Wednesday, December 10, 2008

അറവുമാടുകളറിയാത്ത അങ്ങാടി ഗണിതങ്ങള്‍

ഇന്ത്യയും പാകിസ്താനുമൊന്നും ഒരു രാത്രിപോലും സ്വസ്ഥമായി ഉറങ്ങരുത് എന്ന നിര്‍ബന്ധബുദ്ധിയോടെ ആരൊക്കെയോ സദാ ഉണര്‍ന്നിരിക്കുന്നുണ്ട്. അവരാണ് ആഭ്യന്തരക്കുഴപ്പങ്ങളുടെ മഹാസ്ഫോടനങ്ങള്‍ വിതച്ച് അശാന്തിയുടെയും ഭീതിയുടെയും നിരന്തര ഞെട്ടലുകള്‍ സമ്മാനിക്കുന്നത്. കൂട്ടക്കുരുതിയുടെ ഒന്നാം മണിക്കൂറില്‍ തന്നെ ഉത്തരവാദികളെ പുളളിതൊട്ട് പൊതുജനത്തെ അറിയിക്കുന്ന ഭരണകൂടങ്ങള്‍, ഒരു സംഭവത്തിനു പോലും തുമ്പുണ്ടാക്കുന്നതില്‍ ദയനീയമായി പരാജയപ്പെടുമ്പോള്‍ അറിയുക, പിഴവറ്റതാണ് തിരക്കഥകള്‍.

ഒരിക്കലും ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യങ്ങള്‍ അവശേഷിപ്പിച്ചാണ് മുംബൈ സ്ഫോടനവും കടന്നു പോയത്. ഭീകരാക്രമണങ്ങള്‍ ഏതു രാജ്യത്തും ബാക്കി വെയ്ക്കുന്നത് ചോദ്യങ്ങള്‍ മാത്രമാണ്. ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍. ഇന്ത്യയിലെ എല്ലാ ഭീകരാക്രമണങ്ങള്‍ക്കും സമാധാനം പറയേണ്ട ചരിത്രപരമായ ബാധ്യതയുളള പാകിസ്താനിലും ഒട്ടും വ്യത്യസ്തമല്ല, സ്ഥിതി.

ഓര്‍മ്മയുണ്ടല്ലോ, ഇന്ത്യയുടെ 9/11 എന്ന് മാധ്യമങ്ങള്‍ പേരു ചാര്‍ത്തിയ മുംബൈ ഭീകരാക്രമണത്തിനു സമാനമായൊരു സംഭവം പാകിസ്താനിലും നടന്നിരുന്നു. 2008 സെപ്തംബര്‍ 20ന് രാത്രി എട്ടു മണിക്ക്.

താജും ട്രൈഡന്റും നരിമാന്‍ ഹൗസും ആക്രമിക്കപ്പെട്ടതു വഴി ഭീകരതയുടെ കടുംനിറപ്പകിട്ടുളള ഒരു 9/11 ഇന്ത്യയ്ക്കും കിട്ടി. പക്ഷേ, നമ്മെക്കാള്‍ മുന്നേ പാകിസ്താന്‍ അങ്ങനെയൊരെണ്ണം കൈവശപ്പെടുത്തിയിരുന്നു. ഇസ്ലാമാബാദിലെ മാരിയറ്റ് പഞ്ചനക്ഷത്ര ഹോട്ടലിലേയ്ക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് ഇടിച്ചു കയറ്റി 53 പേരുടെ മരണവും ഹോട്ടലിനു മുന്നില്‍ ഒരു മഹാഗര്‍ത്തവും സൃഷ്ടിച്ചതോടെ പാകിസ്താനിലെ മാധ്യമ നിലയവിദ്വാന്മാര്‍ അലറിവിളിച്ചു. ഇതാ ഞങ്ങളുടെ 9/11.

പാകിസ്താനിലെ പ്രധാന ദേശീയ മാധ്യമങ്ങളിലൊന്നായ ദി ന്യൂസ് ദുരന്തത്തിന് നല്‍കിയ തലക്കെട്ടു തന്നെ അതായിരുന്നു. 60 dead in Pakistan’s 9/11.

9/11ന്റെ കാര്യത്തില്‍ മാത്രമല്ല ഈ സമാനതകള്‍. ചരിത്രത്തിലേയ്ക്ക് ബാക്കി വെയ്ക്കുന്ന ചോദ്യങ്ങളുടെ കാര്യത്തിലുമുണ്ട് അമ്പരപ്പിക്കുന്ന സമാനത. ഭരണകൂട പ്രതികരണങ്ങളില്‍, ഉത്തരവാദികളെ ചൂണ്ടാക്കാട്ടാനെടുക്കുന്ന സമയത്തിലും ശൈലിയിലുമൊക്കെയുണ്ട് സമാനത. ആരു പറഞ്ഞു, ഇന്ത്യയും പാകിസ്താനും സഹോദര രാജ്യങ്ങളല്ലെന്ന്? വെറിപിടിച്ച വംശീയതയില്‍ പരസ്പരം നരകദ്വേഷം പങ്കിടുന്ന ദേശസ്നേഹികള്‍ അറിയുക, രണ്ടു ഭരണകൂടങ്ങളും ഒരമ്മ പെറ്റ മക്കള്‍ തന്നെയാണ്. അല്ലെങ്കില്‍ ഒരേ ഉദരം പങ്കിടാത്ത ഏത് ഭരണകൂടമുണ്ട് ഇന്ന് ലോകത്ത്? ഒരേ പ്രവര്‍ത്തന ശൈലി. പൗരസമൂഹത്തില്‍ നിന്നും എന്തു മറച്ചു പിടിക്കണമെന്നും എന്തു പറഞ്ഞ് അവരെ തൃപ്തിപ്പെടുത്തണമെന്നും ഇരുവര്‍ക്കും നന്നായി അറിയാം.

നരിമാന്‍ ഹൗസിലേയ്ക്ക് വാങ്ങിയ കോഴിയിറച്ചി മുതല്‍ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥരുടെ മരണമടക്കമുളള സംഭവങ്ങളാണ് മുംബൈ ആക്രമണങ്ങളില്‍ ദുരൂഹത പേറുന്നതെങ്കില്‍ മാരിയറ്റ് സ്ഫോടനത്തില്‍ കുറേ ഇരുമ്പ് പെട്ടികളാണ് പ്രതിസ്ഥാനത്ത്.

സ്ഫോടനത്തിന് നാലു ദിവസം മുമ്പ് അതായത് സെപ്തംബര്‍ 16 ചൊവ്വാഴ്ച, അതിപ്രധാനമായ ഒരു കൂടിക്കാഴ്ചയ്ക്ക് മാരിയറ്റ് വേദിയായി‍. പങ്കെടുത്തത് അമേരിക്കന്‍ സൈനിക മേധാവികളുടെ ചെയര്‍മാന്‍ അഡ്മിറല്‍ മൈക്കേല്‍ ജി മുളളന്‍, പാക് പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനി, കരസേനാ മേധാവി ജനറല്‍ അഷ്ഫഖ് കായാനി എന്നീ അത്യുന്നതര്‍.

