Thursday, March 26, 2009

"പീഡിപ്പി"ക്കപ്പെടുന്ന സിപിഎം

നന്മയുടെയും ആദര്‍ശത്തിന്റെയും ഫ്യൂഡല്‍ നിര്‍വചനങ്ങളിലധിഷ്ഠിതമായ അരാഷ്ട്രീയ നിലപാടുകളിലൂന്നി വര്‍ത്തമാനകാല രാഷ്ട്രീയ വെല്ലുവിളികളെ നേരിടാമെന്ന് വ്യാമോഹിക്കുന്നവരോട്, അവരെത്ര തന്നെ ബഹുമാന്യരായാലും കര്‍ക്കശമായ വിയോജിപ്പുകള്‍ രേഖപ്പെടുത്തേണ്ടതുണ്ട്. മറ്റുളളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ പതിച്ചു നല്കുന്ന കലാപരിപാടി കൊണ്ട് സ്വന്തം അരാഷ്ട്രീയത മറച്ചു വെയ്ക്കാന്‍ കഴിയുമെന്നാണ് അവര്‍ കരുതുന്നത്. സ്വന്തം ജീവിതത്തില്‍ നിന്ന് ഭരണകൂടം ഒമ്പതു വര്‍ഷങ്ങള്‍ പിഴുതെടുത്തപ്പോള്‍ നിസഹായനായി കീഴടങ്ങേണ്ടി വന്ന അബ്ദുന്നാസര്‍ മദനിയാണ്, ആദര്‍ശ സവര്‍ണതയുടെ ഉമ്മറപ്പടിക്കു പുറത്ത് ഒരു സ്വഭാവ സര്‍ട്ടിഫിക്കറ്റിനു വേണ്ടി ദയാപൂര്‍വം കാത്തു നില്ക്കുന്നത്.

പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ഇടതുമുന്നണിയിലെ ചില ഘടകകക്ഷികള്‍ തുടങ്ങി വെച്ചതാണ് നടപ്പുകാല ആദര്‍ശ ഡപ്പാംകുത്തിന്റെ ഒന്നാമധ്യായം. ഡോ. ഹുസൈന്‍ രണ്ടത്താണിയെ "പീഡിപ്പി"ച്ച് സന്തോഷിച്ചവരില്‍ പലരും പലപ്പോഴും പാര്‍ലമെന്റിലും നിയമസഭയിലും എന്തിന് പഞ്ചായത്ത് വാര്‍ഡുകളില്‍ വരെ പിഡിപിയടക്കമുളള ഊന്നുവടികളുടെ സഹായം തേടിയവരാണ്. അക്കഥയൊക്കെ അവിടെ നില്ക്കട്ടെ.

മുസ്ലിം സംഘടനകളുമായി സിപിഎം സഹകരിക്കാനോ സംവദിക്കാനോ മുതിരുമ്പോഴെല്ലാം ആദര്‍ശ രോഗം നമ്മുടെ സമൂഹത്തില്‍ വല്ലാതെ മൂര്‍ച്ഛിക്കാറുണ്ട്. പാകിസ്താന്‍, ലഷ്കര്‍ ഇ തോയിബ, മത തീവ്രവാദം, ദേശീയ സുരക്ഷ തുടങ്ങിയ വാക്കുകള്‍ സമര്‍ത്ഥമായി ഉപയോഗിച്ചു നടത്തുന്ന സംഘടിതമായ പ്രചരണത്തിന് അത്തരം ഘട്ടങ്ങളിലെല്ലാം കേരളം സാക്ഷ്യം വഹിക്കും. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മുസ്ലിം സംഘടനകളെയും പാകിസ്താനുമായി കൂട്ടിക്കെട്ടുന്ന അതിസമര്‍ത്ഥമായ ഈ ആശയ പ്രചരണം അത്യന്തം അപകടകരമായ ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തെ വെളിപ്പെടുത്തുന്നു. നമ്മുടെ പൊതുമണ്ഡലത്തില്‍ മതേതരത്വത്തിന്റെ ശുഭ്രവസ്ത്രമണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന പലരും ഉളളിലൊരു കാക്കി നിക്കര്‍ കൂടി അണിഞ്ഞിട്ടുണ്ട് എന്ന അപ്രിയ വാസ്തവം ഭയപ്പെടുത്തും വിധമാണ് പുറത്തു വരുന്നത്.. ആദര്‍ശ വ്യക്തിത്വമെന്ന പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുമെന്ന് പേടിച്ച് മുളവടി അവര്‍ തലയണയ്ക്കടിയില്‍ ഒളിപ്പിച്ചിരിക്കുന്നുവെന്ന് വിളിച്ചു പറയാന്‍ ഇനിയെന്തിന് മടിക്കണം?

2001ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്തും സമാനമായ ഒരു സര്‍ക്കസിന് കേരളം സാക്ഷ്യം വഹിച്ചു. അന്ന് ഐഎന്‍എല്‍ ആയിരുന്നു ഇടതുമുന്നണിയ്ക്കൊപ്പം. പിഡിപി യുഡിഎഫിനൊപ്പവും. മാതൃഭൂമിയും മനോരമയും കൊണ്ടുപിടിച്ചെഴുതിയത് ഐഎന്‍എല്‍ ബന്ധം ഇടതുമുന്നണി ഘടകകക്ഷികള്‍ക്കും അണികള്‍ക്കും ഇടയില്‍ കടുത്ത ആശയക്കുഴപ്പത്തിന് കാരണമായിരിക്കുന്നുവെന്നായിരുന്നു.. വര്‍ഗീയതയുടെ നിര്‍വചനങ്ങള്‍, മുന്‍ നിലപാടുകള്‍, പ്രമുഖരുടെ പ്രസ്താവനകള്‍, സിപിഎം നയരേഖയിലെ പ്രഖ്യാപനങ്ങളുടെ വ്യാഖ്യാനങ്ങള്‍.. പത്രലേഖകര്‍ക്ക് പിടിപ്പതു പണിയായിരുന്നു അന്ന്. വാ പോയ കോടാലികളും മൂടില്ലാത്താളികളും അന്നും പ്രതികരണ മാമാങ്കത്തില്‍ ചാവേറുകളായി ഉറഞ്ഞു തുളളി.

മറുവശത്ത് യുഡിഎഫും പിഡിപിയും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പു ധാരണ ആരിലും ആശങ്കയുണ്ടാക്കിയില്ല. പിഡിപിയുടെ പിന്തുണ ചില മണ്ഡലങ്ങളില്‍ യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് 2001 ഏപ്രില്‍ 19 വ്യാഴാഴ്ച പുറത്തിറങ്ങിയ മാതൃഭൂമി പ്രവചിച്ചത്. മറുവശത്ത്, ഇടതുമുന്നണിക്ക് ഐഎന്‍എല്‍ നല്കുന്ന പിന്തുണ ഇന്ത്യയുടെ സുരക്ഷയ്ക്കും കേരളത്തിന്റെ മതേതര ഘടനയ്ക്കും ഏല്‍പ്പി‍‍ക്കുന്ന പരിക്കുകളെക്കുറിച്ചുളള ഉപന്യാസങ്ങള്‍ നിറഞ്ഞു. ശരത്ചന്ദ്രപ്രസാദും സി എം പി നേതാവ് സി പി ജോണും കോയമ്പത്തൂര്‍ ജയിലില്‍ മദനിയെ സന്ദര്‍ശിച്ചാണ് പിന്തുണ സംഘടിപ്പിച്ചതെന്നും പത്രങ്ങളെഴുതി.

ആലോചിക്കുക. അന്ന് മദനി കുറ്റവിമുക്തനാക്കപ്പെട്ടിട്ടില്ല. ഭയപ്പെടുത്തുന്ന ആരോപണങ്ങള്‍ക്ക് വിധേയനായി ജയിലില്‍ പാര്‍ക്കുന്ന ഒരു "വര്‍ഗീയ ഭീകരനെ" നേരില്‍ കണ്ടു പിന്തുണയുറപ്പിക്കാന്‍ തെല്ലും ലജ്ജയുണ്ടായില്ല, യുഡിഎഫിന്റെ നേതാക്കള്‍ക്ക്. എന്തു ധൈര്യത്തിലാണ് നിങ്ങള്‍ മദനിയുടെ പിന്തുണ തേടുന്നതെന്ന് കോണ്‍ഗ്രസുകാരോട് ചോദിക്കാന്‍ ഒരു ചാനല്‍ കൊടിച്ചിയ്ക്കും നാവു പൊന്തിയില്ല.

2001ലെ മദനിയല്ല ഇന്നത്തെ മദനി. കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ച മദനിയാണ് ഇടതുമുന്നണിയെ പിന്തുണയ്ക്കുന്നത്. 2001ല്‍ പിഡിപിക്കാരനെ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ എ കെ ആന്റണിയുടെ കോണ്‍ഗ്രസ് തീരുമാനിച്ചെങ്കില്‍, ഇന്ന് ഒരു പിഡിപിക്കാരനും ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പ്രച്ഛന്ന വേഷത്തിലില്ല. തലച്ചോറില്‍ വിഷം പടരാത്ത ആര്‍ക്കും ബോധ്യപ്പെടുന്ന തെളിമയാര്‍ന്ന യാഥാര്‍ത്ഥ്യം.

പിഡിപിയുടെ ഏതെങ്കിലും തലത്തിലുളള നേതാവോ പ്രവര്‍ത്തകനോ അല്ല പൊന്നാനിയിലെ ഇടതുസ്ഥാനാര്‍ത്ഥി ഡോ. ഹുസൈന്‍ രണ്ടത്താണി. ഏതെങ്കിലും പിഡിപി നേതാവിന്റെ ബന്ധുത്വമല്ല, അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്ത്വത്തിന് കാരണമായത്. രാഷ്ട്രീയ വിശ്വാസത്തിന്റെ ഭൂതകാലം പരിശോധിച്ചാല്‍ അദ്ദേഹം മുസ്ലിംലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എംഎസ്എഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ലഷ്കര്‍ ഇ തോയിബയുടെയോ ഹിസ്‍ബുള്‍ മുജാഹിദ്ദീന്റെയോ അനുയായിയോ അനുകൂലിയോ ആണ് ഹുസൈന്‍ രണ്ടത്താണിയെന്ന് ഇന്നോളം ആരോപിക്കപ്പെട്ടിട്ടോ തെളിയിക്കപ്പെട്ടിട്ടോ ഇല്ല. കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലുമായി ജനവിധി തേടുന്ന പരശതം സ്ഥാനാര്‍ത്ഥികളില്‍ യോഗ്യതയിലും അര്‍ഹതയിലും ആരെക്കാളും മുന്നിലാണ് ഡോ. രണ്ടത്താണി.

ചരിത്രകാരന്‍, പ്രസംഗകന്‍, എഴുത്തുകാരന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച പാലോളി കമ്മിറ്റി അംഗം, കലിക്കറ്റ് യൂണിവേഴ്സിറ്റി ബോര്‍ഡ് ഓഫ് ഇസ്ളാമിക് സ്റ്റഡീസ് ചെയര്‍മാന്‍, സംസ്ഥാന സര്‍ക്കാരിന്റെ ഇസ്ളാമിക് ഹിസ്റ്ററി ടെക്സ്റ്റ് ബുക്ക് കമ്മിറ്റി ചെയര്‍മാന്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് മൈനോറിറ്റി എഡ്യൂക്കേഷന്‍ കോ-ഓര്‍ഡിനേറ്റര്‍, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക സമിതി അംഗം എന്നിങ്ങനെ വിവിധ മേഖലകളില്‍ നിറഞ്ഞു നില്ക്കുന്ന വ്യക്തിത്വം.

മലബാറിലെ മുസ്ലിങ്ങളെക്കുറിച്ച് നടത്തിയ ഗവേഷണത്തിന് ഡോ. സി കെ കരീം അവാര്‍ഡ്, അവരുടെ സാമൂഹ്യ ജീവിതത്തെക്കുറിച്ചുളള ഗവേഷണത്തിന് കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്, പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെക്കുറിച്ചുളള പഠനത്തിന് അലിഗഡ് സര്‍വകലാശാലയില്‍ നിന്ന് ഡിപ്ലോമ, ടികെഎം ആര്‍ട്ട്സ് കോളെജില്‍ തുടങ്ങി മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളെജ്, കോഴിക്കോട് സര്വകലാശാല എന്നിവിടങ്ങളില്‍ അധ്യാപകന്‍, വളഞ്ചേരി എംഇഎസ് കോളെജിന്റെ പ്രിന്‍സിപ്പല്‍, അങ്ങനെ നീളുന്ന അക്കാദമിക് നേട്ടങ്ങളും അധ്യാപന പരിചയവും. ഇതുവരെ എഴുതിയ പുസ്തകങ്ങളുടെ എണ്ണം 13.

മൈക്കിനു മുന്നില്‍ തീവ്രവാദം തുപ്പുന്ന, യുവതയുടെ രക്തത്തിലും മജ്ജയിലും വര്‍ഗീയതയുടെ മോര്‍ഫിന്‍ കുത്തിവെയ്ക്കുന്ന ഏതെങ്കിലും ഒരു മതമൗലിക വാദിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന പിഡിപിയുടെ ശാഠ്യത്തിന് സിപിഎം നല്കുന്ന താത്വിക ന്യായീകരണമല്ല പൊന്നാനിയില്‍ കാണുന്നത്. സ്വന്തം പാര്‍ട്ടി നേതാക്കളെയോ അവരുടെ ബന്ധുക്കളെയോ സ്വതന്ത്രവേഷം കെട്ടിച്ച് പൊന്നാനിയില്‍ എഴുന്നെള്ളിക്കുന്നത് അംഗീകരിച്ചു തന്നാല്‍, ബാക്കിയുളള പത്തൊമ്പതു മണ്ഡലത്തിലും ഇടതുമുന്നണിയെ പകരം സഹായിക്കാമെന്നൊരു വാഗ്ദാനവും പിഡിപി മുന്നോട്ടു വെച്ചിട്ടില്ല.

ലോകത്തെവിടെയെങ്കിലും നടന്ന വര്‍ഗീയ കലാപങ്ങളെ ഏതെങ്കിലും തരത്തില്‍ അനുകൂലിച്ചോ സഹായിച്ചോ ഒരു നിലപാട് ഡോ. രണ്ടത്താണി സ്വീകരിച്ചിട്ടുണ്ടെന്ന് ആരും ആരോപിച്ചിട്ടില്ല. ഇടതുമുന്നണിയുടെ ചെലവില്‍ അങ്ങനെയൊരാളെ പിഡിപി പാര്‍ലമെന്റിലെത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന് തലയ്ക്കു വെളിവുളള ആരും പറയുകയുമില്ല.

എന്നിട്ടും ഇടതു മുന്നണി പിഡിപിയോട് തൊട്ടുകൂടായ്മ കാണിക്കണമെന്നാണ് വാശിയെങ്കില്‍ അതിന്റെ കാരണവും പരിശോധിക്കപ്പെടണം. നിലപാടുകളുടെ സംഘര്‍ഷമാണ് രാഷ്ട്രീയപ്പോരാട്ടത്തില്‍ നടക്കുന്നതെന്ന് തിരിച്ചറിയുന്നവരുടെ മുന്നില്‍ തൊട്ടുകൂടായ്മയുടെ ശാഠ്യങ്ങള്‍ക്ക് വലിയ പ്രസക്തിയൊന്നുമില്ല. ആലോചനയും വിവേകവുമില്ലാതെ മദനിയ്ക്കെതിരെ എയ്തുവിടുന്ന ശകാര പദങ്ങളുടെ പ്രത്യയശാസ്ത്രം മനുവിന്റെ താളിയോലകളിലാണ് കാലൂന്നിയിരിക്കുന്നതെന്ന് എന്നെങ്കിലും അവര്‍ക്കു മനസിലാകുമോ ആവോ? അയിത്തം സാധ്യമാക്കിയ അതേ സാമൂഹ്യവ്യവസ്ഥയുടെ സ്വാധീനത്തിലാണ് പലരും ആദര്‍ശ സാവര്‍ണ്യത്തിന്റെ ആറാം തമ്പുരാന്മാരാകുന്നത്.

അയിത്തം രൂപപ്പെടുത്തിയ അധികാരഘടനയെ ഉളളാലെ താലോലിച്ച്, മുസ്ലിം ന്യൂനപക്ഷം രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേയ്ക്ക് പ്രവേശിക്കുന്നത് അപഹസിച്ചും പരിഹസിച്ചും കണ്ണുരുട്ടിയും ശാപവാക്കുകളുതിര്‍ത്തും തടയാന്‍ ശ്രമിക്കുന്നവര്‍ സംഘപരിവാറിനെയാണ് സഹായിക്കുന്നത്.

ശരിയാണ്. തീവ്രമായ മതസ്വത്വബോധത്തിന്റെ ചരിത്രപാരമ്പര്യം ഉള്‍ക്കൊളളുന്ന ഇസ്ലാം മതവിശ്വാസികളിലൊരു ഭാഗം തീവ്രവാദത്തിന്റെ അപകടകരമായ പാത തിരഞ്ഞെടുക്കുന്നത് ലോകമെങ്ങുമുളള സമാധാന പ്രേമികളെ ആശങ്കപ്പെടുത്തുന്നതു തന്നെയാണ്. ശാന്തിയും സമാധാനവും പുലരുന്നൊരു ലോകക്രമത്തിന്റെ ഒന്നാം നമ്പര്‍ ശത്രുവാണ് മത തീവ്രവാദം. ഉയിരുകൊടുത്തു ചെറുക്കേണ്ട കൊടും വിപത്ത്.

എന്നുവെച്ച്, ഒരിക്കല്‍ തീവ്രവാദിയായവന്‍ ജീവിതത്തിലൊരുകാലത്തും മാനസാന്തരപ്പെടരുതെന്നും രാഷ്ട്രീയത്തിന്റെ പൊതുമണ്ഡലത്തില്‍ പ്രവേശിച്ചു കൂടെന്നും ശഠിക്കുന്നതും നിഷ്കളങ്കമായ നിലപാടല്ല. രാഷ്ട്രീയ നിലപാടുകളിലെ ആദര്‍ശം തെളിയിക്കാന്‍ വഴിയും അതല്ല.

അത്തരം ശാഠ്യങ്ങളുമായി നടക്കുന്നവരുടെ ഉപബോധ മനസിലിപ്പോഴും തൊട്ടുകൂടായ്മയുടെ തമോഗര്‍ത്തങ്ങളുണ്ട്. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ വഴി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂട്ടുകയാണ് ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്വം. അങ്ങോട്ട് കടന്നു വരുന്നവരെ ആട്ടിയോടിക്കലല്ല.

മൃദു ഹിന്ദുത്വത്തിന്റെ പ്രചാരകരായ മാധ്യമങ്ങള്‍ എത്ര കണ്ടില്ലെന്നു നടിച്ചാലും മാഞ്ഞു പോകാത്ത മറ്റൊരു സത്യമുണ്ട്. ഭീകരതയുടെ ഏത് അളവു കോലു വെച്ചളന്നാലും, കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ ബാബറി പളളി പൊളിച്ചടുക്കാന്‍ നേതൃത്വം നല്കിയ അദ്വാനിക്കും ഗുജറാത്തില്‍ ഹീനമായ നരമേധം നടത്തിയ മോഡിയ്ക്കും കാതങ്ങള്‍ പിന്നിലേ വരൂ, മദനിയെന്ന വികലാംഗന്‍.

ഗുജറാത്തും ഒറീസയുമൊക്കെ ആകസ്മിക സംഭവങ്ങളുടെ പേരിലല്ല ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നത്. ഹിന്ദു ഫാസിസത്തിന്റെ രാഷ്ട്രീയ പരീക്ഷണ ശാലകളില്‍ അമ്ലപരിശോധനയ്ക്ക് വിധേയമായത് ഹിറ്റ്ലറുടെയും മുസോളനിയുടെയും പ്രത്യയശാസ്ത്രമാണ്. കഴിക്കാനുളള ഭക്ഷണവും ധരിക്കേണ്ട വസ്ത്രവും ഉരുവിടേണ്ട പ്രാര്‍ത്ഥനയും നാഗപ്പൂരില്‍ തീരുമാനിക്കുമെന്ന് ഗര്‍ജിക്കുന്നവരെ കണ്ടില്ലെന്നു നടിച്ചിട്ടാണ് മദനിയുടെ പിന്നാലെ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകള്‍ പടയ്ക്കിറങ്ങുന്നത്.

വിദ്വേഷത്തീയാളുന്ന പ്രഭാഷണ വൈദഗ്ധ്യമാണ് മദനിയെ തടവറയിലെത്തിച്ചതെങ്കില്‍, വിമോചിതനായ മദനിയുടെ മുഖത്ത് പീഡിതന്റെ ദൈന്യമാണ്. ഒരു കുറ്റവും തെളിയിക്കാനാവാതെയാണ് നീണ്ട ഒമ്പതു വര്‍ഷത്തിനു ശേഷം മദനിയെ ജയിലില്‍ നിന്ന് തുറന്നു വിട്ടത്. നാണിച്ചു ചൂളിയത്, "ആയിരം അപരാധികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്" എന്ന പൈങ്കിളിപ്പാട്ടും. രാജ്യദ്രോഹം, വിദ്വേഷ പ്രചരണം, ക്രിമിനല്‍ ഗൂഡാലോചന എന്നിവയൊന്നും കോടതിയ്ക്കു മുന്നില്‍ സംശയരഹിതമായി തെളിയിക്കാന്‍ കഴിയാതെ ഇളിഭ്യരായി നിന്നത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന അന്വേഷണ സംഘങ്ങളാണ്.

മദനിയുടെ ജീവിതത്തില് നിന്ന് ഭരണകൂടം കവര്‍ന്നെടുത്ത ഒമ്പതു വര്‍ഷങ്ങള്‍ക്ക് പകരമായി ഒരു സമാശ്വാസവും ഈ സമൂഹത്തിന് തിരികെ നല്കാനാവില്ല. ഹൃദയമിടിപ്പില്‍ സാമൂഹ്യനീതിയുടെ തുടിപ്പുളള ഓരോ മനുഷ്യന്റെയും മനസാക്ഷിക്കോടതിയില്‍ മദനി വാദിയും ഭരണകൂടം പ്രതിയുമാണ്. നീതിബോധത്തിന്റെ കാരുണ്യമത്രയും അര്‍ഹിക്കുന്നുണ്ട് മദനി. തീവ്രദേശീയതയുടെ സ്ഥിരം വാചാടോപങ്ങളൊന്നും ഈ വികലാംഗന്റെ ദുരനുഭവത്തിനു മുന്നില്‍ വിലപ്പോവില്ല.

മദനി നേരിട്ട അനീതി പൊതുസമൂഹത്തിന്റെ പരിഗണനയ്ക്കു മുന്നിലെത്തിക്കാന് ഏറ്റവുമധികം ബാധ്യതയുളളത് ഇടതുപക്ഷത്തിനാണ്. ഭരണവ്യവസ്ഥയുടെ പഴുതുകള്‍ ചൂണ്ടിക്കാട്ടാനും പരിഹരിക്കാന്‍ ശ്രമിക്കാനും രാഷ്ട്രീയ ചുമതലയുളളവരാണ് ഇടതുപക്ഷം. സമരമുഖങ്ങളിലേയ്ക്ക് ഭരണകൂടം അഴിച്ചുവിട്ട അറുകൊലകളുടെ താണ്ഡവത്തിന് പലതവണ ഇരയായിട്ടുണ്ട് ഇടതുപക്ഷ പ്രവര്‍ത്തകര്‍. സിംഹക്കരുത്തോടെ ഭരണവ്യവസ്ഥയെ വിഴുങ്ങാന്‍ മൂലധനശക്തികള്‍ പാഞ്ഞടുക്കുന്ന ഇക്കാലത്ത് അവര്‍ക്കെതിരെ ആര്‍ജവമുളള ചെറുത്തു നില്‍പ്പിന് തുനിഞ്ഞിറങ്ങുന്ന ഓരോ പൊതുപ്രവര്‍ത്തകനും മദനി ഒരു മുന്നറിയിപ്പാണ്.

അതു മറന്നു കൊണ്ട്, ഡോ.ഹുസൈന്‍ രണ്ടത്താണിയ്ക്ക് മദനിയുടെ പാര്‍ട്ടിക്കാര്‍ വോട്ടു ചെയ്താല്‍ ആദര്‍ശം ആവിയാകുമെന്നും അനീതിയുടെ അമ്ലമഴ പെയ്യുമെന്നും വാദിച്ചുറപ്പിക്കാന്‍ എന്തൊരുത്സാഹമാണ് ചിലര്‍ക്ക് തിരഞ്ഞെടുപ്പു കാലത്ത് അനിവാര്യമായി പാലിക്കേണ്ട ഔചിത്യബോധത്തെ രാഷ്ട്രതലസ്ഥാനത്ത് കുഴിച്ചിട്ട് മൂടില്ലാത്താളികള്‍ ഗര്‍ജിക്കുമ്പോള്‍, പ്രബുദ്ധ കേരളമേ, തലയറഞ്ഞു ചിരിക്കുക.

രണ്ടത്താണിയെ പിഡിപി പിന്തുണച്ചാല്‍ ഇടതിന്റെ ആദര്‍ശം കപ്പലു കയറി ബിലാത്തിയ്ക്കു പോകുമെന്നാണ് നിലവിളി. വര്‍ഗീയതയില്‍ പിഡിപി മുങ്ങിക്കുളിച്ചു നില്ക്കുന്നാരോപിക്കപ്പെട്ട കാലത്താണ് സാക്ഷാല്‍ പൂന്തുറ സിറാജിന്റെ പിന്തുണയോടെ സിപിഎം നേതാവ് വി ശിവന്‍കുട്ടി തിരുവനന്തപുരം മേയറായത്. പൂന്തുറ സിറാജിന്റെ പിന്തുണയില്‍ ഡെപ്യൂട്ടി മേയര്‍ പദത്തിലിരിക്കാന്‍ സിപിഐ നേതാവിനുമില്ലായിരുന്നു ജാള്യവും ആദര്‍ശനിഷ്ഠയില്‍ നിന്നുദിച്ച അപരാധ ബോധവും. അന്നുണ്ടാകാത്ത ഏത് ഭൂകമ്പവുമാണ് ഇനി കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നത്?

വീല്‍ചെയറില്‍ രാഷ്ട്രീയ പ്രചരണത്തിനിറങ്ങുന്ന മദനി എതിര്‍ചേരിയില്‍ വിതയ്ക്കുന്നത് ആശങ്കയുടെ അണുബോംബാണ്. അത്യുജ്ജലമായ പ്രഭാഷണ ശേഷിയാണ് ആ നാവില്‍ കുടികൊള്ളുന്നത് സ്വന്തം ഭരണകൂടത്താല്‍ ഒമ്പതു വര്‍്ഷം പീഡിപ്പിക്കപ്പെട്ട ഒരു പൗരനു മേല്‍ അവന്റെ സമുദായവും സമൂഹവും ചൊരിയുന്ന സഹാനുഭൂതിയും കാരുണ്യവും അളവറ്റതാണ്. അതു മുഴുവന്‍ വോട്ടായി മാറിയാലെന്തു സംഭവിക്കുമെന്ന ചിന്ത രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും ഉറക്കം കെടുത്തും, ഉറപ്പ്. അത് നമുക്കു മനസിലാക്കാവുന്നതേയുളളൂ. അതുകൊണ്ടു തന്നെ എതിര്‍പ്പിന് ന്യായീകരണവുമുണ്ട്.

പക്ഷേ മറുവശത്തോ? ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും വലിയ ആദര്‍ശശാലിയാര് എന്ന് തെളിയിക്കാനുളള ആക്രാന്തം മൂത്ത് ദിനം പ്രതി അബ്ദുന്നാസര്‍ മദനിയ്ക്ക് ഭീകരവാദി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന മത്സരത്തിരക്കിലാണ് മറുവശത്ത് ചിലര്‍‍.. മദനി ആര്‍ക്കാണ് വോട്ടു ചെയ്യേണ്ടതെന്നും ആരെയാണ് പിന്തുണയ്ക്കേണ്ടതെന്നും തങ്ങളാണ് തീരുമാനിക്കുന്നതെന്ന് അവര്‍ പറയാതെ പറയുന്നു, ഭാവിക്കുന്നു. അങ്ങനെയങ്ങ് വകവെച്ചു കൊടുക്കാനാവില്ല, ആ ധാര്‍ഷ്ട്യം. സ്വന്തം ഭൂതകാലം മറന്നു കൊണ്ട് മദനിയുടെ പേരില്‍ കോലംതുളളുന്ന ആദര്‍ശ സവര്‍ണതയുടെ വാദമുഖങ്ങള്‍ക്ക് മതേതര കേരളത്തില്‍ സ്ഥാനമില്ലതന്നെ.

വീണ്ടും നമുക്ക് 2001ലേയ്ക്ക് മടങ്ങാം. അന്ന് ഐഎന്‍എല്ലുമായി സിപിഎം ഉണ്ടാക്കിയ തിരഞ്ഞെടുപ്പു ധാരണയുടെ പേരില്‍ തീവ്രവാദ ഭീഷണി പടര്‍ത്താന്‍ ശ്രമിച്ച മാധ്യമങ്ങള്‍ ഉത്തരം പറയേണ്ട ചോദ്യങ്ങളുണ്ട്. സിപിഎമ്മിനെ മറയാക്കി ഐഎന്‍എല്ലുകാര്‍ എത്ര വര്‍ഗീയ കലാപങ്ങള്‍ കേരളത്തില്‍ സംഘടിപ്പിച്ചെന്ന് മനോരമയും മാതൃഭൂമിയും ജനങ്ങളോട് തുറന്നു പറയണം. സിപിഎം സഖ്യത്തിന്റെ ചെലവില്‍ എത്ര ബോംബു സ്ഫോടനങ്ങള്‍ ഐഎന്‍എല്ലുകാര്‍ കേരളത്തില്‍ നടത്തിയിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തണം. അത്തരമൊരു മൂല്യവിചാരണയ്ക്കുളള സത്യസന്ധത ഈ മാധ്യമങ്ങളുടെ നടത്തിപ്പുകാര്‍ക്കില്ലെന്ന് അനുഭവം നമ്മോട് പറയുന്നു.

യോജിക്കാവുന്ന മേഖലകള്‍ കണ്ടെത്തി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരസ്പരം സഹകരിക്കുന്നത് ലോക ചരിത്രത്തിലെ ആദ്യ സംഭവമൊന്നുമല്ല. ചലനാത്മകമായ രാഷ്ട്രീയ ബോധത്തിന് നേരിടാനുളളത് വര്‍ത്തമാനകാലത്തെ വെല്ലുവിളികളെയാണ്. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കെല്‍പ്പില്ലാത്ത ഒരു രാഷ്ട്രീയപ്രസ്ഥാനവും കാലത്തിന്റെ കടുത്ത പരീക്ഷണങ്ങളെ അതിജീവിക്കില്ല.അയിത്താചരണത്തിന് രാഷ്ട്രീയത്തില്‍ സ്ഥാനമൊന്നുമില്ല.

അടിയന്തരാവസ്ഥയും ഭരണാധികാരിയുടെ അമിതാധികാര വാഞ്ചയും ജനാധിപത്യത്തിനേല്‍പ്പിക്കുന്ന പരിക്കാണോ, ആര്‍എസ്എസ് ഉയര്‍ത്തുന്ന ഭീഷണിയാണോ ആദ്യം ചെറുക്കേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം കാണാന്‍ ഒരു സൈദ്ധാന്തിക വൈഷമ്യവും സിപിഎം നേരിട്ടില്ല. പൗരാവകാശം ഹനിക്കാന്‍ തുനിഞ്ഞിറങ്ങിയ ഇന്ദിരാ ഗാന്ധിയ്ക്കെതിരെ ആര്‍എസുഎസുമായി സഹകരിച്ചു പ്രവര്‍ത്തിക്കേണ്ട ഘട്ടത്തെ മനസാക്ഷിക്കുത്തില്ലാതെ അഭിമുഖീകരിച്ച സിപിഎമ്മിന് മദനിയുടെ പേരില്‍ പശ്ചാത്തപിക്കേണ്ടി വരില്ല. ഉറപ്പ്.

ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് മദനി നടത്തിയ പ്രസംഗം ഓര്‍‍മ്മിപ്പിക്കുന്നവര്‍ മറന്നു പോകുന്നത് പാഠപുസ്തക വിവാദകാലത്ത് മദനി കൈക്കൊണ്ട മതനിരപേക്ഷ നിലപാടാണ്. സെക്കുലര്‍ മുസ്ലിമിന്റെ കുത്തകയഹങ്കരിക്കുന്ന മുസ്ലിംലീഗുകാരുടെ ചവിട്ടേറ്റ് ഒരു പ്രധാനാധ്യാപകന്‍ കൊല്ലപ്പെട്ട ആ സമര കാലത്ത്, പാഠപുസ്തകത്തിനെതിരെയുളള അനാവശ്യ സമരമാണ് യഥാര്‍ത്ഥ മതനിന്ദയെന്ന് തുറന്നടിച്ച മദനിയെ ആര്‍ക്കാണ് മറക്കാനാവുക? അതിനപ്പുറം എങ്ങനെയാണ് മദനി മതേതര മനസാക്ഷിയുടെ കോടതിയില്‍ തന്റെ ആര്‍ജവം തെളിയിക്കേണ്ടത്?

മദനിയെ വിലയിരുത്തുമ്പോള്‍ ഏതൊക്കെ പരിഗണിക്കണം, ഏതൊക്കെ അവഗണിക്കണം എന്ന് തീരുമാനിക്കുന്നതും ആരാണ്? ആദര്‍ശത്തിന്റെ ഡിക്ടേറ്റര്‍ഷിപ്പ് ആര്‍ക്കും പതിച്ചു കൊടുത്തിട്ടില്ലല്ലോ നമ്മുടെ ഭരണഘടന. പൂര്‍വകാല പ്രവര്‍ത്തനങ്ങളില്‍ പലതിനെയും കുറിച്ച് താന്‍ പശ്ചാത്തപിക്കുന്നുവെന്ന് മദനി തുറന്നു പറഞ്ഞപ്പോള്‍ മതേതര വിശ്വാസികളുടെ കര്‍ണപടങ്ങളില്‍ ആശ്വാസത്തിന്റെ പനിനീര്‍മഴയാണ് പെയ്തത്. പൊതുസമൂഹത്തിന്റെ രാഷ്ട്രീയധാരയുമായി സമരസപ്പെടാനും അവകാശങ്ങള്‍ക്കു വേണ്ടിയും അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും ഉളള പോരാട്ടം ജനാധിപത്യ മാര്‍ഗങ്ങളില്‍ തുടരാനും തീരുമാനിച്ചവനെ ഒപ്പം ചേര്‍ക്കാനേ ഉത്തരവാദിത്തപ്പെട്ട ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിനും കഴിയൂ. അയാള് കഠോരമായ നീതിനിഷേധത്തിന്റെ വിങ്ങലുകള്‍ അനുഭവിക്കുമ്പോള്‍ പ്രത്യേകിച്ചും.

അല്ലാതെ, ജനാധിപത്യവും ആദര്‍ശവുമൊക്കെ ഞങ്ങള്‍ക്കു മാത്രമായി തീറെഴുതിക്കിട്ടിയ സൗഭാഗ്യങ്ങളാണെന്നും ജന്മനാ തീവ്രവാദിയായി പിറന്ന നിങ്ങളൊക്കെ അങ്ങനെ തന്നെ ജീവിച്ചു മരിക്കണമെന്നും പറയുന്നവരോട്, കൈയിലിരിക്കുന്ന കൊടി പതിയെ കാവിയായി മാറുന്നത് തിരിച്ചറിയുന്നില്ലേയെന്ന് സ്നേഹപൂര്‍വം ഈ തെരഞ്ഞെടുപ്പുകാലത്ത് നമുക്കു ചോദിക്കാം.

120 comments:

മാരീചന്‍‍ said...

അല്ലാതെ, ജനാധിപത്യവും ആദര്‍ശവുമൊക്കെ ഞങ്ങള്‍ക്കു മാത്രമായി തീറെഴുതിക്കിട്ടിയ സൗഭാഗ്യങ്ങളാണെന്നും ജന്മനാ തീവ്രവാദിയായി പിറന്ന നിങ്ങളൊക്കെ അങ്ങനെ തന്നെ ജീവിച്ചു മരിക്കണമെന്നും പറയുന്നവരോട്, കൈയിലിരിക്കുന്ന കൊടി പതിയെ കാവിയായി മാറുന്നത് തിരിച്ചറിയുന്നില്ലേയെന്ന് സ്നേഹപൂര്‍വം ഈ തെരഞ്ഞെടുപ്പുകാലത്ത് നമുക്കു ചോദിക്കാം.

മരുത് പാണ്ടി said...

കോൺഗ്രസ്സിന്റെ ഒപ്പമാണെങ്കിൽ ദേശീയവാദി,ഇടതിന്റെ ഒപ്പമാണെങ്കിൽ തീവ്രവാ‍ദി..

ഈ മദനിയുടെ കാര്യം മഹാ കഷ്ടം.

ജമാ‍അത്തിന്റെ ചെറ്റ പൊക്കാൻ രഹസ്യമായി ചെന്ന ചെന്നിത്തലക്ക് എന്നാണ് മദനി അനഭിമിതനായതാവോ?

ആര്യന്‍ said...

ന്യൂനപക്ഷപ്രീണനം അല്ലെങ്കില്‍ മൌലവിമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത് എന്തിന് ഹേ?

മാരീചന്‍‍ said...

മൗലവിമാര്‍ക്ക് പെന്‍ഷന്‍ മാത്രമല്ലല്ലോ ആര്യാ.. എയിഡഡ് സ്ക്കൂള്‍ അധ്യാപകര്‍ക്ക് ശമ്പളവും പെന്‍ഷനും ലീവ് സറണ്ടറുമൊക്കെ കൊടുക്കുന്നില്ലേ സര്‍ക്കാര്‍..

Baiju Elikkattoor said...

"ആദര്‍ശത്തിന്റെ ഡിക്ടേറ്റര്‍ഷിപ്പ് ആര്‍ക്കും പതിച്ചു കൊടുത്തിട്ടില്ലല്ലോ നമ്മുടെ ഭരണഘടന"

വളരെ പരമാര്‍ത്ഥമാണ് മാരീചന്‍. ഏതു അവസരവാത രാഷ്ട്രീയ കൂട്ടുകെട്ട് നടത്തിയാലും ആദര്‍ശത്തിന്റെ പരിവേഷം സി പി എം പതിച്ചെടുത്തിരിക്കുകയാണല്ലോ. നടക്കട്ടെ വെള്ള പൂശാല്‍. എന്നാല്‍ അതെത്ര മാത്രം വടുക്കള്‍ മായിച്ചു കളഞ്ഞു എന്ന് നമുക്ക് കാലത്തിന്റെ ചുമരുകളില്‍ കാണാം. എതിര്‍ത്ത് പറയുന്നവുടെ ഒക്കെ മേല്‍ കാവി കാണുന്നെങ്കില്‍ സൂക്ഷിക്കുക, ഫാസിസ്റ്റ് തിമിരത്തിന്‍റെ ലക്ഷണം ആയിരിക്കാം അത്!

ഹു :: Hu said...

>>മൗലവിമാര്‍ക്ക് പെന്‍ഷന്‍ മാത്രമല്ലല്ലോ ആര്യാ.. എയിഡഡ് സ്ക്കൂള്‍ അധ്യാപകര്‍ക്ക് ശമ്പളവും പെന്‍ഷനും ലീവ് സറണ്ടറുമൊക്കെ കൊടുക്കുന്നില്ലേ സര്‍ക്കാര്‍..

*പോരാത്തതിന് കുഞ്ഞുങ്ങള്‍ക്ക് സ്കൂളുകളില്‍ ഉച്ചക്കഞ്ഞിയും കൊടുക്കുന്നുണ്ടല്ലോ അല്ലെ മാരീചാ.
(അരിയെത്ര. പയറഞ്ഞാഴി) :)

ജിവി/JiVi said...

