്ടപ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇടതുപക്ഷം ശക്തമായ മുന്നറിയിപ്പുനല്‍കുകയുണ്ടായി.
ഒന്നാമതായി, ഇന്ത്യയുടെ ഊര്‍ജസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതും ഇന്ത്യയെ വന്‍ ശക്തിയായി വളരാന്‍ സഹായിക്കുന്നതുമാണ് ഈ കരാര്‍ എന്നാണ് മന്‍മോഹന്‍സിങ്ങിന്റെ വാദം. വസ്തുത എന്താണെന്ന് നോക്കാം.
ഇന്ത്യയുടെ ഊര്‍ജാവശ്യത്തിന്റെ 70ശതമാനവും ഇപ്പോള്‍ ഇറക്കുമതിചെയ്യുകയാണ്. രണ്ട് ദശകത്തിനുള്ളില്‍ ഇത് 85ശതമാനമായി വര്‍ധിക്കും. എന്നാല്‍, ഇപ്പോഴത്തെ മൊത്തം ഊര്‍ജാവശ്യത്തിന്റെ വെറും 3ശതമാനംമാത്രമാണ് ആണവ സ്രോതസ്സില്‍നിന്ന് ലഭിക്കുന്നത്. 123 കരാര്‍ പൂര്‍ണമായും യാഥാര്‍ഥ്യമായാല്‍ തന്നെ 2020 ആകുമ്പോഴേക്ക് 20000 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കാനാവുക. ഇതനുസരിച്ചു പോലും രാജ്യത്തിന്റെ മൊത്തം ഊര്‍ജാവശ്യം നിറവേറ്റുന്നതില്‍ ആണവോര്‍ജത്തിന്റെ പങ്ക് 7ശതമാനംമാത്രമായിരിക്കും. വലിയ രാഷ്ട്രീയവില കൊടുക്കേണ്ടിവരുന്ന ഈ കരാര്‍ അവകാശപ്പെടുന്നതുപോലെ വലിയ നേട്ടമുണ്ടാക്കില്ല എന്നര്‍ഥം.
രണ്ടാമതായി, ഈ കരാര്‍പ്രകാരം സമ്പൂര്‍ണമായ ആണവ സഹകരണം സാധ്യമാകുമെന്ന വ്യാഖ്യാനവും ശരിയല്ല. 123 കരാറിന്റെ ആമുഖത്തില്‍ത്തന്നെ ഇന്ത്യ വ്യാഖ്യാനിക്കുന്നതുപോലുള്ള സമ്പൂര്‍ണ ആണവ സഹകരണം എന്ന ആശയം നിരാകരിച്ചിട്ടുണ്ട്. കരാറിന്റെ അനുഛേദം 5.2ല്‍ ഇന്ധന സമ്പുഷ്ടീകരണത്തിനും പുനഃസംസ്കരണത്തിനും ആവശ്യമായ സാങ്കേതികവിദ്യയും സാമഗ്രികളും കൈമാറുകയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു ഘട്ടങ്ങളുള്ള ഇന്ത്യയുടെ തദ്ദേശീയ ആണവോര്‍ജ പദ്ധതിതന്നെ പുനഃസംസ്കരണത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുക. യുറേനിയം പുനഃസംസ്കരിച്ചുണ്ടാക്കുന്ന പ്ളൂട്ടോണിയം ഇന്ധനമായി ഉപയോഗിക്കുന്ന രണ്ടാംഘട്ടവും, തോറിയം മുഖ്യഇന്ധനമായി ഉപയോഗിക്കുന്ന മൂന്നാംഘട്ടവും വികസിപ്പിക്കുന്നതിന് പുനഃസംസ്കരണത്തിനുള്ള അവകാശം ലഭ്യമാകേണ്ടതുണ്ട്. അതു നിഷേധിക്കുന്ന ഈ കരാര്‍ ഇന്ത്യയുടെ ത്രിതല ആണവോര്‍ജ വികസന പദ്ധതിക്ക് ദോഷകരമാണ്.
മൂന്നാമതായി, യുറേനിയം സമ്പുഷ്ടീകരണത്തിനും പുനഃസംസ്കരണത്തിനും ഉപയോഗിക്കാവുന്നതും 'ദ്വിമുഖ' ഉപയോഗത്തിനുള്ളതുമായ ഇനങ്ങളൊന്നും കൈമാറില്ല എന്നും കരാര്‍ പ്രഖ്യാപിക്കുന്നു (അനുഛേദം 5.2).
നാലാമതായി ആണവ പരീക്ഷണമടക്കമുള്ള ഏതൊരു കാരണത്തിന്റെ പേരിലും കരാര്‍ റദ്ദാക്കപ്പെടുകയോ സഹകരണം അവസാനിപ്പിക്കുകയോ ചെയ്താല്‍ ഇന്ത്യക്ക് നല്‍കിയ ആണവ-ആണവേതര സാമഗ്രികളും ഉപകരണങ്ങളും തിരിച്ചെടുക്കാന്‍ അമേരിക്കയ്ക്ക് അവകാശമുണ്ടായിരിക്കും.
അഞ്ചമതായി കരാര്‍ റദ്ദാക്കപ്പെടുന്ന സാഹചര്യത്തില്‍ ആണവ റിയാക്ടറുകളുടെ പ്രവര്‍ത്തനം തുടരാനുള്ള ഇന്ധനലഭ്യതയുടെ കാര്യത്തില്‍ വിശ്വസനീയമായ ഒരുറപ്പും ഇന്ത്യക്കു ലഭിച്ചിട്ടില്ല. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് സിവിലിയന്‍ ആണവപരിപാടി വിധേയമാക്കുകയാണെങ്കില്‍ ആണവ റിയാക്ടറുകളുടെ കാലാവധി തീരുംവരെ ഇന്ധനലഭ്യത ഉറപ്പുവരുത്തും എന്നാണ് 2006 ലെ ആണവ വിഭജന പദ്ധതി പറയുന്നത്. എന്നാല്‍, കരാര്‍ ഇല്ലാതായാല്‍ ഇന്ത്യക്കുള്ള ഇന്ധനവിതരണം തടയുന്നതിന് ആണവ വിതരണ ഗ്രൂപ്പിലെ മറ്റു രാഷ്ട്രങ്ങളുമായി ചേര്‍ന്ന് അമേരിക്ക പ്രവര്‍ത്തിക്കുമെന്നാണ് ഹൈഡ് ആക്ടില്‍ വ്യക്തമായി പറയുന്നത്. അമേരിക്കന്‍ സര്‍ക്കാരിന് ബാധകമായ നിയമമാണ് ഹൈഡ് നിയമം എന്നോര്‍ക്കണം. മാത്രമല്ല ദേശീയ നിയമങ്ങള്‍ക്ക് വിധേയമാണ് ഈ കരാറെന്ന് കരാറില്‍തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിനുംപുറമെ കരാര്‍ റദ്ദാക്കപ്പെട്ടാല്‍ മറ്റേതൊരു സ്രോതസ്സില്‍നിന്നുള്ള ഇന്ധനവും അമേരിക്ക നല്‍കിയ റിയാക്ടറുകളില്‍ ഉപയോഗിക്കാനോ പുനഃസംസ്കരിക്കാനോ ഇന്ത്യക്കവകാശമുണ്ടായിരിക്കില്ല. ആണവ കരാര്‍ ഊര്‍ജ സുരക്ഷ ഉറപ്പാക്കുകയല്ല, തദ്ദേശീയവും സ്വതന്ത്രവുമായ ആണവോര്‍ജ പദ്ധതികള്‍ വികസിപ്പിക്കുന്നതിനെ അട്ടിമറിക്കുകയാണ് ചെയ്യുക എന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. പ്രമുഖ ആണവ ശാസ്ത്രജ്ഞരായ എ എന്‍ പ്രസാദ് (മുന്‍ ഡയറക്ടര്‍ ബിഎആര്‍സി) പ്ളാസിഡ് റോഡ്രിഗ്സ് (മുന്‍ ഡയറക്ടര്‍ കല്‍പ്പാക്കം ഐജിസിഎആര്‍) എന്നിവര്‍ ഈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ത്യ ആണവ പരീക്ഷണം നടത്തിയാല്‍ കരാര്‍ റദ്ദാക്കുമെന്ന വ്യവസ്ഥ, ആണവപരീക്ഷണങ്ങള്‍ക്കുമേല്‍ ഏകപക്ഷീയമായ മൊറട്ടോറിയം പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്വമേധയായുള്ള നടപടിയെ കരാറിന്റെ ഭാഗമായ ബാധ്യതയാക്കിമാറ്റുന്നത് പരമാധികാരത്തിനുമേലുള്ള കൈയ്യേറ്റമാണ്. ആണവവിസ്ഫോടനം നടത്തുകയില്ല എന്ന തീരുമാനം ഇന്ത്യ സ്വയം സ്വീകരിച്ചതും തുടരേണ്ടതുമായ ഒന്നാണ്. ആ തീരുമാനം ഇന്ത്യക്കുമേല്‍ ബാധ്യതയായി അടിച്ചേല്‍പ്പിക്കാന്‍ അമേരിക്ക കരാറിനെ ഉപയോഗിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കാനാകാതെ വന്നാല്‍ ഉഭയകക്ഷി സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താമെന്ന വ്യവസ്ഥ അമേരിക്കന്‍ പരിശോധകര്‍ക്ക് കടന്നുവരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതാണ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും.
ഇറാന്‍പ്രശ്നം, ഹൈഡ് നിയമം, പ്രതിരോധ സൈനിക സഹകരണം എന്നിവയും 123 കരാറും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ഇടതുപക്ഷം പ്രകടിപ്പിച്ച ആശങ്കകള്‍ പൂര്‍ണമായും സാധൂകരിക്കുന്നതാണ് ആണവകരാറിന്റെ മുഖ്യ സൂത്രധാരനും അമേരിക്കന്‍ അണ്ടര്‍സെക്രട്ടറിയുമായ നിക്കോളാസ് ബേണ്‍സിന്റെ നിലപാടുകള്‍. (ഔട്ട്ലുക്ക് ആഗസ്ത്് 27, 2007) പശ്ചിമേഷ്യയിലെ അമേരിക്കന്‍ താല്‍പ്പര്യങ്ങളുടെ സംരക്ഷണത്തിനും ചൈനയെ പിടിച്ചുകെട്ടുന്നതിനുംവേണ്ടി ഇന്ത്യയെ വരുതിയിലാക്കുക എന്നതാണ് അമേരിക്കന്‍ തന്ത്രം. അതിനുവേണ്ടിയാണ് ആണവകരാറിനെ ഉപയോഗിക്കുന്നത്. യുപിഎ സര്‍ക്കാരാവട്ടെ അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആണവകരാറുമായി മുന്നോട്ടുപോയേ തീരൂ എന്ന് ശഠിക്കുന്നത്. അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യം പൊതുമിനിമം പരിപാടിയില്‍ പറഞ്ഞിട്ടില്ലാത്തതും ഇന്ത്യയുടെ ചിരകാലമായി തുടരുന്ന സ്വതന്ത്രവിദേശ നയത്തിനും മഹത്തായ സാമ്രാജ്യത്വ വിരുദ്ധ പൈതൃകത്തിനും വിരുദ്ധവുമാണ്.

വക്കാരിമഷ്‌ടാ said...

അന്താരാഷ്ട്ര കരാറുകളുടെ കാര്യത്തില്‍ ജനാധിപത്യരാജ്യമെന്ന് അഭിമാനിക്കുന്ന ഇന്ത്യ പുലര്‍ത്തുന്ന സമീപനവും നമ്മുടെ ചര്‍ച്ചയ്ക്ക് വിഷയമാകേണ്ടതുണ്ട്. ഇത്തരം കരാറുകളുടെ വ്യവസ്ഥകള്‍ തീരുമാനിക്കുന്ന കാര്യത്തില്‍ പാര്‍ലമെന്റിനോ ജനങ്ങള്‍ക്കോ യാതൊരു പങ്കും ഇല്ലാത്ത അവസ്ഥയാണുളളത്. വിശദമായ ചര്‍ച്ച നടക്കുന്നതിനെയും വ്യവസ്ഥകള്‍ ജനമറിയുന്നതിനെയും ആരൊക്കെയോ ഭയക്കുന്നു. തീര്‍ത്തും ജനാധിപത്യവിരുദ്ധമായ ഈ കീഴ്വഴക്കവും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അതും നമ്മുടെ ചര്‍ച്ചയ്ക്ക് വിഷയമാകുമെന്ന് പ്രത്യാശിക്കട്ടെ

മാരീചന്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. സാധാരണക്കാരായവരുള്‍പ്പടെ പലര്‍ക്കും ഈ കരാറുകൊണ്ട് മൊത്തത്തില്‍ ഇന്ത്യയ്ക്ക് ഷോട്ട് ടേമിലും ലോങ് ടേമിലും ഗുണമാണോ ദോഷമാണോ ഉണ്ടാവുക എന്ന് ഉറപ്പിച്ച് പറയാനോ ഈ കരാറിനെ നിഷ്‌പക്ഷമായ രീതിയില്‍ വിലയിരുത്താനോ കഴിയുന്നില്ല എങ്കില്‍ അതിന് കാരണം ഇതിന്റെ രഹസ്യ സ്വഭാവമാണെന്ന് തോന്നുന്നു. ഇത്രയും പ്രാധാന്യമുള്ള ഒരു വിഷയം പാര്‍ലമെന്റില്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെ. എന്തെങ്കിലും സ്ട്രാറ്റജിക് പ്രാധാന്യമുള്ള കാര്യങ്ങള്‍ കരാറിലുണ്ടെങ്കില്‍ അത്തരം കാര്യങ്ങളില്‍ പൊതുജനങ്ങള്‍ അറിയേണ്ടിടത്തോളമെങ്കിലും പറയേണ്ടതുണ്ട്.

ബ്ലോഗില്‍ ജിം-ന്റേതുള്‍പ്പടെ കുറച്ച് ലേഖനങ്ങള്‍ വന്നിരുന്നു, നിഷ്‌പക്ഷമെന്ന് തോന്നിയവ. എന്തായാലും കുറെയേറെ തുറന്ന മനസ്സോടെയുള്ള, മുന്‍‌വിധികള്‍ ഇല്ലാത്ത, ഇന്ത്യയെ മുന്നില്‍ കണ്ടുകൊണ്ടുള്ള, അന്ധമായ വികാര/വിരുദ്ധത ഇല്ലാത്ത നിലപാടുകള്‍ എടുത്തെങ്കില്‍ മാത്രമേ ആണവകരാറിന്റെ ഗുണദോഷങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ പറ്റൂ. കുറെപ്പേരെയൊക്കെ വിശ്വസിക്കേണ്ടിയും വിശ്വാസത്തിലെടുക്കേണ്ടിയും വരികയും ചെയ്യും.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഇത്രയും പ്രാധാന്യമുള്ള ഒരു വിഷയം പാര്‍ലമെന്റില്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെ

