Thursday, June 11, 2009

പിണറായീ വിചാരണയുടെ രാഷ്ട്രീയം

രാഷ്ട്രീയ എതിരാളിയെ നായാടിപ്പിടിക്കാന്‍ അധികാരത്തിന്റെ കരുത്തും സാധ്യതകളും ഏറ്റവും സമര്‍ത്ഥമായി ഉപയോഗിക്കുന്നവരും എന്തുവില കൊടുത്തും അതിനെ ചെറുക്കാനുറച്ചവരും തമ്മിലുളള അങ്കമാണ് ലാവലിന്‍ കേസ്. ആര്‍ക്കും മനസിലാകുന്ന വിധം വ്യക്തമാണ് ഈ കേസില്‍ ഭരണാധികാരത്തിന്റെ ഇടപെടല്‍. അധികാരസ്ഥാനത്തിരിക്കുന്നവരുടെ പകയ്ക്കും രാഷ്ട്രീയ വൈരാഗ്യത്തിനും ഇരയാകുന്ന ഒരു പൊതുപ്രവര്‍ത്തകന്റെ അന്തസ് എത്രമേല്‍ തകരുമെന്ന ചോദ്യത്തിന്റെ ഉത്തരമാണ് സാക്ഷാല്‍ പിണറായി വിജയന്‍.

ലാവലിന്‍ കേസിലെ പ്രോസിക്യൂഷന്‍ സംബന്ധിച്ച് സിപിഎം സ്വീകരിക്കുന്ന നിലപാടിലെ ന്യായം ബോധ്യപ്പെടാന്‍ ആഴമേറിയ ചിന്തയൊന്നും വേണ്ട. മന്ത്രിസഭാ തീരുമാനമനുസരിച്ച് സ്വീകരിച്ച ഒരു നടപടിയുടെ പേരില്‍ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെങ്കില്‍ ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അന്വേഷണ ഏജന്‍സിയായ സിബിഐ തന്നെയാണ് പ്രോസിക്യൂഷന്‍ അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചത്. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയും തളളപ്പെട്ടു. അതിനര്‍ത്ഥം, ഒരു സാധാരണ പ്രതിയെ പ്പോലെ ഈ കേസില്‍ പിണറായി വിജയനെ കൈകാര്യം ചെയ്യാനാവില്ല എന്നാണ്. ഇന്ത്യാ മഹാരാജ്യത്തെ ഏതു മന്ത്രിയെയും, മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് സ്വീകരിച്ച നടപടിയുടെ പേരില്‍ പ്രോസിക്യൂട്ട് ചെയ്യേണ്ടി വന്നാല്‍ കൈക്കൊള്ളേണ്ട നടപടിക്രമങ്ങള്‍ പിണറായി വിജയനു മാത്രം ബാധകമല്ലെന്ന് പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം നിഷ്കളങ്കമല്ല.

ഭരണഘടനാപരവും നിയമപരവുമായ ഒട്ടേറെ പ്രശ്നങ്ങളുയര്‍ത്തുന്നതാണ് ഗവര്‍ണറുടെ നടപടി. അതിന്റെ ന്യായാന്യായങ്ങള്‍ തീരുമാനിക്കേണ്ടത് കോടതിയാണ്. ഒരുപക്ഷേ, സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ചു വരെ ഇടപെടേണ്ട തരത്തില്‍ സങ്കീര്‍ണമാണത്. അഴിമതിക്കേസില്‍ മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവര്‍ണര്‍ക്ക് സ്വന്തം വിവേചനാധികാരം ഉപയോഗിക്കാമെന്ന് വാദിക്കുന്ന നിയമവിദഗ്ധരെല്ലാം, ചാനല്‍ മുറികളില്‍ കൊടിയ പിണറായി വിരുദ്ധ വേഷം കെട്ടുന്നവരാണെന്നത് യാദൃശ്ചികമല്ല. ആധികാരിക അഭിപ്രായങ്ങളെന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്നത് അവരുടെ മുന്‍വിധികളാണ്.

ഗവര്‍ണറുടെ വിവേചനാധികാരം സംബന്ധിച്ച് സുപ്രിം കോടതി പുറപ്പെടുവിച്ച വിധികളുടെ പരിധിയില്‍ ലാവലിന്‍ കേസ് വരുമോ എന്ന് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട കോടതികളാണ്. വക്കീല്‍ വേഷമിട്ട രാഷ്ട്രീയ സൃഗാലന്മാരല്ല. ചാനല്‍ ചര്‍ച്ചയോ എഡിറ്റ് പേജ് ലേഖനങ്ങളോ കോടതിയുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന വേദികളല്ല. അതിന്റെ നടപടിക്രമങ്ങള്‍ വേറെയാണ്.

2004ലെ ഒരു സുപ്രിം കോടതി വിധിയാണ് വിമര്‍ശകരുടെ പ്രധാന ആയുധം. മധ്യപ്രദേശിലെ മന്ത്രിമാരായിരുന്ന രാജേന്ദര്‍ കുമാര്‍ സിംഗിനെയും ബിസാഹു രാം യാദവിനെയും അഴിമതിക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്കിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ 2004 നവംബര്‍ 5ന് പരമോന്നത കോടതി പുറപ്പെടുവിച്ച വിധിയാണിത്. 2004 നവംബര്‍ 5ന് മുതല്‍ മുന്നിലെത്തുന്ന ഏതു പ്രശ്നത്തിനും തന്നിഷ്ടപ്രകാരം (വിവേചനാധികാരം എന്നും ചിലര്‍ പറയും) ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്നല്ല സുപ്രിം കോടതി വിധിച്ചത്. മറിച്ച്, മേല്‍ പറഞ്ഞ മന്ത്രിമാരുടെ കാര്യത്തില്‍ ഗവര്‍ണര്‍ എടുത്ത തീരുമാനം ശരിയാണെന്നു മാത്രമേ സുപ്രിം കോടതി പറഞ്ഞുളളൂ.

അഴിമതി നടത്തിയെന്ന് ബോധ്യപ്പെട്ട് ലോകായുക്ത ശിക്ഷിച്ച കേസിലാണ് ഈ മന്ത്രിമാര്‍ ഉയര്‍ന്ന കോടതികളിലേയ്ക്ക് നീങ്ങിയത്. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് ആ മന്ത്രിമാരോ, പ്രോസിക്യൂഷന് അനുമതി നിഷേധിച്ച മന്ത്രിസഭയോ വാദിച്ചിട്ടില്ല. ഇന്‍ഡോര്‍ ഡവലപ്‍മെന്റ് അതോറിറ്റി ഏറ്റെടുത്ത 7.5 ഏക്കര്‍ സ്ഥലം അതിന്റെ മുന്‍ ഉടമകള്‍ക്ക് അനധികൃതമായി വിട്ടുകൊടുത്തുവെന്നതാണ് മധ്യപ്രദേശിലെ മന്ത്രിമാര്‍ക്കെതിരെ ഉണ്ടായിരുന്ന കേസ്. പ്രസ്തുത സ്ഥലം അതിന്റെ ഉടമകള്‍ക്ക് വിട്ടുകൊടുക്കാനുളള തീരുമാനമെടുത്തത് മധ്യപ്രദേശ് മന്ത്രിസഭയല്ല. സ്വന്തം അധികാരമുപയോഗിച്ച് രാജേന്ദര്‍ കുമാര്‍ സിംഗും ബിസാഹു രാം യാദവും സ്വമേധയാ എടുത്ത തീരുമാനത്തിന്മേലാണ് കേസുണ്ടായത്. സിംഗും യാദവും ചെയ്തത് അധികാര ദുര്‍വിനിയോഗമാണെന്നും അവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാന്‍ വകുപ്പുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടതില്‍ അത്ഭുതമൊന്നുമില്ല.

എന്നാല്‍ ലാവലിന്‍ കേസില്‍ ഗവര്‍ണര്‍ സ്വീകരിച്ച നടപടിയെ ഈ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ കഴിയില്ല. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച ഒരു നടപടിയാണ് കേസിനാസ്പദം. മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചാണ് ആ നടപടി കൈക്കൊണ്ടതെന്ന് സിബിഐ ആരോപിക്കുന്നു. പക്ഷേ, പ്രസ്തുത മന്ത്രിസഭയിലെ ഒരു മന്ത്രി പോലും തങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്ന് സിബിഐയ്ക്ക് മൊഴി കൊടുത്തിട്ടില്ല. ലാവലിന്‍ കരാറുണ്ടാക്കാന്‍ പിണറായി വിജയന്‍ തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരാരും ആരോപിച്ചിട്ടോ ആക്ഷേപിച്ചിട്ടോ ഇല്ല. അതുകൊണ്ടു തന്നെ തന്റെ മുന്നിലെത്തിയ സിബിഐ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ അത്ര ലാഘവത്തോടെ ഗവര്‍ണര്‍ക്ക് വിവേചനാധികാരം എടുത്തു പ്രയോഗിക്കാനാവില്ല. വേറെയുമുണ്ട് പ്രശ്നങ്ങള്‍.

സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒമ്പതാം പ്രതിയായ പിണറായി വിജയനെതിരെ ചുമത്തിയിരിക്കുന്നത് നാല് ആരോപണങ്ങളാണ്. ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ച് കുറ്റകരമായ ഗൂഢാലോചന, വഞ്ചന, അഴിമതി നിരോധന നിയമമനുസരിച്ച് അധികാര ദുര്‍വിനിയോഗം, സംസ്ഥാന ഖജനാവിന് 86 കോടി രൂപയുടെ നഷ്ടം വരുത്തിയതിന് ഉത്തരവാദി എന്നിവയാണ് അവ.

ലാവലിന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടത് കുറ്റകരമായ ഗൂഢാലോചനയ്ക്ക് ശേഷമാണെന്നാണ് സിബിഐ ആരോപിക്കുന്നത്. ഐപിസി 120 ബി, ഐപിസി 420 വകുപ്പുകള്‍. ഈ വാദത്തെ അ‍ഡ്വക്കേറ്റ് ജനറലും ഗവര്‍ണറും എങ്ങനെയാണ് സമീപിച്ചതെന്ന് പരിശോധിച്ചാല്‍ ആരാണ് രാഷ്ട്രീയ പ്രേരിതമായി തീരുമാനമെടുത്തത് എന്ന് വ്യക്തമാകും.

1995 ആഗസ്റ്റ് 10ന് അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രിയായ ജി കാര്‍ത്തികേയനാണ് എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി ആദ്യ എംഒയു ഒപ്പിട്ടത്. കണ്‍സള്‍ട്ടന്‍സി കരാറും ഒപ്പിട്ടത് കാര്‍ത്തികേയന്‍. തീയതി 1996 ഫെബ്രുവരി 24. രണ്ടുകരാറില്‍ ഒപ്പിട്ട കാര്‍ത്തികേയനാണ് ഗൂഢാലോചനയ്ക്ക് തുടക്കമിട്ടതെന്ന് സിബിഐ ആരോപിക്കുന്നുണ്ട്. പക്ഷേ, കാര്‍ത്തികേയനെതിരെ തെളിവില്ല. അതുകൊണ്ട് പ്രതിയുമായില്ല.

ഗൂഢാലോചനയ്ക്ക് രൂപം നല്‍കിയ, ആ ഗൂഢാലോചനയുടെ ഫലമായി രണ്ടാമതൊരു കണ്‍സള്‍ട്ടന്‍സി കരാര്‍ കൂടി ഒപ്പിട്ട മന്ത്രിയെ പ്രതിയാക്കാന്‍ സിബിഐയ്ക്ക് തെളിവൊന്നും കിട്ടിയില്ല. പാവം സിബിഐ എന്ന് ബാക്കിയുളളവരെല്ലാം സമാധാനിക്കുകയും കാര്‍ത്തികേയന്റെ ഒരു ഭാഗ്യമെന്നോ, കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാനുമറിയണമെന്നോ ഒക്കെ അത്ഭുതം കൂറുകയും ചെയ്യണം. അതിനപ്പുറം ചോദ്യങ്ങളൊന്നും പാടില്ല.

പന്നിയാര്‍, ചെങ്കുളം, പളളിവാസല്‍ പദ്ധതികളുമായി ബന്ധപ്പെട്ട് 1995 ആഗസ്റ്റ് 10ന് കാര്‍ത്തികേയന്‍ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി ഒപ്പിട്ട ആദ്യ കരാറിന്റെ തുടര്‍ നടപടിയാണ് പിണറായി വിജയന്‍ സ്വീകരിച്ചത്. ഒരു ഗൂഢാലോചനയുടെ സൃഷ്ടി തന്നെയാണ് ആദ്യ കരാറെന്ന് സിബിഐ തന്നെ ആരോപിക്കുന്നു. ഇത് കേള്‍ക്കുന്ന ജനമെന്തു ധരിക്കണം?

ഏതൊക്കെ സാഹചര്യങ്ങളില്‍ നിന്നാണ് ഈ ഗൂഢാലോചനയുടെ മണം സിബിഐ പിടിച്ചെടുത്തത്? ഫയലുകളും രേഖകളും നടപടിക്രമങ്ങളും പരിശോധിക്കുമ്പോഴാണല്ലോ ഗൂഢാലോചന നടന്നെന്ന് സംശയിക്കപ്പെടാവുന്ന സാഹചര്യങ്ങള്‍ സിബിഐ സംഘത്തിന്റെ അന്വേഷണ ബുദ്ധിയില്‍ വെളിപ്പെടുന്നത്. ഗൂഢാലോചന നടന്നുവെന്ന് ആരോപിക്കുകയും എന്നാല്‍ നടന്നതിന് തെളിവില്ലെന്ന് പറയുകയും ചെയ്യുന്നത് ശുദ്ധതെമ്മാടിത്തരമാണ്. ഭാര്യ സുലേഖ ടീച്ചറും മക്കളും കൂടി കുടുംബത്തു നടത്തിയ രഹസ്യ ചര്‍ച്ചകള്‍ക്കു ശേഷമാണോ പന്നിയാര്‍, ചെങ്കുളം, പളളിവാസല്‍ പദ്ധതികളെക്കുറിച്ചുളള കരാറിലൊപ്പിടാന്‍ കാര്‍ത്തികേയന്‍ കാനഡയ്ക്ക് വിമാനം കയറിയത്?

1995 ആഗസ്റ്റ് 10, 1996 ഫെബ്രുവരി 24 എന്നീ രണ്ടു തീയതികളില്‍ കാര്‍ത്തികേയന്‍ ഒപ്പിട്ട രണ്ടുകരാറും ഒരു ഗൂഢാലോചനയുടെ സൃഷ്ടിയാണെന്ന് സിബിഐ പറയുമ്പോള്‍, ആ ഗൂഢാലോചനയില്‍ പങ്കെടുത്തവരാര് എന്നറിയാന്‍ നികുതി കൊടുക്കുന്നവന് അവകാശമുണ്ട്. തെളിവും രേഖയും മാങ്ങാത്തൊലിയുമൊന്നുമില്ലാതെ എന്തടിസ്ഥാനത്തിലാണ് ഒരു മന്ത്രിക്കെതിരെ അന്വേഷണ സംഘം ഗൂഢാലോചന എന്ന ആരോപണമുയര്‍ത്തി അയാളെ സംശയത്തിന്റെ പുകമറയ്ക്കുളളില്‍ നിര്‍ത്തിയത്. തന്റെ ഭാഗ്യം കൊണ്ട് പ്രതിപ്പട്ടികയിലുള്‍പ്പെട്ടില്ലെന്ന ആശ്വാസത്തില്‍ നിഷ്ക്രിയനായിരിക്കുന്ന ജി കാര്‍ത്തികേയന്‍ എന്ന കോണ്‍ഗ്രസ് നേതാവിന്റെ രാഷ്ട്രീയാന്തസിനെ എക്കാലത്തേയ്ക്കും സംശയത്തിന്റെ കരിമ്പടം പുതപ്പിച്ച് ഓടിമറയുകയാണ് കുറേ സിബിഐ ഉദ്യോഗസ്ഥന്മാര്‍. ഗതികേടു കൊണ്ട് വാ തുറക്കാനാവാതെ നിസഹായനായിരിക്കുന്ന കാര്‍ത്തികേയന്റെ ജനുസിലല്ല പക്ഷേ, പിണറായി വിജയന്‍ പിറന്നത്.

സിബിഐയുടെ ഉദ്ദേശ്യം വ്യക്തമാണ്. ആദ്യമേ രണ്ടു കരാറുകള്‍ ഉണ്ടായിരുന്നതിനാല്‍, ലാവലിന്‍ ഇടപാടാകെ പിണറായി വിജയന്റെ ഗൂഢാലോചനയുടെ സൃഷ്ടിയാണെന്ന് പറയാനാവില്ല. പിണറായി വിജയനാണ് ഗൂഢാലോചന തുടങ്ങിയതെന്നു പറഞ്ഞാല്‍ പഴയ കരാറുകള്‍ക്ക് വേറെ വിശദീകരണം ചമയ്ക്കണം. ആദ്യത്തെ കരാറുതന്നെ ഗൂഢാലോചനയുടെ സൃഷ്ടിയാണെന്ന് പറഞ്ഞു വെച്ചാല്‍ ആ ജോലി ഒഴിവാകും. ഗൂഢാലോചനയുണ്ടെന്നേ പറയാവൂ, പ്രതിയൊന്നുമാക്കരുതെന്ന് മുകളില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തെളിവില്ലെന്നൊരു ന്യായീകരണം കൂടി എഴുതിവെച്ചു. എജിയോ സംസ്ഥാന സര്‍ക്കാരോ ഇക്കാര്യം വലിയൊരു പ്രശ്നമാക്കിയാലും കുഴപ്പമില്ല, നമ്മുടെ ഗവര്‍ണറാണല്ലോ അന്തിമ തീരുമാനമെടുക്കുന്നത്. അക്കാര്യം കണ്ടില്ലെന്ന് നടിക്കാന്‍ പുളളിക്കാരനോടും പറഞ്ഞാല്‍ ആ കുരുക്കുമഴിയും. സമസ്തചാനലുകളും പത്രങ്ങളും പിണറായി വിജയന്റെ ചോരയ്ക്കു മുറവിളി കൂട്ടുന്നവര്‍. ഈ പഴുത് അവിടെയും ചര്‍ച്ചയാവില്ല. പ്രോസിക്യൂഷന്‍ അനുമതി ക്ലീനായി കിട്ടും. പിണറായി വിജയന്‍ ജയിലിലുമാകും. ഹെന്തൊരു ബുദ്ധി..!!!

ഗൂഢാലോചനയെക്കുറിച്ച് ഗവര്‍ണര്‍ ഗവായിയും തന്റെ സിദ്ധാന്തം അവതരിപ്പിച്ചിട്ടുണ്ട്. അനുമതിയുത്തരവില്‍ അദ്ദേഹം ഗൂഢാലോചനയെ നിര്‍വചിച്ചിരിക്കുന്നതെങ്ങനെയാണെന്ന് പത്രങ്ങളായ പത്രങ്ങളിലൊക്കെ വന്നിട്ടുണ്ട്. വായിച്ചു കോള്‍മയിര്‍ കൊണ്ടാലും...

"ഗൂഢാലോചനയ്‌ക്ക് പ്രത്യക്ഷമായ തെളിവുകള്‍ ലഭിക്കണമെന്നില്ല. ഗൂഢാലോചന എപ്പോഴും രഹസ്യമായാണ്‌ നടക്കുന്നത്‌. സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ ഇതു ലഭിക്കാം. കരാര്‍ ഒപ്പിടാനുള്ള നീക്കം തുടങ്ങിയപ്പോള്‍ മുതല്‍ ഗൂഢാലാചന ആരംഭിച്ചിട്ടുണ്ട്‌."

അവസാന വാചകം കണ്ണു തിരുമ്മി ഒന്നുകൂടി വായിച്ചു നോക്കുക. "കരാര്‍ ഒപ്പിടാനുള്ള നീക്കം തുടങ്ങിയപ്പോള്‍ മുതല്‍ ഗൂഢാലാചന ആരംഭിച്ചിട്ടുണ്ട്"‌. ഗവര്‍ണറും പറയുന്നത് അതു തന്നെ. പക്ഷേ, എന്തുകൊണ്ട് കാര്‍ത്തികേയന്‍ പ്രതിയായില്ലെന്ന ചോദ്യം കണ്ടില്ലെന്ന് നടിക്കണമെന്നാണല്ലോ മുകളില്‍ നിന്നുളള ഉത്തരവ്.

ഇങ്ങനെ സംഗ്രഹിക്കാം. കരാറിന് തുടക്കമിട്ടത് കാര്‍ത്തികേയന്‍. ഗൂഢാലോചനയ്ക്ക് തുടക്കമിട്ടതും അതിയാന്‍. അതിയാനെതിരെ തെളിവില്ലെന്ന് സിബിഐ. കരാര്‍ മുന്നോട്ടു കൊണ്ടു പോയത് പിണറായി വിജയന്‍. അതിയാനും നടത്തിയത് ഗൂഢാലോചന. അതിനും തെളിവൊന്നുമില്ല. പക്ഷേ പിണറായിയുടെ ഗൂഢാലോചന വിചാരണ വേളയില്‍ തെളിഞ്ഞു വരുമെന്ന് മഹാനായ ഗവര്‍ണര്‍ക്ക് വെളിപാടുണ്ട്. കാര്‍ത്തികേയന്റെ ഗൂഢാലോചന അങ്ങനെ തെളിയില്ല. പ്രത്യക്ഷമായ തെളിവുകള്‍ ഇല്ലെങ്കിലും രഹസ്യമായിട്ടാണ് നടന്നതെങ്കിലും വിചാരണയില്‍ തെളിയുന്ന ഒരുതരം രണ്ടാംകിട ഗൂഢാലോചനയാണ് പിണറായി നടത്തിയത്. എന്നാല്‍ കാര്‍ത്തികേയനാകട്ടെ മഹാബുദ്ധിമാന്‍. തെളിവില്ലാത്ത, രഹസ്യമായി നടന്ന എന്നാല്‍ വിചാരണ വേളയില്‍ തെളിയാത്ത ഒരു ഗൂഢാലോചനാക്കൂട്ടുണ്ടാക്കാനുളള ഫോര്‍മുല അദ്ദേഹത്തിനറിയാം. (ഹരികൃഷ്ണന്‍സ് എന്ന ഫാസില്‍ സിനിമയില്‍ ഉണ്ടാക്കുന്ന പ്രത്യേകതരം വിഷം പോലെയാണ് ഈ ഗൂഢാലോചനയും). കാര്‍ത്തികേയനെപ്പോലൊരു മഹാബുദ്ധിമാനായ മന്ത്രിയെക്കിട്ടിയ മലയാളികള്‍ അഭിമാനിക്കുക.

തെളിവില്ലാത്ത രണ്ടു ഗൂഢാലോചനകളില്‍, ഒരു മന്ത്രി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുകയും മറ്റൊരാള്‍ ഒഴിവാക്കപ്പെടുകയും ചെയ്യുന്ന കണ്‍കെട്ട് വിദ്യയിലാണ് ലാവലിന്‍ കേസിലെ രാഷ്ട്രീയ താല്‍പര്യം കുടികൊള്ളുന്നത്. ഈ കാര്യം തന്നെയാണ് സിപിഎം ഇത്രയും കാലമായി വിശദീകരിക്കുന്നത്. ഇതിന് പരിഹാരമുണ്ടാകാതെ കുറ്റകരമായ ഗൂഢാലോചനയെന്ന കുറ്റം കഴുത്തിലിട്ട് പിണറായി വിജയന്‍ എറണാകുളത്തെ സിബിഐ കോടതിയുടെ കൂട്ടിനകത്ത് പ്രത്യക്ഷപ്പെടുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് മുന്‍കൂര്‍ നമസ്കാരം.

തെളിവില്ലാത്ത, ലക്ഷ്യം ആരോപിക്കപ്പെടാത്ത ഒരു ഗൂഢാലോചനയാണ് കാര്‍ത്തികേയന്‍ തുടങ്ങിവെച്ചതായി ആരോപിക്കപ്പെടുന്നത്. ഗൂഢാലോചനയ്ക്ക് രൂപം നല്‍കിയതിനോ കാര്‍ത്തികേയന്‍ മന്ത്രിപദമൊഴിഞ്ഞ 1996 മെയ് 9 വരെ ഗൂഢാലോചന തുടര്‍ന്നതിനോ തെളിവോ സാക്ഷികളോ ഇല്ലെന്നു പറഞ്ഞാല്‍ അതിന്റെ പച്ച മലയാളം നിയമപരമായി ഈ ഗൂഢാലോചന നിലനില്‍ക്കുന്നില്ലെന്നു തന്നെയാണ്. നിയമപരമായി നിലനില്‍പ്പില്ലെന്ന് തങ്ങള്‍ തന്നെ സമ്മതിച്ച ഒരു ഗൂഢാലോചനയില്‍ പിണറായി വിജയന്‍ പങ്കാളിയായി എന്ന് ആരോപിക്കുകയും അത് വിചാരണ വേളയില്‍ തെളിയിച്ചു കാണിക്കാമെന്ന് വീമ്പിളക്കുകയും ചെയ്യുന്ന സിബിഐ ഉദ്യോഗസ്ഥരും അങ്ങനെ മതിയെന്ന് തുല്യം ചാര്‍ത്തുന്ന ഗവര്‍ണറുമാണ് ഈ കേസില്‍ രാഷ്ട്രീയം കളിക്കുന്നത്. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പൊതുതാല്‍പര്യമനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നുമൊക്കെ തട്ടിവിടുന്നവര്‍ യഥാര്‍ത്ഥ ചോദ്യങ്ങളില്‍ നിന്ന് സമര്‍ത്ഥമായി ഒളിച്ചോടുന്നു.

വഞ്ചനയുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയുമൊക്കെ അവസ്ഥ ഇതുതന്നെ. പിന്നെ അവശേഷിക്കുന്ന ആരോപണം സംസ്ഥാനത്തിന് നഷ്ടപ്പെട്ട 86 കോടി രൂപയാണ്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിസ്ഥാനം ഒഴിഞ്ഞതിനു ശേഷം 12 കോടി രൂപ എസ്എന്‍സി ലാവലിന്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് നല്‍കിയിട്ടുണ്ട്. ആ പണം കൊണ്ടുതന്നെയാണ് തലശേരിയില്‍ ആശുപത്രി പണിതത്. ആശുപത്രി സംബന്ധിച്ച് ലാവലിനുമായി ഒപ്പിട്ട ധാരണാപത്രം അന്തിമ കരാറിലെത്തിക്കുന്നതില്‍ നിന്ന് അട്ടിമറിച്ചത് ആരെന്ന് ലാവലിന്‍ കേസിലെ ഇയാഗോ, പുല്ലാണേ, പുല്ലാണേ, വില്ലും ഷാലും പുല്ലാണേ!! എന്നീ ലേഖനങ്ങളില്‍ വിവരിച്ചിട്ടുണ്ട്.

ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ ഇടതുമുന്നണി കണ്‍വീനറുമായ വിഎസ് അച്യുതാനന്ദന്റെ മാനസപുത്രന്‍ എസ് ശര്‍മ്മയാണ് സാമ്പത്തിക സഹായം അട്ടിമറിക്കാനുളള ഗൂഢാലോചന തുടങ്ങിയത്. രേഖകളും ഫയലും പരിശോധിച്ചാല്‍ ആരാണ്, എവിടെയാണ്, എന്തിനാണ് ഗൂഢാലോചന നടത്തിയതെന്ന് ഒരു സംശയവുമില്ലാതെ ബോധ്യപ്പെടും. ഏത് പൊതുജനത്തിനും ബോധ്യപ്പെടുന്ന ആ ഗൂഢാലോചന ഈ കേസിലൊരിടത്തും
പരാമര്‍ശിക്കപ്പെടാതിരിക്കുന്നതില്‍ നിന്ന് കേസ് മെനയാന്‍ തല പുകച്ച ബുദ്ധികേന്ദ്രങ്ങളെയും തിരിച്ചറിയാം.

