വാശിക്ക് വളിവിട്ട് യോഗ്യനാകാന്‍ കൊതിക്കുന്ന മൂപ്പീന്നിനെ മലയാളിക്ക് പരിചയപ്പെടുത്തിയത് കടമ്മനിട്ട രാമകൃഷ്ണനാണ്. വര്‍ഷങ്ങളുടെ പഴക്കമുളള കുശുമ്പു തീര്‍ക്കാന്‍ മണ്ഡല ഭേദമെന്യേ വിജയസാധ്യതയുടെ ചോടുമാന്തി, മുന്നണി മര്യാദയുടെ എലുകക്കല്ലുകള്‍ പിഴുതുമാറ്റി, അണികളുടെ മനസില്‍ വിദ്വേഷ വിഷൂചികയുടെ എലിമുള്ളെറിഞ്ഞ് രാഷ്ട്രീയകേരളത്തിന്റെ ഇടതുബോധത്തില്‍ ചുരമാന്തുന്ന വെളിയം ഭാര്‍ഗവന്‍ എന്ന കമ്മ്യൂണിസ്റ്റ് വൃദ്ധന്‍, തെരഞ്ഞെടുപ്പു പരാജയത്തിന്റെ സകല പാപവും സിപിഎമ്മിന്റെ തലയിലിട്ട് കൈകഴുകുന്ന കാഴ്ച കാണുമ്പോള്‍ കടമ്മനിട്ട പരിചയപ്പെടുത്തിയ മൂപ്പീന്നിനെയോര്‍ത്ത് ജനം തലയറഞ്ഞു ചിരിക്കും. തെരഞ്ഞെടുപ്പിന്റെ അങ്കം മുറുകവെ സ്വന്തം പാളയത്തില്‍ പ്രക്ഷുബ്ധമായ വെറുപ്പിന്റെ കതിന പൊട്ടിച്ച് അനൈക്യത്തിന്റെ നരകം വിളിച്ചു വരുത്തിയ നേതാവ്, ചോദിച്ചു വാങ്ങിയ പരാജയത്തിന്റെ കെട്ടു വിട്ടപ്പോള്‍ പത്രസമ്മേളനം നടത്തി വിലപിച്ചത് കേട്ടില്ലേ.. ഘടകകക്ഷികളെ പിണക്കരുതു പോലും..
നാലു സീറ്റിലും പൊട്ടിപ്പൊളിഞ്ഞിട്ടും, രാജ്യവ്യാപകമായി തോറ്റമ്പിയിട്ടും ഔദ്ധത്യത്തിനും അഹങ്കാരത്തിനും നെല്ലിടപോലുമില്ല കുറവ്. പത്രസമ്മേളനത്തില്‍ പരാജയത്തിന്റെ ഉത്തരവാദിത്തം സിപിഎമ്മില്‍ ചാരി മദിച്ച നരിച്ചീറിന്റെ ഇളിഭ്യച്ചിരി, അലോസരങ്ങളായ ചോദ്യങ്ങളുടെ മുന്നില്‍ എത്ര പെട്ടെന്നാണ് കെട്ടുപോയത്? കഴിഞ്ഞ മൂന്നു വര്‍ഷമായി ഇടതുമുന്നണിയില്‍ സിപിഐ സൃഷ്ടിച്ച വിവാദപരമ്പരകളുടെ ഓര്‍മ്മ നശിക്കാത്ത ഒന്നു രണ്ടു പത്രക്കാര്‍ ചോദ്യശരങ്ങളുതിര്‍ത്തപ്പോള്‍ ആദര്‍ശക്കോമരത്തിന്റെ മുഖത്ത് പരന്നത് അസഹിഷ്ണുതയുടെ കാളിമ.
അല്ലെങ്കിലും വിനയം, മര്യാദ, വിമര്‍ശനങ്ങളോട് പക്വതയാര്‍ന്ന മറുപടി എന്നിവയൊക്കെ പണ്ടു മുതലേ സിപിഎമ്മുകാരുടെ ബാധ്യതയാണല്ലോ. വെളിയം, ഇസ്മായില്‍ മുതലായ വിപ്ലവകേസരികള്‍ക്കൊന്നും നാട്ടാചാരങ്ങള്‍ ബാധകമല്ല. അവരെന്താണോ ചെയ്യുന്നത് അതാണ് മര്യാദ, എങ്ങനെയാണോ പെരുമാറുന്നത് അതാണ് വിനയം. വിനയവും മര്യാദയുമുളള കുട്ടികളെ വളര്‍ത്താനായി വെളിയത്തിന്റെ പത്രസമ്മേളനവും ഇസ്മായിലിന്റെ പൊതുസമ്മേളനവും റെക്കോര്‍ഡ് ചെയ്തു കിട്ടാന്‍ സിഡിയുമായി പരക്കം പായുകയാണത്രേ കേരളത്തിലെ വലിയൊരു വിഭാഗം രക്ഷിതാക്കള്‍!!!!
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പു തന്നെ ഡോ. ഹുസൈന്‍ രണ്ടത്താണിയെ വീട്ടില്‍ ചെന്ന് കണ്ട്, പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സമ്മതം ചോദിച്ച വിദ്വാനാണ് കെ ഇ ഇസ്മായില്‍. മദനിയടക്കമുളളവരുമായി രണ്ടത്താണിയുടെ കാര്യം ഇസ്മായില്‍ ചര്‍ച്ച ചെയ്തതും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പു തന്നെ. പൊന്നാനിയില്‍ സര്‍വസമ്മതനായ ഒരു പൊതുസ്വതന്ത്രന്റെ കാര്യം സിപിഐയും തത്ത്വത്തില്‍ സമ്മതിച്ചിരുന്നുവെന്നാണ് നാം ഇതില്‍ നിന്നും മനസിലാക്കുക. ഇടതുമുന്നണിയിലും അക്കാര്യത്തില്‍ തര്‍ക്കമൊന്നുമുണ്ടായിരുന്നില്ല. വിഴുപ്പലക്കലിന്റെ ആദ്യപാദത്തില്‍ തന്നെ ഈ വിവരങ്ങളൊക്കെ ജനത്തിന് വീണു കിട്ടിയിരുന്നു.
പിന്നീട് സംഭവിച്ചതെന്തായിരുന്നു? സിപിഐയില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കത്തിന്, കെ ഇ ഇസ്മായിലിനെതിരെ കാനം രാജേന്ദ്രനും സംഘവും നയിക്കുന്ന വിഭാഗത്തിനുളള ചൊറിച്ചില്‍ മൂക്കുന്നതിന് പൊന്നാനി പരീക്ഷണം ഉല്‍പ്രേരകമായി. എന്നാല്‍, ആകാശമപ്പാടെ ഇടിഞ്ഞ് ഏകെജി സെന്ററിനു മുകളിലേയ്ക്കു വീണാലും സിപിഐയുടെ ഗ്രൂപ്പു പോര് തങ്ങളുടെ ചെലവില്‍ തീര്‍ക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചപ്പോള്‍, ഇടതുമുന്നണിയില്‍ സ്വീകരിച്ച സ്വന്തം നിലപാടിനെതിരെ യുദ്ധം ചെയ്യേണ്ടി വന്നു, വെളിയത്തിന്റെ പാര്‍ട്ടിക്ക്.
മാനം മര്യാദയ്ക്ക് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെങ്കില്‍, രണ്ടത്താണിയെ കണ്ടതും പൊന്നാനിയിലെ പൊതുസ്വതന്ത്രനെന്ന നിര്‍ദ്ദേശവുമൊക്കെ സിപിഐയുടെ ബന്ധപ്പെട്ട കമ്മിറ്റികളില്‍ അവതരിപ്പിക്കേണ്ടത് കെ ഇ ഇസ്മായിലിന്റെ ചുമതലയായിരുന്നു. ഇടതുമുന്നണിയില്‍ സംയുക്തമായി ഒരു തീരുമാനമെടുക്കുകയും പിന്നീട് അതിനെ ഒരുളുപ്പുമില്ലാതെ തളളിപ്പറയുകയും ചെയ്യുന്ന പിതൃശൂന്യതയ്ക്ക് കീഴടങ്ങാന്‍ നെറിയുമുളള രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ആര്‍ക്കും കഴിയില്ല. മത്സരിക്കാന്‍ ഒരു മനുഷ്യന്റെ സമ്മതം ചോദിച്ചു വാങ്ങിയിട്ട് പിന്നീട് അയാളെ തളളിപ്പറയുന്ന ധാര്‍ഷ്ട്യം സിപിഐയ്ക്കും വെളിയം ഭാര്‍ഗവനുമൊക്കെ ഭൂഷണമായിരിക്കും. നാലും മൂന്നും ഏഴു പേരുമായി അണ്ഡകടാഹത്തിലാകെ ദേശീയ ജനാധിപത്യ വിപ്ലവം വരുത്താന്‍ അവതരിച്ചവര്‍ക്ക് പാവം രണ്ടത്താണിയുടെ അന്തസിന് വില കല്‍പ്പിക്കേണ്ട കാര്യമില്ല. പക്ഷേ മറ്റുളളവരുടെ കാര്യം അങ്ങനെയല്ലല്ലോ.
മുരടിച്ച മനസും പക കുറുകിയ കണ്ണുകളും വറ്റിവരണ്ട രാഷ്ട്രീയ ഉല്‍പാദന ശേഷിയുമായി എംഎന്‍ സ്മാരകത്തിന്റെ അകത്തളങ്ങളില്‍ സൊറ പറയാനും ചായ കുടിക്കാനുമെത്തുന്ന മഹാവിപ്ലവകാരികളുടെ ഇഷ്ടം മാത്രം നോക്കിയല്ല, ഇടതുമുന്നണിയുടെ തീരുമാനങ്ങളുണ്ടാകേണ്ടത്! ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നവര്‍ക്കും അഭിപ്രായങ്ങളും തീരുമാനങ്ങളുമൊക്കെ ഉണ്ടാകും. അഭിപ്രായ വ്യത്യാസങ്ങളുണ്ടായാല്‍ ഭൂരിപക്ഷത്തിന്റെ തീരുമാനം അംഗീകരിക്കുകയാണ് ജനാധിപത്യ രീതി. അല്ലാതെ തീരുമാനം പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിട്ട് ഇടതുമുന്നണിയെക്കൊണ്ട് അതംഗീകരിപ്പിക്കാന്‍ മോഹിക്കുന്ന "വെളിയാധിപത്യം" പുലരുന്ന വെളളരിക്കാപ്പട്ടണമല്ല കേരളം.