പ്രകാശ് കാരാട്ടോ പിണറായി വിജയനോ വന്ന് തന്നെയോ പി ഡി പിയെയോ തള്ളിപ്പറഞ്ഞാലും തങ്ങളുടെ വോട്ട് ഇടതുപക്ഷത്തിനുതന്നെ എന്ന് മദനി പറഞ്ഞിരിക്കുന്നു. രാജ്യത്തിന് ആവിശ്യം അതാണെന്ന് ബോധ്യമുള്ളതുകൊണ്ട്. തങ്ങളെ വേണ്ടാത്തവരെ തങ്ങള്‍ക്കും വേണ്ട എന്ന പല്ലവി എല്ലാത്തരം മതേതര നേതാക്കന്മാരില്‍നിന്നും ഉണ്ടായിക്കൊണ്ടിരിക്കെ, ഇങ്ങനെയൊരു നേതാവ് പ്രതീക്ഷക്ക് വക നല്‍കുന്നു. മദനി ഇടതുപക്ഷം അവശ്യം കൂടെ നിര്‍ത്തേണ്ട വ്യക്തിത്വമാണ്.

ചില നേരത്ത്.. said...

മദനിയുടെ അനുയായി ആയ അബ്ദുൽ ജബ്ബാർ പൊന്നാനി മണ്ഡലത്തിൽ ഉൾൽ‌പ്പെടുന്ന പുറത്തൂൽ പഞ്ചായത്തിലെ ഒരു വാർഡിൽ മത്സരിക്കുകയും ഏഴ് വോട്ട് നേടുകയുമുണ്ടായി. ഇയാൾ കാശ്മീരിലേക്ക് ‘ജിഹാദിൻ’ ആളുകളെ റിക്രൂട്ട് ചെയ്തതിന്റെ പേരിൽ ഈയിടെ പോലീസ് പിടികൂടി. പറഞ്ഞ് വരുന്നതെന്തെന്നാൽ അബ്ദുൽ നാസർ മദനി എന്നിയാൾ വിതച്ച വിഭാഗീയതയുടെ വിത്തുകൾ വിളവെടുപ്പ് നടക്കുന്ന കാലത്താൺ അത്യധികം ജാഗ്രതയോടെയിരിക്കേണ്ട ഒരു ജനാധിപത്യപ്രസ്ഥാനം ഇയാളെ കൂട്ട് പിടിച്ചിരിക്കുന്നതെന്നാൺ. മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് വരാൻ മാത്രം പക്വമായ പരിസരങ്ങൾ മദനി സൃഷ്ടിക്കട്ടെ, പക്ഷേ ഈ പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്തോളം അതുണ്ടായിട്ടില്ല. ഇയാൾ ഇക്കാലമത്രയും നടത്തിയ ‘ഹേറ്റ് സ്പീച്ച്’ സഖാവ് പിണറായിയുടെ കൂടെ സ്റ്റേജ് പങ്ക് വെച്ചാലും സഖാവ് കാരാട്ടിന്റെ ആശീർവാദങ്ങൾലുണ്ടായും മാഞ്ഞ് പോകുന്നില്ല. വികസനത്തിന്റെ ഗീർവാണങ്ങളത്രയും ഉയർത്തിയിട്ടും മോഡിയെ പൊതുസമൂഹത്തിന്റെ അംഗീകാരത്തിലേക്ക് ഉയർത്തിക്കൊണ്ട് വരുന്നതിനെ ചെറുത്ത് നിൽക്കുന്നില്ലേ ഇടത് പ്രസ്ഥാനങ്ങൾൽ? അത്രയ്ക്കത്രയും ജാഗ്രത വേണ്ടെങ്കിലും മദനിക്കെതിരെയും വേണം കരുതലുകൾ.
(നിരപരാധിയായി 9 വർഷം ജയിലിൽ കിടന്നതിനെ പറ്റി കരയുന്ന ഇയാളെന്ത് കൊണ്ട് നഷ്ടപരിഹാരത്തിനായി കോടതിയിൽ പോകുന്നില്ല? ജയിലിൽ കിടന്ന് നരകിക്കുന്ന കാലത്ത്, നടന്ന തെരഞ്ഞെടുപ്പിൽ മദനിയുടെ ഭാര്യ സഹോദരി ഭർത്താവ് പൂന്തുറ സിറാജ് ഓടി നടന്ന് സംഘടിപ്പിച്ചത് 50,000 താഴെ വോട്ടായിരുന്നു.)

Baiju Elikkattoor said...

ഒരു ജനാതിപത്യ വ്യവസ്ഥിതിയില്‍ ആര് ആര്‍ക്കു വോട്ടു ചെയ്യണം സ്വയം തീരുമാനിക്കാം. മറ്റാരുടെയെങ്കിലും അനുവാദം വങ്ങിയിട്ടണോ ഞാനും നിങ്ങളും വോട്ടു ചെയ്യുന്നത്, ജീവി? അതുപോലെ, പി ഡി പി ക്കാര്‍ക്ക് ഇടതുപക്ഷത്തിന് വേണമെങ്കില്‍ വോട്ടു ചെയ്തുകൂടെ? അതില്‍ പിണറായി വിജയനോ പ്രകാശ് കാരാട്ടിനോ എന്ത് കാരിയം?

എന്നാല്‍ ഇടതുപക്ഷത്തിന്റെ, പ്രതിയകിച്ചും സി പി എമിന്റെ, തിരഞ്ഞെടുപ്പ് വേദി മദനിയെപ്പോലുള്ള കടുത്ത വര്‍ഗീയ വിഷം ചീറ്റിയിരുന്ന ഒരാള്‍, അയാളുടെ പൂര്‍വ കാലത്തെ നിശ്ശിതമായ വിമര്‍ശനത്തിനു വിധേയമാക്കുകയോ തള്ളിപ്പറയുകയോ ദുഃഖം രേഖപ്പെടുത്തുകയോ ചെയ്യാത്ത സാഹചരിയതില്‍, 'ഞങ്ങള്‍ ഇപ്പോള്‍ മതേതരായി' എന്നാ ഒറ്റ വാചകത്തിന്‍റെ പേരില്‍, തിരഞ്ഞെടുപ്പ് വേദി പങ്കിടുന്നതിന്റെ യുക്തി എന്നെപ്പോലെയുള്ള സാധാരണ ഇടതുപക്ഷ ചിന്താഗതിക്കാര്‍ക്ക് ദഹിക്കുന്നില്ല.

മദനി ജയില്‍ മോചിതനായ ശേഷം, അല്ലെങ്കില്‍ അദ്ദേഹം മതേതരനായി സ്വയം അവരോധിതന്‍ ആയതിനു ശേഷം, മതേതര പ്രസ്ഥാനങ്ങളെ, ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്ന തരത്തില്‍ എന്തെങ്കിലും പ്രവര്‍ത്തനം ഉണ്ടായിട്ടുണ്ടോ (കവല പ്രസംഗം അല്ല ഉദേശിക്കുന്നത്). അങ്ങനെ എന്തെങ്കിലും ഉണ്ടയിട്ടുണ്ടെന്കില്‍, എന്തുകൊണ്ട് സിറാജുമാര് ഇടതു ഘടക കക്ഷികളുടെ സമുന്നതരായ നേതാക്കളെ പരസ്യമായി പരിഹസിക്കാന്‍ തുനിഞ്ഞൂ; അതിനെ എന്തുകൊണ്ട് സി പി എമ്മിന്റെ പിണറായി വിജയനുല്‍പ്പെടെയുള്ള നേതാക്കള്‍ അപലപിച്ചില്ല? താങ്കള്ക്കിതോന്നും അസ്വഭാവികമായി തോന്നുന്നില്ല എന്ന് മാത്രമല്ല, മദനി ഒരു വ്യക്തിത്വമായി പ്രതീക്ഷ നല്‍കുന്നു പോലും! ആര്ക്കാണയയാള്‍ പ്രതീക്ഷ നല്‍കുന്നത്, താങ്കള്‍ക്കോ, എനിക്കോ, സംസ്ഥാനത്തെ ലക്ഷോപലക്ഷം സാധാരണ ജനങ്ങള്‍ക്കോ? മദനി പ്രതീക്ഷ നല്‍കുന്നത് സി പി എമ്മിന്റെ തലപത്തിരിക്കുന്ന ഒരു പിടി ആളുകള്‍ക്കാണ് സുഹൃത്തേ; അത് ഒരുതരം പരസ്പരം ഊന്നുവടിപോലുള്ള സമവാക്യത്തില്‍ അധിഷ്ഠിതവും.....!

കോണ്‍ഗ്രസ് കളിച്ച അവസരവത രാഷ്ട്രീയം സി പി എം കളിക്കുമ്പോള്‍ അതില്‍ ആദര്‍ശം ദര്‍ശിച്ചു കണ്ണടച്ച് അണികള്‍ വോട്ടു ചെയ്യും എന്നൊരു under-estimation സി പി എം നേതാക്കള്‍ക്ക് ഉണ്ട് എന്നു തോന്നുന്നൂ....!

വടക്കൂടന്‍ | Vadakkoodan said...

രണ്ടത്താണിയുടെ സ്ഥാനാര്‍ത്ഥിത്വമല്ല മറിച്ച് മദനിയുമായുള്ള ഇടത് ബന്ധമാണ് പരക്കെ വിമര്‍ശിക്കപ്പെട്ടിരിക്കുന്നതെന്നിരിക്കെ, അദ്ദേഹത്തിന്റെ യോഗ്യതകളെ പറ്റി വിശദീകരിക്കാന്‍ സമയവും സ്ഥലവും മെനക്കെടുത്തണമായിരുന്നോ?

@ആലോചനയും വിവേകവുമില്ലാതെ മദനിയ്ക്കെതിരെ എയ്തുവിടുന്ന ശകാര പദങ്ങളുടെ പ്രത്യയശാസ്ത്രം മനുവിന്റെ താളിയോലകളിലാണ് കാലൂന്നിയിരിക്കുന്നതെന്ന് എന്നെങ്കിലും അവര്‍ക്കു മനസിലാകുമോ ആവോ?
- കോയമ്പത്തൂര്‍ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയത് കൊണ്ട് മാത്രം മദനി മൌലികവാദി അല്ലാതാകുമോ? ആലോചനയും വിവേകവുമില്ലാതെ മദനി എയ്ത് വിട്ട പ്രസംഗങ്ങളും മറ്റും ഇല്ലാതാകുമോ? നാഴികയ്ക്ക് നാല്‍പത് വട്ടം പറഞ്ഞത് മാറ്റി പറയുന്ന അവസരവാദികളായ രാഷ്ട്രീയക്കാരേക്കാള്‍ ഉപരിയായി എന്ത് വിശ്വാസ്യതയാണ് മദനിയ്ക്കുള്ളത്? മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഘടകകക്ഷികളെ വരെ തഴഞ്ഞ് അവരുടെ പുറകേ പോകുന്നതിന്റെ പ്രത്യയശാസ്ത്രം ഏതായാലും മാര്‍ക്സിന്റെ പുസ്തകത്തിലല്ല കാലൂന്നിയിരിക്കുന്നത് എന്ന് മനസിലാക്കാന്‍ വല്യ ബുദ്ധിമുട്ടൊന്നുമില്ല.

@മുസ്ലിം ന്യൂനപക്ഷം രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേയ്ക്ക് പ്രവേശിക്കുന്നത് അപഹസിച്ചും പരിഹസിച്ചും കണ്ണുരുട്ടിയും ശാപവാക്കുകളുതിര്‍ത്തും തടയാന്‍ ശ്രമിക്കുന്നവര്‍ സംഘപരിവാറിനെയാണ് സഹായിക്കുന്നത് - ഒരു മുസ്ലീം മതവിശ്വാസിയെ ആശയപരമായി എതിര്‍ക്കുന്നവര്‍ മുഴുവന്‍ സംഘപരിവാര്‍ അല്ലെങ്കില്‍ മൃദുഹിന്ദുത്വക്കാര്‍ എന്ന് അടച്ചാരോപിക്കുന്നത് നിലവാരം കുറഞ്ഞ സാമാന്യവത്കരണമല്ലേ?

- മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കലര്‍ത്തുന്നതിനോട് തീരെ യോജിപ്പില്ലെങ്കിലും വാദത്തിന് വേണ്ടി പറയട്ടെ - മുസ്ലീമുകള്‍ ഒരു മതമെന്ന നിലയില്‍ തന്നെ കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ കുറേ വര്‍ഷങ്ങളായി ഉണ്ടായിരുന്നിട്ടില്ലേ? ഇപ്പോഴും ഇല്ലേ? ഇടത് പിന്തുണയോടെ പിഡിപി വന്നിട്ട് വേണോ കേരളത്തിലെ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് മുഖ്യധാരയില്‍ വരാന്‍? മുസ്ലീം മാത്രമല്ല ഹിന്ദുക്കളിലേയും ക്രിസ്ത്യാനികളിലേയും അംഗബലമുള്ള ഉപവിഭാഗങ്ങളെല്ലാം തന്നെ കേരളരാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ തന്നെ ഉണ്ട്. ഇല്ലാത്തത് ഒരു കൂട്ടര്‍ മാത്രമാണ്, സാധാരണക്കാരനായ മനുഷ്യന്‍ - സ്വതന്ത്രമായി ചിന്തിക്കുന്നവര്‍. കുറച്ച് കാലം മുന്‍പ് വരെ അവരില്‍ നല്ലൊരു പങ്ക് ഇടത് പക്ഷത്തുണ്ടായിരുന്നു. അവര്‍ എന്ത് കൊണ്ട് അകന്ന് പോയി എന്ന് ഇടതുപക്ഷം ചിന്തിക്കേണ്ടിയിരിക്കുന്നു.

@ഒരിക്കല്‍ തീവ്രവാദിയായവന്‍ ജീവിതത്തിലൊരുകാലത്തും മാനസാന്തരപ്പെടരുതെന്നും രാഷ്ട്രീയത്തിന്റെ പൊതുമണ്ഡലത്തില്‍ പ്രവേശിച്ചു കൂടെന്നും ശഠിക്കുന്നതും നിഷ്കളങ്കമായ നിലപാടല്ല.
മദനി തന്റെ മൌലികവാദപരമായ നിലപാടുകള്‍ ഉപേക്ഷിച്ചു എന്ന് പ്രസ്താവിച്ചു. ഇതൊരു അവസരവാദപരമായ നിലപാടല്ല എന്നതിന് എന്താണ് ഒരു ഉറപ്പ്? പാഠപുസ്തകവിവാദത്തില്‍ സ്വീകരിച്ച നിലപാടിന്റെ പേരിലാണെങ്കില്‍ അത് അദ്ദേഹത്തിനെ സിപിഐയേക്കാള്‍ സ്വീകാര്യനാക്കുമോ?

അദ്വാനിയേക്കാളും മോഡിയേക്കാളും ഭേദമാണ് മദനി - പൂര്‍ണ്ണമായും യോജിക്കുന്നു, പക്ഷേ തമ്മില്‍ ഭേദമാണെന്ന് കരുതി തൊമ്മനെ കൂടെ കൂട്ടണമെന്ന് നിര്‍ബന്ധമെന്തിന്?

Inji Pennu said...

ഇക്കണക്കിനു സിപി‌എം കേന്ദ്രത്തില്‍ അധികാരം കിട്ടാനായിട്ടു ബി.ജെ.പിയെ വരെ പിന്തുണക്കുമോ? രഥയാത്രയിലും പള്ളി പൊളിച്ചതിലും അദ്വാനി ഇപ്പോള്‍ ഖേദിക്കുന്നുണ്ടാകണം. എവിടെയൊക്കയോ അങ്ങിനെ പറഞ്ഞിട്ടുമില്ലേ? അപ്പോള്‍ അദ്വാനി നന്നായിക്കാണണം. അവരുടെ പൊന്നോമന മോഡി ഗുജറാത്തില്‍ വികസനത്തിനു വേണ്ടി അമ്പലങ്ങള്‍ ഇടിച്ചു നിരപ്പാക്കുകയാണ്, തൊഗാഡിയ മോഡിയെ ഔറംഗസേബ് എന്നു വരെ ഈയടുത്ത് വിളിച്ചുകളഞ്ഞു (ബിജെപിക്കാരനെ ഔറംഗസേബ് എന്നൊക്കെ വിളിക്കുന്നത് ആലോചിക്കാന്‍ പോലും പറ്റുന്നില്ല). അങ്ങിനെയെങ്കില്‍ മോഡി ഇപ്പോള്‍ പരിശുദ്ധനായിക്കാണണം. കൂടെ കൂട്ടുന്നതില്‍ കുഴപ്പമില്ല. കാരണം മുഖ്യധാരയില്‍ നിന്നു ഇതുപോലെ സൈഡ്ലൈന്‍ ചെയ്യപ്പട്ടവവരൊക്കെ വരുന്നതാണല്ലോ അവരെയൊക്കെ സഹായിക്കുന്നതാണല്ലോ പുതിയ മാര്‍ക്സിസം. അന്നേരം മാരീചന്‍ ഇങ്ങിനെയൊക്കെ വെള്ളപൂശാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടാവണേ.

മാരീചന്‍ പറയുന്ന ന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയത്തില്‍ വരുത്തുന്നതു എന്നൊക്കെ വായിച്ചൊട്ട് അങ്ങ് ഗദ്ഗദ് ആയിപ്പോയി. അവരിപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ഇല്ലല്ലോ. അല്ലേ? പാവം ഞങ്ങള്‍ ന്യൂനപക്ഷക്കാര്‍.

സാധാരണ മുത്സീങ്ങളെ മദനി നദിയില്‍ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ നോക്കുന്നതു എത്ര എഴുതി വെളുപ്പിക്കാന്‍ നോക്കിയാലും ചോരക്കറ തീരില്ല മാരീചാ.

Siju | സിജു said...

tracking

കാവലാന്‍ said...

"സ്വന്തം ജീവിതത്തില്‍ നിന്ന് ഭരണകൂടം ഒമ്പതു വര്‍ഷങ്ങള്‍ പിഴുതെടുത്തപ്പോള്‍ നിസഹായനായി കീഴടങ്ങേണ്ടി വന്ന അബ്ദുന്നാസര്‍ മദനിയാണ്"

ജീവിതത്തില്‍ നന്നുതന്നെ പിഴുതെറിയപ്പെട്ട ഒരുപാട് പേരോട് സമാധാനം പറയാതിരിക്കാന്‍ മദനിക്കു കഴിയുമോ എന്നതും ഒരു ചോദ്യമാണ്.
ഓ, കെട്ടിച്ചമച്ചതാണെന്ന് കണ്ണടച്ചേയ്ക്കാം.

suraj::സൂരജ് said...

ഇഞ്ചീ,

“ഇക്കണക്കിനു സിപി‌എം കേന്ദ്രത്തില്‍ അധികാരം കിട്ടാനായിട്ടു ബി.ജെ.പിയെ വരെ പിന്തുണക്കുമോ? രഥയാത്രയിലും പള്ളി പൊളിച്ചതിലും അദ്വാനി ഇപ്പോള്‍ ഖേദിക്കുന്നുണ്ടാകണം. എവിടെയൊക്കയോ അങ്ങിനെ പറഞ്ഞിട്ടുമില്ലേ? അപ്പോള്‍ അദ്വാനി നന്നായിക്കാണണം. അവരുടെ പൊന്നോമന മോഡി ഗുജറാത്തില്‍ വികസനത്തിനു വേണ്ടി അമ്പലങ്ങള്‍ ഇടിച്ചു നിരപ്പാക്കുകയാണ്, തൊഗാഡിയ മോഡിയെ ഔറംഗസേബ് എന്നു വരെ ഈയടുത്ത് വിളിച്ചുകളഞ്ഞു (ബിജെപിക്കാരനെ ഔറംഗസേബ് എന്നൊക്കെ വിളിക്കുന്നത് ആലോചിക്കാന്‍ പോലും പറ്റുന്നില്ല). അങ്ങിനെയെങ്കില്‍ മോഡി ഇപ്പോള്‍ പരിശുദ്ധനായിക്കാണണം. കൂടെ കൂട്ടുന്നതില്‍ കുഴപ്പമില്ല. കാരണം മുഖ്യധാരയില്‍ നിന്നു ഇതുപോലെ സൈഡ്ലൈന്‍ ചെയ്യപ്പട്ടവവരൊക്കെ വരുന്നതാണല്ലോ അവരെയൊക്കെ സഹായിക്കുന്നതാണല്ലോ പുതിയ മാര്‍ക്സിസം.”

മോഡിയും അദ്വാനിയും തൊഗാഡിയയുമൊക്കെ “സൈഡ് ലൈന്‍” ചെയ്യപ്പെട്ടവരാണെന്ന് പറയുന്ന ഇഞ്ചി തന്നെ “മാരീചന്‍ പറയുന്ന ന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയത്തില്‍ വരുത്തുന്നതു എന്നൊക്കെ വായിച്ചൊട്ട് അങ്ങ് ഗദ്ഗദ് ആയിപ്പോയ”തുകണ്ടപ്പോള്‍ ചിരിവരണ്.. സോറി കൂടെ ഗദ് ഗദിക്കണംന്നുണ്ട്...പക്ഷേ ചിരി നിക്കണില്ല.

പിന്നേയ്, മാരീചനെഴുതിയ ഈ ഭാഗം കണ്ണില്പെട്ടില്ലാന്നുണ്ടോ ഇഞ്ചീ :

“അടിയന്തരാവസ്ഥയും ഭരണാധികാരിയുടെ അമിതാധികാര വാഞ്ചയും ജനാധിപത്യത്തിനേല്‍പ്പിക്കുന്ന പരിക്കാണോ, ആര്‍എസ്എസ് ഉയര്‍ത്തുന്ന ഭീഷണിയാണോ ആദ്യം ചെറുക്കേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം കാണാന്‍ ഒരു സൈദ്ധാന്തിക വൈഷമ്യവും സിപിഎം നേരിട്ടില്ല. പൗരാവകാശം ഹനിക്കാന്‍ തുനിഞ്ഞിറങ്ങിയ ഇന്ദിരാ ഗാന്ധിയ്ക്കെതിരെ ആര്‍എസുഎസുമായി സഹകരിച്ചു പ്രവര്‍ത്തിക്കേണ്ട ഘട്ടത്തെ മനസാക്ഷിക്കുത്തില്ലാതെ അഭിമുഖീകരിച്ച സിപിഎമ്മിന്...”

ജിവി/JiVi said...

ബൈജു,

മദനി ജയില്‍ മോചിതനായ ശേഷം മതേതരത്തത്തിനും ഇടതുപക്ഷത്തിനും ഹാനികരമായ എന്തെങ്കിലും പ്രസ്ഥാവനകളോ പ്രവൃത്തികളോ നടത്തിയിട്ടുണ്ടോ? എന്നാല്‍ അടിയന്തിരാവസ്ഥക്ക് സപ്പോര്‍ട്ട് ചെയ്ത ഇടതു ഘടകകക്ഷികള്‍ കേവലമായ ആരോപണങ്ങളുമായി ആക്രമിക്കുമ്പോഴും ഇടത് രാഷ്ട്ട്രിയത്തെ ശക്തിപ്പെടുത്തും എന്ന് ആവര്‍ത്തിച്ച് പറയുന്നത് പ്രതീക്ഷക്ക് വകനല്‍കുന്ന ഒരു സമീപനമാണ്. അത്തരത്തില്‍ നൂറു ശതമാനം രാഷ്ട്രീയമായ ഒരു നിലപാട് സ്വീകരിക്കുന്ന ഒരു പ്രസ്ഥാനത്തെ ഇടതുപക്ഷം സഹകരിപ്പിക്കുകതന്നെ വേണം. മദനി പണ്ട് നടത്തിയ വികാരവൃജംഭിതമായ പ്രസംഗങ്ങള്‍ ഞാന്‍ കാസറ്റിലൂടെ കേട്ടിട്ടുണ്ട്. അന്നത്തെ അതേ സത്യസന്ധതയും ആത്മാര്‍ത്ഥതയും ഇപ്പോഴും അയാളുടെ വാക്കുകളില്‍ എനിക്ക് കാണാനാവുന്നു. ഉള്ളടക്കം നേരെ വിപരീതമാണെന്ന് മാത്രം.

Jathavan said...

മോഡി ബീജെപീയില്‍ നിന്നും രാജിവച്ച്, ജനപക്ഷത്തു ചേര്‍ന്നു പിണറായിയുടെയും കാരാട്ടിന്റെയും നടൂക്കുനിന്നു കൈകോര്‍ത്ത് ഇടതുപക്ഷത്തുനു വോട്ടു ചോദിക്കുന്നത് കണ്ട് കോരിത്തരിച്ചു..വര്‍ഷം 2015.

ഇത്രയേയുള്ളു..ഈ അമണ്ടന്‍ സീപീയെം.
ഇന്നു സീപീയെം തുണിപൊക്കിക്കാണിക്കുന്നവനെ, നാളെ സീപീയെമ്മിന്റെ കിടപ്പറയില്‍ കാണാം..

ജനശക്തി said...

--- "ഇക്കണക്കിനു സിപി‌എം കേന്ദ്രത്തില്‍ അധികാരം കിട്ടാനായിട്ടു ബി.ജെ.പിയെ വരെ പിന്തുണക്കുമോ?"

ഇഞ്ചിപ്പെണ്ണിന്റെ അപാരമായ ചരിത്രബോധത്തെ നമിക്കുകയേ നിവൃത്തിയുള്ളൂ.
വി.പി സിങ്ങിന്റെ കാലം മുതല്‍ കേന്ദ്രത്തിലെ മന്ത്രിസഭകളില്‍ പ്രധാനമന്ത്രിപദം ഉള്‍പ്പടെ എത്ര മന്ത്രിപദങ്ങളും സ്ഥാനമാനങ്ങളും ഒപ്പിക്കാമായിരുന്നു സി.പി.ഐ.എമ്മിന്. പി.എം.കെയെപോലുള്ള കുഞ്ഞുപാര്‍ട്ടികള്‍ക്ക് പോലും കേന്ദ്രമന്ത്രിസ്ഥാനവും സഹമന്ത്രിസ്ഥാനവുമൊക്കെ കിട്ടിയ യു.പി.ഏ സര്‍ക്കാരില്‍ മൂന്നാമത്തെ വലിയ കക്ഷിയായ ഇടതുപക്ഷത്തിന് ചോദിക്കുന്ന മന്ത്രിസ്ഥാനം കിട്ടുമായിരുന്നു. എന്നിട്ട് അതൊന്നും വേണ്ടെന്ന് വച്ച് വര്‍ഗ്ഗീയ ശക്തികളെ മാറ്റിനിര്‍ത്താനായി ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കാനായിരുന്നു ഇടത് കക്ഷികളുടെ തീരുമാനം.

--- "മാരീചന്‍ പറയുന്ന ന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയത്തില്‍ വരുത്തുന്നതു എന്നൊക്കെ വായിച്ചൊട്ട് അങ്ങ് ഗദ്ഗദ് ആയിപ്പോയി."

ഇഞ്ചിപ്പെണ്ണിന് പുച്ഛത്തോടെ ഗദഗദകണ്ഠയാവാന്‍ അവകാശമുണ്ട്. ഗുജറാത്തും , ഒറീസയുമൊന്നും ഇഞ്ചിപ്പെണ്ണിന്റെ നാട്ടിലാവില്ലല്ലോ അല്ലേ. കുത്തബുദ്ദീന്‍ അന്‍സാരിമാര്‍ക്ക് അഭയം കൊടുക്കാനും ഒറീസയിലെ കലാപത്തില്‍ വീടുകളില്‍ നിന്ന് നിഷ്കാസിതരായവര്‍ക്ക് പ്രാര്‍ത്ഥനയ്ക്ക് പാര്‍ട്ടി ഓഫീസ് കൊടുക്കാനും മുന്നില്‍ നിന്നതും ഇഞ്ചിപ്പെണ്ണിന് കണ്ണില്‍ക്കണ്ടൂടാത്തവരാണല്ലോ അല്ലേ.

Inji Pennu said...

സൂരജേ അയ്യോ ആ ഭാഗവും ഒക്കെ കണ്ടല്ലോ. വെളുപ്പിക്കാന്‍ തേക്കുന്നത് പാണ്ടായിപ്പോവുന്നതും ഒക്കെ കണ്ട് എനിക്കും ചിരി നിക്കുന്നില്ലല്ലോ സൂരജേ. അതിനു മുന്‍പുള്ള പലരുടെ ചോദ്യങ്ങളും കണ്ടില്ല എന്ന് നടിക്കുന്നതും ഒക്കെ കണ്ട് കണ്ട്, കണ്ടോണ്ടേ ഇരിക്കുന്നു. നമ്മള്‍ക്ക് ഇതില്‍ ആ വാക്കുകളില്‍ ഒക്കെ തന്നെ തൂങ്ങണമല്ലോ? അല്ലേ? അന്ധമായ കോണ്‍‌ഗ്രസ്സ് വിരോധവും പൂവണിയാത്ത മൂന്നാം മുന്നണിയെന്ന ബി.ജെ.പിയോടുള്ള ഇതിനു മുന്‍പത്തെ കൂട്ടുകെട്ടും ഇന്ത്യയെ എവിടെക്കൊണ്ട് എത്തിച്ചുവെന്ന് ചരിത്രബോധമുള്ളവര്‍ ഒന്ന് മനസ്സിലാക്കിയാല്‍ കൊള്ളാം. പാര്‍ട്ടി പറയുന്നത് മാത്രം വേദവാക്യം എന്ന് പാര്‍ട്ടിക്കാര്‍ക്ക് ഉണ്ടാവും. അത് ബാക്കി ജനങ്ങളും കൂടി വിശ്വസിക്കണം എന്ന് നിര്‍ബന്ധിക്കരുത് പ്ലീസ്.

ജനശക്തിയാണ്ണാ,
ഞാനെഴുതിയ കേരളത്തില്‍ എന്നൊരു വാക്കങ്ങ് വിഴുങ്ങിയോ? അതോ ഗുജറാത്തും ഒറീസ്സായും കേരളത്തിലായോ? (ഒറീസ്സ എന്ന് കേള്‍ക്കുമ്പോഴും ചിരി വരുന്നു
സഗാവേ, എത്ര നീറ്റായി അവിടേം മലക്കം മറിഞ്ഞ് കളഞ്ഞ്)
പലതരം ബോധം കണ്ട് ഞാനും അന്തം വിട്ടു നിക്കുവാണ്. പാവം ജ്യോതി ബാസു, കൂടെയുള്ളാവരു വലിച്ചു താഴെയിട്ടതല്ലേ? അല്ലെങ്കില്‍ ഇന്നിപ്പൊ ഈ അധികാര വ്യാമോഹമില്ലാ ഗീര്‍വാണം പ്രസംഗിക്കാന്‍ പറ്റ്വോ? അധികാരം വേണ്ടാത്ത ഒരു പാര്‍ട്ടി. ശ്ശൊ!

മാരീചന്‍‍ said...

"ഇക്കണക്കിനു സിപി‌എം കേന്ദ്രത്തില്‍ അധികാരം കിട്ടാനായിട്ടു ബി.ജെ.പിയെ വരെ പിന്തുണക്കുമോ" എന്ന ആശങ്കയ്ക്ക് വല്ല അടിസ്ഥാനവുമുണ്ടോ ഇഞ്ചീ...

കേന്ദ്ര ഭരണ പങ്കാളിത്തത്തിന്റെ കാര്യത്തിലാണെങ്കില്‍ വി പി സിംഗിന്റെ കാലം മുതല്‍ മന്‍ മോഹന്‍ സിംഗ് മന്ത്രിസഭയില്‍ വരെ സിപിഎമ്മിന് നിഷ്പ്രയാസം പ്രവേശിക്കാമായിരുന്നു. അപ്പോള്‍ കേന്ദ്രത്തിലെ അധികാരം കിട്ടാനായിട്ടെന്നൊക്കെ നീട്ടി വലിച്ച് സ്ഥാപിച്ചെടുക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല.

പളളി പൊളിക്കലായാലും പൊളിക്കലിനെതിരെ സംഘടിപ്പിക്കുന്ന കലാപങ്ങളായാലും അതിന് രണ്ടു തലമുണ്ട്. രാഷ്ട്രീയവും നിയമപരവും. രണ്ടിനെയും രണ്ടായി കാണാനുളള വൈമനസ്യമാണ് ഇഞ്ചിയെക്കൊണ്ട് ഇങ്ങനെയൊക്കെ എഴുതിക്കുന്നത്.

കുറച്ചു കൂടി വിശദമാക്കിയാല്‍, പളളി പൊളിക്കുക എന്ന ക്രിമിനല്‍ കുറ്റത്തിലേര്‍പ്പെടുന്നവനെ നിയമപരമായി ശിക്ഷിക്കേണ്ട ചുമതല ഭരണകൂടത്തിനാണ്. അന്വേഷണം, കേസ്, വിസ്താരം, വിധി പ്രസ്താവം എന്നിങ്ങനെ അത് മുന്നോട്ടു നീങ്ങും.

പളളി പൊളിക്കല്‍ ഒരു രാഷ്ട്രീയ തീരുമാനവുമാണ്. അദ്വാനിയാകട്ടെ, നാട്ടിന്‍പുറത്തെ ബിജെപിക്കാരനാകട്ടെ ആ പ്രക്രിയയില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുന്നതിന് കാരണം ഒരു രാഷ്ട്രീയ നിലപാടാണ്. ആ രാഷ്ട്രീയ നിലപാട് തിരുത്തുന്നവര്‍ പളളി പൊളിക്കലിനെ എതിര്‍ത്തിരുന്നവര്‍ക്ക് സ്വീകാര്യനാകുന്നതില്‍ അത്ഭുതമെന്ത്? അത് മോഡിയായാലും അദ്വാനിയായാലും.

രാഷ്ട്രീയമായി ഒരാള്‍ സ്വീകരിക്കുന്ന നിലപാട് പിന്നീട് തിരുത്തപ്പെടുമ്പോള്‍ നിയമപരമായി അയാള്‍ ചെയ്ത കുറ്റം കുറ്റമല്ലാതാകുന്നില്ല.

നാളെ അദ്വാനി ബിജെപി വിടുകയും, ബാബറി മസ്ജിദ് അടക്കമുളള സംഭവങ്ങളില്‍ പരസ്യമായി പശ്ചാത്തപിക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹം ഇടതുപക്ഷത്തിന് സ്വീകാര്യനായേക്കാം.

അങ്ങനെയൊരു സാഹചര്യമുണ്ടായെന്നിരിക്കട്ടെ. ഇടതുപക്ഷത്ത് ചേക്കേറിയ അദ്വാനിയെ, ആ ഒറ്റക്കാരണം കൊണ്ട് പളളി പൊളിക്കല്‍ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഇടതുപക്ഷം ഭരണകൂടത്തിന്മേല്‍ തങ്ങള്‍ക്കുളള സ്വാധീനം ഉപയോഗിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അതാണ് എതിര്‍ക്കപ്പെടേണ്ടത്.

മോഡിയെയോ അദ്വാനിയെയോ ബിജെപിയെയോ ഇടതുപക്ഷം എതിര്‍ക്കുന്നത് അവരുടെ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയാണ്. നിലപാടുകളെ അടിസ്ഥാനപ്പെടുത്തിയാണ് സമീപനങ്ങള്‍ രൂപപ്പെടുന്നത്. അത് മാറുമ്പോള്‍, സ്വാഭാവികമായും ഇന്ന് ശത്രുപക്ഷത്തുളളവര്‍ നാളെ മിത്രങ്ങളാകും. മിത്രങ്ങള്‍ ശത്രുക്കളും.

ചില നേരത്ത്.. said...

ബംഗാളിലെ ന്യൂനപക്ഷ സംരക്ഷണത്തിന്റെ ഐഡോള്‍ ആയി കുത്തബുദ്ധീന്‍ അന്‍സാരിയെ കാണിക്കരുത് പ്ലീസ്, എങ്കില്‍, നന്ദിഗ്രാമിലുണ്ട് ന്യൂനപക്ഷങ്ങള്‍. അധികാരത്തിന്റെ കരാള ഹസ്തങ്ങള്‍ കൊണ്ട് പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെടുന്നവരാണ് ന്യൂനപക്ഷങ്ങള്‍. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മുദ്രാവാക്യങ്ങളില്‍ വിഭജിക്കപ്പെടുന്ന ജനവിഭാഗങ്ങളില്‍ ഇരു വിഭാഗങ്ങളിലുമുണ്ട് ന്യൂനപക്ഷങ്ങള്‍. ഏതാനും മാസങ്ങള്‍ക്ക് മുന്നെ മാധ്യമം പത്രത്തില്‍ സവാദ് റഹ്മാന്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു, വിദ്യുഛക്തിയും ടാറിട്ട റോഡും അവസാനിക്കുന്നത് മുതലാണ് മുസ്ലിങ്ങള്‍ താമസിക്കുന്ന ഗ്രാമം തുടങ്ങുന്നതെന്ന്. എങ്ങിനെയാണ് സമത്വം ഉദ്‌ഘോഷിച്ച് തുടങ്ങിയ ഒരു മഹാപ്രസ്ഥാനം വിഭാഗീയതയുടെ ഊടുവഴികളിലേക്ക് അധികാരത്തിന്റെ സ്വച്ഛദ തേടിയിറങ്ങി തുടങ്ങിയത്. ചെലവഴിക്കപ്പെടുന്ന നൂറുരൂപയില്‍ പത്ത് രൂപയ്ക്ക് താഴെ മാത്രം പാര്‍ശ്വപല്‍ക്കരിക്കപ്പെട്ട ആദിവാസികള്‍ക്ക് എത്തിപ്പെടുന്നുള്ളൂ എന്ന ദുരവസ്ഥയില്‍ ചെങ്ങറ പോലുള്ള അവകാശ സമരങ്ങള്‍ തമസ്കരിക്കപ്പെടുന്നത് എങ്ങിനെയാണ്? മൈസൂര്‍ കല്യാണങ്ങള്‍ എന്ന പേരില്‍ നടക്കുന്ന സ്ത്രീചൂഷണങ്ങള്‍ക്കെതിരെ ഒരക്ഷരം ഉരിയാടാതെ, ഹജ്ജ് ഫണ്ടിന്റെ തിരിമറികള്‍ മുഖ്യ തെരഞ്ഞെടുപ്പ് അജണ്ടയാകുന്നത്. അശരണര്‍ക്കാശ്രയം ഇടത്പക്ഷമല്ലാതെ മറ്റാരാണുണ്ടാവാന്‍ പോകുന്നത്? മതമേലാധികാരികളെ പോലെ ജനസാമാന്യത്തെ മതത്തിന്റെ കറുപ്പില്‍ മയക്കി കിടത്തുന്നതെന്തിനാണ്?

ജനശക്തി said...

ഇഞ്ചിച്ചേച്ചീ............
ചേച്ചി ചിരിക്കാന്‍ തുടങ്ങിയാല്‍ ഒരന്തോം കുന്തോം ഇല്ലെന്ന് അറിയാഞ്ഞിട്ടല്ല. വെളുപ്പിക്കാന്‍ കേക്കുന്നതൊക്കെ പാണ്ടായിപ്പോയത് കണ്ട് വെളുപ്പാന്‍കാലത്തു തുടങ്ങിയ ചിരി സന്ധ്യമയങ്ങിയാലും തിരില്ലെന്നും നല്ലോണം അറിയാമല്ലോ...

എല്ലാം കണ്ട്, കണ്ടതൊക്കെ കണ്ടെന്ന് നടിച്ചിട്ടുണ്ടാകുന്ന ഇണ്ടലുകളില്‍ നിന്നാണല്ലോ ചേച്ചിയുടെ കമന്റുകള്‍ പിറക്കുന്നത്. എന്നിട്ടും വാക്കുകളില്‍ തൂങ്ങിക്കളിക്കാന്‍ ഡോക്ടറൊത്തന്‍ ബാക്കി.

