Tuesday, September 09, 2008

മുര്‍ഡോക്കും ഫാരിസും പിന്നെ ഏഷ്യാനെറ്റും

സൂക്ഷിച്ചു നോക്കൂ..ഏഷ്യാനെറ്റ് ഓഹരികള്‍ റൂപ്പര്‍ട്ട് മുര്‍ഡോക്ക് വാങ്ങിയതിനെ തുടര്‍ന്ന് കേരളത്തില്‍ ഉതിരുന്ന കണ്ണീരില്‍, ഉയരുന്ന നിലവിളിയില്‍, മുറുമുറുക്കലില്‍, പ്രാക്കിലൊക്കെ കാപട്യത്തിന്റെ നയന്‍ വണ്‍ സിക്സ് മുദ്ര തെളിഞ്ഞു നില്‍ക്കുന്നില്ലേ...

ആഗോള മാധ്യമ രംഗത്തെ "ഏറ്റവും വൃത്തികെട്ടവന്‍" മലയാളത്തിന്റെ തിരുമുറ്റത്തെത്തുന്നേയെന്ന സിപിഎം നിലവിളി ഒരുവശത്ത്. ഇടക്കാലത്ത് ദീപിക സ്വന്തമാക്കിയ റിയല്‍ എസ്റ്റേറ്റ് വീരന്‍ ഫാരീസ് അബൂബേക്കറുടെ മുതുകത്ത് വെറുക്കപ്പെട്ടവന്റെ മുദ്ര കുത്താനിറങ്ങിയ ആശയസമര പ്രതിഭയും ആരാധക വൃന്ദവും, റൂപ്പര്‍ട്ട് മുര്‍ഡോക്കിനു മുന്നില്‍ കൊടിയ നിശബ്ദത പുലര്‍ത്തുന്നതിന്റെ നാനാര്‍ത്ഥങ്ങള്‍ മറുവശത്ത്.

ഇവര്‍ക്കു മധ്യേ നിന്ന് ഭാഷാ മാധ്യമങ്ങളെ സ്വന്തമാക്കാനെത്തുന്ന ആഗോളഭീമന്മാരുടെ വരവ് വിശകലനം ചെയ്യുക നാം.

സ്റ്റാര്‍ ടി വിക്കും ഏഷ്യാനെറ്റിനും ഒരുപോലെ പ്രധാനപ്പെട്ട വര്‍ഷമാണ് 1991. ഏഷ്യാനെറ്റ് തുടങ്ങിയത് 1991ല്‍. സ്റ്റാര്‍ ടി വി ഇന്ത്യയിലെത്തിയതും ഇതേ വര്‍ഷം.

ഹച്ചിസണ്‍ വാംപോവ എന്ന ഹോങ്കോങ് കമ്പനിയുടെ ഭാഗമായിരുന്നു അന്ന് സ്റ്റാര്‍. പിന്നീട് 525 മില്യണ്‍ ഡോളര്‍ മുടക്കി മുര്‍ഡോക്കിന്റെ ന്യൂസ് കോര്‍പറേഷന്‍ സ്റ്റാര്‍ ടിവിയുടെ സമ്പൂര്‍ണ അധികാരികളായി.

സ്റ്റാര്‍ പ്ലസ്, സ്റ്റാര്‍ വണ്‍, സ്റ്റാര്‍ മൂവീസ്, സ്റ്റാര്‍ സ്പോര്‍ട്ട്സ്, സ്റ്റാര്‍ ഉത്സവ്, സ്റ്റാര്‍ ക്രിക്കറ്റ്, വി ചാനല്‍, സ്റ്റാര്‍ ന്യൂസ് എന്നിവയ്ക്കു പുറമേ, മറാത്തിയില്‍ സ്റ്റാര്‍ മജാ, തമിഴില്‍ സ്റ്റാര്‍ വിജയ്, ബംഗാളിയില്‍ സ്റ്റാര്‍ ആനന്ദ എന്നീ ചാനലുകളും മുര്‍ഡോക്കിന്റെ വകയായി ഇപ്പോള്‍ ഇന്ത്യയിലുണ്ട്.

സ്റ്റാര്‍ ആനന്ദ വഴി 2005 ജൂണ്‍ ഒന്നിനാണ് വിപ്ലവ സ്വപ്നങ്ങളുടെ വംഗഭൂമിയില്‍, ജ്യോതിബാസു, ബുദ്ധദേവ് ഭട്ടാചാര്യ, അനില്‍ ബിശ്വാസ് എന്നീ ആജന്മ വിപ്ലവകാരികളുടെ ചുവന്ന തട്ടകത്തില്‍ റൂപ്പെര്‍ട്ട് മുര്‍ഡോക്ക് ചാനല്‍ക്കളി തുടങ്ങിയത്.

ആഗോളമാധ്യമ ഭീമന്‍, വംഗനാട്ടില്‍ കാലുകുത്തി, ഫ്രീ ടു എയര്‍ ശീതങ്കന്‍ തുളളല്‍ തുടങ്ങിയതിനെതിരെ അന്ന് നെഞ്ചിലടിയും നിലവിളിയും ഉണ്ടായോ എന്ന് ബംഗാളി ഭാഷ വശമില്ലാത്തതിനാല്‍ മാരീചന് നിശ്ചയമില്ല.

സ്റ്റാര്‍ ആനന്ദയില്‍, ആനന്ദബസാറുകാര്‍ക്കാണ് 74 ശതമാനം ഓഹരി. സ്റ്റാറിന്റെ വിഹിതം വെറും 26 ശതമാനം. ഓഹരി വിഹിതം കൂടുമ്പോള്‍ പ്രതിഷേധിക്കാമെന്നു കരുതി ബംഗാള്‍ സഖാക്കള്‍ അന്ന് മുര്‍ഡോക്കിനെ വെറുതെ വിട്ടതാകാം. വിഹിതം കൂടുമ്പോള്‍ പ്രതിഷേധം കനക്കുമെന്ന് പ്രതീക്ഷിക്കുക.

കേരളത്തിലും അല്‍പം മുമ്പേ തുടങ്ങിയതാണ് ഏഷ്യാനെറ്റും മുര്‍ഡോക്കുമായുളള ബന്ധം. അത് മനസിലാകണമെങ്കില്‍ ഏഷ്യാനെറ്റിന്റെ ആരംഭ ചരിത്രം അല്‍പം അറിയേണ്ടതുണ്ട്.

ഡോ. രജി മേനോനും അനന്തിരവന്‍ ശശികുമാറും ചേര്‍ന്ന് 1991ല്‍ തുടങ്ങിയത് രണ്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളാണ്. ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ് (പ്രൈവറ്റ്) ലിമിറ്റഡ് (ACL), ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് (പ്രൈവറ്റ്) ലിമിറ്റഡ് (ASCL) എന്നിങ്ങനെ രണ്ടെണ്ണം. വിനോദവ്യവസായം എസിഎല്ലിന്, കേബിള്‍ വിതരണം എഎസ്‍സിഎല്ലിന്. അതായിരുന്നു തീരുമാനം.

1994ല്‍ എഎസിഎല്ലിന്റെ 50 ശതമാനം ഓഹരികള്‍ രാജന്‍ രഹേജ ഗ്രൂപ്പിന്റെ ഹാത്‍വേ ഇന്‍വെസ്റ്റ്മെന്റ് കമ്പനിക്ക് വിറ്റു. 1999ല്‍ ശേഷിക്കുന്ന ഓഹരികളും രഹേജ ഗ്രൂപ്പിന് കൈമാറി, എഎസ്‍സിഎല്ലുമായുളള ബന്ധം പൂര്‍ണമായും ഏഷ്യാനെറ്റ് ഉപേക്ഷിച്ചു. ഈ ഹാത്‍വേയുടെ 26 ശതമാനം ഓഹരികള്‍ മുര്‍ഡോക്കിന്റെ കൈയിലാണ്, 2000 മുതല്‍.

അതായത്, നമ്മുടെ തെരുവിലെ ഇലക്ട്രിക് പോസ്റ്റുകളില്‍ കൂടി ഏഷ്യാനെറ്റുകാര്‍ വലിച്ചിരിക്കുന്ന കേബിളിന്റെ അവകാശികളിലൊരാളാണ് ഇക്കഴിഞ്ഞ 2000 മുതല്‍ റൂപ്പെര്‍ട്ട് മുര്‍ഡോക്ക്. എന്നു വെച്ചാല്‍ കേരളത്തിലേയ്ക്ക് മുര്‍ഡോക്ക് കടന്നു വരുന്നത് ഈ ഓണക്കാലത്തല്ല, ആ വരവ് 2000ല്‍ സംഭവിച്ചു.

രജി മേനോനില്‍ നിന്നും രാജീവ് ചന്ദ്രശേഖര്‍ ഏഷ്യാനെറ്റിന്റെ ഓഹരികള്‍ വാങ്ങിയപ്പോള്‍ തന്നെ മാധ്യമരംഗത്തെ സാകൂതം വീക്ഷിക്കുന്നവര്‍ പ്രതീക്ഷിച്ചിരുന്നു, ഒരു വമ്പന്‍ കച്ചവടം.

അദ്ദേഹം വന്നതിനു ശേഷമാണ് കന്നഡയില്‍ ഏഷ്യാനെറ്റ് സുവര്‍ണ തുടങ്ങിയത്. സുവര്‍ണ ന്യൂസ് എന്ന പേരില്‍ കന്നഡ വാര്‍ത്താ ചാനലും സംപ്രേക്ഷണവും തുടങ്ങി. തെലുങ്കില്‍ ഏഷ്യാനെറ്റ് സിത്താര തുടങ്ങാനുള്ള നീക്കങ്ങളും ആരംഭിച്ചു. അതേ പേരില്‍ ന്യൂസ് ചാനലും തുടങ്ങാനുളള ആലോചനയുണ്ട്.

ജൂപ്പിറ്റര്‍ കാപ്പിറ്റല്‍ എന്ന കമ്പനിക്കു വേണ്ടി രാജീവ് ചന്ദ്രശേഖര്‍ ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിലെ 51 ശതമാനം ഓഹരികള്‍ വാങ്ങിയത് ഏതാണ്ട് 150 കോടി രൂപയ്ക്കാണ് എന്നാണ് വിപണിയിലെ വര്‍ത്തമാനം.

2006 ഒക്ടോബര്‍ - നവംബര്‍ കാലയളവിലായിരുന്നു വില്‍പന ഉറച്ചത്. തന്റെ പക്കലുളളതില്‍ 51 ശതമാനം ഓഹരികള്‍ വിറ്റ് ഏഷ്യാനെറ്റ് ഉടമ ഡോ. റെജി മേനോന്‍ ഉക്രയിനിലെ എണ്ണവ്യാപാരത്തില്‍ ശ്രദ്ധിക്കാന്‍ പോയി.

ശേഷിക്കുന്ന 49 ശതമാനം ഓഹരികളില്‍ മൂന്നു ശതമാനം ഓഹരികള്‍ സീ ഗ്രൂപ്പിനാണ്. ബാക്കിയുളളവ റെജി മേനോനും ഏഷ്യാനെറ്റ് വൈസ് ചെയര്‍മാന്‍ കെ മാധവനും കൂടി കൈവശം വെച്ചിരിക്കുന്നു.

പ്രതിവര്‍ഷം 90 കോടിയ്ക്കു മുകളില്‍ ലാഭം ഏഷ്യാനെറ്റ് നേടുന്നുണ്ടെന്നാണ് കണക്ക്. പുതിയ കച്ചവടത്തിനു മുമ്പ്, എസിഎല്ലിനെ നാലു കമ്പനികളായി വിഭജിച്ചിട്ടുണ്ട്‍. വിനോദം, വാര്‍ത്ത, റേഡിയോ, ഇന്‍ഫ്രാസ്ട്രക്‍ചര്‍ എന്നിങ്ങനെ വെട്ടിക്കീറിയ ആ നാലെണ്ണത്തില്‍ വിനോദിപ്പിക്കാനുളള ചുമതലയാണ് റൂപ്പര്‍ട്ട് മുര്‍ഡോക്ക് ഏറ്റെടുത്തിരിക്കുന്നത്.

ഏഷ്യാനെറ്റിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ മാധ്യമ രംഗത്ത് കേള്‍ക്കുന്ന ഒരു ഗോസിപ്പു കൂടി പരാമര്‍ശിക്കാതെ പോകുന്നത് ശരിയല്ല. റെജി മേനോനും ശശികുമാറും ഭാഗം വെച്ചു പിരിഞ്ഞ കാലത്ത് സിപിഎമ്മിന് ചാനലില്‍ കണ്ണുണ്ടായിരുന്നത്രേ! സിപിഎമ്മുമായി നല്ല ബന്ധമുണ്ടായിരുന്ന ശശികുമാറിന്റെ നേതൃത്വത്തില്‍ ചാനല്‍ ഏറ്റെടുത്തു നടത്തുക എന്നതായിരുന്നു പോലും പാര്‍ട്ടിയുടെ ലക്ഷ്യം.

അമ്പതു കോടിയ്ക്കടുത്തുളള ഒരു തുകയില്‍ കരാര്‍ ഏതാണ്ട് ഉറപ്പിച്ചുവെന്നും പറയപ്പെടുന്നു. ലെയിസണ്‍ പണിയില്‍ അഗ്രഗണ്യനായ ദില്ലിയിലെ മുതിര്‍ന്ന ഒരു വ്യക്തി വഴി ബാങ്ക് വായ്പയും തരപ്പെടുത്തിയത്രേ. പക്ഷേ, പതിമൂന്നാം മണിക്കൂറില്‍ പാര്‍ട്ടി കച്ചവടത്തില്‍ നിന്നും പിന്മാറിയെന്നാണ് കഥ.

സത്യമാണെങ്കില്‍, അന്നൊരു അമ്പതു കോടി സംഘടിപ്പിച്ചു നല്‍കാനുളള ബുദ്ധി തോന്നാത്തതിന് സിപിഎമ്മിന് സ്വയം പഴിക്കാം...അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ സൂര്യാ ടിവിയെ നോട്ടമിടേണ്ടി വന്നേനെ ആഗോള മാധ്യമഭീമന്.

പോയ ബുദ്ധിയെ തിരികെ വിളിക്കാന്‍ പോന്ന ഒരു മുദ്രാവാക്യവും ഇതുവരെ എഴുതപ്പെട്ടിട്ടില്ല. (ഈ പറയുന്നതില്‍ എത്ര സത്യമുണ്ടെന്നൊന്നും മാരീചന് അറിയില്ല. തെളിയിക്കാന്‍ പറയരുത്.. പ്ലീസ്.. )

അറിഞ്ഞില്ലേ... ചൈനയിലും മുര്‍ഡോക്ക്...

ന്യൂസ് ചാനലില്‍ വിദേശ കമ്പനികള്‍ക്ക് നിലവില്‍ 26 ശതമാനം ഓഹരിപങ്കാളിത്തമേ ഇന്ത്യ അനുവദിക്കുന്നുളളൂ. വാര്‍ത്താ ചാനലിലും റേഡിയോയിലും 49 ശതമാനം ഓഹരികള്‍ അനുവദിക്കാനുളള ശിപാര്‍ശ ഇക്കഴിഞ്ഞ ഏപ്രിലില്‍ ട്രായ് (ടെലകോം റഗുലേറ്ററി അഥോറിട്ടി ഓഫ് ഇന്ത്യ) മുന്നോട്ടു വെച്ചിട്ടുണ്ട്. അധികം താമസിയാതെ ഏഷ്യാനെറ്റ് ന്യൂസ് ചാനലും മുര്‍ഡോക്കിന്റെ കൈകളില്‍ തന്നെയാകാനാണ് വഴി.

ബംഗാളിലും കേരളത്തിലും ഇതാണ് അവസ്ഥയെങ്കില്‍, ജനകീയ ചൈനയിലെ കാര്യം പറയാതിരിക്കുന്നതെങ്ങനെ?

2001ലാണ് മുര്‍ഡോക്കിന്റെ ന്യൂസ് കോര്‍പറേഷനെ ചൈനയിലെ വിപ്ലവഭരണകൂടം ചുവപ്പു പരവതാനി വിരിച്ച് സ്വീകരിച്ചത്. അതിനു മുമ്പ് വിദേശികള്‍ക്കും ടൂറിസ്റ്റ് ഹോട്ടലുകള്‍ക്കും മാത്രമേ മുര്‍ഡോക്കിന്റെ ചാനലുകള്‍ കാണാനുളള അനുമതിയുണ്ടായിരുന്നുളളൂ.

സ്റ്റാറിനു പുറമേ, മുര്‍ഡോക്കിന് മുഖ്യ ഓഹരി പങ്കാളിത്തമുളള ഫീനിക്സ് ചൈനീസ് ചാനല്‍, എഒഎല്‍ ടൈം വാര്‍ണറുടെ സിഇടിവി എന്നീ മാധ്യമക്കുത്തകകളെയും ചൈന ഹര്‍ഷപുളകങ്ങളോടെ സ്വീകരിച്ചു. രണാങ്കണങ്ങളില്‍ ജനകീയ ചൈന വിതറിയ രാജമല്ലിപ്പൂക്കളായി ഈ ചാനലുകള്‍ ഇന്നും ചൈനീസ് ജനതയുടെ സ്വീകരണ മുറികളില്‍ 24 മണിക്കൂറും ഇടവേളയില്ലാതെ വിപ്ലവ സ്വപ്നങ്ങള്‍ പ്രചരിപ്പിക്കുന്നു.

2001 ഡിസംബര്‍ 20ന് ബെയിജിംഗില്‍ കരാര്‍ ഒപ്പിട്ടത് മുര്‍ഡോക്കിന്റെ പുത്രന്‍ ജെയിംസ് മുര്‍ഡോക്ക്. ഗെയിം ഷോ, നാടകം, സീരിയല്‍, തമാശപ്പരിപാടികള്‍, ടാക് ഷോകള്‍ എന്നിവയല്ലാതെ സര്‍ക്കാരിനെയോ കമ്മ്യൂണിസത്തെയോ എതിര്‍ക്കുന്ന ഒരേര്‍പ്പാടിനും തങ്ങള്‍ തയ്യാറല്ലെന്ന് ജെയിംസ് മുര്‍ഡോക്ക് കോക് ടെയില്‍ പാര്‍ട്ടിക്കു ശേഷം തീര്‍ത്തു പറഞ്ഞിരുന്നു.

ചൈനയ്ക്ക് ഹാനികരമാകുന്ന പരിപാടികള്‍ തീരെയും നല്‍കില്ലെന്ന് ന്യൂസ് കോര്‍പറേഷന്റെ ബെയ്‍ജിംഗ് വക്താവ് വാംഗ് യുക്വിയും വ്യക്തമാക്കി.

നേരത്തെയും തന്റെ ചൈനാ സ്നേഹം മറയില്ലാതെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് മുര്‍ഡോക്ക്. ചൈനയിലെ സാംസ്ക്കാരിക വിപ്ലവനായകന്‍ മാവോ സെ തുങ്ങിനെ വിമര്‍ശിച്ച പരിപാടി സംപ്രേക്ഷണം ചെയ്തതിന് 1994ല്‍ ബിബിസിയുടെ അന്താരാഷ്ട്ര വാര്‍ത്താ ചാനലിനെ സ്റ്റാര്‍ നെറ്റ്വര്‍ക്കില്‍ നിന്നും മുര്‍ഡോക്ക് നിഷ്കരുണം പുറത്താക്കി.

എന്നിട്ടും ഏഴു വര്‍ഷം കാത്തിരിക്കേണ്ടി വന്നു, ചൈനയിലെ ഗ്വാംഗ്‍ടോഗില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംപ്രേക്ഷണാവകാശം കിട്ടാന്‍.

ചൈനാക്കാര്‍ക്ക് നല്‍കിയ ഉറപ്പ്, സഖാവ് അച്യുതാനന്ദനും മുര്‍ഡോക്ക് നല്‍കിയിരിക്കണം. സഖാവിനെ കളിയാക്കുന്ന തമാശപ്പരിപാടികള്‍ ഇനി ഏഷ്യാനെറ്റില്‍ ഉണ്ടാകാന്‍ വഴിയില്ല. ഫാരീസ് അബൂബേക്കറെക്കാള്‍ വമ്പന്‍ മാഫിയയായ റൂപ്പര്‍ട്ട് മുര്‍ഡോക്ക് ഇതുവരെ വിഎസിനും വേണ്ടപ്പെട്ടവര്‍ക്കും വെറുക്കപ്പെട്ടവനാവാത്തതിന് കാരണം വേറൊന്നാവില്ല തന്നെ.

അല്ലെങ്കില്‍, ഇറാക്ക് യുദ്ധത്തെ അനുകൂലിക്കുന്ന നിര്‍ലജ്ജ നിലപാട് സ്വീകരിക്കുന്ന175 പത്രങ്ങളുടെ ഉടമയായ മുര്‍ഡോക് വെറുക്കപ്പെട്ടവനാണെന്ന ഒറ്റ ഡയലോഗ് പിറന്നിരുന്നുവെങ്കില്‍ ഈ ഇടപാടിന്റെ കാര്യം ഗോപിയായേനെ. പിന്നെ എന്തു ധൈര്യത്തില്‍ ആഗോള മാധ്യമ മാഫിയ കേരളത്തില്‍ കാലുകുത്തുമായിരുന്നു?

പറഞ്ഞു വന്നത് ഇതാണ്. ബംഗാളില്‍ പണ്ടേ ചെന്നു കയറിയ, കെഎസ്ഇബിയുടെ പോസ്റ്റുകളില്‍ നീണ്ടു വലിഞ്ഞ കേബിളിലൂടെ കേരളത്തില്‍ വന്നു കയറിയ, ചൈനയില്‍ വിലക്കില്ലാത്ത റൂപ്പെര്‍ട്ട് മുര്‍ഡോക്കിനെ ഇപ്പോഴെന്തിന് നാം ഭയക്കണം?

കൈരളിയും പീപ്പിളും ഇന്ത്യാവിഷനും ഈ വിഷയത്തില്‍ അവസാനിക്കാത്ത ചാനല്‍ ചര്‍ച്ചകള്‍ നടത്തുമ്പോള്‍ തങ്ങളുടെ സൗകര്യം ഉപയോഗിച്ച് ഏഷ്യാനെറ്റിന്റെ പരസ്യം നല്‍കുകയാണ് ചെയ്യുന്നത്. ഫലമോ, മുര്‍ഡോക്ക് വന്ന ഏഷ്യാനെറ്റിനെ കാണാന്‍ ചിലര്‍ അങ്ങോട്ടു പോകും. എവരി നെഗറ്റീവ് പബ്ലിസിറ്റി ഹാസ് എ പോസിറ്റീവ് ഇംപാക്ട് എന്നോ മറ്റോ ആരോ പറഞ്ഞിട്ടുണ്ട്. മുര്‍ഡോക്കിന്റെ ഏഷ്യാനെറ്റിന് ചെലവില്ലാതെ കിട്ടുന്ന പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുകയാണ് അറിഞ്ഞോ, അറിയാതെയോ എതിര്‍ ചാനലുകള്‍.

ഉച്ചയ്ക്ക് ഒരു മണിയുടെയും വൈകുന്നേരം പത്തരയുടെയുമൊക്കെ വാര്‍ത്ത ഏഷ്യാനെറ്റില്‍ നില്‍ക്കുമെന്നും ആ സമയത്തു കൂടി പരമ്പര തുടങ്ങുമെന്നും ഇതുവരെ പലരുമറിഞ്ഞിട്ടില്ല. ഒരു മണിയാകുമ്പോള്‍ നശിച്ച വാര്‍ത്ത തുടങ്ങിയെന്ന് ശപിച്ച് ചോറുണ്ണാന്‍ പോകുന്നവരും, പത്തു മണിക്ക് രഹസ്യം സീരിയല്‍ തീര്‍ന്നയുടനെ ടിവി ഓഫ് ചെയ്ത് ഉറങ്ങാന്‍ പോകുന്നവരും മുര്‍ഡോക്കിന്റെ വരവിനു ശേഷം വാര്‍ത്താ സമയത്തു കൂടി സിരിയല്‍ രംഗപ്രവേശം ചെയ്യുമെന്ന സത്യം അറിഞ്ഞിട്ടില്ല. വിളിച്ചു കൂവി അവരെക്കൂടി അറിയിച്ചാല്‍ ഉച്ചയൂണ് വീണ്ടും നീളുമെന്നല്ലാതെ വേറെ ഗുണമൊന്നുമില്ല.

