Tuesday, September 30, 2008

വിഷപ്പാല്‍ ചുരത്തുന്ന മാധ്യമപൂതനകള്‍...

ഒന്നു സമ്മതിച്ചേ തീരൂ. പ്രതിച്ഛായാ നിര്‍മ്മിതിയ്ക്ക് അഹോരാത്രം പണിയെടുക്കുന്ന ഒരു മാധ്യമ സംഘത്തിന്റെ സഹായം കേരളത്തിലൊരു മുഖ്യമന്ത്രിക്കും ഇന്നേ വരെ ലഭിച്ചിട്ടില്ല. അക്കാര്യത്തില്‍ സഖാവ് വി എസ് അച്യുതാനന്ദന്‍ ഭാഗ്യം ചെയ്ത ജന്മമാണ്.

മാധ്യമങ്ങളുടെ സൃഷ്ടിയെന്ന് ചെല്ലപ്പേരുളള എ കെ ആന്റണി പോലും അസൂയപ്പെടുന്നുണ്ടാകും, അച്യുതാനന്ദന്റെ പ്രതിഛായാ നിര്‍മ്മിതിക്കു വേണ്ടി മാധ്യമങ്ങള്‍ നിര്‍വഹിക്കുന്ന അത്യദ്ധ്വാനം കണ്ടിട്ട്.

സെസ് അപേക്ഷകരെല്ലാം റിയല്‍ എസ്റ്റേറ്റ് മാഫിയക്കാരാണെന്ന് പത്രങ്ങളായ പത്രങ്ങള്‍ വഴി വിളിച്ചു കൂവി. തര്‍ക്കം പൊളിറ്റ് ബ്യൂറോയെത്തിച്ചെങ്കിലും ഫലിച്ചില്ല. പ്രമുഖ ഘടകകക്ഷിയിലൊരു ഗ്രൂപ്പിന്റെ സഹായത്തോടെ നടത്തിയ അവസാന ശ്രമവും ജയിച്ചില്ല. ഒരു വര്‍ഷമായി തടഞ്ഞു വെച്ച സെസ് അപേക്ഷകള്‍ ഒടുവില്‍ കേന്ദ്രസര്‍ക്കാരിന് അയയ്ക്കേണ്ടി വന്നു. പാളിപ്പോയ പ്രത്യയശാസ്ത്ര സമരത്തിന്റെ ജാള്യം മറയ്ക്കാന്‍ ഇതാ മൂന്നാറിലേയ്ക്ക് ഒരു വിനോദ യാത്ര.

ടാറ്റ കയ്യേറിയ ഭൂമി കണ്ടെത്തിയെന്ന ആറുകോളം നീളമുളള ഒരു എക്സ്ക്ലൂസീവ് വാര്‍ത്തയുടെ ചിറകിലേറിയാണ് സഖാവ് വീണ്ടും മൂന്നാറിലേയ്ക്ക് വെച്ചു പിടിക്കുന്നത്. സെപ്തംബര്‍ 30 ചൊവ്വാഴ്ച മാധ്യമം ലേഖകന്‍ പി കെ പ്രകാശ് പേരുവെച്ചെഴുതിയ എമകണ്ടന്‍ റിപ്പോര്‍ട്ട് വെറുമൊരു റിപ്പോര്‍ട്ടാണെന്ന് കരുതിയവരെ, പ്രതിബദ്ധതയുളള പത്രപ്രവര്‍ത്തനത്തെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല.

വായിച്ചു നോക്കൂ, ആദ്യ ഖണ്ഡിക.....

മൂന്നാറില്‍ ടാറ്റാ ടീ കൈയേറിയ 50,000 ഏക്കര്‍ ഭൂമി ഇടുക്കി കലക്ടര്‍ അശോക്കുമാര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. ടാറ്റ കൈയടക്കിവെച്ച സര്‍ക്കാര്‍ ഭൂമിയുടെ സര്‍വേ നമ്പര്‍, വിസ്തൃതി എന്നിവയാണ് കണ്ടെത്തിയത്. രണ്ടുമാസമായി നിയമം ലംഘിച്ച് പുതിയ റിസോര്‍ട്ടുകള്‍ നിര്‍മിക്കുന്നതായി ചൂണ്ടിക്കാട്ടി കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്..

നിയമം ലംഘിച്ച് പുതിയ റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ടാറ്റ കയ്യേറിയ സര്‍ക്കാര്‍ ഭൂമിയുടെ സര്‍വേ നമ്പരും വിസ്തൃതിയും ഉള്‍പ്പെടുന്നതെങ്ങനെയെന്ന് പി കെ പ്രകാശിന് മാത്രമേ അറിയൂ. അത് കണ്ടെത്താന്‍ എന്ത് മന്ത്രവിദ്യയാണ് കളക്ടറും സംഘവും ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ട് ആവര്‍ത്തിച്ചു വായിച്ചാലും ഉത്തരമില്ല.

റിപ്പോര്‍ട്ടില്‍ അവസാനത്തേതിന് തൊട്ടുമുമ്പുളള ഖണ്ഡിക അവസാനിക്കുന്നതു കൂടി വായിക്കൂ.. അതിങ്ങനെയാണ്..

ടാറ്റയെ രക്ഷിക്കുന്നതിന് ഭൂമി സര്‍വേ ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നു. ഇതിന്റെ ചുമതല റവന്യൂ വകുപ്പിന് കൈമാറി. ടാറ്റക്ക് അനുകൂലമായി റവന്യൂവകുപ്പ് തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ട് തള്ളിയാണ്, സര്‍ക്കാറിലേക്ക് നിക്ഷിപ്തമാക്കിയ ഭൂമി അളന്നുതിരിക്കാന്‍ കലക്ടറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്.

ഇവിടെ ഒരല്‍പം വിശദീകരണം ആവശ്യമുണ്ട്. റവന്യൂ വകുപ്പിന്റെ കീഴിലുളള സര്‍വെ വിഭാഗത്തിന് കയ്യേറ്റത്തിന്റെ വ്യാപ്തി കണ്ടെത്താനാവില്ലെന്ന് കരുതിയാണ്, ടാറ്റയുടെ കയ്യേറ്റം കണ്ടെത്താന്‍ നാഷണല്‍ റിമോട്ട് സെന്‍സിംഗ് ഏജന്‍സിയെക്കൊണ്ട് ഉപഗ്രഹ സര്‍വെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, ഈ സര്‍വെയിലും ടാറ്റ കയ്യേറിയെന്ന് ആരോപിക്കപ്പെടുന്ന 50,000 ഏക്കറിനെക്കുറിച്ച് വ്യക്തമായ വിവരമൊന്നും ലഭിച്ചില്ല.

നാഷണല്‍ റിമോട്ട് സെന്‍സിംഗ് ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി തളളിക്കളഞ്ഞുവെന്നാണ് മാധ്യമം ലേഖകന്‍ സംശയലേശമെന്യേ വായനക്കാരെ അറിയിക്കുന്നത്. സത്യമാണോ അത്...?

2007 ജൂലൈ 25ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഉപഗ്രഹ സര്‍വെയുടെ റിപ്പോര്‍ട്ട് പരിഗണിക്കപ്പെട്ടത്. റിപ്പോര്‍ട്ടില്‍ അവ്യക്തതയുളളതിനാല്‍ അതേക്കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാനായിരുന്നു മന്ത്രിസഭയുടെ തീരുമാനം. അക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറയുകയും ചെയ്തു. 2007 ജൂലൈ 26ന് ഹിന്ദു പത്രം വ്യക്തമായി ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാര്‍ത്തയിലെ അവസാന ഭാഗം ഇങ്ങനെ..

He said a committee had been appointed to study the report of the survey conducted by the National Remote Sensing Agency on land in possession of Kannan Devan Plantation Company (formerly Tata Tea Limited). There were some ambiguities in the findings and clarifications were needed.

മറ്റ് അസംഖ്യം വിഗദ്ധ സമിതികളുടെ ഗതി തന്നെയാവണം ഈ റിപ്പോര്‍ട്ടിന്റെ കാര്യത്തിലും സംഭവിച്ചത്. ഉപഗ്രഹ സര്‍വെയുടെ റിപ്പോര്‍ട്ട് സമിതി വിഴുങ്ങിയോ ദഹിച്ചോയെന്നൊന്നും ഇന്നേവരെ പുറത്തു വന്നിട്ടില്ല. പക്ഷേ, വിനോദയാത്രാ നാടകം പ്ലാന്‍ ചെയ്യുന്ന മീഡിയാ മാനേജര്‍മാര്‍ക്ക് അതൊന്നും അറിയേണ്ട കാര്യമില്ല.

മത്തങ്ങ തലക്കെട്ടുമായി വന്നു വീഴുന്ന പത്രം ആദ്യ വായനയില്‍ അതിന്റെ ദൗത്യം നിര്‍വഹിച്ചു പിന്മാറും. ആദര്‍ശധീരനായ മുഖ്യമന്ത്രിയുടെ പ്രതിഛായ വായനക്കാരന്റെ മനസില്‍ ജ്വലിച്ചു തിളങ്ങും. ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി തളളിയെന്ന് എഴുതി വിടുന്നതിന്റെ ലക്ഷ്യമതാണ്. മുഖ്യമന്ത്രിക്ക് അങ്ങനെ ഏകപക്ഷീയമായി തീരുമാനിക്കാനുളള അധികാരമുണ്ടോയെന്നൊന്നും വായനക്കാരന്‍ ചിന്തിക്കില്ലെന്ന് എഴുതുന്നവര്‍ക്കറിയാം.

അല്ലെങ്കിലും മറിച്ചൊരാലോചനയെന്തിന്? സര്‍വ ശക്തനാണല്ലോ കേരളത്തിന്റെ മുഖ്യമന്ത്രി! ഏത് റിപ്പോര്‍ട്ടും അദ്ദേഹത്തിന് തളളാം, കൊളളാം, വലിച്ചുകീറി പറത്താം. ചോദിക്കുന്നതാര്? പൊതുസമൂഹത്തെയോ പത്രമാധ്യമങ്ങളെയോ അതൊന്നും അറിയിക്കേണ്ട ബാധ്യത സഖാവിനില്ല. സീറ്റു നിഷേധിക്കുമ്പോള്‍ പ്രകടനം നടത്താനും വഴിനീളെ തന്റെ ചിത്രമുളള പടുകൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും മാത്രം മതി ആരാധകരുടെ സേവനം.

ആവശ്യമില്ലാത്ത കാര്യങ്ങള്‍ അറിയണമെന്ന് അവര്‍ വാശി പിടിക്കരുത്. അറിയിക്കേണ്ടതൊക്കെ അറിയിക്കാന്‍ വേറെ പല സംവിധാനങ്ങളും അദ്ദേഹത്തിനുണ്ട്..

ആ സംവിധാനം വിശ്രമരഹിതമായി പ്രവര്‍ത്തിക്കുമ്പോള്‍ വിവരങ്ങള്‍ ആട്ടിന്‍ കാഷ്ഠം പോലെ നമുക്കു മുമ്പില്‍ വിസര്‍ജിക്കപ്പെടും. അതു വാരിത്തിന്ന് വേണമെങ്കില്‍ സംതൃപ്തിയടയാം. അല്ലാത്തവന്റെയൊക്കെ നെഞ്ചില്‍ മുതലാളിത്ത, നവലിബറല്‍, റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ ഏജന്റെന്ന ചാപ്പ കുത്തി വെറുക്കപ്പെട്ടവന്റെ കിരീടവും ചൂടി നാടു കടത്തും.

മന്ത്രിസഭയെയോ അതിന്റെ തീരുമാനങ്ങളോ അംഗീകരിക്കുന്ന ഇനമല്ല, ചില മാധ്യമ പ്രവര്‍ത്തകര്‍. തോന്നിയവാസവും തന്നിഷ്ടവും ജീവിതവ്രതമാക്കിയ ഒരു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഉപജാപക വൃന്ദത്തില്‍ പ്രവേശനമുളള കുറേ പത്രക്കാരുമുണ്ടെങ്കില്‍, എന്തു മന്ത്രിസഭ, എവിടുത്തെ മുന്നണി മര്യാദ.. ?

പക്ഷേ, പഴഞ്ചന്‍ കാലത്തില്‍ ചരിക്കുന്ന ചിലരെങ്കിലും കാണുമല്ലോ. ഇങ്ങനെയൊക്കെയുളള കാര്യങ്ങള്‍ ആലോചിക്കാനും തീരുമാനിക്കാനുമാണ് മന്ത്രിസഭയെന്നൊരു ഏര്‍പ്പാടുളളതെന്ന് അവര്‍ കരുതുന്നു. അവിടെ ചര്‍ച്ച ചെയ്താണ് തീരുമാനങ്ങളുണ്ടാകുന്നതെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രിയുടെ തന്നിഷ്ടവും തോന്നിയവാസവും അനുവദിച്ചു കൊടുക്കില്ലെന്ന് എത്രയോ സംഭവങ്ങളിലൂടെ അവര്‍ അനുഭവച്ചറിഞ്ഞിട്ടുമുണ്ട്.

എച്ച്എംടി വിവാദം മുതല്‍ സെസ് അപേക്ഷകള്‍ തടഞ്ഞു വെച്ചതു വരെയുളള സംഭവങ്ങള്‍ ഓര്‍മ്മയുളള, പണയപ്പെടാത്ത യുക്തിബോധമുളള അവരില്‍ ഓര്‍ക്കാനമുണ്ടാക്കുന്നതാണ് ഈ പി കെ പ്രകാശിന്റെ റിപ്പോര്‍ട്ട്.

ഒന്നു കൂടി വായിച്ചു നോക്കൂ.. പ്രതിബന്ധത തുടിച്ചു നില്‍ക്കുന്ന ഈ വാചകം...
ടാറ്റക്ക് അനുകൂലമായി റവന്യൂവകുപ്പ് തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ട് തള്ളിയാണ്, സര്‍ക്കാറിലേക്ക് നിക്ഷിപ്തമാക്കിയ ഭൂമി അളന്നുതിരിക്കാന്‍ കലക്ടറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്.

തീര്‍ന്നില്ല കഥ. ചൊക്കനാട് എസ്റ്റേറ്റിലെ കയ്യേറ്റം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരിച്ചു പിടിക്കുമെന്നൊരു പ്രവചനവും ലേഖകന്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ആരുടെ ഉപദേശമനുസരിച്ചാണ് മുഖ്യമന്ത്രി നീങ്ങുന്നതെന്ന് സുവ്യക്തമായി സൂചിപ്പിക്കുന്നു, ഈ റിപ്പോര്‍ട്ട്.

മാസ്റ്റര്‍ പ്ലാനിന്റെ തിരക്കഥ സുവ്യക്തം. 2007 ജൂലൈ മൂന്നിന് നയമക്കല്‍ എസ്റ്റേറ്റില്‍ ടാറ്റായുടെ ബോര്‍ഡ് പിഴുതുമാറ്റാന്‍ സംസ്ഥാന മുഖ്യമന്ത്രി തൊപ്പിയും ജാക്കറ്റുമണിഞ്ഞ് ചെന്നതും വീരപുരുഷനായി മടങ്ങിയതും വീണ്ടും ആവര്‍ത്തിക്കപ്പെടും. അന്ന് നയമക്കലെങ്കില്‍ ഇന്ന് ചൊക്കനാട്. അതിനു വേണ്ടിയാണ് ഈ വിനോദയാത്ര. സെസില്‍ സംഭവിച്ച ജാള്യം മറയ്ക്കാന്‍ മാധ്യമ സഹായ സഹകരണ സംഘത്തിന്റെ സമയോചിതമായ ഇടപെടല്‍.

ഒരു ബോര്‍ഡ് പിഴുതുമാറ്റിയാണ് നയമക്കല്‍ എസ്റ്റേറ്റിലെ 1300 ഏക്കര്‍ ഭൂമി പണ്ട് സഖാവ് തിരിച്ചു പിടിച്ചു കളഞ്ഞത്. അതിന്റെ പേരില്‍ റവന്യൂമന്ത്രി, വനം മന്ത്രി മുതല്‍ മൂന്നാര്‍ പൂച്ചകളിലൊന്നായ രാജു നാരായണ സ്വാമി വരെ അധിക്ഷേപത്തിന്റെ അച്യുതാനന്ദഗീതികള്‍ക്ക് ഇരയായിട്ടുണ്ട്. വിസ്താരഭയത്താല്‍ അവയൊന്നും വിശദീകരിക്കുന്നില്ല.

ഒരു ബോര്‍ഡ് പിഴുത് മാറ്റി, പകരം വേറൊന്ന് സ്ഥാപിച്ചാല്‍ ഭൂമി സര്‍ക്കാരിന്റെ കൈയില്‍ വരുമെങ്കില്‍, കുന്താലിയും മണ്‍വെട്ടിയും "കേരള സര്‍ക്കാര്‍ ഈ ഭൂമിയുടെ ഐശ്വര്യം" എന്നെഴുതിയ കുറേ ബോര്‍ഡുകളുമായി വില്ലേജ് ഓഫീസര്‍മാരെ തെക്കുവടക്കു വിടുന്നതല്ലേ നല്ലത്..? നോട്ടീസ് കൊടുക്കേണ്ട, ഹിയറിംഗ് വേണ്ട, ഒഴിഞ്ഞു പോകാന്‍ സമയം കൊടുക്കേണ്ട.. ചെല്ലുക, ബോര്‍ഡോ, തേയിലച്ചെടിയോ, കപ്പക്കമ്പോ പിഴുതെറിയുക..ഉശിരന്‍ ബോര്‍ഡൊരെണ്ണം കുത്തി നിര്‍ത്തുക.. ടെലിവിഷനിലും പത്രത്തിലും ആവശ്യത്തിന് വാര്‍ത്തയും നല്‍കുക.. സ്ഥലം സര്‍ക്കാരിന്റെ കയ്യില്‍ സുഭദ്രം.

ഒരു പുറമ്പോക്ക് കയ്യേറ്റം പോലും ഇങ്ങനെ ഒഴിപ്പിക്കാനാവില്ലെന്ന് നമുക്കറിയാം. ആകുമായിരുന്നെങ്കില്‍ സെക്രട്ടേറിയറ്റിന്റെ മൂക്കിനു കീഴില്‍ സര്‍ക്കാരിന്റെ സ്വന്തം ഭൂമിയില്‍ വെറും 25 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍ഫ് ക്ലബ് ഇപ്പോള്‍ സര്‍ക്കാരിന്റെ കൈയിലിരിക്കുമായിരുന്നു. കൊമ്പും കുഴലും വാദ്യഘോഷമായി ചെന്നതും പിന്മാറിയതും ഒടുവില്‍ കോടതിയില്‍ ദയനീയമായി കേസ് തോറ്റതും ഈ നാട്ടിലെ ജനമല്ലേ, സഖാക്കളേ, കണ്ണിമയ്ക്കാതെ കണ്ടിരുന്നത്?

ഒഴിപ്പിക്കല്‍ ഇത്രയെളുപ്പമായിരുന്നുവെങ്കില്‍, ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് തിരുവനന്തപുരം എഡിഎം വി. ശിവരാജന്‍ നായരെ ബുദ്ധിമുട്ടിച്ചതെന്തിന്? നയമക്കല്‍ ഏറ്റെടുക്കല്‍ ഓര്‍മ്മയില്‍ ഇപ്രകാരമാകാമായിരുന്നില്ലേ നടപടി.

മന്ത്രിസഭാ യോഗം കഴിഞ്ഞ് മുഖ്യമന്ത്രി നേരിട്ട് ഗോള്‍ഫ് ക്ലബിലെത്തുന്നു. ചീട്ടുകളിച്ചും വെളളമടിച്ചും ആഘോഷിക്കുന്ന മാന്യന്മാരെ പുറത്താക്കുന്നു. ഗോള്‍ഫ് ക്ലബ് എന്ന ബോര്‍ഡ് ഇളക്കി മാറ്റുന്നു. പകരം സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിക്കുന്നു. എന്തെളുപ്പം..

സംഭവിച്ചത് അതായിരുന്നുവെങ്കില്‍, ഗോള്‍ഫ് ക്ലബുകാര്‍ കേസിനു പോകുമായിരുന്നോ, അഥവാ കേസിന് പോയാല്‍ തന്നെ കോടതിയിടപെടുമായിരുന്നോ...? ജനങ്ങളുടെ സ്വന്തം മുഖ്യമന്ത്രിയല്ലേ.. ഏതു ബോര്‍ഡും പിഴുതെറിയാന്‍ അദ്ദേഹത്തിനല്ലേ അവകാശം... പോയ ബുദ്ധി പി കെ പ്രകാശ് പിടിച്ചാലും തിരിച്ചു കിട്ടില്ല.

ടാറ്റ കയ്യേറിയ ഭൂമി കണ്ടെത്തിയെന്ന് മാധ്യമം ലേഖകന്‍ ആര്‍ത്തു വിളിക്കുമ്പോള്‍ റവന്യൂ വകുപ്പ് എന്തു ചെയ്യുകയായിരുന്നുവെന്ന ചോദ്യം കേട്ടില്ലെന്ന് നടിക്കാം. കാരണം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന് പറയുന്ന ജില്ലാ കളക്ടര്‍ അശോക് കുമാര്‍ സിന്‍ഹ, റവന്യൂ വകുപ്പിന്റെ കീഴിലുളള ഉദ്യോഗസ്ഥനാണ്. കെ പി രാജേന്ദ്രനാണ് അദ്ദേഹത്തിന്റെ മന്ത്രി.

ഭരണപരമായ അധികാര ശ്രേണിയെ മുഴുവന്‍ അപ്രസക്തമാക്കി മുഖ്യമന്ത്രിക്ക് നേരിട്ട് അദ്ദേഹം എങ്ങനെ റിപ്പോര്‍ട്ട് നല്‍കും? അതിന് അദ്ദേഹത്തെ പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുണ്ടോ? അങ്ങനെ ലഭിക്കുന്ന ഒരു റിപ്പോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വെയ്ക്കാതെ മുഖ്യമന്ത്രിക്ക് ബോര്‍ഡ് നാട്ടാന്‍ മൂന്നാറിലേയ്ക്ക് പോകാനാകുമോ? ആരോടു ചോദിക്കും, ചോദിച്ചാല്‍ തന്നെ ആരുത്തരം പറയും...?

അച്യുതാനന്ദനാണ് മുഖ്യമന്ത്രി. അതുകൊണ്ട് എന്തും സംഭവിക്കാം. പാര്‍ട്ടിയെയും മന്ത്രിസഭയെയും ജനത്തെയും നോക്കുകുത്തിയാക്കി, ഉപജാപകവൃന്ദത്തിലെ മാധ്യമപ്രവര്‍ത്തകര്‍ പരിശീലിപ്പിച്ച സര്‍ക്കസ് ഒട്ടും പിഴയ്ക്കാതെ ജനത്തിന് കാണിച്ചു കൊടുക്കുന്നതാണ് ആദര്‍ശാത്മക ഭരണമെന്ന് അദ്ദേഹം ധരിക്കുന്നു. ആ സര്‍ക്കസും കണ്ട്, തലയുടെ നെരിയാണി തകര്‍ന്ന ആരാധകര്‍ കയ്യടിക്കുന്നു.. ആര്‍പ്പുവിളിക്കുന്നു...

ഭാഗ്യവാനല്ലേ അച്യുതാനന്ദന്‍‍. ഒരു മാധ്യമത്തിനും തൊടാനാകാത്ത വിധം ഉയരത്തിലാണ് അദ്ദേഹമിന്ന്. ഭരണപരാജയങ്ങളുടെ പേരില്‍ ഒരു പത്രവും അദ്ദേഹത്തെ വേട്ടയാടില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ ഓരോ പരാജയത്തിനും ന്യായീകരണം ചമയ്ക്കേണ്ടത് പത്രങ്ങളുടെ ബാധ്യതയായി മാറിയിട്ടുമുണ്ട്. കരിയും പൊടിയും പറ്റിയ പ്രതിച്ഛായ പ്രതിദിനം തൂത്തു തുടയ്ക്കേണ്ട ഉത്തരവാദിത്വവും മാധ്യമങ്ങളുടേത്. ഇഎംഎസ് മുതല്‍ ഉമ്മന്‍ചാണ്ടി വരെയുളള മുഖ്യമന്ത്രിമാരില്‍ മറ്റൊരാള്‍ക്കും കിട്ടിയിട്ടില്ല ഈ വിധം ലാളന... ഏതു മുഖ്യമന്ത്രിയും ജനിക്കാന്‍ കൊതിക്കുന്ന അത്യപൂര്‍വമായ രാഷ്ട്രീയ ജാതകം.

മാധ്യമങ്ങള്‍ ഊതിപ്പെരുക്കിയ ഈ ബലൂണ്‍ ഒരുനാള്‍ പൊട്ടുക തന്നെ ചെയ്യും. ചെറുതൊന്നുമായിരിക്കില്ല, അതിന്റെ ഒച്ച.

106 comments:

മാരീചന്‍ said...

ഭാഗ്യവാനല്ലേ അച്യുതാനന്ദന്‍‍. ഒരു മാധ്യമത്തിനും തൊടാനാകാത്ത വിധം ഉയരത്തിലാണ് അദ്ദേഹമിന്ന്. ഭരണപരാജയങ്ങളുടെ പേരില്‍ ഒരു പത്രവും അദ്ദേഹത്തെ വേട്ടയാടില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ ഓരോ പരാജയത്തിനും ന്യായീകരണം ചമയ്ക്കേണ്ടത് പത്രങ്ങളുടെ ബാധ്യതയായി മാറിയിട്ടുമുണ്ട്. കരിയും പൊടിയും പറ്റിയ പ്രതിച്ഛായ പ്രതിദിനം തൂത്തു തുടയ്ക്കേണ്ട ഉത്തരവാദിത്വവും മാധ്യമങ്ങളുടേത്. ഇഎംഎസ് മുതല്‍ ഉമ്മന്‍ചാണ്ടി വരെയുളള മുഖ്യമന്ത്രിമാരില്‍ മറ്റൊരാള്‍ക്കും കിട്ടിയിട്ടില്ല ഈ വിധം ലാളന... ഏതു മുഖ്യമന്ത്രിയും ജനിക്കാന്‍ കൊതിക്കുന്ന അത്യപൂര്‍വമായ രാഷ്ട്രീയ ജാതകം.

അനൂപ് തിരുവല്ല said...

:)

സൂരജ് :: suraj said...

സിന്‍ഡിക്കേറ്റിനും പിണ്ടിക്കേറ്റിനും ഉയിര്‍ത്തെഴുനേല്‍ക്കാന്‍ നേരമായ് നേരമായ്...

പാര്‍ലമെന്റ് ഇലക്ഷനിങ്ങടുത്തില്ലേ...

കിരണ്‍ തോമസ് തോമ്പില്‍ said...

മാരിചാ ഒരാളേ ഉയര്‍ത്തിയാല്‍ മാത്രം പോരാ മറ്റയാളേ താഴ്‌ത്തിയാലേ ഉദ്ദ്യേശിച്ച ഫലം ലഭിക്കൂ.

SEZ വിവാദത്തില്‍ എളമരം കരിനിനെ ചവിട്ടിയിടാന്‍ ശ്രമിച്ചതിന്റെ ചരിത്രം ഇങ്ങനെ

SEZ വിഷയത്തില്‍ വിവാദങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയ സമയത്ത കൃത്യമായി പറഞ്ഞാല്‍ ഓഗസ്റ്റ്‌ 24 ലിന്‌ SEZ വിഷയത്തില്‍ വ്യവസായ വകുപ്പ്‌ മന്ത്രി നടത്തിയ പ്രസംഗം മാതൃഭൂമി ഇങ്ങനെ റിപ്പോട്ട്‌ ചെയ്യുന്നു


കൃഷിയിടം ഒഴിപ്പിച്ച്‌ ധാരാളംപേരെ പറിച്ചുമാറ്റിക്കൊണ്ടുള്ള വന്‍ സാമ്പത്തികമേഖല കേരളത്തില്‍ വരാന്‍പോകുന്നില്ല. ഐ.ടി. കമ്പനികള്‍ക്ക്‌ സെസിന്‌ അപേക്ഷിക്കണമെങ്കില്‍ 25 ഏക്കര്‍ മതി. അത്‌ കണ്ടെത്താന്‍ ഒരാളെയും ഒഴിപ്പിച്ചില്ല. പാടം നികത്തിയില്ല. കേന്ദ്രനിയമപ്രകാരം സെസ്‌ ലഭിച്ച ഭൂമി 50 ശതമാനം വ്യവസായത്തിനും ബാക്കി അനുബന്ധ കാര്യങ്ങള്‍ക്കും നീക്കിവെക്കണം. കേരളത്തില്‍ 70 ശതമാനം ഭൂമിയും വ്യവസായ ആവശ്യത്തിന്‌ നീക്കിവെക്കണമെന്നാണ്‌ വ്യവസ്ഥചെയ്‌തിട്ടുള്ളത്‌. എക്‌സൈസ്‌, കസ്റ്റംസ്‌ തുടങ്ങിയ നികുതികളെല്ലാം ഒഴിവാക്കിക്കൊണ്ടാണ്‌ കേന്ദ്രം സെസ്‌ അനുവദിക്കുന്നത്‌. എന്നാല്‍ നിലവിലുള്ള പ്രാദേശിക നിയമങ്ങളൊന്നും ഇളവുചെയ്യേണ്ടെന്നാണ്‌ നമ്മുടെ തീരുമാനം. തൊഴിലാളി യൂണിയന്‍നിയമം ഭേദഗതിചെയ്‌തിട്ടില്ല. തൊഴില്‍ പ്രശ്‌നപരിഹാരനിയമങ്ങളും ഒഴിവാക്കിയിട്ടില്ല. പിന്നെ എന്തിനാണ്‌ ആശങ്ക -എളമരം കരീം ചോദിച്ചുഎന്നാല്‍ പ്രയത്ന ഓഹരി വേണമെന്ന് VS ന്റെ വാദത്തിനെ പിന്‍തുണച്ച മാധ്യമങ്ങള്‍ ഇത്‌ ഉയര്‍ത്തി VS PB യിലേക്ക്‌ പോയത്‌ ആഘോഷിക്കുകയായിരുന്നു. ചീഫ്‌ സെക്രട്ടറി തിരഞ്ഞെടുത്ത അപേക്ഷകര്റിയല്‍ എസ്റ്റേറ്റ്‌ മാഫിയകളാണ്‌ എന്ന വാദത്തിനായിരുന്നു അന്നുവരെ മുന്‍ഗണന. എന്നാല്‍ പ്രയത്ന ഓാഹരി എന്നത്‌ PB തള്ളിയതോടെ കരിം പ്രതിയാകുന്നതാണ്‌ നാം കണ്ടത്‌. മാധ്യമത്തിലെ റിപ്പോര്‍ട്ട്‌ ഇങ്ങനെ


സെസിന്റെ കാര്യത്തില്‍ കര്‍ശന നിലപാടുകളാണ് വി.എസ് സ്വീകരിച്ചിരുന്നത്. ഭൂമിയുടെ ഉപയോഗം സംബന്ധിച്ചതായിരുന്നു അവയില്‍ പ്രധാനം. ഉപയോഗിക്കുന്ന ഭൂമിയുടെ 70 ശതമാനവും തൊഴില്‍ നല്‍കാനുള്ളതായിരിക്കണമെന്നും വിവിധോദ്ദേശ്യ സെസുകള്‍ പാടില്ലെന്നതും അതില്‍ മുഖ്യമായിരുന്നു. നൂറുകണക്കിന് ഏക്കര്‍ ഭൂമി വിനിയോഗിക്കുന്ന വന്‍കിട സെസുകള്‍ പാടില്ലെന്നതാണ് മറ്റൊന്ന്. തൊഴില്‍ ചൂഷണം, റിയല്‍ എസ്റ്റേറ്റ് ബിസിനസ് തുടങ്ങിയവയും സെസിന് പിന്നിലുള്ള ലക്ഷ്യങ്ങളാണെന്ന ആരോപണമുണ്ടായിരുന്നു.

ഇവയൊക്കെ പി.ബി അംഗീകരിച്ചുവെന്നതും ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്ത് സംസ്ഥാന സാഹചര്യത്തിന് യോജിച്ച വിധത്തിലേ പാടുള്ളൂവെന്ന നിര്‍ദേശം വെച്ചതും മുഖ്യമന്ത്രിയുടെ നിലപാടുകളുടെ വിജയമായാണ് കണക്കാക്കുന്നത്. അതേസമയം സെസ് അനിവാര്യമാണെന്ന സംസ്ഥാന നേതൃത്വത്തിന്റെ വാദം അംഗീകരിച്ചിട്ടുമുണ്ട്.


നമ്മള്‍ കരിമിന്റെ നിലപാടുകള്‍ എന്ന് പറഞ്ഞ എല്ലാം ഇപ്പോള്‍ വി. എസിന്റെ ആയി 70% വ്യവസയത്തിനുപയൊഗിക്കനമ് എന്നതുപോലും വി.എസിന്റെ നിലപാട് ആയി മാറി . പണ്ടെന്താണ് കരിം പറഞ്ഞിരുന്നതെന്ന് പോലും സിന്‍ഡിക്കേറ്റ്‌ ലേഖകന്‍ ഓര്‍ക്കുന്നത്തെ ഇല്ല

മാധ്യമമല്ലേ എന്നൊക്കെ അവര്‍ മുന്‍പ്‌ കണ്ട വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തില്ലല്ലോ എന്നൊര്‍ത്ത്‌ വിട്ടുകളഞ്ഞാലും സെപ്റ്റംബര്‍ 17 നു
മാതൃഭൂമി വാര്‍ത്ത കണ്ടാല്‍ നമ്മള്‍ വീണ്ടും ഞെട്ടും അതില്‍ ഇങ്ങനെ പറയുന്നു


സെസ്‌ അനുവദിക്കുന്നതു സംബന്ധിച്ച്‌ സി.പി.എമ്മില്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ ഒരു ഭാഗത്തും വ്യവസായമന്ത്രി എളമരം കരീമും സി.പി.എം. സംസ്ഥാന നേതൃത്വവും മറു ഭാഗത്തുമായി തുടര്‍ന്നുവന്ന വടംവലി കഴിഞ്ഞ പൊളിറ്റ്‌ ബ്യൂറോ യോഗതീരുമാനത്തോടെ പരിഹരിക്കപ്പെട്ടിരുന്നു. സംസ്ഥാനത്ത്‌ സ്ഥാപിതമാകുന്ന സെസ്സില്‍ അഞ്ചു ശതമാനം മുതല്‍ 11 ശതമാനംവരെ സര്‍ക്കാരിന്‌ ഓഹരി വേണമെന്ന നിലപാടുപേക്ഷിക്കാന്‍ മുഖ്യമന്ത്രിയും മൊത്തം സ്ഥലത്തിന്റെ 70 ശതമനം തൊഴില്‍ ചെയ്യാനുള്ള സ്ഥലത്തിനായി നീക്കിവെയ്‌ക്കാന്‍ സി.പി.എം. നേതൃത്വവും വ്യവസായവകുപ്പും പി.ബി. നിര്‍ദ്ദേശത്തോടെ നിര്‍ബന്ധിതരാകുകയായിരുന്നു. 50:50 എന്ന അനുപാതത്തില്‍ സെസ്സില്‍ ഭൂമി ഉപയോഗിക്കാമെന്നായിരുന്നു വ്യവസായവകുപ്പിന്റെ മുന്‍ നിലപാട്‌.


ഇവിടെയും കൃത്യമായി 70% എന്നത്‌ മുഖ്യമന്ത്രിയുടെ നേട്ടമാകുന്നു എന്ന് മാത്രമല്ല 50:50 ആയിരുന്നു വ്യവസായ വകുപ്പിന്റെ നിര്‍ദ്ദേശം എന്ന ദുസൂചന വ്യക്തമായി നല്‍കുന്നുണ്ട്‌. എന്നാല്‍ രണ്ടാഴ്ച മുന്‍പ്‌ ഇതേ പത്രത്തില്‍ വ്യവസായ മന്ത്രിയുടെതായി വന്ന പ്രസ്താവന ഇവര്‍ കണ്ടില്ല എന്ന് നടിക്കുന്നു.

എങ്ങനെയുണ്ട്‌ കാര്യങ്ങളുടെ കിടപ്പ്‌ എന്ന് നോക്കൂ

മൂര്‍ത്തി said...

മാധ്യമങ്ങള്‍ക്ക് അവയുടേതായ രാഷ്ട്രീയവും ഉദ്ദേശങ്ങളുമുള്ളതിനാല്‍ അവരുടെ “പിന്തുണ“ എത്രത്തോളം വിശ്വസിക്കാവുന്നത് എന്ന് കണ്ടറിയണം. തങ്ങളുടേതായ രാഷ്ട്രീയ ലക്ഷ്യം സാധിക്കാന്‍ മാധ്യമങ്ങള്‍ പടച്ചു വിടുന്നതായിരിക്കും ഇത്തരം റിപ്പോര്‍ട്ടുകള്‍. പലപ്പോഴും അവര്‍ക്കെതിര്‍പ്പുള്ള സംഘടനയെ താഴ്ത്തുക എന്ന ലക്ഷ്യത്തില്‍ മാത്രം അധിഷ്ഠിതമായ മാധ്യമപ്രവര്‍ത്തനം. അവര്‍ അത് വ്യക്തിയോട് എന്തെങ്കിലും സ്നേഹമുള്ളത് കൊണ്ടല്ല ചെയ്യുന്നത്. മറിച്ച് സംഘടനയോട് രാഷ്ട്രീയമായി വിരോധം ഉള്ളത് കൊണ്ട് മാത്രം.അതിന്റെ പലതരം രൂപങ്ങള്‍ നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നുണ്ട്. ഐക്യകണ്ഠേന തീരുമാനിച്ചാല്‍ "സമവായവും", ഇനി ഭൂരിപക്ഷ വോട്ട് പ്രകാരം തീരുമാനിച്ചാല്‍ "അഭിപ്രായ ഭിന്നത"യും ആകുന്നത് കാണാന്‍ തുടങ്ങിയിട്ട് കാലം കുറെയായില്ലേ?

മാറ്റി നിര്‍ത്തി “സ്നേഹിക്കല്‍“ എന്തായാലും നല്ല കലാപരിപാടി അല്ല.

കിരണിന്റെ വിശകലനത്തിനും നന്ദി.

Ralminov റാല്‍മിനോവ് said...

മാരീചാ, വെക്കം പേരു് പറഞ്ഞു്കൊടുത്തോളൂ. താങ്കള്‍ക്കും വെറുക്കപ്പെട്ടവനാകണ്ടേ ?
മാധ്യമം പത്രത്തിലെഴുതും അതു് ഇന്ത്യാവിഷന്‍ വാസ്തവമാക്കും. വളരെ വ്യക്തമായി സീപ്പിയെമ്മുകാരെ കള്ളന്മാരുമാക്കും.

മൂന്നാര്‍ ദൌത്യം പൊളിച്ചതു് സുരേഷ്‌കുമാര്‍ തന്നെയാണു്. ഏറ്റവും അവസാനം ഏറ്റെടുക്കേണ്ട കുഞ്ഞു്കയ്യേറ്റങ്ങള്‍ , പ്രത്യേകിച്ചു് പാര്‍ട്ടിയാപ്പീസുകള്‍ അദ്ദേഹം ആദ്യം തന്നെ കൈ വെച്ചു. സീപ്പീയൈക്കാര്‍ പുറമേയ്ക്കു് ആദര്‍ശം പറയുന്നവരായതു് കൊണ്ടു് ആ കെണിയില്‍ വീണില്ല. സുരേഷ് കുമാര്‍ വയലന്റായി . ജേസീബിയെടുത്തു. കോടതി തടുക്കുമെന്നു് കരുതി. എവടെ, കോടതി തരിച്ചിരിക്കുകയല്ലേ, പണ്ടു് നുമ്മട പീബി ഞെട്ടിയതു് പോലെ.
അവസാനം മാദ്ധ്യമക്കാര്‍ തന്നെ രക്ഷ. പാര്‍ട്ടിക്കൊരു നയം മറ്റവര്‍ക്കു് വേറെ എന്ന ഒരു ലൈനില്‍ എഴുത്തു് തുടങ്ങി. കോടതി ആ തുരുമ്പില്‍ പിടിച്ചു് സുരേഷ്‌കുമാറിനും സംഘത്തിനും മോക്ഷം നല്‍കി.

എങ്കിലും ഇടയ്ക്കിടെ വല്ല ബോര്‍ഡോ മറ്റോ നാട്ടാനുണ്ടെങ്കില്‍ മുഖ്യമന്ത്രി മൂന്നാറിലേക്കു് വെച്ചു് പിടിക്കും.

മുഖ്യന്‍ മൂന്നാറില്‍ പോയ പോലെ എന്നൊരു ചൊല്ലു തന്നെയുണ്ടത്രേ.

കൂടെ നടന്നു് ---- കടിക്കുക എന്നു് പണ്ടാരോ പറഞ്ഞു് കേട്ടിട്ടുണ്ടു്. കുരങ്ങിന്റെ കയ്യില്‍ പൂമാല കിട്ടിയതു് പോലെയാണു് ഇപ്പഴത്തെ ഭരണാവസ്ഥ എന്നു് പറയാന്‍ സങ്കടമുണ്ടു്.

ജിവി said...

മൂര്‍ത്തി പറഞ്ഞത് ഏറ്റുപറയുന്നു. ഇങ്ങനെ ഒരു മീഡിയാഡ്രിവണ്‍ മുഖ്യനെ നിലനിര്‍ത്തിക്കൊണ്ട് പാര്‍ട്ടി മുമ്പോട്ട് പോകുന്നതില്‍ വിഷമമുണ്ട്.

vrajesh said...

മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന വിഗ്രഹങ്ങള്‍ എന്നും ദുര്‍ബലരായ ഭരണാധികാരികളായിരുന്നു.തന്നില്‍ നിയുക്തമായിരിക്കുന്ന ചുമതല നന്നായി നിര്‍‌വഹിക്കാനാണ്‌ അച്യുതാനന്ദന്‍ ശ്രമിക്കേണ്ടത്.മറ്റുള്ളവരുടെ പുകഴ്‌ത്തലില്‍ വീണു പോകാതിരിക്കാനുള്ള പക്വത അച്യുതാനന്ദന്‍ കാണിക്കേണ്ടതായിരുന്നു.കടപ്പുറത്തു മീന്‍ പിടിച്ചു നടക്കുന്ന ചെറുക്കന്‍‌മാരെയൊക്കെ നമുക്കു മറക്കാം..

അനോണി മാഷ് said...

മൂര്‍ത്തിയും ജീവിയും പറഞ്ഞത് ഏറ്റുപറയുന്നു. ഇങ്ങനെ ഒരു മീഡിയാഡ്രിവണ്‍ മുഖ്യനെ നിലനിര്‍ത്തിക്കൊണ്ട് പാര്‍ട്ടി മുമ്പോട്ട് പോകുന്നതില്‍ വിഷമമുണ്ട്.

സിറിയസ് said...

പുലഭ്യം പറയുന്നെങ്കില്‍ അതു സി പി എമ്മിനെ തന്നെ പറയണം. അപ്പൊ റാല്‍മിനോവിന്റെ പോലെയുള്ള സകലമാനവലതു പക്ഷ മൂരാച്ചികളും ( ചുമ്മാ ഒരു ഉപമ) വാളുമെടൂത്ത് സി പി എം അതാണ് ഇതാണ് എന്ന രീതിയില്‍ ചാടി വീണോളം. നല്ല ചാന്‍സല്ലെ.സി പി എം, സെസ്.. അഞ്ചാറു വെടിക്കുള്ള വകുപ്പായി.. വിടില്ല പിന്നെ...!

സി പി എമ്മില്‍ തന്നെ ആരെയെങ്കിലും പ്രത്യേകിച്ച് പുലഭ്യം പറയണമെങ്കില്‍ അതു വി എസിനെ തന്നെ ആകണം. എന്നാലെ എരിവും പുളിയുമൊക്കെ കൂട്ടാനായി കിരണിനെ പോലുള്ള ആസ്ഥാന രാഷ്ട്രീയ വിശാരദന്മാരൊക്കെ ചാടി വീഴു. മറ്റുള്ളവരെയൊക്കെ പറഞ്ഞാല്‍ ങ്ഹെ ഹെ..കിരണിനു പക്ഷെ സി പി എമ്മില്‍ ഒരാളിനെ മാറ്റം കുറ്റം പറയുന്നതു ഇഷ്ടമല്ല. എന്തെലും പറഞ്ഞു നോക്കു പതിനെട്ടടവും പയറ്റിക്കൊണ്ട് അദ്ദേഹം രണാങ്കണത്തിലിറങ്ങി ആവും വിധം പോരാടും.

സെസിന്റെക്കുറിച്ചു മാത്രമാക്കണ്ട കിരണ്‍ സഖാവെ ചര്‍ച്ച. നമുക്ക് വാട്ടര്‍ തിം പാര്‍ക്കിനെക്കുറിച്ചും ചര്‍ച്ച ചെയ്യാം. ആശുപത്രിയെക്കുറിച്ചും ചര്‍ച്ച ചെയ്യാം. ഒരു പാടു ചര്‍ച്ച ചെയ്തു മടുത്ത വിഷയമാണെങ്കിലും ലാവ്ലിനെകുറിച്ചും ഒന്നുടെ ചുമ്മാ ചര്‍ച്ച ചെയ്യാം. ഇതെ ആവേശത്തോടെ കൂടെ ലിങ്കുകള്‍ തപ്പിയെടുത്ത് കൊണ്ട് വരണം അപ്പോഴും. പക്ഷെ അപ്പോഴെങ്കിലും ആ കണ്ണട അല്പനേരത്തേക്ക് ഒന്നു മാറ്റി വെക്കണം..

ആ പാവപ്പെട്ട വി എസിനെ വിട്ടു കൂടെ ഇനിയെങ്കിലും. മൂന്നു വര്‍ഷം പോലും നമ്മുടെ സഖാവിനു ക്ഷമിച്ചിരിക്കാന്‍ ആവില്ലെന്നായൊ? ഇനിയല്ലെ യുഗങ്ങള്‍ വരാന്‍ പോകുന്നതു..യേത്...

മാധ്യമങ്ങള്‍ വി എസിനെ വാഴ്ത്തുന്നുവെങ്കില്‍ അതിനു കാരണം ഉണ്ടാകും. വി എസിനെ മഹത്വവല്‍ക്കരിക്കുന്നുവെന്നറ്റു കൊണ്ട് അവര്‍ക്കു യാതൊരു പ്രയോജനവുമില്ല. വി എസിനെ മഹത്വവല്‍ക്കരിക്കുന്നതിലുടെ പിണറായിക്കിട്ടു പണിയാം എന്നായിരിക്കും അവരുടെ ഉദ്ദേശം. ഇല്ലാത്ത വിഭാഗീയത മുഴുവന്‍ ഉണ്ടാക്കിയതു ഈ പറയുന്ന മാധ്യമങ്ങള്‍ തന്നെ( ഇല്ലെ എന്നു ചോദിച്ചാല്‍ അതു പിന്നെ കാണാതിരിക്കുമൊ എന്നൊരു മറുചോദ്യം..!)

മാരീചന്‍ ജീ: ആളാരാന്നറിയാന്‍ തപ്പണ്ട.നിങ്ങള്‍ അറീയുന്ന ആള്‍ തന്നെ ഇതു...!

kaalidaasan said...

നമ്മള്‍ കരിമിന്റെ നിലപാടുകള്‍ എന്ന് പറഞ്ഞ എല്ലാം ഇപ്പോള്‍ വി. എസിന്റെ ആയി 70% വ്യവസയത്തിനുപയൊഗിക്കനമ് എന്നതുപോലും വി.എസിന്റെ നിലപാട് ആയി മാറി . പണ്ടെന്താണ് കരിം പറഞ്ഞിരുന്നതെന്ന് പോലും സിന്‍ഡിക്കേറ്റ്‌ ലേഖകന്‍ ഓര്‍ക്കുന്നത്തെ ഇല്ല

കരീമിന്റെ നിലപാടുകള്‍ ഇത്രയധികം പൊക്കിപ്പിടിക്കാന്‍ നിങ്ങളെന്താ കരീമിന്റെ ഫാന്‍സ് ക്ളബ് അംഗങ്ങളണോ എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല. കരീമിന്റെ നിലപാടുകള്‍ എന്നു പറയുനത് വിവരക്കേടണ്. ഈ നിലപാടുകളായിരുന്നു വി എസ് സ്മാര്‍ട്ട് സിറ്റിയുടെ ആരംഭത്തില്‍ പറഞ്ഞിരുന്നതും , ഉമ്മന്‍ ചാണ്ടി പുല്ലു വില കല്പിച്ചതും . അതു സി പി എം നിലപടായിട്ടാണ്, അന്ന് അറിയപെട്ടിരുന്നതും . കരീമിനു അന്ന് എന്തെങ്കിലും വിരുദ്ധ നിലപാടുണ്ടായിരുന്നതായി കേട്ടിട്ടില്ല. വി എസ് മുഖ്യമന്ത്രിയായപ്പോള്‍ നടപ്പിലാക്കിയതും അതാണ്‌ . ഇനിയും അതു കരീമിന്റെ നിലപാടെന്നു പറഞ്ഞു നടക്കാന്‍ നാണമില്ലേ കിരണ്‍ ? സെസ് വിഷയത്തില്‍ സ്മാര്‍ട്ട് സിറ്റിയില്‍ എടുത്തതാണ്, സി പി എം നിലപാട് എന്ന് പിണറയിയും പറഞ്ഞു.

ചീഫ്‌ സെക്രട്ടറി തിരഞ്ഞെടുത്ത അപേക്ഷകര്റിയല്‍ എസ്റ്റേറ്റ്‌ മാഫിയകളാണ്‌ എന്ന വാദത്തിനായിരുന്നു അന്നുവരെ മുന്‍ഗണന.

ഈ വാദം ആരും ഉന്നയിച്ചില്ല. വ്യവസായവുമായി ബന്ധമില്ലാത്ത വെറും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ ആ അപേക്ഷകരിലുണ്ട്, അവര്‍ക്ക് ഒരു വ്യവസ്ഥയുമില്ലാതെ സെസ് പദവി നല്‍കാന്‍ പാടില്ല എന്നാണ്, വി എസ് വാദിച്ചത്. ഇപ്പോള്‍ അതിനുള വ്യവസ്ത ഉണ്ടാക്കി. അതാണ്‌ മന്ത്രിസഭ അംഗീകരിച്ച സെസ് നയത്തില്‍ പറഞ്ഞിട്ടുള്ളത്. ദീപിക റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇങ്ങനെ


തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സെസ് നയം രൂപീകരിച്ചു.

അനുമതി കാത്തുകിടക്കുന്നതും ഇനി ലഭിക്കുന്നതുമായ അപേക്ഷകള്‍ക്ക് പുതിയ നയം ബാധകമായിരിക്കും.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആറു സെസുകള്‍ക്ക് ശിപാര്‍ശ ചെയ്തു. അതില്‍ ഒന്നിന് (സ്മാര്‍ട്ട് സിറ്റി) അംഗീകാരം ലഭിച്ചിട്ടുണ്ട്. മറ്റുള്ളവ അംഗീകാരം പ്രതീക്ഷിക്കുന്നു.

സെസ് നയം ഇങ്ങനെ

1. കേരളത്തില്‍, മറ്റ് സംസ്ഥാനങ്ങള അപേക്ഷിച്ച് ജനസാന്ദ്രത കൂടുതലായതിനാല്‍ വലിയതോതില്‍ ഭൂമി ആവശ്യമുള്ള സെസുകള്‍ പ്രായോഗികമല്ല. സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ടുള്ള പ്രത്യേക സാമ്പത്തിക മേഖലകള്‍ക്ക് മാത്രമേ അംഗീകാരം നല്‍കാനാവൂ.

2. സെസ് പ്രോജക്ടുകള്‍ക്കായി നെല്‍വയല്‍ നികത്താന്‍ അനുവദിക്കില്ല.

3. സര്‍ക്കാരിന്റെ ഏജന്‍സികള്‍ക്ക്, വ്യവസായ പാര്‍ക്കുകളില്‍ സെസ് വേണമെങ്കില്‍ അപേക്ഷിക്കാം. എന്നാല്‍, സെസ് സ്ഥാപിക്കാനായി സ്വകാര്യസംരംഭകര്‍ക്ക് ഭൂമി അക്വയര്‍ ചെയ്ത് നല്‍കില്ല.

4. സെസിലെ സംരംഭകര്‍ക്ക് വൈദ്യുതിഡ്യൂട്ടി ഒഴിവാക്കില്ല.

5. സെസ് പദവി ലഭിക്കുന്ന ഭൂമിയുടെ 50 ശതമാനം വ്യവസായ ആവശ്യത്തിനും 50 ശതമാനം അനുബന്ധ കാര്യങ്ങള്‍ക്കും (പാര്‍പ്പിടം, ഹോട്ടല്‍, വാണിജ്യം, റിക്രിയേഷന്‍, റോഡ്) ഉപയോഗിക്കാമെന്നാണ് ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ നയം. എന്നാല്‍ കേരളത്തില്‍ സെസ് പദവി ലഭിക്കുന്ന ഭൂമിയുടെ 70 ശതമാനം വ്യവസായ ആവശ്യത്തിനും 30 ശതമാനം സെസിലെ ജീവനക്കാരുടെ താമസസ്ഥലത്തിനും മാത്രമായി ഉപയോഗിക്കണം. പുറമേയുള്ളവര്‍ക്ക് വില്പന നടത്താന്‍ പാടില്ല.

ഈ വ്യവസ്ഥകള്‍, ഇതുവരെ കേന്ദ്ര അംഗീകാരം ലഭിച്ചതും വികസന പ്രവര്‍ത്തനം നടന്നിട്ടില്ലാത്തതും ഭാവിയില്‍ അംഗീകാരം ലഭിക്കുന്നതുമായ എല്ലാ സെസുകള്‍ ക്കും ബാധകമാണ്.


6. കെ.ജി.എസ്.ടി. ആക്ട് പ്രകാരം (വാറ്റ് ഉള്‍പ്പെടെ) പിരിക്കുന്ന നികുതികളില്‍നിന്ന് സെസിലെ വ്യവസായ സംരംഭങ്ങളെ മാത്രം പ്രവര്‍ത്തനം ആരംഭിച്ച് 10 വര്‍ഷം വരെ ഒഴിവാക്കും.