അന്ധമായിരുന്നു പോലും കോണ്‍ഗ്രസ് വിരോധം.. എന്നിട്ടെന്തിനാ യുപിഎ ഉണ്ടാക്കിയതും നാലരക്കൊല്ലം മന്‍മോഹനെ പിന്താങ്ങിയതും. മന്‍മോഹനെ പിന്തുണയ്ക്കുന്നവരെല്ലാം അന്ധന്മാരായിരിക്കുമെന്ന "ജനറലൈസിഫിക്കേഷനില്‍" നിന്നാണോ ചേച്ചിയുടെ ആ വാചകം പിറന്നത്. ശരിയാണ് ചേച്ചീ.. കുടുംബത്തില്‍ പിറന്ന വല്ലവനും മന്‍മോഹനെ പിന്തുണയ്ക്കാനാവുമോ? കറക്ടാണ് ചേച്ചിയുടെ സ്റ്റാന്‍ഡ്.

ബിജെപിയുമായി ഇതിനു മുമ്പ് കൂട്ടുകൂടിയത് രാജ്യത്തെ എവിടെയാണ് ചേച്ചീ കൊണ്ടെത്തിച്ചത്? വല്ല വീഗാലാന്റിലെങ്ങാനുമാണോ? അതോ ഫാന്റസി പാര്‍ക്കിലോ...ചരിത്രബോധമുളള ചേച്ചി ഒന്നു വിസ്തരിച്ചെഴുതിയാല്‍, പാര്‍ട്ടി ക്ലാസുകളിലിരുന്ന് ഉറക്കം തൂങ്ങുന്ന അടിയങ്ങള്‍ക്ക് അതൊക്കെ വായിച്ചു പഠിച്ച് വെവരം വെയ്ക്കാമായിരുന്നു. ചേച്ചിയ്ക്കിഷ്ടമില്ലാത്തത് പറയുന്നവരൊക്കെ പാര്‍ട്ടിയുടെ വേദവാക്യം വിശ്വസിക്കുന്നവരാണെന്ന ആ അടിച്ചിരുത്തലുണ്ടല്ലോ.. ഒന്നര സാധനം തന്നെ... പാര്‍ട്ടിയ്ക്കു പുറത്തുളള വേദവാക്യങ്ങള്‍ വിശ്വസിക്കുന്ന മനുഷ്യര്‍ക്കൊക്കെ എന്നാ കഴിവാ ചേച്ചീ... ആരാധന മൂത്തിട്ടെനിക്കിരിക്കാന്‍ മേലേ.. ഇഞ്ചിച്ചേച്ചി കീ ജെയ്... ശിഷ്യപ്പെട്ടു ചേച്ചീ... ഉപേക്ഷിക്കരുത്...

ഒറീസയെന്നു കേട്ടാലും ചേച്ചിയ്ക്ക് ചിരി തന്നെ ചിരി... സംഘയണ്ണന്മാരുടെ ചുടലനൃത്തത്തിനിടയിലും നിര്‍ത്താതെ ചിരിക്കാന്‍ കഴിയുന്നുവെങ്കില്‍, ചേച്ചിയാണ് ചേച്ചീ, ചേച്ചി.. അതിന്റെടേലോട്ട് വാസുവണ്ണനേം കൂടെ കുത്തിക്കേറ്റിയതു കണ്ടപ്പം ഇരിക്കപ്പൊറുതിയും മുട്ടി... ശിഷ്യപ്പെടുന്നെങ്കില്‍ ച്യാച്ചിയ്ക്കു ശിഷ്യപ്പെടണം.. എന്നാ വെവരമാ...യ്യൊ..

കോഞ്ചിറവിള പപ്പയ്ന്‍ said...

ഇക്കണക്കിനു സിപി‌എം കേന്ദ്രത്തില്‍ അധികാരം കിട്ടാനായിട്ടു ബി.ജെ.പിയെ വരെ പിന്തുണക്കുമോ?

ബീജേപ്പികളേക്കാളും വലിയ വര്‍ഗീയഅപ്പികളു (വര്‍ക്കീയഫ്യാസിസ്റ്റുകളു) നാട്ടിക്കിളുര്‍ത്തു വന്നാ ലവന്മാരെ ഓട്ടിക്കാന്‍ ബീയേപ്പിയണ്ണന്മാരെ പൊക്കിയേ ഒക്കൂ എങ്കിലു ചെലപ്പോ പൊക്കിയെന്നു വരും. പറയാമ്പറ്റൂല്ല.. ന്യാളെ യെന്തരു നടക്കുംന്ന് യിന്നേ പറഞ്ഞാ ലത് ഹൈപ്പോത്യെറ്റിക്കലായിപ്പോവും. അക്ക ഇന്നത്തെ കാര്യങ്ങളു പറയീന്ന്..ന്യാളത്തെ ക്യാര്യം ന്യാളെ..

മ്യാരീചരേ,,തലെക്കെട്ട് സ്യൂപ്പറ്...

suraj::സൂരജ് said...

@ ഇഞ്ചിപ്പെണ്ണ്,

“അന്ധമായ കോണ്‍‌ഗ്രസ്സ് വിരോധവും പൂവണിയാത്ത മൂന്നാം മുന്നണിയെന്ന ബി.ജെ.പിയോടുള്ള ഇതിനു മുന്‍പത്തെ കൂട്ടുകെട്ടും ഇന്ത്യയെ എവിടെക്കൊണ്ട് എത്തിച്ചുവെന്ന് ചരിത്രബോധമുള്ളവര്‍ ഒന്ന് മനസ്സിലാക്കിയാല്‍ കൊള്ളാം.”

പറയാനുള്ളത് മുകളില്‍ മാരീചന്‍ പറഞ്ഞുകഴിഞ്ഞു. എങ്കിലും ഇത്രകൂടി:

‘അന്ധമായ കോണ്‍ഗ്രസ് വിരോധം’ കൊണ്ടായിരിക്കും ഒരു ദശാബദത്തിനു ശേഷം ഇന്ത്യിലാദ്യമായി കാലാവധി തികച്ച ഒരു സര്‍ക്കാരുണ്ടായത്.

പൂവണിയാത്ത മൂന്നാം മുന്നണിയെന്ന ബി.ജെ.പിയോടുള്ള ഇതിനു മുന്‍പത്തെ കൂട്ടുകെട്ട്” എന്താണെന്ന് ഇഞ്ചി ഒന്നു വിശദീകരിച്ചുതന്നാല്‍ നന്നായിരിക്കും. ‘89ലെ വി.പി.സിങ് സര്‍ക്കാരിനെയാണൊ ഉദ്ദേശിച്ചത്? :))

അതിലെ “ബി.ജെ.പിയോടുള്ള കൂട്ടുകെട്ടും”, “പൂവണിയാത്ത മൂന്നാം മുന്നണിയും” ഒക്കെ എന്നതാണാവോ ?

മനനം മനോമനന്‍ said...

നമ്മുടെ കാളിദാസന്റെ ഒരു പുതിയ പോസ്റ്റിനു കമന്റുകൾ എഴുതി കൈ തളർന്നിരിയ്ക്കുകയായിരുന്നു. ഈ പോസ്റ്റു വരുമെന്നറിഞ്ഞിരുന്നെങ്കിൽ ഇതിന്റെ ലിങ്ക്‌ അങ്ങു കാളിദാ‍ാസനു കൊടുത്താൽ മതിയായിരുന്നു. ഏതിനും കാളിദാസന്റെ ബ്ലോഗിൽ നടന്ന ചർച്ച ഒന്നു നോക്കണേ.

ഇന്നലെ വരെ വർഗീയത്തീവ്രവാദത്തിന്റെ മാർഗ്ഗത്തിൽ സഞ്ചരിച്ച്‌ അതൊക്കെ അപകടങ്ങളാണെന്നു തിർച്ചറിഞ്ഞ്‌ ഞങ്ങളിതാ വർഗീയത ഉപേക്ഷിയ്ക്കുന്നു എന്നു പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട്‌ പി.ഡി.പി എൽ.ഡി എഫിനു പിന്തുണയുമായി വരുംപ്പോൾ സി.പി.എമ്മും പിണറായിയും ഇങ്ങനെ പറഞ്ഞെങ്കിൽ എത്ര നന്നായേനെ .അതായതു അല്ലയോ മദനീ നിങ്ങൾ പണ്ടു വർഗീയ തീവ്രവാ‍ാദ പ്രസ്ഥാങ്ങളുമായി നടന്നവരാണ്.അതുകൊണ്ടു തുടർന്നും നിങ്ങൾ വർഗീയ വാദികൾ തന്നെ ആയിരിയ്ക്കുന്നതാണു നല്ലത്‌, കഴിയുമെങ്കിൽ പഴയ ആ ഐ.എസ്‌എസ് തിരിച്ചുകൊണ്ടുവരണം.നിങ്ങൾ മുസ്ലീങ്ങളൂം ഹിന്ദുക്കളൂം തമ്മിലടിയ്ക്കണം.നിങ്ങളുടെ വോട്ടൊന്നും ഞങ്ങൾക്കു വേണ്ട.നിങ്ങൾ അങ്ങു യു.ഡി.എഫിൽ ചേർന്നുകൊള്ളൂ. എന്നു പറഞ്ഞിരുന്നെങ്കിൽ എത്ര രസമാറ്യിരുന്നു.എൽ.ഡി.എഫിനു പിന്തുണയുമായി വന്ന മുൻ ബി.ജെ.പി നേതാവ്‌ രാമൻ പിള്ളയോടും പറയണമായിരുന്ന്. നിങ്ങൾ വർഗീയ വാദികളായി ബി.ജെ.പിയിൽതന്നെ തിരിച്ചു പോകണം എന്ന്‌. ഒറീസയിൽ ബി.ജെ.പിയുമായുള്ള കൂട്ടുകെട്ട്` ഉപേക്ഷിച്ച്‌ വരുന്ന നവീൻ പട്‌നായിക്കിനോടു പറയണമായിരുന്നു. അല്ലയോ നവീൻ, നിങ്ങൾ ബി. ജെ.പിയുമായുള്ള സഖ്യത്തിൽ തന്നെ മുന്നേറുക. ക്രിസ്ത്യാനികളെ ഒത്തുനിന്നു കൊന്നൊടുക്കുക എന്ന്‌.

അശൊകചക്രവർത്തിയെ (ഇനി മദനിയെ അശോകചക്രവർത്തിയാക്കിയെന്നൊന്നും ആക്ഷേപിയ്ക്കരുതേ. വാദം കൊഴുപ്പിയ്ക്കാൻ പറയുകയാണ്) ചരിത്രത്തിൽ നാം അറിയുന്നത്‌ മഹാനായ അശൊകൻ എന്നാണ്. എന്നാൽ കലിംഗയുദ്ധത്തിനും അതിനു ശേഷമുണ്ടായ മാനസാന്തരത്തിനും ശേഷമുള്ള പ്രവർത്തികളാണ് ആദ്ദേഹത്തെ മഹാൻ എന്നു വിളിയ്ക്കാനുള്ള കാരണം.കലിംഗയുദ്ധത്തിനു മുന്നേ ചെയ്തുകൂട്ടിയ പാതകങ്ങൾ മറക്കാനാകില്ലെങ്കിലും മാനസാന്തരത്തിനു ശേഷം ചെയ്ത സല്പ്രവർത്തികളെ നിഷേധിയ്ക്കേണ്ടതുണ്ടോ?

പച്ഛാത്താപമേ പ്രായഛിത്തം എന്ന സിദ്ധാന്തത്തിന്റെ ആനുകൂല്യമെങ്കിലും മദനിയ്ക്കും ജനപക്ഷം രാമൻപിള്ളയ്ക്കും ഒക്കെ കൊടുത്തുകൂടേ? ഇനിയും അത്തരം അപകടകരമായ ആശയങ്ങളും പ്രസ്ഥാനങ്ങളും ഉപേക്ഷിച്ചു പലർക്കും വരാൻ അതൊരു പ്രചോദനം ആയിക്കൂടെന്നുണ്ടോ?

പിന്നെ വേറൊന്ന്‌ ഇപ്പോൾ ഇവിടെ പലർക്കും ഇപ്പോൾ അദർശധീരന്മാരാകാൻ ഉള്ള കുറുക്കു വഴി സി.പി.എമ്മിനെ തള്ളിപ്പറയുക എന്നതാണ്. പിണറായിയെ തള്ളിപ്പറഞ്ഞാൽ വായു വേഗത്തിൽ ആദർശധീരരാകാം. ചുക്കിച്ചുളുങ്ങിയ കണ്ണുകളിലൂടെ ലോകത്തെ മുഴുവൻ കാഴ്ചകളും നോക്കിക്കാണുന്നതിലെ ദുരന്തമാണത്‌ ഇത്‌. ഏതാനും വ്യക്തികളിലൂടെ മാത്രം പ്രശ്നങ്ങളെ ചുരുക്കുന്ന കുറുക്കു വിദ്യ. അതാവുമ്പോൾ എളുപ്പം കാര്യങ്ങൾ പറഞ്ഞുതീർത്ത്‌ സായൂജ്യരാകാം.

സ്വാഭാവിക ശത്രുക്കളെക്കാൾ ഇന്ന്‌ ഇടതുപക്ഷപ്രസ്ഥാനങ്ങൾ പ്രത്യേകിച്ച്‌ സി.പി.എം നേരിടേണ്ടി ഈ അനുകൂല ശത്രുക്കളെയാണ്. അവരുടെ പ്രവർത്തികളിൽ ഒന്നു മില്ല. വെറും വാചോടാപം മാത്രം. ബദലായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അതു ചെയ്തു കാണിയ്ക്കണ്ടേ? സി.പി.എം വിട്ടുപോകുന്നവരൊക്കെ വല്ല പഞ്ചായത്തു തെരഞ്ഞെടുപ്പിലോ മറ്റോ ചില നമ്പരുകൾ കാണിച്ച്‌ ഉമ്മാക്കി കാണിച്ച്‌ ഏതെങ്കിലും ചില കോണുകളിൽ പെരുകിനിന്നിട്ട്‌ താമസിയാതെ ബലൂൺപോലെ ചീറിപ്പോകും.

ചിലർ ആകട്ടെ സി.പി.എമ്മിന്റെ ശത്രുപക്ഷത്തിൽ ഏതിന്റെയെങ്കിലുമൊക്കെ പുറമ്പോക്കുകളിൽ ചെന്നു ചായ്പു കെട്ടി കിടക്കും.അതോടെ അവരുടെ അതി വിപ്ലവം പൂർത്തിയാകും.സി.എം.പി, ജെ.എസ്.എസ്.....അങ്ങനെയങ്ങനെ.


ചർച്ചകൾ പലതും കാണുമ്പോൾ നല്ലതൊരുപാടുള്ളപ്പോൾ സി.പി.എമ്മിനു പുറകേ പോകുന്നത്‌ എന്തിനെന്ന മട്ടാണ്. പറയൂ, പകരം വയ്ക്കാൻ എന്തെങ്കിലും ഉണ്ടോ? നാലാളുടെ മുന്നിൽ അവതരിപ്പിയ്ക്കാൻ കൊള്ളാവുന്നത്‌? അതോ സി.പി.എം ഇല്ലാതാകുന്നതോടെ രാജ്യം രക്ഷപ്പെടുമെന്നോ? സി.പി.എം എന്നൊരു പ്രസ്ഥാനം ഉള്ളതുകൊണ്ടാണോ ഇത്യാ മഹാരാജ്യം ഇങ്ങനെയൊക്കെ ആയിപ്പോയത്‌?

എന്തിനേയും നെഗറ്റീവാ‍യിമാത്രം കാണുന്ന പ്രവണത ശരിയല്ല. ഒരിയ്ക്കൽ തെറ്റിന്റെ വഴിയേ സഞ്ചരിച്ചവർ നേർവഴിയ്ക്കു വന്നാലും പഴയ രീതിയിലേ നോക്കിക്കാണൂ എന്നു പറയുന്നത്‌ ഒരുതരം ദുശാഠ്യമാണ്.മദനിയും രാമൻ പിള്ളയുമൊക്കെ നിലപാടുമറ്റാനുണ്ടായ കാരണം എന്തുമാകട്ടെ. അവർ പഴയ തെറ്റകളെല്ലാം ഏറ്റുപറഞ്ഞ്‌ നേർവഴി വന്നാലും അംഗീകരിയ്ക്കരുതെന്ന്‌ എന്ന് ഇത്ര വാശിയെന്തിന്?

പിന്തുണകൾ ഗതിമാറിപ്പോകുന്നതിന്റെ ഓരോരോ നീരസങ്ങളേ!

സജി കറ്റുവട്ടിപ്പണ said...

1. ഡോ. ഹുസൈന്‍ രണ്ടത്താണിയെ "പീഡിപ്പി"ച്ച് സന്തോഷിച്ചവരില്‍ പലരും പലപ്പോഴും പാര്‍ലമെന്റിലും നിയമസഭയിലും എന്തിന് പഞ്ചായത്ത് വാര്‍ഡുകളില് വരെ പിഡിപിയടക്കമുളള ഊന്നുവടികളുടെ സഹായം തേടിയവരാണ്.
(ഇപ്പോൾ വേണ്ടാഞ്ഞിട്ടായിരുന്നു ! ഹ, ഹ, ഹ )

2. മുസ്ലിം സംഘടനകളുമായി സിപിഎം സഹകരിക്കാനോ സംവദിക്കാനോ മുതിരുമ്പോഴെല്ലാം ആദര്‍ശ രോഗം നമ്മുടെ സമൂഹത്തില്‍ വല്ലാതെ മൂര്‍ച്ഛിക്കാറുണ്ട്. പാകിസ്താന്‍, ലഷ്കര്‍ ഇ തോയിബ, മത തീവ്രവാദം, ദേശീയ സുരക്ഷ തുടങ്ങിയ വാക്കുകള്‍ സമര്‍ത്ഥമായി ഉപയോഗിച്ചു നടത്തുന്ന സംഘടിതമായ പ്രചരണത്തിന് അത്തരം ഘട്ടങ്ങളിലെല്ലാം കേരളം സാക്ഷ്യം വഹിക്കും.
(ന്യൂനപക്ഷത്തെ സഹായിച്ചാൽ പ്രീണനം. ഭൂരിപക്ഷത്തെ സഹായിച്ചാലോ?)

3.ഭയപ്പെടുത്തുന്ന ആരോപണങ്ങള്‍ക്ക് വിധേയനായി ജയിലില്‍ പാര്‍ക്കുന്ന ഒരു "വര്‍ഗീയ ഭീകരനെ" നേരില്‍ കണ്ടു പിന്തുണയുറപ്പിക്കാന്‍ തെല്ലും ലജ്ജയുണ്ടായില്ല, യുഡിഎഫിന്റെ നേതാക്കള്‍ക്ക്. എന്തു ധൈര്യത്തിലാണ് നിങ്ങള്‍ മദനിയുടെ പിന്തുണ തേടുന്നതെന്ന് കോണ്‍ഗ്രസുകാരോട് ചോദിക്കാന്‍ ഒരു ചാനല്‍ കൊടിച്ചിയ്ക്കും നാവു പൊന്തിയില്ല.
(അതു ലൈസൻസ്ഡ്‌ ആണ്. ആരുമായും കൂടാം. എന്നല്ല, കൂടണം!)

4.2001ലെ മദനിയല്ല ഇന്നത്തെ മദനി. കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ച മദനിയാണ് ഇടതുമുന്നണിയെ പിന്തുണയ്ക്കുന്നത്. 2001ല്‍ പിഡിപിക്കാരനെ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ എ കെ ആന്റണിയുടെ കോണ്‍ഗ്രസ് തീരുമാനിച്ചെങ്കില്‍, ഇന്ന് ഒരു പിഡിപിക്കാരനും ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പ്രച്ഛന്ന വേഷത്തിലില്ല. തലച്ചോറില്‍ വിഷം പടരാത്ത ആര്‍ക്കും ബോധ്യപ്പെടുന്ന തെളിമയാര്‍ന്ന യാഥാര്‍ത്ഥ്യം.
(അതിനു തലച്ചോറ്......?)

5.പിഡിപിയുടെ ഏതെങ്കിലും തലത്തിലുളള നേതാവോ പ്രവര്‍ത്തകനോ അല്ല പൊന്നാനിയിലെ ഇടതുസ്ഥാനാര്‍ത്ഥി ഡോ. ഹുസൈന്‍ രണ്ടത്താണി. ഏതെങ്കിലും പിഡിപി നേതാവിന്റെ ബന്ധുത്വമല്ല, അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്ത്വത്തിന് കാരണമായത്.
( പക്ഷെ പിഡി,പി അദ്ദേഹത്തെ കയറി ഇഷ്ടപ്പെട്ടുകളഞ്ഞില്ലേ? ആരോടു ചോദിച്ചിട്ട്‌? ങാംഹാ!)

6.മൈക്കിനു മുന്നില് തീവ്രവാദം തുപ്പുന്ന, യുവതയുടെ രക്തത്തിലും മജ്ജയിലും വര്‍ഗീയതയുടെ മോര്‍ഫിന്‍ കുത്തിവെയ്ക്കുന്ന ഏതെങ്കിലും ഒരു മതമൗലിക വാദിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന പിഡിപിയുടെ ശാഠ്യത്തിന് സിപിഎം നല്കുന്ന താത്വിക ന്യായീകരണമല്ല പൊന്നാനിയില്‍ കാണുന്നത്.(ശ്ശെ, അതല്ലേ പ്രശ്നം; അങ്ങനെ ആയില്ലല്ലോ!)

7.ലോകത്തെവിടെയെങ്കിലും നടന്ന വര്‍ഗീയ കലാപങ്ങളെ ഏതെങ്കിലും തരത്തില്‍ അനുകൂലിച്ചോ സഹായിച്ചോ ഒരു നിലപാട് ഡോ. രണ്ടത്താണി സ്വീകരിച്ചിട്ടുണ്ടെന്ന് ആരും ആരോപിച്ചിട്ടില്ല.
(അതിനു വല്ല എഴുത്തുകുത്തുകളും വായിക്കാൻ അറിയാവുന്നവരോ ആ ശീലം ഉള്ളവർ അല്ലല്ലോ എതിർക്കുന്നത്)

8. ശരിയാണ്. തീവ്രമായ മതസ്വത്വബോധത്തിന്റെ ചരിത്രപാരമ്പര്യം ഉള്‍ക്കൊളളുന്ന ഇസ്ലാം മതവിശ്വാസികളിലൊരു ഭാഗം തീവ്രവാദത്തിന്റെ അപകടകരമായ പാത തിരഞ്ഞെടുക്കുന്നത് ലോകമെങ്ങുമുളള സമാധാന പ്രേമികളെ ആശങ്കപ്പെടുത്തുന്നതു തന്നെയാണ്. ശാന്തിയും സമാധാനവും പുലരുന്നൊരു ലോകക്രമത്തിന്റെ ഒന്നാം നമ്പര്‍ ശത്രുവാണ് മത തീവ്രവാദം. ഉയിരുകൊടുത്തു ചെറുക്കേണ്ട കൊടും വിപത്ത്.
(ഉയിരു കൊടുക്കാൻ നിൽക്കുന്നവരുടെ ഉയിരെടുക്കുന്ന കാര്യത്തിൽ ‘ആരോഗ്യപരമായ“ മത്സരം അല്ലേ ഹിന്ദു മുസ്ലീം തീവ്രവാദികൾ നടത്തുന്നത്‌.കൂട്ടത്തിൽ ചില അച്ഛന്മാരും)

9.വര്‍ഗീയതയില്‍ പിഡിപി മുങ്ങിക്കുളിച്ചു നില്ക്കുന്നാരോപിക്കപ്പെട്ട കാലത്താണ് സാക്ഷാല്‍ പൂന്തുറ സിറാജിന്റെ പിന്തുണയോടെ സിപിഎം നേതാവ് വി ശിവന്‍കുട്ടി തിരുവനന്തപുരം മേയറായത്. പൂന്തുറ സിറാജിന്റെ പിന്തുണയില്‍ ഡെപ്യൂട്ടി മേയര്‍ പദത്തിലിരിക്കാന്‍ സിപിഐ നേതാവിനുമില്ലായിരുന്നു ജാള്യവും ആദര്‍ശനിഷ്ഠയില്‍ നിന്നുദിച്ച അപരാധ ബോധവും.
(ഞാൻ ഇടയ്ക്കൊന്നു ചിരിച്ചോട്ടെ!)

10.ഭീകരതയുടെ ഏത് അളവു കോലു വെച്ചളന്നാലും, കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ ബാബറി പളളി പൊളിച്ചടുക്കാന്‍ നേതൃത്വം നല്കിയ അദ്വാനിക്കും ഗുജറാത്തില്‍ ഹീനമായ നരമേധം നടത്തിയ മോഡിയ്ക്കും കാതങ്ങള്‍ പിന്നിലേ വരൂ, മദനിയെന്ന വികലാംഗന്‍.(അയ്യോ , “വരുൺഗാന്ധി കൊച്ചുമോഡി“ എന്നൊരു പുതിയ അവതാരത്തെ മറന്നോ?)

11.വീണ്ടും നമുക്ക് 2001ലേയ്ക്ക് മടങ്ങാം. അന്ന് ഐഎന്‍എല്ലുമായി സിപിഎം ഉണ്ടാക്കിയ തിരഞ്ഞെടുപ്പു ധാരണയുടെ പേരില്‍ തീവ്രവാദ ഭീഷണി പടര്‍ത്താന്‍ ശ്രമിച്ച മാധ്യമങ്ങള്‍ ഉത്തരം പറയേണ്ട ചോദ്യങ്ങളുണ്ട്. സിപിഎമ്മിനെ മറയാക്കി ഐഎന്‍എല്ലുകാര്‍ എത്ര വര്‍ഗീയ കലാപങ്ങള്‍ കേരളത്തില്‍ സംഘടിപ്പിച്ചെന്ന് മനോരമയും മാതൃഭൂമിയും ജനങ്ങളോട് തുറന്നു പറയണം. സിപിഎം സഖ്യത്തിന്റെ ചെലവില്‍ എത്ര ബോംബു സ്ഫോടനങ്ങള്‍ ഐഎന്‍എല്ലുകാര്‍ കേരളത്തില്‍ നടത്തിയിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തണം. അത്തരമൊരു മൂല്യവിചാരണയ്ക്കുളള സത്യസന്ധത ഈ മാധ്യമങ്ങളുടെ നടത്തിപ്പുകാര്‍ക്കില്ലെന്ന് അനുഭവം നമ്മോട് പറയുന്നു.
( സ്ഫോടനങ്ങളൊന്നും അവർ നടത്താത്തതിലുള്ള പ്രതിഷേധം മൌനത്തിലൂടെയല്ലേ പ്രകടിപ്പിയ്ക്കാനാകൂ)

12. അടിയന്തരാവസ്ഥയും ഭരണാധികാരിയുടെ അമിതാധികാര വാഞ്ചയും ജനാധിപത്യത്തിനേല്‍പ്പിക്കുന്ന പരിക്കാണോ, ആര്‍എസ്എസ് ഉയര്‍ത്തുന്ന ഭീഷണിയാണോ ആദ്യം ചെറുക്കേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം കാണാന്‍ ഒരു സൈദ്ധാന്തിക വൈഷമ്യവും സിപിഎം നേരിട്ടില്ല. പൗരാവകാശം ഹനിക്കാന്‍ തുനിഞ്ഞിറങ്ങിയ ഇന്ദിരാ ഗാന്ധിയ്ക്കെതിരെ ആര്‍എസുഎസുമായി സഹകരിച്ചു പ്രവര്‍ത്തിക്കേണ്ട ഘട്ടത്തെ മനസാക്ഷിക്കുത്തില്ലാതെ അഭിമുഖീകരിച്ച സിപിഎമ്മിന് മദനിയുടെ പേരില്‍ പശ്ചാത്തപിക്കേണ്ടി വരില്ല. ഉറപ്പ്.

13. .യോജിക്കാവുന്ന മേഖലകള്‍ കണ്ടെത്തി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരസ്പരം സഹകരിക്കുന്നത് ലോക ചരിത്രത്തിലെ ആദ്യ സംഭവമൊന്നുമല്ല.

14. മൗലവിമാര്‍ക്ക് പെന്‍ഷന്‍ മാത്രമല്ലല്ലോ ആര്യാ.. എയിഡഡ് സ്ക്കൂള്‍ അധ്യാപകര്‍ക്ക് ശമ്പളവും പെന്‍ഷനും ലീവ് സറണ്ടറുമൊക്കെ കൊടുക്കുന്നില്ലേ സര്‍ക്കാര്‍..
( മൌലവിമാർ മതം പഠിപ്പിച്ചതിനാണ് ആനുകൂല്യം എന്നു തെറ്റിദ്ധച്ചിട്ടായിരിയ്ക്കണം ചോദ്യം വന്നത് മാത്രവുമല്ല, മൌലവിമാർക്കു പെൻഷനല്ല, ക്ഷേമനിധിയാണ് ഏർപ്പെടുത്തിയിരിയ്ക്കുന്നതെന്നാണ് ഈയുള്ളവന്റെ അറിവ്‌. തെറ്റോശരിയോ ആവോ!)

15. ജനാധിപത്യവും ആദര്‍ശവുമൊക്കെ ഞങ്ങള്‍ക്കു മാത്രമായി തീറെഴുതിക്കിട്ടിയ സൗഭാഗ്യങ്ങളാണെന്നും ജന്മനാ തീവ്രവാദിയായി പിറന്ന നിങ്ങളൊക്കെ അങ്ങനെ തന്നെ ജീവിച്ചു മരിക്കണമെന്നും പറയുന്നവരോട്, കൈയിലിരിക്കുന്ന കൊടി പതിയെ കാവിയായി മാറുന്നത് തിരിച്ചറിയുന്നില്ലേയെന്ന് സ്നേഹപൂര്‍വം ഈ തെരഞ്ഞെടുപ്പുകാലത്ത് നമുക്കു ചോദിക്കാം.
(പിന്നെ, ജനാധിപത്യത്തിനും ആദർശത്തിനും നന്മയ്ക്കും ഒക്കെ എതിരെന്ത്‌ എന്ന് കുട്ടികളെങ്ങാനും ചോദിച്ചാൽ ഉദാഹരണം കാട്ടിക്കൊടുക്കണ്ടേ? )

ഒക്കെ അത്യാവശ്യത്തിനു വന്നു നോക്കാൻ കോട്ടിയതാണു കേട്ടോ !

ജയരാജന്‍ said...

@ സൂരജ്:
പൂവണിയാത്ത മൂന്നാം മുന്നണിയെന്ന ബി.ജെ.പിയോടുള്ള ഇതിനു മുന്‍പത്തെ കൂട്ടുകെട്ട്” എന്താണെന്ന് മനസ്സിലായില്ലേ?
ഇതാ ഇവിടെ ഒന്നു നോക്കൂ.
1977-ലെ മൊറാർജി മന്ത്രിസഭയും 1989-ലെ വിപിസി സിംഗ് മന്ത്രിസഭയും ഒക്കെ മൂന്നാം മുന്നണിയത്രെ - അന്നത്തെ രണ്ടാം മുന്നണിക്ക് ഇന്ന് എന്ത് പറ്റിയോ ആവോ? :)

ചാര്‍വാകന്‍ said...

മാരീചരേ,ഇന്നലെ വന്നൊരു പോസ്റ്റില്‍ ഇത്രകമന്റുകള്‍(മലയോളം )വന്നതില്‍ നിന്നും നമെന്താണു മനസ്സിലാക്കുക.
കക്ഷിരാഷ്ട്രീയത്തിന്റെ വഴിയിലും ജനാധിപത്യത്തെ കണ്ടുമുട്ടാം
താങ്കളുടെ ഒരുപ്രയോഗം :ആദര്‍ശ സവര്‍ണ്ണത;ഗം ഭീരമായിരിക്കുന്നു.
പൊതുധാരയിലുള്ള എല്ലാകക്ഷികളിലും ഈരോഗം ഏറിയും കുറഞ്ഞും കാണാം ,
കലശലായുള്ളത് സി.പി.ഐ യിലാണന്നുമാത്രം .
അടിയന്തിരാവസ്ഥയിലെ ഒറ്റുകാരയും .കരുണാകരന്റെ വായില്‍(ലഡു)കൊടുക്കുന്നതുമെല്ലാം നാം കണ്ടൂ.
പി.ഡി.പി.യില്‍ തീവ്രവാദമാരോപിക്കുന്നവരില്‍ മുമ്പില്‍
ബി.ജെ.പി.യാണല്ലോ.അതിനൊരു ചരിത്രപശ്ചാത്തലമുണ്ട്.
ബുദ്ധമതത്തേ ഇന്‍ഡ്യയില്‍നിന്നും തൂത്തുകളയാന്‍ പ്രയോഗിച്ച ചൂല്.
അതുകൊണ്ട് ഇസ്ളാമിന്റെ പട്ക്കലോട്ടുചെന്നാല്‍..പിടിച്ചുവാങ്ങി
അടികൊടുക്കുമന്നറിയാം ,അവിടെ മിടുക്കുള്ളാങ്കുട്ട്യോളുണ്ടങ്കില്‍.
പിതാക്കന്മാരെ കൂട്ടകുരുതി ചെയ്ത് സ്ഥലത്തില്‍ ബലിയിടല്‍
ആഘോഷിക്കുന്ന ജനതയേ പേടിക്കുകയേ വേണ്ട.
ചെങ്ങറയിലും ,ഈതന്ത്രം കാണാം .
നിങ്ങക്കു കോളനികള്‍ തന്നില്ലേ.. പിന്നെന്താഭൂമിക്കുവെണ്ടി....
വല്യയൊരു ജനവിഭാഗത്തെ ..എല്ലാ പ്രതിരോധങ്ങ്ളില്‍ നിന്നും മാറ്റിനിര്‍ത്തുന്ന സോഷ്യല്‍ മെക്കാനിസമാണു
കക്ഷി രാഷ്ട്രീയം ,മാരീചനു , നൂറു മാര്‍ക്കും .

Baiju Elikkattoor said...

പപ്പയ്ന്‍,

"മ്യാരീചരേ,,തലെക്കെട്ട് സ്യൂപ്പറ്..."

തലക്കെട്ട്‌ 'സ്യൂപ്പറ്' ആകാനിരിക്കുന്നതേയുള്ളൂ. പി ഡി പി, സി പി എമ്മിന്റെ തോളില്‍ കയരിയിരുന്നൂ ചെവി കടിച്ചു തുടങ്ങുമ്പോഴേ
സിപിഎം ശരിക്കും "പീഡിപ്പി"ക്കപ്പെടുകയുള്ളൂ! അപ്പോള്‍ മാരീചനില്‍ നിന്നും '"പീഡിപ്പി"ക്കപ്പെടുന്ന സിപിഎം' (രണ്ടാം ഭാഗം) നമുക്ക് പ്രതീക്ഷിക്കാം!!

ചില നേരത്ത്.. said...

രാജേഷ് വര്‍മ്മ മുന്നൊരിക്കല്‍ പറഞ്ഞത് പോലെ, ഒരാളിനെ പൊതുസമ്മതനാണെന്ന് കരുതണമെങ്കില്‍ അയാള്‍ ശവമായിരിക്കണം. ഹുസൈന്‍ രണ്ടത്താണിയെ മാരിചന്‍ പരിചയപ്പെടുത്തിയതില്‍ വിട്ട് പോയ ചിലതുണ്ട്. ഹുസൈന്‍ രണ്ടത്താണി എ പി വിഭാഗം സുന്നീ പ്രവര്‍ത്തകനാണെന്ന് എ പി അബൂബക്കര്‍ മുസ്ല്യാര്‍ തെര്യെപ്പെടുത്തിയിട്ടുണ്ട്. ‘പൊതുസമ്മതന്റെ’ ഹൈപ്പര്‍ ലിങ്കുകള്‍ തിരയുമ്പോള്‍ കെടി ജലീല്‍ എം എല്‍ എ യുടെ ലീഗ് കാലത്ത് നേതൃത്വം നല്‍കിയിരുന്ന ‘തൂലിക’ എന്ന പ്രസിദ്ധീകരണത്തില്‍ അടിമുടി കമ്യൂണിസ്റ്റ് വിരുദ്ധ ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു. പരിഷ്കരണ വാദിയെന്ന് അറിയപ്പെട്ടിരുന്ന ചേകന്നൂര്‍ മൌലവിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി, വധിക്കാനൊരു കൂട്ടരേയും മറവ് ചെയ്യാന്‍ വേറേയൊരുത്തരേയും മറവ് ചെയ്തിടത്ത് നിന്ന് ഇവരാരും അറിയാതെ മറ്റൊരിടത്തേക്ക് മാറ്റി തെളിവ് നശിപ്പിക്കാന്‍ മറ്റ് ചിലരേയും ഏര്‍പ്പാടാക്കിയതിന്റെ ലിങ്ക് തേടി സി ബി ഐ, കാന്തപുരത്തിനെ വരെ ചോദ്യം ചെയ്തിട്ടുണ്ട്. ബിജെപി ഭരണകാലത്ത് ഓ രാജഗോപാല്‍ അവര്‍കള്‍ എ പി ആസ്ഥാനം സന്ദര്‍ശിച്ച് പിറകെ, ‘ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും മുസ്ലിം പണ്ഡിതന്മാരുണ്ട്’ എന്ന് പ്രസ്താവിച്ചിരുന്നു. എം എന്‍ കാരശ്ശേരി മാഷ് ഇതേ പറ്റിയൊക്കെ ധാരാളം എഴുതിയിട്ടുമുണ്ട്. ആര്‍ത്തവകാലത്തെ അസ്കിത തീര്‍ക്കാന്‍ വേറെ കല്യാണം കഴിക്കാം എന്നും ഫത്‌വ എ പി മുസ്ല്യാര്‍ , മനോരമ ചാനലിന്ന്നല്‍കുകയും ചെയ്തിട്ടുണ്ട്. രണ്ടത്താണി ഈ എ പി വിഭാഗം പത്രമായ ‘ സിറാജില്‍’ നിരന്തരം ലേഖനമെഴുതുന്നയാളുമാണ്. (എ പി കുഞ്ഞാമു പൊതുസമ്മതനാവാഞ്ഞത്, തേജസില്‍ (എന്‍ ഡി എഫ് പത്രം) ലേഖനമെഴുതിയതിനാണ് (ജയരാജന്‍ എം എല്‍ എ, ലിങ്ക്)). അസ്സലാമു അലൈക്കും (ദൈവ രക്ഷ നിങ്ങള്‍ക്കുണ്ടാകട്ടെ എന്ന സിമ്പിള്‍ അറബി പ്രാര്‍ത്ഥന)പോലും വിവേചനപരമായി ഉപയോഗിക്കുന്ന ഒരു വിഭാഗത്തിന്റെ തെര്യെപ്പെടുത്തിയ അംഗത്തെ പൊതുസമ്മതനാണെന്ന് സമ്മതിക്കാന്‍ ഇടതര്‍ക്ക് കഴിയുമോ? എങ്കില്‍ അയാള്‍ ഇടതനല്ല, വലതനുമല്ല. പിറകോട്ട് ചലിക്കുന്ന ജനവിഭാഗത്തിന്റെ സമ്മതനാണ് രണ്ടത്താണി. ഈ ഹൈപ്പര്‍ ലിങ്കുകളുടെ വയ്യാവേലികള്‍!!

N.J ജോജൂ said...

മോഡിയുടെ പിന്തുണ സി.പി.എം വാങ്ങില്ല എന്നാരെങ്കിലും കരുതുന്നുണ്ടെങ്കില്‍ മണ്ടത്തരമാണ്. സി.പി.എം അല്ല കോണ്‍ഗ്രസ് ആണെങ്കിലും വാങ്ങും. നേരേ തിരിച്ചു.

മദനിയെ യു.ഡി.എഫ് സ്വീകരിയ്ക്കില്ലായിരുന്നോ? തീര്‍ച്ചയായും സ്വീകരിയ്ക്കും. ഇപ്പോള്‍ യു.ഡി.എഫ് ആരോപിയ്ക്കുന്ന വര്‍ഗ്ഗീയതയും തീവ്രവാദവും ഒക്കെ അപ്പോള്‍ സി.പി.എം ആരോപിയ്ക്കുമായിരുന്നേനേ. വ്യത്യാസം അത്രമാത്രം.