അന്ന് അര്‍ദ്ധരാത്രി ഹോട്ടലിലെത്തിയ പട്ടാളട്രക്കില്‍ നിന്ന് കുറേ സ്റ്റീല്‍ ബോക്സുകള്‍ അമേരിക്കന്‍ പട്ടാളക്കാര്‍ ചുമന്നു കയറ്റിയെന്ന് സെപ്തംബര്‍ 21ലെ ദി ന്യൂസ് പത്രത്തില്‍ അന്‍സാര്‍ അബ്ബാസിയാണ് വെളിപ്പെടുത്തിയത്. ഹോട്ടലിലെ സുരക്ഷാ ഭടന്മാരെയും പാക് പൊലീസിനെയുമൊക്കെ അകറ്റി നിര്‍ത്തി ഹോട്ടലിന്റെ മൂന്നും നാലും നിലകളിലേയ്ക്ക് നിക്ഷേപിച്ച ഈ പെട്ടികള്‍ പിന്നീട് ചൂടന്‍ ചര്‍ച്ചയ്ക്കുളള വകയായി.

ചില്ലറക്കാരനല്ലായിരുന്നു, ഈ കയറ്റിറക്കിന് സാക്ഷി. പിപിപിയുടെ പാര്‍ലമെന്റ് അംഗം മുംതാസ് ആലം ഇതു കണ്ടുവെന്ന് മാത്രമല്ല, ചോദ്യം ചെയ്യാനുളള ധൈര്യവും കാണിച്ചു. പാര്‍ലമെന്റില്‍ പോയി പരാതി പറയാനായിരുന്നു ഹോട്ടല്‍ അധികൃതരുടെ മുഖമടച്ചാട്ട്.

ഹോട്ടലിലെ പ്രധാന ഗേറ്റുകളെല്ലാം അടച്ച്, ഹോട്ടല്‍ സുരക്ഷാ ജീവനക്കാരെ പൂര്‍ണമായും അകറ്റി നിര്‍ത്തി, മെറ്റല്‍ ഡിറ്റക്ടറും സ്കാനറും ഒഴിവാക്കി കമാന്‍ഡോകള്‍ ചുമന്നു കയറ്റിയ ആ പെട്ടികളില്‍ എന്തായിരുന്നുവെന്ന ചോദ്യം പാകിസ്താനില്‍ ആവര്‍ത്തിച്ചു മുഴങ്ങി. വാര്‍ത്താ വിനിമയ ഉപകരണങ്ങളായിരുന്നു അവയെന്ന് അമേരിക്കക്കാര്‍ സത്യം ചെയ്തിട്ടും ആരും വിശ്വസിക്കുന്നില്ല. അര്‍ദ്ധരാത്രി പരമ രഹസ്യമായാണോ വാര്‍ത്താ വിനിമയ ഉപകരണങ്ങള്‍ ഹോട്ടലിലെത്തിക്കുന്നതെന്ന് ചോദിച്ചിട്ടും മറുപടിയൊന്നുമില്ല.

അന്നേ ദിവസം ഈ ഹോട്ടലില്‍ പ്രമുഖരുടെ ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചിരുന്നു. പ്രമുഖരെന്നുവെച്ചാല്‍, പ്രസിഡന്റ് സര്‍ദാരി, പ്രധാനമന്ത്രി ഗിലാനി, സേനാ മേധാവി കായാനി എന്നിവര്‍. അവസാന നിമിഷം ഇഫ്താര്‍ വിരുന്ന് പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്ക് മാറ്റുകയായിരുന്നുവെന്ന് സുരക്ഷാ ഉപദേഷ്ടാവ് ഡോ. റഹ്മാന്‍ മാലിക് പറയുന്നു.

എന്തുകൊണ്ടാണ് അവസാന നിമിഷം വിരുന്നുവേദി മാറ്റിയതെന്ന ചോദ്യത്തിന് പക്ഷേ, ഉത്തരമില്ല. ഹോട്ടലില്‍ ഒരു ഭീകരാക്രമണം അന്നുണ്ടാകുമെന്ന് അധികാരികള്‍ക്ക് ഉറപ്പു കിട്ടിയിരുന്നുവെന്നു. അതു വ്യക്തം.

ഹോട്ടലില്‍ താമസിച്ചിരുന്ന അമ്പതോളം യുഎസ് നേവി കമാന്‍ഡോകള്‍ സ്ഫോടനമുണ്ടായപ്പോള്‍ കൃത്യമായി ഹോട്ടലിനു പുറത്തായിരുന്നുവെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സ്ഫോടനത്തിനു ശേഷം മുഖം മറച്ച് കമാന്‍ഡോകള്‍ ഹോട്ടലിലേയ്ക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങള്‍ ആജ് ടിവി ചാനല്‍ പ്രക്ഷേപണം ചെയ്തുവത്രേ!

ഹോട്ടലിനു മുന്നില്‍ വെച്ചാണ് സ്ഫോടക വസ്തുക്കളുമായി പാഞ്ഞുവന്ന വാന്‍ പൊട്ടിത്തെറിച്ചത്. മാരിയറ്റിന്റെ മുന്നില്‍ സ്ഫോടനം നടന്ന സ്ഥലത്ത് ഒരു പടുകൂറ്റന്‍ കുഴിയുമുണ്ട്. എന്നാല്‍ തീ ആളിപ്പടര്‍ന്നത് ഹോട്ടലിലെ നാലും അഞ്ചും നിലകളില്‍.

ഗ്യാസ് പൈപ്പ്‍ലൈന്‍ പൊട്ടിയാണ് തീപിടിത്തമെന്ന് വിശദീകരിക്കപ്പെട്ടു. എന്നാല്‍ മറ്റു നിലകളെ ഗ്യാസ് പൈപ്പ് പൊട്ടി തീപടരാത്തതെന്ത് എന്നു സംശയത്തിന് മറുപടിയുണ്ടായില്ല. ഈ നിലകളിലായിരുന്നുവത്രേ പെട്ടികള്‍ സൂക്ഷിച്ചിരുന്നത്.

പ്രസിഡന്റ് സര്‍ദാരി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് മണിക്കൂറുകള്‍ക്കകമായിരുന്നു സ്ഫോടനം. വാര്‍ത്തയറിഞ്ഞയുടനെ ഭരണകൂടം പ്രതികളാരെന്ന് പ്രഖ്യാപിച്ചു. മുമ്പു നടന്ന സ്ഫോടനങ്ങളുടെയെല്ലാം പിന്നില്‍ അഫ്ഗാന്‍ അതിര്‍ത്തിയിലെ ഫെഡറലി അഡ്മിസ്റ്റേര്‍ഡ് ട്രൈബല്‍ ഏരിയ (ഫെറ്റ) എന്നറിയപ്പെടുന്ന മേഖലയിലുള്ളവരാണെന്നും ഇതും അവരുടെ വക തന്നെയെന്നും പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് റഹ്മാന്‍ മാലിക്കിന്റെ തീര്‍ച്ചപ്പെടുത്തല്‍. അന്വേഷണം വേണ്ട. റിപ്പോര്‍ട്ട് കാണേണ്ട. ഉത്തരവാദികളുടെ പേര് അധികാരികളുടെ നാവിന്‍ തുമ്പില്‍ റെഡി. ഇന്ത്യയിലും മറിച്ചല്ലല്ലോ അനുഭവം.