7. സംസ്ഥാനത്തെ സെസുകളെ തൊഴില്‍ നിയമങ്ങള്‍, ട്രേഡ് യൂണിയന്‍ നിയമങ്ങള്‍. ക്ഷേമനിധി നിയമം, പ്രൊവിഡന്റ് ഫണ്ട് നിയമം, ഫാക്ടറീസ് ആക്ട്, ഗ്രാറ്റുവിറ്റി ആക്ട് തുടങ്ങി തൊഴിലാളികളുടെയും ജീവനക്കാരുടെയും അവകാശങ്ങളുമായി ബന്ധപ്പെട്ട ഒരു നിയമത്തില്‍നിന്നും ഒഴിവാ ക്കില്ല.

8. സംസ്ഥാനത്തെ സെസുകളില്‍ കോണ്‍ട്രാക്ട് ലേബര്‍ റഗുലേഷന്‍ ആന്‍ഡ് അബോളിഷന്‍ ആക്ടിന്റെ വ്യവസ്ഥകള്‍ ബാധകമായിരിക്കും.

9. സംസ്ഥാനത്തെ എല്ലാ സെസുകളിലും പഞ്ചായത്ത് രാജ് ആക്ട് ബാധകമായിരിക്കും. ഈ ആക്ടിലെ 200-ാം വകുപ്പില്‍ ആര്‍ക്കും ഒഴിവു നല്‍കില്ല.

10. സെസുകളില്‍ ഏകജാലക ക്ളിയറന്‍സ് ആക്ട് ബാധകമായിരിക്കും.

ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള വിജ്ഞാപനങ്ങളില്‍ മാറ്റം വരുത്തി പുതിയ വിജ്ഞാപനം ഇറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

kaalidaasan said...

ഒരു മാധ്യമത്തിനും തൊടാനാകാത്ത വിധം ഉയരത്തിലാണ് അദ്ദേഹമിന്ന്..

മുര്‍ഡോക്കിന്റെ ഏഷ്യാനെറ്റിനും ബാധകമാണോ ഇപ്പറഞ്ഞത്?

kaalidaasan said...

മാധ്യമങ്ങള്‍ക്ക് അവയുടേതായ രാഷ്ട്രീയവും ഉദ്ദേശങ്ങളുമുള്ളതിനാല്‍ അവരുടെ “പിന്തുണ“ എത്രത്തോളം വിശ്വസിക്കാവുന്നത് എന്ന് കണ്ടറിയണം. തങ്ങളുടേതായ രാഷ്ട്രീയ ലക്ഷ്യം സാധിക്കാന്‍ മാധ്യമങ്ങള്‍ പടച്ചു വിടുന്നതായിരിക്കും ഇത്തരം റിപ്പോര്‍ട്ടുകള്‍.

മൂര്‍ ത്തി,

മാധ്യമ റിപ്പോര്‍ട്ടുകളെ മത്രം അടിസ്ഥാനമാകി തീരുമാനത്തല്‍ എത്തുന്നവരോട് ഇതു പറഞ്ഞിട്ടു എന്തെങ്കിലും കര്യമുണ്ടോ?

മധ്യമങ്ങള്‍ വി എസിനെ അനാവശ്യമായി പൊക്കിപ്പിടിക്കുന്നു അല്ലെങ്കില്‍ പൊക്കിപ്പിടിപിക്കുന്നു എന്ന ദുസ്വപ്നത്തില്‍ നിന്നാണല്ലൊ ഈ ലേഖനം തന്നെ ഉദയം കൊണ്ടത്.

കഴിഞ്ഞ മൂന്നാര്‍ ഓപ്പറേഷനില്‍ ചില പാളിച്ചകള്‍ പറ്റി. അതുകൊണ്ട് എന്നും പാളിച്ചകള്‍ പറ്റും എന്നു ആദ്യമേ തീരുമാനിക്കുന്നവര്‍ ഭൂമാഫിയ ഏജന്റുമാര്‍ അല്ലേ?

മാരീചന്‍‍ said...

അയ്യോ, അടിയങ്ങള്‍ക്ക് മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രമേ ആശ്രയമുളളൂ. ഉപശാലകളിലൊന്നും പ്രവേശനമില്ലേയ്...

അണിയറയിലെ അരിവെപ്പുകാരനെന്ന മട്ടില്‍ കരീം ഐടിയില്‍ അനാവശ്യമായി ഇടപെടുന്നു, പിണറായി വ്യവസായ സെക്രട്ടറിയ്ക്ക് പുതിയ ഭാഷ്യം ചമയ്ക്കുന്നു, സെസില്‍ ഔദ്യോഗിക നയത്തെ പിണറായിയും സംഘവും ധിക്കരിച്ചിട്ടുണ്ട്, മുഖ്യന്റെ ഓഫീസില്‍ തടഞ്ഞു വെച്ച സെസ് അപേക്ഷകളൊക്കെയും ഭൂമി തീറുവില്‍ക്കാനുളളതായിരുന്നു, ആയിരം ഏക്കര്‍ ഭൂമി വേണ്ട അപേക്ഷകളാണ് പലതും മുതലായ ഗംഭീര വെളിപ്പെടുത്തലുകളുമായി ഊരുചുറ്റുന്നവരെ വിശ്വസിക്കാനും താല്‍പര്യമില്ല... സോറി....

മാരീചന്‍‍ said...

കഴിഞ്ഞ മൂന്നാര്‍ ഓപ്പറേഷനില്‍ ചില പാളിച്ചകള്‍ പറ്റി. അതുകൊണ്ട് എന്നും പാളിച്ചകള്‍ പറ്റും എന്നു ആദ്യമേ തീരുമാനിക്കുന്നവര്‍ ഭൂമാഫിയ ഏജന്റുമാര്‍ അല്ലേ?

പിന്നല്ലാതെ.. ഏജന്റാക്കി ചുരുക്കിയതെന്ത്.. ഭൂമാഫിയ തന്നെയായിക്കോട്ടെന്നേ..

മൂര്‍ത്തി said...

പൊതുവായി പറയുകയാണെങ്കില്‍ ആദ്യം ലെനിനും പിന്നീട് ഇ.എം.എസും പറഞ്ഞത് എല്ലാവരും മനസ്സില്‍ വെക്കണം. മുഖ്യധാരാ മാധ്യമങ്ങളുടെ പ്രശംസാവലയില്‍ വീഴാതിരിക്കുവാന്‍ ശ്രദ്ധവേണം. തങ്ങള്‍ പ്രശംസിച്ച കാര്യത്തില്‍ തന്നെ പിഴവു പറ്റുമ്പോള്‍ ആ പിഴവ് വന്‍ ഇഷ്യൂ ആക്കുന്നതാണ് അവര്‍ക്ക് ലാഭം എങ്കില്‍ മുഖ്യധാരകള്‍ അതെ ചെയ്യൂ.

ഗുപ്തന്‍ said...

ഒള്ളതുപറഞ്ഞാല്‍ ഈ അച്ചുമാമ മുഖ്യമന്ത്രിയാണോ പ്രതിപക്ഷനേതാവാണോ നിലവില്‍?

Ralminov റാല്‍മിനോവ് said...

വിഷയത്തില്‍ തന്നെ നില്‍ക്കാം. ഇന്നു് കണ്ടു സഖാവു് അച്ചുതാനന്ദന്റെ പ്രകടനം. "ആരോ കയ്യും കാലുമൊക്കെ ഒടിക്കുമെന്നു് പറഞ്ഞല്ലോ. അതൊന്നു് കാണാന്‍ വന്നതാ"ണത്രെ.
ഇതു് ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പീകെ പ്രകാശ് പറഞ്ഞതും കേട്ടു.
മുഖ്യമന്ത്രിയുടെ പരിപാടി നിശ്ചയിക്കുന്നതു് പ്രകാശോ അദ്ദേഹത്തിന്റെ സുഹൃത്തുക്കളോ ആയിരിക്കാം എന്നാണു് മൂരാച്ചിയായ എന്റെ മതം.

kaalidaasan said...

അദ്ദേഹത്തിന്റെ ഓരോ പരാജയത്തിനും ന്യായീകരണം ചമയ്ക്കേണ്ടത് പത്രങ്ങളുടെ ബാധ്യതയായി മാറിയിട്ടുമുണ്ട്. കരിയും പൊടിയും പറ്റിയ പ്രതിച്ഛായ പ്രതിദിനം തൂത്തു തുടയ്ക്കേണ്ട ഉത്തരവാദിത്വവും മാധ്യമങ്ങളുടേത്.


അത്ഭുതകരം ഇല്ലേ? മധ്യമങ്ങള്‍ വി എസിനെ പിന്തുണക്കണം അല്ലെങ്കില്‍ വി എസ് സ്റ്റലിന്‍ മോഡല്‍ ഭരണം പുറത്തെടുക്കും . തുറുങ്കിലടക്കും . ഗോതമ്പുണ്ട തീറ്റിക്കും . ആ ഭീഷണി കേട്ട് മനോരമ അച്ചായന്‍ മുതല്‍ ദീപീക മെത്രാന്‍ വരെ അണ്ടര്‍ വെയറില്‍ മൂത്രമൊഴിച്ചു . തിരുവായ്ക്ക് എതിര്‍വായുണ്ടോ? കല്ലേപ്പിളര്‍ക്കുന്ന കല്‍പന അനുസരിക്കാതെ എന്തു ചെയ്യാന്‍ . പാവങ്ങള്‍!! അവര്‍ വീണ്ടും എഴുതി.മത്രുഭൂമി

ചൊക്കനാട്ടെ കയ്യേറ്റഭൂമി ഏറ്റെടുക്കാന്‍ നിര്‍ദ്ദേശം

മൂന്നാര്‍: കണ്ണന്‍ ദേവന്‍ കമ്പനിയുടെ ചൊക്കനാട്‌ എസ്‌റ്റേറ്റിലെ കയ്യേറ്റഭൂമി ഏറ്റെടുക്കാന്‍ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ നിര്‍ദ്ദേശം നല്‍കി. ഇവിടെ 90.87 ഏക്കര്‍ ഭൂമിയില്‍ ടാറ്റ കയ്യേറ്റം നടത്തിയതായി ദൗത്യസംഘം നേരത്തെ കണ്ടെത്തിയിരുന്നു. കെ.ഡി.എച്ച്‌ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 177/112 ല്‍പ്പെട്ട സ്ഥലമാണിത്‌.

മൂന്നാറിലുള്ള മുഖ്യമന്ത്രി പോതമേട്ടിലെ കയ്യേറ്റ പ്രദേശങ്ങളാണ്‌ ഇന്ന്‌ സന്ദര്‍ശിച്ചത്‌. മന്ത്രിമാരായ ബിനോയ്‌ വിശ്വവും എ.കെ ബാലനും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്‌.

ഇന്നലെയാണ്‌ മുഖ്യമന്ത്രിയുടെ മൂന്നാര്‍ സന്ദര്‍ശനം ആരംഭിച്ചത്‌. ഇന്നലെ പഴയ മൂന്നാര്‍ ഹെഡ്‌വര്‍ക്‌സ്‌ ഡാമിനുസമീപം പള്ളിവാസല്‍ വില്ലേജിലെ സര്‍വ്വേനമ്പര്‍ 60/1ല്‍പ്പെടുന്ന അഞ്ചേക്കര്‍ സ്ഥലം വി.എസ്‌. സന്ദര്‍ശിച്ചു. ഇത്‌ ടാറ്റാ ടീ കൈയേറി ഗ്രാന്റിസ്‌ നട്ടുപിടിപ്പിച്ചിട്ടുള്ള സ്ഥലമാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

കണ്ണന്‍ദേവന്‍ കമ്പനിയുടെ സെവന്‍മല, ലക്ഷ്‌മി എസ്‌റ്റേറ്റുകള്‍ക്കിടയില്‍ പാര്‍വതിമലയില്‍ ഈവര്‍ഷം ആദ്യം വിവിധ രാഷ്ട്രീയകക്ഷികളുടെ പിന്തുണയോടെ നടന്ന കൈയേറ്റം ഒഴിപ്പിച്ച സ്ഥലവും വി.എസ്‌. സന്ദര്‍ശിച്ചിരുന്നു.


ദേശാഭിമാനി

കൂടുതല്‍ പ്രദേശങ്ങള്‍ ഇന്ന് സന്ദര്‍ശിക്കും മൂന്നാറില്‍ കൈയേറ്റം തുടരുന്നു: മുഖ്യമന്ത്രി

മൂന്നാര്‍: മൂന്നാറില്‍ പുഴ കൈയേറി വ്യാപകമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ദൌത്യസംഘം ഒഴിപ്പിച്ചെടുത്ത കൈയേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം മൂന്നാര്‍ ഗസ്റ്റ്ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പുഴയില്‍നിന്ന് 50 അടി അകലെ മാത്രമേ കെട്ടിടം വയ്ക്കാവൂ എന്നാണ് നിയമം. ഇത് പരക്കെ ലംഘിച്ച് 'മൂന്ന് ആര്‍' തന്നെ ഇല്ലാതാക്കി. ഇത് സംബന്ധിച്ച് സുപ്രീംകോടതിയിലുള്ള കേസില്‍ രണ്ടാഴ്ചയ്ക്കകം വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ചൊവ്വാഴ്ച ഉചയ്ക്കുശേഷം മൂന്നാറിലെത്തിയ മുഖ്യമന്ത്രി, ദൌത്യസംഘം തലവന്‍ കെ എം രാമാനന്ദന്‍, കലക്ടര്‍ അശോക്കുമാര്‍സിങ്, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഒപ്പം മൂന്നാര്‍ ഹെഡ് വര്‍ക്സ് ഡാമിന് താഴ്വാരത്ത് ടാറ്റാ ടീ ഗ്രാന്റീസ് കൃഷിചെയ്തിട്ടുള്ള 5 ഏക്കര്‍ സന്ദര്‍ശിച്ചു. അനധികൃതമായിട്ടാണോ കൃഷിയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് പാര്‍വതിമലയില്‍ കൈയേറ്റം ഒഴിപ്പിച്ച ഭൂമി പരിശോധിച്ചു. 53 ഏക്കര്‍ ഭൂമി ഒഴിപ്പിച്ചെടുത്തത് 47 ഏക്കറായി കുറഞ്ഞിട്ടുണ്ടെന്നും ഇത് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. ദൌത്യസംഘം നാലു മാസം മുമ്പ് ഏറ്റെടുത്ത ബൈസവാലി വില്ലേജിലെ ഓക്ഫീല്‍ഡ് റിസോര്‍ട്ടും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മൂന്നാറില്‍ കൈയേറ്റം ഏറുന്നതായി ആരോപണമുന്നയിക്കുന്നവര്‍ വ്യക്തമായ തെളിവ് നല്‍കിയാല്‍ അന്വേഷിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബുധനാഴ്ച മന്ത്രിമാരായ ബിനോയ് വിശ്വം, എ കെ ബാലന്‍ എന്നിവര്‍ക്കൊപ്പം കൂടുതല്‍ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ടാറ്റാ കമ്പനി അനധികൃതമായി ഭൂമി കൈവശം വച്ചിട്ടുണ്ടോ എന്നറിയുന്നതിനുള്ള സാറ്റലൈറ്റ് സര്‍വെ തുടരുന്നതായും അദ്ദേഹം പറഞ്ഞ

kaalidaasan said...

മനോരമ

വിഎസ് മൂന്നാറില്‍; സിപിഎം പ്രാദേശികനേതൃത്വം വിട്ടുനിന്നു
മൂന്നാര്‍: കയ്യേറ്റം ഒഴിപ്പിക്കുന്നതിനു നിയോഗിച്ച ദൌത്യസംഘത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി മൂന്നാറിലെത്തിയ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഏതാനും സ്ഥലങ്ങളില്‍ ഇന്നലെ സന്ദര്‍ശനം നടത്തി. പള്ളിവാസലിനു സമീപം കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ളാന്റേഷന്‍സിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡിസ് തോട്ടം, കഴിഞ്ഞ ദിവസം ഭൂമിപിടിച്ചടക്കലും ഒഴിപ്പിക്കലും നടന്ന പാര്‍വതി മല, മൂന്നാം ദൌത്യസംഘം കഴിഞ്ഞ ദിവസം പിടിച്ചെടുത്തു മുദ്രവച്ച ഓക്ഫീല്‍ഡ് റിസോര്‍ട്ട് എന്നിവിടങ്ങളിലാണു മുഖ്യമന്ത്രിയും ദൌത്യസംഘം ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തിയത്.

ഇന്നു കണ്ണന്‍ ദേവന്‍ ഹില്‍സ് കമ്പനിയുടെ തന്നെ കൈവശമുള്ള ചൊക്കനാട് എസ്റ്റേറ്റില്‍ മുഖ്യമന്ത്രിയും മന്ത്രിമാരായ എ.കെ. ബാലനും ബിനോയ് വിശ്വവും സന്ദര്‍ശനം നടത്തുമെന്നാണ് അറിവ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോടൊപ്പം എത്താന്‍ സാധിക്കാത്ത ഉപസമിതി അംഗങ്ങളായ മന്ത്രി എ.കെ. ബാലന്‍ ഇന്നലെ മൂന്നാറില്‍ എത്തി. മന്ത്രി ബിനോയ് വിശ്വം ഇന്നു രാവിലെ ഒന്‍പതിനു മൂന്നാറില്‍ എത്തുമെന്നാണ് അറിവ്.

ഏതാനും സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം ദൌത്യസംഘത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയും ഭാവിപരിപാടികള്‍ സംബന്ധിച്ചു നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഇന്നലെ ഉച്ചയ്ക്കു രണ്ടുമണിയോടെ മൂന്നാറില്‍ എത്തിയ മുഖ്യമന്ത്രിയും ദൌത്യസംഘവും നേരിട്ടു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു.ചൊക്കനാട് എസ്റ്റേറ്റില്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് കമ്പനിയുടെ കൈവശവിടെ ഇന്നലെ ജില്ലാ കലക്ടര്‍ അശോക് കുമാര്‍ സിങ് സന്ദര്‍ശനം നടത്തി ഭൂമിയുടെ നിജസ്ഥിതി ഉറപ്പാക്കിയിരുന്നു. ഇതോടെ, ഇന്നലെ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഭൂമി പിടിച്ചെടുക്കലും പ്രഖ്യാപനവും ഉണ്ടാകുമെന്നു ശ്രുതിപരന്നിരുന്നു.പള്ളിവാസലില്‍ ടാറ്റയുടെ കൈവശം അഞ്ചേക്കര്‍ അധികം ഭൂമിയുണ്ടെന്നും ഇവിടെ സര്‍വേ നടത്തി ഉടമസ്ഥത ഉറപ്പാക്കുമെന്നും പിന്നീടു മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.

കൂടാതെ, പാര്‍വതി മലയില്‍ കയ്യേറ്റം ഒഴിപ്പിച്ച ഭൂമിയുടെ അളവില്‍ അഞ്ചേക്കറിന്റെ കുറവു വന്നിട്ടുണ്ടെന്നും ഇതിനാല്‍, വീണ്ടും സര്‍വേ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ നിന്നു സിപിഎം പ്രാദേശിക നേതൃത്വം വിട്ടുനിന്നപ്പോള്‍ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ ഔപചാരിക സന്ദര്‍ശനത്തില്‍ ഒതുക്കി.ദൌത്യസംഘം പൊളിച്ചുമാറ്റിയതിനെ തുടര്‍ന്നു വിവാദത്തില്‍ എത്തിയ പല സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിച്ചില്ല.

സിപിഎം നേതാക്കളുടെ കയ്യേറ്റം വ്യാപകമായ ചിന്നക്കനാല്‍ പഞ്ചായത്തിലും സന്ദര്‍ശനം നടത്തുമോയെന്ന് ഇതുവരെ അറിവായിട്ടില്ല.ദൌത്യസംഘം സ്പെഷല്‍ ഓഫിസര്‍ കെ. രാമാനന്ദന്‍, ജില്ലാ കലക്ടര്‍ അശോക് കുമാര്‍ സിങ്, ജില്ലാ പൊലീസ് സൂപ്രണ്ട് പി.കെ. കുട്ടപ്പായി എന്നിവരും സംഘത്തെ അനുഗമിച്ചു.


കേരളകൌമുദി

kaalidaasan said...

കേരള കൌമുദി

ടാറ്റയുടെ ഭൂമി ഏറ്റെടുക്കും: മുഖ്യമന്ത്രി
ഇടുക്കി: മൂന്നാറില്‍ ചൊക്കനാട്ടെ ടാറ്റയുടെ കൈവശമുള്ള 90 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു. ഈ ഭൂമി ടാറ്റ കയ്യേറിയതാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്നാറിലെ കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്നാറില്‍ മൂന്നോ, നാലോ സെന്റ് ഭൂമിയുള്ള പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കില്ലെന്നും വി.എസ്.പറഞ്ഞു.

ദൌത്യസംഘം ഏറ്റെടുക്കുന്ന ഭൂമിയുടെ ഒരു ഭാഗം തോട്ടം തൊഴിലാളികള്‍ക്കും, ആദിവാസികള്‍ക്കും മൂന്നു മാസത്തിനുള്ളില്‍ പതിച്ചു നല്‍കുമെന്നും വി.എസ്.അറിയിച്ചു. മറ്റൊരു ഭാഗം ടൂറിസം രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാനുമാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു. എടുക്കുക, കൊടുക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവീന മൂന്നാര്‍ എന്നത് മണ്ടന്‍ ആശയമാണെന്ന് സി.എ.കുര്യന്‍ പറഞ്ഞത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇപ്പോഴത്തെ ദൌത്യസംഘത്തില്‍ എറണാകുളം ഐ.ജി.വിന്‍സെന്റ് പോളിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വി.എസ്.പറഞ്ഞു. ഭൂമി കൈവശം വച്ചിരിക്കുന്ന പ്രമാണിമാര്‍ക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 9ാം തീയതി ഒരിക്കല്‍കൂടി മൂന്നാര്‍ സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സന്ദര്‍ശനവേളയില്‍ ഹാരിസണ്‍ എസ്റ്റേറ്റിലെ ഭൂമി പരിശോധിക്കുമെന്നും വി.എസ് പറഞ്ഞു.

അനംഗാരി said...

മൂന്നാർ ദൌത്യത്തെ ഇത്രയേറേ വികലമാക്കിയതും അതിനെ തെറ്റായ ദിശയിലേക്ക് നയിച്ചതും വി.എസ് തന്നെയാണ്.ഇതെല്ലാമാണെങ്കിലും പറയട്ടെ, മൂന്നാറിൽ എന്തെങ്കിലും സംഭവിച്ചത് വി.എസ് എന്നൊരാളുടെ നിശ്ചയദാർഢ്യം ഒന്ന് കൊണ്ട് മാത്രമാണ്. മൂന്നാറിൽ ദൌത്യ സംഘം ചെയ്യേണ്ടിയിരുന്നത്, വൻ‌കിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയായിരുന്നു.മറിച്ച് സാധാരണക്കാരന്റെ നെഞ്ചത്ത് ചവിട്ടുകയായിരുന്നില്ല.സ്വന്തമായി ഭൂമിയില്ലാത്ത സാധാ‍രണക്കാർ മൂന്നാറിൽ ടാറ്റയുടെ ഒറ്റമുറി ലയങ്ങളിൽ ലൈസൻസ് വ്യവസ്ഥയിൽ താമസിക്കുന്നു.(ലീസ് അല്ല എന്നോർക്കണം.)മൂന്നാർ പഞ്ചായത്ത് റെന്റ് കൺ‌ട്രോൾ നിയമം ബാധകമായ പഞ്ചായത്തായിട്ടും ടാ‍റ്റയുടെ മുഴുവൻ കെട്ടിടങ്ങളും വാടകക്ക് നൽകിയിരിക്കുന്നത് ലൈസൻസ് വ്യവസ്ഥയിലാണ്. മൂന്നാറിൽ 8 വർഷം ജീവിക്കുകയും, ടാറ്റക്കെതിരെ ഒരുപാട് കേസുകൾ നടത്തുകയും ചെയ്ത ആൾ എന്ന നിലയിൽ പറയട്ടെ, മാധ്യമങ്ങൾ ടാറ്റക്ക് ഒപ്പമാണ്. കോടതികളിൽ നിന്ന് കമ്മീഷൻ നിയമിച്ചാൽ ടാറ്റ അവർക്ക് തേയില നൽകി സുഖിപ്പിക്കും.എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി ഒരു അർദ്ധ സർക്കാർ പോലെയാണ് ടാറ്റ പ്രവർത്തിക്കുന്നത്.ടാറ്റയുമായി എതിർക്കുന്നവർക്ക് ടാറ്റ വൈദ്യുതി നൽകുകയില്ല.പഞ്ചായത്തീ രാജ് നിയമം ടാറ്റക്ക് ബാധകമല്ല എന്നാണ് അവരുടെ വാദം.അതുകൊണ്ട് തന്നെ മൂന്നാറിലെ എല്ലാ അരുവികളിലും,ആറിലും അതിന്റെ പുറമ്പോക്കിനും ടാറ്റയാണ് അവകാശി.അവിടെ ഒരു ഗവ:വക പ്രവർത്തനവും അവർ സമ്മതിക്കുകയില്ല.മൂന്നാർ വഴി കടന്ന് പോകുന്ന ഹൈവെയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് റോഡ് പുറമ്പോക്കിൽ ടാറ്റ നട്ടിരിക്കുന്ന തൈകൾ പിഴുതുകളയാൻ പോലും ടാറ്റ സമ്മതിക്കുകയില്ല.പിഴുതാൽ ടാ‍റ്റക്ക് പണം നൽകണം.പ്രസിദ്ധമായ ദേവികുളം തടാകം ടാറ്റയുടെ കയ്യിലാണ്. എന്തിന്,മൂന്നാർ ഇരവികുളം പാർക്കിലേക്ക് പോകണമെങ്കിൽ ടാറ്റയുടെ ചെക്ക് പോസ്റ്റ് കടക്കണം.അവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് ടാറ്റയാണ്. ഇതൊന്നും ഒരു മാധ്യമവും കാണുന്നില്ല.മൺ‌റോ സായിപ്പുമായുണ്ടായ ലീസ് എഗ്രിമെന്റിലെ മുഴുവൻ വ്യവസ്ഥകളും ലംഘിച്ചാണ് ടാറ്റ പ്രവർത്തിക്കുന്നത്.ടാറ്റക്കെതിരെ നടപടിയെടുക്കാനും, തോട്ടം മുഴുവൻ ഏറ്റെടുക്കാനും ചങ്കുറപ്പുള്ള ഒരു ഗവണ്മെന്റും കേരളത്തിൽ ഉണ്ടായിട്ടില്ല.

ഓ:ടോ:ടാറ്റയെ കുറിച്ച് രേഖകൾ സഹിതം എഴുതി തുടങ്ങിയ ലേഖനം സമയക്കുറവു കാരണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.ടാറ്റ കയ്യേറിയെന്ന് അവർ തന്നെ സമ്മതിക്കുന്ന രേഖകളുടെ കോപ്പിയും അതിൽ പെടും.

സരസന്‍ said...

ഇതു മൊത്തം പിണറായിയുടെ കൊല്ലംകുഴല്‍ ഊത്തുകാരാണല്ലൊ..തോമ്പില്‍ , മാരീചന്‍ (തീറ്റയിട്ടു ഹണിമുക്കിയ കുഴലൂതാന്‍ കൊടുക്കുന്നവന്‍), വ്രജേഷ്, ജീവി, മൂത്രി, റാല്‍മിനോവ് ( എന്റെ അത്സേഷ്യന്റെ പേര്),അനോണി മാഷ്, അനംഗാരി, സിറിയസ് എന്ന സോറിയാസിസ്..വന്നു വന്നു വീയെസിനെ അങ്ങു ചെത്തും എന്നാണല്ലൊ പൊല്ലാപ്പ്. ഒന്നു പോടെ ഡാഷ് മക്കളെ, പിണറായിയെയും, കൊടിയേരിയെയും പൊക്കി നടക്കുന്ന നിന്റ്റെയൊക്കെ ഉള്ളിലിരുപ്പ് മരത്തേല്‍ കണ്ടാണു വീയസ്സിന്റെ കളി. മാരീചന്റെ നിലവെടിയന്‍ കൂടോത്രം മൂന്നായി മടക്കി ശീര്‍ഷാസനത്തില്‍ ഇട്ടു വെള്ളം ഒഴിക്കുക (മന്ദത മാറിക്കിട്ടും).
ഫാരീസെന്ന പാവം പയ്യന്റെ ചിറകില്‍ ദീപികയില്‍ പിണംറായി പറന്നു നടന്നപ്പോള്‍, ഒരുത്തനും ഒന്നും സ്ഖലിച്ചില്ല, ഇപ്പോള്‍ സ്ഖലിക്കലോടു സ്ഖലിക്കല്‍..തോമ്പിലെ പോയി ഇനിയും നക്കിയെടുത്തു കൊണ്ടുവാ വല്ലവന്റെയും സ്ഖലിക്കലുകള്‍. ഇത്രയും കാലം സെസ്, എഡിബി, സ്വകാര്യകുത്തകകള്‍, സൂപ്പര്‍ഹൈവേ റിലയന്‍സ്, എന്നു വേണ്ട യുഡിയെഫ് കൊണ്ടുവന്ന പലകാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ പോലും ഈ പിണംറായി, കൊടിയേരി, ഇളമരം ഉള്‍പടെയുള്ള വികസനനായകര്‍ സമ്മതിച്ചിട്ടില്ല, ഒന്നു ഇരുട്ടി വെളുത്ത്പ്പോള്‍, ഇവരെല്ലാം മേല്പറഞ്ഞതിന്റെ സുവിശേഷകന്മാരും ആയി, അതിനു കൊല്ലംകുഴലൂതാന്‍ ചില ചവറുകളും. ഊതെടാ ഊത്..സ്ഖലിക്കട്ടെ നന്നായിട്ട്.

ബുഹാ ഹാ‍..

സരസന്‍ said...

അനംഗാരി ടാറ്റയെക്കുറിച്ചെഴുതിയെന്തിനു സമയം കളയണം, പരിപ്പിനു അല്പം കടുപ്പം ഉണ്ടെങ്കില്‍ പിണറായിയുടെ പിണറായിയിലെ വീടിന്റെ ഫോട്ടോയും കഴിയുമെങ്കില്‍ ചിലവയ തുകയുടെ ഒരു എസ്റ്റിമേറ്റും തയ്യാറാക്കി സ്വന്തം തട്ടകമായ ഫയറില്‍ തന്നെ തട്ട്, കൂട്ടിനു രാവണന്റെ മാമനെയും കിട്ടും. ഇല്ല, നീയൊന്നും അതു ചെയ്യില്ല, കാരണം ഭിത്തിയില്‍ തൂങ്ങും. വീയെസിന്റെ ചിറകരിയാന്‍ നടക്കുന്ന നിനക്കൊക്കെ ചിനക്കമാണു. പരിപ്പിന്‍ തരിപ്പുകള്‍ മറ്റാന്‍ ഇതിലും നല്ല വഴികളുണ്ടല്ലൊ, എന്തിനു വീയെസ്സിനെ ചുരണ്ടണം..

Ralminov റാല്‍മിനോവ് said...

കയ്യടി രാഷ്ട്രീയം മാത്രമാണിതു്. അച്ചുതാനന്ദനെ ആര്‍ക്കും വിമര്‍ശിക്കാന്‍ പാടില്ല. കുറ്റം പറയാന്‍ പാടില്ല. പാപമാണു്.
എന്നാല്‍ അദ്ദേഹത്തിനു് ആരെയും വെറുക്കപ്പെട്ടവന്‍ എന്നു് വിളിക്കാം. സഹപ്രവര്‍ത്തകനെ പോഴനെന്നു് വിളിക്കാം. സര്‍ക്കാര്‍ സെസിനു് കേന്ദ്രനിയമത്തില്‍ നിന്നു് ഇളവു് വേണമെന്നു് കത്തെഴുതാം. അതു് വാര്‍ത്തയാകുമ്പോള്‍ "കരീം സെസി"നെതിരെ വാളെടുക്കാം. താനില്ലായിരുന്നെങ്കില്‍ നാലു് സീറ്റ് പോലും കിട്ടില്ലായിരുന്നു എന്നു് വീമ്പിളക്കാം. അദ്ദേഹത്തെ അദ്ദേഹത്തിന്റെ പ്രവൃത്തിയും വാക്കും വിശകലനം ചെയ്തു് വിമര്‍ശിച്ചു് പോയാല്‍ പിണറായിയുടെ ഊത്തുകാരനായി, വലതുമൂരാച്ചിയായി, അത്സേഷ്യനായി..
സ്മാര്‍ട്ട് സിറ്റിക്കു് മാത്രം സെസ് , ബാക്കിയൊക്കെ മെസ് . മാരീചന്‍ പറയുന്നതിലും കാര്യമില്ലെന്നുണ്ടോ ?
(അര്‍ത്ഥമില്ലാത്ത പേരു് അത്സേഷ്യനു് നല്‍കി കടി കിട്ടാതെ നോക്കിക്കോളൂ )

kaalidaasan said...

മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രം കിട്ടുന്ന കുടിയാന്‍മാര്‍ റ്റിവി പോലുള്ള മാധ്യമം ലൈവ് ആയി കാണിക്കുന്ന റിപ്പോര്‍ട്ടുകള്‍ എങ്കിലും വിശ്വസിക്കാനുള്ള സാമാന്യ മര്യാദ കാണിക്കണം .

അറിയപ്പെടുന്നകുടിയാന്റെ ഇപ്പോഴത്തെ വിലാപം റ്റാറ്റയുടെ കൈവശം കയ്യേറിയ ഭൂമി ഇല്ലെന്നാണ്‌ . അങ്ങനെ വിശ്വസിക്കാന്‍ എല്ല കുടിയാന്‍മാര്‍ക്കും അവകാശമുണ്ട്. റ്റാറ്റയുടെ കൈവശമുള്ള മുഴുവന്‍ ഭൂമിയും പാട്ടഭൂമിയാണെന്നു കേരളത്തിലെ തലയില്‍ ആള്‍ത്താമസമുള എല്ലാവര്‍ക്കും അറിയാം . ആ ഭൂമി അവര്‍ പലര്‍ക്കും വിറ്റു എന്നും എല്ലാവര്‍ക്കും അറിയാം ഇനിയും കൈവശമുള്ള ഭൂമി പിടിച്ചെടുക്കാന്‍ അരു ശ്രമിച്ചാലും എല്ല കുടിയാന്‍ മാരും കയ്യേറ്റക്കാരും ഒന്നായി എതിര്‍ക്കും . അതു കഴിഞ്ഞ വര്‍ ഷം കേരളം മുഴുവനും കണ്ടതാണ്‌

യു ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ച നിയമ സഭ അഷുറന്‍ സ് കമ്മിറ്റിയാണ്‌ , റ്റാറ്റയുടെ കയ്യില്‍ 55000 ഏക്കര്‍ കയ്യേറ്റഭുമിയുണ്ടെന്നു റിപ്പോര്‍ട്ട് ചെയ്തത്. ഈ ഭൂമി തിരിച്ചു പിടിക്കാന്‍ നടക്കുന്ന ഏതു ശ്രമത്തിനും കാപട്യത്തിന്റെ ബി ഐ എസ് മുദ്ര ചാര്‍ത്തിക്കൊടുക്കുന്നവര്‍ക്ക് അതിന്റെ വില മനസിലാവത്തത് എന്തുകൊണ്ടെന്നു കേരളീയര്‍ മനസിലാക്കുന്നുണ്ട്. ഇന്നലെ മൂന്നാറില്‍ പോയ വി എസിനെ മാത്രം ഈ മുദ്ര ചര്‍ത്തുന്നതിലെ ഗൂഡോദ്യേശ്യം എന്തെന്നു അന്വേഷിച്ച് പാഴൂര്‍ പടിപ്പുര വരെപോകേണ്ടത്തില്ല. മന്ത്രിമാരായ ഏ കെ ബലാനും ബിനോയി വിശ്വവും വി എസിനെ പൂ ര്‍ണ്ണമയും പിന്തുണച്ചു കൂടെ പോയിരിക്കുന്നു. മന്ത്രി രജേന്ദ്രനും ഈ ഉദ്യമത്തിനു പൂര്‍ണ്ണ പിന്ത്ണ കൊടുത്തു. അവര്‍ക്കൊന്നും മുദ്ര ചാര്‍ത്താന്‍ ഒരു കുടിയാനും പറ്റില്ല. ഹെയിറ്റ് ക്ളബുണ്ടാക്കി അതിന്റെ പ്രസിഡന്റായിരിക്കുമ്പോള്‍ എങ്ങനെ അതു ചെയ്യാന്‍ ?

കേരള കൌമുദി റി പ്പോര്‍ ട്ട് ചെയ്യുന്നു.

.
ടാറ്റ കൈവശപ്പെടുത്തിയ 90 ഏക്കര്‍ ഏറ്റെടുത്തു

മൂന്നാര്‍: വര്‍ഷങ്ങളായി ടാറ്റയുടെ കൈവശമുള്ള ചൊക്കനാട്ട് എസ്റ്റേറ്റിലെ 90.87 ഏക്കര്‍ ഭൂമി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഇന്നലെ ഏറ്റെടുത്തു. എന്നാല്‍, പിടിച്ചെടുത്തത് ടാറ്റയുടെ ഭൂമി അല്ലെന്ന് തൊട്ടുപിന്നാലെ ടാറ്റയുടെ മൂന്നാര്‍ റീജിയണല്‍ നേതൃത്വം അവകാശപ്പെട്ടു. അതേസമയം ദേവികുളത്തിനടുത്ത് കെ. വി.എച്ച് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 177/1 ല്‍പ്പെട്ട ഈ ഭൂമിയില്‍ ടാറ്റ ഗ്രാന്റീസ് നട്ടുപിടിപ്പിച്ചിട്ടുള്ളതും പിന്നീട് വെട്ടിമാറ്റിയിട്ടുള്ളതും കണ്ടെത്തിയിട്ടുണ്ട്. 180 ഏക്കറോളം പരന്നുകിടക്കുന്ന ചൊക്കനാട് മലയില്‍ സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കുവാന്‍ ഇതുവരെ ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല.

മൂന്നാറിലെ കൈയേറ്റങ്ങളും ഒഴിപ്പിക്കല്‍ നടപടികളും നേരില്‍ കാണാന്‍ ഇന്നലെ രാവിലെ 9.10 ന് മുഖ്യമന്ത്രി, മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ ബിനോയ് വിശ്വത്തോടും എ. കെ. ബാലനോടുമൊപ്പം ആദ്യം പോയത് പോതമേട് ടാഗോര്‍മൌണ്ട് സ്കൂളിന് സമീപത്ത് അനധികൃതമായി നിര്‍മ്മിക്കുന്ന കോട്ടേജുകള്‍ കാണുന്നതിനാണ്. തുടര്‍ന്ന് മൂന്നാര്‍ സി. പി. ഐ ഓഫീസിന് സമീപത്തെ അനധികൃത നിര്‍മ്മാണം, ആദ്യത്തെ ബഹിരാകാശ വിനോദസഞ്ചാരിയാകുവാന്‍ ഒരുങ്ങുന്ന സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ഉടമസ്ഥതയില്‍ ചിന്നക്കനാല്‍ ഗ്യാപ്പ് ഭാഗത്ത് കുരിശുമലയിലുള്ള 2 ഏക്കര്‍ സ്ഥലത്തെ നിര്‍മ്മാണം, ഗ്യാപ്പ് ഭാഗത്ത് മുന്‍ ദൌത്യസംഘം ഒഴിപ്പിച്ച സിനിമാനടന്‍ മമ്മൂട്ടിയുടെ ഭാര്യാസഹോദരന്‍ കെ. ബി. സലിം, സി. പി. എം ഇടുക്കി ജില്ലാ സെക്രട്ടറി എം. എം. മണിയുടെ സഹോദരപുത്രന്‍ ലജീഷ് ലംബോദരന്‍ തുടങ്ങി 5 പേരുടെ കൈവശത്തിലുള്ള 105 ഹെക്ടര്‍ ഏലത്തോട്ടം, മുന്‍ ദൌത്യസംഘം പൊളിച്ചുനീക്കിയ ക്ളൌഡ് നയന്‍ റിസോര്‍ട്ടിന് എതിര്‍വശത്ത് സര്‍ക്കാര്‍ പിടിച്ചെടുത്ത് ബോര്‍ഡ് നാട്ടിയ സ്ഥലം, ചിന്നക്കനാല്‍ വിലക്ക് ഭാഗത്ത് ആദിവാസികള്‍ കൈയേറി കുടിലുകള്‍ കെട്ടിയിട്ടുള്ള സ്ഥലം, ശാന്തന്‍പാറയില്‍ മുന്‍ ന്യൂനപക്ഷ കമ്മിഷനംഗം ജോണ്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ള 1500 ഏക്കറോളം വരുന്ന കെ. ആര്‍. വി. എസ്റ്റേറ്റ്, ഗ്ളോറിയ ഫാം എന്നിവ സന്ദര്‍ശിച്ചു.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമൊപ്പം ദൌത്യസംഘം തലവന്‍ ഡോ. രാമാനന്ദന്‍, കളക്ടര്‍ മഹേഷ്കുമാര്‍ സിംഗ്, ജില്ലാ പൊലീസ് സൂപ്രണ്ട് പി.കെ. കുട്ടപ്പന്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. രണ്ടുദിവസത്തെ മൂന്നാര്‍ സന്ദര്‍ശനം മതിയാക്കി ഇന്നലെ വൈകിട്ട് 5 മണിയോടെ മുഖ്യമന്ത്രി തിരുവനന്തപുരത്തിന് മടങ്ങി. കൈയേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന മന്ത്രിസഭാ ഉപസമിതിയുടെ പ്രത്യേക യോഗം ഒക്ടോബര്‍ 9നു മൂന്നാര്‍ റസ്റ്റ് ഹൌസില്‍ നടക്കും.


പാവങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ മൂന്നാറില്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ്: മുഖ്യമന്ത്രി

മൂന്നാര്‍: പാവങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ മൂന്നാറില്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. മൂന്നു മാസത്തിനുള്ളില്‍ ഭൂമി വിതരണം ചെയ്യും. മൂന്നാറില്‍ നാലും അഞ്ചും സെന്റ് സ്ഥലത്ത് വീടുവച്ചു താമസിക്കുന്ന പാവങ്ങളെ കുടിയൊഴിപ്പിക്കില്ല. ഇതിനെതിരായി നടക്കുന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. സംസ്ഥാനത്തുടനീളം പുറമ്പോക്കുകളില്‍ താമസിക്കുന്ന പാവപ്പെട്ടവര്‍ക്ക് കുടിലുകള്‍ ഇരിക്കുന്ന സ്ഥലം പതിച്ചുനല്‍കാന്‍ നടപടി സ്വീകരിച്ചു വരികയാണ്. എടുക്കല്‍ മാത്രമല്ല കൊടുക്കലും നടത്തും. ഈ മാസം 9ന് മൂന്നാറില്‍ കൂടുന്ന ഉപസമിതിയില്‍ പിടിച്ചെടുത്ത ഭൂമി വിതരണം ചെയ്യുന്നതു സംബന്ധിച്ച് തീരുമാനം എടുക്കും. ടാറ്റായുടേതുള്‍പ്പെടെ സ്വകാര്യവ്യക്തികളും പ്രമാണിമാരും കൈയടക്കി വച്ചിരിക്കുന്ന ഭൂമി തിരിച്ചെടുക്കും. ടാറ്റ കൈയടക്കി വച്ചിരിക്കുന്ന ആയിരക്കണക്കിന് ഏക്കര്‍ ഭൂമി, വനഭൂമിയുടേയും അവരുടെ ഭൂമിയുടെയും ഇടയിലാണ്. സര്‍ക്കാരിന്റെ ഭൂമി തിരിച്ചറിയാതിരിക്കാനാണ് ഇങ്ങനെ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ദൌത്യസംഘത്തലവന്‍ സുരേഷ്കുമാര്‍ ഇതില്‍ 1200 ഏക്കര്‍ കണ്ടെത്തിയിട്ടുണ്ട്.

ഋഷിരാജ്സിംഗിനേപ്പോലുള്ളവര്‍ ഇപ്പോഴും ഞങ്ങള്‍ക്കുണ്ട്. മൂന്നാര്‍ ദൌത്യസംഘത്തിലേക്ക് ഐ.ജി. വിന്‍സന്‍ എം. പോളിനെ നിയമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാഗമണ്ണില്‍ കൈയേറ്റഭൂമി കണ്ടുപിടിക്കാന്‍ ഏല്പിച്ച ഉദ്യോഗസ്ഥന്‍ കൈയേറ്റക്കാരന്റെ കൂടെ കൂടിയതിനാല്‍ അയാളെ മാറ്റി. ഇപ്പോഴത്തെ ദൌത്യസംഘത്തലവന്‍ മറ്റു ചില വകുപ്പുകള്‍കൂടി കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് പെട്ടെന്ന്നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോകുന്നത്. പഴുതുകള്‍ അടച്ചുള്ള നടപടികളുമായാണ് നീങ്ങുന്നത്. കോടതി നടപടികള്‍ തടസമാകുന്നുണ്ട്. അനധികൃത റിസോര്‍ട്ടുകള്‍ ഉണ്ടെങ്കില്‍ അതും ഒഴിപ്പിക്കും.

ചൊവ്വാഴ്ച

ഹെഡ്വര്‍ക്സ് ഡാമിന് സമീപമുളള ടാറ്റായുടെ അഞ്ചേക്കര്‍ ഗ്രാന്റീസ് നട്ടുപിടിപ്പിച്ച സ്ഥലം സന്ദര്‍ശിച്ചു.
പാര്‍വ്വതിമലയില്‍ ദൌത്യസംഘം ഏറ്റെടുത്ത 53 ഏക്കര്‍ സ്ഥലം 47 ഏക്കറായി കുറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടു. ആവശ്യമെങ്കില്‍ ഇത് അളക്കാന്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
നാലുമാസം മുമ്പ് ഏറ്റെടുത്ത ഓക്ക്ഫീല്‍ഡ് റിസോര്‍ട്ട് സന്ദര്‍ശിച്ചു.

ബുധനാഴ്ച

പോതമേട് ഏലമലക്കാട്ടിലെ കോട്ടേജിന്റെ നിര്‍മ്മാണം പരിശോധിച്ചു.
സി.പി.ഐ ഓഫീസിന് സമീപത്ത് മുന്‍ ദൌത്യസംഘം പൊളിച്ചുനീക്കാന്‍ നിര്‍ദ്ദേശം നല്‍കിയ കെട്ടിടം സന്ദര്‍ശിച്ചു.
കുരിശുമലയില്‍ രണ്ടേക്കര്‍ സ്ഥലത്തെ അനധികൃത കോട്ടേജ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് കണ്ടു.
ചൊക്കനാട് എസ്റ്റേറ്റിലെ ടാറ്റ നടത്തി യ 90 ഏക്കറിലെ കൈയേറ്റം കണ്ടെത്തി.
മുന്‍ ദൌത്യസംഘം ഏറ്റെടുത്ത 105 ഹെക്ടര്‍ ഏലത്തോട്ടവും പരിശോധിച്ചു.
ചിന്നക്കനാല്‍ ക്ളൌഡ് 9 ഭാഗത്ത് സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമി സന്ദര്‍ശിച്ചു.
ചിന്നക്കനാല്‍ വിലക്ക് മേഖലയില്‍ ആദിവാസികള്‍ കുടില്‍കെട്ടിയ സ്ഥലം സന്ദര്‍ശിച്ചു.
ശാന്തന്‍പാറ ഗ്ളോറിയ ഫാമിലെ 1500 ഏക്കര്‍ സ്ഥലത്ത് സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
നവ മൂന്നാര്‍ എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മണ്ടന്‍ ആശയമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും മൂന്നാറിലെത്തിയത് നല്ല കാര്യത്തിനല്ല. ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാതെ മന്ത്രി ബിനോയ് വിശ്വവും എന്തിന് മൂന്നാറിലെത്തി?-
സി.പി.ഐ നേതാവ്
സി.എ. കുര്യന്‍

ഇടതുമുന്നണി നേതാക്കള്‍ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്? ടാറ്റയുമായി വലിയ അടുപ്പമുള്ള നേതാക്കള്‍ ഇവിടെയുണ്ട്. ആറുമാസത്തിനകം മൂന്നാറില്‍ എന്തു സംഭവിക്കുമെന്നു കാത്തിരുന്ന് കാണാം -
മുഖ്യമന്ത്രി
വി.എസ്. അച്യുതാനന്ദന്‍

കുര്യന്റെ അപസ്വരം അവഗണിക്കുന്നു - മൂന്നാറിലെ കുടിയൊഴിപ്പിക്കല്‍ ഇടതുമുന്നണിയുടെയും സി.പി.ഐയുടെയും പ്രസ്റ്റീജാണ്. പ്രാദേശിക പ്രതിഷേധങ്ങള്‍ ഗൌരവത്തില്‍ കാണുന്നില്ല -
റവന്യൂ മന്ത്രി
കെ.പി. രാജേന്ദ്രന്‍

kaalidaasan said...

പൊതുവായി പറയുകയാണെങ്കില്‍ ആദ്യം ലെനിനും പിന്നീട് ഇ.എം.എസും പറഞ്ഞത് എല്ലാവരും മനസ്സില്‍ വെക്കണം. മുഖ്യധാരാ മാധ്യമങ്ങളുടെ പ്രശംസാവലയില്‍ വീഴാതിരിക്കുവാന്‍ ശ്രദ്ധവേണം. തങ്ങള്‍ പ്രശംസിച്ച കാര്യത്തില്‍ തന്നെ പിഴവു പറ്റുമ്പോള്‍ ആ പിഴവ് വന്‍ ഇഷ്യൂ ആക്കുന്നതാണ് അവര്‍ക്ക് ലാഭം എങ്കില്‍ മുഖ്യധാരകള്‍ അതെ ചെയ്യൂ.


മൂര്‍ത്തിയോട് ചില ചോദ്യങ്ങള്‍ . മുഖ്യധാര മാധ്യമങ്ങളെ വിട്ടു കള. അവര്‍ക്ക് അവരവരുടേതായ അജണ്ടയുണ്ട്.

1. റ്റാറ്റ ഭൂമി കയ്യേറിയിട്ടുണ്ട് എന്നത് മുഖ്യധാരാ മധ്യമങ്ങളുടെ വെറും ഗോസിപ്പാണോ?
2. റ്റാറ്റ കയ്യേറിയ ഭൂമി പലര്‍ക്കും വിറ്റു എന്നതും മാധ്യമങ്ങളുടെ വെറും ഗോസിപ്പാണോ?
3 കേരളത്തിലെ പ്രശസ്തര്‍ പലരും മൂന്നാറില്‍ ഭൂമി കയ്യേറുകയോ കയ്യേറിയ ഭൂമി വിലക്കു വാങ്ങുകയോ ചെയ്തിട്ടുണ്ടെന്നതും വെറും ഗോസിപ്പാണോ?
4. കഴിഞ്ഞ വര്‍ഷം വി എസ് ഈ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടത്റ്റിയ ഉദ്യമങ്ങള്‍ എതിര്‍ക്കപെടേണ്ടതാണോ?
5. ഈ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ഇപ്പോഴത്തെ ശ്രമത്തെ മൂര്‍ത്തി എതിര്‍ക്കുന്നുണ്ടോ?
6. ഇപ്പോള്‍ മാധ്യമങ്ങള്‍ എല്ലം തന്നെ ഈ ഉദ്യമത്തെ സ്വാഗതം ചെയ്യുകയും അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നു. അതു മരീചന്‍ അരോപിക്കുന്നതു പോലെ, അദ്ദേഹത്തിന്റെ ഓരോ പരാജയത്തിനും ന്യായീകരണം ചമയ്ക്കേണ്ടത് പത്രങ്ങളുടെ ബാധ്യതയായി മാറിയിട്ടുമുണ്ട്. കരിയും പൊടിയും പറ്റിയ പ്രതിച്ഛായ പ്രതിദിനം തൂത്തു തുടയ്ക്കേണ്ട ഉത്തരവാദിത്വവും മാധ്യമങ്ങളുടേത്.. എന്ന വിലാപത്തെ മൂര്‍ത്തിയും പിന്താങ്ങുന്നോ?
7 കേരലത്തിലങ്ങോളമിങ്ങോളം നടത്തിയിട്ടുള്ള കയ്യേറ്റങ്ങളൊക്കെ അനുവദിച്ചു കൊടുക്കണോ?

കൂളിദാസി said...

കാളിച്ചേട്ടന്‍ അരങ്ങു തകര്‍ക്കുവാണല്ലോ... കാളീടെ പുത്തിയാണ് പുത്തി.. ....... ടാറ്റയുടെ അമ്പതിനായിരം ഏക്കര്‍ കയ്യേറ്റം അശോക് കുമാറേമാനും പരിവാരങ്ങളും കൂടി കണ്ടെത്തിയെന്നും, സര്‍വെ നമ്പരുകളത്രയും വെളിച്ചപ്പെട്ടുവെന്നുമൊക്കെയല്ലേ കാളിയേയ്.. ആ പി കെ പ്രകാശ് റിപ്പോര്‍ട്ട് ചെയ്തത്.. ആ റിപ്പോര്‍ട്ട് ശരിയാണോന്നല്ലേ ഇവിടത്തെ ചോദ്യം...

അതല്ലാതെ ടാറ്റ മൂന്നാറില്‍ ഒരു സെന്റുപോലും കയ്യേറിയിട്ടില്ലെന്ന് ഇവിടെ ആരെങ്കിലും പറഞ്ഞോ.. സരസന്‍ പറഞ്ഞ പണി ചെയ്തു തളര്‍ന്നാല്‍ വ്യാഖ്യാനത്തിനൊക്കെ ഒരു വഴുക്കലുണ്ടാകും.

കാളിച്ചേട്ടനാണല്ലോ മുഖ്യന്റെ മുഖ്യഉപദേഷ്ടാവ്.. സത്യം പറ ചേട്ടാ.. അങ്ങനെയൊരു റിപ്പോര്‍ട്ട് കളക്ടറേമാന്‍ കൊടുത്തോ.... ഉപഗ്രഹ സര്‍വെയുടെ റിപ്പോര്‍ട്ട് മുഖ്യന്‍ തളളിയോ... ഒളളകാര്യം ഒളളതുപോലെ പറ...