ജയില്‍ മോചിതനായ മദനി അതിനുമുന്‍പുള്ള മദനിയല്ല എന്ന് മദനിതന്നെ അവകാശപ്പെടുന്നുണ്ട്. ജയില്‍ മോചിതനായ മദനി തീവ്രവാദിയാണെന്ന് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ തെളിയിയ്ക്കുന്നില്ല. പക്ഷേ അതിനു മുന്‍പുള്ള മദനി എറിഞ്ഞ വിത്ത് വിളവെടുപ്പിനു പാകമായി നില്പുണ്ട് എന്ന ആരോപണം തള്ളിക്കളയാനാവുന്നതു മല്ല. ജയില്‍ മോചിതനായ മദനി തീവ്രവാദി ആയിരുന്നെങ്കില്‍ കൂടിയും സി.പി.എം ഉം കോണ്‍ഗ്രസും പരസ്യമായല്ലെങ്കില്‍ രഹസ്യമായി എങ്കിലും ധാരണയിലെത്തുമായിരുന്നേനേ. ഇനി ഒരു വേള ബി.ജെ.പിയാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലും അതില്‍ അത്ഭുതത്തിനു വകയൊന്നുമില്ല.

മദനിയല്ല ലാവ്‌ലിനാണ് തെരഞ്ഞെടുപ്പില്‍ വിഷയമാക്കേണ്ടത് എന്ന് വയലാര്‍ രവി പറയുമ്പോള്‍ ഇനിയും ഒരു പി.ഡി.പി ബാന്ധവത്തിന് യു.ഡി.എഫ് നു മടിയില്ല എന്നു തന്നെയാണ് അര്‍ത്ഥം.

ബാക്കിയാവുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ എല്ലാം അടിസ്ഥാനരഹിതം എന്നു ഞാന്‍ പറയില്ല, തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ എന്നു കരുതുകയാണ് ശരി.
അപരന്മാ‍രെ നിര്‍ത്തുന്നതുപോലെ ഒരു കളി.

ഇതൊക്കെയല്ലേ ഒരു രസം. ഇതൊന്നുമില്ലെങ്കില്‍ പിന്നെ എന്ത് ഇലക്ഷന്‍. പകലുമുഴുവന്‍ കഷ്ടപ്പെട്ട് പണിയെടുത്തു വരുന്ന പൊതുജനത്തിനായി കക്ഷിരാഷ്ട്രീയക്കാര്‍ അവതരിപ്പിയ്കുന്ന ചാനലുകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന വിനോദോപാധി.

N.J ജോജൂ said...

ചുരുക്കത്തില്‍,
കിട്ടാത്ത മുന്തിരി പുളിയ്ക്കും, മധുരമുള്ളതാണെങ്കിലും. കിട്ടിയതോ മധുരിയ്ക്കും, പുളിയുണ്ടെങ്കില്‍ കൂടിയും

Nachiketh said...

ഇതു കേരളീയരുടെ നിർഭാഗ്യമാണ് , യഥാർത്ഥ പ്രശനങ്ങളെ മാറ്റി നിർത്തി തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ മുഴുവനനും ഒരു P.D.P യ്കും മദനിയ്കും ചുറ്റുമിഴയുന്നത്..

kaalidaasan said...

രാഷ്ട്രീയമായി ഒരാള്‍ സ്വീകരിക്കുന്ന നിലപാട് പിന്നീട് തിരുത്തപ്പെടുമ്പോള്‍ നിയമപരമായി അയാള്‍ ചെയ്ത കുറ്റം കുറ്റമല്ലാതാകുന്നില്ല.


മദനിയുടെ കാര്യത്തിലും ഇത് ശരിയല്ലേ?

ഐ എസ് എസ് എന്ന സംഘടന ആര്‍ എസ് എസിന്റെ മുസ്ലിം പതിപ്പായി തുടങ്ങി, മദനി ചീറ്റിയ വിഷം ഇന്നും വീഡിയോ ക്ളിപിങ്ങുകളായി എല്ലാവര്‍ക്കും കണ്ടു സന്തോഷിച്ച് ഹര്‍ഷപുളകിതരാകാന്‍ ഇപ്പോഴും കിട്ടുന്നതാണ്. വര്‍ഗ്ഗീയ വിഷം ചീറ്റുന്ന നിലപാടു സ്വീകരിച്ച മദനി ഇപ്പോള്‍ അത് തുടരുന്നില്ല എന്നു കരുതി ആ കുറ്റം കുറ്റമല്ലതാവുന്നില്ല. അന്നു ചീറ്റിയ വിഷം തെറ്റായിരുന്നു എന്നും മദനി എങ്ങും പറഞ്ഞിട്ടുമില്ല. വര്‍ ഗ്ഗയ വിഷം ഇന്നത്തെ കേരളത്തില്‍ ചെലവാകില്ല. അതു കൊണ്ട് ബി ജെ പി രാമക്ഷേത്രം മുക്കി വച്ചതു പോലെ ഇതും മുക്കി വക്കുന്നു. തക്ക സമയത്ത് പുറത്തെടുക്കും .

കോഞ്ചിറവിള പപ്പയ്ന്‍ said...

ചെവികളു കടിച്ചു തുടങ്ങുമ്പം വലിച്ച് തോട്ടിക്കളയാന്‍ സമയങ്ങളു വേണ്ടല്ല്. ഇടെതുപക്ഷം പൊക്കിക്കൊണ്ടു വന്നിട്ടോള്ള എത്തരയോ വിഷയങ്ങള്‍ ഉണ്ടല്ല്...അതിലൊക്കെ ഇടതിന്റെ കൂടെയാ വലതിന്റെ കൂടെയാ എന്നൊന്നു പരിശോധിക്കിന്ന്ന്‍..മിക്കവാറും യെല്ലാത്തിലും ഇടതിനോടാണ് ഇവിടെ കമന്റിടണ അണ്ണന്മാര്‍ക്ക് യോജിപ്പെങ്കി ഇടതിനു കുത്തിന്‍.യോജിപ്പ് ഇല്ലേല്‍ വലതിനു കുത്തിന്‍. കാവിക്കു കുത്തിന്‍. സൂസിക്ക് കുത്തിന്‍..യാരിക്കു വേണേ കുത്തിന്‍. മിക്കവാറും കാര്യങ്ങളീ ഇടതണ്ണന്മാര്‍ പറയണത് ശരീന്ന് തോന്നണെങ്കി ഈ വിഷയത്തിലും ലവന്മാര്‍ കൊറെയൊക്കെ ശരിയാണെന്ന് കരുതിന്‍..ജനങ്ങള്‍ക്ക് മെച്ചം കിട്ടണ വിഷയങ്ങളു സംസാരിക്കിന്‍..

പപ്പയ്‌നു ഇത്തരയെ പറയാനുള്ളൂ.

suraj::സൂരജ് said...

അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള 1977ലെ മൊറാര്‍ജി സര്‍ക്കാരിന്റെ മഴവില്‍ സഖ്യമുന്നണിയാകട്ടെ ജനാധിപത്യ കോണ്‍ഗ്രസ് (കോണ്‍ഗ്രസ്-ഓ), ഭാരതീയ ലോക് ദള്‍, ഭാരതീയ ജന സംഘം, സ്വതന്ത്രാ പാര്‍ട്ടി എന്നിവയടങ്ങുന്ന ജനതാ പാര്‍ട്ടിയുടേതായിരുന്നു. അവിടെ ഇടതുപക്ഷം സഖ്യത്തിനും മുന്നണിക്കും പുറത്തു നിന്നുകൊണ്ടാണു സര്‍ക്കാരിനു പിന്തുണ നല്‍കിയത്.

1989ലെ വി.പി.സിങ് മന്ത്രിസഭയുടേത് നാഷണല്‍ ഫ്രണ്ടിന്റേതായിരുന്നു. അതിലെ പാര്‍ട്ടികള്‍ : ജനതാ ദള്‍ , തെലുഗു ദേശം , അസം ഗണ പരിഷത്ത്, ദ്രാവിഡ മുന്നേറ്റ കഴകം.

എല്‍ ഡി എഫും ബി.ജെ.പിയും നാഷണല്‍ ഫ്രണ്ടിനു പിന്തുണ നല്‍കിയിരുന്നെങ്കിലും മന്ത്രിസഭയ്ക്ക് മാത്രമല്ല, മുന്നണിയ്ക്കും പുറത്തായിരുന്നു.

പിന്നെ എങ്ങനെ ബി.ജെ.പിയും ഇടതുപക്ഷവും മുന്നണിയായിരുന്നുവെന്നാണ് ഇഞ്ചിപ്പെണ്ണ് പറയുന്നത് ജയരാജന്‍ ജീ ?

മ്യൂട്ടിനീ ലിങ്കില്‍ പറയുന്നത് താങ്കള്‍ ചൂണ്ടിക്കാണിച്ച പോലെ ശുദ്ധ അസംബന്ധം തന്നെ. 1977ലും 1989ലും ഒരു രണ്ടാം മുന്നണി ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സിതര മുന്നണിയുമായിരുന്നു ആകെ ഉണ്ടായിരുന്നത്.അതെങ്ങനെയാണ് മൂന്നാം മുന്നണിയാവുക എന്ന് മ്യൂട്ടിനിക്കാര്‍ക്കു മാത്രമേ അറിയൂ !

കിരണ്‍ തോമസ് തോമ്പില്‍ said...

joju you said it

ജനശക്തി said...

കോണ്‍ഗ്രസ്സും ബി.ജെ.പിയും മറ്റേത് വിഷയം തൊടും എന്നാണ് നചികേതസ് പ്രതീക്ഷിക്കുന്നത്? ഇതിലാവുമ്പോള്‍ വെറും വാചകമടി കൊണ്ട് നേരം കഴിക്കാം.

ഇടത് പക്ഷത്തിന്റെ തെരഞ്ഞെടുപ്പ് യോഗങ്ങളിലൊക്കെ യു.പി.എ സര്‍ക്കാരിന്റെ നടപടികളും അതിനു ഇടതുപക്ഷം ഉന്നയിച്ച ബദല്‍ നിര്‍ദ്ദേശങ്ങളും, കേന്ദ്ര, കേരള സര്‍ക്കാരുകള്‍ ഓരോ വിഷയത്തിലും എടുത്ത നിലപാടുകളും കൃത്യമായിത്തന്നെ വിശദീകരിക്കപ്പെടുന്നുണ്ട്.

നിലപാടുകളിലെ ഈ വ്യത്യാ‍സം തെരഞ്ഞെടുപ്പ് ഫലത്തിലും കാണാനാകും എന്നു കരുതാം.

kaalidaasan said...

അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള 1977ലെ മൊറാര്‍ജി സര്‍ക്കാരിന്റെ മഴവില്‍ സഖ്യമുന്നണിയാകട്ടെ ജനാധിപത്യ കോണ്‍ഗ്രസ് (കോണ്‍ഗ്രസ്-ഓ), ഭാരതീയ ലോക് ദള്‍, ഭാരതീയ ജന സംഘം, സ്വതന്ത്രാ പാര്‍ട്ടി എന്നിവയടങ്ങുന്ന ജനതാ പാര്‍ട്ടിയുടേതായിരുന്നു. അവിടെ ഇടതുപക്ഷം സഖ്യത്തിനും മുന്നണിക്കും പുറത്തു നിന്നുകൊണ്ടാണു സര്‍ക്കാരിനു പിന്തുണ നല്‍കിയത്.

അന്നത്തെ രാഷ്ട്രീയത്തേക്കുറിച്ചുള്ള അറിവില്ലായ്മയാണീ അഭിപ്രായത്തിനു കാരണം . അസം ബന്ധം എന്നു വേണമെങ്കിലും പറയാം. ഇന്നത്തെ ഇടതുപക്ഷം മുഴുവനും അന്നത്തെ ഇടതുപക്ഷത്തില്‍ ഉണ്ടായിരുന്നില്ല. സി പി ഐ യും ആര്‍ എസ് പിയും കോണ്‍ഗ്രസുമായി സഖ്യത്തിലായിരുന്നു. സി പി എം ദേശവ്യാപകമായി ജന സംഘം ഉള്‍പ്പെടുന്ന മുന്നണിയുമയി തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കി. ബംഗാളില്‍ സി പി എമ്മിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഈ മുന്നണി നേടുകയും ചെയ്തു. സി പി എം സര്‍ക്കാരില്‍ ചേര്‍ന്നില്ല. ജനത പാര്‍ട്ടി ജന്മമെടുത്തത് അതൊക്കെ കഴിഞ്ഞാണ്. ഭരണത്തിലുണ്ടായിരുന്ന പാര്‍ട്ടികളെല്ലാം ലയിച്ച് ഒരു പാര്‍ട്ടിയായി തീര്‍ന്നതാണു ജനതാ പാര്‍ട്ടി.

1977ല്‍ സി പി ഐയും ആര്‍ എസ്പിയും ഉള്‍പ്പെട്ട മുന്നണിയാണു കേരളത്തില്‍ അധികാരത്തില്‍ വന്നത്. പി കെ വി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചാണ്, ഇന്നത്തെ ഇടതുമുന്നണിയുണ്ടാക്കാന്‍ അര്‍ എസ് പിയോടൊപ്പം സി പി എമ്മിന്റെ കൂടെ കൂടിയത്.

മുക്കുവന്‍ said...

ചുരുക്കത്തില്‍,
കിട്ടാത്ത മുന്തിരി പുളിയ്ക്കും, മധുരമുള്ളതാണെങ്കിലും. കിട്ടിയതോ മധുരിയ്ക്കും, പുളിയുണ്ടെങ്കില്‍ കൂടിയും

joju , you said it man...

it seems to me there are good amount of paid comrades in blog..

nadakkattey :)

N.J ജോജൂ said...

ഒരു കാര്യം കൂടെ കൂട്ടിച്ചേര്‍ക്കുന്നു എന്റെ മുന്‍കമന്റുകള്‍ക്കൊപ്പം. ചില ബിഷപ്പുമാര്‍ രാഷ്ട്രീയം കളിയ്ക്കുകയാണെന്ന് പിണറായി ആരോപിയ്ക്കുന്നതും ഇതേ(കിട്ടാത്ത മുന്തിരി) കാരണം കൊണ്ടാണ്‌.

കാവലാന്‍ said...

"ബിഷപ്പുമാര്‍ രാഷ്ട്രീയം കളിയ്ക്കുകയാണെന്ന് പിണറായി ആരോപിയ്ക്കുന്നതും ഇതേ(കിട്ടാത്ത മുന്തിരി) കാരണം കൊണ്ടാണ്‌."

ജോജൂ, ഇപ്പോഴാണ് അതു പൂര്‍ണ്ണമായത് അഭിനന്ദനങ്ങള്‍.

കോഞ്ചിറവിള പപ്പയ്ന്‍ said...

മുക്കുവണ്ണാ, മുക്കോന്മാരുടെ വെല കളയല്ലും. പ്യാരുകളു മാറ്റിന്‍.

കുറച്ചണ്ണന്മാരു ഇടതിനുവേണ്ടീം അഭിപ്രായങ്ങളു പറയട്ടണ്ണാ..അണ്ണനെന്ത്? അവന്മാരു മണ്ടത്തരം പറയുമ്പോല്‍ എടുത്ത് പൊളിക്കിന്‍‌ന്ന്‌. പ്യാടിയുണ്ടാ? ബൂലോഗത്ത് ഇടതന്മാരില്ലാതിരുന്ന ആ നല്ല കാലങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പ നൊസ്റ്റാള്‍ജിയാ ഒണ്ടാവണാ..പോട്ടണ്ണാ..മാറ്റമില്ലാത്തതായി മാറ്റം മാത്രമേ ഉള്ളൂന്ന് ആ താടിക്കാരന്‍ അണ്ണന്‍ പണ്ടേ പറഞ്ഞിട്ടുണ്ടണ്ണാ..ലത് എങ്കിലും ശരിയായീന്ന് തമ്മസിക്കിന്‍..

അണ്ണനു ഇവിടെ കമന്റിടാന്‍ ആരെങ്കിലും തോനെ പൈസകളു തരണൊണ്ടാ? ഇല്ലല്ല്? ലതു പോലെ ത്തന്നെ മറ്റേ അണ്ണന്മാരുടെ കാര്യോം..

Baiju Elikkattoor said...

മാറ്റമില്ലാത്തതിപ്പോള്‍ മാറ്റം മാത്രമല്ല, താടിയും മാറിയിട്ടില്ലല്ലോ - മാര്‍ക്സിന്റെ താടിയില്‍ നിന്നും മദനിയുടെ താടിയിലേക്ക്....! ഇനിയിപ്പോള്‍ മര്‍ക്സും എംഗല്‍സും ചവറ്റു കോട്ടയിലേക്ക്.....!!! പിണറായിയും മദനിയും ആണ് ഇനി ലോക തൊഴിലാളി പ്രസ്ഥാനങ്ങളുടെ ആശയും അഭിലാഷവും........!!!!!!!!

Srivardhan said...

പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു തീവ്ര രാജ്യ സ്നേഹിയായങ്ങു മാറി..വരുണ്‍ഗാന്ധിയെ ക്കാള്‍ 'ജനപക്ഷ' മാധ്യമങ്ങളെക്കാള്‍ ബല്യ രാജ്യ സ്നേഹി.പിന്നെ സന്ദേഹമായി..ഈ കൊടും തീവ്ര വാദി മദനിയെ നിരായുധരായ ജനത്തിന് മുമ്പിലേക്ക് മാസങ്ങള്‍ക്ക് മുമ്പ് ഇറക്കിവിട്ടതാര്..'ജനപക്ഷ' മാഫ്യങ്ങള്‍ എന്ത് കൊണ്ട് ലേഖനങ്ങളും മുഖപ്രസംഗളും,വാര്‍ത്തകളുമെഴുതി മാധ്യമധര്‍മം നിര്‍വ്വഹിച്ചില്ല .രണ്ടാഴ്ച മുമ്പ് മാത്രമാണോ ഇയാള്‍ ഭീകരനായത്, breaking ന്യുസുകള്‍ ആയി 'ഇപ്പോള്‍' മാത്രം ഉമ്മന്‍ചാണ്ടിയും ആന്റണിയും ആഭ്യന്ദരമന്ത്രിമാരായി വിലസിയ 2003 ലെയും 2005 ലെയുമൊക്കെ മൊബൈല്‍ നമ്പര്‍ സ്ക്രീനില്‍ തെളിയുന്നതെന്തു കൊണ്ട്..ഈ മാധ്യമങ്ങളടക്കം അതൊക്കെ അന്ന് മൂടിവെച്ചു കള്ളനു കഞ്ഞിവെക്കുകയായിരുന്നോ.. ഐ.ബി.യും റോയും, മറ്റനേകം agencyകളും അദ്വാനി ലോഹപുരുഷ ആഭ്യന്ധരമന്ത്രിയും മദനി ജയിലില്‍ കിടന്നതുമായ കാലത്ത് 'ഇപ്പോള്‍'കിട്ടി എന്ന് പറയുന്ന തെളിവുകള്‍ കോടതിയില്‍ തെളിയിച്ചു ചുരുങ്ങിയത് ജീവപര്യന്ധമെങ്കിലും ഈ ഭീകരന് എന്തുകൊണ്ട് സമ്പാദിച്ചു കൊടുത്തില്ല....
അപ്പോള്‍ രണ്ടു ഓപ്ഷനുകള്‍ ആണ് ബാക്കിയാവുന്നത്. ഒന്നുകില്‍ ഇപ്പോള്‍ പറയുന്നതെല്ലാം കള്ളം, അല്ലെങ്കില്‍ അന്ന് മദനിയോടൊപ്പം രാജ്യത്തെ ഒറ്റിക്കൊടുത്തത് 'ഇപ്പോള്‍'രാജ്യസ്നേഹികളായ മാഫ്യങ്ങള്‍ അടക്കമുള്ളവര് പെരും കള്ളന്‍മാര്‍ ആണ്.

മറ്റൊന്ന് കൂടി...മലപ്പുറത്തു, മരുഭൂമിയില്‍ ജലമെന്ന പോലെ മാത്രം കമ്യുനിസ്ടുകാര്‍ ഉണ്ടായിരുന്ന കാലത്ത് അവിടെ നിന്നുയര്‍ന്നു വന്ന ഉശിരുള്ള നേതാവും എമ്മെല്ലേയുമൊക്കെ ആയിരുന്നു കുഞ്ഞാലി.അദ്ദേഹം വധിക്കപ്പെട്ടു.ഒന്നാം പ്രതി ആര്യാടന്‍ ആയിരുന്നു ആ കേസില്‍. അതിശക്തമായ, വാദ പ്രതിവാദങ്ങള്‍,വികാര പ്രക്ഷുബ്ധത ഒക്കെ നിലനിന്നു വളരെ കാലം.. ഒരു വ്യാഴ വട്ടത്തിനുള്ളില്‍ അതേ ആര്യാടന്‍ ഇടതു മുന്നണി സ്ഥാനാര്‍ത്തി ആയി,നിലമ്പൂരില്‍. ഇ.എമ്മെസി ന്‍റെ, വി.എസി ന്‍റെ, നായനാരുടെ, ഒക്കെ സ്ഥാനാര്‍ത്തി..സഖാക്കള്‍ വോട്ടു തേടിയലഞ്ഞു ആര്യാടന് വേണ്ടി..അപ്പോള്‍ തകരാത്ത ഏതു പ്രതിഛായ ആണ് ഇപ്പോള്‍ പ്രകോപിക്കപ്പെടുന്നത്..

OT: ഒടുവില്‍ മാധ്യമവും ഇടതുപക്ഷ മുഖംമൂടികളെ കുറിച്ചു സംസാരിച്ചു തുടങ്ങി..വേഷങ്ങള്‍,വേഷ പകര്‍ച്ചകള്‍, ...
http://www.madhyamam.com/news_archive_details.asp?id=8&nid=217203&dt=3/27/2009

Srivardhan said...

ഒടുവില്‍ മാധ്യമവും ഇടതുപക്ഷ 'മുഖംമൂടികളെ' എന്ന് വായിക്കുക...അപ്പുക്കുട്ടന്‍സ്, അജിതെച്ചി, ഭാസ്കരേട്ടന്‍, നീലകന്ടെട്ടന്‍, ആസദേട്ടന്‍, തുടങ്ങി എം. ആര്‍ മുരളിയേട്ടന്‍ വരെ...

കോഞ്ചിറവിള പപ്പയ്ന്‍ said...

അപ്പുക്കുട്ടന്‍സ്, അജിതെച്ചി, ഭാസ്കരേട്ടന്‍, നീലകന്ടെട്ടന്‍, ആസദേട്ടന്‍, തുടങ്ങി എം. ആര്‍ മുരളിയേട്ടന്‍ വരെ..

ച്രീവര്‍ദ്ധനണ്ണന്‍ എഴുതിയപ്പ ഒരു പ്യാരുകളു വിട്ടുപോയി. രായേശ്വരിച്യാച്ചി അഥവാ ജയശങ്കരേട്ടന്‍.

കോഞ്ചിറവിള പപ്പയ്ന്‍ said...

വികാരങ്ങളു വിചാരങ്ങളെ കീഴ്പ്പെടുത്തല്ലും.

“താടികളെല്ലാം ടാഗൂറാ, മീശകളെല്ലാം ഭാരതിയാ
വേഷത്തില്‍ നീ ഏമാറാതെ തോഴാ“

എന്നല്ലേ കവിഞ്ജര്‍ വൈരമുത്തുവണ്ണന്‍ പാടിയത്.

താടികള്‍ പല സൈസ്. എല്ലാ താടികളും ഇപ്പോ നമുക്ക് പറ്റൂല. മത്സരത്തില്‍ അപ്പുറത്തുള്ള യെല്ലാ താടികളും ചേര്‍ന്ന് കത്തിവേഷങ്ങളാടുമ്പോ നമ്മടെ ഒറ്റത്താടിക്ക് സമ്മാനം കിട്ടൂലണ്ണാ. യെന്നു വെച്ച് സമ്മാനം കിട്ടാനായി യെല്ലാ താടികളേം കൂടെ കൂട്ടൂല. താ‍ടിയില്‍ പ്യേനുണ്ടെല്‍ കൂട്ടൂല. ഇപ്പോ കൂടെ വന്ന താടീല് പ്യേനുണ്ടാരുന്നു. അന്നാ താടീനെ മുച്ചൂടും നമ്മളെതിര്‍ത്തിരുന്നു. മാനസാന്തരോമൈസിന്‍ പെരട്ടിയപ്പോ പ്യേനുക്കളുടെ ശല്യം കൊറഞ്ഞു. ഇപ്പോ വെട്ടി ഷേപ്പാക്കി വെച്ചിട്ടും ഉണ്ട്. ഈ ത്യാടീ പിന്നേം പ്യേന്‍ വളരണന്നാണോ അണ്ണന്‍ പറേണത്? ഈ ത്യാടീ പ്യേന്‍ വന്നാ അത് സനാതനത്താ‍ടീനെ വളര്‍ത്തും. സനാതനത്താടി വളര്‍ന്ന പ്യേനരിച്ചാ, ഈ താടീലെ പ്യേന്‍ പിന്നേം വളരും. അങ്ങനെ പ്യേനുകളുടെ സമത്വസുന്ദരലോകമാവും വരിക. എല്ലാ ത്യാടിയിലെ പ്യേനുകളും നമുക്ക് വര്‍ജ്ജ്യം അണ്ണാ...പ്യേനുകളില്ലാത്ത ലോകമല്ലേ അണ്ണാ നമ്മടെ സൊപ്പനം.

എല്ലാ താടികളും ഒരുപോലാകുന്ന സമത്വ സുന്ദര ലോകത്തിനു എളുപ്പ വഴികളില്ലണ്ണാ..ആരും വന്ന് താടി വെട്ടി ഷേപ്പാക്കിത്തരൂല്ല. അവനവന്റെ താടി അവനനവന്‍ തന്നെ വെട്ടണം. ബാക്കി ടൈം ഉണ്ടെങ്കി മറ്റവനേം ഒന്ന് സഹായിക്കണം. നമ്മടെ താടി നമ്മള്‍ ഷേവ് ചെയ്യുന്നുണ്ടോന്ന് നോക്കിയിട്ട് വേണം ലവന്റെ താടീന്റെ കുറ്റം പറയാന്‍. എല്ലാ താടീം വെട്ടാന്‍ ആര്‍ക്കും കൊട്ടേഷനില്ലണ്ണാ..നമ്മളെല്ലാരും ഒത്ത് ചേര്‍ന്ന് വെട്ടി സൂച്ചിച്ച് മുന്നോട്ട് പോയാ, എല്ലാര്‍ക്കും ഒരേപോലത്തെ താടിയുള്ള കാലം വരും. മനുഷ്യന്‍ മനുഷ്യന്റെ താടിവെട്ടണ ശബ്ദം സംഗീതം പോലെ ശ്രവിക്കുന്ന ആ പൂക്കാലം വരും.

ത്യാടി വെട്ടുമ്പോ ചെലപ്പോ ഇത്തിരി മീശേം പോകും. പറയാമ്പറ്റൂല. എന്നാലും അന്തിമ ലക്ഷ്യം എന്തരാണെന്ന് കൃത്യമായി അറിയാമെങ്കി, മീശക്ക് വന്ന താല്‍കാലിക നഷ്ടം ഓക്കെന്ന് വെക്കാം.

പിന്നെ, വന്ന താടി നിന്ന താടിയെ കൊണ്ടുപോകാതെ നോക്കണംന്നുള്ളതും പ്രധാനം തന്നെ. അതും മറക്കാന്‍ പാടൂല്ല.

ജനശക്തി said...

>>>> "it seems to me there are good amount of paid comrades in blog..
nadakkattey :)"അയ്യേ മുക്കുവാ അതറിയില്ലായിരുന്നോ മുക്കുവാ, ഇവിടെ ഇടുന്ന ഓരോ കമന്റിനും ഓരോ പോസ്റ്റിനും പത്തുരൂപാ വച്ച് പാര്‍ട്ടിയാപ്പീസില്‍ നിന്ന് കൊടുത്തു വിടും. ബ്ലോഗുള്ളതുകൊണ്ട് ഈ മാന്ദ്യകാലത്ത് എത്രപേര്‍ക്ക് "തൊഴി"ഉറപ്പു പദ്ധതി വഹ വീതം കിട്ടി. ഹൊ !

paid comrades പോലും..ത്ഫൂ !

പണ്ട് അമേരിക്കന്‍ സി.ഐ.ഏയുടെ പേയ്മെന്റും വാങ്ങി നക്കിക്കോണ്ട് ഇന്ത്യാമഹാരാജ്യത്തിന്റെ മൂലയ്ക്കു കിടക്കുന്ന ഈ സസ്ഥാനത്ത് പോലും ഒരു മന്ത്രിസഭയെ മറിച്ചിടാന്‍ ഇറങ്ങിപ്പുറപ്പെട്ട കുറേ നാണം കെട്ടവന്മാരുടെ കഥ അത്ര പഴയതൊന്നുമല്ല മുക്കുവാ. ആ കഥ പൈസയിറക്കിയ ഏജന്‍സിയുടെ സായിപ്പു തന്നെ സമ്മതിച്ചിട്ടുണ്ട് അതിയാന്റെ പുസ്തകത്തില്‍ . മുക്കുവന്‍ പോയി ചരിത്ര പഠിച്ചിട്ട് വന്നാല്‍ നമുക്ക് "പേയ്മെന്റു"കളുടെ രാഷ്ട്രീയം കുറേക്കൂടി ആവേശത്തിലു ചര്‍ച്ച ചെയ്യാം.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ജനശക്തി പറഞ്ഞ വിവരങ്ങൾക്ക്ഇതു വായിയ്ക്കുക

aveen said...

വാല്മീകിയെ യും , ബുദ്ധ ഭഗവാനെ യും , ഉപഗുപ്തനായ അന്ഗുലീമാലയെ യും നമ്മള്‍ മഹാന്മാരായി കരുതുന്നത് അവരുടെ പാപ പങ്ങിലമായ ഭൂത കാലത്തേ അനുസ്മരിച്ചല്ല.

9 വര്ഷം നീണ്ട ജയില്‍ വാസം മദനിക്ക് ഒരു ബോധി വൃക്ഷ തണല്‍ ആയിടുന്നു അല്ലെങ്കില്‍ വാല്മീകി തപസ് ചെയ്ത പോലുള്ള ഒരു ചിതല്‍ പുറ്റു ആയിരുന്നു എന്നും മനസിലാക്കാന്‍ മദനിയുടെ പശ്ചാത്താപ പ്രസംഗത്തിലെ വാക്കുകളില്‍ സ്ഫുരിക്കുന്ന ആത്മാര്‍ഥതയും മനുഷ്യ സ്നേഹവും മാത്രം ധാരാളം മതി. അദ്ദേഹത്തിന്റെ മുന്‍കാല ചെയ്തികള്‍ക്ക് അദ്ദേഹത്തിന് മാത്രം കഴിയുന്ന വിധത്തില്‍ ഹൃദയത്തിനെ ഭാഷയില്‍ അദ്ദേഹം മാപ്പ് ചോദിച്ചിട്ടുണ്ട്.

അദ്ദേഹം നിയമപരമായി ശിക്ഷിക്കപ്പെട്ടില്ല എന്ന് വ്യസനിക്കുനവര്‍ക്ക് ഇത് മനസിലാക്കാന്‍ ബുദ്ധിമുട്ട് കാണും. അത് സ്വാഭാവികം. പക്ഷെ അദ്ദേഹത്തിന് നഷ്ട്ടപെട്ട 9 വര്ഷം, ജയിലില്‍ അനുഭവിച്ച കൊടിയ പീഡനങ്ങള്‍, അപമാനം ഏവ എല്ലാം അദ്ദേഹത്തിന് ദൈവ വശാല്‍ കിട്ടിയ ശിക്ഷ ആണെനു കരുതാനുള്ള ഒരു ചെറിയ നന്മയുടെ ഭാവം ഇവരുടെ ഹൃദയത്തില്‍ ഉണ്ടായാല്‍ അദ്ദേഹത്തെ മനസിലാക്കാനും പൊറുക്കാനും കഴിയുന്നതെ ഉള്ളു.

സാധാരണ നിലയില്‍, ജയില്‍ ജീവിതം ഒരു കുറ്റവാളിയില്‍ കൂടുതല്‍ ക്രിമിനല്‍ വാസന , അല്ലെങ്കില്‍ കൂടുതല്‍ പ്രതികാര മോഹം വളര്തുകയെ ഉള്ളു. ഇതിനു ഒത്തിരി ഉദാഹരണങള്‍ ഉണ്ട്. പക്ഷെ മദനി ഇത്തരം വിപരീത സ്വഭാവം ഉള്ള മാനുഷിക ദൌര്‍ബല്യത്തെ തികഞ്ഞ ഭക്തിയാലും, സഹന ശക്തിയാലും നേരിട്ടു തന്നെ ക്രൂശിച്ചവരോട് പോലും ക്ഷമിക്കാനുള്ള ഹൃദയ നൈര്‍മല്യം 9 വര്‍ഷത്തിലെ ജയില്‍ വാസത്തിലൂടെ കൈവരിച്ചിരിക്കുന്നു. ഇത് അദ്ദേഹത്തിനെ വാക്കിലും , പ്രവര്‍ത്തിയിലും എന്തിനേറെ ശരീര ഭാഷയില്‍ വരെ പ്രകടമാണ്. വേറുപിന്റെയോ, വൈരഗ്യതിന്റെയോ പ്രതികാരതിന്റെയോ യാതൊരു ലാന്ഛനയുമ് അദ്ദേഹത്തിന്റെ ഒരു ഭാവത്തിലും ഇല്ല . പക്ഷെ ഇത് കാണാന്‍ ഹൃദയത്തില്‍ കുറച്ചെങ്കിലും നന്മ അവശേഷിക്കണം.

ഇത്തരത്തില്‍ പരിവര്‍ത്തനം സംഭവിച്ച ഒരു വ്യക്തിക്ക് രാഷ്ട്രീയത്തിന് അതീതമായി , ജാതി മത അതിരുകള്‍ക്ക് അപ്പുറത്ത് നിന്നുകൊണ്ട്‌ കഷ്ട്ടപെടുന്നവരുടെയും ദുഖിതരുടെയും കണ്ണീരു കാണാനും അവര്‍ക്ക് അത്താണി ആകാനും അവര്‍ക്കിടയില്‍ ജീവിച്ചു അവരെ കൈ പിടിച്ചു ഉയര്‍ത്തി കൊണ്ട് വരാനും സാധിക്കും. ഇന്നത്തെ ദുഷിച്ചു നാറിയ, മൂല്യ ബോധമില്ലാത്ത, self centered അയ അല്ലെങ്കില്‍ വെറുപ്പിന്റെ തത്വ ശാസ്ത്രം പ്രചരിപ്പിക്കുന്ന രാഷ്ട്രീയക്കാര്‍കിടയില്‍ സാധാരണ ജനങ്ങള്‍ക്ക്‌ ജാതി മത ഭേദമന്യേ ആശ്രയിക്കാനും വിശ്വസിക്കാനും മദനി എന്നാ വിഗ്രഹം വരും കാലങ്ങളില്‍ എല്ലാ പ്രതിബന്ധങ്ങളും മാറ്റി തെളിഞ്ഞു തെളിഞ്ഞു വരും...

suraj::സൂരജ് said...

പോസ്റ്റില് ഇഞ്ചി എഴുതിയ മഹദ്വചനം ഇങ്ങനെയാണ്:

"യൂണിഫോം സിവിൽ കോഡ് കൊണ്ട് വരാൻ വേണ്ടിയെങ്കിലും ആറ് മാസമെങ്കിൽ ആറ് മാസം ബിജെപി കേന്ദ്രത്തിൽ ഭരിക്കണമെന്ന് അറിയാതെ ആഗ്രഹിച്ചു പോവാറുണ്ടെന്ന് ഒരു കൂട്ടുകാരിയോട് പറഞ്ഞപ്പോൾ അവളെന്നെ കൊല്ലാൻ വന്നു. ഒരു നല്ല കാര്യത്തിനു വല്ലപ്പോഴും ചെകുത്താനെ കൂട്ട് പിടിക്കുന്നതിൽ തെറ്റില്ല എന്ന് എന്റെ പക്ഷം "

ഇതേ ഇഞ്ചി ഈ കമന്റില്‍ മദനിയ്ക്ക് പാപമോചനം കൊടുത്ത് പാര്‍ട്ടിയുമായി ചേര്‍ക്കാന്‍ വച്ചിരിക്കുന്ന ക്രൈറ്റീരിയ കാണണം. അത് ഇങ്ങനെ:

#1 "അവര്‍ക്ക് മേലുള്ള ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ല എന്ന് ശക്തമയി തെളിഞ്ഞാല്.."
#2 "അങ്ങിനെ സംസ്ഥാന/കേന്ദ്ര ഇന്റലിജെന്‍സും മുഖ്യമന്ത്രിയും കാബിനെറ്റും എല്ലാം കൂടി ജനങ്ങളോടു സ്ഥിരീകരിച്ചാല്‍,"
#3 "അവരെ നിരീക്ഷിച്ച് അവര്‍ തീവ്രവാദ/വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ല എന്ന് ബോദ്ധ്യം വന്നാല്‍‍."

ചെകുത്താനുമായി കൂട്ടുകൂടുന്നവര്‍ക്ക് ഇഞ്ചിപ്പെണ്ണ് വിതരണം ചെയ്യുന്ന സര്‍ട്ടിപ്രിക്കേറ്റ് ഏറ്റുവാങ്ങാന്‍ പീഡീപ്പീന്ന് സിറാജോ സൂഫിയയോ അബ്ദുന്നാസര്‍ മദനി തന്നെയോ വരാന്‍ ഒരു കമ്പിയടിച്ചാലോന്നാ :))))

ഓരോരോ ആദര്‍ശദണ്ണമിളക്കങ്ങള്. ഹാവൂ !

കോഞ്ചിറവിള പപ്പയ്ന്‍ said...

അതായത് അന്ന് പറഞ്ഞതെന്താണെന്നു വെച്ചാല്‍ ചെകുത്താന്‍ അതായത് അതിന്റെ അര്‍ത്ഥം ഡെവിള്‍ അതായത് ഞാന്‍ അന്ന് ..ഇന്ന്...അല്ല സോറി നാളെ...

യെന്തരു സൂരജ്ജേ, രാത്രികളീ കെടന്നൊറങാനും സമ്മതിക്കൂലല്ല്..കുലുങ്ങി കുലുങ്ങി ചിര്‍ച്ചിട്ട് ഒറക്കങ്ങളു പോയപ്പീ

കാണി said...