ധാരണാപത്രം അന്തിമ കരാറാക്കി മാറ്റാന്‍ എസ്എന്‍സി ലാവലിനും മലബാര്‍ കാന്‍സര്‍ സെന്ററും ശ്രമിച്ചിട്ടുണ്ട്. കരടുകള്‍ തയ്യാറാക്കി, കരാറിലെ മൂന്നാം കക്ഷിയായ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയ്ക്ക് യഥാസമയം സമര്‍പ്പിച്ചിട്ടുണ്ട്. വ്യവസ്ഥകളിലെ വിയോജിപ്പ് യഥാസമയം ബോധ്യപ്പെടുത്താനോ, പുതിയൊരു കരട് തയ്യാറാക്കി ചര്‍ച്ചയ്ക്ക് വെയ്ക്കാനോ ഒരു നടപടിയും ശര്‍മ്മ മുതല്‍ ഒരു മന്ത്രിയും സ്വീകരിച്ചിട്ടില്ല. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പരിഗണിച്ചെന്നും കരട് അംഗീകരിക്കാവുന്നതാണെന്നും കാണിച്ച് ഒന്നിലധികം തവണ ശര്‍മ്മയുടെ മുന്നില്‍ ഫയലെത്തിയതിന് തെളിവുണ്ട്. കരട് വായിച്ചു നോക്കി തന്റെ വിയോജിപ്പുകള്‍ രേഖപ്പെടുത്തി ബന്ധപ്പെട്ടവരോട് അഭിപ്രായം ചോദിക്കുന്നതിന് ഒരു വരിപോലും എസ്. ശര്‍മ്മയെന്ന പിണറായി വിജയന്റെ പിന്‍ഗാമി കുറിച്ചിട്ടില്ല. തിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റില്ലെന്ന് ഉറപ്പായപ്പോള്‍ ഫയലില്‍ അര്‍ത്ഥശൂന്യമായൊരു നോട്ടുമെഴുതി പൊടിയും തട്ടിപ്പോകാനാണ് ശര്‍മ്മ തുനിഞ്ഞത്. ധാരണാപത്രത്തിലെയും കരട് കരാറിലെയും ഇംഗ്ലീഷ് വാക്കുകളുടെ പ്രയോഗസാധുതയെക്കുറിച്ചുണ്ടായിരുന്നത് ആത്മാര്‍ത്ഥമായ സന്ദേഹമായിരുന്നുവെങ്കില്‍ അത് നിയമപരമായി പരിഹരിക്കാനും ചര്‍ച്ച ചെയ്യാനും ആവശ്യത്തിലധികം സമയം ശര്‍മ്മയ്ക്കുണ്ടായിരുന്നു.

ഈ ചെയ്തികളെയാണ് കുറ്റകരമായ ഗൂഢാലോചന, വഞ്ചന, അധികാര ദുര്‍വിനിയോഗം എന്നൊക്കെ സാമാന്യബുദ്ധിയുളള ഏതൊരു മനുഷ്യനും വിശേഷിപ്പിക്കുന്നത്. ഇതൊന്നുമല്ല കുറ്റമെന്ന് സിബിഐ വ്യാഖ്യാനിക്കുമ്പോള്‍ അതിന്റെ കാര്യകാരണങ്ങളും അറിയാനുളള അവകാശം പിണറായി വിജയനും സിപിഎമ്മിനുമുണ്ട്. അതൊക്കെ ‍ഞങ്ങള്‍ കോടതിയെ അറിയിച്ചോളാം എന്ന ധാര്‍ഷ്ട്യം കോത്താഴത്തു പോയി പറഞ്ഞാല്‍ മതി.

ആരോ വലിക്കുന്ന ചരടുകള്‍ക്കൊപ്പിച്ച് അന്വേഷണ നാടകമാടുന്ന സിബിഐ പാവകള്‍ക്ക് ശര്‍മ്മയുടെ പേര് പ്രതിപ്പട്ടികയിലെഴുതാനാവില്ല. അങ്ങനെയെങ്ങാനും വന്നാല്‍ പലരുടെയും ഉദ്ദേശം നടക്കില്ല. മനോരമയും മാതൃഭൂമിയും ഇന്ത്യാവിഷനും ഏഷ്യാനെറ്റും പടച്ചുവിടുന്ന അസംബന്ധ വാര്‍ത്തകളില്‍ പിണറായി വിജയനൊപ്പം ശര്‍മ്മയുണ്ടാകാന്‍ പാടില്ലല്ലോ. സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വവും അതിനെ നയിക്കുന്ന പ്രഖ്യാപിത വില്ലന്‍ പിണറായി വിജയനും മാത്രമാണല്ലോ പ്രതിപ്പട്ടികയില്‍ വരേണ്ടത്. ഗൂഢാലോചന നടന്നത് എന്തിനെന്നും എവിടെയാണെന്നും നന്നായി അറിയാവുന്നതുകൊണ്ടാണ് ഇത്രയും ശക്തമായ പ്രതിരോധം സിപിഎം ഒരുക്കുന്നതെന്ന് തിരിച്ചറിയാത്തവര്‍ മന്ദബുദ്ധികള്‍ പോലുമല്ല.

മലബാര്‍ കാന്‍സര്‍ സെന്ററിന് കടവൂര്‍ ശിവദാസന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്തും സാമ്പത്തിക സഹായം എത്തിയിട്ടുണ്ട്. ആ പണം ഉപയോഗിച്ച് ആശുപത്രിയില്‍ പണിഞ്ഞ രക്തബാങ്ക് ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയാണ്. ധാരണാപത്രം റദ്ദായത് കടവൂരിന്റെ കാലത്ത്. സാമ്പത്തിക സഹായം നിലച്ചത് കടവൂരിന്റെ കാലത്ത്. സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന 86 കോടിയുടെ നഷ്ടം ഉണ്ടായത് കടവൂര്‍ ശിവദാസന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ്. പക്ഷേ, കടവൂര്‍ കേസില്‍ പ്രതിയല്ല.

ഇപ്പറഞ്ഞതൊന്നും ഗവര്‍ണറുടെ പ്രഥമദൃഷ്ടിയില്‍ പതിഞ്ഞില്ല. എജിയുടെ നിയമോപദേശത്തില്‍ കണ്ടെത്തിയ പിശകുകളെന്തെന്ന് എണ്ണിപ്പറയാനും പാവം ഗവായിക്ക് കഴിഞ്ഞില്ല. ഗവര്‍ണറുടെ പ്രഥമദൃഷ്ടി പതിഞ്ഞ അഴിമതിയുടെ പഴുതുകളേതെന്നും ഗൂഢാലോചനയുടെ സാഹചര്യങ്ങളേതെന്നും അറിയാന്‍ അനുമതി നിഷേധിച്ച സര്‍ക്കാരിനും ഉപദേശം നല്കിയ അഡ്വക്കേറ്റ് ജനറലിനും അവകാശമുണ്ട്. ഇനിയും സമാനമായ സാഹചര്യങ്ങളുണ്ടായാല്‍ ഈ അബദ്ധം ആവര്‍ത്തിക്കരുതല്ലോ!!

രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ സിബിഐ നായ്ക്കള്‍ നടത്തിയ കുരയും ഓരിയിടലും 1, 2, 3 എന്ന് നമ്പരിട്ട ആരോപണങ്ങളായി അവതരിപ്പിച്ച് "ഓടെടാ കോടതിയിലേയ്ക്ക്" എന്നു കല്‍പ്പിച്ചാല്‍, തന്തയ്ക്കു പിറന്ന ഒരുത്തനും അതിന് പുല്ലു വിലയും കല്‍പ്പിക്കില്ല. തലച്ചോറില്‍ യുക്തിബോധത്തിന്റെ കനലുകളുളളവനെ കലാപത്തിന് പ്രേരിപ്പിക്കുന്നതാണ് സിബിഐ സമര്‍പ്പിച്ച കുറ്റപത്രവും അന്വേഷണ റിപ്പോര്‍ട്ടും. അധികാരസ്ഥാനങ്ങളില്‍ എങ്ങനെയോ ചെന്നു പെട്ടവന്റെ വൃത്തികെട്ട നെഗളിപ്പും പകയും കൊടുംവൈരവുമാണ് അമ്പും തുമ്പുമില്ലാത്ത ഈ കേസിന്റെയും അന്വേഷണത്തിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ചത്.

ഈ കോലാഹലങ്ങളൊക്കെ അരങ്ങു തകര്‍ക്കുമ്പോള്‍ മുങ്ങിപ്പോയത് ജലവൈദ്യുതി പദ്ധതികളുടെ നവീകരണ പ്രക്രിയയാണ്. സിഎജിയുടെ കണ്ടെത്തല്‍ ഓര്‍ക്കുക.

The expenditure of Rs.374.50 crore incurred for renovation did not yield commensurate gains due to various technical defects in the equipment renovated.

ലാവലിന്‍ കേസിന്റെ ഉത്ഭവത്തിന് വഴിയൊരുക്കിയ വാചകങ്ങളാണിത്. നവീകരണത്തിന്റെ ഭാഗമായി മാറ്റിവെയ്ക്കപ്പെട്ട ഉപകരണങ്ങള്‍ക്ക് സാങ്കേതിക തകരാറുണ്ടെന്നാണ് സിഎജി പറഞ്ഞത്. അണക്കെട്ട് നിര്‍മ്മാണത്തിനുപയോഗിക്കുന്ന യന്ത്രസാമഗ്രികളുടെ വൈകല്യം കണ്ടുപിടിക്കാനുളള എന്ത് പരിശീലനമാണ് അക്കൗണ്ടന്‍ ജനറലിന്റെ ഓഫീസില്‍ പണിയെടുക്കുന്ന കണക്കപ്പിളളമാര്‍ക്കുളളതെന്ന് നമുക്കറിയില്ല. (ഈ പരാമര്‍ശം കടന്നു കൂടിയത് മുന്‍മന്ത്രി ബേബി ജോണിന്റെ ബന്ധുവായിരുന്ന അഡ്വക്കേറ്റ് ജനറലിനെ വിഎസ് അച്യുതാനന്ദന്‍ സ്വാധീനിച്ചിട്ടാണെന്ന് മാധ്യമ സിന്‍ഡിക്കേറ്റിലെ പ്രധാനിയായിരുന്ന പി കെ പ്രകാശ് 2009 ജൂണ്‍ ഒന്നിന്റെ മാധ്യമത്തിലെഴുതിയ "തോറ്റത് കേരള സമൂഹം തന്നെയാണ്" എന്ന ലേഖനത്തിലെഴുതിയിരിക്കുന്നു. പേജ് 18).

യന്ത്രങ്ങളുടെ സാങ്കേതിക ശേഷിയെക്കുറിച്ച് സിഎജി ഉന്നയിച്ച ആരോപണത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് വിജിലന്‍സ്, സിബിഐ അന്വേഷണങ്ങള്‍ പുലര്‍ത്തുന്ന നിശബ്ദത എന്തിന്റെ സൂചനയാണെന്നാണ് മനസിലാക്കേണ്ടത്. സിഎജി ചൂണ്ടിക്കാട്ടിയ ആരോപണം ഒരന്വേഷണം പോലും നടത്താതെ തള്ളിക്കളയുകയാണ് സിബിഐയും വിജിലന്‍സും ചെയ്തത്. പളളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതപദ്ധതികളില്‍ നിന്ന് ഇപ്പോഴും വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇത്രയും ശക്തമായ ആരോപണങ്ങളുയര്‍ന്നിട്ടും ഈ പദ്ധതികളില്‍ ഉപയോഗിച്ച യന്ത്രസാമഗ്രികളുടെ വിശ്വാസ്യത പരിശോധിക്കാന്‍ സിബിഐ തയ്യാറാവുക പോലും ചെയ്യാത്തതില്‍ നിന്ന് സിഎജി റിപ്പോര്‍ട്ടിന്റെ കഴമ്പില്ലായ്മ എത്രയുണ്ടെന്നറിയാം.

50 വര്‍‍ഷത്തെ ആയുസ് വാഗ്ദാനം ചെയ്താണ് നവീകരണ പ്രക്രിയ നടന്നത്. മൂന്നു നിലയങ്ങളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന നാലു വര്‍ഷത്തെ വൈദ്യുതിയുടെ വില കണക്കാക്കിയാല്‍ നിര്‍മ്മാണച്ചെലവും കഴിഞ്ഞ് സര്‍ക്കാരിന് ലാഭമുണ്ടാകുമെന്നാണ് നവീകരണ പ്രവര്‍ത്തനം നടത്തിയ എസ്എന്‍സി ലാവലിന്റെ അവകാശ വാദം. സിഎജി പറയുന്നതാകട്ടെ, നവീകരണം കൊണ്ട് സംസ്ഥാനത്തിന് നേട്ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും.

വിജിലന്‍സും സിബിഐയും മൂന്നു വര്‍ഷം വീതം അന്വേഷിച്ചപ്പോള്‍ മൗലികമായ ഈ ചോദ്യം പരിഗണന പോലും അര്‍ഹിക്കാത്തവിധം കുഴിച്ചു മൂടപ്പെട്ടു എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ഒന്നേയുളളൂ. ഒരാളെ ഫ്രെയിം ചെയ്യാനായി എഴുതിപ്പിടിപ്പിച്ച പച്ചക്കളളമായിരുന്നു അത്. ലക്ഷ്യം വേറെയായിരുന്നതു കൊണ്ട് ഇതിനു പിറകെ പോകാന്‍ ഒരന്വേഷണ ഉദ്യോഗസ്ഥനും സമയമോ താല്‍പര്യമോ ഉണ്ടായില്ല.

ജലവൈദ്യുത പദ്ധതികള്‍ നവീകരിച്ചപ്പോള്‍ സ്ഥാപിച്ച യന്ത്രസാമഗ്രികളില്‍ വൈകല്യമുണ്ടെന്ന ഗുരുതരമായ പരാമര്‍ശത്തില്‍ തുടങ്ങിയ കോലാഹലങ്ങള്‍ ഒടുവില്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് വാഗ്ദാനം ചെയ്യപ്പെട്ട 86 കോടി രൂപയിലെത്തി അവസാനിച്ചു. മറ്റേക്കാര്യം അന്വേഷിച്ചാല്‍, യന്ത്രസാമഗ്രികള്‍ക്കു കുഴപ്പമില്ലെന്നും അരനൂറ്റാണ്ടുകാലം അവ പ്രശ്നങ്ങളില്ലാതെ പ്രവര്‍ത്തിക്കുമെന്നും വിദഗ്ധാഭിപ്രായമുണ്ടായാല്‍ എല്ലാം തകരില്ലേ. യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ "കുറ്റകരമായ ഗുഡാലോചനയും വഞ്ചനയും അധികാരദുര്‍വിനിയോഗവും" ആരോപിക്കാനാവില്ലല്ലോ.

എങ്ങനെയെങ്കിലും പിണറായി വിജയനെ കേസില്‍ കുടുക്കാന്‍ വേണ്ടി സൃഷ്ടിച്ചതാണ് ഈ കേസെന്ന് ബോധ്യപ്പെടാന്‍ ഇതില്‍പരം തെളിവൊന്നും ആര്‍ക്കും വേണ്ട. പിണറായി വിജയന്‍ അഴിമതി നടത്തിയെന്നല്ല, മറിച്ച് പിണറായിയെ കുടുക്കാന്‍ വേണ്ടി, സിഎജി, സിബിഐ, ഗവര്‍ണര്‍ മുതലായ ഭരണഘടനാ സ്ഥാപനങ്ങള്‍ അത്യന്തം ഹീനമായി ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന നഗ്നമായ യാഥാര്‍ത്ഥ്യമാണ് പ്രഥമദൃഷ്ട്യാ വെളിപ്പെടുന്നത്.

ഈ വസ്തുതകളത്രയും മറന്നാണ് പിണറായി വിജയന് വിചാരണ നേരിട്ടുകൂടേയെന്ന ലളിത നിഷ്കളങ്കമായ ചോദ്യമുയര്‍ത്തുന്നത്. തന്നെ കേസില്‍ കുടുക്കി തേജോവധം ചെയ്യാന്‍ അധികാര സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത ഹീനമനസുകള്‍ക്ക് കീഴടങ്ങണമെന്നാണ് ലളിതവല്‍ക്കരണത്തിന്റെ അര്‍ത്ഥം.

ടെക്നിക്കാലിയ, കമല ഇന്റര്‍നാഷണല്‍ എന്നീ പേരുകളൊന്നും ആരുമിപ്പോള്‍ മിണ്ടുന്നേയില്ല. സ്വന്തം ഭാര്യയുടെ പേരില്‍ സിംഗപ്പൂരില്‍ ബിനാമി കമ്പനി നടത്തുന്നവനാണ് പിണറായി വിജയനെന്ന് ഒരുളുപ്പുമില്ലാതെ പ്രചരിപ്പിച്ചവരുടെ നാക്ക് താണു പോയി. കേസിന്റെ ആരംഭ വേളയില്‍ 374 കോടി, 400 കോടി, 198 കോടി എന്നിങ്ങനെ പല കണക്കില്‍ പറഞ്ഞ തുക ഒടുവില്‍ 86 കോടി രൂപ സംസ്ഥാന ഖജനാവിന് നഷ്ടം വന്നുവെന്ന് ചുരുങ്ങി. അതിലൊരു രൂപയെങ്കിലും പിണറായി വിജയന്റെ സ്വന്തം അക്കൗണ്ടിലേയ്ക്ക് പോയെന്ന് ആരോപണമില്ല, അതിന് തെളിവില്ല.

സിബിഐ അന്വേഷണ റിപ്പോര്‍ട്ടും കുറ്റപത്രവും ആറാലുംമൂടു മുതല്‍ പൊള്ളാച്ചി വരെയുളള ചന്തകളിലടക്കം ലഭ്യമായിട്ടും, പിണറായി വിജയന്‍ നടത്തിയ അഴിമതിയെക്കുറിച്ച് ഒരു വരി, ആ റിപ്പോര്‍ട്ടില്‍ നിന്ന് ചൂണ്ടിക്കാണിക്കാന്‍ പ്രകാശ് കാരാട്ട് വെല്ലുവിളിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍ഗുണ പത്രപ്രവര്‍ത്തനം കല്‍പിത കഥകള്‍ക്ക് പിന്നാലെ ഓടുകയാണ്. ഒരുളുപ്പുമില്ലാതെ അവര്‍ പടച്ചുവിടുന്ന വാര്‍ത്തകളില്‍ നിന്ന് പൊതുതാല്പര്യം ചുട്ടെടുക്കുന്ന ദോശക്കല്ലുകള്‍ ബ്ലോഗുകളില്‍ വരെ പ്രവര്‍ത്തന നിരതമാണ്.

ഇത് പിണറായി വിജയന്റെ വ്യക്തിപരമായ അന്തസിന്റെയോ സിപിഎം എന്ന പാര്‍ട്ടി അണികളുടെ ആത്മാഭിമാനത്തിന്റെയോ വിഷയമല്ല. അതിനേക്കാള്‍ അപ്പുറമായി രാഷ്ട്രീയ എതിരാളിയെ വേട്ടയാടാന്‍ ഭരണാധികാരം ഉപയോഗിക്കുന്ന ജനാധിപത്യ വിരുദ്ധതയുടെ പ്രശ്നമാണ്. തങ്ങള്‍ക്കിഷ്ടമില്ലാത്തവനെ, തങ്ങള്‍ക്ക് വഴങ്ങാത്തവനെ കോടതിമുറിയുടെ സംശയവലയത്തിലേയ്ക്ക് വലിച്ചിഴയ്ക്കാന്‍ അധികാരം കയ്യാളുന്നവന്‍ നടത്തുന്ന ഉപജാപങ്ങളാണ് ലാവലിന്‍ കേസിന്റെ കേന്ദ്രബിന്ദു. അതു തിരിച്ചറിയുന്നതു കൊണ്ടാണ് പിണറായി വിജയന്‍ സ്ഥാനമൊഴിഞ്ഞ് പാര്‍ട്ടിയുടെ അന്തസ് നിലനിര്‍ത്തണമെന്ന് വാദിക്കുന്നവര്‍ പിന്‍പറ്റുന്നത് പഴയ ഗോത്രനിയമമാണെന്ന് വിനയപൂര്‍വം പറയേണ്ടി വരുന്നത്. ഒരു കുടുംബത്തിന്റെ രക്ഷയ്ക്ക് ഒരാളെയും ഒരു ഗോത്രത്തിന്റെ രക്ഷയ്ക്ക് ഒരു കുടുംബത്തെയും സമൂഹത്തിന്റെ രക്ഷയ്ക്ക് ഗോത്രത്തെയും കുരുതികൊടുക്കുന്നതില്‍ തെറ്റില്ലെന്ന് വിശ്വസിക്കുന്ന അപരിഷ്കൃത നീതിയുടെ കരിനിഴലാണ് ആ വാദത്തിനു പിന്നില്‍ മറഞ്ഞിരിക്കുന്നത്.

ഭരണാധികാരം പളളിവാളെടുത്ത് മുടിയഴിച്ചു തുളളി ഒരു മനുഷ്യന്റെ ചോരയ്ക്കു വേണ്ടി പാഞ്ഞടുക്കുമ്പോള്‍, ആ വാള്‍മുനയിലേയ്ക്ക് ഇരയെ എറിഞ്ഞു കൊടുത്ത് കൈകഴുകാന്‍ തയ്യാറാകാത്ത സിപിഎമ്മിന്റെ നിശ്ചയദാര്‍ഢ്യം ചരിത്രത്തിലെന്നും ജ്വലിച്ചു തന്നെ നില്‍ക്കും. അന്തസ്, ആത്മാഭിമാനം, ധാര്‍മ്മികത എന്നീ വാക്കുകളുടെ പൈങ്കിളി നിര്‍വചനങ്ങളും അവയെക്കുറിച്ചുളള ചാരുകസേര ന്യായങ്ങളുമല്ല, മറിച്ച് വസ്തുതകളിലുളള വിശ്വാസമാണ് മറ്റാരും ചെയ്യാത്ത ഈ ചെറുത്തു നില്‍പ്പിന് സിപിഎമ്മിനെ പ്രാപ്തമാക്കുന്നത്.

സ്ഥാപനവല്‍ക്കരിക്കപ്പെട്ട അധികാരത്തിന്റെ അശ്ലീലയുക്തിയ്ക്ക് കീഴടങ്ങാന്‍ ഒരു പ്രസ്ഥാനം വിസമ്മതിക്കുന്നതും നീതിയ്ക്കായി സാധ്യമായ മാര്‍ഗങ്ങളത്രയും സ്വീകരിക്കുന്നതും ജനാധിപത്യപരവും നിയമപരവുമായ മാര്‍ഗങ്ങളിലൂടെ തന്നെയാണ്. സിബിഐ കോടതിയിലെ വിചാരണയിലല്ല, അതിനും മുകളിലുളള മറ്റു കോടതികളില്‍ ഈ കേസിന്റെ ന്യായാന്യായങ്ങള്‍ ആദ്യം തീരുമാനിക്കപ്പെടണം. അതിനു ശേഷം മതി വിചാരണയും വിലങ്ങിടലും. നിയമപരമായി ഈ കേസിനെ സിപിഎം നേരിടുമെന്ന് പറയുന്നതിന്റെ മലയാളം അതാണ്.

ഇഷ്ടമില്ലാത്തവനെ കളളക്കേസില്‍ കുടുക്കി പോലീസ് സ്റ്റേഷനിലിട്ട് പീഡിപ്പിക്കാമെന്നും അഴിമതിയുടെ പുകമറയുയര്‍ത്തി കോടതി മുറിയിലേയ്ക്ക് വലിച്ചിഴയ്ക്കാമെന്നും മോഹിക്കുന്ന സാമൂഹ്യവിരുദ്ധര്‍ക്ക് എക്കാലത്തേയ്ക്കുമുളള താക്കീതാണ് ലാവലിന്‍ കേസില്‍ സിപിഎം ഉയര്‍ത്തുന്ന പ്രതിരോധം.

എതിരാളികള്‍ വിരിയ്‌ക്കുന്ന വലയില്‍ സ്വമേധയാ തല വെയ്‌ക്കുന്ന വിഡ്‌ഢികളാന്‍ മനസില്ലെന്ന സിപിഎമ്മിന്റെ പ്രഖ്യാപനം ജനാധിപത്യ മനസുകളില്‍ മാറ്റൊലിക്കൊള്ളുന്നുണ്ട്. ആരോ ഒരുക്കിയ കുരുക്ക്‌ സസന്തോഷം കഴുത്തിലണിഞ്ഞ്‌, പീഡിതന്റെ ദൈന്യമഭിനയിച്ച്‌ സഹതാപം ഇരന്നു വാങ്ങുന്ന ദുര്‍ബലനല്ല താനെന്ന പിണറായി വിജയന്റെ പ്രഖ്യാപനത്തില്‍ ഒരു പോരാളിയുടെ സിംഹവീര്യമാണ് തുടിക്കുന്നത്. ഏതു മനുഷ്യന്റെയും കരളു കരിച്ചു കളയാന്‍ പോന്ന അപവാദങ്ങളാല്‍ വേട്ടയാടപ്പെടുന്ന പിണറായിയും ഏതു പ്രസ്ഥാനത്തിന്റെയും ആത്മവീര്യം നശിപ്പിക്കും വിധം ഹീനവും രൂക്ഷവുമായ ആക്രമണങ്ങള്‍ക്ക്‌ വിധേയമാകുന്ന സിപിഎമ്മും നടത്തുന്ന ചെറുത്തു നില്‍പ്പില്‍ സിപിഎം ഇന്നോളമാര്‍ജിച്ച വിപ്ലവാനുഭവങ്ങളുടെ പോരാട്ടവീര്യമത്രയുമുണ്ട്‌. രാഷ്ട്രീയ എതിരാളിയെ വേട്ടയാടാന്‍ അധികാരത്തെ എങ്ങനെയും ഉപയോഗിക്കുന്ന ഹീനതയാണ് ഇവിടെ തോല്‍ക്കേണ്ടത്. പിണറായി വിജയനും സിപിഎമ്മുമല്ല.


കൂടുതല്‍ വായനയ്ക്ക് :-

1. സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സമകാലിക മലയാളം പ്രസിദ്ധീകരിച്ചത് കിരണിന്റെ ബ്ലോഗില്‍.
2. എജിയുടെ നിയമോപദേശം വര്‍ക്കേഴ്സ് ഫോറത്തില്‍

151 comments:

മാരീചന്‍‍ said...

ഏതു മനുഷ്യന്റെയും കരളു കരിച്ചു കളയാന്‍ പോന്ന അപവാദങ്ങളാല്‍ വേട്ടയാടപ്പെടുന്ന പിണറായിയും ഏതു പ്രസ്ഥാനത്തിന്റെയും ആത്മവീര്യം നശിപ്പിക്കും വിധം ഹീനവും രൂക്ഷവുമായ ആക്രമണങ്ങള്‍ക്ക്‌ വിധേയമാകുന്ന സിപിഎമ്മും നടത്തുന്ന ചെറുത്തു നില്‍പ്പില്‍ സിപിഎം ഇന്നോളമാര്‍ജിച്ച വിപ്ലവാനുഭവങ്ങളുടെ പോരാട്ടവീര്യമത്രയുമുണ്ട്‌.

രാഷ്ട്രീയ എതിരാളിയെ വേട്ടയാടാന്‍ അധികാരത്തെ എങ്ങനെയും ഉപയോഗിക്കുന്ന ഹീനതയാണ് ഇവിടെ തോല്‍ക്കേണ്ടത്. പിണറായി വിജയനും സിപിഎമ്മുമല്ല.

മൂര്‍ത്തി said...

നന്നായി എഴുതിയിട്ടുണ്ട് മാരീചാ. പിന്നെ വരാം..

ആ ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ല. ശരിയാക്കുമല്ലോ.

കിരണ്‍ തോമസ് തോമ്പില്‍ said...