ഇന്റര്നെറ്റ് എഡിഷനുളള സകല പത്രത്തിലെയും വാര്ത്തയും പൊക്കിപ്പിടിച്ച് നെഗളിപ്പ് കാണിക്കാതെ ആ ചോദ്യങ്ങള്ക്കുത്തരം പറ... ഈ കാണിക്കുന്നതൊക്കെ ആര്ക്കും ചെയ്യാവുന്നതല്ലേയുളളൂ...

kaalidaasan said...

മൂന്നാർ ദൌത്യത്തെ ഇത്രയേറേ വികലമാക്കിയതും അതിനെ തെറ്റായ ദിശയിലേക്ക് നയിച്ചതും വി.എസ് തന്നെയാണ്.

അനംഗാരിയുടെ ഈ അഭിപ്രയത്തോട് എനിക്കു യോജിപില്ല. തെറ്റായ ദിശയിലേക്കൊനും വി എസ് അതിനെ നയിച്ചിട്ടില്ല. മൂന്നാര്‍ ദൌത്യ സംഘത്തെ നിയമിച്ചപ്പോള്‍ അതിനെ എതിര്‍ ത്തതാരായിരുന്നു എന്ന് അനംഗാരിക്ക് ഓര്‍മ്മയുണ്ടോ? അവിടെ തുടങ്ങി അതിന്റെ പരാജയമ്. ആ എതിര്‍ത്തവരായിരുന്നു അതിനെ പരാജയപ്പെടുത്തിയത്. റ്റാറ്റയും കേരളത്തിലെ വന്‍കിടക്കാരില്‍ പലരും ആ എതിര്‍പ്പില്‍ പങ്കു ചേ ര്‍ന്നു .

ഫാരീസ് അബൂബേക്കര്‍ മുതല്‍ മമ്മൂട്ടി വരെയുള്ളവര്‍ അവിടെ റ്റാറ്റയുടെയും മറ്റുള്ളവരുടെയും കയ്യില്‍ നിന്നും കയ്യേറ്റഭൂമി സ്വന്തക്കാരുടെ പേരിലും ബിനാമികളുടെ പേരിലും വാങ്ങിയിട്ടുണ്ട്. അതിനു പല രാഷ്ട്രീയ നേതാക്കള്‍ ഒത്താശ ചെയ്യുന്നുമുണ്ട്. അവരൊക്കെയാണ്, കയ്യു വെട്ടും കാലു വെട്ടും എന്നൊക്കെ ഭീഷണിപ്പെടുത്തുന്നതും .


റ്റാറ്റയേക്കുറിച്ച് പറഞ്ഞ മറ്റുകാര്യങ്ങള്‍ അക്ഷരം പ്രതി ശരിയാണ്. വാസ്തവത്തില്‍ മൂന്നാര്‍ മേഖലയില്‍ റ്റാറ്റ ഒരു സമാന്തര സര്‍ക്കാരിനേപ്പോലെയാണു പ്രവര്‍ത്തിക്കുന്നതും . റ്റാറ്റക്കെതിരെ നീക്കം നടത്തുന്നവര്‍ക്ക് ബി ഐ എസ് മുദ്ര ചര്‍ത്തിക്കൊടുക്കുന്നവര്‍ക്ക് അതറിയാമെങ്കിലും , കുടിയാനെന്നു ലേബല്‍ ഒട്ടിച്ചതുകൊണ്ട് , മേലാളനെ തൊടുന്നവരെ പുലഭ്യം പറഞ്ഞല്ലേ പറ്റൂ. കുടിലും കെട്ടി ഹെയിറ്റ് ക്ളബ് എന്ന ബോര്‍ഡും വച്ച് ബ്ളോഗുകളില്‍ തമസിക്കുന്നവര്‍ക്ക് , എതിര്‍ക്കാതെ വയ്യല്ലോ?

മൂര്‍ത്തി said...

പ്രിയ കാളിദാസന്‍,

കാളിദാസന്‍ കോട്ട് ചെയ്ത എന്റെ കമന്റിലെ വാചകത്തിന്റെ പ്രസക്തിയെക്കുറിച്ച് ശരിക്ക് ബോദ്ധ്യമുണ്ട്. അത് വിശദീകരിച്ച് നശിപ്പിക്കുന്നില്ല.

എല്ലാ അനധികൃതകയ്യേറ്റങ്ങളും, അത് ടാറ്റയായാലും ബിര്‍ളയാ‍യാലും, ഒഴിപ്പിക്കണം എന്നും സര്‍ക്കാര്‍ ഭൂമി സര്‍ക്കാരിന്റെ കൈവശം തന്നെ വരണം എന്ന കാര്യത്തിലൊന്നും ഒരെതിരഭിപ്രായവുമില്ല. ഇതുവരെ നടത്തിയ ഇനിഷ്യേറ്റീവ്, നടപടികള്‍ എന്നിവ അവസാനം കൃത്യമായ കടവില്‍ തന്നെ സംഗതികളെ കൊണ്ടു ചെന്നെത്തിക്കണം എന്ന ആഗ്രഹവുമുണ്ട്. ഇപ്പോഴത്തെയോ ഇതിനു മുന്നത്തെയോ ഒഴിപ്പിക്കല്‍ ശ്രമങ്ങളെയോ ഇനി നടക്കാന്‍ പോകുന്നവയെയോ എതിര്‍ക്കുന്നില്ലെന്നു മാത്രമല്ല പൂര്‍ണ്ണ പിന്തുണയും ഉണ്ട്. ഇനി ചോദ്യം നമ്പര്‍ നാലിലെക്ക് വരാം. ഈ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെ എന്തിനാണ് വി.എസ്. നടത്തിയ ശ്രമം ആയി ചുരുക്കുന്നത്? അല്ലെങ്കില്‍ വികസിപ്പിക്കുന്നത്? വി.എസ്റ്റിന്റെ ബലം ആത്യന്തികമായി അദ്ദേഹത്തിന്റെ സംഘടനയാണ്. അതിനെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള ഒരു വിശകലനവും ശരിയായിരിക്കുകയില്ല. അത്തരത്തിലുള്ള തര്‍ക്കത്തില്‍ താല്പര്യമില്ല. ചോദ്യം ആറിനെപ്പറ്റി പറയുകയാണെങ്കില്‍ “മാറ്റി നിര്‍ത്തി സ്നേഹിക്കല്‍” മാധ്യമങ്ങള്‍ നടത്തുന്നുണ്ട്. അതിനെ എങ്ങിനെ വ്യാഖ്യാനിക്കണം എന്നത് വ്യക്തികളെ അനുസരിച്ച് മാറാം. മാരീചന്‍ പറഞ്ഞ എല്ലാ വാചകങ്ങളെയും പിന്തുണക്കാനോ എതിര്‍ക്കാനോ എനിക്ക് ബാദ്ധ്യതയില്ല. അതിന്റെ ആവശ്യവും ഇല്ലെന്ന് തോന്നുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

മൂര്‍ത്തി പറഞ്ഞതിലാണ്‌ കാര്യം. കുടിയൊഴിപ്പിക്കുക എന്നത്‌ മാത്രമാകണം ലക്ഷ്യം. അല്ലാതെ സ്വന്തം പ്രതിഛായ നിര്‍മ്മാണം ലക്ഷ്യമാക്കിയുള്ള പൊറാട്ട്‌ നാടകങ്ങള്‍ ആകുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകും. അതും തെളിവുകള്‍ കൊണ്ട്‌ വിമര്‍ശിക്കുമ്പോള്‍. ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്‌ മാരിചന്റെ പോസ്റ്റിലെ പോയന്റില്‍ നിന്നല്ല മറിച്ച്‌ ഇതൊക്കെ എഴുതുന്നവര്‍ മറ്റേ ആള്‍ക്കാര്‍ എന്ന രീതിയിലാണ്‌. ഭരണം കൈയില്‍ ഉള്ള ഒരു മുഖ്യമന്ത്രി പ്രവര്‍ത്തിച്ചു കാട്ടുകയാണ്‌ വേണ്ടാത്‌. അല്ലാതെ വാചകമടികൊണ്ടോ പത്രസമ്മേളനം കൊണ്ടോ അല്ല. വാചകമടിച്ചും പത്രസമ്മേളനം നടത്തിയും ഒരു പ്രതിപക്ഷ നേതാവിന്‌ മുന്നോട്ട്‌ പോകാം എന്നാല്‍ ഒരു മുഖ്യമന്ത്രിയില്‍ നിന്ന് അതല്ല പ്രതീക്ഷിക്കുന്നത്‌. തന്റെ ഇമേജിന്‌ ഇടിവുണ്ടാകുമ്പോള്‍ മൂന്നാറില്‍ പോയി ഒരു ഷോ നടത്തി മടങ്ങി വന്നാല്‍ ഇമേജ്‌ വര്‍ദ്ധിക്കും എന്ന് വി.എസ്‌ കരുതുന്നിടത്താണ്‌ തെറ്റ്‌. അത്‌ ചൂണ്ടിക്കാണിച്ചാല്‍ വെറുക്കപ്പെട്ടവരാകും എങ്കില്‍ അങ്ങനെ ആകട്ടെ എന്ന് കരുതുക അത്രയേ ഉള്ളു .

kaalidaasan said...

അണിയറയിലെ അരിവെപ്പുകാരനെന്ന മട്ടില്‍ കരീം ഐടിയില്‍ അനാവശ്യമായി ഇടപെടുന്നു, പിണറായി വ്യവസായ സെക്രട്ടറിയ്ക്ക് പുതിയ ഭാഷ്യം ചമയ്ക്കുന്നു, സെസില്‍ ഔദ്യോഗിക നയത്തെ പിണറായിയും സംഘവും ധിക്കരിച്ചിട്ടുണ്ട്, മുഖ്യന്റെ ഓഫീസില്‍ തടഞ്ഞു വെച്ച സെസ് അപേക്ഷകളൊക്കെയും ഭൂമി തീറുവില്‍ക്കാനുളളതായിരുന്നു, ആയിരം ഏക്കര്‍ ഭൂമി വേണ്ട അപേക്ഷകളാണ് പലതും മുതലായ ഗംഭീര വെളിപ്പെടുത്തലുകളുമായി ഊരുചുറ്റുന്നവരെ വിശ്വസിക്കാനും താല്‍പര്യമില്ല... സോറി....

ഇക്കര്യങ്ങളൊകെ അറിയാന്‍ അണിയറയിലെ അരിവെപ്പുകാരനാവേണ്ട യതൊരു ആവശ്യവുമില്ല. ചിന്തിക്കുന്ന യന്ത്രത്തെ അതിന്റെ പ്രവര്‍ത്തനം നടത്താന്‍ അനുവദിച്ചാല്‍ മതി.

സ്വന്തം അധികാരപരിധിയിലില്ലാത്ത വകുപ്പില്‍ കരിം അമിത താല്‍പ്പര്യം കാണിക്കുനത് കൈ കടത്തലാണെന്ന് തലയില്‍ല് ആള്‍ത്താമസമുള്ളവര്‍ക്ക് മനസിലാവും . പിന്നെ കാണുന്നിടത്തെല്ലാം കയ്യിട്ടു വാരുന്നവര്‍ക്ക് അതു സ്വാഭാവികമായി തോന്നാം .

വ്യവസായ വകുപ്പു സെക്രട്ടറി പല വേദികളിലും ഭൂപരിഷ്കരണം അതിന്റെ ലക്ഷ്യം നേടി എന്നു പറഞ്ഞു. പിണറായിയും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു ഭൂപരിഷ്കരണം പൂര്‍ത്തിയായി എന്നും . ചെങ്ങറയില്‍ ഭൂരഹിതര്‍ പീഡിപിക്കപ്പെടുന്നു എന്നും പിണറായി ഉള്‍പ്പടെയുള്ള വിപ്ളവ വായാടികളെ മുഴുവനും അതിന്റെ പേരില്‍ ഇവിടെ പുലഭ്യം പറഞ്ഞതാരെന്നും ഇതൊക്കെ വായിക്കുന്നവര്‍ക്കെല്ലാം മനസിലാകും .

സെസില്‍ സ് പി എമ്മിന്റെ ഔദ്യോഗിക നയം , ഭൂമി ലീസിനോ ബി ഒ റ്റി അടിസ്ഥാനത്തിലോ അണ്, കൊടുക്കേണ്ടതെന്നാണ്‌ . സ്വകാര്യവ്യക്തികളെ ഭൂമി വാങ്ങി സെസിനപേക്ഷിക്കാന്‍ അനുവദിക്കുന്നത് ഒദ്യോഗിക നയത്തെ ധിക്കരിക്കുന്നതാണ്‌

മുഖ്യമന്ത്രിയുടെ ഓഫീസില്‍ തടഞ്ഞു വച്ച എല്ലാ അപേക്ഷകളും ഭൂമി തീറുവില്ക്കാനുള്ളതാണ്. ഇപ്പോള്‍ അതിനു അനുവാദം കൊടുത്തത്, ഭൂമി മറ്റാവശ്യങ്ങള്‍ക്ക് മറിച്ചു വില്‍ക്കാന്‍ പാടില്ല എന്ന നിബന്ധനയുടെ അടിസ്ഥാനത്തിലും ആണ്.
കണ്ണും കാതും ബി ഐ സ് മുദ്ര വച്ച് കൊട്ടിയടച്ചിരിക്കുന്നവര്‍ക്കൊന്നും ഇതൊക്കെ മനസിലാവാത്തത് മറ്റുള്ളവരുടെ കുഴപ്പമല്ല.

kaalidaasan said...

ടാറ്റയുടെ അമ്പതിനായിരം ഏക്കര്‍ കയ്യേറ്റം അശോക് കുമാറേമാനും പരിവാരങ്ങളും കൂടി കണ്ടെത്തിയെന്നും, സര്‍വെ നമ്പരുകളത്രയും വെളിച്ചപ്പെട്ടുവെന്നുമൊക്കെയല്ലേ കാളിയേയ്.. ആ പി കെ പ്രകാശ് റിപ്പോര്‍ട്ട് ചെയ്തത്.. ആ റിപ്പോര്‍ട്ട് ശരിയാണോന്നല്ലേ ഇവിടത്തെ ചോദ്യം...

കൂളിദാസിക്ക് അരണയുടെ ബുദ്ധിയുള്ളതിനു ഞാനെന്തു പിഴച്ചു? പി കെ പ്രകാശ് സ്വന്തമായി ഒന്നും വെളിച്ചപെടുത്തിയിട്ടില്ല.

കഴിഞ്ഞ യുഡി എഫ് സര്‍ക്കാര്‍ നിയോഗിച്ച നിയമ സഭ അഷുറന്‍സ് കമ്മിറ്റിയാണ്, റ്റാറ്റ 50000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്. അതിന്റെ പിന്‍ബലത്തിലാണ്, കഴിഞ്ഞ വര്‍ഷം ഉമ്മന്‍ ചാണ്ടിയുടെ നേത്രുത്വത്തില്‍ നിയമ സഭക്കകത്തും പുറത്തും ബഹളമുണ്ടാക്കിയതും മുഖ്യമന്ത്രി ആ കയ്യേറ്റങ്ങളൊക്കെ ഒഴിപ്പിക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചതും കൂളിദാസി ഉള്‍പ്പടെയുള്ളവര്‍ അതിനെ പരാജയപ്പെടുത്തിയതും .ഉമ്മന്‍ ചാണ്ടിയോടീ ചോദ്യം ചോദിച്ചുകൂടേ കൂളി ദാസിക്ക്?

പി കെ പ്രകാശിനോടീ ചോദിക്കുകയോ ചോദിക്കാതെയോ ഇരിക്കാം . അല്ലെങ്കില്‍ അതു ശരിയാണൊ എന്നറിയാന്‍ കുറച്ചുകൂടെ കാത്തുനില്‍ ക്കാം .

kaalidaasan said...

മൂര്‍ ത്തി,
താങ്കള്‍ പറഞ്ഞ എല്ലാ ആശയങ്ങളും ഉള്‍കൊള്ളുന്നു.

വി എസിനേപ്പറ്റി പരാമര്‍ശിച്ചതിലേക്കു വരാം .

റ്റാറ്റ ഭൂമി കയ്യേറിയിട്ട് പതിറ്റാണ്ടുകളായി. കേരളത്തില്‍ പല പല സര്‍ക്കാരുകള്‍ ഭരിച്ചു . വി എസ് ഉള്‍പ്പെടുന്ന സംഘടന പല പ്രവശ്യം സര്‍ക്കാരുകളെ നയിച്ചു. അന്നൊക്കെ ഇവര്‍ക്കെല്ലാം അറിയാമായിരുന്നു റ്റാറ്റയും മറ്റുള്ളവരും കേരളത്തില്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്ന്. അതൊന്നും ഒഴിപിച്ചെടുക്കാന്‍ ഇതു വരെ അവര്‍ക്കൊനും തോന്നാത്തതെന്തേ? അപ്പോള്‍ അതു സംഘടനയുടെ അജണ്ടയായിരുനില്ല എന്നു ചിലര്‍ക്കൊക്കെ തോന്നാം .

കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നു വരെ ഉണ്ടാവാത്ത ഒരു നീക്കമായിരുന്നു വി എസ് നടത്തിയത്. അതിനു ഒരു സ ഘത്തെ തെരഞ്ഞെടുത്തപ്പോള്‍ സി പി എം എന്ന പാര്‍ട്ടി, അതിനെതിരെ ആക്ഷേപം ഉന്നയിക്കുകയും അതു ദിവസങ്ങളോളം പത്രത്താളുകളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തു. അതില്‍ നിന്നും മാധ്യമങ്ങളും ജനങ്ങളും ഈ വിഷയം വി എസിന്റെ മാത്രമാണെന്നു വിലയിരുത്തിയാല്‍ അവരെ കുറ്റം പറയാനാകുമോ?

സി പി എമ്മിന്റെയും സി പി ഐയുടെയും പാര്‍ട്ടി ഓഫീസുകള്‍ കയ്യേറ്റ ഭൂമിയിലാനെന്നു എല്ലാവര്‍കും അറിയാം . അതു പോലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും ഉള്ളവരും ഭൂമി കയ്യേറിയിട്ടുണ്ടെന്നും അറിയാം. അതിനെതിരെ നീക്കമുണ്ടായപ്പോഴല്ലെ ദിശ മാറിയെന്നും മറ്റു അരോപണം വന്നത്? സി പി എം പാര്‍ട്ടി നേതാക്കള്‍ തന്നെ ഇതിനെതിരെ പ്രതിഷേധിച്ചപ്പോള്‍ , പാര്‍ട്ടി മുഖ്യമന്ത്രിയോടൊപ്പം ഇല്ല എന്നു തെളിഞ്ഞു. പത്രങ്ങള്‍ അതിനെ വി എസിന്റെ മാത്രം നീക്കമായി വീണ്ടും അഘോഷിച്ചു. കിരണ്‍ വേറൊരിടത്തു അരോപിച്ച പോലെ, ഇതിന്റെ പേരിലല്ലേ ഇടുക്കി ജില്ലാ കമ്മിറ്റി വി എസിന്റെ ഭാഗത്തുനിന്നും മാറിയത്? പാര്‍ട്ടി ഇതിനെ പരോഷമായി പിന്തുണച്ചപ്പോള്‍ , വീണ്ടും മധ്യമങ്ങളും ജനങ്ങളും ഇതിനെ വി എസിന്റെ മാത്രം നീക്കമയി വിലയിരുത്തി.

ആദ്യത്തെ ദൌത്യ സംഘത്തെ നിഷ്ക്രിയമാക്കി തമസ്കരിച്ചതിനു ശേഷം വനം ​വകുപ്പും റെവന്യൂ വകുപ്പും ഇത് ഏറ്റെടുത്തു. എത്ര സംഘങ്ങള്‍ വന്നു പോയി എന്നു മൂര്‍ത്തിക്കു ഓര്‍മ്മയുണ്ടാകണം . പക്ഷെ ഒന്നും സം ഭവിച്ചില്ല. ആരുമിതേക്കുറിച്ച് ചര്‍ച്ച ചെയ്തു പോലുമില്ല. ഒരു വര്‍ഷത്തിനു ശേഷം വി എസ് ഇതിനു വേണ്ടി മുന്നിട്ടിറങ്ങിയപ്പോള്‍ , വീണ്ടും മധ്യമങ്ങള്‍ അതു കര്യമായി എടുക്കുന്നു. ഇതിനെ വി എസിനെ വലുതാക്കലോ ചുരുക്കലോ അയി വിലയിരുത്തപ്പെടാന്‍ അവസരം ​കൊടുത്തത് ആരാണ്? സി പി എം പാര്‍ട്ടിക്കോ വനം ​വകുപ്പിനോ റെവന്യൂ വകുപ്പിനോ ഇതില്‍ തല്‍പ്പര്യമില്ലെന്ന് കഴിഞ്ഞ ഒരു വര്‍ഷത്തെ അനുഭവത്തില്‍ നിന്നും മാധ്യമങ്ങളും ജനങ്ങലും മനസിലാക്കി.

വി എസ് സംഘടനയെ മാറ്റിനിര്‍ത്താന്‍ ആലോചിട്ടില്ല. സംഘടന സ്വയം മാറിനിന്നാല്‍ അതിനു വി എസിനെ പഴിക്കുന്നതില്‍ എന്താണു കര്യം .

സി പി എം പോലുള്ള സംഘടനയില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് ആര്‍ജ്ജവമാണ്. ഭൂമി കയ്യേറിയാണ്, ഓഫീസു നിര്‍മ്മിച്ചതെങ്കില്‍ അതു കയ്യൊഴിഞ്ഞു പുതിയ സ്ഥലം വാങ്ങി പണിയണം . സി പി എമ്മിനു രണ്ടു സെന്റ് സ്ഥലം വാങ്ങി ഓഫീസ് പണിയാന്‍ പറ്റില്ല എന്ന് കേരളത്തിലെ ആരും കരുതില്ല. അവിടെയൊക്കെ സി പി എം സംഘടന ജനങ്ങളുടെ മുന്‍പില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയാണ്. മാധ്യമങ്ങള്‍ ആ സംശയത്തിന്റെ അനുകൂല്യത്തില്‍ പരമാവധി നേട്ടമുണ്ടാക്കുന്നു. സി പി എം സംഘടന മുഖ്യമന്ത്രിയുടെ പിന്നില്‍ ഉറച്ചു നിന്നാല്‍ ഒരു മാധ്യമത്തിനും അങ്ങനത്തെ നേട്ടമുണ്ടാക്കാന്‍ പറ്റില്ല.

മാറ്റി നിര്‍ത്തി സ്നേഹിക്കാന്‍ അവസരമുണ്ടാക്കി കൊടുത്തിട്ട് അതിനെതിരെ വിലപിച്ചിട്ട് കര്യമില്ല. മാറ്റി നിര്‍ത്തി വേണമോ കൂടെ നിര്‍ത്തി വേണമോ സ്നേഹിക്കാന്‍ എന്നത് മാധ്യമങ്ങളുടെ സ്വാതത്ര്യമല്ലേ മൂര്‍ത്തി?

കിരണ്‍ തോമസ് തോമ്പില്‍ said...

വ്യവസായ മന്ത്രി അനാവശ്യമായി മുഖ്യമന്ത്രിയുടെ വകുപ്പില്‍ ഇടപ്പെട്ടു എന്ന വാദം കുറെ നാളുകളായി കാളിദാസന്‍ ആരോപിക്കുന്നു. എന്നാല്‍ ചിന്തിക്കുന്ന യന്ത്രം അല്ലാതെ മറ്റൊരു തെളിവും , കേവലം ഒരു സിണ്ടിക്കേറ്റ് വാര്‍ത്ത പോലും ഇല്ലാതെയാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത് .

കാളിദാസന്റെ ആരോപണം വാദത്തിനു സമ്മതിച്ചാല്‍ വി.എസ് വ്യവസായ വകുപ്പ് മന്ത്രിക്കു മുന്നില്‍ മാത്രം പതറിപ്പോകുന്ന ഒരാളാണ് എന്ന് സമ്മതിക്കേണ്ടി വരും. വ്യാജ CD പ്രശനത്തില്‍ ആഭ്യന്തര വകുപ്പ് മന്ത്രിയെ മറികടന്നു DGP യെ ശാസിച്ച മുഖ്യമന്ത്രി . വനം വകുപ്പ് മന്ത്രിയെ പോഴാ എന്ന് വിളിച്ചു പരിഹസിച്ച മുഖ്യമന്ത്രി റവന്യു വകുപ്പിനെ നോക്ക് കുത്തി ആക്കി മുന്നാര്‍ ഓപ്പറേഷന്‍ നടത്തിയ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വകുപ്പില്‍ അനാവശ്യമായി ഇടപ്പെട്ട വ്യവസായ മന്ത്രിയുടെ മുന്നില്‍ പതറിപ്പോയി എന്ന് കരുതേണ്ടി വരും.

30% പ്രദേശത്ത് നടത്തുന്ന അനുബന്ധ പ്രവര്‍ത്തനങ്ങള്‍ റിയാല്‍ എസ്റെറ്റ് കച്ചവടത്തിന് കൊടുക്കാന്‍ പാടില്ല എന്ന നിബന്ധന SEZ നയത്തില്‍ ഉണ്ട് എന്നത് നെട്ടമാനെന്കില്‍ ഒരു കാര്യം കു‌ടി നമുക്കു അമ്ഗികരിക്കേണ്ടി വരും . 10 അപേക്ഷകരും വ്യവസായം നടത്താന്‍ വന്നവരാണ് . അവര്‍ ഇപ്പോഴും അവരുടെ പ്രോജക്ടുമായി രംഗത്തുണ്ട് . മാത്രവുമല്ല പുതിയ SEZ നയം സ്മാര്ട്ട് സിറ്റി നയത്തെക്കാള്‍ മികച്ചതുമാണ് . അപ്പോള്‍ വ്യവസായ വകുപ്പ് മന്ത്രി അവിഹിതമായി ആര്‍ക്കു വേണ്ടിയും ഇടപെട്ട് എന്ന് കരുതാന്‍ വ്യക്തമായ ഒരു തെളിവും ഇല്ല .

ഇനി സ്മാര്ട്ട് സിറ്റി പുതിയ SEZ നയം അമ്ഗികരിക്കുമോ എന്ന് കാത്തിരുന്നു കാണുകയും ചെയ്യാം

കിരണ്‍ തോമസ് തോമ്പില്‍ said...

മുന്നാറില്‍ എന്താണ് ഇപ്പോള്‍ സംഭവിക്കുന്നത് . കൈയേറ്റം കണ്ടത്താന്‍ ഒരു ദൌത്യ സംഘം അവിടെ ഉണ്ട് . അവരുടെ കണ്ടെത്തല്‍ റിപ്പോര്‍ട്ട് റവന്യു വകുപ്പിന്റെ കൈവശം ഉണ്ട്. അവര്‍ക്ക് നോട്ടിസ് നല്കുക. അവര്‍ ഒഴിഞ്ഞു പോയില്ല്ല എങ്കില്‍ അടുത്ത നടപടികളിലേക്ക് പോകുക. നിയമ നടപടികള്‍ കഴിഞ്ഞാല്‍ ഭുമി എറെടുക്ക. ഭു‌മി ഭു‌രഹിതര്‍ക്ക് വിതരണം ചെയ്യുക. ഇതാണ് അവിടെ ചെയ്യേണ്ടതും ഇനി ചെയ്യാനുള്ളതും . മുന്‍ ദൌത്യസഘം ധന്യ ശ്രീ റിസോര്‍ട്ടില്‍ ഓവര്‍ സ്മാര്ട്ട് ആയതിനാല്‍ നിന്നു പോയ നടപടികള്‍ നിയമ പരമായ വ്യക്തതയോടെ പുര്‍ത്ത്തിയാക്കാന്‍ ശ്രമിക്കുക. അല്ലാതെ സ്വന്തം പ്രതിഛയ നിര്‍മ്മനത്ത്തിനു വേണ്ടി മാധ്യമങ്ങളുടെ മുന്നില്‍ ഷോ കാണിക്കുകയല്ല വേണ്ടത്.

CPM ന്റെ പാര്‍ടി ഓഫിസ് നില്ക്കുന്നത് നിയമപരമായി തെറ്റായ രീതിയിലാണ്‌ . അതിനെതിരെ മുഖ്യമന്ത്രിക്ക്‌ പ്രത്യേക നിലപാടൊന്നും ഇല്ല . എന്താണ് വി.എസ് മുന്നാറില്‍ ചെയ്യാന്‍ പോകുന്നത് എന്നും വ്യക്തതയില്ല . സംസ്ഥാന തലത്തില്‍ മന്ത്രിസഭ എടുക്കുന്ന നയങ്ങള്‍ നടപ്പിലാക്കല്‍ അല്ലാതെ എന്തെങ്കിലും വി.എസ് ലക്ഷ്യമിട്ടിട്ടുണ്ടോ ? ആ നയങ്ങള്‍ നടത്താന്‍ ഇത്തരം ഷോ ആവശ്യമുണ്ടോ ? ആ നയങ്ങള്‍ നടപ്പിലാക്കാതിരിക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി എതിരാണോ? ഇത്തരം ചോദ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നത് ഉപജാപക സംഘം ആസൂത്രണം ചെയ്ത മുഖം മിനുക്കല്‍ പരിപാടി മാത്രമാണ് ഇതെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാരിചന് വിലയിരുത്ത്തിയാതാണ് എന്നാണ്

ഇനി നിയമ സഭ സമിതി ടാടയുടെ കൈയേറ്റം കണ്ടെത്ത്തിയിട്ടുന്ടെന്കില്‍ അത് ഒഴിപ്പിക്കാന്‍ എന്തെ കഴിയുന്നില്ല . അതിന് മുന്നാറില്‍ പോയി മുഖ്യമന്ത്രി എന്ത് ചെയ്യുന്നു. മുഖ്യ മന്ത്രി അടുത്ത നടപടി എടുക്കുക . ടാറ്റയോട് ഒഴിഞ്ഞു പോകാന്‍ നോട്ടിസ് നല്കുക . നിയമ നടപടികളുമായി ടാറ്റ മുന്നോട്ടു പോയാല്‍ അതിനെ നിയമപരാംയി നേരിടുക അതൊക്കെയാണ്‌ ചെയ്യേണ്ടിയിരുന്നത് .

kaalidaasan said...

മൂന്നാറില്‍ ടാറ്റാ ടീ കൈയേറിയ 50,000 ഏക്കര്‍ ഭൂമി ഇടുക്കി കലക്ടര്‍ അശോക്കുമാര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. ടാറ്റ കൈയടക്കിവെച്ച സര്‍ക്കാര്‍ ഭൂമിയുടെ സര്‍വേ നമ്പര്‍, വിസ്തൃതി എന്നിവയാണ് കണ്ടെത്തിയത്. രണ്ടുമാസമായി നിയമം ലംഘിച്ച് പുതിയ റിസോര്‍ട്ടുകള്‍ നിര്‍മിക്കുന്നതായി ചൂണ്ടിക്കാട്ടി കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്..

വായിക്കുന്നെങ്കില്‍ ഇങ്ങനെ വായിക്കണം . ഇതൊരു പുരോഹിത ശൈലിയായിപ്പോയി എന്നു മാത്രം . റിസോര്‍ട്ട് നിര്‍മ്മിക്കുന്ന സ്ഥലത്ത് 50000ഏക്കര്‍ കണ്ടെത്തി എന്നു മുകളില്‍ എഴുതിയതില്‍ നിന്നും മനസിലാക്കണമെങ്കില്‍ അപാര വക്രബുദ്ധിതന്നെ വേണം . അങ്ങനെ മനസിലാക്കുന്നതാണ്, മാരീച വായന.

ഫസല്‍ / fazal said...

മൂന്നാറിലെ ഒരു മഴയൊഴിഞ്ഞ പ്രഭാതംസര്‍വ്വേ കല്ലിന്‍റെ വേരിന്
ഔഷധ ഗുണമുണ്ടെന്ന് പറഞ്ഞത്
മല കയറിയിറങ്ങി വന്ന
മൂക്കിന്‍മേല്‍ കണ്ണട വെച്ചയാളാണ്.


-കേട്ട പാതി കേള്‍ക്കത്ത പാതി-
കര്‍ക്കിടകക്കഞ്ഞി മൂടിവെച്ച്,
മഴ തോരുന്നതും കാത്ത്
കോരന്‍മാരെല്ലാവരും പുറത്തേക്കു കണ്ണെറിഞ്ഞു.


കണ്ണടക്കിരിക്കാന്‍ നല്ല മേശ കിട്ടിയ നേരം
വേരു പറിക്കാന്‍ മൂന്നു മൂഷികരിറങ്ങി,
മുമ്പേ എത്തിയ (വ്യാജ)രേഖയുള്ള എലികള്‍
വിഷം തീണ്ടി മൂഷികരെ കൊന്നൂ.


നേരം പുലര്‍ന്ന നേരം, കോരന്‍ കണ്ടതിങ്ങനെ-
വിളക്കിന്‍ തിളക്കം കണ്ടണഞ്ഞ പാറ്റകള്‍
കൂടുതല്‍ തിളക്കം കൊതിച്ച് തിരിയില്‍ എരിഞ്ഞടങ്ങി


കോരന്‍റെ കഞ്ഞി പഴങ്കഞ്ഞിയായ്
വലിച്ചെറിഞ്ഞ കുമ്പിള്‍ തേടി കോരന്‍ പുറത്തിറങ്ങി...

kaalidaasan said...

തന്റെ കീഴിലല്ലാത്ത ഒരു വകുപ്പില്‍ ഒരു മന്ത്രി അമിത താല്‍പ്പര്യം കാണിക്കുന്നത് അനാവശ്യ ഇടപെടല്‍ തന്നെയാണ്. ചിന്തിക്കുന്ന യന്ത്രം തകരാറിലാവാത്ത ആര്‍ക്കും അതു മനസിലാവും . കിരണിനു മനസിലവാത്തത് മറ്റാരുടെയും കുറ്റമല്ല.

വി എസ് വ്യവസയ മന്ത്രിക്ക്കു മുന്നില്‍ പതറിപ്പോകുകയല്ല ചെയ്തത്. അത് കൊണ്ടാണ്, കിരണ്‍ പറഞ്ഞ അന്ത്യശാസനം സെക്രട്ടേറിയറ്റില്‍ നിന്നും പോളിറ്റ്ബ്യൂറോയില്‍ നിന്നും വാന്നിട്ട് നാളുകള്‍ ക്കു ശേഷം സെസ് വിഷയത്തില്‍ തീരുമനമെടുത്തത്. അതു സെസ് സം ബന്ധിച്ച നയപരമായ തീരുമാനമെടുത്ത ശേഷവും . എല്ലാ സെസുകള്‍ ക്കും മുന്‍ കാലപ്രാബല്യത്തോടെ നടപ്പിലാക്കാന്‍ ഒരു നയം ഉണ്ടാക്കിയ കാര്യം കിരണ്‍ മാത്രം അറിയാത്തതുകൊണ്ടാണ്, ഞാന്‍ അതിവിടെ വീണ്ടും എഴുതിയത്. പക്ഷെ വായിച്ചു മനസിലാക്കാനുള്ള കഴിവില്ലാതായി പോയി.
30% ഭൂമി റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനു കൊടുക്കാന്‍ പാടില്ല എന്നത് നേട്ടം തന്നെയാണ്. കിരിണതു മനസിലാവാത്തത് ഹെയിറ്റ് ക്ളബ് അംഗത്വ ഉള്ളതുകൊണ്ടാണ്. ഈ നിബന്ധന വച്ചതു കോണ്ട് ഈ 10 അപേക്ഷകരും വ്യവസായത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കും . അതായിരുനു കേരളത്തിന്റെ ആവശ്യവും .

കേരളത്തിന്റെ സെസ് നയം എല്ലാ സെസുകള്‍ക്കും ബാധകമാണ്. അതു സ്മാര്‍ട്ട് സിറ്റിയേക്കാള്‍ നല്ലതോ ചീത്തയോ എന്നത് ഹെയിറ്റ് ക്ളബ് അം ഗങ്ങള്‍ ക്ക് തലനാരിഴ കീറി പരിശോധിക്കാം .

kaalidaasan said...

മൂന്നാറില്‍ ഒരു ദൌത്യ സം ഘം ഇപ്പോഴുണ്ട്. അവര്‍ എന്താണു ചെയ്യുനതെന്ന് അര്‍ ക്കും അറിവില്ല. അതു കൊണ്ടാണ്, മുഖ്യമന്ത്രി നേരിട്ടു പോയി അവിടത്തെ കാര്യം അന്വേഷിക്കുന്നത്. മന്ത്രിമാരായ ബിനോയ് വിശ്വം , ബാലന്‍ , രജേന്ദ്രന്‍ എന്നിവര്‍ അതിനു പിന്തുണ കൊടുക്കുന്നും ഉണ്ട്. ചെങ്ങറയിലെ ഭൂസമരം ​ഇടതുപക്ഷ സര്‍ക്കാരിന്റെ കഴുത്തിലെ മുറുകുന്ന വള്ളിയായി മാറിക്കൊണ്ടിരിക്കുനു. ഭൂരഹിതര്‍ക്ക് ഭൂമി കൊടുക്കേണ്ടതുണ്ട്. അതിനു കയ്യേറ്റ ഭൂമി ഒഴിപ്പിക്കണം . അതാണു മൂന്നാറില്‍ നടക്കുന്നത്.

ഒരു സര്‍ക്കാര്‍ എങ്ങിനെ അതു ചെയ്യണമെന്നു തീരുമാനിക്കാനുള്ള വിവേകം സര്‍ക്കാരിനുണ്ട്. പുറത്തു നിന്നും ഉപദേശം അവര്‍ സ്വീകരിക്കുമെങ്കില്‍ കിരണിനു കൊടുക്കം . കഴിഞ്ഞ വര്‍ഷം ദൌത്യ സം ഘത്തിന്റെ നടപടികള്‍ നിന്നു പോയതെന്തുകൊണ്ട് എന്നു കേരളിയര്‍ക്കെല്ലാം അറിയാം . ധന്യ ശ്രീ പൊളിച്ചതാണതിനു കാരണമെന്നു കിരണിനു വിശ്വസിക്കാം .

മുഖ്യമന്ത്രി എവിടെ ഷോ കണിക്കണം എന്നു മുഖ്യമന്ത്രി തീരുമാനിക്കും .പാര്‍ട്ടി ഓഫീസ് നിയമപരമായി തെറ്റയ രീതിയിലാണു നില്‍ക്കുന്നതെങ്കില്‍ പാര്‍ട്ടി അവിടെ നിന്നും സ്വയം ഒഴിഞ്ഞു പോകുകയാണ്, വേണ്ടത്. അതല്ലെ സാമാന്യ മര്യാദ. അതു ചെയ്യാത്തിടത്തോളം കാലം സാധാരന ജനങ്ങള്‍ പാര്‍ട്ടി നിയമത്തിന്‌ അതീതരാണെന്ന ചിന്തവളര്‍ത്തും . അതു കയ്യേറ്റക്കാരെ സഹയിക്കാനേ ഉതകൂ.

സംസ്ഥാന തലത്തില്‍ മന്ത്രിസഭ എടുക്കുന്ന നയങ്ങള്‍ നടപ്പിലാക്കല്‍ അല്ലാതെ എന്തെങ്കിലും വി.എസ് ലക്ഷ്യമിട്ടിട്ടുണ്ടോ ? ആ നയങ്ങള്‍ നടത്താന്‍ ഇത്തരം ഷോ ആവശ്യമുണ്ടോ ? ആ നയങ്ങള്‍ നടപ്പിലാക്കാതിരിക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി എതിരാണോ? ഇത്തരം ചോദ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നത് ഉപജാപക സംഘം ആസൂത്രണം ചെയ്ത മുഖം മിനുക്കല്‍ പരിപാടി മാത്രമാണ് ഇതെന്ന് ഒക്കെ മധ്യമങ്ങളുടെ റിപ്പോര്‍ ട്ടുകളുടെ അടിസ്ഥാനത്തില്‍ മാരീചനും കിരണും വിശ്വസിക്കുന്നതില്‍ ആരും എതിരൊന്നും പറയില്ല. ഇതു പോലെ മാധ്യമറിപ്പോര്‍ട്ടുകളുടെഅടിസ്ഥാനത്തില്‍ കുറെ നാളുകളായി പറഞ്ഞു വരുന്നതൊന്നും സത്യമായിരുന്നില്ല എന്ന് ഇതു വായിക്കുന്ന മിക്കവര്‍ ക്കും മനസിലാകും .

Ralminov റാല്‍മിനോവ് said...

ചെറുകിട ആളുകളെ ഒഴിപ്പിക്കല്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ (ക്ഷമിക്കണം, മുഖ്യമന്ത്രിയുടെ) അജണ്ടയിലില്ലെങ്കില്‍ അതിനു് പാര്‍ട്ടിയുടെ ഇടപെടലാണു് കാരണം. അതിന്റെ ക്രെഡിറ്റ് അച്ചുതാനന്ദന്‍ എന്തായാലും എടുക്കണ്ട.
പൂച്ചകളെ അയച്ചതിനെപ്പറ്റി അദ്ദേഹം പറഞ്ഞതു് "പൂച്ച കറുത്തതോ വെളുത്തതോ എന്നല്ല നോക്കിയതു്. അതു് എലിയെ പിടിക്കുന്നുണ്ടോ എന്നു് മാത്രമാണു്. നോക്കൂ. ദാ ധാരാളം കുഞ്ഞ് എലികളെ വരെ പിടിക്കുന്നുണ്ടു് !" എന്തൊരു സന്തോഷമായിരുന്നു കുഞ്ഞു് എലികളെ പിടിക്കുന്ന കാര്യത്തില്‍ മുഖ്യനു് . അതാണു് യഥാര്‍ത്ഥത്തില്‍ ദൌത്യം പരാജയപ്പെടാന്‍ കാരണം.
വലിയ കയ്യേറ്റങ്ങള്‍ ആദ്യം ഒഴിപ്പിക്കുന്നതിനു് പകരം ആദ്യം പാര്‍ട്ടിയാപ്പീസു് . കയ്യടി നേടാന്‍ കരുതിക്കൂട്ടി. വേഗം തന്നെ പരിപാടി പൂട്ടിക്കെട്ടി മൂന്നാറിന്റെ തണുപ്പില്‍ നിന്നു് തടി രക്ഷിക്കാന്‍ .
എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ ബുഷിന്റെ സ്വഭാവം . ഇവന്‍ മറ്റേ പാര്‍ട്ടിയാ. കൊഴലൂത്താ. വെറുക്കപ്പെട്ടവനാ.

Anonymous said...

---" മൂന്നാറില്‍ ഒരു ദൌത്യ സം ഘം ഇപ്പോഴുണ്ട്. അവര്‍ എന്താണു ചെയ്യുനതെന്ന് അര്‍ ക്കും അറിവില്ല. അതു കൊണ്ടാണ്, മുഖ്യമന്ത്രി നേരിട്ടു പോയി അവിടത്തെ കാര്യം അന്വേഷിക്കുന്നത്"


മൂന്നാറിലെ ഏതെങ്കിലും ഗുഹയില് ഒളിച്ചിരുന്നായിരിക്കും ദൗത്യസംഘം പ്രവര്‍ത്തിക്കുന്നതെന്ന് തോന്നുമല്ലോ ഇത് കേട്ടാല്‍ ? ദൈവം തമ്പുരാനേ !!!!!!

കാസര്‍ഗോഡ് നീലേശ്വരം താലൂക്കിലെ ഒരു ഫയലില് വല്ല സംശയമുണ്ടെങ്കില്‍ മുക്കിയമന്ത്രി അറുനൂറ്റിമുപ്പത് കിലോമീറ്റര്‍ വണ്ടിയോടിച്ച് പോയി അത് വാങ്ങി നോക്കുന്ന വിക്രമാദിത്യ സാമ്രാജ്യത്തിലാണല്ലോ തമ്പുരാനേ നാമൊക്കെ ജീവിക്കുന്നതെന്നോര്‍ക്കുമ്പോള്‍ കുളിരു കാരണം മഫ്ലറിടാന്‍ തോന്നുന്നു.

kaalidaasan said...

സി പി എം എന്ന പാര്‍ട്ടി കേരളത്തിലെ ചെരുകിടകയ്യേറ്റക്കാരാണെന്ന റാല്‍മിനോവിന്റെ വിലയിരുത്തല്‍ അസലായി.

റാല്‍മിനോവിനോട് ഒരു ചോദ്യം . സി പി എന്തിനാണ്, സര്‍ക്കാര്‍ ഭൂമി കയ്യേറി ആപ്പീസ് പണിയുന്നത്. കോടികള്‍ മുടക്കി അമ്യൂസ്മെന്റ് പാര്‍ക്കും പഞ്ച നക്ഷത്ര ഹോട്ടലും പണിയാന്‍ കഴിവുള്ള പാര്‍ട്ടിക്ക് രണ്ടു സെന്റ് ഭൂമി വാങ്ങി അന്തസായി ഒരു ആപ്പീസ് പണുതു കൂടേ?

ആദ്യത്തെ മൂന്നാര്‍ ദൌത്യം പരാജയപ്പെടാന്‍ കാരണം , പാര്‍ട്ടിയാപ്പീസ് എന്ന ചെറുകിട കയ്യേറ്റം ഒഴിപ്പിക്കന്‍ ശ്രമിച്ചതല്ല. പാര്‍ട്ടി ആപ്പീസും കയ്യേറ്റ ഭൂമിയിലാണെന്ന തിരിച്ചറിവ്, കയ്യേറ്റക്കാരെ സഹായിച്ചു എന്ന വസ്തുതയാണ്. സി പി ഐയുടെയും സി പി എമ്മിന്റെയെഉം നേതാക്കള്‍ തന്നെ കയ്യേറ്റത്തെ അനുകൂലിച്ച് സംസാരിച്ചപ്പോള്‍ , അതു വരെ അനുകൂലിച്ച കോടതിയും സ്വരം മാറ്റി. ചില പ്രശ്നങ്ങള്‍ കോടതിയില്‍ വന്നപ്പോള്‍ , കോടതിയില്‍ ഉയര്‍ന്ന ചോദ്യം എന്തു കൊണ്ട് പാര്‍ട്ടി ഓഫീസുകള്‍ ഒഴിപ്പിക്കുന്നില്ല എന്നതായിരുന്നു.

പാര്‍ട്ടി ആപ്പിസ് കയ്യേറ്റ ഭൂമിയിലാണെന്നും അതു കൈ വശം വക്കുന്നത് നിയമ വ്യവസ്ഥയെ വ്യഭിചരിക്കലാണെന്നും പാര്‍ട്ടി തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ആ ദൌത്യം വന്‍ വിജയമാകുമായിരുന്നു. പക്ഷെ എന്തു ചെയ്യാം , മറ്റു പലപ്പോഴും സംഭവിച്ചതു പോലെ പാര്‍ ട്ടി സ്വയം അപഹാസ്യരായി ജനങ്ങളുടെ മുമ്പില്‍ .

ചെറികിടക്കാരെ ഒഴിപിക്കില്ല എന്നത് സര്‍ക്കാരിന്റെയോ മുഖ്യമന്ത്രിയുടെയോ നയമല്ല. വീടു വക്കാന്‍ ഭൂരഹിതര്‍ നടത്തിയ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കില്ല എന്നതാണ്, സര്‍ക്കാരിന്റെ നയം . മൂന്നാറിലെ ഭൂരിഭാഗം കയ്യേറ്റങ്ങളും ചെറുകിട കയ്യേറ്റങ്ങളാണ്. റി സോര്‍ട്ട് പണിയാന്‍ 100 കണക്കിനു ഏക്കറൊന്നും ആരും കയ്യേറിയിട്ടില്ല.

kaalidaasan said...

മൂന്നാറിലെ ഏതെങ്കിലും ഗുഹയില് ഒളിച്ചിരുന്നായിരിക്കും ദൗത്യസംഘം പ്രവര്‍ത്തിക്കുന്നതെന്ന് തോന്നുമല്ലോ ഇത് കേട്ടാല്‍ ? ദൈവം തമ്പുരാനേ !!!!!!

മൂന്നാറിലെ ഏതെങ്കിലും ഗുഹയില്‍ ഒളിച്ചിരുന്നായിരിക്കണം ദൌത്യ സംഘത്തിന്റെ പ്രവര്‍ത്തനം . ഇന്നലെ ഏഷ്യാനെറ്റിലെ പ്രധാന വാര്‍ത്ത റെവന്യൂ ഉദ്യോഗസ്ഥര്‍ അനധികൃതമെന്നു ദൌത്യ സംഘത്തിനു 6 മാസം മുമ്പ് റിപ്പോര്‍ട്ട് നല്‍കിയ റിസോര്‍ട്ടുകളേപ്പറ്റിയായിരുന്നു. ഇതിനെതിരെ 6 മസം കഴിഞ്ഞിട്ടും എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ സംഘത്തിനായില്ലെങ്കില്‍ അതു ഏതെങ്കിലും ഗുഹയില്‍ ഒളിച്ചിരിക്കുന്നതു കൊണ്ടാകാനേ തരമുള്ളൂ.

മാറീചന്‍ said...

:)

ജിവി said...

ചെറുകിട കൈയ്യേറ്റങ്ങള്‍ ലീഗലൈസ് ചെയ്യുകയായിരുന്നു സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത്. രവീന്ദ്രന്‍ പട്ടയങ്ങള്‍ ഉള്‍പ്പെടെ. റിസോര്‍ട്ടുകള്‍ക്കെതിരെയുള്ള നടപടികള്‍ അനധികൃത നിര്‍മ്മാ‍ണത്തിനെതിരെ എന്നരീതിയില്‍ മാത്രം ആകാമായിരുന്നു. സ്വന്തം ഇമേജ് എന്ന ലക്ഷ്യം മാത്രം മുന്‍ നിര്‍ത്തിയുള്ള വി എസ്ന്റെ എടുത്തുചാട്ടം കൊണ്ട് ചെറുകിടക്കാര്‍ തീ തിന്നേണ്ടിവന്നു. വന്‍ കിടക്കാര്‍ക്ക് ഒന്നും സംഭവിച്ചതുമില്ല.

അന്യന്‍ said...

ഒരാള്‍ സഹതാപാര്‍ഹമായ അവസ്ഥയില്‍ നില്‍ക്കുമ്പോഴുള്ള പരിഹാസമാണ് മാരീചന്‍ നടത്തിയത്.


മൂന്നാറില്‍ വലിയപ്രശ്നമുണ്ടായിട്ടല്ല വിഎസിന്റെ സന്ദര്‍ശനം. അല്ലെങ്കിലും മൂന്നാറിലേത് ഒരു മുഖ്യമന്ത്രി നേരിട്ടുചെന്ന് തീര്‍ക്കേണ്ട കാര്യമൊന്നുമല്ല. ഇന്നാട്ടില്‍ നിയമമുണ്ട്, അത് നടപ്പാക്കാനുള്ള സംവിധാനങ്ങളുണ്ട്. ഭൂമി കയ്യേറ്റങ്ങളുണ്ടാകുമ്പോള്‍ ഓരോ കേസും പ്രത്യേകം പരിശോധിച്ച് നോട്ടീസ് കൊടുക്കണം, മറുപടി വാങ്ങണം, തൃപതികരമല്ലെങ്കില്‍ അടുത്ത നടപടിയായ കുടിയൊഴിപ്പിക്കലിലേക്ക് കടക്കണം.

മൂന്നാറില്‍ നടന്നത് ഇതൊന്നുമല്ല. മൂന്നു പൂച്ചകള്‍ ചെല്ലുന്നു, മീശ പിരിച്ചും കോട്ടിട്ടുംമറ്റും അവര്‍ അവിടെയിവിടെ ചുറ്റി നടക്കുന്നു. കുറെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ പറയുന്നു. ശരിക്കും ഒരു പൊറാട്ടുനാടകം.

കലക്ടറേറ്റിലെ സാധാരണ ഉദ്യോഗസ്ഥരെക്കൊണ്ട് ചെയ്യിക്കേണ്ട കാര്യത്തില്‍
എന്തിന് ഒരു മുഖ്യമന്ത്രിയെ നേരിട്ട് ഇടപെടുവിച്ചു?
തലസ്ഥാനത്തുനിന്ന് 'ഈ സ്ഥലം സര്‍ക്കാര്‍ വക' എന്ന് എഴുതിയ ബോര്‍ഡുമായി മൂന്നാറില്‍ ചെന്ന് പത്രക്കാരെ വിളിച്ചുകൂട്ടി നാടകം നടത്തി നാണംകെടാന്‍ കേരള സംസ്ഥാനത്തെ ഏറ്റവും അംഗീകാരമുള്ള ജനകീയ നേതാവിനെ വലിച്ചിഴച്ചതാരാണ്?

മൂന്നാറിനേക്കാള്‍ പ്രകടവും വലിയതുമായ കയ്യേറ്റങ്ങള്‍ അനവധിയുണ്ട്. അത്തരം കയ്യേറ്റങ്ങള്‍ കണ്ടില്ലെന്നു നടിച്ചുതന്നെയാണ് മൂന്നാറിനെ ഉപയോഗിച്ച് അനുചിതമായ നാടകങ്ങളാടുന്നത്.
കേരളത്തിന്റെ മുഖ്യമന്ത്രിയെ ഉപയോഗിച്ച് നിഗൂഢമായ രാഷ്ട്രീയ ചൂതാട്ടം നടത്തുന്ന ഒരു സംഘം ഇതിനു പിന്നിലുണ്ട്. വിഎസ് എന്ന ആരാധ്യനായ നേതാവിന്റെ പേരും പദവിയും ജനസമ്മതിയും സങ്കുചിതമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗംചെയ്യുന്ന ആ കള്ളക്കൂട്ടത്തിന്റെ ഉപജാപങ്ങളാണ് ഇപ്പോള്‍ കാണുന്നത്.

സെസ് കാര്യത്തിലും ഇതേ സംഘവും അവരുടെ ലക്ഷ്യങ്ങളുമാണ് അഴിഞ്ഞാടിയത്. തല്‍ക്കാലം സെസ് വിഷയത്തില്‍ അവര്‍ക്ക് തിരിച്ചടി നേരിട്ടു. അതിനെ മറികടക്കാന്‍ കണ്ടെത്തിയ മാര്‍ഗമാണ് 'വീണ്ടും മൂന്നാര്‍'.