ആക്രമണത്തെക്കുറിച്ച് മുന്‍കൂര്‍ ഭീഷണിയും കിട്ടിയിരുന്നു പോലും. പ്രസിഡന്റ് അംഗങ്ങളെ അഭിസംബോധന ചെയ്യവെ പാര്‍ലമെന്റില്‍ ചാവേറാക്രമണം നടക്കുമെന്നായിരുന്നു പോലും ഭീഷണി. എല്ലാ ആക്രമണങ്ങളുണ്ടാകുമ്പോഴും ഏതെങ്കിലും ഒരു സംഘടനയുടെ ഇമെയില്‍ സന്ദേശത്തെക്കുറിച്ച് നമ്മളും അറിയാറുണ്ട്.

മാരിയറ്റ് സ്ഫോടനത്തിന് കൃത്യമായ ലക്ഷ്യമുണ്ടെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നു. റോയുടെ പങ്കും പലരും ആരോപിക്കുന്നുണ്ടെങ്കിലും മുന നീളുന്നത് സിഐഎയ്ക്കു നേരെ. പാകിസ്താനില്‍ ഭീകരതയുടെ വിളയാട്ടമാണെന്ന് പുറംലോകത്തെയും പാക് ജനതയെയും വിശ്വസിപ്പിക്കുന്നതിനു വേണ്ടി ആസൂത്രണം ചെയ്തതാണ് ഈ ആക്രമണമെന്നതില്‍ അവര്‍ക്ക് സംശയമില്ല. പാകിസ്താന്റെ ആകാശവും ഭൂമിയും അമേരിക്കന്‍ സൈനികര്‍ക്ക് പതിച്ചെടുക്കണമെങ്കില്‍ അവിടെ സ്ഫോടനങ്ങള്‍ ഒഴിയാന്‍ പാടില്ല. ഓരോ സ്ഫോടനവും പാക് മണ്ണിലെ അമേരിക്കന്‍ സാന്നിദ്ധ്യത്തിനുളള നീതീകരണമാണ്. അമേരിക്കയിലെയും പാകിസ്താനിലെയും പിന്നെ ലോക ജനതയുടെയും മുന്നില്‍.

ഒക്ടോബര്‍ 24ന് നാലു പാകിസ്താനികളെ പഞ്ചാബ് പ്രവിശ്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്തു. കറുത്ത തുണിയിട്ട് മുഖം മറച്ച് അവരെ മാധ്യമങ്ങള്‍ മുന്നിലൂടെ നടത്തി.മാരിയറ്റ് ആക്രമണങ്ങളില്‍ നേരിട്ടല്ലാത്ത പങ്കാളിത്തം ആരോപിച്ചാണ് അറസ്റ്റ്. പിടിക്കപ്പെട്ടവരെ റാവല്‍പിണ്ടിലെ ഭീകര വിരുദ്ധ കോടതിയില്‍ ഹാജരാക്കി. പൊലീസ് കസ്റ്റഡിയില്‍ തന്നെയിരിക്കട്ടെയെന്ന് ജഡ്ജി കല്‍പ്പിച്ചു.

സ്ഫോടനം നടത്തിയത് പടിഞ്ഞാറേ അതിര്‍ത്തിയിലെ ഗോത്രവര്‍ഗക്കാരാണെന്ന് ഉറപ്പിച്ചു പറയുമ്പോഴും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറല്ല. സൈനികര്‍ മാത്രം ഉപയോഗിക്കുന്ന അത്യന്താധുനിക സ്ഫോടക വസ്തുക്കള്‍ ഭീകരര്‍ക്ക് എങ്ങനെ കിട്ടി, ഏത് തലച്ചോറിലാണ് ആസൂത്രണവും നിര്‍വഹണവും തെളിഞ്ഞു മിന്നിയത് എന്നൊക്കെയുളള ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരവും കൂടി കണ്ടെത്തി ഇവരെ വിചാരണ ചെയ്യും.

ആ നാലുപേര്‍ക്കും തൂക്കുമരമോ ആയുഷ്കാല ജയില്‍ ശിക്ഷയോ കിട്ടിയേക്കാം. പുതിയ സ്ഫോടനങ്ങള്‍ക്കും മരണങ്ങള്‍ക്കും പിന്നാലെ മാധ്യമങ്ങള്‍ പായുമ്പോള്‍ ചരിത്രപാഠങ്ങളില്‍ ഒരു ദുരന്തമായി മാരിയറ്റ് സ്ഫോടനവും സ്ഥാനം പിടിക്കും. ഉയര്‍ന്ന സംശയങ്ങളും അഭ്യൂഹങ്ങളും സൂചനകളും ഉത്തരം കിട്ടാതെ രാഷ്ട്രീയ മണ്ഡലത്തില്‍ അലഞ്ഞു നടക്കും.


ആ മൂന്നു പേരും കൊല്ലപ്പെട്ടതെങ്ങനെ?
മുംബൈ ആക്രമണത്തിലും സംശയങ്ങള്‍ക്കും സൂചനകള്‍ക്കും പഞ്ഞമില്ലല്ലോ. ആ മൂന്നു കൊലപാതകങ്ങള്‍ എവിടെ വെച്ച്, ആര് ചെയ്തു എന്നതിന് ഔദ്യോഗികമായി വ്യക്തമായൊരുത്തരം ഇതുവരെ കിട്ടിയോ?

എങ്ങനെ, എവിടെ വെച്ചാണ് ഹേമന്ത് കാര്‍കറെയും വിജയ് സലാസ്കറും അശോക് കാംതെയും കൊല്ലപ്പെട്ടത്? വീരമൃത്യു വരിച്ച സൈനികരെ ആചാരപരമായിത്തന്നെ നാം ആഘോഷിച്ചു. അവരെങ്ങനെ മരിച്ചുവെന്ന തീര്‍ത്തും പ്രാഥമികമായ ചോദ്യം ഒരിക്കലും ചോദിക്കാതെ തന്നെ.

മൂവരും മരിച്ചത് നവംബര്‍ 26ന് അര്‍ദ്ധരാത്രിയ്ക്ക്. ഹെല്‍മറ്റും ബുളളറ്റ് പ്രൂഫ് ജാക്കറ്റും ധരിച്ച് കാമറയുടെ മുന്നില്‍ നിന്ന് കാര്‍കറെ പോയത് മരണത്തിലേയ്ക്കാണ്. ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപ്പെട്ടുവെന്നാണ് ആദ്യം വന്ന വാര്‍ത്തകള്‍.

ഇത്തരമൊരു ചോദ്യത്തിന്റെ ഉത്തരം മലയാള പത്രങ്ങളില്‍ തേടുന്നത് പ്രസക്തമാണോ എന്നറിയില്ല. എങ്കിലും നമുക്ക് മനോരമ ഒന്നു പരതി നോക്കാം. നവംബര്‍ 27ന് മനോരമ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്. ഭീകരാക്രമണം മരണം 80 എന്ന തലക്കെട്ടിലെ പ്രധാനവാര്‍ത്ത. മൂന്നാം ഖണ്ഡിക. അവസാന വരി.

"സിഎസ്‍ടിയ്ക്കു സമീപം മെട്രോ സിനിമാ പരിസരത്ത് പൊലീസ് ഇന്‍സ്പെക്ടറെ ബന്ദിയാക്കി അക്രമികള്‍ വാനുമായി കടക്കുമ്പോള്‍ ഹേമന്ത് കാര്‍ക്കറെ തടയുകയായിരുന്നു.."