വക്കാരിയുടെ മേല്‍പ്പറഞ്ഞ അഭിപ്രായം വളരെ ശരി തന്നെ . പക്ഷെ നമ്മുടെ പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളുടെ സ്വഭാവം കാണുന്നില്ലേ . എം.പി.മാരുടെ ആനുകൂല്യം കൂട്ടുമ്പോഴും , രാഷ്ട്രീയപ്പാര്‍ട്ടികളെ പൊതുവെ ബാധിക്കുന്ന പ്രശ്നം വരുമ്പോഴുമൊഴികെ ക്രീയാത്മകമായ ചര്‍ച്ച അവിടെ നടക്കുന്നുണ്ടോ ? ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയെയോ , മുന്നണിയേയോ പരമാവധി ബുദ്ധിമുട്ടിക്കുക എന്നതല്ലേ ഇവിടെ ഭരണത്തിലില്ലാത്ത പാര്‍ട്ടികള്‍ ചെയ്തുവരുന്നത് . എന്നാല്‍ അവരുടെ പ്രശ്നം വരുമ്പോള്‍ ഒരേതൂവല്‍ പക്ഷികളെ പോലെ പെരുമാറുകയും ചെയ്യുന്നു . ബാലിശമായ കാരണങ്ങളുടെ പുറത്തല്ലേ പാര്‍ലമെന്റ് സ്തംഭിപ്പിക്കപ്പെടുന്നത് . ഇന്നത്തെ ചുറ്റുപാടില്‍ ജനങ്ങള്‍ക്ക് വ്യക്തമാകും വിധത്തില്‍ ഒരു തുറന്ന ചര്‍ച്ച അവിടെ സാധ്യമാകും എന്ന് വക്കാരി കരുതുന്നുണ്ടോ ? കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുക എന്ന നയമല്ലേ എല്ലാ പാര്‍ട്ടികളും പിന്‍‌തുടരുന്നത് . പിന്നെ നമ്മുടെ നാട്ടിലെ ജനങ്ങളും അവരവരുടെ പാര്‍ട്ടികളെ അന്ധമായി വിശ്വസിക്കുന്നവരാണ് . നേതാവ് പറയുന്നത് മാത്രമാണ് അവര്‍ക്ക് പരമമായ സത്യം . നേതാവാകട്ടെ പാര്‍ട്ടിതാല്‍പ്പര്യം മാത്രമേ പറയുകയുള്ളൂ . നമ്മുട ജനാധിപത്യം പാര്‍ലമെന്റില്‍ അപഹാസ്യമാക്കുന്നതാണ് പലപ്പോഴും കണ്ടുവരുന്നത് . ഒരു പാര്‍ട്ടിയിലും പെടാതെ നില്‍ക്കുന്നവര്‍ക്ക് ഇന്ന് ഒരു പാര്‍ട്ടിയെയും വിശ്വസിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത് . അത് കൊണ്ടാണ് ഭരിക്കുന്ന ഗവണ്മെന്റിനെയും സിവില്‍ സര്‍വ്വീസിനെയും ജ്യൂഡീഷ്യറിയെയും ബന്ധപ്പെട്ട വിദഗ്ദന്മാരെയും അവിശ്വസിക്കാതിരിക്കുക എന്ന നയം ഞാന്‍ പുലര്‍ത്തുന്നത് . അത് കൊണ്ടാണ് ആണവക്കരാറിനെ ഞാന്‍ പിന്‍തുണക്കുന്നത് . ഏത് മുന്നണി അല്ലെങ്കില്‍ ഏത് പാര്‍ട്ടി ആണോ ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്നത് ആ പാര്‍ട്ടി അല്ലെങ്കില്‍ ആ മുന്നണി ആണവക്കരാറുമായി മുന്നോട്ടു പോയിരിക്കും എന്നാണ് എന്റെ നിരീക്ഷണം . കാരണം മുന്നോട്ട് പോകാന്‍ ആര്‍ക്കായാലും മുന്നോട്ടുള്ള ഒറ്റ വഴിയെയുള്ളൂ . ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ , നടന്ന വിവാദങ്ങള്‍ ഗാട്ട് കരാര്‍ പോലെ , നടക്കാന്‍ പോകുന്ന വിവാദങ്ങള്‍ എല്ലാം തന്നെ സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തിന്റെ നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലേ ഇവിടെ നടക്കൂ എന്നുറപ്പാണ് . അപ്പോള്‍ പിന്നെ ചര്‍ച്ചകളില്‍ നിന്ന് ജനങ്ങള്‍ക്ക് എന്ത് മനസ്സിലാകാനാണ് ? അഥവാ മനസ്സിലാകുന്നതാണെങ്കില്‍ തന്നെ ഡി.എം.കെ.ജനങ്ങള്‍ക്ക് മനസ്സിലാകുന്നത് അണ്ണാ ഡി.എം.കെ. ജനങ്ങള്‍ക്ക് മനസ്സിലാകുമോ ? നമ്മുടെ ജനാധിപത്യം ഇന്നും ശൈശവ ദശയിലാണ് . അത് കൊണ്ടാണ് മൂത്ത് നരച്ച നേതാക്കള്‍ പോലും കൊച്ചു പിള്ളാരെപ്പോലെ പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ ബഹളം വെക്കുന്നത് . എന്റെ അഭിപ്രായത്തില്‍ ഇതിനൊക്കെ ഒരു പക്വത വരണമെങ്കില്‍ ഇവിടെ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം നടപ്പില്‍ വരണം . ഇതൊന്ന് പുറത്ത് പറഞ്ഞ് നോക്കണം . അപ്പോള്‍ കാണാം പുകില് . സകല നേതാക്കള്‍ക്കും സ്ഥലജല വിഭ്രാന്തി വരും !

കാണാപ്പുറം said...

മാരീചന്‍,
ഈ പോസ്റ്റില്‍ രണ്ടു തെറ്റുകളുണ്ട്‌.
(1) അഞ്ചാം ഖണ്ഡികയില്‍, ദക്ഷിണേന്ത്യയിലെ ശാക്തിക രാജ്യമായി ഇന്ത്യ മാറുന്നത് തടയാന്‍ എന്ന്‌ എഴുതിയിരിക്കുന്നു. ദക്ഷിണേഷ്യയിലെ എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്‌ എന്നു വ്യക്തമാണ്. എങ്കിലും തിരുത്തുന്നതാണു ഭംഗി.

(2) ഇതിന്റെ തലക്കെട്ടിനോട്‌ എനിക്കു വിയോജിപ്പുണ്ട്‌. “എല്ലാവര്‍ക്കും അവരവരുടെ മാതൃരാജ്യത്തോട്‌ കൂറുണ്ടാവും” എന്ന ഒരു മുന്‍‌വിധിയില്‍ നിന്നാണ്‌ ആ പ്രയോഗം ഉണ്ടായത്‌ എന്നു തോന്നുന്നു. ‘ഏതു രാജ്യത്തോടാണു കൂറ്‌?’ എന്നു ചോദിക്കുന്നതായിരുന്നു നല്ലത്‌.

കാരാട്ടിന്റെ മാതൃരാജ്യം ഭാരതം തന്നെ. ചൈന അധിനിവേശകാലത്ത്‌ ആഹ്ലാദം പ്രകടിപ്പിച്ച സകലരുടെ സ്ഥിതിയും വ്യത്യസ്തമല്ല. തമിഴ്‌ നാട്ടില്‍ കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാകയ്ക്കൊപ്പം ചെരുപ്പുകള്‍ കൂടി ഉയര്‍ത്തി അറസ്റ്റിലായ തീവ്രവാദി യുവാക്കളുടെ മാതൃരാജ്യവും ഭാരതം തന്നെ. 20-20-ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയപ്പോള്‍ ആഹ്ലാദം പ്രകടിപ്പിച്ച തന്റെ സഹോദരനെ തലയില്‍ വിറകുകൊള്ളി കൊണ്ട്‌ അടിച്ചു പരിക്കേല്പിച്ച മലയാളി തീവ്രവാദിയുടെ മാതൃരാജ്യവും വ്യത്യസ്തമല്ല. "Indian Dogs are not welcome" എന്ന ബോര്‍ഡുകള്‍ ഉയര്‍ത്തിയിരിക്കുന്ന നാഗാചെറുപ്പക്കാരുടെ മാതൃരാജ്യത്തേക്കുറിച്ചും സംശയമില്ല. സൌദിഅറേബ്യയിലിരുന്നുകൊണ്ട്‌ അത്‌ തന്റെ സ്വന്തം സ്ഥലമെന്ന മട്ടില്‍ അധികാരഭാവേന-ഭീഷണസ്വരത്തില്‍ സംസാരിക്കുന്ന ചില ബ്ലോഗന്മാരുടെ മാതൃരാജ്യവും ഭാരതം തന്നെ.

ഇതിലൊക്കെ ആര്‍ക്കാണു സംശയമുള്ളത്‌?
ഇതിലൊന്നും ഒരു പുതുമയുമില്ലല്ലോ മാരീചന്‍? ഇതൊക്കെ എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ (നിങ്ങള്‍ക്കാര്‍ക്കും കണ്ടുകൂടാത്ത) ഗോള്‍വള്‍ക്കര്‍ പറഞ്ഞുവച്ചതാണ്? ചോറ്‌ ഇങ്ങാണെങ്കിലും കൂറ്‌ അങ്ങായിട്ടുള്ളവര്‍ നമ്മുടെ രാഷ്ട്രം നേരിടുന്ന ‘ആഭ്യന്തരഭീഷണി‘കളില്‍പ്പെടും എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്‌. അത്‌ അക്ഷരം പ്രതി ശരിയാണു താനും. വിചാരധാരയിലെ ആ പരാമര്‍ശങ്ങളാണ് പിന്നീട്‌ വളച്ചൊടിച്ച്‌ ‘ഹിന്ദുക്കളുടെ(?) ശതൃക്കള്‍ ദാ ഇവരും ഇവരും ഇവരുമൊക്കെയാണെ’ന്ന മട്ടില്‍ ദുര്‍വ്യാഖ്യാനം ചെയ്ത്‌ വലിയൊരു ആയുധമാക്കി പ്രചരിപ്പിച്ചു കൊണ്ടു നടന്നത്‌. ആ പ്രചാരണത്തിന്റെ കാപട്യം ഞാന്‍ പണ്ടുതന്നെ തുറന്നു കാട്ടിയിരുന്നു.

കൈയൊപ്പ്‌ said...

വാര്‍ത്തകളെ വളച്ചൊടിക്കുമ്പോഴും ഒരു മര്യാദ വേണ്ടേ മാരീചന്‍. കാരാട്ട് പറഞ്ഞത് ഇവിടെയുണ്ട്. ഇതില്‍ എവിടെയാണു ജീവന്‍ കൊടുത്തും 'ചൈനയ്ക്കു വേണ്ടി തന്റെ കൊക്കിലെ അവസാന ശ്വാസവും ചെലവിടുമെന്ന്
ഉറക്കെ പ്രഖ്യാപിക്കു'ന്ന ഭാഗം? വായനക്കാരെ വിഡ്ഢികളാക്കരുത്.

ആണവ കരാറിനെ എതിര്‍ക്കുന്നവര്‍ = രാജ്യ ശത്രുക്കള്‍ എന്ന സമവാക്യം നേരത്തേ തന്നെ സോണിയ ഗാന്ധി മുന്നോട്ടു വെക്കുകയും പിന്നീടത് വിഴുങ്ങുകയും ചെയ്തിരുന്നു. അതു വീണ്ടും സമര്‍ത്ഥിക്കാന്‍ ഇത്രയും പണിപ്പെടേണ്ടതില്ല മാരീചന്‍.
ഇതേ സോണിയാ ഗാന്ധി ഒക്‌ടോബര്‍ 29 നു ഷാങ്ഹായിയില്‍ നടത്തിയ പ്രസംഗം ഇവിടെയിതാ . ഈ
പ്രസംഗം നടത്തിയത് ഏതെങ്കിലും ഇടതു പക്ഷ പ്രവര്‍ത്തകനായിരുന്നെങ്കില്‍ മാരീചന്‍ നല്‍കിയ 'ബിരുദ'ത്തിനും 'പി.എച്ച്.ഡി' ക്കും പകരം, ഇതേ കാഴ്ച്ചപ്പാടില്‍, വേറെയെന്തു നല്‍കുമായിരുന്നു?!

ആയുധക്കച്ചവടങ്ങളും ഏകാധിപത്യ ഭരണങ്ങളെ തുണക്കുന്നതുമെല്ലാം എതിര്‍ ക്കേണ്ടതു
തന്നെയാണു. നേപ്പാളിലെ ഏകാധിപത്യ ഭരണകൂടത്തിനു മാവോയിസ്റ്റുകളെ അടിച്ചമര്‍ത്താന്‍
ഇന്ത്യ സൈനിക സഹായം
വാഗ്ദാനം ചെയ്തതും ശ്രീലങ്കയിലേ ക്ക് പട്ടാളത്തെ അയച്ചതും അതേ നാണയത്തില്‍ തന്നെ എതിര്‍ക്കുമ്പോള്‍ വീണ്ടും നമ്മള്‍ 'രാജ്യ ദ്രോഹികളാ'വുന്നു, അല്ലേ...

നകുലാ, സോണിയയോടു സംഘപരിവാരം ചോദിച്ച ചോദ്യമല്ലിയോ 'ഏതാണു നിങ്ങളുടെ മാതൃരാജ്യം' എന്നത്.

മൂര്‍ത്തി said...

പ്രിയ മാരീചന്‍,

എന്റെ പോയിന്റ് കാരാട്ട് പറയാത്ത കാര്യങ്ങള്‍ വ്യാഖ്യാനിച്ചെടുത്തതിലെ അപാകതയായിരുന്നു. അദ്ദേഹമോ ചൈനയോ മറ്റാരെങ്കിലുമോ ഒന്നും വിമര്‍ശനാതീതരാണെന്ന ഒരഭിപ്രായവും ഇല്ല. ഒരു പ്രശ്നമുണ്ടാകുമ്പോള്‍ പലപ്പോഴും വിരുദ്ധ അഭിപ്രായങ്ങള്‍ വരും. തങ്ങളുടെതല്ലാത്ത അഭിപ്രായം പറയുന്നവരെ വസ്തുതകള്‍ നിരത്തി തോല്‍പ്പിക്കാം. പക്ഷെ, അവരുടെ രാജ്യസ്നേഹവും മറ്റും സെന്‍സേഷണലൈസ് ചെയ്യപ്പെട്ട തലക്കെട്ടുകളിലൂടെയും ഭാഷയിലൂടെയും ചോദ്യം ചെയ്യപ്പെടുന്നത് ശരിയായ മാര്‍ഗമല്ല. രാജ്യസ്നേഹം പോലും വിശാലമായി ചിന്തിക്കുകയാണെങ്കില്‍ പലപ്പോഴും സങ്കുചിതം തന്നെയായിപ്പോകാറുണ്ട്. മുല്ലപ്പെരിയാര്‍, സേലം ഡിവിഷന്‍ പ്രശ്നങ്ങളില്‍ സംസ്ഥാനങ്ങള്‍ തമ്മിലാണ് വഴക്ക്!!

ചൈന ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നതൊക്കെ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങള്‍ തന്നെ. എങ്കിലും അതിന്റെ കൂട്ടത്തില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ അസ്ഥിരത ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ആരാണെന്നു കൂടി പറയേണ്ടതുണ്ട്. ചൈനയുടെ string of pearls” strategyയെക്കുറിച്ചുള്ള വാദങ്ങള്‍ വാഷിങ്ങ്ടണ്‍ ആണ് മുന്നോട്ട് വെക്കുന്നതെന്ന് ഇവിടെ വായിക്കാം. അതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയെ അമേരിക്കയുടെ സഖ്യകക്ഷി ആക്കാനുള്ള ശ്രമവും നടക്കുന്നു. സൈനിക അഭ്യാസങ്ങളും മിലിറ്ററി ബേസ് അനുവദിക്കാനുള്ള നീക്കങ്ങളും നടക്കുന്നു.

ചൈനയും പാക്കിസ്ഥാനും നേപ്പാളിനെ സൈനികമായി ഇല്ലാതാക്കും എന്ന ന്യായത്തിന്റെ പേരില്‍ ഇന്ത്യ നേപ്പാളിനു ആയുധങ്ങള്‍ നല്‍കുന്നത് പുനരാരംഭിച്ചല്ലോ.Link. നേപ്പാളിലെ ജനാധിപത്യ സ്ഥാപനത്തിനു വേണ്ടി ശ്രമിക്കുന്നവര്‍ ഇതെങ്ങിനെ കാണും?

ഇന്ത്യയും ചൈനയും റഷ്യയും തമ്മില്‍ നല്ല ബന്ധം സി.പി.എം ആഗ്രഹിക്കുന്നതായി ഇവിടെ വായിക്കാം.

ഇത് കൂടി നോക്കാവുന്നതാണ്

ആണവ കരാര്‍ പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യണം എന്ന ഏറ്റവും ശക്തമായി ആവശ്യപ്പെട്ടത് ഇടതുപക്ഷ കക്ഷികളല്ലേ?

Ramachandran said...

പ്രിയപ്പെട്ട മാരീചന്‍
താങ്കളുടെ പല പോസ്റ്റുകളും കാണാറുണ്ട്. പലതും നല്ല നിലവാരമുള്ളതാണ് എന്ന് പറയുന്നതില്‍ സന്തോഷമുണ്ട്.
പക്ഷെ ചിലയിടങ്ങളില്‍, ആത്മവിശ്വാസം കൊണ്ടാകാം , താങ്കള്‍ അറിയാതെ അഹംഭാവം മുഴങ്ങുന്ന പോലെ തോന്നുന്നു. തുടക്കത്തില്‍ തന്നെ സൂചിപ്പിക്കുന്നത് നല്ലൊരു ബ്ലോഗറെ നഷ്ടമാകരുത് എന്ന ആത്മാര്‍ത്ഥമായ ആഗ്രഹം ഉള്ളതു കൊണ്ടാണ്. പാഠം മാസികക്കാരെ സംബന്ധിച്ച പോസ്റ്റില്‍ ഞാന്‍ ഇനിയും നില്‍ക്കണോ എന്നുള്ള ചോദ്യം, ഇവിടെ റോബിനോട് സീനിയര്‍ പത്രപ്രവര്‍ത്തകരുടെ ലിസ്റ്റ് അയച്ചു തരാന്‍ പറഞ്ഞുകൊണ്ടുള്ള നില്‍പ്പ് എല്ലാം എളിമയുടെ ആള്‍രൂപമായ പക്വമതിയുടെ ലക്ഷണം തന്നെ ! (പണ്ട് ആ‍ റോബിന്‍ പറഞ്ഞ പോലെന്തോ നമ്മുടെ സക്കറിയ പറഞ്ഞ പോലെ ഒരോര്‍മ്മ).