സെസ് കാര്യത്തില്‍ വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും തമ്മില്‍ തര്‍ക്കമുണ്ടാകേണ്ട കാര്യമില്ല. രണ്ടുപേരും ഒരു പാര്‍ട്ടി പ്രതിനിധികളായതുകൊണ്ട് ഭിന്നാഭിപ്രായമുണ്ടായാലും അവര്‍ക്ക് ഭിന്നരീതിയില്‍ തീരുമാനമെടുക്കാനാവില്ല.

ഐ ടി വകുപ്പ് മുഖ്യമന്ത്രി പിടിച്ചെടുത്തതാണെന്ന് വാര്‍ത്തയുണ്ടായിരുന്നു. അങ്ങനെ സ്വയം തീരുമാനിച്ച് വകുപ്പുതന്നെ പിടിച്ചെടുക്കുകയും അതിന് പിന്നീട് പാര്‍ട്ടി അംഗീകരണം നേടുകയും ചെയ്ത ആള്‍ക്ക് തന്റെ മന്ത്രിസഭയിലെ ഒരംഗത്തിന്റെ 'അനാവശ്യ ഇടപെടല്‍' തടുക്കാന്‍ കഴിയുന്നില്ല എന്ന വാദം കോടതിച്ചെലവുസഹിതം തള്ളിക്കളയാവുന്നതാണ്.

സിപിഎം എന്ന പാര്‍ട്ടിയെ രണ്ടാക്കി കാണുക,വിഎസ് പ്രതിനിധാനം ചെയ്യുന്നത് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് വഴിയെന്നും പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളവരുടേത് പരിഷ്കരണത്തിന്റെ വഴിയെന്നും മുദ്ര കുത്തുക, വിഎസിനെ വെച്ച് മൂന്നാര്‍, സെസ് പോലുള്ള ഷോകള്‍ ആസൂത്രണംചെയ്ത് അത് സ്ഥാപിക്കാന്‍ ശ്രമിക്കുക, അടിക്കടി പുതിയ വിവാദങ്ങളുണ്ടാക്കി സിപിഎമ്മിനെ ജനങ്ങള്‍ക്കുമുന്നില്‍ സംശയത്തിന്റെ നിഴലിലാക്കുക-ഇതൊക്കെയാണ് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍.

ഈ സത്യങ്ങള്‍ കാണുന്നവര്‍ക്ക് കാളിദാസനെപ്പോലുള്ളവര്‍ കൊണ്ടുവരുന്ന വാദങ്ങള്‍ കണ്ടാല്‍ ഓക്കാനം വരും.

ഇതൊന്നും വാദിച്ചു ജയിക്കേണ്ട സംഗതികളല്ലെന്നും കണ്ട് സഹതപിക്കേണ്ട വെപ്രാളങ്ങളാണെന്നും തിരിച്ചറിഞ്ഞാല്‍ എല്ലാവര്‍ക്കും സുഖമായി ഉറങ്ങാം.

Srivardhan said...

അച്യുതനന്ദനെക്കാല് കൂടുതല്‍ ഉയരത്തില്‍ കെട്ടിപ്പൊക്കിയ manufacture ചെയ്യപ്പെട്ട തോറ്റ കോലങ്ങലായ മീഡിയ പുന്ഗവന്മാരുമ് നമ്മുടെ നാട്ടിലുണ്ട്. അതിലൊന്നാണ് മാരീചന്‍ പരാമര്‍ശിച്ച PK പ്രകാശന്‍. പ്രകാശന്റെ കുറച്ചുകാലം മുമ്പു വന്ന ഒരു റിപ്പോര്ട്ട് ജനം മറന്നു കാണും. ലിസ് കോഴയുമായി ബന്ധപ്പെട്ട് ദേശാഭിമാനിയില്‍ നിന്നും പാര്‍ടിയില്‍ നിന്നും വേണുഗോപാലിനെ പുറത്താക്കിയല്ലോ . തുടര്‍ന്നു ഒരു റിപ്പോര്ട്ട് പ്രകാശന്‍ പടച്ചു വിട്ടു. അത് ഏതാണ്ട് ഇങ്ങനെ ആയിരുന്നു.(നെറ്റ് തപ്പിയെന്കിലും മാധ്യമം പത്രത്തിന്റെ ഈ റിപ്പോര്‍ട്ടിന്റെ ലിങ്ക് കിട്ടുന്നില്ലാ ).എന്റെ ഓര്‍മയില്‍ ആ റിപ്പോര്‍ട്ട് ഇങ്ങനെ

" വേണുഗോപാലിനെ പിണറായി , ജയരാജന്‍ എന്നിവര് ചേര്ന്നു ഗള്‍ഫിലേക്ക് നാട് കടത്താന്‍ തീരുമാനിച്ചു..കേസ് വന്നാല്‍ ഇവര്‍ക്കൊക്കെ പിടിച്ചു നില്‍ക്കാന്‍ വിഷമമായതിനാല്‍ cpm ഔദ്യോദിക നേതൃത്വം ഇങ്ങനെ തീരുമാനിച്ചു..."

സുഹൃത്തുക്കളെ ഇപ്പോള്‍ വേണുഗോപാല്‍ എവിടെ ആണ്. ഒന്നാം നമ്പര്‍ സിന്‍ഡിക്കേറ്റ്‌ മംഗളം പത്രത്തില്‍. ചിപ്പി, മുത്ത്‌ എന്നിങ്ങനെ അശ്ലീല, ഇക്കിളി കൊച്ചു പുസ്തകം പടച്ചു വിടുന്നു എന്ന് 35 വര്‍ഷമായി പത്രത്തിന്റെ ലേഖകനായിരുന്ന വ്യക്തി തന്നെ പത്ര സമ്മേളനം വിളിച്ചു ലോകരോട്‌ പറഞ്ച അതെ പത്രത്തില്‍....
എങ്ങനെയുണ്ട് ഇവന്മാരുടെയൊക്കെ വിശ്വാസ്യത...ഇനി സത്യവുമായി ആ റിപ്പോര്‍ട്ടിന് വിദൂര ബന്ടമെന്കിലും ഉണ്ടായിരുന്നെന്കില്‍ CPM നേതൃത്വത്തില്‍ ധാരാളം സ്ഥാ‍പനങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ തന്നെ ഉണ്ടല്ലോ, എന്തിന് മംഗളം?

വീണ്ടും നമുക്കു EMS നെ ഓര്‍ക്കാം..."ഏതെങ്കിലും വലതുപക്ഷ Mainstream മീഡിയ എന്നെ പ്രശംസിച്ചാല്‍ എനിക്ക് തെറ്റ് പറ്റിയോ എന്ന് ഞാന്‍ സ്വയം വിമര്‍ശനത്തിനു വിധേയനാകും" എന്ന്നു പറഞ്ഞ, താന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ച സുശീല ഗോപാലന്‍ State committee ല്‍ തോല്പ്പിക്ക പെട്ടപ്പോഴും വിജയിച്ച നായനാരെ "എന്റെ പാര്‍ടിയുടെ മുഖ്യമന്ത്രി" എന്ന് ഉറക്കെ പറഞ്ഞ EMS....

ജീവിച്ചിരുന്നപ്പോള്‍ ഏറനാട്ടിലെ വിക്കന്‍ എന്നും മരിച്ചപ്പോള്‍ മഹാ മനീഷി എന്നും main stream media ചെറ്റകള്‍ ചിലക്കുന്ന അതേ EMS

Srivardhan said...

അന്യന്‍ you said it....വസ്തുതകളുടെ യഥാര്‍ത്ഥ മര്‍മ്മം താന്കള്‍ പറഞ്ഞതു തന്നെ. പരിണത പ്രജ്ഞാനായ ഒരു രാഷ്ട്രീയ നേതാവ് അതും ഒരു കമ്മ്യൂണിസ്റ്റ് നേതാവ്, 70 വര്ഷത്തെ അനുഭവ പരിചയമുള്ള നേതാവ് എങ്ങനെ ഇങ്ങനെ ആയി, അതും കഴിഞ്ഞ 6 വര്‍ഷതുനിള്ളില്‍ കമ്മ്യൂണിസ്റ്റ് ശൈലിക്ക് തികച്ചും അന്യമായ രീതിയില്‍ എന്നത് ഒരു research നു പോലും വിഷയമാക്കേണ്ട(പരിഹാസമല്ല, തികച്ചും സീരിയസ് ആയ അഭിപ്രായമാണിത്) political psychology യുടെയും political hijacking, അതിന് വേണ്ടിയുള്ള well organised network ന്റെയും ഒക്കെ micro functioning ലേക്ക് കണ്ണ് പതിയേണ്ട കാര്യങ്ങളും കാരണങ്ങളുമാണ്.അതുകൊണ്ട് തന്നെ ഭാവിയില്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടി കള്‍ക്ക് ഒരു കേസ് സ്റ്റഡി ആക്കാവുന്ന വിഷയവുമാണ്‌...

kaalidaasan said...

ജീവി,

ചെറുകിട കയ്യേറ്റങ്ങള്‍ ലീഗലൈസ് ചെയ്യാന്‍ തുടങ്ങിയാല്‍ കേരളത്തിലങ്ങോളമിങ്ങോളം കയ്യേറിയതെല്ലാം ലീഗലൈസ് ചെയ്യേണ്ടി വരും മൂന്നാറില്‍ തന്നെ റ്റാറ്റ മത്രമാണ്, വന്‍കിട കയ്യേറ്റങ്ങള്‍ നടത്തിയിട്ടുളത്. അവിടെ കൂടുതലും പാട്ടത്തിനെടുത്ത ഭൂമി റ്റാറ്റ മറിച്ചു വില്‍ക്കുകയാണൂണ്ടായത്. കലാകാലങ്ങളായി കേരളത്തില്‍ ഭരണം നടത്തിയവര്‍ അതിനു‍ ഒത്താശ ചെയ്തു കൊടുത്തു. ഇന്നു വരെ ആരും അതിനെതിരെ നീങ്ങാന്‍ ധര്യപ്പെട്ടില്ല. ഒരാള്‍ അതിനു തുനിഞ്ഞപ്പോള്‍ സകല ‍ കയ്യേറ്റങ്ങളുടെയും കുഴലൂത്തുകാര്‍ വ്യക്തി വൈരാഗ്യം തീര്‍ക്കുവാന്‍ അദ്ദേഹത്തിന്റെ പുറത്തു കയറുന്ന കാഴ്ച്ചയാണിപ്പോള്‍ കാണുന്നതും


ഒരു ചെറുകിടക്കാരും തീ തിന്നേണ്ടി വന്നില്ല. വീടു വയ്ക്കാന്‍ ഭൂമി കയ്യേറിയ ആരെയും ഒഴിപ്പിച്ചില്ല. അങ്ങനെ ചെയ്യുമെന്ന് ആരും പറഞ്ഞമില്ല. ഭൂമി കയ്യേറി ബിസിനസ് നടത്തിയവരെയാണ്, ഒഴിപ്പിച്ചതുമൊഴിപികാന്‍ ‍ ശ്രമിച്ചതും . താമസിക്കാന്‍ വീടു വച്ചു താമസിച്ച ആരെയെങ്കിലും ഒഴിപിച്ചതായോ അവരുടെ വീടുകള്‍ ഇടിച്ചു നിരത്തിയതായോ ജീവിക്കു ചൂണ്ടിക്കാണിക്കാമോ?

kaalidaasan said...

ഇവിടെ മിക്കവരും പുല്‍ക്കൂട്ടിലെ നായയുടെ സ്വഭാവക്കാരാണ്. വലിയ ആദര്‍ശം പ്രസംഗിക്കും . എന്തു ചെയ്യണമെന്ന്‍ ഒരു മുഖ്യമന്ത്രിയെ വരെ ഉപദേശിക്കും . അതിനു ശേഷം ആരെന്തു ചെയ്താലും അതില്‍ പല ഗൂഡ ലക്ഷ്യങ്ങളും കണ്ടെത്തും .

അന്യനേപ്പോലുളവര്‍ മറക്കുന്ന ഒരു കാര്യമുണ്ട്. അതു പൊടിതപ്പിയെടുക്കാന്‍ കുറച്ചു പിന്നോട്ട് സഞ്ചരിക്കേണ്ടി വരും .. വി എസ് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും അതിനു മുമ്പും , റ്റാറ്റയുടെ ഭൂമി കയ്യേറ്റത്തേപ്പറ്റി പറഞ്ഞതും അതിനെതിരെ പ്രവര്‍ത്തിച്ചതും കുറച്ചുപേര്‍ക്കെങ്കിലും ഓര്‍ക്കാന്‍ പറ്റുമെന്നാണെനിക്കു തോന്നുന്നത്. അന്നെല്ലാം എത്രയോ വേദികളില്‍ അദ്ദേഹം ഇടതുപക്ഷ ജനധിപത്യമുന്നണി അധികാരത്തില്‍ വന്നാല്‍ റ്റാറ്റയും മറ്റുള്ളവരും കയ്യേറിയ ഭൂമി തിരിച്ചു പിടിക്കും എന്നു പറഞ്ഞിട്ടുണ്ട്.

അധികാരത്തിലെത്തി കഴിഞ്ഞ് പറഞ്ഞ പോലെ പ്രവര്‍ത്തിച്ചപ്പോള്‍ അതു പ്രതിഛായ നിര്‍ മ്മാണമാണ്, വേറെയാരോ ഉപദേശിക്കുന്നതു കൊണ്ടാണിതു ചെയ്യുന്നത്, പാര്‍ട്ടിയെ ധിക്കരിക്കുന്നു, കളകറ്ററേറ്റിലെ സാധാരണ ഉദ്യോഗസ്ഥരേക്കൊണ്ട് ചെയ്യിക്കേണ്ട കാര്യങ്ങള്‍ എന്തിനു മുഖ്യമന്ത്രിയേക്കൊണ്ട് ചെയ്യിക്കുന്നു, ഇതു വഴി നാണം കെടാന്‍ കേരള സംസ്ഥാനത്തെ ഏറ്റവും അംഗീകാരമുള്ള ജനകീയ നേതാവിനെ വലിച്ചിഴക്കുന്നു, തുടങ്ങിയ സാങ്കല്‍പ്പിക ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഇവരുടെ അജണ്ട പുറത്തു വരുന്നു. കേരളത്തിലെ നിയമങ്ങള്‍ എങ്ങനെ ഭരികുന്നവരും മറ്റുള്ളവരും കൂടി ദുരുപയോഗം ചെയ്തു എന്ന് കേരളിയര്‍ക്കെല്ലാം അറിവുള്ളതാണ്.

കേരളത്തിലെ സാധാരണ ഉദ്യോഗസ്ഥരാണ്, അനധികൃതമായി കയ്യേറിയ ഭൂമിക്ക് പട്ടയം കൊടുത്തതെന്നും മാലോകര്‍ക്കൊക്കെ അറിവുള്ളതാണ്. കള്ളന്‍മാരെ തനെ ഖജനാവ് ഏല്‍പ്പിക്കണം എന്നു പറയുന്നവരുടെ ഉദ്ദേശ്യശുദ്ധി ആരും ചോദ്യം ചെയ്യാന്‍ പാടില്ല.

ഒരു ദുരന്തമുണ്ടാവുമ്പോള്‍ മന്ത്രിയോ മുഖ്യമന്ത്രിയോ വന്നില്ല എന്നും ഇവരൊക്കെ വലിയ വായില്‍ നിലവിളിക്കും . ഉദ്യോഗസ്ഥന്‍മാര്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടല്ലൊ എന്നൊന്നുമപ്പോളവര്‍ പറയില്ല.


പുല്‍ക്കൂട്ടിലെ നായകള്‍ സാധാരണ നായകളല്ല. സാധാരണ നായകള്‍ എന്തിനും കുരക്കും . ഈ നായകള്‍ പക്ഷെ ചിലതിനു വേണ്ടി മാത്രം കുരക്കും . പശു പുല്ലു തിന്നുമ്പോള്‍ മാത്രം കുരക്കും . അവര്‍ പുല്ലു തിനുകയുമില്ല തീറ്റുകയുമില്ല.

സ്മാര്‍ട്ട് സിറ്റി കേരള താല്‍പ്പര്യത്തിനനുസരിച്ചു മാറ്റിയെഴുതിയാല്‍ അതു പ്രതിഛായ നിര്‍മ്മാണം . സ്മാര്‍ട്ടി സിറ്റിയേക്കുറിച്ച് ആരംഭം മുതല്‍ വി എസ് പറഞ്ഞതൊന്നും അവര്‍ക്ക് ഓര്‍ക്കേണ്ട. ലക്ഷ്യം പുല്ലു തീറ്റുകയില്ല എന്നതാണല്ലോ. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതും പ്രതിഛായ നര്‍മ്മാണം . കയ്യേറ്റങ്ങളേക്കുറിച്ച് വര്‍ഷങ്ങളായി വി എസ് പറഞ്ഞതൊന്നും ഓര്‍ക്കേണ്ടല്ലോ, പുല്‍ക്കൂട്ടിലെ നായക്കു ഭൂതകലത്തെക്കുറിച്ച് എന്തിനോര്‍ക്കണം , പുല്ലു തീറ്റുകയില്ല എന്നതാണല്ലോ ലക്ഷ്യം . സെസ് കാര്യത്തില്‍ ഭൂമാഫിയകള്‍ ഭൂമി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ശ്രമിക്കുകയും അതിനെതിരെ ഒരു സര്‍ക്കാര്‍ നയം ഉണ്ടാക്കിയതും പ്രതിഛായ നിര്‍മ്മാണം മാത്രം . അതു എന്തിനു വേണ്ടിയാണെന്ന് ഓര്‍ക്കേണ്ടല്ലൊ, പുല്‍ ക്കൂട്ടിലെ നയായുടെ ലക്ഷ്യം പുല്ലു തീറ്റാതിരിക്കലല്ലേ.

വി എസ് എന്തു ചെയ്താലും അതു ഒന്നുകില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗം അല്ലെങ്കില്‍ പ്രതിഛായ നിര്‍മ്മാണം . എല്ലാ പുല്‍ക്കൂടുനായകളും ഒരേ സ്വരത്തില്‍ അതു പറയും . സ്വന്തം മൂക്കിനപ്പുറവും മനസില്‍ അരക്കിട്ടുറപ്പിച്ച വ്യക്തി വിരോധത്തിനപ്പുറവും കാണാന്‍ കഴിവില്ലാത്ത കൂപ മണ്ഠൂകങ്ങള്‍ . ഇവര്‍ക്ക് ഒരുദ്ദേശ്യമേ ഉള്ളു. വി എസ് ഒരു കഴിവുമില്ലാത്ത ഒരു വിഡ്ഡിയാണെന്നു സ്ഥാപിക്കുക. അദ്ദേഹം ചെയ്യുന്ന എല്ലാത്തിനും പിന്നില്‍ കുറെ സ്തുതിപാഠകരാണെന്നു പറഞ്ഞു സമാധാനിക്കുക. മറ്റുളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുക. ഹെയിറ്റ് ക്ളബ്ബുണ്ടാക്കിയാല്‍ അതല്ലാതെ എന്തു ചെയ്യാന്‍ പറ്റും ?

kaalidaasan said...

ശ്രീവര്‍ ദ്ധന്റെ ലക്ഷ്യം നല്ലതു തന്നെ.

താങ്കള്‍ ഒരു കമ്യൂണിസ്റ്റാണോ എന്നെനിക്കറിയില്ല. എങ്കിലും ചോദിക്കട്ടേ. എന്താണു കമ്യൂണിസ്റ്റ് ശൈലി? സ്റ്റാലിന്‍ സോവിയറ്റ് യൂണിയനില്‍ നടപ്പിലാക്കിയതാണോ? മാവോ ചൈനയില്‍ നടപ്പിലാക്കിയതാണോ? കാസ്റ്റ്രോ ക്യൂബയില്‍ നടപ്പിലാക്കിയതാണോ? അതോ പോള്‍ പോട്ട് കംബോഡിയയില്‍ നടപ്പിലാക്കിയതാണോ?

പത്രമാധ്യമങ്ങള്‍ക്കും പത്രലേഖകര്‍ക്കും അവരുടേതായ അജണ്ടകളുണ്ട്. ഇന്നത്തെ പത്രധര്‍മം എന്നാല്‍ പണമുണ്ടാക്കുക എന്നതാണ്. ജനങ്ങളെ നന്നാക്കുക എന്നതൊക്കെ പഴയതും കാലഹരണപെട്ടതുമായ പരിപാടികളാണ്. അവര്‍ ഒരു നേതാവിനേയോ വ്യക്തിയേയോ പിന്തുണക്കുന്നുണ്ടെങ്കില്‍ അതിനു അവരുടേതായ ന്യായീകരണം ഉണ്ടാകും .


കേരളത്തിലെ പത്രങ്ങള്‍ ഒരിക്കലും ഒരു കമ്യൂണിസ്റ്റുനേതാവിനെ ഒരു പരിധി വിട്ടു പിന്തുണക്കാറില്ല. എ എം എസിനെപ്പോലും പത്രങ്ങള്‍ കൂടുതലും വിമര്‍ശിച്ചിട്ടേ ഉള്ളൂ. വി എസിനെ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പു വരെ ഇവരെല്ലാം വളരെ നികൃഷ്ടമായ രീതിയില്‍ വിമര്‍ശിച്ചിരുന്നു. ഇ എം എസ് ഏതെങ്കിലും ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടതായി എങ്ങും വായിച്ചിട്ടില്ല. സമൂഹം അദ്ദേഹത്തിനു കല്പിച്ചു നല്കിയത് ഒരു താത്വികാചാര്യന്റെ പദവി ആയിരുന്നു. കേരളത്തില്‍ നടന്ന ഏതെങ്കിലും പ്രശ്നങ്ങളില്‍ വി എസിനേപ്പോലെയോ എ കെ ജിയേപ്പോലെയോ അദ്ദേഹം പങ്കെടുത്തതായോ ഇടപെട്ടതായോ എങ്ങും വായിച്ചിട്ടില്ല. പക്ഷെ വി എസ് പല ഇടപെടലുകളും നടത്തി. അത് രഹസ്യമായി ഒന്നും അല്ല. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന സകല കേരളീയരുടെയും കണ്മുമ്പിലാണത് സംഭവിച്ചത്. അതു പത്രങ്ങള്‍ തമസ്കരിച്ചില്ല എന്നതു ശരി. പല കമ്യൂണീസ്റ്റുനേതാക്കളുടേയും പ്രവര്‍ത്തികള്‍ പത്രങ്ങള്‍ തമസ്കരിക്കാറുണ്ടെന്നതും ശരിയാണ്.


ഇ എം എസ് സുശീലാ ഗോപാലനെ മുഖ്യമന്ത്രി സ്ഥാനത്തേക്കു നിര്‍ദ്ദേശിച്ചതും അതിനെ പാര്‍ട്ടി തള്ളക്കളഞ്ഞതും ഇവിടെ പരാമര്‍ശിച്ചതെന്താണെന്നു മനസിലായില്ല. ഇ എം എസിനേപ്പോലുള്ള ഒരാളുടെ നിര്‍ദ്ദേശം പാര്‍ ട്ടി തള്ളക്കളഞ്ഞിട്ടുണ്ട്. വി എസിന്റെ പ്രയത്ന ഓഹരി എന്ന നിര്‍ദ്ദേശം തള്ളിക്കളഞ്ഞപ്പോള്‍ ഇവിടെ കിരണിനേപ്പോലുള്ളവര്‍ വി എസിന്റെ ഭയങ്കര പരാജയമായും മഹാ സംഭവമായും അതു ചിത്ത്രീകരിച്ചതു ശ്രീവര്‍ദ്ധന്‍ കണ്ടൊ ആവോ.

അതു പോലെ ഏതെങ്കിലും നേതവിനെ തെരഞ്ഞെടുത്തപ്പോള്‍ വി എസ് അതു തന്റെ നേതാവല്ല, പാര്‍ട്ടി യുടെ നേതാവല്ല എന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനിവിടെ സാംഗത്യമുണ്ടാകുമായിരുന്നു.

കേരളത്തില്‍ ഇതിനു മുമ്പ് ഒരു ഭരണാധികാരിയും ചെയ്യാത്ത തരത്തില്‍ മൂന്നാറിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചു. സമൂഹത്തോട് യാതൊരു പ്രതിബധതയുമില്ലാത്ത പത്രങ്ങള്‍ പോലും അതിനെ വിമര്‍ശിച്ചില്ല. അതുകൊണ്ട് ആരും അതിനെ എതിര്‍ത്തുമില്ല. എതിര്‍ത്തത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ തന്നെ ചിലരും , സി പി ഐയിലെ കുറെപ്പേരും വി എസ് വിരോധം മുഖമുദ്രയാക്കിയ ശ്രീവര്‍ദ്ധനേപ്പോലുള്ള ചിലരുമാണ്. അവര്‍ക്കൊക്കെ അത് പ്രതിഛായ നിര്‍മ്മണത്തിന്റെ ഭാഗമായാണു കാണാന്‍ പറ്റിയുള്ളു. ഇപ്പോഴും പറ്റുന്നുള്ളു. വി എസ് വിരോധം മാറ്റി വച്ചിട്ട് ചിന്തിക്കാനൊന്നും ഞാന്‍ പറയുന്നില്ല. കാരണം നിങ്ങള്‍ക്കാര്‍ക്കും അതിനു സാധിക്കില്ല.

ഒരു വര്‍ഷം മുമ്പ് നടന്ന മൂന്നാര്‍ ദൌത്യം പരാജയപ്പെട്ടു .അതു എന്തുകൊണ്ടാണ് എന്നു കേരളത്തിലെല്ലാവര്‍ക്കും അറിയാം . അതു പക്ഷെ നിങ്ങളില്‍ ചിലര്‍ ബ്ളോഗുകളില്‍ എഴുതുന്നതല്ല. അത് മാധ്യമങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. അതു കൊണ്ടാണവര്‍ രണ്ടാമത്തെ ഉദ്യമത്തിനും പ്രാധാന്യം കൊടുക്കുന്നത്. അവരെല്ലാം വി എസിന്റെ സ്തുതിപാഠകരോ വി എസ് ഏര്‍പ്പാടാക്കിയവരോ ആണെന്നു നിങ്ങള്‍ക്കൊക്കെ വിശ്വസിക്കുകയും ചെയ്യാം . അതു കമ്യൂണിസ്റ്റു ശൈലിയില്‍ നിന്നും വ്യതിചലിക്കലാണെന്നു ഗവേഷണം നടത്തി എന്താണു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്? കമ്യൂണീസ്റ്റു ശൈലിയില്‍ നിന്നും വ്യതി ചലിച്ചു, ഒറ്റയാന്‍ പോക്കു നടത്തി, തന്‍ പ്രമാണിത്തം കാണിച്ചു എന്നെല്ലാം കുറച്ചു പേര്‍ തീരുമാനിച്ചു കഴിഞ്ഞല്ലോ. സ്തുതി പാഠകരെ ഏര്‍പ്പാടാക്കി നാടകം കളിക്കുന്നു എന്നാണ് ഈ ബ്ളോഗിന്റെ ചര്‍ച്ചാ വിഷയം തന്നെ. ഇതില്‍ കൂടുതല്‍ എന്തു കണ്ടെത്തലാണ്, ശ്രീവര്‍ദ്ധന്റെ പുതിയ ഗവേഷണം കൊണ്ട് ഉണ്ടാകാന്‍ പോകുന്നത്?

വി എസ് ഏതു കമ്യൂണിസ്റ്റാശയത്തില്‍ നിന്നും വ്യതി ചലിച്ചു എന്ന് ശ്രീവര്‍ദ്ധന്‍ ഇതു വരെ വ്യക്തമാക്കിയില്ല. ഏതെങ്കിലും കമ്യൂണിസ്റ്റാശയത്തില്‍ നിന്നും വ്യതി ചലിച്ചതായി ഒരു വിമര്‍ശകനും അദ്ദേഹത്തെ കുറ്റപെടുത്തിയിട്ടില്ല ഇതു വരെ.

പക്ഷെ കമ്യൂണിസ്റ്റാശയങ്ങളില്‍ നിന്നും വ്യതി ചലിച്ചു എന്നു സമൂഹം വിലയിരുത്തിയ ചില സംഭവങ്ങള്‍ കേരളത്തില്‍ നടന്നു. അറിയപ്പെടുന്ന സാമ്പത്തിക കുറ്റവാളിയായ സാന്റിയാഗോ മാര്‍ട്ടിനില്‍ നില് നിന്നും പാര്‍ട്ടി പണം സ്വീകരിച്ചു. ലിസ് ചാക്കോ എന്ന കള്ളപ്പണമിടപാടുകാരനില്‍ നിന്നും പാര്‍ട്ടി നേതാവ് കൈക്കൂലി വാങ്ങി, അതു നേതാക്കള്‍ അറിഞ്ഞിട്ടും ഒരു നടപടിയുമെടുക്കാതെ ഒരു വര്‍ഷത്തോളം രഹസ്യമാക്കി വച്ചു. ഇടുക്കിയിലെ പാര്‍ട്ടി ഓഫീസ് സര്‍ക്കാര്‍ ഭൂമി കയ്യേറിയാണു നിര്‍മ്മിച്ചിരിക്കുന്നത്. 30% ജനങ്ങള്‍ ദാരിദ്യ്ര്യ രേഖക്കു താഴെ ജീവിക്കുന്ന സ്ഥലത്ത് പാര്‍ട്ടി പണക്കാര്‍ക്ക് വേണ്ടി അമ്യൂസ്മെന്റ് പാര്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലും നടത്തുന്നു. ചെങ്ങറയില്‍ ആയിരത്തോളം ഭൂരഹിതര്‍ കിടപ്പാടത്തിനു വേണ്ടി സമരം ചെയ്യുമ്പോള്‍ പാര്‍ട്ടി സെക്രട്ടറി ഭൂപരിഷ്കരണം ലക്ഷ്യം കണ്ടു എന്നു പറയുന്നു. ഇതൊക്കെയല്ലേ ശ്രീവര്‍ദ്ധന്‍ , ശരിക്കും കമ്യൂണിസ്റ്റാശയങ്ങളില്‍ നിന്നുമുള്ള വ്യതി ചലനം . ഇതിനേക്കുറിച്ചുകൂടി ഗവേഷണം നടത്തേണ്ടതല്ലേ?

Ralminov റാല്‍മിനോവ് said...

സീപ്പീയെം മൂന്നാറില്‍ ചെറുകിട കയ്യേറ്റക്കാരുടെ കൂടെ തന്നെയാണു്. 5 സെന്റും 10 സെന്റും കയ്യേറിയവരുടെ കൂടെ തന്നെയാണു്. ഇതെന്റെ നിരീക്ഷണമല്ല, വിലയിരുത്തലല്ല. ആ പാര്‍ട്ടിയുടെ മൂന്നാറിലെ നേതാവു് പറഞ്ഞതു് കണ്ടതാണു്. അദ്ദേഹത്തെ ഇതേവരെ പാര്‍ട്ടി പുറത്താക്കിയിട്ടുമില്ല.
മൂന്നാര്‍ ടൌണ്‍ കയ്യേറിയുണ്ടായതാണു്. അതൊഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ വിവരമറിയുമെന്നാണു് പറഞ്ഞതു്. മുഖ്യന്‍ വന്നിട്ടു് വേറെ വലിയ കയ്യേറ്റങ്ങളൊക്കെ സന്ദര്‍ശിച്ചു് , പഠിക്കാനുള്ളതൊക്കെ കണ്ടു് , മൂന്നു് മാസത്തിനുള്ളില്‍ ഭൂവിതരണം പ്രഖ്യാപിച്ചു് , കാലു്വെട്ടുകാരെ വെല്ലുവിളിച്ചു് , 50 മീറ്റര്‍ ആറിന്റെ ഉണ്ടയില്ലാ വെടിയും പൊട്ടിച്ചു് സ്ഥലം വിട്ടു.
ഭാഗ്യത്തിനു് വെളിയം കേറി സെസിന്റെ കലാപം ഏറ്റെടുത്തിട്ടുണ്ടു്.
വീയെസ്സിന്റെ നിയോജകമണ്ഡലമായ മലമ്പുഴയിലെ സ്പോഞ്ച് അയണ്‍ ഫാക്റ്ററികള്‍ക്കു് നേരെ ഇനിയെന്നാണോ ആവോ ഭവാന്‍ ഇറങ്ങുന്നതു്. അതും പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞിരുന്നതാ.
സ്മാര്‍ട്ട് സിറ്റി റിയല്‍ എസ്റ്റേറ്റുകാരെന്നു് പറഞ്ഞതു് പിണറായിയല്ല, അച്ചുതാനന്ദനാണു്. അദ്ദേഹം സ്മാര്‍ട്ട് സിറ്റിക്കു് വേണ്ടി മറ്റു് സെസുകള്‍ അനുവദിക്കുന്നില്ല എന്നു് എങ്ങനെ എനിക്കു് ...(വാക്കുകള്‍ കിട്ടുന്നില്ല)

Praveen payyanur said...

:-)??

kaalidaasan said...

സീപ്പീയെം മൂന്നാറില്‍ ചെറുകിട കയ്യേറ്റക്കാരുടെ കൂടെ തന്നെയാണ്. എന്നു മാത്രമല്ല, സി പി പാര്‍ട്ടി തന്നെ ഭൂമി കയ്യേറി ആപ്പീസ് പണുതു. 5 സെന്റും 10 സെന്റും കയ്യേറി വീടു പണുതു താമസിക്കുന്നവരുടെ കൂടെ ആണെങ്കില്‍ യതൊരു വിധ അക്ഷേപവും കേള്‍ക്കേണ്ടി വരില്ലായിരുന്നു. 105 ഏക്കര്‍ കയ്യേറി സഹോദരി പുത്രന്റെ പേരിലാക്കിയതാണ്, ആക്ഷേപത്തിനിടയാക്കിയത്. അതൊഴിപ്പിക്കാന്‍ ആരുവന്നാലും കാലു വെട്ടും എന്നു ഒരു ജനാധിപത്യ രാജ്യത്തു പറയുമ്പോള്‍ അത് സുബോധമുള്ളവര്‍ക്ക് മനസിലാവില്ല. പിന്നെ വികലമനസുള്ള റാല്‍മിനോവിനേപ്പൊലുളവര്‍ക്ക് അതു ഒരു സാധാരണ സം ഭവമായിരിക്കാം .

മൂന്നാര്‍ ടൌണ്‍ കയ്യേറിയതാണെന്നും അതൊഴിപ്പിച്ചാല്‍ വിവരമറിയുമെന്നും , അതു കൊണ്ട് മറ്റു കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കന്‍ പാടില്ല എന്നും ഒരു സി പി എം നേതാവു പറയുമ്പോള്‍ അതിലെ അപചയം മനസിലാക്കന്‍ റാല്‍മിനോവ് ബുദ്ധിക്കു ശക്തിയില്ല. റാല്‍മിനോവ് മോഷ്ടിക്കുകയും പോലീസ് കേസെടുക്കാന്‍ ശ്രമിച്ചാല്‍ , മറ്റു മോഷ്ടാക്കളെ ഒക്കെ പിടിച്ചിട്ടു മതി എന്നെ പിടിക്കാന്‍ എന്നു പറയുകയും ചെയ്യുന്ന യുക്തിയേ ഇതിനുമുള്ളൂ.

5 ം 10 ം സെന്റ് ഭൂമി കയ്യേറി വീടുവച്ചവരുടെ കൂടെ തന്നെയാണ്, സി പി എം നില്‍ക്കേണ്ടത്. അവരെ ഒഴിപിക്കില്ല എന്നു മുഖ്യമന്ത്രി വളരെ വ്യക്തമായി പറഞ്ഞിട്ടും ഉണ്ട് .5 ം 10 ം സെന്റ് കയ്യേറി ധന്യശ്രീ പോലെയുള്ള റിസോര്‍ട്ട് പണുതവരുടെ കൂടെ സി പി എം പോലൊരു പാര്‍ട്ടിയുടെ നേതാക്കള്‍ നില്കുന്നതിലും റാല്‍മിനോവിനു ഒരു പ്രശ്നവുമില്ല. അതൊക്കെ ഒഴിപ്പിക്കാന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രമിക്കുന്നതാണല്ലോ റാല്‍മിനോവിന്റെ പ്രശ്നവും . വീടുവയ്ക്കനായി കയ്യേറിയവരുടെ മാത്രം കൂടെയാണ്‌ സി പി എം എന്ന പാര്‍ട്ടി നില്‍ക്കേണ്ടത്. അതിനു പകരം ഭൂമാഫിയകളുടെയും കയ്യേറ്റക്കരുടെയും തോളില്‍ കയ്യിട്ടു ചില നേതാക്കള്‍ നില്‍ക്കുന്നതാണ്, മൂന്നാര്‍ ഉദ്യമം പരാജയപ്പെടാന്‍ കാരണമാകുന്നത്.

.
സ്മാര്‍ ട്ട് സിറ്റി റിയല്‍ എസ്റ്റേറ്റുകാര്‍ തന്നെയാണ്. അതുകൊണ്‌ടാണ്‌ അവര്‍ക്ക് ഭൂമി തീറുനല്‍കാതെ പട്ടത്തിനു മാത്രം നല്‍കുന്നത്. സ്മാര്‍ട്ട് സിറ്റിക്കു വേണ്ടി മറ്റു സെസുകള്‍ അനുവദിക്കില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ 10 സെസ് അപേക്ഷകള്‍ കേന്ദ്രത്തിലേക്കു ശുപാര്‍ശ ചെയില്ലായിരുന്നു. അത് ആ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് മറിച്ചു വില്‍ക്കാന്‍ പാടില്ല എന്ന ഒരു നയമുണ്ടാക്കിയതിനു ശേഷമണു താനും . ഇതൊക്കെ മനസിലാക്കാനുള്ള ബുദ്ധിവികാസം റാല്‍മിനോവിനില്ല.അതു കൊണ്ടാണു വാക്കുകള്‍ കിട്ടാത്തത്.

kaalidaasan said...

ചിന്നക്കനാല്‍: തടഞ്ഞത് 3800 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള സര്‍വേ

തൊടുപുഴ: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്‍ദേശപ്രകാരം ചിന്നക്കനാലില്‍ സര്‍വേ നടത്താന്‍ എത്തിയ ഡെപ്യൂട്ടി കലക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥ സംഘത്തെ സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ തടഞ്ഞതോടെ ഒഴിപ്പിക്കല്‍ നടപടി വീണ്ടും വിവാദത്തിലേക്ക്.

കഴിഞ്ഞ ദിവസം ചിന്നക്കനാല്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രിയുടെയും മന്ത്രി എ.കെ. ബാലന്റെയും നിര്‍ദേശപ്രകാരമായിരുന്നു സര്‍വേ ആരംഭിച്ചത്. ഇതിനെതിരെയായിരുന്നുസി.പി.എം സമരം.

ചിന്നക്കനാലില്‍ കുടില്‍കെട്ടിസമരം നടത്തിയ ഭൂരഹിത ആദിവാസികളെ അടിച്ചോടിച്ച് സി.പി.എം നേതാക്കള്‍ ചെങ്കൊടി നാട്ടിയ പ്രദേശംഉള്‍പ്പെടുന്ന സര്‍വേ നമ്പര്‍ 34/1, 20/1 എന്നിവിടങ്ങളിലെ സര്‍വേയാണ് സി.പി.എം തടഞ്ഞത്.

സി.പി.എം നേതാക്കള്‍ വ്യാജ പട്ടയം ഉപയോഗിച്ച് ഭൂമി കൈയേറിയതായി പരാതി ഉയരുകയും റവന്യൂ ഉദ്യോഗസ്ഥര്‍ അത് ശരിയെന്ന് കണ്ടെത്തുകയും ചെയ്ത സ്ഥലമാണിത്.

ഏറ്റവും കൂടുതല്‍ റിസോര്‍ട്ടുകളുള്ളതും ഇവിടെയാണ്. സര്‍വേ നമ്പര്‍ 34/1 ^ല്‍ 2228 ഏക്കറും സര്‍വേ നമ്പര്‍ 20/1 ^ല്‍ 1662 ഏക്കറുമാണ് സര്‍ക്കാര്‍ ഭൂമി. 3800 ^ല്‍ അധികം ഏക്കര്‍ വരുന്ന ഈ സര്‍ക്കാര്‍ ഭൂമി വ്യാജ പട്ടയം ഉപയോഗിച്ച് വില്ലേജ് ഓഫീസിലെ ബി^1, ബി^2 രജിസ്റ്ററുകള്‍ കൃത്രിമമായി സൃഷ്ടിച്ച് റിസോര്‍ട്ട് മാഫിയ കൈയേറിയതാണെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിംഗ് സര്‍ക്കാറിന് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഈ സര്‍വേ നമ്പറുകളിലെ വന്‍കിട റിസോര്‍ട്ടുകള്‍ക്ക് കലക്ടര്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ഏറ്റവും അവസാനം കഴിഞ്ഞയാഴ്ചയാണ് ഈ സര്‍വേ നമ്പറിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ച മിസ്റ്റ്വാലി റിസോര്‍ട്ട് ഏറ്റെടുക്കാന്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയത്.

സി.പി.എം നേതാവും ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ആല്‍ബിന്‍ വ്യാജ പട്ടയം ഉപയോഗിച്ച് ഭൂമി കൈയേറിയെന്ന് കലക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയ ഏഴേക്കര്‍ സ്ഥലം സ്ഥിതിചെയ്യുന്നതും ഇവിടെത്തന്നെയാണ്.

ഇതുസംബന്ധിച്ച തെളിവെടുപ്പിന് ലാന്റ് റവന്യൂ കമീഷണറെ ചുമതലപ്പെടുത്തിയിരുന്നു. എട്ടുമാസം കഴിഞ്ഞിട്ടും തെളിവെടുപ്പ് നടത്താതെ ഈ ഫയല്‍ ക്ലോസ് ചെയ്തതിനെതിരെ കഴിഞ്ഞ ദിവസമാണ് കലക്ടര്‍ വീണ്ടും റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്.

സര്‍വേ ഉദ്യോഗസ്ഥരെ തടഞ്ഞ വിവരം അറിഞ്ഞ കലക്ടര്‍ അശോക്കുമാര്‍ സിംഗ് പോലിസ് സൂപ്രണ്ട് പി.കെ. കുട്ടപ്പായിയെ വിവരമറിയിച്ചെങ്കിലും പോലിസ് എത്തിയത് 4.15നായിരുന്നു.

തൊട്ടടുത്ത ശാന്തന്‍പാറ സ്റ്റേഷനില്‍നിന്ന് പോലിസ് എത്താന്‍ രണ്ടുമണിക്കൂര്‍ എടുത്തത് കൈയേറ്റക്കാര്‍ക്ക് അനുകൂലമായ നിലപാട് പോലിസ് സ്വീകരിച്ചതിന്റെ ഭാഗമാണെന്ന് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് റേഞ്ച് ഐ.ജി വിന്‍സന്‍.എം.പോള്‍ ഇന്നലെ ഇടുക്കി ജില്ലാ കലക്ടറുമായും ഇടുക്കി എസ്.പിയുമായും മൂന്നാര്‍ ഡിവൈ.എസ്.പിയുമായും ബന്ധപ്പെട്ടു. മുഖ്യമന്ത്രിയുടെ മൂന്നാര്‍ സന്ദര്‍ശന സമയത്ത് ദൌത്യസംഘത്തില്‍ പുതുതായി ഉള്‍പ്പെടുത്തപ്പെട്ട ഐ.ജി വിന്‍സന്‍.എം.പോള്‍ ഇന്ന് ഇടുക്കി സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന. ഇന്നത്തെ സര്‍വേക്ക് വന്‍ പോലിസ് സന്നാഹം ഏര്‍പ്പെടുത്താന്‍ വിന്‍സന്‍.എം.പോള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൂര്‍ത്തി said...

കാളിദാസന്‍ ഇട്ട് ന്യൂസ് ഏത് പത്രമാണെന്നറിയില്ല. മൂന്നാര്‍ പത്രവാര്‍ത്തകള്‍ സംബന്ധിച്ച് പണ്ട് ഞാനിട്ട ഒരു പോസ്റ്റ് ഇവിടെ

Ralminov റാല്‍മിനോവ് said...

കാളിദാസന്‍,
ഞാന്‍ നശീകരണ ഒഴിപ്പിക്കലിനു് എതിരാണു്. വസ്തുവകകള്‍ തല്ലിപ്പൊളിച്ചതു്കൊണ്ടു് കുറച്ചു് കയ്യടി നേടാമെന്നല്ലാതെ എന്തു് ഗുണമാണുള്ളതു് ?
കേരളത്തിലെ ബഹുഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയില്‍ നിന്നു് കേരളീയരുടെ സ്വഭാവമല്ലാതെ എന്തു് പ്രതീക്ഷിക്കാന്‍ ? സാങ്കല്‍പികലോകത്തല്ല ജീവിക്കേണ്ടതു്.
ജോലിയില്ല, കൂലിയില്ല എന്നു് പട്ടിണിസമരം നടത്തുന്ന നാട്ടില്‍ തന്നെയാണു് "വിദേശ" തൊഴിലാളികള്‍ പണിയെടുക്കുന്നതു് എന്നു് ഓര്‍ക്കണം. അവര്‍ക്കു് യാതൊരു അവകാശങ്ങളുമില്ല താനും.
ഞാന്‍ മോട്ടിക്കുകയും പോലീസ് കേസെടുത്താല്‍ ഞാന്‍ കോടതിയില്‍ പറയും എന്നെക്കാള്‍ പത്തിരട്ടി കട്ടവന്മാര്‍ ദോ പുറത്തു് നിക്കുന്നു. അവരെ ആദ്യം പിടിച്ചൂടേ? അങ്ങനെ ചെയ്താല്‍ ചെറിയ കള്ളന്മാര്‍ താനെ ഒഴിഞ്ഞു്പൊയ്ക്കോളും. ഇതു് ഒരു തരം "എണ്ണം തികയ്ക്കലാണു്".

ഗൂഗിള്‍ എര്‍ത്തില്‍ തന്നെ നോക്കിയാലറിയാം എവിടെയൊക്കെ വീടുണ്ടു് റിസോര്‍ട്ടുണ്ടു് എന്നൊക്കെ. ഒരു സാറ്റലൈറ്റ് സര്‍വേയില്‍ തിരുവനന്തപുരത്തെ ആപ്പീസിലിരുന്നു് കാണാം കയ്യേറ്റമൊക്കെ. ആ സാങ്കേതികവിദ്യ ഇപ്പഴും സര്‍ക്കാരിനില്ലെങ്കില്‍ "ഇന്ത്യെന്തു് ഇന്ത്യ , തിച്ചൂരല്ലെ കാണണ്ടതു് " എന്നു് വിലപിക്കേണ്ടി വരും. ഒരു ഐട്ടി മന്ത്രി കൂടിയാണു് സ.അച്ചുതാനന്ദന്‍.
അപ്പോ ഈ ഒരു ഓളം കിട്ടില്ലല്ലോ. കാര്യം ചെയ്യുന്നതിലല്ല, "ചെയ്യാന്‍ നോക്കി, പക്ഷെ ലവന്മാര്‍ സമ്മതിക്കണില്ല" എന്നതിനാണല്ലോ മുന്‍തൂക്കം.
ഞാനൊരു വിവരംകെട്ടവന്‍ തന്നെ. അതുകൊണ്ടാണല്ലോ അച്ചുതാനന്ദന്‍ മുഖ്യനായേക്കും എന്നു് മനസ്സിലായിട്ടും ഈ മുന്നണി അധികാരത്തില്‍ വരാന്‍ വേണ്ടി പ്രവര്‍ത്തിച്ചതു്.

kaalidaasan said...

റാല്‍ മിനോവ്,

നശികരണ ഒഴിപ്പിക്കലിനു താങ്കള്‍ എതിരാണോ അല്ലയോ എന്നത് താങ്കളുടെ കാര്യം . ഇന്‍ഡ്യയില്‍ എല്ലായിടത്തും ഒഴിപ്പിക്കുന്നത് കയ്യേറ്റ ഭൂമിയിലെ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തിയാണ്. അതിനു ആരും കയ്യടിക്കനാവശ്യപ്പെട്ടും ഇല്ല. അതില്‍ തെറ്റു പറയനുമാവില്ല. സര്‍ക്കാര്‍ ഇടിച്ചുപൊളിക്കാതെ ഒഴിപ്പിക്കണം എന്ന് നയപരമയ ഒരു തീരുമാനമെടുത്താല്‍ ഇതു പരിഹരിക്കാം . പക്ഷെ റോഡ് കയ്യേറിയും പുഴ കയ്യേറിയും നിര്‍മ്മിച്ചവയെല്ലാം തല്ലിപ്പൊളിക്കാതേ പറ്റില്ല.

കേരളീയരുടെ സ്വഭാവം എന്നു പൊതുവായി പറയുമ്പോള്‍ അതില്‍ താങ്കളുടെ സ്വഭാവം കൂടെ ഉള്‍പ്പെടുന്നു. കേരളീയരെല്ലാം ഇടിച്ചു പൊളിക്കുന്നവരണെന്നു പറയുന്നത് സ്വന്തം മുഖത്തു തുപ്പുന്നതല്ലേ, റാല്‍മിനോവ്?

സാങ്കല്‍പിക ലോകത്തു ജീവിക്കാന്‍ ആരും ആവശ്യപ്പെട്ടില്ല. വിദേശ തൊഴിലളികള്‍ ചെയ്യുന്ന ജോലി റാല്‍മിനോവിനോടോ മറ്റാരോടെങ്കിലുമോ ചെയ്യരുതെന്നും ആരും പറഞ്ഞുമില്ല. അതൊനും വേണ്ട അറബിയുടെ അടിമയായിരിക്കുന്നതണ്‌ അഭികാമ്യം എന്നു റാല്‍മിനോവിനേപ്പോലുള്ളവര്‍ തീരുമാനിച്ചാല്‍ എന്തു ചെയ്യാന്‍ പറ്റും? അതു ചെയ്യാതെ ജോലിയില്ല കൂലിയില്ല എന്നു പറഞ്ഞ് താങ്കള്‍ പട്ടിണി സമരം നടത്തുന്നുണ്ടെങ്കില്‍ അതു താങ്കളുടെ കുറ്റം .


ഗൂഗിള്‍ എര്‍ത്തില്‍ നോക്കി റി സോര്‍ട്ട് കയ്യേറ്റഭൂമിയിലാണൊ അല്ലയോ എന്നു കണ്ടുപിടിക്കേണ്ട ഗതികേട് സര്‍ക്കരിനില്ല. എല്ലാ സ്ഥലത്തിനും ഇവിടെ രേഖയുണ്ട്. അതു നോക്കി വളരെ എളുപ്പത്തില്‍ കയ്യേറ്റഭൂമിയിലാണൊ അല്ലയോ എന്നു കണ്ടുപിടിക്കാം . അതു കണ്ടുപിടികാത്തതല്ല കുഴപ്പം . കയ്യേറ്റം ഒഴിപ്പിക്കാന്‍ സമ്മതിക്കില്ല എന്ന് ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ ഭീഷണിപെടുത്തുന്നതാണിവിടുത്തെ പ്രശ്നം . സര്‍വ്വെ നടത്താന്‍ ചെന്നാല്‍ കാലു വെട്ടും എന്നു പറഞ്ഞാല്‍ റാല്‍മിനോവിന്റെ ഗൂഗിള്‍ ഏര്‍ത്ത് കൊണ്ടെന്തു ഫലം ?

തങ്കള്‍ ഒരു വിവരം ​കെട്ടവനണെന്നുപറയുന്നതില്‍ അല്‍പം കാര്യം ഉണ്ട്. അതു കൊണ്ടാണല്ലോ കയ്യേറ്റ ഭൂമി എവിടെ ആണെന്നു കണ്ടുപിടിക്കാത്തതാണ്‌ മൂന്നാറിലെ പ്രശ്നം എന്നു വിലയിരുത്തുന്നത്.

ഞാന്‍ മോട്ടിക്കുകയും പോലീസ് കേസെടുത്താല്‍ ഞാന്‍ കോടതിയില്‍ പറയും എന്നെക്കാള്‍ പത്തിരട്ടി കട്ടവന്മാര്‍ ദോ പുറത്തു് നിക്കുന്നു. അവരെ ആദ്യം പിടിച്ചൂടേ? അങ്ങനെ ചെയ്താല്‍ ചെറിയ കള്ളന്മാര്‍ താനെ ഒഴിഞ്ഞു്പൊയ്ക്കോളും. ഇതു് ഒരു തരം "എണ്ണം തികയ്ക്കലാണു്".

ഇതിന്റെ അര്‍ ത്ഥം ഒന്നു വിശദീകരിച്ചു തന്നാല്‍ നന്നായിരിക്കും .

kaalidaasan said...

മൂര്‍ ത്തി,


ഞാന്‍ കോപ്പി ചെയ്തത് മാധ്യമത്തിലെ റിപ്പോര്‍ട്ടാണ്.

kaalidaasan said...

മൂന്നാറില്‍ സര്‍ക്കാര്‍ നടപടി തടസ്സപ്പെടുത്താന്‍ ആരേയും അനുവദിക്കില്ല മന്ത്രി കെ.പി. രാജേന്ദ്രന്‍

പാലക്കാട്‌: മൂന്നാറില്‍ സര്‍വേ തടസ്സപ്പെടുത്തുന്നതുപോലുള്ള നടപടികള്‍ അനുവദിക്കില്ലെന്ന്‌ റവന്യുമന്ത്രി കെ.പി. രാജേന്ദ്രന്‍. ഈ മാസം ഒമ്പതിന്‌ മന്ത്രിസഭാ ഉപസമിതി മൂന്നാര്‍ സന്ദര്‍ശിക്കുമ്പോള്‍ എല്ലാവരുടെയും പരാതികള്‍ കേള്‍ക്കുമെന്നും ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്നും മന്ത്രി പാലക്കാട്ട്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ചിന്നക്കനാലില്‍ ഭൂമി അളന്ന്‌ തിട്ടപ്പെടുത്തുന്നത്‌ തടയാന്‍ ഒരു വിഭാഗം നടത്തിയ ശ്രമത്തെ പോലീസ്‌ സഹായത്തോടെ തുരത്തി. മൂന്നാറില്‍ ടാറ്റയുടെ ഭൂമി കൈയേറ്റം സംബന്ധിച്ച കൃത്യമായ കണക്കറിയണമെങ്കില്‍ ഫീല്‍ഡ്‌ സര്‍വേയും മാപ്പിങ്ങും കഴിയണം. ചൊക്കനാട്‌ എസ്റ്റേറ്റ്‌ വിവാദത്തോട്‌ പ്രതികരിക്കാന്‍ മന്ത്രി തയ്യാറായില്ല.