കേരളത്തിലുളള എന്തിനെയോ ഒന്നിനെ അമേരിക്ക പേടിക്കുന്നുണ്ടെന്നും അതിനെ മൂടോടെ പറിച്ചെറിയാനുളള മാധ്യമ അജണ്ടയും കൊണ്ടാണ് മുര്‍ഡോക്ക് വരുന്നതെന്നുമുളള പേടിക്ക് പ്രത്യേകിച്ച് അടിസ്ഥാനമൊന്നുമില്ല.

അടിസ്ഥാനപരമായി കച്ചവടക്കാരനാണ് മുര്‍ഡോക്ക്. മാവോ സെ തുങ്ങിനെ വിമര്‍ശിച്ച ബിബിസിയെ കഴുത്തിനു പിടിച്ചു പുറന്തളളാന്‍ മടിയില്ലാത്തതാണ് അതിയാന്റെ കച്ചവടബുദ്ധി. ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോഗ സംസ്ഥാനമായ കേരളത്തില്‍, എല്ലാ വന്‍കിട ഉല്‍പന്നങ്ങളുടെയും പ്രോഡക്ട് ലോഞ്ചിംഗിന്റെ പരിശോധനാഭൂമികയായ കേരളത്തില്‍ കച്ചവടം മാത്രമാണ് സഖാക്കളേ, മുര്‍ഡോക്കിന്റെ ലക്ഷ്യം.

സ്വന്തം നിലയില്‍ ചാനലും പത്രവും ആശുപത്രിയും അമ്യൂസ്‍മെന്റ് പാര്‍ക്കുമുളള, ഹോട്ടലുകള്‍ മുതല്‍ ഡിസ്റ്റിലറി വരെ തുടങ്ങാന്‍ സന്നദ്ധതയുളള സഖാക്കള്‍ ഒരിക്കലും മുര്‍ഡോക്കിനെപ്പോലുളളവരെ പേടിക്കരുത്. തന്ത്രപരമായ സഖ്യമാണ് നല്ലത്. വ്യാപാര വികസനത്തിന്റെ നൂതനമായ ആശയങ്ങള്‍ നേരിട്ട് വരികയല്ലേ നാട്ടിലേയ്ക്ക്. ബര്‍മിംഗ്‍ഹാമില്‍ പോയി അതൊക്കെ മനസിലാക്കാനുളള പാങ്ങൊന്നും എല്ലാവര്‍ക്കും കാണില്ലല്ലോ.

ആയതിനാല്‍ സഖാവ് റൂപ്പര്‍ട്ട് മുര്‍ഡോക്കിനെ നമുക്കും സ്വാഗതം ചെയ്യുക.

ചിയാംഗ് കൈഷക്കിനെതിരെ ചെമ്പടയെ നയിച്ച് ജനകീയ വിപ്ലവത്തിന്റെ നൂറു പുഷ്പങ്ങള്‍ വിരിയിച്ച ചെയര്‍മാന്‍ മാവോയെ അപമാനിച്ച ബിബിസിയെ പുറത്താക്കിയവന്‍ സഖാവ് മുര്‍ഡോക്ക്. സാംസ്ക്കാരിക വിപ്ലവത്തിലൂടെ ചൈനയിലെ പ്രതിവിപ്ലവശക്തികളെ നിഷ്കരുണം ഉന്മൂലനം ചെയ്ത സഖാവ് മാവോയെ ബിബിസി അപമാനിച്ചത് നെല്ലിട പോലും ക്ഷമിക്കാത്തവനാണ് അദ്ദേഹം.. സഖാവിനെ രക്തഹാരം ചാര്‍ത്തി, രക്തപുഷ്പങ്ങളാല്‍ അലങ്കരിച്ച പാതയൊരുക്കി വിപ്ലവ കേരളത്തിലേയ്ക്ക് സ്വാഗതം ചെയ്യുക.

ഏഷ്യാനെറ്റ് മാത്രമല്ല, സൂര്യയും അമൃതയും ജീവന്‍ ടിവിയും ഇന്ത്യാ വിഷനുമൊക്കെ മുര്‍ഡോക്ക് സ്വന്തമാക്കട്ടെ. മുര്‍ഡോക്കിനെ കൈരളി പീപ്പിളിലെ ക്വസ്റ്റ്യന്‍ ടൈമില്‍ സ്വീകരിച്ച് ജോണ്‍ ബ്രിട്ടാസ് ഇന്റര്‍വ്യൂ നടത്തട്ടെ. ഫാരിസിനെ അഭിമുഖം നടത്തിയ പാപത്തില്‍ നിന്ന് അങ്ങനെ അദ്ദേഹം മോചിതനാകട്ടെ.

പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതിയെന്നാണ് മാവോയുടെ ഉറ്റ അനുയായിയായ ദെങ് സിയാവോ പെങ്ങ് 1961ല്‍ ഗ്വായാങ്ഷൂ സമ്മേളനത്തില്‍ അരുളിച്ചെയ്തത്. അത് നമുക്കിങ്ങനെ തിരുത്താം,

"ചാനല്‍ സിപിഎമ്മിന്റെയോ മുര്‍ഡോക്കിന്റെയോ ആകട്ടെ, പരിപാടികള്‍ കാണാന്‍ കൊള്ളാവുന്നതായിരിക്കണം".

ഇല്ലെങ്കില്‍ ഒരു ജനതയുടെ ആത്മാവിഷ്കാരമായ, പ്രതിവിപ്ലവത്തിന്റെ ബട്ടണുകളുളള റിമോട്ട് കണ്‍ട്രോള്‍ എന്ന ആയുധം, ഞങ്ങള്‍ പ്രേക്ഷകര്‍ ഉപയോഗിക്കും.

ചെങ്കൊടിയാണെ, രക്തസാക്ഷികളുടെ നെഞ്ചകത്തിരുന്നെരിഞ്ഞ സ്വപ്നങ്ങളാണെ ഇതു സത്യം... സത്യം...സത്യം...

58 comments:

മാരീചന്‍ said...

"ചാനല്‍ സിപിഎമ്മിന്റെയോ മുര്‍ഡോക്കിന്റെയോ ആകട്ടെ, പരിപാടികള്‍ കാണാന്‍ കൊള്ളാവുന്നതായിരിക്കണം".

ഇല്ലെങ്കില്‍ ഒരു ജനതയുടെ ആത്മാവിഷ്കാരവമായ, പ്രതിവിപ്ലവത്തിന്റെ ബട്ടണുകളുളള റിമോട്ട് കണ്‍ട്രോള്‍ എന്ന ആയുധം, ഞങ്ങള്‍ പ്രേക്ഷകര്‍ ഉപയോഗിക്കും.

ചെങ്കൊടിയാണെ, രക്തസാക്ഷികളുടെ നെഞ്ചകത്തിരുന്നെരിഞ്ഞ സ്വപ്നങ്ങളാണെ ഇതു സത്യം... സത്യം...സത്യം...

ഭൂമിപുത്രി said...

ഈ നാൾവഴിക്കഥകൾക്ക് നന്ദി മാരീചൻ.മറന്നുകിടന്നിരുന്ന ചില വർത്തമാനങ്ങളൊക്കെ പൊടിതട്ടിയെടുക്കാൻ പറ്റി.
മർഡോക്ക് അഴിച്ച് വിടുന്ന യാഗാശ്വം മാധ്യമ രാജാക്കന്മാരിൽ ആരെയൊക്കെ കൊടിക്കീഴിലാക്കുമെന്ന് നോക്കിയിരുന്നാൽ മതി ഇനി,അല്ലെ?

അനില്‍ശ്രീ... said...

മാരീചരേ നല്ലൊരു ലേഖനത്തിന് നന്ദി.

വിറ്റില്ലെങ്കില്‍ പോലും പല പരിപാടികളും പക്കാ കച്ചവടം ആക്കിയവര്‍ ആണ് ഏഷ്യാനെറ്റുകാര്‍. അപ്പോള്‍ പിന്നെ വിറ്റു എന്നു കരുതി പരിപാടികളുടെ നിലവാരം താഴും എന്ന് കരുതാനാകില്ല. ഇതില്‍ കൂടുതല്‍ എവിടേക്ക് താഴാന്‍ !! പിന്നെ ആകെയുള്ളത് വാര്‍ത്ത ആയിരുന്നു. അത് ഇനി ന്യൂസ് ചാനലില്‍ കാണണം , സാധാരണക്കാരനെ സംബന്ധിച്ച് അത്രയല്ലേയുള്ളു വ്യത്യാസം?

കോറോത്ത് said...

ചാനലിന്‍റെ ഉടമ ആരായാലും 'TV യുടെ അവകാശികള്‍' നമ്മളൊക്കെത്തന്നെയല്ലേ :)

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

Nachiketh said...

ഇല്ലെങ്കില്‍ ഒരു ജനതയുടെ ആത്മാവിഷ്കാരവമായ, പ്രതിവിപ്ലവത്തിന്റെ ബട്ടണുകളുളള റിമോട്ട് കണ്‍ട്രോള്‍ എന്ന ആയുധം, ഞങ്ങള്‍ പ്രേക്ഷകര്‍ ഉപയോഗിക്കും....

Ha....ha....

kaalidaasan said...

വി എസ് അച്യുതാനന്ദനു ഒരു വ്യക്തിയുടെ ചിന്തയെ എങ്ങനെ മാറ്റിമറിക്കാം എന്നതിനുദാഹരണമാണീ വിലാപത്തിന്റെ കാതല്‍ .ഇതു വായിക്കുനവ്വര്‍ക്കു തോന്നാം സി പി എമ്മും വി എസുമാണ്, ഏഷ്യാനെറ്റ് റൂപ്പര്‍ട്ട് മര്‍ഡോക്ക് വാങ്ങാനുള്ള കാരണമെന്ന്. പക്ഷെ തലയല്‍ ആല്‍ത്താമസമുള്ളവര്‍ക്കങ്ങനെ തോന്നില്ല. അതുകൊണ്ടാണ്, ചൈനാക്കാര്‍ക്ക് നല്‍കിയ ഉറപ്പ്, സഖാവ് അച്യുതാനന്ദനും മുര്‍ഡോക്ക് നല്‍കിയിരിക്കണം. സഖാവിനെ കളിയാക്കുന്ന തമാശപ്പരിപാടികള്‍ ഇനി ഏഷ്യാനെറ്റില്‍ ഉണ്ടാകാന്‍ വഴിയില്ല. ഫാരീസ് അബൂബേക്കറെക്കാള്‍ വമ്പന്‍ മാഫിയയായ റൂപ്പര്‍ട്ട് മുര്‍ഡോക്ക് ഇതുവരെ വിഎസിനും വേണ്ടപ്പെട്ടവര്‍ക്കും വെറുക്കപ്പെട്ടവനാവാത്തതിന് കാരണം വേറൊന്നാവില്ല തന്നെ. എന്ന പോലുള്ള ജല്‍പ്പനങ്ങള്‍ ഉരുവിടുന്നത്.

വി എസിനേക്കുറിച്ച് ഫാരീസ് ദീപിക വഴി എഴുതിയ പോലെ റൂപ്പര്‍ ട്ടും എഴുതുകയോ പറയുകയോ ചെയ്താല്‍ വി എസ് അയാളെയും വെറുക്കപ്പെട്ടവന്‍ എന്നു വിളിക്കാന്‍ സാധ്യതയുണ്ട്. ഫാരീസിനെ വിമര്‍ശിക്കുമ്പോള്‍ ഉള്ളം പൊള്ളുന്നവര്‍ക്ക് ഇങ്ങനെ പല സ്വപ്നങ്ങള്‍ക്കും അവകാശമുണ്ട്.

ഏഷ്യാനെറ്റില്‍ എന്തു മാറ്റം വരുത്തണമെന്നത് അതിന്റെ ഉടമസ്തന്റെ സ്വതന്ത്ര്യം . അതു കാണണോ കാണാതിരിക്കണോ എന്നുള്ളത് മലയാളിയുടെ സ്വാതന്ത്ര്യം . അതു കേരളത്തിലെ എന്തോ വലിയ പ്രശ്നമായി എഴുന്നള്ളിക്കേണ്ടവര്‍ക്ക് അവരുടേ സ്വാതന്ത്ര്യം .

Joker said...

"ചാനല്‍ സിപിഎമ്മിന്റെയോ മുര്‍ഡോക്കിന്റെയോ ആകട്ടെ, പരിപാടികള്‍ കാണാന്‍ കൊള്ളാവുന്നതായിരിക്കണം".
-------------------------------
അത്രതന്നെ.ചില ആളുകളുടെ മര്‍ഡോക്ക് പ്രതിഷേധം കേട്ടാല്‍ തോന്നുക ഇപ്പോള്‍ കേരളത്തില്‍ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ ചാനലുകളും വിപ്ലവം വിതരണം ചെയ്ത് കൊണ്ടിരിക്കുകകയാണെന്നാണ്.നമ്മള്‍ എന്തിന് സിപി ഏം നെ ഇതില്‍ വിശ്വസിക്കും, റിയാലിറ്റി ഷോ എന്ന കെട്ടു കാഴ്ച പരിപാടികൊണ്ട് മടുത്ത ജനങ്ങള്‍ നേരെ പോകുന്നത് ജനകീയ ആവിശ്കാരമായ ചാനലിലേക്ക്.അവിടെ ചെന്നാല്‍ പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ അവിടെ ---മോന്റെ കാബറേ ഡാന്‍സ് എന്ന പറഞ്ഞ പോലെ ആണ് കാര്യങ്ങള്‍.പരസ്യം തന്നെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റുഡിയോ എന്നും.ഏഷ്യാനെറ്റില്‍ മക്കളെ മാത്രം സഹിച്ചാല്‍ മതിയെങ്കില്‍ ഇവിടെ തള്‍ലയെയും തന്തയെയും മക്കളെയും അമ്മൂമ്മയെയും എല്ലാവരെയും സഹിച്ചേ പറ്റൂ.ഇടക്കാണേങ്കില്‍ വെറുക്കപ്പെട്ടവന്റെയും മറ്റും ബ്രിട്ടാസിന്റെയും മറ്റും കഥ കളിയും കാണണം.പുട്ടിന് തേങ്ങയെന്ന വണ്ണം കാരാട്ടിന്റെ അഭിമുഖവും കാണും.ഏഷ്യാനെറ്റിലാണെങ്കില്‍ അത് സ്വാമിമാരുമായിട്ടുള്ള അഭിമുഖം ആയിരിക്കും എന്ന് മാത്രം.

ചുരുക്കത്തില്‍ ഇവിടെ ഏത് ചാനല്‍ വന്നാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.ഇന്ത്യയിലെ തന്നെ ഒന്നാം നമ്പര്‍ കന്‍സ്യൂമര്‍ സംസ്ഥാനമായ കേരളത്തില്‍ ബഹു രാഷ്ട്ര കുത്ത്കകളുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ഉപാധികളാണ് ചാനലുകള്‍.അതില്‍ നിന്ന് ഒരു ചാനലും ഒഴിവുമല്ല.ദിവസത്തില്‍ അഞ്ചും പത്തും നേരമുള്ള വാര്‍ത്താ വ്യഭിചാരവും , തത്സമയ സംഭവങ്ങളുടെ സ്വയം ഭോഗവും എല്ലാം കൂടി , എല്ലാ ചാനലുകളും കണക്കാണ്. ചിലപ്പോല്‍ ചാനലുകള്‍ കാണുമ്പോല്‍ തോന്നുക വെറും 4 മുതല്‍ 8 വരെ പ്രക്ഷേപണമുണ്ടായിരുന്ന ദൂരദര്‍ശന്‍ ഉണ്ടായിരുന്ന കാലം വന്നാല്‍ മത്യെന്നാണ്.കുറച്ച് സഹിച്ചല്‍ മതിയല്ലോ ?

അനില്‍@ബ്ലോഗ് said...

ഏതു കുറിപ്പുകളിലും അതെഴുതിയ ആളുടെ ചായ്‌വു പ്രകടമാവും, ആവണം. അതാണ് ഓരോ വ്യക്തിയുടേയും സ്വന്തം എന്ന വ്യക്തിത്വം.

മാരീചന്റെ പോസ്റ്റില്‍ വി.എസ്. വിരോധം കടന്നു വരുന്നു എന്നുള്ളതുകൊണ്ടു മാത്രം അതു തള്ളിപ്പറയാനാവുമോ?

ഏഷ്യാനെറ്റ് വില്‍പ്പനയും വാങ്ങലും ഒരു കച്ചവടമാണ്.കേരളത്തിലെ ലാഭകരമായ ഒരു ചാനല്‍ കാശുള്ള ഒരാള്‍ വങ്ങി,അത്രതന്നെ.കാശില്ലാതിരുന്ന നമ്മളും തുടങ്ങിയിരുന്നല്ലോ ഒരു ചാനല്‍, ഞാനും കൊടുത്തിട്ടുണ്ടു ഷെയര്‍ പണം. ആ ചാനല്‍ കൈയ്യിലുണ്ടെങ്കില്‍ പിന്നെ നാമെന്തിനു പേടിക്കണം?

ബിസിനസ്സ് ചെയ്യുന്നതു ലാഭമുണ്ടാക്കാനാണ്, അതിനാണ് വിസ്ന്മയ തുടങ്ങിയതു. സിദ്ധാന്തം പ്രചരിപ്പിക്കാനായിരുന്നെങ്കില്‍ നമുക്ക് എല്ലാജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി സര്‍ക്കാര്‍ ഫീസില്‍ പിള്ളാരെ പഠിപ്പിക്കമായിരുന്നല്ലൊ.

കച്ചവടക്കാര്‍ കച്ചവടം ചെയ്യട്ടെ, റിമോട്ട് നമ്മള്‍ ആര്‍ക്കും വില്‍ക്കുന്നില്ലല്ലൊ.

kaalidaasan said...

മാരീചന്റെ പോസ്റ്റിനെ ഞാന്‍ തള്ളിപ്പറഞ്ഞില്ല. ആ പോസ്റ്റിലെ ഉള്ളടക്കത്തേക്കുറിച്ച് ഞാന്‍ ഒന്നും പറഞ്ഞുമില്ല. ഏഷ്യാനെറ്റിന്റെ വില്പനയിലേക്ക് സി പി എമ്മിനെയും വി എസിനെയും വലിച്ചിഴച്ചു കൊണ്ടുവന്നതിന്റെ സംഗത്യം എനിക്കൊട്ടും മനസിലാവുന്നില്ല.

റൂപ്പര്‍ട്ട് മര്‍ഡോക്ക് ഏഷ്യാനെറ്റു വങ്ങിയത് എങ്ങനെ വി എസുമായി ബന്ധപ്പെടുന്നു എന്ന് എത്ര ആലോച്ചിട്ടും പിടികിട്ടിയില്ല. അതു കൊണ്ടാണ്, ആ കമന്റ് എഴുതിയത്. ഏഷ്യാനെറ്റ് ഏറ്റവും കൂടുതല്‍ കാണികളുള്ള മലയാളം ചാനലാണ്. നല്ല ഓഫാര്‍ വന്നപ്പോള്‍ അതിന്റെ ഉടമസ്ഥര്‍ അതു വിറ്റു. മുര്‍ഡോക്കിനു പണം ഉ
ള്ളതുകൊണ്ട് അയാള്‍ വാങ്ങിച്ചു. ഇതെങ്ങനെ കേരള രാഷ്ട്രീയവുമായി ബന്ധപ്പെടുന്നു എന്നെനിക്കു മനസിലായില്ല.

ജയരാജന്‍ said...

മാരീചരുടെ പതിവ് നിലവാരം പുലര്‍ത്തിയില്ല :(
മര്‍ഡോക്കിനെ എതിര്‍ത്ത ഔദ്യോഗിക സിപിഎം ചെയ്തതും കുറ്റം, അവര്‍ക്കെതിരെ ഒന്നും മിണ്ടാത്ത വി എസ് ചെയ്തതും കുറ്റം എന്ന് വന്നാല്‍ എങ്ങനാ?
വി എസ്സിനെ വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുമ്പോള്‍, മാരീചരുടെ ലേഖനങ്ങളില്‍ ഉണ്ടെന്ന് കരുതിയ നിഷ്പക്ഷതയ്ക്ക് ഇളക്കം തട്ടുന്നു...

കിരണ്‍ തോമസ് തോമ്പില്‍ said...
This comment has been removed by the author.
കിരണ്‍ തോമസ് തോമ്പില്‍ said...

CPM സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കു‌ട്ടരും ഏഷ്യനെറ്റ് മര്‍ദോക്കിനു വിറ്റതിനെതിരെ പ്രസ്താവനയുമായി രംഗത്ത് വന്നിട്ടുണ്ട് . മാത്രവുമല്ല ദേശാഭിമാനിയില്‍ ലേഖങ്ങനും പ്രസിധികരിക്കുന്നു . അപ്പോള്‍ തീര്ച്ചയായും CPM ഈ വിഷയത്തിലേക്ക് വരില്ലേ കാളിദാസ. CPM വന്നാല്‍ വി.എസും അതിന്റെ ഭാഗമാണല്ലോ . പിന്നെ വി.എസിനെ വിമര്‍ശിച്ചാല്‍ വെറുക്കപ്പെട്ടവന്‍ എന്ന് വിളിക്കും എന്നൊക്കെ കേള്‍ക്കാന്‍ നല്ല രസം .

അനില്‍@ബ്ലോഗ് said...

മാരീചന്റെ പോസ്റ്റുകളില്‍ നിഷ്പക്ഷതയാണ് മുഖമുദ്ര എന്നു, വായിക്കുന്ന ആരും പറയില്ല.

"കേരളത്തിലുളള എന്തിനെയോ ഒന്നിനെ അമേരിക്ക പേടിക്കുന്നുണ്ടെന്നും അതിനെ മൂടോടെ പറിച്ചെറിയാനുളള മാധ്യമ അജണ്ടയും കൊണ്ടാണ് മുര്‍ഡോക്ക് വരുന്നതെന്നുമുളള പേടിക്ക് പ്രത്യേകിച്ച് അടിസ്ഥാനമൊന്നുമില്ല."

ഇതംഗീകരിക്കാവുന്ന വാദമാണെന്ന തോന്നുന്നു.

ഈ ചര്‍ച്ചയിലോ, മറ്റേതെങ്കിലും ചര്‍ച്ചകളിലോ, സംവാദം നടത്തുന്നവര്‍ പരസ്പര ധാര്‍ണയിലെത്തി, ഒരേചിന്താഗതിയിലെത്തും എന്നും ആരും കരുതുന്നുണ്ടാവില്ല.കിരണിനു അങ്ങിനെ ഒരു ധാരണയുണ്ടെന്നു സെസ് നെ ക്കുറിച്ചുള്ള ചര്‍ച്ചയില്‍ തോന്നി.

ഒരു വിഷയത്തിന്റെ വിവിധ വശങ്ങള്‍ വായനക്കര്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുക എന്നതില്‍ കവിഞ്ഞു ആരും ഒന്നും പ്രതീക്ഷിക്കുന്നുമുണ്ടാവില്ല.ആ കാഴ്ചപ്പാടില്‍ ചര്‍ച്ച നടക്കട്ടെ.

ആശംസകള്‍.

Praveen payyanur said...

"സത്യമാണെങ്കിൽ, അന്നൊരു അമ്പതു കോടി സംഘടിപ്പിച്ചു നൽകാനുളള ബുദ്ധി തോന്നാത്തതിന്‌ സിപിഎമ്മിന്‌ സ്വയം പഴിക്കാം...അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ സൂര്യാ ടിവിയെ നോട്ടമിടേണ്ടി വന്നേനെ ആഗോള മാധ്യമഭീമന്‌.

പോയ ബുദ്ധിയെ തിരികെ വിളിക്കാൻ പോന്ന ഒരു മുദ്രാവാക്യവും ഇതുവരെ എഴുതപ്പെട്ടിട്ടില്ല. (ഈ പറയുന്നതിൽ എത്ര സത്യമുണ്ടെന്നൊന്നും മാരീചന്‌ അറിയില്ല. തെളിയിക്കാൻ പറയരുത്‌.. പ്ലീസ്‌.. )"

ഇതാണ്‌ മാരീചന്റെ യഥാർത്ത ഒളിയമ്പ്‌. വിഷം പുരട്ടിയ ഈ അമ്പ്‌ വായനക്കാർ തിരിച്ചറിയുക തന്നെ ചെയ്യും.