പൊന്നാനിയില്‍ മത്സരിക്കുന്നത് പൊതു സ്വതന്ത്രനാണെന്ന് ഇടതുമുന്നണി പ്രഖ്യാപിച്ചപ്പോള്‍ സിപിഐയിലെ ഒരുവിഭാഗത്തിന് ആദര്‍ശത്തിന്റെ മൂലക്കുരു പൊട്ടി. തങ്ങളെ മൂന്നു സീറ്റിലേയ്ക്ക് ചുരുക്കിയെന്ന മാധ്യമങ്ങളുടെ അലമുറയില്‍ ഒരു വിപ്ലവപ്പാര്‍ട്ടി മുങ്ങിത്താഴുന്ന കാഴ്ചയാണ് കേരളം പിന്നീട് കണ്ടത്. കൃമികീടങ്ങളുടെ ശോകനൈരാശ്യത്തിന്റെ ആഴവും പരപ്പും വെളിയം ഭാര്‍ഗവന്റെ ഒറ്റ പത്രസമ്മേളനത്തോടെ വെളിപ്പെട്ടു. 1964 മുതല്‍ മനസില്‍ സൂക്ഷിക്കുന്ന കൊടുംപകയല്ലാതെ, സിപിഎമ്മിനോട് തങ്ങളുടെ ഉളളില്‍ മറ്റൊരു വികാരവുമില്ലെന്ന് വെളിയം കേരളീയരുടെ മുന്നില്‍ തുറന്നു പറഞ്ഞു.
ആ പത്ര സമ്മേളനം ലൈവായി കണ്ട ഓരോ സിപിഎം അനുഭാവിയും,
"മര്‍ക്കടം ഭേദം, അതിങ്കല്‍ നിന്നുള്ളൊരീ
മര്‍ത്ത്യപ്രയാണമിന്നെങ്ങു ചെല്ലും" എന്ന് തലയില്‍ കൈവെച്ച് പ്രാകി.
സ്വന്തം പാര്‍ട്ടിയിലെ ഗ്രൂപ്പുപോരിന് മറയിടാനായിരുന്നു വെളിയം ഭാര്‍ഗവന്‍ സിപിഎമ്മിനെയും പിണറായി വിജയനെയും പുലഭ്യം പറഞ്ഞത്. രാഷ്ട്രീയ അസന്മാര്‍ഗികതയുടെ പറുദീസയില്‍ നിര്‍ലജ്ജം അഭിരമിച്ച വെളിയത്തിന് ചുട്ട മറുപടി കിട്ടാന്‍ മണിക്കൂറൊന്നേ വേണ്ടി വന്നുളളൂ. പക്ഷേ, അടിത്തട്ടില്‍ സൃഷ്ടിക്കപ്പെട്ട വിടവ് അടയ്ക്കാന്‍ മുന്നണി യോഗങ്ങളിലെ കെട്ടിപ്പിടിത്തവും പഞ്ചാരച്ചിരിയും മതിയാവാത്ത അവസ്ഥ അപ്പോഴേയ്ക്കും സംസ്ഥാനത്താകമാനം സൃഷ്ടിക്കപ്പെട്ടിരുന്നു.
മനോരോഗികളായ കുറേ സിപിഐക്കാരുടെ കൈയടിയ്ക്കു വേണ്ടിയും പത്രത്താളിലെ വമ്പന്‍ തലക്കെട്ടുകള്‍ മോഹിച്ചും ആസൂത്രണം ചെയ്ത വെളിയത്തിന്റെ പത്ര സമ്മേളനം സൃഷ്ടിച്ച ആഘാതത്തിന്റെ ആഴമറിയണമെങ്കില്‍ എംഐ ഷാനവാസിന് കിട്ടിയ ഭൂരിപക്ഷത്തിലേയ്ക്ക് കണ്ണോടിച്ചാല്‍ മതി. മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന ആദര്‍ശത്തിന്റെ പട്ടും വളയും പൊന്നാടയും വീരശൃംഖലയും കൊതിച്ച് ഇല്ലാത്ത വീരസ്യം കാണിക്കാന്‍ ആനപ്പിണ്ഡം പ്രവചിച്ച് ആസനം തുറന്ന വെളിയത്തിന് കിട്ടേണ്ടതു തന്നെ കിട്ടി. ഞങ്ങളില്ലെങ്കില്‍ അവരുടെ പതിനാലും പൊട്ടുമെന്ന് വീമ്പിളക്കിയ വെളിയത്തിന്റെ വേതാളങ്ങളത്രയും വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ശീര്‍ഷാസനത്തില്‍ നിന്നു. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അട്ടിമറിച്ച് സിപിഎമ്മിന്റെ നാലുപേര്‍ ദില്ലിയിലേയ്ക്ക് വണ്ടി കയറി. ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും ചരിത്രത്തിലിന്നോളമുണ്ടാകാത്ത കാലുവാരലിനെ അതിജീവിക്കാന്‍ അവര്‍ക്കു തുണയായതെന്തെന്ന് വെളിയത്തിന്റെ പത്രസമ്മേളനത്തില്‍ പക്ഷേ, സൂചനയൊന്നുമില്ല.
തെരഞ്ഞെടുപ്പു പരാജയത്തെ മുന്‍നിര്‍ത്തി ഉളളില്‍ തട്ടിയൊരു ഒരാത്മപരിശോധനയ്ക്ക് സിപിഐ മുതിര്‍ന്നിരുന്നുവെങ്കില്‍ അവര്‍ ഭൂമിയോളം താണ് കേരള ജനതയോട് മാപ്പു പറയേണ്ട ചില സന്ദര്‍ഭങ്ങളുണ്ട്. മെര്‍ക്കിസ്റ്റണ്‍ വിവാദത്തില്‍ കാണിച്ച അലംഭാവത്തിന്, ഭക്ഷ്യസുരക്ഷാ പദ്ധതിയെ മുന്‍നിര്‍ത്തി ഇടതുമുന്നണിയിലുണ്ടാക്കിയ അലമ്പിന്, എച്ച്എംടി വിവാദത്തില്‍ കാണിച്ച തെമ്മാടിത്തരത്തിന്, സെസിന്റെ പേരു പറഞ്ഞാടിയ ചവിട്ടു നാടകത്തിനൊക്കെയും സിപിഐ കേരള ജനതയോട് മുട്ടിലിഴഞ്ഞ് മാപ്പിരക്കണം.
ഇടതുമുന്നണിയെയും സിപിഎമ്മിനെയും തങ്ങള്‍ വരച്ച വരയില്‍ നിര്‍ത്തുമെന്ന് ഇപ്പോള്‍ വീമ്പിളക്കുന്ന വെളിയം ഭാര്‍ഗവന്‍, ഭക്ഷ്യസുരക്ഷാപദ്ധതി, എച്ച്എംടി വിവാദങ്ങള്‍ മറന്നുകാണാന്‍ വഴിയില്ല. ഇടതുമുന്നണിയില്‍ എന്തൊക്കെയോ ഇനിയനുവദിക്കില്ലെന്ന് വീരസ്യം പറയുന്നവര്‍, പണ്ട് എച്ച്എംടി ഭൂമിയുടെ പോക്കുവരവ് റദ്ദാക്കാന്‍ ചെമ്പട്ടും ചുറ്റി അരിവാളുമേന്തി ഇടതുമുന്നണി യോഗത്തിനെത്തിയ കാഴ്ച ഇപ്പോഴും ഓര്‍മ്മയുളളവരുണ്ട്. പോക്കുവരവ് റദ്ദാക്കാന്‍ തീരുമാനിച്ചാല്‍ എളമരം കരീമും കെ പി രാജേന്ദ്രനും രാജി വെയ്ക്കേണ്ടി വരുമെന്നും രാജിയ്ക്ക് കരീം തയ്യാറാണെന്നും പിണറായി വിജയന്‍ തുറന്നടിച്ചപ്പോള്‍ മലദ്വാരത്തോളം നാക്കിറങ്ങി തല കുമ്പിട്ടിരുന്ന വെളിയം ഭാര്‍ഗവന്‍ എന്ന "ഒരൊന്നരത്തന്റേടി"യാണ് പത്രക്കാരുടെ മുന്നില്‍ വെച്ച് സിപിഎമ്മിനുനേരെ കുരച്ചു ചാടുന്നത്.
സെസിന്റെ പേരില്‍ വീമ്പിളക്കി ഞെളിഞ്ഞ വെളിയം ഭാര്‍ഗവനെ എങ്ങനെ അത്ര പെട്ടെന്ന് മറക്കും? വെളിയത്തിന്റെ പത്ര സമ്മേളനം കണ്ട്, "ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം, പിന്നെയും ചാടിയാല്‍ ചട്ടിയോളം" എന്ന് നന്നായി അറിയാവുന്ന സിപിഎമ്മുകാര്‍ എകെജി സെന്ററിലിരുന്ന് ആര്‍ത്തു ചിരിച്ചു കാണും. ഭക്ഷ്യസുരക്ഷാപദ്ധതിയും എച്ച്എംടി ഭൂമിയുടെ പോക്കുവരവും സെസ് ഉഡായിപ്പും പൊന്നാനി, വയനാട് സീറ്റുകളുടെ കാര്യവുമൊന്നും മറക്കാന്‍ നേരമായില്ലല്ലോ സഖാക്കളേ...
മദനി പ്രസംഗിച്ച സ്ഥലത്തൊക്കെ ഇടതുമുന്നണിയ്ക്ക് വോട്ടു കുറഞ്ഞെന്നാണ് വേറൊരു വിലാപം. വെളിയം പ്രസംഗിച്ചടത്തൊക്കെ ഇടതുമുന്നണിക്ക് വോട്ടുകൂടിയെന്നത്രേ, അതിന്റെ മറുപുറം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സകല പഞ്ചായത്തു വാര്‍ഡുകളിലും വെളിയം ഭാര്‍ഗവനെ മാത്രം പ്രസംഗിപ്പിച്ചാല്‍ ഇടതുമുന്നണിക്ക് 140 സീറ്റും ഷുവറെന്നര്‍ത്ഥം. വരട്ടെ, അങ്ങനെ തീരുമാനിക്കാന്‍ വരട്ടെ. വെളിയത്തിന്റെ പ്രസംഗത്തെക്കുറിച്ച് സിപിഐക്കാര്‍ തന്നെ പറയുന്നത് കേള്‍ക്കുക. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ഒരംഗം പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ...മാവേലിക്കര മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു യോഗത്തില്‍ പ്രസംഗിക്കാനെത്തിയ വെളിയം, കുന്തിയുടെയും ഗാന്ധാരിയുടെയും കഥ പറഞ്ഞതല്ലാതെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടു പോലും ചോദിച്ചില്ലത്രേ! (സിപിഐ സമിതികളില്‍ അഴിച്ചു പണിക്കു സാധ്യത - മാതൃഭൂമി, ജൂണ്‍ 2, ചൊവ്വ) സ്വന്തം പാര്‍ട്ടിയുടെ കമ്മിറ്റിയില്‍ തന്റെ പ്രസംഗത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനം പത്ര സമ്മേളനത്തില്‍ മദനിയുടെ ചെലവിലെഴുതിയ പ്രത്യയശാസ്ത്ര വൈദഗ്ധ്യത്തിന് നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍.. ഒരു പിടി അരളിപ്പൂക്കള്‍...
