Friday, November 21, 2008

മാരീചന്‍ ഒന്നാമന് പറയാനുളളത്........

ബിആര്‍പി ഭാസ്കറുടെ വായനശാലയെന്ന ബ്ലോഗില്‍ കോപ്പി റൈറ്റ് സംബന്ധിച്ച് രാജ് നീട്ടിയത്ത് എഴുതിയ കത്തിനെ അധികരിച്ച് ഒരു പോസ്റ്റ് ഉണ്ട്.

അതില്‍ മാരീചന്‍ എന്ന പേരില്‍ ഒരു കമന്റ് കണ്ടു.

ടി കമന്റ് മാരീചന്‍ എന്ന പേരില്‍ ഇതുവരെ ബ്ലോഗ് എഴുതിക്കൊണ്ടിരുന്നയാളല്ല എഴുതിയത് എന്ന കാര്യം വ്യക്തമാക്കുന്നു..

ലോകത്ത് ഒരു പേരുളള ഒന്നിലധികം ആളുകള്‍ ഉണ്ട്. ഒരാള്‍ക്ക് ഒരു പേരിട്ടുപോയി എന്നതു കൊണ്ട് മേലില്‍ ആര്‍ക്കും ആ പേര് ഇട്ടുപോകരുത് എന്ന് കല്‍പ്പിക്കാനൊന്നും ആര്‍ക്കും അധികാരമില്ല. ആയതിനാല്‍, മാരീചന്‍ എന്ന പേരിലുളള കമന്റുകളോട് പ്രതികരിക്കുന്നതിന് മുമ്പ്, ആരെയാണ് അഭിസംബോധന ചെയ്യുന്നതെന്ന് പ്രതികരിക്കുന്നവര്‍ ഉറപ്പാക്കണമെന്ന് അഭ്യര്‍ത്ഥിക്കട്ടെ..

പേരിലൊന്നും വലിയ കാര്യമൊന്നുമില്ല. പറയുന്ന കാര്യങ്ങള്‍ക്കാണ് കാര്യം എന്നറിയാഞ്ഞല്ല.

എന്നാലും മറ്റേ മാരീചന്‍ എഴുതുന്ന ഗഹനവും ഗൗരവമുളളതും വിജ്ഞാനപ്രദവും സര്‍വോപരി കാലാതിവര്‍ത്തിയുമായ കമന്റുകള്‍ക്കുളള ക്രെഡിറ്റ് ഈയുളളവനുണ്ടായിപ്പോയാല്‍ അദ്ദേഹത്തിനുണ്ടാകുന്ന വിഷമം ചില്ലറയൊന്നുമായിരിക്കില്ലല്ലോ..

മാത്രമല്ല, ഈയുളളവനെഴുതുന്ന ചെറ്റത്തരങ്ങള്‍ക്ക് മറ്റേദേഹം സമാധാനം പറയേണ്ടി വരുന്നതും ശരിയല്ല.

ആയതിനാല്‍, ഇനി മുതല്‍ മാരീചന്‍ എന്ന പേരിനോട് പ്രതികരിക്കുമ്പോള്‍ ആളു മാറിപ്പോകരുതെന്ന് എല്ലാ ബൂലോഗ നിവാസികളോടും അഭ്യര്‍ത്ഥിക്കുന്നു.

ബിആര്‍പിയുടെ ബ്ലോഗില്‍ എഴുതിയ കമന്റും ഇവിടെ ചേര്‍ക്കുന്നു........


മാരീചന്‍ എന്ന പേരില്‍ വന്ന മേല്‍ കമന്റ്മാരീചന്റേതല്ലെന്ന് വ്യക്തമാക്കുന്നു. മേല്‍പറഞ്ഞ മാരീചന്‍ പത്രപ്രവര്‍ത്തകനാണോ എന്ന് അറിയില്ല. ഏതായാലും ഇഞ്ചിയുടെ മറുപടിയുടെ പരിധിയില്‍ ഈ മാരീചന്‍ വരില്ലെന്ന് അറിയിക്കട്ടെ...

മാരീചന്‍ എന്ന പേരിന് ബൗദ്ധിക സ്വത്തവകാശം ബാധകമല്ലാത്തതിനാല്‍ ഏത് നീരജന്മാര്‍ക്കും ഈ പേര് ഉപയോഗിക്കാവുന്നതാണ്.. പതിഞ്ഞു പോയ വെര്‍ച്വല്‍ പേരുകള്‍ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടെന്ന് കരുതുന്നുണ്ടെങ്കില്‍, മറുപടി പറയുന്നത് ആരോടാണെന്ന് ഉറപ്പാക്കേണ്ട ബാധ്യത കമന്റുകള്‍ക്ക് മറുപടിയെഴുതുന്നവര്‍ക്കാണെന്ന വിവരം സ്നേഹപൂര്‍വം അറിയിക്കട്ടെ...

ഒന്നല്ല, രണ്ടല്ല ഒരായിരം മാരീചന്മാര്‍ അരങ്ങു വാഴുന്ന മാരീച ജനാധിപത്യ വിപ്ലവം വിജയിക്കട്ടെ..

എന്ന്,
മാരീചന്‍ (ഒന്നാമന്‍)
മാരീചന്‍ (രണ്ടാമന്‍)

14 comments:

മാരീചന്‍ said...