ATS chief Karkare succumbs to injuries എന്നാണ് എന്‍ഡിറ്റിവി വാര്‍ത്തയുടെ തലക്കെട്ട്. അവലംബം പിടിഐ വാര്‍ത്തയും. രണ്ടാം ഖണ്ഡിക ഇങ്ങനെ.

Karkare (54), who was probing the Malegaon blasts case, was gunned down when he was leading an operation at Hotel Taj against terrorists who had taken 15 people, including seven foreigners, as hostages. He was hit by three bullets in his chest. One MP Krishan Das and 200 people were stranded in Taj hotel.

ATS CHIEF HEMANT KARKARE KILLED എന്നാണ് ഐബിഎന്‍ ലൈവിന്റെ തലക്കെട്ട്.

Karkare, 54, was killed in a shootout with terrorists at the Taj Intercontinental Hotel where terrorists have taken at least 15 people hostage. എന്നു തന്നെയാണ് അവിടെയും വാര്‍ത്ത. അഡീഷണല്‍ കമ്മിഷണര്‍ അശോക് കാംതെയും ഏറ്റുമുട്ടല്‍ വിദഗ്ധന്‍ വിജയ് സലാസ്കറും മരിച്ചത് മെട്രോ സിനിമയ്ക്കു മുന്നില്‍ നടന്ന വെടിവെപ്പിലാണെന്ന് ഐബിഎന്‍ സംശയ രഹിതമായി പറയുന്നു.

എന്നാല്‍ ലൈവ് ആഘോഷിച്ച ഈ ചാനലുകള്‍ പറഞ്ഞത് കളളമാണെന്നല്ലേ, പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പൊലീസ് കോണ്‍സ്റ്റബിള്‍ അരുണ്‍ ജാദവ് പറഞ്ഞത്. ഒരേ വാഹനത്തില്‍ വെച്ചാണത്രേ ഈ മൂന്നു പേരും കൊല്ലപ്പെട്ടത്. ഇവര്‍ക്കു പുറമെ മൂന്ന് കോണ്‍സ്റ്റബിളുമാരും കൊല്ലപ്പെട്ടുവെന്നും താന്‍ അത്ഭുതകരമായി രക്ഷപെട്ടുവെന്നും അരുണ്‍ ജാദവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ നവംബര്‍ 29ന് റിപ്പോര്‍ട്ട് ചെയ്തു.

സിഎസ്ടിയില്‍ നിന്ന് ഒരു ക്വാളിസ് വാനില്‍ മെട്രോ സിനിമയിലേയ്ക്ക് പോവുകയായിരുന്നു ഉദ്യോഗസ്ഥ സംഘം. സദാനന്ദ് ദാതെയെന്ന ഓഫീസര്‍ക്ക് വെടിയേറ്റുവെന്ന വാര്‍ത്തയറിഞ്ഞാണ് ഇവര്‍ അങ്ങോട്ട് പോയതത്രെ. യാത്രാമധ്യേ ഒരു മരത്തിന് പുറകില്‍ നിന്നും പൊടുന്നനെ രണ്ടു തീവ്രവാദികള്‍ വെടിയുതിര്‍ത്തുവെന്നും വാഹനത്തിലിരുന്ന ആറുപേര്‍ കൊല്ലപ്പെട്ടുവെന്നും അരുണ്‍ ജാദവ് പറയുന്നു.

കൊല്ലപ്പെട്ട ഉദ്യോഗസ്ഥരെ വലിച്ചു പുറത്തിട്ട് ശേഷം രണ്ടുപേരും കുറേ ദൂരം കാറോടിച്ചെന്നും പിന്നീട് ടയര്‍ പഞ്ചറായപ്പോള്‍ അതുപേക്ഷിച്ച് വേറൊരു സ്വകാര്യ വാഹനത്തില്‍ കയറി ഭീകരന്മാര്‍ രംഗം വിട്ടുവെന്നുമൊക്കെയാണ് അരുണ്‍ ജാദവ് പറയുന്നത്.

മൂന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍ റോഡില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നുവെന്ന വാര്‍ത്ത എന്തുകൊണ്ടാണ് ലൈവ് ആഘോഷിച്ച പത്രക്കാര്‍ക്ക് കിട്ടാതെ പോയത്? ഹേമന്ത് കാര്‍ക്കറെ ടാജിനു മുന്നിലും മറ്റു രണ്ടുപേര്‍ മെട്രോ സിനിമയ്ക്കും മുന്നില്‍ ഭീകരോട് ഏറ്റുമുട്ടി കൊല്ലപ്പെടുകയായിരുന്നുവെന്നാണ് ഏതാണ്ടെല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. ബുളളറ്റ് പ്രൂഫ് ധരിച്ചിരുന്ന കാര്‍ക്കറെയുടെ നെഞ്ചില്‍ മൂന്നു ബുള്ളറ്റേറ്റുവെന്ന് എന്‍ഡിടിവി പറയുന്നു.

സലാസ്കര്‍ ഡ്രൈവിംഗ് സീറ്റിലും കാംതെ മുന്നിലും കാര്‍ക്കറെ രണ്ടാം നിരയിലുമാണ് ഇരുന്നതെന്ന് അവര്‍ക്ക് വെടിയേല്‍ക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന പോലീസുകാരന്‍ പറയുന്നു. കാറിന്റെ പിന്‍നിരയിലിരുന്ന കാര്‍ക്കറെയുടെ നെഞ്ചില്‍ മൂന്നു ബുളളറ്റുകള്‍ ഏറ്റുവെന്നത് വിശ്വസിയ്ക്കാന്‍ കഴിയുമോ?

പ്രശസ്തരും പ്രഗത്ഭരുമായ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ മരിച്ച നിലയില്‍ റോഡരുകില്‍ നിന്ന് കണ്ടെത്തുകയായിരുന്നുവെന്ന വിവരം എന്തുകൊണ്ട് അധികാരികള്‍ ഔദ്യോഗികമായി ജനങ്ങളോട് പറഞ്ഞില്ല. അരുണ്‍ ജാദവ് പറഞ്ഞതാണോ ആക്രമണം തുടങ്ങി തീരുന്നതു വരെ ലൈവ് സംപ്രേക്ഷണം നടത്തിയ മാധ്യമങ്ങള്‍ പറയുന്നതാണോ നാം വിശ്വസിക്കേണ്ടത്?

പാഞ്ഞു വരുന്ന വാഹനത്തിനു നേരെ വെടിവെയ്ക്കുമ്പോള്‍ അകത്തിരിക്കുന്ന ഡ്രൈവറടക്കം വെടിയേറ്റ് മരിച്ചാല്‍ ആ വണ്ടി എവിടെയെങ്കിലും ഇടിച്ചല്ലേ നില്‍ക്കുക. വെടിയേറ്റു തുളഞ്ഞ ചില്ലുകളോടെ, കീറിപ്പൊളിഞ്ഞ ടയറുകളോടെ ആ വാഹനം എവിടെ നിന്നാണ് പൊലീസ് കണ്ടെടുത്തത്? എന്തുകൊണ്ടാണ് ആ കാറിന്റെ ഒരു ചിത്രം പോലും മാധ്യമങ്ങള്‍ക്ക് കിട്ടാത്തത്?