എന്തൊരു സ്നേഹമാണ് വെളിയത്തിനിപ്പോള്‍ ആര്‍എസ്‍പിയോടും ജനതാദളിനോടുമൊക്കെ. പുതുതായി കിട്ടിയ ബന്ധുബലത്തെയോര്‍ത്ത് ചന്ദ്രചൂഡനും വീരേന്ദ്രകുമാറും പുളകം കൊള്ളുന്നുണ്ടാവും . ആര്‍എസ്‍പിയുടെയും ജനതാദളിന്റെയും ചെലവില്‍ സ്വന്തം കാമം കരഞ്ഞു തീര്‍ക്കുന്ന വെളിയം മറന്നു പോയ വേറൊരു ഘടകകക്ഷിയുണ്ടായിരുന്നു, ഇടതുമുന്നണിയില്‍. എന്‍സിപി. കോണ്‍ഗ്രസ് വിട്ടുവന്ന പ്രബലമായൊരു വിഭാഗത്തെ ഉള്‍പ്പെടുത്തി കരുത്തു വര്‍ദ്ധിപ്പിച്ച എന്‍സിപിയെ പാഴ്മുറം പോലെ വലിച്ചെറിയാന്‍, രാഷ്ട്രീയ ആഭിചാരത്തിന്റെ കാവടി തുളളിയ സിപിഐയെ കേരളം മറന്നിട്ടില്ല. അംഗബലം വര്‍ദ്ധിപ്പിച്ച എന്‍സിപി ഇടതുമുന്നണിയില്‍ തങ്ങളുടെ സ്ഥാനം കവരുമെന്ന് കണ്ടപ്പോഴാണ് എന്‍സിപിയെ പടിയിറക്കാന്‍ വെളിയം മന്ത്രവാദക്കളം വരച്ചത്. ദുര്‍മന്ത്രവാദിയെ സിപിഎമ്മില്‍ നിന്നു തന്നെ കിട്ടുകയും ചെയ്തു.
ഇടതുമുന്നണിയുടെ സമരപഥങ്ങളില്‍ തോളോടു തോള്‍ ചേര്‍ന്ന് നടന്ന എസി ഷണ്‍മുഖദാസിനെയും എ കെ ശശീന്ദ്രനെയും പീതാംബരന്‍ മാസ്റ്ററെയുമൊക്കെ വീരേന്ദ്രകുമാറിന് പിന്നിലാക്കാന്‍ പോന്ന പ്രത്യയശാസ്ത്ര മുഴക്കോലുകളെക്കുറിച്ചൊന്നും മാര്‍ക്സിയന്‍ ഗ്രന്ഥശേഖരങ്ങളില്‍ പരാമര്‍ശമില്ല. കൂടുതല്‍ ആളു ചേര്‍ന്നതിന്റെ പേരില്‍ മുന്നണിയില്‍ സ്ഥാനം നഷ്ടപ്പെടേണ്ടി വന്ന വേറേതെങ്കിലും പാര്‍ട്ടിയുണ്ടാകുമോ ആവോ? കീടം കുത്തിയ പടവലം പോലെ നാള്‍ക്കുനാള്‍ ചുക്കിച്ചുളിയുന്ന സിപിഐക്ക് എന്‍സിപിയുടെ പിന്നില്‍ അണി നിരന്ന ജനസമൂഹം അസൂയയല്ലാത്തൊരു വികാരവും സമ്മാനിച്ചില്ല. എന്‍സിപിയില്‍ നിന്ന് നിരാശയോടെ കോണ്‍ഗ്രസിലേയ്ക്ക് മടങ്ങിയവര്‍ ഒപ്പം കൊണ്ടുപോയത് ഇടതുമുന്നണിയുടെ ഉജ്വലമായ രാഷ്ട്രീയ സാധ്യതകളാണ്. എന്‍സിപിയെ മറന്നിട്ട് ആര്‍എസ്‍പിയ്ക്കും വീരേന്ദ്രകുമാറിനും വേണ്ടിയൊലിക്കുന്ന കഴുതക്കണ്ണീരില്‍ നിന്ന് പൊട്ടിപ്പടരുന്ന സ്വാര്‍ത്ഥരാഷ്ട്രീയത്തിന്റെ കെട്ടനാറ്റം സഹിക്കാതെ മൂക്കുപൊത്തിപ്പായുകയാണ് കേരളജനത.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടതുമുന്നണിയില്‍ സിപിഐ കെട്ടിയാടിയ ശീതങ്കന്‍തുള്ളലിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പു ഫലം ഇങ്ങനെയും നമുക്ക് വിലയിരുത്താം. സിപിഐയെ ഇടതുമുന്നണിയില്‍ വെച്ചു പൊറുപ്പിക്കുന്ന സിപിഎമ്മിനെതിരെ കേരള ജനതയുടെ താക്കീതാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്!!! സിപിഐ കാണിക്കുന്ന തരവഴിത്തരത്തെ മൗനം കൊണ്ടു പ്രോത്സാഹിപ്പിക്കുന്ന കേരള കോണ്‍ഗ്രസ് ജെയ്ക്കുളള മുന്നറിയിപ്പാണ് ഇടുക്കിയിലെ തെരഞ്ഞെടുപ്പു ഫലം. അഹങ്കാരത്തിന് കയ്യും കാലും കണ്ണടയും കഷണ്ടിയും വെച്ച വെളിയം ഭാര്‍ഗവന്റെ ജരപിടിച്ചു ചുളുങ്ങിയ ചന്തിയ്ക്കു ജനം പുളിങ്കമ്പു വെട്ടി ചാര്‍ത്തിയ പ്രഹരമായിരുന്നു, ഈ തെരഞ്ഞെടുപ്പു ഫലം.. അങ്ങനെയൊരു വാദം അപ്രസക്തമാണെന്ന് നെഞ്ചില്‍ കൈവെച്ച് പറയാന്‍ കെല്‍പ്പുളള എത്ര സിപിഐക്കാരുണ്ട് കേരളത്തില്‍?
ഇടതുമുന്നണി യോഗത്തില്‍ ഒരു തീരുമാനമെടുക്കുകയും രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അതിനെ പരസ്യമായി തളളിപ്പറയുകയും ചെയ്ത തെമ്മാടിത്തരം കണ്ട് കണ്ണു തളളിയ അതേ ജനത്തിന്റെ മുന്നിലേയ്ക്കാണ് വെളിയം, മാധ്യമങ്ങളുടെ വ്യാഖ്യാനങ്ങളപ്പാടെ കോപ്പിയടിച്ചുണ്ടാക്കിയ കണ്ടെത്തലുമായി രംഗത്തിറങ്ങിയത്. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന അജണ്ടയ്ക്കപ്പുറത്തേയ്ക്ക് ഒരിഞ്ചു പോലും കടന്നു ചിന്തിക്കാനുളള കരളുറപ്പ് സിപിഐയ്ക്കില്ലെന്ന് ചുരുക്കം. മലയാളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ മെയ് 16ന് ശേഷം കൊണ്ടാടുന്ന വിശകലന വിരേചനങ്ങളില്‍ നിന്നും ഒരു വ്യത്യാസവും, എമണ്ടന്‍ ചര്‍ച്ചകള്‍ക്കു ശേഷം എംഎന്‍ സ്മാരകത്തില്‍ അട്ടിപ്പേറു കിടക്കുന്ന കമ്മ്യൂണിസ്റ്റ് കിങ്കരന്മാര്‍ കണ്ടുപിടിച്ച വങ്കത്തരങ്ങള്‍ക്കില്ല. ലാവലിനും പിഡിപിയുമാണ് ഇടതുമുന്നണിയുടെ പരാജയകാരണങ്ങളെന്ന് വിലയിരുത്താന്‍ മനോരമയും മാതൃഭൂമിയും മതി. വെളിയത്തിന്റെയും സിപിഐയുടെയും ടിപ്പണിയില്ലാതെ തന്നെ അത് വിശ്വസിക്കുന്നവര്‍ കേരളത്തിലൊരുപാടുണ്ട്.
വൃത്താന്തപത്രങ്ങളിലെ രാഷ്ട്രീയ നിരീക്ഷകരുടെ പ്രതിവാര കോളം വായിച്ച് നിലപാടിലെത്തിച്ചേരുന്ന വെറും വിപ്ലവമൂഢന്മാരുടെ സംഘമാണ് തങ്ങളെന്ന് സിപിഐ ഒരിക്കല്‍ കൂടി തെളിയിക്കുന്നു. ജനസാമാന്യത്തിന്റെ രാഷ്ട്രീയ ബോധത്തില്‍ സംഭവിക്കുന്ന വ്യതിയാനങ്ങളെ തൊട്ടറിയാനോ അവയെ അതിജീവിക്കും വിധം സ്വന്തം അടിത്തറയായ അടിസ്ഥാന വര്‍ഗത്തിന്റെ രാഷ്ട്രീയബോധത്തില്‍ ഇടതുപക്ഷ ആഭിമുഖ്യം ഊട്ടിയുറപ്പിക്കുന്നതിനുളള വഴികളന്വേഷിക്കാനോ തീര്‍ത്തും അശക്തരാണ് വെളിയം ഭാര്‍ഗവനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും. കൊടിയ അഴിമതി നടമാടുന്ന നാലു വകുപ്പുകള്‍ കൊണ്ട് കേരളജനതയെ വെല്ലുവിളിക്കുന്നവരാണ് സിപിഎമ്മുകാരെ പഴിച്ചും പുലഭ്യം പറഞ്ഞും വാര്‍ത്ത സൃഷ്ടിച്ച് തലക്കെട്ടുകള്‍ സ്വന്തമാക്കുന്നത്. റവന്യൂ, ഭക്ഷ്യം, വനം, കൃഷി തുടങ്ങിയ വകുപ്പുകളില്‍ നടമാടുന്ന അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കാന്‍ ചെറുവിരല്‍ പോലും അനക്കാതെ, ഏതോ ഒരു ഭൂതകാലത്തില്‍ കിട്ടിയ ഒന്നോ രണ്ടോ ലാത്തിയടിയുടെ ഓര്‍മ്മയില്‍ ആദര്‍ശത്തിന്റെ ആശാന്‍ വേഷം കെട്ടുന്നവരെ എതിര്‍വാക്കു പറയാതെ സഹിക്കേണ്ട ബാധ്യതയൊന്നും പുതുതലമുറയ്ക്കില്ലേയില്ല.
പരാജയത്തിന്റെ പാപങ്ങളത്രയും സിപിഎമ്മിന്റെ ചുമലില്‍ ചാരുമ്പോള്‍ സാധാരണ ജനം സിപിഐക്കാരനോട് ചോദിക്കാന്‍ കൊതിക്കുന്നത് ഒറ്റച്ചോദ്യമാണ്. ഇടതുമുന്നണി ഇന്നോളം നേടിയ എല്ലാ വിജയങ്ങളുടെയും പുണ്യവും അപ്പോള്‍ സിപിഎമ്മിന് മാത്രമവകാശപ്പെട്ടതല്ലേ സഖാവേ. 2004ലെയും 2006ലെയും കൊതിപ്പിക്കുന്ന വിജയങ്ങളുടെ ക്രെഡിറ്റും സിപിഎമ്മിന് മാത്രമായി നല്‍കാനുളള ആര്‍ജവം സിപിഐയും വെളിയം ഭാര്‍ഗവനും കാണിക്കേണ്ടതല്ലേ...