മാരിച ഗുഡാലോചന നടന്നത് സിങ്കപ്പൂര് വച്ചും പണം ഉത്തര ഇന്ത്യയിലെ ഒരു ബാങ്കില്‍ ഉണ്ട് എന്നത് വിചാരണ വേളയില്‍ തെളിയക്കപ്പെടും എന്ന് മനോരമ പ്രവചിച്ചിട്ടുണ്ട് അത് കുറച്ചു കൂടി പൊലിപ്പിച്ചു ഇന്നത്തെ മംഗളം പത്രത്തിലും ഉണ്ട് . എന്നാല്‍ മറു പത്രങ്ങളിലോ ചാനലുകളിലോ എന്തിനു ഇന്ത്യ വിഷനിലോ മാത്രുഭുമിയിലോ ഇല്ല

ജനശക്തി said...

ആ 12 കോടി ഇതാ ഇവിടെ

ലാവലിന്‍ ആന്റണിക്കയച്ച കത്ത്

N.J ജോജൂ said...

മാരീചന്,

എന്താണു താങ്കളുടെ വാദം?

1. ലാവ്‌ലിന്‍ അഴിമതിയേ നടന്നിട്ടില്ല.
2. അഴിമതി നടത്തിയത് യു.ഡി.എഫ് ആണ്‌.
3. അഴിമതി നടത്തിയത് പിണറായി അല്ല.
4. യു.ഡി.എഫ് യും എല്‍.ഡി.എഫ് ഉം അഴിമതി നടത്തി.
5. കടവൂരും കാര്‍ത്തികേയനും കുറ്റക്കാരാണെങ്കില്‍ പിണറായിയും കുറ്റക്കാരനാണ്‌.
6. കടവൂരും കാര്‍ത്തികേയനും കുറ്റക്കാരല്ലെങ്കില്‍ പിണറായി കുറ്റക്കാരനല്ല.
7. പിണറായിയെ വിചാരണചെയ്യുന്നുണ്ടെങ്കില്‍ കടവൂരിനെയും കാര്‍ത്തികേയനെയും വിചാരണചെയ്യണം.

മാരീചന്‍‍ said...

ആദ്യം എന്താണ് ലാവലിനിലെ അഴിമതിയെന്ന് പറയ്... എന്നിട്ട് അത് ചെയ്തതാരാണെന്ന് തീരുമാനിക്കാം...

അരവിന്ദ് നീലേശ്വരം said...

അതേ സഖാവേ, ഇതിലെ ന്യായം മനസ്സിലാക്കാന്‍ വല്ല്യ തലപുകക്കലൊന്നും വേണ്ടാ.
ഭരിക്കുന്ന പാര്‍ട്ടിയുടെ തലവനെ പ്രോസിക്ക്യൂട്ട് ചെയ്യാന്‍ അതേ പാര്‍ട്ടിയുടെ മന്ത്രിമാര്‍ സമ്മതം മൂളിയാലേ അതില്‍ തലപുകയ്ക്കേണ്ടതുള്ളു... അല്ലേ?
മന്ത്രിസഭാ തീരുമാനമാണത്രേ!!!!
മുഖ്യമന്ത്രിയെ വിശ്വാസമില്ലാത്ത കൊറേ മന്ത്രിമാരും, മന്ത്രിമാരെ വിശ്വാസമില്ലാത്ത ഒരു മുഖ്യമന്ത്രിയും...

ചന്ത്രക്കാറന്‍ said...

വിമോചനസമത്തിനുശേഷം ഇത്രയും നല്ല ഒരു ട്രാപ്പില്‍ സിപിയെമ്മിനെ പെടുത്താന്‍ വലതുപക്ഷത്തിനായിട്ടില്ല, ഇത്രയും കണ്‍‌വിന്‍സിങ്ങായി ഒരു ഗൂഢാലോചന പ്ലാന്‍ ചെയ്തു നടപ്പിലാക്കാന്‍ കോണ്‍ഗ്രസ്സിനകത്തുനിന്ന് ഉമ്മന്‍ ചാണ്ടി പോയിട്ട് കരുണാകരന്‍ വിചാരിച്ചാല്‍ പോലും നടക്കില്ല. കളി കാരണവരുടെത്തന്നെ, ഒരു സംശയവും വേണ്ട. തന്റെ അനിഷ്ടം സമ്പാദിച്ച ഒരാളെയും, ഈയെമ്മെസ്സിനെവരെ, വെരുതെവിട്ട ചരിത്രം അദ്ദേഹത്തിനില്ല. പ്രതിപക്ഷനേതാവായിരുന്ന അഞ്ചുകൊല്ലം കാഴ്ചവെച്ച മായാജാലം ഒഴിച്ചുനിര്‍ത്തിയാല്‍ ജനാധിപത്യപരമായ ചിന്തയോ പ്രവര്‍ത്തിയോ ഒരുകാലത്തും അദ്ദേഹത്തില്‍‌നിന്നുണ്ടായിട്ടില്ല.

സത്യം പറഞ്ഞാല്‍ പിണറായി വിജയന്‍ കാശുവാങ്ങിയിട്ടുണ്ടാവുമെന്നുതന്നെയാണ് ആദ്യമൊക്കെ ഞാനും കരുതിയത് (വ്യക്തിപരമായി കാശെടുത്ത് പുട്ടടിച്ചെന്നല്ല, പാര്‍ട്ടി ഫണ്ടിലേക്ക് പണമുണ്ടാക്കിക്കാണുമെന്ന് കരുതിയിരുന്നു). ബ്ലോഗില്‍ നടന്ന ചര്‍ച്ചകളെ ഒട്ടൊക്കെ മുന്‍‌വിധികളോടുകൂടിയാണ് കണ്ടിരുന്നതെന്നും സമ്മതിക്കുന്നു. അറിയപ്പെടുന്ന ഔദ്യോഗികപക്ഷപാതിയായ മാരീചന്‍ പിണറായിക്കെതിരെ എഴുതാന്‍ സാദ്ധ്യതയില്ല എന്നും കരുതി.

പിണറായി വിജയന്‍ പല കാര്യങ്ങളിലും വിമര്‍ശിക്കപ്പെടേണ്ടയാള്‍ തന്നെയാണ്, അത് പലപ്പോഴും ചെയ്തിട്ടുമുണ്ട്. പക്ഷേ ലാവ്‌ലിന്‍ അഴിമതി എന്നൊന്ന് നടന്നിട്ടില്ലെന്ന് മനസ്സിലാക്കാന്‍ പത്രം വായിക്കാതെ ഈ കേയ്സിലെ ഔദ്യോഗികരേഖകള്‍ പരിശോധിച്ചാല്‍ മാത്രം മതി, മാധ്യമഗൂഡാലോചന എത്ര ശക്തമാണെന്നറിയാന്‍ പത്രത്തില്‍ പറയുന്നതും ഔദ്യോഗികരേഖകള്‍ പറയുന്നതുമായ വ്യത്യാസം ശ്രദ്ധിച്ചാല്‍ മാത്രം മതി.

ഒരു അടഞ്ഞ സംഘടനാരൂപത്തില്‍നിന്ന് കാറ്റും വെളിച്ചവും കടക്കുന്ന ഒരു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയായി മാറാനുള്ള പുനര്‍‌വിചിന്തനത്തിന് ഇത്തരം ഒറ്റപ്പെടുത്തലുകള്‍ സിപീയെമ്മിനെ പ്രാപ്തമാക്കുമെങ്കില്‍ ഇത്തരമൊരവസ്ഥയെപ്പോലും പോസിറ്റീവായി കാണാവുന്നതാണ്.

മൂര്‍ത്തി said...

തന്നെ നിയമിക്കുന്ന കക്ഷിയുടെ ഇംഗിതത്തിനൊത്ത് ഗവര്‍ണ്ണര്‍ പ്രവര്‍ത്തിച്ചില്ലെങ്കിലല്ലേ അത്ഭുതം കൂറേണ്ടതുള്ളൂ എന്ന് കൂടി പറയുക അരവിന്ദ്‍. എന്നാലല്ലേ ‘നിഷ്പക്ഷം’ ആകൂ.മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയില്‍ വിശ്വാസം ഉണ്ടോ, തിരിച്ചുണ്ടോ ഇല്ലയോ എന്നതൊക്കെ മറ്റൊരു വിഷയം. പിണറായിയെ കുറ്റക്കാരനാക്കാന്‍ അതൊന്നും പോരല്ലോ അരവിന്ദേ..പോയിന്റെ പറഞ്ഞ് സംസാരിക്കുന്നതല്ലേ നല്ലത്?

മധ്യപ്രദേശ് കേസിലെ വിധിയെക്കുറിച്ചുള്ള മാരീചന്റെ വിശകലനം പ്രസക്തമാണ്. ഗവര്‍ണ്ണര്‍ക്ക് എല്ലാ കേസിലും മന്ത്രിസഭാതീരുമാനങ്ങളെ മറികടന്ന് തീരുമാനമെടുക്കാനുള്ള ബ്ലാങ്കറ്റ് പെര്‍മിഷനൊന്നും അതില്‍ ഉള്ള പോലെയാണ് ചാനല്‍ ചര്‍ച്ചകളില്‍ വക്കും പൊടിയും മാത്രം ഉദ്ധരിച്ച് സംസാരിക്കുന്നവര്‍ പറയുന്നത്. അതുണ്ടാവാന്‍ ഇടയില്ല എന്ന് സെബാസ്ത്യന്‍ പോള്‍ പറയുകയുണ്ടായി. അഥവാ അങ്ങിനെ ഒരു കാര്യം ആ വിധിയില്‍ ഉണ്ടെങ്കില്‍, അത് പുനഃപരിശോധിക്കപ്പെടേണ്ടത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിനു ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളാല്‍ തെരഞ്ഞെടുക്കെപ്പെട്ട മന്ത്രിസഭക്കു മുകളില്‍ കൂടി ഗവര്‍ണ്ണര്‍ അന്തിമ തീരുമാനം സ്വേച്ഛയാ എടുക്കുന്നത് ജനാധിപത്യത്തെ ഏത് രീതിയിലാണാവോ സഹായിക്കുക. പാര്‍ലിമെന്റ്, എക്സിക്യൂട്ടീ, ജ്യുഡീഷ്യറി ഇവ തമ്മില്‍ തര്‍ക്കം ഉണ്ടായാല്‍ ആത്യന്തികമായി ജയിക്കേണ്ടത് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലിമെന്റ് തന്നെ ആയിരിക്കണം. അതല്ലാത്തതെല്ലാം ജനങ്ങളെ അന്തസ്സിലും വിശ്വാസത്തിലും എടുക്കുന്ന നിലപാടുകളല്ല. അവ അരാഷ്ടീയം പോലുമാണ്.

nalan::നളന്‍ said...

ഇന്ത്യന്‍ ജനാധിപത്യം വല്യ തമശതന്നെയാ സംശയമില്ല..
ഒരെലക്ഷനും ജയിക്കാതെ പ്രധാനമന്ത്രി വരെയാകാം !!! പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണെങ്കില്‍ക്കൂടി ഇലക്ഷനു നിര്‍ത്താതെ , പകരം കുറുക്കുവഴി നേരത്തെ ഉണ്ടാക്കി വയ്ക്കുന്ന വിചിത്രമായ കാഴ്ച വേറെയെവിടെയും കാണില്ല.
ജനാധിപത്യം പുലര്‍ന്നിട്ട് കൊല്ലം അറുപത് കഴിഞ്ഞെങ്കിലും ഫ്യൂഡല്‍ മനോഭാവം കൂടെക്കൂടെ പല്ലിളിക്കും.
ഇന്ത്യന്‍ രാഷ്ട്രീയം നേതൃത്വത്തിനു മറികടക്കാനാകാത്ത ഫ്യൂഡല്‍ സ്വാധീനത്തിന്റെ മറ്റൊരു ചീഞ്ഞ മുഖമാണു ഗവര്‍ണ്ണര്‍ പധവി തന്നെ. ജനവിധിക്കുമുകളിലൂടെ നടപ്പിലാക്കപ്പെടുന്ന ഫ്യൂഡല്‍ അധികാരത്തിന്റെ ഐക്കണ്‍ ജനാധിപത്യത്തിന്റെ നെഞ്ചത്തിട്ടു തൊഴിച്ചതിന്റെ ധാര്‍ഷ്ട്യത്തില്‍ കുളിച്ചു നില്‍ക്കുന്ന ഗവര്‍ണ്ണര്‍ക്ക് സ്തുതിപാടുന്ന കുറേ മാധ്യമങ്ങളും.. തമാശയെന്നല്ലാതെന്തു പറയാന്‍. അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തില്‍ കിടക്കുമോ ?

റോബി said...

നന്നായി മാരീചാ.

എനിക്കൊരു സാധാരണ സംശയം.
തെളിവില്ല എന്നു പറഞ്ഞ് ചിലരെ ആരോപണത്തിൽ നിന്നു ഒഴിവാക്കുക ആണോ അതോ തെളിവുകൾ അന്വേഷിച്ചു കണ്ടെത്തുക ആണോ സിബി‌ഐ ചെയ്യേണ്ടത്..

സിഭീ‌ഐ എന്നു പറയുന്നത് ഈ സിനിമയിൽ കണ്ടതു പോലെ ഒന്നുമല്ലല്ലേ...:(

അനില്‍@ബ്ലോഗ് said...

മാരീചന്‍,
മന്ത്രിസഭാ തീരുമാനം മറികടന്ന് ഗവര്‍ണര്‍,മുന്‍ മന്ത്രിയായിരുന്ന പിണറായി വിജയനെ പ്രോസിക്ക്യൂട്ട് ചെയ്യാന്‍ അനുവാദം നല്‍കിയത്,പ്രത്യേകിച്ച് സി.ബി.ഐ യെ നേരിട്ട് വിളിച്ചു വരുത്തി നല്‍കിയത് ശരിയായ നടപടിയല്ല.കാര്യമായ നിയമപ്രശ്നങ്ങള്‍, ചര്‍ച്ചകള്‍, അതുമായി ബന്ധപ്പെട്ട് ഉണ്ടാവേണ്ടതുണ്ട്,ഉണ്ടാവട്ടെ.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സംശയത്തിന്റെ പുകമറ സൃഷ്ടിക്കാന്‍ ഇവിടുത്തെ മാദ്ധ്യമങ്ങള്‍ക്ക് കഴിയുന്നത്, ശരിയാം വിധം ആലോചിക്കാതെ എടുത്തതോ, അഥവാ തെറ്റായ ഒരു പാര്‍ട്ടി തീരുമാനത്തിനാലാണ്. പ്രോസൊക്ക്യൂഷന്, പാര്‍ട്ടിയും അതുവഴി ഗവണ്മെന്റും അനുവാദം നല്‍കിയ ശേഷം, ജനങ്ങളെ അഭിമുഖീകരിച്ച് ഇതാ നോക്കൂ രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസില്‍ പാര്‍ട്ടി സെക്രട്ടറിയായ മുന്‍ മന്ത്രിയെ കുടുക്കിയിരിക്കുന്നു, നിങ്ങള്‍ നീതിക്കൊപ്പം അണിചേരുക എന്ന് ആഹ്വാനം ചെയ്തിരുന്നെങ്കില്‍ എത്ര മാന്യമായ സ്വീകരണം പൊതുജനത്തിന്റെ ഭാഗത്തുനിന്നുണ്ടായേനെ !

ഇനി അത് പറയുന്നതില്‍ കാര്യമില്ല ,ഇപ്പോഴുള്ള പ്രശ്നങ്ങള്‍ സംഘടനാ ചട്ടക്കൂട്ടില്‍ ഒതുങ്ങി എപ്രകാരം പരിഹരിക്കപ്പെടുമെന്ന് ഈ നാട്ടിലെ സാധാരണ പ്രവര്‍ത്തകരും അനുഭാവികളും ആകാംഷയോടെ കാത്തിരിക്കുന്നു എന്നത് പാര്‍ട്ടി നേതൃത്വം മനസ്സിലാക്കിയിരുന്നെങ്കില്‍ എന്നേ ആശിക്കാനുള്ളൂ.

ചന്ത്രക്കാറന്‍ said...

ആദ്യമായി ഈ കേയ്സില്‍ കുറ്റം നടന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ടോ? ഒരു കേയ്സിന്റെ ആദ്യപടി കുറ്റം നടന്നതായി തെളിയിക്കലാണല്ലോ. കുറ്റവാളിയെ നിര്‍ണ്ണയിക്കാനായിരിക്കണമല്ലോ വിചാരണ, കുറ്റം നിര്‍ണ്ണയിക്കാനാവരുതല്ലോ.

ജോജുവേ, എന്താ അപ്പോ ഈ ലാവ്‌ലിന്‍ കേയ്സ്? എന്താണ് ചാര്‍ജ്? കുറ്റം നടന്നതായി വല്ല തെളിവുമുണ്ടോ? ക്രൈമിന്റെ ക്രെഡിബിലിറ്റി ആദ്യം തീരുമാനിക്കൂ, ക്രിമിനലിന്റെ ക്രെഡിബിലിറ്റി പിന്നെ തീരുമാനിക്കാം. പോരേ?

മാരീചന്‍‍ said...

പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതു കൊണ്ട് ഈ കേസ് തീരില്ലല്ലോ അനില്‍. പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചാല്‍ അതിനെതിരെ സിബിഐ മേല്‍കോടതിയെ സമീപിക്കും. അപ്പോഴും ഈ പ്രശ്നങ്ങള്‍ തന്നെ ഉയര്‍ന്നു വരും.

മറിച്ച് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയാല്‍ വിചാരണ സിബിഐ കോടതിയില്‍ നടക്കും. അതാണ് ഈ കേസ് മെനഞ്ഞവരുടെ ലക്ഷ്യവും. അതിനപ്പുറത്തെ കോടതികളില്‍ തീരുമാനിക്കേണ്ട ഒരുപാട് വിഷയങ്ങള്‍ ഈ കേസിലുണ്ട്.

അവിടെ കേസ് എത്തിക്കണമെങ്കില്‍ സിപിഎം ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടു കൊണ്ടേ കഴിയൂവെന്നാണ് എന്റെ അഭിപ്രായം.

chithragupthan said...

ഇനി പലരും പറയൂമ്പോലെ വി എസ്സാണ് പിണറായിയല്ല ഈ വൃത്ത്തികെട്ട കളിയുടെ പിന്നീലെങ്കിൽ:
1. വ്യക്തിവരാഗ്യംകൊണ്ട് ഒര്രു കമ്മ്യൂണ്ണിസ്റ്റുകാരൻ മറ്റൊരു കമ്മ്യ്യൂണിസ്റ്റുകാരനെ ഇങ്ങനീയൊക്കെ ദ്രോഹിക്കുമെങ്കിൽ, കമ്മ്യൂണ്ണിസ്റ്റുകാറ് മറ്റുള്ളവരെ എന്തുമാത്ത്രം ദ്രോഹിക്ക്കില്ല,വൈരാഗ്ഗ്യത്തിന്റെ പേരിൽ?
അതേ, ഈ കമ്മ്യൂണിസ്ട്ടുകളാണ് എൻ.ഡീ..എഫ് ഗുണ്ടകളെക്ക്കൊണ്ട് അശ്വിനീകുമാറിനെ കൊല്ലീച്ചത്..കൃത്യമായി പറഞ്ഞാൽ ആ ഗൂഢാലോചനയില് പ്പിണറായിപക്ഷക്കാരായീരുന്നു നേതാക്കൾ..
കമ്മ്യൂണിസ്റ്റാകുuമ്പോൾ നിങ്ങൾക്ക്കു നഷ്ടപ്പ്പെടുന്ന്നത് മനുഷ്യത്വമാണെന്ന്നു മരിക്കും മുമ്പ് തായാട്ടു ശങ്കരൻ പറഞ്ഞതോർക്കുന്നു- സീപ്പിയെം ടിക്കറ്റിൽ ജയിച്ച്ച് കോഴിക്കോടു മേയറായി ഇരിക്കുമ്പോ‍ഴും ഹൈമാ‍വതിട്ടീച്ചർ (പ്പ്രൊഫ്.തായ്യാട്ട് ശങ്കരന്ന്റ്റെ ഭാര്യ- തായാട്ട് ശങ്കരനാര്രെന്നോ-മുൻ ദേശാഭിമാനീഎഡിറ്റർ)പറയുമായിരൂന്നു

N.J ജോജൂ said...

ചന്ത്രക്കാരന്‍,

സത്യമായിട്ടും ഞാന്‍ കൃത്യമായി പിന്തുടര്‍ന്ന ഒരു കേസല്ല ലാവ്‌ലിന്. ക്രൈമിനെ ഞാന്‍ വിശ്വാസയോഗ്യമായി പരിഗണിച്ചിട്ടൂമില്ല.
കോടതി കുറ്റകാരനാണെന്നു പറയുന്നതുവരെ കുറ്റാരോപിതന്‍ കുറ്റം ചെയ്യുന്നതു നേരിട്ടുകണ്ടവരുണ്ടെങ്കില്‍ പോലും കുറ്റക്കാരനല്ല എന്നതാണു നമ്മുടെ പ്രമാണം. അതു തന്നെയാണു എന്റെയും പ്രമാണം. ലാവ്ലിനുമതേ അഭയാകേസിലുമതേ.

പിണറായി കുറ്റക്കാരനാണ്‌ എന്ന് ഞാനൊരിടത്തും വാദിച്ചിട്ടീല്ല എന്നു തന്നെയാണ്‍ എന്റെ വിശ്വാസം.

പ്രോസിക്യൂഷന്‍ അനുവദിയ്ക്കുക എന്നാല്‍ കുറ്റവാളിയാക്കുക എന്നല്ലല്ലോ.

ഞാന്‍ കണ്ട മാധ്യമചര്‍ച്ചകളില്‍ ഏതാണ്ട് അതിന്റെ ആരംഭകാലത്തുതന്നെ കോണ്‍ഗ്രസ്സ് കമ്യൂണിസ്റ്റു പാര്‍ട്ടിയിലും കമ്യൂണിസ്റ്റുപാര്‍ട്ടി കോണ്‍ഗ്രസ്സിലും കുറ്റം ആരോപിയ്ക്കുന്നതായാണ്‌ കണ്ടിട്ടുള്ളത്. അന്ന് കമ്യൂണിസ്റ്റുപാര്‍ട്ടിയിലെ ആരും ഇതില്‍ അഴിമതിയില്ല എന്നു വാദിയ്ക്കുന്നതായും കണ്ടിട്ടില്ല. അപ്പോള്‍ ഒരു കാര്യം തീര്‍ച്ചയായിരുന്നു ഇരുകൂട്ടര്‍ക്കും. തീരുമാനമാകാഞ്ഞത് അത് ആരുചെയ്തു എന്നതു മാത്രമായിരുന്നു. ഇത് എന്റെ നിലപാടല്ല ഇടതുപക്ഷമുന്നണിയുടെയും  ഐക്യജനാധിപത്യമുന്നണിയുടെയും നിലപാടായിരുന്നു.

ചന്ത്രക്കാറന്‍ said...

ചിത്രഗുപ്തോ,

കമ്യൂണിസം ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്, അതാത് കാലത്ത് യുദ്ധങ്ങളില്‍ മരിച്ചവരേക്കാളും കൂടുതലാണ് കമ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടങ്ങള്‍ കൊന്നുതള്ളിയിട്ടുള്ള സ്വന്തം പൌരന്‍‌മാരുടെ എണ്ണം. പക്ഷേ അത് വേറൊരു വിഷയമാണ്. അത് ഇവിടെക്കൊണ്ട് തിരുകുന്നതിലെ ഉദ്ദേശശുദ്ധി സംശയാസ്പദമാണ്.

ഇവിടത്തെ പ്രശ്നം ലാവ്‌ലിന്‍ കേയ്സിന്റെ മെറിറ്റും അങ്ങനെയൊന്ന് നടന്നിട്ടുണ്ടെങ്കില്‍ അതില്‍ പിണറായി വിജയന്റെ പങ്കും വിചാരണയും അതിന്റെ ധാര്‍മിക-നിയമവശങ്ങളുമാണ്. കമ്യൂണിസത്തിനെ താത്വികമായി ചര്‍ച്ച ചെയ്യണമെങ്കില്‍ ചിത്രഗുപ്തന്‍ ഒരു പോസ്റ്റിട്ടാല്‍, പോസ്റ്റില്‍ കാമ്പുണ്ടെന്നു തോന്നിയാല്‍, അവിടെ വന്ന് ചര്‍ച്ചചെയ്യാം. ഇവിടെ നമുക്ക് ലാവ്‌ലിന്‍ പോരേ?

N.J ജോജൂ said...

അനില്‍@ബ്ലോഗ് ,

"മന്ത്രിസഭാ തീരുമാനം"
ഇതു മന്ത്രിമാരു തീരുമാനിയ്ക്കേണ്ട വിഷയമല്ല. തീരുമാനിയ്ക്കേണ്ടത് ഗവര്‍ണ്ണറാണ്‌. സര്‍ക്കാരിന്റെ അഭിപ്രായം അറിയീക്കുവാന്‍ മാത്രമേ കഴിയൂ.

ഞാന്‍ കുറ്റവാളിയാണോ എന്ന് ഞാന്‍ തന്നെ തീരുമാനിയ്ക്കുന്ന സംവിധാനത്തില്‍ ഞാന്‍ കുറ്റവാളിയാവാനും മാത്രം ഞാന്‍ സത്യസന്ധാനാണോ, ഞാന്‍ നിഷ്പക്ഷനാനോ?

മാരീചന്‍‍ said...

ജോജൂ, ടെലിവിഷന്‍ ചര്‍ച്ചകളിലെ ആരോപണങ്ങളെക്കുറിച്ചല്ല ഈ പോസ്റ്റ്. സിബിഐ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ കിരണിന്റെ ബ്ലോഗിലുണ്ട്. എജിയുടെ നിയമോപദേശം ഏതാണ്ട് പൂര്‍ണരൂപത്തില്‍ തന്നെ വര്‍ക്കേഴ്സ് ഫോറം പോസ്റ്റ് ചെയ്തിട്ടുണ്ട്.

അത് രണ്ടും ചേര്‍ത്ത് പോസ്റ്റ് പുതുക്കിയിട്ടുണ്ട്. ചര്‍ച്ച അതേക്കുറിച്ചായാല്‍ നല്ലത്. അല്ലെങ്കില്‍ അതിനെക്കാള്‍ നല്ലത്.

മാരീചന്‍‍ said...

ഗവര്‍ണര്‍ മന്ത്രിസഭാ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ചില സന്ദര്‍ഭങ്ങളില്‍ വിവേചനാധികാരം ഉപയോഗിക്കാമെന്നുമൊക്കെ ഭരണഘടനയില്‍ എഴുതി വെച്ച കാലമല്ല ഇപ്പോള്‍. കണ്ടം ചെയ്ത രാഷ്ട്രീയപ്പാര്‍ട്ടിക്കാരെ പ്രതിഷ്ഠിക്കുന്ന പദവിയായി ഗവര്‍ണര്‍മാര്‍ മാറിയപ്പോഴാണ് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്.

ഗവര്‍ണറുടെ വിവേചനാധികാരം സംബന്ധിച്ച് വ്യത്യസ്തമായ സുപ്രിം കോടതി വിധികള്‍ ഉളളതു തന്നെ, ആ വിവേചനാധികാരം ചോദ്യം ചെയ്യാതെ അംഗീകരിക്കപ്പെടില്ലെന്നതിന്റെ സൂചനയാണ്. ഗവര്‍ണറുടെ അന്തിമ തീരുമാനമെന്നത് സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തിന് വിരുദ്ധമാകുമ്പോള്‍ തകരുന്നത് ജനാധിപത്യവും പുലരുന്നത് ഏകാധിപത്യവുമാണ്.

ഗവര്‍ണറുടെ രാഷ്ട്രീയപ്പാര്‍ട്ടി പങ്കാളിയായ ഗൂഢാലോചനയാണ് ലാവലിന്‍ കേസ്. ആ കേസില്‍ ഗവര്‍ണര്‍, മറ്റാരുടെയും ഉപദേശത്തെ, കണ്ടെത്തലുകളെ, വിലയിരുത്തലുകളെ മാനിക്കാതെ തീരുമാനമെടുക്കുമ്പോള്‍ അതിന്റെ സത്യസന്ധതയും ചോദ്യം ചെയ്യപ്പെടും.

ചന്ത്രക്കാറന്‍ said...