1. ഭീകരനെന്ന് ആരോപിക്കപ്പെട്ട് ദീര്‍ഘമായ പത്തുവര്‍ഷക്കാലം നരകയാതനയുടെ തടവറ തീണ്ടിയവനാണ് മഅ്ദനി. സമ്പൂര്‍ണമായി കുറ്റവിമുക്തനാക്കപ്പെട്ടാണ് അദ്ദേഹം തടവറ വിടുന്നത്. അന്യായമായി അദ്ദേഹത്തിന്റെ ആയുസ്സില്‍നിന്ന് പത്തുവര്‍ഷം കവര്‍ന്നെടുത്തതിന് നമ്മുടെ രാഷ്ട്രീയ നീതിന്യായവ്യവസ്ഥ മാപ്പ് പറയേണ്ടതുണ്ടായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ, അദ്ദേഹംതന്നെ കുറ്റവിചാരണ നടത്തിയ ഭൂതകാലത്തെ വെച്ച് വര്‍ത്തമാനകാലത്തും വേട്ടയാടാനാണ് വലതുപക്ഷവും ഇടതുപക്ഷ ബുദ്ധിജീവികള്‍ എന്ന് സ്വയം തെറ്റിദ്ധരിച്ച സവര്‍ണ പ്രത്യയശാസ്ത്ര പ്രചാരകരും ഇപ്പോള്‍ ശ്രമിക്കുന്നത്.
2. ലോകത്തെ സര്‍ഗാത്മകതയുള്ള ഏത് രാഷ്ട്രീയക്കാരനും അതിതീക്ഷ്ണമായ ഒരു തീവ്രവാദ ഭൂതകാലമുണ്ട്. എന്നല്ല, അവരുടെ തീവ്രവാദങ്ങളാണ് സമൂഹത്തിന്റെ സന്ധിബന്ധങ്ങളില്‍ പുതിയ രക്തപ്രവാഹങ്ങള്‍ സൃഷ്ടിച്ചത്. വി.എസ്.അച്യുതാനന്ദനും ജ്യോതിബസുവിനുമെല്ലാം ഇങ്ങനെയൊരു ഭൂതമുണ്ടായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തിന് മൊത്തത്തില്‍ തന്നെയും അതുണ്ട്. അത് തള്ളിപ്പറയേണ്ട ഒരു കാര്യമേ അല്ല. തീവ്രവാദികളെ ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാക്കുകയാണ് ഉത്തരവാദ ബോധമുള്ള രാഷ്ട്രീയസംവിധാനങ്ങളുടെ കടമ
3.ബി.ജെ.പിയോടൊപ്പം അധികാരത്തില്‍ പങ്കാളിയാവുകയും മന്ത്രിയാവുകയും ചെയ്ത പി.സി തോമസ് ഒരു നാള്‍ സൂര്യനുദിച്ചപ്പോള്‍ ഇടതുമുന്നണിയില്‍ കയറിവന്നതില്‍ ഇവിടെയാരും വേവലാതിപ്പെട്ടിട്ടില്ല. അയാള്‍ മഅ്ദനിയെപ്പോലെ പിണറായിയോടൊപ്പം സ്റ്റേജില്‍ ഇരിക്കുക മാത്രമല്ല, എ.കെ.ജി സെന്ററില്‍ നടക്കുന്ന എല്ലാ എല്‍.ഡി.എഫ് യോഗത്തിലും ഇടതുപക്ഷത്തിന്റെ സമുന്നത നേതാക്കളോടൊപ്പം കൂടെയിരിക്കുന്നയാളാണ്. അത് ആര്‍ക്കും പ്രശ്നമല്ല^ കാരണം വ്യക്തം. അദ്ദേഹം സവര്‍ണക്രിസ്ത്യാനിയാണ്. അതിനാല്‍തന്നെ ഭൂതകാലവും വര്‍ത്തമാനവും ശുദ്ധവും സംസ്കൃതചിത്തവുമായിരിക്കും. എന്നാല്‍ മഅ്ദനി അതല്ല; മുസ്ലിംകളുടെയും ദലിതരുടെയും പ്രതിനിധിയാണ്. അത് സഹിക്കാന്‍ ബുദ്ധിജീവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും കഴിയില്ല. മഅ്ദനി മാത്രമല്ല, പഴയ ബി.ജെ.പി തീപ്പൊരികളായ രാമന്‍ പിള്ളയും ഉമാ ഉണ്ണിയും ഇടതുവേദികളില്‍ പുതുതായി കയറിയിട്ടുണ്ട്. മതേതര ശിങ്കങ്ങള്‍ക്കും കോണ്‍ഗ്രസിനും ബി.ജെ.പിക്കുമൊന്നും ഇത് പ്രശ്നമല്ല. പുതിയ വിവാദവ്യവസായത്തിലെ അസംസ്കൃത വസ്തു മതേതരത്വത്തിന്റെ മേലങ്കിയണിഞ്ഞ ഈ സവര്‍ണ വര്‍ഗീയത തന്നെയാണെന്നാണ് ഇത് കാണിക്കുന്നത്.

തെരഞ്ഞെടുപ്പ് 2009 said...

ഇടതുപക്ഷം,മദനിയെ കൂടെ കൂട്ടുന്നതിൽ കോൺഗ്രസുകാർക്കും ലീഗുകാർക്കും ഉള്ള പരിഭ്രാന്തി മനസ്സിലാക്കാം. എന്നാൽ ഈ രാഷ്ട്രീയ നപുംസകങ്ങൾക്ക്ക് എന്തേ ഇത്ര വിഭ്രാന്തി?

ഗുജറാത്ത് കലാപകാലത്ത് ബി ജെ പിയുടെ വളരെ ആക്റ്റീവായ നേതാവായിരുന്നു ശങ്കർ സിങ് വഗേല.അങ്ങേർ ഇന്ന് കോൺഗ്രസ്സിലാണ്,കേന്ദ്ര
ക്യാബിനറ്റിൽ മന്ത്രിയുമാണ്.അതിന് ആർക്കും പരാതി ഇല്ല.

ഒരു മഹാ ചിന്തകൻ ചോദിക്കുന്നു(കുറച്ചു നാളായി ഒളിവിലായിരുന്നു ഇദ്ദേഹം)

നിരപരാധിയായി 9 വർഷം ജയിലിൽ കിടന്നതിനെ പറ്റി കരയുന്ന ഇയാളെന്ത് കൊണ്ട് നഷ്ടപരിഹാരത്തിനായി കോടതിയിൽ പോകുന്നില്ല?

നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ അങ്ങനെ ഒരു ഉദാഹരണം എവിടേ എങ്കിലും ഒന്ന് കാണിച്ച് തരാമോ? കീഴ്ക്കോടത് ശിക്ഷിച്ച് ദീർഘകാലം ജയിലിൽ കഴിയേണ്ടി വന്നയാളെ,മേൽക്കോടതി വെറുതെ വിട്ട നിരവധി ചരിത്രങ്ങൾ ഇല്ലെ? അവർക്കൊക്കെ ആരെങ്കിലും നഷ്ടപരിഹാരം കോടുത്തിട്ടുണ്ടോ അല്ലെങ്കിൽ അവരാരെങ്കീലും നഷ്ട പരിഹാരത്തിനായി ഏതെങ്കിലും കോടതിയെ സമീപിച്ചിട്ടുണ്ടോ? ചുമ്മാ വായിൽ തോന്നുന്നത് വിളിച്ച് പറഞ്ഞാൽ പോര.തെളീവുകൾ വേണം.

നിരവധി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ജനകീയ മുന്നേറ്റങ്ങളുടെ നേതൃസ്ഥാനത്ത്ത് പുരോഹിതന്മാരുണ്ടായിരുന്നു,മത വിശ്വാസികൾ ഉണ്ടായിരുന്നു. പൊതുവായ ഒരു ലക്ഷ്യം നേടാനായി അല്ലെങ്കിൽ പൊതു ശത്രുവിനെ നേരിടാനായി അങ്ങനെ ചെയ്യുന്നത് തികച്ചും ചരിത്രാനിവാര്യതയാണ്.അതു തന്നെയാണ് കേരളത്ത്തിൽ ഇപ്പോൾ ഉണ്ടായം അലയൻസ്.

ഇതൊക്കെ മനസ്സിലാകണമെങ്കിൽ എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടണം.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇറങ്ങിക്കോളും ഇത്തരം എഴുത്ത് തൊഴിലാളികൾ. നാഗപ്പൂരിൽ നിന്നും കേരളത്തിലെ അരമനകളിൽ നിന്നും കൂലിയും പറ്റിക്കൊണ്ട്.

കാലം said...

ഇടതുപക്ഷം,മദനിയെ കൂടെ കൂട്ടുന്നതിൽ കോൺഗ്രസുകാർക്കും ലീഗുകാർക്കും ഉള്ള പരിഭ്രാന്തി മനസ്സിലാക്കാം. എന്നാൽ ഈ രാഷ്ട്രീയ നപുംസകങ്ങൾക്ക്ക് എന്തേ ഇത്ര വിഭ്രാന്തി?

തെരെഞ്ഞെടുപ്പ്2009

നപുംസകം എന്ന് പറഞ്ഞാല്‍ ആരാണ്? ആണും പെണ്ണും കെട്ടവന്‍ എന്ന് വേണമെങ്കില്‍ നാടന്‍ ഭാഷയില്‍ പറയാം. രാഷ്ട്രീയമായ ഭാഷയില്‍ ഒരേ നിലപാടെടുക്കേണ്ട സാഹചര്യങ്ങളില്‍ ജാതിയും വര്‍ണ്ണവും മതവും നോക്കി നിലപാടെടുക്കുന്ന രാഷ്ട്രീയ ഇരട്ടത്താപുള്ള ഷണ്ഡന്‍മാരെ വേണമെങ്കില്‍ അങ്ങിനെ വിളിക്കുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു. താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന ഇടതുപക്ഷവു, ലീഗും , കൊണ്‍ഗ്രസും എല്ലാം ഇത്തരം നപുംസക തീരുമാനങ്ങള്‍ പലതവണ കൈകൊണ്ടവരാണ്. ആരെങ്കിലും കാര്യങ്ങളെ നിഷ്പക്ഷമായി വിലയിരുത്താന്‍ ശ്രമിക്കുമ്പോള്‍ അവരെ കയറി ‘നപുംസകം‘ എന്നൊക്കെ വിളിക്കുന്നവര്‍ സ്വയം ഒരു നപുംസകമായി മാറുന്നത് തിരിച്ചറിയപെടാതെ പോകുന്നതാണിന്നിന്റെ ദു:ഖം.

ഈ കാണുന്ന പൊറാട്ടു നാടകങ്ങളൊക്കെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ച് വിടാനാ‍ണെന്ന് ആര്‍ക്കാ അറിയാത്തത്?
അക്കാര്യത്തില്‍ സി.പി.എം 99% വിജയിച്ചിരിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം.

Baiju Elikkattoor said...

കാലം, കൊട് കൈ!

കാണി,
"ലോകത്തെ സര്‍ഗാത്മകതയുള്ള ഏത് രാഷ്ട്രീയക്കാരനും അതിതീക്ഷ്ണമായ ഒരു തീവ്രവാദ ഭൂതകാലമുണ്ട്. എന്നല്ല, അവരുടെ തീവ്രവാദങ്ങളാണ് സമൂഹത്തിന്റെ സന്ധിബന്ധങ്ങളില്‍ പുതിയ രക്തപ്രവാഹങ്ങള്‍ സൃഷ്ടിച്ചത്. വി.എസ്.അച്യുതാനന്ദനും ജ്യോതിബസുവിനുമെല്ലാം ഇങ്ങനെയൊരു ഭൂതമുണ്ടായിരുന്നു."

മനസ്സിലായി, പി ഡി പിയെ പൂശി വെളുപ്പിക്കാനാണ്‌ ബ്രഷുമായി ഇറങ്ങിയിരിക്കുന്നതെന്ന്. അങ്ങേയുടെ കണ്ണെവിടെ? മുഖത്തോ അതോ ഇരിപ്പിടത്തിലോ!? വി എസ് അച്യുതാനന്ദനും ജ്യോതിബസുവുമായല്ലേ മദനി എന്ന വര്‍ഗ്ഗീയ വിഷത്തെ തുലനം ചെയ്യുന്നത്! ഇതിനു സാധാരണ ഭാഷയില്‍ ഏഭ്യത്തരം എന്നാണ് പറയാറ്...!!!! ജീവിതം മുഴുവനും അടിസ്ഥാന വര്‍ഗ്ഗത്തിന് വേണ്ടി ബലികഴിച്ച വി.എസ്.അച്യുതാനന്ദനും ജ്യോതിബസുവിനുമെല്ലാം എവിടെ സമൂഹത്തെ മത വൈരത്തില്‍ തളച്ചിടാന്‍ ഇറങ്ങി പുറപ്പെട്ടു ഇപ്പോള്‍ മതേതരത്തിന്റെ മേലങ്കിയുമണിഞ്ഞു പൊതു ജനത്തെ പറ്റിക്കാന്‍ ഇറങ്ങിയിരിക്കുന്ന മദനി എവിടെ.......!!!! തന്‍റെ നേതാവിന്റെ സര്‍ഗാത്മകത സമൂഹത്തിനു ആപത്താണ് മോനെ, അധികം വിളമ്പാതിരിക്കുകയാവും ഭംഗി....!!!!!

സാപ്പി said...

ഈ തെരഞ്ഞെടുപ്പിലെ വിഷയം മ`അദനിയാണെന്നത്‌ കൌതുകകരം തന്നെ. രഷ്ട്രീയ പാര്‍ട്ടികളുടെ വിഷയ ദാരിദ്ര്യം എത്ര രൂക്ഷമാണെന്ന് നോക്കുക. പക്ഷേ മ`അദനി വിഷയം തെരഞ്ഞെടുപ്പ്‌ വിഷയമായി തള്ളാന്‍ പാടില്ലാത്തതാണ. യാഥാര്‍ത്ഥത്തിലിത്‌ ജാമിയാനഗറിസമാണ. മുസ്ളിംകളിലാരെയും എപ്പോള്‍ വേണമെങ്കിലും ആര്‍ക്ക്‌ വേണമെങ്കിലും ഭീകരവാദിയാക്കാനും, വേണമെങ്കില്‍ വെടിവെച്ച്‌ കൊന്ന് കയ്യില്‍ നല്‍കാനും വേണമെങ്കില്‍ കിഫായ പുതപ്പിച്ച്‌ മീഡിയക്ക്‌ മുന്നില്‍ നിരത്താനും കഴിയുന്ന സാഹചര്യം എത്ര ഭീതിതമല്ല.! ഭീകരവാദം ആരോപിക്കപ്പെടുന്നവനാണ താന്‍ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ചുമതല എന്നരീതിയിലുള്ള പ്രചാരണം ഏറെ ഭീതിപ്പെടുത്തുന്നു. നാളെ എന്നെയും വല്ലവരും ഇതിലേതെങ്കിലുമൊന്നു ചെയ്താല്‍ ഞാനെന്ത്‌ ചെയ്യും, ഭീകരവാദിയാക്കപ്പെട്ട ഞാനെങ്ങനെ എണ്റ്റെ നിരപരാധിത്വം തെളിയിക്കും. രാഷ്ട്രീയ ശത്രുതയുടെ പേരില്‍ മ`അദനിക്കെതിരെ വാളെടുത്താടുമ്പോള്‍ കുഞ്ഞാലിക്കുട്ടി മറന്ന് പോകുന്നതും ഇതൊക്കെയാണ. യഥാര്‍ത്ഥത്തില്‍ മ`അദനിക്കെതിരെ ഭീകരബന്ധം ആരോപിക്കുന്നവര്‍ തെളിവ്‌ കൊണ്ട്‌ വരേണ്ടിയിരിക്കുന്നുല്‍. അല്ലെങ്കിലവര്‍ പൊതുസമൂഹത്തിന മുന്നില്‍ മാപ്പ്‌ പറയേണ്ടി വരും

കോഞ്ചിറവിള പപ്പയ്ന്‍ said...

അക്കാര്യത്തില്‍ സി.പി.എം 99% വിജയിച്ചിരിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം.

തെന്നെ..തെന്നെ..

പുടി കിട്ടി...മദനി വിഷ്യം മാത്തരം സംസാരിക്കണ പയലുകളോട് പോയിപ്പറയണ്ണാ നയങ്ങളെക്കുറിച്ച് സംസാരിക്കാന്‍..അല്ലാതെ ഇടതിന്റെ പൊറത്തോട്ട് മറയല്ല്...

കാലം said...

കോഞ്ചിറവിള പപ്പയ്ന്‍

‘മദനി‘ വിഷ്യം മാത്തരം തംസാരിക്കുന്ന ആളുകളെ തന്ന്യാ ഞമ്മളും നിരീച്ചത്. :) വേറെന്ത്യല്ലാം കാര്യങ്ങള് നാ‍ട്ടിലെ സാധാരക്കാരന്റെ വിഷയങ്ങളില്‍ സംസാരിക്കാനുണ്ട്. ഈ നാടായ നാട്ടാരല്ലാം മദനിന്റെ പിന്നാ‍ലെ കൂടിക്കെടക്കെടക്കെന്തരപ്പാ. കൊറെയാളുകാള് മദനിയെ തോളിലേറ്റി കൊണ്ട് വേറെ കൊറെയാളുകള് തോളിലേറ്റാന്‍ അവസരം കിട്ടാത്തതിലുള്ള നൊന്തരവില്‍ മദനിക്കൊരു ജയില്‍ വാസം കൂടി ഉറപ്പിക്കാന്‍ കച്ചകെട്ടി. എന്തായാലും മദനി ഒരു മഹാന്‍ തന്നെ!

ഞമ്മടെ ഈ നാട്ടാ‍രുടെ ഒരു കാര്യേ.

കോഞ്ചിറവിള പപ്പയ്ന്‍ said...

എല്ലാം കൊഴച്ച് കൊഴച്ച് വായിച്ചാലേ ശരിയാവൂ ഇല്ലേ അണ്ണാ..ആരും ആരേം തോളത്തൊന്നും ക്യാറ്റിയില്ലണ്ണാ..എന്തരൊക്കെപ്പറഞ്ഞാലും ഇടതിനെ പിന്തുണക്കും എന്ന് മദനിയണ്ണന്‍ പറഞ്ഞു. ഇടതണ്ണന്മാരു സ്വീകരിച്ച്. ലത്രയേ ഒള്ളൂ. ഇടതിന്റെ പത്രങ്ങളിലൊക്കെ നയങ്ങളെക്കുറിച്ച് തന്നണ്ണാ അച്ചടിച്ചിരിക്കണത്, എഴുതിക്കൊണ്ടിരിക്കണത്..അണ്ണന്‍ വീക്ഷണങ്ങളെടുത്ത് നോക്കി, (മനോരമയെടുത്ത് നോക്കല്ല്). ഒന്നും കാണൂലണ്ണാ. എന്നിട്ടും അണ്ണന്‍ 99% എന്നൊക്കെ കാച്ചിയപ്പോ സഹിച്ചില്ലണ്ണാ ലതോണ്ട് പറഞ്ഞത്..പെണങ്ങല്ലും..

kaalidaasan said...

സാപ്പി,

ഈ തെരഞ്ഞെടുപ്പിലെ വിഷയം മദനിയാകണമെന്ന് ചിലരുടെയൊക്കെ രഷ്ട്രീയ നിലനില്‍പ്പിന്റെ ഭാഗമായിരുന്നു. അത് അറിയാവുന്നവര്‍ക്ക് കൌതുകം തോന്നില്ല.

ബൈജു ചൂണ്ടിക്കാണിച്ചപോലെ, ശരീരത്തിന്റെ വേറെയേതോ ഭാഗം കൊണ്ടു കാണുന്നവരേ, മദനിയെ വിലയിരുത്തുമ്പോള്‍ മുസ്ളിംകളിലാരെയും എപ്പോള്‍ വേണമെങ്കിലും ആര്‍ക്ക്‌ വേണമെങ്കിലും ഭീകരവാദിയാക്കുന്ന ജാമിയാനഗറിസം വലിച്ചുകൊണ്ടു വരൂ. മദനി ഐ എസ് എസ് എന്ന തീവ്രവാദ സംഘടന ഉണ്ടാകിയതും കേരളം മുഴുവന്‍ വര്‍ഗ്ഗീയ വിഷം ചീറ്റി നടന്നതും ആരുടെയും ഓര്‍മ്മയില്‍ നിന്നും മാഞ്ഞു പോകാന്‍ പടില്ലാത്തതാണ്. അദ്ദേഹത്തിന്റെ കാലു നഷ്ടപ്പെട്ടതെങ്ങനെയെന്നെങ്കിലും താങ്കളേപ്പോലുള്ളവര്‍ മറക്കരുത്. മദനി വെറുതെ വഴിയിലൂടെ നടന്നു പോയ സാധാരണ മുസ്ലിം ആയിരുന്നു എന്നൊക്കെ പറയുന്ന താങ്കളുടെ തല പരിശോധിക്കപ്പെടേണ്ടതണ്.


മദനിയേപ്പോലെ പ്രസംഗിച്ചാല്‍ താങ്കളെയും ഭീകരവാദിയാക്കും . അതാണു പരിഷ്കൃത സമൂഹത്തിന്റെ സ്വഭാവം. അതിനെ കൊഞ്ഞനം കുത്തുന്നവര്‍ക്ക് ഇതൊന്നുമിഷ്ടപ്പെടില്ല. ബിന്‍ ലാദനേയും , സവാഹിരിയേയും , മോഡിയേയും , സിംഘാളിനേയും ഭീകരവാദികളാക്കുന്നതും അതേ പ്രസംഗങ്ങളും പ്രവര്‍ത്തികളുമാണ്.

മദനി തീവ്രവാദം ഉപേക്ഷിക്കുന്നതും നല്ലവനാകുന്നതും നല്ലതുതന്നെ. അദ്ദേഹം സമൂഹത്തില്‍ പ്രവര്‍ത്തിക്കട്ടേ. ജനങ്ങലിലെ സംശയം മാറ്റട്ടേ. എന്നിട്ടു മതിയില്ലേ തെരഞ്ഞെടുപ്പുസഖ്യവും. ജയിലില്‍ നിന്നിറങ്ങി വന്നോപ്പോഴേക്കും ഇത്ര വലിയ സ്വീകരണം കൊടുക്കാന്‍ മാത്രം എന്തു മഹത്വമാണദ്ദേഹത്തിന്? ശംഖുമുഖത്ത് കേരള മുഖ്യമന്ത്രിയെ ബഹുമാനിക്കാത്ത പാര്‍ട്ടി സെക്രട്ടറി എഴുനേറ്റു നിന്നു സ്വീകരിക്കാന്‍ മാത്രം വലിയ നേതാവാണോ മദനി?

കാലം said...

എന്തരൊക്കെപ്പറഞ്ഞാലും ഇടതിനെ പിന്തുണക്കും എന്ന് മദനിയണ്ണന്‍ പറഞ്ഞു. ഇടതണ്ണന്മാരു സ്വീകരിച്ച്. ലത്രയേ ഒള്ളൂ.

പിണറായി സഖാവിന്റെ ആണത്തം മറ്റു സഖാക്കന്‍ മാര്‍ക്കില്ലാതെ പോയതേയാലും കഷ്ടം തന്നെ. അങ്ങേരാതായാലും പറയേണ്ടത തുറന്നങ്ങ് പറഞ്ഞു. മറ്റു സഖാക്കാന്‍മാര്‍ ഇത് മാതിരി ഓരോ ഞഞ്ഞാ മിഞ്ഞാ പറഞ്ഞു കൊണ്ടിരിക്കുവാ ...

പപ്പയ്ന്‍ .. പപ്പനോടെനിക്കെന്തിര് പിണക്കം...:)

a said...

വനരോദനം 1.

ചില നേരത്ത്.. said...
മദനിയുടെ അനുയായി ആയ അബ്ദുൽ ജബ്ബാർ പൊന്നാനി മണ്ഡലത്തിൽ ഉൾൽ‌പ്പെടുന്ന പുറത്തൂൽ പഞ്ചായത്തിലെ ഒരു വാർഡിൽ മത്സരിക്കുകയും ഏഴ് വോട്ട് നേടുകയുമുണ്ടായി. ഇയാൾ കാശ്മീരിലേക്ക് ‘ജിഹാദിൻ’ ആളുകളെ റിക്രൂട്ട് ചെയ്തതിന്റെ പേരിൽ ഈയിടെ പോലീസ് പിടികൂടി. പറഞ്ഞ് വരുന്നതെന്തെന്നാൽ അബ്ദുൽ നാസർ മദനി എന്നിയാൾ വിതച്ച വിഭാഗീയതയുടെ വിത്തുകൾ വിളവെടുപ്പ് നടക്കുന്ന കാലത്താൺ അത്യധികം ജാഗ്രതയോടെയിരിക്കേണ്ട ഒരു ജനാധിപത്യപ്രസ്ഥാനം ഇയാളെ കൂട്ട് പിടിച്ചിരിക്കുന്നതെന്നാൺ. മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് വരാൻ മാത്രം പക്വമായ പരിസരങ്ങൾ മദനി സൃഷ്ടിക്കട്ടെ, പക്ഷേ ഈ പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്തോളം അതുണ്ടായിട്ടില്ല. ഇയാൾ ഇക്കാലമത്രയും നടത്തിയ ‘ഹേറ്റ് സ്പീച്ച്’ സഖാവ് പിണറായിയുടെ കൂടെ സ്റ്റേജ് പങ്ക് വെച്ചാലും സഖാവ് കാരാട്ടിന്റെ ആശീർവാദങ്ങൾലുണ്ടായും മാഞ്ഞ് പോകുന്നില്ല. വികസനത്തിന്റെ ഗീർവാണങ്ങളത്രയും ഉയർത്തിയിട്ടും മോഡിയെ പൊതുസമൂഹത്തിന്റെ അംഗീകാരത്തിലേക്ക് ഉയർത്തിക്കൊണ്ട് വരുന്നതിനെ ചെറുത്ത് നിൽക്കുന്നില്ലേ ഇടത് പ്രസ്ഥാനങ്ങൾൽ? അത്രയ്ക്കത്രയും ജാഗ്രത വേണ്ടെങ്കിലും മദനിക്കെതിരെയും വേണം കരുതലുകൾ.
(നിരപരാധിയായി 9 വർഷം ജയിലിൽ കിടന്നതിനെ പറ്റി കരയുന്ന ഇയാളെന്ത് കൊണ്ട് നഷ്ടപരിഹാരത്തിനായി കോടതിയിൽ പോകുന്നില്ല? ജയിലിൽ കിടന്ന് നരകിക്കുന്ന കാലത്ത്, നടന്ന തെരഞ്ഞെടുപ്പിൽ മദനിയുടെ ഭാര്യ സഹോദരി ഭർത്താവ് പൂന്തുറ സിറാജ് ഓടി നടന്ന് സംഘടിപ്പിച്ചത് 50,000 താഴെ വോട്ടായിരുന്നു.)


വനരോദനം 2

ചില നേരത്ത്.. said...
ബംഗാളിലെ ന്യൂനപക്ഷ സംരക്ഷണത്തിന്റെ ഐഡോള്‍ ആയി കുത്തബുദ്ധീന്‍ അന്‍സാരിയെ കാണിക്കരുത് പ്ലീസ്, എങ്കില്‍, നന്ദിഗ്രാമിലുണ്ട് ന്യൂനപക്ഷങ്ങള്‍. അധികാരത്തിന്റെ കരാള ഹസ്തങ്ങള്‍ കൊണ്ട് പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെടുന്നവരാണ് ന്യൂനപക്ഷങ്ങള്‍. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മുദ്രാവാക്യങ്ങളില്‍ വിഭജിക്കപ്പെടുന്ന ജനവിഭാഗങ്ങളില്‍ ഇരു വിഭാഗങ്ങളിലുമുണ്ട് ന്യൂനപക്ഷങ്ങള്‍. ഏതാനും മാസങ്ങള്‍ക്ക് മുന്നെ മാധ്യമം പത്രത്തില്‍ സവാദ് റഹ്മാന്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു, വിദ്യുഛക്തിയും ടാറിട്ട റോഡും അവസാനിക്കുന്നത് മുതലാണ് മുസ്ലിങ്ങള്‍ താമസിക്കുന്ന ഗ്രാമം തുടങ്ങുന്നതെന്ന്. എങ്ങിനെയാണ് സമത്വം ഉദ്‌ഘോഷിച്ച് തുടങ്ങിയ ഒരു മഹാപ്രസ്ഥാനം വിഭാഗീയതയുടെ ഊടുവഴികളിലേക്ക് അധികാരത്തിന്റെ സ്വച്ഛദ തേടിയിറങ്ങി തുടങ്ങിയത്. ചെലവഴിക്കപ്പെടുന്ന നൂറുരൂപയില്‍ പത്ത് രൂപയ്ക്ക് താഴെ മാത്രം പാര്‍ശ്വപല്‍ക്കരിക്കപ്പെട്ട ആദിവാസികള്‍ക്ക് എത്തിപ്പെടുന്നുള്ളൂ എന്ന ദുരവസ്ഥയില്‍ ചെങ്ങറ പോലുള്ള അവകാശ സമരങ്ങള്‍ തമസ്കരിക്കപ്പെടുന്നത് എങ്ങിനെയാണ്? മൈസൂര്‍ കല്യാണങ്ങള്‍ എന്ന പേരില്‍ നടക്കുന്ന സ്ത്രീചൂഷണങ്ങള്‍ക്കെതിരെ ഒരക്ഷരം ഉരിയാടാതെ, ഹജ്ജ് ഫണ്ടിന്റെ തിരിമറികള്‍ മുഖ്യ തെരഞ്ഞെടുപ്പ് അജണ്ടയാകുന്നത്. അശരണര്‍ക്കാശ്രയം ഇടത്പക്ഷമല്ലാതെ മറ്റാരാണുണ്ടാവാന്‍ പോകുന്നത്? മതമേലാധികാരികളെ പോലെ ജനസാമാന്യത്തെ മതത്തിന്റെ കറുപ്പില്‍ മയക്കി കിടത്തുന്നതെന്തിനാണ്?


വനരോദനം 3

ചില നേരത്ത്.. said...
രാജേഷ് വര്‍മ്മ മുന്നൊരിക്കല്‍ പറഞ്ഞത് പോലെ, ഒരാളിനെ പൊതുസമ്മതനാണെന്ന് കരുതണമെങ്കില്‍ അയാള്‍ ശവമായിരിക്കണം. ഹുസൈന്‍ രണ്ടത്താണിയെ മാരിചന്‍ പരിചയപ്പെടുത്തിയതില്‍ വിട്ട് പോയ ചിലതുണ്ട്. ഹുസൈന്‍ രണ്ടത്താണി എ പി വിഭാഗം സുന്നീ പ്രവര്‍ത്തകനാണെന്ന് എ പി അബൂബക്കര്‍ മുസ്ല്യാര്‍ തെര്യെപ്പെടുത്തിയിട്ടുണ്ട്. ‘പൊതുസമ്മതന്റെ’ ഹൈപ്പര്‍ ലിങ്കുകള്‍ തിരയുമ്പോള്‍ കെടി ജലീല്‍ എം എല്‍ എ യുടെ ലീഗ് കാലത്ത് നേതൃത്വം നല്‍കിയിരുന്ന ‘തൂലിക’ എന്ന പ്രസിദ്ധീകരണത്തില്‍ അടിമുടി കമ്യൂണിസ്റ്റ് വിരുദ്ധ ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു. പരിഷ്കരണ വാദിയെന്ന് അറിയപ്പെട്ടിരുന്ന ചേകന്നൂര്‍ മൌലവിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി, വധിക്കാനൊരു കൂട്ടരേയും മറവ് ചെയ്യാന്‍ വേറേയൊരുത്തരേയും മറവ് ചെയ്തിടത്ത് നിന്ന് ഇവരാരും അറിയാതെ മറ്റൊരിടത്തേക്ക് മാറ്റി തെളിവ് നശിപ്പിക്കാന്‍ മറ്റ് ചിലരേയും ഏര്‍പ്പാടാക്കിയതിന്റെ ലിങ്ക് തേടി സി ബി ഐ, കാന്തപുരത്തിനെ വരെ ചോദ്യം ചെയ്തിട്ടുണ്ട്. ബിജെപി ഭരണകാലത്ത് ഓ രാജഗോപാല്‍ അവര്‍കള്‍ എ പി ആസ്ഥാനം സന്ദര്‍ശിച്ച് പിറകെ, ‘ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും മുസ്ലിം പണ്ഡിതന്മാരുണ്ട്’ എന്ന് പ്രസ്താവിച്ചിരുന്നു. എം എന്‍ കാരശ്ശേരി മാഷ് ഇതേ പറ്റിയൊക്കെ ധാരാളം എഴുതിയിട്ടുമുണ്ട്. ആര്‍ത്തവകാലത്തെ അസ്കിത തീര്‍ക്കാന്‍ വേറെ കല്യാണം കഴിക്കാം എന്നും ഫത്‌വ എ പി മുസ്ല്യാര്‍ , മനോരമ ചാനലിന്ന്നല്‍കുകയും ചെയ്തിട്ടുണ്ട്. രണ്ടത്താണി ഈ എ പി വിഭാഗം പത്രമായ ‘ സിറാജില്‍’ നിരന്തരം ലേഖനമെഴുതുന്നയാളുമാണ്. (എ പി കുഞ്ഞാമു പൊതുസമ്മതനാവാഞ്ഞത്, തേജസില്‍ (എന്‍ ഡി എഫ് പത്രം) ലേഖനമെഴുതിയതിനാണ് (ജയരാജന്‍ എം എല്‍ എ, ലിങ്ക്)). അസ്സലാമു അലൈക്കും (ദൈവ രക്ഷ നിങ്ങള്‍ക്കുണ്ടാകട്ടെ എന്ന സിമ്പിള്‍ അറബി പ്രാര്‍ത്ഥന)പോലും വിവേചനപരമായി ഉപയോഗിക്കുന്ന ഒരു വിഭാഗത്തിന്റെ തെര്യെപ്പെടുത്തിയ അംഗത്തെ പൊതുസമ്മതനാണെന്ന് സമ്മതിക്കാന്‍ ഇടതര്‍ക്ക് കഴിയുമോ? എങ്കില്‍ അയാള്‍ ഇടതനല്ല, വലതനുമല്ല. പിറകോട്ട് ചലിക്കുന്ന ജനവിഭാഗത്തിന്റെ സമ്മതനാണ് രണ്ടത്താണി. ഈ ഹൈപ്പര്‍ ലിങ്കുകളുടെ വയ്യാവേലികള്‍!!


ഇബ്രൂ, നീയൊരു മുസ്ലീമായിപ്പോയി അല്ലെങ്കില്‍ ഞങ്ങള്‍ കാണിച്ചു തന്നേനെ. ഒന്നുകില്‍ കമന്‍റിക്കൊല്ലും അല്ലെങ്കില്‍ ലേബലിട്ട് കൊല്ലും.
ധൈര്യമുണ്ടെങ്കില്‍ ഈ കമന്‍റുകള്‍ രാജന്‍ എന്നോ ശശിയെന്നോ പേരിലൊന്നിട്ടു നോക്ക്. കാണിച്ചുതരാം.
എന്‍റെ കണ്ണടയും ഇങ്ങനെയാണ് എനിക്ക് താല്പര്യമുള്ളതു മാത്രേ കാണിക്കു. എന്‍റെ മുഴുവന്‍ പേര് സുലൈമാന്‍ പണിക്കര്‍

ജനശക്തി said...

ഹലോ മിസ്റ്റര്‍ "a" ... വനരോദനങ്ങളെ പൊക്കിയെടുത്തു പ്രദര്‍ശിപ്പിക്കുന്നത് ഇവിടെയും("ഇബ്രുവിനെ പോലുള്ളവരുടെ ചോദ്യങ്ങളെ പലയിടത്തും തന്ത്രപൂർവ്വം അവഗണിക്കുമ്പോൾ പരിഹസിക്കേണ്ടി വരും, അതിൽ വികലയുക്തി കാണുന്നുണ്ടെങ്കിൽ") കണ്ടു.
പിന്നെ അതേ മൂപ്പിലാന്‍ വേറൊരു മൂപ്പിലാത്തിയുടെ ഐഡിയില്‍ നിന്നെഴുതിയെന്ന് തോന്നിക്കുന്ന ഒരു രോദനം ഇവിടെയും കണ്ടു ("യുക്തിസഹമായ ചോദ്യങ്ങള്‍ ചോദിക്കുന്ന ഇബ്രുവിനെപ്പോലെയുള്ളവരെ പാടെ അവഗണിച്ച് അനുവര്‍ത്തിക്കുന്ന രാഷ്ട്രീയത്തെപ്പറ്റി")

ഒന്നൊന്നര വനരോദനമായതുകൊണ്ട് ചില പ്രത്യേക ആളുകള്‍ തന്നെ മറുപടി പറയണമല്ലോ. "ഇബ്രു" ഇസ്ലാമായതുകൊണ്ടു പ്രത്യേകിച്ചും. മഅദനി ഇസ്ലാമല്ലല്ലോ, അന്യഗ്രഹജീവിയല്ലേ.

a said...

സന്തോഷമായി ഗോപ്യേട്ടാ, സന്തോഷമായി..!!
വന്നൂലോ.. കണ്ടൂലോ. മഞ്ഞളിപ്പോഴും അഞ്ജനം പോലെത്തന്നെ വെളുത്തുതന്ന്യാ ഇരിക്കണേന്നറിഞ്ഞൂലോ. സന്തോഷമായി.

ജനശക്തി said...

>>> മദനി തീവ്രവാദം ഉപേക്ഷിക്കുന്നതും നല്ലവനാകുന്നതും നല്ലതുതന്നെ. അദ്ദേഹം സമൂഹത്തില്‍ പ്രവര്‍ത്തിക്കട്ടേ. ജനങ്ങലിലെ സംശയം മാറ്റട്ടേ. എന്നിട്ടു മതിയില്ലേ തെരഞ്ഞെടുപ്പുസഖ്യവും

>>> "മദനിയേപ്പോലെ പ്രസംഗിച്ചാല്‍ താങ്കളെയും ഭീകരവാദിയാക്കും . അതാണു പരിഷ്കൃത സമൂഹത്തിന്റെ സ്വഭാവം. അതിനെ കൊഞ്ഞനം കുത്തുന്നവര്‍ക്ക് ഇതൊന്നുമിഷ്ടപ്പെടില്ല. ബിന്‍ ലാദനേയും , സവാഹിരിയേയും , മോഡിയേയും , സിംഘാളിനേയും ഭീകരവാദികളാക്കുന്നതും അതേ പ്രസംഗങ്ങളും പ്രവര്‍ത്തികളുമാണ്"

കാളിദാസാ, എത്രകാലം മഅദനി സമൂഹത്തില്‍ പ്രവര്‍ത്തിക്കണം ജനങ്ങളിലെ "സംശയം" മാറ്റാന്‍ ? തെരഞ്ഞെടുപ്പു സഖ്യത്തിലേര്‍പ്പെടുന്ന എല്ലാരും ഇങ്ങനെ കാളിദാസന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുതന്നെയാണൊ കാളിദാസാ അതു ചെയ്യുന്നത് ? ഏയര്‍ പോര്‍ട്ടിന്റെ പുരപ്പുറത്തുകയറി ദേശീയപതാകയ്ക്കു മുകളില്‍ പാര്‍ട്ടിപതാക കെട്ടിയതും മാറാട് കൂട്ടക്കൊലയില്‍ കോടതി ശിക്ഷിച്ചതുമൊക്കെ ലീഗുകാര്. അവരെന്താ മാന്യന്മാരായി തെരഞ്ഞെടുപ്പിലും സഖ്യങ്ങളിലും ഭരണത്തിലും ഏര്‍പ്പെടുന്നത് ? അവര്‍ക്കു മേലുള്ള സംശയങ്ങള്‍ സംശയങ്ങളല്ലല്ലോ അല്ലേ കാളിദാസാ.

മോഡിയും സിംഗാളും ഭീകരവാദികളാണെന്ന്‍ സമ്മതിക്കുന്ന കാളിദാസന്‍ പറയ്, അവരൊക്കെ ജനങ്ങളുടെ ഏതു "സംശയങ്ങള്‍" മാറ്റിയിട്ടാണ് തെരഞ്ഞെടുപ്പു സഖ്യങ്ങളിലും ഭരണത്തിലുമേര്‍പ്പെടുന്നതെന്ന്. എല്ലാവര്‍ക്കും ഒരേ അളവുകോലുതന്നെ വയ്ക്ക് കാളിദാസാ.

കോഞ്ചിറവിള പപ്പയ്ന്‍ said...

a അണ്ണാ, ക്യാപ്പി പ്യേസ്റ്റ് ചെയ്ത് ഷീണിച്ചെങ്കി ഒരു ബോഞ്ചികളു പറയട്ടാ..ഒരു യേത്തയ്ക്കാപ്പോം കഴിക്കിന്ന്. യെന്നിട്ട് പറ എന്നതാ ഈ ലവന്മാരെ(സംശയ നിവൃത്തി വരുത്താത്ത ആ ലവന്മാരെത്തന്നെ) ചെറുക്കുന്നതിലുള്ള നിങ്ങടെയൊക്കെ ഭൂതകാലപ്രവരിത്തനം? പറയിന്‍ന്ന്. .ക്യേക്കാന്‍ കൊതിയാവണ്.. ഇടതന്മാരും ലത് കണ്ട് പടിക്കട്ട്..ന്യീണ്ട ഒരു കമന്റ് പോരട്ട്.. ചെയ്തതും ചെയ്യാന്‍ ഉത്തേശിച്ചതും ഒക്കെ പോരട്ട്...