എനി മറ്റൊന്ന്‌ -

"ചൈനാക്കാർക്ക്‌ നൽകിയ ഉറപ്പ്‌, സഖാവ്‌ അച്യുതാനന്ദനും മുർഡോക്ക്‌ നൽകിയിരിക്കണം. സഖാവിനെ കളിയാക്കുന്ന തമാശപ്പരിപാടികൾ ഇനി ഏഷ്യാനെറ്റിൽ ഉണ്ടാകാൻ വഴിയില്ല."

വിഢിത്തങ്ങളുടെ സംസ്ഥാന സമ്മേളനമോ?

ജോക്കർ -
കൈരളിച്ചാനൽ പാർട്ടിച്ചാനലാണെന്ന് എപ്പഴാണ്‌ പാർട്ടി പറഞ്ഞത്‌. പിന്നെ എല്ലാ ചാനലും കണക്കാണ്‌ എന്ന സാമാന്യവൽക്കരണം ശരിയല്ല. എല്ലാചാനലും കണക്കല്ല.

കിരൺ -
കേരളത്തിൽ നടക്കുന്ന ഒരു വിഷയത്തെക്കുറിച്ച്‌ പാർട്ടിക്കുള്ള അഭിപ്രായം പാർട്ടി സെക്രട്ടറി പറഞ്ഞു. അതിൽ എന്താണ്‌ തെറ്റ്‌. അല്ലാതെ ചെന്നിത്തലയെപ്പോലെ മന്ദബുദധി നിലപാട്‌ സ്വീകരിക്കാൻ പറ്റുമോ?

കിരണ്‍ തോമസ് തോമ്പില്‍ said...

അതാണ് CPM ന്റെ ബുദ്ധി ചാനല്‍ പര്ട്ടിയുടെതാണോ അല്ല എന്നാല്‍ പാര്ട്ടിയുടെതല്ലേ ആണ് . അവര്‍ നമ്മുടേതെന്നും നമ്മള്‍ അവരുടെതെന്നും പറയുന്ന ചാനല്‍ .
ഇനി മര്‍ഡോക് വരുന്നതിനെ പാര്‍ട്ടി സെക്രട്ടറി എതിര്‍ത്തു എന്നതിനാല്‍ അതിനെ വേറൊരു തലത്തില്‍ നിന്നു കാണാനുള്ള അവകാശം മാരിചാനും ഉണ്ട് . അതാണ് അദ്ദേഹം ചെയ്തതും . ചെന്നിത്തല എതിര്‍ത്തില്ല എന്നത് ഇവിടെ പ്രസ്കത്മല്ലലോ .

kaalidaasan said...

CPM സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കു‌ട്ടരും ഏഷ്യനെറ്റ് മര്‍ദോക്കിനു വിറ്റതിനെതിരെ പ്രസ്താവനയുമായി രംഗത്ത് വന്നിട്ടുണ്ട് . മാത്രവുമല്ല ദേശാഭിമാനിയില്‍ ലേഖങ്ങനും പ്രസിധികരിക്കുന്നു . അപ്പോള്‍ തീര്ച്ചയായും CPM ഈ വിഷയത്തിലേക്ക് വരില്ലേ കാളിദാസ. CPM വന്നാല്‍ വി.എസും അതിന്റെ ഭാഗമാണല്ലോ . പിന്നെ വി.എസിനെ വിമര്‍ശിച്ചാല്‍ വെറുക്കപ്പെട്ടവന്‍ എന്ന് വിളിക്കും എന്നൊക്കെ കേള്‍ക്കാന്‍ നല്ല രസം .

ഇതാണ്, ഒരു പക്ഷെ ഈ ബ്ളോഗിലെ ഏറ്റവും തുറന്ന കുറ്റസമ്മതം .


പിണറായി മര്‍ഡോക്കിനെ വിമര്‍ശിച്ചാല്‍ സി പി എം വരും സി പി എം വന്നാല്‍, വി എസ് വരണം . വന്നില്ലെങ്കില്‍ വരുത്തും . പിണറായി നില്‍ക്കുന്നതിന്റെ നേരെ വിപരീത ദിശയില്‍ നിറുത്തുകയും ചെയ്യും. വി എസിനെ വിമര്‍ശിച്ചാല്‍ വെറുക്കപ്പെട്ടവന്‍ എന്ന വിളി നിശ്ചയമായും വരും . അതു കണ്ടു രസിക്കും . ഈ രോഗത്തിനു ഒരു പേരുണ്ട്. അതു ഞാന്‍ ഇവിടെ പറയുന്നില്ല.


ഇതിനെ ഞാന്‍ ഇവിടെ ഹെയിറ്റ് ക്ളബ് എന്നു വിളിക്കും .

കിരണ്‍ , ഇനിയെങ്കിലും നിറുത്തിക്കൂടെ ഈ പൊറാട്ടു നാടകം

kaalidaasan said...

മാരീചന്‍ നിഷ്പക്ഷനാണെന്നു അഭിനയിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. പക്ഷെ വിജയിക്കുന്നില്ല. ഒളിയമ്പൊന്നും എയ്യുന്നില്ല.

വി എസിനെ എല്ലാ ബ്ളോഗിലും അസ്ഥാനത്തു നിറുത്തി ഇല്ലാത്ത എന്തോ ഉണ്ടെന്നു സ്ഥാപിക്കാനുള്ള ഒരു ശ്രമം . അതു കൊണ്ടാണ്, മുര്‍ഡോക്കിന്റെ വിഷയത്തിലും വി എസിനെ വലിച്ചിഴച്ചു കൊണ്ടുവന്നതും . ഹെയിറ്റ് ക്ളബില്‍ അംഗമാകുമ്പോള്‍ ഇതു ചെയ്യാതെ വയ്യല്ലോ.

പാര്‍ട്ടി മുതലാളിത്ത സാമ്രാജ്യത്തിന്റെ തിരു ശേഷിപ്പുകള്‍ പിന്തുടരുന്നത് നല്ലതെന്നും, നയവ്യതിയാനം തുറന്നു പറഞ്ഞാല്‍ , സ്വീകാര്യമെന്നും പറയുന്നിടത്തു നിഷ്പക്ഷത മുഖം കുത്തി വീഴുന്നു. താജിനു പഞ്ച നക്ഷത്ര ഹോട്ടല്‍ നടത്താമെങ്കില്‍ പാര്‍ട്ടിക്കാവാം എന്നു പറയുന്നവര്‍ , മുര്‍ഡോക്ക് ഏഷ്യാനെറ്റ് വാങ്ങിയതിനെ എതിര്‍ക്കുന്നിടത്തല്ലെ യധാര്‍ത്ഥ ഒളിയമ്പെയ്യേണ്ടത്? അവിടെ എയ്താല്‍ സ്വന്തം മുഖത്തു തന്നെ വന്നു പതിക്കും എന്നറിയാവുന്നതു കൊണ്ട് പിന്നത്തെ വഴി നോക്കുന്നു. വി എസ് വിരോധം എന്ന സ്ഥിരം പല്ലവി. ഹെയിറ്റ് ക്ളബ്ബില്‍ അംഗമായതു കൊണ്ട് ലക്ഷ്യം തെറ്റുന്നു. ഒരു തരം ഉരുളല്‍ .

കിരണ്‍ തോമസ് തോമ്പില്‍ said...

കാളിദാസ

എന്താണു പൊറട്ട്‌ നാടകം എന്ന് എനിക്ക്‌ മനസിലായില്ല. വി.എസ്‌ നെ ഫാരിസ്‌ ദീപികയിലൂടെ എഴുതിയത്‌ പോലെ വിമര്‍ശിച്ചാല്‍ മര്‍ഡൊക്കിനെയും വെറുക്കപ്പെട്ടവന്‍ എന്ന് വിളിക്കാന്‍ സാധ്യതയുണ്ട്‌ എന്ന മുകളിലത്തെ കാളിദസ വചനത്തില്‍ എല്ലാം ഇല്ലേ.

വൃക്ക തട്ടിപ്പില്‍ പ്രതിയയതുകൊണ്ടാണ്‌ ഫാരിസിനെ വെറുക്കപ്പെട്ടവന്‍ എന്ന് വിളിചത്‌ എന്നാണ്‌ വി.എസ്‌ പോലും പറഞ്ഞത്‌. എന്നാല്‍ ഫാരിസ്‌ ദീപികയിലൂടെ വിമര്‍ശിചതിനാല്‍ണ്‌ എന്ന് കാളിദാസന്‍ പറയുമ്പോള്‍ രോഗം മറ്റേ ഫാന്‍ ക്ലബിന്റെയാണ്‌ പറയതെ അറിയാം.

വി.എസിനെ വിമര്‍ശിക്കുന്നത്‌ ഇത്രക്ക്‌ വലിയ അപരാധമാണോ കാളിദാസ . പിന്നെ വിമര്‍ശങ്ങളെ എന്നും വി.എസ്‌. അസഹിഷ്ണുതയോടെ എതിര്‍ത്തിട്ടുണ്ട്‌. അത്‌ ADB വിഷ്യത്തില്‍ മുഖ്യമന്ത്രി കള്ളം പറഞ്ഞു എന്ന് ദീപിക റിപ്പോര്‍ട്ട്‌ ചെയ്ത അന്നു തുടങ്ങിയതാണ്‌. അത്‌ മകളുടെ രാജീവ്‌ ഗാന്ധി ബയോടെക്‌നോളജി വിവദം വന്നപ്പോഴും മകന്‍ മതിയയ യോഗ്യത ഇല്ലതെ PHD പ്രവേശനം നേടാന്‍ ശ്രമിചപ്പോഴുമൊക്കെ വാര്‍ത്ത വന്നപ്പോള്‍ വി.എസ്‌ അഷിഷ്ണുതയോടെയാണ്‌ പെരുമാറിയാത്‌.

തറവാടി said...

സ്വകാര്യ ടി.വി ചാനല്‍ വില്‍‌ക്കുന്നതിനെ വിമര്‍‌ശിക്കുന്നതു കണ്ടപ്പോള്‍ തോന്നിയ ചിരി , കൈരളി ഇടതു പക്ഷത്തിന്‍‌റ്റെതല്ല , ബന്ധമില്ലെന്നതു കണ്ടപ്പൊള്‍ ആര്‍ത്തുപോയി ;)

നാളെ സ്വന്തം ഭൂമി വില്‍‌ക്കുമ്പോളും ഇത്തരം എതിര്‍പ്പുകളും മറ്റും വരുമോ ആവോ!

നല്ല പരിപാടി ഏത് ചാനല്‍ പ്രക്ഷേപണം ചെയ്യുന്നോ അവരെ കാണാന്‍ ആളുണ്‍ടാകും ,
സ്വന്തം പാര്‍ട്ടിയുടെ ചാനല്‍ കണ്ടേ തീരൂ എന്ന പിടിവാശിയുള്ളവര്‍ ഒഴികെ.

kaalidaasan said...

ചൈന അവരുടെ വ്യവസ്ഥകളില്‍ മുര്‍ഡോക്കിനെ കച്ചവടം നടത്താന്‍ അനുവദിച്ചത്, അവരുടെ മിടുക്ക്. അതു ശതമാനക്കണക്കില്‍ അവരെ ഇരുത്തന്‍ ശ്രമിക്കുന്നവര്‍ ഒരു വശത്ത്. കച്ചവടക്കാരെ രത്ന കമ്പളം വിരിച്ച് പൂക്കള്‍ വിതറി അവരുടെ കാല്‍ കഴുകി അമൃതാണെന്നു പറഞ്ഞു കുടിച്ചു നില്ക്കുന്ന വിനീത ദാസരുടെ നീണ്ട നിര മറ്റൊരു വശത്ത്. അതിന്റെ ഇങ്ങേ തലക്കല്‍ സഹായവിലക്ക് ഭൂമി വിറ്റു , ഒന്നെടുത്താല്‍ മറ്റൊന്നു ഫ്രീ എന്ന കച്ചവട തന്ത്രം നടപ്പിലാക്കാന്‍ ശ്രമിച്ചയാഅള്‍ വേറൊരു വശത്ത്. ആ കച്ചവടം നല്ലതോ ചീത്തയോ എന്നറിയാന്‍ കവടി നിരത്തി പരാജയപ്പെട്ട്, രണ്ടു വര്‍ഷം കാത്തിരിക്കാം എന്നു സമാധാനിക്കുന്നവര്‍ പിന്നൊരു വശത്ത്. കച്ചവടക്കാര്‍ ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാതെ സംസ്ഥാന താല്പര്യം സംരക്ഷിച്ചയാളെ കപട്യക്കാരന്‍ എന്നു മുദ്ര കുത്തുന്ന hate ക്ളബംഗങ്ങള്‍ മറ്റൊരു വശത്ത്. അതു നല്ലതെന്നു പറയുന്നവരെ ഫാന്‍ ക്ലബ് എന്നു മുദ്രകുത്താന്‍ ഹെയിറ്റ് ക്ളബിന്, യാതൊരു മടിയുമില്ല. വെറുക്കുന്നവരുടേ വയില്‍ ഇല്ലാത്ത നുണകള്‍ തിരുകിക്കയറ്റുക എന്നതാണിവരുടെ പ്രധാന വിനോദം . അതുകൊണ്ടാണ്, വി എസ് മിണ്ടാതിരിക്കുന്നതില്‍ അവരുടെ നേതാവു , നാനാര്‍ത്ഥങ്ങള്‍ തെരയുന്നത്.

ചിന്ന മാദ്യമ കച്ചവടക്കാരനെ വെറുക്കപ്പെട്ടവന്‍ എന്നു വിളിച്ചാല്‍ മാദ്യമ ഭീമനെ വെറുക്കപെട്ടവന്‍ എന്നു വിളിക്കണം . വിളിച്ചില്ലെങ്കില്‍ വിളിപ്പിക്കും . അതും നടന്നില്ലെങ്കില്‍ വിളിച്ചു എന്നു സ്ഥാപിക്കും . അതാണ്, ഹെയിറ്റ് ക്ളബിന്റെ നയം . നേതാവു പറയുന്നത് കേട്ട് അനുയായിക്ക് രതി മൂര്‍ഛയുണ്ടാവും .

സിമി said...

ഓ.ടോ:

ഫാരിസ് ഉള്‍പ്പെട്ട നാഷണല്‍ കിഡ്നി ഫൌണ്ടേഷന്‍ സ്കാന്‍ഡലിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭിക്കും. ഫാരിസിന് എതിരേ സിവില്‍ കേസ് ആണ് സിംഗപ്പൂരില്‍ നിലനില്‍ക്കുന്നത്. ഫാരിസിന്റെ രണ്ട് സോഫ്റ്റ്വെയര്‍ കമ്പനികള്‍ക്ക് ദുരൈ കോണ്ട്രാക്റ്റ് കൊടുത്തതും, ഇവര്‍ പ്രോജക്ടുകള്‍ കുളമാക്കിയതുമാണ് ഈ കേസില്‍ ഫാരിസിന്റെ പങ്ക്. ഫാരിസ് മുഖ്യ പ്രതിയായ ദുരൈയുടെ ബിസിനസ് പങ്കാളിയാണ്.

kaalidaasan said...

കിരണ്‍ ,


എന്താണു പൊറട്ട്‌ നാടകം എന്ന് എനിക്ക്‌ മനസിലായില്ല. വി.എസ്‌ നെ ഫാരിസ്‌ ദീപികയിലൂടെ എഴുതിയത്‌ പോലെ വിമര്‍ശിച്ചാല്‍ മര്‍ഡൊക്കിനെയും വെറുക്കപ്പെട്ടവന്‍ എന്ന് വിളിക്കാന്‍ സാധ്യതയുണ്ട്‌ എന്ന മുകളിലത്തെ കാളിദസ വചനത്തില്‍ എല്ലാം ഇല്ലേ.

ഹെയിറ്റ് ക്ളബം ഗങ്ങള്‍ക്ക് അതു മനസിലാവില്ല. ഫാരീസ് ദീപികയിലൂടേ വ്യക്തി പരമായി അധിക്ഷേപിച്ചപ്പോഴാണ്, വി എസ് അദ്ദെഹത്തെ വിമര്‍ശിച്ചതും വെറുക്കപ്പെട്ടവന്‍ എന്നു വിളിച്ചതും . അതു കൊണ്ട് വി എസ് എല്ലാ മധ്യമ രാജക്കന്‍മാരെയും വെറുക്കപ്പെട്ടവന്‍ എന്നു വിച്ചിരിക്കണം എന്ന ഹെയ്റ്റ് ക്ളബ് നയമാണ്, പൊറാട്ടു നാടകം എന്നു ഞാന്‍ വിശേഷിപ്പിച്ചത്.

മുര്‍ഡോക്ക് വി എസിനെ വ്യക്തി ഹത്യ നടത്തട്ടെ അപ്പോള്‍ വി എസ് വിളിച്ചേക്കാം . അതിനു സാധ്യതയുണ്ട്. രണ്ട് മൈല്‍ അപ്പുറമുള്ള തോടു കടക്കാന്‍ ഇപ്പോഴേ മുണ്ടു പൊക്കണോ. സാധാരണക്കാര്‍ ചെയ്യില്ല. പക്ഷെ ഹെയിറ്റ് ക്ളബ് അംഗങ്ങള്‍ അതു ചെയ്യും . അതിന്റെ തെളിവാണ്, മാരീചന്റെയും താങ്കളുടെയും വിശകലനം ..

വൃക്ക തട്ടിപ്പില്‍ പ്രതിയയതുകൊണ്ടാണ്‌ ഫാരിസിനെ വെറുക്കപ്പെട്ടവന്‍ എന്ന് വിളിചത്‌ എന്നാണ്‌ വി.എസ്‌ പോലും പറഞ്ഞത്‌.
വൃക്ക തട്ടിപ്പില്‍ പ്രതിയയതുകൊണ്ടാണ്‌ ഫാരിസിനെ വെറുക്കപ്പെട്ടവന്‍ എന്ന് വിളിച്ചത്‌ എന്നു ‌ വി.എസ്‌ ഒരിടത്തും പറഞ്ഞില്ല. വൃക്ക തട്ടിപ്പില്‍ പ്രതിയാണ്, എന്നു പറഞ്ഞു. അതു കുറച്ചു ദിവസം മുമ്പു മാത്രമാണ്, പറഞ്ഞതും . വെറുക്കപ്പെട്ടവന്‍ എന്ന് ഒരു വര്‍ഷം മുമ്പാണു, പറഞ്ഞത്. അന്നു വൃക്ക തട്ടിപ്പിനേക്കുറിച്ചൊന്നും വി എസ് പറഞ്ഞിരുന്നില്ല. ഹെയിറ്റ് ക്ളബ് അംഗത്വമുള്ളതു കൊണ്ടാണീ സ്ഥല ജല വിഭ്രാന്തി.‌.

വി.എസിനെ വിമര്‍ശിക്കുന്നത്‌ ഇത്രക്ക്‌ വലിയ അപരാധമാണോ കാളിദാസ .

വി.എസിനെ വിമര്‍ശിക്കുന്നത്‌ വലിയ അപരാധമാണെന്നു ഞാന്‍ പറഞ്ഞില്ലല്ലോ. വിമര്‍ശിക്കാന്‍ പാടില്ലെന്നും ഞാന്‍ പറഞ്ഞില്ല. വിമര്‍ശനത്തിനെ ഞാന്‍ അംഗീകരിച്ചുകൊള്ളണം എന്നു കിരണിനെന്താ ഇത്ര വാശി? അതു ഹെയിറ്റ് ക്ളബ് അംഗത്വത്തിന്റെ ലക്ഷണമല്ലേ?.

പിന്നെ വിമര്‍ശങ്ങളെ എന്നും വി.എസ്‌. അസഹിഷ്ണുതയോടെ എതിര്‍ത്തിട്ടുണ്ട്‌.

അടിസ്ഥാനമില്ലാത്ത വിമര്‍ശനങ്ങളെ ആരും അസഹിഷ്ണുതയോടെ എതിര്‍ക്കും . വെടിയുണ്ട വിവാദത്തിലും , വീടു വിവാദത്തിലും, മകന്റെ വിദ്യാഭ്യാസ വിവാദത്തിലും, ലാവ് ലിന്‍ വിവാദത്തിലും പിണറായിയും അസഹിഷ്ണുത കാണിച്ചിട്ടുണ്ട്. അടിസ്താനമില്ലാത്ത ആരോപണം വരുമ്പോള്‍ ആരും അസഹിഷ്ണുത കാണിക്കും അതു മനുഷ്യ സഹജമാണ്. കിരണ്‍ ഒരു സ്ത്രീലമ്പടനാണെന്ന് ഞാന്‍ പറഞ്ഞാല്‍ കിരണും അസഹിഷ്ണുത കാണിക്കും . വി എസ് എല്ലാ അരോപണങ്ങളും ചിരിച്ച മുഖത്തോടെ നേരിടണം എന്നു വാശി പിടിക്കുന്നതു ഹെയിറ്റ് ക്ളബ് അംഗത്വത്തിന്റെ ലക്ഷണമാണ്.

kaalidaasan said...

ഏഷ്യാനെറ്റില്‍ മക്കളെ മാത്രം സഹിച്ചാല്‍ മതിയെങ്കില്‍ ഇവിടെ തള്‍ലയെയും തന്തയെയും മക്കളെയും അമ്മൂമ്മയെയും എല്ലാവരെയും സഹിച്ചേ പറ്റൂ.

എന്റെ അഭിപ്രയത്തില്‍ , റിയാലിറ്റി ഷോകളില്‍ ഒരു വ്യത്യസ്തതയാണ്, എല്ലാരും പടണു എന്നത്. കോടികളുടെ ടേണ്‍ ഓവര്‍ ഉള്ള ബിസിനസില്‍ , ഇത് വേറിട്ട ഒരനുഭവമാണ്. ലക്ഷങ്ങള്‍ മുടക്കി അഭ്യസിച്ചും അഭ്യസിപ്പിച്ചും സമ്മാനം നേടുന്ന മത്സരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണിത്. പരിശീലനം നേടിയവര്‍ വളരെ കുറച്ചേ ഈ പരിപടിയില്‍ പങ്കെടുക്കുന്നുള്ളു. താങ്കള്‍ സൂചിപ്പിച്ച പോലെ സാധാരണ തന്തയയും മക്കളും അമ്മൂമ്മയും പങ്കെടുക്കുന്ന ഇത് മറ്റേതിനേക്കാളും ആസ്വാദ്യകരമാണ്. ഇവരൊന്നും പ്രൊഫഷനല്‍ കലാകാരന്‍ മാരല്ല. അവരുടെ കല കൃത്രിമയുണ്ടാക്കിയെടുക്കുന്നതുമല്ല. 75 വയസായ ഒരു മുത്തച്ഛന്‍ വളരെ ഭംഗിയായി പാടുന്നത് ഞാന്‍ കണ്ടു. ഏത് ചാനലിലെ ഏതു പരിപാടി കാണുന്നതിലും കൂടൂതല്‍ ഞാന്‍ അത് അസ്വദിച്ചു.

അനില്‍@ബ്ലോഗ് said...

രണ്ടു ചാനലുകളിലെയും പരിപാടികളുടെ ഒരു താരതമ്യം നടത്തിയാല്‍ എങ്ങനെയിരിക്കും?

തമാശയാകും, ഒന്നാം സ്ഥാനം ആര്‍ക്കു കൊടുക്കും എന്നറിയാതെ നമ്മള്‍ കണ്‍ഫ്യൂഷനായിപ്പോകും, തീര്‍ച്ച.

മൂര്‍ത്തി said...

ഈ ഷെയര്‍ വില്പനയെ എങ്ങനെ കാണണം എന്നതല്ലേ ഈ പ്രശ്നത്തിന്റെ കാതല്‍? മുതലാളി ആരായാലും പരിപാടി നന്നായാല്‍ മതി എന്നതുപോലുള്ള സിമ്പിള്‍ പ്രശ്നമാണെങ്കില്‍ ചര്‍ച്ചക്ക് സ്കോപ്പേ ഇല്ല. ആ വാദം ഒന്ന് വലിച്ച് നീട്ടിയാല്‍ ആരു ഭരിച്ചാലും ഭരണം നന്നായാല്‍ മതി എന്നാക്കാം. സായിപ്പ് തന്നെ ഭരിച്ചാലും കുഴപ്പമൊന്നുമില്ല. അത് സമ്മതിക്കാന്‍ നമുക്ക് പറ്റില്ലല്ലോ. അതിന്റെ ഒരു ചെറു പതിപ്പല്ലേ ഈ പ്രശ്നം. മാധ്യമങ്ങളെ വെറും വ്യവസായം മാത്രമായി കാണുന്നുണ്ടെങ്കില്‍ അവരുടെ സ്വാതന്ത്ര്യം, ഫോര്‍ത്ത് എസ്റ്റേറ്റ് പദവി എന്നിവയെക്കുറിച്ചൊന്നും സംസാരിക്കേണ്ടതില്ല. ആരോ വാങ്ങട്ടെ, ആരോ വില്‍ക്കട്ടെ.