ഹേമന്ത് കാര്‍ക്കറെയും വിജയ് സലാസ്ക്കറും അശോക് കാംതെയും വെടിയേറ്റു മരിച്ചത് ഒരു പൊലീസ് വാഹനത്തിനുളളില്‍ വെച്ചാണെങ്കില്‍ ആ കാറിന് വലിയൊരു വാര്‍ത്താ പ്രധാന്യമില്ലേ?

ചൗപാത്തിയില്‍ നിന്നാണ് ഒരു ഭീകരനെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ തന്നെയാണ് ഹേമന്ത് കാര്‍ക്കറെയെയും വിജയ് സലാസ്കറെയും അശോക് കാംതെയെയും വെടിവെച്ചു കൊന്നതെന്നും പൊലീസ് പറയുന്നു. ആക്രമണ പദ്ധതിയും ഉദ്ദേശ്യവും വന്ന വഴിയും സഞ്ചരിച്ച കപ്പലും ബോട്ടും എല്ലാം എല്ലാം ഇയാള്‍ പൊലീസിനോട് തുറന്നു പറഞ്ഞു. പൊലീസ് പറയുന്നത്, ഭരണകൂടം പറയുന്നത് നാം വിശ്വസിക്കുക. ചോദ്യങ്ങള്‍ക്കുളള ഉത്തരം തേടി കസ്റ്റഡിയിലുളള ഭീകരനെ ചോദ്യം ചെയ്യാന്‍ പൊതുജനത്തിനാവില്ലല്ലോ. പത്രക്കുറിപ്പ് ഭാഷ്യങ്ങള്‍ വിശ്വസിക്കുന്ന ജനതയാണ് സുസ്ഥിരമായ ഒരു രാഷ്ട്രത്തെ നിര്‍വചിക്കുന്നത്.

ചോദ്യം ചെയ്യലുകള്‍ക്കും തെളിവെടുപ്പിനും കുറ്റാരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കും ശേഷം ഒരുപക്ഷേ ഈ ഭീകരനെയും തൂക്കിക്കൊല്ലാന്‍ കോടതി വിധിക്കും. മാധ്യമങ്ങള്‍ ഒരിക്കല്‍ കൂടി ഭീകരതയുടെ ഓര്‍മ്മ പുതുക്കും. ജനത സന്തോഷിക്കും. ടെലിവിഷനില്‍ ലൈവ് കണ്ടതും സമയം വെച്ച് മാധ്യമങ്ങള്‍ അപ്പപ്പോള്‍ അറിയിച്ചതും കണ്ണിമയ്ക്കാതെ നോക്കിയിരുന്നവരില്‍ അപ്പോഴുമുണ്ടാകും ചില കണ്ണികള്‍ക്ക് അത്രയിഴടുപ്പം പോരല്ലോ എന്ന സംശയം.

സെപ്തംബര്‍ 16ന് മാരിയറ്റ് ഹോട്ടലിന്റെ നാലാം നിലയിലേയ്ക്ക് ചുമന്നു കൊണ്ടുപോയ പെട്ടികള്‍ പാകിസ്താന്‍ ജനതയുടെയും ധീരന്മാരായ മൂന്ന് ഓഫീസര്‍മാരുടെ കൊലപാതകത്തെ ചൂഴ്ന്നു നില്‍ക്കുന്ന ദുരൂഹത ഇന്ത്യന്‍ ജനതയുടെയും ഉറക്കം കെടുത്തട്ടെ. ഈ രണ്ട് 9/11ന്റെയും യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കുളള താക്കോല്‍ ഒരുപക്ഷേ ഈ ചോദ്യങ്ങളിലാവും കിടക്കുന്നത്.

ആക്രമിക്കാന്‍ കുറേ ഭീകരര്‍. ചത്തു വീഴാന്‍ കുറേ സാധാരണക്കാര്‍. ഏറ്റുമുട്ടലില്‍ ഭീകരരെ കൊല്ലാനും ആ ശ്രമത്തില്‍ വീരമൃത്യു വരിക്കാനും കുറേ സൈനികര്‍. എല്ലാം കഴിയുമ്പോള്‍ കസേര കളിക്കാനും ആരോപണങ്ങളുന്നയിക്കാനും സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കാനും ഭരണകൂടം. ഭീകരതയുടെ മറവില്‍ നയതന്ത്ര ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ ആഘോഷിക്കുന്ന കോണ്ടോളിസാ റൈസുമാര്‍. ചക്രം നിലയ്ക്കാതെ കറങ്ങിക്കൊണ്ടേയിരിക്കും. ഇന്ത്യയിലാണെങ്കിലും പാകിസ്താനിലാണെങ്കിലും.

എവിടെയായാലും ഓരോ സ്ഫോടനവും നടക്കുമ്പോള്‍, കൂട്ടക്കുരുതിയുടെ വാര്‍ത്ത വായിക്കുമ്പോള്‍, ഒരന്വേഷണവുമില്ലാതെ ഉത്തരവാദികളെ ചുണ്ണാമ്പു തൊട്ട് അടയാളപ്പെടുത്തുമ്പോള്‍, പിടിയിലായവരെക്കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ വായിക്കുമ്പോള്‍ ഒരു കാര്യം മറന്നു പോകാതിരിക്കുക.

അറവുമാടുകള്‍ക്ക് തിരിയുന്നതല്ല, അങ്ങാടി ഗണിതം. ചത്ത് തുലഞ്ഞ് ആരാന്റെയും തീന്മേശയിലെത്താനുളളവ വേണ്ടാത്ത കാര്യങ്ങളാലോചിച്ച് എന്തിന് തലവേദന കൂടി ക്ഷണിച്ചു വരുത്തണം. ഒരു നിമിഷാര്‍ദ്ധത്തിനുളളില്‍ അവയവങ്ങള്‍ ചിന്നിച്ചിതറിയും ലക്കും ലഗാനുമില്ലാത്ത വെടിവെപ്പില്‍ തലച്ചോറും കുടല്‍മാലയും ഹൃദയപേശികളും ശ്വാസകോശവും ചിതറിത്തെറിച്ചും മരിക്കാന്‍ വിധിക്കപ്പെട്ട ജനതയെന്ന അറവുമാടും അറിയേണ്ടതല്ല, ഭീകരതയുടെ അങ്ങാടി ഗണിതങ്ങള്‍.

26 comments:

മാരീചന്‍‍ said...

ആക്രമിക്കാന്‍ കുറേ ഭീകരര്‍. ചത്തു വീഴാന്‍ കുറേ സാധാരണക്കാര്‍. ഏറ്റുമുട്ടലില്‍ ഭീകരരെ കൊല്ലാനും ആ ശ്രമത്തില്‍ വീരമൃത്യു വരിക്കാനും കുറേ സൈനികര്‍. എല്ലാം കഴിയുമ്പോള്‍ കസേര കളിക്കാനും ആരോപണങ്ങളുന്നയിക്കാനും സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കാനും ഭരണകൂടം. ഭീകരതയുടെ മറവില്‍ നയതന്ത്ര ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ ആഘോഷിക്കുന്ന കോണ്ടോളിസാ റൈസുമാര്‍. ചക്രം നിലയ്ക്കാതെ കറങ്ങിക്കൊണ്ടേയിരിക്കും. ഇന്ത്യയിലാണെങ്കിലും പാകിസ്താനിലാണെങ്കിലും.