വികസനപദ്ധതികള്‍ക്ക്‌ സ്ഥലമേറ്റെടുത്ത്‌ നല്‍കുന്നത്‌ പുനരധിവാസം ഉറപ്പാക്കിക്കൊണ്ടായിരിക്കും. ഭൂമി ഏറ്റെടുക്കുമ്പോള്‍ നല്‍കുന്ന പൊന്നുംവില മാര്‍ക്കറ്റ്‌ വിലയുമായി പൊരുത്തപ്പെടാത്തത്‌ വ്യാപകമായ എതിര്‍പ്പിനും കാലതാമസത്തിനും ഇടവരുത്തുന്നുണ്ടെന്ന്‌ മന്ത്രി സമ്മതിച്ചു.

ഇപ്പോള്‍ മിച്ചഭൂമിയായി സര്‍ക്കാരിന്‌ കൈവശം ലഭിച്ച 824.91 ഏക്കര്‍ ഭൂമി ഒരുമാസത്തിനകം ഭൂരഹിതര്‍ക്ക്‌ വിതരണം ചെയ്യും. ഭൂമി വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ഞായറാഴ്‌ച കണ്ണൂരില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാനത്തൊട്ടാകെ 4,000 കുടുംബങ്ങള്‍ക്കാണ്‌ ഈ ഭൂമി ലഭിക്കുക. കണ്ണൂരിലെ ചടങ്ങില്‍ 280 ആദിവാസി കുടുംബങ്ങള്‍ക്ക്‌ ഒരേക്കര്‍ ഭൂമി വീതം നല്‍കും.

പാലക്കാട്‌ ജില്ലയില്‍മാത്രം 290 കേസുകളിലായി 11,096 ഏക്കര്‍ ഭൂമിയുടെ കാര്യം തീരുമാനമാകാനുണ്ട്‌. താലൂക്ക്‌ ലാന്‍ഡ്‌ബോര്‍ഡില്‍ തീരുമാനമായ ശേഷം ഹൈക്കോടതിയില്‍ അപ്പീല്‍പോയ 343 കേസുകളുണ്ട്‌. 13,052 ഏക്കര്‍ ഭൂമിയാണ്‌ ഇതുമൂലം മിച്ചഭൂമിയായി ഏറ്റെടുക്കാന്‍ കഴിയാത്തത്‌. ഇതില്‍ 92 കേസിലായി 5,000 ത്തിലധികം ഏക്കര്‍ പാലക്കാട്‌ ജില്ലയില്‍ മാത്രമാണ്‌.

സര്‍ക്കാര്‍ഭൂമി കൈയേറുന്നവര്‍ക്ക്‌ ജയില്‍ശിക്ഷ ഉറപ്പാക്കുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യുമെന്നും ഉദ്യോഗസ്ഥ തലത്തില്‍ വീഴ്‌ച വന്നാല്‍ അവര്‍ക്കും ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Srivardhan said...

കാളിദാസനെ പോലെ ചിന്തിക്കുന്ന യന്ത്രം അടി മുതല്‍ മുടി വരെ work ചെയ്യുന്ന അല്ലെങ്കില്‍ തീരെ work ചെയ്യാത്ത ആളോട് dialogue, discussion, debate ഇതൊന്നും സാധ്യമല്ല.പിന്നെ എനിക്ക് പറ്റുന്നത് വീണിടത് കിടന്നു ഉരുളുക, സ്വയം contadict ചെയ്യുക,പല്ലില്‍ കുത്തി നാറ്റിക്കുക ഇതൊക്കെയാണ്...എങ്കിലും...

എ) VS ഏത് കമ്മ്യൂണിസ്റ്റ് ആശയത്തില്‍ നിന്നാണ് വ്യതിചലിചതു ?
ലെനിന്‍, Mao,മുതല്‍ BTR, EMS തൊട്ടു ലോക്കല്‍ സെക്രറെരി കുഞ്ഞപ്പന്‍ വരെ പറഞ്ഞതു വ്യക്തി സംഘടനക്കു കീഴെ, കീഴ് ഘടകം മുകള്‍ ഘടകത്തിന് കീഴെ പ്രവര്‍ത്തിക്കുക എന്നാണ്.ബട്ട് ഗ്രേറ്റ്‌ കാളി താന്കള്‍(VS ആള്‍സോ?)ആണല്ലോ ..."ഗണനീയ ന്യുന പക്ഷം" എന്ന സംഭവം ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സമര്‍പ്പിച്ചത്.സ്തുതി, സ്തുതി, സ്തുതി...

ബി)EMS ജനകീയനല്ല.?
ഇതു തന്നെയാണ് MGS നാണുവും പറഞ്ഞതു(പിന്നെ EMS കരിയിലകള്‍ നക്കിതിന്നു നടന്ന ആട് ആണ് എന്നും പറഞ്ഞിരുന്നു MGS...അത്രത്തോളം പറയാന്ത്തിനു കൊട്‌ കൈ)
പിന്നെ ആര് ജനകീയര്‍..BTR, ബസു(മോന്‍ വംഗ ദേശത്തെ ഏറ്റവും വലിയ industrialist),ഹര്‍കിഷന്‍ (മോന്‍ ലണ്ടനില്‍ ബിസിനസ്സ് നടത്തുന്നു..പാവം എങ്കിലും കാളിദാസന്റെ 30%BPL ല പെടും).ഒന്നു പോടോ..

സി) സുശീല ഗോപാലനെ ഇപ്പോള്‍ പരാമര്‍ശിച്ചത് എന്തിനെന്ന് മനസ്സിലായില്ല.?
ഇനി കാളി സാറിന് ഇഷ്ടമില്ലാത്തത് പറയും മുമ്പെ ഒരു application തരാം.approve and accepted ആയാലേ കമന്റ് ഇടൂ...
ഡി) അതു പോലെ ഏതെങ്കിലും നേതവിനെ തെരഞ്ഞെടുത്തപ്പോള്‍ വി എസ് അതു തന്റെ നേതാവല്ല, പാര്‍ട്ടി യുടെ നേതാവല്ല എന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനിവിടെ സാംഗത്യമുണ്ടാകുമായിരുന്നു.?
ഇല്ല ഒരിക്കലും പറഞ്ഞിട്ടില്ല..തൊട്ടു കാണിച്ചിട്ടേ ഉള്ളൂ, ടിയാന്‍ ഒന്നും പറയില്ല.."മീന്‍ പിടിച്ചു നടന്ന പീറ ചെക്കനെ(പാവം അഞ്ജലോസ്)" പുറത്താക്കിയത് വിപ്ലവം, NN കൃഷ്ണദാസിനെ തരം താഴ്ത്തിയാല്‍ പ്രതി വിപ്ലവം.ഇങ്ങനെ എന്തെല്ലാം എന്തെല്ലാം വിപ്ലവങ്ങള്‍...

Srivardhan said...

ഇ)പക്ഷെ കമ്യൂണിസ്റ്റാശയങ്ങളില്‍ നിന്നും വ്യതി ചലിച്ചു എന്നു സമൂഹം വിലയിരുത്തിയ ചില സംഭവങ്ങള്‍ കേരളത്തില്‍ നടന്നു. അറിയപ്പെടുന്ന സാമ്പത്തിക കുറ്റവാളിയായ സാന്റിയാഗോ മാര്‍ട്ടിനില്‍ നില് നിന്നും പാര്‍ട്ടി പണം സ്വീകരിച്ചു. ലിസ് ചാക്കോ എന്ന..?

വസ് 1980 മുതല്‍ 92 വരെ പാര്‍ടി സെക്രട്ടറി ആണ്, 86 മുതല്‍ PB ല ഉണ്ട്..എന്ത് ഒലക്കേട മൂടിനാടോ PB ല പോയി വായും പൊളിച്ചിരിക്കുന്നത്..മാര്‍ട്ടിന്‍, മാര്‍ട്ടിന്‍ എന്ന് പറയാതെ തെറ്റ് ചെയ്തിട്ടുന്ടെന്കില്‍ പിടിച്ചു പുരതാക്കെടോ.അന്ഞെലോസിനെ പുരതാക്കമെങ്കില്‍, MVR,ഗൌരിയമ്മയെ പുരതക്കമെങ്കില്‍ VS നു ഇതു പറ്റില്ലേ..പാര്‍ട്ടിയിലെ Towering figure അല്ലെ ടിയാന്‍.നമ്പര്‍ 1, നിധി ഒക്കെയല്ലേ..അതല്ലാ ഇതൊക്കെ മറ്റൊരു നാടകമോ.എങ്കില്‍ അത് hypocracy അല്ലെ..
22 വര്‍ഷമായി PB ല ഉള്ള അദ്ദേഹം കൂടി ഉള്‍പ്പെട്ട PB പറയുന്നു, കാരാട്ട് പറയുന്നു മാര്‍ട്ടിന്‍ ഇഷ്യൂ വെറും "നോട്ടപ്പിശക്" ആണെന്ന്..കാരാട്ടും, VSഉം ഉള്‍പ്പെട്ട PBപറയുന്നതോ ശരി അതല്ല കാളി പറയുന്നതോ...
എഫ്) 30% ജനങ്ങള്‍ ദാരിദ്യ്ര്യ രേഖക്കു താഴെ ജീവിക്കുന്ന സ്ഥലത്ത് പാര്‍ട്ടി പണക്കാര്‍ക്ക് വേണ്ടി അമ്യൂസ്മെന്റ് പാര്‍ക്കും...
40 ല അധികം വര്‍ഷങ്ങള്‍ക്കു മുമ്പു തലയില്‍ കിന്നരി തലപ്പാവ് വച്ച സപ്ലയര്‍ മാരും cutlet, ഓലനും കാളനും ഒക്കെയായി ഒരു വരേണ്യ upper middle ക്ലാസ്സ് നു വേണ്ടിയെന്നവണ്ണം ഒരു Restaurant chain കേരളത്തിനകത്തും പുറത്തും പ്രവര്ത്തിച്ചു തുടങ്ങി, പേരു ഇന്ത്യന്‍ കോഫി ഹൌസ്.മുതലാളി AKG. അവിഞ്ഞ കുറെ ബുരോക്രട്ടുകളും ഉയര്ന്ന മധ്യ വര്‍ഗ്ഗവും നല്ല രീതിയില്‍ ഇന്നും അതിന്റെ ഗുണഭോക്താക്കള്‍ ആണ്. 30% പെടുന്ന BPL പാവങ്ങള്‍ക്ക് എല്ലാ ദിവസവും അവിടെ സദ്യ കൊടുക്കുകയല്ലിയോ....

vs സ്റ്റേറ്റ് സെക്രട്ടറി ആയിരുന്നപ്പോഴും ആയിരക്കണക്കിന് ബാങ്കുകള്‍ പാര്‍ടി മുന്‍കയ്യില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം തുറന്നു പ്രവര്ത്തനം ആരംഭിച്ചിട്ടുണ്ട്. ഏത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആണ് സാറേ കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് കോടിക്കണക്കിനു ആസ്തിയുള്ള ബാങ്ക് തുടങ്ങാം എന്ന് പറഞത്..അതിന്റെ നടതിപ്പുകാരോക്കെ മുതലാളിമാരല്ലേ..എങ്കില്‍ VS മുതലാളിയുടെ അപ്പൂപ്പന്‍ മുതലാളി ആയിരുന്നില്ലേ, അല്ലേ...
ഇനി ഔദ്യോതികവും "വിപ്ലവ" പക്ഷവും കേരളത്തിലങ്ങോലമിങ്ങോളം നടത്തുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിടല്‍ കഥ വിസ്താര ഭയത്താല്‍ പറയുന്നില്ലാ..അവിടെയൊക്കെ 30%BPL കേറി വിലസുവല്ലേ.
ഇതൊക്കെ എത്ര കാലമായി കാളീ ഇവിടെ നടക്കുന്നു...അച്യുതാന്ദന്‍ ചൊവ്വ ഗ്രഹത്തില്‍ നിന്നു ഇന്നലെ ഇവിടെ വന്നിരങ്ങിയതല്ലേ. അതൊക്കെ ചര്ച്ച ചെയ്ത ശേഷം പോരെ നൂറാം ക്ലാസ്സ് മുഖ്യധാരാ മാധ്യമക്കാരന്‍ എറിഞു തരുന്ന ആ എച്ചില്‍ കഷണം..അമുസേമെന്റ്റ് പാര്ക്ക് വിശേഷം വിളമ്പുന്നത്..

kaalidaasan said...

ലെനിന്‍ മാവോ മുതല്‍ ബി റ്റി ആര്‍ ഇ എം എസ് വരെ യുള്ളവരെ വിടുക. 1962 ല്‍ ഒരു ന്യൂനപക്ഷം കേന്ദ്ര കമ്മിറ്റി തീരുമാനത്തെ ഇഷ്ടപ്പെടാതെ ആണല്ലോ, സി പി എം എന്ന സംഘടന ഉണ്ടാക്കാന്‍ ഇറങ്ങി പോന്നത്? ലോക്കല്‍ സെക്രട്ടറി കുഞ്ഞപ്പന്‍ വരെ പറഞ്ഞതു, വ്യക്തി സംഘടനക്കു കീഴെ, എന്ന തത്വം മഹത്താണെങ്കില്‍ അന്നു സംഘടനക്കു കീഴ്പെടാതെ അവര്‍ ചെയ്തതു ഏതു അച്ചടക്കത്തിന്റെയോ അച്ചടക്ക രാഹിത്യത്തിന്റേയോ പട്ടികയില്‍ ശ്രീ വര്‍ദ്ധന്‍ ഉള്‍പ്പെടുത്തും ?

ഗണനീയ ന്യൂനപക്ഷം എന്ന സംഭവത്തേക്കുറിച്ചു താങ്കള്‍ കേട്ടിട്ടില്ലെങ്കില്‍ അതിനു മറ്റുള്ളവരെ പുലഭ്യം പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ തിരുവനതപുരം ജില്ലയില്‍ പരാജയപ്പെട്ട ചിലരെ തെരഞ്ഞെടുക്കാന്‍ പോളിറ്റ് ബ്യൂറോ അവശ്യപ്പെട്ടതും വീണ്ടും സമ്മേളനം കൂടി അവരെ തെരഞ്ഞെടുത്തതും ശ്രീവര്‍ദ്ധന്‍ കേട്ടുണ്ടാവുമോ ആവോ. ന്യൂനപക്ഷത്തിന്റെ അഭിപ്രായത്തിനു
വിലകല്‍പ്പിക്കുന്നില്ലെങ്കില്‍ ആ സര്‍ക്കസിനെതാണു പ്രസക്തി , ശ്രീവര്‍ദ്ധന്‍ ? ലോക്കല്‍ സെക്രട്ടറി കുഞ്ഞപ്പന്റെ ആപ്തവാക്യം ,വ്യക്തി സംഘടനക്കു കീഴെ, എന്നങ്ങു പറഞ്ഞ് മുന്നോട്ടു പോകാന്‍ പറ്റില്ലായിരുന്നോ? ഭൂരിപക്ഷ തീരുമാന പ്രകാരം പാര്‍ട്ടിയില്‍ നിന്നും പുറന്തള്ളിയ പലരെയും പോളിറ്റ് ബ്യൂറോ ഇടപെട്ട് തിരിച്ചെടുത്തതും വെറു മൊരു നേരമ്പോക്കായി നമുക്കു കാണാം .

ഇ എം എസ് ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടിട്ടില്ല എന്നു പറഞ്ഞാല്‍ , ഇ എം എസ് ജനകീയനല്ല എന്നു വായിക്കുന്ന വിദ്യ ശ്രീവര്‍ദ്ധനു സ്വന്തം .ഇ എം എസ് ഇടപെട്ടിട്ടുള്ള ഒരു ജനകീയ പ്രശ്നത്തേക്കുറിച്ച് ശ്രീവര്‍ദ്ധനു പറയാമോ? എ കെ ജിയേപ്പോലെയോ വി എസിനെപ്പോലെയോ തോമസിനേപ്പോലെയോ ഗൌരിയമ്മയേപ്പോലെയോ നായനാരേപ്പോലെയോ ജനകീയ പ്രശ്നങ്ങളില്‍ ഇ എം എസ് ഇടപെട്ടിട്ടില്ല എന്നത് വാസ്തവം . അതു ശ്രീവര്‍ദ്ധനറിയില്ലെങ്കില്‍ അതെന്റെ കുറ്റമല്ല. രണ്ടു പ്രാവശ്യം കേരള മുഖ്യമന്ത്രിയായി . പല നല്ല കര്യങ്ങളും കേരളത്തിനു വേണ്ടി ചെയ്യാന്‍ പറ്റി അങ്ങനെ ഇ എം എസ് ജനകീയനായി.

സുശീല ഗോപാലനെ ഇപ്പോള്‍ പരാമര്‍ശിച്ചത് എന്തിനെന്ന് മനസ്സിലായില്ല. അതിനെന്തിനാണിത്ര ചൂടാവുന്നത്. പാര്‍ട്ടി വിഷയങ്ങളില്‍ പാര്‍ട്ടി തിരുമാനത്തിനെതിരായി വി എസ് പ്രവര്‍ത്തിച്ചത് പറയാനാണു, ഞാന്‍ ആവശ്യപ്പെട്ടത്. തൊട്ടുകാണിച്ചു ചൂണ്ടികാണിച്ചു എന്നെല്ലാം പറയുന്നത് ശ്രീവര്‍ദ്ധന്റെ ബുദ്ധിഭ്രമം .അതിന്റെ ബഹിസ്ഫുരണം ആണ്, മീന്‍ പെറുക്കി നടന്നപീറച്ചെക്കന്‍ എന്നെല്ലാം പുലമ്പുന്നത്.

വി എസ് ഒരു പാര്‍ട്ടി തീരുമാനവും എതിര്‍ത്തിട്ടില്ല. ഭരണപരമായ കാര്യങ്ങളില്‍ പാര്‍ട്ടി തീരുമാനം അപ്പടി നടപ്പാക്കിയിട്ടില്ല പലതും എതിര്‍ത്തിട്ടുമുണ്ട്. മുന്നണി ഭരണത്തില്‍ അങ്ങനെ നടക്കുക സ്വാഭാവികം .കഴിഞ്ഞ നാലു വര്‍ഷം കേന്ദ്രത്തില്‍ 61 അം ഗങ്ങളുള്ള ഇടതുപക്ഷം 234 അം ഗങ്ങളുള്ള യു പി എക്കു പിന്തുണ കൊടുത്തിരുന്നു. കോണ്‍ ഗ്രസിന്റെ എല്ലാ തീരുമാനങ്ങളും അന്നു നടപിലായില്ല. ഇടതു പക്ഷത്തിന്റെ അഭിപ്രായമനുസരിച്ച് ചിലതു മറ്റേണ്ടി വന്നിട്ടുണ്ട്. മുനണിഭരണത്തില്‍ അങ്ങനെ ചിലതു നടക്കും . ബംഗാളില്‍ സി പി എമ്മിനു തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. സി പി എമിന്റെ തീരുമാനം ഏകപക്ഷീയമായി നടപ്പാക്കന്‍ പറ്റുമായിരുന്നെങ്കില്‍ റ്റാറ്റ ഇപ്പോള്‍ ഭാണ്ധം മുറുക്കി സിംഗൂരുനിന്നും പോകില്ലായിരുന്നു.

വി എസ് എന്ത് ഒലക്കേട മൂടിനാടോ പി ബിയില്‍ പോയി വായും പൊളിച്ചിരിക്കുന്നത് എന്നു കാരാട്ടിനോട് ചോദിക്കുക. ശ്രീവര്‍ദ്ധന്റെ ഇഷ്ടത്തിനു വി എസിനെ പി ബി യില്‍ നിന്നും പുറന്തള്ളിയേക്കും . അറിഞ്ഞിടത്തോളം പിണറായിയും , എസ് അര്‍ പ്പിയും കോടിയേരിയും വാ പൊളിച്ചിരിക്കുന്നതു പോലെയേ വി എസും വാ പൊളിച്ചിരിക്കുന്നുളൂ. ഇവര്‍ വി എസിനേക്കാള്‍ കൂടുതല്‍ ഈച്ചകളെ പിടിച്ചതായിട്ട് മാരീചന്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മാര്‍ട്ടിന്‍ മാര്‍ട്ടിന്‍ എന്ന് ആരും പറഞ്ഞുനടക്കുന്നില്ല. മാര്‍ട്ടിനെന്ന സാമ്പത്തിക കുറ്റവാളിയില്‍ നിന്നും ഫണ്ടു ശേഖരിച്ചത് ശ്രീവര്‍ദ്ധനേപ്പോലെ മുലപ്പാലു കുടിച്ച് നടക്കുന്ന ജയരാജനായതു കൊണ്ട് അതു നോട്ടപ്പിശകായി പാര്‍ട്ടി നേതാക്കള്‍ വിലയിരുത്തി. അതു കമ്യൂണിസ്റ്റാശയങ്ങളുടെ സംരക്ഷണമായും വിലയിരുത്തി. നാട്ടുകാര്‍ അതു കണ്ട് പാര്‍ട്ടി നേതാക്കളെ ശരിക്കും വിലയിരുത്തി . അത്രയേ നടന്നുള്ളൂ. അതിനു ആരെയെങ്കിലും പുറത്താക്കണമെന്നു ഞന്‍ പറഞ്ഞില്ല. കമ്യൂണിസ്റ്റാശയങ്ങളില്‍ നിന്നുള്ള വ്യതി ചലനമയാണെന്നേ ഞാന്‍ പറഞ്ഞുള്ളു. അതു കമ്യൂണിസ്റ്റാശയങ്ങളെ മുറുകെ പിടിക്കലാണെന്നു ശ്രീവര്‍ദ്ധനു പറയാം . പക്ഷെ മറ്റുള്ളവര്‍ അംഗീകരിക്കണമെന്നില്ല. അവരൊക്കെ അതു വിളിച്ചു പറയുമ്പോള്‍ അസഹിഷ്ണുത കാണിക്കുന്നതില്‍ കാര്യമില്ല സഖാവേ.

താങ്കള്‍ സഹകരണ ബാങ്കും അശുപത്രിയും പഞ്ച നക്ഷത്ര ഹോട്ടലും അമ്യൂസ്മെന്റ് പാര്‍ക്കും എല്ലാം ഒരേ തരത്തിലേ കാണുന്നുള്ളു. അതു മാര്‍ക്സ് പറഞ്ഞ മൂലധനത്തില്‍ മാത്രം കണ്ണുള്ളതു കൊണ്ടാണ്. മൂല ധനം എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്നു കരുതുന്നവര്‍ വ്യവസായ സംരംഭത്തിനിറങ്ങിത്തിരിക്കും . കമ്യൂണിസ്റ്റാശയങ്ങളില്‍ നിനും വ്യതി ചലിക്കുന്നവര്‍ അതു ചെയ്യുന്നതില്‍ യാതൊരു അത്ഭുതത്തിനും അവകാശമില്ല.

ആസ്ഥിയുള്ള ബാങ്കു നടത്തിപ്പുകാരൊക്കെ മുതലാളി മാരാണൊ അല്ലയോ എന്നത് എന്റെ പ്രശ്നമല്ല. പാര്‍ട്ടി പണക്കാരുടെ സുഖ സൌകര്യങ്ങള്‍ക്കു വേണ്ടി പഞ്ച നക്ഷത്ര ഹോട്ടലും അമ്യൂസ്മെന്റ് പര്‍ക്കും നടത്തുന്നതാണിവിടെ പരമര്‍ശിച്ചത് .സാമ്പത്തിക കുറ്റവാളികളായ സാന്റിയാഗോ മാര്‍ട്ടിന്‍ , ലിസ് ചാക്കോ, ഫാരീസ് അബൂബേക്കര്‍ മുതല്‍ മൂന്നാറിലെ കയ്യേറ്റക്കാരുടെ വരെ വക്കാലത്ത് ഏറ്റെടുക്കുനതാണ്, കമ്യൂണിസ്റ്റാശയങ്ങളില്‍ നിന്നുമുള്ള വ്യതി ചലനമാണെന്നേ ഞാന്‍ സൂചിപ്പിച്ചുള്ളു.

മാരീചന്‍‍ said...

കഴിഞ്ഞ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ തിരുവനതപുരം ജില്ലയില്‍ പരാജയപ്പെട്ട ചിലരെ തെരഞ്ഞെടുക്കാന്‍ പോളിറ്റ് ബ്യൂറോ അവശ്യപ്പെട്ടതും വീണ്ടും സമ്മേളനം കൂടി അവരെ തെരഞ്ഞെടുത്തതും ശ്രീവര്‍ദ്ധന്‍ കേട്ടുണ്ടാവുമോ ആവോ. ന്യൂനപക്ഷത്തിന്റെ അഭിപ്രായത്തിനു
വിലകല്‍പ്പിക്കുന്നില്ലെങ്കില്‍ ആ സര്‍ക്കസിനെതാണു പ്രസക്തി , ശ്രീവര്‍ദ്ധന്‍ ?


ഗണനീയ ന്യൂനപക്ഷത്തിന്റെ നിര്‍വചനം കലക്കി.

വേറെയും ജില്ലകളില്‍ ഈ കലാപരിപാടി നടന്നിരുന്നു. പണ്ട് കൊല്ലത്തും കോഴിക്കോട്ടും പാലക്കാട്ടുമൊക്കെ പലരെയും വെട്ടി നിരത്തിയിരുന്നു. അന്നൊന്നും ഈ ഗണനീയ ന്യൂനപക്ഷത്തെ എങ്ങും കണ്ടിട്ടില്ലല്ലോ കാളിദാസാ..

സിപിഎമ്മിന്റെ പാര്‍ട്ടി ഭരണഘടനയില്‍ ഏത് വകുപ്പിലാണ് ഗണനീയ ന്യൂനപക്ഷത്തിന്റെ കാര്യം പറയുന്നതെന്ന് ഒന്നു വ്യക്തമാക്കാമോ?

ഗണനീയ ന്യൂനപക്ഷത്തിന്റെ അഭിപ്രായം ഉള്‍ക്കൊളളണമെന്ന സംഘടനാതത്ത്വം പാലിക്കാനാണോ പൊളിറ്റ് ബ്യൂറോ തിരുവനന്തപുരത്ത് മത്സരത്തില്‍ പരാജയപ്പെട്ടവരില്‍ ചിലരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.. സിപിഎമ്മിനെക്കുറിച്ചുളള താങ്കളുടെ അറിവിനു മുന്നില്‍ നമിക്കാതെ തരമില്ല.

മലപ്പുറത്ത് ഗണനീയ ന്യൂനപക്ഷത്തെ (പന്ത്രണ്ടു പേരായിരുന്നു ഗണനീയ ന്യൂനപക്ഷം) അരിയിട്ട് വാഴിക്കാന്‍ അക്ഷീണം പ്രയത്നിച്ച വിഎസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയ്ക്കെതിരെ സിപിഎം സംസ്ഥാനക്കമ്മിറ്റി നടത്തിയ വിലയിരുത്തല്‍ താങ്കളുടെ അറിവിലേയ്ക്കായി താഴെ എഴുതുന്നു.23-08-2006ല്‍ പുറത്തിറക്കിയ പാര്‍ട്ടി കത്തിലെ പേജ് 17ല്‍ നിന്ന്.

സ കെ എം ഷാജഹാന്‍
പാര്‍ട്ടി മെമ്പറും പ്രതിപക്ഷ നേതാവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമാണ്. തന്റെ ഔദ്യോഗിക സ്ഥാനം ഉപയോഗിച്ച് വിപുലമായൊരു ബന്ധം, പ്രത്യേകിച്ച് പത്രക്കാരുമായി ഷാജഹാനുണ്ട്. ഈ ബന്ധത്തെ ഉപയോഗപ്പെടുത്തി പാര്‍ട്ടിയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണ് ഷാജഹാന്‍ കുറെക്കാലമായി നടത്തിയത്. ആരോപിക്കപ്പെട്ട ഒറ്റക്കാര്യത്തിനു പോലും വ്യക്തമായ മറുപടി നല്‍കാന്‍ ഷാജഹാന് കഴിഞ്ഞിട്ടില്ല. ക്രൈം പോലുളള മഞ്ഞ പ്രസിദ്ധീകരണങ്ങളെ ഏറ്റവും സമര്‍ത്ഥമായിട്ടാണ് ഷാജഹാന്‍ ഉപയോഗിച്ചത്. ഇതുവഴി കുടുംബബന്ധങ്ങളെപ്പോലും താറുമാറാക്കാന്‍ ഷാജഹാന്‍ നികൃഷ്ടമായ രീതിയാണ് സ്വീകരിച്ചത്.

ഷാജഹാന്റെ ആസൂത്രിതമായ പ്രവര്‍ത്തനമാണ് വാര്‍ത്താ ചോര്‍ച്ചയ്ക്ക് അടിസ്ഥാനം. ഇതിനു വേണ്ടി സമ്മേളന പരിസരത്ത് ചില സഖാക്കളെ ഒരുക്കി നിര്‍ത്തിയിരുന്നു. സംസ്ഥാന സമ്മേളനത്തില്‍ തമ്പടിച്ച പത്ര ദൃശ്യ മാധ്യമങ്ങളെ സഹായിക്കാനാണ് ഒരു പ്രത്യേക ചുമതലയുമില്ലാതെ പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ലോഡ്ജില്‍ അഞ്ചു ദിവസം താമസമാക്കിയത്. ...........................
ഇങ്ങനെ തുടരുന്ന ഭാഗം.. അവസാനിക്കുന്നത് താഴെ പറയും പ്രകാരം..

കമ്മിഷന്റെ മുന്‍പാകെ ഹാജരാകാന്‍ ആദ്യം വിസമ്മതം പ്രകടിപ്പിക്കുകയും പിന്നീട് ഹാജരായ അവസരത്തില്‍ തനി ധിക്കാരസമീപനം കാണിക്കുകയുമാണ് ഷാജഹാന്‍ ചെയ്തത്. എല്ലാക്കാര്യങ്ങളും പാര്‍ട്ടി വിശദമായി പരിശോധിച്ച് പരമാവധി ശിക്ഷയര്‍ഹിക്കുന്ന കുറ്റമാണ് ഷാജഹാന്‍ ചെയ്തതെന്ന് സംസ്ഥാന കമ്മിറ്റിക്ക് ബോധ്യമായി. പാര്‍ട്ടിയില്‍ നിന്ന് ഷാജഹാനെ പുറത്താക്കാന്‍ തീരുമാനിച്ചു.

ലെനിന്‍ മാവോ മുതല്‍ ഇഎംഎസ് വരെയുളളവരെ നമുക്ക് വെറുതേ വിടാം കാളിദാസാ.. നമുക്ക് മലപ്പുറം സമ്മേളനത്തെക്കുറിച്ച് സംസാരിക്കാം. ക്രൈം പോലൊരു മഞ്ഞപ്പത്രത്തെ ഉപയോഗിച്ച് സിപിഎം നേതാക്കളുടെ കുടുംബജീവിതം തകര്‍ക്കാന്‍ ശ്രമിച്ച നികിഷ്ടരില്‍ നിക്രിഷ്ടനായിരുന്നു വിഎസിന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഷാജഹാനെന്നാണ് ആ പാര്‍ട്ടി പരസ്യമായി പറഞ്ഞത്. ആര്‍ക്കു വേണ്ടിയാണ് ഷാജഹാന്‍ ഇതൊക്കെ ചെയ്തത്?

ഈപ്പി ജയരാജനെന്നും സാന്റിയാഗോ മാര്‍ട്ടിനെന്നും പറഞ്ഞ് സിപിഎമ്മിന്റെ മെക്കിട്ടു കേറുന്ന താങ്കള്‍ ഷാജഹാനെന്ന പരമയോഗ്യനെക്കുറിച്ച് എന്തേ ഒന്നും മിണ്ടാത്തത്? സാന്റിയാഗോ മാര്‍ട്ടിനും ക്രൈം നന്ദകുമാറും ഏത് പ്രത്യയശാസ്ത്ര അളവുകോലിലാണ് വ്യത്യാസപ്പെടുന്നത്? ഒരു മഞ്ഞപ്പത്രത്തില്‍ സ്വന്തം സഹപ്രവര്‍ത്തകരുടെ അശ്ലീലക്കഥ അച്ചടിച്ച് ദേശാഭിമാനി ബുക്ക് ഹൗസില്‍ വില്‍പനയ്ക്കു വെച്ച പാര്‍ട്ടി ബോധം ഭയങ്കരം തന്നെ.

kaalidaasan said...

ശ്രീവര്‍ ദ്ധന്‍ എഴുതി ലെനിന്‍, Mao,മുതല്‍ BTR, EMS തൊട്ടു ലോക്കല്‍ സെക്രറെരി കുഞ്ഞപ്പന്‍ വരെ പറഞ്ഞതു വ്യക്തി സംഘടനക്കു കീഴെ, കീഴ് ഘടകം മുകള്‍ ഘടകത്തിന് കീഴെ പ്രവര്‍ത്തിക്കുക എന്നാണ്. എങ്കില്‍ പോളിറ്റ് ബ്യൂറോക്കു ഈ ഭരണഘടനയേക്ക്ക്കുറിച്ച് യാതൊരു വിവരവുമില്ലാല്ലോ?

വേറെ പല ജിലകളിലും മുമ്പത്തെ പല സമ്മേളനങ്ങളിലും പലതും സംഭവിച്ചിരിക്കാം . പരാതിയുള്ളവര്‍ പരാതിപ്പെടേണ്ടതാണ്. തിരുവനന്തപുരത്ത് നിശബ്ദമാക്കിയ ന്യൂനപക്ഷത്തിന്റെ ശബ്ദം മാനിക്കേണ്ടതാണെന്നു പോളിറ്റ് ബ്യൂറോക്കു തോന്നാനെന്താണു കാരണം ?

സി പി എമിന്റെ ഭരനഘടന സി പി എം അംഗമല്ലാത്ത ഒരാളോട് ചര്‍ച്ച ചെയ്യേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

ശ്രീവര്‍ദ്ധന്‍ എഴുതിയ പോലെ വ്യക്തി സംഘടനക്കു കീഴെയാണെങ്കില്‍ പോളിറ്റ് ബ്യൂറോ അങ്ങനെ ഒരു തിരുത്തല്‍ നടത്തേണ്ട ആവശ്യമില്ല.

ഷാജഹാനെ പുറത്താക്കിയതും പോളിറ്റ് ബ്യൂറോ തിരുവനതപുരത്ത് കൈക്കൊണ്ട തീരുമാനവും തമ്മില്‍ ബന്ധമുണ്ടെന്നു ഞാന്‍ കരുതുന്നില്ല.

ലെനിന്‍ മാവോ മുതല്‍ ഇഎംഎസ് വരെയുളളവരെ ഞാനല്ല ഇവിടെ ഉദ്ധരിച്ചത്. അവരെ ഒന്നും ഇതിലേക്കു വലിച്ചിഴക്കണമെന്നു എനിക്കു യാതൊരു ഉദ്ദേശ്യവും ഇല്ല. കമ്യൂണിസ്റ്റു ശൈലിയേക്കുറിച്ച് ശ്രീവര്‍ ദ്ധന്‍ പ്രസംഗിച്ചപ്പോള്‍ ആരുടേതാണ്‌ കമ്യൂണിസ്റ്റു ശൈലി എന്നു ഞാന്‍ ചോദിച്ചേ ഉള്ളു.

ഷാജഹാനേക്കാള്‍ മഹന്‍മാരായ രാഘവന്‍ , ഗൌരിയമ്മ തുടങ്ങിയവരും പാര്‍ട്ടി വിരുദ്ധ പ്രവര്‍ ത്തനത്തിന്റെ പേരില്‍ പാര്‍ട്ടിക്കു പുറത്തു പോയിട്ടുണ്ട്. അതു മായി താരതമ്യം ചെയ്യുമ്പോള്‍ നികൃഷ്ടരില്‍ നികൃഷ്ടനായ ഷാജഹാന്‍ ആരുമല്ല.അവരെല്ലം പാര്‍ട്ടി സെക്രട്ടറിയേയും പര്‍ട്ടി ഭാരവാഹികളെയും ഇന്നും പുലഭ്യം പറയുന്നുണ്ട്. ഷാജഹാന്‍ അങ്ങനെ എന്തെങ്കിലും പറയുന്നതായി ആരും കേള്‍കുന്നില്ല. ഷാജഹാന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തായിട്ട് എത്രയോ നാളായി. ഇനിയും ഷാജഹന്റെ പ്രേതം പാര്‍ട്ടിയില്‍ നിന്നും ഒഴിഞ്ഞു പോയില്ലെങ്കില്‍ അതു മഹാ മോശം .

ഇവിടെ കമ്യൂണിസ്റ്റാശയത്തില്‍ നിന്നും വ്യതി ചലിച്ചതിനേക്കുറിച്ച് ഗവേഷനം നടത്തണമെന്നൊരാള്‍ എഴുതി. അതിന്റെ കൂടെ ഇതു കൂടെ ഗവേഷണം നടത്തേണ്ടതല്ലേ എന്നേ ഞാന്‍ ചോദിച്ചുള്ളൂ. അതു സി പി എമിന്റെ മെക്കിട്ടു കേറ്റമായി മാരീചനു വ്യഖ്യാനിക്കാം . അതു കമ്യൂണിസ്റ്റാശയം മുറുകെ പിടിക്കുന്നതായും മാരീചനു വ്യാഖ്യാനിക്കാം .
ഷാജഹാന്‍ പാര്‍ട്ടി അംഗമല്ല. പാര്‍ട്ടിക്കു പുറത്തുള്ള എത്രയോ പേര്‍ പാര്‍ട്ടിയെ വിമര്‍ശിക്കുന്നു. പാര്‍ട്ടി അംഗമല്ലാത്ത തങ്കളും പാര്‍ട്ടിയെ വിമര്‍ശിക്കുന്നു. ഷാജഹാന്‍ എവിടെയാണ്, താങ്കളേപ്പോലെ എഴുതുനത്. ചൂണ്ടിക്കാണിച്ചാല്‍ ഞാന്‍ അവിടെയും എന്റ്യെ അഭിപ്രായം എഴുതാം .

ക്രൈ നന്ദകുമാര്‍ പാര്‍ട്ടിക്കു പണം നല്‍കിയിട്ടുണ്ടെങ്കില്‍ നമുക്ക് എന്തെങ്കിലും അളവുകോലുവച്ച് അളന്നും നോക്കാം .

കിരണ്‍ തോമസ് തോമ്പില്‍ said...

മാരിചാ

തിരുവനന്തപുരം ജില്ലാകമ്മിറ്റി തിരഞ്ഞെടുപ്പില്‍ പോളിറ്റ്‌ ബ്യൂറോ മാര്‍ഗ്ഗ നിര്‍ദ്ദേശം ലംഘിച്ച്‌ ഗ്രൂപ്പ്‌ പ്രവര്‍ത്തനം നടന്നു എന്ന് തെളിയക്കപ്പെട്ടതു കൊണ്ടല്ലേ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ്‌ റദ്ദാക്കിയത്‌? സംഘടിതമായി വിഭാഗീയ പ്രവര്‍ത്തനം നടത്തി എന്നും കുറെപ്പേരേ തെര്‍ഞ്ഞ്‌ പിടിച്ച്‌ തോല്‍പ്പിച്ചു എന്നുമൊക്കെ കണ്ടെത്തിയതിനാലാണ്‌ ഇതൊക്കെ സംഭവിച്ചത്‌. അതിനെ ഒക്കെ വ്യാഖ്യാനിച്ച്‌ ഗണനീയ ന്യൂനപക്ഷമാക്കാന്‍ കരവിരുതുള്ളവര്‍ ഇവിടെ ഉണ്ട്‌ എന്ന് കാണുമ്പോള്‍ ചിരിക്കാതെ വയ്യ. പിന്നെ അച്ചടക്ക നടപടിയേ തുടര്‍ന്ന് കണ്ട്രോള്‍ കമ്മിഷന്‍ മുന്‍പാകേ പരാതിക്ക്‌ പോയി കുറ്റവിമുക്തരാക്കി മടങ്ങി വന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനേയും കൂട്ടരേയും പടിയടച്ച്‌ പിണ്ഡം വച്ചത്‌ പണ്ട്‌ VS പിണറായും മച്ചാന്‍ മച്ചാന്‍ ആയി നിന്ന പഴയ സെക്രട്ടറിയേറ്റ്‌ അതൊക്കെ ഒരു കാലം അല്ലെ മാരിചാ

പിന്നെ ഷാജഹാന്‍ അണ്ണന്റ്‌ കാര്യം എന്തിനാ മാരിചാ ഷാജഹാനെ പുറത്താക്കിയത്‌ ഗൗരി അമ്മയേയും രാഘവനെയും പോലെ ആശയം സമരം നടത്തിയട്ടാണോ അതോ സ്വന്തം നേതാവിന്‌ വേണ്ടി ഒളിസേവ നടത്തിയിട്ടാണോ എന്ന് ഒരു സംശയം. പാര്‍ട്ടിയില്‍ നിന്ന് പുറത്തായ ഷാജഹാന്‍ വി.എസിന്റെ കുടുംബത്തില്‍ ആളായൈ നടന്നെന്നോ വീണ്ടും കുത്തിതിരുപ്പുകള്‍ നടത്തുന്നുണ്ടന്നോ എന്നൊക്കെ പറഞ്ഞല്ലെ പാര്‍ട്ടി ഷാജഹാനുമായുള്ള എല്ലാ ബന്ധവും വിടുവിക്കണം എന്ന് വി.എസിന്‌ തിട്ടൂരം നല്‍കിയത്‌.

കമലന്‍ said...

എസ് സുധീഷ് വീട്ടിലിരിക്കുമ്പോള്‍ ടിവി വാര്‍ത്തകള്‍ പതിവായി കാണും. അതില്‍ തോമസ് ഐസക്ക്, എം എ ബേബി തുടങ്ങിയവര്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പറയാറുണ്ട്, 'നല്ല പിള്ളാരാണ്' അവരെ ഇങ്ങനെ എതിര്‍ക്കേണ്ടിവന്നുവല്ലോ എന്ന്.

യഥാര്‍ത്ഥത്തില്‍ സുധീഷ് മാഷിന്റെ സ്ഥിരതയ്ക്ക് ചെറിയ കുഴപ്പമുണ്ട്. ബുദ്ധിയും സാമര്‍ത്ഥ്യവും കൂടുതലാണ്. അതിന്റെ താളത്തില്‍ അല്‍പം പിഴവു വന്നു. അതുകൊണ്ട്, എന്താണ് ചെയ്യുന്നത്, എന്താണ് പറയേണ്ടത് എന്ന ബോധം പലപ്പോഴും ഉണ്ടാകാറില്ല.

അത്തരമൊരവസ്ഥ ചിലര്‍ നന്നായി മുതലെടുത്തു. സുധീഷ് മാഷ് എംഎന്‍ വിജയന്‍ മാഷിന്റെ വീക്ക്നസ്സാണ്. സുധീഷെന്ന ചൂണ്ടയിട്ട് വിജയനെ പിടിച്ചു.

ഷാജഹാന്‍ എന്ന വ്യക്തിയെക്കുറിച്ച് എണ്ണമറ്റ ആരോപണങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ ഓഫീസിലിരുന്നുകൊണ്ട് സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തെ തകര്‍ക്കാന്‍ ഷാജഹാന്‍ നടത്തിയ നീക്കങ്ങള്‍ നാട്ടില്‍ പാട്ടാണ്.

അഭിസാരികകളെക്കുറിച്ചുള്ള ഒരു ചൊല്ലുണ്ട്. തെരുവില്‍ ചായം പൂശിനില്‍ക്കുന്നവള്‍ക്ക് എത്ര തരംതാണ പണിയും ചെയ്യാം. അതുപോലെയാണ് ഷാജഹാന്റെ കാര്യത്തിലും സംഭവിച്ചത്. അയാള്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയപ്പോള്‍ ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ഇല്ലാതെ വന്നു.

നമ്മളെല്ലാം മനസ്സില്‍ തോന്നുന്ന പലതും ചെയ്യാന്‍ മടിക്കുന്നത് സമൂഹത്തെ പേടിയുള്ളതുകൊണ്ടാണ്, എവിടെനിന്നും സംരക്ഷണം കിട്ടില്ല എന്ന് ബോധ്യമുള്ളതുകൊണ്ടാണ്. ഷാജഹാന് സമൂഹത്തെയോ പാര്‍ട്ടിയെയോ പേടിയില്ലാത്തതും ഏതു സാഹചര്യത്തിലും ഉറച്ച സംരക്ഷണം കിട്ടുന്നതുമായ അവസ്ഥയാണുണ്ടായത്.

അയാള്‍ ഒരു പൊളിറ്റ് ബ്യൂറോ മെമ്പറുടെ ഗമയിലായിരുന്നു. കേരളത്തിലാകെ നെറ്റ് വര്‍ക്. പത്രക്കാരുടെ പ്രിയപ്പെട്ടവന്‍. യുഡിഎഫ് എംഎല്‍എ മാര്‍ക്കുപോലും പ്രസംഗപ്പോയിന്റ് എഴുതിക്കൊടുക്കുന്നവന്‍.

പിണറായി വിജയന്‍, നാലഞ്ചുകൊല്ലം മുമ്പുവരെ ആര്‍ക്കും ആക്ഷേപിക്കാനാവാത്ത കഴിവുതെളിയിച്ച നേതാവായാണ് അംഗീകരിക്കപ്പെട്ടിരുന്നത്. അങ്ങനെ പിണറായി ഞെളിഞ്ഞു നടക്കേണ്ടതില്ല എന്ന് ആദ്യം തീരുമാനിച്ചത് ഷാജഹാനാണ്.

പതുക്കെ ആരോപണങ്ങള്‍ കുത്തിപ്പൊക്കിത്തുടങ്ങി. എസ്എന്‍സി ലാവലിന്‍ കരാര്‍ കാര്യത്തില്‍ സിഎജി പരിശോധനയെ സ്വാധീനിച്ചതും 370 കോടിരൂപ നഷ്ടമുണ്ടെന്ന് എഴുതിപ്പിച്ചതും ഷാജഹാന്റെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട കളിയുടെ ഭാഗമായാണ്.

അതുകഴിഞ്ഞ് എസ്എന്‍സി ലാവലിന്‍ സംബന്ധിച്ച് ഓരോദിവസവും പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ഷാജഹാന്‍ വാര്‍ത്തകള്‍ എഴുതി കൊടുത്തയച്ചു. തിരുവനന്തപുരത്തുള്ള ഒരു പത്രക്കാരന്‍ , തനിക്ക് അതേക്കുറിച്ച് ഒരു ചുക്കുമറിയില്ല, എല്ലാം എഴുതിക്കിട്ടുമ്പോള്‍ നമ്മളെന്തിന് അന്വേഷിച്ച് സമയംകളയണം എന്നാണ് ഒരു സുഹൃത്തിനോട് പറഞ്ഞത്.

പിണറായി വിജയന്‍ ലാവലിന്‍ പ്രശ്നം വിശദീകരിച്ച് പത്രസമ്മേളനം നടത്തുമ്പോള്‍ ഇപ്പോള്‍ എറണാകുളത്തുള്ള ഒരു ചാനല്‍ ലേഖകന് ഫോണിലൂടെ ചോദ്യങ്ങള്‍ ഡിക്റ്റേറ്റ് ചെയ്തത് ഷാജഹാനായിരുന്നു.

കഴിവുറ്റ ഭരണാധികാരി, മികച്ച പാര്‍ട്ടി സെക്രട്ടറി എന്ന പേരു സമ്പാദിച്ച പിണറായി വിജയനെ കേരളത്തിലെ ഏറ്റവും മോശപ്പെട്ട രാഷ്ട്രീയക്കാരനാക്കി മാറ്റും എന്നാണ് ഷാജഹാന്‍ പ്രഖ്യാപിച്ചത്.

പിണറായി വിജയന്റെ മകന്‍ വിദേശത്ത് പഠിക്കുന്നകാര്യവും അതിന് വേണ്ടിവരുന്ന സാങ്കല്‍പ്പികമായ ചെലവിന്റെ കണക്കും പി ടി തോമസ് എന്ന കോണ്‍ഗ്രസ് എംഎല്‍എ ക്ക് ഷാജഹാന്‍ എഴുതിക്കൊടുത്തു.

ഷാജഹാന്‍ തയാറാക്കിയ പ്രസംഗമാണ് താന്‍ നിയമസഭയിലെ ലാവലിന്‍ ചര്‍ച്ചയില്‍ നടത്തിയതെന്ന് തോമസ് തന്നെ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്.

പിണറായി വിജയന്റെയോ ഭാര്യയുടെയോ മകന്റെയോ പേരില്‍ വിദ്യാഭ്യാസ ലോണുണ്ടോ എന്നുചോദിച്ച് ഷാജഹാന്‍ ചില 'ബെഫി' പ്രവര്‍ത്തകരെ സമീപിച്ചിരുന്നു.
തോമസ് ഐസക്ക്, എം എ ബേബി, കോടിയേരി ബാലകൃഷ്ണന്‍, ഇ പി ജയരാജന്‍ എന്നിവര്‍ക്കെതിരെ പരത്തിയ കഥകള്‍ക്കും നടത്തിയ നീക്കങ്ങള്‍ക്കുമാകെ ഷാജഹാന്റെ നേതൃത്വമുണ്ട്.

ടി പി നന്ദകുമാര്‍ എന്ന ക്രൈം നന്ദകുമാര്‍ ഷാജഹാന്റെ സുഹൃത്തുമാത്രമല്ല, ആജ്ഞാനുവര്‍ത്തിയുമാണ്. കോടതിയെ ഉപയോഗിച്ചുള്ള ഗ്രൂപ്പുകളിക്കും സ്വഭാവഹത്യാ ശ്രമങ്ങള്‍ക്കും നന്ദകുമാറിനെ ആയുധമാക്കുന്നതില്‍ ഷാജഹാന്‍ വിജയിച്ചു എന്നുതന്നെ പറയാം.

വിഎസ് കൊടുത്ത മാനനഷ്ടക്കേസില്‍ നന്ദകുമാറിന് കോടതി ശിക്ഷ വിധിച്ചിരുന്നു. ഷാജഹാന്‍ ഇടപെട്ട് ആ കേസ് ഒത്തുതീര്‍പ്പാക്കി നന്ദകുമാറിനെ രക്ഷിക്കുകയാണുണ്ടായത്.

ഡോ. ബി ഇക്ബാലിന്റെ സഹോദര പുത്രനാണ് ഷാജഹാന്‍. ആദ്യം തോമസ് ഐസക്കിന്റെ സഹായിയായിരുന്നു. ഡോ ഇക്ബാലുമായി കടുത്ത വിരോധമാണ്. പ്ളാനിങ്ങ് ബോഡില്‍ വൈസ് ചെയര്‍മാന്റെ പി എ ആയിരിക്കുമ്പോഴാണ് വി എസുമായി അടുത്തത്. വി എസ് പ്രതിപക്ഷ നേതാവായപ്പോള്‍ പേഴസണല്‍ സ്റ്റാഫിലെത്തി. അപ്പൊഴേക്കും സ്വന്തമായി ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള പടുമോഹം ഷാജഹാനില്‍ വളര്‍ന്നിരുന്നു.

അസാമാന്യമായ ബുദ്ധിയുണ്ട്, കഴിവുണ്ട്, സംഘാടന ശേഷിയുണ്ട്. നന്നായി ഉപയോഗിക്കപെട്ടാല്‍ നാടിനുതന്നെ മുതല്‍ക്കൂട്ടാവുന്ന ആളാണ്.

എനാല്‍, നശീകരണത്തിന്റെയും നിഗൂഢതയുടെയും ഉപജാപത്തിന്റെയും വഴിയാണ് ഷാജഹാന് പഥ്യം. അയാളുടെ സുഹൃത്തുക്കളെ നോക്കിന്‍:
1.,ടി പി നന്ദകുമാര്‍(ക്രൈം)
2. പി കെ പ്രകാശ്(മാധ്യമം)
3. പി സി ജോര്‍ജ്(എംഎല്‍എ)
4. ശിവന്‍ മഠത്തില്‍(വക്കീല്‍)

ഈ പട്ടികതന്നെ ഒരു മനുഷ്യന്റെ അവസ്ഥ തിരിച്ചറിയാന്‍ ധാരാളമാണ്.
വിഎസിനെ ജനകീയ പ്രശ്ങ്ങള്‍ ഏറ്റെടുക്കുന്ന ജനകീയ നേതാവ് എന്ന ഇമേജിലേക്ക് ഉയര്‍ത്താന്‍ ഷാജഹാന്‍ നടത്തിയ പ്രയതനം അസാധാരണം തന്നെയാണ്. അന്നത്തെ ഓരോ മലകയറ്റങ്ങളും പഴുതുകളടച്ച് പ്ളാന്‍ചെയ്തത് ഷാജഹാനാണ്.

പത്രങ്ങളിലും ചാനലുകളിലും, എന്തിന് മിമിക്രിക്കാര്‍ക്കിടയില്‍ പോലും ഷാജഹാന് സ്വാധീനമുണ്ടായിരുന്നു. ഒരു മിമിക്രി കലാകാരന്‍ ടിവി അഭിമുഖത്തില്‍ തന്നെ ഷാജഹാന്‍ വിളിച്ച് വിഎസിന്‍െ അനുകരിക്കുന്നതിലെ ചില പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടിയതായി വെളിപ്പെടുത്തിയിരുന്നു.

പ്രതിപക്ഷ നേതാവിന്റെ ആപ്പീസിലേക്ക് പലവിധ പ്രശ്നങ്ങളുമായി ആളുകളും രേഖകളുമെത്തും. അതിന്റെയെല്ലാം വാര്‍ത്താമൂല്യം തിരിച്ചറിയാനും ഉചിതമായ മാധ്യമങ്ങള്‍ക്ക് കൈമാറാനും ഷാജഹാന് കഴിഞ്ഞു. വാര്‍തത കിട്ടണമെങ്കില്‍ ഷാജഹാനുമായി ബന്ധംവെക്കണമെന്നു വന്നു. അങ്ങനെ മാധ്യമ പ്രവര്‍ത്തകരുടെ വലിയൊരു വലയമാണ് തനിക്കുചുറ്റും അയാള്‍ തീര്‍ത്തത്.

കേരളം ഷാജഹാനോട് നീതികേടാണ് ചെയ്യുന്നത്. കഴിഞ്ഞ ആറേഴുവര്‍ഷത്തെ സംസ്ഥാനത്തിന്റെയും ഇവിടത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ചരിത്രത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചയാളാണത്. പക്ഷേ, ഒരിടത്തും ആ പേരുകാണില്ല.

സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും ഷാജഹാനെ 'ഒരു ചുക്കും ചെയ്യാന്‍' ആ പാര്‍ട്ടിക്കു കഴിഞ്ഞിട്ടില്ല. അയാള്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള സി-ഡിററില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. ഈയടുത്ത ദിവസമാണ് സ്ഥിരപ്പെടുത്തിയത്.

സര്‍ക്കാര്‍ വെബ് സൈറ്റുകളുടെയും മന്ത്രിമാരുടെ പത്രസമ്മേളനങ്ങള്‍ ആര്‍ക്കൈവുചെയ്യുന്നതിന്റെയുമെല്ലാം ചുമതലയുണ്ട്. ഇപ്പോഴും ശക്തന്‍ തന്നെ.

ആക്ഷേപിച്ച്, അകററിനിര്‍ത്തിയിട്ട് കാര്യമില്ല. ഇത്തരം ബുദ്ധിശക്തിയുള്ളവരെ ആദരിക്കണം. അംഗീകരിക്കണം. അവര്‍ ചെയ്യുന്നത് തടയാനോ പകരം ചെയ്യാനോ മറ്റാര്‍ക്കും കഴിയാത്തത് കഴിവുകേടുതന്നെയാണെന്ന് സമ്മതിക്കണം.

പ്രതിപക്ഷ നേതാവിന്റെ ആപ്പീസിലിരുന്ന് മുഖ്യന്ത്രി ഉമമന്‍ ചാണ്ടി എന്തുപറയണം, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എപ്പോള്‍ പത്രസമ്മേളനം വിളിച്ച് എന്തുപറയണം, സിപിഎമ്മിലെ ഏതു നേതാക്കളെ നാലാംലോക പട്ടികയിലുള്‍പ്പെടുത്തണം എന്നെല്ലാം തീരുമാനിക്കാന്‍ കഴിഞ്ഞ അഭിനവ റസ്പുട്ടിനെ മടിയില്ലാതെ സ്തുതിച്ചു പാടുക.

kaalidaasan said...

തിരുവനന്തപുരം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ്‌ ആരും റദ്ദാക്കിയിട്ടില്ല.‌ സംസ്ഥാന സമ്മേളന പ്രതിനിധികളുടെ തെരഞ്ഞെടുപ്പാണ്‌ റദ്ദാക്കിയത്. അതു ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തിയിട്ടാണ്‌. പക്ഷെ കിരണ്‍ കരുതുന്ന പോലെ വി എസ് ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തിയിട്ടല്ല., ഒരു വിഭാഗം ആളുകളെ തെരഞ്ഞുപിടിച്ചു തോല്‍പിച്ചതു കൊണ്ടാണത് . എതു വിഭാഗമാണു തോല്‍പ്പിച്ചത് എന്നു കിരണിനു അറിയാമെന്നു വിചാരിക്കുന്നു. അങ്ങനെ തോല്‍പിക്കപെട്ട ന്യൂനപക്ഷതിലെ ഒരു വ്യക്തി തോറ്റാലൊന്നും അതാരും വക വക്കില്ല. സമവായത്തിലൂടെ ഒരു പാനല്‍ തെരഞ്ഞെടുക്കപ്പെടുക. എന്നിട്ട് ഒരു പ്രത്യേക വിഭാഗത്തിന്റെ അശീര്‍വാദത്തോടേ ഒരു തെരഞ്ഞെടുപ്പു നാടകം നടത്തുക, കുറച്ചു പേരെ തെരഞ്ഞുപിടിച്ചു തോല്‍പ്പിക്കുക. ഗണനീയമായ ഒരു ന്യൂനപക്ഷം ജുഗുപ്സാവഹമയ രീതിയില്‍ നിശബ്ദരാക്കപ്പെട്ടപ്പോള്‍ പോളിറ്റ് ബ്യൂറോ ഇടപെട്ടു. അതു മാന്സിലാക്കാന്‍ പ്രത്യേക കരവിരുതൊന്നും ആവശ്യമില്ല തലയില്‍ അല്‍പം ആള്‍ത്താമസം മതി. അതു മനസിലാകാത്തവര്‍ക്ക് ആവോളം ചിരിക്കാം .

പണ്ട്‌ വി എസ് പിണറായിയും മച്ചാന്‍ മച്ചാന്‍ ആയി നിന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന് ഹെയിറ്റ് ക്ളബ് അംഗങ്ങള്‍ ക്ക് അറിയാമെന്നത് ഒരു പുതിയ വെളിപ്പെടുത്തലാണ്.
അപ്പോള്‍ അന്നു ചെയ്തു എന്നു പറയുന്ന നീചകൃത്യങ്ങളുടെ പാതി ഉത്തരവാദിത്തം പിണറായിക്കാണെന്നു വരുന്നു.

ഗൗരി അമ്മയും രാഘവനും ആശയം സമരം നടത്തി ആണു പാര്‍ട്ടിയില്‍ നിന്നും പുറത്തായത് എന്നത് ഒരു പുതിയ അറിവാണല്ലോ. ഗൗരി അമ്മ തന്‍പ്രമാണിത്വം കാട്ടി, മുഖ്യമന്ത്രി ആക്കാത്തതില്‍ പരസ്യമായി പ്രതിഷേധിച്ചു എന്നൊക്കെയാണ്, അന്നു ഇ എം എസ് പറഞ്ഞത്. രാഘവന്‍ മുസ്ലിം ലീഗ് എന്ന വര്‍ഗ്ഗീയ പാര്‍ട്ടിയുമായി കൂട്ടുകൂടണം എന്നു വാദിക്കുകയും , പാര്‍ട്ടി തള്ളിക്കളഞ്ഞിട്ടും അതില്‍ നിനും പിന്‍മാറാത്തതുമാണ്‌ പുറത്താവാന്‍ കേരളീയര്‍ മനസിലാക്കിയത്. ഇതൊകെ ആശയസമരമാണെന്നു ആര്‍ക്കും വാദിക്കാം . മുസ്ലിം ലീഗുമായുള്ള അടവുനയവും ആശയസമരമെന്നു വ്യാഖ്യാനിക്കാം .

വി എസിനു നല്‍കിയ തീട്ടൂരം കിരണിന്റെ കയ്യില്‍ തന്നയച്ചതു കൊണ്ട് കിരണ്‍ പറയുന്നത് എല്ലാവരും വിശ്വസിക്കും .

kaalidaasan said...

കമലന്റെ ചിന്തകള്‍ അശ്ചര്യജനകം തന്നെ. ഒരു വ്യക്തിക്കു സി പി എം പോലുള്ള ഒരു പാര്‍ട്ടിയെ തകര്‍ക്കാനൊക്കെ പറ്റുമെന്നുള്ള വിലയിരുത്തല്‍ കെങ്കേമം . വി എസ് പ്രതിപക്ഷനേതാവാകുന്നതിനു എത്രയോ മുമ്പ് സി പി എം ഇന്നത്തെ ഔദ്യോഗിക വിഭാഗത്തിന്റെ കയ്യിലായിരുന്നു. ഷാജഹന്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചു എന്നൊക്കെ ഏതെങ്കിലും മന്ദബുദ്ധികളോട് പറയാം . അതു വിശ്വസിക്കുന്ന പലരം ​ഇവിടെ എഴുതുന്നും ഉണ്ട്. ഒരു ഷാജഹാനോ നൂറു ഷജഹാന്‍ മാരോ വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നതല്ല സി പി എം എന്ന പാര്‍ട്ടി എന്നും കേരളീയര്‍ക്കെല്ലാം അറിയാം .

സമൂഹത്തെ പേടിയില്ലാത്തവര്‍ക്ക് ഒന്നുകില്‍ സര്‍ക്കാരിന്റെ സംരക്ഷണം കിട്ടും അല്ലെങ്കില്‍ ജുഡീഷ്യറിയുടേ സം രക്ഷണം കിട്ടുമ്. ഷാജഹാനു പ്രതിപക്ഷ നേതാവിന്റെ ഒഫീസിലിരുന്നു ഈ രണ്ടു സംവിധാനങ്ങളുടേയും സം രക്ഷണം കിട്ടി എന്നു പറൌയാന്‍ അസാമാന്യ ബുദ്ധിശൂന്യത തന്നെ വേണം .

യു ഡി എഫ് എം എല്‍ എക്കു പ്രസംഗപ്പോയിന്റുകള്‍ എഴുതി കൊടുക്കുന്നയാള്‍ മഹാന്‍ തന്നെയായിരിക്കണം . പവം ജനങ്ങള്‍ . ഇത്ര വിവരദോഷികളെയാണല്ലോ തെരഞ്ഞെടുത്തു വിട്ടത്. യു ഡി എഫ് അന്നു ഭരിക്കുകയാണെന്നോര്‍ക്കണം . ഭരണപക്ഷെ എല്‍ എല്‍ എ മാര്‍ക്കു പ്രസംഗിക്കാനുള്ള പോയിന്റുകള്‍ പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്ക്രട്ടറി എഴുതിക്കൊടുക്കുന്ന തരത്തില്‍ കേരളം അധഃപ്പതിച്ചതായ കണ്ടുപിടുത്തം മനോഹരം .

പിണറയി വിജയന്‍ എന്ന നേതാവിനെതിരെ ഷാജഹാന്‍ എന്ന, പാര്‍ട്ടിയിലെ ഒരു സാദ അംഗം , സി എ ജി എന്ന ഭരണഘടന സംവിധാനത്തെ സ്വാധീനിച്ച് ലവലിന്‍ ഇടപാടില്‍ നഷ്ടമുണ്ടെന്നു എഴുതിപ്പിടിപ്പിച്ചു എന്നു പറയാന്‍ സാധിക്കുന്ന ബുദ്ധി വൈകൃതം അപാരം . അതും യു ഡി എഫ് ഭരിക്കുമ്പോള്‍ . കോണ്‍ഗ്രസുകാരുടെ ഒന്നാം നമ്പര്‍ ശത്രുവായ കമ്യൂണിസ്റ്റുകാരുടെ നേതാവിനെ കുടുക്കാന്‍ അറിയാത്ത മന്ദബുദ്ധികളാണ്‌ കോണ്‍ഗ്രസുകാര്‍ എന്ന വെളിപെടുത്തല്‍ അവര്‍ക്കൊക്കെ നാണക്കേടാണ്. അതൊകെ അങ്ങു വിശ്വസിക്കാന്‍ കേരളീയരെല്ലം കമലന്‍ മാരല്ലല്ലോ.


കഴിവുറ്റ ഭരണാധികാരി, മികച്ച പാര്‍ട്ടി സെക്രട്ടറി എന്ന പേരു സമ്പാദിച്ച പിണറായി വിജയനെ കേരളത്തിലെ ഏറ്റവും മോശപ്പെട്ട രാഷ്ട്രീയക്കാരനാക്കി മാറ്റും എന്നാണ് ഷാജഹാന്‍ പ്രഖ്യാപിച്ചാല്‍ അതു കേരളത്തിലെ ജനങ്ങള്‍ അപ്പ ടി വിശ്വസിക്കും എന്നു കരുതുന്ന ബുദ്ധി അപാരം . ഇപ്പോള്‍ കത്തോലിക സഭ നേതാക്കള്‍ പിണറായി വിജയനെതിരെ എല്ലാ വേദികളിലും പലതും പറയുന്നുണ്ട്. അതും ഷാജഹാനെഴുതി കൊടുത്തിട്ടാണെന്നു കമലനേപ്പോലുളവര്‍ക്ക് പറഞ്ഞുകൊണ്ടിരിക്കാം.


പി റ്റി തോമാസേ, താങ്കള്‍ ആത്മഹത്യ ചെയ്യുന്നതാണ്, നല്ലത്. ഒരു കുട്ടി ഒരു വിദേശ സര്‍വകലാശാലയില്‍ ,അതും ബര്‍ മിങ് ഹാം സര്‍വകലാശാലയില്‍ പഠിക്കുന്നതിനു എന്തു ചെലവു വരും എന്നുള്ള അടിസ്ഥാന വിവരം പോലും സ്വയം ചിന്തിച്ചു മനസിലാക്കാനുള്ള ബുദ്ധി വികാസമില്ലാത്ത ഒരു വെറും മണ്ടനാണല്ലോ താങ്കള്‍ . ഷാജഹന്‍ എഴുതി തരാതെ അതറിയാന്‍ താങ്കള്‍ക്കാവില്ല എന്നതു കേരളത്തിന്റെ കഷ്ടകാലം .

പിണറായി വിജയന്റെയോ ഭാര്യയുടെയോ മകന്റെയോ പേരില്‍ വിദ്യാഭ്യാസ ലോണുണ്ടോ എന്നുചോദിച്ച് ഷാജഹാന്‍ ചില 'ബെഫി' പ്രവര്‍ത്തകരെ സമീപിച്ചപ്പോള്‍ കമലന്‍ കൂടെ ഉണ്ടായിരുന്നതു കൊണ്ട് , മറ്റുള്ളവര്‍ ഈ വെളിപ്പെടുത്തല്‍ വിശ്വസിക്കും .
കോടതിയെ ഉപയോഗിച്ചുള്ള ഗ്രൂപ്പ് കളി ഒരു പുതിയ വിദ്യയാണല്ലോ? പാവം കോടതികള്‍ , കമ്യൂണിസ്റ്റുകാരുടെ ഗ്രൂപ്പ് കളിയില്‍ അവരും പങ്കാളികളായതോര്‍ത്തു, കേരളത്തിനു ലജ്ജിക്കാം .

കോടതികള്‍ പല കുറ്റക്കരേയും വെറുതെ വിട്ടിട്ടുണ്ട്. പക്ഷെ കൂറ്റക്കാരല്ലാത്തവരെ രാഷ്ട്രീയാമായി കുടുക്കാന്‍ ശ്രമിച്ചതൊന്നും ഇതു വരെ ഒരു കോടതിയും അംഗീകരിച്ചിട്ടില്ല. അഴിമതിയുടെ പേരില്‍ ഒരു രാഷ്ട്രീയ നേതാവും ഇന്നു വരെ ശിക്ഷിക്കപ്പെട്ടിട്ടും ഇല്ല. ഒരു നന്ദകുമാറിനു അതു മാറ്റിയെഴുതാനും കഴിയില്ല.

ഷാജഹാന്റെ സുഹൃത്തും ആജ്ഞാനുവര്‍ത്തിയുമായ
ടി പി നന്ദകുമാറിനെതിരെ ‍ വിഎസ് മാനനഷ്ടക്കേസ് കൊടുത്തു എന്നത് മന്ദബുദ്ധികള്‍ പോലും വിശ്വസിക്കില്ലല്ലൊ കമലന്‍ ?

പ്രതിപക്ഷ നേതാവിന്റെ ആപ്പീസിലേക്ക് പലവിധ പ്രശ്നങ്ങളുമായി ആളുകളും രേഖകളുമെത്തും. അതൊന്നും രഹസ്യരേഖകളാണെന്നാരും കരുതുന്നില്ല. അതു പൊതു കാര്യങ്ങളാണ്. പോലീസും ഭരണകൂടവും ഇടപെട്ടിട്ടും പരിഹരിക്കപെടാത്ത വിഷയങ്ങളാവും പ്രതിപക്ഷനേതാവിന്റെ അടുത്തു വരിക. അതു മാധ്യമങ്ങളിലൂടെ പൊതു ജനം അറിയുന്നതില്‍ എന്താണു കുഴപ്പം ?

പ്രതിപക്ഷ നേതാവിന്റെ ആപ്പീസിലിരുന്ന് മുഖ്യന്ത്രി ഉമമന്‍ ചാണ്ടി എന്തുപറയണം, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എപ്പോള്‍ പത്രസമ്മേളനം വിളിച്ച് എന്തുപറയണം എന്നെല്ലാം ഷജഹാന്‍ തീരുമാഇച്ചു എന്ന് പറയണ്മെങ്കില്‍ അസാമാന്യ ബുദ്ധി ഭ്രമം ഉണ്ടാവണം . ആരാണു മന്ദബുദ്ധികള്‍ ? ഉമ്മന്‍ ചാണ്ടിയും രമേശുമോ അതോ ഇതെല്ലാം ഒരു ക്രൈം നോവലിലേപ്പോലെ ഇവിടെ വിളമ്പുന്ന കമലനോ? മര്‍ഡോക്കിന്റെ ഏഷ്യാനെറ്റ് വാങ്ങലിന്റെ പിന്നില്‍ നടന്ന ഉറപ്പുകളും മറ്റും തപ്പിയെടുത്ത മാരീചനു പോലും ഇത്ര സംഭ്രമാത്മകമായ വിവരം കിട്ടിക്കാണില്ല.

മാരീചന്‍‍ said...

ആകെ മൊത്തം തമാശയാണല്ലോ..അപ്പോള്‍, കാളിദാസന്റെ കൈയില്‍ വിഎസ് തന്നയച്ചതും വെച്ചാണോ ഈ ഡയലോഗടി മുഴുവന്‍. അത് വിട്.. ആരു പറയുന്നതാണ് വിശ്വസിക്കേണ്ടതെന്ന് വായിക്കുന്നവര്‍ തീരുമാനിക്കട്ടെ.

സമവായത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട പാനലിനെ ഗ്രൂപ്പ് തിരിഞ്ഞ് തോല്‍പ്പിച്ചതിന്റെ ചരിത്രം തിരുവനന്തപുരത്ത് മാത്രമല്ല, പാലക്കാട് സംസ്ഥാന സമ്മേളനത്തിലും ഉണ്ടായിരുന്നു. ഗണനീയ ന്യൂനപക്ഷത്തെ അംഗീകരിക്കണം എന്ന ഭരണഘടനാ തത്വം ഉറപ്പാക്കാന്‍ ഒരു പോളിറ്റ് ബ്യൂറോയും ഇടപെട്ടിരുന്നില്ല. അന്ന് ഗ്രൂപ്പു പ്രവര്‍ത്തനം നടത്തിയതും ഒരു വിഭാഗം ആള്‍ക്കാരെ തിരഞ്ഞുപിടിച്ച് തോല്‍പ്പിച്ചതും ആരാണെന്ന് സിപിഎമ്മിന്റെ സംഘടനാ ചരിത്രം അറിയുന്നവര്‍ക്ക് നിശ്ചയമുണ്ട്. കാളിദാസന്റെ ടിപ്പണിയൊന്നും വേണ്ട, അതൊക്കെ വേണ്ട വിധത്തില്‍ മനസിലാക്കാന്‍.

2008 ആഗസ്റ്റ് 18ന് പുറത്തിറക്കിയ പാര്‍ട്ടി കത്ത് പേജ് പത്തില്‍ പാലക്കാട്ട് നടന്നതെന്തെന്ന് സുവ്യക്തമായി പറയുന്നു. അതിങ്ങനെ.

2.2 1994ല്‍ കൊല്ലം സമ്മേളനത്തില്‍ സംസ്ഥാനക്കമ്മിറ്റി ഏകകണ്ഠമായ അംഗീകരിച്ച് അവതരിപ്പിച്ച കമ്മിറ്റിയുടെ പാനലിനെതിരെ ഒരു വിഭാഗത്തില്‍ പെട്ട 17 പേരുകള്‍ മത്സരത്തിന് തയ്യാറായത് കേരളത്തിലെ വിഭാഗീയ പ്രവണതകളുടെ ഭാഗമായിരുന്നു. 1998 ജനുവരിയില്‍ പാലക്കാട്ട് വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാനക്കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ച് അവതരിപ്പിച്ച പാനലിലുളള ചില സഖാക്കളെ പരാജയപ്പെടുത്തുന്നതിനായി ഒന്‍പത് സഖാക്കള്‍ മത്സരിച്ചു. തെരഞ്ഞെടുപ്പില്‍ പാനലിലുളള ഏഴുപേര്‍ പരാജയപ്പെട്ടു. സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം ഇതിന് അനുമതി നല്‍കിയിരുന്നുവെന്നും പാനലിലെ ചില നേതാക്കളെ ആസൂത്രിതമായി ഒഴിവാക്കിയത് കേരളത്തില്‍ നിലനില്‍ക്കുകയും പടരുകയും ചെയ്യുന്ന ഗ്രൂപ്പിസത്തെയാണ് കാണിക്കുന്നതെന്നും കേന്ദ്രക്കമ്മിറ്റി വ്യക്തമാക്കുകയുണ്ടായി.

ഒരു ഗണനീയ ന്യൂനപക്ഷം ജുഗുപ്സാവഹമായ രീതിയില്‍ നിശബ്ദരാക്കപ്പെട്ടപ്പോള്‍ പൊളിറ്റ് ബ്യൂറോ ഇടപെട്ടതാണ് തിരുവനന്തപുരത്ത് സംഭവിച്ചതെന്ന് വാദിച്ച് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന കാളിദാസ കരവിരുതെവിടെ. സിപിഎം അതിന്റെ പാര്‍ട്ടി അംഗങ്ങളുടെ മുന്നില്‍ വ്യക്തമാക്കുന്ന ഈ നിലപാടെവിടെ?

സംഘടനയുടെ തായ്‍വേര് അറുക്കും വിധം പടരുന്ന ഗ്രൂപ്പു പോരിനെ ചെറുക്കാന്‍ തയ്യാറാക്കിയ സമ്മേളന മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടപ്പോഴാണ് തിരുവനന്തപുരത്ത് കേന്ദ്ര നേതൃത്വം ഇടപെട്ടെതെന്നാണ് പുറത്തുളളവര്‍ മനസിലാക്കുന്നത്. പാര്‍ട്ടി പറയുന്നതും ഏതാണ്ട് അങ്ങനെയൊക്കെ തന്നെ.

അത് ഗണനീയ ന്യൂനപക്ഷത്തെ മാനിക്കണമെന്ന സിപിഎം ഭരണഘടനയുടെ തത്ത്വം ലംഘിക്കപ്പെട്ടതു കൊണ്ടുളള ഇടപെടലാണെന്നൊക്കെ കാളിദാസ വക്കീല്‍ വാദിച്ചു തന്നാല്‍ സാമാന്യബുദ്ധിയുളളവര്‍ പുച്ഛിച്ചു തളളും.

സിപിഎമ്മിന്റെ ഭരണഘടന പാര്‍ട്ടി അംഗങ്ങളല്ലാത്തവരുമായി ചര്‍ച്ച ചെയ്യേണ്ടെന്ന പൂഴിക്കടകനും കൊളളാം. കാളിദാസനെന്നാണ് പാര്‍ട്ടി മെമ്പറായത്?

ഗണനീയ ന്യൂനപക്ഷത്തിന്റെ അഭിപ്രായം മാനിക്കണമെന്ന് സിപിഎം എവിടെയും പറയുന്നില്ല. സിപിഎമ്മിന്റെ വെബ്‍സൈറ്റില്‍ പാര്‍ട്ടി ഭരണഘടന നല്‍കിയിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ XIII 1. b
ഇങ്ങനെ പറയുന്നു.

The minority shall carry out the decisions of the majority; the lower Party organisations shall carry out the decision and directives of the higher Party organs, the individual shall subordinate himself to the will of the collective. All Party organisations shall carry out the decisions and directives of the Party Congress and of the Central Committee;

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) എന്ന പേരില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ ഭരണഘടനയാണിത്. ഇതു തന്നെയാണോ കാളിദാസന്‍ പറയുന്ന സിപിഎം എന്നറിയില്ല.

മാരീചന്‍‍ said...

നഗ്നമായ ഗ്രൂപ്പു പ്രവര്‍ത്തനം നടത്തി കുറേപ്പേരെ സമ്മേളനങ്ങളില്‍ പരാജയപ്പെടുത്താന്‍ രണ്ടു ഗ്രൂപ്പും അവരാല്‍ കഴിയുന്ന തരത്തില്‍ പ്രയത്നിച്ചിട്ടുണ്ട്. ഷാജഹാന്‍ ചക്രവര്‍ത്തി ആസൂത്രണം ചെയ്ത് പരാജയപ്പെട്ട മലപ്പുറം വെട്ടിപ്പിടിക്കലിനെക്കുറിച്ച് 2008 ആഗസ്റ്റ് 18ന് പുറത്തിറക്കിയ പാര്‍ട്ടി കത്ത് പേജ് എട്ടില്‍ ഇങ്ങനെ പറയുന്നു.

1.8 പിബിയുടെ താക്കീതും മുന്നറിയിപ്പും വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരും അതിന് നേതൃത്വം കൊടുത്തവരും ആയവരില്‍ ഒരുകൂട്ടം സഖാക്കള്‍ തെറ്റു തിരുത്തുന്നതിന് ഉപയോഗിച്ചു. എന്നാല്‍ ചിലര്‍ മത്സരിക്കാനുളള അവകാശം ആര്‍ക്കും നിഷേധിക്കാനാവില്ല എന്ന കേവല ജനാധിപത്യ വാദം ഉയര്‍ത്തി തെറ്റിനെ ന്യായീകരിക്കാന്‍ ശ്രമിച്ചു. ഇപ്പോഴും ചിലര്‍ക്ക് തെറ്റായ നിലപാടില്‍ നിന്നും മുക്തി നേടാനായിട്ടില്ല.

സമ്മേളനങ്ങള്‍ നടത്തുന്നതിന് സിപിഎം കേന്ദ്രക്കമ്മിറ്റി നല്‍കിയ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടതു കൊണ്ടാണ് തിരുവനന്തപുരത്ത് സംസ്ഥാന സമ്മേളന പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതും ആദ്യം വെച്ച പാനല്‍ അംഗീകരിച്ചതും. ജില്ലാ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടില്ല. തോറ്റവരെ ഏരിയാ കമ്മിറ്റികളിലാണ് പുനരധിവസിപ്പിച്ചത്.

ഗണനീയ ന്യൂനപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ മാനിക്കുന്നുവെന്ന് കാളിദാസന്‍ വാദിക്കുന്നത് വേറെ സിപിഎമ്മാകാനാണ് സാധ്യത.

ഇനി രാഘവന്‍ പ്രശ്നത്തെക്കുറിച്ചും കാളിദാസനുളള അജ്ഞതയില്‍ സഹതപിക്കാനേ കഴിയൂ..

സിപിഎമ്മിന്റെ നയത്തിന് വിരുദ്ധമായി ബദല്‍ രേഖ അവതരിപ്പിച്ചതാണ് രാഘവനെയും സിപി ജോണിനെയും മൂസാന്‍കുട്ടിയെയും സി കെ ചക്രപാണിയെയും പാട്യം രാജനെയുമൊക്കെ സിപിഎമ്മിന് പുറത്തെത്തിച്ചത്. ആശയപരമായിരുന്നു തര്‍ക്കമെന്ന് സിപിഎം തന്നെയാണ് പുറത്തു പറഞ്ഞത്. വ്യക്തി സംഘടനയ്ക്കും ന്യൂനപക്ഷം ഭൂരിപക്ഷത്തിനും കീഴടങ്ങാത്തതാണ് രാഘവന്റെയും ഗൗരിയമ്മയുടെയും പുറത്താകലിലെത്തിച്ചതെന്ന് സാമാന്യബുദ്ധിയുളളവര്‍ക്ക് മനസിലാക്കാവുന്നതേയുളളൂ.

കാളിദാസന് അതില്ലാത്തത് ആരുടെയും കുറ്റമല്ല. അതൊരു അവസ്ഥയാണ്. സഹതാപമേയുളളൂ.

തലയില്‍ വേണ്ടത്ര ആളുതാമസമുണ്ടെന്ന് ഓരോ കമന്റിലും സ്വയം സാക്ഷ്യപ്പെടുത്തി കാളിദാസന്‍ ആശ്വസിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിരിക്കുന്നതും തെറ്റാണോ, സാര്‍!

സിപിഎമ്മിനെക്കുറിച്ച് കാളിദാസനില്‍ നിന്ന് ഒന്നും പഠിക്കാനില്ലെന്ന് നേരത്തെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സ്വയം സിപിഎം വക്താവായി അവതരിച്ച് ആ പാര്‍ട്ടിയെ നാണം കെടുത്താന്‍ ആരെങ്കിലും ക്വട്ടേഷന്‍ തന്ന് വിട്ടതാണോയെന്ന് നമുക്കറിയില്ലല്ലോ?

മാരീചന്‍‍ said...

അപ്പോള്‍ പാര്‍ട്ടി ഷാജഹാനെ വെറുതേ പുറത്താക്കിയതാണോ? കമലനോടുളള ചോദ്യങ്ങള്‍ക്ക് മറുപടി അദ്ദേഹം പറയട്ടെ..

കാളിദാസന്റെ അറിവിലേയ്ക്ക് നേരത്തെ എഴുതിയ കമന്റില്‍ നിന്നൊരു ഭാഗം ആവര്‍ത്തിച്ച് ഉദ്ധരിക്കുന്നു.

23-08-2006ല്‍ പുറത്തിറക്കിയ പാര്‍ട്ടി കത്തിലെ പേജ് 17ല്‍ നിന്ന്.

സ കെ എം ഷാജഹാന്‍
പാര്‍ട്ടി മെമ്പറും പ്രതിപക്ഷ നേതാവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമാണ്. തന്റെ ഔദ്യോഗിക സ്ഥാനം ഉപയോഗിച്ച് വിപുലമായൊരു ബന്ധം, പ്രത്യേകിച്ച് പത്രക്കാരുമായി ഷാജഹാനുണ്ട്. ഈ ബന്ധത്തെ ഉപയോഗപ്പെടുത്തി പാര്‍ട്ടിയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണ് ഷാജഹാന്‍ കുറെക്കാലമായി നടത്തിയത്. ആരോപിക്കപ്പെട്ട ഒറ്റക്കാര്യത്തിനു പോലും വ്യക്തമായ മറുപടി നല്‍കാന്‍ ഷാജഹാന് കഴിഞ്ഞിട്ടില്ല. ക്രൈം പോലുളള മഞ്ഞ പ്രസിദ്ധീകരണങ്ങളെ ഏറ്റവും സമര്‍ത്ഥമായിട്ടാണ് ഷാജഹാന്‍ ഉപയോഗിച്ചത്. ഇതുവഴി കുടുംബബന്ധങ്ങളെപ്പോലും താറുമാറാക്കാന്‍ ഷാജഹാന്‍ നികൃഷ്ടമായ രീതിയാണ് സ്വീകരിച്ചത്.

ഷാജഹാന്റെ ആസൂത്രിതമായ പ്രവര്‍ത്തനമാണ് വാര്‍ത്താ ചോര്‍ച്ചയ്ക്ക് അടിസ്ഥാനം. ഇതിനു വേണ്ടി സമ്മേളന പരിസരത്ത് ചില സഖാക്കളെ ഒരുക്കി നിര്‍ത്തിയിരുന്നു. സംസ്ഥാന സമ്മേളനത്തില്‍ തമ്പടിച്ച പത്ര ദൃശ്യ മാധ്യമങ്ങളെ സഹായിക്കാനാണ് ഒരു പ്രത്യേക ചുമതലയുമില്ലാതെ പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ലോഡ്ജില്‍ അഞ്ചു ദിവസം താമസമാക്കിയത്. ...........................
ഇങ്ങനെ തുടരുന്ന ഭാഗം.. അവസാനിക്കുന്നത് താഴെ പറയും പ്രകാരം..

കമ്മിഷന്റെ മുന്‍പാകെ ഹാജരാകാന്‍ ആദ്യം വിസമ്മതം പ്രകടിപ്പിക്കുകയും പിന്നീട് ഹാജരായ അവസരത്തില്‍ തനി ധിക്കാരസമീപനം കാണിക്കുകയുമാണ് ഷാജഹാന്‍ ചെയ്തത്. എല്ലാക്കാര്യങ്ങളും പാര്‍ട്ടി വിശദമായി പരിശോധിച്ച് പരമാവധി ശിക്ഷയര്‍ഹിക്കുന്ന കുറ്റമാണ് ഷാജഹാന്‍ ചെയ്തതെന്ന് സംസ്ഥാന കമ്മിറ്റിക്ക് ബോധ്യമായി. പാര്‍ട്ടിയില്‍ നിന്ന് ഷാജഹാനെ പുറത്താക്കാന്‍ തീരുമാനിച്ചു.

ഷാജഹാന്‍ നടത്തിയത് സിപിഎമ്മിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഗ്രൂപ്പു പ്രവര്‍ത്തനമാണെന്നും പാര്‍ട്ടിയുടെ ചില നേതാക്കളുടെ കുടുംബബന്ധങ്ങള്‍ പോലും തകര്‍ക്കാന്‍ നീചമായ ഉപജാപമാണ് അയാള്‍ നടത്തിയതെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയാണ് പറഞ്ഞത്..


താങ്കള്‍ അതൊന്നും വിശ്വസിക്കുന്നില്ലേ കാളിദാസാ.. പ്രതിപക്ഷ നേതാവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, സിപിഎമ്മിലെ അദ്ദേഹത്തിന്റെ എതിരാളികള്‍ക്കെതിരെ തിരിയണമെങ്കില്‍ അയാള്‍ക്ക് പിന്നില്‍ ആരായിരിക്കുമെന്ന് ഊഹിക്കാന്‍ കാളിദാസനൊഴിച്ച് എല്ലാവര്‍ക്കും കഴിയും. കാളിദാസന്റെ തലച്ചോറല്ലല്ലോ എല്ലാവര്‍ക്കും.

മാരീചന്‍‍ said...

എന്താണ് കാളിദാസാ, ഷാജഹാനെ ന്യായീകരിക്കാന്‍ വല്ലാതെ ബദ്ധപ്പെടുന്നുണ്ടല്ലോ താങ്കള്‍..

ഷാജഹാനെ പുറത്താക്കിയതും തിരുവനന്തപുരത്ത് പൊളിറ്റ് ബ്യൂറോ ഇടപെട്ടതും തമ്മിലെന്തെങ്കിലും ബന്ധമുണ്ടെന്ന് ഞാന്‍ പറഞ്ഞോ? മലപ്പുറത്തെ ഗ്രൂപ്പ് പോരാട്ടത്തില്‍ വിഎസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഇടപെടുമ്പോള്‍ പിന്നിലാരാണെന്ന് തലയ്ക്ക് വെളിവുളളവര്‍ക്ക് ഊഹിക്കാവുന്നതേയുളളൂ.

ഗണനീയ ന്യൂനപക്ഷത്തിന്റെ തലവനു വേണ്ടി നടത്തിയ സ്വഭാവഹത്യകള്‍ സിപിഎം സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാണിച്ചത് ഉദ്ധരിച്ചെന്നേയുളളൂ..

ഷാജഹാന്‍ ആരെയും പുലഭ്യം പറയുന്നതായി താങ്കള്‍ കേള്‍ക്കുന്നില്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ പൂച്ച ചാക്കിനു പുറത്തിരുന്നാണ് മോങ്ങുന്നത്. രാഘവനെയും ഗൗരിയമ്മയെയും പോലെ താങ്കള്‍ക്ക് പ്രശ്നക്കാരനല്ല ഷാജഹാന്‍. അത് താങ്കളുടെ സ്വകാര്യ വിഷയം.

പക്ഷേ, സിപിഎമ്മിലെ ഗ്രൂപ്പിസത്തെക്കുറിച്ച് പഠിക്കുന്നവര്‍ക്കും അറിയാന്‍ ശ്രമിക്കുന്നവര്‍ക്കും കഥാപുരുഷനെ അങ്ങനെ അവഗണിക്കാന്‍ കഴിയുമോ?

ഷാജഹാന്റെ പ്രേതം ഇന്നും പാര്‍ട്ടിയില്‍ നിന്നും ഒഴിഞ്ഞു പോയില്ലെങ്കില്‍ മോശമെന്നെഴുതുന്നടത്ത് ചില ചെമ്പുകള്‍ തെളിഞ്ഞു വരുന്നുണ്ടല്ലോ, കാളിദാസാ.

ഷാജഹാന്റെ പ്രേതം സിപിഎമ്മില്‍ നിന്ന് ഒഴിഞ്ഞില്ലെന്ന് ആ പാര്‍ട്ടി എവിടെയെങ്കിലും പറഞ്ഞോ? ഷാജഹാനെക്കുറിച്ച് മാരീചന്‍ പ്രതിപാദിച്ചാല്‍ അത്, ഷാജഹാന്റെ പ്രേതം സിപിഎമ്മില്‍ ഇപ്പോഴും തുടരുന്നതിന് തെളിവാണെന്ന് വാദിക്കാന്‍ ചില്ലറയൊന്നും പോര തൊലിക്കട്ടി. മാരീചന്‍ സിപിഎമ്മല്ല. സിപിഎമ്മിന് വോട്ടു ചെയ്യുന്നവനുമല്ല.

ഷാജഹാന്‍ എവിടെയാണ് മാരീചനെപ്പോലെ എഴുതുന്നതെന്ന് ചൂണ്ടിക്കാണിച്ചാല്‍ അവിടെപ്പോയി അഭിപ്രായമെഴുതാമെന്ന സൗജന്യവും കണ്ടു. ഹൊ. എന്തൊരു സൗമനസ്യം.. സിഡിറ്റിലിരുന്ന് ഷാജഹാന്‍ സ്വന്തം പേരിലാണോ എഴുതുന്നതെന്ന് ആര്‍ക്കറിയാം...

ഷാജഹാന്‍ എഴുതുന്നതോ പാര്‍ട്ടി സെക്രട്ടറിക്ക് പാരവെയ്ക്കുന്നതോ ഒന്നും ഈയുളളവന്റെ തലവേദനയല്ല. എന്നാല്‍ പാരവെച്ചിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് എഴുതുന്നതിന് ഒരു കാളിദാസന്റെയും അനുമതി പത്രവും വേണ്ട.

സിപിഎമ്മിന്റെ മലപ്പുറം സമ്മേളന കാലത്ത് നടന്ന മാധ്യമ ഗൂഡാലോചനയെക്കുറിച്ച് മാധ്യമം വാരികയില്‍ വിജു വി നായര്‍ ഒരൊന്നന്നര ലേഖനമെഴുതിയിട്ടുണ്ട്.

ഷാജഹാന്റെ കാര്‍മികത്വത്തില്‍ നടന്ന വിഎസ് പ്രതിഛായാ നിര്‍മ്മാണത്തെക്കുറിച്ച് വിശദമായി അതില്‍ പ്രതിപാദിച്ചിട്ടുണ്ട്. മാത്രവുമല്ല, തലച്ചോറു പണയം വെയ്ക്കാത്ത പത്രക്കാര്‍ക്കൊക്കെ സുവ്യക്തമായി അറിയുന്നതാണ് ഷാജഹാന്റെ മാനിപ്പുലേഷനുകള്‍. ഷാജഹാന് കാളിദാസന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അവരൊക്കെ പുച്ഛിച്ചു തളളുകയേയുളളൂ.

സൂരജ് :: suraj said...

ഈ മംഗളം വാര്‍ത്തയുടെ ലിങ്ക് ഇവിടെ കിടക്കട്ടെ.

വാര്‍ത്തയിലെ പ്രസക്തഭാഗങ്ങള്‍ :

....മുഖ്യമന്ത്രി അച്യുതാനന്ദനെ പുതിയ മൂന്നാര്‍ നാടകത്തിനു പ്രേരിപ്പിച്ച ഒരു കാരണം കേരളത്തില്‍ പ്രത്യേക സാമ്പത്തിക മേഖല(സെസ്‌)യ്‌ക്ക് അനുമതി നല്‍കാനുള്ള ഇടതുമുന്നണിയുടെയും മന്ത്രിസഭയുടെയും തീരുമാനമാണ്‌. കയറ്റുമതിയും തൊഴില്‍സാധ്യതയും വര്‍ധിപ്പിക്കാനായി തുടങ്ങുന്ന സെസിനെ എതിര്‍ത്തിരുന്ന വ്യക്‌തിയാണു മുഖ്യമന്ത്രി. ആ എതിര്‍പ്പവഗണിച്ചു 10 സെസ്‌ മേഖലകള്‍ക്ക്‌ അംഗീകാരം തേടുന്ന അപേക്ഷ കേന്ദ്രത്തിനയയ്‌ക്കാനാണു മന്ത്രിസഭാ തീരുമാനം. കേരളത്തിലിപ്പോള്‍ എട്ടു സെസുകളാണുള്ളത്‌. ആന്‌ധ്രയില്‍ അറുപതും കര്‍ണാടകത്തില്‍ ഇരുപത്തിയഞ്ചും തമിഴ്‌നാട്ടില്‍ നാല്‍പതും സെസുകള്‍ ഉണ്ടെന്നോര്‍ക്കണം. ഈ യാഥാര്‍ഥ്യങ്ങള്‍ക്കു നേരേ മുഖം തിരിച്ചാണ്‌ മുഖ്യമന്ത്രി മൂന്നാര്‍ നാടകത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌.

കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം നേരിടുകയാണിപ്പോള്‍. അക്ഷരാര്‍ഥത്തില്‍ ജനം വിലക്കയറ്റം മൂലം പൊറുതിമുട്ടുന്നു. പ്രതിപക്ഷനേതാവായിരിക്കേ വിലക്കയറ്റത്തിനും വൈദ്യുതിചാര്‍ജ്‌ വര്‍ധനയ്‌ക്കുമെല്ലാം എതിരേ സിംഹഗര്‍ജനം നടത്തിയ സമരനായകനാണ്‌ അച്യുതാനന്ദന്‍.

ഇടതുമുന്നണി നേതാവെന്ന നിലയില്‍ അച്യുതാനന്ദന്‍ മുഖ്യമന്ത്രിപദം ഏറ്റെടുക്കുമ്പോള്‍ അരിവില കിലോഗ്രാമിനു 12 രൂപയായിരുന്നു. കഴിഞ്ഞവര്‍ഷം അതു 14 രൂപയായി. ഇപ്പോള്‍ 21 രൂപയാണ്‌ അരിവില. ഈ മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ പാല്‍വില ലിറ്ററിന്‌ 13 രൂപയായിരുന്നത്‌ ഇപ്പോള്‍ 20 രൂപയായി. പച്ചക്കറിക്ക്‌ 50 മുതല്‍ 100 ശതമാനംവരെയാണ്‌ ഒരു കൊല്ലത്തിനുള്ളില്‍ വില വര്‍ധിച്ചത്‌. മുന്‍സര്‍ക്കാര്‍ വൈദ്യുതി നിരക്കില്‍ ജനത്തിന്‌ ഒരു യൂണിറ്റിനു നല്‍കിയിരുന്ന 20 പൈസയുടെ സബ്‌സിഡി ഇപ്പോള്‍ നിര്‍ത്തലാക്കിയെന്നു മാത്രമല്ല 50 പൈസയുടെ സര്‍ചാര്‍ജും ഏര്‍പ്പെടുത്തി. വ്യാവസായിക വൈദ്യുതിയുടെ നിരക്കുവര്‍ധനയുടെ കൂടെ പവര്‍കട്ടും ഏര്‍പ്പെടുത്തി. കുടിവെള്ളക്കരത്തിന്റെ കാര്യത്തില്‍ 90 ശതമാനംവരെയാണു വര്‍ധനയുണ്ടായത്‌. തമിഴ്‌നാട്ടില്‍ ബസ്‌യാത്രയ്‌ക്കുള്ള മിനിമം ചാര്‍ജ്‌ രണ്ടുരൂപയാണെങ്കില്‍ കേരളത്തില്‍ നാലുരൂപയായി വര്‍ധിച്ചു. ടാക്‌സി-ഓട്ടോറിക്ഷ ചാര്‍ജുകള്‍ വര്‍ധിപ്പിക്കപ്പെട്ടു.

മറ്റു രംഗങ്ങളിലെ വീഴ്‌ചകളോ? വലിയ കൊട്ടുംകുരവയുമായി സ്‌മാര്‍ട്‌ സിറ്റി പദ്ധതിക്കുവേണ്ടിയുള്ള സമ്മതപത്രത്തില്‍ കേരള സര്‍ക്കാരും ടീകോം അധികൃതരും ഒപ്പുവച്ചതു 2007 മേയ്‌ 13 നാണ്‌. എന്നാല്‍, നിര്‍മാണം ഇതേവരെ തുടങ്ങിയിട്ടില്ല. വന്‍പ്രതീക്ഷ നല്‍കിയ 5348 കോടി രൂപയുടെ വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്‌നര്‍ ടെര്‍മിനലിനായുള്ള സ്‌ഥലമെടുപ്പിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാനായിട്ടില്ല. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിനായി റെയില്‍പാതയും റോഡും നിര്‍മിക്കാനുള്ള സ്‌ഥലമെടുപ്പും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെ കേരളത്തിന്റെ സ്വപ്‌നപദ്ധതികളെല്ലാം അവതാളത്തിലാണ്‌. ഇക്കാര്യങ്ങളില്‍ സര്‍വശ്രദ്ധയും ചെലുത്തേണ്ട മുഖ്യമന്ത്രിയാണു ഭരണപരാജയത്തിന്റെ ജാള്യത മറയ്‌ക്കാന്‍ മൂന്നാര്‍...മൂന്നാര്‍ എന്ന ജപവുമായി മലകയറിയിറങ്ങുന്നത്‌...ആട്ടെ, മംഗളം സിന്‍ഡിക്കേറ്റ് പത്രമോ പിണ്ടിക്കേറ്റ് പത്രമോ ? അല്ല, ഇനിയിപ്പം അതൊക്കെ നോക്കണോല്ലോ :))

Srivardhan said...

എ) 1962 ല്‍ ഒരു ന്യൂനപക്ഷം കേന്ദ്രകമ്മിറ്റി തീരുമാനത്തെ ഇഷ്ടപ്പെടാതെ ആണല്ലോ,CPM എന്ന സംഘടന ഉണ്ടാക്കാന്‍ ഇറങ്ങി പോന്നത്.....?
എന്തിന് 1962 മാത്രം പറയണം സാര്‍ 67 ഇല്‍ ചാരു മജുംദാര്‍ മുതല്‍ വേണു,കുന്നിക്കല്‍,അജിത വരെ ഇങ്ങനെ തന്നെ ആണ് ഇറങ്ങി പോയത്.അപ്പോള്‍ vs അടക്കം അവരുടെ കണ്ണില്‍ വലതു മൂരാച്ചി ആയിരുന്നു.പക്ഷെ പ്രശ്നം അതല്ല. ലജ്ജയുല്ലോര്‍'ഇറങ്ങി പോകും',അല്ലെങ്കില്‍ തെറ്റ് ചെയ്തവരെ'ഇറക്കിവിടാന്' ധൈര്യം കാണിക്കും.അല്ലാത്തവര്‍ പട്ടി തേങ്ങ പൊതിക്കാന്‍ പുറപ്പെട്ട പോലെയാകും.ഉളുപ്പുന്ടെന്കില്‍ ഇറങ്ങിപ്പോടോ.അല്ലെങ്കില്‍,ഫാരിസ്‌,മാര്‍ട്ടിന്‍,കോട്ടമുറിക്കല്‍ വരെ എത്തി നില്ക്കുന്ന "മാഫിയ"കളെ ഇറക്കി വിടെടോ ...
ബി) ലോക്കല്‍ സെക്രട്ടറി കുഞ്ഞപ്പന്റെ ആപ്തവാക്യം ,വ്യക്തി സംഘടനക്കു കീഴെ,....?
എഴുതിയത് പകുതി വായിച്ചു/ മുറിച്ചു ബാക്കി താങ്കളുടെ കക്ഷത്തില്‍ ഒളിപ്പിച്ചു കൂനിയിരുന്നാല്‍ ഞാന്‍ എന്ത് ചെയ്യും.വ്യക്തി സംഘടനക്കു കീഴെ,എന്നും കൂട്ടത്തില്‍ കീഴ് committee മേല്‍ കമ്മിറ്റി തീരുമാനം അന്ഗീകരിക്കണം എന്നും ഞാന്‍ എഴുതിയിരുന്നു.അപ്പോള്‍ മേല്‍ കമ്മിറ്റി ആയ PB ഇടപെട്ടത്തില്‍ എന്താണ് "നേരമ്പോക്ക് ".

c) ഇ എം എസ് ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടിട്ടില്ല എന്നു പറഞ്ഞാല്‍,ഇ എം എസ് ജനകീയനല്ല എന്നു വായിക്കുന്ന വിദ്യ ശ്രീവര്‍ദ്ധനു സ്വന്തം ...?
ജനകീയ പ്രശ്നത്തില്‍ ഇടപെടാതെ "സ്വര്‍ഗീയ ",'മൃഗീയ' പ്രശ്നങ്ങളില്‍ ഇടപെട്ടാണോ ഒരാള്‍ ജനകീയനാവുന്നത് ..ഇയാള്‍ ഏത് കൊനോത്തില്‍ പണിക്കര് ആണ്.എല്ലാം ultimate ആയി ജനങ്ങള്ക്ക് വേണ്ടി എന്നല്ലേ കാളി കമ്മ്യൂണിസം പറയുന്നതു.
D)പിണറായിയും ,SRPയും കോടിയേരിയും വാ പൊളിച്ചിരിക്കുന്നതു പോലെയേ വിഎസും വാ പൊളിച്ചിരിക്കുന്നുളൂ....
ഇവിടെയാണ് ഫാന്‍ ക്ലബ്ബ് അങ്ങത്വവും Hateക്ലബ്ബ് അങ്ങത്വവും സമ്മേളിച്ചു പരിലസിക്കുന്നത്.25വര്‍ഷത്തോളമായി PBയില്‍ 'ഇരിക്കുന്ന'VS എവിടെ,ഇന്നലെ മീശ മുളച്ച കോടിയേരി എവിടെ...ഇങ്ങനെ ഒക്കെ താരതമ്യ പെടുത്താമോ VS നെയും മറ്റുള്ളവരെയും.VS ഇവര്‍ക്കൊക്കെ ഗുനതോഷിയും,ഗുരുവും,വഴികാട്ടിയും,ഒക്കെ ആവേണ്ടതാണ്‌ .EMS നെപ്പോലെ,നായനാരെയും CH കനാരനെയും ഒക്കെ പോലെ.പക്ഷെ സ്വയം ചെളിക്കുണ്ടിളിറങ്ങി നിന്നു ഒരു ക്ലിക്ക് ന്റെ അജ്ഞാനുവര്‍ത്തി ആയാല്‍ സഹതപിക്കാം, അത്രതന്നെ..

Srivardhan said...

E) ശ്രീവര്‍ദ്ധനേപ്പോലെ മുലപ്പാലു കുടിച്ച് നടക്കുന്ന ജയരാജനായതു കൊണ്ട് അതു നോട്ടപ്പിശകായി പാര്‍ട്ടി നേതാക്കള്‍ വിലയിരുത്തി...?
എന്നെപോലെ മുലപ്പാല്‍ കുടിക്കുന്നവര്‍ ആട്ടെ, കാളിയെ പോലെ മുട്ടപ്പാല്‍,കുപ്പി പാല്‍ കുടിക്കുന്നോര്‍ ആട്ടെ,പാര്ട്ടി അംഗങ്ങള്‍ക്ക്‌ ഒരു ഭരണ ഘടനയെ ഉള്ളു...
f) 'നാട്ടുകാര്‍' അതു കണ്ട് പാര്‍ട്ടി നേതാക്കളെ ശരിക്കും.. 'മറ്റുള്ളവര്‍' അംഗീകരിക്കണമെന്നില്ല..?

വിമോചനസമരവും,പുസ്തക സമരവും, വയനാട് ഭൂമി കയ്യേറ്റ മാധ്യമ socialism വും ഒക്കെ നടത്തുന്ന 'നാട്ടുകാരുടെയും','മറ്റുള്ളവരുടെയും' വക്കാലത്ത് എന്തിനാ കാളി താങ്കള്‍ ഏറ്റെടുക്കുന്നത് ..അതിന് വേറെ സൊയമ്പന്‍ ആണുങ്ങള്‍ ഇല്ലേ.ഇനി താന്കളും ആ മാഫിയയില്‍ പെടുമോ
g) മാര്‍ക്സ് പറഞ്ഞ മൂലധനത്തില്‍ മാത്രം കണ്ണുള്ളതു കൊണ്ടാണ്...?
മാര്‍ക്സ് പറഞ്ഞ മൂലധനത്തില്‍ മാത്രം കണ്ണുള്ളത് കൊണ്ടല്ല പാവപ്പെട്ട 30% BPL കാരൊട് യേശുവിനേക്കാള്‍ ദീനാനുകമ്പ ഉള്ളതിനാലാണ്, ചങ്കരനും ചെരുപ്പൂത്തിയും ധര്മാശുപത്രി തറയില്‍ തിണ്ണ നിരങ്ങുമ്പോള്‍,എന്റെ നേതാവ് പ്രത്യയ ശാസ്ത്ര സമരവും കണ്ണ് ചികില്‍സയും ഒരുമിച്ചു നടത്താന്‍ മാര്‍ക്സ് ഉറങ്ങുന്ന നാട്ടില്‍ ലണ്ടനില്‍ , posh ഹോസ്പിറ്റലില്‍ അര്‍മാദിച്ചു,ചികില്‍സിച്ചു തിരിച്ചു വന്നത്.ഇതു പറയുമ്പോള്‍,X പോയിരുന്നു,Y പോയിരുന്നു, മുമ്പു എന്നൊന്നും ഞായം പറയല്ലേ. കാരണം VS അവരെ പോലെ അല്ല ..കുറച്ചുകൂടി ആ communistനു മാറ്റ് കൂടും ..
H) തൊട്ടുകാണിച്ചു ചൂണ്ടികാണിച്ചു എന്നെല്ലാം പറയുന്നത് ശ്രീവര്‍ദ്ധന്റെ ബുദ്ധിഭ്രമം..?
കാളിദാസന്റെ ബുദ്ധി സ്ഥിരത ഇവിടെ ഉദ്ധരിക്കാം..ഒരു example, ഇങ്ങനെ ഒരുപാടുണ്ട്..
"വി എസ് ഒരു പാര്‍ട്ടി തീരുമാനവും എതിര്‍ത്തിട്ടില്ല. ഭരണപരമായ കാര്യങ്ങളില്‍ പാര്‍ട്ടി തീരുമാനം അപ്പടി നടപ്പാക്കിയിട്ടില്ല പലതും എതിര്‍ത്തിട്ടുമുണ്ട്"..ഇതെന്തു മലയാളമാണ് സാര്‍.
VSഒരു പാര്‍ടി തീരുമാനവും എതിര്‍ത്തിട്ടില്ല എന്ന് പറഞ്ഞ അടുത്ത വാചകത്തില്‍ തന്നെ
ഭരണപരമായ പാര്ട്ടി തീരുമാനം എതിര്‍ത്തിട്ടുണ്ട് എന്നും പറയുന്നു..പാര്‍ടി തീരുമാനം'ഭരനപരം', ജുഡീഷ്യല്‍ പരം,മാധ്യമപരം എന്നൊക്കെ ഉണ്ടോ..കാളിദാസന്‍'വളര്‍ന്നു'എന്ന് പറഞ്ഞാല്‍ കാളിയുടെ കാല് വളര്‍ന്നു,ചന്തി വളര്‍ന്നു,മൂക്ക് വളര്‍ന്നു എന്ന് മാത്രം പറഞ്ഞാല്‍ അതൊരു അസുഖമല്ലേ. അത് പോലെ പാര്‍ടി തീരുമാനമെന്നാല്‍ പാര്ട്ടി തീരുമാനം thats it.പിന്നെന്തു ഭരണപരം..എന്റെ ബുദ്ധിഭ്രമത്തെ കുറിച്ചു പറയുന്ന,നിമിഷങ്ങള്‍ വച്ചു സ്വയം contradict ചെയ്യുന്ന,കാളിടാസനോടു വിനയപൂര്‍വ്വം ഒരു ചോദ്യം.വട്ടാണോ,അതല്ല ബുജി ആണോ, രണ്ടായാലും ആ കാല്പാദത്തിന്റെ ഫോട്ടോസ്റ്റാറ്റ് ഒന്നു അയച്ചു തരിക.രാവിലെയും വൈകുന്നേരവും കുളിച്ചു തൊഴുതു പൂജിക്കാനാണ്..