ജോജു,

കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സിലോ കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലോ കുറ്റം ആരോപിക്കട്ടെ, അതവരുടെ വിഷയം.കോണ്‍ഗ്രസ്സോ കമ്യൂണിസ്റ്റ് പാര്‍ട്ടിയോ പറയുന്നതില്‍‌ത്തൂങ്ങി അഴിമതി നടന്നിട്ടുണ്ടെന്ന് നമ്മള്‍ തീരുമാനിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. ഔദ്യോഗികരേഖകള്‍ വച്ച് ജോജു പറയൂ എവിടെയാണ് അഴിമതി നടന്നിട്ടുള്ളതെന്ന്. ഉണ്ടെങ്കില്‍ ആരത് ചെയ്തു എന്ന് പിന്നീട് തീരുമാനിക്കാം.

.(കേരളത്തില്‍ കോണ്‍ഗ്രസ്സെന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയുണ്ടെന്നുതന്നെ ഞാന്‍ കരുതുന്നില്ല. രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന, പ്രസക്തമായ വിധത്തില്‍ സാന്നിദ്ധ്യമുള്ള, രണ്ടേ രണ്ട് രാഷ്ട്രീയസംഘടനകളേ കേരളത്തിലുള്ളൂ - ആറെസ്സെസ്സും സിപീയെമ്മും. പിന്നെ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളാണെങ്കില്‍, സിപിയെം ജയിക്കുന്നു സിപിയെം തോല്‍ക്കുന്നു അത്രയേയുള്ളൂ. ജനം സിപിയെമ്മിനെ ജയിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് തോല്‍ക്കുകയും സിപിയെമ്മിനെ തോല്‍പ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് ജയിക്കുകയും ചെയ്യുന്നു, അല്ലാതെ കോണ്‍ഗ്രസിനെ ആരും ജയിപ്പിക്കുന്നുമില്ല തോല്‍പ്പിക്കുന്നുമില്ല. എം.ഐ.ഷാനവാസിനെയൊക്കെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചുവിടാന്‍ ജനത്തിന് വട്ടല്ലേ!)

അഭയക്കേസിനേയും ലാവ്‌ലിന്‍ കേയ്സിനേയും കൂട്ടിക്കെട്ടേണ്ടതില്ല. അഭയക്കേസിനെ ലാവ്‌ലിനുമായി വേര്‍തിരിക്കുന്ന ഒരു സുപ്രധാനഘടകമുണ്ട് - അഭയയുടെ ശവം. ലാവ്‌ലിന്‍ കേയ്സില്‍ എവിടെയാണാ ശവം?

തഥാഗതന്‍ said...

ലാവലിൻ ഡീലിൽ അഴിമതി നടന്നിട്ടുണ്ടൊ ഇല്ലയോ എന്നൊന്നും എനിക്ക് ഉറപ്പില്ല. നടന്നിട്ടില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. പക്ഷെ എന്റെ ഇഷ്ടം അല്ലല്ലൊ പ്രധാനം. അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ എന്നും പൊരുതിയിരുന്ന ഒരു പ്രസ്ഥാനത്തെ ഈ ഒരു സംഭവം കൊണ്ടു ചെന്നിച്ച അവസ്ഥയാണ് എന്നെ വ്യാകുലപ്പെടുത്തുന്നത്.

മുൻപെങ്ങും ഉണ്ടായിട്ടില്ലാത്ത വിധത്തിൽ മന്ത്രിസഭയ്ക്കും അതിനെ നയിക്കുന്ന പാർട്ടിക്കും എതിരെ അതീവ ഗുരുതരങ്ങളായ ആരോപണങ്ങൽ ഉയർന്നിരിക്കുന്നു. മാദ്ധ്യമ പടയ്ക്കും പ്രതിപക്ഷങ്ങൾക്കും ഒക്കെ പാർട്ടിയേയും ഗവണ്മെന്റിനേയും ഇത്തരം ഒരു ദുർഘട സന്ധിയിൽ എത്തിച്ചതിൽ വലിയ പങ്കുണ്ടാവാം. ഈ സംഭവത്തെ ഇത്രയധികം ഗുരുതരമായ അവസ്ഥയിൽ എത്തിച്ച്ത് ഞാൻ സ്നേഹിക്കുന്ന എന്റെ പ്രസ്ഥാനത്തിന്റെ നിരുത്തരവാദപരമായ ചില തീരുമാനങ്ങളും പ്രവൃത്തികളും തന്നെയാണെന്നതിൽ എനിക്കൊരു സംശയമില്ല. കോൺഗ്രസ്സ് പാർട്ടി സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ലാത്ത ഒരു അവസരമാണ് അവരുടെ കക്ഷത്ത് കൊണ്ട് കൊടുത്തത്.

സഖാവ് പിണറായി വിജയന്റെ ഉറക്കം നഷ്ടപ്പെട്ട മുഖം ഇന്ന് ടെലിവിഷനിൽ കണ്ടപ്പോൾ സത്യത്തിൽ വിഷമം തോന്നി. പഴയ പോരാലിയ്ക്കിതെന്തു പറ്റി. ഇത്തരം ഒരു അവസ്ഥയിലെത്തിക്കാൻ ആരാണ് കാരണം?

സഖാവ് അച്യുതാനന്ദനെ മാത്രം ശത്രുപക്ഷത്ത് കാണുന്ന രീതിയോട് ഞാൻ യോജിക്കുന്നില്ല. എന്റെ വളരെ അടുത്ത സുഹൃത്തുക്കളായ മാരീചനും ചന്ദ്രക്കാറനും നളനും നിരത്തിയ ന്യായവാദങ്ങളോട് ഇപ്പോൾ എനിക്ക് സ്നേഹപൂർവ്വം വിയോജിക്കേണ്ടി വരുന്നതും അതു കൊണ്ട് തന്നെ. അതേ സമയം ജീവിച്ച് വളർന്ന ഒരു മഹാ പ്രസ്ഥാനത്തിനു നേരിട്ട ഈ അവസ്ഥയിൽ , അതിശക്തങ്ങളായ വിയോജിപ്പുകൾ മനസ്സിൽ സൂക്ഷിച്ചു കൊണ്ട് തന്നെ എന്റെ ശക്തിയും ബുദ്ധിയും ആ പ്രസ്ഥാനത്തിനു വേണ്ടി തന്നെ ഇനിയും വിനിയോഗിക്കും എന്ന് ഇതിനാൽ ഉറപ്പ് നൽകുന്നു

ജനശക്തി said...

ഗവര്‍ണ്ണറുടെ വിവേചനാധികാരത്തെപ്പറ്റിയും ജനാധിപത്യത്തിനു അത് ഗുണകരമോ ദോഷകരമോ എന്നതിനെപ്പറ്റിയും ആരോഗ്യകരമായ ഒരു ചര്‍ച്ച കൂടി ഇവിടെ നടക്കും എന്നു കരുതുന്നു. ഈ വിഷയത്തില്‍ ശ്രീ ടി ശിവദാസമേനോന്‍ എഴുതിയ ‘ഗവര്‍ണറുടെ നടപടി ഫെഡറലിസത്തിനു മേലുള്ള കടന്നുകയറ്റം‘ എന്ന ലേഖനം ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഡാലി said...

ഗവര്‍ണ്ണരുടെ വിവേചാധികാരത്തെ കുറിച്ച് ഗീര്‍വാണം വിടുന്നവര്‍ക്കുള്ള മറുപടി ജസ്റ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞീട്ടുണ്ട്. “ ഒരു മന്ത്രി ഉള്‍പ്പെട്ടുവെന്നതോ, ഒരു പാര്‍ടിനേതാവ് അപകടത്തിലാവുമെന്നതോ അല്ല പ്രശ്നം. മറിച്ച് ജനകീയാധികാരത്തിനുമേല്‍ ഏകാധിപത്യസംവിധാനത്തിന് എത്രത്തോളം നിലനില്‍ക്കാനാവുമെന്നതാണ്.“

കുറച്ച് നാള്‍ മുപ് കോടതിയിലുള്ള വിശ്വാ‍സത്തില്‍ ‘പൊതുജനം’കോടതിയ്ക്ക് ജയ് വിളിച്ചതും സിരിഗജനും ഹേമയും ചേര്‍ന്ന് ‘പൊതുജനത്തെ’ കഴുതകളാക്കിയതും മറക്കാറായില്ലല്ലോ.ഏകാധിപത്യത്തിന്റെ അടിമള്‍ ഇനി ഗവര്‍ണര്‍ക്ക് ജയ് വിളിക്കട്ടെ, അടുത്തത് പ്രസിഡന്റിനായിക്കോട്ടെ.

അധികാര രാഷ്ട്രീയത്തിനെതിരെ എപ്പോഴും ജനാധിപത്യത്തിന്റെ ചെറുത്തു നില്‍പ്പാണ് മറുപടി. ജനാതിപത്യം ജയിക്കട്ടെ.

ലുട്ടാപ്പി::luttappi said...

if Pinarayi has not done anything wrong, why you people are trying you best to avoid the court case. let us wait for the court verdict.

ഞാന്‍ said...

tracking

ജിവി/JiVi said...

മുമ്പ് ബിഷപ്പിനെ നികൃഷ്ടജീവി എന്ന് വിളിച്ച സന്ദര്‍ഭത്തില്‍ വീഡിയോ ക്ലിപ്പിങ്ങുകളുടെ അകമ്പടിയൊടെ പിണറായി നടത്തിയ പത്രസമ്മേളനം ഓര്‍ക്കുമല്ലോ. അങ്ങനെയൊരു പ്രൊഫഷണല്‍ സമീപനം ഈ കാര്യത്തില്‍ സി പി എം സ്വീകരിക്കേണ്ടിയിരിക്കുന്നു. ദേശാഭിമാനിയും പീപ്പിളും പറയുന്നത് ആരും വായിക്കുന്നില്ല, കേള്‍ക്കുന്നില്ല. ഇന്റ്റര്‍നെറ്റിലും ബ്ലോഗുകളിലും നടക്കുന്ന ചര്‍ച്ചകള്‍ ആര് ശ്രദ്ധിക്കുന്നു? കരാര്‍ രേഖകള്‍ ആര് വായിച്ചുനോക്കുന്നു? മടിയില്‍ കനമില്ലാത്തവന്‍ പേടിക്കുന്നതെന്തിന് എന്ന ഒറ്റവാചകം ഈ ശ്രമങ്ങളെയെല്ലാം മുക്കിക്കളയുന്നു.സാദാ ജനത്തിനെ കുറ്റം പറയേണ്ടതില്ല. സി പി എം പറയുന്നത് മുഖ്യധാരാമാധ്യമങ്ങള്‍ക്ക് അവഗണിക്കാനാകാത്തരീതിയില്‍ ഈ കേസിന്റെ വിശദാംശങ്ങള്‍ പൊതുവേദികളില്‍ അവതരിപ്പിക്കണം. എല്ലാത്തിനും മുമ്പ് ആ പക്ഷിയെ കൂട്ടില്‍നിന്നും തള്ളി പുറത്തിട്ട് അതിട്ട കാഷ്ടമെല്ലാം തൂത്ത് തുടച്ച് വൃത്തിയാക്കണം.

ജിവി/JiVi said...
This comment has been removed by the author.
N.J ജോജൂ said...

"മറിച്ച് ജനകീയാധികാരത്തിനുമേല്‍ ഏകാധിപത്യസംവിധാനത്തിന് എത്രത്തോളം നിലനില്‍ക്കാനാവുമെന്നതാണ്."

ജനാധിപത്യത്തിനു മുകളിലായല്ല ഇവിടെ ഗവര്‍ണ്ണറുടെ തീരുമാനം. പലപ്പോഴും റബ്ബര്‍ സ്റ്റാമ്പുകള്‍ മാത്രമായിരിയ്ക്കുന്ന ഗവര്‍ണ്ണര്‍മാരുടെയും രാഷ്ട്രപതിയുടെയും ‘ഏകാധിപത്യ’അധികാരങ്ങള്‍ വളരെ പരിമിതമാണ്.

കോണ്‍ഗ്രസ്സ് ഗവര്‍മെന്റ് ഭരിയ്ക്കുന്ന കാലത്താണ് പ്രോസിക്യൂഷന്‍ അനുമതി ആവശ്യമായി വന്നതെങ്കില്‍ ‘ജനകീയ’അധികാരം ഏറെക്കുറെ പ്രോസിക്യൂഷന്‍ അനുമതിയ്ക്ക് ശുപാര്‍ശചെയ്തേനേ. ഭരിയ്ക്കുന്നത് ഇടതുപക്ഷമായതുകൊണ്ട് ശുപാര്‍ശ മറിച്ചാ‍യി.

വളരെവ്യത്യസ്താ‍മായ ഫലങ്ങള്‍ ഉളവാക്കിയേമാ‍യിരുന്ന ഒരു ‘ജനാധിപത്യ’അധികാരത്തിനുമേല്‍ ഗവര്‍ണ്ണര്‍ക്ക് ‘ഏകാധിപത്യ’ അധികാരം പ്രയോഗിയ്ക്കിയ്ക്കുന്നത് ജനാധിപത്യത്തിന് എത്രത്തോളം ‘ആഘാത’മാവുമെന്ന് എനിയ്ക്കു മനസിലാവുന്നില്ല.

അഴീക്കോടും കൃഷ്ണയ്യരും പറയുന്ന അഭിപ്രായങ്ങള്‍ പലരും ഗൌനിയ്ക്കാതായിട്ട് നാളുകുറച്ചായി.

Sachin said...

alla ,actually yathoru azhimathiyum nadannillenkil, nadannilla ennu ithra adikam thelivundelnkil, pinnentha ithu kodathiyil theliyikkan aadyam sramikkanjathu... ?

മാരീചന്‍‍ said...

അങ്ങനെ പലരുടെയും വക്കാലത്ത് എടുക്കല്ലേ ജോജൂ.. അഴിക്കോടിന്റെയും കൃഷ്ണയ്യരുടെയും അഭിപ്രായം ജോജു കുറേക്കാലമായി ഗൌനിക്കുന്നില്ലെന്നു പറഞ്ഞാല്‍ അതു മനസിലാകും.

അവരവരുടെ രാഷ്ട്രീയാഭിപ്രായത്തിന്റെ തടിക്കു തട്ടുമ്പോഴാണ് ഗൗനിപ്പിന്റെ ആഴവും ഊക്കും കൂടുന്നത്. പറഞ്ഞ കാര്യങ്ങളെ യുക്തിഭദ്രമായി ഖണ്ഡിക്കാനാവുമോന്ന് ശ്രമിച്ചു നോക്ക്.

ബാബു said...

എസ്‌.എന്‍.സി ലാവ്‌ലിന്‍ കേസില്‍ സി.പി.എം സംസ്‌ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതി മന്ത്രിയുമായ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള ഗവര്‍ണര്‍ ആര്‍.എസ്‌. ഗവായിയുടെ അനുമതി ഉത്തരവ്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും നേരിട്ടുമുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്‌. പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി ചോദിച്ച്‌ സി.ബി.ഐ നല്‍കിയ ശുപാര്‍ശ മന്ത്രിസഭായോഗം തള്ളിയതായുള്ള, റിപ്പോര്‍ട്ട്‌ ഗവര്‍ണറുടെ ഓഫീസിലെത്തിയതിനുശേഷം മുഖ്യമന്ത്രി ഗവര്‍ണറുമായി ഫോണില്‍ ബന്‌ധപ്പെട്ടിരുന്നു. ഇതിനുശേഷം മുഖ്യമന്ത്രിയുടെ വിശ്വസ്‌തരാണ്‌ ഗവര്‍ണറുടെ ഓഫീസുമായി ബന്‌ധപ്പെട്ട്‌ കാര്യങ്ങള്‍ നീക്കിയത്‌. ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്‌ഥാന സെക്രട്ടറിയെ പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള ഉത്തരവില്‍ താന്‍ ഒപ്പിട്ടാലുണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച്‌ ഗവര്‍ണര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌തിരുന്നു. പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യേണ്ട എന്നുള്ള മന്ത്രിസഭയുടെ ശുപാര്‍ശതന്നെ അംഗീകരിക്കാനായിരുന്നത്രേ ഗവര്‍ണറുടെ തീരുമാനവും. എന്നാല്‍ മന്ത്രിസഭയുടെയോ പാര്‍ട്ടിയുടെയോ തീരുമാനം നേക്കേണ്ടെന്നും മറിച്ച്‌ ഗവര്‍ണറുടെ വിവേചനാധികാരം മാത്രം കണക്കിലെടുത്താല്‍ മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്‌. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഉറച്ച സര്‍ക്കാര്‍ വന്നതും മുഖ്യമന്ത്രിയുടെ ശക്‌തമായ നിലപാടും പരിഗണിച്ചാണ്‌ ഒടുവില്‍ ഗവര്‍ണര്‍ പ്രോസിക്യൂഷന്‌ അനുമതി നല്‍കുന്നത്‌. റിപ്പോര്‍ട്ടില്‍ ഒപ്പിടാന്‍വേണ്ടി ഞായറാഴ്‌ച തെരഞ്ഞെടുത്തതും മുന്‍കൂട്ടിയുള്ള പദ്ധതിയനുസരിച്ചാണ്‌. മാത്രമല്ല, റിപ്പോര്‍ട്ട്‌ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തിക്കൊടുത്തതും മുന്‍തീരുമാനപ്രകാരമാണ്‌. ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസില്‍ റിപ്പോര്‍ട്ട്‌ എത്തിക്കാതിരുന്നതും ബോധപൂര്‍വ്വമായിരുന്നത്രേ. തന്റെ ഓഫീസില്‍നിന്നും പലതും ചോരുന്നുവെന്ന കാര്യം വ്യക്‌തമായി മനസിലാക്കിയ മുഖ്യമന്ത്രിതന്നെയാണ്‌ റിപ്പോര്‍ട്ട്‌ ആദ്യം സി.ബി.ഐക്ക്‌ നല്‍കിയാല്‍ മതിയെന്ന നിര്‍ദ്ദേശം മുന്നോട്ട്‌ വച്ചത്‌. ഇക്കാരണംകൊണ്ടുതന്നെ റിപ്പോര്‍ട്ട്‌ ചോര്‍ത്തിയതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‌ കൈകഴുകാന്‍ സാധിക്കുകയും ചെയ്‌തു. ഗവര്‍ണറുടെ പ്രോസിക്യൂഷന്‍ അനുമതി റിപ്പോര്‍ട്ട്‌ സര്‍ക്കാരിനു നല്‍കാതെ അന്വേഷണ ഏജന്‍സിക്ക്‌ നല്‍കിയത്‌ ഭരണഘടനാലംഘനമാണെന്ന്‌ വ്യാഖ്യാനമുണ്ടായപ്പോഴാണ്‌ പിറ്റേന്ന്‌ (തിങ്കളാഴ്‌ച) മുഖ്യമന്ത്രിയുടെ ഓഫീസില്‍ റിപ്പോര്‍ട്ട്‌ എത്തുന്നത്‌. എല്ലാ പഴുതുകളുമടച്ചുള്ള പദ്ധതിയില്‍ പാളിച്ചപറ്റിയത്‌. ഭരണഘടനാലംഘനം നടന്നെന്ന വാദം മന്ത്രി കോടിയേരി ഉന്നയിച്ചപ്പോള്‍ മാത്രമാണ്‌.

ലാവ്‌ലിന്‍ കേസിന്റെ തുടക്കംമുതല്‍ മുഖ്യമന്ത്രിക്കുവേണ്ടി അദ്ദേഹത്തിന്റെ വിശ്വസ്‌തരാണ്‌ കാര്യങ്ങള്‍ ഏകോപിപ്പിച്ച്‌ നീക്കാന്‍ ഉണ്ടായിരുന്നത്‌. മുഖ്യമന്ത്രിയുടെ ഓഫീസിനു പുറത്തുള്ള ചിലരും ഈ സംഘത്തില്‍ ഉണ്ടായിരുന്നത്രേ. പാര്‍ട്ടിയിലെ വിഭാഗീയത മുതലെടുത്ത്‌ മുഖ്യമന്ത്രി വി.എസിന്റെ എതിര്‍പക്ഷത്തെ കുടുക്കാന്‍ ഈ വിശ്വസ്‌തസംഘം ആസൂത്രിതമായ നീക്കങ്ങളാണ്‌ നടത്തിയത്‌. പിണറായി ക്രമക്കേടിന്‌ കൂട്ടുനിന്നെന്നും ഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നതായും ഇതിനുള്ള തെളിവുകള്‍ സി.ബി.ഐയുടെ പക്കലുള്ളതായും ഈ സംഘം മാധ്യമങ്ങളടക്കമുള്ളവരെ ധരിപ്പിക്കുകയും ചെയ്‌തിരുന്നു. 2004 പകുതിയോടെ ലാവ്‌ലിന്‍ കരാര്‍ സംബന്‌ധിച്ച ചില ഫയലുകള്‍ സെക്രട്ടറിയേറ്റില്‍നിന്നും നഷ്‌ടപ്പെട്ടതായും പിന്നീട്‌ സി.ബി.ഐ ഈ ഫയലുകള്‍ കണ്ടെത്തിയതായും വാര്‍ത്തകളുണ്ടായിരുന്നു. പിണറായിക്ക്‌ ലാവ്‌ലിന്‍ കരാറില്‍ അമിത താത്‌പര്യമുണ്ടെന്ന്‌ വ്യക്‌തമാക്കുന്നതിന്‌ തെളിവുകള്‍ ഉണ്ടെന്നും ഇതിന്‌ തെളിവായുള്ള ഫയലുകള്‍ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ക്കു പിന്നിലും വിശ്വസ്‌ത സംഘത്തിന്റെ ഇടപെടലുകളാണ്‌.

ഏതായാലും പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയെ പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള തീരുമാനം വന്നതോടെ സി.പി.എം നേതൃത്വം ഇരുട്ടില്‍ തപ്പുകയാണ്‌. കേസിനെ നിയമപരമായും രാഷ്‌ട്രീയപരമായും നേരിടുമെന്ന്‌ പാര്‍ട്ടി പോളിറ്റ്‌ ബ്യൂറോയുടെ നിലപാടുണ്ടെങ്കിലും ഇതെങ്ങനെ നടപ്പാക്കുമെന്നതാണ്‌ നേതൃത്വത്തിന്റെ ആശങ്ക.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്‌ അവരുടെ ശക്‌തിദുര്‍ഗങ്ങളായ സംസ്‌ഥാനങ്ങളില്‍ ഏറ്റ പരാജയത്തിന്റെ കണക്കെടുപ്പിനിടെയുണ്ടായ പിണറായി പ്രശ്‌നം പാര്‍ട്ടിക്ക്‌ വലിയ തലവേദനയാണ്‌. ഒരു പി.ബി അംഗത്തിനെതിരെ മറ്റൊരു മുതിര്‍ന്ന പി.ബി അംഗവും മുഖ്യമന്ത്രിയുമായ ഒരാള്‍തന്നെ രംഗത്തുവന്നതിന്റെ തിരിച്ചടി എങ്ങനെ മറികടക്കാനാവുമെന്ന്‌ പാര്‍ട്ടിയുടെ കേന്ദ്രത്തിലെ ബുദ്ധിരാക്ഷസന്മാര്‍ക്കുപോലും പിടികിട്ടുന്നില്ല.
- ദീപക്‌ ദാസ്‌

http://www.scoopeye.com/showNews.php?news_id=474

മാനവീയം said...

വിമോചന സമരത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ നിലവിലുള്ള സർക്കാറിനെ കേന്ദ്രത്തെ കൊണ്ട് പിരിച്ചു വിടീക്കാം എന്ന് വ്യാമോഹം കൊണ്ട് നടക്കുന്ന അച്ച്ന്മാരുടെ ഗീർവാണം കേട്ട് മത്തു പിടിച്ച്താണ് പാവം

ഇ.എ.സജിം തട്ടത്തുമല said...

ആ ചിത്ര ഗുപ്തൻ ബ്ലോഗും പോസ്റ്റും മാറി കമന്റിട്ടതാണോ ആവോ!

റോബി said...

പിണറായി വിജയൻ പത്രസമ്മേളനം വിളിച്ച്, ലാവ്‌ലിനെ സംബന്ധിച്ച പാർട്ടി ചർച്ചകളുടെ വിശദാംശങ്ങളും അതിൽ വി‌എസ് എന്തു പങ്കു വഹിച്ചിരുന്നു എന്നും, തീരുമാനങ്ങൾ പാർട്ടിയുടേതായിരുന്നു എന്നും, സിംഗപ്പൂർ യാത്രയുടെ സത്യാവസ്ഥയും ജനങ്ങളെ അറിയിക്കണം.

മാരീചന്‍‍ said...

സിംഗപ്പൂര്‍ യാത്രയെക്കുറിച്ചുളള റോബിയുടെ പരാമര്‍ശത്തോട് വിയോജിപ്പുണ്ട്.

റോബി, പതിനായിരം തവണ അമേരിക്കയില്‍ പോയെന്നും പോയതൊക്കെ അധോലോക, അക്രമ, അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കാണെന്നും ഞാന്‍ ആരോപിക്കുന്നു. ബ്ലോഗെഴുതുന്നു. ഈ മെയില്‍ സര്‍ക്കുലേറ്റ് ചെയ്യുന്നു. പത്ര സമ്മേളനം വിളിച്ച് അതൊക്കെ തെറ്റെന്ന് തെളിയിക്കേണ്ട ബാധ്യത റോബിയ്ക്കുണ്ടോ...

ഇനി പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പിണറായി വിജയന്‍ എല്ലാ സംശയത്തിനും അതീതനായിരിക്കണം എന്ന ന്യായം വെച്ചാണെങ്കിലും പ്രശ്നമുണ്ട്...

വഴിയേ പോകുന്നവനൊക്കെ പറയുന്ന ഏത് ആരോപണവും തെറ്റാണെന്ന് പത്രസമ്മേളനം വിളിച്ചു തെളിയിക്കാന്‍ നടന്നാല്‍ അതിനല്ലേ നേരമുണ്ടാകൂ..

ക്രൈം നന്ദകുമാറിനെപ്പോലുളളവരുടെ ആരോപണങ്ങള്‍ക്ക് പിണറായി വിജയന്‍ എന്തിന് മറുപടി പറയണം. പിണറായി വിജയന്റെ പാസ്പോര്‍ട്ട് സിബിഐ പരിശോധിച്ചതാണ്. നൂറു തവണ സിംഗപ്പൂരില്‍ പോയെങ്കില്‍ അത് സിബിഐ പറയില്ലേ. ആരോപണം ഉന്നയിക്കുന്നവര്‍ എന്തു കൊണ്ട് യാത്രാ തീയതിയും ഫ്ലെറ്റ് ടിക്കറ്റ് നമ്പരുമൊക്കെ പുറത്തു പറയുന്നില്ല.

നൂറു തവണ സിംഗപ്പൂരില്‍ പോയെന്ന് ആരോപണമുന്നയിക്കുക. അത് തെളിയിക്കേണ്ട ബാധ്യത പിണറായി ഏറ്റെടുക്കുക. നാളെ നൂറ്റമ്പതു തവണ ആഫ്രിക്കയില്‍ പോയെന്നായിരിക്കും. അപ്പോഴും തെളിയിക്കാന്‍ നടക്കണം..

തനിക്കെതിരെ വരുന്ന ആരോപണങ്ങള്‍ തെറ്റെന്നു തെളിയിക്കേണ്ടത് പൊതുപ്രവര്‍ത്തകന്റെ ബാധ്യതയല്ല. ആരോപണങ്ങള്‍ ശരിയെന്ന് തെളിയിക്കാനുളള ഉത്തരവാദിത്വം അതുന്നയിക്കുന്നവനാണ് ഏറ്റെടുക്കേണ്ടത്...

റോബി said...

മാരീചാ വിയോജിക്കുന്നില്ല..:)

എങ്കിലും പിതൃശൂന്യ പത്രപ്രവർത്തനം നടക്കുന്നവർ നിർത്താതെ ഓരിയിടുമ്പോൾ നമുക്കുമില്ലേ ഒരു ചൊറിച്ചിൽ..