നമ്മുടെ നാട്ടിലെ കണ്ണായ സ്ഥലങ്ങള്‍ മുഴുവന്‍ വിദേശ റിയല്‍ എസ്റ്റേറ്റ് മുതലാളിമാര്‍ വന്നു വാങ്ങുവാന്‍ അനുവദിക്കുമോ? ഒരു ഡോളര്‍ ഇട്ടാല്‍ നാല്പതു രൂപ വീഴുന്ന കളിയല്ലെ അവര്‍ കളിക്കുക? വില്‍ക്കുന്നവര്‍ ഇതെന്റെ സ്വന്തം ഭൂമി, ഞാന്‍ ആര്‍ക്കു വിറ്റാലെന്താ എന്നു ചോദിച്ചാല്‍? നാട്ടിലെ പ്രധാന ഭാഗം മുഴുവന്‍ സായിപ്പിന്റെ കയ്യിലിരിക്കും. അത് നിയമം അനുവദിക്കുന്നില്ലല്ലോ. വിദേശിക്ക് ചെയ്യാന്‍ അധികാരമില്ലാത്ത പല കാര്യങ്ങളും നാട്ടിലുണ്ട്. അതിലൊന്നായിരിക്കണം മാധ്യമങ്ങളുടെ ഉടമസ്ഥത എന്നൊരഭിപ്രായമുണ്ട്. നിയമം മറിച്ചനുവദിക്കുന്നുണ്ടെങ്കിലും.

ഇതിലെ പല വിവരങ്ങള്‍ക്കും നന്ദി മാരീചാ..

kaalidaasan said...

മൂര്‍ ത്തി ഈ ബ്ളോഗിനെ അതിന്റെ ശരിയായ ലക്ഷ്യം മനസിലാക്കിക്കാണിച്ചതിനു നന്ദി.


ഈ ഷെയര്‍ വില്പനയെ എങ്ങനെ കാണണം എന്നതതായിരിക്കേണ്ടതാണ്‌ ഈ പ്രശ്നത്തിന്റെ കാതല്‍. പക്ഷെ ഈ ബ്ളോഗിന്റെ കാതല്‍ അതല്ല. കാപട്യത്തിന്റെ നയന്‍ വണ്‍ സിക്സ് മുദ്ര തെളിഞ്ഞു നില്‍ക്കുന്നു എന്നതാണത്. അതിനാണ്‌ ആഗോള മാധ്യമ രംഗത്തെ "ഏറ്റവും വൃത്തികെട്ടവന്‍" മലയാളത്തിന്റെ തിരുമുറ്റത്തെത്തുന്നേയെന്ന സിപിഎം നിലവിളി ഒരുവശത്ത്. ഇടക്കാലത്ത് ദീപിക സ്വന്തമാക്കിയ റിയല്‍ എസ്റ്റേറ്റ് വീരന്‍ ഫാരീസ് അബൂബേക്കറുടെ മുതുകത്ത് വെറുക്കപ്പെട്ടവന്റെ മുദ്ര കുത്താനിറങ്ങിയ ആശയസമര പ്രതിഭയും ആരാധക വൃന്ദവും, റൂപ്പര്‍ട്ട് മുര്‍ഡോക്കിനു മുന്നില്‍ കൊടിയ നിശബ്ദത പുലര്‍ത്തുന്നതിന്റെ നാനാര്‍ത്ഥങ്ങള്‍ മറുവശത്ത്, എന്ന ആമുഖവും . ഇതില്‍ നിന്നു മാരീചന്‍ എന്താണുദ്ദേശിച്ചതെന്നു ആര്‍ ക്കും മനസിലാകും .

ഈ ബ്ളോഗിന്റെ തലവാചകം മുര്‍ഡോക്കൂം ഫാരിസും ഏഷ്യാനെറ്റും എന്നതാണ്. ഫാരിസിനു ഏഷ്യാനെറ്റ് വില്‍പനയില്‍ എന്താണു കര്യം എന്നലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഫാരീസ് ദീപിക എന്ന മാധ്യമം , ഇടക്കാലത്തു വാങ്ങി എന്നതില്‍ കവിഞു ഇതിനെന്താണു പ്രസക്തി. വേറെ ആരെല്ലം ഏതെല്ലം മാധ്യമങ്ങള്‍ വാങ്ങുന്നു? അവരെയെല്ലാം ഈ വില്‍പനയിലേക്കു വലിച്ചിഴക്കുന്നതില്‍ എന്തു കാര്യം ?

അവിടെയാണ്, മാരീചന്റെ മറ്റൊരു പ്രയോഗം പ്രസക്തമാകുന്നത്. അതിതാണ്. ഇവര്‍ക്കു മധ്യേ നിന്ന് ഭാഷാ മാധ്യമങ്ങളെ സ്വന്തമാക്കാനെത്തുന്ന ആഗോളഭീമന്മാരുടെ വരവ് വിശകലനം ചെയ്യുക നാം. അതാണിതിന്റെ അജണ്ട. പിണറായിക്കും വി എസിനും മദ്ധ്യേ നിന്നേ ഇതു വിശകലനം ചെയ്യേണ്ടതുള്ളൂ. എങ്കിലാണല്ലോ , കിരണ്‍ സൂചിപ്പിച്ച രസം അനുഭവിക്കാന്‍ പറ്റൂ.
ചിന്തകള്‍ വികലമാവുന്നതിന്റെയും കാടു കയറുന്നതിന്റെയും പ്രത്യക്ഷ ഉദാഹരണമാണത്.

ഫാരിസ് സാമ്പത്തിക കുറ്റം ചെയ്ത് സിംഗപ്പൂരുനിന്നു ഒളിച്ചോടിയ വ്യക്തിയാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസാണ്‌ പണി എന്നു പറയുന്നു. അദ്ദേഹം നടത്തുന്ന സ്ഥാപനം ഏതെന്ന് ആര്‍ക്കും പിടിയില്ല. ദീപിക പത്രം കത്തോലിക്കാ സഭയുടെ മുഖപത്രമാണ്. അതു കച്ചവട സ്ഥപനാണെന്ന് ആരും കരുതില്ല. അതിനു സമ്പത്തിക ബുദ്ധിമുട്ടുണ്ടായി എന്നു പറയപ്പെടുന്നു. അതു നികത്താന്‍ ഒരു ഊഹകച്ചവടക്കാരനില്‍ നിനും പണം വാങ്ങി എന്നത് ദുരൂഹമാണ്. കത്തോലിക്കാ സഭ കേരളത്തിലെ ഏറ്റവും സമ്പന്നമായ സ്ഥാപനമാണ്. ഒരു പത്രത്തിന്റെ നഷ്ടം നികത്താന്‍ അതിനു പറ്റില്ല എന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഫാരിസ് 6 കോടി മുടക്കി 27 കോടി കൊണ്ടുപോയി. അദ്ദേഹത്തിന്റെ റിയല്‍ എസ്റ്റേറ്റ് കച്ചവടം പോലെ ഒന്നായിരുന്നു അതും .

മുര്‍ഡോക് മാധ്യമ രംഗത്ത് തഴക്കവും പഴക്കവും ചെന്ന ആളാണ്. രണ്ടു പതിറ്റാണ്ടോളം മുന്പ് സ്റ്റാര്‍ റ്റി വി യുടെ ഓഹരി വാങ്ങി ഇന്‍ഡ്യയില്‍ വേരുറപ്പിച്ച വ്യക്തി യാണദ്ദേഹം . അദ്ദേഹം ഏഷ്യനെറ്റ് വാങ്ങിയത് ഒരു സ്വാഭാവിക വിഷയമാണ്. അദ്ദേഹം ഏരണാകുളം ജില്ലയുടെ ഒരു ഭാഗമാണ്‌ വാങ്ങിയതെങ്കില്‍ നമുക്കതില്‍ അസ്വാഭാവികത ദര്‍ശിക്കാമായിരുന്നു.

ഇനി മൂര്‍ത്തി ഉന്നയിച്ച വിഷയം . ഏഷ്യാനെറ്റു പോലുള്ള സ്ഥാപങ്ങള്‍ വിദേശികള്‍ക്ക് വില്‍ക്കുന്നത് ആശാസ്യമാണോ. അറിഞ്ഞിടത്തോളം നല്ല ലാഭമുണ്ടാക്കുന്ന ഒന്നാണ്‌ ഏഷ്യാനെറ്റ്. അതു വിറ്റതു പണത്തിനു വേണ്ടിത്തന്നെയാകണം . പണമാണ്‌ ജീവിത ലക്ഷ്യമെന്നു കരുതുന്നവര്‍ അതു ചെയ്യും . വിദേശികള്‍ക്ക് നമുടെ സമ്പത്തു വില്‍ക്കാനാരം ഭിച്ചത് ഇന്നത്തെ പ്രധാനമന്ത്രി , ധനമന്ത്രിയായപ്പോള്‍ മുതലാണ്. അതിപ്പോഴും തുടരുന്നു. അതിനെ കേരളത്തില്‍ ചിലര്‍ എതിര്‍ത്തതു കൊണ്ടു കര്യമില്ല. ഇടതു പക്ഷം എതിര്‍ത്തതു കൊണ്ട് വില്‍പനയുടെ ആക്കം അല്‍പ്പം കുറഞ്ഞിരുന്നു. ഇപ്പോള്‍ അതു പൂര്‍വാധികം ശക്തമായി പുനരാരം ഭിക്കാനാണു സാധ്യത.

ഇവിടത്തെ ചോദ്യം , നമ്മുടേതെന്നു നമ്മള്‍ കരുതുന്ന സമ്പത്തു ഇതു പോലെ വില്‍ക്കുന്നത് നല്ല പ്രവണതയാണോ എന്നതാണ്. സ്വകാര്യ വ്യക്തിയുടേതായാലും നമ്മുടേതെന്നു തന്നെയാണ്, നമ്മള്‍ പറയുന്നത്. അതു കൊണ്ടാണ്, റ്റാറ്റായും റിലയന്‍സും വിദേശ കമ്പനികള്‍ വാങ്ങുമ്പോള്‍ നമ്മല്‍ അഭിമാനത്തോടെ അതു പറയുന്നതും.

ഇതേക്കുറിച്ച് ഒരു ചര്‍ച്ച വളരെ പ്രസക്തമാണെന്ന് എനിക്കു തോന്നുന്നു. കൂടുതല്‍ പിന്നീട്.

കിരണ്‍ തോമസ് തോമ്പില്‍ said...


ഫാരീസ് ദീപികയിലൂടേ വ്യക്തി പരമായി അധിക്ഷേപിച്ചപ്പോഴാണ്, വി എസ് അദ്ദെഹത്തെ വിമര്‍ശിച്ചതും വെറുക്കപ്പെട്ടവന്‍ എന്നു വിളിച്ചതും .


ചില്ലിട്ട്‌ വയ്ക്കേണ്ട കാളിദസ വചനത്തോട്‌ ഒരു വാക്ക്‌

എന്റ കാളിദാസ ഈ പുതിയ അറിവിന്‌ നന്ദി. ഞാനൊക്കെ മനസിലക്കിയത്‌ നായനാര്‍ സ്മാരക ഫുട്‌ബോള്‍ മത്സരത്തില്‍ 60 ലക്ഷം ഫാരിസ്‌ നല്‍കിയതിനേപ്പറ്റിയുണ്ടായ വിവദത്തിലാണ്‌ VS ഫാരിസിനെ വെറുക്കപ്പെട്ടവന്‍ എന്ന് വിളിച്ചത്‌. അത്‌ തന്നെ ദീപികയിലൂടെ വിമര്‍ശിച്ചതിനാലാണ്‌ എന്ന് ലഘൂകരിച്ച കാളിദസ ബുദ്ധിക്ക്‌ മുന്നില്‍ പ്രണാമം. EMS മുതല്‍ നായനാര്‍ വരെയുള്ള ഉള്ള CPM മുഖ്യമന്ത്രിമാരെ മാധ്യമങ്ങള്‍ വിമര്‍ശിച്ചിട്ടുണ്ട്‌. അവരാരും ഒരു മാധ്യമ മുതലാളിയേയും വെറുക്കപ്പെട്ടവന്‍ എന്ന് വിളിച്ചിട്ടില്ല. VS നെക്കാളും മോശമയി EMS നെയും നയനാരെയും മനോരമയും ദീപികയും വിമര്‍ശിച്ചിരുന്നു അന്നൊന്നും ഇങ്ങനെ പ്രതികരിച്ചിട്ടില്ല. ഞാനൊക്ക്‌ വിചാരിച്ചത്‌ ഫാരിസിന്റെ പശ്ചത്തലത്തിലുള്ള കുഴപ്പങ്ങള്‍ കാരണമാണ്‌ ഫാരിസ്‌ വെറുക്കപ്പെട്ടവനയത്‌ എന്നണ്‌ കാരണം നയനാര്‍ ഫുട്ബോള്‍ വിവദത്തിന്‌ ശേഷമാണ്‌ ഫാരിസ്‌ എന്ന് കഥാപാത്രം കേരളത്തില്‍ ഇത്രക്ക്‌ പ്രശസ്ഥനയത്‌ തന്നെ . എന്തായലും പുതിയ വിരങ്ങള്‍ക്ക്‌ നന്ദി അപ്പോള്‍ ഇത്തവണത്തെ മാതൃഭൂമി ഓണപ്പതിപ്പ്‌ കണ്ടില്ലെ രണ്ടു വെറുക്കപ്പെടേണ്ടവര്‍ ലേഖനം എഴുതിയുട്ടുണ്ട്‌. പി. ഗോവിന്ദപ്പിള്ളയുടെ മകന്‍ രാധകൃഷ്ണന്‍ എം.ജിയും . N.K. മാധവന്റെ മകന്‍ പിയേഴ്സണും . രാധകൃഷ്ണന്റെ എഴുത്തുകള്‍ ക്ഷമിക്കാം എങ്കിലും പിയേഴ്സണ്‍ന്റെ കാര്യം ബുദ്ധിമുട്ടാ കേട്ടോ.

kaalidaasan said...

കിരണിനു പലതും മനസിലക്കാനുള്ള അവകാശമുണ്ട്, വിശ്വസിക്കാനുള്ള സ്വതന്ത്ര്യമുണ്ട്. ഫാരീസ് ദീപിക പത്രം വാങ്ങിയതു മുതല്‍ കേരളത്തില്‍ പ്രശസ്തനായിരുന്നു. പക്ഷെ ആരും നേരില്‍ കണ്ടില്ല എന്നു മാത്രം . കുറ്റവാളികള്‍ അങ്ങനെയാണ്, ഒളിച്ചു നടക്കും . അതു കിരണ്‍ മനസിലാക്കാത്തത് മറ്റുള്ളവരുടെ കുഴപ്പമല്ല. 60 ലക്ഷം തുക സംഭാവന നല്‍കുന്നവരെ വെറുക്കപ്പെട്ടവന്‍ എന്നു വിളിക്കണമെന്ന് ഒരു നിയമവുമില്ല. അങ്ങനെയാണെങ്കില്‍ 2 കോടി നല്‍ കിയ സാന്റിയഗോ മാര്‍ട്ടിനെ എന്തു വിളിക്കണം ?

ദീപികയിലൂടെ ഫരിസ് വി എസിനെതിരെ ചൊരിഞ്ഞ അസഭ്യ വര്‍ഷങ്ങള്‍ ആ പത്രത്താളുകളില്‍ ഇപ്പോഴുമുണ്ട്. അതു വയിക്കുന ഏതു വ്യക്തിയും വി എസ് അദ്ദേഹത്തെ വെറുക്കപ്പെട്ടവന്‍ എന്നു വിളിച്ചാല്‍ അത്ഭുതപ്പെടില്ല.

ഇ എം എസ് മുതല്‍ നയനാര്‍ വരെയുള്ളവര്‍ പെരുമറുമ്പോലെ വി എസും പെരുമാറണമെന്നു, കിരണിനു വിചാരിക്കം , പക്ഷെ അതു നടക്കണമെന്നില്ല. വി എസിനെ വിമര്‍ശിക്കുന്നതും വ്യക്തി പരമായി അധിക്ഷേപിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പിന്നെ ഫാരീസിനെ ഒരു മാധ്യമുതലാളി ആയി ആരും കരുന്തുന്നില്ല. ഗൂഡമായ ലക്ഷ്യങ്ങളുള്ള ഒരു റീയല്‍ എസ്റ്റേറ്റ് വ്യക്തിയായേ അദ്ദേഹത്തെ കേരളം കാണുന്നുള്ളൂ.

വെറുക്കപെടേണ്ടവരുടെ ലിസ്റ്റ് ഉണ്ടാക്കാന്‍ കിരണിനെ ചുമതലപ്പെടുത്തിയ കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. വെറുക്കപെടേണ്ടവര്‍ക്കു ലേഖനം എഴുതാനുള്ള സ്വാതന്ത്രയ്മുണ്ട്. അവരെ വെറുക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വി എസിനുമുണ്ട്. കിരണിനേപ്പോലുള്ള ഹെയിറ്റ് ക്ളബ് അംഗങ്ങള്‍ക്ക് അതു വായിക്കാനും ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുമുള്ള സ്വാതന്ത്ര്യവും ഉണ്ട്.

കിരണ്‍ തോമസ് തോമ്പില്‍ said...

കാളിദാസ

ഇനിയും ഫാരിസിനു മുകളിലുള്ള അതിഭാവുകത്തങ്ങള്‍ അവസാനിപ്പിക്കാനായില്ലെ. ഫാരിസ്‌ ഒളിച്ചു നടന്നു എന്നൊക്കെ ചുമ്മ പറഞ്ഞാല്‍ എങ്ങനെയാ. ഇന്റര്‍പോളിന്റെ വാറണ്ടൊന്നും ഇല്ലായിരുന്നല്ലോ അദ്ദേഹത്തിന്‌. എന്തെങ്കിലും കുറ്റം തെളിയിക്കാന്‍ പരസ്യമായി വെല്ലുവിളിച്ചിട്ട്‌ ഇതുവരെ ഒന്നും ചെയ്യാന്‍ പറ്റാത്തവര്‍ക്ക്‌ ഇനിയും ദുരൂഹതകള്‍ ആരോപിക്കാം. ഒളിച്ചു നടക്കുന്നവന്‍ ചാനലില്‍ വന്ന് അഭിമുഖം നല്‍കുകയോ കേസെടുക്കാന്‍ വെല്ലുവിളിക്കുകയോ ചെയ്യുകയില്ലല്ലോ? മാത്രവുമല്ല ഫാരിസിനെ വിവാദ നായകനാക്കി വളര്‍ത്തിയ മാതൃഭൂമി പോലും ഇപ്പോള്‍ VS ന്റെ പുതിയ ഫാരിസ്‌ പ്രസ്താവനയൊക്കെ ഉള്‍പ്പെജിലേക്ക്‌ തള്ളിയത്‌ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ.

ഇനി ദീപിക എന്ത്‌ വ്യക്തിപരമായ വിമര്‍ശനമാണ്‌ VS എതിരെ നടത്തിയത്‌. അന്ന് മറ്റ്‌ മാധ്യമങ്ങള്‍ നടത്തിയ ഫാന്‍ ക്ലബ്‌ ജല്‍പ്പനങ്ങള്‍ ദീപികയില്‍ വന്നില്ല. പിന്നെ വി.എസിന്റെ മകളുടെ മാര്‍ക്ക്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു. ADB വിഷയത്തില്‍ മുഖ്യമന്ത്രി കള്ളം പറയുന്നു എന്ന് പറഞ്ഞു പിന്നെ വീസിനെ സെന്‍ഷര്‍ ചെയ്തു എന്ന് പറഞ്ഞു. അല്ലാതെ എന്തെങ്കിലും വൃത്തികെട്ട പ്രചരണം വി.എസിയതിരെ നടത്തിയതായി പറയാമോ. തനിക്ക്‌ ഇഷ്ടമില്ലെങ്കില്‍ എന്തും വിളിച്ച്‌ പറയും എന്ന രീതിയാണ്‌ വി.എസ്‌ പിന്തുടര്‍ന്നത്‌

ഇനി തന്നെ സ്തുതിക്കുന്ന മാധ്യമങ്ങള്‍ക്ക്‌ ഒരു പോറല്‍ ഏല്ല്കുമ്പോഴും വി.എസ്‌ തന്റെ സ്നേഹ പ്രകടനങ്ങള്‍ നടത്തിയിരുന്നതും ഈ അവസരത്തില്‍ വെറുതെ ഓര്‍ക്കാം. SFI സംസ്ഥാന പ്രസിഡന്റ്‌ സിദ്ധു ജോയിക്കെതിരെ ഗോസിപ്പ്‌ കോളം എഴുതിയ മാതൃഭൂമി പത്രത്തിനെതിരെ സ്വരാജ്‌ നടത്തിയ പ്രസ്താവനയെപ്പറ്റി എന്തായിരുന്നു വി.എസിന്റെ കമന്റ്‌ മാതാപിതക്കള്‍ക്ക്‌ ജനിച്ചവരാരും അങ്ങനെ പറയില്ല എന്ന്. എന്തായലും ദീപിക വി.എസിനെപ്പറ്റി അത്തരം സിദ്ധു ജോയിയേപ്പറ്റി മാതൃഭൂമി എഴുതിയ നിലവാരത്തിലുള്ള ഗോസിപ്പ്‌ കോളങ്ങള്‍ എഴുതിയിട്ടില്ലല്ലോ. അന്നത്തെ തന്റെ ഏറ്റവും വലിയ സ്തുതിപാടക പത്രത്തിനെതിരെ ഒരു വന്ന് ഒരു പരാമര്‍ശം പോലും വി.എസിനെ പ്രകോപിപ്പിച്ചു എന്നത്‌ ഓര്‍ക്കുക.

kaalidaasan said...

ഫാരീസ് എന്നു കേള്‍ക്കുമ്പോള്‍ എനിക്ക് ഒരു ഭാവുകത്വം തന്നെയില്ല, പിന്നെയല്ലെ അതിഭാവുകത്വം . ഞാനല്ല ഫരീസിനെ ഈ ഹെയ്റ്റ് ക്ലബ്ബ് ഭാവുകത്വത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നത്. ഫരീസ് വെറുക്കപ്പെട്ടവന്‍ എന്നു വിളിക്കപ്പെടുമ്പോള്‍ രതി മൂര്‍ഛയുണ്ടാവുമെന്നു പറഞ്ഞതും ഞാനല്ല.

ഫാരീസ് എന്ന വ്യക്തി പൊതു ജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാതെ ഒളിച്ചു നടക്കുകയായിരുന്നു എന്നത് എല്ലാവര്‍ക്കും അറിയാം . അദ്ദേഹത്തിന്റെ സൌഹ്രുദ വലയത്തില്‍ കിരണ്‍ ഉണ്ടായിരുനു എന്ന് എല്ലാവര്‍ക്കും അറിയണമെന്നില്ല.
അദ്ദേഹത്തിന്, ഏതെല്ലാം വാറണ്ടുണ്ട് എന്നതൊന്നുമെനിക്കറിയേണ്ട വിഷയമല്ല. സിംഗപ്പൂരില്‍ നാഷണല്‍ കിഡ്നി ഫൌണ്ടേഷന്‍ എന്ന സ്ഥപനത്തിലെ തട്ടിപ്പു കേസില്‍ അദേഹം പ്രതിയാണെന്ന് എല്ലാവര്‍ക്കും അറിയാം .

അദ്ദേഹം ഒരു ദിവസം കൈരളി ചാനലില്‍ ഓടിക്കേറി വന്ന് അഭിമുഖം തന്നതല്ല എന്നുമെല്ലാവര്‍ ക്കും അറിയാം . കേരളത്തില്‍ കുറ്റം ചെയ്താലല്ലെ കേസെടുക്കന്‍ വെല്ലുവിളിക്കുന്ന്നതില്‍ അര്‍ത്ഥമുള്ളു. അത്രക്കു ധൈര്യമാണെങ്കില്‍ കിരണ്‍ അദ്ദേഹത്തെ സിംഗപ്പൂര്‍ വരെയൊന്നു കൊണ്ടുപോകാമോ?