യാരിദ്‌|~|Yarid said...

..

nalan::നളന്‍ said...

ഭീകരം!
ഹേമന്ത് കാര്‍ക്കറേ കൊല്ലപ്പെട്ടതെങ്ങനെ ?

രാജീവ്::rajeev said...

Tracking

പക്ഷപാതി :: The Defendant said...

ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍!

ഇതൊക്കെ അന്വേഷിച്ച് പുറത്ത് കൊണ്ടുവരുന്നതിനു പകരം നമ്മുടെ പത്രങ്ങള്‍ ആഘോഷിച്ചത് അച്ചുതാനന്ദന്റെ വിവാദത്തെ. ഭീകരാക്രമണത്തേക്കാള്‍ ഭീകരമായിപ്പോയ വി എസ് ഭീകരന്‍.

Salu said...

Best season for conspiracy theorists. The villains should be ‘America=CIA=Zionists’, because that is the hot cake now. Good hunting!!!

kaalidaasan said...

അപ്പോള്‍ കാര്യങ്ങള്‍ ഒക്കെ കീഴ്മേല്‍ മറിഞ്ഞോ? ദൈവത്തിനു വേണ്ടിയല്ല കൊന്നതെന്നാണോ പറഞ്ഞു വരുന്നത്? ദൈവഭക്തന്റെ കടമയാണ് കൊലപാതകം എന്ന സിദ്ധാന്തമനുസരിച്ചാണ്‌ ഈ ആക്രമണം നടന്നത് എന്നെഴുതി മഷിയുണങ്ങും മുമ്പ് അതല്ല മാറ്റേതോ സിദ്ധാന്തമനുസരിച്ചാണ്‌ ഇതു നടന്നതെന്നു പറയുന്നതിന്റെ യുക്തി മനസിലാവുന്നില്ല.

അവസാനം ഹേമന്ത് കാര്‍ക്കറെയെ കൊന്നത് സംഘപരിവാരാണെന്നു വരുമോ ? അദ്ദേഹം അവരുടെ കണ്ണിലെ കരടായിരുന്നു മാസങ്ങളായി. കിട്ടിയ അവസരം ​മുതലാക്കി തട്ടിക്കളഞ്ഞതാകാന്‍ വഴിയില്ലേ?

Ralminov റാല്‍മിനോവ് said...

ഇതൊന്നും അന്വേഷിച്ചാല്‍ പുറത്തുകൊണ്ടുവരാന്‍ പറ്റില്ല. ഒരു പത്തിരുപതു് കൊല്ലം കഴിയട്ടെ. വര്‍ഗീസ് കേസ് പോലെ ആരെങ്കിലും തുറന്നു്പറയാന്‍ വരുമോയെന്നു് നോക്കാം !
അതുവരെ കോണ്‍സ്പിരസി തിയറികളുമായി നമുക്കു് മുന്നോട്ടു് പോകാം.
പെന്റഗണിലെ വിമാനകോണ്‍സ്പിരസി തിയറിയേക്കാള്‍ വലുതല്ല ഇതൊന്നും തന്നെ.

മുക്കുവന്‍ said...

സലാസ്കര്‍ ഡ്രൈവിംഗ് സീറ്റിലും കാംതെ മുന്നിലും കാര്‍ക്കറെ രണ്ടാം നിരയിലുമാണ് ഇരുന്നതെന്ന് അവര്‍ക്ക് വെടിയേല്‍ക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന പോലീസുകാരന്‍ പറയുന്നു. കാറിന്റെ പിന്‍നിരയിലിരുന്ന കാര്‍ക്കറെയുടെ നെഞ്ചില്‍ മൂന്നു ബുളളറ്റുകള്‍ ഏറ്റുവെന്നത് വിശ്വസിയ്ക്കാന്‍ കഴിയുമോ?

this is very intresting one..

who knows sangh parivar is capable to do this or more than this.

മൂര്‍ത്തി said...

Role of Alleged CIA Asset in Mumbai Attacks Being Downplayed എന്ന ലേഖനവും വായിക്കാം മാരീചരേ.
നന്ദി.

നിഷാന്ത് said...

അപ്പൊ പാകിസ്ഥാനില്‍ പൊട്ടിച്ചതും അമേരിക്ക!

ഇന്‍ഡ്യയില്‍ പൊട്ടിച്ചതും അമേരിക്ക!

അമേരിക്കയില്‍ പൊട്ടിച്ചതും അമേരിക്ക!

ലഷ്കര്‍ ഈ തോയിബ ആസ്ഥാനം വാഷിങ്ടണ്‍ ജംഗഷനില്‍!
പിന്നെ എന്തോന്നാ... കാര്‍ക്കറയെ കൊല്ലാന്‍ സംഘപരിവാര്‍ കൊട്ടേഷന്‍ കൊടുത്തതും അമേരിക്കയ്ക്ക്!

ഹൊ ഈ അമേരിക്കയുടെ ഒരു കാര്യം!

നടക്കട്ടെ മാരീചരേ... എഴുത്തല്ലേ പണി, അപ്പൊ എന്തേലും വേണ്ടേ എന്നും എഴുതാന്‍.

എന്നാലും ഒരു കാര്യം ഒള്ളതാ... അമേരിക്കയല്ല സൊമാലിയ വിചാരിച്ചാലും നമ്മടെ രാജ്യത്ത് ഒന്നോ രണ്ടോ പടക്കം പൊട്ടിക്കാന്‍ ഒരു പാടുമില്ല!

പ്രിയ said...

കാര്ക്കറെയുടെ മരണം നടന്ന സ്ഥലത്തെക്കുറിച്ച് ആദ്യമേ തന്നെ കണ്ഫ്യൂഷന് തോന്നിയിരുന്നു. ആ കാണിച്ച വേഷംകെട്ടിനപ്പുറം മീഡിയക്കും ഒന്നും അറിയില്ലയിരിക്കുമോ?

തോന്ന്യാസി said...

ഭയാനകം.......

കോറോത്ത് said...

!!!
[Track]

Rajeeve Chelanat said...

നിഷാന്ത്,

DDT എന്ന് കേട്ടിട്ടുണ്ടോ? വെറുമൊരു കീടനാശിനിയുടെ പേരു മാത്രമല്ല അത്. Department of Dirty Tricks എന്നൊരു സാധനമുണ്ട്. സാമ്പിളിന് ഇതാ, ഇതൊക്കെ ഒന്നു നോക്കൂ സമയം കിട്ടുമ്പോള്‍. http://www.theatlantic.com/doc/197908/cia-dirty-tricks/3

മാരീചന്‍,

ഓരോ തീവ്രവാദി ആക്രമണങ്ങളും ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുമെന്ന് നന്നായി അറിയാവുന്നതുകൊണ്ടാണ് നമ്മള്‍,ഇത്തരം സംഭവങ്ങള്‍ക്കുശേഷം, നമുക്കിണങ്ങുംവിധമുള്ള ടെയ്‌ലര്‍ മെയ്‌ഡ് ഉത്തരങ്ങള്‍ തേടിപ്പോകുന്നതും സൃഷ്ടിക്കുന്നതും.