മുക്കുവന്‍ said...

മടിയില്‍ കനമില്ലാത്തവന്‍ പേടിക്കുന്നതെന്തിന് എന്ന ഒറ്റവാചകം ഈ ശ്രമങ്ങളെയെല്ലാം മുക്കിക്കളയുന്നു...


ആരൊക്കെയോ... കൂലിക്കിവിടെ എഴുതുന്നു :)

asx said...

Very Good.Do Continue.

ജനശക്തി said...

ജനാധിപത്യത്തിന്റെ ഭാവി ഇവിടെ

ഇന്‍കുബേറ്റഡ്‌ ഇന്‍ഹിബിഷന്‍സ്‌ said...

Maareechan wrote..
"റോബി, പതിനായിരം തവണ അമേരിക്കയില്‍ പോയെന്നും പോയതൊക്കെ അധോലോക, അക്രമ, അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കാണെന്നും ഞാന്‍ ആരോപിക്കുന്നു. ബ്ലോഗെഴുതുന്നു. ഈ മെയില്‍ സര്‍ക്കുലേറ്റ് ചെയ്യുന്നു. പത്ര സമ്മേളനം വിളിച്ച് അതൊക്കെ തെറ്റെന്ന് തെളിയിക്കേണ്ട ബാധ്യത റോബിയ്ക്കുണ്ടോ..."


ഒരു പൊതുപ്രവര്‍ത്തകനോ ജനപ്രതിനിധിക്കോ എതിരെയാണു ഇത്തരമൊരു ആരോപണമെങ്കില്‍ അങ്ങിനെ ഒരു ബാധ്യതയുണ്ടു എന്നാണു എനിക്കു തോന്നുന്നതു. ഒരു ഉദാഹരണം പറഞ്ഞാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍റ്റെ അന്നു പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി കണ്ണൂരില്‍ പൊയതു എന്തിനായിരുന്നു എന്നു പത്ര സമ്മേളനം നടത്തി പിണറായിയും കോടിയേരിയും ആവര്‍ത്തിച്ചു ചോദിക്കുന്നുണ്ടായിരുന്നു. അദ്ദേഹം കണ്ണൂരില്‍ വച്ചു നിയമവിധേയമല്ലാത്ത പ്രവര്‍ത്തി നടത്തി എന്നു തെളിയിക്കാന്‍ ഒരു തെളിവും മുന്നോട്ടു വക്കാതെ ചില ഊഹങ്ങളുടെ അടിസ്ഥനത്തില്‍ ഇത്തരം ഒരു ചോദ്യം സി.പി.എം ചോദിക്കുമ്പോള്‍ അതിനു ഉത്തരം പറയേണ്ട ബാധ്യത പ്രതിപക്ഷ നേതാവിനുണ്ടോ? ഉണ്ടെങ്കില്‍ എം. എല്‍. എ ആയിരുന്ന കാലത്തു(എങ്കിലും) പിണറായി നടത്തിയ വിദേശ യാത്രകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ അദ്ദേഹത്തിനു ബാധ്യതയുണ്ടു.

ഞങ്ങള്‍ ചോദിക്കും, നിങ്ങള്‍ ഉത്തരം പറയാന്‍ ബാധ്യസ്ത്ഥരാണു. നിങ്ങള്‍ ചോദിച്ചാല്‍ ഞങ്ങള്‍ ഉത്താരം നല്‍കാന്‍ ബാധ്യസ്ഥരല്ല. ഇതൊരു അസഹിഷ്ണുത മാത്രമാണു. സി എ. ജി റിപ്പോര്‍ട്ടിന്‍റ്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ നിങ്ങളെ നിയമനടപടികള്‍ക്കു വിധേയരാക്കും, അതൊക്കെ സഹിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണു. അതിന്‍റ്റെ കേസുകള്‍ നടത്തിക്കാനാവശ്യമായ ചെലവു പാര്‍ട്ടി വഹിക്കുന്നു എന്നതിന്‍റ്റെ പേരില്‍ ഞങ്ങള്‍ അഭിമാനം കൊള്ളും. ഞങ്ങള്‍ക്കെതിരെയാ റിപ്പോര്‍ട്ട്‌ എങ്കില്‍ ഇതിനൊക്കെ നിന്നു കൊടുക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരേ അല്ല.

Haree | ഹരീ said...

ലാവ്‌ലിനില്‍ അഴിമതി നടന്നിട്ടില്ല എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. പിണറായി വ്യക്തിപരമായി അത്രയും തുക തട്ടിച്ചുവെന്നും വിശ്വസിക്കുന്നില്ല. പക്ഷെ, പാര്‍ട്ടി ആ പണം നേടിയിട്ടുണ്ട് എന്നു തന്നെ കരുതുന്നു, അതിനായി പിണറായി തന്റെ മന്ത്രിസ്ഥാനം ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട് എന്നു വിശ്വസിക്കുന്നു.

• ഗവര്‍ണര്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിച്ചു. അങ്ങിനെയെങ്കില്‍ ഗവര്‍ണറെ നീക്കുവാന്‍ എന്തുകൊണ്ട് മന്ത്രിസഭ ഒരു പ്രമേയം പാസാക്കുന്നില്ല? പിണറായിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ല എന്ന മന്ത്രിസഭയുടെ തീരുമാനത്തെ ഗവര്‍ണര്‍ അംഗീകരിക്കാതെയിരിക്കെ, അങ്ങിനെയൊരു ശുപാര്‍ശ കേന്ദ്രത്തിന് അയയ്ക്കേണ്ടതല്ലേ?
• ആരോപണ വിധേയരായവര്‍ മന്ത്രിസ്ഥാനം / പാര്‍ട്ടി സ്ഥാനം എന്നിവ രാജിവെച്ച് അന്വേഷണം നേരിടുക എന്ന പാര്‍ട്ടി കീഴ്‌വഴക്കം എന്തുകൊണ്ട് ഇതില്‍ പാലിക്കുന്നില്ല? ഒരു കുറ്റവും ചെയ്തിട്ടില്ലെങ്കില്‍ ഒരു അന്വേഷണം നേരിടുന്നതില്‍ എന്താണ് തടസം? (ബാക്കിയുള്ളവരൊക്കെ ചതിയന്മാര്‍, പിണറായി മാത്രം നിഷ്കളങ്കന്‍. കള്ളമറിയാത്ത മനസായതിനാല്‍ കുടുങ്ങും... എന്നൊന്നും പറയല്ലേ... കൊണ്ടും കൊടുത്തും നില്‍ക്കുവാന്‍ കഴിവുള്ളയാള്‍ തന്നെയാണ് പിണറായിയും. അതുകൊണ്ട് ഗൂഢാ‍ലോചന/ചതി യിലൂടെ പിണറായിയെ കുടുക്കും എന്നു കരുതുവാന്‍ വയ്യ.) ഒരു കേസൊന്നും പിണറായിക്ക് അത്ര വിഷമമുണ്ടാക്കേണ്ട കാര്യമല്ല. അതിത്രയും സാരമായി എടുക്കണമെങ്കില്‍ പെട്ടാല്‍ ഊരാന്‍ പാടായതുകൊണ്ടാവില്ലേ?
--

cALviN::കാല്‍‌വിന്‍ said...

നന്നായി മാരീചാ..

ജിവിയുടെ അഭിപ്രായം ആണ് എനിക്കും....

മാരീചന്‍‍ said...

• ഗവര്‍ണര്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിച്ചു. അങ്ങിനെയെങ്കില്‍ ഗവര്‍ണറെ നീക്കുവാന്‍ എന്തുകൊണ്ട് മന്ത്രിസഭ ഒരു പ്രമേയം പാസാക്കുന്നില്ല? പിണറായിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ല എന്ന മന്ത്രിസഭയുടെ തീരുമാനത്തെ ഗവര്‍ണര്‍ അംഗീകരിക്കാതെയിരിക്കെ, അങ്ങിനെയൊരു ശുപാര്‍ശ കേന്ദ്രത്തിന് അയയ്ക്കേണ്ടതല്ലേ?

അതിന് ആദ്യം ഒരാളെ നീക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ ആദ്യം തീരുമാനമാകട്ടെ

• ആരോപണ വിധേയരായവര്‍ മന്ത്രിസ്ഥാനം / പാര്‍ട്ടി സ്ഥാനം എന്നിവ രാജിവെച്ച് അന്വേഷണം നേരിടുക എന്ന പാര്‍ട്ടി കീഴ്‌വഴക്കം എന്തുകൊണ്ട് ഇതില്‍ പാലിക്കുന്നില്ല?

ആരോപണ വിധേയര്‍ പാര്‍ട്ടി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടുന്ന കീഴ്‍വഴക്കം എവിടുന്ന് വന്നു? ഒരാളെ രാജിവെയ്പ്പിക്കണമെങ്കില്‍ ആരോപണമോ കള്ളക്കേസോ മെനഞ്ഞാല്‍ മതിയോ?

ഒരു കുറ്റവും ചെയ്തിട്ടില്ലെങ്കില്‍ ഒരു അന്വേഷണം നേരിടുന്നതില്‍ എന്താണ് തടസം? (ബാക്കിയുള്ളവരൊക്കെ ചതിയന്മാര്‍, പിണറായി മാത്രം നിഷ്കളങ്കന്‍. കള്ളമറിയാത്ത മനസായതിനാല്‍ കുടുങ്ങും... എന്നൊന്നും പറയല്ലേ...)

ലാവലിന്‍ കേസിനെ സംബന്ധിച്ചാണെങ്കില്‍, ചതിച്ചതാരാണെന്ന് വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. ഒന്നോ രണ്ടോ പേരുടെ ചതിയെക്കുറിച്ച് പറയുമ്പോള്‍ ബാക്കിയുളളവരെയാകെ ചതിയന്മാര്‍ എന്നു വിളിക്കുന്നുവെന്ന് തോന്നുന്നത് ഒരു രോഗമാണോ ഡോക്ടര്‍...?

ഈ കേസിനെ സംബന്ധിച്ച് ഹരീയ്ക്ക് സ്വന്തം യുക്തിയനുസരിച്ച് തീരുമാനങ്ങളിലെത്തിച്ചേരാം. ഗൂഡാലോചനയിലൂടെ പിണറായിയെ കുരുക്കും എന്ന് കരുതാതിരിക്കാനും സ്വന്തം ന്യായങ്ങളുണ്ടാകാം. എന്നാല്‍ കൊണ്ടും കൊടുത്തും നില്‍ക്കാന്‍ കഴിവുളളയാള്‍ക്കെതിരെ ലോകത്തെവിടെയും ഗൂഢാലോചന നടക്കില്ലെന്ന് ഗവര്‍ണര്‍ ഗവായിയോ സിബിഐ സഹായികളോ പറഞ്ഞിട്ടില്ല. അതിനാല്‍ ലാവലിന്‍ കേസില്‍ ഈ ലോജിക്ക് നിലനില്‍ക്കുമോ എന്ന് സംശയമാണ്..

ജനശക്തി said...

ഗവര്‍ണ്ണര്‍ എഴുതിയ അബദ്ധ പഞ്ചാംഗം ഇവിടെ

un said...

കാര്‍ത്തികേയന്‍ ഈ വിഷയത്തില്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ മാരീചാ? ഇല്ലെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം പ്രതികരിക്കുന്നില്ല എന്ന് ആരും ചോദിക്കാത്തതെന്ത്? പ്രതികരിച്ചിട്ടില്ലെങ്കില്‍ അതില്‍ നിന്നും തന്നെ മനസ്സിലാക്കിക്കൂടെ കരാറിനെക്കുറിച്ചുള്ള സത്യാവസ്ഥ കാര്‍ത്തികേയന് നന്നായി അറിയാമെന്ന്. വൈദ്യുതി മന്ത്രി ആയി പിണറായി ചെയ്ത വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് പുകഴ്തിപ്പാടിയ അതേ മാധ്യമങ്ങള്‍ തന്നെയാണ് ആ കാലയളവില്‍ ഉണ്ടായെന്നു പറയപ്പെടുന്ന അഴിമതിയെക്കുറിച്ച് ഇപ്പോള്‍ പേജുകള്‍ നിറച്ചെഴുതുന്നതെന്നതാണ് ഏറ്റവും വിചിത്രം. ഇതേക്കുറിച്ചൊക്കെ പാര്‍ട്ടിക്കും അതിന്റെ നേതാക്കള്‍ക്കും ഭൂരിപക്ഷം വരുന്ന പാര്‍ട്ടി അനുഭാവികള്‍ക്കും വരെ ബോധ്യമായിട്ടും മന്ത്രിസഭാ തീരുമാനങ്ങളില്‍ ഒക്കെ പങ്കാളിയായിരുന്ന മുഖ്യമന്ത്രി മാത്രം അഴിമതി നടന്നെന്നും ഗവര്‍ണ്ണര്‍ ചെയ്തത് ശരിയാണെന്നും പറഞ്ഞു നടക്കുന്നത് ഏതായാലും ശുദ്ധ തോന്ന്യവാസമാണ്. അത്രയ്കും വിയോജിപ്പുള്ളയാള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയി ചിരിയും വിമര്‍ശനവും നടത്തുന്നതല്ലേ അതിന്റെ ശരി?

കിരണ്‍ തോമസ് തോമ്പില്‍ said...

എന്താണ്‌ ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ ഉള്ള CBI ആരോപണം.

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്വന്തം ജില്ലയിലെ പ്രദേശമായ തലശ്ശേരിയില്‍ ം\സ്ഥാപിക്കുന്ന കാര്യം കടന്നു വരുന്നത്‌.ജന താല്‍പ്പര്യവും മനുഷ്യ സ്നെഹവുമാണ്‌ മുന്നിട്ട്‌ നിന്നിരുന്നു എങ്കില്‍ പ്രാജക്റ്റ്‌ ഏരിയയില്‍ തന്നെയുള്ള മദ്ധ്യ കേരളത്തില്‍ എവിടെ എങ്കിലും ഇത്തരം സ്ഥാപനം നടത്തുന്നതിനെപ്പറ്റിയയിരുന്നു അദ്ദേഹം ആലോചിക്കുക. അങ്ങനെ എങ്കില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അത്‌ പ്രാപ്യമായിരുന്നേനെ. രാഷ്ട്രീയ നേട്ടം ലാക്കാക്കി ആദ്ദേഹം സ്വജനപക്ഷപാതം കാണിക്കുകയയിരുന്നു. ഏതു നിലക്കും കരാറുമായി മുന്നോട്റ്റ്‌ പോകാന്‍ അദ്ദേഹം തയ്യാറായി.


ഈ കരാറില്‍ നിന്ന് അദ്ദേഹം ഒരു വ്യക്തിപരമായ നേട്ടവും ഉണ്ടാക്കിയിട്ടില്ല എന്ന് ഇതുവരെ CBI റിപ്പോര്‍ട്ടില്‍ പാരാമര്‍ശിക്കപ്പെട്ടില്ല. എന്തൊക്കെ ആയിരുന്നു ആരോപണങ്ങള്‍. മലബാര്‍ ക്യാന്‍സര്‍ സെന്റെറിന്റെ പണം പിണറായി ടെക്നിക്കാലിയ എന്ന കമ്പനി വഴി അടിച്ചുമാറ്റി സിങ്കപ്പൂരില്‍ ഭാര്യയുടെ പേരിലുള്ള കമല ഇന്റര്‍നാഷ്ണലില്‍ നിക്ഷേപിച്ചു.സിങ്കപ്പൂരിലേക്ക്‌ 100 തവണ യാത്ര നടത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ കല്ലുവച്ച നുണകള്‍ അടങ്ങുന്ന ലക്ഷക്കണക്കിന്‌ ക്രൈമിന്റെ കോപ്പികള്‍ UDF പ്രവര്‍ത്തകരും CPM വിരുദ്ധരും കേരളത്തില്‍ മുഴുവന്‍ പ്രചരിപ്പിച്ചു. എന്നാല്‍ CBI റിപ്പൊര്‍ട്ടില്‍ മാത്രം അതൊന്നും കാണുന്നില്ല. എന്നിട്ടും കള്ളന്‍ കള്ളന്‍ എന്ന് ഒളിഞ്ഞും തെളിഞ്ഞും കാര്‍ട്ടൂണ്‍ വരച്ചും വ്യാജ വാര്‍ത്തകള്‍ എഴിതിയും ഇപ്പോഴും ആവര്‍ത്തിക്കുന്നു.

ഇന്നൊരു പത്രം എഴുതിയിരിക്കുന്നത്‌ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്‌ കിട്ടാതെ പോയ പണം എങ്ങോട്ട്‌ ഒഴുകി എന്നത്‌ വിചാരണ വേളയില്‍ CBI തെളിയിക്കുമത്രെ . കുറ്റപത്രത്തില്‍ പറയത്ത പണത്തിന്റെ കാര്യം വിചാരണ വേളയില്‍ തെളിയിക്കുമെന്ന്.

Naseem said...

ഇത്രയും സെറ്റപ്പ് ആയ തരത്തില്‍ ഒരു കുരുക്കില്‍ പെടുത്തി കമ്മ്യൂണിസ്റ്റ്‌ കാരെ ആകെ മുള്‍മുനയില്‍ നിര്‍ത്താന്‍ തക്ക ബുദ്ധി കോണ്‍ഗ്രസ്‌കാര്‍ക്ക് പ്രത്യേകിച്ചും കേരളത്തിലെ കോണ്‍ഗ്രസ്‌കാര്‍ക്ക് ഉണ്ടെന്നു സംശയിക്കാന്‍ തന്നെ വയ്യ. കളി വേറെ എവിടെയോ ആണ്.

absolute_void(); said...

1. പിണറായിയുടെ വിചാരണയ്ക്കു് പിന്നില്‍ വെറുപ്പിന്റെ ഒരു രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നുണ്ടാവാം. എന്നല്ല, ഉണ്ടു്. ഉദാഹരണത്തിനു് പതിമ്മൂന്നു് വിജിലന്‍സ് കേസുകളില്‍​പ്രതിയായ എംകെ മുനീര്‍ ഇതേ പോലെ മാധ്യമവിചാരണ ചെയ്യപ്പെടുന്നില്ല. തീര്‍ച്ചയായും സിപിഎമ്മിലെ വിഭാഗീയതയ്ക്കു് ഈ കേസിന്റെ ഗതിവിഗതികളില്‍​വലിയ പങ്കുണ്ടു്.

2. മന്ത്രിസഭയെ മറികടന്നു് തീരുമാനങ്ങള്‍ കൈക്കൊള്ളുവാനുള്ള ഗവര്‍ണ്ണറുടെ തീരുമാനം ദൂരവ്യാപകമായി തന്നെ പ്രത്യാഘാതങ്ങള്‍ക്കു് കാരണമായേക്കാവുന്നതാണു്. ഗവര്‍ണ്ണറെ രാഷ്ട്രീയമായി വിമര്‍ശിക്കാന്‍​പാടില്ലെന്ന തിട്ടൂരങ്ങളും അപകടകരമാണു്. കേന്ദ്രത്തിന്റെ അമിതാധികാര പ്രവണത ഫെഡറലിസത്തിന്റെ അടിസ്ഥാനതത്വങ്ങളെ പോലും ബലി കഴിക്കുന്നതു് കണ്ണടച്ചു് തുറക്കുന്ന ലാഘവത്തോടെ നോക്കിനില്‍ക്കുന്നതില്‍​അസ്വാഭാവികതയുണ്ടു്.

3. ലാവലിന്‍​ഇടപാടില്‍​അഴിമതി നടന്നിട്ടില്ല എന്ന വാദത്തെ വിശ്വാസത്തിലെടുക്കാം. എന്നാല്‍ ഇതിനെ ഒറ്റതിരിച്ചു് കാണുന്ന പ്രവണതയെ അതേ പോലെ അംഗീകരിക്കാനാവില്ല. ഗവര്‍ണ്ണറുടെ തീരുമാനം ജനാധിപത്യവിരുദ്ധമായിരിക്കുമ്പോഴും മന്ത്രിസഭാ പരിരക്ഷ എന്ന വജ്രായുധവും ജനവിരുദ്ധമാണെന്നു് പറയേണ്ടിവരും. അഴിമതിക്കേസില്‍ മുന്‍മന്ത്രിയെ കുറ്റവിചാരണ ചെയ്യാന്‍ മന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണെന്ന വ്യവസ്ഥ ഭരണഘടനാസ്ഥാനങ്ങളിലെത്തുന്ന പൊതുപ്രവര്‍ത്തകരെ അനാവശ്യ വ്യവഹാരങ്ങളില്‍​നിന്നു് പരിരക്ഷിക്കാന്‍ ഉതകും എന്നതു് അതിന്റെ ഗുണമാണെങ്കില്‍ ഇതേ വ്യവസ്ഥയുടെ ആനുകൂല്യം ഉപയോഗിച്ചു് നാളെകളില്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തും മന്ത്രിപദവിയിലിരിക്കുന്ന ഒരാളെയും വിചാരണ ചെയ്യാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാവാന്‍ ഇതിടയാക്കും. പിണറായി വിജയനു് ആ സംരക്ഷണം വേണമെന്നു് ആവശ്യപ്പെടുമ്പോള്‍ ഭാവിയില്‍​ഒരു മന്ത്രിക്കെതിരെയും ജനുവിനായ കേസുകളില്‍​പോലും വിചാരണ ആവശ്യപ്പെടാന്‍ പറ്റാത്ത നിലയിലേക്കാണു് ഈ വാദം ചെന്നെത്തുക. ഇതേ പരിരക്ഷ ഉപയോഗിച്ചു് എംകെ മുനീറിനെ മേല്‍പ്പറഞ്ഞ 13 കേസുകളിലും വിചാരണയില്‍​നിന്നു് രക്ഷിച്ചുനിര്‍ത്താം. സിപിഎമ്മിന്റെ നിലപാടു് പ്രശ്നമാകുന്നതു് ഇവിടെ മാത്രമാണു്.

അനോമണി said...

ജനാധിപത്യം എന്ന ആശത്തിന്‍‌റെ നിലനില്‍പ്പിനെതന്നെ ദീഘകാലത്തില്‍ ബാധിക്കാന്‍ കെല്‍പ്പുള്ള പ്രതിലോമമായ തീരുമാനമാണ് ഗവര്‍ണ്ണറുടേത് എന്ന് തിരിച്ചറീയുമ്പോള്‍ തന്നെ മന്ത്രിസഭാ പരിരക്ഷ എന്ന വജ്രായുധവും ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന absolute_void ന്‍‌റെ അഭിപ്രായത്തെ വളരെ ശക്തമായിത്തന്നെ പിന്‍പറ്റുന്നു.

ജനശക്തി said...

absolute_void,

ദുരുപയോഗവും ഉപയോഗവും തമ്മിലുള്ള വ്യത്യാസം കാണാതിരിക്കാമോ? നാളെ ആരെങ്കിലും ദുരുപയോഗം ചെയ്യും എന്നത് ഇന്ന് ഒരാള്‍ക്ക് അര്‍ഹതയുള്ള പ്രതിരോധം തീര്‍ക്കുന്നതിനു തടസ്സമാകാമോ? ഈ സെക്ഷന്റെ ജനവിരുദ്ധതയെപ്പറ്റിയുള്ള അഭിപ്രായത്തില്‍ ശരി ഉണ്ടെങ്കിലും, ഈ കേസിനോടനുബന്ധിച്ച് ഇതിന്റെ ദുരുപയോഗത്തെപ്പറ്റിയും മറ്റും ഉയരുന്ന ആശങ്കകള്‍ക്ക് പിന്നിലും അതിന്റെതായ രാഷ്ട്രീയം ഉണ്ട് എന്നത് കാണാതിരുന്നുകൂടാ. ഈ സെക്ഷന്‍ വേണ്ട എങ്കില്‍ അത് അഭിപ്രായ സമന്വയത്തിലൂടെയും മറ്റും മാറ്റാവുന്നതാണ്. ലാവലിന്‍ കേസില്‍ ലഭ്യമായ എല്ലാ വാദഗതികളും, വടികളും ഒരാളെ കുരിശില്‍ തറക്കാനായി തല്പരകക്ഷികള്‍ ഉപയോഗിക്കുമ്പോള്‍, തനിക്ക് ലഭ്യമായ എല്ലാ പ്രതിരോധവും തടസ്സമില്ലാതെ ഉപയോഗിക്കുവാന്‍ ആരോപണവിധേയനു അവകാശമില്ലെങ്കില്‍പ്പിന്നെ അതില്‍ സാമാന്യ നീതിയുടെ അഭാവം ഉണ്ടെന്ന് പറയേണ്ടി വരും.

kaalidaasan said...

സിപിഎമ്മിന്റെ നിലപാടു് പ്രശ്നമാകുന്നതു് ഇവിടെ മാത്രമാണു്.

ഇവിടെ മാത്രമല്ല സി പി എമ്മിന്റെ നിലപാട് പ്രശ്നമാകുന്നത്. ഇതില്‍ അദ്യം മുതലേയുള്ള സി പി എമ്മിന്റെ നിലപാട് പ്രശ്നമാണ്. സെബിന്‍ മറ്റൊരിടത്ത് സി എ ജി റിപ്പോര്‍ട്ട് വി എസ് സ്വാധീനിച്ച് എഴുതിച്ചതാണെന്നു പറഞ്ഞു. അങ്ങനെ സമ്മതിച്ചാല്‍ ഇനിയിയൊരു സി എ ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും ആരെയും കുറ്റപ്പെടുത്താന്‍ സി പി എമ്മിനാവില്ല. മാത്രമല്ല സി എ ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റം ആരോപിക്കപ്പെട്ട ബോഫോര്‍ സ്, പാമോയില്‍ കേസ്, ബ്രഹ്മപുരം കേസ് തുടങ്ങിയവയിഒക്കെ സി പി എമ്മിനെ തിരിഞ്ഞു കുത്തുന്ന അവസ്ഥ വരും

സി ബി ഐ, ഭരിക്കുന്ന പാര്‍ട്ടിക്കു വേണ്ടി അന്വേഷണ റിപ്പോര്‍ട്ട് സൃഷ്ടിച്ചതാണെന്നു പറയുമ്പോള്‍, ഇനി ഏതെങ്കിലും പ്രശ്നത്തില്‍ സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെടനുള്ള ധാര്‍മ്മിക അവകാശം നഷ്ടപ്പെടും.

ഈ കേസ് വിജിലന്‍സ് അന്വേഷിച്ചപ്പോള്‍ ഉദ്യൊഗസ്ഥന്മാര്‍ അഴിമതി നടത്തി എന്നാണ്, റിപ്പോര്‍ട്ട്. അന്ന് അതിനെ സി പി എം എതിര്‍ത്തില്ല. സി ബി ഐ അന്വേഷിച്ച് പിണറായി വിജയനെ കുറ്റക്കാരനാക്കിയപ്പോള്‍, അഴിമതി ഇല്ല, ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യേണ്ട എന്ന നിലപാടെടുത്താല്‍ അത് കൂടുതല്‍ വിഷമം ഉണ്ടാക്കും.

സി ബി ഐ അന്വേഷണം യു ഡി എഫ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ അതിനെ എതിര്‍ക്കുകയാണു സി പി എം ചെയ്തത്. അത് കഴിയുന്നത്ര നിട്ടിക്കൊണ്ടുപോകാനും സാധിച്ചു. യു ഡി എഫ് അത് ഏതാണ്ടുപേക്ഷിച്ചതായിരുന്നു. പ്രശ്നം കോടതിയില്‍ വന്നപ്പോള്‍ വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ട് പരിശോധിച്ച ജഡ്ജിയാണ്, സി ബി ഐ അന്വേഷണം വേണമെന്നുത്തരവിട്ടത്. അന്വേഷണറിപ്പോര്‍ട്ടില്‍ സംശയകരമായ കാര്യങ്ങള്‍ ഉളതുകൊണ്ടാണാ തീരുമാനം എടുത്തതും. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികരത്തില്‍ വന്നപ്പോള്‍ ആദ്യം ചെയ്തത്, സി ബി ഐ അന്വേഷണം വേണ്ട എന്ന് കോടതിയൊടാവശ്യപ്പെടുകയായിരുന്നു. അത് വളരെ അസാധാരണമായ ഒരു നടപടിയും. സാധാരണ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ്, കോടതിയെ സമീപിക്കാറ്. ഇവിടെ അന്വേഷണം വേണ്ട എന്നാണാവശ്യപ്പെട്ടത്. സി പി എം ഈ അന്വേഷണത്തെ ഭയക്കുന്നു എന്ന് കോടതി പോലും സംശയിച്ചു.