ലോകത്ത് ഒരു പേരുളള ഒന്നിലധികം ആളുകള്‍ ഉണ്ട്. ഒരാള്‍ക്ക് ഒരു പേരിട്ടുപോയി എന്നതു കൊണ്ട് മേലില്‍ ആര്‍ക്കും ആ പേര് ഇട്ടുപോകരുത് എന്ന് കല്‍പ്പിക്കാനൊന്നും ആര്‍ക്കും അധികാരമില്ല. ആയതിനാല്‍, മാരീചന്‍ എന്ന പേരിലുളള കമന്റുകളോട് പ്രതികരിക്കുന്നതിന് മുമ്പ്, ആരെയാണ് അഭിസംബോധന ചെയ്യുന്നതെന്ന് പ്രതികരിക്കുന്നവര്‍ ഉറപ്പാക്കണമെന്ന് അഭ്യര്‍ത്ഥിക്കട്ടെ..

ചിത്രകാരന്‍chithrakaran said...

മരീചന്‍ ഒന്നാമനേയും,രണ്ടാമനേയും , മാരിചന്‍ അപരനേയും കണ്ടു. അറിയിപ്പു നന്നായി.

സൂരജ് said...

മാരീചനും മാരീച ബാധയോ ??

ഗുപ്തന്‍ said...

ഓ.. ഇവിടെയും കിട്ടിയോ അറിയിച്ചത് നന്നായി :)

Sebin Abraham Jacob said...

ഹഹഹ. അപരന്മാര്‍ നീണാല്‍ വാഴ്ക!

യാരിദ്‌|~|Yarid said...

നന്നായിരിക്കട്ടെ. ഒന്നാമനും രണ്ടാമനും ഭാവുകങ്ങള്‍..!

അങ്കിള്‍ said...

അറിയിപ്പിനു നന്ദി.

Inji Pennu said...

ബ്ലോഗര്‍ ഐഡി യൂണിക്ക് ആക്കാന്‍ പറ്റാത്തത് വലിയ ഒരു പാരയാണ്. പലരും അത് മിസ്‌യൂസ് ചെയ്യുകയാണ്. കഷ്ടം. ബ്ലോഗര്‍ പ്രൊഫൈലില്‍ പിക്‌ചര്‍ ഉണ്ടെങ്കില്‍ അത് കമന്റ് ബോക്സില്‍ ഡിസ്‌പ്ലേ ചെയ്യാണെങ്കില്‍ തിരിച്ചറിയാന്‍ എളുപ്പമാവും. അതും മിസ്യൂസ് ചെയ്യാം. പക്ഷെ അപ്പോള്‍ പ്രൊഫൈല്‍ പടം മിസ് യൂസ് ചെയ്തുവെന്ന്‍ പറഞ്ഞ് ഗൂഗിളിനെഴുതാം. എന്റെ ബ്ലോഗിലെ പ്രൊഫൈല്‍ പടം വരെ എടുത്ത് എനിക്ക് അക്കൌണ്ടില്ലാത്ത ഫേസ് ബുക്കില്‍ അക്കൌണ്ട് ഉണ്ടാക്കികളഞ്ഞു വിരുത്മാര്‍. അത് പക്ഷെ ഫേസ് ബുക്കിനു എഴുതിയപ്പോള്‍ അവര്‍ എടുത്ത് കളഞ്ഞു.
അതേ ഇപ്പൊ മാര്‍ഗ്ഗമുള്ളൂ.

ഈ മാരീചനാണ് ആ മാരീചനെന്ന് തെറ്റിദ്ധരിച്ചതിനു റിയലി സോറി.

അനില്‍@ബ്ലോഗ് said...

ഇതൊക്കെ പതിവായിരിക്കുന്നു.

പരിചയമുള്ള എഴുത്തുകാരെ തിരിച്ചറിയാനുള്ള ബുദ്ധി വായനക്കാരന്‍ കൂടി കാട്ടിയാല്‍ നന്നായിരിക്കും.

ജയരാജന്‍ said...

അറിയിച്ചത് നന്നായി; തെറ്റിദ്ധാരണ മാറിക്കിട്ടി!

Srivardhan said...

"മാരീചന്‍ എന്ന പേരിന് ബൗദ്ധിക സ്വത്തവകാശം..ഏത് നീരജന്മാര്‍ക്കും ഈ പേര് ഉപയോഗിക്കാവുന്നതാണ്.പതിഞ്ഞു പോയ വെര്‍ച്വല്‍ പേരുകള്‍ക്ക്...."

ഒരു തരം അനില്‍കുംബ്ലെ ഗൂഗ്ലി ആണല്ലോ..

സജി കറ്റുവട്ടിപ്പണ said...

ഇനി മാരീചന്‍ 1(എ) എന്നോ മറ്റോ വീണ്ടും തിരുത്തേണ്ടി വരുമോ ഇത്തരം 'മാരീചികള്‍' കാരണം?

ചെറിയനാടൻ said...

ഇതെന്താ കഥ!

മറ്റുള്ളവർ തെറ്റിദ്ധരിക്കാൻ വേറെന്തുവേണം. എല്ലാവരും പ്രൊഫൈൽ വായിച്ചുനോക്കിയെന്നു വരില്ല. ഏതായാലും അപരൻ അറിഞ്ഞുകൊണ്ടു ചെയ്തതാകാൻ വഴിയില്ല. വീണ്ടും വരുന്നോ എന്നു നോ‍ക്കാം. ഇക്കക്ഷി ഇപ്പേരിൽ എവിടെല്ലാം പോയി കമന്റുന്നെന്നാർക്കറിയാം. ID യൂണീക്കാകാത്തതിന്റെ ദൂഷ്യവശം. എങ്കിലും സൂക്ഷിക്കുക....

സിനിമയ്ക്കു സർട്ടിഫിക്കേറ്റ് കൊടുക്കുമ്പോലെ മാരീചൻ A, മാരീചൻ U എന്നുമാകാം :)

kaalidaasan said...
This comment has been removed by the author.