ഇത്തരയും കാലം ലവന്മാരെ ചെറുക്കാന്‍ ഇടതണ്ണന്മാരു ചെയ്തതിനേക്കാ അണ്ണന്മാരു ചെയ്തിട്ടുണ്ടെല്‍ ദാ വരുന്നണ്ണാ ഞാനും കൂടെ..നമുക്കൊരുമിച്ച് പ്രവരിത്തിക്കാം..

അപ്പോ കമന്റ് പോരട്ട്..

Srivardhan said...

ഇതാ,ഇവിടെയും വരുണ ഗാന്ധി അണ്ണന്മാര്‍..ഇബ്രൂ നീയൊരു 'മുസ്ലിമാണ്' ഞാനൊരു ഹിന്ദുവാണു,അവനൊരു പാര്‍സി ആണ്,അവളൊരു കത്തോലിക്കയാണ് എന്നു തൊട്ട്...ആരൊക്കെ നായരാണ്, തീയരാണ് എന്നുവരെ വരവ് വെച്ചു തുടങ്ങി .വിട്ടോ വണ്ടി...അല്ലെങ്കില്‍ ഫെബ്രുവരി14 നു ഫ്രീയായി പലരെയും കെട്ടിച്ചു വിട്ട പോലെ ഫ്രീ ആയി കണ്ണട കിട്ടും..

Baiju Elikkattoor said...

ജനശക്തി,

"മോഡിയും സിംഗാളും ഭീകരവാദികളാണെന്ന്‍ സമ്മതിക്കുന്ന കാളിദാസന്‍ പറയ്, അവരൊക്കെ ജനങ്ങളുടെ ഏതു "സംശയങ്ങള്‍" മാറ്റിയിട്ടാണ് തെരഞ്ഞെടുപ്പു സഖ്യങ്ങളിലും ഭരണത്തിലുമേര്‍പ്പെടുന്നതെന്ന്. എല്ലാവര്‍ക്കും ഒരേ അളവുകോലുതന്നെ വയ്ക്ക് കാളിദാസാ."

ഹാ ഹാ അത് ശരി. അപ്പോള്‍ ജനശക്തിയുടെ ഇടതുപക്ഷ ചിന്താഗതിയൊക്കെ ഇങ്ങനെയാണല്ലേ? കൊള്ളാം ജനശക്തി!!! കാളിദാസ, മോഡിയും സിംഘലും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന അളവുകോലില്‍ തന്നെ ഇടതുപക്ഷത്തിനും മല്‍സരിക്കാം എന്ന് ജനശക്തി പറയുമ്പോള്‍ പിന്നെ പിണറായി വിജയന്‍ മദനിയുമായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയതില്‍ എന്താണ് തെറ്റ്....!!!! ഇടതുപക്ഷം എന്നതിന്‍റെ നിര്‍വചനം മാറിയതൊന്നും ഇന്നും ചില ശുദ്ധ മനസ്കര്‍ അറിയാതെ പോയത് ജനശക്തിയുടെ തെറ്റല്ലല്ലോ.....!!!!!!!! മാരീചാ, താങ്കളുടെ പോസ്റ്റ് അതിന്റെ ലോജിക്കല്‍ കണ്ക്ലൂഷനില്‍ എത്തി എന്ന് വിശ്വസിക്കാമോ?

കോഞ്ചിറവിള പപ്പയ്ന്‍ said...

ബൈജുവണ്ണാ, കൊള്ളാം കേട്ടാ..വ്യാഖ്യാനം. ആ അപ്പി ചോദിച്ചതെന്തര്, ബൈജുവണ്ണന്‍ വ്യാക്യാനിക്കണതെന്തര്? ഇങ്ങനെത്തന്നേ യെല്ലാ കാര്യങ്ങളും മനസ്സിലാക്കി വെച്ചിരിക്കണത്...

Baiju Elikkattoor said...

കോഞ്ചിറവിള,

അണ്ണന്‍ തന്നെ ഒന്ന് വ്യാഖ്യാനിച്ചു പറയിന്‍ എന്തിരെന്നു.....?

ചില നേരത്ത്.. said...

@ തെരഞ്ഞെടുപ്പ് 2009
നിയമവ്യവസ്ഥയില്‍ ഒരു ജെ.പിയുണ്ടോ(ജുഡീഷ്യല്‍ പ്രെസിഡെന്റ്) എന്ന് അറിയില്ല. കാരണം ഞാന്‍ നിയമം മുഖ്യ തൊഴിലായി സ്വീകരിച്ചയാളുമല്ല. മുന്നെ ഇത് പോലെയുണ്ടായിട്ടില്ലാത്തതിനാല്‍ ഇപ്പോളതുണ്ടാവില്ല എന്ന് നിരീക്ഷിക്കാനൊക്കില്ല. കാരണം മുന്നെ ഒന്നുണ്ടാവാത്തതും പുതിയതായി വിധി പ്രഖ്യാപിച്ചതുമായ കേസുകള്‍ ജുഡീഷ്യല്‍ പ്രെസിഡെന്റ് എന്ന ലോ സോഴ്സില്‍ മറ്റ് രണ്ട് സോഴ്സുകളോടൊപ്പം നില്‍ക്കുന്നതാണ് (മറ്റുള്ളവ, ആക്ട് ഓഫ് പാര്‍ലമെന്റ്, കസ്റ്റം). ഉദാഹരണമാനി മ‌അദനി കേസ് കൊടുക്കുകയും നഷ്ടപരിഹാരം(തുക നിശ്ചയിക്കാന്‍ വിവിധ തലത്തിലുള്ള കോടതികള്‍ക്ക് പരിമിതികളുണ്ട്) വിധിക്കുകയും ചെയ്താല്‍ അത് മ‌അദനി കേസ് എന്ന ജെ പി ആകും.
പക്ഷേ മ‌അദനി ജയില്‍ മോചിതനായി വന്നയുടനെ ഇത്തരത്തില്‍ വന്ന ചര്‍ച്ചകള്‍ക്ക് മറുപടിയായി, മാതൃഭൂമി പത്രത്തില്‍ മ‌അദനിക്ക് നഷ്ടപരിഹാരത്തിനായി കേസ് കൊടുക്കുവാനുള്ള നിയമപരമായ പരിമിതികളെ കുറിച്ച് പ്രമുഖ ക്രിമിനല്‍ അഭിഭാഷകനും ബി ജെ പി നേതാവുമായ ശ്രീ ശ്രീധരന്‍ പിള്ള എഴുതിയിരുന്നതായി ഓര്‍മ്മിക്കുന്നു. ഇതൊക്കെ അറിയാവുന്നത് കാരണമായിരിക്കും ‘മക്കളേ എനിക്ക് നിങ്ങള്‍ നലകുന്ന നഷ്ട പരിഹാരമാണ് വലുത് ’എന്ന് കരഞ്ഞത്.

kaalidaasan said...

ജനശക്തി,

മദനി ഒരു വിവാദപുരുഷനാണ്. മത തീവ്രവാദ നിലപാടുള്ള വ്യക്തിയാണ്. വര്‍ഗ്ഗീയ വിദ്വേഷം വമിക്കുന്ന പ്രസം ഗങ്ങള്‍ നടത്തി അതാളിക്കത്തിച്ച വ്യക്തിയാണ്. ഇപ്പോഴും അറസ്റ്റ് ചെയപ്പെടുന്ന പല ഭീകരവാദികളും മദനിയുമായിട്ടുള്ള ബന്ധം അധികാരികളോട് തുറന്നു പറയുന്നുമുണ്ട്. കോയമ്പത്തൂര്‍ സ്ഫോടന ക്കേസില്‍ ശിക്ഷിക്കപ്പെട്ട പലരും മദനിയുമായി ഉള്ള ബന്ധം വെളിപെടുത്തിയതിനാലാണദ്ദേഹം പ്രതിയാക്കപ്പെട്ടതും. ശിക്ഷിച്ചില്ല എന്നു കരുതി അവരുമായി മദനിക്കുണ്ടായിരുന്ന ബന്ധം ഇല്ലാതാവുന്നില്ല. സൂഫിയ മദനിയായിരുന്നു തമിഴ് നാടു ബസ് കത്തിക്കലിനു പിന്നിലെന്നും ഒരു ഭീകരവാദി മൊഴി നല്‍കിയിട്ടുണ്ട്. ഈ അരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു തെളിയിക്കപ്പെടുന്നതു വരെ മദനി സമൂഹത്തില്‍ പ്രവര്‍ ത്തിക്കേണ്ടി വന്നേക്കാം. കാളിദാസന്റെ സര്‍ട്ടിഫികറ്റ് കിട്ടേണ്ടതില്ല. പക്ഷെ കേരളിയ സമൂഹത്തിന്റെ സര്‍ ട്ടിഫികറ്റ് കിട്ടണം. ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ അതാവശ്യമാണ്.

ലീഗിന്റെ ഏതെങ്കിലും പ്രവര്‍ത്തകര്‍ ഏയര്‍പോര്‍ട്ടിന്റെ പുരപ്പുറത്തുകയറി ദേശീയപതാകയ്ക്കു മുകളില്‍ പാര്‍ട്ടിപതാക കെട്ടിയിട്ടുണ്ടെങ്കിലോ, മാറാട് കൂട്ടക്കൊലയില്‍ കോടതി ശിക്ഷിച്ചിട്ടുണ്ടെങ്കിലോ അവരോടുള്ള കാളിദാസന്റെ സമീപനവും ഇത് തന്നെ. അവരുമായി ഒരു സഖ്യത്തിലും ഏര്‍പ്പെടാനാവില്ല. കണ്ണൂരില്‍ അര്‍ എസ് എസ് കാരെ കൊലപ്പെടുത്തിയ പല കേസുകളിലും സി പി എം കാര്‍ ശിക്ഷിക്കപെട്ടിട്ടുണ്ട്. അതിനു സി പി എം നേതാവു പിണറായി വിജയന്‍ ഉത്തരവാദിയാണെന്നും സി പി എം പാര്‍ ട്ടിയെ ഭൃഷ്ടുകല്‍പിച്ച് മാറ്റിനിറുത്തേണ്ടതും ആണെന്ന് കാളിദാസനഭിപ്രായമില്ല.


മോഡിയും സിംഗാളും ഒരു സംശയവവും മാറ്റിയിട്ടില്ല. അതു കൊണ്ടാണ്, സി പി എം അവരുമായിട്ട് ഒരു തെരഞ്ഞെടുപ്പു സഖ്യങ്ങളിലും ഭരണത്തിലുമേര്‍പ്പെടാത്തത്. പിണറായി വിജയന്‍ അവരുമായി കൂടണമെന്നു പറഞ്ഞാല്‍ , ഇതു പോലെ ഞാന്‍ എതിര്‍ക്കും .

ബി ജെ പി കേരളത്തില്‍ സി പി എമ്മുമായി സഖ്യത്തില്‍ ഏര്‍പ്പെടാന്‍ വന്നാല്‍ സി പി എം അവരെ കൂടെ കൂട്ടുമോ? മദനിയെ അളന്ന കോലു വച്ച അവരെയും അളന്നു തിട്ടപ്പെടുത്തി കൂടെ കൂട്ടുമോ? അതല്ലേ ജനശക്തി, ഒരേ അളവുകോല്‍ എന്നു പറയുന്നത്

kaalidaasan said...

കാളിദാസ, മോഡിയും സിംഘലും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന അളവുകോലില്‍ തന്നെ ഇടതുപക്ഷത്തിനും മല്‍സരിക്കാം എന്ന് ജനശക്തി പറയുമ്പോള്‍ പിന്നെ പിണറായി വിജയന്‍ മദനിയുമായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയതില്‍ എന്താണ് തെറ്റ്....!!!!

ബൈജു,


ഒരു തെറ്റുമില്ല. പൂര്‍മായും ശരിയാണ്. മോദിക്കാവാമെങ്കില്‍ മദനിക്കും ആവാം. മോദിക്ക് സോഷ്യലിസ്റ്റുകാരുടെ കൂടെ കൂടാമെങ്കില്‍, മദനിക്ക് കമ്യൂണിസ്റ്റുകാരുടെ കൂടെയെങ്കിലും കൂടേണ്ടേ?


മോദിക്കിന്നേവരെ ഒരു സര്‍ട്ടിഫികറ്റ് കിട്ടിയിട്ടില്ല. മദനിക്ക് മാര്‍ക്സിസ്റ്റാചാര്യന്‍മാര്‍ ക്ളീന്‍ ചിറ്റ് കൊടുത്തുകഴിഞ്ഞു. 9 വര്‍ഷം ഗോതമ്പുണ്ട തിന്നതല്ലേ. ഇനി ജയരാജന്റെ അടുക്കളയില്‍ അല്‍പ്പം കോഴിക്കാലും കോളയും കൂടെ അല്‍പ്പം മദ്യവും ഒക്കെ ആവാം. പാവം ജീവിച്ചു പോട്ടെ.

ഇനി ഒന്നേ അറിയാനുള്ളു. മദനിയേപ്പോലെ മാമോദീസ മുക്കി മോദിയെ തൊഴുകയ്യുമായി ആദരിക്കുന്നതെന്നാണെന്നു മാത്രം.

മാരീചാ, താങ്കളുടെ പോസ്റ്റ് അതിന്റെ ലോജിക്കല്‍ കണ്ക്ലൂഷനില്‍എത്തി എന്ന് വിശ്വസിക്കാമോ?

എത്തിയല്ലോ. എപ്പഴേ എത്തി. ബ്ളോഗിന്റെ അവസാനം മാരിചന്‍ എഴുതി.

കൈയിലിരിക്കുന്ന കൊടി പതിയെ കാവിയായി മാറുന്നത് തിരിച്ചറിയുന്നില്ലേയെന്ന് സ്നേഹപൂര്‍വം ഈ തെരഞ്ഞെടുപ്പുകാലത്ത് നമുക്കു ചോദിക്കാം.

ജനശക്തിയുടെ കയ്യിലെ കൊടിയുടെ ചുവപ്പിന്റെ കൂടെ മദനിയുടെ പച്ച ചേര്‍ന്നപ്പോള്‍ കാവിയായത് ബൈജു കണ്ടില്ലേ? മോദിക്കവാമെങ്കില്‍ മദനിക്കാവാം എന്നതാണിതിലെ പരിണാമ ഗുപ്തി. എന്നു വച്ചാല്‍ മദനിയെ കൂട്ടാമെങ്കില്‍ മോദിയേയുയും കൂട്ടാം. മദനിയുടെ പച്ചയെ വെള്ള പൂശി അവസാനം മോദിയുടെ കാവിയെ വെള്ള പൂശുന്നിടം വരെ അതെത്തി.


ഷൊര്‍ണ്ണൂരില്‍ ചുവപ്പിന്റെ കൂടെ കവി കൂട്ടികഴിഞ്ഞു. 30 ല്‍ 14 എന്ന മ്രെയീയഭൂരിപക്ഷം ഒപ്പിച്ചത് കാവിയുടെ മൌനസമ്മതത്തോടെയാണല്ലോ അതാണിതിലെ ലോജിക്കല്‍ കണ്‍ ക്ളൂഷന്‍.

ഈ തെരഞ്ഞെടുപ്പിനും വളരേ മുമ്പേ പത്തു മിനിറ്റു പുറകോട്ടല്ലാത്തവര്‍ കയ്യിലെ ചുവപ്പു കൊടി കാവിനിറമാകുന്നില്ലേ എന്ന് ചോദിച്ചിരുന്നു. എന്നും പത്തു മിനിറ്റു പുറകോട്ടു നില്‍ക്കുന്നവര്‍ അത് ഇപ്പോള്‍ ചോദിക്കാന്‍ തുടങ്ങി എന്നു മാത്രം .

കാണി said...

ഈ പറയുന്ന കാളിദാസനും , കാണിയുടെ കണ്ണന്വേഷിക്കുന്ന ബൈജുവും, എന്തു ന്യായത്തിന്റെ അടിസ്ഥാനത്തിലാണ് ഒരാളെ ഭീകരവാദിയാക്കുക. ?
ആയിരങളെ കൊന്നൊടുക്കിയവന്‍ മന്ത്രിയും, പോലീസുമായി വിരാജിക്കുന്ന നാട്ടില്‍ പൂര്‍‌വകാലത്തെ തെറ്റുകള്‍ക്ക് (അതും ഒരിടത്തു പോലും വര്‍ഗീയ പ്രസംഗം നടത്തിയതായി പോലീസിന്‌ തെളിയിക്കാന്‍ പറ്റിയിട്ടില്ല. മ'അദനി ഒരു തീവ്ര മനസ്കനായിരുന്നു എന്നത് ശരി, എന്നാല്‍ അദ്ദേഹം ഒരു ലോകല്‍ ആര്‍ എസ്സ് എസ്സ് നേതാവിന്റെ അത്ര പോലും വര്‍ഗീയ വിഷം പ്രസംഗിച്ചിട്ടില്ല എന്നതാണ് സത്യം) പശ്ചാത്തപിച്ച് മടങിയവനെ കല്ലെറിയുന്നതിലെ സാംഗത്ത്യം ഒട്ടും മനസ്സിലാവവുന്നില്ല. ഇതു കണവ മല്‍സ്യത്തിന്റെ രീതിയാണ് . സ്വന്തത്തെ മറക്കാന്‍ പുക മറ ശൃഷ്ടിച്ച് രക്ഷപ്പെടുക.

ചില ആളുകള്‍ മ‌അദനിയെയും മോഡിയെയും ഒരേ നുകത്തില്‍ കെട്ടുന്നു. ഇവര്‍ക്കൊക്കെ കണ്ണു മാത്രമെ ഉള്ളൂ എന്നു തോന്നുന്നു. കാഴ്ചയും കേള്വിയും ഒന്നും ഉണ്ടാവില്ല. അല്ലെങ്കില്‍ ആനയെയും അംബാരിയേയും മനസ്സിലാക്കാനുള്ള പാകത ഇനിയും നേടിയീട്ടില്ല എന്നു മനസ്സിലാക്കാം

Inji Pennu said...

ഭഗവാനേ, ഈ സൂരജിനു ഇങ്ങിനെ സ്വന്തം കാലില്‍ വെടിവെച്ച് കളിക്കുന്ന ശീലമുണ്ടെന്ന് ഞാനിപ്പഴാണേ അറിഞ്ഞേ, എന്റെ ബ്ലോഗില്‍ വന്ന് ഇങ്ങിനെ പറഞ്ഞപ്പൊ ഞാന്‍ പോട്ടേന്ന് വെച്ചു, ഇവിടേം ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്.. അപ്പോള്‍ മ‌അദനി ചെകുത്താനാണെന്ന് സ്വയം അങ്ങ് സമ്മ്യിച്ച് തന്നതിനു റൊമ്പ താങ്ക്സ്. അല്ല ഞാനൊരു അതിഭയങ്കര അവസരവാദിയും അതിലും ഭയങ്കര ഭീകരയും അതിലും കൊടിയ സാമ്രാജത്വമൂരാച്ചിയും ആണെങ്കില്‍? അല്ല ആണെങ്കില്‍? സി‌പി‌എംനു മ‌അദനിയെപ്പോലെ ഇപ്പോഴും അന്വേഷണം നേരിടുന്ന ഒരാളുമായി സ്റ്റേജിലും അല്ലതേയും പൊളിറ്റിക്കല്‍ ഗിമിക്ക്സ് കളിക്കാമെന്ന് എന്തെങ്കിലും ന്യായം ഇതില്‍ സൂരജ് കണ്ട് പിടിച്ചോ? അതായത് ഒന്നും പറയാന്‍ കിട്ടുന്നില്ലെങ്കില്‍ ഇവളാരുവാ ഞങ്ങളെ ചോദ്യം ചെയ്യാന്‍ എന്ന്? അത്തേല്‍ തട്ടി സൂരജിന്റെ അതിഭയങ്കര ലോജിക്കുകള്‍ ടാന്‍‌ജെന്‍ഷ്യലായി തെറിക്കുന്നതു കാണുമ്പോ ഒന്നും പറയാനില്ല ഷേം ഷേം സൂരജേ ഓള്‍ ദ ഗേള്‍സ് നോ യുര്‍ നേം എന്ന് പറയാന്‍ മാത്രം തോന്നുന്നു. ഹൊ! ഇക്കണക്കിനു അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന അല്ലെങ്കില്‍ അമേരിക്കയില്‍ താമസിക്കുന്ന ആ സി‌പി‌എംകാരൊക്കെ എങ്ങിനെ ഇനി അമേരിക്കയെ കുറ്റം പറയും? ഹൊ! എന്റെ ദൈവമേ! അങ്ങിനെ ആരേയും കണ്ട് മുട്ടാന്‍ ബ്ലോഗില്‍ പോലും ഇടവരുത്തരുതേ...

suraj::സൂരജ് said...

അല്ല ഞാനൊരു അതിഭയങ്കര അവസരവാദിയും അതിലും ഭയങ്കര ഭീകരയും അതിലും കൊടിയ സാമ്രാജത്വമൂരാച്ചിയും ആണെങ്കില്‍? അല്ല ആണെങ്കില്‍?

“...മതപ്രീണനം മറയില്ലാതെ നടത്തുന്ന കോൺ‌ഗ്രസ്സ് യൂണിഫോം സിവിൽ കോഡ് ജന്മത്ത് കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കണ്ട. പുരോഗമനം വീമ്പടിക്കുന്ന മതപ്രീണനം ഒളിച്ചു നടത്തുന്ന കമ്മ്യൂണിസ്റ്റുകാരും ഇതിനെതിരാണ്. യൂണിഫോം സിവിൽ കോഡ് കൊണ്ട് വരാൻ വേണ്ടിയെങ്കിലും ആറ് മാസമെങ്കിൽ ആറ് മാസം ബിജെപി കേന്ദ്രത്തിൽ ഭരിക്കണമെന്ന് അറിയാതെ ആഗ്രഹിച്ചു പോവാറുണ്ടെന്ന് ഒരു കൂട്ടുകാരിയോട് പറഞ്ഞപ്പോൾ അവളെന്നെ കൊല്ലാൻ വന്നു. ഒരു നല്ല കാര്യത്തിനു വല്ലപ്പോഴും ചെകുത്താനെ കൂട്ട് പിടിക്കുന്നതിൽ തെറ്റില്ല എന്ന് എന്റെ പക്ഷം..”

മതപ്രീണനം ഒളിച്ചുനടത്തുന്നവരെന്ന് ഇഞ്ചിക്ക് പണ്ടേ ബോധ്യമുള്ള “കമ്മ്യൂണിസ്റ്റുകാരെ”ക്കുറിച്ചുള്ള ഇഞ്ചിയുടെ newfound concerns ഓര്‍ത്താല്‍ ലോജിക്ക് ടാഞ്ജന്‍ഷ്യലായും സര്‍ക്കുലറായുമൊക്കെ തെറിക്കുന്നതെങ്ങനെയെന്ന് പെട്ടെന്ന് മനസിലാവും ട്ടോ:))

കോഞ്ചിറവിള പപ്പയ്ന്‍ said...

മദനിയണ്ണന്റെ ഒരു കാര്യം. ഓണസ് ഓഫ് പ്രൂഫ് ലവന്റെ മണ്ടക്ക് തന്നെ കെടക്കട്ട്. ഒരാരോപണത്തിന്റെ പച്ച തീര്‍ന്നാ അടുത്തത് വരുമെടെയ്. ലവന്‍ ഒരു കാലത്തും നിരപരാധിയാവില്ലേടേ അപ്പി.

പോട്ടാ നിയമം വരാതെത്തന്നെ മനസ്സുകളെ പോട്ടഫിക്കേശന്‍ നടത്തണതീ പരിവാറണ്ണന്മാര്‍ വിജയിച്ചെന്ന് തോന്നെണേടേയ്. സംഘടനകളു വിട്ട് വ്യക്തികളുടെ പിറകെ പോണ അപ്പികളു തന്നെ പരിവാരത്തിന്റെ ആദ്യ ഇര..

മാരീചന്‍‍ said...

ചില നേരത്ത്,

അബ്ദുള്‍ ജബ്ബാറില്‍ നിന്ന് തുടങ്ങാം.ഹൈദരാബാദില്‍ അറസ്റ്റു ചെയ്യപ്പെട്ട അബ്ദുള്‍ ജബ്ബാര്‍ നല്‍കിയതായി പറയുന്ന മൊഴി പ്രകാരം, 1998 ല്‍ മദനി അറസ്റ്റു ചെയ്യപ്പെട്ട ശേഷം പിഡിപിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ഹൈദരാബാദിലേയ്ക്ക് കുടിയേറി ആളെ റിക്രൂട്ടു ചെയ്തുവെന്നാണ്. പൊലീസിന്റെ വെളിപ്പെടുത്തലുകളിലെ ശരിതെറ്റുകള്‍ അവിടെ നില്‍ക്കട്ടെ..

അബ്ദുല്‍ ജബ്ബാറിനെ ജിഹാദിന്‍ റിക്രൂട്ട്‍മെന്റിന് പറഞ്ഞുവിട്ടത് മദനിയാണെന്ന് അയാള്‍ എവിടെയെങ്ങാനും സമ്മതിച്ചിട്ടുണ്ടോ? മദനി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ വിളവെടുപ്പു നടത്തുന്ന കാലത്തെന്നൊക്കെ വ്യാഖ്യാനിച്ചു തളളുമ്പോള്‍ ബോധപൂര്‍വമോ അല്ലാതെയോ താങ്കള്‍ മറന്നു പോകുന്നത് ബാബറി മസ്ജിദ് തകര്‍ച്ചയെന്ന കൊടുംപാതകത്തിന്റെ സൃഷ്ടിയാണ് അബ്ദുള്‍ നാസര്‍ മദനിയെന്ന യാഥാര്‍ത്ഥ്യമാണ്. മുസ്ലിമിന്റെ മനസില്‍ മദനി വിതച്ച ആക്രോശങ്ങള്‍ ബിജെപിക്കെതിരെയാണ്. ബിജെപിയ്ക്കെതിരെ പ്രകോപനപരമായി പ്രസംഗിക്കുന്നത്, എന്നു മുതലാണ് ഹിന്ദുവിനെതിരെയുളള പ്രകോപനമായി പരാവര്‍ത്തനം ചെയ്യപ്പെട്ടത്?

മുഖ്യധാരയിലേയ്ക്ക് വരാന്‍ മാത്രം പക്വമായ പരിസരങ്ങള്‍ മദനി സൃഷ്ടിക്കട്ടെയെന്നൊരു സൗമനസ്യം കണ്ടു. ആരില്‍ നിന്നാണ് ഈ സര്‍ട്ടിഫിക്കറ്റ് മദനി വാങ്ങേണ്ടത്. അഥവാ മദനി പക്വമതിയായെന്ന സര്‍ട്ടിഫിക്കറ്റ് ആരാണ് നല്‍കേണ്ടത്? ആരുടെ മുന്നിലാണ് മദനി തന്റെ നിരപരാധിത്വം തെളിയിക്കേണ്ടത്?

സഖാവ് പിണറായിയുടെ കൂടെ സ്റ്റേജ് പങ്കുവെച്ചു കൊണ്ടോ സഖാവ് കാരാട്ടിന്റെ ആശീര്‍വാദങ്ങളുണ്ടായതു കൊണ്ടോ മദനി നടത്തിയ ഹേറ്റ് സ്പീച്ച് മാഞ്ഞു പോകുന്നില്ലെന്നും താങ്കള്‍ നിരീക്ഷിക്കുന്നുണ്ട്. ഹേറ്റ് സ്പീച്ചിന്റെ വടുക്കള്‍ മാഞ്ഞു പോകാന്‍ എന്തെന്തൊക്കെ മദനി ചെയ്യണമെന്നു കൂടി താങ്കള്‍ എണ്ണിപ്പെറുക്കി എഴുതണമായിരുന്നു.

കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ ബാബറി പളളി തകര്‍ത്തെറിഞ്ഞത് ഇന്ത്യയില്‍ ന്യൂനപക്ഷ വര്‍ഗീയതയെ സ്ഫോടനാത്മകമായ സ്ഥിതിവിശേഷത്തില്‍ എത്തിച്ചിട്ടുണ്ട്. പെരുകിയാര്‍ത്തലയ്ക്കുന്ന ഹൈന്ദവ വര്‍ഗീയ ഭീകരന്മാരുടെ ഘോരമായ ആസുരതയ്ക്കെതിരെ പലരൂപങ്ങളിലും ഇന്ത്യയില്‍ ചെറുത്തു നില്‍പ്പുണ്ടായിട്ടുണ്ട്. ആ ചെറുത്തു നില്‍പ്പുകളുടെ വന്യമായ രൂപമായിരുന്നു മദനി. മദനി ആക്രോശിച്ചത് സംഘപരിവാറുകാര്‍ക്കെതിരെയാണ്. ഖുര്‍ ആന്‍ വചനങ്ങളുദ്ധരിച്ച് മുസ്ലിങ്ങളെ സമരസജ്ജരാക്കാന്‍ ശ്രമിച്ചത് സംഘപരിവാര്‍ ഭീകരതയ്ക്കെതിരെയായിരുന്നു. ഒരു ഭീകരതയെ മറ്റൊരു ഭീകരത കൊണ്ട് അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് നമുക്കറിയാം. എന്നാല്‍ ഒരു ഭീകരത മറ്റൊരു ഭീകരതയ്ക്ക് വഴി തുറക്കും എന്ന സത്യം മറന്നു പോവുകയുമരുത്. മദനിയില്‍ നിന്ന് സംഘപരിവാറിനെതിരെയാണ് സമരകാഹളം മുഴങ്ങിയത്. മദനിയില്‍ നിന്ന് ഹിന്ദുക്കള്‍ക്കെതിരെയല്ല. അവസാന ശ്വാസം വരെ ചെറുത്തു നില്‍ക്കാനും തിരിച്ചടിക്കാനും മദനി ആഹ്വാനം ചെയ്തപ്പോള്‍ സംഘപരിവാറിന്റെ ഭീകരതയ്ക്കു മുന്നില്‍ അവസാന ശ്വാസം വരെ കീഴടങ്ങരുതെന്ന സന്ദേശമേ നല്‍കിയുളളൂ.

ഹിന്ദുക്കളെ ആക്രമിച്ചു കൊല്ലാന്‍ മദനി പ്രസംഗിച്ചിട്ടില്ല. ഹിന്ദുക്കള്‍ക്കെതിരെ ജിഹാദ് നടത്താന്‍ മദനി ആഹ്വാനം ചെയ്തിട്ടില്ല. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെയെന്ന ജമായത്തെ ഇസ്ലാമിയുടെ സൂക്തം മദനി പിന്‍പറ്റിയിട്ടില്ല. മറിച്ചു തെളിയിക്കാന്‍ ചില നേരത്തിന് കഴിയുമെങ്കില്‍ ആകാം.

നിരപരാധിയായി ഒമ്പതു വര്‍ഷം ജയിലില്‍ കിടന്നതിനെപ്പറ്റി മദനി കരയുന്നത് കേട്ട് ചില നേരത്തിന് പരിഹാസം. കോടതിയില്‍ പോയി നഷ്ടപരിഹാരം തേടിക്കൂടേ എന്ന് മുറിവില്‍ ഒരു കുത്തും. വലിച്ചു നീട്ടിയാല്‍ അപാരമായി അശ്ലീലമായിപ്പോയേക്കാവുന്ന ഈ ലോജിക്കിനോട് മറുവാക്കായി ഇത്രമാത്രം. മദനിയെന്തു ചെയ്യണമെന്ന് മദനി തീരുമാനിക്കും. ചില നേരത്തോ, ശ്രീധരന്‍ പിളളയോ അല്ല അതൊക്കെ തീരുമാനിക്കുന്നത്. താനനുഭവിച്ച നരകയാതന ഒരു രാഷ്ട്രീയ പ്രശ്നമാക്കി താന്‍ ജീവിക്കുന്ന സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാനുളള എല്ലാ അവകാശവും മദനിക്കുണ്ട്. ചില നേരത്തിന്റെയോ ശ്രീധരന്‍ പിളളയുടെയോ സര്‍ട്ടിഫിക്കറ്റ് നേടേണ്ട ഒരു ബാധ്യതയും അക്കാര്യത്തില്‍ മദനിക്കില്ല.

ചില നേരത്തിന്റെ മറ്റു ചില അഭിപ്രായങ്ങളും തമാശയ്ക്ക് വകയുളളതാണ്. കെ ടി ജലീല്‍ അടിമുടി കമ്മ്യൂണിസ്റ്റ് വിരുദ്ധ ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു പോലും. അതുകൊണ്ടെന്ത്? കമ്മ്യൂണിസ്റ്റ് വിരുദ്ധ ലേഖനങ്ങള്‍ ഇവിടെയാരെങ്കിലും വിലക്കിയിട്ടുണ്ടോ? അതോ കമ്മ്യൂണിസ്റ്റ് വിരുദ്ധ ലേഖനങ്ങള്‍ എഴുതുന്നവനെ ഇടതുമുന്നണിയിലോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലോ അവന്റെ ജീവിതകാലത്തൊരിക്കലും പ്രവേശിപ്പിക്കില്ലെന്ന കട്ടായം ആരെങ്കിലും പുലര്‍ത്തിയിരുന്നോ?

കെ ടി ജലീലിന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ലേഖനങ്ങള്‍ പരതുന്ന ചില നേരത്ത്, വിമോചന സമരകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ആര്‍എസ്‍പിക്കാര്‍ എഴുതിക്കൂട്ടിയ ലേഖനങ്ങളും വിളിച്ച മുദ്രാവാക്യങ്ങളും കൂടി തെരഞ്ഞു പോകുമോ? അടിയന്തരാവസ്ഥക്കാലത്ത് സിപിഐക്കാര്‍ സിപിഎമ്മുകാര്‍ക്കെതിരെ എഴുതിയ ലേഖനങ്ങളും അവയുടെ മറുപടിയും അന്വേഷിച്ചു പോവുമോ? ഇങ്ങനെയൊക്കെ എഴുതിക്കൂട്ടിയിട്ടും ഇവരെന്തേ ഒരു മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു, നാണമില്ലേ ഇവര്‍ക്ക് എന്നന്തിച്ചു നില്‍ക്കുമോ? അങ്ങനെ ചെയ്യുകയാണെങ്കില്‍, രാഷ്ട്രീയപ്രവര്‍ത്തനമെന്നത് അങ്ങാടി മരുന്നോ കാട്ടു മരുന്നോയെന്ന് ചില നേരത്തിനിനിയും പിടികിട്ടിയിട്ടില്ലെന്ന് പറയേണ്ടി വരും.

ശവങ്ങള്‍ എങ്ങനെയാണ് പൊതുസമ്മതരാവുക എന്ന് മനസിലാകുന്നില്ല. മറവു ചെയ്യപ്പെടാതെ കിടന്നഴുകിയാല്‍ എത്രയും വേഗം കുഴിച്ചിടണമെന്ന കാര്യത്തിലുളള പൊതുസമ്മതിയാണെങ്കില്‍ എതിര്‍പ്പില്ല. ഒരാള്‍ ശവമായി, തൊട്ടടുത്ത നിമിഷം മുതല്‍ ജീവിതകാലത്ത് അയാള്‍ പറഞ്ഞ എല്ലാ കാര്യങ്ങള്‍ക്കും പൊതുസമ്മതി ലഭിക്കുന്നത് ഏത് രാജ്യത്താണെന്ന് അറിവുളളവര്‍ പറയുക.

ശവസമ്മതിയുടെ നിഴല്‍ വീണ കമന്റു വായിച്ചാല്‍ തോന്നുക, കാന്തപുരം അബൂബേക്കര്‍ മുസലിയാരാണ് പൊന്നാനിയിലെ ഇടതു സ്വതന്ത്രനെന്ന്. രണ്ടത്താണി എപി വിഭാഗം സുന്നീ പ്രവര്‍ത്തകനാണെന്ന് എ പി അബൂബക്കര്‍ മുസ്ലിയാര്‍ തെര്യപ്പെടുത്തി പോലും. അതുകൊണ്ട്? (രണ്ടത്താണിക്ക് കാന്തപുരത്തിന്റെ പിന്തുണയില്ലെന്ന് ആവര്‍ത്തിച്ചെഴുതിയിട്ടുണ്ട്, മാധ്യമങ്ങള്‍. ഹൈപ്പര്‍ലിങ്കുകള്‍ സ്വയം അന്വേഷിച്ചു പിടിക്കുക).

ചേകന്നൂര്‍ മൗലവിയെ കൊന്നതും ശവം മറവു ചെയ്തതും കൊന്നവരെ വിദേശത്തേയ്ക്ക് കടത്തിയതും ഡോ. ഹുസൈന്‍ രണ്ടത്താണിയായിരുന്നോ? സ്തോഭജനകമാണല്ലോ വെളിപ്പെടുത്തലുകള്‍...

കമന്റുകള്‍ വായിച്ചിട്ടും മനസിലാകാത്ത ഒരു കാര്യമുണ്ട്.. എന്താണ് ചില നേരത്തിന്റെ യഥാര്‍ത്ഥ പ്രശ്നം? കാരശേരിയുടെ ലേഖനങ്ങള്‍ വായിച്ചു വേണം സിപിഎം നയങ്ങള്‍ തീരുമാനിക്കേണ്ടത് എന്നാണോ? കാന്തപുരത്തിന്റെ ഫത്‍വകള്‍ക്ക് സമാധാനം പറയേണ്ടത് സിപിഎം ആണെന്നാണോ? എ പി വിഭാഗം പത്രത്തില്‍ ലേഖനമെഴുതുന്നയാള്‍ക്ക് സിപിഎം വിലക്കേര്‍പ്പെടുത്തണമെന്നാണോ?

ഇനി കുഞ്ഞാമുവിന്റെ കാര്യത്തിലാണെങ്കില്‍, എന്തുകൊണ്ട് എന്‍ഡിഎഫ് എന്ന എന്‍ഡിഎഫിനെ പ്രകീര്‍ത്തിക്കുന്ന ലേഖനം എഴുതിയതിനാണ്, അദ്ദേഹത്തെ പിന്‍താങ്ങാന്‍ ബുദ്ധിമുട്ടാണെന്ന് സിപിഎം പറഞ്ഞത്. ആര്‍ജവമുണ്ടെങ്കില്‍ ചില നേരത്ത് ചെയ്യേണ്ടത്, സമൂഹത്തെ പിന്നോട്ടു വലിക്കുന്ന രണ്ടത്താണി ലേഖനങ്ങള്‍ പരസ്യപ്പെടുത്തി അതേക്കുറിച്ചുളള ചര്‍ച്ച നയിക്കുകയാണ്.

അല്ലാതെ, അവിടെയെഴുതി, ഇവിടെയെഴുതി, കാന്തപുരം പറഞ്ഞു, കാരശേരി മാഷ് എഴുതി എന്നൊക്കെയുളള തരികിട കളിയില്‍ വലിയ കാര്യമൊന്നുമില്ല.

കോഞ്ചിറവിള പപ്പയ്ന്‍ said...

കാട്ടിലെ നെലവിളിക്കൊരു ശമനം കിട്ടട്ട്. കമന്റുകളു കൊള്ളാം മാരീച..

shahir chennamangallur said...