കര്‍മ്മദോഷത്തിന്റെ വിഷമൂര്‍ച്ഛയില്‍ പിച്ചും പേയും പറയുകയാണ് വെളിയം ഭാര്‍ഗവനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും. ദേശീയപ്പാര്‍ട്ടിയെന്ന അസ്തിത്വം പോലും വെല്ലുവിളിക്കപ്പെട്ടതിന് കാരണം സ്വന്തം കൈയിലിരുപ്പല്ലാതെ മറ്റൊന്നുമല്ലെന്ന് തിരിച്ചറിയാന്‍ കഴിയാത്ത പാര്‍ട്ടി നേതൃത്വം ആ പാര്‍ട്ടി അണികളുടെ തീരാത്ത ബാധ്യതയാണ്. വാര്‍ദ്ധക്യത്തിന്റെ ചെതുമ്പലുകള്‍ ബാധിച്ച. മുന്‍വിധികളുടെ പരിമിതകളുളള നിലപാടുകളുമായി കാലത്തിന് കുറുകേ കിടക്കുന്ന ഹനുമാന്‍ വാലാണ് സിപിഐയെന്ന് സമൂഹം തിരിച്ചറിയുമ്പോള്‍ അവര്‍ക്കും അവരുള്‍പ്പെടുന്ന മുന്നണിയ്ക്കും തിരിച്ചടികള്‍ സ്വാഭാവികം. കുഷ്ഠരോഗികളെയെന്നവണ്ണം സിപിഐ സ്ഥാനാര്‍ത്ഥികളെ ജനം ആട്ടിയകറ്റിയപ്പോള്‍ അവരെ ചുമന്നവര്‍ക്കും വിഹിതം വീതിച്ചു കിട്ടി.
"എന്തൊരു ദുര്‍ഗന്ധം - ഹാ! മാറിപ്പോ മാറിപ്പോ,
ചെന്തീ വമിക്കും കൊലപ്പിശാചേ" എന്ന് ജനം മുഖത്തു തുപ്പിയതിന്റെ ഞെട്ടല്‍ മാറാത്ത നേതൃത്വം അര്‍ത്ഥരഹിതമായ പുലമ്പലുകളില്‍ അഭയം തേടുന്നു.
സ്വന്തം പതാകയ്ക്ക് ചെന്നിറം പൂശാനുളള ചോര അന്യന്റെ ഹൃദയത്തില്‍ നിന്ന് കുത്തിച്ചോര്‍ത്താന്‍ പുറകിലൊളിപ്പിച്ച കൊടുംകഠാരയുമായി ഇടതുമുന്നണിയില്‍ തുടരുന്ന സിപിഐയോട് മാര്‍ക്സിസ്റ്റു പാര്‍ട്ടിയും പറയേണ്ടത് ഇതു തന്നെ..
"എന്തൊരു ദുര്‍ഗന്ധം - ഹാ മാറിപ്പോ, മാറിപ്പോ,
ചെന്തീ വമിക്കും കൊലപ്പിശാചേ......"
ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണമുഖങ്ങള്‍
-
"ആന്ധ്രാപ്രദേശിലെ പ്രളയബാധിത ജില്ലകളിലെ ജനങ്ങള്‍ കിടപ്പാടവും ഭക്ഷണവുമില്ലാതെ
വലയുമ്പോള്‍, ഭരണകക്ഷി നേതാക്കള്‍ രാഷ്ട്രീയം കളിക്കുകയാണ്. കഴിഞ്ഞ ഏതാനും
മാസങ്ങ...
7 hours ago
36 comments:
സ്വന്തം പതാകയ്ക്ക് ചെന്നിറം പൂശാനുളള ചോര അന്യന്റെ ഹൃദയത്തില്‍ നിന്ന് കുത്തിച്ചോര്‍ത്താന്‍ പുറകിലൊളിപ്പിച്ച കൊടുംകഠാരയുമായി ഇടതുമുന്നണിയില്‍ തുടരുന്ന സിപിഐയോട് മാര്‍ക്സിസ്റ്റു പാര്‍ട്ടിയും പറയേണ്ടത് ഇതു തന്നെ..
"എന്തൊരു ദുര്‍ഗന്ധം - ഹാ മാറിപ്പോ മാറിപ്പോ
ചെന്തീ വമിക്കും കൊലപ്പിശാചേ......"
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടതുമുന്നണിയില്‍ സിപിഐ കെട്ടിയാടിയ ശീതങ്കന്‍തുള്ളലിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പു ഫലം ഇങ്ങനെയും നമുക്ക് വിലയിരുത്താം. സിപിഐയെ ഇടതുമുന്നണിയില്‍ വെച്ചു പൊറുപ്പിക്കുന്ന സിപിഎമ്മിനെതിരെ കേരള ജനതയുടെ താക്കീതാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്!!! സിപിഐ കാണിക്കുന്ന തരവഴിത്തരത്തെ മൗനം കൊണ്ടു പ്രോത്സാഹിപ്പിക്കുന്ന കേരള കോണ്‍ഗ്രസ് ജെയ്ക്കുളള മുന്നറിയിപ്പാണ് ഇടുക്കിയിലെ തെരഞ്ഞെടുപ്പു ഫലം. അഹങ്കാരത്തിന് കയ്യും കാലും കണ്ണടയും കഷണ്ടിയും വെച്ച വെളിയം ഭാര്‍ഗവന്റെ ജരപിടിച്ചു ചുളുങ്ങിയ ചന്തിയ്ക്കു ജനം പുളിങ്കമ്പു വെട്ടി ചാര്‍ത്തിയ പ്രഹരമായിരുന്നു, ഈ തെരഞ്ഞെടുപ്പു ഫലം.. അങ്ങനെയൊരു വാദം അപ്രസക്തമാണെന്ന് നെഞ്ചില്‍ കൈവെച്ച് പറയാന്‍ കെല്‍പ്പുളള എത്ര സിപിഐക്കാരുണ്ട് കേരളത്തില്‍?
ഹഹഹ....
അല്ലാതെ നിയമവ്യവസ്ഥക്ക് നേരെ പൃഷ്ഠം ഉയര്‍ത്തിനില്‍ക്കുന്ന സി.പി.എം കാരെ ജനം തോല്‍പ്പിച്ചതല്ല...
മയിര് പറിച്ചൂതി ജനത്തെ കാര്‍ക്കിച്ച് തുപ്പിയതിന് ജനം ശിക്ഷിച്ചതുമല്ല..
മനുഷ്യന്റെ മോചനം മദനിയിലൂടെ എന്ന സിദ്ധാന്തത്തെ ജനം നിരാകരിച്ചതുമല്ല..
വ്യക്തി വിരോധം തീര്‍ക്കാന്‍ ഒരു കക്ഷിയെ അപ്പാടെ ചവുട്ടി പുറത്താക്കിയതിനാലുമല്ല.
1964 മുതലുള്ള പക....അന്നു മുതല്‍ സി.പി.എം എങ്ങനെ ഇങ്ങോട്ട് അങ്ങനെ സിപിഐ അങ്ങോട്ട് എന്നേ പറയുന്നതല്ലേ ഉചിതം.സിബിഐ രാഷ്ട്രീയപ്രേരിതമായി കേസുണ്ടാക്കി എന്ന് തൊണ്ടപൊട്ടിക്കുന്നവര്‍ അങ്ങനെ വെറും വെറും രാഷ്ട്രീയപ്രേരിതമായി ഒരു കേസ് 69ല്‍ സഖാക്കള്‍ ടിവിക്കും എം എന്നുമെതിരേ ചില പൂണൂലിട്ട കീടങ്ങള്‍ സൃഷ്ടിച്ചതും അത് കേരള ജനത മുഴുവന്‍ മനസ്സിലാക്കിയിട്ടും അവ അന്വേഷണം മുഖേനെ തള്ളിക്കളയുന്ന വരെ അവര്‍ മാറി നിന്ന ചരിത്രവും മറന്നു പോകരുത്
മാരീചന്‍ അവസാനവരിയില്‍ പറയുന്നത് പോലെ സി.പി.എം പറയുമെന്നും അങ്ങനെ സിപിഐ എങ്കിലും രക്ഷപ്പെടുമെന്നും ഞാനും ആഗ്രഹിച്ച് പോകുന്നു.നമ്മുക്ക് 69ലേക്ക് മടങ്ങി പോകാം.നിങ്ങള്‍ക്ക് ചേര്‍ന്ന കൂട്ട് മുരളീധരന്‍ തന്നെ...
ട്രാക്കിങ്
പൊന്നാനിയില്‍ പൊതു സ്വതന്ത്രന്‍ രണ്ടത്താണിയാണെന്ന് തിരഞ്ഞെടുപ്പിന് മുന്നെ ഏറെക്കുറെ ധാരണയായതായിരുന്നു. അത് വെളിയവും ഇസ്മായിലും അംഗീകരിച്ചിരുന്നു. എന്നാല്‍ വിവാദമായതോടേ പുതിയ പൊതു സ്വതന്ത്രനെ തേറ്റിയിറിങ്ങി. അങ്ങനെ ഒരു 916 പൊതു സ്വതന്ത്രനുമായി ഇസ്മായില്‍ എത്തി. കാനം രാജെന്ദ്രനും ചന്ദ്രനുമൊക്കെ അംഗീകരിച്ച കുഞ്ഞാമൂ. ഒറ്റക്കുഴപ്പമേ കുഞ്ഞാമുവിനുള്ളൂ അല്‍പ്പം NDF ബന്ധം. അത് എങ്ങനെ ഒരു തെറ്റാകും. PDP ബന്ധമുള്ള LDF ഈ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും NDF പിന്‍തുണച്ച UDF വിജയിക്കുകയും ചെയ്തതില്‍ നിന്ന് CPI പറഞ്ഞതാണ് ശരിയെന്ന് വ്യക്തമായില്ലെ. ഇനിയെങ്കിലും CPM CPI കണ്ട് പഠിക്കുക
tracking
പരമ്പരാഗത സി.പി.ഐക്കാരിൽ നല്ലൊരു പങ്കും ഒരു മുന്നണിയായി നിൽക്കുമ്പോഴും സി.പി.എം സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യാറില്ലെന്നത് പരസ്യമായ ഒരു രഹസ്യമാണ്.അരിവാൾ ചുറ്റിക നക്ഷത്രം കാണുമ്പോൾ എടുക്കാത്ത പൈസയിൽ നോക്കുമ്പോലെയാണ് ചില വയസൻ സി.പി.ഐക്കാർ നോക്കുന്നത്.ആ ഇനത്തിൽ പെട്ട ഒരാളല്ലാതാകാൻ വെളിയത്തിനെങ്ങനെ സാധിയ്ക്കും.
സ.പി.കെ.വി അന്തസോടെ നേതൃത്വം കൊടുക്കുന്ന സമയത്തും ചില നിർണ്ണായക സമയത്ത് വെളിയം കയറി ചില കുളം കലക്കൽ നടത്താറുണ്ടായിരുന്നു. അന്നും സി.പി.എം വിരോധത്തിന്റെ മുഖ്യ പ്രയോക്താവായിരുന്നു ഈ വെളിയം മൂപ്പീന്ന്.