പാക്കിസ്ഥാന്റെ വിധി തന്നെയാണ് ഇനിയുള്ള നാളുകളില്‍ ഇന്ത്യയെയും കാത്തിരിക്കുന്നത് എന്നും, അധികം താമസിയാതെ, നമ്മുടെ സൈനികരില്‍നിന്നുപോലും മറ്റൊരു സിയയോ, മുഷറഫോ, അയൂബ്‌ ഖാനോ വന്നേക്കുമെന്നും ഭയപ്പെടേണ്ട നിലയിലേക്കാണ് കാര്യങ്ങള്‍ വളര്‍ന്നു വഷളാവുന്നത്. പ്രസാദ് പുരോഹിതിനെപ്പോലുള്ളവര്‍ ആ രോഗത്തിന്റെ ലക്ഷണയുക്തമായ ലക്ഷണങ്ങളാണ്.

അഭിവാദ്യങ്ങളോടെ

Sarija N S said...

കുറേ നല്ല ചോദ്യങ്ങള്‍ കണ്ടു. മുന്‍‌വിധികളോടെയാണോ ഈ ചോദ്യങ്ങള്‍?

ഇ.എ.സജിം തട്ടത്തുമല said...

വായിച്ചുകൊണ്ടേയിരിയ്ക്കുന്നു.

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ജിവി/JiVi said...

കൂടുതല്‍ കൂടുതല്‍ വിവരങ്ങള്‍ വരുമ്പോള്‍ ആടുകള്‍ നമ്മള്‍ ഒന്നും അറിയുന്നില്ല.

തലവാചകത്തെക്കുറിച്ച്: അങ്ങാടി ഗണിതമാണോ അതോ അങ്ങാടി വാണിഭം ആണോ? അങ്ങാടിയില്‍ ഗണിതം ഉണ്ടോ? ഏറ്റവും സത്യസന്ധമായ സയന്‍സിന് അങ്ങാടിയില്‍ എന്തെങ്കിലും കാര്യമുണ്ടെന്ന് തോനുന്നില്ല.

P.C.MADHURAJ said...

സത്യം പറയണമെന്നു നിർബ്ബന്ധമില്ലാത്ത സ്വഭാവമുള്ളവർ അക്ഷരം പഠിച്ചതാണു സമൂഹത്തിനു സംഭവിച്ച ഏറ്റവും വലിയവിപത്തെന്നു ദേവെഗൌഡയുടെ പാർട്ടിക്കാരനൊരു എമ്മെല്ലെ പണ്ടൊരിക്കൽ (അവർ കേന്ദ്രം ഭരിക്കുമ്പോൾ) ഒരുസാഹിത്യസമ്മേളനത്തിൽ പറഞ്ഞപ്പോളുണ്ടായ കോലാഹലത്തെപ്പറ്റി മാതൃഭൂമിയിൽ വായിച്ചതോർത്തു, മാരിചന്റെ ലേഖനം കണ്ടപ്പോൾ.

kaalidaasan said...

Role of Alleged CIA Asset in Mumbai Attacks Being Downplayed എന്ന ലേഖനവും വായിക്കാം മാരീചരേ.
നന്ദി.

മൂര്‍ത്തി,

മാരീചന്‍ സയിദിനെക്കുറിച്ച് ഇന്റര്‍നെറ്റ് തപ്പിയെടുത്ത് ഇവിടെ എഴുതിയത് പലതും ചിന്തിക്കാതെയാണ്. സി ഐ എയെ പ്രതികൂട്ടില്‍ നിറുത്തുന്നതൊഴിവാക്കാന്‍ സ്ഥാപിത താല്‍പ്പര്യക്കാര്‍ സയിദിനെ ഉയര്‍ത്തിക്കാട്ടി ദാവൂദിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. മാരീചനും അതു പോലെ ചെയ്യുന്നു. ഇന്‍ഡ്യക്കെതിരെയുള്ള എല്ലാ ആക്രമങ്ങളൂടേയും ചുക്കാന്‍ പിടിക്കുന്നത് ദാവൂദാണ്. അതു സി ഐ എ യുടെ അറിവോടും സമ്മതത്തോടും കൂടെയാണ്. ദാവൂദിനെ ഇന്‍ഡ്യക്കു കൈമാറുന്നത് ഏറ്റവും എതിര്‍ക്കുക അമേരിക്കന്‍ അധികാരികളായിരിക്കും

anil said...

"സലാസ്കര്‍ ഡ്രൈവിംഗ് സീറ്റിലും കാംതെ മുന്നിലും കാര്‍ക്കറെ രണ്ടാം നിരയിലുമാണ് ഇരുന്നതെന്ന് അവര്‍ക്ക് വെടിയേല്‍ക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന പോലീസുകാരന്‍ പറയുന്നു. കാറിന്റെ പിന്‍നിരയിലിരുന്ന കാര്‍ക്കറെയുടെ നെഞ്ചില്‍ മൂന്നു ബുളളറ്റുകള്‍ ഏറ്റുവെന്നത് വിശ്വസിയ്ക്കാന്‍ കഴിയുമോ?"
കാർക്കരെ ക്വാളീസിന്റെ പിന്‍നിരയില്‍ സൈഡു സീറ്റിലാണു ഇരുന്നതെന്നു കരുതുക.അപ്പോൾ നെഞ്ചിൽ വെടിയേക്കാനുള്ള സാധ്യത ഉണ്ടല്ലോ?

നിഷാന്ത് said...

രാജീവ്, ഒരു മഹാവിപത്തോ ആക്രമണമോ ഉണ്ടാകുമ്പോള്‍ കോണ്‍സ്പിരസി തിയറികള്‍ അനേകം ഇങ്ങനെ ജന്മമെടുക്കുന്നത് നമ്മള്‍ കാണുന്നതല്ലേ. അമേരിക്കയില്‍ 9/11 ഉണ്ടായപ്പോള്‍ എന്തായിരുന്നു പുകില്‍! ജൂതന്മാര്‍ പൊട്ടിച്ചതാണ്, അമേരിക്കന്‍ ഗവണ്മെന്റ് പൊട്ടിച്ചതാണ്, കെട്ടിടത്തില്‍ ബോംബുണ്ടായിരുന്നു, വിമാനം മിസൈല്‍ ആയിരുന്നു... അങ്ങനെ എന്തെല്ലാം. പുസ്തകങ്ങള്‍ ഇറങ്ങി, ഡോക്യുമെന്ററികള്‍ ഇറങ്ങി. ചിലര്‍ കാശുണ്ടാക്കാന്‍, ചിലര്‍ പ്രശസ്തിക്ക്. അങ്ങനെ പുര കത്തുമ്പോള്‍ വാഴവെട്ടുന്നവര്‍! അതിനപ്പുറം ഒരു പ്രസക്തിയൊന്നും ഈ ലേഖനത്തിനും ഞാന്‍ കാണുന്നില്ല.

നമ്മുടെ പാര്‍ലമെന്റാക്രമണം നടത്തിയത് ബീഹാരില്‍ നിന്നുള്ള സംഘപരിവാര്‍ ആളുകളാണെന്ന് പറഞ്ഞ ഒരു പ്രമുഖ ബ്ലോഗര്‍ക്ക് മാരീചന്‍ കൊടുത്ത മറുപടി ഞാന്‍ ഓര്‍ക്കുന്നുണ്ട്! അതെന്താ അങ്ങനെ? അതും അമേരിക്കയും സംഘപരിവാറും കൂടെ ആസൂത്രണം ചെയ്തതാണെന്ന് വിശ്വസിച്ചു കൂടെ?