മാരീചന്‍ പറഞതെല്ലാം അംഗീകരിക്കുന്നു. പക്ഷെ അതിനിടക്ക് അറിയാതെയെങ്കിലും വന്നു കൂടിയ ഒരു തെറ്റ് തിരുത്താതെ വയ്യ.
" ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെയെന്ന ജമായത്തെ ഇസ്ലാമിയുടെ സൂക്തം മദനി പിന്‍പറ്റിയിട്ടില്ല. "
മേല്‍ പറഞ മുദ്രാവാക്ക്യം ജമാ‌അത്തെ ഇസ്ലാമി ഒരിക്കലും മുഴക്കിയിട്ടില്ല. ഒരിടത്തും അങനെ ഒരു ചുമരെഴുത്ത് ജമാ‌അത്തെ ഇസ്ലാമിയുടെതായി വന്നിട്ടില്ല. അവരുടെ പ്രസിദ്ദീകരണാലയമായ IPH ഇറക്കിയ 500 ഇന് മുകളില്‍ പുസ്തകങളില്‍ ഒന്നില്‍ പോലും അങനെ ഒന്ന് കണ്ടെത്താനാവില്ല.
പിന്നെ ആരാണ് അത് പറഞത് എന്നായിരിക്കും. ആത് എന്റെ ടോപിക്ക് അല്ല.
കാരശേരി മാഷും, ഹമീദ് ചേന്ദമംഗല്ലൂരും ഒക്കെ കെട്ടിയേല്പിച്ച ഒരു ശുദ്ധ കളവാണ് അത്.
താങ്കള്‍ വിമര്‍ശിക്കുന്ന മുകളില്‍ പറഞ 'പെയ്ഡ് ബുദ്ധി ജീവികളുടെ' പേനയുന്തിന്ന് മാരീചന്‍ തന്നെ മേലൊപ്പ് ചാര്‍ത്തുകയാണോ ?

kaalidaasan said...

കാണി,

പോലീസിനു തെളിയിക്കാന്‍ കഴിഞ്ഞില്ല എന്നു പറയാതെ, വര്‍ഗ്ഗീയ വിദ്വേഷം വമിക്കുന്ന പ്രസംഗങ്ങള്‍ മദനി നടത്തിയിട്ടില്ല എന്നു പറയാനുള്ള ആര്‍ജ്ജവം കാണിക്കൂ.

മദനി പശ്ചത്തപിച്ചു മടങ്ങി എന്നാണല്ലോ കാണി എഴുതിയത്. എന്തിനായിരുനു അദ്ദേഹം പശ്ചാത്തപിച്ചത്? സാധാരണ ആളുകള്‍ പശ്ചാത്തപിക്കുന്നത് തെറ്റു ചെയ്തിട്ടാണ്. മദനി ഒരു തെറ്റും ചെയ്യതെ പശ്ചാത്തപിച്ചു എന്നൊക്കെ പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പികല്ലേ കാണി.


ഇവിടെ എഴുതുന്ന മിക്കവരും പറഞ്ഞത്, വര്‍ഷങ്ങള്‍ക്കു മുമ്പ് മദനി ഇതൊക്കെ ചെയ്തിരുന്നു എന്നാണ്. ഇപ്പോള്‍ അതു ചെയ്യുന്നില്ല. മോദി നടത്തിയ വിഷലിപ്തമായ പ്രസം​ഗങ്ങളും മദനി നടത്തിഅയ് വിഷലിപ്തമായ പ്രസംഗങ്ങളും ഒന്നു തന്നെയാണ്. മോദി അധികരത്തിലിരുന്നു ആ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ അനുയയികളെ പ്രേരിപ്പിക്കുകയും അവരെ അതിനു സഹായിക്കുകയും ചെയ്തു. മദനിക്ക് അധികാരമില്ലാതിരുന്നതിനാല്‍ അനുയയികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇതേ ഉള്ളു ഇതു തമ്മിലുള്ള വ്യത്യാസം. ഗോള്‍വാര്‍ക്കര്‍ക്ക് മുസ്ലിങ്ങളെക്കുറിച്ചുണ്ടായിരുന്ന അഭിപ്രായം വര്‍ഷങ്ങളോളം വച്ചു പുലര്‍ത്തിയിരുന്ന നേതാവാണു മോദി. അധികാരം കിട്ടുന്നത് വരെ അത് നടപ്പിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അതു തന്നെയാണു ഒറീസയിലും കര്‍ണാടകയിലും സം ഭവിച്ചതും .

കോഞ്ചിറവിള പപ്പയ്ന്‍ said...

മാരീചാ, സിമി അണ്ണന്മാരു അങ്ങനെ പറഞ്ഞിട്ടുണ്ടണ്ണാ.. ജമാ അത്തൈ എന്നടിച്ച്ത് ഓര്‍മ്മപ്പെശകുകളായിരിക്കും. വയസാവണാ അണ്ണാ.?.തിരുത്തിയിടിന്‍..

മാരീചന്‍‍ said...

ഷെമി .........പപ്പ്സേ........ഷെമി... ജമായത്തെ ഇസ്ലാമി അങ്ങനെ പറഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല.. എന്നാല്‍ സിമിയുടെ പേരില്‍ അങ്ങനെയൊരു കാമ്പയിന്‍ നടന്നിട്ടുണ്ട്..

കിരണ്‍ തോമസ് തോമ്പില്‍ said...

ഇന്ത്യയില്‍ ഇസ്ലാമിക ഭരണം വരണം എന്ന് പറഞ്ഞ്‌ നടക്കുന്ന ജയമായത്ത്‌ ഇസ്ലാമിക്ക്‌ ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രവാക്യം കുറച്ചലാണ്‌

കാലം said...

‘ജമാ അത്തെ ഇസ് ലാമി‘ എന്ന് ശരിക്ക് എഴുതാന്‍ പോലും അറിയാത്തെ കിരണ്‍ മാഷെ ഏത് പൊത്തകത്തിലാ അവര്‍ ഇന്ത്യയില്‍ ഇസ് ലാമിക ഭരണമാ വേണ്ടത് എന്ന് എയുതി വച്ചിരിക്കുന്നത്

ഇന്ത്യയില്‍ ഇസ് ലാമിക ഭരണം വേണോയ് എന്ന് പറഞ്ഞ് എത്രകലാപങ്ങളാ ജമാ അത്തെ ഇസ് ലാമി നടത്തിയത് ? എത്ര പേരെ അറസ്റ്റ് ചെയ്ത്.

അങ്ങ് എന്ത് ഭരണമാണാവോ ഇന്ത്യയില്‍ ബരണം ന്ന് ആഗ്രഹിക്കുന്നത് എന്ന് കൂടി അറിഞ്ഞാല്‍ കൊള്ളാം. ഇപ്പറയുന്ന വിവരക്കേടുകള്‍ വിളിച്ച് കൂവുന്നതിനാ വര്‍ഗ്ഗീയത എന്ന് പറയുന്നത്.

കിരണ്‍ തോമസ് തോമ്പില്‍ said...

തര്‍ക്കത്തിനില്ല താല്‍പ്പര്യമില്ലാത്തതുകൊണ്ടല്ല വിഷയം ഇതല്ല എന്നതുകൊണ്ടാണ്‌.ബാക്കി ഏതായലും ഇത്‌ വായിക്കുക
വായനക്കാര്‍ക്ക്‌ വിടുന്നു

കാലം said...

വിഷയം ഇതല്ലാ എന്ന് ‘ഇപ്പോള്‍‘ തോന്നിയത് നന്നായി.

ഏതായാലും ലിങ്കിനു നന്ദി.

shahir chennamangallur said...

ദൈവരാജ്യം വരണം എന്ന് ഞായരാഴ്ചകളില്‍ പള്ളികളില്‍ കേള്‍കുമ്പോള്‍, കിരണ്‍ ചെവി പൊത്തിക്കളയുമോ ?
രാമരാജ്യം വരണം എന്ന് ആഗ്രഹിച്ചാല്‍ കിരണ്‍ സാര്‍ ആ പറഞവന് നേരെ കൊഞനം കുത്തും അല്ലെ ?
കമ്മ്യൂണിസ്റ്റ് രാജ്യം വരണം എന്നു പറഞാല്‍ ഇയാള്‍ കമ്മ്യൂണിസ്റ്റ് കാരനെ ചൈനയിലേക്ക് നാടു കടത്തുമൊ ?
സോഷ്യലിസ്റ്റ് രാജ്യം വരണം എന്നു പറയുന്ന വീരനും കൂട്ടരും ജയിലില്‍ പോകട്ടെ അല്ലെ..
കിരണ്‍ തോമസ് തോംബില്‍ സാര്‍, എല്ലാവര്‍ക്കും അവരവരുടെ ആശയങള്‍ ശരി ആണെന്ന് വിശ്വസിക്കുകയും, അത് എല്ലാവരിലും എത്തണം എന്നു തന്നെയാണ് ആഗ്രഹിക്കുന്നത്. കിരണ്‍ ബ്ലോഗ് എഴുതുന്നതും അതിനു വേണ്ടി തന്നെ ആണല്ലോ..
എന്നാല്‍, തന്റെ ആശയങള്‍ നടപ്പിലാക്കാന്‍ മറ്റൊരാളുടെ നാശം അനിവാര്യമാണെന്ന് മനസ്സിലാക്കുന്നിടത്താണ് പ്രശ്നത്തിന്റെ മര്‍മ്മം. ഏതായാലും ജമാ‌അത്തെ ഇസ്ലാമി അങനെ ഒരാളുടെ നാശത്തിലൂടെ ആശയ പ്രചരണം നടത്തുന്ന കൂട്ടത്തിലല്ല എന്നാണ് ഈയുള്ളവന്റെ അനുഭവം.
ഇതു വരെ ഒരു ക്രിമിനല്‍ കേസ് പോലും ആ വിശയത്തില്‍ അവര്‍ക്കെതിരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. പീനെന്തിനാ സാര്‍ അവര്‍ക്കെതിരെ കുന്തമെടുത്തു പായുന്നത് ?
ഇസ്ലാമിക വ്യ്വസ്ഥക്ക് വേണ്ടീ ആഗ്രഹിക്കാന്‍ ഒരു വിശ്വാസിക്ക് അവകാശമില്ല എന്നു കിരണിന് പറയാനൊക്കുമൊ ?... അങെനെയെങ്കില്‍ ജനാതിപത്ത്യ വ്യവസ്ഥ എന്താണെന്ന് കൂടി താങ്കള്‍ ഒരു ക്ലാസ്സ് ഏടുക്കേണ്ടി വരും.

പരാജിതന്‍ said...

മാരീചാ,
ഇബ്രുവിന്റെ കമന്റുകൾ‌ക്കുള്ള മറുപടി ഉചിതമായി.

26, 27 തീയതികളിൽ ഇദ്ദേഹമിട്ട കമന്റുകളെ, നിലനില്പിനോ മറ്റോയുള്ള തൊണ്ട കീറി നിലവിളികളെ (!!!) അവഗണിക്കുന്നതിലുള്ള അമർ‌ഷം കൊണ്ടു കൂടിയാണ് 26-ആം തീയതി തങ്ങൾ ഐസക് തോമസിന്റെ ലേഖനത്തിനു മുന്നിൽ കിടന്ന് കൂവിത്തിമർ‌ത്തതെന്ന ലൈനിൽ ഉളുപ്പില്ലാതെ വാദിച്ച രാജിനുൻ ഇഞ്ചിപ്പെണ്ണിനുമുള്ള മറുപടി കൂടിയായി ഇത്. അതായത് 26-ആം തീയതി ഇബ്രുവിന്റെ കമന്റ് വരുന്നു. അതിനു മറുപടി അന്നു വരുന്നില്ല. അന്നു തന്നെ രാജും ഇഞ്ചിയും ഐസക് തോമസിന്റെ ലേഖനത്തിന്റെ മുന്നിൽ നിന്ന് മാറിയും തിരിഞ്ഞും കോക്രി കാട്ടിക്കളിക്കുന്നു. ‘ഇതെന്താ‍ടേ മാന്യമായെഴുതിയിരിക്കുന്നതിനെ മാന്യമായി വിമർ‌ശിച്ചുകൂടേ?’യെന്നു ചോദിച്ചപ്പോൾ ‘ഇബ്രൂന്റെ കാര്യത്തിൽ തീർ‌പ്പാക്കിയില്ലേൽ പരിഹസിക്കു’മെന്നൊരു കാച്ച്. ഇനിയിപ്പോ മറുപടി രണ്ടു ദിവസം ലേറ്റായാലും പരിഹസിക്കുമെന്നു പറയുമായിരിക്കും. പിടിച്ചു നില്ക്കണ്ടേ?

എന്തായാലും മാരീചാ, നിങ്ങളുടെ മറുപടിക്കുള്ള ഇബ്രുവിന്റെ വക മറുപടി രണ്ടു ദിവസം വൈകിയാലും അഥവാ വന്നില്ലെങ്കിൽ തന്നെയും ഒന്നും വിചാരിക്കരുത് കേട്ടോ. “എല്ലാവര്‍ക്കും അടുത്ത സെക്കന്റില്‍ തന്നെ എല്ലാത്തിനും മറുപടി കിട്ടണമെന്ന്“ വിചാരിക്കുന്നത് ശരിയല്ലെന്ന് ഇഞ്ചിപ്പെണ്ണു പോലും പറഞ്ഞിട്ടുണ്ട്. പക്ഷേ, ഇബ്രൂന്റെ കാര്യത്തിൽ നിങ്ങൾ അപ്പോത്തന്നെ മറുപടിയിട്ടില്ലേൽ വിവരമറിയും, അതു വേറെ കാര്യം!

ആലുവിളയില്‍ അമ്പാടി said...

ഇസ്ലാമിക വ്യ്വസ്ഥക്ക് വേണ്ടീ ആഗ്രഹിക്കാന്‍ ഒരു വിശ്വാസിക്ക് ജനാതിപത്ത്യ വ്യവസ്ഥയില്‍ കഴിയില്ല. ജനാതിപത്ത്യ വ്യവസ്ഥയില്‍ വിശ്വസിക്കാത്തവരാണ് ഇസ്ലാമിക വ്യ്വസ്ഥക്ക് വേണ്ടീ ആഗ്രഹിക്കുന്ന വിശ്വാസികള്‍. ജനാധിപത്യം ഇസ്ലാമികവ്യവസ്ഥയ്ക്ക് വിരുദ്ധമെന്ന് മൌതൂതി പറഞ്ഞിട്ടുണ്ട്.

shahir chennamangallur said...

മൗദൂദി മത്രമല്ല, ജനാതിപത്യത്തെ താത്വികമായി വിലയിരുത്തിയ പലരും അതിനെ വിമര്‍ശിച്ചിട്ടുണ്ട്. ഗാന്ധിജി, ജനാതിപത്ത്യത്തെ 'വേശ്യയോട് ആണ് ഉപമിച്ചത്' .കൂടെ കിടക്കുന്നവന്റെ കുഞിനെ പ്രസവിക്കാനെ ജനാതിപത്യത്തിന് കഴിയൂ എന്നതിനാലാണത്. ഇതു ചന്ദ്രനാണെന്ന് ഭൂമിയില്‍ നിന്ന് ഭൂരിപക്ഷം പേരും പറഞാല്‍ അങീകരിക്കാന്‍ മാത്രമുള്ള വിശാലതയേ ജനാധിപത്യത്തിന്നുള്ളൂ.. അതു കൊണ്ടാണ് വിവരമുള്ള പലരും ജനാധിപത്ത്യത്തെ താത്വികാര്‍ത്തത്തില്‍ വിലയിരുത്തുംമ്പോള്‍ വിമര്‍ശിക്കുന്നത്. പിന്നെ എന്തിനാ സാര്‍ മൗദൂദിയെ മാത്രം കുറ്റപ്പെടുത്തുന്നത്. ഇനി മൗദൂദി തെറ്റായി വല്ലതും പറഞാലും അത് അന്തമായി പിന്തുടരാന്‍ ജമാ‌അത്ത് എങനെ ബാധ്യസ്ഥമാകും ?...
മൗദൂദി തന്നെയും ജനാധിപത്യ വ്യവസ്ഥയില്‍ സ്വന്തം പാര്‍ട്ടിയെ മല്‍സരിപ്പിച്ചിട്ടുണ്ട്. താന്‍ എഴുതിയ കാര്യം തനിക്ക് തന്നെ മനസ്സിലായില്ലെന്നുണ്ടോ ?

കാലം said...

ആലുവിളയില്‍ അമ്പാടി

മുകളില്‍ കിരന്‍ കൊടുത്ത ലിങ്ക് ഒന്ന് കൂടി വായിച്ച് മനസ്സിലാക്കൂ സുഹൃത്തെ.

ആലുവിളയില്‍ അരവിന്ദാക്ഷന്‍ മകന്‍ അമ്പാടി said...

ജമായാത്ത് ഇസ്ലാമി മത മൌലികവാദി സംഘടനയാണ്. പി.ഡി.പി. ഒരു മതേതര ജനാധിപത്യ പാര്‍ട്ടിയാണ്. എല്ല്ലാ മതങ്ങളിലേയും പീഡിതര്‍ക്ക് വേണ്ടിയാണ് പി.ഡി.പി.പ്രവര്‍ത്തിക്കുന്നത്. ജമായാത്ത് വര്‍ഗ്ഗീയവാദികള്‍ക്ക് ഇവിടെ എന്ത് കാര്യം?

തെരഞ്ഞെടുപ്പ് 2009 said...

അനുഭവങ്ങൾ കൊണ്ടും അല്ലെങ്കിൽ താൻ ഉദ്ദേശിച്ച രീതിയിൽ അല്ല പോകുന്നത് എന്ന കാരണം കൊണ്ടും വിശ്വാസ പ്രമാണങ്ങൾ മാറുന്നത് മനസ്സിലാക്കാം. എന്നാൽ കേവലം സുഹൃത്ത് ബന്ധങ്ങളുടെ ആഭിചാരമോ മസ്തിഷ്കപ്രഹ്ലാനനമോ കൊണ്ട് പ്രത്യയ ശാസ്ത്രങ്ങൾ തെറ്റാണെന്ന നിഗമനത്തിൽ എത്തിച്ചേരുന്നത് ഒരു വ്യക്തിയുടെ ജീവീതത്തിലെ ഏറ്റവും വലിയ പതനമാണ്.അങ്ങനെ സംഭവിച്ചവർക്ക് എപ്പോഴും മുയലിനു മൂന്നു കൊമ്പുള്ളതായി തോന്നും. മോഴകളായി മാറിയ ഇവർ മൂന്നാറിൽ കടലു വേണമെന്ന് പറഞ്ഞ് രോദനം മുഴക്കും. ഇവർ കഴുതക്കാമം കരഞ്ഞു തീർക്കുന്നവർ.അവർക്ക് മറുപടി പറയാൻ നിൽക്കുന്നവർ ചെയ്യുന്നത് വ്യർത്ഥ വ്യ്യായാമം മാത്രം.കാലം അവർക്ക് കൊടുക്കുന്ന സ്ഥാനം ചരീത്രത്തിന്റെ ചവറ്റു കൊട്ടയിലായിരിക്കും.

ഹു :: Hu said...

മസ്തിഷ്കപ്രഹ്ലാനനം, ആഭിചാരം,

ഹ ഹ ഹ ബൂലോക ബുദ്ധി ജീവികള്‍ ഉണര്‍ന്നല്ലോ. അല്ല മാഷെ അപ്പറഞ്ഞതൊന്ന് മലയാളത്തില്‍ പറയാമോ?

മാരീചന്‍‍ said...

പരാജിതന്‍,
ഈ പോസ്റ്റില്‍ ഉന്നയിച്ച പല വിഷയങ്ങളും കണ്ടില്ലെന്ന് നടിച്ച് തങ്ങള്‍ക്കാഗ്രഹമുളളടത്തേയ്ക്കാണല്ലോ പലരും ചര്‍ച്ച കൊണ്ടു പോകുന്നത്. 2001ലെ തിരഞ്ഞെടുപ്പു കാലത്തെ പ്രചരണ കോലാഹലങ്ങളിലൂന്നിയാണ് ഈ പോസ്റ്റിലെ വാദങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

പിഡിപിയും ഐഎന്‍എല്ലും അന്ന് യുഡിഎഫിനെയും എല്‍ഡിഎഫിനെയും യഥാക്രമം പിന്തുണയ്ക്കുന്നു. അതില്‍ ഐഎന്‍എല്ലിന്റെ ഇടതു പിന്തുണ മാത്രം വര്‍ഗീയതയുടെ പരിപ്രേക്ഷ്യത്തില്‍ ചര്‍ച്ച ചെയ്യുന്നു. പ്രതികരണ കോലാഹലങ്ങള്‍ തകര്‍ക്കുന്നു. മുഖപ്രസംഗങ്ങള്‍ കൊഴുക്കുന്നു. ന്യൂനപക്ഷവര്‍ഗീയത വളര്‍ന്നാലുണ്ടാകുന്ന ആപത്തിനെക്കുറിച്ചുളള ആശങ്കകള്‍ പെരുകി നിറയുന്നു.

മറുവശത്ത് പിഡിപി യുഡിഎഫ് ബന്ധത്തില്‍ തികഞ്ഞ നിശബ്ദത. ഇന്നും അരങ്ങേറുന്നത് സമാനമായ കൂത്താണെന്ന് ചരിത്രബോധമുളളവര്‍ക്ക് മനസിലാകും. ഈ ഇടത്താപ്പിലൂന്നിയാണ് പീഡിപ്പിക്കപ്പെടുന്ന സിപിഎം എന്ന ലേഖനത്തിലെ ചിന്തകള്‍ വികസിക്കുന്നത്. അത് കണ്ടില്ലെന്ന് നടിക്കുന്നതിലെ ഉത്സാഹവും ഇവിടെ പറയാത്ത മറുപടിയ്ക്ക് വേറൊരിടത്ത് പോയിക്കിടന്ന് കൂകുന്നതിന്റെ അപഹാസ്യതയും പരസ്പര പൂരിതമാണെന്ന് ആരെങ്കിലും പറഞ്ഞു തരണോ?

വ്യക്തികളിലല്ല, നിലപാടുകളിലൂന്നിയാണ് രാഷ്ട്രീയത്തില്‍ അനുകൂലവും പ്രതികൂലവുമായ സമീപനങ്ങള്‍ രൂപപ്പെടുന്നത് എന്ന് തിരിച്ചറിയാതെയോ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചോ ആണ് ചില നേരത്ത് വാദങ്ങള്‍ ഉന്നയിക്കുന്നത്. ചില നേരത്ത് ഉന്നയിക്കുന്നത് നിലനില്‍പ്പിനു വേണ്ടിയുളള നിലവിളിയാണെന്നൊക്കെ വ്യാഖ്യാനിച്ചു വെച്ചിരിക്കുന്നത് കാണുമ്പോള്‍ എന്തു പറയണമെന്നറിയില്ല.

നിലനില്‍പ്പിനു നേരെ യഥാര്‍ത്ഥ വെല്ലുവിളിയുയരുമ്പോള്‍ ഇവരുടെ നിലവിളി ഏത് തരത്തിലാണെന്ന് ആലോചിച്ചാല്‍ അന്തിച്ചു പോവുകയേയുളളൂ.

Baiju Elikkattoor said...

കാഗ്രെസ്സ് ചെയ്തതൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ചെയ്യാമെങ്കില്‍, പിന്നെ എന്ത് ഇടതുപക്ഷം വലതുപക്ഷം സഖാവെ.......? ഒരു സാധാരണ പൌരന്‍റെ സംശയമാണെ, തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.

N.J ജോജൂ said...

http://hameedchennamangaloor.in/?p=498

മാനവീയം said...

വല്ലതും പറയാനുണ്ടെങ്കിൽ തൊള്ള തുറന്ന് പറയെടൈ. അല്ലാതെ ലവൻ അവിടെ പറഞ്ഞു ലിവൻ ഇവിടെ പറഞ്ഞു എന്നും പറഞ്ഞ കണ്ട അണ്ടന്റേയും അഴകോടന്റേയും ലിങ്കുകൾ ഇട്ട് ആളാവാൻ നോക്കാതെ. ഹമീദ് ചേന്ദമംഗലൂരെന്താ ലിതിന്റെ ഒക്കെ അവസാന വാക്കാണൊ?

കൃത്യമായ സ്ഥിതിവിവരക്കണക്കുകളും സത്യസന്ധമായ തെളിവുകളും കൊണ്ട് വാ,ചർച്ചയ്ക്ക് .അല്ലാതെ ചന്ദ്രനെ നോക്കി ചാവാളിപ്പട്ടി ഓലിയിടുന്ന പോലെ എന്തെങ്കിലും വിളിച്ച് പറഞ്ഞിട്ട് കാര്യമില്ല

Baiju Elikkattoor said...

"അല്ലാതെ ചന്ദ്രനെ നോക്കി ചാവാളിപ്പട്ടി ഓലിയിടുന്ന പോലെ എന്തെങ്കിലും വിളിച്ച് പറഞ്ഞിട്ട് കാര്യമില്ല"

ഈ ഉപമാനം തനിക്കു തന്നെ അല്ലേ മാനവീയം ഭംഗിയായി ചേരുക. ഹമീദ് ചെന്നമംഗല്ലൂര്‍ എഴുതിയ പോസ്റ്റു വായിച്ചു നോക്കാതെ, 'അന്ടനെന്നും' അടകൊടനെന്നും' പറഞ്ഞു ആക്ഷേപിക്കുന്ന താന്‍ ആരാണന്നാണ് വിചാരം! പോസ്റ്റര്‍ ഒട്ടിക്കുകയും മുദ്രാവാക്യം ഓലിയിടുന്ന പോലെയുമല്ല, എന്തെങ്കിലും വായിച്ചു മനസിലാക്കാന്‍ തലയില്‍ ആള്‍ താമസം വേണം!!

മാനവീയം said...

ഇന്ത്യയിലെ 100 കോടിയിലേറെ ഉള്ള ജനങ്ങൾ തലയിൽ വസിക്കുന്ന ബൈജു എലിക്കറ്റൂരാ.

ഞാൻ ആരാണെന്ന് എനിക്ക് നല്ല വിചാരം ഉണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ കിട്ടുന്ന അവസരങ്ങളിൽ എല്ലാം ഇകഴ്ത്തിക്കാട്ടുവാൻ കച്ച കെട്ടി ഇറങ്ങിയ,തന്നേ പോലെ ഉള്ള രാഷ്ട്രീയ ശിഖണ്ഡികളെ ഇതിനു മുൻപു ഒരുപാട് കണ്ടിട്ടുണ്ട്.തർക്കത്തെ വിതർക്കം കൊണ്ട് നേരിടൂന്ന തന്റെ ഹെഗ്‌ഡേവാർ തന്ത്രം അങ്ങ് നാഗപ്പൂരിൽ വെച്ചിട്ട് വന്നാൽ മതി. വസ്തുതാപരമായി പറയുന്ന കാര്യ്യങ്ങളെ നേരിടാൻ പറ്റാതെ ഉടൂവസ്ത്രത്തിൽ വീരേചനം സംഭവിക്കുന്ന തന്നേ പോലെ ഉള്ളവരോട്,അൽ‌പ്പം മര്യാദ കുറഞ്ഞേ സംസാരിക്കു. എന്താ താൻ പിടിച്ച് തൂക്കീലിടുമോ?

നല്ല മലയാളത്തിൽ പറഞ്ഞാൽ “പോയി പണി നോക്ക് ചങ്ങാ‍യി”

ചില നേരത്ത്.. said...

അനുഭവങ്ങൾ കൊണ്ടും അല്ലെങ്കിൽ താൻ ഉദ്ദേശിച്ച രീതിയിൽ അല്ല പോകുന്നത് എന്ന കാരണം കൊണ്ടും വിശ്വാസ പ്രമാണങ്ങൾ മാറിയ
അബ്ദുള്ളക്കുട്ടി എം പി, ഷൊര്ണ്ണൂര് എം ആർ മുരളി, ഒഞ്ചിയം സഖാക്കള് ഇവരൊക്കെ സി പി എം വിട്ടപ്പോള് മുഖ്യധാരാ പാര്ട്ടിയില് ചേരുകയോ വര്ഗ്ഗീയ ശക്തികളുമായി കൂട്ടുചേരാതിരിക്കുകയോ ചെയ്തു. കോണ്ഗ്രസിലും ലീഗിലും മാര്ക്സിസ്റ്റിലും പ്രവര്ത്തിച്ചിരുന്ന മുസ്ലിം യുവാക്കള്, ബാബ്രി മസ്ജിദ് തകര്ത്ത കാലത്ത് മദനിയുടെ തീവ്രവാദ സംഘടനയിലേക്ക് (ഐ എസ് എസ്) ആകൃഷ്ടരായി. ശേഷം ‘ലോക്കല് പേജും’(ഐ എസ് എസ് വാരിക) വായിച്ച് തീവ്രമായി അതിലൊട്ടിച്ചേര്ന്നു. ശേഷം ‘പരിവര്ത്തനപ്പെട്ട്’ പി ഡി പിയിലേക്കും ഒഴുകി. മറ്റൊരു മുഖ്യധാരാ രാഷ്ട്രീയ സംഘടനയില് നിന്ന് വേര്പ്പെട്ട് പോയവരില് നിന്ന് വിഭിന്നമായി പിഡിപിയില് നിന്നും പ്രവര്ത്തനമവസാനിപ്പിച്ച അബ്ദുള് ജബ്ബാര് പോയത് കാശ്മീരിലേക്ക് ആളെ റിക്രൂട്ട് ചെയ്യാന്. ഇതാണ് സര്, ഒരു മിനിമം മലപ്പുറത്ത് കാരന്റെ കണ്സേണ്, അതുകൊണ്ടാണ് വിഭാഗീയതയുടെ വിത്തുകള് വിളവെടുക്കുന്നുവെന്ന് പറഞ്ഞത്. മലപ്പുറം കത്തിയെന്ന അടയ്ക്ക ചുരണ്ടുന്ന അഞ്ചോ ആറോ സെന്റീമീറ്റര് കത്തിയെ ഭീകരമായി ചിത്രീകരിച്ചിരുന്നിടത്ത് ബോംബിനെ പറ്റിയാണ് അധിക്ഷേപമേറ്റു വാങ്ങി തുടങ്ങിയത്. കാരണമുണ്ട് സര്, പരപ്പനങ്ങാടിക്കടുത്തുള്ള കൂമന്കല്ല് എന്നിടത്തുള്ള പാലത്തിനടുത്ത് നിന്ന് പൈപ്പ് ബോംബുകള് കണ്ടെടുത്തു. വര്ഗ്ഗീയതയുടെ ഭീഷണികള് അവിടം കൊണ്ട് തീര്ന്നിരുന്നില്ല. കാലക്രമേണ ചെറുതും വലുതുമായ നിരവധി വര്ഗ്ഗീയ സംഘര്ഷങ്ങള്ക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്.
വര്ഷങ്ങള്ക്ക് മുന്നെ മതപരിവര്ത്തനം നടത്തി യാസര് എന്നയാളെ ആര് എസ് എസ് കാര് (തെളിയിക്കപ്പെട്ടിട്ടില്ല, പിടിക്കപ്പെട്ടത് ആര് എസ് എസ്കാര്) കൊലപ്പെടുത്തി. മേല് കമന്റില് പ്രസ്താവിച്ച ശ്രീധരന്പിള്ള വാദിച്ച് ഇവരെ പുറത്തെത്തിച്ച് അധികം താമസിയാതെ, രണ്ടാം പ്രതിയായി ചേര്ക്കപ്പെട്ടിരുന്ന ആര് എസ് എസ് കാരന് എന് ഡി എഫ് കാരാല് (തെളിയിക്കപ്പെട്ടിട്ടില്ല, പിടിക്കപ്പെട്ടത് എന് ഡി എഫ് കാര്) കൊല്ലപ്പെട്ടു. സര്, ഞാനന്ന് നാട്ടിലുണ്ടായിരുന്നു. പിന്നീട് നടന്ന കൊലപാതകങ്ങളില്, എന് ഡി എഫ് കാരായിരുന്നില്ല കൊല്ലപ്പെട്ടതും ആക്രമിക്കപ്പെട്ടതും പള്ളിയില് പ്രാര്ത്ഥന കഴിഞ്ഞ് ഇറങ്ങിയ പാവപ്പെട്ട ആളുകളായിരുന്നു. ബൈക്കുകള് നിരോധിക്കേണ്ടി വന്നു അവസാനം, വെട്ടിയിട്ട് പോവാതിരിക്കാന് വേണ്ടി. സംഘപരിവാറിനെതിരെ ആക്രമിക്കാന് ആഹ്വാനം ചെയ്താല്‘ കരിമ്പൂച്ചകളാല് വലയം’ ചെയ്യപ്പെട്ട മഅദനിക്ക് രക്ഷപ്പെടാന് കഴിയുമായിരുന്നു അന്ന്. എന് ഡി എഫ് കാരാല് കൊല്ലപ്പെട്ടതും ആക്രമിക്കപ്പെട്ടതും ഹിന്ദുക്കളോ ബി ജെ പി അനുഭാവികളോ ആയിരുന്നു. ഈ എന് ഡി എഫ് കാരും ആര് എസ് എസ് കാരും എന്ത് ചെയ്തു? മുസ്ലിം മരിക്കുമ്പോള് എന് ഡി എഫ് കാരും ഹിന്ദു മരിക്കുമ്പോള് ആര് എസ് എസ് കാരും പുറത്തിറങ്ങി നടക്കാന് തുടങ്ങി.വര്ഗ്ഗീയത സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയതിനെ പറ്റിയാണ് പറയുന്നത്. മഅദനി സംഘപരിവാറിനെതിരെ വാളെടുക്കാന് പറഞ്ഞ കാലത്ത് വാളെടുത്താല് എന്താവുമായിരുന്നു സ്ഥിതി. അങ്ങിനെ പറഞ്ഞിരുന്നൊരാള് ഒമ്പത് വര്ഷം ജയിലില് കിടന്ന് പുറത്ത് വന്നിട്ട് പാടെ മാറിയെന്ന് വിളിച്ച് പറയുമ്പോള് ജയില് വാസത്തെ കുറ്റം പറയാന് സാധാരണക്കാരന് പറ്റുമോ? കേസ് കൊടുത്ത് നഷ്ടപരിഹാരം കിട്ടിയാല് , ഇത് പോലെയുള്ള കേസുകളിലേക്കായി റെഫറൻസായി ഈ കേസ് ഉപയോഗിക്കാം എന്ന സാധ്യത കൂടെ നിലനിൽക്കുന്നുണ്ട്.
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌--------------------------------
കെ ടി ജലീൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ ലേഖനം എഴുതിയെന്നല്ല പരാമർശം. പൊതുസമ്മതനായ ഹുസൈൻ രണ്ടത്താണി, കെ ടി ജലീൽ നേതൃത്വം നൽകിയിരുന്ന തൂലിക മാസികയിൽ എഴുതിയിരുന്നുവെന്നായിരുന്നു. രണ്ടത്താണിയോട് ഈയിടെ അതേ പറ്റി മനോരമ ചാനലിലെ കൊടിപ്പടയിൽ ചോദിച്ചപ്പോൾ പറഞ്ഞത്, സി പി എമ്മുമായി അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട് എന്നാണു. പിന്നെ മത്സരിക്കുന്നത് സാമ്രാജ്യത്വ വിരുദ്ധതക്കെതിരെയാണെന്നാണു, പക്ഷേ വിശദീകരണമുണ്ടായിരുന്നില്ല. വിശദീകരണങ്ങളിൽ സാമ്രാജ്യത്വവിരുദ്ധത എങ്ങിനെ മലപ്പുറത്തെ വോട്ടർമാരെ ബാധിക്കുന്നുവെന്നും അതിനെ എങ്ങിനെ നേരിടാൻ പോകുന്നു എന്നും ഉണ്ടാവും എന്ന് കരുതുന്നുണ്ട്. സദ്ദാമും പലസ്തീനുമൊക്കെ തന്നെയാവും. അറബ് ഭരണകൂടങ്ങളെ പോലെ ഇവിടെയും നിലനിൽ‌പ്പിനുള്ള ഊർജ്ജം അവിടെ നിന്നൊക്കെ തന്നെ. എന്റെ പരാമർശങ്ങൾ ഒന്നും തന്നെ അവിടെയിവിടെ എന്നുള്ള പൊങ്ങു തടികളെ പറ്റിയുള്ളവയായിരുന്നില്ല. അതൊരു തരികിടയാണെന്ന് ഞാൻ ഭാവിച്ചിരുന്നുമില്ല. പൊന്നാനി മണ്ഡലത്തിലെ പൊന്നാനി, തവനൂർ, തിരൂർ, തൃത്താല മണ്ഡലങ്ങളിൽ വ്യക്തമായ ലീഡുള്ള ഇടതുമുന്നണി, എന്തുകൊണ്ടാണു ‘ഇടവേളകൾ (ജയിലിൽ നിന്നുള്ള) ആനന്ദകരമാക്കാൻ’ ഇറങ്ങിയ മ‌അദനിയെ പോലുള്ള വിധ്വംസക പ്രവർത്തകരെ കൂട്ടുപിടിച്ചിരിക്കുന്നതെന്ന അന്ധാളിപ്പിലാണ്. ശേഷിക്കുന്ന തിരൂരങ്ങാടി, താനൂർ, കോട്ടക്കൽ തുടങ്ങിയ യു ഡി എഫ് മണ്ഡലങ്ങളിലെ തുച്ഛമായ പിഡിപി വോട്ടിന് വേണ്ടി മാത്രമോ?

Srivardhan said...

കാഗ്രെസ്സ് ചെയ്തതൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ചെയ്യാമെങ്കില്‍...ഇതാണ് ഒന്നര പെട്രോ ഡോളര്‍ ചോദ്യം..
കക്കാ,വിക്കാ നമ്പൂരി...നശിച്ച നായരെ,പെഴച്ച്ച മാപ്ലേ,ജനിച്ച ചോവാ കമ്മ്യുനിസ്റ്റെ എന്നൊക്കെ വിമോചന സമരകാലത്ത് വിളിച്ചു നടന്ന കൂട്ടത്തില്‍ ഒന്നുഷാറായി പ്രവര്‍ത്തിച്ചവരാണ് ടി.കെ.ഹംസയും, ലോനപ്പന്‍ നമ്ബാടനും..അവരെ അരിവാള്‍ ചുറ്റികയില്‍ തന്നെ എം.പി മാരും ആക്കി.പക്ഷ പാര്‍ടി സി.പി.എം ആണ്..അവരെ തീരുമാനമെടുക്കുന്ന വേദികളില്‍ ഒന്നും ഇത്ര കാലമായും കാര്യമായി അടുപ്പിച്ചിട്ടുമില്ല.എന്നാല്‍ പാലോളിമാരും ബേബിമാരും അങ്ങനെയുള്ള വേദികളില്‍ ഉണ്ടുതാനും.ഏതു അബ്ദുല്ലക്കുട്ടിയും എംപി യോ എമ്മെല്ലെയോ ആകുന്നതില്‍ ആ പാര്‍ട്ടിക്ക് വിഷമമുണ്ടെന്ന് തോന്നുന്നില്ല...ഇതൊക്കെ ചെയ്തത് ഇന്ന് വന്ന വിജയ്മാരല്ല...ഇന്നലത്തെ നായനാര്‍മാരും,ഈ എമ്മെസുമാരും വി എസുമാരും ഒക്കെ ആണ്... സി.ഐ.എ നേരിട്ട് നടത്തിയ - അങ്ങനെ ആണ് കമ്മ്യുനിസ്റ്റുകാര്‍ വിമോചന സമരത്തെ പറ്റി പറയുന്നത്- വിമോചന സമരഭടന്മാരെ ഇക്കോലത്തില്‍ ആക്കാമെങ്കില്‍ മുന്തിയ "ഇടതു പ്രേമികളെ....", നിങ്ങള്‍ ഭയപ്പെടേണ്ട...ഒന്നും ഇപ്പോഴും സംഭവിക്കില്ല..പിന്നെ ചെയ്യാവുന്നത്, ഇടതു "സംശുദ്ധീകരണം"..ആ നാട്യം,സൂരജ് പറഞ്ഞ ന്യൂ ഫൌണ്ട് concern ഫാന്‍സി ഡ്രസ്സ് ഒന്നഴിച്ച്ചു വെക്കുക..എന്നിട്ട് മനോരമ ചിലപ്പോഴൊക്കെ കാട്ടുന്ന ആ ആര്‍ജ്ജവം കാട്ടുക.പറയുക,ഞങ്ങള്‍ നിങ്ങളുടെ വിരുദ്ധര്‍ ആണെന്ന്..അങ്ങനെ ആകുന്നതില്‍ ഒരു കുഴപ്പവുമില്ല.അതിനാര്‍ക്കും അവകാശവുമുണ്ട്.അല്ലാതെ ഒരുമാതിരി...ഇടതു പക്ഷ 'ശുദ്ധീകരണം..'അതിന്‍റെ കൊട്ടേഷന്‍ എടുക്കണോ...