സി ബി ഐ അന്വേഷണം ഇഴഞ്ഞു നീങ്ങിയപ്പോള്‍ കോടതി ഇടപെട്ടു, പല പ്രാവശ്യം. അന്വേഷണം നടക്കാതിരിക്കാന്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായി, ആരുടെ ഭാഗത്തു നിന്നായാലും. കോടതി കര്‍ക്കശനിലപാടു സ്വീകരിച്ചപ്പോളാണ്, സി ബി ഐ അന്വേഷണം പൂര്‍ത്തിയാക്കിയതും കുറ്റപത്രം സമര്‍പ്പിച്ചതും .

ഇതിനു സമാനമായ കേസാണ്, അഭയ കേസ്. അതിലും കോടതി കര്‍ക്കശമായ നിലപാടു സ്വീകരിച്ച് സി ബി ഐ ക്ക് അന്ത്യശാസനം വരെ നല്‍കി. സി ബി ഐ അന്വേഷണം പൂര്‍ത്തിയാക്കി പ്രതികളെ അറസ്റ്റ് ചെയ്തപ്പോള്‍, സി പി എം കോടതിയുടെ ഇടപെടലും സി ബി ഐയുടെ നിശ്ചയ ധാര്ഠ്യവും ശ്ലാഘനീയമാണെന്നു പറഞ്ഞു. അതിനു കടക വിരുദ്ധമായ ഒരു നിലപാടാണ്, ലാവലിന്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടപ്പോള്‍ സി പി എം എടുത്തത്.

കോടതിയേയും സി ബി ഐയേയും കോണ്‍ഗ്രസിനേയും നാടുനീളെ നടന്നു പുലഭ്യം പറയുമ്പോള്‍ ജനം കൂടുതലായി സംശയിക്കും .

ഇതിലൊക്കെ വിചിത്രമായ നിലപാടാണ്, പിണറായിയെ പിന്തുണക്കുന്ന ചിലര്‍ക്ക്. സി ബി ഐ റിപ്പോര്‍ട്ടില്‍, എം ഒ യു തയ്യറാക്കിയതു മുതല്‍ ഗൂഡാലോചന തുടങ്ങിയെന്നു പറയുന്നതുകൊണ്ട്, കാര്‍ത്തികേയനെ എന്തുകൊണ്ട് പ്രതിയാക്കിയില്ല എന്നാണവര്‍ ചോദിക്കുന്നത്. കാര്‍ത്തികേയനേയും പ്രതിയാക്കിയിരുന്നെങ്കില്‍ , പിണറായിയെ പ്രതിയാക്കിയത് അംഗീകരിക്കുമായിരുന്നു എന്ന് പരോക്ഷമായി സമ്മതിക്കുന്നതാണാ വാദഗതി.

സി ബി ഐ കണ്ടെത്തിയ തെളിവുകള്‍ തെറ്റാണെന്നു കോടതിയില്‍ സ്ഥാപിക്കാനുള്ള സന്നദ്ധതക്കു പകരം, ഈ കേസുണ്ടായത് സി പി എമ്മിലെ വിഭഗീയത കൊണ്ടാണെന്നൊക്കെ അഭിപ്രായപ്രകടനം നടത്തുമ്പോള്‍ , പാര്‍ട്ടിയുടെ ആശയകുഴപ്പം മറനീക്കി പുറത്തു വരുന്നു. പല കര്യങ്ങള്‍ ഒരേ സമയത്തു പറയുമ്പോള്‍ ഒന്നും ലക്ഷ്യം കാണില്ല. അതു കൊണ്ട് ഇരുട്ടില്‍ തപ്പുന്നു. കേരള നേതാക്കള്‍ ഇതു വഴി വി എസിനെ ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ , ദേശീയ നേതാക്കള്‍ ഈ നണക്കേടില്‍ നിന്നും എങ്ങനെ പുറത്തുവരാമെന്നലോചിക്കുന്നു.

ഇതു കൈകാര്യം ചെയ്തത് അദ്യം മുതലേ പാളിപ്പോയി. വി എസിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മറ്റിയാലും, ഗവര്‍ണ്ണറെ തിരിച്ചു വിളിപ്പിച്ചാലുമൊന്നും ഇതിനു പരിഹാരമാകില്ല. ഏതെങ്കിലും സര്‍ക്കാര്‍ പകപോക്കലിനു നടത്തിയ വിജിലന്‍സ് അന്വേഷണം പോലെയല്ലിത്. കേരള ഹൈകോടതിയുടെ നിര്‍ദ്ദേശ പ്രകാരം, അവരുടെ മേല്‍ നോട്ടത്തില്‍ നടന്ന അന്വേഷണമാണ്. അത് വിശദമായി പരിശോധിക്കാതെ ഇതവസാനിക്കില്ല. ഒരു പക്ഷെ സുപ്രീം കോടതി വരെ നീളും ആ പ്രക്രിയ.

ആകെ മുങ്ങിയാല്‍ കുളിരില്ല എന്ന അവസ്ഥയിലാണു സി പി എം .

anil said...

ഒരു പഴയകാല കമ്മ്യൂണിസ്റ്റ്‌കാരനായ എന്റെ ഒരമ്മാവൻ അടുത്തകാലത്ത്‌ എന്നോടു പറയുകയുണ്ടായി-- വെറുമൊരുകള്ളിമുണ്ടും ബനിയനുമായി കൈവീശി നടക്കുന്ന അച്യുതാനന്ദൻ പറയുന്നതാവാം സത്യം.വെടിയുണ്ടയും തോക്കും ബാഗിൽ കരുതിവയ്ക്കുന്ന പിണറായി വിജയൻ ചതിയനവാനേ തരമുള്ളൂൂ--
ഇതുതന്നെയല്ലേ എല്ലാ സാധാരണക്കാരും കരുതുന്നതും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതും.

absolute_void(); said...

അനിലെ,

അത്തരം ലളിതയുക്തികളില്‍ വിശ്വസിക്കുന്ന അമ്മാവനെ ആ യുക്തികള്‍ രക്ഷിക്കട്ടെ!

ഗുപ്തന്‍ said...

അങ്ങനെ അക്കാര്യവും തീരുമാനമായി. അഴിമതി ഉണ്ടായിട്ടില്ല. :)

ബാലാന്ദന്‍ കമ്മറ്റി വിജിലന്സ് അന്വേഷണം സി എ ജി ..എ ജി..ഇവന്റെ എല്ലാം അമ്മൂമ്മമാരുടെ ഒടുക്കത്തെ സിബി ഐ... എല്ലാം ഒണ്ടായിട്ടെന്താ കാര്യം.. ഒരു തീരുമാനമാവാന്‍ മാരീചന്‍ ബ്ലോഗെഴുതേണ്ടിവന്നില്ലേ.

നല്ല പെര്‍ഫോമന്‍സ് സഖാവേ. നമിക്കാതെ വയ്യ. :)

ഗുപ്തന്‍ said...

ഇതൊക്കെ പോട്ടെ.. ആരോപണങ്ങളുടെ മുനയൊടിക്കാന്‍ നല്ല വഴിഒന്നുണ്ടല്ലോ.. ചില പൊതുമേഖലാ കിടുപിടികളൊക്കെ ഇടക്കിടക്ക് ധവളപത്രം പൊക്കിക്കാണിക്കുന്നതു പോലെ പിണറായിയുടെയും കുംടുംബാംഗങ്ങളുടെയും പേരിലുള്ള ഇന്നത്തെ ആസ്തികളും (ബിനാമി ഒന്നും വേണ്ട:...നേരേ കണക്കിലുള്ളത് മതി) അതിന്റെ സോഴ്സും ഒരു പബ്ലിക്ക് സ്റ്റേറ്റ്മെന്റില്‍ ഒന്നും വ്യക്തമാക്കിക്കൂടേ..

മണിമാളിക മത്തങ്ങാത്തൊലി എന്നൊക്കെ വിവരമില്ലാത്ത ജനം പറഞ്ഞുനടക്കുന്നത് കേട്ട് അനിലിന്റെ അമ്മാവനെ പോലെയുള്ളവര്‍ക്ക് ഉള്ള വൈക്ലബ്യം തീരും.

ഇനി പിണറായി ചെയ്തില്ലെങ്കില്‍ വീരേന്ദ്ദ്രകുമാറിന്റെ അച്ഛന്‍പ്പൂപ്പന്‍മാരുടെ തൊഴിലും കുടികിടപ്പും ദുര്‍നടപ്പും ഒക്കെ വിശദമാക്കി പണ്ടൊരു സാധനം എറക്കീല്ലാരുന്നോ..അതുപോലെ ഒരെണ്ണം മാരീചന്‍ എറക്കിയാലും മതി. ആസ്തിയേ ഇല്ല എന്നായാലും കൊഴപ്പോല്ല.

മാരീചന്‍‍ said...

സെബിന്‍,
മന്ത്രിയ്ക്ക് ലഭിക്കുന്ന പരിരക്ഷയും മന്ത്രിസഭാ തീരുമാനത്തിനു ലഭിക്കുന്ന പരിരക്ഷയും രണ്ടാണ്.അഴിമതിക്കേസുകളില്‍ മന്ത്രിമാര്‍ പ്രത്യേക പരിഗണന നേടി രക്ഷപെട്ട കേസുകള്‍ ഉണ്ടോയെന്ന് അറിയില്ല.

ഏതൊരു തീരുമാനവും എപ്പോഴെങ്കിലും ജനവിരുദ്ധമായേക്കാം. അധികാരസ്ഥാപനങ്ങള്‍ തീരുമാനമെടുക്കുമ്പോള്‍ ജനവിരുദ്ധമാകാനുളള സാധ്യത കൂടുതല്‍ തന്നെയാണ്. കോടതി തീരുമാനങ്ങള്‍ ജനവിരുദ്ധമാകാം. ഒന്നിലധികം ജഡ്ജിമാര്‍ കൂട്ടായി എടുക്കുന്ന തീരുമാനങ്ങളും ജനവിരുദ്ധമാകാം. തളളിക്കളഞ്ഞ വിധികളുടെ പേരില്‍ ഒരു ജഡ്ജിയും ആരോടും സമാധാനം പറയേണ്ടി വന്നിട്ടില്ല. കീഴ്കോടതി വിധി മേല്‍ക്കോടതി റദ്ദാക്കുമ്പോള്‍ വിധിയേ റദ്ദാകുന്നുളളൂ, അതു പുറപ്പെടുവിച്ച ജഡ്ജി ഒരുമേലാപ്പീസിനോടും മറുപടി പറയേണ്ടി വരുന്നില്ല. നിലനില്‍ക്കാത്ത, അല്ലെങ്കില്‍ നിയമവിരുദ്ധമായ വിധി പുറപ്പെടുവിക്കാനുളള കാരണങ്ങളെക്കുറിച്ചും ഒരു പരിശോധനയും നടക്കുന്നില്ല.

പ്രതിദിനം അത്തരം ലക്ഷക്കണക്കിന് വിധികളുണ്ടാകുന്നുണ്ട് നമ്മുടെ രാജ്യത്ത്. വിധി റദ്ദാക്കപ്പെടുമ്പോഴും വിധികര്‍ത്താവ്, വിശദീകരണം നല്‍കാന്‍ ബാധ്യസ്ഥനല്ലാത്ത വ്യവസ്ഥയില്‍ മന്ത്രിസഭാ പരിരക്ഷ അത്ര മൂര്‍ച്ചയുള്ളൊരു വജ്രായുധമാണെന്ന് എനിക്ക് തോന്നുന്നില്ല.

മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കരുതെന്നോ, ഉന്നയിക്കുന്ന ആരോപണങ്ങളില്‍ നിന്ന് മന്ത്രിമാരെ രക്ഷപെടുത്താന്‍ മന്ത്രിസഭാ തീരുമാനമെന്ന മറ എക്കാലത്തേയ്ക്കും ഉപയോഗപ്പെടുത്തണമെന്നോ ഒന്നുമല്ല ഇവിടെ വാദം. മന്ത്രിസഭാ തീരുമാനങ്ങളുടെ പേരില്‍ ഒരു മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കണമെന്നാണ്.

തന്റെ പേരില്‍ ചുമത്തിയിരിക്കുന്ന കേസിനു പിന്നില്‍ രാഷ്ട്രീയ എതിരാളികളുടെ ഗൂഢാലോചനയുണ്ട് എന്ന വാദം മേല്‍ക്കോടതികളുടെ മുന്നില്‍ അവതരിപ്പിച്ച് തീര്‍പ്പാക്കാന്‍ പിണറായി വിജയന് അവകാശമുണ്ട്. കുറ്റപത്രവും സ്വീകരിച്ച് നേരെ സിബിഐ കോടതിയിലെത്തി, വിചാരണയ്ക്ക് വിധേയനാകൂ എന്ന് പിണറായി വിജയനോട് കല്‍പ്പിക്കുമ്പോള്‍, ഈ സൗകര്യമുപയോഗിക്കാനുളള അവകാശമാണ് ഫലത്തില്‍ ഹനിക്കപ്പെടുന്നത്.

അത് ശരിയല്ലെന്നാണ് എന്റെ വാദം. തന്നെ കേസില്‍ കുടുക്കി കോടതിനടപടികളുടെ നൂലാമാലകളിലേയ്ക്ക് വലിച്ചിഴയ്ക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കേസാണിതെന്ന പിണറായിയുടെയും സിപിഎമ്മിന്റെയും പരാതി ഹൈക്കോടതി മുതലുളള കോടതികള്‍ കേട്ട് തീരുമാനിക്കട്ടെ.

പിണറായി വിജയന് പ്രത്യേക പരിരക്ഷ വേണമെന്നല്ല ഇവിടെ പറഞ്ഞത്. "പരിരക്ഷ" എന്നത് ഒരു തെറ്റായ വായനയാണ്. തന്റെ വാദങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെട്ട്, കേസ് നിലനില്‍ക്കുന്നതാണോ അല്ലയോ എന്ന് ആദ്യം തീരുമാനിക്കപ്പെടണം, അതിനു ശേഷമാകാം വിചാരണ എന്ന നിലപാട് സ്വീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം നടപ്പാക്കാന്‍ ശ്രമിച്ച ഒരു മന്ത്രിക്ക് അവകാശമുണ്ടോ ഇല്ലയോ എന്നതാണ്. അതിന് ഇന്ത്യയുടെ നിയമവ്യവസ്ഥയ്ക്കുളളില്‍ നിന്നുതന്നെയാണ് പിണറായി വിജയനും സിപിഎമ്മും തങ്ങളുടെ ചെറുത്തു നില്‍പ്പ് നടത്തുന്നത് എന്നാണ് എന്റെ നിരീക്ഷണം.

മാരീചന്‍‍ said...

ഗുപ്തന്‍ ഒരു ദാര്‍ശികനാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. ധിഷണയും പാഷാണവും തമ്മിലുളള വ്യത്യാസം നേരെചൊവ്വെ മനസിലാക്കാനുളള പ്രായമാകാത്തതുകൊണ്ടാണോ എന്തോ അങ്ങനെയൊരു തോന്നലുണ്ടായത്.

മറ്റുളളവര്‍ എന്തുചെയ്യണമെന്ന് തീരുമാനിക്കാന്‍ തറ്റുമുടുത്ത് ഇറങ്ങുന്ന ലോക്കല്‍ ദാര്‍ശനികന്മാരുടെ ഗതി ഗുപ്തനുണ്ടാകരുതെന്ന് ആത്മാര്‍ത്ഥമായ ആഗ്രഹമുളളതുകൊണ്ട് പറയുവാ.... സ്വന്തം സംശയങ്ങള്‍ തീര്‍ക്കാനുളള അന്വേഷണവും സ്വയം നടത്തുക. പിണറായിയുടെ ആസ്തികളെക്കുറിച്ച് ഗുപ്തനുളള സംശയം തീര്‍ക്കാന്‍ മാരീചന്‍ ലേഖനമെഴുതുക എന്നുവെച്ചാല്‍ ആര്‍ക്കാ അതിന്റെ നാണക്കേട്...അല്ല,.. ആര്‍ക്കാ നാണക്കേട്....

അനിലിന്റെ അമ്മാവന്റെ വൈക്ലബ്യം അനിലിന്റെ അമ്മായി തീര്‍ക്കുന്നതല്ലേ നല്ലത്...അല്ലെങ്കില്‍ ആരു തീര്‍ക്കണമെന്ന് തീരുമാനിക്കാനുളള അവകാശം മിനിമം ആ അമ്മാവനോ അനിലിനോ എങ്കിലും നല്‍കാനുളള ജനാധിപത്യബോധം നമുക്കില്ലെങ്കില്‍ പിന്നെന്തോന്ന് ബ്ലോഗും കിടുപിടിയും, ഗുപ്താ....

നമ്മള് പിണറായിക്കു വേണ്ടി കൂലിക്കെഴുതുന്നതല്ലേ ഗുപ്താ. അപ്പോ പിണറായി ചൂണ്ടിക്കാട്ടുന്നവരുടെ അച്ഛന്‍പ്പൂപ്പന്‍മാരുടെ (പ്രത്യേകതരം പൂപ്പലു പിടിച്ചവരാണോ ഈ അച്ഛന്‍പ്പൂപ്പന്‍) ആസ്തിബാധ്യതകളും തൊഴിലും കുടികിടപ്പുമൊക്കെയല്ലേ നമ്മളെഴുതേണ്ടത്. ഗുപ്തന്‍ ചൂണ്ടിക്കാട്ടുന്നവരെക്കുറിച്ച് എഴുതണമെങ്കില്‍ ആദ്യം കൂലിയെക്കുറിച്ചൊരു തീരുമാനമാകേണ്ടേ...ലതല്ലേ, ലിതിന്റെ ഒരു ലത്...യേത്...

THE REBEL said...

An excellent work

ഗുപ്തന്‍ said...

ഹഹ ദാര്‍ശനികന്മാര്‍ക്ക് ഇവിടെ പ്രത്യേക പരിഗണന ഉണ്ടെന്ന് അറിയില്ലായിരുന്നു സര്‍. എങ്കില്‍ ഇച്ചിരെ ഗമക്കൊക്കെ വന്നേനേ. (ഇടതുകൈകൊണ്ട് കുന്നായ്മകമന്റും വലതുകൈകൊണ്ട് ദാര്‍ശനിക സൃഷ്ടികളും ഒരേസമയം എഴുതുന്നതുകൊണ്ട് വല്ലാതെ അക്ഷരത്തെറ്റ് വല്ലാതെ വരുന്നുണ്ട്. അത് ഷെമി.)

ഇവിടെ കുറേ നാളായിട്ട് നടക്കുന്ന നീണ്ട ചര്‍ച്ചകളുടെ ഉത്തരമുണ്ട് ആ പാഷാണം കമന്റില്‍. എന്തുകൊണ്ട് ലാവ്ലിന്‍ ഒരു വിഷയമാണെന്ന് ജനം വിചാരിക്കുന്നു? എന്തുകൊണ്ട് അച്യുതാനന്ദനാണ് വിജയനെക്കാള്‍ വിശ്വാസയോഗ്യനെന്ന് പാര്‍ട്ടിയുടെ അവര്‍ കരുതുന്നു? എന്തുകൊണ്ട് ഇലക്ഷനില്‍ അവര്‍ പാര്‍ട്ടിയുടെ അവകാശവാദങ്ങളെ അംഗീകരിക്കുന്നില്ല? ആന്റണിയുടെ മന്ത്രാലയത്തിനെതീരെ ആയിരം കോടിയുടെ അഴിമതി ആരോപണം വന്നിട്ട് അത് വകവയ്ക്കാത്ത അതേ ജനം എന്തുകൊണ്ട് ലാവ്ലിന്‍ കേസിലെ പാര്‍ട്ടി നിലപാട് പ്രശ്നമായിക്കണ്ടു?

ഇതിന്റെ ഒക്കെ ഉത്തരം ഒന്നേയുള്ളൂ. പൊതുജന മധ്യത്തില്‍ പിണറായ് വിജയനും കൂട്ടാളികളും നഷ്ടമാക്കിയ വിശ്വാസ്യത. അധികമൊന്നും എഴുതാനുംവേണ്ടി ഞാന്‍ പ്രായോഗിക രാഷ്ട്രീയം നിരീക്ഷിക്കാറില്ല. പക്ഷെ ചുരുക്കത്തില്‍ ഒന്നു ചോദിച്ചോട്ടെ: സന്തോഷ് മാധവനും റ്റോട്ടല്‍ തട്ടിപ്പിലെ പ്രതികളും മുതല്‍ സ്ത്രീപീഡനക്കേസിലെ പ്രതികള്‍ വരെ പിടികൂടിയാല്‍ വിളിച്ചുപറയുന്ന പേരുകളില്‍ പിണറായിയുടെയും കോടിയേരിയുടെയും സന്തതികള്‍ എന്തേ പതിവ് കഥാപാത്രങ്ങളാവുന്നു??. ഒക്കെയും ക്രിമിനലുകള്‍ കെട്ടിച്ചമക്കുന്നതാണെന്ന് വിശ്വസിക്കാന്‍ പൊതുജനം വെറും പ്രോവെര്‍ബിയല്‍ കഴുത ആയിരുന്നത് പണ്ട്. കോണ്‍ഗ്രസ് മക്കള്‍രാഷ്ട്രീയം കളിക്കുന്നു എന്ന് സഖാക്കള്‍ ഇനി പ്രസംഗിച്ചാല്‍ ജനം പുച്ഛിച്ചു ചിരിക്കും. കാരണം സഖാക്കളുടെ മക്കള്‍ രാഷ്ട്രീയത്തെക്കാള്‍ മികച്ച കൊള്ളയില്‍ തഴച്ചുവളരുന്നത് അവര്‍ കണ്മുന്നില്‍ കാണുന്നുണ്ട്. പട്ടിണിപ്പാവങ്ങളുടെ പേരില്‍ ജനകീയ വേരുകളുണ്ടാക്കിയ സംഘടന പരസ്യമായി കോര്‍പ്പറേറ്റ് സംരഭങ്ങളിലും മക്കളിലൂടെ രഹസ്യമായി പെണ്‍‌വില്പനയും ഉള്‍പടെ കേരളത്തില്‍ വളര്‍ന്നു വരുന്ന ഓര്‍ഗനൈസ്ഡ് ക്രിമിനാലിറ്റിയിലും കഴുത്തറ്റം മുങ്ങി നില്‍ക്കുന്നത് അവര്‍ അറിയുന്നുണ്ട്. സ്വഭാവം കൊണ്ടും സ്ഥാനം കൊണ്ടും അതിന്റെ മുന്നണിപ്പോരാളിയാണു പണ്ട് സഖാവായിരുന്ന വിജയന്‍ എന്ന് അറിയാവുന്നതുകൊണ്ടുതന്നെയാണ് ഗ്രൂപ്പ് നേട്ടത്തിനു വേണ്ടി നുണപറഞ്ഞാല്‍ പോലും (അതാണല്ലൊ മാരീചന്‍ തെളിയിക്കാന്‍ ശ്രമിക്കുന്നത്)അതു ശരിയാവും എന്ന് ജനം ധരിക്കുന്നത്. ക്രെഡിബിലിറ്റി നഷ്ടപ്പെട്ട, അത് സ്വയം നഷ്ടപ്പെടുത്തിയ ഒരു നേതാവിന് പൊതുജീവിതത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഒരുപാട് പാടുപെടേണ്ടിവരും.

കോണ്‍ഗ്രസിനുള്ളില്‍ ആശ്രിതരെ വളര്‍ത്തിയും ഗൂപ്പുകളിച്ചും പനപോലെ വളര്‍ന്ന കരുണാകരന്റെ ഗതിതന്നെയാണ് വിജയനെ കാത്തിരിക്കുന്നത്. പൊതു ജീവിതത്തിന്റെ പുറമ്പോക്ക്.

മാനവീയം said...

കുറേ കാലമായല്ലൊ ഇവിടെ കുറേ പേർ വായിട്ടലയ്ക്കുന്നു, പിണറായിക്ക് മണിമാളിക ഉണ്ട്,അതിനുള്ളിൽ ചൂടു വെള്ളം നിറയ്ക്കുന്ന സ്വിമ്മിങ് പൂൾ ഉണ്ട്,അങ്ങേർക്ക് സ്വന്തമായി ഹെലികോപ്ടർ ഉണ്ട്,അതിറങ്ങാൻ അങ്ങേരുടെ വീടിന്റെ ടെറസ്സിൽ ഹെലിപ്പാഡുണ്ട് എന്നൊക്കെ. ഇതൊക്കെ ഉള്ള വീട് വേറെ ഏതെങ്കിലും രാജ്യത്താണെന്നൊന്നും അല്ല പറയുന്നത്. കണ്ണൂരിൽ ഉണ്ടെന്നാണ് പ്രചാരണം. ഇതെന്താടോ അയാൾ താമസിക്കുന്ന സ്ഥലം നൊ-മാൻ ലാൻഡാണൊ? കൊടി കുത്തിയ ചാനലുകാർക്കൊ അന്വേഷണ ത്വര ഗർഭത്തിൽ പേറുന്ന മാതൃഭൂമി മനോരമ മഞ്ഞകൾക്കൊ ഇതൊന്നു ചെന്ന് കണ്ട് ഒരു പടം ഒക്കെ എടുത്ത് ഇട്ടുകൂടെ? പത്തു കൊല്ലത്തിലേറെയായി ഇത് കേൾക്കാൻ തുടങ്ങിയിട്ട്.

അതൊക്കെ ഏറ്റു പിടിക്കാൻ കുറേ മന്ദബുദ്ധികളും.

പണി ഒന്നും ഇല്ലാതിരിക്കുകയല്ലെ! ചെന്ന് പിണറായിയുടെ വീടിന്റെ രണ്ട് പടം എടുത്തു കൊണ്ട് വാ.അവന്റെ ഒക്കെ അമ്മൂമ്മേടെ ബുദ്ധിജീവി ചമയൽ. ഒന്നു പോയി പണി നോക്കെടോ

ഗുപ്തന്‍ said...

ആഹാ നല്ല മാനവീയമായ മറുപടി. ഇതാണോ സാര്‍ കമ്യൂണിസ്റ്റ് മാനവീയതയുടെ പുതിയ വേര്‍ഷന്‍?

ചന്ത്രക്കാറന്‍ said...

ഗുപ്താ,അണ്ണാ, ഈ പിണറായി എന്നു പറയുന്ന സ്ഥലം ഇറ്റലിയിലൊന്നുമല്ല. ബടെ, മ്മടെ കണ്ണൂരില്‍. സംഗതി വളരെ എളുപ്പമാണ്. പിണറായിയുടെ മഹാമാളികയുടെ ഒരു പടമെടുത്തിടുക. കോണത്തില്‍ പിടിപ്പിക്കാവുന്ന ക്യാമറവരെ വാങ്ങാന്‍ കിട്ടും, നക്കാപ്പിച്ചക്കാശിന്. ഒരെണ്ണം പിടിപ്പിച്ച് പിണറായി വഴിക്ക് പോയാല്‍ പടം കിട്ടും. എന്താ പറ്റുമോ?

വിവേക് പിണറായിയുടെ പേര് ഏത് വാണിഭത്തിലാണ് താങ്കള്‍ കേട്ടത്? വല്ലടത്തും കേട്ടത് കൂട്ടിക്കെട്ടിയാല്‍ കഥയാവുമായിരിക്കും, എനിക്കറിയില്ല. പക്ഷേ വസ്തുതയാവില്ല. ഇരുന്ന് ചിന്തിച്ചാല്‍ (ചിന്തിക്കുന്നുണ്ടെങ്കില്‍!) വസ്തുതകള്‍ തെളിഞ്ഞുവരുമെന്ന് അരിസ്റ്റോട്ടില്‍ പറഞ്ഞതായറിയാം. അത് അന്തക്കാലത്ത്, ഇപ്പോള്‍ കുത്തിയിരുന്ന് ചിന്തിച്ചാല്‍ കൂടിയാല്‍ മൂലക്കുരു വരും, അത്രതെന്നെ.