അമേരിക്ക മാരിയട്ടില്‍ സ്റ്റീല്‍ പെട്ടി ചുമന്നുകേറ്റി, അതും പൊട്ടിത്തെറിച്ചു എന്നു പറയുന്നതിനു മുന്‍പ് ഹോട്ടലിന്റെ സെക്യൂരിറ്റി ടേപ്പിന്റെ വീഡിയോ ഒന്നു കണ്ട് നോക്കാമായിരുന്നു മാരീചന്. ഇന്റെര്‍നെറ്റിലുണ്ട് തപ്പിയാല്‍ കിട്ടും.
അല്ലെങ്കില്‍ വേണ്ട ഇതാ ലിങ്ക് http://news.bbc.co.uk/2/hi/south_asia/7627791.stm

പിന്നെ അതില്‍ എഴുതിയതും കൂടെ വായിച്ചു നോക്കുക. "Some 266 others were hurt in the blast, which devastated the Marriott Hotel" “Officials have warned that the building could collapse. ”അല്ലാതെ നാലും അഞ്ചും നിലകളില്‍ മാത്രമല്ല തീ പടര്‍ന്നത്.

പിന്നെ ബോംബെയിലെ പോലീസ് മേധാവികളുടെ മരണം. പത്ത് ചാനലില്‍ പത്ത് രീതിയില്‍ പറഞ്ഞ ലൈവ് ടെലികാസ്റ്റുകളെ എന്തിന് കണ്ണുമടച്ച് വിശ്വസിക്കുന്നു? പോലീസ് ജീപ്പ് ഇടിച്ചേ നില്‍ക്കാന്‍ പാടുള്ളൂ, പിന്നിരയില്‍ ഇരുന്ന ആള്‍ക്ക് വെടികൊള്ളുന്നത് നെഞ്ചത്തല്ല എന്നൊക്കെ എത്ര ആധികാരികമായിട്ടാണ് ലേഖനത്തി വിശദമാക്കിയിരിക്കുന്നത്?

ആ പോലീസ് ജീപ്പ് വിസ്മൃതിയിലായിപ്പോയത് ആരുടെ കുറ്റം? ബ്രേക്കിങ്ങ് ന്യൂസുകളില്‍ നിന്ന് ബ്രേക്കിങ്ങ് ന്യൂസുകളൈലേക്ക് ഓടുന്നവര്‍ക്ക് ആ ജീപ്പും അതിലെ യാത്രക്കാരും ഒക്കെ പഴഞ്ചനായില്ലെ.
...........

പിഴവില്ലാത്ത തിരക്കഥയല്ല ഒന്നും. പക്ഷേ, അന്വേഷീച്ചു കണ്ടുപിടിക്കണമെങ്കില്‍ ഇച്ഛാശക്തിയുള്ള ഒരു നേതൃത്വവും ഒരു അന്വേഷണ സംഘവും വേണം.

വാര്‍ത്തകള്‍ ആഘോഷമാക്കുമ്പോള്‍ കടുംനിറങ്ങള്‍ പടരും. അപ്പോള്‍ ആരു തിരക്കാന്‍ യാഥാര്‍ത്ഥ്യങ്ങള്‍? എല്ലാവര്‍ക്കും കഥകള്‍ മതി.

kaalidaasan said...

അമേരിക്ക മാരിയട്ടില്‍ സ്റ്റീല്‍ പെട്ടി ചുമന്നുകേറ്റി, അതും പൊട്ടിത്തെറിച്ചു

സ്റ്റീല്‍ പെട്ടിയില്‍ ബോംബ് ചുമന്നു കയറ്റി പൊട്ടിക്കാനും മാത്രം മന്ദബുദ്ധികളല്ല സി ഐ എ. അതു ചെയ്യണമെങ്കില്‍ അവര്‍ക്കതു സാധിക്കാന്‍ എത്രയോ പ്രഗത്ഭമായ വഴികളുണ്ട്. അവര്‍ ഇതു പോലെ പലതും ലോകത്തു പലയിടത്തും ചെയ്യിച്ചിട്ടുണ്ട്.
സി ഐ എ ആണ്‌ മുംബൈ ആക്രമണത്തിനു പിന്നില്‍ എന്നു ആര്‍ക്കും കരുതാം .

പക്ഷെ ഒന്നുണ്ട്. ഇതിനു പിന്നിലുള്ളവര്‍ സി ഐ എ പരിശീലിപ്പിച്ചെടുത്തവരാണ്‌. കാഷ്മീരിലും അഫ്ഘാനിസ്ഥാനിലും ഒളിപ്പോരു നടത്തിയവരും ഇപ്പോള്‍ നടത്തുന്നവരും എല്ലാം സി ഐ എ സഹായിച്ചവരാണ്‌.
സ്വന്തം നെഞ്ചിലേക്ക് പരിശീലനം കിട്ടിയവര്‍ നിറയൊഴിക്കുന്നത് കണ്ടിട്ടും സി ഐ എ പാഠങ്ങളൊന്നും പഠിക്കുന്നില്ല. അതാണ്‌ സമകാലീന ലോകത്തിന്റെ ദുരന്തം.


മുസ്ലിം ചവേറുകളുടെ മറ്റൊരു പതിപ്പാവുകയാണോ സി ഐ എയും !

t.k. formerly known as തൊമ്മന്‍ said...

conspiracy theory ആയതുകൊണ്ട് വായിക്കാന്‍ രസമുണ്ട്. പക്ഷേ, ഈ ലേഖനത്തില്‍ വലിയ കഴമ്പൊന്നും ഉണ്ടെന്നു തോന്നുന്നില്ല. പോലീസുദ്യോഗസ്ഥന്മാര്‍ കൊല്ലപ്പെട്ടതെങ്ങനെ എന്നത് കൃത്യമായി പുറത്തുകൊണ്ടുവരാന്‍ കഴിയാത്തതും അതിന്നെക്കുറിച്ച് മാധ്യമങ്ങളില്‍ പല ഭാഷ്യങ്ങള്‍ വരുന്നതും ഇന്ത്യയിലെ പത്രപ്രവര്‍‌ത്തനരീതികളിലെ പ്രൊഫഷണലിസം ഇല്ലായ്മയെയല്ലേ കൂടുതല്‍ സൂചിപ്പിക്കുന്നത്?

Joker said...

‘കസബ്’ എല്ലാം തുറന്ന് പറഞ്ഞ് കഴിഞല്ലോ.അയാളാണ് എല്ലാവരെയും വെടിവെച്ച് കൊന്നത്.

മാരീചാ , വിഷയം ഭീകരവാദം ആകുമ്പോള്‍ അവിടെ ഇത്തരം മറു ചോദ്യങ്ങള്‍ പാടില്ല. ദേശസ്നേഹത്തെ പറ്റിയകുമ്പോള്‍ ഒട്ടും പാടില്ല. മേജര്‍ രവിയുടെ ‘പട്ടാള’ സിനിമകളില്‍ മാത്രം കണ്ട കമാണ്ടോ ഓപ്പറേഷനുകള്‍ ലൈവായി കണ്ട നമ്മള്‍ ഭാവിയില്‍ ഭാഗ്യവാന്‍ മാരെന്ന് മുദ്ര കുത്തപ്പെട്ടേക്കാം.