മാരീചന്‍‍ said...

അപ്പോള്‍ ചില നേരത്തിന്റെ പ്രശ്നങ്ങള്‍ അതാണ്. അബ്ദുളളക്കുട്ടി, എം ആര്‍ മുരളി, ഒഞ്ചിയം സഖാക്കള്‍ ഇവരെയൊക്കെയാണ് സിപിഎം മാതൃകയാക്കേണ്ടത്. ഏറെ എഴുതിയാല്‍ വ്യക്തിഹത്യയായിപ്പോകും സാര്‍. അതുകൊണ്ട് അബ്ദുളളക്കുട്ടിയുടെയൊക്കെ വിഴുപ്പുകള്‍ തല്‍ക്കാലം അലക്കുന്നില്ല.

മിനിമം മലപ്പുറത്തുകാരന്റെ കണ്‍സേണ്‍ എന്നൊക്കെ ചില നേരത്ത് എഴുതുന്നതപ്പാടെ സത്യമായിരുന്നെങ്കില്‍ ആ ജില്ല ഇന്ന് പാകിസ്താനോ കശ്മീരോ ഒക്കെ ആകണമായിരുന്നു. മിനിമം മലപ്പുറംകാരന്റെ കണ്‍സേണായി അവതരിപ്പിക്കുന്ന വിഷയങ്ങളത്രയും മലപ്പുറത്തുകാര്‍ക്ക് അപമാനങ്ങളാണ്. പ്ലീസ്, ആ നാട്ടുകാരെ ഇങ്ങനെ ആക്ഷേപിക്കരുത് സാര്‍,.

കോണ്‍ഗ്രസിലും ലീഗിലും സിപിഎമ്മിലും പ്രവര്‍ത്തിച്ച മുസ്ലിം യുവാക്കളെല്ലാം ബാബറി മസ്ജിദ് തകര്‍ത്തതിന്റെ പിറ്റേന്നുമുതല്‍ ഐഎസ്എസിലും തദ്വാരാ പിഡിപിയിലും പോയെന്നൊക്കെ അതിസാമാന്യവല്‍ക്കരണത്തിന്റെ കോണിപ്പടിയ്ക്കു മുകളില്‍ കയറി വിളിച്ചു പറയുന്നതു മുഴുവന്‍ തൊണ്ട തൊടാതെ വിഴുങ്ങാനും ബുദ്ധിമുട്ടാണ് സാര്‍.

പൈപ്പ് ബോംബുകള്‍ കണ്ടെടുത്തത് പരപ്പനങ്ങാടിയില്‍ നിന്നു മാത്രമല്ല സര്‍. കല്ലമ്പലത്തും വളളക്കടവിലും കണ്ണൂരിന്റെ പ്രാന്തപ്രദേശങ്ങളിലും നിന്നൊക്കെ പൈപ്പു ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ട്. അവിടെയൊന്നുമില്ലാത്ത ഭീകരതയുടെ ചിത്രീകരണം മലപ്പുറത്തു മാത്രം എങ്ങനെയുണ്ടായെന്ന് അറിയാന്‍ മിനിമം കോമണ്‍സെന്‍സു മതി.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ കേരളത്തില്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട് സാര്‍. ചാലക്കമ്പോളം കത്തിയെരിഞ്ഞതും പൂന്തുറ വിഴിഞ്ഞം കലാപങ്ങളും മാറാട് ഒന്നും രണ്ടും കലാപങ്ങളുമൊക്കെ ഓര്‍മ്മയുളളവരുണ്ട് സാര്‍. അതില്‍ പങ്കെടുത്ത് അരുംകൊലകള്‍ നടത്തിയവരെയൊന്നും എന്തേ സാര്‍ നിങ്ങള്‍ ഭീകരരെന്ന് മുദ്രകുത്തുന്നില്ല?

ചില നേരത്ത് അവതരിപ്പിക്കുന്ന കൊലപാതകങ്ങളുടെ സ്ഥിതി വിവരക്കണക്കുകള്‍ വായിച്ചാല്‍ ഭീതിയല്ല, തമാശയാണ് തോന്നുക. വര്‍ഷങ്ങള്‍ക്ക് മുമ്പേ മതപരിവര്‍ത്തനം നടത്തിയ യാസര്‍ എന്നയാളെ ചുമ്മാതൊരു ദിവസം ആര്‍എസ്എസുകാര്‍ കൊല്ലുക, പകരത്തിന് പകരമായി രണ്ടാം പ്രതിയെ എന്‍എഡിഎഫുകാര്‍ കൊല്ലുക. ചില നേരത്ത് നാട്ടിലുണ്ടാവുക..പിന്നീട് നിരനിരയായി കൊലപാതകങ്ങള്‍ നടക്കുക.. ഏത് നാട്ടിലെന്നില്ല, ഏത് സമയത്തെന്നില്ല.. ഇങ്ങനെയാണോ സാര്‍, സംവാദങ്ങളിലിടപെടുക.. കഥയെഴുതുകയാണ് ഉദ്ദേശമെങ്കില്‍ പരാതിയില്ല. സംവാദത്തിനാണ് ഇറങ്ങിത്തിരിക്കുന്നതെങ്കില്‍ വിവരങ്ങള്‍ ഇത്ര പോര. ഒരു കൗണ്ടര്‍ ചെക്കിനുളള സാധ്യതകളപ്പാടെ അടച്ചു കളഞ്ഞാല്‍ പിന്നെന്തു സംവാദമാണ് സാധ്യമാവുക?.

ഏതു കാലത്താണ് സാര്‍, നിരപരാധികളെ വെട്ടിക്കൊന്ന് ആര്‍എസ്എസുകാരും എന്‍ഡിഎഫുകാരും മലപ്പുറത്ത് കൊലപാതക ജ്വരം മൂത്ത് ഇളകിയാടിയത്? എത്ര പേരാണ് സാര്‍ കൊല്ലപ്പെട്ടത്? പിടിക്കപ്പെട്ടവരില്‍ എത്ര പേരായിരുന്നു, സാര്‍ പിഡിപിക്കാര്‍. തങ്ങളുടെ കൈയില്‍ വടിവാളും കൈബോംബും തന്നു വിട്ടത് മദനിയും സൂഫിയാ മദനിയും പൂന്തുറ സിറാജുമാണെന്ന് അവരിലെത്ര പേര്‍ മൊഴി കൊടുത്തിട്ടുണ്ട്, സാര്‍............

ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കാതിരുന്നില്ല.. ഇതാ ഈ വാചകം... മഅദനി സംഘപരിവാറിനെതിരെ വാളെടുക്കാന് പറഞ്ഞ കാലത്ത് വാളെടുത്താല് എന്താവുമായിരുന്നു സ്ഥിതി.

അപ്പോ, വാളെടുക്കാന്‍ പറഞ്ഞ കാലത്ത് ആരും വാളെടുത്തില്ലേ.. എന്നാല്‍ പിന്നെ മദനിയുടെ ആഹ്വാനം കേട്ട് പിഡിപിക്കാര്‍ എന്നാണ് വാളെടുത്തു തുടങ്ങിയത്? മദനി ജയിലില്‍ പോയ ശേഷം സര്‍വ പീഡീപ്പിക്കാരും എന്‍എഡിഎഫായെന്നും അവരാണ് കൊലവിളിയുമായി കേരളത്തില്‍ പാഞ്ഞു നടക്കുന്നതെന്നും ആരോപിക്കാന്‍ എന്തെങ്കിലും തെളിവുകള്‍ ചില നേരത്തിന്റെ കൈവശമുണ്ടോ?

മൂന്നേ മൂന്നു വര്‍ഷത്തിന്റെ വ്യത്യാസം മാത്രമേയുളളൂ പിഡിപിയുടെയും എന്‍ഡിഎഫിന്റെയും പിറവിയ്ക്കിടയില്‍. 1993ല്‍ എന്‍ഡിഎഫ് രൂപം കൊളളുമ്പോള്‍ മദനി അതില്‍ ചേര്‍ന്നില്ല. എന്‍‍ഡിഎഫും മദനിയുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ഇന്നോളം ആരും തെളിയിച്ചിട്ടുമില്ല. എന്നിട്ടും എന്‍ഡിഎഫുകാര്‍ നടത്തിയതായി ആരോപിക്കപ്പെടുന്ന കൊലപാതകങ്ങള്‍ ചെന്നു ചേരുന്നത് പിഡിപിയുടെയും മദനിയുടെയും അക്കൗണ്ടില്‍. അസാമാന്യം തന്നെ വിശകലന ശേഷി.

സാധാരണക്കാരന്റെ വായില്‍ തിരുകി ചില നേരത്ത് എന്തിനാണ് സംസാരിക്കുന്നത്? മദനിയുടെ ജയില്‍വാസത്തെ കുറ്റം പറയാന്‍ ചില നേരത്ത് എന്ന പേരില്‍ കമന്റെഴുതുന്നയാള്‍ക്ക് കഴിയില്ല. എന്നാല്‍ ആ ജയില്‍ വാസം ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിലെ കളങ്കങ്ങളിലൊന്നാണെന്ന് മാരീചന്‍ എന്ന പേരില്‍ കമന്റെഴുതുന്നയാള്‍ക്ക് തോന്നുന്നു. ഇതെഴുതുന്നയാളും ഒരു സാധാരണക്കാരനാണെന്നാണ് അടുത്തറിയാവുന്നവര്‍ പറയുന്നത്. അപ്പോള്‍ ഒരു സാധാരണക്കാരന്റെ അഭിപ്രായത്തേക്കാള്‍ വില എങ്ങനെയാണ് മറ്റേ സാധാരണക്കാരന്റെ അഭിപ്രായത്തിനുണ്ടാവുക. രണ്ടഭിപ്രായങ്ങള്‍.. അത്രേയുളളൂ.

സ്വന്തം ജീവിതം നിയമവ്യവസ്ഥയിലെ റഫറന്‍സായി ഉപയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുളള അവകാശം ദയവായി മദനിക്കു കൊടുക്കാന്‍ ചില നേരത്ത് തയ്യാറാകണമെന്നും താഴ്മയായി അപേക്ഷിച്ചു കൊളളുന്നു.
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌--------------------------------
എന്താണ് പൊതുസമ്മതിയെന്നതു കൊണ്ട് ചില നേരത്ത് അര്‍ത്ഥമാക്കുന്നതെന്ന് എനിക്കറിയില്ല. പൊന്നാനിയിലെ സര്‍വ മനുഷ്യര്‍ക്കും പൊതുസമ്മതനാണ് രണ്ടത്താണിയെന്ന് സിപിഎം എവിടെയെങ്കിലും പറഞ്ഞോയെന്നറിയില്ല. പൊതുസമ്മതനായ ഒരാളെ ഇടതുമുന്നണി സ്വതന്ത്രനായി മത്സരിപ്പിക്കുന്നുവെന്ന് വാര്‍ത്ത കേട്ടാല്‍ ഞാന്‍ മനസിലാക്കുന്നത് ഇതാണ്... പൊന്നാനിയിലെ യുഡിഎഫ് വിരുദ്ധരില്‍ മഹാഭൂരിപക്ഷത്തിനും സമ്മതനായ ഒരു സ്ഥാനാര്‍ത്ഥിയെന്ന്. അല്ലാതെ മലപ്പുറത്തെ കോണ്‍ഗ്രസുകാര്‍ക്കും ലീഗുകാര്‍ക്കും ബിജെപിക്കാര്‍ക്കും മറ്റ് കാക്കത്തൊള്ളായിരം പാര്‍ട്ടിക്കാര്‍ക്കും ഒരു പാര്‍ട്ടിയുമില്ലാത്തവര്‍ക്കുമൊക്കെ സമ്മതനായ ഒരാളെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയാക്കുന്നതെന്നല്ല. അങ്ങനെയായിരുന്നുവെങ്കില്‍ അപ്രകാരം ഒരു ഇരുപതു പേരെ സിപിഎം കണ്ടെത്തിയാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മറ്റു സകല പാര്‍ട്ടികളുടെയും അടപ്പു തെറിക്കുമല്ലോ..മൂന്നു കോടി ജനത്തില്‍ നിന്ന് വേറൊരു 140 പേരെക്കൂടി കണ്ടുപിടിച്ചാല്‍ നിയമസഭയുടെ കാര്യവും കുശാല്‍.

തങ്ങളുമായി അഭിപ്രായ വ്യത്യാസം നിലനിര്‍ത്തുന്ന ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം തയ്യാറാകുന്നതു തന്നെ നല്ലൊരു ലക്ഷണമായിട്ടാണ് എനിക്കു തോന്നുന്നത്. പൊതുവെ, വ്യത്യസ്ത അഭിപ്രായങ്ങള്‍ക്ക് ഒട്ടും വില നല്‍കാത്ത മുട്ടാളന്മാരാണ് സിപിഎമ്മുകാരെന്നാണ് ആക്ഷേപിക്കപ്പെടുന്നത്. അതുകൊണ്ട് സിപിഎമ്മുമായി ഇപ്പോഴും അഭിപ്രായ വ്യത്യാസം നിലനിര്‍ത്തുന്ന ഒരാളെ വിജയിപ്പിക്കാന്‍ സിപിഎമ്മുകാര്‍ ചോര നീരാക്കി പൊന്നാനിയില്‍ കഠിനാധ്വാനം ചെയ്യുന്നുവെങ്കില്‍ അത് ജനാധിപത്യത്തിന്റെ ശുഭലക്ഷണങ്ങളിലൊന്നു തന്നെയാണ്.

പിന്നെ, മദനിക്കു നല്‍കിയ വിധ്വംസകന്‍ എന്ന പുതിയ വിശേഷണവും കലക്കി. ‍. തീവ്രവാദി, ഭീകരന്‍, വിധ്വംസകന്‍..നിഘണ്ടുവിലെ പദാവലികള്‍ ഒന്നൊന്നായി മദനിയുടെ തലയിലേയ്ക്ക് ചൊരിയൂ...

സമൂഹത്തില്‍ നടക്കുന്ന ഏത് പ്രക്രിയയെക്കുറിച്ചും ആശങ്കപ്പെടാന്‍ ആര്‍ക്കും അവകാശമുണ്ട്. ഇലക്ഷനെക്കുറിച്ച് ചിലര്‍ ആശങ്കപ്പെടും. ചിലര്‍ ജയിക്കുമോ എന്നായിരിക്കും മറ്റു ചിലരുടെ ആശങ്ക. ഇനിയൊരു കൂട്ടര്‍ എതിരാളികള്‍ കൂട്ടത്തോടെ ജയിക്കുമോ എന്നും ആശങ്കപ്പെടും. കേരളം പുതിയൊരു തരം ആശങ്കയ്ക്കു കൂടി സാക്ഷ്യം വഹിക്കുന്നു. ഒരു രാഷ്ട്രീയപ്പാര്‍ട്ടി തങ്ങളംഗമല്ലാത്ത രാഷ്ട്രീയ മുന്നണിയ്ക്ക് നല്‍കുന്ന പിന്തുണയെക്കുറിച്ച്.. അവരാകട്ടെ പല തവണ പലരെയായി പിന്തുണച്ച ചരിത്രമുണ്ട്. പക്ഷേ, പൊടുന്നനെ ഇപ്പോഴൊരു ആശങ്ക.. ശങ്കയ്ക്ക് ശമനമുണ്ടാകാന്‍ എല്ലാ ആശംസകളും.

ഏതായാലും അബ്ദുളളക്കുട്ടി, എം ആര്‍ മുരളി, ഒഞ്ചിയം സഖാക്കള്‍ തുടങ്ങിയ ലൈനിലാണ് പിഡിപി വിമര്‍ശനമെന്ന് തുറന്നു പറഞ്ഞതിന് നന്ദിയുണ്ട്, ചില നേരത്തേ... നിഷ്കളങ്കനാണെന്ന് വെറുതെ തെറ്റിദ്ധരിച്ചു പോയതിന് മാപ്പ്...

തെരഞ്ഞെടുപ്പ് 2009 said...

മക്കളെ ചില നേരത്തേ

വിട്ടു പിടി

ഉത്തരം പറയാനുള്ള ആമ്പിയർ ഇല്ലെന്ന് മനസ്സിലായി

പണ്ടത്തെ മലപ്പുറം കത്തി നാട്ടിലെ ചുണയുള്ളവർ എടുത്തു കഴിഞ്ഞു. ഇനി വല്ല പരട്ട കവിത എഴുതി സ്വയം ആത്മരതി കൊള്ളാൻ നോക്ക്.

അബ്ദുള്ളക്കുട്ടി ആത്മീയാചാര്യൻ ആയത് മനസ്സിലാക്കാം. വേണെങ്കിൽ കുഞ്ഞാലിക്ക്കുട്ടിയും ആകും.പാണക്കാട്ടെ ആശ്രിതൻ ആണല്ലെ? കൊള്ളാം

ഒരു വോട്ട് ഇടതുപക്ഷത്തിനെതിരെ തിരിച്ചിട്ട് വാ

എന്നിട്ട് സംസാരിക്കാം

ജനശക്തി said...

മാരീചന്‍ വിട്ടുപോയ ഒരു പോയിന്റ്..

വര്‍ഗീയ സംഘര്‍ഷങ്ങള്‍ കേരളത്തില്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട് സാര്‍. ചാലക്കമ്പോളം കത്തിയെരിഞ്ഞതും പൂന്തുറ വിഴിഞ്ഞം കലാപങ്ങളും മാറാട് ഒന്നും രണ്ടും കലാപങ്ങളുമൊക്കെ ഓര്‍മ്മയുളളവരുണ്ട് സാര്‍. അതില്‍ പങ്കെടുത്ത് അരുംകൊലകള്‍ നടത്തിയവരെയൊന്നും എന്തേ സാര്‍ നിങ്ങള്‍ ഭീകരരെന്ന് മുദ്രകുത്തുന്നില്ല?

ഈ സമയത്തൊക്കെ ലീഗ് അധികാരത്തില്‍ ഇല്ലായിരുന്നോ സാര്‍?

“തങ്ങളുമായി അഭിപ്രായ വ്യത്യാസം നിലനിര്‍ത്തുന്ന ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം തയ്യാറാകുന്നതു തന്നെ നല്ലൊരു ലക്ഷണമായിട്ടാണ് എനിക്കു തോന്നുന്നത്.“

ഈ പോയിന്റെ എടുത്തെഴുതുന്നു. ഏത് വടിയെടുത്തും സി.പി.എമ്മിനെ തല്ലാന്‍ നോക്കുന്നവര്‍ക്കു പറ്റുന്ന കുഴപ്പങ്ങള്‍ മാരീചാ ചില നേരത്ത് പറഞ്ഞ ആ പോയിന്റ്. നെഞ്ചാക്കു പഠിക്കുന്നവര്‍ ഇടക്കിടക്ക് ബോധപൂര്‍വമായല്ലാതെ സ്വന്തം തലക്കിട്ട് തന്നെ മേടും. അനുഭവത്തിന്റെ കുറവ്. ശരിയായിക്കോളും.

അബ്ദുളളക്കുട്ടി, എം ആര്‍ മുരളി, ഒഞ്ചിയം സഖാക്കള്‍............

സാമ്രാജ്യത്വ വിരുദ്ധപോരാട്ടം യു.ഡി.എഫ് ക്യാമ്പില്‍ തുടരുന്ന ഇവരെ വെള്ള പൂശാന്‍ “(ഇവര്‍) സി പി എം വിട്ടപ്പോള് മുഖ്യധാരാ പാര്ട്ടിയില് ചേരുകയോ വര്ഗ്ഗീയ ശക്തികളുമായി കൂട്ടുചേരാതിരിക്കുകയോ ചെയ്തു“ എന്ന “കൃത്യമായ ലൈന്‍“ സ്വീകരിച്ചതിനൊരു സലാം.

പണ്ട് തോക്കെടുത്തവന്റെ(?) കൈയ്യിലെ (ഇല്ലാത്ത) പിച്ചാത്തിയെക്കുറിച്ചുള്ള ഭീതി പടര്‍ത്തല്‍, തോക്കെടുക്കാത്ത, കയ്യില്‍ കത്തി ഇല്ലാത്ത ചിലരുടെ സാമ്രാജ്യത്വദാസ്യത്തെയും ഇസ്രായേല്‍ അനുകൂല നിലപാടുകളെയും മറച്ചുപിടിയ്ക്കുന്ന കാഴ്ചയും എവിടെയോ കണ്ടു.

ജനശക്തി said...

ചിലനേരത്തിന്റെ (ഇങ്ങേരാണോ രാജും ഇഞ്ചിയും മറ്റേ ബ്ലോഗില്‍ കിടന്നു കാറുന്ന ഇബ്രു ?) കണ്‍സേണുകള്‍ ഒന്ന് പരിശോധിച്ചുനോക്കിയാല്‍ ചില നേരത്തുമാത്രമല്ല എല്ലാ നേരത്തും പൊട്ടിച്ചിരിക്കാം.

>> കോണ്ഗ്രസിലും ലീഗിലും മാര്ക്സിസ്റ്റിലും പ്രവര്ത്തിച്ചിരുന്ന മുസ്ലിം യുവാക്കള്, ബാബ്രി മസ്ജിദ് തകര്ത്ത കാലത്ത് മദനിയുടെ തീവ്രവാദ സംഘടനയിലേക്ക് (ഐ എസ് എസ്) ആകൃഷ്ടരായി. ശേഷം ‘ലോക്കല് പേജും’(ഐ എസ് എസ് വാരിക) വായിച്ച് തീവ്രമായി അതിലൊട്ടിച്ചേര്ന്നു. ശേഷം ‘പരിവര്ത്തനപ്പെട്ട്’ പി ഡി പിയിലേക്കും ഒഴുകി. മറ്റൊരു മുഖ്യധാരാ രാഷ്ട്രീയ സംഘടനയില് നിന്ന് വേര്പ്പെട്ട് പോയവരില് നിന്ന് വിഭിന്നമായി പിഡിപിയില് നിന്നും പ്രവര്ത്തനമവസാനിപ്പിച്ച അബ്ദുള് ജബ്ബാര് പോയത് കാശ്മീരിലേക്ക് ആളെ റിക്രൂട്ട് ചെയ്യാന്. <<

പിഡിപിയില്‍ നിന്നു പ്രവര്‍ത്തനമവസാനിപ്പിച്ചവന്‍ കാശ്മീരിലല്ല അയര്‍ലണ്ടില്‍ പോയി റിക്രൂട്ടു ചെയ്തോട്ടെ, അതിനു പിഡിപിയോ അതിന്റെ നേതാക്കളോ എന്തു "വിളവാണ്" എടുക്കേണ്ടത് ?

>>മലപ്പുറം കത്തിയെന്ന അടയ്ക്ക ചുരണ്ടുന്ന അഞ്ചോ ആറോ സെന്റീമീറ്റര് കത്തിയെ ഭീകരമായി ചിത്രീകരിച്ചിരുന്നിടത്ത് ബോംബിനെ പറ്റിയാണ് അധിക്ഷേപമേറ്റു വാങ്ങി തുടങ്ങിയത്. കാരണമുണ്ട് സര്, പരപ്പനങ്ങാടിക്കടുത്തുള്ള കൂമന്കല്ല് എന്നിടത്തുള്ള പാലത്തിനടുത്ത് നിന്ന് പൈപ്പ് ബോംബുകള് കണ്ടെടുത്തു.<<

പാനൂരുന്നോ തലശ്ശേരീന്നോ ബോംബ് കണ്ടെടുത്താല്‍ അത് പാര്‍ട്ടിവഴക്കിന് പ്രയോഗിക്കാന്‍ കുഴിച്ചിട്ടതെന്ന് വ്യാഖ്യാനം വരും. കൊച്ചീ ഹാര്‍ബറ് തോപ്പുമ്പടി ഗുണ്ടുകാട് ചെങ്കല്‍ ചൂള ഭാഗങ്ങളിലാണെങ്കില്‍ ഗുണ്ടാപ്പോരിനും കൊട്ടേഷനും വേണ്ടി കുഴിച്ചിട്ടതെന്ന് വ്യാഖ്യാനിക്കും. മലപ്പുറത്ത് കുഴിച്ചിട്ടാല്‍ ഉറപ്പാ അത് തീവ്രവാദികളുടെ പണിയാവുമെന്ന്. അല്ലേ ?

ഐസ്ക്രീം കേസില്‍ എരിപൊരികൊണ്ടപ്പോള്‍ പ്രവാചകനെ കൂട്ടുപിടിച്ച് 'ഞമ്മളെ പീഡിപ്പിക്കുന്നേയ്' എന്ന് പുരപ്പുറത്തുകയറി കൂവിയ കുഞ്ഞാലിക്കുട്ടിയും സമുദായത്തിന്റെ പേരില്‍ കാലാകാലം മന്ത്രിയായി പള്ളവീര്‍പ്പിക്കാനും ഹജ്ജ് കോട്ട വിറ്റ് പുട്ടടിക്കാനും വിദേശയാത്രയൊപ്പിച്ച് പാറിനടക്കുന്ന അഹമ്മദ് സായിബുമൊക്കെ ഒരു വര്‍ഗീയതയെയും പ്രോത്സാഹിപ്പിച്ചിട്ടില്ലല്ലോ!

>>വര്ഷങ്ങള്ക്ക് മുന്നെ മതപരിവര്ത്തനം നടത്തി യാസര് എന്നയാളെ ആര് എസ് എസ് കാര് (തെളിയിക്കപ്പെട്ടിട്ടില്ല, പിടിക്കപ്പെട്ടത് ആര് എസ് എസ്കാര്) കൊലപ്പെടുത്തി. മേല് കമന്റില് പ്രസ്താവിച്ച ശ്രീധരന്പിള്ള വാദിച്ച് ഇവരെ പുറത്തെത്തിച്ച് അധികം താമസിയാതെ, രണ്ടാം പ്രതിയായി ചേര്ക്കപ്പെട്ടിരുന്ന ആര് എസ് എസ് കാരന് എന് ഡി എഫ് കാരാല് (തെളിയിക്കപ്പെട്ടിട്ടില്ല, പിടിക്കപ്പെട്ടത് എന് ഡി എഫ് കാര്) കൊല്ലപ്പെട്ടു. സര്, ഞാനന്ന് നാട്ടിലുണ്ടായിരുന്നു.<<

ഈ സൈസ് കൊലപാതകങ്ങള്‍ ആര്‍ എസ് എസ് - സി പി ഐ എം, ആര്‍ എസ് എസ് - എന്‍ ഡി എഫ്, സി.പിഐ.എം-എന്‍.ഡി.എഫ് തുടങ്ങിയ പല കോമ്പിനേഷനുകളിലും നടക്കുന്നുണ്ട്. മ‌അദനി പ്രസംഗം തുടങ്ങും മുന്‍പും, പ്രസംഗം നിര്‍ത്തി ജയിലിലായിരുന്നപ്പോഴും. മാറാട് പോലൊരു ആസൂത്രിത ഭീകരത രണ്ടുവട്ടം കേരളതീരങ്ങളിലരങ്ങേറുമ്പോള്‍ പിഡിപിയോ മദനിയോ ചിത്രത്തില്‍ പോലുമില്ലായിരുന്നു.

മഅദനി സംഘപരിവാറിനെതിരെ വാളെടുക്കാന് പറഞ്ഞ കാലത്ത് വാളെടുത്താല് എന്താവുമായിരുന്നു സ്ഥിതി എന്നു ചോദിക്കുന്ന ചില നേരത്തു തന്നെ അപ്പോള്‍ സമ്മതിക്കുന്നില്ലേ മദനി പറഞ്ഞിട്ടല്ല ആരും വാളെടുത്തതെന്ന്.

>>പൊന്നാനി, തവനൂർ, തിരൂർ, തൃത്താല മണ്ഡലങ്ങളിൽ വ്യക്തമായ ലീഡുള്ള ഇടതുമുന്നണി, എന്തുകൊണ്ടാണു ‘ഇടവേളകൾ (ജയിലിൽ നിന്നുള്ള) ആനന്ദകരമാക്കാൻ’ ഇറങ്ങിയ മ‌അദനിയെ പോലുള്ള വിധ്വംസക പ്രവർത്തകരെ കൂട്ടുപിടിച്ചിരിക്കുന്നതെന്ന അന്ധാളിപ്പിലാണ്. ശേഷിക്കുന്ന തിരൂരങ്ങാടി, താനൂർ, കോട്ടക്കൽ തുടങ്ങിയ യു ഡി എഫ് മണ്ഡലങ്ങളിലെ തുച്ഛമായ പിഡിപി വോട്ടിന് വേണ്ടി മാത്രമോ? <<

വീണ്ടും ദേ "വിധ്വംസകപ്രവര്‍ത്തകന്‍" ! മ‌അദനി വിധ്വംസകപ്രവര്‍ത്തനം നടത്തിയെന്ന് താങ്കളെന്നല്ല കോടതിപോലും തെളിയിച്ചിട്ടില്ല. അവിടെ അവര്‍ ഇവരെ കൊന്നും ഇവര്‍ അവരെ കൊന്നു എന്നൊക്കെ മുക്കിനും മൂലക്കും തിരുകിയ കുറേ സാക്ഷ്യം പറച്ചില്‍ കൊണ്ട് താങ്കള്‍ എങ്ങനെയാണ് പിന്നെയും മ‌അദനി വിധ്വംസകപ്രവര്‍ത്തകനായത് എന്ന് സ്ഥാപിക്കുന്നത് ?

പൊന്നാനിയിലെ പലയിടത്തും ലീഡുള്ള ഇടതുമുന്നണി എന്ന് താങ്കള്‍ പറയുന്നതു കേട്ടാല്‍ വര്‍ഷങ്ങളായിട്ട് ഇടതു മുന്നണി വച്ചുകൊണ്ടിരുന്ന സീറ്റിലേക്ക് ഇപ്പോള്‍ അനാവശ്യമായി ഒരു സ്വതന്ത്രനെ നിര്‍ത്തുന്നു എന്ന് തോന്നും. വര്‍ഷങ്ങളായി സിപിഐ നിന്ന് ലക്ഷത്തിനുമേല്‍ വോട്ടുകള്‍ക്ക് തോറ്റുകൊണ്ടിരിക്കുന്ന ഒരു മണ്ഡലത്തെയാണ് ഇക്കുറി മലപ്പുറത്തിന്റെ ചുവക്കുന്ന രാഷ്ട്രീയത്തിന് അനുകൂലമാക്കിയെടുക്കാന്‍ ഇടതുമുന്നണി ഒരു സ്വതന്ത്രനെ നിര്‍ത്തുന്നത്.

കണ്ണൂസ്‌ said...

Didn't go through all the comments, so don't know whether someone already pointed out the real issue.

CPM has an accepted and approved political stand that they won't align with communal organizations. What is the unusual political circumstance in Kerala that force them to isolate themselves from this policy? (Please don't tell me that PDP is not a religious outfit)

Many times, the incorrect political approach of Pinarayi Vijayan for petty gains was pointed out in Marichan's blog itself. Once again, He proves that he can dictate terms within party to his own will. It is a shame that the Central leadership of CPM also endorses such policies that deviate from the core values of CPM.

CPM-inte nethruthwathil rasthriya bikshamdehikale (thendi ennum vaayikkaam.) alla oru sadharana supporter pratheekshikkunnath.

മാനവീയം said...

ഓ അങ്ങനെ കണ്ണൂസിന്റെ വക ഇങ്ങനെ ഒരു സംഭാവനയും ഇടത് പക്ഷത്തിന്.

സന്തോഷായി ഗോപിയേട്ടാ

ഇത് ഗ്രഹണകാലമാണോ?

കോഞ്ചിറവിള പപ്പയ്ന്‍ said...

റിയല്‍ ഇഷ്യൂകളു ഒരു പയലും പായിന്റ് ഔട്ട് ചെയ്തില്ലണ്ണാ..ലവരു ച്യാറ്റി ച്യാറ്റി റ്റൈമുകളു വേസ്റ്റ് ചെയ്തുകളയുകയായിരുന്നണ്ണാ..യെല്ലാം വേസ്റ്റ് പയലുകള്..

Please don't tell me that PDP is not a religious outfit എന്ന് അണ്ണന്‍ കടുപ്പിച്ച് പറഞ്ഞ സ്ഥിയിക്ക് വേറൊന്നും പറയാനില്ലണ്ണാ.

മാനവീയം said...

ഫുദ്ധിജീവി ചമയുകയാണണ്ണാ
പോട്ട് പോട്ട്

myvision said...

പലപ്പോഴും പിണറായിയുടെ നയങ്ങളുടെ ഒരു വെറും കുഴലൂതുകാരനായി മാറിപോകുന്നു മാരിചന്‍ .

The Prophet Of Frivolity said...

ഇവിടെ നടക്കുന്ന മദനി ചര്‍ച്ചയില്‍ പങ്കെടുക്കാനല്ല, ഒരു ചെറിയ സംശയം തീര്‍ക്കാനാണ് ഈ കമന്റ്.
"മൗദൂദി മത്രമല്ല, ജനാതിപത്യത്തെ താത്വികമായി വിലയിരുത്തിയ പലരും അതിനെ വിമര്‍ശിച്ചിട്ടുണ്ട്. ഗാന്ധിജി, ജനാതിപത്ത്യത്തെ 'വേശ്യയോട് ആണ് ഉപമിച്ചത്' .കൂടെ കിടക്കുന്നവന്റെ കുഞിനെ പ്രസവിക്കാനെ ജനാതിപത്യത്തിന് കഴിയൂ എന്നതിനാലാണത്."
ശ്രീമാന്‍ സഹീര്‍, മുകളില്‍ ഉദ്ധരിച്ച താങ്കളുടെ വാക്കുകളില്‍ ഗാന്ധിയെപ്പറ്റിയുള്ള പരാമര്‍ശത്തിന്റെ റഫറന്‍സ് ഒന്ന് പറയാമോ? അറിയാന്‍ താല്പര്യമുള്ളത് കൊണ്ടാണ്.

മാരീചന്‍: ഓഫിന് ക്ഷമ ചോദിക്കുന്നു.

Inji Pennu said...

പ്രോഫെറ്റ്,
ആരും ഉത്തരം പറയാത്തതുകൊണ്ട് ഞാനൊന്ന് പറഞ്ഞ് നോക്കട്ടെ?

ഗാന്ധിജി അന്നത്തെ ബ്രിട്ടീഷ് പാര്‍ലിമെന്റിനെ അങ്ങിനെ വിളിച്ചുവെന്നാണ് കേട്ടിട്ടുള്ളത്. അന്നത്തെ പാര്‍ലിമെന്റ സിസ്റ്റത്തിനെയാണ് അങ്ങിനെ വിളിച്ചത്, അല്ലാതെ ജനാധിപത്യത്തെയല്ല(?). ഇനി വേറെ വല്ലോ കോണ്ടക്സ്റ്റില്‍ ഉണ്ടോ എന്ന് ഉറപ്പിച്ച് അറിഞ്ഞൂടാ. അതും വളരെ പഴയ പഴയ എഴുത്തുകളില്‍ എങ്ങാണ്ടാണ്, തുടക്കത്തില്‍. അങ്ങിനെയല്ലാണ്ട് വിളിച്ചിട്ടുണ്ടെങ്കില്‍ അതറിഞ്ഞാല്‍ എന്റേം താങ്ക്സ്.

നിത്യസാക്ഷി said...

ഒരു സംശയം.

മദനിയെച്ചൊല്ലി കാടിളക്കുന്ന ആരെങ്കിലുമൊക്കെ ഒന്നു പറഞ്ഞു തന്നാല്‍ മതി.

ജനപക്ഷവും ഉമാ ഉണ്ണിയുമൊക്കെ അവരുടെ പൂര്‍വ്വാശ്രമം വിട്ട്

ഇടതുപക്ഷത്തിന്റെ കൂടെ കൂടി.

മദനിയും ഇടതിന്റെ കൂടെ കൂടി. രണ്ടും ഒരേ കാലത്ത്.

പക്ഷേ ജനപക്ഷവും ഉമാ ഉണ്ണിയുമൊന്നും എവിടെയും മദനിയെപ്പോലെ വിഷയമാകുന്നില്ലല്ലോ.

ജനപക്ഷം മാറിയാല്‍ അവരുടെ വര്‍ഗ്ഗീയത പോകും.

മദനി മാറിയാലും മദനിയുടെ തീവ്രവാദം മാഞ്ഞു പോവുകയില്ല എന്നാണോ?

എങ്കില്‍ ഈ ഇരട്ടക്കണ്ണിന്റെയും കോങ്കണ്ണിന്റെയും പേരു തന്നെയല്ലേ വര്‍ഗ്ഗീയത!?

The Prophet Of Frivolity said...

Thanks Inji. I found it. It is in Hind Swaraj, and the reference is NOT to democracy itself but to the way of looking at the parliamentary system as the epitome of political thought. Well something like that. Don't know how I forgot it completely. Looks like I will have to read everything I read long back once again. Lol.
"[...]If you will read the literature
on this subject, you will have some idea of it. Parliament is without a real master. Under the
Prime Minister, its movement is not steady but it is buffeted about like a prostitute. The Prime
Minister is more concerned about his power than about the welfare of Parliament. His energy
is concentrated upon securing the success of his party."

Thanks again.

ചാര്‍വാകന്‍ said...

കാലം പറഞ്ഞുവെച്ചപോയിന്റ് തള്ളികളഞ്ഞതില്‍ ഇവിടെകമന്റിയവരോട്
പ്രതിക്ഷേധിക്കുന്നു.

shahir chennamangallur said...

ഈ ചർച്ച തുടരുന്നത്‌ അറിഞ്ഞിട്ടിലായിരുന്നു. വൈകി വന്നതിൽ ക്ഷമ ചോദിക്കുന്നു.
ഇഞ്ചി പെണ്‌ ലിങ്ക്‌ തന്നത്‌ പോരെങ്കിൽ താഴെയുള്ള ലിങ്കുകളെ ഒന്നു വിസിറ്റ്‌ ചെയ്യൂ..
മൊദൂടി ഏകദേശം 40 വർഷങ്ങൾക്ക്‌ മുന്നേ ജനാതിപത്യത്തെ താത്വികാർത്ഥത്തിൽ വിലയിരുത്തിയതിനെ ചുമന്ന് നടക്കുന്ന കാരശേരിമാരെയും ഹമീദ്‌ മാരെയും ഞാൻ ഇങ്ങനെ അല്ലാതെ എങ്ങനെ പഠിപ്പിക്കും ?...
ജനാതിപത്യം എല്ലാം തികഞ്ഞതാണെന്ന് ഇവിടെ ആർക്കെങ്കിലും അഭിപ്രായം ഉണ്ടോ ?
ഗുജറാത്തിൽ നടക്കുന്നതും നടന്നതു ജനാതിപത്യം തന്നെ അല്ലേ?
ഓറീസ്സയിലും ജനാതിപത്യം തന്നെ .


http://gandhifoundation.org/1997/01/05/gandhi-against-modernity-%E2%80%93-by-rex-ambler/
http://www.sangam.org/PIRABAKARAN/Part44.htm
http://www.fiu.edu/~fcf/Gandhi.quotes.html

Anonymous said...

തെരെഞ്ഞെടുപ്പു കഴിഞ്ഞു. എവിടെ മദനി?.
എന്തൊക്കെ വാര്‍ത്തകളായിരുന്നു മാത്രുഭൂമിയില്‍. ഇപ്പം മദനീമില്ല.മാക്കാനുമില്ല