ഇളിച്ചുകാണിക്കാതെ ലാവ്‌ലിനെപ്പറ്റി എന്തെങ്കിലും എഴുതാനുണ്ടെങ്കില്‍ എഴുതണം സര്‍, ഒരു തുറുപ്പും വച്ച് ഒരു കളിയേ കളിക്കാനാവൂ. എല്ലാ കളിയിലും ഇറക്കാവുന്ന ഒരു യൂണിവേഴ്സല്‍ തുറുപ്പ് ഇനിയും കണ്ടുപിടിക്കണം സര്‍!

ഇനി ഇതിന്റെ മൂട്ടില്‍പ്പിടിച്ച് ചര്‍ച്ച ഡൈവര്‍ട്ട് ചെയ്യല്ലേ, നമുക്ക് ലാവ്‌ലിനെക്കുറിച്ച് ചര്‍ച്ചചെയ്യാം. കമ്യൂണിസ്റ്റും കോണ്‍ഗ്രസും പ്രത്യയശാസ്ത്രവുമൊക്കെ പിന്നെയാവാം. പോരേ?

ഗുപ്തന്‍ said...

ഹഹ സഖാവിനെന്തു സ്വത്തുണ്ട് എന്നൊരു ചോദ്യം ചോദിച്ചത് അഴിമതി ആരോപണവുമായി ബന്ധമില്ല അല്ലേ ചന്ത്രക്കാരാ... ഇളിച്ചു കാട്ടുന്നതും കൊഞ്ഞനം കുത്തുന്നതും ആരാണെന്ന് മുകളിലെ കമന്റ് വായിച്ചു നോക്കുന്നവര്‍ക്ക് മനസ്സിലാവും.

കിരണ്‍ തോമസ് തോമ്പില്‍ said...

ചന്ദ്രക്കാരാ

ഗുപ്തന്‍ ഉപയോഗിച്ച വാക്കുകള്‍ ശ്രദ്ധിച്ചു വായിക്കു. പിണറായിയുടെയും കോടിയേരിയുടെയും സന്തതികള്‍. പിണറായുടെ മകനല്ല മകള്‍ ആയിക്കൂടേ ഈ വില്ലത്തി ഏത്‌

താപ്പു said...

മോനെ ഗുപ്താ....വഴി വിട്ടു പിടി ഇവിടെ ഞങ്ങളു സഖാക്കന്മാരു കൈയില്‍ കിട്ടിയ രേഖകളും വെച്ച് ഒരു കാര്യം ചര്‍ച്ച ചെയ്യുമ്പോ അനാവശ്യ ചോദ്യം വന്നു ചോദിയ്കുന്നോ........?

വണ്ടി വിട് മോനേ.....ഇതു പാര്‍ട്ടി ചര്‍ച്ചേണ് ,മ്മള് കാഴ്ചക്കാര് മാത്രാ‍ണ് ,

നടക്കട്ടെ, മ്മളൊക്കെ ഇവടൊക്കെ തന്നേണ്ട്

അപ്പോ സഖാക്കാന്മാരെ ലാല്‍സലാം

ചന്ത്രക്കാറന്‍ said...

അതുശരി,രാമായണം മുഴുവന്‍ വായിച്ചിട്ടും രാമന്‍ സീതയുടെ അമ്മായിയച്ഛനാണെന്നാണല്ലേ മനസ്സിലായത്.

പിണറായി വിജയന്‍ എണ്‍പത്തിയാറുകോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കി എന്നല്ലാതെ ആ കാശെടുത്ത് പുട്ടടിച്ചെന്ന് സി.ബി.ഐ.പോലും ആരോപിച്ചിട്ടില്ല, എന്നിട്ടാണ്!

ധവളപത്രത്തിന്റെ കഥ കൊള്ളാം, ഇഷ്ടപ്പെട്ടു. ഗുപ്തന്‍ ഒരു കോഴിയാണെന്ന് ഞാനാരോപിക്കുന്നു. രണ്ടാഴ്ച കഴിഞ്ഞ് ഗുപ്തനെത്ര വെപ്പാട്ടിമാരുണ്ടെന്ന് ഞാന്‍ തന്നെ ചോദിക്കുന്നു. ഗുപ്തന്‍ മറുപടി പറയുമോ? ധവളപത്രമിറക്കുമോ? അതോ വേണെങ്കില്‍ നീ തന്നെ പോയി കണ്ടുപിടിയെടേ എന്ന് എന്നെ ആട്ടുമോ?

അപ്പോ അതാണ് ന്യായം. പിണറായിക്ക് അവിവിഹിതസ്വത്തുണ്ടെന്ന് അഭിപ്രായമുണ്ടെങ്കില്‍ അതെ തെളിയിക്കേണ്ടത് അഭിപ്രായക്കാരന്റെ ഉത്തരവാദിത്വമാണ് പിണറായിയുടേതല്ല. ഇല്ലാത്ത കമലാ ഇന്റര്‍‌നാഷണലും പാസ്‌പോര്‍ട്ടിലില്ലാത്ത സിം‌ഗപ്പൂര്‍ യാത്രയുമൊക്കെ തെളിയിക്കേണ്ടത് പിണറായിയുടെ ഉത്തരവാദിത്വമല്ല. ആരോപണം ഉന്നയിക്കുന്നവര്‍ വേണമെങ്കില്‍ തെളിയിക്കട്ടെ.

ചന്ത്രക്കാറന്‍ said...

കിരണ്‍, പിണറായിയുടെ മകള്‍ ബാംഗ്ലൂരില്‍ ഓറക്കിളില്‍ ജോലിചെയ്യുന്നുണ്ടെന്നാണ് എന്റെ അറിവ്. ഇനി സാമ്രാജ്യത്വമായി വിജയന്‍ സന്ധി ചെയ്ത് പണം മുഴുവന്‍ ഓറക്കിളില്‍ നിന്ന് സ്വിസ് ബാങ്കിലേക്കുള്ള രഹസ്യതുരങ്കം വഴി കടത്തിയിരിക്കുമോ?!

ചന്ത്രക്കാറന്‍ said...

താപ്പുവേ, കയ്യീക്കിട്ടിയ രേഖയല്ല, കയ്യീന്നെടുത്തിട്ട രേഖയുമല്ല, ഇതൊട്ട് പാര്‍ട്ടി ചര്‍ച്ചയുമല്ല. പിണറായിക്കെതിരെയുള്ള തെളിവുകളെന്ന നിലയില്‍ പ്രൊജക്റ്റ് ചെയ്യപ്പെടുന്ന രേഖകളെപ്പറ്റിത്തന്നെയാണ് പറഞ്ഞോണ്ടിരിക്കുന്നത്. രേഖ പോയിട്ട് കൈരേഖ പോലും കയ്യിലില്ലെങ്കില്‍ വായടക്കുകതെന്നെയേ നിവൃത്തിയുള്ളൂ, വിരോധം തോന്നരുത്.

Dinkan-ഡിങ്കന്‍ said...

സത്യം പറഞ്ഞാല്‍ ഈ ലാവ്‌ലിന്‍ അഴിമതി എന്ന് കേള്‍ക്കാന്‍ തുടങ്ങിയ കാലത്ത് ഇതെന്തോ ഏമണ്ടന്‍ കുംഭകോണമാണെന്ന് ഞാനും ധരിച്ചിരുന്നു. എന്നാല്‍ വാര്‍ത്തകളേയും , വസ്തുതകളേയും സൂക്ഷ്മമായി പിന്തുടര്‍ന്നപ്പോള്‍ പുറം കളികളുണ്ടെന്നും, കേസ് തന്നെ നിലനില്‍ക്കത്തകതല്ല എന്നും വ്യക്തിപരമായി തോന്നി. അതു കൊണ്ട് തന്നെ -ആശയപരമായി ഒട്ടൊക്കെ ആന്റി പിണറായി നിലപാട് ഉണ്ടായിരുന്നിട്ടുകൂടെ- ഈ കേസില്‍ കക്ഷി ആരോപിക്കുന്ന പോലെ ഉള്ള പ്രശ്നങ്ങള്‍ ഇല്ലെന്നും മനസിലാക്കുന്നു.

പക്ഷേ എത്രപേര്‍-പാര്‍ട്ടിയിലുള്ളവരും അല്ലാത്തവരും- കേസിലെ ആരോപണം, നിലപാടു മാറ്റങ്ങള്‍, ഹിഡന്‍ അജണ്ഡകള്‍ എന്നിവ സൂക്ഷ്മമായി നിരീക്ഷിച്ച് അപഗ്രഥിക്കും എന്നതില്‍ സംശയമുണ്ട്.

പാര്‍ട്ടി / പിണറായി സ്വീകരിക്കുന്ന നിലപാടുകളെ ലൊജിക്കലി തള്ളിക്കളയാനാകില്ല. ആരോപണം ഉന്നയിച്ചവരാണ്‌ അത് തെളിയിക്കേണ്ടതെന്ന ലളിതയുക്തിയേ ഇതിലുള്ളൂ. "പഞ്ചപാണ്ടവര്‌ നാലുപേര്‌ കട്ടിലുകാല്‌ പോലെ മൂന്ന് "എന്നു പറഞ്ഞ് വിരലില്‍ രണ്ട് എന്ന് കാണിക്കുന്നത് പോലെ
400 കോടി, 374 കോടി, 198 കോടി .... അവസാനം 12 കോടി.

ബോഫോഴ്സിനേക്കാളും വല്യ അഴിമതി, വലിയ അഴിമതി, അഴിമതി അവസാനം "ഖജനാവി നഷ്‌ടം"

എന്നൊക്കെയുള്ള മാധ്യമങ്ങളുടേയും, ആരോപിക്കുന്നവരുടേയും മലക്കം മറിച്ചില്‍ കാണുമ്പോള്‍ കഴിയാവുന്ന വിധം പ്രതിരോധിക്കേണ്ടതാണ്‌.
ഇതിലും വലിയ സംഭവങ്ങള്‍ നടന്നപ്പോള്‍ വായില്‍ ചുയിംഗം ചവച്ചിരുന്ന ഗവര്‍ണ്ണര്‍മ്മാരൊക്കെ ഒറ്റദിവസം കൊണ്ട് കര്‍ത്തൃനിര്‍‌വ്വഹബോധത്താല്‍ ഉല്‍സുകത്തോടെ ചാടിയെണീറ്റ് ജനായത്തസര്‍ക്കാറിനെതിരെയൊക്കെ വാളോങ്ങുമ്പോള്‍ പ്രത്യേകിച്ചും.

എന്നാല്‍...

രാഷ്ട്രീയപരമായി ഈ പ്രശ്നത്തെ നേരിടുമെന്ന് പറഞ്ഞ പാര്‍ട്ടിയ്ക്ക്
ഈ പ്രശ്നം കൊണ്ട് ഏറ്റ പരുക്ക് ചില്ലറയല്ലല്ലോ. കോണ്‍ഗ്രസും, അച്ചുതാനന്ദനും ഇതുവഴി നടത്തിയ മുതലെടുപ്പുകള്‍, ഇലക്ഷന്‍ പരാജയത്തില്‍ ഇതുമൊരു പ്രധാന ഘടകമായെന്ന് വിലയിരുത്തലുകള്‍ വന്നത് , പര്‍ട്ടിയിലെ മൂര്‍ച്ചിക്കുന്ന വിഭാഗീയതയ്ക്ക് ലാവ്‌ലിന്‍ പ്രശ്നം വളമായി മാറിയത്, പാര്‍ട്ടി അനുഭാവികളുടെ(വസ്തുനിഷ്ഠമായി ലാവ്‌ലിനെ പിന്തുടര്‍ന്ന് പഠിക്കല്ലല്ലോ കാലത്ത് മുതല്‍ അന്തിവരെ പണിയെടുത്ത് വീട്ടില്‍ വരുന്നവരുടെ ജോലി) മനസില്‍ ഇത് പടര്‍ത്തിയ ആകുലതകളള്‍..സംശയങ്ങള്‍...
അപ്പോള്‍ കാര്യങ്ങളെ നിയമപരമായി നേരിടുക തന്നെയായിരുന്നു നല്ലത്. എങ്കില്‍ ഇതില്‍ കുറവ് പരിക്കേ സംഭവിക്കുമായിരുന്നുള്ളൂ എന്ന് തോന്നുന്നു.

മനോരമപോലുള്ള പത്രമാധ്യമങ്ങളില്‍ ഇപ്പോള്‍ കൊടുക്കുന്ന പിണറായിയുടെ ഫോട്ടോ കണ്ടിട്ടുണ്ടോ? കണ്ണുകുറുകി ഒരുമാതിരി കള്ളലക്ഷണമുള്ളത്. ടിവി ചാനലുകളിലാണെങ്കില്‍ വിയര്‍പ്പ് തുടയ്ക്കുന്നതും വെള്ളം കുടിക്കുന്നതുമായ ക്ലിപ്പുകളുടെ ആവര്‍ത്തനം. എന്തിന്‌.. നവകേരളയാത്രയില്‍ പിണറായി പ്രസംഗിക്കുന്ന മൈക്കില്‍ എഴുതിവെച്ച "ലവ്‌ന സൗണ്ട്സ്" എന്ന സ്റ്റിക്കറിലേക്ക് വരെ സൂം ചെയ്യപ്പെടുന്ന ക്യാമറകള്‍.
സഖാവ് അച്ചുതാ...ക്ഷമിക്കണം St.അച്ചുതാനന്ദന്‍ ആണെങ്കില്‍ "ധൈര്യമുണ്ടെങ്കില്‍ എന്നെ പുറത്താക്ക്" എന്ന മട്ടിലുള്ള വെല്ലുവിളി.

ഇവരെയൊന്നും ബോധ്യപ്പെടുത്തലല്ല പണിയെന്ന് പറയുമ്പോഴും..

വരുന്നോര്‍ക്കും പോകുന്നോര്‍ക്കും ഒക്കെ -താപ്പുവിനെ പോലെ ഉള്ള് താപ്പാനകളുടെ ബ്ലോഗേതര വേര്‍ഷനുകള്‍- കയറി നിരങ്ങി പള്ളുപറയാന്‍ മാത്രം സംജാതമായ അവസ്ഥ...
ഇതൊക്കെ ഒഴിവാക്കാന്‍ വേണ്ടിയെങ്കിലും നിയമപരമായി കാര്യങ്ങളെ നേരിട്ടുകൂടെ?

രാഷ്ട്രീയത്തില്‍ ത്യാഗം എന്നൊരു വാക്ക് അന്യം നിട്ടിട്ടില്ലെങ്കില്‍ "വരുന്ന തിരഞ്ഞെടുപ്പിലെ പ്രാതിനിത്യം, പാര്‍ട്ടിയിലെ സമുന്നത സ്ഥാനം" എന്നിവയ്ക്ക് മേല്‍ പിണറായി പാര്‍ട്ടിയുടെ മുറിവുകളേയും, അനുഭാവികളുടെ മുറുമുറുപ്പുകളേയും കാണണമെന്ന് കരുതുന്നു.

kaalidaasan said...

ഒരു മന്ത്രിക്കും ഒരു സ്വയം ഭരണ സ്ഥാപനമായി ഒരു തീരുമാനവും എടുക്കാനാവില്ല. ഒരു മന്ത്രി ഇറക്കുന്ന ഏത് ഉത്തരവും , മുഖ്യമന്ത്രി ഒപ്പിട്ടാലെ അതിനു സാധുതയുള്ളു. ഒരു മന്ത്രി വാക്കാല്‍ നല്‍കുന്ന ഉത്തരവുകള്‍ക്ക് മാത്രമേ വ്യക്തിപരമായി ബാധ്യതയുള്ളു. ഏതു മന്ത്രി എടുക്കുന്ന തീരുമാനവും മന്ത്രിസഭയുടേതായിട്ടാണു കണക്കാക്കപ്പെടുന്നത്. മന്ത്രി എടുക്കുന്ന തീരുമാനം മന്ത്രി സഭ എടുക്കുന്ന തീരുമാനവും തമ്മില്‍ നിയമത്തിന്റെ കണ്ണില്‍ വ്യത്യാസമില്ല.

മാരീചന്‍ പരാമര്‍ശിച്ച കേസില്‍ , ഗവര്‍ണ്ണറുടെ വിവേചനാധികാരത്തേപ്പറ്റി പൊതുവായിട്ടാണു സുപ്രീം കോടതി വിധിച്ചത്. അല്ലാതെ ആ ഒരു കേസിനു മാത്രമായിട്ടല്ല. ലോകായുക്ത വിധി പറഞ്ഞ കേസാണോ എന്നും കോടതി പരിഗണിച്ചില്ല. പരാതിക്കാര്‍ ഗവര്‍ണ്ണര്‍ക്ക് വിവേചനാധികാരം ഇല്ല എന്നാണു വാദിച്ചത്. സുപ്രീം കോടതിയുടെ അഞ്ചംഗബെഞ്ച് അതു മാത്രമേ പരിശോധിച്ചുള്ളു. ആരോപണ വിധേയരായവരുടെ പേരില്‍ പ്രത്യക്ഷമയ തെളിവില്ലെങ്കില്‍ പോലും ഗവര്‍ണ്ണര്‍ക്ക് വിചാരണാനുമതി കൊടുക്കാമെന്നാണാ വിധി.

അതിലെ പ്രസക്ത ഭാഗങ്ങളാണു താഴെ.

M.P. Special Police Establishment v. State of M.P 2004 (8) SCC 788

CASE NO.: Appeal (civil) 7256-57 of 2004
The Council of Ministers held that there was not an iota of material available against both the Ministers from which it could be inferred that they had entered into a criminal conspiracy with anyone. The Council of Ministers thus refused sanction on the ground that no prima-facie case had been made out against them.

The Governor then considered grant of sanction keeping in view the decision of the Council of Ministers. The Governor opined that the available documents and the evidence was enough to show that a prima-facie case for prosecution had been made out.

A Single Judge of the High Court held that granting
sanction for prosecuting the Ministers was not a function which could be exercised by the Governor "in his discretion" within the meaning of these words as used in Article 163 of the Constitution of India. It was held that the Governor could not act contrary to the "aid and advice" of the Council of Ministers. It was further held that the doctrine of bias could not be applied against the entire Council of Ministers and that the doctrine of necessity could not be invoked on the facts of the case to enable the Governor to act in his discretion.

The question for consideration is whether a Governor can act in his discretion and against the aid and advice of the Council of Ministers in a matter of grant of sanction for prosecution of Ministers for offences under the Prevention of Corruption Act and/or under the Indian Penal Code.


It is now trite that it may not be possible in a given case
even to prove conspiracy by direct evidence. It was for the Court to
arrive at the conclusion as regard commission of the offence of
conspiracy upon the material placed on records of the case during trial
which would include the oral testimonies of the witnesses.
Such a
relevant consideration apparently was absent in the mind the Council
of Ministers when it passed an order refusing to grant sanction. It is
now well-settled that refusal to take into consideration a relevant fact
or acting on the basis of irrelevant and extraneous factors not
germane for the purpose of arriving at the conclusion would vitiate an
administrative order. In this case, on the material disclosed by the
Report of the Lokayukta it could not have been concluded, at the
prima-facie stage, that no case was made out.

കിരണ്‍ തോമസ് തോമ്പില്‍ said...

ഡിങ്കാ

ശരിക്കും ഇത്‌ CPM ന്റെ ഏറ്റവും വലിയ ദുരന്തമാണ്‌ ലാവ്‌ലിന്‍ കേസ്‌

പിണറായി വിജയനോട്‌ പാര്‍ട്ടി സ്ഥാനങ്ങള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടാല്‍ വളരെ എളുപ്പം ഈ പ്രശ്നത്തില്‍ പരിഹാരം ഉണ്ടാകും. എന്നാല്‍ അത്‌ ചെയ്യുന്നത്‌ പിണറായിയോടുള്ള നീതികേടാകുകയും ചെയ്യും. ഈ പ്രതിസന്ധി നിലനില്‍ക്കുമ്പോഴാണ്‌ പ്രശ്നം രൂക്ഷമാകുന്നത്‌.

പിണറായി വിജയനെ മാത്രം ഉന്നം വച്ചാണ്‌ ഈ കേസ്‌ ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നത്‌. ശരിക്കും പിണറായി വിജയനെ മാത്രം പ്രതിരോധിച്ചാല്‍ ഈ പ്രശ്നം തീരേണ്ടതാണ്‌ എന്നാല്‍ പാര്‍ട്ടിക്ക്‌ അത്‌ പോരാ

ടെംസ്‌ ഓഫ്‌ റഫറന്‍സില്‍ ഇല്ലാത്ത PSP പദ്ധതികളേപ്പറ്റി റിപ്പൊര്‍ട്ട്‌ എഴുതിയ ബാലാന്ദനെ സംരക്ഷിക്കണം. MOA മൂന്ന് വര്‍ഷത്തോളം ഉരിട്ടിക്കളിച്ച ശര്‍മ്മയെ സംരക്ഷിക്കണം. പിണറായുടെ അന്ത്യം കാണാന്‍ കൊതിച്ച്‌ നടക്കുന്ന വി.എസിന്റെ മുനവച്ചുള്ള ചെയ്തികളെ സംരക്ഷിക്കണം.

വിഭാഗിയതയുടെ പേരില്‍ ബാലാന്റന്‍ കൊടുത്ത ഒരു പണി വിഭാഗിയതയുടെ പേരില്‍ കുളമാക്കിയ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ MOA. വിഭാഗിയതയുടെ പേരില്‍ ഉണ്ടായ CAG റിപ്പോര്‍ട്ട്‌ അതു വച്ച്‌ വി.എസ്‌ തുടങ്ങിയ കളികള്‍ ഇതെല്ലാം തീര്‍ത്ത്‌ ഈ വിഷയം വസ്തുനിഷ്ടമായി അവതരിപ്പിക്കാന്‍ CPM ന്‌ കഴിയണമെങ്കില്‍ വിരുദ്ധ ശബ്ദങ്ങള്‍ ഇല്ലത്ത വിഭാഗീയത ഇല്ലാത്ത പരസ്പര വിശ്വാസമുള്ള ഒരു പാര്‍ട്ടി ഉണ്ടാകണം

മാരീചന്‍‍ said...

ഗുപ്തനോട്,
താങ്കളോട് മൗലികമായി ഒരഭിപ്രായ വ്യത്യാസമുണ്ട്. ജനം എന്ന കല്‍പനയില്‍ എനിക്ക് തീരെ വിശ്വാസമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കെതിരെ വോട്ടു ചെയ്തവരും ലാവലിന്‍ കേസില്‍ വിഎസിനെ വിശ്വസിച്ച് പിണറായിയെ കുറ്റപ്പെടുത്തുന്നവരും മാത്രം ഉള്‍പ്പെടുന്ന ഒരു വിഭാഗമാണ് ജനമെന്നും മറ്റുളളവരൊക്കെ അജനം എന്ന വിഭാഗത്തിലാണ് പെടുന്നതെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. അതിനാല്‍ ജനം മുഴുവന്‍ പിണറായിയ്ക്കെതിരെ എന്ന നമ്പര്‍ കുറഞ്ഞ പക്ഷം ഇവിടെയെങ്കിലും ഏശില്ല.

ലാവലിന്‍ കേസില്‍ സിപിഎമ്മിനെ കുഴയ്ക്കുന്നത് അച്യുതാനന്ദന്റെ നിലപാടു തന്നെയാണ്. അത് പരിഹരിക്കാതെ, എംഒഎ അട്ടിമറിച്ചതില്‍ ശര്‍മ്മയ്ക്കുളള പങ്ക് പുറത്തു പറയാതെ, തന്റെ റിപ്പോര്‍ട്ട് എന്തോ മഹാകാര്യമാണെന്ന മട്ടില്‍ കൊണ്ടാടിയ ബാലാനന്ദനെ തിരുത്താതെ സിപിഎമ്മിന് ഇക്കാര്യത്തില്‍ ശക്തമായ പ്രതിരോധം ചമയ്ക്കാനാവില്ല. ആന്റണിയുടെ മന്ത്രാലയത്തിനു നേരെ ഉയര്‍ന്ന ആരോപണവും ലാവലിന്‍ വിവാദവും ഒരുപോലെ ചിത്രീകരിക്കപ്പെടാത്തിനു പിന്നില്‍ മാധ്യമ താല്‍പര്യങ്ങളുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടുവേണോ ഗുപ്തന് തിരിച്ചറിയാന്‍. കേരളത്തിലെ മാധ്യമങ്ങളും, തങ്ങളുടെ രാഷ്ട്രീയ നിലപാട് മാധ്യമപ്രചരണത്തില്‍ തെളിഞ്ഞു കാണുന്നതില്‍ സന്തോഷിക്കുന്നവരും കേരളത്തില്‍ കൊണ്ടുപിടിച്ചു നടത്തുന്ന പിണറായി വിരുദ്ധ പിത്തലാട്ടങ്ങളുടെ മറുപുറമാണ് ഇതടക്കം ഈ വിഷയത്തിലെഴുതിയ പോസ്റ്റുകളില്‍ ചര്‍ച്ച ചെയ്യാനുദ്ദേശിച്ചത്. അവയുടെയൊന്നും അടിസ്ഥാനയുക്തികളോ, വെളിപ്പെട്ട തെളിവുകളോ ഇതുവരെ നിഷേധിക്കപ്പെട്ടിട്ടില്ല.

പ്രായോഗികരാഷ്ട്രീയം നിരീക്ഷിക്കാത്ത താങ്കളുടെ ശ്രദ്ധയില്‍ സന്തോഷ് മാധവനും ടോട്ടല്‍ തട്ടിപ്പുമൊക്കെ പെട്ടത് നന്നായി. എന്നാല്‍ അതടക്കം ഏത് കേസിലാണ് പിണറായി വിജയന്റെ മക്കളുടെ പേര് ആരാണ് പറഞ്ഞതെന്ന് ഒന്നു വെളിപ്പെടുത്താമോ? എഴുതാന്‍ വേണ്ടി പ്രായോഗിക രാഷ്ട്രീയം നിരീക്ഷിക്കാത്ത താങ്കളുടെ കമന്റില്‍ കൃത്യമായി പിണറായി വിജയന്റെ മക്കളുടെ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രായോഗിക രാഷ്ട്രീയം അത്ര മോശമല്ലാത്ത തരത്തില്‍ നിരീക്ഷിക്കുന്നവര്‍ക്കാകട്ടെ, പിണറായി വിജയന്റെ മക്കളുടെ പേര് അവിടെയൊന്നും കാണാനുമായില്ല.

അത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കരുതാനാകില്ല. രാഷ്ട്രീയം നിരീക്ഷിക്കുന്നവരും അല്ലാത്തവരും ബോധപൂര്‍വമായാലും അല്ലെങ്കിലും എന്തെങ്കിലുമെഴുതിയാല്‍ അതില്‍ പിണറായി വിജയനും മക്കളും കടന്നു വരുന്നത് സമര്‍ത്ഥമായ വാര്‍ത്താ പ്ലാന്റിംഗിന്റെ ഫലമാണ്. അത് സാധിച്ചെടുക്കാന്‍ വേണ്ടി മെനഞ്ഞ കഥകളില്‍ ഒന്നുമാത്രമാണ് ലാവലിന്‍.