കൊല്ലം ജില്ലയിലും തൃശൂർ ജില്ലയിലുമാണ് കടുത്ത സി.പി.ഐക്കാർ കൂടുതലുള്ളതെന്നാണ് ഈയുള്ളവന്റെ അറിവ്. അതിൽ തൃശൂർ ജില്ലക്കാർ കുറച്ചൊക്കെ വൃത്തിയാണ്. കൊല്ലം ജില്ലയിലെ സി.പി.ഐക്കാരാണ് സി.പി.എം വിരോധത്തിൽ മുൻപന്മാർ. തിരുവനന്തപുരം ജില്ലയിലെ എണ്ണപ്പെട്ട സി.പി. ഐക്കാരും കൊല്ലജില്ലക്കാരെപോലെതന്നെ. അവിടെ കൊല്ലം ജില്ലയിൽ അവർക്ക് അല്പം ആളെണ്ണം ചില പോക്കെറ്റുകളിൽ ഉള്ളതിന്റെ സകല അഹങ്കാരവും കാണിച്ചുപോരുന്നുണ്ട്.
സി.പി.എം തോൽക്കുമ്പോൾ കോൺഗ്രസ്സുകാരുമൊത്തു “ടീ“പാർട്ടി നടത്തുന്ന എത്രയെത്ര സി.പി.ഐക്കാരെ മനോമനൻ കണ്ടിരിയ്ക്കുന്നു. പഞ്ചായത്തു തെരഞ്ഞെടുപ്പുകളിലാണ് ഇവരുടെ പ്രധാനകളി. പകൽ പേരിനു വേണ്ടി സി.പി.എം സ്ഥാനാർത്ഥിയ്ക്ക് വേണ്ടി പ്രവർത്തിയ്ക്കും. തെരഞ്ഞെടുപ്പിന്റെ തലേന്നു രായ്ക്കു രാമാനം പ്രാദേശിക സി.പി.ഐ പ്രമാണിമാരെയും കൂട്ടി വേണ്ടപ്പെട്ട വീടുകളിൽ കയറി തിരിച്ചു പറയും. കൺഫ്യൂഷനിലാകുന്ന പാവം വോട്ടർമാർ രാവിലെ ചെന്നു സി.പി.എമ്മിനെതിരെ വോട്ടു ചെയ്യും.
ചിലർ നൽകണം എന്നു പറഞ്ഞാൽ ആളുകൾ വോട്ടു ചെയ്യില്ല. പക്ഷെ ചെയ്യേണ്ടെന്നു പറഞ്ഞാൽ അതു് ഏശുകയും ചെയ്യും. സി.പി.ഐക്കാർ ചെയ്യുന്നത് അതാണ്. അവർ പറഞ്ഞിട്ട് അധികം ആരും വോട്ടൊന്നും തരില്ല. പക്ഷെ ചെയ്യേണ്ടെന്നു പറഞ്ഞാൽ അത് ചിലപ്പോൾ ഏക്കും. രാഷ്റ്റ്ട്രീയ സത്യ സന്ധത എന്നൊന്നു സി.പി.ഐയ്ക്ക് ഒരു കാലത്തും ഉണ്ടായിരുന്നിട്ടില്ല.സി.പി.എം വിരോധം മാത്രമാണ് അവരുടെ മുഖമുദ്ര.
ഒരു തെരഞ്ഞെടുപ്പിൽ തോറ്റാൽ ഉത്തരവാദി സി.പി.എം. ജയിച്ചാൽ തങ്ങളൂടെ പിന്തുണകൂടി ഉള്ളതുകൊണ്ട്. ഇതാണ് അവരുടെ സംസാരം. സത്യത്തിൽ ഇവറ്റകളെ ഇക്കാലമത്രയും ചുമന്നുകൊണ്ടു നടന്നന്തിനെന്ന് ആലോചിച്ചുപോകും.ഇപ്പോഴത്തെചില പുതിയ ചെറുപ്പക്കാരിൽ ഈ വഞ്ചന ഇല്ലാത്തതാണ്. പക്ഷെ മൂത്ത സി.പി.ഐക്കാർ പഠിപ്പിച്ചു കൊടുക്കുന്നുണ്ട്. പല പഴയ സി.പി.ഐക്കാരും പണ്ട് കോൺഗ്രസ്സും ഒത്തു ഭരിച്ചതിന്റെ ആ മൈൻഡിലാണ് ഇപ്പോഴും.എന്നാ പിന്നെ അവരുടെകൂടെ അങ്ങു പോകരുതോ.
സി.പി.ഐക്കാർക്ക് ഇടതുപക്ഷമായി നിൽക്കുകയും വേണം സി.പി.എം ഇല്ലാതായി കാണുകയും വേണം. ഇതിനെയൊക്കെ നിലയ്ക്കു നിർത്താനുള്ള ആർജ്ജവം സി.പി.എം കാണിയ്ക്കണം. കുറെ വിട്ടു വീഴ്ചകൾ ചെയ്തിട്ടെന്താ? ഇപ്പോൾ കണ്ടില്ലേ? സി.പി.ഐയെ പോണെങ്കിൽ പോട്ടെ എന്നു വിചാരിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പുഫലം ഇങ്ങനെയൊക്കെ തന്നെ ആയിരുന്നേനെ.
നാലു സി.പി.ഐക്കാരും ബാക്കി യു.ഡി എഫുകാരുമായി പാർളമെന്റിൽ പോവുക എന്നതായിരുന്നു അവരുടെ സ്വപ്നം. പക്ഷെ ജയിച്ചതു നാലു സി.പി.എമ്മുകാരായി പോയി. തീർത്തു കാലു വാരിയിട്ടും ഇതെങ്ങനെ സംഭവിച്ചു എന്നാണ് ഇപ്പോൾ വെളിയം ചിന്തിയ്ക്കുന്നാണ്ടാവുക. ഈ സി.പി.ഐ കുറച്ചു കാലം കൂടി നിലനിൽക്കണമെങ്കിൽ ആ വെളിയത്തിനെ വല്ല പെൻഷനും കൊടുത്തു വീട്ടിലിരുത്തുന്നതാണു നല്ലത്.
മൂത്ത പഴമൂടുകളായ സി.പി.ഐക്കാരുടെ എക്കാലത്തേയും മുഖ്യശത്രു സി.പി.എം ആണ്. മിക്ക തെരഞ്ഞെടുപ്പുകളിലും ഇവർ സി.പി.എമ്മിന് എതിരായിട്ടാണ് വോട്ടു ചെയ്യുന്നത്.
എന്നാൽ മന:പൂർവ്വം ഒരു തെരഞ്ഞെടുപ്പിലും സി.പി.ഐക്കാരെ പരാജയപ്പെടുത്താൻ സി.പി.എം ശ്രമിച്ചതായി സി.പി.ഐക്കാർ പോലും നാളിന്നു വരെ ആരോപിച്ചിട്ടില്ല.
പ്രാദേശികമായി കോൺഗ്രസ്സുകാരുമായും മറ്റും ഒത്തു കളിച്ച് സി.പി.എമ്മിനു ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിലും തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുത്തുന്നതിലും ചില സി.പി.ഐക്കാർ ഒരു പ്രത്യേക നിർവൃതിതന്നെ അനുഭവിക്കുന്നതായി കണ്ടു വരുന്നുണ്ട്.
പണ്ടുമുതലേ സി.പി.എം വിരോധം മൂത്തു ഉന്മാദാവസ്ഥയിലെത്തി വെളിവു നഷ്ടപ്പെട്ടവരിൽ മുൻപനാണ് സാക്ഷാൽ വെളിയംസഖാവ്!
സത്യത്തില്‍ വെളിയം മാത്രമല്ല പ്രശ്നം. CPI ഇലെ വെളിയം പന്ന്യന്‍ ഇസ്മായെല്‍ ചന്ദ്രന്‍ ഇതരരാണ് എന്നാണ് എനിക്ക് തോന്നുന്നത്.പ്രത്യേകിച്ച് AITUC വിഭാഗം. കാനം രാജേന്ദ്രനും ടീമും. വെളിവ് കേട് പറയുന്നതില്‍ കവിഞ്ഞ് വെളിയത്തിന് ഗുണവുമില്ല ദോഷവുമില്ല. പക്ഷെ CPM നേക്കല്‍ വലിയ ഇടതുപക്ഷം അവരെക്കാന്‍ വലിയ തൊഴിലാളി സംഘവും അവരെക്കാള്‍ വലിയ വിദ്യാര്‍ത്ഥി യുവജനസംഘവുമാണ് എന്ന് നടിക്കലാണ് CPI നടത്തിക്കൊണ്ട് വരുന്നത്. സംസ്ഥാന നിയമസഭയിലും LDF യോഗത്തിലും ഒക്കെ ഒരുന്ന് കൈയടിച്ച് പാസാക്കിയ നിയമങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരെ CPI യുടെ തൊഴിലാളി സംഘടനയും വിദ്യാര്‍ത്ഥി സംഘടനയും സംസ്ഥാനത്ത് സമരങ്ങളും പരസ്യപ്രസ്ഥാവനകളും നടത്തുന്നുണ്ട്. എന്നാല്‍ എല്ലാം മുന്നണി മര്യായദയുടെ പേരിലാണ് എന്ന് വ്യാഖ്യാനം നല്‍കി എല്ലാ ദോഷവശങ്ങളും CPM ന്റെ തലിയില്‍ ഇടുക എന്ന തന്ത്രമാണ് CPI പുലര്‍ത്തുക. എന്നാല്‍ തങ്ങള്‍ക്ക് പരമാധികാരമുള്ള വകുപ്പികളില്‍ എന്തു സംഭവിക്കുന്നു എന്ന് ചോദിച്ചാല്‍ ബ ബ്ബാ ബാ എന്ന് പറയും. ഭഷ്യ സുരക്ഷ പദ്ധതി എവിടെയായി എന്നൊക്കെ ചുമ്മ വെളിയത്തോട് ചോദിക്കാന്‍ ധൈര്യമുള്ള പത്രക്കാന്‍ ഇനിയും ജനിക്കണം.
ഇകഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിലെ ഒരു സാമ്പിള്‍. എല്ലാ പ്രശ്നനഗ്ലും CPM ന്റെതാണ് എന്ന് പറഞ്ഞ് വെളിയം സ്കോര്‍ചെയ്ത് നില്‍ക്കുമ്പോള്‍ ഒരു ചോദ്യം. പരസ്യപ്രസ്ഥാവനയൊക്കെ നടത്തില്‍ അലമ്പാക്കിയതില്‍ നിങ്ങള്‍ക്കുമില്ലെ ഒരു പങ്ക് എന്ന് . അപ്പോള്‍ ആശാന്റെ ക്ലാസിക്കല്‍ മറുപടി. അത് ഞങ്ങള്‍ തമ്മില്‍ തെറ്റി നിന്നപ്പോഴല്ലെ എന്ന് ഏത്. സ്വയം വിമര്‍ശനം നടത്തി പോലും
എന്താണീ സി.പി.ഐ? ആരാണീ സി.പി.ഐക്കാർ? എത്രത്തോളമുണ്ട് ഇവരുടെ ജനപിന്തുണ? എന്തൊക്കെയാണ് അവരുടെ പ്രവർത്തന പരിപാടികൾ? ആരോട്, എന്തിനോടാണ് ഇവർക്കു കൂറ്?