I'll publish, right or wrong. Frauds are my theme, let satire be my song. എന്നു പറയുന്ന പത്രപ്രവര്‍ത്തകന്‍
ഒരു പത്രത്തീന്ന് ഒരു വരിയും മറ്റൊരു പത്രത്തീന്ന് വേറൊരു വരിയുമെടുത്തിട്ട് രണ്ടും രണ്ടും നാലാണെന്ന സിമ്പിള്‍ ലോജിക്ക് പറഞ്ഞതപ്പടി മനസ്സിലായില്ല. ഐ ക്യു കുറവാണേ..

അപകടകരമായ ദേശീയ വാദം ഉന്നയിക്കുകയല്ല എന്നു പറയുന്നയാള്‍ മിസ്റ്റര്‍ കാരാട്ട് താങ്കള്‍ ഏത്
കോളേജിലാ പഠിക്കുന്നത് എന്ന് ചോദിച്ച്ത് ശരിയോ എന്ന് താങ്കള്‍ തന്നെ ആലോചിക്കൂ..

പല സീനിയര്‍ പത്രപ്രവര്‍ത്തകരും മലയാളത്തില്‍ ബ്ലോഗ് എഴ്തുന്നുണ്ടേ..ബി ആര്‍ പി ഭാസ്ക്കര്‍
ഉദാഹരണം..അദ്ദേഹത്തിന്റെ ബ്ലോഗില്‍ കണ്ട ഒരു വാക്യം കുറിക്കട്ടെ...You have the right to form your own opinion but not to take liberties with facts"

അരാഷ്ട്രീയവാദികളുടെയും വിചാരധാരക്കാരുടെയും യുക്തിവാദികളുടെയും ചൈനയുടെ ചെയര്‍മാന്‍ ഞങ്ങളുടെ ചെയര്‍മാന്‍ എന്നു പറഞ്ഞു നടന്നവരുടെയും എല്ലാം ദേശസ്നേഹം സടകുടഞ്ഞെഴുന്നേല്‍പ്പിച്ചതിന് ഒരായിരം അഭിവാദ്യങ്ങള്‍.

ആരോഗ്യകരമായ ചര്‍ച്ച നടക്കട്ടെ എന്നു താങ്കള്‍ പറയുന്നു. താങ്കളുടെ പുറം ചൊറിയുന്നയാള്‍ ഡിലീറ്റ് ചെയ്യുന്നു. ചില ആളുകളെ ചുമന്നാല്‍ ചുമക്കുന്നവര്‍ നാറും.

അവസാനമായി, എനിക്കൊരാഗ്രഹമുണ്ട്. തികച്ചും വ്യക്തിപരം. 2004 മുതല്‍ 2007 വരെ സിപിഎം കേന്ദ്ര സംസ്ഥാന കമ്മിറ്റി(അതേതാണോ ആവോ..ഈ ന്യൂ ജനറേഷന്‍ പത്രക്കാരുടെ ഒരു കാര്യമേ!) ബ്രാഞ്ച് ഘടകങ്ങള്‍ക്കയച്ചു കൊടുത്ത പാര്‍ട്ടി കത്തുകളുടെ ഫൊട്ടോസ്റ്റാറ്റ് കിട്ടാന്‍ വല്ല വഴിയുമുണ്ടോ? എന്റെ ഒരു സംശയമാണേ..സഖാവേ താങ്കള്‍ ക.മാ.പാ. മെമ്പറാ? എന്നിട്ടാ ഈ പണി

മുക്കുവന്‍ said...

"എന്തിന് പിണറായി വിജയന്റെ മകന്‍ വിവേക് പിണറായി പോലും ലണ്ടനിലെ ബര്‍മിംഗ് ഹാം സര്‍വകലാശാലയിലല്ലേ പഠിക്കുന്നത്. മാര്‍ക്സിസം ലെനിനിസവും തൊഴിലാളിവര്‍ഗ സാര്‍വദേശീയതയുമല്ലല്ലോ പാഠ്യവിഷയം. അതായിരുന്നു ലക്ഷ്യമെങ്കില്‍ പിണറായിയുടെ മകന്‍ തിരുവനന്തപുരത്തെ ഇഎംഎസ് അക്കാദമിയില്‍ കെഈഎന്നിന്റെയും എംഎ ബേബിയുടെയും ക്ലാസ് അറ്റന്റ് ചെയ്താല്‍ പോരേ.."

VSAchu's Son studied Engineering in Management Quota. Pinarayi's son studying in Birmiham,England. I just wonder how do these guys get money for this? as far as I know they dont have any business other than the party work. course fee in England is about $30,000 per year. how do these guys get money for this?

I do remember Chullikkad kavitha...

thozhilaali vargam adhikara mettal
avaraayi pinney adhikaari vargam.
adhikaara mappol thozhilaayi marum
athinulla koooli adhikaari vangum :)

yep now thats what is going on.

വക്കാരിമഷ്‌ടാ said...

മൂര്‍ത്തി പറഞ്ഞു:

ചൈന ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നതൊക്കെ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങള്‍ തന്നെ.

തീര്‍ച്ചയായും. കാരാട്ട് പറഞ്ഞു എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലുള്ള ഒരു പോസ്റ്റാണിതെങ്കിലും ഈ പോസ്റ്റില്‍ മാരീചന്‍ ചൂണ്ടിക്കാണിച്ച, ചൈന ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവോ ഇല്ലയോ എന്ന കാര്യമാണ് കാരാട്ട് എന്ത് എവിടെ പറഞ്ഞു, സോണിയ ഗാന്ധി എന്ത് എവിടെ പറഞ്ഞു എന്നതിനെക്കാളൊക്കെ പ്രാധാന്യമര്‍ഹിക്കുന്നതെന്നതാണ് എന്റെ പക്ഷം. അത് വെറുമൊരു passing statement ആയി മാത്രം കണ്ടാല്‍ പോര താ‍നും. അതുപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് മാരീചന്‍ പറഞ്ഞ കാര്യങ്ങളില്‍ (ചൈനയുമായി ബന്ധപ്പെട്ടവ) സ്വല്പമെങ്കിലും വാസ്തവമുണ്ടെങ്കില്‍ അതിലൊക്കെ ഇടതുകക്ഷികളുടെ നിലപാടും (ഇന്ത്യയും ചൈനയും തമ്മില്‍ നല്ല ബന്ധമുണ്ടാവണം എന്നൊക്കെയുള്ള നിലപാടുകളല്ല ഉദ്ദേശിച്ചത്).

ഇന്ത്യയെ അമേരിക്കയ്ക്ക് അടിയറ വെക്കുകയാണ് ആണവക്കരാറിലൂടെ എന്ന് ഇടതുകക്ഷികള്‍ പറയുമ്പോള്‍ അത് ഇടതുകക്ഷികളുടെ ഇന്ത്യാ രാജ്യ സ്നേഹമായി കാണാമെങ്കില്‍ (മനോരമയുടെ ഇന്നത്തെ മുഖപ്രസംഗം പ്രചോദനം) ചൈന ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് പറയുമ്പോള്‍ ഇന്ത്യയുടെ നേപ്പാള്‍ നയവും ശ്രീലങ്ക നയവും പരാമര്‍ശിക്കുന്നതിനെക്കാള്‍ വളരെയധികം പ്രാധാന്യം ചൈന ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നെങ്കില്‍ അതിനെ ഏതൊക്കെ രീതിയില്‍ പ്രതിരോധിക്കണം എന്ന കാര്യത്തിന് കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. തികച്ചും ഫോക്കസ്‌ഡ് ആയിത്തന്നെ വേണം ചൈന ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നെങ്കില്‍ അക്കാര്യം ചര്‍ച്ച ചെയ്യാന്‍. വേണമെങ്കില്‍ നേപ്പാളിനെയും ശ്രീലങ്കയെയും തല്‍‌ക്കാലത്തേങ്കിലും ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ അതുമാവാം.

മാരീചന്‍ said...

കൈയൊപ്പേ,
Warning that the attempt to make India a US ally was George Bush's strategy to counter China, CPI(M) General Secretary Prakash Karat today urged the party to foil the move for a strategic alliance between the two countries.
താങ്കള്‍ ഉദ്ധരിച്ച വാര്‍ത്തയിലെ ആദ്യവാചകം ഇങ്ങനെയാണ്. ചൈനയെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയെ സഖ്യകക്ഷിയാക്കാന്‍ ബുഷ് നടത്തുന്ന ശ്രമങ്ങളെ പാര്‍ട്ടി ചെറുക്കും എന്ന് ഈ വാചകത്തെ മലയാളത്തിലാക്കാമെന്ന് തോന്നുന്നു.

ഇതിന്റെ മറുവശം എന്താണ്? അമേരിക്കയെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ ചൈന ഇന്ത്യയെ സഖ്യകക്ഷിയാക്കാന്‍ ശ്രമിക്കുന്നുണ്ടോ? അമേരിക്കയോടുളള സിപിഎമ്മിന്റെ നിലപാടാണോ ചൈനയുടേത്? അമേരിക്ക അടക്കമുളള സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ ആധിപത്യ പ്രവണത ചെറുക്കാന്‍ ഏതെങ്കിലും കാലത്ത് ചൈന ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ടോ? ആ ലക്ഷ്യം മുന്‍നിര്‍ത്തി ഇന്ത്യയുമായുളള തര്‍ക്കങ്ങള്‍ പറഞ്ഞൊതുക്കാന്‍ ചൈനാ നേതൃത്വം തയ്യാറായിട്ടുണ്ടോ? ലോക ജനസംഖ്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രണ്ടു രാജ്യങ്ങളെന്ന നിലയ്ക്ക് തന്ത്രപരമായ സഖ്യം ഉണ്ടാക്കാനോ നിലനിര്‍ത്താനോ ചൈന ശ്രമിക്കുന്നുണ്ടോ?

പിന്നെ, പാവം സോണിയാ ഗാന്ധിയെ എന്തിന് ഇതില്‍ വലിച്ചിഴയ്ക്കണം? ആരോ എഴുതിക്കൊടുക്കുന്ന പ്രസംഗം അവര്‍ വായിക്കുന്നു എന്നതിനപ്പുറം കീഴും കിഴക്കുമില്ലാത്ത ഒരു പാവത്തിന്റെ അഭിപ്രായങ്ങളെ ആ നിലയ്ക്ക് നാം എടുത്താല്‍ പോരെ. (മുന്‍കൂട്ടി തയ്യാറാക്കുന്ന പ്രസംഗങ്ങളാണ് മറ്റു രാജ്യങ്ങളില്‍ പോകുമ്പോള്‍ എല്ലാ രാഷ്ട്രനേതാക്കളും നടത്താറുളളത്. ഓരോ വാക്കും വാചകവും അളന്നു തൂക്കിയാണ് അവര്‍ ഉപയോഗിക്കുന്നത്. ഇതേ സോണിയ തന്നെ ആണവ കരാറിന്റെ പേരില്‍ ഒരു തിരഞ്ഞെടുപ്പുണ്ടായാല്‍ തിരുവനന്തപുരത്ത് വന്ന് സിപിഎമ്മുകാരെ ചൈനാ ചാരന്മാരെന്നു വിളിക്കും. സംശയമുണ്ടോ).

നേപ്പാളിലെ ഭരണകൂടത്തിന് ഇന്ത്യ ആയുധങ്ങള്‍ നല്‍കുന്നതും ശ്രീലങ്കയിലേയ്ക്ക് ഇന്ത്യ പട്ടാളത്തെ അയച്ചതും, കശ്മീര്‍ ഭീകരരെ പാകിസ്താന്‍ സഹായിക്കുന്നതിനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചൈന കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന റിപ്പോര്‍ടിനുമൊപ്പം കൂട്ടിവായിക്കുന്നത് ശരിയോ എന്ന സംശയം. ശരിയോ തെറ്റോ എന്നതിനെക്കാള്‍ രണ്ടു കാഴ്ചപ്പാടുകളുടെ വ്യത്യാസം എന്ന കണ്‍ക്ലൂഷനാവും ഉത്തമം.

ലോകത്തിലെ അഞ്ച് സുപ്രധാന ആണവ രാജ്യങ്ങളിലൊന്നാണ് ചൈന. ഇന്ത്യ പാകിസ്താന്‍ ചൈന എന്നീ രാജ്യങ്ങളുള്‍ക്ക് ഒരു പൊതു ആണവ നയം വേണമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ഇവിടെ ഓര്‍ക്കാം.

മൂര്‍ത്തി പറയുന്നതിനോട് യോജിക്കുന്നു. ഇന്ത്യയും ചൈനയും റഷ്യയും അടങ്ങിയ ഒരു സഖ്യം തന്നെയാണ് സിപിഎമ്മിന്റെയും മറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ലക്ഷ്യവും ആഗ്രഹവും. അതിന്റെ പ്രത്യയശാസ്ത്രപരമായ വിവക്ഷകള്‍ മനസിലാക്കാന്‍ പ്രയാസവുമില്ല. റഷ്യ ഇന്ത്യയുടെ സുഹൃത്തായിരുന്നു. എന്നാല്‍ ചൈനയോ?

യാഥാര്‍ത്ഥ്യബോധത്തോടെ വേണം നിലപാടുകള്‍ സ്വീകരിക്കാന്‍ എന്ന അഭിപ്രായമാണ് ഇക്കാര്യത്തിലുളളത്. വിശ്വസിക്കാന്‍ കൊളളാവുന്ന ഒരു സുഹൃത്തിനെയോ അയല്‍ക്കാരനെയോ ചൈനയില്‍ കണ്ടെത്താന്‍ ഇന്ത്യയ്ക്ക് കഴിയുമോ?

ആ സംശയത്തിന് വെറും സങ്കുചിതമായ ദേശീയവാദത്തിനപ്പുറം പ്രസക്തിയില്ലേ.

രാമചന്ദ്രന്‍, നിന്ദാസ്തുതിയ്ക്ക് നന്ദി. താങ്കള്‍ ചൂണ്ടിക്കാണിച്ച രണ്ട് സാഹചര്യങ്ങളിലും താങ്കള്‍ ആഗ്രഹിക്കുന്നതു പോലെ പെരുമാറാന്‍ താങ്കള്‍ക്കു മാത്രമേ കഴിയൂ എന്നറിയിക്കട്ടെ. വ്യക്തികള്‍ വ്യത്യാസപ്പെടുന്നതിനനുസരിച്ച് പെരുമാറ്റവും മാറില്ലേ ചേട്ടാ.

രാമചന്ദ്രന്റെ കമന്റ് കണ്ടാലുടനെ മാരീചന്‍ ബ്ലോഗിനോട് സലാം പറയുക. അങ്ങനെ നല്ലൊരു ബ്ലോഗറെ നഷ്ടപ്പെടുക. ഓര്‍ക്കുമ്പോള്‍ തന്നെ കുളിരു കോരുന്നു. അല്ല, ഈ മനോഭാവത്തെ ഏതു വകുപ്പിലാണ് പെടുത്തുക. സം വാട്ട് അഹംഭാവം?

ഒരു പത്രത്തിലെ വരിയും മറ്റൊരു പത്രത്തിലെ വരിയും എടുത്ത് രണ്ടും രണ്ടും നാലാണെന്ന് പറഞ്ഞതിന്റെ ലോജിക്ക്, ആ പത്രത്തിലെ ആ വരി മറ്റേ പത്രത്തില്‍ വരാത്തതെന്ത് എന്നു മാത്രം ആലോചിച്ചാല്‍ പിടികിട്ടും.

ബിആര്‍പി ഭാസ്കര്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ബ്ലോഗിലെഴുതട്ടെ. മാരീചന്റെ അഭിപ്രായങ്ങള്‍ മാരീചനും. അങ്ങനെ കരുതുന്നതല്ലേ നല്ലത്. മാരീചന് ബിആര്‍പി ഭാസ്കറാകാനോ വിഎസിന്റെ നോമിനിയായി പ്രസ് അക്കാദമി ചെയര്‍മാന്‍ പദം മോഹിക്കാനോ കിട്ടാത്തതില്‍ നിരാശനായി പിണറായിയെ പെരുച്ചാഴീ എന്നു വിളിക്കാനോ കഴിയില്ലല്ലോ. മാരീചന്‍ പാവമല്ലേ ചേട്ടാ. വെറുതേ വിടൂന്നേ...

ഈ വാചകം ഇപ്പോഴും വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദമായി നിലകൊളളുന്നു. അര്‍ത്ഥം മനസിലായതേയില്ല.