മാത്രുഭൂമി ഏതു പേജിലാണ്, ഫാരീസിനേപറ്റി എഴുതുന്നത് എന്നത് വലിയ കാര്യമായി കിരണിനു തോന്നാം .ദീപികയില്‍ വന്നത്, ഇവിടെ കാണുന്ന തരത്തിലുള ഹെയിറ്റ് ക്ളബ് ജല്‍പ്പനങ്ങളായിരുന്നു. അതിനെതിരെ പ്രതികരിക്കാന്‍ വി എസിന്‌ എല്ലാ അവകാശവുമുണ്ട്. കിരണ്‍ അതില്ലാ എന്നു പറഞ്ഞാല്‍ യാതൊരു കാര്യവുമില്ല. അതിനു വിലയുമില്ല.

സ്വരാജ് ഉപയോഗിച്ച പിത്രു ശൂന്യര്‍ എന്ന വാക്കിനേക്കുറിച്ചാണ്, വി എസ് പ്രതികരിച്ചത്. കിരണിന്റെ കുടുംബത്തില്‍ തന്തയില്ലാത്തവന്‍ എന്നത് ബഹുമാനപൂര്‍വം ഉപയോഗികുന്ന വാക്കായിരിക്കാം . പക്ഷെ എല്ലാവരും അങ്ങനെയാവണമെന്നില്ല.

മാരീചന്‍ said...

പ്രതികരിച്ചവര്‍ക്ക് നന്ദിയുടെ ഓണപ്പൂക്കള്‍.

I will publish, right or wrong. Frauds are my theme, let satire be my song എന്ന് എഴുതി പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബ്ലോഗില്‍ നിഷ്പക്ഷത പ്രതീക്ഷിക്കരുതെന്ന് വിനയപൂര്‍വം അറിയിക്കട്ടെ.

ജയരാജന്‍, എല്ലായ്പോഴും ഒരേ നിലവാരം പുലര്‍ത്താന്‍ ആര്‍ക്കും കഴിയില്ലല്ലോ.

ചൈനാക്കാര്‍ക്ക് നല്‍കിയ ഉറപ്പ്, സഖാവ് അച്യുതാനന്ദനും മുര്‍ഡോക്ക് നല്‍കിയിരിക്കണം. സഖാവിനെ കളിയാക്കുന്ന തമാശപ്പരിപാടികള്‍ ഇനി ഏഷ്യാനെറ്റില്‍ ഉണ്ടാകാന്‍ വഴിയില്ല. ഫാരീസ് അബൂബേക്കറെക്കാള്‍ വമ്പന്‍ മാഫിയയായ റൂപ്പര്‍ട്ട് മുര്‍ഡോക്ക് ഇതുവരെ വിഎസിനും വേണ്ടപ്പെട്ടവര്‍ക്കും വെറുക്കപ്പെട്ടവനാവാത്തതിന് കാരണം വേറൊന്നാവില്ല തന്നെ...

ഇതേപ്പിടിച്ചു വിമര്‍ശിച്ചു തളര്‍ന്നവരെ നോക്കി, ഒന്നു ചിരിച്ചോട്ടെ...

മാരീചന്‍ said...

കാളിദാസന്..
മാരീചന്‍ നിഷ്പക്ഷത നടിക്കാന്‍ ശ്രമിക്കുകയാണെന്നും പരാജയത്തില്‍ മുങ്ങിക്കുളിച്ച് നിലവിളിക്കുകയാണെന്നും തട്ടിവിട്ടിരിക്കുന്നത് കണ്ടു. മാരീചന്‍ നിഷ്പക്ഷനാണെന്ന് ഏത് വെറുക്കപ്പെട്ടവനാണ് താങ്കള്‍ക്ക് രഹസ്യവിവരം തന്നതെന്ന് എനിക്കറിയില്ല..
സിപിഎമ്മിലെ വിഎസ് പിണറായി തര്‍ക്കത്തിലെ പക്ഷം ചേരലാണ് താങ്കള്‍ ഉദ്ദേശിച്ചതെങ്കില്‍, പ്രിയ സുഹൃത്തേ ഇതാണെന്റെ നിലപാട്.

എനിക്കെഴുതാന്‍ കഴിയുന്നതിന്റെ ഏറ്റവും മോശപ്പെട്ട ഭാഷയില്‍ രാഷ്ട്രീയ കാപട്യങ്ങളെന്ന് എനിക്ക് തോന്നുന്നവരെക്കുറിച്ച് എഴുതാനാണ് ഈ ബ്ലോഗ്.. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയകാപട്യമാണ് വിഎസ് അച്യുതാനന്ദന്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. അക്കാര്യത്തില്‍ പിണറായി വിജയന്‍ വിഎസിന് കാതങ്ങള്‍ പിന്നിലാണ്. ഒരു മത്സരത്തിന് തീര്‍ത്തും അശക്തനും.( കേരള മുഖ്യന്റെ ഓണക്കാല തരികിടയെക്കുറിച്ച് ഒരു ലേഖനം തയ്യാറായി വരുന്നുണ്ട്. ഉടന്‍ പ്രതീക്ഷിക്കുക..)

കാളിദാസന്, വിഎസിനോടുളള ഭക്തിയോ, പിണറായിയോടുളള വെറുപ്പോ പങ്കുവെയ്ക്കാനോ, അനുകരിക്കാനോ എനിക്ക് തീരെ താല്‍പര്യമില്ല. വാഴ്ത്തുമൊഴികളുടെയും ശാപവചനങ്ങളുടെയും പിന്നാമ്പുറങ്ങള്‍ അറിയാന്‍ അത്യാവശ്യം മാര്‍ഗങ്ങള്‍ ഈയുളളവനും ഉണ്ട്. ഒരു കാളിദാസന്റെയും ട്യൂഷന്‍ ക്ലാസ് അക്കാര്യത്തില്‍ വേണ്ട.

കിരണ്‍ തോമസ് തോമ്പില്‍ said...

എന്റെ കാളിദാസ ഫാരിസിനെതിരെ സിങ്കപ്പൂരില്‍ ക്രിമിനല്‍ കേസണ്‍നും ഇല്ല. മാത്രവുമല്ല ഫാരിസ്‌ പിടികിട്ടാപ്പുള്ളിയുമല്ല. പിടികിട്ടാപ്പുള്ളിയെങ്കില്‍ ഒരു ഇന്റര്‍പോള്‍ വാറണ്ടുണ്ടെങ്കില്‍ അറസ്റ്റു ചെയ്യാവുന്നതെ ഉള്ളൂ ഫാരിസിനെ. അങ്ങനെ ഒന്നും ഇല്ലാത്ത ഫാരിസിനെപ്പറ്റി കഥകള്‍ മെനയുകയാണ്‌ കാളിദാസന്‍

ഇനി ഫാരിസ്‌ എന്താണ്‌ കിഡ്‌ണി ഫൗന്‍ഡേഷനുമായി ഫാരിസിനെതിരെ സിവില്‍ കേസ്‌ മാത്രമേ നിലവിലുള്ളൂ. കുറ്റവാളിയയ ദുരൈ മുഖേന ലഭിച്ച സോഫ്റ്റ്‌ വെയര്‍ കോണ്ട്രാക്ട്‌ മുഖേനയാണ്‌ ഫാരിസ്‌ ഫൗന്‍ഡെഷനുമയി ബന്ധപ്പെടുന്നത്‌.

പിന്നെ ഫാരിസ്‌ ജനങ്ങളുടെ ഇടയില്‍ നിന്ന് ഒളിച്ച്‌ താമസിക്കുകയയിരുന്നു എന്നൊക്കെപ്പറഞ്ഞല്‍ എന്താ കാളിദാസ അര്‍ത്ഥം.ഫാരിസ്‌ പത്രം നടത്തുന്നു. ഇന്ത്യയിലും പുറത്തും സഞ്ചരിക്കുന്നു. കോഴിക്കോട്ട്‌ താമസിക്കുന്നു. ദീപികയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നു. ഇതൊക്കെ നടക്കുമ്പോള്‍ എങ്ങനെ അദ്ദേഹം ഒളിച്ചു കഴിയുകയാണ്‌ എന്ന് പറയും. പിന്നെ ഒരു പത്രം നടത്തുന്നുണ്ടെങ്കില്‍ അതില്‍ മുഴുവന്‍ സ്വന്തം പടവും വാര്‍ത്തയും അടിച്ചു വരണമെന്ന് വിചരിക്കുന്ന പത്രമുതലാളികളെ കണ്ട്‌ ശീലിച്ചവര്‍ക്ക്‌ അങ്ങനെ അല്ലാത്തവര്‍ ഒളിച്ചു നടക്കുന്നവരാണ്‌ എന്നൊക്കെപ്പറയാം. ഫോട്ടോ പോലും കിട്ടാനില്ല എന്നൊക്കെയാണ്‌ അക്കാലത്ത്‌ മാതൃഭൂമി തട്ടിവിട്ടത്‌ എന്നോര്‍ക്കുക. പിന്നെ എല്ലാ വിവാദവും കത്തി നില്‍ക്കുമ്പോള്‍ ഒളിച്ചു നടക്കുന്നവന്‍ എന്തിന്‌ ഒരു അഭിമുഖം നല്‍കണം. നിലവില്‍ പുറത്തു വന്നിട്ടുള്ള ഒരു വാര്‍ത്തയും ഫാരിസ്‌ ക്രിമിനലാണ്‌ എന്ന രീതിയില്‍ ഉള്ളതല്ല.

ഇനി റിയല്‍ എസ്റ്റേറ്റ്‌ കച്ചവടക്കാരന്‍ എന്ന രീതിയില്‍ എന്ത്‌ തെറ്റാണ്‌ ഫാരിസ്‌ ചെയ്തത്‌

1) വില കുറച്ച്‌ ഭൂമി രജിസ്റ്റര്‍ ചെയ്തോ

2) അര്‍ഹിക്കുന്നതില്‍ കവിഞ്ഞ്‌ ഭൂമി കൈവശം വച്ചോ

3) സര്‍ക്കാര്‍ ഭൂമി കൈയേറീയോ

4) ആള്‍ക്കാരെ നിര്‍ബന്ധപ്പൂര്‍വ്വം ആട്ടിയോടിച്ച്‌ ഭൂമി കൈക്കലാക്കിയോ

5) മൂന്നാര്‍ പോലുള്ള പ്രദേശനങ്ങളില്‍ കള്ളപ്പട്ടയ ഭൂമി ഉണ്ടാക്കിയോ

നിലവില്‍ നിന്നിരുന്ന നിയമങ്ങള്‍ ഉപയോഗിച്ച്‌ റിയല്‍ എസ്റ്റേറ്റ്‌ കച്ചവടം നടത്തി. അലെങ്കില്‍ ഉയര്‍ന്ന വില നല്‍കി ഭൂമി വാങ്ങി. ഇനി ഉയര്‍ന്ന വില നല്‍കി ഭൂമി വാങ്ങിയത്‌ കള്ളപ്പണമുപയോഗിച്ചോ കള്ള നോട്ട്‌ ഉപയോഗിച്ചോ ആണ്‌ എന്ന ആരോപണമൊന്നും ഫാരിസിനെതിരെ ഇതുവരെ തെളിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

പിന്നെ തന്തയില്ലാത്തവന്‍ എന്ന വാക്കിനെപ്പറ്റി ഒക്കെ കാളിദസന്‍ വികാരം കൊള്ളാന്‍ വരട്ടെ പണ്ട്‌ ആന്റണി ഭരിക്കുമ്പോള്‍ നമ്മുടെ ഇതേ മുത്ത്‌ വി.എസ്‌ CPM കാലഹരണപ്പെട്ടവരുടെ പാര്‍ട്ടിയാണ്‌ എന്ന് ആന്റണി പറഞ്ഞപ്പോള്‍ അത്‌ തന്തയില്ലാത്തവരുടെ നിലപാടാണ്‌ എന്ന് വി.എസ്‌ പ്രതികരിച്ചിട്ടുണ്ട്‌. CPM ഉം പ്രതിപക്ഷ നേതാവും മാന്യത പഠിക്കണം എന്നും ആന്റണി 2004 ഇല്‍ പറഞ്ഞിട്ടുണ്ട്‌. അപ്പോള്‍ ഈ തന്തയില്ല പ്രയോഗമൊക്കെ വി.എസിനു നടത്തമെങ്കില്‍ സമാനമായവ സ്വരാജ്‌ നടത്തുമ്പോള്‍ വികാരം കൊള്ളുന്നതിന്റെ ഗുട്ടന്‍സ്‌ മറ്റേതാണ്‌ അതായത്‌ തന്റെ സ്തുതിപാഠകര്‍ക്ക്‌ ഒരു പോറല്‍ പോൂം ഏല്‍പ്പിക്കാതെ അദ്ദേഹം നോക്കും. അതിന്‌ സ്വന്തം പാര്‍ട്ടിക്കാരനെ മാതാപിതക്കള്‍ക്ക്‌ പിറക്കാത്തവന്‍ എന്ന് അധിക്ഷേപിക്കും. എത്ര മഹത്തരമായ പ്രയോഗങ്ങള്‍. എന്റ കാളിദാസ നമിച്ചു.

kaalidaasan said...

മാരീചന്,

മാരീചന്‍ നിഷ്പക്ഷനണെന്ന്, ഈ ബ്ളോഗില്‍ തന്നെയാണ്, അഭിപ്രായം വന്നത്. ആ നിഷ്പക്ഷത ഇല്ലതായെന്നും ഇവിടെ തന്നെയാണ്, അഭിപ്രായം ഉണ്ടായതും . അവര്‍ വെറുക്കപ്പെട്ടവരാണോ അല്ലയോ എന്ന്, മാരീചനു തീരുമാനിക്കാം .

താങ്കള്‍ എഴുതാന്‍ കഴിയുന്ന ഏതു ഭാഷയില്‍ വേണമെങ്കിലും എഴുതി ക്കോളൂ. അതു പാടില്ല എന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷെ എല്ലാവരും ആ അഭിപ്രായങ്ങളോട് യോജിക്കണം എന്നു വാശി പിടിക്കുന്നതെന്തിനാണ്? വി എസിനേക്കുറിച്ച് താങ്കള്‍ക്ക് എന്തു വേണമെങ്കിലും വിശ്വസിക്കാം . അതു പോലെ തന്നെ വി എസിനേക്കുറിച്ച് വിശ്വസിക്കാനുള്ള അവകാശം എനിക്കുമുണ്ട്. അതു ഞാന്‍ ഇവിടെ രേഖപ്പെടുത്തി എന്നു മാത്രം .

എനിക്കു വി എസിനോട് ഭക്തിയോ പിണറയിയോട് വെറുപ്പോ ഇല്ല. അതു കൊണ്ടാണ്, ഞാന്‍ ഭാവനയില്‍ നിന്നും ഇല്ലാത്ത കാര്യം എഴുതാത്തത്. താങ്കള്‍ ചെയ്ത പോലെ പിണറായി പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്നു തീരുമാനിച്ച് എനിക്കും ഒരു ലേഖനം എഴുതാം . വെറുപ്പില്ലാത്തതു കൊണ്ട് ഞാന്‍ അതു ചെയ്യുന്നില്ല.

താങ്കള്‍ എഴുതിയതു പോലെ ഞാനും എന്റെ അഭിപ്രായം എഴുതി. അത് എല്ലാവരും വിശ്വസിക്കണമെന്നും എനിക്കഭിപ്രായമില്ല.
പിന്നാമ്പുറങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതു കുറച്ചുപേര്‍ക്കു മാത്രം പതിച്ചു കിട്ടയതല്ല.

kaalidaasan said...

കിരണ്‍ ,

ഫാരീസിനെതിരെ സിംഗപ്പൂരില്‍ ക്രിമിനല്‍ കേസുണ്ടെന്നു ഞാന്‍ പറഞ്ഞില്ല. കുറ്റവാളിയാണെന്നേ പറഞ്ഞുള്ളൂ. ആ കേസിന്റെ വിവരം ഇവിടെ തന്നെ ഒരാള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍പോള്‍ വാറണ്ടു പുറപ്പെടുവിക്കണൊ വേണ്ടയോ എന്നത് സിം ഗപ്പുറിന്റെ കാര്യമാണ്. ഒന്നുമില്ലാത്ത ഫാരീസ് എന്നത്, ഫാന്‍ ക്ളബ് രോഗത്തിന്റെ ലക്ഷണമാണ്.

ഫാരീസ് ഒളിച്ച് നടക്കുക തന്നെയായിരുന്നു. അദ്ദേഹം പങ്കെടുത്ത ഒരു ചടങ്ങിന്റെയും ചിത്രമോ അദ്ദേഹത്തിന്റെ ഫോട്ടോയോ ഒരു പ്രസ്ദ്ധീകരണത്തിലും വന്നിട്ടില്ല. അതു കേരളത്തില്‍ ഒരു ചര്‍ച്ച വിഷയമായപ്പോള്‍ , കൈരളിയില്‍ ജോണ്‍ ബ്രിട്ടാസ് അദ്ദേഹത്തെ വളരെ ക്ളേശിച്ച് കണ്ടു പിടിച്ച് ഒരു അഭിമുഖം തരപ്പെടുത്തി. അതിനു വേണ്ടി സഹിച്ച ത്യാഗങ്ങള്‍ ജോണ്‍ തന്നെ ആമുഖമായി അന്നു പറയുകയും ചെയ്തിരുന്നു. പൊതു രംഗത്തുഇള്ള ഒരു വ്യക്തിയെ കണ്ടെത്താന്‍ ഇത്ര ക്ളേശം സഹിക്കേണ്ടതായിട്ടില്ല. കോഴിക്കോട്ട് താമസികുന്ന ഒരാളെ ചെന്നയില്‍ പോയി അഭിമുഖം നടത്തേണ്ട ആവശ്യമില്ല.

അറ്റലസ് രാമ ചന്ദ്രനേപ്പോലെ ദിവസവും പടം അച്ചടിച്ചു വരുന്നത് നല്ലതല്ല. പക്ഷെ ഒരിക്കലെങ്കിലും ഒരു പടം പോലും അച്ചടിച്ചു വരാത്തത് , ദുരൂഹതയുണ്ടാക്കുന്ന കാര്യമാണ്. ആ ദുരൂഹതയേ കേരളം പങ്കു വച്ചുള്ളൂ.

മാത്രുഭൂമിയും ദേശാഭിമാനിയും തമ്മില്‍ നടന മാധ്യമ യുദ്ധത്തില്‍ , ഫാരിസ് ഒരു കഥാപാത്രമായി. മാത്രുഭൂമി ഫാരീസിനെ എതിര്‍ത്തു പലതും എഴുതി. ദേശാഭിമാനി അതിനെയെല്ലം തടുക്കാനും ശ്രമിച്ചു. കൈരളി അതില്‍ പങ്കു ചേര്‍ ന്നു.

സി പി എമ്മിന്റെ പല പരിപാടികള്‍ക്കും ഫാരീസ് പണം നല്‍ കി സഹായിച്ചു. അത ഫരീസ് അഭിമുഖത്തില്‍ പറഞ്ഞതുമാണ്. ദേശാഭിമാനി ഫാരീസിനെ ന്യയീകരിച്ചുകൊണ്ട് നിലപാടെടുത്തപ്പോള്‍ , ജനങ്ങള്‍ പലതും സംശയിച്ചു.അങ്ങനെയാണ്, ആരാണ്, ഫാരീസ് എന്ന ചോദ്യം വന്നത്. ആ അന്വേഷണമാണ്, അദ്ദേഹം പൊതു രംഗത്തു പ്രത്യക്ഷപ്പെടാത്ത വ്യക്തിയാണെന്ന് തിരിച്ചറിവ്, കേരളീയര്‍ക്കുണ്ടാക്കിയതും .

ഫാരിസ് വില കൂട്ടി ഭൂമി രെജിസ്റ്റര്‍ ചെയ്തു എന്നാണ്, ഒരു ആരോപണം . അത് എന്തായാലും സ്വാഭാവിക മല്ല. അര്‍ഹിക്കുന്നതിലും കൂടൂതല്‍ ഭൂമികൈവശം വച്ചോ എന്നത് അന്വേഷണത്തില്‍ പുറത്തു വരും . എവിടെയൊക്കെ കളപ്പട്ടയ ഭൂമി ഉണ്ടാക്കി എന്നതും പുറത്തു വരും . കേരളത്തില്‍ പലയിടത്തും ബിനാമി പേരുകളില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട് എന്നാണ സംസാരം . ഇങ്ങനെയുള്ള ഒരു വ്യക്തിക്ക് എങ്ങനെ സി പി എമ്മിന്റെ സദസ്സുകളില്‍ സ്വീകാര്യത വന്നു എന്നതാണ്, ജനങ്ങളുടേ ചോദ്യം . താജിനു പഞ്ച നക്ഷത്ര ഹോട്ടല്‍ നടത്താമെങ്കില്‍ പാര്‍ട്ടിക്കും ആവാം എന്ന ന്യായീകരണമാണതെങ്കില്‍ , സി പി എം പോലെയുള്ള പാര്‍ട്ടിക്ക് ചേര്‍ന്നതല്ല.


വി എസ് ആന്റണിയുടെ അഭിപ്രായം തന്തയില്ലാത്തവരുടെ നിലപാടാണെന്നു പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതു വിമര്‍ ശിക്കപ്പെടേണ്ടതാണ്.

വി എസ് സ്വന്തം പാര്‍ട്ടിക്കാരനെ തന്തക്കു പിറക്കാത്തവന്‍ എന്നു പറഞ്ഞു എന്നത് ഒരു ഹെയിറ്റ് ക്ളബ് ലെവല്‍ കമന്റയി പോയി. സ്വരാജ് , മാത്രുഭൂമിയില്‍ എഴുതുന്നവരെ പിതൃ ശൂന്യര്‍ എന്നു വിളിച്ചല്ലോ എന്നു പത്ര ലേഖകര്‍ പറഞ്ഞപ്പോഴാണ്, നല്ല മാതാ പിതാക്കള്‍ ക്ക് ജനിച്ചവര്‍ അങ്ങനെ പറയാന്‍ പാടില്ല എന്നു വി എസ് പറഞ്ഞത്. അത് എത്ര വലിച്ചുനീട്ടിയാലും , സ്വരാജിന്റെ മതപിതാക്കള്‍ നല്ലവരല്ല എന്നുള്ള അര്‍ത്ഥമേ വരൂ. ഹെയിറ്റ് ക്ളബ് അം ഗത്വത്തിന്റെ കണ്ണട വച്ചിരിക്കുന്നതു കൊണ്ടാണ്, വി എസ് സ്വന്തം പാര്‍ട്ടിക്കാരനെ തന്തയില്ലാത്തവന്‍ എന്നു വിളിച്ചു എന്നു തോന്നുന്നത്.

kaalidaasan said...

ചൈനാക്കാര്‍ക്ക് നല്‍കിയ ഉറപ്പ്, സഖാവ് അച്യുതാനന്ദനും മുര്‍ഡോക്ക് നല്‍കിയിരിക്കണം. സഖാവിനെ കളിയാക്കുന്ന തമാശപ്പരിപാടികള്‍ ഇനി ഏഷ്യാനെറ്റില്‍ ഉണ്ടാകാന്‍ വഴിയില്ല. ഫാരീസ് അബൂബേക്കറെക്കാള്‍ വമ്പന്‍ മാഫിയയായ റൂപ്പര്‍ട്ട് മുര്‍ഡോക്ക് ഇതുവരെ വിഎസിനും വേണ്ടപ്പെട്ടവര്‍ക്കും വെറുക്കപ്പെട്ടവനാവാത്തതിന് കാരണം വേറൊന്നാവില്ല തന്നെ...

ഇതേപ്പിടിച്ചു വിമര്‍ശിച്ചു തളര്‍ന്നവരെ നോക്കി, ഒന്നു ചിരിച്ചോട്ടെ...