സ.വെളിയത്തിന്റെ ഉടമസ്ഥതയിലും കൈകാര്യ കർത്ത്‌ത്വത്തിലും ഉള്ള ഒരു പ്രൈവറ്റ് ലിമിറ്റെഡ് കമ്പനി. ഓരോ തെരഞ്ഞെടുപ്പുകാലത്തും ചില നമ്പരുകളുമായി ഇറങ്ങും. അലമ്പെന്നു പറഞ്ഞാൽ മഹാ അലമ്പ്. രാഷ്ട്രീയമാണത്രേ രാഷ്ട്രീയം!
ഉത്സവപ്പറമ്പിൽ ജനങ്ങൾ നല്ല പരിപാടികൾ ആസ്വദിച്ചുകൊണ്ടിരിയ്ക്കെ ജനശ്രദ്ധ കിട്ടാൻ വേണ്ടി അപശബ്ദമുണ്ടാക്കുന്ന മദ്യപാനിയെപ്പോലെ
സത്യത്തിൽ സി.പി.ഐ ഒരു പാർട്ടിയാണോ? ഭരണത്തിന്റെ ആനുകൂല്യങ്ങൾ പറ്റി തടിച്ചു കൊഴുക്കാനുള്ള ഒരു കോക്കസ് എന്നതിനപ്പുറം എന്ത് ഐഡന്റിറ്റിയാണ് ഈ സാധനത്തിനുള്ളത്? സി.പി.എം ഈ സാധനത്തിനെ അങ്ങ് കളഞ്ഞാൽ ഒരു പക്ഷെ ഒരു വട്ടമെങ്ങാനും ഒരു തെരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചെന്നിരിയ്ക്കാം. അതു കഴിഞ്ഞാൽ പിന്നെ അടുത്തവട്ടം ഒറ്റയ്ക്കു ജയിക്കാം.
ഇതിനെയൊക്കെ കൂടെ നിറിത്തുന്നതാണ് ഒറ്റയ്ക്കു ഭരണം കിട്ടാൻ മാത്രം അനുകൂല സാഹചര്യങ്ങൾ സി.പി.എമ്മിന് ഉണ്ടാകാത്തതിന്റെ ഒരു കാരണം. ഇതിനെ കൂടെ നിറുത്തിയാലുള്ള പ്രയോജനം എന്താണ്? അവരുടെ ഏതാനും സ്ഥാനാർതികളെ ജയിപ്പിച്ചു കൊടുക്കണം.പക്ഷെ അവരോ?
പരമ്പരാഗതമായി സി.പി.ഐക്കാർ കോൺഗ്രസ്സുകാരേക്കാൾ പുകൽപെറ്റ സി.പി.എം വിരോധികളാണ്. സി.പി.എം വോട്ടുകൊണ്ട് സ്വന്തം സ്ഥാനാർത്ഥികൾ ജയിക്കുന്നതല്ലാതെ ഒരു തെരഞ്ഞെടുപ്പിലും സി.പി. ഐക്കാർ സി.പി.എം സ്ഥാനാർഥികൾക്കു വോട്ടുകൊടുക്കുന്ന പതിവില്ല.
സി.പി.എം സ്ഥനാർഥികളെ തോല്പിയ്ക്കുവാൻ കോൺഗ്രസ്സുകാരുമായി രഹസ്യബന്ധമുണ്ടാക്കുന്ന പതിവു സി.പി.ഐയ്ക്കു പണ്ടുമുതലേ ഉള്ളതാണ്. അതുകൊണ്ടു ഈ ഒറ്റുകാരെ അവരുടെ പാട്ടിനുവിട്ട് കൈകഴുകുന്നതാണ് അന്തസ്സ്. സി.പി.എം സ്ഥ്നാർത്ഥികളെ കാലുവാരി തോല്പിയ്ക്കുക എന്നത് അവരുടെ പതിവു ഒരു വിനോദമാണ്.
സ്വന്തം സ്ഥാനാർഥികളെപ്പോലും ജയിപ്പിയ്ക്കാൻ കഴിയാത്ത സി. പി.ഐയ്ക്ക് പ്രാദേശിക തലം മുതൽ ഈ മറ്റേപ്പണി പണ്ടേ അറിയാവുന്നതാണ്. അതിലൊന്നാണ് കാലുവാരൽ. എത്രയോ തെരഞ്ഞെടുപ്പുകളിൽ അവർ കോൺഗ്രസുകാരുമായി ചേർന്ന് ഈ പണി ചെയ്തിരിയ്ക്കുന്നു. ഈ പരാന്ന ജീവിയ്‌ക്ക് എൽ.ഡി.എഫിൽ തന്നെ നിൽക്കണമെന്നു നിർബന്ധമൊന്നും ഇല്ല.
എൽ.ഡി എഫിനൊപ്പം നിന്നാൽ സി.പി.എം മുന്നണിതാല്പര്യം മുന്നിർത്തി അഹോരാത്രം പണിപ്പെട്ട് സി.പി.ഐ സ്ഥാനാർത്ഥികളേയും ജയിപ്പിയ്ക്കും. അതല്ലെങ്കിൽ കോൺഗ്രസ്സിന്റെ കൂടെ ചേർന്നാൽ അവരുടെ പ്രവർത്തനം കൊണ്ട് ജയിക്കും. എങ്ങനെയായാലും പരാന്നഭോജനം തന്നെ.
ഏതൊരു സ്ഥലത്തും ഒരു മുന്നണിയായി നിൽക്കുമ്പോൾ പോലും സി.പി.എം സ്ഥാനാർഥികളുടെ പരാജയത്തിന് ഉതകുന്ന എന്തെങ്കിലും ഞുണുക്കു പണികൾ ഒപ്പിയ്ക്കാൻ കൂട്ടത്തിൽ ഏതെങ്കിലും ഒരു പരമ്പരാഗത സി.പി.ഐക്കാരൻ ശ്രമിയ്ക്കാതിരിയ്ക്കില്ല. പുതുതായി സി.പി.ഐയിൽ എത്തുന്ന ചെറുപ്പക്കാർ കുറച്ചൊക്കെ നല്ല മനോഭാവത്തോടെയാണ് പ്രവർത്തിച്ചു പോരുക. കാലക്രമേണ അവരും വെളിയത്തിനെ പോലെയുള്ള പാരമ്പര്യ സി.പി.ഐക്കാരെ കണ്ടു പഠിച്ചു വഷളാകും.
പണ്ടൊക്കെ ജയിക്കുന്ന സ്ഥാനാർഥികളെ കണ്ടെത്തി കിട്ടുന്ന സീറ്റുകൾ ജയിപ്പിച്ച് മാനം നിലനിർത്തുമായിരുന്നു,സി.പി.ഐ. ഇപ്പോൾ അതും പോയി. ഇപ്പോൾ പാർളമെന്റിൽ നിറുത്തിയ സ്ഥാനാർഥിളെ നോക്കിയാൽ അതു മനസിലാകും.
പണ്ടും അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം കാണുമ്പോൾ സി.പി.ഐക്കർക്ക് ഒരു മനം മറിപ്പാണ്. രാഷ്ട്രീയ സത്യസന്ധതയ്ക്കു പുല്ലു വില കല്പിയ്ക്കാത്ത മഹനീയ പാരമ്പര്യം കാത്തു സൂക്ഷിയ്ക്കുന്നതിൽ സി.പി.ഐയെ വെല്ലാൻ മറ്റൊരു പാർടിയില്ല. എല്ലാ തെരഞ്ഞെടുപ്പുകളിലും നല്ലൊരു പങ്കു സി.പി.ഐക്കാരും സി.പി.എം സ്ഥാനാർഥികൾക്ക് വോട്ടു ചെയ്യാറില്ല. താഴെ തലം തൊട്ടു കോൺഗ്രസ്സുമായി ചില അവിശുദ്ധ ബന്ധങ്ങൾ എക്കാലത്തുംസി.പി.ഐയ്ക്കുണ്ട്. ഇത് ഒരു ആരോപണമല്ല അനുഭവസാക്ഷ്യമാണ്.
കമ്മ്യൂണിസ്റ്റെന്ന പദവും ചേർത്ത് അരിവാൾ ചുറ്റിക കൊടിയിലും വരച്ചുവച്ച് ഇടതുപക്ഷ രാഷ്ട്രീയത്തിനുള്ളിൽ നിന്ന് കുളം കലക്കുന്ന വലതുപക്ഷ ബൂർഷ്വാ പ്രസ്ഥാനമാണ് സി.പി.ഐ എന്ന ഈ സാധനം. ഇതുങ്ങളെയും കൊണ്ട് ഇടതു മതേതര ശക്തി കെട്ടിപ്പടുക്കാൻ ശ്രമിയ്ക്കുന്ന സി.പി.എമ്മിനെ സമ്മതിയ്ക്കണം
ചുരുക്കി പറഞ്ഞാല്‍ തോറ്റവരില്‍ നാലുപേര്‍ ഇടതു മുന്നണിയില്‍ നിന്നു തോറ്റവരല്ല അല്ലേ? അവര്‍ സി.പി.ഐ ക്കാര്‍ മാത്രമായിരുന്നു. അതു പറ... ഇപ്പോഴല്ലേ മനസ്സിലായത്. അവര്‍ക്ക് വോട്ട് കുറയാന്‍ കാരണവും മനസ്സിലായി.. നന്ദി.
അഹങ്കാരത്തിനും നെറികേടിനും കൈയ്യും കാലും മുളച്ച സാധനം തന്നെ വെളിയം. സി പി എമ്മിന് പാര പണിയല്‍ ഒരു ഹരമായി കാണുന്നവര്‍ തന്നെ ഏറിയ പങ്കും സി പി ഐ ക്കാര്‍. വിടുവായത്തവും വീമ്പ് പറച്ചിലും നടത്തി ആദര്‍ശത്തിന്റെ കപടവേഷമണിയുന്ന ഇക്കൂട്ടരെ പേറി മാര്‍ക്സിസ്റ്റു പാര്‍ട്ടി ഇനിയുമെന്തിനിങ്ങനെ സഹിക്കണം.
"സിപിഐയെ ഇടതുമുന്നണിയില്‍ വെച്ചു പൊറുപ്പിക്കുന്ന സിപിഎമ്മിനെതിരെ കേരള ജനതയുടെ താക്കീതാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്!!! "
കൊള്ളാം! ചവിട്ടി പുറത്തു കള, പോട്ടെ പുല്ലു വീരന്റെ വഴിയെ!!!!! ഇതിനു തൊലിക്കട്ടി എന്നൊന്നും പറഞ്ഞാല്‍ പോര മാഷെ....................