ആരോഗ്യകരമായ ചര്‍ച്ച നടക്കട്ടെ എന്നു താങ്കള്‍ പറയുന്നു. താങ്കളുടെ പുറം ചൊറിയുന്നയാള്‍ ഡിലീറ്റ് ചെയ്യുന്നു. ചില ആളുകളെ ചുമന്നാല്‍ ചുമക്കുന്നവര്‍ നാറും

2004 മുതല്‍ 2007 വരെ സിപിഎം കേന്ദ്ര സംസ്ഥാനക്കമ്മിറ്റിയെക്കുറിച്ചൊരു വ്യക്തിപരമായ വിശദീകരണം.

പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗം, സംസ്ഥാന കമ്മിറ്റി യോഗം എന്നിവ ചേര്‍ന്നതിനു ശേഷം പ്രസ്തുത തീരുമാനങ്ങള്‍ ബ്രാഞ്ചുകളില്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനായാണ് പാര്‍ട്ടി കത്തുകള്‍ അയയ്ക്കുന്നത്. പാര്‍ട്ടി കത്തുകളില്‍ പൊതുവേ സാര്‍വദേശീയം, ദേശീയം, പ്രാദേശീയം എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ട്. അതില്‍ സാര്‍വദേശീയ, ദേശീയ സ്ഥിതിഗതികളെക്കുറിച്ച് പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയാണ് തീരുമാനങ്ങളെടുക്കുക. സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കത്ത് തയ്യാറാക്കി കീഴ് ഘടകങ്ങള്‍ക്കയയ്ക്കുന്നത്.

2004 മുതല്‍ 2007 വരെ സിപിഎം തയ്യാറാക്കിയ ഇത്തരം കത്തുകള്‍ എന്നതാണ് മാരീചന്‍ എഴുതിയതിന്റെ വ്യക്തിപരമായ അര്‍ത്ഥം. ഈ കത്തുകള്‍, ചിന്ത പബ്ലിഷേഴ്സ്, ദേശാഭിമാനി ബുക്ക് ഹൗസ് എന്നിവിടങ്ങളില്‍ നിന്ന് അഞ്ചു രൂപയില്‍ കൂടാത്ത വിലയ്ക്ക് ലഭിക്കും. ഇത് വിലകൊടുത്ത് വാങ്ങാന്‍ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയുടെ കത്തു വേണ്ട. ഫോട്ടോ സ്റ്റാറ്റെടുത്ത് നല്‍കുന്നതിനെക്കാള്‍ എളുപ്പം ഈ വഴിയാണ്. യു ഗോട്ട് ഇറ്റ്....

മാരീചന്‍ കാ മാ പാ പ്രവര്‍ത്തകനാണോ എന്നതിനുളള ഉത്തരം. മാരീചന്‍ വേഷപ്രച്ഛന്നനായി എല്ലാ പാര്‍ട്ടികളിലുമുണ്ട്. നകുലന്‍ എന്ന പേരില്‍ സംഘപരിവാറിലും നമ്മെ കാണാം.

കാണാപ്പുറം, ഇന്ത്യാക്കാരനാണെന്നതിന് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ സംഘപരിവാറിനെ ആരെങ്കിലും ചുമതലപ്പെടുത്തിയതായി അറിവില്ല. ഇന്ത്യ എന്നാല്‍ ആര്‍എസിഎസിന്റെ സ്വന്തവുമല്ല.

തമിഴ്നാട്ടില്‍ ദേശീയപതാകയ്ക്കൊപ്പം ചെരുപ്പുയര്‍ത്തിയെങ്കില്‍ അതൊരു ക്രിമിനല്‍ കുറ്റമായി കണ്ട് നടപടിയെടുക്കാന്‍ ഈ നാട്ടില്‍ നിയമസംവിധാനമില്ലേ. അവര്‍ ആ പണി ചെയ്യുകയാണ് വേണ്ടത്. അതു കണ്ടാലുടനെ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന മുസ്ലിമിന്റെ വീട്ടില്‍ കയറി അവനെ വെട്ടിക്കീറാന്‍ സംഘപരിവാറുകാരന് ഏത് ദേവനിയോഗമാണുളളത്?

ശ്രീശാന്തിനെക്കാള്‍ മാരീചന് ഇഷ്ടം പാക് ഫാസ്റ്റ് ബൗളര്‍ ഷൊയ്ബ് അക്തറെയാണ്. അക്തറിന്റെ മനോഹരമായ ഒരു പന്തില്‍ സച്ചിന്‍ ഔട്ടാകുമ്പോള്‍ അയാളെ അഭിനന്ദിച്ചൊന്നു കൈകൊട്ടിയാല്‍ ഉടനെ ദേശദ്രോഹിയും പാകിസ്താന്‍ ചാരനുമാക്കുന്ന സംഘപരിവാര്‍ ദേശസ്നേഹം തെല്ലും പഥ്യമില്ലെന്നു കൂടി പറയട്ടെ.

സംഘപരിവാറിനെ സംബന്ധിച്ച് താങ്കളുടെ തുറന്നു കാട്ടലുകള്‍ വിശ്വസിക്കുന്നതിനെക്കാള്‍ എളുപ്പം കണ്ണും കാതും തുറന്ന് വീട്ടിനടുത്തുളള ആര്‍എസുഎസുകാരുടെ പ്രവൃ‍ത്തികള്‍ വീക്ഷിക്കുന്നതാണ്.

പ്രതികരിച്ചവര്‍ക്ക് ഓരോരുത്തര്‍ക്കും നന്ദി. ആണവക്കരാര്‍ പോലുളള വിഷയങ്ങളില്‍ ഏതാനും പേര്‍ ചേര്‍ന്ന് വ്യവസ്ഥകള്‍ തീരുമാനിക്കുന്നതിലെ അശ്ലീലം മാരീചനും പിന്നീട് വക്കാരിയും ചൂണ്ടിക്കാണിച്ചിരുന്നു. സുകുമാരേട്ടന്‍ മാത്രമാണ് അതേക്കുറിച്ചൊരഭിപ്രായം പറഞ്ഞത്.

ആ വിഷയവും ഒന്നു പരിഗണിക്കണേ.

മാരീചന്‍ said...

സിക്കിം ഇന്ത്യയുടേതാണെന്ന കാര്യം ചൈന 2003ല്‍ അംഗീകരിച്ചു. അരുണാചല്‍ പ്രദേശോ?

കിരണ്‍ തോമസ് തോമ്പില്‍ said...

മരീച സൂക്ഷിച്ചോ ഭാസ്ക്കര്‍ മാത്രമല്ല് പല പത്രപ്രവര്‍ത്തകരും സാംസ്ക്കാരിക നായകന്മാരും ബ്ലോഗിലേക്ക്‌ വരികയാണ്‌. അവരൊക്കെ ഇനി ബ്ലോഗ്‌ സംസ്ക്കാരം രൂപീകരിക്കുകയും അതില്‍ നിന്ന് വ്യതിചലിക്കുന്നവരെ നിയന്ത്രിക്കാന്‍ ഒരു ബ്ലോഗ്‌ സാംസ്ക്കാരിക മാനൂവലും തയ്യാറാക്കിയേക്കും.

മരീചനെ ഏതെങ്കിലും പക്ഷത്ത്‌ പ്രതിഷ്ഠിക്കാന്‍ കഴിയുന്നില്ല എന്നതാണ്‌ ഇപ്പോഴത്തെ പ്രശ്നം. ചൈനയേക്കുറിച്ചോ നന്ദിഗ്രാമിനേയോ കമ്യൂണിസ്റ്റ്കാരെക്കുറിച്ചോ ഒക്കെ വിമര്‍ശിക്കുന്നവരെ ഓന്‍ മറ്റവന്റെ ആളാ എന്ന പതിവ്‌ പല്ലവി ഉപയോഗിച്ചാണ്‌ സഖാക്കള്‍ നേരിട്ടിരുന്നത്‌. അത്‌ പറ്റാത്തതുകൊണ്ടാണ്‌ ഇപ്പോള്‍ അഹങ്കാരത്തെപ്പറ്റിയും വിനയത്തെപ്പറ്റിയുമൊക്കെ വാചാലനാകുന്നത്‌.

പിന്നെ കാണാപ്പുറവും സഖാക്കളും ഏതാണ്ട്‌ ഒരു പോലെയാ. കാണാപ്പുറത്തിന്റെ ബ്ലോഗും വര്‍ക്കേഷ്സ്‌ ഫോറത്തിന്റെ ബ്ലോഗും ഏതാണ്ട്‌ ഒരേ സ്വഭാവം പുലര്‍ത്തുന്നതാണ്‌. രണ്ടും ഒരേ നാണയത്തിന്റെ രണ്ട്‌ വശം. ഭായങ്കര പ്രത്യേയശാസ്ത്ര വിശകലനം ബ്ലോഗില്‍ കാണും വായിച്ച്‌ കഴിഞ്ഞാല്‍ കണ്ണ്‍ നിറഞ്ഞ്‌ പോകും. എന്നാല്‍ പ്രവര്‍ത്തനത്തെപ്പറ്റിപ്പറഞ്ഞാലോ ഒന്നും പറയാനില്ല. അപ്പോള്‍ വിഷയം മാറും.

പിന്നെ പണ്ട്‌ രാമസേതു വിഷയത്തില്‍ കാണാപ്പുറം പറഞ്ഞതാണ്‌ എനിക്ക്‌ മരീചനോട്‌ പറയാനുള്ളത്‌ " എന്തിനിങ്ങനെ വേദനിപ്പിക്കുന്നു. ഹിന്ദു മനസ്സിനേ നോവിപ്പിച്ചത്‌ മതിയായില്ലെ എന്ന്. "

അതു പോലെ എന്തിന്‌ ചൈനയേപ്പറ്റിപ്പറഞ്ഞ്‌ സഖാക്കളെ വേദനിപ്പിക്കുന്നു. അവര്‍ക്കൊരു ക്യൂബയും ചൈനയുമല്ലെ ഉള്ളൂ. അവരുടെ വികാരവും പരിഗണിക്കേണ്ടേ? അവരും ഭാരതിയരല്ലെ മതം ഇല്ലാ എന്ന് വിചാരിച്ച്‌ വികാരങ്ങള്‍ ഇല്ലാതിരിക്കുമോ ?

കണ്ണൂസ്‌ said...

മാരീചാ, അമേരിക്കയുമായി ആണവ കരാറില്‍ ഒരു തരത്തിലും ഏര്‍പ്പെടാന്‍ പാടില്ല എന്ന് സി.പി.എമ്മോ കാരാട്ടോ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ആണവകരാറില്‍ അമേരിക്കന്‍ താത്‌പര്യങ്ങള്‍ അടിച്ചേല്പ്പിക്കപ്പെടുന്നു എന്ന് തോന്നിക്കുന്ന ചില വ്യ്വസ്ഥകള്‍ പുനപരിശോധിക്കണം എന്നും അതില്‍ ചര്‍ച്ച വേണമെന്നുമല്ലേ പറഞ്ഞിട്ടുള്ളൂ?

ചൈന നമ്മുടെ അയല്‍‌രാജ്യമാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്‌. അത് ഒരു തരത്തിലും ഇനി മാറ്റാന്‍ പറ്റില്ല. ഏറ്റവും വേഗത്തില്‍ വികസിക്കുന്ന രണ്ട് രാജ്യങ്ങള്‍ എന്ന നിലയില്‍ നമ്മളും ചൈനയുമായുള്ള മത്‌സരവും ഒരു യാഥാര്‍ത്ഥ്യം തന്നെ. അതല്ലാതെ തന്നെ, ലോകത്തിലെ ഇന്നത്തെ രാഷ്ട്രീയ സ്ഥിതിയില്‍ അടുത്ത ബന്ധവും സാഹോദര്യവും പുലര്‍ത്തുന്ന രണ്ട് അയല്‍ രാജ്യങ്ങള്‍ കാണില്ല എന്നത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല. ചൈനയും, പാകിസ്ഥാനും മാത്രമല്ല കോളാമ്പി പോലെ കിടക്കുന്ന ബംഗ്ലാദേശും, നേപ്പാളും ഒക്കെ തരം കിട്ടിയാല്‍ നമ്മളെ പാര വെക്കും. തിരിച്ചും അതേ ഗ്രേഡില്‍ തന്നെ നമ്മളും കൊടുക്കുന്നുണ്ടാവും. എന്നല്ല തീര്‍ച്ചയായും കൊടുക്കുന്നുണ്ട്. കുറേ പാമ്പുകള്‍ അല്ലെങ്കില്‍ തന്നെ കാലിനടിയില്‍ കിടന്ന് പുളക്കുമ്പോള്‍, അവയെ നേരിടാന്‍ എന്ന ഭാവത്തില്‍ വലിയൊരു പാമ്പിനെ വേലീന്നെടുത്ത് വേണ്ടാത്തിടത്ത് വെക്കണോ എന്ന ചോദ്യത്തിനുള്ള ഉത്തരം രാഷ്ട്രീയക്കാരനും, ജെ.എന്‍.യു. ഗ്രാജുവേറ്റും ഒന്നുമല്ലെങ്കിലുംെന്റെ കുഞ്ഞു ബുദ്ധിയില്‍ എളുപ്പം തോന്നുന്നുണ്ട്.

ചൈനക്ക് വേണ്ടിയാണ്‌ സി.പി.എം ആണവകരാറിനെ എതിര്‍ക്കുന്നത് എന്ന വാദം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതാണ്‌ യഥാര്‍ത്ഥ രാജ്യദ്രോഹം. അവരുന്നയിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതല്ലല്ലോ. അവരുടെ വാദങ്ങളില്‍ കഴമ്പില്ല എന്ന നല്ല ബോധ്യം സര്‍ക്കാരിനുണ്ടെങ്കില്‍ എതിര്‍പ്പിനെ മറി കടന്ന് കരാറുമായി മുന്നോട്ട് പോകണം. സര്‍ക്കാര്‍ ഇപ്പോള്‍ വീണാലും അടുത്ത തെരഞ്ഞെടുപ്പ് ആ തീരുമാനത്തിന്റെ ഒരു ജന ഹിത പരിശോധന കൂടിയാവും.

Ramachandran said...

പ്രിയപ്പെട്ട മാരീചാ,
നല്ലൊരു ബ്ലോഗറെ നഷ്ടമാകരുത് എന്ന ആത്മാര്‍ത്ഥമായ ആഗ്രഹം ഉള്ളതു കൊണ്ടാണ് എന്ന് പറഞ്ഞത് താങ്കളുടെ അഹംഭാവം മൂലം ബൂലോകത്തിന് ഒരു നല്ല ബ്ലോഗ്ഗറെ നഷ്ടപ്പെടരുത് എന്ന് ഉദ്ദേശിച്ചാണെന്ന് അറിയാഞ്ഞിട്ടല്ലല്ലോ?

(ഉറങ്ങുന്നവനെ അല്ലേ ഉണര്‍ത്താന്‍ പറ്റൂ...ദേ പിന്നേം വരുന്നു ....വൈരുദ്ധ്യാത്മികവും ചരിത്രപരവും ആയ വിശകലനങ്ങള്‍.....)

സിപിഎം “കേന്ദ്ര സംസ്ഥാന“ കമ്മിറ്റി എന്ന് കേട്ടപ്പോള്‍ ഒരു സൌത്ത് സെന്‍ട്രല്‍ റെയില്‍‌വേ എന്നു കേക്കുന്ന ഒരു സുഖം...പിന്നെ ആ വിശദീകരണം കൂടിയായപ്പോള്‍ ബഹു ജോറ്...“ഈ കത്തുകള്‍, ചിന്ത പബ്ലിഷേഴ്സ്, ദേശാഭിമാനി ബുക്ക്
ഹൗസ് എന്നിവിടങ്ങളില്‍ നിന്ന് അഞ്ചു രൂപയില്‍ കൂടാത്ത വിലയ്ക്ക് ലഭിക്കും. ഇത് വിലകൊടുത്ത് വാങ്ങാന്‍ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയുടെ കത്തു വേണ്ട. ഫോട്ടോ സ്റ്റാറ്റെടുത്ത് നല്‍കുന്നതിനെക്കാള്‍ എളുപ്പം ഈ വഴിയാണ്. യു ഗോട്ട് ഇറ്റ്....“

സുരേഷ് ഗോപി സ്റ്റയില്‍ കലക്കി കേട്ടാ....

പക്ഷെ എന്റെ മാരീചോ...ഞാന്‍ ഇന്നു വൈകുന്നേരം മുഴുവന്‍ ഈ പറഞ്ഞ സ്ഥലങ്ങളില്‍ മുഴുവന്‍ തെണ്ടി നടന്നത് തന്നെ മിച്ചം. അങ്ങനെ ഒരു (കത്ത്) സാധനം ഈ കടയില്‍ കച്ചവടമില്ലാത്രെ...