മുന എവിടേക്കെന്നു മനസിലായി. എന്റെ മാരീചാ, ഇതിനേപ്പിടിച്ച് വിമര്‍ശിച്ചു ആരും തളര്‍ന്നില്ല. ഇതിലെ അഭാസത്തരം ഓര്‍ത്തു ഇപ്പോഴും ചിരിക്കുകയാണ്. രണ്ടാം ഭൂപരിഷ്കരണം വി എസിന്റെ വായില്‍ തിരുകിയതു പോലെ, വി എസിനു മുര്‍ഡോക്ക് എന്തോ ഉറപ്പു കൊടുത്തു എന്നു സ്വപ്നം കാണാനുള്ള അവകാശം മാരീചനുണ്ട്. പക്ഷെ വി എസിനെ വിമര്‍ശിച്ചാല്‍ മൂക്കു ചെത്തിക്കളയുമെന്ന ഒരു ഭീക്ഷണി വി എസ് നല്‍കിയെന്നും അതു കേട്ടു പാവം മുര്‍ഡോക്ക് വാലും ചുരുട്ടി ഒരു സാഷ്ടാംഗ പ്രണാമം വി എസിന്റെ മുമ്പില്‍ നടത്തി എന്നും വിശ്വസിക്കാന്‍ , കേരളീയരെല്ലാം മാരീച വര്‍ഗ്ഗത്തിലല്ലല്ലോ പിറന്നത്. വി എസ് അനുവദിച്ചില്ലായിരുന്നെങ്കില്‍ മുര്‍ഡോക്ക് വാലും പൊക്കി ഓടിയേനെ എന്നു വിശ്വസിക്കാന്‍ മാത്രം കളിമണ്ണും അവരുടെ തലയില്‍ ഇല്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

ഫാരിസ്‌ വിവാദം ഉണ്ടായിട്ട്‌ വര്‍ഷം ഒന്നായി. ഇതുവരെ ഒന്നും കണ്ടെത്താനും കഴിഞ്ഞിട്ടില്ല മാത്രവുമല്ല ഒരു കേസു പോലും എടുക്കാന്‍ കഴിഞ്ഞിട്ടില്ല. റിയല്‍ എസ്റ്റേറ്റ്‌ മാഫിയ ഭീകരന്‍ എന്നൊക്കെപ്പറഞ്ഞ്‌ ഭീകരതയുണ്ടാക്കാം എന്നല്ലാതെ തെളിവുകളോ കേസോ ഉണ്ടക്കുകയാണ്‌ ഒരാളേ തളക്കാന്‍ ഏറ്റവും എളുപ്പം. കേരളത്തിലെ പ്രമുഖ മാധ്യമങ്ങളേല്ലാം പരസ്യമായി രംഗത്ത്‌ വന്നിട്ടും ഒരു തെളിവും സംഘടിപ്പിച്ച്‌ ഫാരിസിനെ ഒതുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രശ്നം വേറേയാണ്‌.

ഇനി ഫാരിസ്‌ പങ്കെടുക്കുന്ന ചടങ്ങിന്റെ ഫോട്ടോ കൊടുത്തില്ല എന്നൊക്കെപ്പറയുന്നത്‌ ബാലിശമല്ലേ. അദ്ദേഹം ദീപികയുടെ ഓഫിസില്‍ പോകുന്നുണ്ടായിരുന്നു അദ്ദേഹത്തിന്റെ പത്രം മുഖ്യമന്ത്രിയേ ശക്തമായി വിമര്‍ശിക്കുന്നു. കേരളം മുഴുവന്‍ അദ്ദേഹം സഞ്ചരിക്കുന്നു. പാന്‍ കാര്‍ഡ്‌ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ പാസ്പോര്‍ട്ട്‌ എന്നിവ കൈവശം വയ്ക്കുന്നു. ഇതൊക്കെ ഉണ്ടായിട്ടും ഫോട്ടോ പോലും കിട്ടാനില്ല എന്ന് പറഞ്ഞ്‌ വാര്‍ത്ത എഴുതി വിവാദ നായകനായി മാറിയ ആളാണ്‌ ഫാരിസ്‌. ഒളിച്ച്‌ നടക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ വിവാദങ്ങളില്‍ പെടുമോ. ഒരു അനക്കവും ഉണ്ടാക്കാതെ പതുങ്ങി ഇരിക്കുകയെ ഉള്ളൂ

പിന്നെ പത്രത്തില്‍ ഫോട്ടോ വരണമോ വേണ്ടയോ എന്നൊക്കെ ഉള്ളത്‌ ഒരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്‌. M.P. വീരേന്ദ്രകുമാറിനെയും മത്തുക്കുട്ടിച്ചായനെയുമൊക്കെ കണ്ട്‌ ശീലിച്ചവര്‍ക്ക്‌ അങ്ങനെ ചിന്തിക്കാതെ തരമില്ല. ഇനി .

ഇനി ബ്രിട്ടാസിന്റ കള്ളക്കഥയൊന്നും തെളിവായി തരല്ലെ എന്റെ കാളിദാസാ. ഇനി അത്‌ പറഞ്ഞാല്‍ പോലും അല്‍പം യുക്തി ഭദ്രമായി പറയണമെന്ന് അപേക്ഷിക്കുന്നു. കോഴിക്കോട്‌ താമസിക്കുന്ന ആളേ ചെന്നൈയി പോയി എന്തിനു കണ്ടു എന്ന ചോദ്യത്തില്‍ തന്നെ എല്ലാം പോയില്ലെ. ഫാരിസിനു ചെന്നയില്‍ ബിസിനസ്‌ ഉണ്ട്‌ എന്ന് കാളിദാസനറിയത്തതാണോ. ചെന്നയില്‍ കണ്ണ്‍ ചികിത്സക്ക്‌ പോയ പാലാളി ഫാരിസ്ന്റെ വീട്ടില്‍ താമസിച്ചു എന്നൊക്കെ അക്കാലത്ത്‌ ഉണ്ടായ വിവാദങ്ങള്‍ ഓര്‍മ്മയില്ലേ ?ബാലിശമായ വാദങ്ങള്‍ നിര്‍ത്തൂ ദയവായി

ഇനി സ്വരാജ്‌ എന്താണ്‌ പറഞ്ഞത്‌ SFI ക്കെതിരെ വ്യാജവാര്‍ത്തകള്‍ ചമക്കുന്ന പത്രങ്ങളേ ഉദ്ദ്യേശിച്ച്‌ പിതൃശൂന്യമായ മാധ്യമ പ്രവര്‍ത്തനം എന്നാണ്‌ പ്രയോഗിച്ചത്‌ . അതും അനഭലഷണിയമായ പത്രപ്രവര്‍ത്തനത്തെപ്പറ്റി കേസരി ബാലകൃഷ്ണന്‍ പിള്ളയുടെ പ്രയോഗമാണ്‌ ഇത്‌ എന്ന് പറഞ്ഞുകൊണ്ട്‌. അതിന്‌ കാരണമായത്‌ SFI സംസ്ഥാന പ്രസിഡന്റ്‌ സിന്ധു ജോയിക്കെതിരെ മാതൃഭൂമിയുടെ ഗോസിപ്പ്‌ കോളത്തില്‍ വന്ന പരാമര്‍ശത്തെ തുടര്‍ന്ന്.

സ്വന്തം സഖാക്കളെക്കാള്‍ വലുത്‌ അന്ന് അച്ചുതാനന്ദനെ വാനോളം പുകഴ്ത്തുകയും മറുപക്ഷത്തെ ഇകഴ്‌ത്തുകയും ചെയ്തിരുന്ന മാതൃഭൂമിക്കെതിരെ വന്ന ഒരു പരാമര്‍ശം പോലും വി.എസിനെ ചൊടിപ്പിക്കുന്നു. തന്നെ വിമര്‍ശിക്കുന്നവരെ വെറുക്കപ്പെട്ടവന്‍ എന്ന് വിളിക്കുന്ന ആതെ ആര്‍ജ്ജവം തന്നെ സ്തുതിക്കുന്നവരെ ആരെങ്കിലും തൊട്ടാല്‍ അതെ നാണയത്തില്‍ തിരിച്ചടിക്കാനും വി.എസ്‌ ശ്രമിച്ചിരുന്നു എന്നത്‌ ചരിത്രം. സ്വന്തം പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടന നേതാവിനെതിരെ ഗോസിപ്പ്‌ എഴുതിയതിനേത്തുടര്‍ന്നാണ്‌ ഈ പരാമര്‍ശം വന്നതെന്ന കാര്യം പോലും വി.എസ്‌ പരിഗണിച്ചില്ല എന്നത്‌ പ്രത്യേകം ശ്രദ്ധിക്കുക.ഇതാണ്‌ കാപട്യത്തിന്റെ 916 മുദ്ര എന്ന് പറയുന്നത്‌

മാരീചന്‍‍ said...

കാളിദാസോ.......താങ്കള്‍ ഇത്ര തമാശക്കാരനാണെന്ന് ഞാനറിഞ്ഞില്ല. സത്യം.

രണ്ടാം ഭൂപരിഷ്കരണത്തെക്കുറിച്ച് താങ്കള്‍ ഓരോ പോസ്റ്റിലും കയറിയിറങ്ങി നട്ടാല്‍ കുരുക്കാത്ത പച്ചക്കളളം തട്ടിവിടുകയാണല്ലോ ചെല്ലാ... തൊലിക്കട്ടിയ്ക്കു മുന്നില്‍ നമോവാകം. ഉളുപ്പില്ലായ്മയുടെ ബ്ലോഗവതാരത്തിനു മുന്നില്‍ ചെങ്കൊടി താഴ്ത്തുന്നു.

രണ്ടാം ഭൂപരിഷ്കരണമെന്ന് വിഎസ് അച്യുതാനന്ദന്‍ എവിടെയും പറഞ്ഞിട്ടില്ലെങ്കില്‍, രണ്ടാം ഭൂപരിഷ്കരണം വിപ്ലവ വായാടിത്തമാണെന്ന പ്രസ്താവന കേട്ടപ്പോള്‍ വിഎസ് എന്തിനായിരുന്നു സ്വന്തം പാര്‍ട്ടിയ്ക്കു നേരെ പത്രസമ്മേളനത്തില്‍ ഉറഞ്ഞു തുളളിയത് എന്ന ചോദ്യം കേട്ടില്ലെന്ന് നടിക്കുന്ന അതിബുദ്ധി കെങ്കേമം.

എല്ലാവരും മാരീചന്റെ അഭിപ്രായങ്ങളോട് യോജിക്കണം എന്ന് വാശിയൊന്നുമില്ല. വസ്തുതകള്‍ ചൂണ്ടിക്കാട്ടിയുളള വിമര്‍ശനങ്ങളോട് എന്നും ബഹുമാനമേയുളളൂ. എന്നാല്‍ ഭ്രാന്തിന്റെ വക്കിലെത്തിയ വ്യക്തിപൂജയില്‍ നിന്നും താങ്കളൊഴുക്കുന്ന ജല്‍പനങ്ങള്‍ വിമര്‍ശനത്തിന്റെ പട്ടികയിലല്ല വരുന്നത്. അതിന് പേര് വേറെയാണ്.

ഭാവനയില്‍ നിന്നാണ് ഈ ബ്ലോഗിലെ ലേഖനങ്ങള്‍ പിറക്കുന്നതെന്ന ഗവേഷണ ഫലത്തിനും പൂച്ചെണ്ടുകള്‍. മനോവൈകല്യം പുറത്തു വരുന്നത് പല തരത്തിലാണ്.

പറയാത്തതു പറഞ്ഞെന്നും നടക്കാത്തത് എഴുതിയെന്നും താങ്കള്‍ ആവര്‍ത്തിച്ച് അലമുറയിട്ടെന്നു വിചാരിച്ച് അത് സത്യമാകില്ല. നട്ടാല്‍ കുരുക്കാത്ത നുണ ഒരുളുപ്പിമില്ലാതെ ആവര്‍ത്തിച്ച് എഴുതാന്‍ ചില്ലറ തൊലിക്കട്ടിയൊന്നും പോരല്ലോ. കഴിവിന്റെ പരമാവധി ശ്രമിച്ചോളൂ.

എല്ലാവര്‍ക്കും കാളിദാസന്റെ തലച്ചോറല്ലല്ലോ.. ബാക്കി വിധി തീര്‍പ്പ് വായനക്കാര്‍ക്ക് വിടുന്നു.

എനിക്കിഷ്ടപ്പെട്ട ഗംഭീരന്‍ തമാശ ദേ കിടക്കുന്നു.. വായിച്ചു ചിരിക്കുകയോ ബോധം കെടുകയോ ചെയ്യാം..

രണ്ടാം ഭൂപരിഷ്കരണം വി എസിന്റെ വായില്‍ തിരുകിയതു പോലെ, വി എസിനു മുര്‍ഡോക്ക് എന്തോ ഉറപ്പു കൊടുത്തു എന്നു സ്വപ്നം കാണാനുള്ള അവകാശം മാരീചനുണ്ട്. പക്ഷെ വി എസിനെ വിമര്‍ശിച്ചാല്‍ മൂക്കു ചെത്തിക്കളയുമെന്ന ഒരു ഭീക്ഷണി വി എസ് നല്‍കിയെന്നും അതു കേട്ടു പാവം മുര്‍ഡോക്ക് വാലും ചുരുട്ടി ഒരു സാഷ്ടാംഗ പ്രണാമം വി എസിന്റെ മുമ്പില്‍ നടത്തി എന്നും വിശ്വസിക്കാന്‍ , കേരളീയരെല്ലാം മാരീച വര്‍ഗ്ഗത്തിലല്ലല്ലോ പിറന്നത്. വി എസ് അനുവദിച്ചില്ലായിരുന്നെങ്കില്‍ മുര്‍ഡോക്ക് വാലും പൊക്കി ഓടിയേനെ എന്നു വിശ്വസിക്കാന്‍ മാത്രം കളിമണ്ണും അവരുടെ തലയില്‍ ഇല്ല.

മാരീചന്‍‍ said...

ഫാരീസിനെതിരെ സിംഗപ്പൂരില്‍ ക്രിമിനല്‍ കേസുണ്ടെന്നു ഞാന്‍ പറഞ്ഞില്ല. കുറ്റവാളിയാണെന്നേ പറഞ്ഞുള്ളൂ.

എന്നാ വാദം... അമ്പമ്പോ...കാളിദാസന്‍ കുറ്റവാളിയാണെന്നെങ്ങാനും മുദ്ര കുത്തിയാല്‍ തീര്‍ന്നു അവന്റെ കാര്യം. വെറുക്കപ്പെട്ടവന്‍ എന്ന വിളി പിന്നെയും സഹിക്കാം.

ഫാരിസ് ഒളിച്ചു നടക്കുകയായിരുന്നുവെന്ന് കാളിദാസന് നിശ്ചയമുണ്ട്. കാരണം, പത്രത്തിലൊന്നും ഫോട്ടോ വന്നില്ലത്രേ!

പത്രത്തില്‍ ഫോട്ടോ വരുത്താത്ത സകല അവന്മാരും ഒളിച്ചു നടക്കുകയാണ്. അചിരേണ അവരെയെല്ലാം കുറ്റവാളികളുമാക്കും.

സംസ്ഥാന മുഖ്യമന്ത്രി വെറുക്കപ്പെട്ടവന്‍ എന്ന് വിളിച്ചതിനെ തുടര്‍ന്ന് കൈരളിയില്‍ ഇന്റര്‍വ്യൂ. മനോരമ ചാനലില്‍ ഇന്റര്‍വ്യൂ.. വെറുക്കപ്പെട്ടവന്‍ എന്ന ഒറ്റപ്രയോഗത്തില്‍ ഒളിവാസം അവസാനിപ്പിക്കാന്‍ ഒരു കുറ്റവാളി തീരുമാനിച്ചു പോലും.. ഹാള്‍ മാര്‍ക്ക് മുദ്ര പതിഞ്ഞ തൊലിക്കട്ടി തന്നെ, കാളിദാസാ!!

ഒരു പടം പോലും അച്ചടിച്ചു വരാത്തത് , ദുരൂഹതയുണ്ടാക്കുന്ന കാര്യമാണ്. ആ ദുരൂഹതയേ കേരളം പങ്കു വച്ചുള്ളൂ.

കേരളത്തിന്റെ മൊത്തം വക്കീലാണോ കാളിദാസന്‍. ഇടയ്ക്കിടെ സ്വന്തം അഭിപ്രായമെന്നൊക്കെ വീമ്പു പറയുമെങ്കിലും കേരള ജനതയുടെ മൊത്തം അഭിപ്രായമാണ് താന്‍ തട്ടിമൂളിക്കുന്നതെന്നാണല്ലോ നാട്യം.. മലയാളികള്‍ എസ്എംഎസ് വഴിയെങ്ങാനുമാണോ മഹാനുഭാവനെ ആസ്ഥാന വക്കീലായി തിരഞ്ഞെടുത്തത്..

ഫാരീസിന്റെ പടം പത്രത്തില്‍ വരുന്നോ ഇല്ലയോ എന്നൊക്കെ കേരളത്തിന്റെ വിഷയമാണോ? ആവോ, നമ്മള്‍ കേരളത്തുകാരല്ലാത്തതു കൊണ്ട് വലിയ പിടിയൊന്നുമില്ലേയ്..

ദേശാഭിമാനി ഫാരീസിനെ ന്യയീകരിച്ചുകൊണ്ട് നിലപാടെടുത്തപ്പോള്‍ , ജനങ്ങള്‍ പലതും സംശയിച്ചു.

ദേ പിന്നെയും ജനങ്ങള്‍... കാളിദാസനിങ്ങനെ സ്വന്തം സംശയച്ചാണകം ജനത്തിന്റെ തലയില്‍ കോരിയിടരുത്..

സിപിഎമ്മിനു മാത്രമല്ല, കത്തോലിക്ക സഭയിലെ ഉന്നതരായ ബിഷപ്പുമാരെയും ഫാരിസ് പണം നല്‍കി സഹായിച്ചിട്ടുണ്ട്. കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലടക്കമുളള ഉന്നതരാണ് ഫാരിസുമായി സഹകരിച്ചത്. കാളിദാസന്‍ പറയുന്ന ജനത്തിന്റെ നിര്‍വചനത്തില്‍ ഇവരൊന്നും പെടില്ല.

ഫാരിസ് വില കൂട്ടി ഭൂമി രെജിസ്റ്റര്‍ ചെയ്തു എന്നാണ്, ഒരു ആരോപണം . അത് എന്തായാലും സ്വാഭാവിക മല്ല. അര്‍ഹിക്കുന്നതിലും കൂടൂതല്‍ ഭൂമികൈവശം വച്ചോ എന്നത് അന്വേഷണത്തില്‍ പുറത്തു വരും . എവിടെയൊക്കെ കളപ്പട്ടയ ഭൂമി ഉണ്ടാക്കി എന്നതും പുറത്തു വരും . കേരളത്തില്‍ പലയിടത്തും ബിനാമി പേരുകളില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട് എന്നാണ സംസാരം .

രജിസ്ട്രേഷന്‍ വകുപ്പ് ഭരിക്കുന്നത് വിഎസിന്റെ അരുമയായ എസ് ശര്‍മ്മ അവര്‍കളാണ്. ഇക്കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിക്കുന്നതില്‍ നിന്ന് ടിയാനെ ആരാണാവോ തടഞ്ഞത്?

മാരീചന്‍‍ said...

വെടിയുണ്ട വിവാദത്തിലും , വീടു വിവാദത്തിലും, മകന്റെ വിദ്യാഭ്യാസ വിവാദത്തിലും, ലാവ് ലിന്‍ വിവാദത്തിലും പിണറായിയും അസഹിഷ്ണുത കാണിച്ചിട്ടുണ്ട്.

എന്നിട്ടിതൊന്നും നമ്മളാരുമറിഞ്ഞില്ലല്ലോ.. വെടിയുണ്ട വിവാദത്തില്‍ പിണറായി എന്ത് അസിഷ്ണുതയാണാവോ കാണിച്ചത്? മനുഷ്യ സഹജമായ മറവിയെന്നല്ലാതെ മറ്റൊരു കാര്യവും പിണറായി വെടിയുണ്ട വിവാദത്തെക്കുറിച്ച് പറഞ്ഞില്ല..

മകന്റെ വിദ്യാഭ്യാസ കാര്യത്തിലോ, വീടു വിവാദത്തിലോ അസഹിഷ്ണുതയോടെയുളള ഏതെങ്കിലും വാചകങ്ങള്‍ പിണറായി പറഞ്ഞതായി തെളിയിക്കാമോ? ഐ മീന്‍ പത്ര റിപ്പോര്‍ട്ടുകളോ മറ്റോ...

വായില്‍ തോന്നുന്നത് കോതയ്ക്കും കാളിദാസനും പാട്ടു തന്നെ. അങ്ങ് ചാര്‍ത്തിത്തന്ന ഹേറ്റ് ക്ലബ് നേതാവെന്ന ബഹുമതി, വിനയപൂര്‍വം കൈപ്പറ്റുന്നു.

കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ കാപട്യക്കാരനെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ കാളിദാസന്‍ എന്ത് ബിരുദം തന്നാലും സന്തോഷത്തോടെ സ്വീകരിക്കും. ഇനിയും വല്ലതുമുണ്ടെങ്കില്‍ പോരട്ടെ..

വജ്രസൂചി said...

കാളിദാസന്‍ തന്നെയാണോ വി എസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാന്‍ എന്ന് ഒരു സംശയമുണ്ട്.
നല്ലരീതിയില്‍ ഉപയോഗിക്കപ്പെട്ടിരുന്നുവെങ്കില്‍ കേരളത്തിന് വലിയ മുതല്‍ക്കൂട്ടാകുമായിരുന്ന ബുദ്ധിശക്തിയുള്ള വ്യക്തിയാണ് ഷാജഹാന്‍.

പൊതുവെ ആരാലും ശ്രദ്ധിക്കപ്പെടാത്ത, പലരാലും വെറുക്കപ്പെട്ട, ജനങ്ങളെ ആകര്‍ഷിക്കാനുള്ള ഒന്നുമേ ഇല്ലാത്ത വി എസ് എന്ന പ്രതിപക്ഷ നേതാവിനെ പടിപടിയായി ഉയര്‍ത്തി കേരളത്തിലെ ഏറ്റവും വലിയ നേതാവാക്കിയ ബുദ്ധിയാണത്.

കാളിദാസന്റെ വാക്കുകളും വാദങ്ങളും ഷാജഹാനെ ഓര്‍മ്മിപ്പിക്കുന്നതാണ്. സിപിഎമ്മിലെ മറ്റുനേതാക്കള്‍ മോശക്കാരായാലേ ഒരു നേതാവ് നല്ലവനാകൂ എന്നാണ് ഷാജ ഹാന്‍ തീരുമാനിച്ചത്. അത് സ്ഥാപിക്കാനാണ് ആരും ചെയ്യാനറക്കുന്ന വ്യാജപ്രചാരണങ്ങളിലും സ്വഭാവഹത്യയിലും അയാള്‍ അയാള്‍ തുടര്‍ക്കഥകള്‍ സൃഷ്ടിച്ചത്.
ഇപ്പോള്‍ കാളിദാസനും വിഎസിന്‍െന്യായീകരിക്കാന്‍ പിണറായി പറയാത്ത കാര്യങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നു.

വിഎസ് എന്ന 'ഒന്നാമന്‍' വിമര്‍ശിക്കപ്പെടുമ്പോള്‍ ഫാന്‍സ് ക്ളബ്ബ് ചാടിപുറപ്പെടുന്നതില്‍ തെറ്റില്ല. സ്തുതി പാഠകര്‍ നല്ലവരും വിമര്‍ശകര്‍ മഹാ മോശക്കാരും എന്നു പറയുന്നത് ശരിയല്ല. വസ്തുതകള്‍ വെച്ച് വിമര്‍ശനം വരട്ടെ. ചര്‍ച്ചയും നടക്കട്ടെ.

വജ്രസൂചി said...

ഏതച്ഛന്‍ വന്നാലും അമമയുടെ നെഞ്ചത്ത് എന്നതുപോലെയായി ഇത്. കിരണ്‍, മാരീച, കാളിദാസ നിങ്ങള്‍ ഏതുവിഷയമെടുത്താലും അത് വിഎസില്‍ കൊണ്ടെത്തിക്കുന്നതെന്ത്?

kaalidaasan said...

കേരളത്തിലെ പ്രമുഖ മാധ്യമങ്ങളേല്ലാം പരസ്യമായി രംഗത്ത്‌ വന്നിട്ടും ഒരു തെളിവും സംഘടിപ്പിച്ച്‌ ഫാരിസിനെ ഒതുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രശ്നം വേറേയാണ്‌.

പ്രശ്നം വേറേയാണ്. അതു കൊണ്ടാണ്, ഫാരിസുമായി യാതൊരു ബന്ധവുമില്ലാത്ത ഏഷ്യാനെറ്റ് വില്‍പ്പനയില്‍ അദ്ദേഹം കടന്നു വരുന്നത്. അതു മനസിലാക്കാന്‍ കിരണാവുന്നുണ്ടോ?

കോഴിക്കോട്‌ താമസിക്കുന്ന ആളേ ചെന്നൈയി പോയി എന്തിനു കണ്ടു എന്ന ചോദ്യത്തില്‍ തന്നെ എല്ലാം പോയില്ലെ.