വജ്രസൂചി said...

ഷാജഹാന്‍ ഇത്ര വലിയ ഒരു കഥാപാത്രമാണെന്നു മനസ്സിലാക്കിത്തന്ന സുഹൃത്തുക്കള്‍ക്കു നന്ദി.
ഇത് കമലന്‍ സൂചിപ്പിച്ച റസ്പുട്ടിന്റെ കഥയ്ക്ക് സമാനം.

പലതും മുമ്പ് കേട്ടിട്ടുണ്ട്. ഈ ഷാജഹാന്‍ മാധ്യമ പ്രവര്‍ത്തകരുടെ ഉറ്റതോഴനാണ്. സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട് സംഗീതം പഠിച്ച് അരങ്ങേറ്റം നടത്തുമ്പോള്‍ ഹാജഹാനെ ഒരു വിവിഐപിയായിട്ടാണ് ഇഞനത്യാ വിഷനും ഏഷ്യാനെറ്റും അവതരിപ്പിച്ചത്.

ഇന്ത്യാവിഷന്‍ പ്രത്യേക ഇന്റര്‍വ്യൂ നടത്തി. അന്ന് വാര്‍ത്തവായനക്കാരനായിരുന്ന ഭഗത് ഒരു യജമാനനുമുന്നില്‍ അടിമയെന്നപോലെയാണ് ഷാജഹാനോട് പെരുമാറിയത്.

ഈ സംസ്ഥാനത്ത് എത്ര മുഖ്യമന്ത്രിമാരുണ്ടായി, എത്ര പ്രതിപക്ഷനേതാക്കളുണ്ടായി. അവര്‍ക്കെല്ലാം കാക്കത്തൊളായിരം പേഴ്സണല്‍ സ്റ്റാഫുമുണ്ടായി. ആരെയെങ്കിലും ഇന്നാട്ടിലെ ജനങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? പിന്നെയെങ്ങനെ ഈ ഷാജഹാന്‍ ദിവ്യനായി? അവിടെയാണ് കമലന്‍ പറഞ്ഞതിന്റെ കാര്യം.

കാളിദാസന്‍ ഷാജഹാന്റെ വക്കാലത്തുമായി വന്നതുകണ്ടു. കാളിദാസന് എല്ലാം അത്ഭുതമാണ്! എല്ലാ കാപട്യക്കാരുടെയും കയ്യിലിരിപ്പ് ഇതുതന്നെ. കാളിദാസന്റെ വാക്കുകളില്‍ ഉടുമുണ്ടിരിഞ്ഞവന്റെ ജാള്യം കാണാം.

സിപിഎമ്മിനെപ്പോലൊരു പാര്‍ട്ടിയെ തകര്‍ക്കാന്‍ ഷാജഹാന്‍ എന്നൊരുത്തന് കഴിയുമോ എന്ന അത്ഭുതം! പരിഹാസം! ചരിത്രമറിയാത്ത പരിഷ!

ഒറ്റുകാര്‍ എത്ര യുദ്ധങ്ങള്‍ പരാജയപ്പെടുത്തി. ആയിരം അക്ഷൌഹിണിയുള്ള സൈന്യത്തെ തോല്‍പ്പിക്കാന്‍ ഒരു ഒറ്റുകാരന്‍ മതി. മിര്‍ജാഫറിനെ ഓര്‍ക്കുന്നുവോ? യേശുവിനെക്കാള്‍ വലിയവനായിരുന്നോ യൂദാസ്?

ജയദേവന്‍ said...

വിഎസിന്റെ പേരില്‍ ഷാജഹാന്‍ നടത്തിയ കളികള്‍ വിളിച്ചു പറഞ്ഞ കമലന് അഭിനന്ദനങ്ങള്‍.

മൂന്നാംക്ളാസ് രാഷ്ട്രീയക്കാരുടെ ലിസ്റ്റില്‍ ആദ്യത്തെ പേര് പി സി ജോര്‍ജിന്റേതാണ്. ആണും പെണ്ണുംകെട്ട പത്രക്കാരില്‍ ഒന്നാമന്‍ നന്ദകുമാറും‍. കമലന്‍, നിങ്ങള്‍ പറഞ്ഞത് എത്ര ശരി. അവരൊക്കെയാണ് കലാപരിപാടി നയിക്കുന്നത്.

എന്നാല്‍ ഷാജഹാനെ മാത്രം കുറ്റപ്പെടുത്തിയിട്ട് വലിയ പ്രയോജനമില്ല. വെള്ളവും വളവുമില്ലാതെ വാഴ വളരില്ലല്ലോ. വെള്ളം നനച്ചതും വളമിട്ടതും അധികാരക്കൊതിയും വൈരനിര്യാതന ബുദ്ധിയും മൂത്ത് ഭ്രാന്തുപിടിച്ചവരല്ലേ.

പാര്‍ട്ടി നശിച്ചാലും ഞാന്‍ നന്നാകണമെന്നു കരുതി, സ്വയം ഉയരാന്‍ വേണ്ടി ഒപ്പമുള്ളവനെ തള്ളി നിലത്തിട്ട് ചവിട്ടിത്താഴ്ത്തി, ആരും അതിശയിച്ചുപോകുന്ന ഉപജാപവും കൂടോത്രവും നടത്തി കസേരയില്‍ ഇരിക്കുന്നില്ലേ. ആ പുള്ളിയെ തൊടാന്‍ എല്ലാവര്‍ക്കും പേടിയാണ്. ജനനായകനല്ലേ. പ്ഫ..........!

നാടകങ്ങള്‍ മാത്രമാണ് സൂരജേ, ഇന്നോളം ആടിയത്. ഭരണാധികാരിയാണു പോലും. ഉപജാപക വൃന്ദം ചൂണ്ടികാട്ടുന്നിടത്ത് ഒപ്പിടാനും ഓതിക്കൊടുക്കുന്നത് പാടാനും സര്‍ക്കാര്‍തല മീറ്റിങ്ങുകളില്‍ തലതൂക്കി ഉറങ്ങാനും പത്രസമ്മേളനങ്ങളില്‍ ഗ്രൂപ്പന്‍ വാചകങ്ങളടിക്കാനും ഔചിത്യമില്ലാതെ ഇളകിക്കളിക്കാനുമല്ലാതെ ഭരിക്കുന്നത് എങ്ങനെയെന്ന് അറിയുമോ?

ഇഎംഎസ്, നായനാര്‍, അച്യുതമേനോന്‍, പികെവി എന്ന നിരയില്‍ കയറാനുള്ള അര്‍ഹതയുണ്ടോ? വേണ്ട. അവരുടെ പേരുച്ചരിക്കാനുള്ള അര്‍ഹത? ഇല്ലേയില്ല.

എന്താണ് കയ്യിലുള്ളത്? പാര്‍ട്ടിയില്‍ കയറിയതുമുതലുള്ള ഗ്രൂപ്പുകളി, വെട്ടിപ്പിടുത്തം, പാരവെപ്പ്, പക,പരപുച്ഛം......ആരെങ്കിലുമുണ്ടോ നിസ്വാര്‍ത്ഥമായി കൂടെ നില്‍ക്കാന്‍?

ശര്‍മയ്ക്ക് സ്മാര്‍ട് സിറ്റി കിട്ടി. ചന്ദ്രന്‍ പിള്ള, ചന്ദ്രന്‍.......വിനീത വിധേയര്‍. കാര്യക്കാര്‍. അതല്ലാതെ ആര്? നിഴലുപോലെ നടന്ന കോട്ടമുറിക്കല്‍ കോട്ടമുറിച്ചു. ഇടുക്കിയിലെ മണി. ശങ്കുവും മങ്കുവുമായിരുന്നു. ഇപ്പോള്‍ മണി വെറും വങ്കന്‍. വിഡ്ഢിത്തം പുലമ്പുന്നവന്‍.

സിപിഎമ്മിനെ തെറിപറയാനാണെങ്കില്‍ അധ്വാനമില്ലാതെ ആളെകിട്ടും. അവരുടെ വക തെറിയേ ഉണ്ടാകൂ. വോട്ട് യുഡിഎഫിന് പോകും. എംവി രാഘവന്‍ പോയപ്പോള്‍ പൊതുയോഗങ്ങളില്‍ ജനപ്രളയമായിരുന്നു. കണ്ടവര്‍ പറഞ്ഞത്, സിപിഎമ്മിന്റെ അണികളെയും കൊണ്ടാണ് എംവിആര്‍ പോയതെന്നാണ്. എന്തായി ഒടുവില്‍? എത്രയാള്‍ കൂടെപ്പോയെന്ന് വിരലില്‍ എണ്ണാം.

അതുപോലെയാണ് ഇപ്പോഴത്തെ ജനനായകത്വം. പ്രകടനം നടത്താന്‍ ആളെക്കിട്ടും. പിറകെപ്പോകാന്‍ ആളുണ്ടാകില്ല. അത് എത്ര വലിയ കൊലകൊമ്പനായാലും.
വിഷമാണ് മനസ്സില്‍ നിറയെ. നല്ലത് എന്തെങ്കിലും പറയുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ.

നശീകരണം, പരിഹാസം, പുച്ഛം എന്നതില്‍ ഒതുങ്ങും പെരുമാറ്റ വിശേഷം.
പ്രകടനം നീതിമാന്റേതാണ്, അഴിമതി വിരുദ്ധന്റേതാണ്.

മകന് അവിഹിതമായി ജോലിതരപ്പെടുത്തിയത് അഴിമതിയല്ല. എട്ടുംപൊട്ടും തിരിയാത്ത പയ്യന്‍ കയര്‍ഫെഡ് എംഡി ആയത് സ്വജനപക്ഷപാതമേ അല്ല. മകന്റെ പെണ്ണുമ്പിള്ള നാല്‍പത്തിയഞ്ചുലക്ഷം കോഴ കൊടുത്ത് മംഗലാപുരത്ത് വൈദ്യശാസ്ത്രതിന്റെ മറ്റേത്തല പഠിക്കാന്‍ പോയത് നാടിനെ സേവിക്കാനാണല്ലോ. മകളുടെ പിടിവാശിക്ക് രാജീവ് ഗാന്ധി സെന്റര്‍ പിടിച്ചുവെച്ച അച്ഛന്‍ ഒന്നൊന്നര അച്ഛന്‍.

കാളിദാസന്‍ പറഞ്ഞല്ലോ. നന്ദകുമാറിന്റെ കേസ്. അത് എനിക്കും അറിയാം. എറണാകുളത്തെ വക്കീല്‍മാരില്‍ പലര്‍ക്കുമറിയാം. വെല്ലുവിളിക്കട്ടെ. തെളിവുതരാം. സത്യമാണെങ്കില്‍ ഈ വിഗ്രഹം കളിമണ്ണുകൊണ്ടുള്ളതാണെന്ന് സമ്മതിക്കാമോ? ഇത് കള്ളനാണയമാണെന്ന് വിളിച്ചു പറയാമോ?

മകന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഫാരിസിനെ കവച്ചുവെക്കില്ലേ?

ഇപ്പോള്‍ ഒരു സിനിമ വന്നു. ആയുധം എന്ന പേരില്‍ ഒരു പിആര്‍ഡി പടം. ആരാണ് പണം മുടക്കിയത്? അതിന്റെ സംവിധായകന് ക്ളിഫ് ഹൌസില്‍ എന്ത് ജോലി? മകനും അവനും തമ്മില്‍ എന്തൊക്കെ ബന്ധങ്ങള്‍?

പറയാന്‍ പലതുമുണ്ട്. കാളിദാസന്‍ പ്രകോപിപ്പിച്ചാല്‍ എല്ലാം എടുത്തിട്ടലക്കാം. പിന്നെ ഖേദിച്ചിട്ടു ഫലമുണ്ടാകില്ല. ഷാജഹാന്‍ അരക്കള്ളന്‍ മാത്രം.

kaalidaasan said...

മാരീചന്‌ എല്ലാം ആകെ മൊത്തം തമാശയല്ലേ.

സമവായത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട പാനലിനെ എവിടെയെല്ലാം തോല്‍പിച്ചിട്ടുണ്ട് എന്നതല്ല ഞാന്‍ പറഞ്ഞതിന്റെ വിവക്ഷ. അവിടെയൊക്കെ പോളിറ്റ് ബ്യൂറോ ഇടപെട്ടോ എന്നതും എന്റെ പ്രശ്നമല്ല. മാരീചന്‍ ഉദ്ധരിച്ച പാര്‍ട്ടി ഭരണഘടനയാണ്, അവസാന വാക്കെങ്കില്‍ പോളിറ്റ് ബ്യൂറോക്ക് അതിന്റെ അടിസ്ഥാനത്തില്‍ പിന്നെയൊന്നും തിരുത്തിക്കേണ്ട ആവശ്യവും ഇല്ല. പ്രസക്ത വകുപ്പുകള്‍ ചൂണ്ടിക്കട്ടി തോറ്റവരോട് മിണ്ടാതിരുന്നോളണം എന്നങ്ങു പറഞ്ഞാല്‍ മതി. അതംഗീകരിക്കാന്‍ പറ്റാത്തവര്‍ പുറത്ത് പൊയ്ക്കോളു എന്നും പറഞ്ഞാല്‍ മതി.

സിപിഎം അതിന്റെ പാര്‍ട്ടി അംഗങ്ങളുടെ മുന്നില്‍ വ്യക്തമാക്കുന്ന ഈ നിലപാറ്റിനേക്കുറിച്ചാണല്ലോ, വി എസ് പത്ര സമ്മേളനത്തില്‍ പറഞ്ഞതും അതിനേക്കുറിച്ച് മാരീചന്‍ ഒരു ബ്ളോഗെഴുതി ആഘോഷിച്ചതും . വി എസിന്റെ സ്ഥാനാര്‍ത്ഥിത്വ പ്രശനത്തില്‍ പാര്‍ട്ടി അംഗങ്ങളോട് രണ്ടുവര്‍ഷം കഴിഞ്ഞ് വിശദീകരിച്ചത് തെറ്റായിരുന്നു എന്നായിരുന്നല്ലോ വി എസ് അന്നു പരസ്യമയി പറഞ്ഞത്. അങ്ങനെ തെറ്റായ പല വിശദീകരനങ്ങളും നടക്കുന്നതാണ്, പാര്‍ട്ടിക്കുള്ളിലെ കുഴപ്പങ്ങള്‍ക്ക് കാരണം .

ഗണനീയ ന്യൂനപ്ക്ഷത്തിന്റെ അഭിപ്രായം മാനിക്കുന്നതിനാണ്, കേന്ദ്ര നേതൃത്വം സമ്മേളന മാനദണ്ഡങ്ങള്‍ തയ്യാറാക്കിയതും അതിന്റെ പേരില്‍ ഇടപെട്ടതും . അത് മാരീചനു മനസിലാകാത്തത് എന്റെ കുറ്റമല്ല. അത് ആരു പുശ്ച്ചിച്ചു തള്ളിയാലും എനിക്കു പ്രശനമല്ല. മനസിലാക്കന്‍ കഴിവുള്ളവരുടെ കണ്‍മുന്നില്‍ നടന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്തിനാണു പാര്‍ട്ടി ഭരണഘടന വലിച്ചിഴച്ചു കൊണ്ടുവരുന്നത്.
ഗണനീയ ന്യൂനപക്ഷത്തിന്റെ അഭിപ്രായം മാനിക്കണമെന്ന് സിപിഎം എവിടെയും പറയുന്നില്ല എന്നു തറപ്പിച്ചു പറയുന്ന മാരീചന്‍ ഭരണഘടനയുടെ കോപ്പി ചെയ്ത ഭഗം തന്നെയാണു രസകരം . പാര്‍ട്ടിയുടെ higher organ ആയ സെന്റ്രല്‍ കമ്മിറ്റി ഒരു തീരുമാനമെടുത്തു. പാര്‍ട്ടിയിലെ ഗണനീയ ന്യൂനപക്ഷത്തെ അംഗബലം കൊണ്ട് നിശബ്ദരാക്കാന്‍ പറ്റില്ല എന്ന്. അതു കൊണ്ടാണ്, അങ്ങനെ നിശബ്ദരാക്കിയവരെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടത്. അതു പാര്‍ട്ടി ഭരണഘടനയുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. അതിനു അടിസ്ഥാനമാക്കിയ ഭാഗം ഇതാണ്.

4. The Central Committee shall represent the Party as a whole and be
responsible for directing the entire work of the Party. The Central Committee
shall have the right to take decisions with full authority on any question
facing the Party.
5. The Central Committee shall elect from among it members a Polit Bureau
including the General Secretary. The number of members in the Polit Bureau
shall be decided by the Central Committee. The Polit Bureau carries on the
work of the Central Committee between its two sessions and has the right to
take political and organisational decisions in between two meetings of the
Central Committee.

മാരീചന്‍‍ said...

സമവായത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട പാനലിനെ എവിടെയെല്ലാം തോല്‍പിച്ചിട്ടുണ്ട് എന്നതല്ല ഞാന്‍ പറഞ്ഞതിന്റെ വിവക്ഷ. അവിടെയൊക്കെ പോളിറ്റ് ബ്യൂറോ ഇടപെട്ടോ എന്നതും എന്റെ പ്രശ്നമല്ല.

കാളിദാസന് എന്തൊക്കെ പ്രശ്നമാണ് എന്നത് എന്റെയും വിഷയമല്ല. പാര്‍ട്ടി നേതൃത്വം പറയുന്നതല്ല, വിഎസ് പറയുന്നതാണ് ശരിയെന്ന് വിശ്വസിക്കാനുളള കാളിദാസന്റെ അവകാശത്തെയും ചോദ്യം ചെയ്യുന്നില്ല. മറ്റുളളവരെല്ലാം അത് അംഗീകരിച്ചു തരണമെന്ന ശാഠ്യം നടക്കില്ലെന്നേ പറഞ്ഞുളളൂ.


"എന്നിരുന്നാലും എന്നെപ്പറ്റി എന്റെ പാര്‍ട്ടിക്കും സംസ്ഥാനക്കമ്മിറ്റിക്കും പൊളിറ്റ് ബ്യൂറോയ്ക്കും വിവിധ നിലവാരത്തിലുളള പാര്‍ട്ടി കമ്മിറ്റികള്‍ക്കും ഘടകകക്ഷികള്‍ക്കും എല്ലാം തന്നെ അവരവര്‍ക്ക് തോന്നുന്ന അഭിപ്രായം വിമര്‍ശനമായി പ്രകടിപ്പിക്കാനുളള പൂര്‍‍‍ണമായ അവകാശമുണ്ട്. അത് കമ്മിറ്റിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും നടത്താം. സീരിയസായി നടത്തുന്ന വിമര്‍ശനത്തില്‍ ശരിയെന്ന് തോന്നുന്നത് അംഗീകരിക്കും. അല്ലെങ്കില്‍ നിരാകരിക്കുന്ന നിലപാടാണ് എന്റേത്."

ഇതാണ് വിഎസ് പത്രസമ്മേളനത്തില്‍ പറഞ്ഞ വേറൊരു തമാശ. പാര്‍ട്ടി കമ്മിറ്റികള്‍ നടത്തുന്ന വിമര്‍ശനങ്ങളില്‍ തനിക്ക് ശരിയെന്ന് തോന്നുന്നത് അംഗീകരിക്കുമെന്ന് പരസ്യമായി പറഞ്ഞത് വിഎസാണ്. ഇതാണ് സംഘടനാ ശൈലിയെന്ന് കാളിദാസന്‍ ആവര്‍ത്തിച്ച് വ്യഖ്യാനിക്കുമ്പോഴും ചിരിക്കാനേ കഴിയൂ. ഇതേത് സിപിഎമ്മെന്ന് അമ്പരക്കാനും.

വ്യക്തി സംഘടനയ്ക്ക് കീഴ്പെടണമെന്ന പാര്‍ട്ടി തത്ത്വത്തിന് ഒരാള്‍ക്ക് മാത്രം ഇളവു നല്‍കിയിട്ടുണ്ടെന്നത് പുതിയ അറിവാണ്. അത് പാര്‍ട്ടി തുറന്നു പറയാത്തടത്തോളം കാലം കാളിദാസന്റെ വ്യാഖ്യാനങ്ങള്‍ക്ക് ജല്‍പനത്തിന്റെ വില പോലുമില്ല.

മാരീചന്‍‍ said...

മാരീചന്‍ ഉദ്ധരിച്ച പാര്‍ട്ടി ഭരണഘടനയാണ്, അവസാന വാക്കെങ്കില്‍ പോളിറ്റ് ബ്യൂറോക്ക് അതിന്റെ അടിസ്ഥാനത്തില്‍ പിന്നെയൊന്നും തിരുത്തിക്കേണ്ട ആവശ്യവും ഇല്ല. പ്രസക്ത വകുപ്പുകള്‍ ചൂണ്ടിക്കട്ടി തോറ്റവരോട് മിണ്ടാതിരുന്നോളണം എന്നങ്ങു പറഞ്ഞാല്‍ മതി. അതംഗീകരിക്കാന്‍ പറ്റാത്തവര്‍ പുറത്ത് പൊയ്ക്കോളു എന്നും പറഞ്ഞാല്‍ മതി.

പാര്‍ട്ടിയുടെ കാര്യങ്ങളില്‍ പാര്‍ട്ടി ഭരണഘടനയല്ല കാളിദാസന്റെ വ്യാഖ്യാനമാണ് അവസാനവാക്കെന്ന് ഇതുവരെ അറിഞ്ഞിരുന്നില്ല. സംഘടനാ നടപടിയും തിരുത്തലുകളുമൊക്കെ എത്രയോ കാലമായി സിപിഎം സ്വീകരിച്ചു വരുന്നു.

അതൊക്കെ രണ്ടുവിഭാഗമായി കണ്ട് ഗണനീയ ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും വേര്‍തിരിച്ചാണ് ചെയ്തിരുന്നത് എന്നൊക്കെ വ്യാഖ്യാനിക്കാനുളള തൊലിക്കട്ടി, പണ്ടേ സമ്മതിച്ചു തന്നതല്ലേ..

മാരീചന്‍‍ said...

വി എസിന്റെ സ്ഥാനാര്‍ത്ഥിത്വ പ്രശനത്തില്‍ പാര്‍ട്ടി അംഗങ്ങളോട് രണ്ടുവര്‍ഷം കഴിഞ്ഞ് വിശദീകരിച്ചത് തെറ്റായിരുന്നു എന്നായിരുന്നല്ലോ വി എസ് അന്നു പരസ്യമയി പറഞ്ഞത്. അങ്ങനെ തെറ്റായ പല വിശദീകരനങ്ങളും നടക്കുന്നതാണ്, പാര്‍ട്ടിക്കുള്ളിലെ കുഴപ്പങ്ങള്‍ക്ക് കാരണം

ഈ സ്ഥാനാര്‍ത്ഥി പ്രശ്നത്തെക്കുറിച്ച് സിപിഎമ്മിന്റെ പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിലും പരാമര്‍ശമുണ്ട്. പാര്‍ട്ടി അംഗങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ തയ്യാറാക്കി നല്‍കിയത് ഇപ്പോള്‍ അവരുടെ കൈവശമെത്തിയിട്ടുമുണ്ട്. സംഘടനാ റിപ്പോര്‍ട്ടിന്റെ 194, 195, 196 പേജുകളില്‍ വളരെ വിശദമായി വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഇതില്‍ പറയുന്നതില്‍ കൂടുതലൊന്നും സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ വിശദീകരണത്തിലും കാണുന്നില്ല.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച സംഘടനാ റിപ്പോര്‍ട്ടാണ് കേരളത്തിലെ പാര്‍ട്ടി അംഗങ്ങള്‍ക്ക് പാര്‍ട്ടി റിപ്പോര്‍ട്ട് ചെയ്തത്. അങ്ങനെ ചെയ്യരുതെന്ന് വിഎസോ കാളിദാസനോ ആഗ്രഹിച്ചാല്‍ നടക്കുമെന്ന് തോന്നുന്നില്ല. നിങ്ങള്‍ രണ്ടുപേരുമല്ലല്ലോ പാര്‍ട്ടി. അതില്‍ വേറെയും ആളുകളില്ലേ..

സംഘടനാ റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാതെ, ആ ദിവസങ്ങളില്‍ ബാബു ഭരദ്വാജിന് മാതൃഭൂമിക്കു വേണ്ടി അഭിമുഖം നല്‍കുകയാണ് വിഎസ് ചെയ്തത്. കമ്മിറ്റിയില്‍ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ക്ക് അവിടെ മറുപടി നല്‍കുകയാണ് സാധാരണ കമ്മ്യൂണിസ്റ്റുകാര്‍ ചെയ്യുക.

പക്ഷേ, അസാധാരണന് കമ്മിറ്റിയൊന്നും വിഷയമല്ല. അദ്ദേഹം ബാബു ഭരദ്വാജിനോട് ഉള്‍പ്പാര്‍ട്ടി രഹസ്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. അതും കഴിഞ്ഞ് പത്രസമ്മേളനത്തില്‍ പാര്‍ട്ടിക്കെതിരെ ഇളകിയാടി. ഇതൊക്കെ ഗണനീയ ന്യൂനപക്ഷത്തിന്റെ ചെലവില്‍ സിപിഎം എഴുതിത്തളളുമെന്ന് ആ പാര്‍ട്ടി നേതൃത്വമാണ് പറയേണ്ടത്. കാളിദാസനല്ല.

പാര്‍ട്ടി നടത്തുന്ന വിശദീകരണം തെറ്റും വിഎസ് നടത്തുന്നത് ശരിയുമെന്ന് വിശ്വസിക്കാന്‍ ഏത് കാളിഹാനും അവകാശമുണ്ട്. പാര്‍ട്ടിക്കാര്‍ അതു സമ്മതിച്ചു തരുമോയെന്നേ പുറത്തു നില്‍ക്കുന്നവര്‍ക്ക് അറിയേണ്ടൂ..

മാരീചന്‍‍ said...

മനസിലാക്കന്‍ കഴിവുള്ളവരുടെ കണ്‍മുന്നില്‍ നടന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്തിനാണു പാര്‍ട്ടി ഭരണഘടന വലിച്ചിഴച്ചു കൊണ്ടുവരുന്നത്.

ഇഷ്ടപ്പെട്ടില്ലേ സാറിന്? കഷ്ടമായിപ്പോയല്ലോ.. ആര്‍ക്കെങ്കിലും മനസിലാകാതെയുണ്ടെങ്കില്‍ മനസിലാക്കിക്കോട്ടെയെന്നേ കരുതിയുളളൂ. തത്രഭവാന് ഇഷ്ടപ്പെടുന്ന കാര്യങ്ങളല്ലല്ലോ അല്ലെങ്കിലും മാരീചന്‍ എഴുതുന്നത്. എന്ത് എവിടെ വലിച്ചിഴയ്ക്കണമെന്ന് തീരുമാനിക്കാന്‍ കാളിദാസന്റെ അനുമതി പത്രം വേണ്ട.

മാരീചന്‍‍ said...

ഗണനീയ ന്യൂനപക്ഷത്തിന്റെ അഭിപ്രായം മാനിക്കണമെന്ന് സിപിഎം എവിടെയും പറയുന്നില്ല എന്നു തറപ്പിച്ചു പറയുന്ന മാരീചന്‍ ഭരണഘടനയുടെ കോപ്പി ചെയ്ത ഭഗം തന്നെയാണു രസകരം . പാര്‍ട്ടിയുടെ higher organ ആയ സെന്റ്രല്‍ കമ്മിറ്റി ഒരു തീരുമാനമെടുത്തു. പാര്‍ട്ടിയിലെ ഗണനീയ ന്യൂനപക്ഷത്തെ അംഗബലം കൊണ്ട് നിശബ്ദരാക്കാന്‍ പറ്റില്ല എന്ന്. അതു കൊണ്ടാണ്, അങ്ങനെ നിശബ്ദരാക്കിയവരെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടത്. അതു പാര്‍ട്ടി ഭരണഘടനയുടെ അടിസ്ഥാനത്തില്‍ തന്നെയാണ്.

ഗംഭീരം. ഗണനീയ ന്യൂനപക്ഷത്തെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുപ്പിച്ചാല്‍ മതിയോ? ജില്ലാ കമ്മിറ്റിയില്‍ അവര്‍ക്ക് സ്ഥാനം വേണ്ടേ... സംസ്ഥാന സമ്മേളന പ്രതിനിധികളുടെ പാനല്‍ മാത്രമല്ലേ പുനരാലോചിച്ചത്? എന്തേ ജില്ലാ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഗണനീയ ന്യൂനപക്ഷക്കാര്‍ക്കു വേണ്ടി higher organ ഇടപെട്ടില്ല.

പാലക്കാട് സമ്മേളനത്തില്‍ ഈ ഗണനീയ ന്യൂനപക്ഷത്തെ എന്തേ പിബി മൈന്‍ഡു ചെയ്തില്ല. 1994ല്‍ ഒരു ഭരണഘടന 2007ല്‍ വേറൊരു ഭരണഘടനയുമാണോ സിപിഎമ്മിന്...

ഏത് സിപിഎമ്മിനെക്കുറിച്ചാണ് കാളിദാസന്‍ സംസാരിക്കുന്നത്?

ഗുപ്തന്‍ said...

ഇഷ്ടപ്പെട്ടില്ലേ സാറിന്? കഷ്ടമായിപ്പോയല്ലോ.. ആര്ക്കെങ്കിലും മനസിലാകാതെയുണ്ടെങ്കില് മനസിലാക്കിക്കോട്ടെയെന്നേ കരുതിയുളളൂ. തത്രഭവാന് ഇഷ്ടപ്പെടുന്ന കാര്യങ്ങളല്ലല്ലോ അല്ലെങ്കിലും മാരീചന് എഴുതുന്നത്. എന്ത് എവിടെ വലിച്ചിഴയ്ക്കണമെന്ന് തീരുമാനിക്കാന് കാളിദാസന്റെ അനുമതി പത്രം വേണ്ട.
:)

kaalidaasan said...

സി പി എമ്മിനേക്കുറിച്ച് അരെയെങ്കിലും എന്തെങ്കിലും പഠിപ്പിക്കലാണ്, കാളിദാസന്റെ ഉദ്ദേശ്യമെന്ന് ധരിച്ചിരിക്കുന്നവര്‍ക്ക് പഠിക്കുകയോ പഠിക്കാതിരിക്കുകയോ ചെയ്യാം . ഇതു സി പി എമ്മിനേക്കുറിച്ച് പഠിപ്പിക്കുന്ന പഠനകളരിയാണെന്നു അരും പറഞ്ഞു കേട്ടിട്ടില്ല. ഞാന്‍ സി പി എമ്മിന്റെ വക്തവാണെന്നു ചിലര്‍ തീരുമാനിച്ചാല്‍ എനിക്കെന്തു ചെയ്യാന്‍ പറ്റും?

വ്യക്തി സംഘടനയ്ക്കും ന്യൂനപക്ഷം ഭൂരിപക്ഷത്തിനും കീഴടങ്ങാത്തതാണ് രാഘവന്റെയും ഗൗരിയമ്മയുടെയും പുറത്താകലിലെത്തിച്ചതെന്ന് സാമാന്യബുദ്ധിയുളളവര്‍ക്ക് മനസിലായിട്ടുണ്ട്. രാഘവന്‍ ബദല്‍ രേഖയുണ്ടാക്കിയതും അതിനു വേണ്ടി വാശിപിടിച്ചതും സി പി എമ്മിലെ ആശയസമരമാണെന്നു ഇവിടെ ചിലര്‍ വിളിച്ചു പറഞ്ഞു.

സംഘടനക്കു കീഴ്പെടാത്ത വ്യക്തികള്‍ പാര്‍ട്ടിക്കു പുറത്താണ്.. സംഘടനക്കു കീഴ്പ്പെട്ടവര്‍ പര്‍ട്ടിക്കുള്ളില്‍ ഇപ്പോഴും ഉണ്ട്. ഭാവനയില്‍ നിന്നും ചിലതെല്ലാം കുഴിച്ചെടുത്ത് വി എസ് സംഘടനക്കു കീഴ്പെട്ടല്ല എന്നു വാദിക്കുകയും എന്നാണ്, അദ്ദേഹം പാര്‍ട്ടിക്കു പുറത്താകുന്നതെന്നു വേവലാതിപ്പെടുന്നവരും മനസിലാക്കാത്ത തത്വം അതാണ്.


പാര്‍ട്ടിക്കുള്ളിലും പുറത്തും സ്വന്തം അഭിപ്രയം പല നേതാക്കളും പറയാറുണ്ട്. അതു പോലെ ചിലതാണ്, മുതലാളിത്തമാണ്, ഇന്‍ഡ്യയുടെ ഭാവി എന്നു ബസു പറഞ്ഞതും സമരങ്ങള്‍ പാടില്ല എന്ന് ബുദ്ധ പറഞ്ഞതും . ആ അഭിപ്രായങ്ങള്‍ അംഗീകരിക്കണോ വേണ്ടയോ എന്നത് പാര്‍ട്ടിയുടെ ഇഷ്ടം . അതു തെറ്റാണെങ്കില്‍ പാര്‍ട്ടി അതു തിരുത്തും . ചില മണ്ടന്‍മാര്‍ അതിന്റെ പേരില്‍ അവരെന്നാണു പാര്‍ട്ടിക്കു പുറത്താകുന്നത് എന്നുള്ള ഊളന്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേ ഇരിക്കും .ആ അഭിപ്രായം പറയുന്നതു കൊണ്ട് അവരൊക്കെ പാര്‍ട്ടിക്കു പുറത്താകും എന്നു മനപ്പയസമുണ്ണുന്നവരും ഉണ്ടാകാം .

തലയില്‍ ആല്‍ത്താമസമുള്ളവര്‍ അങ്ങനെയുള്ള സാങ്കല്‍പ്പിക ചോദ്യങ്ങള്‍ സ്ഥിരമായി ചോദിച്ചുങ്കൊണ്ടിരിക്കില്ല.

ഷാജഹാനെ പുറത്തക്കിയത് തെറ്റോ ശരിയോ എന്നത് സി പി എമ്മിന്റെ അകത്തെ കാര്യമാണ്.ആത് തെറ്റായിരുന്നു എന്നു ഇവിടെ അരും പറഞ്ഞുകണ്ടില്ല.


ഷാജഹാന്‍ ചക്രവര്‍ത്തി സി പി എമ്മില്‍ നിന്നും പുറത്തായിട്ട് വര്‍ഷങ്ങളായി. ഇപ്പോഴും അദ്ദേഹത്തിന്റെ പ്രേതം ആവേശിച്ചവര്‍ പലയിടത്തും ഉണ്ട്. അതാണ്‌ ഏതു വിഷയത്തിലും ഷാജഹാനെ പൊക്കി ക്കൊണ്ടു വരുന്നതും .

പിന്നെ ഷാജഹാനായിരുന്നു ഭരണകക്ഷി എം എല്‍ എമാര്‍ക്കു പ്രസംഗിക്കാനുള്ള പോയിന്റുകള്‍ നല്‍കിയിരുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ പി സി സി പ്രസിഡണ്ട് ചെന്നിത്തലയും എന്തു പറയണം എന്തു പ്രവര്‍ത്തിക്കണം എന്നു തീരുമാനിച്ചിരുന്നതെന്നുമുള്ള ഊളത്തരം ഇവിടെ ഒരാള്‍ എഴുതി. രാഷ്ട്രീയ പ്രബുദ്ധരായ കേരളീയരെ കൊഞ്ഞനം കുത്തുന്നതായിപ്പോയി അത്. അതു കൊണ്ട് ഞാന്‍ അതിനെ വിമര്‍ശിച്ചു. സി എ ജിയേ വരെ നിയന്ത്രിച്ചിരുന്നതും ഷാജഹാനായിരുന്നു എന്നു വരെ ആ കോമരം പറഞ്ഞു വച്ചു. ഇവിടുത്തെ ആസ്ഥാന പണ്ഠിതരൊന്നും അതിനെ വിമര്‍ശിച്ചും കണ്ടില്ല.

അതു പറയുന്നത് ഷാജഹാനെ ന്യായീകരിക്കുന്നതാനെന്നുള്ള പതിവു സ്വപ്നം മറുപടി അര്‍ഹിക്കുന്നില്ല.

വിജു വി നായര്‍ മധ്യമത്തില്‍ ലേഖനമെഴുതിയതു കൊണ്ടല്ല കേരളത്തിലെ ജനങ്ങളും മറ്റു മാധ്യമങ്ങളും വി എസിനെ ഇഷ്ടപ്പെടുന്നത്. വി എസ് മത്സരിക്കേ
ണ്ട എന്നു തീരുമാനിച്ചപ്പോള്‍ ജനങ്ങളും മാധ്യമങ്ങളും അതില്‍ പ്രതിഷേധിച്ചതും ഒരു നായരുടേയും ലേഖനം വായിച്ചിട്ടല്ല. സ്മാര്‍ട്ട് സിറ്റി കരാര്‍ കേരളത്തിനനുകൂലമായി മറ്റിയെഴുതിയതും മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചതും കണ്ടവര്‍ക്കൊന്നും ഒരു നായരുടെയും ലേഖനത്തെ അടിസ്ഥാനപ്പെടുത്തി വി എസിനെ മനസിലാക്കേണ്ട ഗതി കേടില്ല. പിന്നെ ഹെയിറ്റ് ക്ളബ് അംഗങ്ങള്‍ ക്ക് അതൊക്കെ വേണമായിരിക്കും.


തലച്ചോറു പണയം വെയ്ക്കാത്തതോ വച്ചതോ ആയ പത്രക്കാരും വ്യക്തികളും അവരവര്‍ക്കിഷ്ടമുള്ളതു വിശ്വസിക്കാം .ഷാജഹാന്‍ ചെയ്തതു നല്ലതോ ചീത്തയോ എന്നു ഞാന്‍ ഇവിടെ എഴുതിയില്ല എന്ന്, വയിക്കുന്ന യന്ത്രം പ്രവര്‍ത്തിക്കുന്നവര്‍ക്കൊക്കെ മനസിലാവും .ഞാന്‍ പറയാത്ത ഒരു കാര്യം ആരു പുശ്ച്ചിച്ചു തള്ളിയാലും എനിക്കൊരു പ്രശ്നവുമില്ല.

മാരീചന്‍ said...

ഭാവനയില്‍ നിന്ന് കുഴിച്ചെടുത്ത് എഴുതുന്നതാരാണെന്ന് മറ്റേ യന്ത്രമുളളവര്‍ക്ക് അറിയാമല്ലോ.. സംഘടനയ്ക്ക് കീഴ്പ്പെടാത്ത വ്യക്തിയാരാണെന്നും.

സംഘടന വിമര്‍ശിക്കും, എനിക്ക് തോന്നുന്നത് ഞാന്‍ സ്വീകരിക്കുമെന്ന് ആരാണ് പൊതുജനത്തോട് പറഞ്ഞതെന്നും ജനം കണ്ടു.

പിന്നെ, ആശയസമര ഭഗവാനെ ഇഷ്ടപ്പെടുന്നവരുടെ എണ്ണത്തിന്റെ കണക്ക് കാളിദാസന്റെ കൈയിലുളളതു പോലെ മാരീചന്റെ കൈയിലില്ല.

മാധ്യമ സിന്‍ഡിക്കേറ്റിനെക്കുറിച്ച് വിജു വി നായരുടെ ലേഖനം ചിലത് വെളിപ്പെടുത്തുന്നുണ്ടെന്ന് പറഞ്ഞാല്‍, അതു വായിച്ചല്ല കേരളത്തിലെ ജനം വിഎസിനെ ഇഷ്ടപ്പെടുന്നതെന്ന് തട്ടിമൂളിക്കുന്ന യുക്തിബോധം ഫോര്‍മാലിന്‍ തളിച്ചു സൂക്ഷിച്ചു വെച്ചോ. ഉപയോഗം വരും.

രാഘവന്‍ ഉയര്‍ത്തിയത് ആശയപരമായ പ്രശ്നങ്ങളാണെന്ന് സിപിഎമ്മാണ് പറഞ്ഞത്. ഇഎംഎസ് അടക്കമുളളവര്‍. പാര്‍ട്ടിക്കാര്യങ്ങളെക്കുറിച്ച് അവരൊക്കെ പറഞ്ഞത് വിശ്വസിക്കാനാണ് മാരീചനിഷ്ടം. ഈ വിധ വിഷയങ്ങളില്‍ സിപിഎം പറയുന്നതിന് കാതുകൊടുക്കാനാണ് താല്‍പര്യം. കാളിദാസന്റെ ജല്‍പനങ്ങള്‍ക്കല്ല. അത്തരം കാര്യങ്ങളില്‍ സിപിഎമ്മിന്റെ വക്കീലായി കാളിദാസന്‍ ഏത് പുരപ്പുറത്തു നിന്ന് വ്യാഖ്യാനിച്ചു കൂവിയാലും മൈന്‍ഡു ചെയ്യില്ല. ക്ഷമിക്കുക...

സിപിഎമ്മുമായി ബന്ധപ്പെട്ട വിഷയങ്ങളോട് ആ പാര്‍ട്ടി എങ്ങനെ പ്രതികരിക്കുന്നുണ്ടെന്ന് മാലോകര്‍ക്കറിയാന്‍ സംവിധാനങ്ങള്‍ ഒരുപാടുണ്ട്. അതൊക്കെ കേട്ടും വായിച്ചും മനസിലാക്കേണ്ട കാര്യങ്ങള്‍ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലാത്തവര്‍ ഇറങ്ങിപ്പുറപ്പെടുന്നതെന്തിന്?

രാഘവനെ എന്തിനാണ് പുറത്താക്കിയതെന്ന് സിപിഎം പറയുന്നതോ കാളിഹാന്‍ പറയുന്നതോ വിശ്വസിക്കേണ്ടത്?

വലിയൊരു സംഭവം എഴുന്നെളളിച്ചത് നന്നായി. മുതലാളിത്തമാണ് ഇന്ത്യയുടെ ഭാവിയെന്ന് എവിടെയാണ് ജ്യോതിബസു പറഞ്ഞത്... ? മാധ്യമങ്ങളെ ആശ്രയിച്ച് നിരൂപിക്കുന്നവരെന്ന് മാരീചനെപ്പോലുളളവരെ ആക്ഷേപിക്കുന്ന കാളിദാസന്, എവിടെന്നാണ് ഈ വിവരം കിട്ടിയത്..?

ജ്യോതിബാസുവിന്റെ പ്രസ്താവന മനോരമ വെണ്ടയ്ക്കയില്‍ വളച്ചൊടിച്ചതും വായിച്ച് പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകനെതിരെ എറണാകുളം സമ്മേളനത്തില്‍ തുളളിയിളകിയത് ആരാണ്? (ഹൊ, ഒരു മുതലാളിത്ത വിരോധി, ഫൂ), ഈ ബ്ലോഗില്‍ ആ വാര്‍ത്തയെക്കുറിച്ചൊരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു അന്ന്... വായിക്കണമെന്നുളളവര്‍ക്ക് ആ ലിങ്ക് നല്‍കുന്നു

ആ കുറ്റി അങ്ങനെ ഇളകില്ല വിഎസ്സേ!

ഊളത്തരം പറഞ്ഞതും പറയുന്നതും ആരാണെന്ന് മറ്റേ യന്ത്രം തലയിലുളളവര്‍ക്ക് നന്നായി മനസിലാകുന്നുണ്ട്. വലിയ സംഭവമെന്ന മട്ടിലൊക്കെ കെട്ടിപ്പൊക്കിക്കൊണ്ടു വരുന്നതെല്ലാം ചീറ്റിപ്പോകുന്നതില്‍ കാളിഹാന്‍ അനുഭവിക്കുന്ന മനപ്രയാസം മനസിലാക്കുന്നുണ്ട്. മണ്ടന്മാരെന്നും ഊളത്തരമെന്നുമൊക്കെ തട്ടിവിട്ടാല്‍ അല്‍പം മനസുഖം കിട്ടുമെങ്കില്‍ ആയിക്കോ...

ഇടുക്കി ഡിസിസി പ്രസിഡന്റ് പി ടി തോമസിന്റെ സഹപാഠിയായിരുന്നു, കാളിഹാനേ, നമ്മുടെ ഷാജഹാന്‍. വിഎസിന്റെ ഈ അഡീഷണല്‍ സെക്രട്ടറി, പണ്ട് കെഎസ്‍യുവില്‍ തോമസിന്റെ സഹപ്രവര്‍ത്തകനും ആയിരുന്നു. തന്റെ ആജന്മശത്രുവായി പിണറായി വിജയനെ വിഎസ് കണക്കാക്കി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍, പാര്‍ട്ടിക്കാരനെ കുടുക്കാന്‍ ശത്രുപക്ഷത്തുളളവരെ വിഎസിനു വേണ്ടി ഷാജഹാന്‍ ഉപയോഗിച്ചെന്നാണ് നേരത്തെ പറഞ്ഞ കോമരം എഴുതി വെച്ചത്.

വൈര്യനിരാതന ബുദ്ധിയില്‍ ഡോക്ടറേറ്റ് നേടിയ വിഎസ് അതും അതിലപ്പുറവും ചെയ്യുമെന്ന് അറിയാവുന്നവര്‍ക്ക് അത് പ്രത്യേകിച്ച് ഞെട്ടലൊന്നും ഉണ്ടാക്കില്ല. സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ മറ്റു പാര്‍ട്ടിക്കാരെയും അവരുടെ പ്രചരണ മാധ്യമങ്ങളെയും ഉപയോഗിക്കുന്നത് രാഷ്ട്രീയത്തില്‍ വലിയ അത്ഭുതമൊന്നുമല്ല. എന്നാല്‍ സിപിഎം പോലുളള ഒരു കേഡര്‍ പാര്‍ട്ടിയില്‍ അത് എല്ലാ സീമകളെയും ലംഘിച്ചാണ് മുന്നേറിയത് എന്നറിയുന്നത് പുറംലോകത്തുളളവരില്‍ ചിലര്‍ക്ക് അത്ഭുതമാണ്.

അത്തരം കാര്യങ്ങളിലൊക്കെ പലര്‍ക്കും കോടാലിയായി നിന്നവര്‍ക്ക് ഇതൊക്കെ പുറത്തു വരുമ്പോള്‍ അരിശം വരിക സ്വാഭാവികം.

.. സിപിഎമ്മിന്റെ പാര്‍ട്ടി സെക്രട്ടറിയ്ക്കെതിരെ പത്ര സമ്മേളനത്തില്‍ ഉന്നയിക്കാനുളള ആരോപണങ്ങള്‍ വിഎസ് അച്യുതാനന്ദന്റെ ഓഫീസില്‍ നിന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എത്തിച്ചു കൊടുത്തത് എന്ന കാര്യം പുറത്തു വന്നപ്പോള്‍ കാളിഹാന്‍ പതിവില്ലാത്ത വിധം കോപാകുലനാകുന്നതെന്തിന്?

പ്രതിപക്ഷ നേതാവായിരിക്കെ, വിഎസിന്റെ ഓഫീസില്‍ നിന്ന് സ്ഥിരമായി പാര്‍ട്ടിവിരുദ്ധ വാര്‍ത്തകള്‍ ചോരുന്നുണ്ടെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ടു ചെയ്തതും, വാര്‍ത്ത വായിച്ച് കോപാകുലനായ വിഎസ്, പത്രാധിപരെ ഫോണില്‍ ഭീഷണിപ്പെടുത്തിയതുമൊക്കെ കേരളത്തിലെ ജനങ്ങള്‍ക്കു മുന്നിലല്ലേ നടന്നത്. അതൊക്കെ ഇത്ര പെട്ടെന്ന് മറന്നു കളഞ്ഞാലോ?

ഇതുവരെ പിണറായിയുടെ സംഘത്തിന്റെ അണിയറക്കാര്യങ്ങളല്ലേ അലക്കിയിരുന്നത്. അത് കേട്ട് വല്ലാതെ ബോറടിച്ചില്ലേ. ഇനി ഇവര്‍ക്ക് പറയാനുളളതും നമുക്കു കേള്‍ക്കാം കാളിദാസാ..

ഷാജഹാനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയെന്നല്ലേ ജനത്തിനറിയാവൂ.. ഷാജഹാന്‍ എന്തു പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണ് ചെയ്തതെന്ന് ഇതുവരെ ആരും അറിഞ്ഞിട്ടില്ലല്ലോ. കാര്യങ്ങള്‍ പുറത്തുവരട്ടെ? ചൂടാവാതെ കാളിദാസാ.....

പിന്നെ, കാളിദാസന്‍ ഊളന്മാരെന്നോ കോമരങ്ങളെന്നോ വിളിച്ചാല്‍ ചൂളുന്നവരാകില്ല അതൊക്കെ എഴുതിയവര്‍. എന്തൊക്കെയോ പരസ്യമാക്കാന്‍ തീരുമാനിച്ചവര്‍ക്ക് കാളിദാസന്‍ ഒരു പ്രകോപനമായെന്നേയുളളൂ..

പോത്തിന്‍കാലപ്പാ, ഈ ബ്ലോഗിന് വരുന്ന സൗഭാഗ്യങ്ങളെന്തെന്ന് നിനക്കും നിന്റെയും തമ്പുരാന്‍ സൂരജ് നിന്തിരുവടിക്കും മാത്രമറിയാം.

ഈ കമന്റുകള് മാത്രമെടുത്ത് ഒരു പോസ്റ്റ് തയ്യാറാക്കിയാലെങ്ങനെയിരിക്കും....

ഇപ്പോഴുമിത് വായിക്കുന്നവരുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

മാരിച ഇതു നമ്മുടെ കൈയില്‍ നിന്നു പോയി എന്നാണ് തോന്നുന്നത് . പല രഹസ്യങ്ങളും ഇപ്പോള്‍ പുറത്ത് വന്നു തുടങ്ങി . എല്ലാം കെട്ട് കൊണ്ടിരിക്കാം പുതിയ പുതിയ അറിവുകള്‍

ഗുപ്തന്‍ said...

പിന്നെ, കാളിദാസന്‍ ഊളന്മാരെന്നോ കോമരങ്ങളെന്നോ വിളിച്ചാല്‍ ചൂളുന്നവരാകില്ല അതൊക്കെ എഴുതിയവര്‍. എന്തൊക്കെയോ പരസ്യമാക്കാന്‍ തീരുമാനിച്ചവര്‍ക്ക് കാളിദാസന്‍ ഒരു പ്രകോപനമായെന്നേയുളളൂ..

മാരീചന്‍ said...

കിരണേ, ഈ പോസ്റ്റ് ഈവിധം പടര്‍ന്നു പന്തലിക്കുമെന്ന് ആരറിഞ്ഞു. സ്തോഭജനകമായ വെളിപ്പെടുത്തലുകള്‍, അത് സത്യമായാലും കെട്ടിച്ചമച്ചതായാലും മറ്റുളളവര്‍ കൂടി അറിയേണ്ടതല്ലേ..

ഇവിടെ കമന്റ് കോളത്തില്‍ മാത്രം കിടന്നാലെങ്ങനെ? ഇതെല്ലാം കൂടി വെട്ടിയെടുത്ത് ഒരു പോസ്റ്റായിട്ടു തന്നെ താങ്ങിയാലോ?

ങാഹാ, അതുശരി ഗുപ്താനാണോ അതൊക്കെ എഴുതിയത്? ദശാവതാരവും കടന്നു പോകുന്ന ചേലുണ്ടല്ലോ ഐഡികള്‍.. പാവം കാളിദാസന് താങ്കളോട് എന്തു തെറ്റാ ഹേ ചെയ്തത്

kaalidaasan said...

62 ലോ അതിനു മുമ്പോ അതിനു ശേഷമോ എവിടെയൊക്കെ ആരൊക്കെ ഇറങ്ങി പോയിറ്റുണ്ട് എന്നു ശ്രീവര്‍ദ്ധനു കണക്കെടുക്കാം അതെന്റെ വിഷയമല്ല.

ഭൂരിപക്ഷ തീരുമാനം അംഗീകരിക്കുക എന്നതാണ്, നയമെങ്കില്‍ അന്നു സി പി എം ഉണ്ടാക്കാനായി ഒരു ന്യൂനപക്ഷം ഇറങ്ങിപ്പോരേണ്ടിയിരുന്നില്ല എന്നേ ഞാന്‍ പറഞ്ഞുള്ളു. എന്നു വച്ചാല്‍ എപ്പോഴും ഭൂരിപക്ഷ തീരുമാനം എല്ലവരും അംഗീകരിച്ചുകൊള്ളണമെന്നില്ല. അതിനു താങ്കള്‍കിഷ്ടമുള്ള വ്യാഖ്യാനങ്ങള്‍ നല്‍കാം .

നാട്ടിലെ നയകളെല്ലാം കുരക്കുമ്പോള്‍ ഇറങ്ങി പോകാനുള്ളതല്ല പാര്‍ട്ടി കളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പരിപാടി.