ഒളിയമ്പുകള്‍ എയ്യും മുമ്പ് രേഖകള്‍ എവിടെകിട്ടും എന്നെങ്കിലും ഒന്നു മനസ്സിലാക്കൂ അനിയാ... (ചേട്ടാ എന്ന് എന്നെ വിളിച്ചതു കൊണ്ടാണേ..എനിക്ക് വയസ്സ് അധികമൊന്നും ഇല്ലാ കേട്ടാ..)

“മാരീചന്‍ വേഷപ്രച്ഛന്നനായി എല്ലാ പാര്‍ട്ടികളിലുമുണ്ട് “ എന്ന് താങ്കള്‍ പറഞ്ഞല്ലോ?. അത് വളരെ ശരിയാണ് എന്ന് തോന്നുന്നു...എല്ലാവരേയും ആകര്‍ഷിച്ച് ലഷ്മണരേഖക്ക് പുറത്ത് കടത്തുന്ന പണിയാണിത്..പിന്നെ നോക്കാന്‍ വേറെ
ആ‍ളുണ്ടല്ലോ...(എന്നു വച്ചാല്‍ ഒരു മാതിരി കാടടച്ചുള്ള വെടി....എല്ലാവരേയും തെറി പറയുക..ആരും നല്ലവരില്ല ...എല്ലാവരും
പോഴന്മാര്‍....മണ്ടശിരോമണികള്‍...എന്നു വരുത്തി തീര്‍ക്കുക..ബോധപൂര്‍വം അരാഷ്ട്രീയത വളര്‍ത്തുക..അല്ല മാരീചോ താങ്കള്‍
തെറി പറയാന്‍ മാത്രമുള്ള ജന്മമോ? താങ്കളുടെ ലിസ്റ്റില്‍ ആരെങ്കിലും ഉണ്ടോ നല്ലവരായി?

ഇനി ചൂണ്ടിക്കാണിക്കട്ടെ താങ്കളുടെ വിശകലന വിശേഷങ്ങള്‍,

1. പരിമിത ദൂര ബാലസ്റ്റിക് മിസൈലുകള്‍ നിരന്തരമായി ഉല്‍പാദിപ്പിക്കുന്നതിന് ചൈന സര്‍വാത്മനാ പാകിസ്താനെ
സഹായിക്കുന്നുണ്ടെന്ന് 2001ല്‍ പുറത്തിറങ്ങിയ സിഐഎ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

( ഭൂമി മലയാളത്തിലൊരു
പത്രപ്രവര്‍ത്തകന്‍ CIA രേഖ ചൂണ്ടിക്കാണിക്കുന്നു ആധികാരികതയ്ക്ക് . ശുദ്ധന്‍ എന്നല്ലാതെ എന്താ പറയുക?)

2. എം 11 ബാലസ്റ്റിക് മിസൈലുകള്‍ ചൈന പാകിസ്താന് വിറ്റത് ഈയിടെയാണ്.
(ചൈന വിറ്റില്ലെങ്കില്‍ പാകിസ്ഥാന്‍
പട്ടിണി കിടക്കും! ലോകത്തില്‍ ആയുധം കയറ്റുമതി ചെയ്യുന്നതിന്റെ പട്ടിക വേണോ മാഷേ?)

3. പ്രകാശ് കാരാട്ടിന്റെ പ്രിയപ്പെട്ട ചൈന (ഉദ്ദേശം മനസ്സിലാവുന്നുണ്ട്..ഉവ്വ്.. ഉവ്വേ)

4.വില്ലേജ് ഓഫീസ് ഉപരോധമെങ്കിലും സ്വന്തം നിലയില്‍ കാരാട്ട് നടത്തി വിജയിപ്പിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നുമില്ല.( അപ്പോള്‍ സമര / ഹര്‍ത്താല്‍ വിരുദ്ധനല്ല..ഹാവൂ ..ആശ്വാസായി.)

5. ചൈന ഇച്ഛിക്കുന്നതിനപ്പുറം ഒരിഞ്ചു ചലിക്കില്ല ജനറല്‍ മുഷറഫ്. മൂന്ന് ചൈന പൗരന്മാരെ തീവ്രവാദികള്‍ കൊന്നതിന്
പകരം ചോദിക്കാനുളള ചൈന സര്‍ക്കാരിന്റെ ആഗ്രഹമാണ് ലാല്‍ മസ്‌ജിദിലെ പട്ടാള നടപടിയും ആയിരത്തോളം പേര്‍
കൊല്ലപ്പെട്ടതും...
(അപ്പോള്‍ ചൈന ഒരു പുലി തന്നെ അല്ലേ അനിയാ..)

6. വൃന്ദാ കാരാട്ടിനൊപ്പം പ്രകാശ് കാരാട്ട് ചൈനയിലേയ്ക്ക് കുടിയേറിയാലും ഈ നാടിന് പ്രത്യേക നഷ്ടമൊന്നും വരില്ലെന്ന്
അദ്ദേഹം ഓര്‍ക്കുന്നത് നന്ന്. ( എന്നാല്‍ നമുക്ക് കുടിയേറ്റി അയച്ചാലോ?)

7. ഭാവിയുടെ കാര്യം അവിടെ നില്‍ക്കട്ടെ. ഇന്ത്യ നേരിടുന്ന ഇപ്പോഴത്തെ വെല്ലുവിളി പ്രധാനമായും ചൈനയില്‍ നിന്നല്ലേ?
(ആണോ ? എന്നാല്‍ അവിടെ പൊക്രാനില്‍ പൊട്ടിച്ച സാധനമിരിപ്പില്ലേ? പിന്നെ ശല്യമുണ്ടാവില്ലല്ലോ?അതിനു വേണ്ടി
യുദ്ധവികാരമിളക്കി വിടനാണോ അതോ ചുമ്മാ ഇക്കിളിപ്പെടുത്താനാണോ ഭാവം ..ആവോ ആര്‍ക്കറിയാം?)

8. അമേരിക്കയുമായല്ല, മറിച്ച് ചൈനയുമായാണ് നമുക്ക് അതിര്‍ത്തി തര്‍ക്കമുളളതെന്ന് പ്രകാശ് കാരാട്ട് മറന്നു പോകുന്നു.
(നമ്മുടെ രാജ്യമൊഴിച്ച് എല്ലാവരുമായുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ ചൈന പരിഹരിച്ചു എന്ന്‍ ഭവാന്‍ ഗൂഗിള്‍ സേര്‍ച്ചിയപ്പോള്‍ കിട്ടിയില്ലേ?)

9. ഇഎംഎസ് അക്കാദമിയില്‍ കെഇഎന്നിന്റെയും എംഎ ബേബിയുടെയും ക്ലാസ് അറ്റന്റ് ചെയ്താല്‍ പോരേ.( ഛേ ! എന്താ‍യിത് ..മാരീചനെ പത്രപ്രവര്‍ത്തനം പഠിപ്പിച്ചവര്‍ക്കു മാത്രമെ വിവരമുള്ളൂ എന്നറിയാന്‍ മേലേ? )

10. നാല് ബില്യണ്‍ യുഎസ് ഡോളര്‍ കഴിഞ്ഞിരിക്കുന്നു, പാകിസ്താനിലെ ചൈനയുടെ വിദേശ നിക്ഷേപം.
( എത്ര ബില്യണ്‍ യുഎസ് ഡോളറിന്റെ ആയുധം അമേരിക്ക കൊടുത്തോ ആവോ? ഭീകരതക്കെതിരെയുള്ള സമരം എന്നും പറഞ്ഞു
കൊടുത്തതെല്ലാം എവിടുണ്ടെന്ന് ഒരു ഇന്‍‌വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടിനു സ്കോപ്പുണ്ട് ട്ടാ ..ആരോ പറേണ കേട്ടത് അതെല്ലാം
നമ്മുടെ അതിര്‍ത്തിയില്‍ നിരത്തിയെന്നാ.. )

11. ചൈന പാകിസ്താന്‍ മ്യാന്‍മാര്‍ രാജ്യങ്ങളുടെ കൂട്ടുകെട്ടാണ് ഇന്ത്യ ഭാവിയില്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് സൈനിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
(അതില്ലാണ്ടിരിക്കാന്‍ പാവം പ്രണബ് കുമാര്‍ മുഖര്‍ജി പാട് പെടുന്നത് കാണാന്‍ കണ്ണില്‍ ചോര വേണേ..മ്യാന്മാറിനെ സുഖിപ്പിക്കുന്നത് കണ്ടിട്ട് കോരിത്തരിച്ചു പോയേ..)

12 ഇന്ത്യയുടെ വടക്കു കിഴക്കേ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ മൂര്‍ച്ഛിപ്പിക്കാന്‍ ചൈനയ്ക്ക് മ്യാന്‍മാറിലുളള സ്വാധീനം വഴി നിഷ്പ്രയാസം കഴിയും. .
( അതു ഭാവികാലം ..ഭൂതം ..വര്‍ത്തമാനം പറയൂ ചങ്ങാതി)

13. പാകിസ്താന് അമേരിക്ക ആയുധങ്ങള്‍ നല്‍കിയത് അഫ്‌ഗാനിസ്താനിലെ റഷ്യന്‍ സാന്നിദ്ധ്യത്തെ ചെറുക്കാനായിരുന്നു.
( അതേ അതേ..ഏഴാം കപ്പല്‍പ്പട ഇന്ത്യന്‍ സമുദ്രങ്ങളില്‍ വന്നത് അഫ്‌ഗാനിസ്ഥാനെ തുരത്താനായിരുന്നു..)

14. ആണവ കരാറില്‍ നിന്നും ഇന്ത്യ പിന്മാറിയാല്‍ ഇന്ത്യയ്ക്ക് ആവശ്യമായ യുറേനിയവും മറ്റ് സാങ്കേതിക വിദ്യയും ചൈനയില്‍ നിന്നും നേടിത്തരാന്‍ കാരാട്ടിന്റെ തൊഴിലാളി വര്‍ഗ ഉഡായിപ്പുകള്‍ക്കാവുമോ?
(അപ്പോള്‍ അതാണ് പ്രകോപനം....)

15. 2007-മാര്‍ച്ചിലെ പാര്‍ട്ടി കത്തിലെ നാലാം പേജില്‍ ബാലിസ്റ്റിക് മിസൈല്‍ വിരുദ്ധ (എബിഎം)വ്യൂഹം എന്ന തലക്കെട്ടിലെ ആദ്യ ഖണ്ഡിക ഇങ്ങനെ. മധ്യ യൂറോപ്പില്‍ (പോളണ്ടിലും ചെക്ക് റിപ്പബ്ലിക്കിലും ഏഷ്യാ പസഫിക്കില്‍
ജപ്പാനിലും ആസ്ട്രേലിയയിലും )പുതുതായി നിര്‍മ്മിച്ച എംബിഎം വ്യൂഹങ്ങള്‍ വിന്യസിക്കാനുളള നീക്കവുമായി മുന്നോട്ടു
പോകാനുളള അമേരിക്കയുടെ നീക്കം റഷ്യയുടെയും ചൈനയുടെയും വിമര്‍ശനത്തിന് ഇരയായി.
ഇക്കാര്യം പാര്‍ട്ടി അംഗങ്ങളുടെ അറിവിലേയ്ക്കായി റിപ്പോര്‍ട്ട് ചെയ്യുന്ന സിപിഎം കേന്ദ്രകമ്മിറ്റി ചൈനയില്‍ നിന്നും വാങ്ങിയ
എസ്ആര്‍ബിഎം മിസൈലുകള്‍ പാകിസ്താന്‍ ഇന്ത്യയ്ക്കെതിരെ വിന്യസിക്കുന്നതിനെക്കുറിച്ച് എന്തു പറയുന്നുവെന്നറിയാന്‍ ആര്‍ക്കും ആഗ്രഹമുണ്ടാവില്ലേ. റഷ്യാ ചൈനാ ബന്ധം മെച്ചപ്പെടുന്നതില്‍ ആഹ്ലാദിക്കുന്ന പാര്‍ട്ടി ചൈനാ പാകിസ്താന്‍ ബന്ധം മെച്ചപ്പെടുന്നതിനെ എങ്ങനെ വ്യാഖ്യാനിക്കുന്നു?

(അവര് ഇതെങ്കിലുമൊക്കെ ചര്‍ച്ചികുന്നല്ലോ സോദരാ.. പിന്നെ താങ്കള്‍ പറയുന്ന സാധനം ഒരു പാര്‍ട്ടി കത്തല്ല എന്നാണ് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. Report on political
developments as approved by Central Committee. പാര്‍ട്ടി കത്ത് ഓപ്പണ്‍ ഡോക്യുമെന്റ് അല്ല എന്നാണ് ഈയുള്ളവന്റെ
വിവരം (വീര ശൂര പത്രപ്രവര്‍ത്തകര്‍ അതെങ്കിലും അറിഞ്ഞിരിക്കണ്ടായോ?) ...അതിനാലാണ് ഫോട്ടോസ്റ്റാറ്റ് ചോദിച്ചത്...പിന്നെ വാദത്തിനു വേണ്ടി ചോദിച്ചോട്ടെ...2007-മാര്‍ച്ചിലെ പാര്‍ട്ടി
കത്തില്‍ പരാമര്‍ശിക്കപ്പെടാന്‍ ചൈനയില്‍ നിന്നും വാങ്ങിയ എസ്ആര്‍ബിഎം മിസൈലുകള്‍ പാകിസ്താന്‍ ഇന്ത്യയ്ക്കെതിരെ
വിന്യസിച്ചത് എന്നാണോ ആവോ..ഈ റിപ്പോര്‍ട്ട് കാലത്താണോ?)

16. ചൈന പാകിസ്താനുമായി സഹകരിക്കരുതെന്നോ, വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെടരുതെന്നോ ഈ പറയുന്നതിന്
അര്‍ത്ഥമില്ല. അപകടകരമായ ദേശീയ വാദം ഉന്നയിക്കുകയുമല്ല. മറിച്ച് ചൈനയും പാകിസ്താനും ചേരുന്ന മുന്നണിയുടെ
ലക്ഷ്യം ഇന്ത്യയെ അസ്ഥിരപ്പെടുത്തുന്നതിനാണ് എന്നതിന് വേണ്ടുവോളം തെളിവുകള്‍ ലഭ്യമായിരിക്കെ, എന്തായിരിക്കണം
നമ്മുടെ നിലപാട് എന്ന് ആരായുക മാത്രമാണ്. (എന്തൊരു വിനയം...പക്ഷെ അതല്ലല്ലോ താങ്കളാരാഞ്ഞത് , കാരാട്ടിന്റെ
മാതൃഭൂമി ഏതെന്നല്ലേ?)

17. അന്താരാഷ്ട്ര കരാറുകളുടെ കാര്യത്തില്‍ ജനാധിപത്യരാജ്യമെന്ന് അഭിമാനിക്കുന്ന ഇന്ത്യ പുലര്‍ത്തുന്ന സമീപനവും നമ്മുടെ
ചര്‍ച്ചയ്ക്ക് വിഷയമാകേണ്ടതുണ്ട്. ഇത്തരം കരാറുകളുടെ വ്യവസ്ഥകള്‍ തീരുമാനിക്കുന്ന കാര്യത്തില്‍ പാര്‍ലമെന്റിനോ
ജനങ്ങള്‍ക്കോ യാതൊരു പങ്കും ഇല്ലാത്ത അവസ്ഥയാണുളളത്. വിശദമായ ചര്‍ച്ച നടക്കുന്നതിനെയും വ്യവസ്ഥകള്‍
ജനമറിയുന്നതിനെയും ആരൊക്കെയോ ഭയക്കുന്നു. തീര്‍ത്തും ജനാധിപത്യവിരുദ്ധമായ ഈ കീഴ്വഴക്കവും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അതും നമ്മുടെ ചര്‍ച്ചയ്ക്ക് വിഷയമാകുമെന്ന് പ്രത്യാശിക്കട്ടെ.

(അനിയന് അണ്ണന്റെ അഭിവാദ്യങ്ങള്‍..ലാല്‍ സലാം...ചര്‍ച്ചിക്കണ്ട എന്നു പറഞ്ഞവര്‍ യാര്‍ യാര്‍ യാരപ്പാ? അതൂടെ പറയപ്പാ)

18. അമേരിക്കയെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ ചൈന ഇന്ത്യയെ സഖ്യകക്ഷിയാക്കാന്‍ ശ്രമിക്കുന്നുണ്ടോ?
( ചൈനയും റഷ്യയും ഉള്‍പ്പെട്ട Shanghai Cooperation Organization ഇല്‍ അംഗമാകാന്‍ നിരവധി പ്രാവശ്യം അഭ്യര്‍ത്ഥിച്ചുവെങ്കിലും ഇന്ത്യ തയ്യാറായില്ല
എന്നതല്ലേ സത്യം?

href=http://en.wikipedia.org/wiki/Shanghai_Cooperation_Organization>ലിത്
ഒന്ന് വായിക്കനിയാ...)