ഉവ്വ് അതില്‍ എല്ലം പോയി. കോഴിക്കോട്ടു താമസിക്കുന്ന ആളെ ചെന്നൈയില്‍ പോയി ക്ളേശിച്ച് അഭിമുഖം നടത്തി എന്നു പറയുന്നതില്‍ എല്ലാം പോയി. അതു തന്നെ അദ്ദേഹം ഒളിച്ചു നടക്കുനത് ആളാണെന്നു തെളിയിക്കുന്നു. കേരളത്തില്‍ ഉള്ള ഒരു മധ്യമ പ്രവര്‍ ത്തകന്, കോഴിക്കോടാണോ, ചെന്നയാണോ അടുത്ത്?

അതും അനഭലഷണിയമായ പത്രപ്രവര്‍ത്തനത്തെപ്പറ്റി കേസരി ബാലകൃഷ്ണന്‍ പിള്ളയുടെ പ്രയോഗമാണ്‌ ഇത്‌ എന്ന് പറഞ്ഞുകൊണ്ട്‌.

സ്വരാജിനെ കേസരിയുടെ ലെവലിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നത് നല്ലതാണ്. കേസരി പറഞ്ഞതെല്ലം ശരി എന്നു കിരണിനു വിശ്വസിക്കാം . പിതൃശൂന്യര്‍ എന്നു പറയുന്നത് തന്നെ അനഭിലക്ഷണീയമാണ്. തന്തയില്ലാത്തവര്‍ എന്നു തെരുവു പിള്ളേരെ വിളീക്കാറുണ്ട്. അവരൊന്നും തന്തയില്ലാത്തവരല്ല. അവര്‍ ക്കെല്ലാം തന്തയുണ്ട്. അരാണെന്നറിയില്ല എന്നേ ഉള്ളൂ. അതു പോലെ പത്രത്താളുകളില്‍ ലേഖനങ്ങള്‍ സ്വയംഭൂ അല്ല. വ്യക്തികള്‍ എഴുതിയതാണ്. പേരു വച്ചിട്ടില്ല എന്നേ ഉള്ളൂ. അതു പിതൃശൂന്യം എന്നൊക്കെ നല്ല മനുഷ്യര്‍ വിളികില്ല. എഴുതിയത് ശരിയല്ലെങ്കില്‍ അത് പറയാം . ആ വ്യക്തിയെ ഇഷ്ടമല്ലെങ്കില്‍ വെറുപ്പ് പ്രകടിപ്പിക്കാം അല്ലെങ്കില്‍ അതിനെതിരെ മനനഷ്ടത്തിനു കേസുകൊടുക്കാം . അസഭ്യമയ ഭാക്ഷയല്ല ഉപയോഗിക്കേണ്ടത്.

മാതൃഭൂമിക്കെതിരെ വന്ന ഒരു പരാമര്‍ശം പോലും വി.എസിനെ ചൊടിപ്പിക്കുന്നു.

മാതൃഭൂമിക്കെതിരെ വന്ന ഒരു പരാമര്‍ശവും വി.എസിനെ ചൊടിപ്പിച്ചില. പിതൃശൂന്യര്‍ എന്ന് സ്വരാജ് ഉപയോഗിച്ചതിനേക്കുറിച്ച് പത്രക്കാര്‍ ചോദിച്ചപ്പോള്‍ വി എസ് അതിനു മറുപടി പറഞ്ഞതായിരുന്നു. മാത്രുഭൂമിയല്ല വേറെ ഏതു പത്രമായിരുന്നെങ്കിലും വി എസ് അതു തന്നെ പറയുമായിരുന്നു.

ഇതാണ്‌ കാപട്യത്തിന്റെ 916 മുദ്ര എന്ന് പറയുന്നത്‌

സ്വന്തം പാര്‍ട്ടിയുടെ ഭാരവാഹി വൃത്തികേടു പറയാന്‍ പാടില്ല എന്നു പറയുന്നത് കാപട്യത്തിന്റെ 916 മുദ്ര എന്നു വിശേഷിപ്പിക്കുന്നതാണ്, യധാര്‍ ത്ഥ കാപട്യം .

മാരീചന്‍ said...

പൊന്നേ പൊന്നമ്പിളീ.......
എന്നാ ഡയലോഗാ കാളിദാസാ..........
അതു പിതൃശൂന്യം എന്നൊക്കെ നല്ല മനുഷ്യര്‍ വിളികില്ല. എഴുതിയത് ശരിയല്ലെങ്കില്‍ അത് പറയാം . ആ വ്യക്തിയെ ഇഷ്ടമല്ലെങ്കില്‍ വെറുപ്പ് പ്രകടിപ്പിക്കാം അല്ലെങ്കില്‍ അതിനെതിരെ മനനഷ്ടത്തിനു കേസുകൊടുക്കാം . അസഭ്യമയ ഭാക്ഷയല്ല ഉപയോഗിക്കേണ്ടത്.

നല്ല മനുഷ്യര്‍ ഒരിക്കലും പിതൃശൂന്യം എന്ന വാക്കുപയോഗിക്കില്ല. പകരം തന്തയില്ലാത്തവന്‍ എന്ന് ഉപയോഗിക്കും.. നല്ല മനുഷ്യര്‍ അതുപയോഗിക്കുന്നത് സംസ്ഥാന മുഖ്യമന്ത്രിയ്ക്കെതിരെയാണ്. . സംസ്ഥാന മുഖ്യമന്ത്രിയുടെ അഭിപ്രായം തന്തയില്ലാത്തവന്മാരുടേതാണ് എന്നാണ് നല്ല മനുഷ്യര്‍ പറയുക. നല്ല മനുഷ്യന്‍ ഒരേ സമയം സിപിഎം പൊളിറ്റ് ബ്യൂറോ മെമ്പറും പ്രതിപക്ഷ നേതാവും സ്വന്തം നിലയില്‍ ഫാന്‍സ് അസോസിയേഷന്‍ നടത്തുന്നയാളുമാകണം.

അല്ലാതെ കണ്ട സ്വരാജും കിരാജുമൊക്കെ കേറി, സംസ്കൃതത്തില്‍ പിതൃശൂന്യ പത്രപ്രവര്‍ത്തനമെന്നൊക്കെ പറഞ്ഞാല്‍...പറ്റില്ല... പറ്റില്ല..

സ്വന്തം പാര്‍ട്ടിയുടെ ഭാരവാഹി വൃത്തികേടു പറയാന്‍ പാടില്ല എന്നു പറയുന്നത് കാപട്യത്തിന്റെ 916 മുദ്ര എന്നു വിശേഷിപ്പിക്കുന്നതാണ്, യധാര്‍ ത്ഥ കാപട്യം

തന്നണ്ണാ തന്നെ... എല്ലാ വൃത്തികേടും പറയാന്‍ താനൊരാളിവിടെ ജീവനോടെയിരിക്കുമ്പോള്‍ ആ സ്പെയിസില്‍ ആരെങ്കിലും നുഴഞ്ഞു കയറിയാല്‍ ആര്‍ക്കായാലും അരിശം വരും. വൃത്തികേടുകള്‍ പറയാനും കാണിക്കാനും ഒരാള്‍ക്കു മാത്രമാണ് പേറ്റന്റുളളത്.. വേറെയാരെങ്കില്‍ അതിനു തുനിഞ്ഞാല്‍... പറഞ്ഞില്ലെന്നു വേണ്ട...

kaalidaasan said...

മാരീചന്‍ ,
തമാശ പറയേണ്ടിടത്തു തമാശ ഞാന്‍ പറയും

രണ്ടാം ഭൂപരിഷ്കരണത്തെക്കുറിച്ച് താങ്കള്‍ ഓരോ പോസ്റ്റിലും കയറിയിറങ്ങി നട്ടാല്‍ കുരുക്കാത്ത പച്ചക്കളളം തട്ടിവിടുകയാണല്ലോ ചെല്ലാ... തൊലിക്കട്ടിയ്ക്കു മുന്നില്‍ നമോവാകം. ഉളുപ്പില്ലായ്മയുടെ ബ്ലോഗവതാരത്തിനു മുന്നില്‍ ചെങ്കൊടി താഴ്ത്തുന്നു.

ഇതു നിരാശയില്‍ നിന്നുള്ള ഒരു പരാമര്‍ശമായേ ഞന്‍ കാണൂ. രണ്ടാം ഭൂപരിഷ്കരണം വി എസിന്റെ ആശയമാണെന്നു സ്ഥാപിക്കാന്‍ കിണഞ്ഞു ശ്രമിച്ചു പരാജയപ്പെട്ടതിലുള്ള നിരാശ.വി എസ് അതു നിഷേധിച്ചിട്ടും ഇപ്പോഴും താങ്കള്‍ അതു വി എസില്‍ ആരോപിക്കുന്നു. അതു കൊണ്ട് ഞാന്‍ അതു ഇവിടെയും പരാമര്‍ശിച്ചു. താങ്കള്‍ പറ്റിയ തെറ്റു സമ്മതിച്ചാല്‍ , ഞാനീ പ്രയോഗം ഇനി ഉപയോഗിക്കില്ല.

ചെങ്കൊടി ഇത്രനാളും പിടിച്ചിരുന്നു ഇല്ലെ?

രണ്ടാം ഭൂപരിഷ്കരണം വിപ്ലവ വായാടിത്തമാണെന്ന പ്രസ്താവന കേട്ടപ്പോള്‍ വിഎസ് എന്തിനായിരുന്നു സ്വന്തം പാര്‍ട്ടിയ്ക്കു നേരെ പത്രസമ്മേളനത്തില്‍ ഉറഞ്ഞു തുളളിയത് എന്ന ചോദ്യം

ഇതാണ്‌ ഏറ്റവും നല്ല തമാശ.

മാരീചന്‍ മറ്റൊരിടത്ത് ഇങ്ങനെ എഴുതി.

രണ്ടാം ഭൂപരിഷ്കരണം എന്ന് പിണറായി പറഞ്ഞത് വിഎസിനെ ഉദ്ദേശിച്ചാണെന്ന് താങ്കള്‍ക്ക് എങ്ങനെയാണ് മനസിലായത്? എന്റെ അറിവില് വിഎസിന്റെ പത്രസമ്മേളന വിപ്ലവം കഴിഞ്ഞാണ് വിപ്ലവവായാടി എന്ന പദപ്രയോഗം പിണറായി നടത്തിയത്.?

രണ്ടാം ഭൂപരിഷ്കരണം വിപ്ലവ വായാടിത്തമെന്നു പിണറായി പരാമര്‍ശിച്ചത് , വി എസിന്റെ പത്ര സമ്മേളനത്തിനു മുമ്പായിരുന്നു എന്നു മാരീചനിപ്പോള്‍ ബോദ്ധ്യമായതില്‍ സന്തോഷം .

വി എസ് പ്രതികരിച്ചത്, അതു വി എസിനെ ഉദ്ദേശിച്ചു പറഞ്ഞതായതു കൊണ്ടും അതു പാര്‍ട്ടി കീഴ്ഘടകങ്ങളില്‍ ചര്‍ച്ചക്കുള്ള രേഖയായതുകൊണ്ടുമാണ്. വി എസിനേക്കുറിച്ച് ഒരു കള്ളം പാര്‍ട്ടി രേഖയില്‍ വരുന്നതില്‍ അദ്ദേഹം പ്രതികരിച്ചതു സ്വാഭാവികമാണ്. ഇനി പരസ്യമായി പ്രതികരിക്കാമോ എന്നു മാരീചനു ചോദിക്കാം . പാര്‍ട്ടി പോളിറ്റ് ബ്യൂറോ അതില്‍ തെറ്റൊന്നും കണ്ടില്ല. അതവിടെ അവസാനിക്കുന്നു.

kaalidaasan said...

ഭാവനയില്‍ നിന്നാണ് ഈ ബ്ലോഗിലെ ലേഖനങ്ങള്‍ പിറക്കുന്നതെന്ന ഗവേഷണ ഫലത്തിനും പൂച്ചെണ്ടുകള്‍. മനോവൈകല്യം പുറത്തു വരുന്നത് പല തരത്തിലാണ്.

ഭാവനയില്‍ നിന്നണ്‌ ഈ ബ്ളോഗിലെ രണ്ടു ലേഖനങ്ങള്‍ പുറത്തു വന്നതെന്നു ആര്‍ക്കും മനസിലാക്കം . രണ്ടാം ഭൂപരിഷ്കരണം വി എസിന്റെ ആശയമാണെന്നു പറഞ്ഞതും , മുര്‍ഡോക്ക് ഏഷ്യാനെറ്റ് വാങ്ങിയത് വി എസിന്റെ അനുവാദം മേടിച്ചിട്ടാണെന്നും , ഭാവനയില്‍ നിന്നും വന്നതു തന്നെയാണ്. ഇതു ഗവേഷണം നടത്തി കണ്ടുപിടിക്കേണ്ട ആവശ്യമില്ല. സാധാരണ ബുദ്ധി ഉപയോഗിച്ചു ചിന്തിച്ചാല്‍ മതി.

അതു മനോവൈകല്യമാണോ എന്നു വായനക്കാര്‍ തീരുമാനിക്കട്ടെ.

എനിക്കിഷ്ടപ്പെട്ട ഗംഭീരന്‍ തമാശ ദേ കിടക്കുന്നു.. വായിച്ചു ചിരിക്കുകയോ ബോധം കെടുകയോ ചെയ്യാം..

ചിരിക്കാന്‍ തന്നെയാണ്‌ തമാശകള്‍ എഴുതുന്നത്.

ഏഷ്യാനെറ്റ് വാങ്ങുന്നതിനു മുമ്പ് , മുര്‍ഡോക്ക് വി എസിനു എന്തോ ഉറപ്പുകൊടുത്തെന്നും അതു വിമര്‍ശിക്കില്ല എന്നതാണെന്നും , ഒരാള്‍ എഴുതുമ്പോള്‍ , ചിന്തിക്കുന്ന യന്ത്രത്തിനു തകരാറു പറ്റാത്തവര്‍ അതു തമാശയായിട്ടു തന്നെ കാണും . ചിരിക്കുന്ന യന്ത്രം ഇപ്പോഴും പ്രവര്‍ത്തിക്കുന്നവര്‍ അതു കേട്ടു ചിരിക്കുകയും ചെയ്യും . പിന്നെ ബോധം കെടല്‍ കരളുറപ്പനുസരിച്ച് വ്യത്യാസപ്പെട്ടുമിരിക്കും

മാരീചന്‍ said...

യ്യോോോോ ഭയങ്കര നിരാശ തന്നെ...

രണ്ടാം ഭൂപരിഷ്കരണത്തെ കുറിച്ച് എനിക്ക് പറയാനുളളത് ഞാന്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അത് വിഎസിന്റെ വായില്‍ തിരുകിയെന്നോ മൂക്കില്‍ തിരുകിയെന്നോ ഒക്കെ വികലമായി വിലയിരുത്താന്‍ താങ്കള്‍ക്ക് അവകാശമുണ്ട്.

കൊളുത്തിപ്പിടിച്ചിരിക്കുന്ന തെളിവുകള്‍ കാണുമ്പോള്‍ വീണ്ടും ചിരി വരുന്നു.

രണ്ടാം ഭൂപരിഷ്കരണം വിപ്ലവവായാടിത്തമാണെന്ന് സിപിഎം കമ്മിറ്റിയുടെ പത്രക്കുറിപ്പിലാണ് പറഞ്ഞത്. അല്ലാതെ പിണറായി പറഞ്ഞെന്ന് ഞാനെവിടെയാണ് കാളിദാസാ പറഞ്ഞത്..

ഇക്കാര്യം പിണറായി പരസ്യമായി പറഞ്ഞത് വിഎസിന്റെ പത്രസമ്മേളനത്തിന് ശേഷമാണ്. വിഎസിനെ വിപ്ലവവായാടി എന്ന് പിണറായി പരസ്യമായി പറഞ്ഞു എന്ന് കാളിദാസനല്ലേ പറഞ്ഞത്. സ്വരാജിനെ സ്മരിക്കണോ കാളിദാസന്റെ വാദങ്ങളെ വിശേഷിപ്പിക്കാന്‍.

താങ്കളുടെ വാദങ്ങള്‍ ഇങ്ങനെ..
രണ്ടാം ഭൂപരിഷ്കരണത്തെക്കുറിച്ച് പിണറായി നടത്തിയ അഭിപ്രായത്തെ അടിസ്ഥാനമാക്കി മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വി എസ് അതിനു മറുപടി പറഞ്ഞേയുള്ളു.

പിണറായി അതിനു മുമ്പ് വിപ്ളവവായഖടിത്തത്തേക്കുറിച്ചു പറഞ്ഞിരുന്നു.

ഇതു പോലെയുള്ള മറ്റൊരു പത്രസമ്മേളനത്തിലാണ്, ഇതു പോലെ തന്നെ കുത്തും കോളും മുളളും മുനയും വെച്ച് പിണറായിയും സംസാരിച്ചതെന്നത്, മാരീചന്‍ എന്തേ മറന്നു പോകുന്നു.

ആ അറിവു തെറ്റാണ്. രണ്ടാം ഭൂപരിഷ്കരണം തീവ്രവാദികളുടെ ആശയമാണ്, അതു വിപ്ളവവായാടിത്തമാണ്, അതു നടത്തിയാല്‍ അരജകത്വമുണ്ടാകും എന്നെല്ലാം പിണറായി പറഞ്ഞല്ലോ . അതേക്കുറിച്ചുള്ള അഭിപ്രായമെന്താണ്, എന്നു പത്ര ലേഖകര്‍ ചോദിച്ചതിനാണ്, വി എസ് മറുപടി പറഞ്ഞതും അത് വിവാദമായതും .

ഇതിനുളള മറുപടി ദാ, ഇങ്ങനെയാണ് എഴുതിയത്..

പത്രസമ്മേളന വിപ്ലവം നടന്നത് ആഗസ്റ്റ് 14നാണ്. അന്നത്തെ മാതൃഭൂമി വാര്‍ത്ത ദാ ഇവിടെയുണ്ട്...

സിപിഎം നയരേഖയെക്കുറിച്ച് ആഗസ്റ്റ് 13ന് മാതൃഭൂമി വാര്‍ത്ത ഇവിടെയുണ്ട്..

വിഎസിന്റെ മുഖപത്രമായി വാഴ്ത്തപ്പെടുന്ന മാതൃഭൂമി പോലും താങ്കള്‍ പറയുന്നതു പോലെയല്ലല്ലോ കാളിദാസാ പറയുന്നത്...

ആഗസ്റ്റ് പതിമൂന്നിലെ മാതൃഭൂമി വാര്‍ത്തയില്‍ നിന്ന് ഒരു ഖണ്ഡിക ഉദ്ധരിക്കുന്നു.

അതിനിടെ രണ്ടാം ഭൂപരിഷ്‌കരണ വാദം പാര്‍ട്ടി നിരാകരിച്ചതു വഴി മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ വാദമുഖങ്ങാണ്‌ തള്ളിയതെന്ന മാധ്യമ വിലയിരുത്തലുകളെ പ്രതിരോധിക്കാന്‍ മന്ത്രി തോമസ്‌ ഐസക്ക്‌ രംഗത്തെത്തി. സംസ്ഥാന സമിതി അംഗീകരിച്ച നയരേഖയുടെ അവതാരകനായിരുന്ന ഡോ. തോമസ്‌ ഐസക്ക്‌ പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ പാര്‍ട്ടിയുടെ നയം തന്നെയാണ്‌ വി.എസ്‌. പറഞ്ഞതെന്ന്‌ വിശദികരിക്കുന്നുണ്ടെങ്കിലും രണ്ടാം ഭൂപരിഷ്‌കരണമെന്ന വാദം പൊതു സമൂഹത്തിലേക്ക്‌ കടത്തിവിട്ടത്‌ മുഖ്യമന്ത്രി തന്നെയാണെന്ന കാര്യം വിസ്‌മരിക്കുകയാണ്‌.

ക്ഷമിക്കണം, ഇക്കാര്യത്തില്‍ മാതൃഭൂമിയെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. കാരണം നിറം പിടിപ്പിക്കലില്‍ മാതൃഭൂമി താങ്കളെക്കാള്‍ വളരെ താഴെയാണ്. ഈ വാര്‍ത്തയിലെങ്കിലും.

രണ്ടാം ഭൂപരിഷ്കരണ വാദം വിപ്ലവവായാടിത്തമാണെന്ന് പിണറായി വിജയന്‍ പരസ്യമായി പ്രസ്താവിക്കുന്നത് ആഗസ്റ്റ് 16നാണ്.

മറിച്ചാണെന്ന് തെളിയിക്കാന്‍ താങ്കളെ വെല്ലുവിളിക്കുന്നു..


വെല്ലുവിളി സ്വീകരിക്കാന്‍ നിര്‍വാഹമില്ലെന്നും പറഞ്ഞ് താങ്കള്‍ ഓടിപ്പോയ കാഴ്ച ഇപ്പോഴുമെന്റെ കണ്‍മുന്നിലുണ്ട് കാളിദാസാ...
ആര്‍ക്കാണ് നിരാശയെന്ന് ഇനിയും തെളിയിക്കണോ..

അമ്പും തുമ്പുമില്ലാത്തതാണ് താങ്കളുടെ ജല്‍പനങ്ങള്‍. എന്താണ് പറഞ്ഞതെന്നോ എഴുതിയതെന്നോ താങ്കള്‍ക്ക് ഒരു നിശ്ചയവുമില്ല. ഒരിക്കല്‍ പറയുന്നതല്ല താങ്കള്‍ പിന്നെ പറയുന്നത്. ഒരുളുപ്പുമില്ലാതെ വളവളാ വായില്‍തോന്നിയത് എഴുതി നിറയ്ക്കുന്ന താങ്കളോട് ഇനി മറുപടി പറയാന്‍ ഞാനില്ല..

സിപിഎമ്മില്‍ വിഎസ് അച്യുതാനന്ദന്‍ നടത്തിയിട്ടുളള അച്ചടക്ക ലംഘനങ്ങളുടെ ചരിത്രം വിശദമാക്കുന്ന ഒരു ലേഖനം ഉടന്‍ എഴുതി പോസ്റ്റു ചെയ്യാം.. കഴിയുമെങ്കില്‍ നാളെത്തന്നെ.

kaalidaasan said...

വെറുക്കപ്പെട്ടവന്‍ എന്ന ഒറ്റപ്രയോഗത്തില്‍ ഒളിവാസം അവസാനിപ്പിക്കാന്‍ ഒരു കുറ്റവാളി തീരുമാനിച്ചു പോലും.. ഹാള്‍ മാര്‍ക്ക് മുദ്ര പതിഞ്ഞ തൊലിക്കട്ടി തന്നെ, കാളിദാസാ!!.

വി എസ് വെറുക്കപ്പെട്ടവന്‍ എന്നു വിമര്‍ ശിച്ചതു കൊണ്ടുമാത്രമാണ്, അദ്ദേഹം കൈരളി ചാനലിലൂടെ കേരളിയരെ മുഖം കാണിച്ചത്. അല്ലെങ്കില്‍ ഇന്നും അദ്ദേഹം മറഞ്ഞിരുന്നു ബിസിനസ് നടത്തുകയേ ഉണ്ടായിരുന്നുള്ളൂ. മാരീചനും കിരണുമെല്ലാം അദ്ദേഹത്തെ സ്ഥിരമായി കണ്ടിരുന്നെകിലും , മറ്റു കേരളീയര്‍ കണ്ടിരുന്നില്ല.

അതു പറയുന്നതിനു എന്തു മുദ്ര അടിച്ചാലും വിരോധമില്ല.

ഫാരീസിന്റെ പടം പത്രത്തില്‍ വരുന്നോ ഇല്ലയോ എന്നൊക്കെ കേരളത്തിന്റെ വിഷയമാണോ? ആവോ, നമ്മള്‍ കേരളത്തുകാരല്ലാത്തതു കൊണ്ട് വലിയ പിടിയൊന്നുമില്ലേയ്..


ആണല്ലോ? ഫാരിസിനേക്കുറിച്ച് വി എസ് ഒരു പരാമര്‍ശം നടത്തിയപ്പോള്‍ , കേരളത്തിലെ എല്ലാ മാധ്യമങ്ങളും അതു ചര്‍ച്ച ചെയ്തു. കേരളത്തിലങ്ങോളമിങ്ങോളമുള്ള ആളുകളും ആരാണീ ഫാരീസ് എന്ന് ചോദിച്ചു . ആ ചോദ്യം കേട്ട കൈരളി ആദ്ദേഹം ആരാണെന്നു കേരളത്തിനു കാണിച്ചു കൊടുത്തു. ഏഷ്യാനെറ്റ് വില്‍പനയില്‍ അറിയപ്പെടുന്ന ഒരു ബന്ധവുമില്ലാത്ത ഫാരിസിനെ മാരീചന്‍ അതിലേക്ക് വലിച്ചിഴക്കുകയും ചെയ്തു.