സി.പി.ഐ-യിലോ സി.പി.എമ്മിലോ അംഗത്വമില്ല. ഒരല്പം സോഫ്റ്റ് കോര്‍ണര്‍ സി.പി.എമ്മിനോടാണ്. എന്നാലും സി.പി.ഐ കാലു വാരി എന്ന് പറയുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി പറയേണ്ടതുണ്ട്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ പി. രാജേന്ദ്രന്‍ ഭൂരിപക്ഷം കിട്ടിയത് മൂന്ന് നിയമസഭാ മണ്ഡലങ്ങളിലാണ് - പുനലൂര്‍, ചടയമംഗലം, ചാത്തന്നൂര്‍. ഇവയില്‍ പുനലൂരും ചടയമംഗലവും സി.പി.ഐ-യുടെ കോട്ടകളാണ് എന്നാണ് എന്റെ അറിവ്. ഇവിടെ സി.പി.ഐ-യുടെ മേല്‍ ആരോപിക്കപ്പെടുന്ന കാലുവാരല്‍ നടന്നിട്ടുണ്ടാകുവാനുള്ള സാദ്ധ്യത എത്ര മാത്രമാണ്?
ബൈജു എലിക്കാട്ടം
കെ പി സി സി ഓഫീസിന്റെ അടുക്കളയിൽ എച്ചിൽ പാത്രം കഴുകുന്ന പണി ചെയ്ത് ഇരുന്നാൽ പോരേ? വലിയ വലിയ കാര്യങ്ങളിൽ ഒക്കെ അഭിപ്രായം പറയാൻ നിൽക്ക്കണോ?
"തെരഞ്ഞെടുപ്പു പരാജയത്തെ മുന്‍നിര്‍ത്തി ഉളളില്‍ തട്ടിയൊരു ഒരാത്മപരിശോധനയ്ക്ക് സിപിഐ മുതിര്‍ന്നിരുന്നുവെങ്കില്‍..."
ഹി! ഹി! ഹി! ഹ! ഹ! ഹ!!!!
നാടകമേ ഉലകം!
സീപ്പീയെമ്മിനെക്കൊണ്ടൂ വല്ലോം പറഞ്ഞാന്‍ കുട്ടിസഖാക്കള്‍ വേണ്ടാത്തിടത്ത് കൊടിക്കാലു നാട്ടുമല്ലേ?
മാതൃഭൂമിയിലെ വാര്‍ത്തയൊക്കെ ക്വാട്ട് ചെയ്തിരിക്കുന്നല്ലോ! "മാധ്യമദുശ്ശാസനന്‍മാര്‍" "ഫെയര്‍ ആന്‍റ് ലവ്‍ലി മാധ്യമം", "മാധ്യമഗുണ്ടായിസം" "വിഷലിപ്തമാധ്യമം" തുടങ്ങിയ പ്രയോഗങ്ങളൊക്കെ മറന്നു പോയോ. കയിഞ്ഞ പോസ്റ്റില് ഒരുപാടുണ്ടാരുന്നേ... അതോണ്ട് ചോയിച്ച് പോയതാ.
മിനിമം സാമൂഹ്യബോധമുള്ള, കണ്ണിനിയും ചെങ്കൊടി കൊണ്ട് പൂര്‍ണ്ണമായും മൂടിക്കെട്ടപ്പെട്ടിട്ടില്ലാത്ത സഖാവാണെങ്കില്‍ ഒന്നിരുന്നാലോചിക്ക്...
ചിലര്‍ക്ക് ഇതായിരിക്കാം സന്തോഷം. പൊട്ടുന്ന കുരുവിന്‍റെ എണ്ണമെടുത്തും, വളി വാശിക്കാണോ വെറുതെയാണോ എന്ന് വിശകലനം ചെയ്തും, ഉല്പാദനശേഷിയുടെ രാഷ്ട്രീയം തിരഞ്ഞും കാലമങ്ങനെ പോകുമ്പോള്‍, കാല്‍ച്ചുവട്ടില്‍ നിന്ന് മണ്ണൊലിച്ചൊലിച്ച് താന്‍ കുഴിയിലായിപ്പോകുന്നുണ്ടോ എന്ന് തിരിച്ചറിയാന്‍ പോലും കഴിയാനാവാത്ത സ്വച്ഛന്ദമൃത്യു! നടക്കട്ടെ!
വഴിതെറ്റി ഞാന്‍ ദേശാഭിമാനി പേജിലാണോ വന്നു ചാടിയത്....?
ഗ്രഹണ കാലത്ത് ഞാഞ്ഞൂലും പത്തിയെടുക്കുമെന്ന് ചൊല്ല് ഇതിനാണോ?
common guys, you lost; deal with it.
അപ്പോ എങ്ങനാ പപ്പൂസേ, ഈ മിനിമം സാമൂഹ്യബോധത്തിന്റെ സര്‍ട്ടീറ്റ് അവിടുന്നാണോ വിതരണം ചെയ്യുന്നത്?
അയ്യോ ഇല്ലേ... ;-) എന്‍റയ്യിലുള്ളതൊരു വോട്ടല്ലേ. അതു ഞാന്‍ കൊടുക്കുകേം ചെയ്തു (കട: സ. വെളിയം).
മാധ്യമമൂരാച്ചികള്‍ക്കും വരേണ്യമതമേലധ്യക്ഷന്‍മാര്‍ക്കും സാമ്രാജ്യത്വശിങ്കിടിബ്യൂറോക്രാറ്റുകള്‍ക്കുമൊക്കെ സര്‍ട്ടീറ്റിപ്പം പാര്‍ട്ടിയാപ്പീസിലല്ലേ അടിക്കണത്. സാമൂഹ്യബോധത്തിനുമുണ്ടായിരിക്കും. അന്വേഷിപ്പിന്‍! :-)
മനനം മനോമനാ...
കമന്റിനടിയിൽ അടിയനും ഒരു ഒപ്പു വെച്ചിട്ട് പോകുന്നു...
///വളി വാശിക്കാണോ വെറുതെയാണോ എന്ന് വിശകലനം ചെയ്തും, ഉല്പാദനശേഷിയുടെ രാഷ്ട്രീയം തിരഞ്ഞും കാലമങ്ങനെ പോകുമ്പോള്‍, കാല്‍ച്ചുവട്ടില്‍ നിന്ന് മണ്ണൊലിച്ചൊലിച്ച് താന്‍ കുഴിയിലായിപ്പോകുന്നുണ്ടോ എന്ന് തിരിച്ചറിയാന്‍ പോലും കഴിയാനാവാത്ത..../////
കേരളത്തിലെ ഏറ്റവും വിപല്‍ക്കര വിഷവിത്തുകള്‍,ജനാധിപത്യ ധ്വംസകര്‍ ,അക്രമ കാപാലികര്‍,വെട്ടി നിരത്തല്‍ വീരന്മാര്‍, വികസന കംപ്യുട്ടര്‍ വിരുദ്ധര്‍,ന്യൂനപക്ഷ അവകാശ ധ്വംസകര്‍,കപട മതേതരര്‍.....ലിസ്റ്റ് ഇനിയുമെത്രയോ, അവരുടെ 'കാലിലെ മണ്ണ് ' ഒലിച്ചു പോകുമ്പോ,കിടന്നിട്ടു ഉറക്കം കിട്ടാത്തതാര്‍കകൊക്കെ ???
പണ്ട് ഈഎമ്മെ സിന്റെ ഉടലും പട്ടിയുടെ ദേഹവും പൂമുഖത്ത് വരച്ചുവച്ച വീരഭൂമിക്കാരന്,കമ്മുക്കള്‍ അധികാരത്തില്‍ വന്നിട്ടും കുടിച്ചു മരിക്കാന്‍ വിഷം കിട്ടാത്ത അച്ചായന്,പവ്വത്തിലിന്, എന്‍.ഡി എഫിന്,നഗപ്പൂരിലെ ഹാഫ് ട്രൌസര്കാര്‍ക്ക് ,മര്‍ഡോക്കിന്റെ , ഗോയന്കയുടെ ശമ്പളക്കാര്‍ക്ക്,---- പൊന്നാനിയില്‍ രണ്ട്ടായിരം വോട്ടുകിട്ടിയ ഛെ'ഗാക്കള്‍ക്ക്,പിന്നെ ചായക്കട ഗോസ്സിപ്പ് പറയുന്ന 'മുന്‍'സുമാരന്മാര്‍ക്കും..ഉടന്‍ മണ്ണൊലിപ്പ് നിര്‍ത്താന്‍ കാലിന്നടിയില്‍ കൊങ്ക്രീറ്റു ഗ്രൌട് ചെയ്യാന്‍ ആരെങ്കിലും കരാര്‍ എടുക്കണേ.കരാര്‍ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തെ,മലബാര്‍ സിമാന്റ്സിലോക്കെ കരാരെടുക്കുന്ന അയിതെച്ചീന്റെ യാക്കബിക്കയോടു പറയാം.
കുറ്റം പറയരുതല്ലോ, മദനി സായുവും ഫാരീസ്സിക്കായും അടുത്തു ബരുമ്പം ബീശണ ആ മണമുണ്ടല്ലോ, നല്ല ചൊങ്കന്‍ അത്തറിന്റെ മണം അതിങ്ങനെ കൂടെക്കിടന്ന് കിടന്ന് ശീലമായേപ്പിന്നെയാ മനസ്സിലായതു ഇത്രകാലം കൂട നടന്നോനൊക്കെ ബൃത്തികെട്ട നാറ്റാന്ന്. എന്തിനാ സിപി ഐ യെ മാത്രമാക്കുന്നതു. സിപി എമ്മില്‍ തന്നെ നമ്മള്‍ കുറച്ചു പേരു മാത്രം മതിയല്ലോ. ഒത്തിരി ആളു കൂടിയാല്‍ കുഴപ്പമാ. കട്ടു തിന്നുന്നതു കണ്ട് വിളിച്ചു പറയാന്‍ ആളുണ്ടായാല്‍ അല്ലേ കുഴപ്പം. കാണാന്‍ ഒരുത്തനേം ബാക്കി വെക്കാതിരുന്നാല്‍ കുഴപ്പമില്ലല്ലോ.. നമിച്ചു സഗാക്കന്മാറേ.. നമിച്ചു. പുഴുത്ത പട്ടിയെപ്പോലെ ചിലരെയൊക്കെ കേരലം ആട്ടിയോടിക്കുന്ന കാലം അതി വിദൂരമല്ല.. കാത്തിരിക്കൂ.. കാലം വരുന്നു....
മരുത് പാണ്ടി,
"എച്ചിൽ പാത്രം കഴുകുന്ന"വരെ സഖാക്കള്‍ക്കും പാര്‍ടിക്കും പുച്ഛമായിട്ടു കാലം കുറെ ആയി. എച്ചില്‍ കഴുക്കുന്നവര്‍ അഭിപ്രായം ഒന്നും പറയാന്‍ പാടില്ല അല്ലെ? അതൊക്കെ നേതാക്കന്മാര് സഖാക്കളും മാത്രം നോക്കികോളും! "all are equal, but some are more equal.......!!!!!"