19 നേപ്പാളിലെ ഭരണകൂടത്തിന് ഇന്ത്യ ആയുധങ്ങള്‍ നല്‍കുന്നതും ശ്രീലങ്കയിലേയ്ക്ക് ഇന്ത്യ പട്ടാളത്തെ അയച്ചതും, കാശ്മീര്‍
ഭീകരരെ പാകിസ്താന്‍ സഹായിക്കുന്നതിനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചൈന കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന
റിപ്പോര്‍ട്ടിനുമൊപ്പം കൂട്ടിവായിക്കുന്നത് ശരിയോ എന്ന സംശയം.
( അപ്പോ രണ്ടും രണ്ടും നാലല്ലേ? സംശയം ഒരാളുടെ മാത്രം കുത്തകയാണോ?)

20. ബിആര്‍പി ഭാസ്കറാകാനോ വിഎസിന്റെ നോമിനിയായി പ്രസ് അക്കാദമി ചെയര്‍മാന്‍ പദം മോഹിക്കാനോ കിട്ടാത്തതില്‍
നിരാശനായി പിണറായിയെ പെരുച്ചാഴീ എന്നു വിളിക്കാനോ കഴിയില്ലല്ലോ.
(എന്തിനാണനിയാ ആ പാവം ബി.ആര്‍.പി.ഭാസ്കറിനെ തെറി പറയുന്നത്? കുട്ടികള്‍ വഴിയില്‍ കാണുന്ന മാവിനു കല്ലെറിയുന്ന പോലെ)

അണ്ണന്‍ നയം വ്യക്തമാക്കി എന്നു തോന്നുന്നില്ലെ അനിയാ?

ദില്‍ബാസുരന്‍ said...

ഇവിടെയും കാരാട്ട് എന്നൊരു വാക്ക് വന്നതോടെ പ്രയോറിറ്റി മുഴുവന്‍ സഖാവ് കാരാട്ടിനെ വിമര്‍ശിച്ചതിന് എതിരെ വാദപ്രതിവാദം ആയി. മാരീചന്‍ ഉന്നയിച്ച കാതലായ പ്രശ്നം ചൈനയ്ക്ക് ഇന്ത്യയേക്കാള്‍ പ്രയോറിറ്റി ഇടത് പക്ഷം നല്‍കുന്നുണ്ടോ എന്നുള്ളതാണ്. ദേശീയ പതാകയേക്കാള്‍ ഉയരത്തില്‍ ഒരു പാര്‍ട്ടിയുടെ കൊടിയും ഭാരതത്തില്‍ പാറണ്ട.

എന്നെ സംബന്ധിച്ചിടത്തോളം പ്രശ്നം സിമ്പിളാണ്. 60 വര്‍ഷ്തതെ ചരിത്രത്തില്‍ ആരാണ് ഇന്ത്യയോട് കൂടുതല്‍ ഹോസ്റ്റൈല്‍ ആയിരുന്നിട്ടുള്ളത്, യു എസോ ചൈനയോ? പിന്നെ യു എസ് ഇപ്പൊള്‍ സഹായം തന്ന് ഭാവിയില്‍ ഇന്ത്യയുടെ വിദേശ നയത്തേയും മറ്റ് പോളിസികളേയും സ്വാധീനിച്ച് മറ്റൊരു ഉപഗ്രഹ രാജ്യമാക്കും എന്നുള്ള ഭീതി. സ്വന്തം രാജ്യ താല്പര്യം സംരക്ഷിയ്ക്കാന്‍ കഴിയാത്തത്ര ഊളകളാണ് ഇന്ത്യക്കാര്‍ എന്ന് ഞാന്‍ കരുതുന്നില്ല. സ്വന്തം താല്പര്യങ്ങള്‍ അമേരിക്കയ്ക്ക് എന്നത് പോലെ ഇന്ത്യയ്ക്കും ഉണ്ട്.

അമെരിക്കയ്ക്ക് അവരുടെ ലക്ഷ്യങ്ങള്‍ നേടാന്‍ പ്രോ ആക്റ്റീവായി കരാറുകളും സഖ്യങ്ങളും ഉണ്ടാക്കാം എങ്കില്‍ ഇന്ത്യയ്ക്കും കഴിയും. അഗ്രസീവായി സ്വന്തം താല്പര്യങ്ങള്‍ നേടിയെടുക്കുന്ന ഒരു ജനാധിപത്യ രാജ്യം എന്നതാവണം ഇന്ത്യയുടെ ഐഡന്റിന്റി. അല്ലാതെ ചത്ത കുതിരകളായ പ്രത്യയ ശാസ്ത്രവും ചേരിചേരയും കെട്ടിപ്പിടിച്ചിരുന്നിട്ട് കാര്യമില്ല.

1990 കളുടെ തുടക്കത്തില്‍ ഗ്ലോബലൈസേഷന്‍ വന്നപ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ചത്തു എന്നും അടിമപ്പെട്ടു എന്നും ആശങ്കപ്പെട്ടപ്പോള്‍ സത്യത്തില്‍‍ ഇന്ത്യ അഡാപ്റ്റ് ചെയ്യുകയോ സര്‍വൈവ് ചെയ്യുകയോ മാത്രമല്ല ഫ്ലറിഷ് ചെയ്യുക കൂടി ചെയ്തു. വിദേശമൂലധനത്തിന്റെ വരവിനെ റിസര്‍വ ബാങ്കും സെബി പോലെയുള്ള റെഗുലേറ്ററി അതോറിറ്റികളും കൈകാര്യം ചെയ്ത രീതി ഇന്ത്യയുടെ പക്വത കാണിക്കുന്നു. സൈനിക കരാറുകള്‍ നടപ്പാക്കിയാല്‍ നയതന്ത്ര രംഗത്വം ഇന്ത്യയ്ക്ക് ഈ പക്വത കൈവരിക്കാനാവില്ല എന്ന് കരുതാന്‍ തല്‍ക്കാലം നിവര്‍ത്തിയില്ല.

ദില്‍ബാസുരന്‍ said...

നേപ്പാളിലെ ഭരണകൂടത്തിന് ഇന്ത്യ ആയുധങ്ങള്‍ നല്‍കുന്നതും ശ്രീലങ്കയിലേയ്ക്ക് ഇന്ത്യ പട്ടാളത്തെ അയച്ചതും, കാശ്മീര്‍
ഭീകരരെ പാകിസ്താന്‍ സഹായിക്കുന്നതിനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചൈന കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന
റിപ്പോര്‍ട്ടിനുമൊപ്പം കൂട്ടിവായിക്കുന്നത് ശരിയോ എന്ന സംശയം.
( അപ്പോ രണ്ടും രണ്ടും നാലല്ലേ? സംശയം ഒരാളുടെ മാത്രം കുത്തകയാണോ?)


പക്ഷെ നമ്മുടെ രാജ്യം ഇന്ത്യയാണല്ലോ രാമചന്ദ്രന്‍ ചേട്ടാ ചൈനയല്ലല്ലോ. എങ്ങനെ ഇത്ര ഡിറ്റാച്ച്ഡ് ആയി നിന്ന് കാര്യങ്ങള്‍ കാണാന്‍ പറ്റും? അതാണല്ലോ പറഞ്ഞ് വരുന്നതും.

ദില്‍ബാസുരന്‍ said...

വക്കാരിയുടെ മുകളിലെ കമന്റ് ഒരിക്കല്‍ കൂടി വായിച്ചു,കിറുകൃത്യം. ചൈന ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് പറയുമ്പോള്‍ അതിനെന്താ ഇന്ത്യ നേപ്പാളിനേയും അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടല്ലോ എന്ന് പറയുന്നത് നിരുത്തരവാദപരമാണ്.

I will definitely question the integrity and patriotism of an individual or an organisation who comes up with such a lame excuse or attitude.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഞാന്‍ എന്റെ പോസ്റ്റിലൂടെയും കമന്റിലൂടെയും പറയാന്‍ ശ്രമിക്കുന്ന കാര്യമാണ് ദില്‍ബന്‍ കുറച്ചു കൂടി വ്യക്തമായി ഇവിടെ പറഞ്ഞത് . ഇത് ഒരു മൈന്‍ഡ് സെറ്റിന്റെ പ്രശ്നമാണ് . ഒരാള്‍ ഒരു കമ്മ്യൂണിസ്റ്റ്കാരനാവുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന രാജ്യങ്ങളോടാണ് വൈകാരികമായ കൂറ് ഉണ്ടാവുക . ഇത് മതത്തിനും ബാധകമാണ് . ഇന്ത്യയില്‍ ജീവിയ്ക്കുന്ന ഒരു മത വിശ്വാസിക്ക് ആ മതം ഔദോഗികമായി സ്വീകരിച്ച രാജ്യത്തോടാണ് കൂടുതല്‍ കൂറ് ഉണ്ടാവുക . ഇത് നമ്മള്‍ കണ്ടു വരുന്നുണ്ട് . ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇപ്പോള്‍ റഷ്യയോടുള്ള കൂറ് ഒരു മുന്‍ കമ്മ്യൂണിസ്റ്റ് രാജ്യം എന്ന നിലയിലുള്ള ദുര്‍ബലമായ കൂറ് ആണ് . ഇത് ചാരന്‍ എന്ന് പറയാവുന്ന ഒന്നല്ല . തികച്ചും പ്രത്യയശാസ്ത്രപരമായ ഒരു വൈകാരികപ്രശ്നം. അത് കൊണ്ടാണ് ഇങ്ങിനെ ഡിറ്റാച്ച്ഡ് ആയി സംസാരിക്കാന്‍ കഴിയുന്നത് . ഇന്ന് പേരിലെങ്കിലും കമ്മ്യൂണിസം അവശേഷിക്കുന്ന ലോകത്തിലെ ഏക വന്‍‌ശക്തിയാണ് ചൈന. അത് കൊണ്ടാണ് ഔദ്യോഗികകമ്മ്യൂണിസ്റ്റുകള്‍ ഇത്ര വീറോടെ ചൈനക്ക് വേണ്ടി വാദിക്കുന്നത് . മാര്‍ക്സിസത്തിന്റെ ഇന്‍ഡ്യനൈസേഷനെക്കുറിച്ച് ഒരിക്കല്‍ പോലും അലോചിക്കാന്‍ കഴിയാത്തിരുന്നതാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെ ഈ ഗതികേടിലാക്കിയത് . ചൈനയിലെ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ലോകത്തിലെ മറ്റൊരു രാജ്യത്തെക്കുറിച്ചും വേവലാതിപ്പെടാറില്ല,സ്വന്തം മാതൃരാജ്യത്തെയൊഴിച്ച് . എന്നാല്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് ഏകകക്ഷിഭരണം എന്തായലും പ്രളയം വരെ തുടരില്ല . അവിടെ ബഹുകക്ഷി ജനാധിപത്യ സമ്പ്രദായം അല്പം താമസിച്ചാലും വന്നേ തീരൂ . അതിനുള്ള ഭൌതിക സാഹചര്യം അവിടെ വന്നു കഴിഞ്ഞു . മാര്‍ക്കറ്റ് എക്കണോമിലേക്ക് അതിവേഗം കുതിക്കുകയാണ് ചൈന . പിന്നെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് വൈകാരിക ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഉ.കൊറിയയും ക്യൂബയും മാത്രമേ അവശേഷിക്കുകയുള്ളൂ .

മാരീചന്‍ said...

പ്രിയപ്പെട്ട രാമചന്ദ്രന്‍ ജ്യേഷ്ഠാ.............
ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താന്‍ ചേട്ടന്‍‍ പൊട്ടിച്ച ദീപാവലിപ്പടക്കങ്ങള്‍ ചീറ്റിപ്പോയതില്‍ ഖേദമുണ്ട്.

പാര്‍ട്ടി കത്ത് മേപ്പടി കടയില്‍ കച്ചവടമില്ലെന്ന് പറഞ്ഞത് സ്റ്റോക്ക് തീര്‍ന്നതു കൊണ്ടാവും ചേട്ടാ..... നമുക്ക് ശരിയാക്കാം.
(ജീവിച്ചു തീര്‍ത്ത വര്‍ഷങ്ങള്‍ കൊണ്ട് മാത്രം പ്രായം അളക്കാനാകുമോ ചേട്ടാ. അങ്ങയുടെ അറിവ്, വിശകലന പാടവം, സര്‍വോപരി ആ ഒരിത് ഒക്കെ അറിഞ്ഞാല്‍ സാക്ഷാല്‍ ബി ആര്‍ പി ഭാസ്കര്‍ പോലും അങ്ങയെ ചേട്ടായെന്നേ വിളിക്കൂ)

ഹോ, മാരീചന്‍ വളര്‍ത്തിയിട്ടു വേണം ഇനി നാട്ടില്‍ അരാഷ്ട്രീയത വളരാന്‍. ഒന്നു പോ ചേട്ടാ, ഇക്കിളിയാക്കല്ലേ.

ഒന്നു രണ്ടു കാര്യങ്ങളേ ചേട്ടനോട് പാപിയായ ഈ അനിയന് പറയാനുളളൂ. അതിങ്ങനെ.

1. സിഐഎ റിപ്പോര്‍ട്ട് മഹാ മണ്ടന്മാര്‍ ഉണ്ടാക്കുന്നതല്ലയോ, അടുത്ത തവണ മുതല്‍ രാമചന്ദ്രന്‍ ചേട്ടന്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടല്ലാതെ മുടിപ്പുര അമ്മച്ചിയാണെ വേറൊരു റിപ്പോര്‍ട്ട് മാരീചന്‍ കൈകൊണ്ടു തൊടില്ല.

2. സര്‍വ പട്ടികയും കയ്യിലുളള ചേട്ടന്റെ പക്കല്‍ ചൈന ഇന്ത്യയ്ക്ക് വിറ്റ ഏതെങ്കിലും ആയുധത്തിന്റെയോ ടെക്നോളജിയുടെയോ പട്ടിക ഉണ്ടാകുമോ? ക്രയോജനിക് സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് നല്‍കരുതെന്ന് റഷ്യയോട് അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍, മറ്റൊരു വഴിയിലൂടെ ആ സാങ്കേതിക വിദ്യ വികസിപ്പിക്കാനുളള സഹായം ഇന്ത്യയ്ക്ക് റഷ്യ കൈമാറിയതായി കേട്ടിട്ടുണ്ട്. ആ വഴിയുളള ഏതെങ്കിലും സഹായം? ഒന്നു പറഞ്ഞു തരുമോ പ്ലീസ്, അറിഞ്ഞുകൂടാത്തതു കൊണ്ടാണ്
ഇനി ബാക്കി നമ്പരിട്ട ബ്രാക്കറ്റ് വിപ്ലവത്തിന് മാരീചന്റെ പക്കല്‍ മറുപടിയില്ല.

ഇന്ത്യ പാകിസ്താനില്‍ നിന്നോ ചൈനയില്‍ നിന്നോ നേരിട്ട ഏതെങ്കിലും ഭീഷണിയോ ആക്രമണോ എന്നെങ്കിലും സിപിഎമ്മിന്റെ പരിഗണനാ വിഷയമായിട്ടുണ്ടോ ചേട്ടാ.

ഇനി ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍.
2/2006 dated29/06/2006ലെ പാര്‍ട്ടി കത്ത് പേജ് 13ല്‍ ഷാങ്ഹായി സഹകരണ സംഘടന എന്ന തലക്കെട്ടിനു കീഴെ ഇങ്ങനെ പറയുന്നു.
ഷാങ്ഹായി സഹകരണ സംഘടനയുടെ രൂപീകരണത്തിന്റെ അഞ്ചാം വാര്‍ഷികം ജൂണ്‍ 15നാണ്. ഇതുമായി ബന്ധപ്പെടുത്തിക്കൊണ്ട് എസ് സി ഒ അംഗരാഷ്ട്രങ്ങളുടെ - ചൈന, റഷ്യ, കസാക്കിസ്ഥന്‍, ഉസ്ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജികിസ്ഥാന്‍ - ഒരു ഉന്നതതല സമ്മേളനം ഷാങ്ഹായിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. എസ് സി ഒയില്‍ നിരീക്ഷക പദവിയുളള രാജ്യങ്ങളെയും (മംഗോളിയ, ഇന്ത്യ, പാകിസ്താന്‍, ഇറാന്‍ എന്നിവ) ആ ഉന്നതതല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കക്ഷിച്ചിട്ടുണ്ട്.

എന്താ കഥ. സിപിഎം പറയുന്നു, ഷാങ്ഹായി സഹകരണ സംഘടനയില്‍ ഇന്ത്യയ്ക്ക് നിരീക്ഷക പദവിയുണ്ടെന്ന്. പരംപൊരുളായ രാമചന്ദ്രന്‍ ചേട്ടന്‍ പറയുന്നു, നിഷ്കളങ്കരായ ചൈന വിളിച്ചിട്ട് ക്രൂരയായ ഇന്ത്യ ചെന്നില്ലെന്ന്.