കീഴ്കമ്മിറ്റിയുടെ നടപടി ശരിയാരുന്നില്ല. അതു കൊണ്ടാണ്, മേല്‍ കമ്മിറ്റി ഇടപെട്ടത്. അതു താങ്കളുടെ ബുദ്ധിയില്‍ എപ്പോഴെങ്കിലും കേറിയോ ആവ്വോ? കീഴ്കമ്മിറ്റിയായ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ചിലരെ ഒഴിവാക്കി . അതു തെറ്റായിരുന്നു എന്നും ആ തെറ്റു തിരുത്തനാണ്, മേല്‍ക്കമ്മിറ്റിയായ പി ബി ഇടപെട്ടതെന്നുമാണ്, ഞാന്‍ പറഞ്ഞത്. എന്നു വച്ചാല്‍ ഭൂരിപക്ഷ അഭിപ്രായപ്രകാരം എടുത്ത ഒരു തീരുമാനം തെറ്റായിരുന്നു എന്നാണ്. അതുകൊണ്ട് ഭൂരിപക്ഷ തീരുമാനം എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല എന്നാണു സാധാരണ ആളുകള്‍ മനസിലാക്കുന്നത്. ഇനിയുമിത് ഭവാന്റെ തിരുമണ്ടയില്‍ കയറിയില്ലെങ്കില്‍ എനിക്കൊന്നും പറയാനില്ല.

ജനകീയ പ്രശ്നം എന്നു കേള്‍ക്കുമ്പോള്‍ ഹാലിളകുന്നത് വിവരക്കേട് കൊണ്ടാണ്. ഇന്ദിര ഗാന്ധി വളരെ ജനപ്രീതിയുള്ള നേതാവായിരുനു. അവര്‍ അധികാരത്തിന്റെ മടിത്തട്ടിലാണ്, വളര്‍ന്നത്. അതുകൊണ്ട് രാഷ്ട്രീയ നേതാവായി. പ്രധാനമന്ത്രിയായപ്പോള്‍ പല നല്ലകാര്യങ്ങളും ചെയ്തു . അതു കൊണ്ട് ജനകീയ നേതാവായി. നെഹ്രു സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്താണ്, ജീവിതം ആരംഭിച്ചത്. പല സമരങ്ങളിലും പങ്കെടുത്തു ജയില്‍ വാസവും അനുഭവിച്ചു. നെഹ്റു നേതാവായത് ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടും , ഇന്ദിര അധികാരം ഉപയോഗിച്ചുമാണ്. അതു ശ്രീവര്‍ദ്ധനു മനസിലവാത്തതു എന്റെ കുറ്റമല്ല.

കേരളത്തിലെ പല ജനകീയ സമരങ്ങളിലും വി എസ് പങ്കെടുത്തിട്ടുണ്ട്. ഇ എം എസ് അങ്ങനെ പങ്കെടുത്തില്ല എന്നേ ഞാന്‍ പറഞ്ഞതിനു അര്‍ത്ഥമുള്ളു. അതിനു ഇ എം എസ് ജനകീയ നേതാവല്ല എന്ന അര്‍ത്ഥമില്ല.

അതിനു സ്വര്‍ഗ്ഗീയ മൃഗീയ
അര്‍ത്ഥങ്ങള്‍ അന്വേഷിച്ചു പോകേണ്ടതില്ല.


പോളിറ്റ് ബ്യൂറോയില്‍ പോയി വാ പൊളിച്ചിരിക്കുന്നത് എന്തിനാണെന്ന ചോദ്യത്തിനേ ഞാന്‍ ഉത്തരം പറഞ്ഞുള്ളൂ. അവിടെ സീനിയറായ വി എസിന്റെ വോട്ടിന്റെ വില രണ്ടും ജൂനിയറായ പിണറായിയുടെ വോട്ടിന്റെ വില ഒന്നും അല്ല എന്നു താങ്കളെ ഓര്‍മ്മപ്പെടുത്തിയതേ ഉള്ളൂ.

ഗുപ്തന്‍ said...

ദശാവതാരവും കടന്നു പോകുന്ന ചേലുണ്ടല്ലോ ഐഡികള്‍..

ആരുടെ ?

മാരീചന്‍ said...

കീഴ്കമ്മിറ്റിയുടെ നടപടി ശരിയാരുന്നില്ല. അതു കൊണ്ടാണ്, മേല്‍ കമ്മിറ്റി ഇടപെട്ടത്. അതു താങ്കളുടെ ബുദ്ധിയില്‍ എപ്പോഴെങ്കിലും കേറിയോ ആവ്വോ? കീഴ്കമ്മിറ്റിയായ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ചിലരെ ഒഴിവാക്കി . അതു തെറ്റായിരുന്നു എന്നും ആ തെറ്റു തിരുത്തനാണ്, മേല്‍ക്കമ്മിറ്റിയായ പി ബി ഇടപെട്ടതെന്നുമാണ്, ഞാന്‍ പറഞ്ഞത്. എന്നു വച്ചാല്‍ ഭൂരിപക്ഷ അഭിപ്രായപ്രകാരം എടുത്ത ഒരു തീരുമാനം തെറ്റായിരുന്നു എന്നാണ്. അതുകൊണ്ട് ഭൂരിപക്ഷ തീരുമാനം എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല എന്നാണു സാധാരണ ആളുകള്‍ മനസിലാക്കുന്നത്. ഇനിയുമിത് ഭവാന്റെ തിരുമണ്ടയില്‍ കയറിയില്ലെങ്കില്‍ എനിക്കൊന്നും പറയാനില്ല.

മണ്ടത്തരം പറയാതെ കാളിദാസാ.. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആരെയും ഒഴിവാക്കിയില്ല. സമ്മേളനത്തില്‍ നടന്ന വോട്ടെടുപ്പില്‍ ജില്ലാ കമ്മിറ്റിയുടെ പാനല്‍ അംഗീകരിക്കാത്തതിനെതിരെയാണ് മേല്‍ക്കമ്മിറ്റി ഇടപെട്ടത്.. സമ്മേളനം വേറെ, കമ്മിറ്റി വേറെ..

കാളിദാസന്‍ എത്ര വ്യാഖ്യാനിക്കാന്‍ ശ്രമിച്ചാലും പച്ചക്കളളം ആരുടെയും തലയില്‍ കേറില്ല. അങ്ങനെ തലയില്‍ കേറ്റാന്‍ ഇവിടെകിടന്ന് കോലം തുളളിയിട്ട് ഒരു കാര്യവുമില്ല. സിപിഎമ്മിനെക്കുറിച്ച് താങ്കളേക്കാള്‍ ധാരണയുളളവരാണ് ഇവിടെ കമന്റെഴുതുന്നത്.

kaalidaasan said...

പാര്‍ട്ടി അം ഗങ്ങള്‍ക്ക്‌ ഒരു ഭരണ ഘടനയെ ഉള്ളു...ആ ഭരണഘടന അംഗീകരിച്ചു തന്നെയാണ്, വി എസ് പ്രവര്‍ത്തിക്കുന്നതും . അതു കൊണ്ടാണ്, പര്‍ട്ടി നേതക്കള്‍ ക്ക് അദ്ദേഹത്തെ പുറത്താക്കാന്‍ സാധിക്കാത്തതും . ബ്ളോഗുകളിരുന്നു കുറച്ചു പേര്‍ ദിവാസ്വപ്നം ​കണ്ടാലൊന്നും വി എസ് പുറത്താകില്ല. ഇറങ്ങിപ്പോയിക്കൂടെ എന്നു കുറെ ഹെയിറ്റ് ക്ളബ് അംഗങ്ങള്‍ ആക്രോശിച്ചാലും വി എസ് പുറത്തു പോകില്ല.

കയ്യേറിയ ഭൂമിയില്‍ സര്‍വ്വേ നടത്താന്‍ വന്നാല്‍ കാലുവെട്ടും എന്നു പാര്‍ട്ടി നേതാവു പറയുന്നതു വച്ചേ സധാരണ
ജനങ്ങള്‍ പാര്‍ട്ടിയെ വിലയിരുത്തൂ. അതു കേള്‍ക്കുമ്പോള്‍ ഭ്രാന്തിളകിയിട്ടൊന്നും കാര്യമില്ല. പാര്‍ട്ടി നേതാവു സര്‍ക്കാര്‍ ഭൂമി
കയ്യേറുക. അതു സര്‍വ്വേ ചെയ്യാന്‍ വരുന്നവരുടെ കാലു വെട്ടും എന്നു ഭീക്ഷണി പ്പെടുത്തുക അതു ശരിയല്ല
എന്നു പറയുന്ന ഞാനോ അതു ശരിയാണെന്നു
പറയുന്ന ശ്രീവര്‍ദ്ധനോ മാഫിയ?

30% ദാരിദ്ര്യ രേഖക്കു താഴേ ജീവിക്കുന്നവര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലും അമ്യൂസ്മെന്റ് പാര്‍ക്കുമല്ല വേണ്ടത്. വി എസ് ലണ്ടനില്‍ ചികിത്സികാന്‍ പോയതോ ഇ എം എസ് ബെര്‍ലിനില്‍ ചികിത്സിക്കാന്‍ പോയതോ പോലുള്ള ഒരു നല്ല ആശുപത്രി പാര്‍ട്ടി തുടങ്ങിയിരുന്നെങ്കില്‍ ഞാന്‍ അതിനെ സ്വാഗതം ചെയ്യുമായിരുന്നു. അതല്ല ലോക്കല്‍ സെക്രട്ടറി, തെങ്ങുകയറ്റക്കാരന്‍ കുഞ്ഞപ്പനും, സ്റ്റേറ്റ് സെക്രട്ടറി പിണറായി വിജയനും താമസിക്കാന്‍ പറ്റുന്ന ഒരു ലോഡ്ജു തുടങ്ങിയാലും ഞാന്‍ അതിനെ സ്വഗതം ചെയ്യുമായിരുന്നു. ദിവസം പതിനായിരം രൂപ വാടക വരുന്ന, ജില്ലാ സെക്രട്ടറിക്കു പോലും താങ്ങാവുന്നതിനും മുകളിലായ പഞ്ചനക്ഷത്ര ഹോട്ടലാണ്, ഞാന്‍ വിമര്‍ശിച്ചത്.

"വി എസ് ഒരു പാര്‍ട്ടി തീരുമാനവും എതിര്‍ത്തിട്ടില്ല. ഭരണപരമായ കാര്യങ്ങളില്‍ പാര്‍ട്ടി തീരുമാനം അപ്പടി നടപ്പാക്കിയിട്ടില്ല പലതും എതിര്‍ത്തിട്ടുമുണ്ട്"..ഇതെന്തു മലയാളമാണ് സാര്‍

ഇതു ഇംഗ്ളണ്ടില്‍ പഠിപ്പിക്കുന്ന മലയാളമല്ല. ഇതിന്റെ അര്‍ത്ഥം പാര്‍ട്ടിയേ സംബന്ധിച്ച ഒരു തീരുമാനവും വി എസ് എതിര്‍ത്തിട്ടില്ല എന്നും , കേരള ഭരണത്തെ സംബന്ധിച്ചവയില്‍ ,ചിലത് മുഖ്യമന്ത്രി എന്ന നിലയില്‍ എതിര്‍ത്തിട്ടുണ്ടെന്നും . അതിലൊന്നാണ്, 10 സെസ് അപേക്ഷകള്‍ ഉടന്‍ കേന്ദ്രത്തിലേക്കയക്കണം എന്ന പാര്‍ട്ടി തീരുമാനവും . ഉടന്‍ അയക്കില്ല, സെസ് സംബന്ധിച്ചു ഇടതുമുനണിയില്‍ ഒരു തീരുമാനമുണ്ടായ ശേഷം അയക്കാമെന്നും പറഞ്ഞു . അതു പോലെ ചെയ്യുകയും ചെയ്തു.

ഇതൊക്കെ മനസിലാവാന്‍ കാല്‍പാദം കിട്ടിയിട്ടൊന്നും കര്യമില്ല. ചരിത്രപരമായ മണ്ടത്തരം എന്ന് പണ്ടൊരിക്കല്‍ ഒരു പാര്‍ട്ടി തീരുമാനത്തെപ്പറ്റി ബസു പറഞ്ഞിട്ടുണ്ട്. അതൊക്കെ മനസിലക്കന്‍ ശ്രമിച്ചാല്‍ ഇതും മനസിലാവും .

kaalidaasan said...

വിഎസ് പറയുന്നതാണ് ശരിയെന്ന് വിശ്വസിക്കാനുളള കാളിദാസന്റെ അവകാശത്തെയും ചോദ്യം ചെയ്യുന്നില്ല. മറ്റുളളവരെല്ലാം അത് അംഗീകരിച്ചു തരണമെന്ന ശാഠ്യം നടക്കില്ലെന്നേ പറഞ്ഞുളളൂ.

പാര്‍ട്ടി വി എസ് പറഞ്ഞത് അംഗീകരിച്ചു. മറ്റുളവര്‍ അംഗീകരിക്കണമെന്നു പാര്‍ട്ടിക്കു നിര്‍ബന്ധമില്ല. അതുകൊണ്ടാണല്ലൊ പല വിജു വി നായര്‍മാരും മാരീചനും കിരണും ഒക്കെ പലതും പരയുന്നത്. അതു കേട്ടൊന്നും അല്ല പാര്‍ട്ടി കാര്യങ്ങള്‍ തീരുമാനിക്കുന്നത്. തിരുവനതപുരത്ത് ഒരു വിഭാഗ്ത്തിന്റെ പ്രാധിനിത്യം ഒരു കുതന്ത്രത്തിലൂടെ നിര്‍വീര്യമാക്കി. പോളിറ്റ് ബ്യൂറോക്ക് അതു തെറ്റാണെന്നു തോന്നി . തിരുത്തി. ഭൂരിപക്ഷതീരുമാനപ്രകാരം , പാര്‍ട്ടി ഭരണഘടനയനുസരിച്ച് നടന്ന ഒരു തെരഞ്ഞെടുപ്പായിരുന്നു അത്. അതു ശരിയായിരുന്നില്ല. അതു കൊണ്ടാണ്, തിരുത്തിയതും .
ആ തീരുമാനം പര്‍ട്ടിയിലെ എല്ലാ ഘടകങ്ങളും അംഗീകരിച്ചു. മാരീചന്‍ അംഗീകരിച്ചു തരണമെന്നില്ല.

പര്‍ട്ടി അംഗമെന്ന നിലയില്‍ വി എസ് പറയുന്നത് ശരിയാണോ തെറ്റാണൊ എന്ന്, പാര്‍ട്ടി ഭരവാഹികള്‍ നോക്കിക്കൊള്ളും . മുഖ്യമന്ത്രി എന്ന നിലയില്‍ വി എസ് ചെയ്യുന്നതും പറയുനതും തെറ്റാണെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ തോല്‍ പ്പികുക. അല്ലാതെ മാരീചനെന്തു ചെയ്യാന്‍ കഴിയും ?

പാര്‍ട്ടി കമ്മിറ്റികള്‍ നടത്തുന്ന വിമര്‍ശനങ്ങളില്‍ തനിക്ക് ശരിയെന്ന് തോന്നുന്നത് അംഗീകരിക്കുമെന്ന് പരസ്യമായി പറഞ്ഞത് വിഎസാണ്.

അതെ വി എസാണതു പരസ്യമായി പറഞ്ഞത്. അത് അച്ചടക്ക ലംഘന്മാണെങ്കില്‍ പാര്‍ട്ടി അതില്‍ തീരുമാനമെടുത്തുകൊള്ളും .അതിനെതിരെയാണ്, പി ബി യില്‍ പരാതി നല്‍കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും . ആ പരാതിയില്‍ കഴമ്പില്ല എന്നു തീരുമാനിച്ച് പി ബി അതു തള്ളിക്കളയുകയും ചെയ്തു.

kaalidaasan said...

വിഎസ് പറയുന്നതാണ് ശരിയെന്ന് വിശ്വസിക്കാനുളള കാളിദാസന്റെ അവകാശത്തെയും ചോദ്യം ചെയ്യുന്നില്ല. മറ്റുളളവരെല്ലാം അത് അംഗീകരിച്ചു തരണമെന്ന ശാഠ്യം നടക്കില്ലെന്നേ പറഞ്ഞുളളൂ.

പാര്‍ട്ടി വി എസ് പറഞ്ഞത് അംഗീകരിച്ചു. മറ്റുളവര്‍ അംഗീകരിക്കണമെന്നു പാര്‍ട്ടിക്കു നിര്‍ബന്ധമില്ല. അതുകൊണ്ടാണല്ലൊ പല വിജു വി നായര്‍മാരും മാരീചനും കിരണും ഒക്കെ പലതും പറയുന്നത്. അതു കേട്ടൊന്നും അല്ല പാര്‍ട്ടി കാര്യങ്ങള്‍ തീരുമാനിക്കുന്നത്. തിരുവനതപുരത്ത് ഒരു വിഭാഗ്ത്തിന്റെ പ്രാധിനിത്യം ഒരു കുതന്ത്രത്തിലൂടെ നിര്‍വീര്യമാക്കി. പോളിറ്റ് ബ്യൂറോക്ക് അതു തെറ്റാണെന്നു തോന്നി . തിരുത്തി. ഭൂരിപക്ഷതീരുമാനപ്രകാരം , പാര്‍ട്ടി ഭരണഘടനയനുസരിച്ച് നടന്ന ഒരു തെരഞ്ഞെടുപ്പായിരുന്നു അത്. അതു ശരിയായിരുന്നില്ല. അതു കൊണ്ടാണ്, തിരുത്തിയതും .
ആ തീരുമാനം പാര്‍ട്ടിയിലെ എല്ലാ ഘടകങ്ങളും അംഗീകരിച്ചു. മാരീചന്‍ അംഗീകരിച്ചു തരണമെന്നില്ല.

പാര്‍ട്ടി അംഗമെന്ന നിലയില്‍ വി എസ് പറയുന്നത് ശരിയാണോ തെറ്റാണൊ എന്ന്, പാര്‍ട്ടി ഭരവാഹികള്‍ നോക്കിക്കൊള്ളും . മുഖ്യമന്ത്രി എന്ന നിലയില്‍ വി എസ് ചെയ്യുന്നതും പറയുനതും തെറ്റാണെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ തോല്‍പ്പികുക. അല്ലാതെ മാരീചനെന്തു ചെയ്യാന്‍ കഴിയും ?

പാര്‍ട്ടി കമ്മിറ്റികള്‍ നടത്തുന്ന വിമര്‍ശനങ്ങളില്‍ തനിക്ക് ശരിയെന്ന് തോന്നുന്നത് അംഗീകരിക്കുമെന്ന് പരസ്യമായി പറഞ്ഞത് വിഎസാണ്.

അതെ വി എസാണതു പരസ്യമായി പറഞ്ഞത്. അത് അച്ചടക്ക ലംഘന്മാണെങ്കില്‍ പാര്‍ട്ടി അതില്‍ തീരുമാനമെടുത്തുകൊള്ളും .അതിനെതിരെയാണ്, പി ബി യില്‍ പരാതി നല്‍കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും . ആ പരാതിയില്‍ കഴമ്പില്ല എന്നു തീരുമാനിച്ച് പി ബി അതു തള്ളിക്കളയുകയും ചെയ്തു.

കമ്മിറ്റിയില്‍ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ക്ക് അവിടെ മറുപടി നല്‍കുകയാണ് സാധാരണ കമ്മ്യൂണിസ്റ്റുകാര്‍ ചെയ്യുക

അതു കമ്യൂണിസ്റ്റുകാരുടെ പ്രശ്നമല്ലേ മാരീചാ? അവരൊക്കെ എന്താണു ചെയ്യേണ്ടതെന്നു ചിന്തിച്ച് മരീചനിത്ര വേവലാതിപ്പെടുന്നതെന്തിനാണ്. അച്ചടക്ക ലംഘനമാണെങ്കില്‍ അതു നോക്കാനുള്ള കഴിവു കമ്യൂണിസ്റ്റുകാര്‍ക്കുണ്ട്.. കമ്യൂണിസ്റ്റുകാരെ അച്ചടക്കം പഠിപ്പിക്കാന്‍ പുറത്തുനിന്ന് ആളുകളെ ഏര്‍പ്പാടാക്കുന്നതായി ആരും ഇതേ വരെ അറിഞ്ഞിട്ടില്ല.

ഇതൊക്കെ ഗണനീയ ന്യൂനപക്ഷത്തിന്റെ ചെലവില്‍ സിപിഎം എഴുതിത്തളളുമെന്ന് ആ പാര്‍ട്ടി നേതൃത്വമാണ് പറയേണ്ടത്. കാളിദാസനല്ല.

ഞാനാണു തീരുമാനിക്കുന്നത് എന്നു ഞാന്‍ അവകശപ്പെട്ടില്ലല്ലോ. അതു പാര്‍ട്ടി നേതൃത്വം തീരുമാനിക്കും . ആ പത്ര സമ്മേളനം കഴിഞ്ഞു പാര്‍ട്ടി പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയറ്റും പല പ്രാവശ്യം കൂടി. എന്തെങ്കിലും അച്ചടക്ക ലംഘനം നടന്നെങ്കില്‍ അവരാരും അത് അറിയാതെ പോയി എന്നത് ആശ്ചര്യജനകമല്ലേ?

kaalidaasan said...

ഗണനീയ ന്യൂനപക്ഷത്തെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുപ്പിച്ചാല്‍ മതിയോ? ജില്ലാ കമ്മിറ്റിയില്‍ അവര്‍ക്ക് സ്ഥാനം വേണ്ടേ... സംസ്ഥാന സമ്മേളന പ്രതിനിധികളുടെ പാനല്‍ മാത്രമല്ലേ പുനരാലോചിച്ചത്?

അവര്‍ക്ക് സ്ഥാനം വേണമോ എന്ന് അവര്‍ തീരുമാനിക്കും .പാര്‍ട്ടി ഭരണഘടന പ്രകാരം നടന്ന ഒരു തെരഞ്ഞെടുപ്പു റദ്ദാക്കിയെന്നേ ഞാന്‍ പറഞ്ഞുള്ളു. ഇതിനു രണ്ടര്‍ത്ഥമേ ഉള്ളൂ. ഒരു ന്യൂനപക്ഷത്തെ നിര്‍വീര്യമാക്കിയത് പാര്‍ട്ടി തത്വങ്ങള്‍ ക്കെതിരാണ്, അല്ലെങ്കില്‍ വി എസ് പറയുന്നത് പി ബി അംഗീകരിച്ചു.

മാരീചനു മറ്റു പലതും റദ്ദാക്കിക്കണമെങ്കില്‍ അതു ചെയ്യാം .

.പാലക്കാട് സമ്മേളനത്തില്‍ ഈ ഗണനീയ ന്യൂനപക്ഷത്തെ എന്തേ പിബി മൈന്‍ഡു ചെയ്തില്ല.


അതു പിബിയോട് ചോദിക്കുക.

kaalidaasan said...

കാളിദാസന്‍ ഷാജഹാന്റെ വക്കാലത്തുമായി വന്നതുകണ്ടു. കാളിദാസന് എല്ലാം അത്ഭുതമാണ്! എല്ലാ കാപട്യക്കാരുടെയും കയ്യിലിരിപ്പ് ഇതുതന്നെ. കാളിദാസന്റെ വാക്കുകളില്‍ ഉടുമുണ്ടിരിഞ്ഞവന്റെ ജാള്യം കാണാം.

സിപിഎമ്മിനെപ്പോലൊരു പാര്‍ട്ടിയെ തകര്‍ക്കാന്‍ ഷാജഹാന്‍ എന്നൊരുത്തന് കഴിയുമോ എന്ന അത്ഭുതം! പരിഹാസം! ചരിത്രമറിയാത്ത പരിഷ!കാളിദാസന്‍ ആര്‍ക്കും വക്കാലത്തുമായി വരുന്നില്ല. ഷജഹാന്‍ ഇന്നും പലരുടെയും ഉറക്കം കെടുത്തുന്നു എന്നറിയുന്നതില്‍ ആശ്ചര്യം തോന്നുന്നു. കളിദാസനു അത്ഭുതം തോന്നുന്ന പലതുമുണ്ട്. അതില്‍ ഒന്നാണ്, പാര്‍ട്ടിക്കു പുറത്തുള്ള മാരീചന്റെ അച്ചടക്കത്തേക്കുറിച്ചുള്ള ഉത്ഖണ്ട.

ഷാജഹാനു പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയുമെന്നു കരുതുന്ന പരിഷകള്‍കൊക്കെ അയാളെ ദുസ്വപ്നം കണ്ട് എന്നും ഞെട്ടിയുണരാം . കാളിദാസനു അങ്ങനത്തെ പേടിയൊന്നും ഇല്ല. കാരണം ഷാജഹാനല്ല സി പി എം എന്ന പാര്‍ട്ടിയെന്നും , അദ്ദേഹത്തിനു പാര്‍ട്ടിയെ ഒരു ചുക്കും ചെയ്യാന്‍ പറ്റില്ലെന്നും കാളിദാസനറിയാം . ഷാജഹാന്‍ പര്‍ട്ടിക്കു പുറത്തായതിനുശേഷമാണ്, പാര്‍ട്ടിക്ക് ഏറ്റവും അഭിമാനാര്‍ഹമായ വിജയം ഉണ്ടായതെന്നും കാളിദാസനറിയാം . അതു കൊണ്ട് ഷാജഹാനെ മുന്‍ നിര്‍ത്തി കാളിദാസനൊന്നും തെളിയിക്കേണ്ട ആവശ്യവുമില്ല. ഷാജഹാന്‍ ഉറകം കെടുത്തുന്നവരെല്ലാം ഷാജഹാന്‍ മന്ത്രം ജപിച്ചിരുന്നോളൂ.


വി എസിനേക്കുറിച്ച് എന്തെഴുതിയാലും ഒരക്ഷരം ഷജഹാനേക്കുറിച്ചായി പ്പൊകുന്നവരാരണെന്നു ഇവിടെ വായിക്കുന്ന പലര്‍ക്കും അറിയാം .

കാളിദാസന്റെ ഉറക്കം കെടുത്താന്‍ ഇന്നു സി പി എമ്മിലോ സി പി എമ്മിനു പുറത്തോ ആരുമില്ല. അതു കൊണ്ട് കാളിദാസനു സുഖമായി ഉറങ്ങാം . അതു സാധിക്കാത്ത പരിഷകള്‍ക്കൊക്കെ ഷാജഹാനെ പേടിച്ചു ജീവിക്കാം .

ഷാജഹാന്‍ ഒറ്റിക്കൊടുത്തതു കൊണ്ട് സി പി എം അറബിക്കടലില്‍ താണു പോയില്ലേ. ഇനി പരിഷകളെല്ലാം എന്തു ചെയ്യും ?

kaalidaasan said...


കാളിദാസന്‍ പറഞ്ഞല്ലോ. നന്ദകുമാറിന്റെ കേസ്.


കാളിദാസന്‍ നന്ദകുമാറിന്റെ കേസിനേക്കുറിച്ചൊന്നും പറഞ്ഞില്ല. നന്ദകുമാര്‍ ഷാജഹാന്റെ വലം കൈ ആണെന്നാണൊരു കോമരം ഇവിടെ ഉറഞ്ഞുതുള്ളി പറഞ്ഞത്. ഇടം കൈ ആയ വി എസ്, വലം കൈ ക്ക് എതിരെ കേസു കൊടുത്തതെന്തിനാണെന്നേ കാളിദാസന്‍ ചോദിച്ചുള്ളു.


നന്ദകുമാറിന്റെ കേസിനേക്കുറിച്ച് കാളിദാസനൊന്നും അറിയണമെന്നില്ല. ആഗ്രഹമുള്ളവരോടതു വിവരിക്കാം .

kaalidaasan said...

പറയാന്‍ പലതുമുണ്ട്. കാളിദാസന്‍ പ്രകോപിപ്പിച്ചാല്‍ എല്ലാം എടുത്തിട്ടലക്കാം. പിന്നെ ഖേദിച്ചിട്ടു ഫലമുണ്ടാകില്ല. ഷാജഹാന്‍ അരക്കള്ളന്‍ മാത്രം.

കാളിദാസനു ആരെയും പ്രകോപിപ്പിക്കുന്ന പരിപാടി വശമില്ല. ഇവിടെ എഴുതി വിടുന്ന അഭിപ്രായങ്ങളെകുറിച്ചുള്ള കമന്റുകളേ കാളിദാസനു വശമുള്ളു. തോന്നുന്നതെല്ലാം അലക്കുകയോ തേക്കുകയോ ഒക്കെ ആവാം . ഷാജഹാന്റെയോ മറ്റാരുടെയോ കള്ളത്തരത്തിന്റെ ലെവല്‍ അളക്കുന്നതും കാളിദാസന്റെ ഹോബിയല്ല.

kaalidaasan said...

മണ്ടത്തരം പറയാതെ കാളിദാസാ.. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആരെയും ഒഴിവാക്കിയില്ല. സമ്മേളനത്തില്‍ നടന്ന വോട്ടെടുപ്പില്‍ ജില്ലാ കമ്മിറ്റിയുടെ പാനല്‍ അംഗീകരിക്കാത്തതിനെതിരെയാണ് മേല്‍ക്കമ്മിറ്റി ഇടപെട്ടത്.. സമ്മേളനം വേറെ, കമ്മിറ്റി വേറെ..

മാരീചനു ഇതു മണ്ടത്തരമായി തോന്നുക സ്വാഭാവികം .തിരുവനന്തപുരം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിലെ കര്യങ്ങളാണു ഞാന്‍ പരാമര്‍ശിച്ചത്. അവിടെ ഒരു കീഴ്ക്കമ്മിറ്റി ഭരണഘടനാനുസൃതം ഭൂരിപക്ഷ തീരുമാനപ്രകാരം വോട്ടെടുപ്പിലൂടെ നടത്തിയ തെരഞ്ഞെടുപ്പ് ശരിയായില്ല എന്നാണ്, മേല്‍ കമ്മിറ്റിയായ പി ബി വിലയിരുത്തിയതും , രണ്ടാമത് തെരഞ്ഞെടുപ്പു നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതും , അതനുസരിച്ചു രണ്ടാമതും സമ്മേളന്നം വിളിച്ചു ചേ ര്‍ത്ത് ഒഴിവാക്കിയവരെ ഉള്‍പ്പെടുത്തി ഒരു പനലിനെ തെരഞ്ഞെടുത്തതും.

കമ്മിറ്റിയായാലും സമ്മേളനമായാലും , ഭൂരിപക്ഷ തീരുമാനം എല്ലാവരും അംഗീകരിക്കണം എന്ന നിയമത്തിനെതിരായിട്ടാണത് നടന്നതെന്നു ചൂണ്ടിക്കാണിക്കാന്‍ വേണ്ടിയണത് പരാമര്‍ശിച്ചത്,.. അതു ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പായി മാരീചന്‍ വ്യാഖ്യാനിച്ചത് എന്റെ കുറ്റമല്ല.ഇതു പച്ച ക്കളമാണോ പഴുത്ത കള്ളമാണോ എന്ന് വായിക്കുന്നവര്‍ക്ക് മനസിലാകും

kaalidaasan said...

മണ്ടത്തരം പറയാതെ കാളിദാസാ.. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആരെയും ഒഴിവാക്കിയില്ല. സമ്മേളനത്തില്‍ നടന്ന വോട്ടെടുപ്പില്‍ ജില്ലാ കമ്മിറ്റിയുടെ പാനല്‍ അംഗീകരിക്കാത്തതിനെതിരെയാണ് മേല്‍ക്കമ്മിറ്റി ഇടപെട്ടത്.. സമ്മേളനം വേറെ, കമ്മിറ്റി വേറെ..

മാരീചനു ഇതു മണ്ടത്തരമായി തോന്നുക സ്വാഭാവികം .തിരുവനന്തപുരം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിലെ കര്യങ്ങളാണു ഞാന്‍ പരാമര്‍ശിച്ചത്. അവിടെ ഒരു കീഴ്ക്കമ്മിറ്റി ഭരണഘടനാനുസൃതം ഭൂരിപക്ഷ തീരുമാനപ്രകാരം വോട്ടെടുപ്പിലൂടെ നടത്തിയ തെരഞ്ഞെടുപ്പ് ശരിയായില്ല എന്നാണ്, മേല്‍ കമ്മിറ്റിയായ പി ബി വിലയിരുത്തിയതും , രണ്ടാമത് തെരഞ്ഞെടുപ്പു നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതും , അതനുസരിച്ചു രണ്ടാമതും സമ്മേളന്നം വിളിച്ചു ചേ ര്‍ത്ത് ഒഴിവാക്കിയവരെ ഉള്‍പ്പെടുത്തി ഒരു പനലിനെ തെരഞ്ഞെടുത്തതും.

കമ്മിറ്റിയായാലും സമ്മേളനമായാലും , ഭൂരിപക്ഷ തീരുമാനം എല്ലാവരും അംഗീകരിക്കണം എന്ന നിയമത്തിനെതിരായിട്ടാണത് നടന്നതെന്നു ചൂണ്ടിക്കാണിക്കാന്‍ വേണ്ടിയണത് പരാമര്‍ശിച്ചത്,.. അതു ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പായി മാരീചന്‍ വ്യാഖ്യാനിച്ചത് എന്റെ കുറ്റമല്ല.ഇതു പച്ച ക്കളമാണോ പഴുത്ത കള്ളമാണോ എന്ന് വായിക്കുന്നവര്‍ക്ക് മനസിലാകും

വജ്രസൂചി said...

കാളിദാസന്റെ ഉറക്കം കെടുത്താന്‍ ഇന്നു സി പി എമ്മിലോ സി പി എമ്മിനു പുറത്തോ ആരുമില്ല. അതു കൊണ്ട് കാളിദാസനു സുഖമായി ഉറങ്ങാം . അതു സാധിക്കാത്ത പരിഷകള്‍ക്കൊക്കെ ഷാജഹാനെ പേടിച്ചു ജീവിക്കാം .

അപ്പോള്‍ ഇതുതാന്‍ അല്ലയോ അത്?
ഷാജഹാന്‍ തന്നെ?
മോനേ കാളീ
കരിങ്കാളീ
കള്ളക്കാളീ
കള്ള ദാസാ
ഇതു ഷാജഹാന്‍ തന്നെയോ
അതോ
ഷാജഹാന്റെ
അരിവെപ്പുകാരനോ?

വജ്രസൂചി said...

കാളിദാസന്‍ പറ്ഞ്ഞതിന്റെ ഒരു റീവൈന്ഡ്:
1.
സ്വന്തം അധികാരപരിധിയിലില്ലാത്ത വകുപ്പില്‍ കരിം അമിത താല്‍പ്പര്യം കാണിക്കുനത് കൈ കടത്തലാണെന്ന് തലയില്‍ല് ആള്‍ത്താമസമുള്ളവര്‍ക്ക് മനസിലാവും . പിന്നെ കാണുന്നിടത്തെല്ലാം കയ്യിട്ടു വാരുന്നവര്‍ക്ക് അതു സ്വാഭാവികമായി തോന്നാം
2 .
കൂളിദാസിക്ക് അരണയുടെ ബുദ്ധിയുള്ളതിനു ഞാനെന്തു പിഴച്ചു? പി കെ പ്രകാശ് സ്വന്തമായി ഒന്നും വെളിച്ചപെടുത്തിയിട്ടില്ല.

3
വി എസ് സംഘടനയെ മാറ്റിനിര്‍ത്താന്‍ ആലോചിട്ടില്ല. സംഘടന സ്വയം മാറിനിന്നാല്‍ അതിനു വി എസിനെ പഴിക്കുന്നതില്‍ എന്താണു കര്യം

4. അവിടെയൊക്കെ സി പി എം സംഘടന ജനങ്ങളുടെ മുന്‍പില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയാണ്. മാധ്യമങ്ങള്‍ ആ സംശയത്തിന്റെ അനുകൂല്യത്തില്‍ പരമാവധി നേട്ടമുണ്ടാക്കുന്നു. സി പി എം സംഘടന മുഖ്യമന്ത്രിയുടെ പിന്നില്‍ ഉറച്ചു നിന്നാല്‍ ഒരു മാധ്യമത്തിനും അങ്ങനത്തെ നേട്ടമുണ്ടാക്കാന്‍ പറ്റില്ല.

5
കേരളത്തിന്റെ സെസ് നയം എല്ലാ സെസുകള്‍ക്കും ബാധകമാണ്. അതു സ്മാര്‍ട്ട് സിറ്റിയേക്കാള്‍ നല്ലതോ ചീത്തയോ എന്നത് ഹെയിറ്റ് ക്ളബ് അം ഗങ്ങള്‍ ക്ക് തലനാരിഴ കീറി പരിശോധിക്കാം

6.
മുഖ്യമന്ത്രി എവിടെ ഷോ കണിക്കണം എന്നു മുഖ്യമന്ത്രി തീരുമാനിക്കും
7.
ഒരു ചെറുകിടക്കാരും തീ തിന്നേണ്ടി വന്നില്ല. വീടു വയ്ക്കാന്‍ ഭൂമി കയ്യേറിയ ആരെയും ഒഴിപ്പിച്ചില്ല. അങ്ങനെ ചെയ്യുമെന്ന് ആരും പറഞ്ഞമില്ല
8.
വി എസ് ഒരു പാര്‍ട്ടി തീരുമാനവും എതിര്‍ത്തിട്ടില്ല. ഭരണപരമായ കാര്യങ്ങളില്‍ പാര്‍ട്ടി തീരുമാനം അപ്പടി നടപ്പാക്കിയിട്ടില്ല പലതും എതിര്‍ത്തിട്ടുമുണ്ട്.

9.സി പി എമിന്റെ ഭരനഘടന സി പി എം അംഗമല്ലാത്ത ഒരാളോട് ചര്‍ച്ച ചെയ്യേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

10.ഷാജഹന്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചു എന്നൊക്കെ ഏതെങ്കിലും മന്ദബുദ്ധികളോട് പറയാം

11. ഷാജഹാനു പ്രതിപക്ഷ നേതാവിന്റെ ഒഫീസിലിരുന്നു ഈ രണ്ടു സംവിധാനങ്ങളുടേയും സം രക്ഷണം കിട്ടി എന്നു പറൌയാന്‍ അസാമാന്യ ബുദ്ധിശൂന്യത തന്നെ വേണം .

12.
ഭരണപക്ഷെ എല്‍ എല്‍ എ മാര്‍ക്കു പ്രസംഗിക്കാനുള്ള പോയിന്റുകള്‍ പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്ക്രട്ടറി എഴുതിക്കൊടുക്കുന്ന തരത്തില്‍ കേരളം അധഃപ്പതിച്ചതായ കണ്ടുപിടുത്തം മനോഹരം .

13. പിണറയി വിജയന്‍ എന്ന നേതാവിനെതിരെ ഷാജഹാന്‍ എന്ന, പാര്‍ട്ടിയിലെ ഒരു സാദ അംഗം , സി എ ജി എന്ന ഭരണഘടന സംവിധാനത്തെ സ്വാധീനിച്ച് ലവലിന്‍ ഇടപാടില്‍ നഷ്ടമുണ്ടെന്നു എഴുതിപ്പിടിപ്പിച്ചു എന്നു പറയാന്‍ സാധിക്കുന്ന ബുദ്ധി വൈകൃതം അപാരം .

14.
കഴിവുറ്റ ഭരണാധികാരി, മികച്ച പാര്‍ട്ടി സെക്രട്ടറി എന്ന പേരു സമ്പാദിച്ച പിണറായി വിജയനെ കേരളത്തിലെ ഏറ്റവും മോശപ്പെട്ട രാഷ്ട്രീയക്കാരനാക്കി മാറ്റും എന്നാണ് ഷാജഹാന്‍ പ്രഖ്യാപിച്ചാല്‍ അതു കേരളത്തിലെ ജനങ്ങള്‍ അപ്പ ടി വിശ്വസിക്കും എന്നു കരുതുന്ന ബുദ്ധി അപാരം .

15. പി റ്റി തോമാസേ, താങ്കള്‍ ആത്മഹത്യ ചെയ്യുന്നതാണ്, നല്ലത്. ...... ഷാജഹന്‍ എഴുതി തരാതെ അതറിയാന്‍ താങ്കള്‍ക്കാവില്ല എന്നതു കേരളത്തിന്റെ കഷ്ടകാലം .

16. ഷാജഹാന്റെ സുഹൃത്തും ആജ്ഞാനുവര്‍ത്തിയുമായ
ടി പി നന്ദകുമാറിനെതിരെ ‍ വിഎസ് മാനനഷ്ടക്കേസ് കൊടുത്തു എന്നത് മന്ദബുദ്ധികള്‍ പോലും വിശ്വസിക്കില്ലല്ലൊ കമലന്‍ ?

17.
പ്രതിപക്ഷ നേതാവിന്റെ ആപ്പീസിലിരുന്ന് മുഖ്യന്ത്രി ഉമമന്‍ ചാണ്ടി എന്തുപറയണം, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എപ്പോള്‍ പത്രസമ്മേളനം വിളിച്ച് എന്തുപറയണം എന്നെല്ലാം ഷജഹാന്‍ തീരുമാഇച്ചു എന്ന് പറയണ്മെങ്കില്‍ അസാമാന്യ ബുദ്ധി ഭ്രമം ഉണ്ടാവണം.

18.
നാട്ടിലെ നയകളെല്ലാം കുരക്കുമ്പോള്‍ ഇറങ്ങി പോകാനുള്ളതല്ല പാര്‍ട്ടി കളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പരിപാടി.

19.
ഇതൊക്കെ മനസിലാവാന്‍ കാല്‍പാദം കിട്ടിയിട്ടൊന്നും കര്യമില്ല. ചരിത്രപരമായ മണ്ടത്തരം എന്ന് പണ്ടൊരിക്കല്‍ ഒരു പാര്‍ട്ടി തീരുമാനത്തെപ്പറ്റി ബസു പറഞ്ഞിട്ടുണ്ട്. അതൊക്കെ മനസിലക്കന്‍ ശ്രമിച്ചാല്‍ ഇതും മനസിലാവും .

20.
അതു കമ്യൂണിസ്റ്റുകാരുടെ പ്രശ്നമല്ലേ മാരീചാ? അവരൊക്കെ എന്താണു ചെയ്യേണ്ടതെന്നു ചിന്തിച്ച് മരീചനിത്ര വേവലാതിപ്പെടുന്നതെന്തിനാണ്.

21.
ഷാജഹാനു പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയുമെന്നു കരുതുന്ന പരിഷകള്‍കൊക്കെ അയാളെ ദുസ്വപ്നം കണ്ട് എന്നും ഞെട്ടിയുണരാം . കാളിദാസനു അങ്ങനത്തെ പേടിയൊന്നും ഇല്ല.

ഇതു സാമ്പിള് മാത്രം.
ആരാണ് ഇദ്ദേഹം?
സി പി എമ്മോ സിപീ എം ശത്രുവോ?

വി എസും ഇയാളുമായി എന്താണു ബന്ധം?

ഇയാള്‍ എന്തിനു സിപി എമ്മിനെയും അതിന്റെ നേതാക്കളെയും ആക്രമിച്ചു വി എസിനെ മഹാനാക്കുന്നു?
ഷാജഹാന്‍ സി പി എമ്മിനെ തകര്‍ക്കന്‍ ശ്രമിച്ചു എന്നു കണ്‍ടെത്തി പുറത്താക്കപ്പെട്ട ആളാണു. അയാളെ ഒന്നിനും കൊള്ളാത്തവനായി ചിത്രീകരിക്കാന്‍ കാളിദാസന്‍ അധ്വാനിക്കുന്നു.

ആരുടെയെങ്കിലും ചിന്തിക്കുന്ന യന്ത്രം വര്‍ക്കുചെയ്യുന്ന്നുണ്ടെങ്കില്‍ ഈ കണ്‍ഫ്യൂഷന്‍ തീര്‍ത്തുതരണേ.................

മാരീചന്‍‍ said...

അറിയാത്ത കാര്യങ്ങള്‍ ആധികാരികമെന്ന നിലയില്‍ വിളിച്ചു പറഞ്ഞിട്ട് അതിനെ ന്യായീകരിക്കാന്‍ വിഡ്ഡിത്തരങ്ങള്‍ എത്രയെഴുന്നെളളിച്ചിട്ടും ഉപയോഗമില്ല കാളിദാസാ.... അരിയുടെ കാര്യം ചോദിച്ചാല്‍ പയറിന്റെ കാര്യം പറയുന്ന കാളിദാസനോട് സംവദിക്കാനും ഒന്നുമില്ല.

തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍, സംസ്ഥാന സമ്മേളന പ്രതിനിധികളുടെ കാര്യത്തില്‍ നടന്ന പുനരാലോചന, ഗണനീയ ന്യൂനപക്ഷത്തെ മാനിക്കണമെന്ന സിപിഎം സംഘടനാതത്ത്വത്തിന്റെ ഭാഗമാണ് എന്ന് കാളിദാസന്‍ ആയിരം കമന്റുകളില്‍ വാദിച്ചാലും അത് സത്യമാകില്ല. സിപിഎമ്മിനെക്കുറിച്ച് ഒരു ചുണ്ണാമ്പും അറിയാത്ത കാളിദാസനെ എന്തെങ്കിലും പറഞ്ഞ് മനസിലാക്കാനാവുമെന്ന ധാരണയുമില്ല.

കാളിദാസന്റെ വിഡ്ഢിത്തരം നോക്കുക..

തിരുവനന്തപുരം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിലെ കര്യങ്ങളാണു ഞാന്‍ പരാമര്‍ശിച്ചത്. അവിടെ ഒരു കീഴ്ക്കമ്മിറ്റി ഭരണഘടനാനുസൃതം ഭൂരിപക്ഷ തീരുമാനപ്രകാരം വോട്ടെടുപ്പിലൂടെ നടത്തിയ തെരഞ്ഞെടുപ്പ് ശരിയായില്ല എന്നാണ്, മേല്‍ കമ്മിറ്റിയായ പി ബി വിലയിരുത്തിയതും , രണ്ടാമത് തെരഞ്ഞെടുപ്പു നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതും , അതനുസരിച്ചു രണ്ടാമതും സമ്മേളന്നം വിളിച്ചു ചേ ര്‍ത്ത് ഒഴിവാക്കിയവരെ ഉള്‍പ്പെടുത്തി ഒരു പനലിനെ തെരഞ്ഞെടുത്തതും.

തിരുവനന്തപുരം ജില്ലാക്കമ്മിറ്റി തിരഞ്ഞെടുപ്പ് സിപിഎം പൊളിറ്റ് ബ്യൂറോ റദ്ദാക്കിയിട്ടില്ല. ജില്ലാ കമ്മിറ്റിയിലേയ്ക്കും സംസ്ഥാന സമ്മേളന പ്രതിനിധികള്‍ക്കും വേണ്ടി നിലവിലുളള ജില്ലാ കമ്മിറ്റി പാനല്‍ അവതരിപ്പിച്ചു. അതിന്മേല്‍ സമ്മേളനത്തില്‍ വോട്ടെടുപ്പ് നടന്നു. കേന്ദ്രക്കമ്മിറ്റി നല്‍കിയ സമ്മേളന മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ തരത്തില്‍ ഗ്രൂപ്പു പിടിത്തവും പക തീര്‍ക്കലും നടന്നുവെന്ന് ഉന്നത ഘടകത്തിന് ബോധ്യപ്പെട്ടപ്പോഴാണ് സംസ്ഥാന സമ്മേളന പ്രതിനിധികളുടെ കാര്യത്തില്‍ വീണ്ടു വിചാരമുണ്ടായത്.

ഗണനീയ ന്യൂനപക്ഷത്തെ മാനിക്കണം എന്ന സംഘടനാ തത്ത്വമുണ്ടായിരുന്നെങ്കില്‍ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പും പുനരാലോചനയ്ക്ക് വിധേയമാകുമായിരുന്നു. അതുണ്ടായില്ല. കാളിദാസന്‍ പറഞ്ഞതു പോലെ കീഴ്ക്കമ്മിറ്റി ഭരണഘടനാനുസൃതം ഭൂരിപക്ഷ തീരുമാനം വോട്ടെടുപ്പ് നടത്തിയിട്ടില്ല. വോട്ടെടുപ്പും കമ്മിറ്റിയുമായി ഒരു ബന്ധവുമില്ലെന്ന് സിപിഎമ്മിനെക്കുറിച്ച് അടിസ്ഥാന ധാരണയെങ്കിലുമുളള ആര്‍ക്കുമറിയാം. സമ്മേളനം വേറെ കമ്മിറ്റി വേറെയെന്ന് എത്ര പറഞ്ഞാലും കാളിദാസന്‍ സമ്മതിച്ചു തരില്ല. അസുഖം നന്നായി അറിയാവുന്നവര്‍ക്ക് അതില്‍ അത്ഭുതവുമില്ല.

ഗണനീയ ന്യൂനപക്ഷത്തിന്റെ കാര്യം മറ്റു പലകാര്യത്തിലും പാലിക്കപ്പെടാത്തത് എന്ത് എന്നു ചോദിച്ചാല്‍ കാളിഹാന്‍ പറയുന്നത്, അത് പിബിയോട് പോയി ചോദിക്കാനാണ്.

വിഎസിനെതിരെ സംസ്ഥാന കമ്മിറ്റി പിബിയ്ക്ക് പരാതി കൊടുത്തതും അത് പിബി തളളിയതുമൊക്കെ കാളിഹാന് നല്ല നിശ്ചയമുണ്ട്. അങ്ങനെയുളള സര്‍വജ്ഞാനിക്ക് ഇതും വിശദീകരിക്കാന്‍ കഴിയേണ്ടതാണ്.

എസ് ശര്‍മ്മയെയും എം ചന്ദ്രനെയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ ആരും ഗണനീയ ന്യൂനപക്ഷത്തെ കാര്യമായെടുത്തില്ല. എന്‍ എന്‍ കൃഷ്ണദാസിനെയും ടി ശശിധരനെയും തരം താഴ്ത്തിയപ്പോഴും ഗണനീയ ന്യൂനപക്ഷത്തിന്റെ കാര്യം ഗോപിയായിരുന്നു. കൊല്ലം ജില്ലാ സമ്മേളനത്തിനും തിരഞ്ഞെടുപ്പ് നടന്നു. പിണറായി വിഭാഗത്തിന്റെ ശക്തനായ വക്താവ് കെ വരദരാജനുള്‍പ്പെടെയുളളവര്‍ പരാജയപ്പെട്ടു. ഗണനീയ ന്യൂനപക്ഷത്തിനെ ആരും മൈന്‍ഡ് ചെയ്തില്ല.

തലയ്ക്കു വെളിവുളളവര്‍ക്കൊക്കെ അറിയാം, അങ്ങനെയൊരു സംഘടനാ തത്ത്വം സിപിഎമ്മിനില്ലെന്ന്.

ന്യൂനപക്ഷം ഭൂരിപക്ഷത്തിനും വ്യക്തി സംഘടനയ്ക്കും കീഴടങ്ങണമെന്നുമൊക്കെ സിപിഎം അതിന്റെ ഭരണഘടനയില്‍ എഴുതിവെച്ചത് വ്യാഖ്യാനിക്കാന്‍ കാളിദാസനെ ആരാണ് ചുമതലപ്പെടുത്തിയത് എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല.

വിഎസ് പറയുന്നത് പാര്‍ട്ടി അംഗീകരിച്ചുവെന്നൊക്കെ കാളിദാസന്‍ സമാധാനിക്കുമ്പോള്‍ എഡിബി വായ്പ, എച്ച്എംടി വിവാദം, മന്ത്രിസഭയിലെ വകുപ്പു വിതരണം എന്നിവ തൊട്ട് മുന്നാര്‍ സ്പെഷ്യല്‍ ഓഫീസര്‍ സുരേഷ് കുമാറിന്റെയും അഡീഷണല്‍ സെക്രട്ടറി കാളിഹാന്റെയും കാര്യത്തില്‍ വരെ സംഭവിച്ചത് ഓര്‍മ്മയുളള ജനം വേറെയുണ്ട് കേരളത്തില്‍ എന്ന് ഓര്‍ക്കുന്നത് നന്ന്.

സിപിഎമ്മിനെക്കുറിച്ച് ഒന്നുമറിയാത്ത കാളിദാസന്‍, ഒരു വ്യക്തിയോടുളള അമിതാരാധന മൂത്ത് വിളിച്ചു കൂവുന്ന കാര്യങ്ങളൊന്നും മുഖവിലയ്ക്കെടുക്കുന്നില്ല. മാടനെയും മറുതയെയും ചുടലമുത്തുവിനെയും ആരാധിക്കാന്‍ അവകാശമുളള നാട്ടില്‍ വിഎസിനെയും ഏത് കാളിഹാനും ആരാധിക്കാം. ആരാധന മൂത്ത് ഉരുവിടുന്നതൊക്കെയും മറ്റുളളവരെല്ലാം തൊണ്ടതൊടാതെ വിഴുങ്ങിക്കൊളളണമെന്നു ശഠിച്ചാല്‍, ഇതെന്താ വെളളരിക്കാപ്പട്ടണമോ? കാളിദാസമൂര്‍ത്തി കേരളത്തിന്റെ മുഖ്യമന്ത്രി മാത്രമാണ്. ഹിറ്റ്ലറൊന്നുമല്ല.

ഈ വിഷയം സംബന്ധിച്ച് ഇനിയൊരു ചര്‍ച്ച വേണ്ട. കാളിദാസന്റെ മനോവൈകല്യങ്ങളും ഉദാത്തമായ ഉദീരണങ്ങളും സ്വന്തം ബ്ലോഗില്‍ എഴുതി ജനങ്ങളെ ഉദ്ബോധിപ്പിക്കുക. സിപിഎം എന്ന പാര്‍ട്ടിയെക്കുറിച്ച് കാളിദാസന്‍ പറയുന്നതാണ് ശരിയെന്ന് ബോധ്യമുളളവര്‍ അവിടെ വന്ന് വായിക്കും.

വായില്‍ തോന്നുന്നതൊക്കെയും വളവളാ എഴുതിക്കൂട്ടുന്നതിന് വരിക്കു വരിയായി മറുപടി പറയാന്‍ എല്ലാവര്‍ക്കും സമയം കിട്ടിയെന്ന് വരില്ല. വേറെ പണിയൊന്നുമില്ലാത്ത കാളിഹാന് ഇതിനൊക്കെ ഇഷ്ടം പോലെ സമയവുമുണ്ടാകും. സ്വന്തം ബ്ലോഗ് കുറേക്കാലമായി അനാഥമായി കിടക്കുകയല്ലേ.. ശേഷം പോരാട്ടം അവിടെ തുടര്‍ന്നാട്ടെ..