ലേഖനത്തിന്റെ പൂര്‍ണ രൂപം ദാറ്റ്സ് മലയാളത്തില്‍
പാടുന്ന പിശാചില്‍ ചങ്ങമ്പുഴ വര്‍ണിച്ചതു പോലെ നത്ത്, മലമ്പുളള്, കാട്ടുമാക്കാന്‍, പേപ്പട്ടി, എലി അണലി, വളവളപ്പന്‍ എന്നിവയെ ഒന്നിച്ച് ചേര്‍ത്ത് മൂന്നാം മുന്നണി രൂപീകരിക്കാന്‍ തീരുമാനിച്ച് സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചു.
ആധുനിക കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുക്കാനുളള പ്രാപ്തി ഇന്ത്യയെന്ന മഹാരാജ്യത്തിന് കൈവരുത്താന്‍ സഖാവ് പ്രകാശ് കാരാട്ട് കൂട്ടുവിളിക്കുന്നത്, പഴയ സുഹൃത്തുക്കളെ തന്നെയാണ്.
തെലുങ്കു ദേശത്തിന്റെ ചന്ദ്രബാബു നായിഡു, ആസാം ഗണ പരിഷത്തിന്റെ ബ്രിന്ദാവന്‍ ഗോസ്വാമി, സമാജ് വാദി പാര്‍ട്ടിയുടെ മുലായം സിംഗ് യാദവ്, രാഷ്ട്രീയ ജനതാദളിലെ ലല്ലു പ്രസാദ് യാദവ്, ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് ഓം പ്രകാശ് ചൗതാല, തമിഴ്‍നാട്ടിലെ ഡി എം കെ നേതാവ് കരുണാനിധി, എന്‍സിപി നേതാവ് ശരദ് പവാര്‍ എന്നിവരാണത്രേ സാമ്രാജ്യത്വ വിരുദ്ധ - വര്‍ഗീയ വിരുദ്ധ അജണ്ടയുമായി ഒരേ പ്ലാറ്റ്ഫോമില്‍ ഒന്നിച്ചു കൂടാന്‍ പോകുന്നത്.
"ചരിത്രം സൃഷ്ടിച്ച പാര്‍ട്ടി കോണ്‍ഗ്രസ്" എന്ന തലക്കെട്ടില്‍ ദേശാഭിമാനിയെഴുതിയ മുഖപ്രസംഗത്തില്‍ മൂന്നാം മുന്നണി സംബന്ധിച്ച് സിപിഎമ്മിന്റെ കാഴ്ചപ്പാട് ആറ്റിക്കുറുക്കി ഇങ്ങനെ അവതരിപ്പിച്ചിരിക്കുന്നു.
"കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ മൂന്നാംബദലിനെ സംബന്ധിച്ച മൂര്‍ത്തരൂപം മുന്നോട്ടുവയ്ക്കാന്‍ കഴിഞ്ഞതാണ് രാഷ്ട്രീയനയത്തിലെ പ്രധാന സംഭാവന. പലരും കരുതുംപോലെ തെരഞ്ഞെടുപ്പുമാത്രം ലാക്കാക്കി തട്ടിക്കൂട്ടുന്ന താല്‍ക്കാലിക സംവിധാനമല്ല അത്. നിശ്ചിത പരിപാടിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യത്തെ മുന്‍നിര്‍ത്തി തുടര്‍ച്ചയായ പ്രക്ഷോഭത്തിലൂടെ രൂപംകൊള്ളുന്ന രാഷ്ട്രീയസംവിധാനത്തിനുമാത്രമേ ഉത്തരവാദിത്തത്തോടെ ചുമതല നിര്‍വഹിക്കാന്‍ കഴിയുകയുള്ളൂ."
ഉത്തരവാദിത്വത്തോടെ ചുമതല നിര്‍വഹിക്കുന്ന കാര്യം ദേശാഭിമാനിയും സൂചിപ്പിച്ച സ്ഥിതിയ്ക്ക് അങ്ങനെയൊരു ഭരണ സംവിധാനത്തിന്റെ കെട്ടുറപ്പിന് വേണ്ട അംഗബലത്തിന്റെ കണക്കെടുപ്പ് കൗതുകകരമായിരിക്കും.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം ആകെ മത്സരിച്ചത് 69 സീറ്റിലാണ്. കിട്ടിയത് 5.44 ശതമാനം വോട്ടോടെ 43 സീറ്റ്. പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തിരഞ്ഞെടുപ്പ് വിജയം.
ലേഖനത്തിന്റെ പൂര്‍ണ രൂപം ദാറ്റ്സ് മലയാളത്തില്‍
ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണമുഖങ്ങള്‍
-
"ആന്ധ്രാപ്രദേശിലെ പ്രളയബാധിത ജില്ലകളിലെ ജനങ്ങള്‍ കിടപ്പാടവും ഭക്ഷണവുമില്ലാതെ
വലയുമ്പോള്‍, ഭരണകക്ഷി നേതാക്കള്‍ രാഷ്ട്രീയം കളിക്കുകയാണ്. കഴിഞ്ഞ ഏതാനും
മാസങ്ങ...
7 hours ago
2 comments:
ചങ്ങമ്പുഴയെ നമുക്കിങ്ങനെ തിരുത്താം.
നത്ത്, മലമ്പുളള്, കാട്ടുമാക്കാന്‍, മര-
ങ്കൊത്തിയ പേപ്പട്ടി, യെലി, യണലി
എട്ടടി മൂര്‍ഖന്‍, വളവളപ്പന്‍, തൊട്ടാ-
രൊട്ടി, തേരട്ട, യോന്തെ, ട്ടുകാലി
എന്നുവേണ്ടെല്ലാ വിഷങ്ങളുമങ്ങനെ
ഒന്നിച്ചു ചേര്‍ന്നൊരു മൂന്നാം മുന്നണി...
പശു ചത്തു മോരിലെ പുളിം പോയി എന്നു പറഞ്ഞപ്പൊലെയായി
Post a Comment