ചേട്ടന്‍ തന്ന ലിങ്ക് വായിച്ചിട്ടും ചൈന വിളിച്ചിട്ട് ഇന്ത്യ ചെന്നില്ലെന്ന് എങ്ങും കണ്ടില്ലല്ലോ. പാര്‍ട്ടി കത്തിലും ഇല്ല അങ്ങനെയൊരു ആരോപണം. ഇന്ത്യ അംഗമായാലേ പാകിസ്താന് മെമ്പര്‍ഷിപ്പ് നല്കുന്നതിനെ റഷ്യ പിന്തുണയ്ക്കൂവെന്നും വിക്കിയില്‍ പറയുന്നു. പാകിസ്താന്റെയും ഇറാന്റെയും എസ് സി ഒ മെമ്പര്‍ഷിപ്പിനെക്കുറിച്ച് പരാമര്‍ശിക്കുന്ന പ്രസ്തുത പാര്‍ട്ടി കത്ത് ഇന്ത്യയുടെ മെമ്പര്‍ഷിപ്പിനെക്കുറിച്ച് നിശബ്ദിക്കുകയാല്ലോ രാമേട്ടാ.....

വില നാലു രൂപ എന്നു രേഖപ്പെടുത്തിയ പാര്‍ട്ടി കത്തിന്റെ മുഖപേജ് മാരീചന്‍ സ്കാന്‍ ചെയ്ത് വെച്ചിട്ടുണ്ട്. കമന്റില്‍ ആ ചിത്രം എങ്ങനെ അപ് ലോഡ് ചെയ്യണമെന്ന സാങ്കേതിക ജ്ഞാനം കമ്മി. ഇന്നേ ദിവസം ഉച്ചയ്ക്ക് രണ്ടു മണിക്കു മുമ്പ് ആ ജ്ഞാനം പകര്‍ന്നു തന്നാല്‍ അത് കാണിക്കാം. ദീപാവലി പ്രമാണിച്ച് നാട്ടില്‍ പോകണമെന്നുളളതു കൊണ്ടാണേ.

എന്നാല്‍ പിന്നെ കാണാം, രാമേട്ടാ..... ചേട്ടന് പാര്‍ട്ടി കത്ത് ദേശാഭിമാനി ബുക്ക് സ്റ്റാള്‍ വഴി കിട്ടാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം. പിന്നെ സിപിഎമ്മിന്റെ രഹസ്യ രേഖ എന്നു പറഞ്ഞാല്‍ അതൊരു ഒന്നൊന്നര രഹസ്യരേഖയാണല്ലോ, അല്ലേ!

കണ്ണൂസ്‌ said...

എന്റെ ചോദ്യം വളരെ ലളിതമായിരുന്നു ദില്‍ബൂ. ആണവകരാറിലെ ചില വ്യ്വസ്ഥകളെക്കുറിച്ച് ചര്‍ച്ച വേണമെന്നും, കരാര്‍ അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തിന്‌ ശേഷമേ ഔദ്യോഗികമായി നടപ്പാക്കാവൂ എന്നുമുള്ള ഇടതുപക്ഷത്തിന്റെ നിലപാടില്‍ എവിടെയാണ്‌ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രവും, ചൈനീസ് പക്ഷപാതിത്വവും? (മാരീചനും പദ്‌മനാഭന്‍ നമ്പൂതിരി മാഷും ഇതേകാര്യം തന്നെ വേറെ രീതിയില്‍ ഇവിടെ തന്നെ പറഞ്ഞിട്ടുണ്ട്). ഇത് അംഗീകരിക്കാന്‍ എന്താണ്‌ സര്‍ക്കാര്‍ നേരിടുന്ന പ്രശ്നം? വരിഞ്ഞു കെട്ടുന്ന നിബന്ധനകള്‍ ഉള്ള ഒരു കരാറില്‍ ഒപ്പു വെക്കാതിരിക്കാന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഒരു ഭാഗം എങ്കിലും ഉണ്ട് എന്നതു തന്നെയാണ്‌ ദില്‍ബു പറഞ്ഞ ഇന്ത്യക്കാര്‍ ഊളകളല്ല എന്നതിന്‌ പ്രത്യക്ഷോദാഹരണം. സംശയങ്ങള്‍ നിരര്‍ത്ഥകമാണ്‌ എന്ന് സര്‍ക്കാരിന്‌ ഉറപ്പുണ്ടെങ്കില്‍ കരാര്‍ നടപ്പിലാക്കാനുള്ള നടപടി എടുക്കട്ടേ. ഒരു പൊതു തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരികയാണെങ്കില്‍ അതിനു കാരണക്കാരായ ഇടതുപക്ഷത്തെ ആ കാരണം കൊണ്ടു തന്നെ ഒറ്റപ്പെടുത്താമല്ലോ.

പിന്നെ, ചൈന്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതു സത്യം തന്നെയാണ്‌. അത് വളരെ സ്വാഭാവികമായ ഒരു കാര്യമാണ്‌ എന്നാണ്‌ പറയാന്‍ ശ്രമിക്കുന്നത്. "Peace through Arms race" എന്ന സങ്കല്പ്പം ലോകത്തില്‍ നിലവില്‍ വന്നിട്ട് കാലം കുറേയായി. ടിബറ്റ് മുതലായ പ്രശ്നങ്ങളില്‍ ചൈനയെ 'അസ്ഥിരപ്പെടുത്താന്‍' തന്നെയാണ്‌ ഇന്ത്യയും ശ്രമിക്കുന്നത്. ഇതേ ആണവകരാര്‍ പാകിസ്ഥാനുമായാണ്‌ അമേരിക്ക ഉണ്ടാക്കിയതെങ്കില്‍ (അതു നടന്നേനെ - സാങ്കേതിക വിദ്യ തീവ്രവാദികള്‍ക്ക് ചോരുമോ എന്ന് അമേരിക്കക്ക് ആശങ്കയില്ലാതിരുന്നെങ്കില്‍) ഇന്ത്യ എങ്ങിനെ പെരുമാറുമായിരുന്നു?


GATT, WTO yuTe ചില വ്യവസ്ഥകള്‍, NPT എന്നിവയില്‍ ഒറ്റക്കെട്ടായി ഇന്ത്യ നിന്നത് എന്തു കൊണ്ടായിരുന്നു? (അന്നും നമ്മള്‍ ഈ നിബന്ധനകള്‍ അംഗീകരിക്കണം എന്നു വാദിക്കാന്‍ ഒരുപാട് ആള്‍ക്കാര്‍ ഉണ്ടായിരുന്നു) നമ്മുടെ വികസനത്തെ തുരങ്കം വെക്കുന്ന- ദീര്‍ഘ കാലത്തില്‍ നമുക്കു തന്നെ പാരയാവുന്ന - ഒരു പാട് കാണാക്കുരുക്കുകള്‍ ആ കരാറുകളില്‍ ഉണ്ട് എന്നതു കൊണ്ടു തന്നെയാണ്‌. അതൊക്കെ ചെയ്യാഞ്ഞിട്ട് ഇന്ത്യയുടെ പുരോഗതിക്ക് എന്തെങ്കിലും സംഭവിച്ചോ?

കിരണ്‍ തോമസ് തോമ്പില്‍ said...

മരീച, കമന്റില്‍ പടം കാണിക്കാന്‍ വഴിയില്ല എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. എന്നാലും ഒരു ഉഡായിപ്പ്‌ വഴി പറഞ്ഞു തരാം. ആ രേഖാ കാണാനുള്ള കൊതി കൊണ്ടാണ്‌.

1) സ്കാന്‍ ചെയ്ത ഇമേജ്‌ ഗൂഗിള്‍ പജെസിലോ ( www.googlepages.com ) മറ്റ്‌ സൈറ്റിലോ അപ്പ്‌ലോഡ്‌ ചെയ്യുക.
2) ആ URL ( ഉദാഹരണത്തിന്‌ http://thompil.googlepages.com/road.jpg) കമന്റില്‍ ലിങ്ക്‌ ആയി ആഡ്‌ ചെയ്യുക

അപ്പോള്‍ കമന്റ്‌ ഇങ്ങനെ ഇരിക്കും
CPM രേഖാ

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയ കണ്ണൂസ് , എനിക്കിവിടെ വീണ്ടും വരേണ്ടി വന്നു .ഒന്നും വിചാരിക്കരുത് .

ഒരു പൊതു തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരികയാണെങ്കില്‍ അതിനു കാരണക്കാരായ ഇടതുപക്ഷത്തെ ആ കാരണം കൊണ്ടു തന്നെ ഒറ്റപ്പെടുത്താമല്ലോ.

മേല്‍പ്പറഞ്ഞ അഭിപ്രായം അല്പം നിരുത്തവാദപരമായിപ്പോയി എന്ന് പറയേണ്ടി വന്നതില്‍ ഖേദമുണ്ട് . ഇക്കാര്യത്തെപ്പറ്റി കെ.വേണുവിന്റെ അഭിപ്രായം മുന്‍‌വിധിയില്ലാതെ വായിച്ച് ഒരു പുനരാലോചന നടത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു .
വേണുവിന്റെ അഭിപ്രായം

nalan::നളന്‍ said...

"ഇത് ഹിന്ദു വാര്‍ത്തയില്‍ നിന്ന്, The U.S. wanted “China encircled as Bush recognises that the future threat comes from that country. So having India as an ally has become a priority for the USA,” he said.

ഇത് ടെലിഗ്രാഫ് വാര്‍ത്തയില്‍ നിന്ന്, “until the design to make India a subordinate ally and strategic partner of the US imperialism is foiled”.

രണ്ടും രണ്ടും കൂട്ടിയാല്‍ നാലെന്നു വായിക്കാന്‍ ഇതു ധാരാളമല്ലേ."

പോര മാരീചാ... ഇമ്മിണി വല്യ രണ്ടു പോലുമാകുന്നില്ല.
വേണമെങ്കില്‍ ആടിനെ പട്ടിയാക്കിയെന്നു സമ്മതിക്കാം!

കണ്ണൂസ്‌ said...

രാജ്യത്തെ ഒരു പൊതു തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കുന്നതിലും ബി.ജെ.പി. തിരികേ അധികാരത്തില്‍ വരാന്‍ ഉള്ള സാധ്യതയിലും വേണു പ്രകടിപ്പിച്ച ആശങ്ക കണ്ടില്ലെന്ന് നടിക്കുന്നില്ല സുകുമാരന്‍ മാഷേ. പക്ഷേ, ഇത്രത്തോളം ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കാവുന്ന കരാര്‍ മതിയായ ചര്‍ച്ച കൂടാതേയും സുതാര്യത ഇല്ലാതേയും ഒപ്പിടുന്നതില്‍ ഭേദമല്ലേ അത്? വേണുവിന്റെ ലേഖനത്തില്‍ പറയുന്നതു പോലെ, അമേരിക്കക്ക് തിരക്കില്ലെങ്കില്‍ പിന്നെ ഇവിടെ ആര്‍ക്കാണ്‌ തിരക്ക്? കരാര്‍ പാര്‍ലമെന്റില്‍ വെച്ച് ചര്‍ച്ച ചെയ്യട്ടേ. പത്ര റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി ഊഹാപോഹങ്ങള്‍ നിരത്തുന്ന നമ്മളെപ്പോലുള്ളവര്‍ക്ക് അല്പ്പം കൂടി വെളിച്ചം കിട്ടുമല്ലോ കാര്യത്തിന്റെ കിടപ്പില്‍.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇതാ പാര്‍ട്ടി കത്തിന്റെ ആദ്യപേജ്‌. വില നാലു രൂപ

ദില്‍ബാസുരന്‍ said...

കണ്ണൂസേട്ടാ,
ആണവ കരാര്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വെയ്ക്കാതെ എക്സിക്യൂട്ടീവ് ലെവലില്‍ നടപ്പാക്കുന്ന സര്‍ക്കാരിന്റെ നടപടി ഒരിക്കലും അംഗീകരിക്കാനാവില്ല. ഹൈഡ് ആക്ടിന്റെയും അനുബന്ധ കരാറുകളുടേയും കാണാച്ചരടുകളെ പറ്റി തുറന്ന ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ വിഷയത്തില്‍ ഇടത് കക്ഷികളുടെ നിലപാടിനെ പൂര്‍ണമായും ഞാന്‍ പിന്തുണയ്ക്കുന്നു. ഇത് പോലെ ഇന്ത്യാ സ്പെസിഫിക്കായ കാരണങ്ങള്‍ കൊണ്ടല്ലാതെ ചൈനീസ് കണക്ഷന്‍ മൂലമുള്ള എതിര്‍പ്പിനോടാണ് വിയോജിപ്പ് പറഞ്ഞത്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യാ സ്പെസിഫിക്കായി ചിന്തിക്കുകയും നിലപാടെടുക്കുകയും വേണമെന്ന് ഞാന്‍ കരുതുന്നു.

ആണവ കരാറിന്റെ കാണാക്കുരുക്കുകള്‍ ഇന്ത്യയുടെ പ്രതിരോധ രംഗത്തെ എങ്ങനെ ബാധിയ്ക്കും എന്നുള്ളതില്‍ ന്യായമായ അശങ്കയ്ക്ക് വകയുണ്ട്. When the contract says further tests regarding nuclear defence will enable US to suspend the contract, does that include testing of nuclear delivery systems? The hyde act seems very vague regarding this. Since Indis is in the advanced stages of developing its own indegineous missile shield systems and ICBMs (the alleged SURYA series of ballistic missile under development)one can genuinely doubt if the US is intending to put a halt on the testing of further missiles which can deliver nuke warheads beyond 10000-20000Kms. India has to tread carefully here.

Ramachandran said...

പ്രിയ ദില്‍ബന്‍
താങ്കള്‍ പറഞ്ഞു. ഇവിടെയും കാരാട്ട് എന്നൊരു വാക്ക് വന്നതോടെ പ്രയോറിറ്റി മുഴുവന്‍ സഖാവ് കാരാട്ടിനെ വിമര്‍ശിച്ചതിന്
എതിരെ വാദപ്രതിവാദം ആയി. മാരീചന്‍ ഉന്നയിച്ച കാതലായ പ്രശ്നം ചൈനയ്ക്ക് ഇന്ത്യയേക്കാള്‍ പ്രയോറിറ്റി ഇടത് പക്ഷം
നല്‍കുന്നുണ്ടോ എന്നുള്ളതാണ്. താങ്കള്‍ക്ക് അങ്ങനെ വായിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അംഗീകരിക്കുന്നു.

പക്ഷെ ഞാന്‍ ഉയര്‍ത്താന്‍ ശ്രമിച്ചത് മറ്റൊരു വിഷയമായിരുന്നു. ആരോടും ഒരു ഉത്തരവാദിത്വവും ഇല്ലാതെ വായനക്കാരെ
ഉള്‍പ്പെടെ എല്ലാവരേയും ശുംഭന്മാരാക്കിക്കൊണ്ട് താന്‍ നേരത്തേ തയ്യാറക്കി വച്ചിരിക്കുന്ന കുറെ പോയിന്റുകള്‍ മറ്റുള്ളവരുടെ
വായില്‍ തിരുകിക്കയറ്റുന്ന പത്രപ്രവര്‍ത്തനശൈലിക്കെതിരെ ഒരു വായനക്കാരന്റെ പ്രതിഷേധം പ്രകടിപ്പിക്കുക എന്നതാണ്.

എന്റെ ആദ്യത്തെ കമന്റ് ശ്രദ്ധിച്ചാല്‍ മനസ്സിലാവും ഞാന്‍ എന്താണ് പറയാന്‍ ഉദ്ദേശിച്ചതെന്ന്. വസ്തു നിഷ്ഠമല്ലാത്തതൊന്നും പറയരുതെന്നും arrogance ഒഴിവാക്കണമെന്നുമാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. അത് പറഞ്ഞ് ഫലിപ്പിക്കാനായോ
എന്നെനിക്കറിയില്ല. അപ്പോഴൊന്നും ചൈനയെക്കുറിച്ച് ഒരു വാക്യം പോലും ഞാന്‍ ഉച്ചരിട്ടില്ല എന്നു താങ്കള്‍
മനസ്സിലാക്കണം.

“ദേശീയ പതാകയേക്കാള്‍ ഉയരത്തില്‍ ഒരു പാര്‍ട്ടിയുടെ കൊടിയും ഭാരതത്തില്‍ പാറണ്ട “. അതങ്ങനെ തന്നെ ആയിരിക്കയും വേണം. അങ്ങനെ വേണ്ടെന്നു ഞാന്‍ പറഞ്ഞതായി തോന്നിയോ? എന്തായാലും അതെന്റെ ഉദ്ദേശമല്ല.