ദേ പിന്നെയും ജനങ്ങള്‍... കാളിദാസനിങ്ങനെ സ്വന്തം സംശയച്ചാണകം ജനത്തിന്റെ തലയില്‍ കോരിയിടരുത്..

കളിദാസന്‍ അല്ല, കേരളത്തിലെ പത്രങ്ങളിലും റ്റെലിവിഷന്‍ ചാനലുകളിലും ഇക്കാര്യം ചര്‍ച്ച ചെയ്തത്. അതിവിടത്തെ ജനങ്ങള്‍ തന്നെയായായിരുന്നു. കൈരളിയുടെ ഏറ്റവും പ്രേക്ഷകരുണ്ടായിരുന്ന പരിപാടിയായിരുന്നു രണ്ട് എപിസോടുകളീലായി സംപ്രേക്ഷ്ണം ചെയ്ത , ഫാരിസ് അഭിമുഖം . ജനങ്ങള്‍ക്കു യാതൊരു താല്‍പ്പര്യമില്ലാത്തതായിരുന്നു ആ വാര്‍ത്തകളൊക്കെ എന്ന്, മാരീചനു വിശ്വസിക്കാം .

സിപിഎമ്മിനു മാത്രമല്ല, കത്തോലിക്ക സഭയിലെ ഉന്നതരായ ബിഷപ്പുമാരെയും ഫാരിസ് പണം നല്‍കി സഹായിച്ചിട്ടുണ്ട്. കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലടക്കമുളള ഉന്നതരാണ് ഫാരിസുമായി സഹകരിച്ചത്. കാളിദാസന്‍ പറയുന്ന ജനത്തിന്റെ നിര്‍വചനത്തില്‍ ഇവരൊന്നും പെടില്ല.

കത്തോലിക്കാ സഭ സഹകരിച്ചു. ഫാരീസിന്റെ പണം വാങ്ങി. അതു പോലെ സഭ പലരുടെയും പണം വാങ്ങിയിട്ടുണ്ട് വാങ്ങുന്നുമുണ്ട്. പണം വാങ്ങി വിദ്യാഭ്യാസ കച്ചവടം നടത്തുക എന്നത് ലക്ഷ്യമാക്കിയ സഭ ആരുടെ കയ്യില്‍ നിന്നും പണം വാങ്ങും .
ഇവര്‍ മാത്രമല്ല, ജനങ്ങളുടെ നിര്‍വചനത്തില്‍ പെടുന്നത്. കേരളതില്‍ അടുത്ത കാലത്തു അറസ്റ്റിലായ ശബരീനാഥും ജനങ്ങളുടെനിര്‍ വചനത്തില്‍ പെടും .ഇവരിലൊന്നും പെടാത്ത കോടിക്കണക്കിനു അളുകളുണ്ട് അവരേക്കുറിച്ചാണ്, ഞാന്‍ പരാമര്‍ ശിച്ചത്.

രജിസ്ട്രേഷന്‍ വകുപ്പ് ഭരിക്കുന്നത് വിഎസിന്റെ അരുമയായ എസ് ശര്‍മ്മ അവര്‍കളാണ്. ഇക്കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിക്കുന്നതില്‍ നിന്ന് ടിയാനെ ആരാണാവോ തടഞ്ഞത്?

സ്വന്തം പേരില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ കണ്ടുപിടിക്കുമായിരുന്നു. ബിനാമി പേരുകളിലാവുമ്പോള്‍ അലപം ബുദ്ധിമുട്ടാണ്. പക്ഷെ കണ്ടുപിടിക്കും .

kaalidaasan said...

വായില്‍ തോന്നുന്നത് കോതയ്ക്കും കാളിദാസനും പാട്ടു തന്നെ. അങ്ങ് ചാര്‍ത്തിത്തന്ന ഹേറ്റ് ക്ലബ് നേതാവെന്ന ബഹുമതി, വിനയപൂര്‍വം കൈപ്പറ്റുന്നു.

കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ കാപട്യക്കാരനെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ കാളിദാസന്‍ എന്ത് ബിരുദം തന്നാലും സന്തോഷത്തോടെ സ്വീകരിക്കും. ഇനിയും വല്ലതുമുണ്ടെങ്കില്‍ പോരട്ടെ.
.


പിണറായിയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് മനസിലാകുന്നു. പിണറായി അസഹിഷ്ണുത കാണിച്ചത് കേരളം മുഴുവനും കണ്ടതാണ്. അടുത്തകാലത്തു അസഹ്ഷ്ണുത കാണിച്ച രണ്ടു കര്യങ്ങള്‍ പറയാം . മത്തായി ചാക്കോ അന്ത്യകുദാശ സ്വീകരിച്ചു എന്നു പറഞ്ഞവരെ നികൃഷ്ടജീവി എന്നാണദ്ദേഹം വിളിച്ചത്. അതു സഹിഷ്ണുത നിറഞ്ഞുനില്‍ക്കുന്നതു കൊണ്ടാണെന്നു മാരീചനു കരുതാം . പവ്വത്തില്‍ പിതാവിനെ പേരെടുത്തു പറഞ്ഞ്, ഇട്ടിരിക്കുന്ന ളോഹയോടെ മാന്യത കാണിക്കണം എന്നു പറഞ്ഞതും സഹ്ഷ്ണുത കൊണ്ടാണെന്നു മാരീചന്‍ വിശ്വസിച്ചോളൂ. എന്നിട്ടു ഇതു ചൂണ്ടിക്കണിക്കുന്നവരെ വായില്‍ തോന്നുന്നത് കോതക്കു പാട്ട് എന്ന് വിളിച്ചോളൂ.

താങ്കള്‍ക്ക് മറ്റുള്ളവരെ ഫാന്‍സ് ക്ലബ് എന്ന ബഹുമതി നല്‍ കി ആദരിക്കാമെങ്കില്‍, ഈ ബഹുമതി സ്വീകരിക്കുന്നതില്‍ എന്തിനിത്ര വൈക്ളബ്ബ്യം ?

വി എസ് പറഞ്ഞതൊ ചെയ്തതോ ആയ കാര്യങ്ങളേക്കുറിച്ച് വിമര്‍ശിക്കാന്‍ മാരീചന്, എല്ല സ്വാതന്ത്ര്യവുമുണ്ട്. വി എസ് പറയാത്ത രണ്ടു കാര്യങ്ങള്‍ പറഞ്ഞു എന്നു എഴിതിയപ്പോളാണ്, ഞാന്‍ ഇടപെട്ടത്. അങ്ങനെ സംഭവിച്ചാല്‍ ഇനിയും ഞാന്‍ വിമര്‍ശിക്കാനുള്ള സാധ്യത്യുണ്ട്.

മാരീചന്‍ said...

ദേ പിന്നെയും തമാശ...

പിണറായി അസഹിഷ്ണുത കാണിച്ചത് കേരളം മുഴുവനും കണ്ടതാണ്. അടുത്തകാലത്തു അസഹ്ഷ്ണുത കാണിച്ച രണ്ടു കര്യങ്ങള്‍ പറയാം . മത്തായി ചാക്കോ അന്ത്യകുദാശ സ്വീകരിച്ചു എന്നു പറഞ്ഞവരെ നികൃഷ്ടജീവി എന്നാണദ്ദേഹം വിളിച്ചത്. അതു സഹിഷ്ണുത നിറഞ്ഞുനില്‍ക്കുന്നതു കൊണ്ടാണെന്നു മാരീചനു കരുതാം . പവ്വത്തില്‍ പിതാവിനെ പേരെടുത്തു പറഞ്ഞ്, ഇട്ടിരിക്കുന്ന ളോഹയോടെ മാന്യത കാണിക്കണം എന്നു പറഞ്ഞതും സഹ്ഷ്ണുത കൊണ്ടാണെന്നു മാരീചന്‍ വിശ്വസിച്ചോളൂ. എന്നിട്ടു ഇതു ചൂണ്ടിക്കണിക്കുന്നവരെ വായില്‍ തോന്നുന്നത് കോതക്കു പാട്ട് എന്ന് വിളിച്ചോളൂ.

നേരത്തെ എഴുതിയത്..

വെടിയുണ്ട വിവാദത്തിലും , വീടു വിവാദത്തിലും, മകന്റെ വിദ്യാഭ്യാസ വിവാദത്തിലും, ലാവ് ലിന്‍ വിവാദത്തിലും പിണറായിയും അസഹിഷ്ണുത കാണിച്ചിട്ടുണ്ട്.

വെടിയുണ്ടയുടെ കാര്യം ചോദിച്ചാല്‍ മത്തായിച്ചാക്കോ..
മകന്റെ വിദ്യാഭ്യാസ കാര്യം ചോദിച്ചാല്‍ പവ്വത്തില്‍ പിതാവിന്റെ ളോഹ..

ഉളുപ്പില്ലായ്മയുണ്ടെങ്കില്‍ ഏതു കാളിദാസനും കൈ കുഴയാതെ കമന്റെഴുതാം.

മാരീചന്‍ said...

വി എസ് പറഞ്ഞതൊ ചെയ്തതോ ആയ കാര്യങ്ങളേക്കുറിച്ച് വിമര്‍ശിക്കാന്‍ മാരീചന്, എല്ല സ്വാതന്ത്ര്യവുമുണ്ട്. വി എസ് പറയാത്ത രണ്ടു കാര്യങ്ങള്‍ പറഞ്ഞു എന്നു എഴിതിയപ്പോളാണ്, ഞാന്‍ ഇടപെട്ടത്. അങ്ങനെ സംഭവിച്ചാല്‍ ഇനിയും ഞാന്‍ വിമര്‍ശിക്കാനുള്ള സാധ്യത്യുണ്ട്

എടപെട്ടളയും എന്ന് പണ്ട് വികെഎന്‍ എഴുതിയത് അങ്ങയെക്കുറിച്ചാണോ, ഭഗവാന്‍..

പിന്നെ വിമര്‍ശനത്തിന്റെ കാര്യം..
ഇതുവരെ വിമര്‍ശിച്ചതു പോലെയല്ലേ.. ധൈര്യപൂര്‍വം എഴുതിക്കോളൂ.. ചിരിക്കാനും വല്ലതും വേണ്ടേ ബ്ലോഗില്‍....

kaalidaasan said...

വജ്രസൂചി,

പൊതുവെ ആരാലും ശ്രദ്ധിക്കപ്പെടാത്ത, പലരാലും വെറുക്കപ്പെട്ട, ജനങ്ങളെ ആകര്‍ഷിക്കാനുള്ള ഒന്നുമേ ഇല്ലാത്ത വി എസ് എന്ന പ്രതിപക്ഷ നേതാവിനെ പടിപടിയായി ഉയര്‍ത്തി കേരളത്തിലെ ഏറ്റവും വലിയ നേതാവാക്കിയ ബുദ്ധിയാണത്.

ഏതു തരത്തിലായാലും ,കേരളത്തിലെ ഏറ്റവും വലിയ നേതാവാണെന്നു സമ്മതിക്കുന്നത് തന്നെ ഭാഗ്യം .

അതെങ്ങിനെ എന്ന അന്വേഷണമാണല്ലൊ ഇവിടെ പലരും ചെയ്യുന്നത്. വജ്രസൂചിക്കും അതില്‍ പങ്കു ചേരാം .


പൊതുവെ ആരാലും ശ്രദ്ധിക്കപ്പെടാത്ത, പലരാലും വെറുക്കപ്പെട്ട, ജനങ്ങളെ ആകര്‍ഷിക്കാനുള്ള ഒന്നുമേ ഇല്ലാത്ത വി എസ് പ്രതിപക്ഷ നേതാവായതെങ്ങനെയെന്നു വജ്രസൂചിക്ക് ഒന്നു പറഞ്ഞു തരാമോ?

പ്രതിപക്ഷ നേതാവായിരുന്ന വി എസ് കേരളത്തില്‍ എന്തു ചെയ്തു എന്നതു സമീപകാല ചരിത്രമാണ്. അതെല്ലാവരും കണ്ണുകൊണ്ട് കണ്ടതുമാണ്. അതിന്റെ വെളിച്ചത്തിലാണ്, വി എസിനു സീറ്റു നിഷേധിച്ചപ്പോള്‍ , കേരളത്തിലെ മാധ്യമങ്ങളും വലിയ ഒരു വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി അതിനെതിരെ പ്രതികരിച്ചതും . ഇതെല്ലാം ഷാജഹാന്റെ മിടുക്കാണെന്നു വജ്രസൂചിക്കു വിശ്വസിക്കാം . കയ്യേറ്റം ഒഴിപ്പിക്കന്‍ നടത്തിയ നീക്കവും സ്മാര്‍ട്ട് സിറ്റി കേരളത്തിനനുകൂലമാക്കി മാറ്റിയെടുത്തതും ഷാജഹന്റെ മിടുക്കാണെന്നും വിശ്വസിക്കാം . പക്ഷെ പൊതു ജനങ്ങള്‍ വജ്രസൂചി ജനിച്ച വര്‍ഗ്ഗത്തില്‍ പെടില്ലല്ലോ. ജനാധിപത്യം എന്ന വാക്കിന്റെ അടിസ്ഥാനം പൊതു ജന വിശ്വാസം എന്നാണ്. പൊതു ജനം ഒരു നേതാവിനെ ആരു സൃഷ്ടിച്ചു എന്നു നോക്കാറില്ല. അവര്‍ക്കു വേണ്ടി ഒരു നേതാവ് എന്തു ചെയ്തു എന്നേ നോക്കാറുള്ളൂ.

kaalidaasan said...

ഇപ്പോള്‍ കാളിദാസനും വിഎസിന്‍െന്യായീകരിക്കാന്‍ പിണറായി പറയാത്ത കാര്യങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നു.

പിണറായി പരസ്യമായി മാധ്യമങ്ങളോട് പറയാത്ത ഒരു കാര്യവും ഞാന്‍ പറഞ്ഞിട്ടില്ല.

വിഎസ് എന്ന 'ഒന്നാമന്‍' വിമര്‍ശിക്കപ്പെടുമ്പോള്‍ ഫാന്‍സ് ക്ളബ്ബ് ചാടിപുറപ്പെടുന്നതില്‍ തെറ്റില്ല. സ്തുതി പാഠകര്‍ നല്ലവരും വിമര്‍ശകര്‍ മഹാ മോശക്കാരും എന്നു പറയുന്നത് ശരിയല്ല. വസ്തുതകള്‍ വെച്ച് വിമര്‍ശനം വരട്ടെ. ചര്‍ച്ചയും നടക്കട്ടെ.


വിമര്‍ശകര്‍ മഹാ മോശക്കാര്‍ എന്നു പറഞ്ഞു എന്നു തോന്നുനതാണ്. പിണറായിയോ കരീമോ മോശക്കരനാണെന്നു ഞന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അവരുടെ ചില പ്രവര്‍ത്തികളും വാക്കുകളും വിമര്‍ശിച്ചു. അതു ദുര്‍വ്യാഖ്യാനം ചെയ്യുന്നതാണു, കുഴപ്പം . മോശക്കാരാക്കുന്നു എന്ന് വജ്രസൂചിയേപ്പോലുളവര്‍ ഏകപക്ഷീയമായി തീരുമാനിച്ചാല്‍ എന്തു ചെയ്യാന്‍ പറ്റും .

മാരീചന്റെയും കിരണിന്റെയും വജ്രസൂചിയുടെയും കുഴപ്പം , ഇഅവരെ വിമര്‍ശിക്കുന്നത് വി എസിനെ ന്യായീകരിക്കാനാണെന്ന് തീരുമാനിച്ചിടത്താണ്. അതു എനിക്കും വേണമെങ്കില്‍ ആരോപികാമല്ലോ. വി എസിനെ വിമര്‍ശിക്കുന്നത് പിണറായിയെ ന്യായീകരിക്കാനാണെന്ന് , എനിക്കു വേണമെങ്കില്‍ ആരോപിക്കാം . പക്ഷെ ഞാന്‍ അങ്ങനെ ചെയ്യുന്നില്ല. പിണറായി മുര്‍ഡോക്കിനെ പറ്റി എന്തോ പറഞ്ഞപ്പോള്‍ മാരീചന്‍ വി എസിനെ അതിന്റെ എതിര്‍സ്ഥാനത്ത് അങ്ങു സ്വയം പ്രതിഷ്ടിച്ചു. എന്നിട്ട് ഭാവനയല്‍ നിന്നും പലതും എഴുതി. മുഖ്യധാര മാധ്യമങ്ങള്‍ ചെയ്തതും ഇതു തന്നെയാണ്. അവര്‍ക്ക് വാര്‍ത്താ മൂല്യമുണ്ടാക്കാന്‍ വേണ്ടി ഇതു പോലെ പലതും പറഞ്ഞുപരത്തി വലുതാക്കി. മാരീചനും ഇവിടേ അതേ ചെയ്യുന്നുള്ളൂ.

ഏതച്ഛന്‍ വന്നാലും അമമയുടെ നെഞ്ചത്ത് എന്നതുപോലെയായി ഇത്. കിരണ്‍, മാരീച, കാളിദാസ നിങ്ങള്‍ ഏതുവിഷയമെടുത്താലും അത് വിഎസില്‍ കൊണ്ടെത്തിക്കുന്നതെന്ത്?


ഇതില്‍ വജ്ര സൂചിക്കു അടിസ്ഥാനപരമായി തെറ്റി. ഇവിടെ ഞാന്‍ മൂന്നു വിഷയങ്ങളിലേ ഇടപെട്ടിട്ടുള്ളൂ. രണ്ടാം ഭൂപരിസ്കരണം , സെസ്, ഇപ്പോള്‍ ഏഷ്യാനെറ്റ് വിഷയവും . ഇതു മൂന്നും തുടങ്ങുന്നത് വി എസിനെക്കുറിച്ചുള്ള പരാമര്‍ശത്തിലാണ്. വി എസിനെ കേന്ദ്രീകരിച്ചു മാത്രമാണീ ചര്‍ച്ചകള്‍ മുഴുവനും നടന്നത്. അപ്പോള്‍ പിന്നെ വി എസില്‍ എത്തി എന്ന പരാമര്‍ശം ശരിയല്ല.

kaalidaasan said...

ദേ പിന്നെയും തമാശ...
ഉളുപ്പില്ലായ്മയുണ്ടെങ്കില്‍ ഏതു കാളിദാസനും കൈ കുഴയാതെ കമന്റെഴുതാം.


മാരീചാ താങ്കള്‍ ക്കെന്താണറിയേണ്ടത്? പിണറായി അസഹിഷ്ണുത കാണിച്ചോ എന്നാണോ, ഏതെങ്കിലും പ്രത്യേക സം ഭവത്തില്‍ അസഹിഷ്ണുത കാണിച്ചു എന്നാണോ.? ഞാന്‍ സൂചിപ്പിച്ച വിവാദങ്ങളെല്ലാം നടന്നത് വളരെ മുമ്പാണ്. അന്നു പറഞ്ഞ വാക്കുകള്‍ വ്യക്തമായി ഓര്‍ മ്മയില്ല. ഓര്‍ മ്മയിലുള്ളതു പറഞ്ഞു. അതു തമാശയാണെനു തോന്നുന്നെങ്കില്‍ അങ്ങനെ?

അതിനെ ഉളുപ്പിലായ് മയെന്നൊ, മറ്റെന്തെങ്കിലുമോ വിളിച്ചോളൂ.

എടപെട്ടളയും എന്ന് പണ്ട് വികെഎന്‍ എഴുതിയത് അങ്ങയെക്കുറിച്ചാണോ, ഭഗവാന്‍..

ആയിരിക്കാം . എന്തു ചെയ്യാം .

പിന്നെ വിമര്‍ശനത്തിന്റെ കാര്യം..
ഇതുവരെ വിമര്‍ശിച്ചതു പോലെയല്ലേ.. ധൈര്യപൂര്‍വം എഴുതിക്കോളൂ.. ചിരിക്കാനും വല്ലതും വേണ്ടേ ബ്ലോഗില്‍....


ധൈര്യപൂര്‍വം തന്നെയാണ്‌ എഴുതുന്നത്. ചിരിക്കേണ്ടവര്‍ക്കു ചിരിക്കാം . ചിരി ആരോഗ്യത്തിനു നല്ലതാണെന്നാണ്‌ ശാസ്ത്ര മതം . ഇതു വരെ ചിരിക്കാത്തവരെല്ലം ചിരിക്കുന്നെങ്കില്‍ വളരെ നല്ലത്.

മാരീചന്‍ said...

അയ്യോ.. പേടിയാക്കല്ലേ കാളിദാസാ...ഇങ്ങനെ കണ്ണൊക്കെ ചുവപ്പിച്ച്, അരിവാള്‍ പരുവത്തില്‍ ഉരുട്ടി, കൈ തെറുത്തു കയറ്റി, തുടയിലൊരടിയുമടിച്ച്, താങ്കള്‍ക്കെന്താണറിയേണ്ടത് എന്നൊക്കെ ചോദിച്ചാല്‍ നമ്മളങ്ങ് പ്യാടിച്ചു പോവില്ലേ... വെറുതെ ഒന്നു വിരട്ടിയാല്‍ മതിയെന്നേ.. എന്തിനീ മസിലു പിടിത്തം..

kaalidaasan said...
This comment has been removed by the author.
kaalidaasan said...

അയ്യോ.. പേടിയാക്കല്ലേ കാളിദാസാ...ഇങ്ങനെ കണ്ണൊക്കെ ചുവപ്പിച്ച്, അരിവാള്‍ പരുവത്തില്‍ ഉരുട്ടി, കൈ തെറുത്തു കയറ്റി, തുടയിലൊരടിയുമടിച്ച്, താങ്കള്‍ക്കെന്താണറിയേണ്ടത് എന്നൊക്കെ ചോദിച്ചാല്‍ നമ്മളങ്ങ് പ്യാടിച്ചു പോവില്ലേ... വെറുതെ ഒന്നു വിരട്ടിയാല്‍ മതിയെന്നേ.. എന്തിനീ മസിലു പിടിത്തം..

ഞാന്‍ എഴുതിയത് താഴെ കൊടുത്തിരിക്കുന്നു.

മാരീചാ താങ്കള്‍ ക്കെന്താണറിയേണ്ടത്? പിണറായി അസഹിഷ്ണുത കാണിച്ചോ എന്നാണോ, ഏതെങ്കിലും പ്രത്യേക സം ഭവത്തില്‍ അസഹിഷ്ണുത കാണിച്ചു എന്നാണോ.? ഞാന്‍ സൂചിപ്പിച്ച വിവാദങ്ങളെല്ലാം നടന്നത് വളരെ മുമ്പാണ്. അന്നു പറഞ്ഞ വാക്കുകള്‍ വ്യക്തമായി ഓര്‍ മ്മയില്ല. ഓര്‍ മ്മയിലുള്ളതു പറഞ്ഞു. അതു തമാശയാണെന്നു തോന്നുന്നെങ്കില്‍ അങ്ങനെ?ഈ പരാമര്‍ശത്തെത്തന്നെയാണോ താങ്കള്‍, ഇങ്ങനെ കണ്ണൊക്കെ ചുവപ്പിച്ച്, അരിവാള്‍ പരുവത്തില്‍ ഉരുട്ടി, കൈ തെറുത്തു കയറ്റി, തുടയിലൊരടിയുമടിച്ച്, താങ്കള്‍ക്കെന്താണറിയേണ്ടത് എന്നൊക്കെ ചോദിച്ചു എന്ന് ഉദ്ദേശിച്ചത്?

ഒരു വട്ടം കൂടി വായിച്ചു നോക്കുക. എന്നിട്ടും തീര്‍ച്ചയാണെങ്കില്‍ താങ്കളുടെ സംവേദന ക്ഷമതക്ക് കാര്യമായ എന്തോ തകരാറു പറ്റിയിട്ടുണ്ട്‌.

ഞാന്‍ വളരെ സൌമ്യമായും വിനീതമായുമാണ്‌ ഈ ചോദ്യം ചോദിച്ചത്. അതിന്‌ ഇത്ര ഭീകരമായ ഒരു വ്യാഖ്യാനം നല്‍കിയത് തീര്‍ത്തും ആശ്ചര്യജനകം തന്നെ.