"എച്ചില്‍ കഴുകുന്ന"തിനിടയില്‍ ഇന്നത്തെ പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത:-
ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട്, അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍ ബാഹ്യ ശക്തികളുടെ ഇടപെടല്‍ ഉണ്ടായി എന്നാണ് സംശയിക്കപ്പെടുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്‍പ് എ ജീ ഓഫീസ്-ലെ പ്രധനിയുടെ ഫോണിലേക്ക് പ്രമുഖ സി പി എം നേതാവിന്റെ ഫോണ്‍ ചെന്നിരുന്നതിന്‍റെ തെളിവ് സി ബി ഐ ക്ക് ലഭിച്ചു.
മിർച്ചി സാൻഡേ..താൻ വെറും സാൻഡ് ആണെന്ന് മനസ്സിലായി. കയ്യിൽ കാതലുള്ളതൊന്നും ഇല്ലാത്തവന്റെ ഓരിയിടലായെ തന്റെ കൊണ ഡയലോഗിനെ കാണുന്നൊള്ളു. കണ്ണൂർ പത്ത് പേരു കൂടുന്ന സ്ഥലത്ത് ചെന്ന ഈ പറഞ്ഞത് പറ. അപ്പോൾ തനീക്ക് പുഴുത്ത പട്ടിയ്ക്ക് കിട്ടുന്ന ഔദാര്യം പോലും കിട്ടില്ല. തന്നെ പോലെ ഉള്ള അവസരവാദികളായ പുഴുത്ത പട്ടികളാണ് കേരളത്തിന്റെ(കേരലത്തിന്റെ അല്ല അക്ഷരവൈരി)ശാപം.
കിട്ടുന്ന അവസരങ്ങളിലൊക്കെ ഇടതു പക്ഷത്തെ തെറി വിളിച്ച് ഓർഗ്ഗാസം അനുഭവിക്കുന്ന കുറച്ചെണ്ണത്തിനു മൾട്ടിപ്പിൾ മൂർച്ച അടയാൻ ഈ തെരഞ്ഞെടുപ്പ് ഫലം കൊണ്ട് പറ്റി എന്നത് കോൺഗ്രസ്സ് ചെയ്ത ഏറ്റവും വലിയ നല്ല കാര്യം.
12.6% ഇൽ നിന്ന് 6.4%ത്തിലേക്ക് കൂപ്പു കുത്തിയ പരിവാരികൾക്കേറ്റ ------ൽ ഒന്നും ഇവന്മാർക്ക് പ്രശ്നമല്ല. കേരളത്തിൽ എൽ ഡി എഫ് തോറ്റത് കൊണ്ട് ,കേന്ദ്രത്തിൽ തോറ്റു തൊപ്പിയിട്ട നാണക്കേടിൽ നിന്ന് രക്ഷപ്പെട്ട കുറേ നപുംസകങ്ങളുണ്ട്.ഹിറ്റ്ലറുടെ ചിഹ്നവും പേറി വന്നോളും നാണമില്ലാതെ.കൃഷ്ണദാസ് അടക്കം വോട്ട് വിറ്റ് കാശാക്കിയത് അഭിമാനത്തോടെ ഉൾക്കൊള്ളുന്ന ഏമ്പോക്കികൾ.കേരളത്തിൽ മാത്രം 10 ലക്ഷം വോട്ടർമാരാണ് ഇവരുടെ പാർട്ടിയിൽ നിന്ന് അകന്നത് (അതിൽ ഒരു രണ്ട് മൂന്ന് ലക്ഷം വിറ്റ് കാശാക്കിയിട്ടും ഉണ്ട്)
ഫയങ്കര സത്യം,2008 ഒക്ടോബറില്‍ സാക്ഷാല്‍ 'ധാര്‍ഷ്ട്യ' വിജയന്‍റെ ഫോണിലേക്ക് C.ബി.ഐ ന്നു ഫോണ് പോയി,തുടര്‍ന്നു കൂടിക്കാഴ്ച നടന്നു.'വിവരം ശേഖരിക്കല്‍'നടന്നു. ആ ഫോണ് പോയത് സിബി ഐ യുമായി ചേര്‍ന്ന് 'ഗൂഡാലോചന'പ്ലാന്‍ ചെയ്യാനാണ് , കേസ് അട്ടിമറിക്കാനാണ് എന്നൊന്നും പറഞെക്കല്ലേ. ചാണ്ടി ഫോണ്‍ ,മുഖ്യന്റെ ഓഫീസിലേക്കും, വയലാര്‍ രവിടെ ഫോണ്‍ നാങപ്പൂരില്‍ ആര്‍ എസ.എസ ആസ്ഥാനത്തെക്കും-(ഓ, ടിയാന്‍ അവിടെ പോയി തന്നെ വല്യ മോതലാളിയെ കണ്ടിട്ടുണ്ടല്ലേ)-ഒക്കെ ഒരു പാടു പോയിട്ടുണ്ടാകും. പറയുമ്പോ,എഴുതുമ്പോ കുറച്ചു 'കനപ്പിച്ച്' തട്ടെടൊ.കമലാഇന്റര്‍ നാഷണല്‍ പോലെ വെയിറ്റുള്ള വല്ലതും(അത് എടുക്കാ ചരക്കു ആയല്ലേ)...അല്ലാതെ ഈ ഊച്ചാളി ഫോണ്‍ കാര്യമൊന്നും പറഞ്ഞു ഉള്ള വില കളയല്ലേ.
ഏറ്റവും ചുരുങ്ങിയത്,തെഹലക്ക മോഡല്‍, ചോദ്യക്കോഴ മോഡല്‍,വോട്ടിനു പണം മോഡല്‍, ഗുജറാത്ത് എം.പിടെ മനുഷ്യക്കടത്ത് മോഡല്‍ സാക്ഷ്യം ഹാജരാക്കാന്‍ വീരനോടോ അച്ചായനോടോ മറഡോക്കനൊടോ ഗോയങ്കയോടോ പറയെടോ. ഫോണ്‍!! ഇതു ഇരുപത്തൊന്നാം നൂറ്റാണ്ടാ.
ഇങ്കുലാബ് സിന്ദാബാദ് ..
എസ്.എന്‍.സി ലാവ്‌ലിന്‍ സിന്ദാബാദ് !
ധാര്‍ഷ്ട്യത്തിന്റെ ഉരുക്കുമുഷ്ടിയില്‍ കൈവിലങ്ങ് വീഴുന്ന ഒരു നാള് വിധൂരമൊന്നുമല്ല. അന്നുമുണ്ടാവണം നാണം കെട്ട നാനാര്‍ത്ഥങ്ങള്‍ പറയാന്‍ മാരിചനും ഒളിയമ്പുകളും ഇവിടെ.
ezhuthokke usharu.. comments athinekkal usharu.. oru samsayam mashe, appo LDF nte tholvikku karanam CPIyum VS um mathrem ano?
എന്തൊരു ദുര്‍ഗന്ധം.സഗാക്കന്മാറേ.. നമിച്ചു
കണ്ണൂർ പത്ത് പേരു കൂടുന്ന സ്ഥലത്ത് ചെന്ന ഈ പറഞ്ഞത് പറ. അപ്പോൾ തനീക്ക് പുഴുത്ത പട്ടിയ്ക്ക് കിട്ടുന്ന ഔദാര്യം പോലും കിട്ടില്ല.
മാനവീയമേ.... ജനിച്ചതും കണ്ണൂരിലാ വളര്‍ന്നതും കണ്ണൂരിലാ കഴിഞ്ഞുപോണതും കണ്ണൂരിലാ.. ഇനിയിപ്പം ഒളിച്ചുപൊകാനൊട്ടു പ്ലാനുമില്ല. കണ്ണൂരുകാരെല്ലാം തിരിച്ച്റിവില്ലാത്ത ബലിമൃഗങ്ങളായി എല്ലാക്കാലവും എല്ലാ തെമ്മാടിത്തങ്ങള്‍ക്കും സിന്ദാബാദും വിളിച്ച് ഒപ്പമുണ്ടാകുമെന്ന് കരുതിയവര്‍ക്ക് തെരഞ്ഞെടുപ്പു ഫലം വന്നിട്ടും കണ്ണ് തുറന്നില്ലേ..? ഏതു മണ്ഡലത്തിലാ ഉറച്ച പാര്‍ട്ടി വോട്ട് ചോരാത്തതു..? ഞങ്ങള്‍ ഞങ്ങളുടെ നട്ടെല്ലൂരിയെടുത്തു അതൊരു അലങ്കാരമോ അരഞ്ഞാണമോ ആക്കിയിട്ടില്ല.. ആര്‍ എസ് എസുകാരനോട് പൊരുതി നില്‍ക്കുന്ന ഞങ്ങള്‍ക്ക് ഞങ്ങളുടെ സഖാക്കളുടെ ചോരകൊണ്ടു ചുവന്ന ചെങ്കൊടിയെ മാഫിയ കള്‍ക്കു പണയം നല്‍കി പണമുണ്ടാക്കുന്നവരെയും എങ്ങനെ നേരിടണം എന്നറിയാം.. കാലം അതു തെളിയിക്കും.. അപ്പോഴും ഇവിടെയൊക്കെ ഉണ്ടാകണം... തെറിവിളിയും പൂരപ്പാട്ടും ഒക്കെയായി.. കേട്ടാ..
മിര്‍ച്ചി സാന്റ്വിച്ചേ,
കണ്ണൂരുകാര്‍ക്ക് തിരിച്ചറിവുണ്ടായി. പാര്‍ട്ടി നേതാക്കളുടെ ധാര്‍ഷ്ട്യവും അഴിമതിയും കണ്ട് സഹികെട്ട പാര്‍ട്ടി അണികള്‍ വിനയവും ഗാന്ധിയന്‍ ജീവിതശൈലിയുടെ ഉടമയുമായ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനെ തെരെഞ്ഞെടുത്തയച്ചു!!. പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പന ത്വരിതപ്പെടുത്തുന്ന മന്മോഹന്‍ നയങ്ങള്‍ക്ക് സുധാകരന്‍ കൈപൊക്കുന്നത് ‘യഥാര്‍ത്ഥ‘ ഇടതുപക്ഷക്കാരനായ മിര്‍ച്ചിയുടെകൂടി വോട്ടിന്റെ സഹായത്താലാണെന്ന് ഓര്‍ക്കണം. പി ഡി പിയുമായി കൂട്ടുകൂടിയ സി പി എംനെ പാഠം പഠിപ്പിക്കാന്‍ സുധാകരന് വോട്ട് ചെയ്ത മിര്‍ച്ചി വോട്ടെണ്ണല്‍ ദിനം കണ്ടതെന്താ? എന്‍ ഡി എഫുകാരുടെ ആഹ്ലാദപ്രകടനമല്ലേ!
കണ്ണൂരില്‍ മാത്രമല്ല, ഏതെണ്ടെല്ലായിടത്തും വോട്ടര്‍മാര്‍ക്ക് കാര്യങ്ങള്‍ തിരിച്ചറിയാനായില്ല. അത്തരത്തില്‍ അവരെ(മിര്‍ച്ചിയെയടക്കം) വഴിതെറ്റിക്കുന്നതില്‍ ഏറ്റവും പ്രധാനസംഭാവന നല്‍കിയത് ആള്‍ദൈവവും കുളയട്ടകളും തന്നെ.
Post a Comment