പക്ഷെ ഒന്നുണ്ട്, യുദ്ധഭ്രാന്തിലൂടെ ഇനിയുള്ള നാളുകളില്‍ ഒരു ജനതയും രാഷ്ട്രവും ഒന്നും നേടുകയില്ല എന്നു പറയുന്നവരെ
രാജ്യദ്രോഹികളാക്കുന്നവര്‍ ചെയ്യുന്നതെന്തെന്നു അവരറിയുന്നില്ല.

എന്തിനാണ് ഇന്ത്യയുടെയും ചൈനയുമയുള്ള ബന്ധത്തെ വെറും 60 വര്‍ഷത്തെ ചരിത്രത്തില്‍ ഒതുക്കുന്നത് ?
ആ‍യിരക്കണക്കിന് വര്‍ഷങ്ങളായുള്ള ബന്ധമല്ലേ അത്? ഇന്ത്യയും ചൈനയും ചേര്‍ന്നാല്‍ ലോകജനസംഖ്യയുടെ
പകുതിയിലേറെ വരില്ലേ? ആര്‍ക്കാണവരെ തമ്മിലടിപ്പിച്ചാല്‍ പ്രയോജനം ലഭിക്കുക? അന്വേഷിക്കേണ്ടതല്ലേ?

പാക്കിസ്ഥാനുമായും ബന്ധം മെച്ചപ്പെടുത്തേണ്ടതല്ലേ? അതിന് യുദ്ധമാണോ സംഭാഷണമാണോ വേണ്ടത്?
ലാഹോറിലേക്കുള്ള ബസ്സും സമജൌത്ത എക്സ്പ്രസ്സും എന്തു മാത്രം പ്രതീക്ഷകളാണ് ഉണര്‍ത്തിയത്? മനുഷ്യനെ ജാതിയുടെയും വംശത്തിന്റെയും ദേശീയതയുടെയും പേരില്‍ തമ്മില്‍ അടിപ്പിക്കണോ? കാരാട്ടിനോടും ഇടതുപക്ഷപ്രസ്ഥാനങ്ങളോടുമുള്ള എതിര്‍പ്പ് ഇങ്ങനെ പ്രകടിപ്പിക്കണോ? ചൈന വിരോധം ഊതിപ്പെരുപ്പിക്കണോ?

അഗ്രസീവായി സ്വന്തം താല്പര്യങ്ങള്‍ നേടിയെടുക്കുന്ന ഒരു ജനാധിപത്യ രാജ്യം എന്നതാവണം ഇന്ത്യയുടെ ഐഡന്റിന്റി എന്നു താങ്കള്‍ പറയുന്നുവല്ലോ . ചേരിചേര കെട്ടിപ്പിടിച്ചിരുന്നില്ലേലും ഒരു ബഹുധ്രുവലോകമായിരിക്കും ഇതിനുത്തമം എന്നത്
പ്രകൃതി നിയമം. പിന്നെ പ്രത്യയ ശാസ്ത്രമില്ലാത്ത ഏതു ചര്‍ച്ചയും വെറും ശബ്ദഘോഷം മാത്രമായി ഒതുങ്ങുമെന്നു തോന്നുന്നു.

1990 കളുടെ തുടക്കത്തില്‍ ഗ്ലോബലൈസേഷന്‍ വന്നപ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ചത്തു എന്നും അടിമപ്പെട്ടു എന്നും ആശങ്കപ്പെട്ടപ്പോള്‍ സത്യത്തില്‍‍ ഇന്ത്യ അഡാപ്റ്റ് ചെയ്യുകയോ സര്‍വൈവ് ചെയ്യുകയോ മാത്രമല്ല ഫ്ലറിഷ് ചെയ്യുക കൂടി ചെയ്തു
എന്നത് അപ്പര്‍ മിഡില്‍ ക്ലാസിന്റെ വീക്ഷണത്തില്‍ ശരിയാണ്. വിദേശമൂലധനത്തിന്റെ വരവിനെ റിസര്‍വ ബാങ്ക് കൈകാര്യം ചെയ്ത വകയില്‍ കഴിഞ്ഞ കൊല്ലത്തെ ബാലന്‍സ് ഷീറ്റില്‍ 60000 കോടി രൂപ പോയിക്കിട്ടിയത്രെ. സെബി
കൊണ്ടു വരാന്‍ ശ്രമിച്ച ചില പരിഷ്കാരത്തിന്റെ പേരും പറഞ്ഞു നിക്ഷേപകന്റെ പോക്കറ്റില്‍ നിന്നും അടിച്ച് മാറ്റിയത് ലക്ഷക്കണക്കിന് കോടി രൂപ.

അവസാനമായി, പോസ്റ്റില്‍ വന്ന ഒരു കമന്റ് ഇങ്ങനെയായിരുന്നു.
"ആയുധക്കച്ചവടങ്ങളും ഏകാധിപത്യ ഭരണങ്ങളെ തുണക്കുന്നതുമെല്ലാം എതിര്‍ ക്കേണ്ടതു തന്നെയാണു. നേപ്പാളിലെ ഏകാധിപത്യ ഭരണകൂടത്തിനു മാവോയിസ്റ്റുകളെ അടിച്ചമര്‍ത്താന്‍ ഇന്ത്യ സൈനിക സഹായം വാഗ്ദാനം ചെയ്തതും
ശ്രീലങ്കയിലേ ക്ക് പട്ടാളത്തെ അയച്ചതും അതേ നാണയത്തില്‍ തന്നെ എതിര്‍ക്കുമ്പോള്‍ വീണ്ടും നമ്മള്‍ 'രാജ്യ ദ്രോഹികളാ'വുന്നു, അല്ലേ... "

അതിനെ മാരീചനിലെ (വക്ര)ബുദ്ധിമാനായ പത്രക്കാരന്‍ ഇങ്ങനെ ആക്കി

നേപ്പാളിലെ ഭരണകൂടത്തിന് ഇന്ത്യ ആയുധങ്ങള്‍ നല്‍കുന്നതും ശ്രീലങ്കയിലേയ്ക്ക് ഇന്ത്യ പട്ടാളത്തെ അയച്ചതും, കാശ്മീര്‍
ഭീകരരെ പാകിസ്താന്‍ സഹായിക്കുന്നതിനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചൈന കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന
റിപ്പോര്‍ട്ടിനുമൊപ്പം കൂട്ടിവായിക്കുന്നത് ശരിയോ എന്ന സംശയം.

മാരീചന്റെ നേരത്തേ ഒരു ബന്ധവുമില്ലാത്ത രണ്ടു വാക്യങ്ങളുടെ കാര്യത്തില്‍ പറഞ്ഞ അതേ ലോജിക്ക് അനുസരിച്ച് ഞാന്‍ ചോദിച്ചു... അപ്പോ രണ്ടും രണ്ടും നാലല്ലേ? സംശയം ഒരാളുടെ മാത്രം കുത്തകയാണോ?( ഇങ്ങനെ ഞാന്‍ സംശയിക്കുന്നു

എന്നു ഞാന്‍ പറഞ്ഞിട്ടില്ല)

അതിനെയാണ് താങ്കള്‍ എങ്ങനെ ഇത്ര ഡിറ്റാച്ച്ഡ് ആയി നിന്ന് കാര്യങ്ങള്‍ കാണാന്‍ പറ്റും? എന്നു മറ്റും പറഞ്ഞത്?

അല്ലാതെ ഞാന്‍ ഇന്ത്യ നേപ്പാളിനേയും അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടല്ലോ എന്ന് നിരുത്തരവാദപരമായി പറഞ്ഞിട്ടില്ല.

ഇനിയും താങ്കള്‍ക്ക് എന്നെ ദേശവിരുദ്ധനാക്കണമെങ്കില്‍ ആയിക്കോ..

Ramachandran said...

പ്രിയപ്പെട്ട അനിയാ മാരീചാ...........

“പാര്‍ട്ടി കത്ത് മേപ്പടി കടയില്‍ കച്ചവടമില്ലെന്ന് പറഞ്ഞത് സ്റ്റോക്ക് തീര്‍ന്നതു കൊണ്ടാവും ചേട്ടാ..... നമുക്ക് ശരിയാക്കാം”
എന്നു പറഞ്ഞല്ലോ?( ശരിയാക്കണേ ! ഏതു കടയില്‍ കച്ചവടമുണ്ടെങ്കിലും ഒന്നറിയിക്കണേ...ഒളിയമ്പെയ്താലും
മതിയേ....ഇതിനിടക്ക് പിണറായി ഭക്തനാന്നും പറഞ്ഞു നടക്കുന്ന നമ്മുടെ സ്വന്തം പയ്യന്റെ ആവേശം കണ്ടപ്പോള്‍ മനസ്സിലായി, അയാളും സാധനം കണ്ടിട്ടില്ലെന്ന് ...പിണറായിക്ക് വേണ്ടി എത്ര യുദ്ധങ്ങളാ ഒറ്റക്ക് പട വെട്ടിയിരിക്കുന്നത് ഈ
ശിഷ്യന്‍ ..എന്നിട്ടും കണ്ടിട്ടില്ലാത്രെ..ഒന്നു ചോദിച്ചൂടായിരുന്നോ അദ്ദേഹത്തോട് ? അവസാനം എന്തായി ...ശൂ .....ഒരു
പടം..അതിന്റെ പുറത്ത് അടിച്ചിരിക്കുന്നു 4 രൂപ....അങ്ങനെ 4 രൂപ എന്നടിച്ചാല്‍ അതിന്റെ അര്‍ത്ഥം ദേശാഭിമാനി ബുക്ക്
സ്റ്റാളില്‍ കിട്ടുമെന്നാ?എന്തായാലും സാധനം കടയില്‍ സ്റ്റോക്ക് വരുമ്പോള്‍ അറിയിക്കണേ . ..നമുക്ക് ദീപാവലി കഴിഞ്ഞ് കാണാം... )

ദേ വരുന്നു അടുത്ത ചോദ്യം..ഇന്ത്യ പാകിസ്താനില്‍ നിന്നോ ചൈനയില്‍ നിന്നോ നേരിട്ട ഏതെങ്കിലും ഭീഷണിയോ ആക്രമണോ എന്നെങ്കിലും സിപിഎമ്മിന്റെ പരിഗണനാ വിഷയമായിട്ടുണ്ടോ ചേട്ടാ ? ഈ ചോദ്യം ന്യായം..അത് സിപിഎം
നേതാക്കളോട് ചോദിക്കണം..ഞാന്‍ ഒരു സാദാ ജനം ..എന്റെ എളിയ അഭിപ്രായത്തില്‍, അങ്ങനെ പരിഗണിച്ചതു കൊണ്ടാണല്ലോ അവര്‍ അവരുടേതെന്നും നമ്മള്‍ നമ്മുടേതെന്നും പറയുന്ന പ്രദേശത്തെക്കുറിച്ചുള്ള തര്‍ക്കം ചര്‍ച്ച ചെയ്തു
പരിഹരിക്കണം എന്നും മറ്റും കേള്‍ക്കാനായത്...ഒന്നു കട്ടായം ...അങ്ങനെ പറയണമെങ്കില്‍ നട്ടെല്ലിന് ഉറപ്പ്
വേണം..അല്ലാണ്ട് തമിഴ് നാട്ടില്‍ സേലം ഡിവിഷന്‍ വേണമെന്നും കേരളത്തില്‍ വേണ്ടെന്നും പറയുന്ന രാഷ്ട്രീയ നപുംസകങ്ങള്‍ക്കതിന് കഴിയില്ല.

സര്‍വ പട്ടികയും കയ്യിലുളള ചേട്ടന്റെ പക്കല്‍ ചൈന ഇന്ത്യയ്ക്ക് വിറ്റ ഏതെങ്കിലും ആയുധത്തിന്റെയോ ടെക്നോളജിയുടെയോ പട്ടിക ഉണ്ടാകുമോ?

എന്റെ പൊന്നനിയാ എനിക്ക് ചിരി വരുന്നു... അവരു നമുക്ക് പൊട്ടാത്ത പടക്കമല്ലേ തരൂ..അതു വാങ്ങി അവര്‍ക്കിട്ടു പൊട്ടിക്കാനുള്ളതല്ലേ...ഇത്തരം അതി ബുദ്ധി ചോദ്യങ്ങള്‍ ചോദിക്കുന്നതിനു മുമ്പെ അല്പം ബ്രഹ്മി കഴിക്കുന്നത് നല്ലതായിരിക്കും. രണ്ട് രാജ്യങ്ങളും തമ്മില്‍ അടിപിടി കൂടുമ്പോള്‍ ചോര കുടിക്കാന്‍ കാത്തിരിക്കുന്ന കുറുക്കന്മാരുണ്ട്. അവരുടെ ഏജന്റന്മാര്‍ നമ്മുടെ ഇടയിലും ഉണ്ട്. പിന്നെ ടെക്നോളജിയുടെ കാര്യം...

href=http://www.nanochina.cn/english/index.php?option=content&task=view&id=660&Itemid=182>ഇതു
നോക്കൂ...

ഷാങ്ഹായി സഹകരണ സംഘടനയുടെ കാര്യം...മാരീചാ..സൂത്രം കയ്യിലിരിക്കട്ടെ..അണ്ണനെ പറ്റിക്കല്ലേ...ഷാങ്ഹായി
സഹകരണ സംഘടനയില്‍ ഇന്ത്യ അംഗമായാലേ പാകിസ്താന് മെമ്പര്‍ഷിപ്പ് നല്കുന്നതിനെ റഷ്യ പിന്തുണയ്ക്കൂവെന്നും
വിക്കിയില്‍ പറയുന്നു എന്നു കണ്ട അനിയന്‍ എന്താ അതിനു മുമ്പും പിറകിലുമുള്ള ലൈനുകള്‍ കാണാത്തെ? ദേ ..ഇനി
ഞെക്കാനും മറ്റും പോകണ്ടാ..ഞാന്‍ തരാം മുഴുവന്‍..
The SCO has also encouraged India to join the organisation, saying that they would properly consider a membership application should it decide to join the group. [17] Russia has been said to support Pakistan's membership only if India joins at the same time;[18] given the disputes between the two nations, this scenario
parallels the simultaneous entry of Greece and Turkey as members of NATO. So far, India has not made an official membership application, but has unofficially made its interest in joining known.

കണ്ണൂസ്‌ said...

ഇത് പോലെ ഇന്ത്യാ സ്പെസിഫിക്കായ കാരണങ്ങള്‍ കൊണ്ടല്ലാതെ ചൈനീസ് കണക്ഷന്‍ മൂലമുള്ള എതിര്‍പ്പിനോടാണ് വിയോജിപ്പ് പറഞ്ഞത്.

ആ ചൈനീസ് കണക്ഷന്‍ മാരീചന്റെ (പൊതുവില്‍ ഏതൊരു കാര്യത്തിനും ഇടതുപക്ഷത്തെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ താത്‌പര്യപ്പെടുന്നവരുടേയും) ഭാവനാ വിലാസം ആണെന്നാണ്‌ എനിക്കും ഇവിടെ കമന്റ് ചെയ്ത മൂര്‍ത്തി, രാധേയന്‍, നളന്‍, കയ്യൊപ്പ് തുടങ്ങിയവര്‍ക്കും തോന്നിയത്. അതല്ലെന്ന് തെളിയിക്കാന്‍ മാരീചന്‍ ഇവിടെ ഉദ്ധരിച്ച പ്രസ് റിപ്പോര്‍ട്ടുകള്‍ തീര്‍ച്ചയായും പോര.

rajeev sukumaran said...

ഇതിപ്പോള്‍ പൊതുവെ കണ്ട് വരുന്ന ഒരു സ്വഭാവമാണു ഒരു അടിസ്ഥാനവുമില്ലാതെ ഇടതുപക്ഷത്തെയും അതിന്റെ നേത്രത്തത്തേയും വിമര്‍ശിക്കുക എന്നത്.ഇന്ത്യ ആര്‍ക്കാണു മാത്രരാജ്യമല്ലാത്തത് എന്ന ചോദ്യത്തിനു ഉത്തരം മാരീചനു ആരും പറഞ്ഞ് തരേണ്ടതില്ലല്ലോ അതോ സാമന്യബുദ്‌ധിയെ പരിഹസ്സിക്കുകയാണോ...?ഞാന്‍ കുറ്റം പറയുന്നില്ല കാരണം ഇങ്ങനെ ചിലതു സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഇങ്ങനെ ചിലതൊക്കെ കൈമോശം വന്നേക്കാം ...

rajeev sukumaran said...

കുറച്ചു നാള്‍ മുന്പ് കാരാട്ടിനെ അധികാരവര്‍ഗ്ഗത്തില്‍ പെടുത്താന്‍ ശ്രമം നടത്തിയതും ഈ ലേഖകന്‍ തന്നെയാണെന്നു തോന്നുന്നു......