കൊണ്ടുപിടിച്ച പ്രചരണങ്ങളില്‍ വീണു പോകാതെ മറുവശം അന്വേഷിക്കാനും ചിലരുണ്ടാകുന്നത് ജനം കഴുതയല്ലാത്തതു കൊണ്ടാണ് സാര്‍. അത്യാവശ്യം എഴുതാനുളള ശേഷിയും സ്വല്‍പം ബുദ്ധിയും ഉണ്ടെന്നാണ് എന്റെ വിശ്വാസം. നടപ്പുകാലത്ത് അത് പിണറായി വിജയനെതിരെ ഉപയോഗിച്ചാല്‍ ബ്ലോഗില്‍ കിട്ടാവുന്ന സ്വീകാര്യതയെക്കുറിച്ചും നല്ല ബോധ്യമുണ്ട്. പക്ഷേ, ലാവലിന്‍ കേസിനെ സ്വന്തം യുക്തി ബോധം കൊണ്ട് വെട്ടിപ്പിളര്‍ന്നു നോക്കിയപ്പോള്‍ പലരും ആഘോഷിക്കുമ്പോലെ ഒരു പ്രതിയാണ് പിണറായി വിജയന്‍ എന്ന് ബോധ്യപ്പെടുന്നില്ല. എന്റെ ബ്ലോഗില്‍ എന്റെ ബോധ്യങ്ങളാണല്ലോ എഴുതേണ്ടത്. എഴുതുന്ന വസ്തുതകളില്‍ പിശകുണ്ടെങ്കില്‍, നിഗമനങ്ങളിലെത്തിച്ചേരാനുപയോഗിച്ച ലോജിക്കുകളില്‍ പിഴവുണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്തലിന് ശ്രമിക്കാം.

അല്ലാതെ ചൊറിഞ്ഞും കൂവിയുമൊന്നും ആരും ഒന്നും നേടാന്‍ പോകുന്നില്ല.

സ്വന്തം ക്രെഡിബിലിറ്റി നിലനിര്‍ത്തുന്നതും പൊതുജീവിതത്തിന്റെ പുറമ്പോക്ക് ഒഴിവാക്കേണ്ടതുമൊക്കെ പിണറായി വിജയന്റെ ബാധ്യതയാണ്. മാരീചന്‍ ബ്ലോഗെഴുതിയല്ല പിണറായിയെയും സിപിഎമ്മിനെയും ഇത്രയാക്കിയത്. അതുകൊണ്ട് പിണറായിയും സിപിഎമ്മും പൊതുജീവിതത്തിന്റെ ഉമ്മറപ്പടിയിലാണോ പുറമ്പോക്കിലാണോ എന്നത് എന്റെ വിഷയമല്ല. ഈ നാട്ടിലെ ഒരുപൗരനെന്ന നിലയില്‍ അവരുള്‍പ്പെടുന്ന പ്രശ്നങ്ങളില്‍ പക്ഷേ എനിക്ക് താല്‍പര്യമുണ്ട്.

ഭാഷയെക്കുറിച്ചു കൂടി അല്‍പം..

ഭാഷയുടെ ഉപയോഗത്തില്‍ ഗുപ്തനും ഒട്ടും മോശമൊന്നുമല്ലല്ലോ.. അത്തരം സംഗതികള്‍ കൂടി ആസ്വദിക്കാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍ പിന്നെന്തോന്ന് ബ്ലോഗ്. ഇന്ത്യാവിഷന്‍ കണ്ടാല്‍ പോരെ

താപ്പു said...

ഇത് എന്ത്‌ര് രേഖകള് ചന്ത്രക്കാറണാ.........

പൊറത്ത് വരാനുള്ള കടാലാസേള്ള് കെട്ക്കല്ലേ അതൊക്കൊന്ന് വരട്ടെ എന്നിട്ടാവം സഖാവേ ബാക്കി ചര്‍ച്ചകള്‍ നാലു സര്‍ക്കാര്‍ ഫയലുകളും പിന്നെ കുറച്ചു ലിങ്കുകളുമായി 374 കോടിയുടെ കുഭകോണമപഗ്രഥിയ്കുന്നു. പിന്നെ നമ്മടെ കൈയിലെ രേഖകളും വരുംമണ്ണാ അങ്ങു കാനാഡായില്‍ നിന്നും വരും പഴയ ദേശീയ സെക്രട്ടറിയുടെ മക്കളുടെ കൈയില്‍ നിന്നും സി.ബി.ഐ വഴി കോടതിയിലേയ്ക്.... അപ്പഴും ഇവടൊക്കെ തന്നെ കാണണേ...

മോനേ ഗുപ്താ...

താപ്പു താപ്പാനയൊന്നുമല്ലെന്റെ പ്പീ , ബോഗ്ഗിലെ വെറു മൊരു വായനക്കാരനാ( ബോഗ്ഗ്‌ലോകത്ത് ഏറ്റവും ദുര്‍ലഭമുള്ളതാ)

ഗുപ്തന്‍ said...

മാരീചാ

പിണറായിയുടെ മക്കളെക്കുറിച്ചുള്ള പരാമര്‍ശം രാഷ്ട്രീയ വാര്‍ത്തകള്‍ ശ്രദ്ധിക്കാനും ഓര്‍ത്തിരിക്കാനും എനിക്കുള്ള ശ്രദ്ധക്കുറവില്‍ നിന്നു തന്നെ വന്നതാണ്. അവരുടെ പഠനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും കോടിയേരിയുടെയും ശ്രീമതിയുടെയും മക്കള്‍ക്കു പലതവണ ആരോപിക്കപ്പെട്ട അധോലോക ബന്ധവുമായി കൂടിക്കുഴഞ്ഞതാണ്.

എന്കിലും ആ കമന്റില്‍ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചതെന്താണെന്ന് മനസ്സിലായെന്ന് പ്രതീക്ഷിക്കുന്നു. വിവാദം എങ്ങനെ ഉണ്ടായാലും അതുണ്ടാക്കിയ ഇമ്പാക്റ്റ് പിണറായിക്കും അടുത്ത അനുയായികള്‍ക്കും ജനമധ്യത്തില്‍ ഉള്ള ഇമേജിന്റെ ഫലമാണ്. ആ ഇമേജ് മൊത്തമായി മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് സമര്‍ത്ഥിക്കാന്‍ മാരീചന്റെ വാക്സാമര്‍ത്ഥ്യം പോര.

കേരളത്തിലെ മാധ്യമങ്ങള്‍ക്ക് വ്യക്തമായ ചില വലതുപക്ഷ (യുഡീഎഫ് അല്ല) ചായ്‌വുകളുണ്ട്. ആ ചായ്‌വ് സമൂഹത്തില്‍ മുഴുവന്‍ പ്രതിഫലിക്കുന്നുമുണ്ട്. പക്ഷെ അതുകൊണ്ടുമാത്രം സിപീയെമ്മിലെ കണ്ണൂര്‍ ലോബി ഉണ്ടാക്കിവച്ച ഗുണ്ടാ/കോര്‍പറേറ്റ് ഇമേജ് മൊത്തമായി മാധ്യമസൃഷ്ടിയാണെന്ന് വാദിക്കുന്നത് ശരിയല്ല. കണ്ണടച്ച് ഇരുട്ടാക്കണം എന്ന് വാശിയുണ്ടെങ്കില്‍ ആവാം. പക്ഷെ ബാക്കിയാരും ഒന്നും കാണരുത് എന്ന് വാശിപിടിക്കരുത്.

ഇത്തവണത്തെ ഇലക്ഷന്‍ കഴിഞ്ഞ് ഇന്ത്യയില്‍ പൊതുവേ വരുന്ന ചില സൂക്ഷ്മമായ വലതുപക്ഷ അടിയൊഴുക്കുകളെക്കുറിച്ച് (വികസനം നടപ്പിലാക്കിയാല്‍ മോഡി ആണെങ്കിലും ദീക്ഷിത് ആണെങ്കിലും നിതീഷ് ആണെങ്കിലും ജയിക്കും എന്ന ശുദ്ധ അരാഷ്ട്രീയത ദേശീയ പത്രങ്ങള്‍ കൊണ്ടാടിയത് ഉദാഹരണം) ഒരു പോസ്റ്റ് ഇടണം എന്ന് വിചാരിച്ചിരുന്നു. അക്കാദമിക് വര്‍ഷാവസ്നം ആയതുകൊണ്ട് വിശദാംശങ്ങള്‍ നുള്ളിപ്പെറുക്കാനുള്ള സാവകാശം ഉണ്ടായില്ല.

ലാവ്ലിന്‍ വിവാദത്തിന്റെ ഇമ്പാക്റ്റ് അതിന്റെ മാത്രം പരിധിയില്‍ നിന്ന് ചര്‍ച്ചചെയ്യാമെന്ന് ആരെങ്കിലും കരുതുന്നെങ്കില്‍ അതാവാം. ആത്മവിമര്‍ശനം എന്നത് ലെനിനിസ്റ്റ് തത്വങ്ങളുടെ ലംഘനം ആണെന്ന് വിചാരിക്കുന്നെങ്കില്‍ അതും ആവാം. മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ മാത്രമാണ് സിബി ഐ പോലെയുള്ള ഏജന്‍സികള്‍ക്ക് വിശ്വാസ്യതയുള്ളത് എന്ന് വിചാരിക്കുന്നെങ്കില്‍ അതും ആവാം. പക്ഷെ ഇപ്പറയുന്നവരൊക്കെ ഇടതുപക്ഷത്തിന് എന്തെങ്കിലും മഹത്താ‍ായ സേവനമാണ് ചെയ്യുന്നതെന്ന് തെറ്റിദ്ധരിക്കുന്നുണ്ടെങ്കില്‍ അതവരുടെ കുഴിയാണ്. അവനവന്‍ അവനവന്റെ കുഴിയില്‍ കിടന്നാല്‍ മതി.

ഈ മറുപടി മാരീചനുള്ളതാണ്. മാരീചനു മാത്രം. :)

ചന്ത്രക്കാറന്‍ said...

കിരണിനോട് യോജിക്കുന്നു. സിപി‌എം അതിന്റെ ചരിത്രത്തില്‍ത്തന്നെ ചെന്നുപെട്ട ഏറ്റവും വലിയ ട്രാപ്പാണ് ലാവ്‌ലിന്‍. ചുക്കും ചുണ്ണാമ്പും തിരിച്ചറിയാത്ത സിപി‌എമ്മിന്റെ ചാനല്‍ ചര്‍ച്ചാപ്രതിനിധികള്‍ അവരെക്കൊണ്ടാവുന്ന വിധത്തിലെല്ലാം ആ കെണിക്ക് ഉറപ്പുകൂട്ടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. അത്യാവശ്യം ഡാമേയ്ജ് കണ്ട്രോള്‍ മെഷറുകള്‍ എടുക്കാമെന്നല്ലാതെ ഇതില്‍ നിന്ന് ഒരു മോചനം അവര്‍ക്കുണ്ടാവുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. എല്ലാ അപചയങ്ങള്‍ക്കിടയിലും അവര്‍ സൂക്ഷിച്ചിരുന്ന കോര്‍ വാല്യൂവിനെപ്പറ്റിയുള്ള പൊതുധാരണയാണ് ഒരടിസ്ഥാനവുമില്ലാത്ത ലാവ്‌ലിന്‍ ആരോപണത്തില്‍ തകര്‍ന്നിരിക്കുന്നത്.

എന്തൊക്കെ കാര്യങ്ങളുണ്ടായിരുന്നു സിപി‌എമ്മിനെ ക്രിയാത്മകമായി വിമര്‍ശിക്കാനും ആശയപരമായി കെണിയിലാക്കാനും! അവരതര്‍ഹിക്കുകയും ചെയ്യുന്നുണ്ട്. കാറ്റുകടക്കാത്ത, കാലഹരണപ്പെട്ട സംഘടനാ-പ്രത്യയശാസ്ത്ര ചട്ടക്കുടുകള്‍ മുതല്‍ ജനകീയപ്രശ്നങ്ങളില്‍ പാര്‍ട്ടി താല്‍‌പ്പര്യങ്ങള്‍ മേല്‍ക്കൈ നേടുമ്പോഴുള്ള ജനവിരുദ്ധത വരെ നൂറുകൂട്ടം കാര്യങ്ങളില്‍ സിപി‌എം വിചാരണ അര്‍ഹിക്കുന്നുണ്ട്. പക്ഷേ അതിനൊക്കെ ഇത്തിരി മെനക്കെടണം വിമര്‍ശകര്‍ക്ക്, ജനിക്കുമ്പോള്‍ കൂടപ്പിറപ്പായിക്കിട്ടിയ അടിസ്ഥാനവര്‍ഗ്ഗ-കമ്യൂണിസ്റ്റ് വിരോധം മാത്രം മതിയാവുമായിരുന്നില്ല അത്തരമൊരു വിമര്‍ശനത്തിന്. മരമണ്ടന്‍ പ്രതിരോധങ്ങള്‍ വഴിയും ഞങ്ങള്‍ പരയുന്നതിനപ്പുറമൊന്നുമില്ല ജനാഭിപ്രായമെന്ന ധാര്‍ഷ്ട്യം വഴിയും ഏത് ഉണ്ണാക്കനും കേറി നിരങ്ങാവുന്ന കോലത്തിലേക്ക് ഈ കേയ്സിനെ സിപി‌എം മാറ്റി. ശത്രുവിന്റെ ശക്തി കുറച്ചുകാണുന്നവനെ വിഡ്ഡിയെന്നല്ലാതെ എന്തു വിളിക്കണം?

സിപി‌എം വിചാരണ ചെയ്യപ്പെടേണ്ടത് അവരുടെ നിലപാടുകളുടെയും പ്രവര്‍ത്തിയുടേയും അടിസ്ഥാനത്തിലായിരിക്കണം, അല്ലാതെ വല്ലവരും ഒരുക്കിവച്ച കെണിയില്‍ പെട്ടുപോയി എന്ന കാരണത്താലാവരുത്. അത്തരമൊരു വിചാരണക്ക് വിധേയമാക്കാന്‍ വേണ്ടിയെങ്കിലും ലാവ്‌ലിനില്‍ നിന്ന് സിപി‌എമ്മിനെ പുറത്തുകൊണ്ടുവന്നേ പറ്റൂ. സിപി‌എം ഇല്ലാതാവുമ്പോള്‍ ചിരിക്കുന്നതാരൊക്കെ എന്ന് മാത്രമാലോചിച്ചാല്‍ മതി ഇത്തരമൊരു ഈ കേയ്സിനെ പ്രതിരോധിക്കേണ്ടതിന്റെ അനിവാര്യത മനസ്സിലാക്കാന്‍.

ഗുപ്തന്‍ said...

യ്യൊ ഒരു ജാമ്യം. വലതുപക്ഷാഭിമുഖ്യത്തെക്കുറിച്ച് ചിന്തിച്ചു എന്ന് പറഞ്ഞത് ഇടത് സഹയാത്രികന്‍ എന്ന ലേബലിനു വേണ്ടിയല്ല. ഇടതുപക്ഷം പങ്കുവയ്ക്കുന്ന ചില ആദര്‍ശങ്ങളില്‍ വിശ്വാസമുണ്ട്. പക്ഷെ ഞാന്‍ ‘ഇടതു സഹയാത്രികന്‍’ അല്ല.

നിലവില്‍ കോണ്‍ഗ്രസ് അനുഭാവി ആണ്. കോണ്‍ഗ്രസിന് യുക്തമായ ഒരു ബദല്‍ പാര്‍ട്ടി ഉണ്ടായാല്‍ അതില്‍ മാ‍റ്റമുണ്ടായേക്കും. :)

The Prophet Of Frivolity said...

കാളിദാസന്‍/മാരീചന്‍ : ആ കേസിന്റെ മുഴുവന്‍ വിധി നെറ്റില്‍ എവിടെയെങ്കിലും ഉണ്ടോ? കിട്ടിയാല്‍ കൊള്ളാമായിരുന്നു.(പല സ്ഥലത്തും കണ്ടു, പക്ഷെ മെംബര്‍ഷിപ്പ് വേണം..)
എനിക്കു തോന്നുന്നത് ആ അര്‍ട്ടിക്കിള്‍ 163 വളരെ ഗുലുമാലുപിടിച്ച ഒന്നാണെന്നാണ്. ആ വാക്കുതന്നെ - ഡിസ്ക്രീഷന്‍ - പൊല്ലാപ്പാണ്.

മാനവീയം said...

ഗുപ്തനു പറ്റിയ പാർട്ടി കോൺഗ്രസ്സ് തന്നെ. അത് താൻ പറയണമെന്നില്ല. കണ്ടാൽ തന്നെ അറിയാം ഒരു ചെന്നിത്തല ഭക്തനാണെന്ന്. അഴകൊഴമ്പൻ വർത്തമാനവും അറിയാതെ വന്നു പെടുന്ന പോഴത്തരവും സ്വതേ ഉള്ള വിവരക്കേടും ഇടയ്ക്കിടെ ഉണ്ടാകുന്ന വിടല ചിരിയും അതിനെ സാധൂകരിക്കുന്നു.ഇവിടെ വന്ന് വിഷയം മാറ്റാനാണ് തന്റെ ജന്മസിദ്ധമായ അഭിലാഷമെങ്കിൽ മിതമായ ഭാഷയിൽ ഇത്രേയെ പറയാനൊള്ളു

ഒന്നു പോടൈ. പോയി ചെന്നിത്തലയുടെ കാല് തടവിക്കൊടുക്ക്. അതാണ് തനിക്ക് പറ്റിയ പണി.

ഗുപ്തന്‍ said...

‘ഇവിടെ വന്ന്’ ഞാന്‍ എന്തു ചെയ്യാം എന്ന് തീരുമാനിക്കാന്‍ അവകാശമുള്ളത് ഈ ബ്ലോഗിന്റെ ഉടമയ്ക്കാണ് മാനവീയമേ.

എന്റെ യോഗ്യത എന്റെ വിഷയവും. തനിക്കുള്ള യോഗ്യത ഒക്കെ ഇവിടെ തന്റെ കമന്റുകള്‍ വായിച്ചുനോക്കുന്നവര്‍ക്ക് മനസ്സിലായിക്കൊള്ളും.

മാനവീയം said...

ഹാവു
മഹാ യോഗ്യൻ

യശ്വന്ത് സഹായി said...

നിലവില്‍ കോണ്‍ഗ്രസ് അനുഭാവി ആണ്. കോണ്‍ഗ്രസിന് യുക്തമായ ഒരു ബദല്‍ പാര്‍ട്ടി ഉണ്ടായാല്‍ അതില്‍ മാ‍റ്റമുണ്ടായേക്കും. :)

അരേ, മേരേ പ്യാരേ ഗുപ്ത്ജീ..ബൂലോഗത്തില്‍ ഏക് കോണ്‍ഗ്രസ് കാരനെ കണ്ടതില്‍ ബഹൂത് ഖുശ് ഹൂവാ. ആപ് ഏക് അനുഭാവി ആയി ഇരിക്കേണ്ട ആള്‍ അല്ല. പാര്‍ട്ടി കേ ഹൈക്കമാന്‍ഡിലേക്ക് സീദാ നിയമിത് കര്‍നേ കാ എല്ലാ ഗുണവും ആപ് കേ പാസ് ഹൈ. ആപ് ഒരു കാര്യം കീജിയേ. ഹമാരേ മണ്ഡലം സെക്രട്ടറിയുടെ വീട്ടില്‍ ചെന്ന് ഏക് മെംബര്‍ഷിപ്പ് എടുക്കൂ. കുറച്ച് ദിന്‍ മേ ആപ് കോ മേം കോണ്‍ഗ്രസിന്റെ ഹൈക്കാന്‍ഡിലേക്ക് റെക്കമെന്‍ഡ് കരൂംഗാ. ഇസ് തരഹ് കേ ബുജിയോം കാ ആവശ്യകതാ ഇന്ന് കോണ്‍ഗ്രസില്‍ ഉണ്ട്. ആപ് കാ ബഹൂത് ബഹൂത് സ്വാഗത് ഗുപ്താജീ.

കോണ്‍ഗ്രസ് കേ ബദല്‍ കാ സ്വപ്ന് ആപ് ചോഠ് ദീജിയേ..കേരളാ ഓര്‍ ബംഗാള്‍ ഓര്‍ ത്രിപുരാ കേ കമ്മുക്കള്‍ക്ക് നമുക്കൊരു ബദലാകാന്‍ കഴിയില്ല. മൈം, തും ഔര്‍ ഹമാരാ മണ്ഡലം സെക്രട്ടറി..ക്യാ ടീം ഹൈ..ക്യാ ടീം ഹൈ..

ഞാന്‍ ഇത്തിരി നാരിയല്‍ കാ പാനീ പീനേ കേ ബാദ് ആവൂംഗാ..ഹം ഇസ് ബാത്ത് കേ ബാരേ മേ ചര്‍ച്ച യാനി സംവാദ് നടത്താം. ഇസ് പോസ്റ്റ് കോ ഏക് കൊളം ബനായേംഗേ..പറ്റിയ ഏക് ആദ്മിയെ ഞാന്‍ നോക്കി ഇരിക്കുകയായിരുന്നു..ശുക്രിയാ ഗുപ്താജീ ശുക്രിയാ...

അനില്‍@ബ്ലോഗ് said...

ഹൈക്കോടതിയെ സമീപിക്കാന്‍ പാര്‍ട്ടി തീരുമാനമെന്ന് ചാനല്‍ സ്കോളുകള്‍.

മരത്തലയന്‍ said...

ലാവലിന്‍ വിഷയത്തിലെ ഒരു കണക്ക് കൂടി പൊളിയുന്നുവോ? ന്യൂസുകള്‍ ബ്രേക്ക് ചെയ്യാതാകുമ്പോള്‍ - ലിങ്ക്

ഇന്‍കുബേറ്റഡ്‌ ഇന്‍ഹിബിഷന്‍സ്‌ said...

വി. എസ്സ്‌-ന്‍റ്റെ മകളെ ബ്ളോഗിലേക്കു വലിച്ചിഴച്ചവറ്‍ തന്നെ പിണറായിയുടെ മകളെക്കുറിച്ചോര്‍ത്തു ഉത്കണ്ഠപ്പെടുന്നതു കാണുമ്പോള്‍ ചിരി വരുന്നു.

രിയാസ് അഹമദ് / riyaz ahamed said...

മാരീചന്‍ ,

സാങ്കേതികതയെല്ലാം - കണ്‍സള്‍ടന്‍സി കരാറും ഉപകരണ ഇറക്കുമതി കരാറും കാന്‍സര്‍ സെന്ററും- പല തവണ പരിശോധിക്കപ്പെട്ടതാണ്. അതിലെ ലാഭ നഷ്ടങ്ങളുടെ കണക്കുകള്‍ തര്‍ക്കങ്ങളില്ലാതെ തന്നെ സുതാര്യമാവാതെ വഴിയില്ല.

മറ്റൊരു വസ്തുതയുണ്ട്- സി.പി. ഐ.(എം) ഇതു വരെ നിലപാട് വ്യക്തമാക്കാതിരിക്കുന്ന, വ്യക്തമായ ഇരട്ടത്താപ്പ് കാണിക്കുന്ന കാര്യം: ഈ ഇടപാട് കേരളത്തിന്റെ താല്‍പര്യങ്ങള്‍ നഷ്ടപ്പെടുത്തിയോ സംരക്ഷിച്ചുവോ എന്നതിലെ ഉറച്ച ഒരു നിലപാടാണത്. . 'തെറ്റുകാര്‍ ഞങ്ങളല്ല', 'തെറ്റുണ്ടെങ്കില്‍ (ഉണ്ടെങ്കില്‍!) അത് മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് സംഭവിച്ചതാണ്', 'കേരളത്തിന്റെ വൈദ്യുതി ഉല്പാദനം കൂടിയില്ലേ', 'ലാവ്‌ലിന്‍ കമ്പനിയുടെ പ്രവര്‍ത്തനം വിശദീകരിക്കേണ്ട ബാധ്യത ഞങ്ങള്‍ക്കില്ല', 'കരാര്‍ റദ്ദ് ചെയ്താല്‍ കാനഡയില്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമായിരുന്നു', 'ഞങ്ങളെ വേട്ടയാടുകയാണ്', തുടങ്ങിയ, സി.പി.ഐ.(എം) ഇന്നോളം നടത്തിയ പ്രധിരോധ പ്രവര്‍ത്തനങ്ങളെല്ലാം കേവലം കൈ കഴുകല്‍ വാദങ്ങളായി മാറുന്നത് എങ്ങനെയാണെന്ന് പരിശോധിക്കുക..

ആ കമ്പനിയുമായി നടത്തിയ ഒരു വമ്പന്‍ സാമ്പത്തിക ഇടപാട്‌ ശരിയായിരുന്നോ അല്ലയോ എന്നതിനെ കുറിച്ച് ഒറ്റ വാക്കില്‍ ഒരു അഭിപ്രായം പാര്‍ട്ടിയില്‍ നിന്ന് ഇപ്പോഴെങ്കിലും കേള്‍ക്കാന്‍ ആഗ്രഹമുണ്ട്. എങ്കിലേ എന്തു കൊണ്ട് ശരിയാണ്, എന്തു കൊണ്ട് തെറ്റാണ് എന്ന രണ്ടാം ഭാഗത്തിലേക്ക് പ്രവേശിക്കാനാവൂ. അതിനു പകരം ഇപ്പോള്‍ നടക്കുന്ന വിദണ്ഡവാദങ്ങള്‍ എന്തിനാണ്?

'അത് കെ.എസ്.ഇ.ബി യോടു ചോദിക്കണം', 'എല്ലാ ഫയലുകളും മന്ത്രി കാണണമെന്നില്ല', 'ഉദ്യോഗസ്ഥരാണ്. അതെല്ലാം ചെയ്യുന്നത്'- ഇതെല്ലാമാണ് അന്വേഷണോദ്യോഗസ്ഥരോടും പറയുന്ന ഉത്തരങ്ങള്‍. ഈ മുട്ടാപ്പോക്ക് മറുപടികളില്‍ നിന്ന് - ഒപ്പം ഇതു വരെ വന്ന എല്ലാ വിശദീകരണങ്ങളും- ഒരു കാര്യം വ്യക്തമാകുന്നുണ്ട്: ജനകീയ ജനാധിപത്യ വിപ്‌ളവ പ്രസ്ഥാനത്തിനു ഈ കരാര്‍ -കമ്പനിയും- 'ശരി'യായിരുന്നോ എന്നതിനെക്കുറിച്ച് കൃത്യമായ വിലയിരുത്തല്‍ ഇല്ല!

ഉണ്ടായിരുന്നെങ്കില്‍ സംഭവിക്കുന്നത്:

1) കരാര്‍ 100 ശതമാനവും ശരി, ഞങ്ങള്‍ ചെയ്ത നടപടികളില്‍ അപാകത ഇല്ല എന്ന് പ്രസ്ഥാനത്തിനു രാഷ്ട്രീയമായും നിയമപരമായും വാദിക്കാം.

പകരം ചെയ്യുന്നത്:

കരാറിന്റെ 'ഉത്തരവാദിത്തം' ഞങ്ങളിലല്ല എന്നു മാത്രം വാദിക്കുന്നു. 'അങ്ങനെയാണെങ്കില്‍ പ്രതിയാവേണ്ടത് അവരാണ്' എന്നു പറയുന്നു.

2) കരാറില്‍ പിഴവുണ്ട് എന്ന് പൊതു ജന സമക്ഷം പറയുക. അത് നിയമ നടപടികള്‍ക്കും വളരെ മുന്‍പേയാവാം. കരാര്‍ തെറ്റാണെങ്കില്‍ അത് ചെയ്യേണ്ട ബാധ്യത ജനകീയ ജനാധിപത്യ വിളവ പ്രസ്ഥാനത്തിനുണ്ടായിരുന്നു. തെറ്റു തിരുത്തല്‍ പ്രക്രിയ അന്യമല്ലല്ലോ.

അതിനു പകരം ഉണ്ടായത്:

കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാര്‍ ആക്കി മാറ്റാതെ നിവര്‍ത്തി (നിവര്‍ത്തി!)യില്ലായിരുന്നു, ഇല്ലെങ്കില്‍ കാനഡയില്‍ വെച്ചുണ്ടായേക്കാവുന്ന നിയമ നടപടികളില്‍ സംസ്ഥാനത്തിനു വലിയ നഷ്ടം വരുമായിരുന്നു, എന്ന് ഇപ്പോള്‍ വാദിക്കുന്നു.

-ഇപ്പറഞ്ഞതില്‍ കൂടുതല്‍ ഏതെങ്കിലും വാദത്തില്‍ വന്നിട്ടുണ്ടോ!

ഇനി ഇതിന്റെ റിസള്‍ടന്റ് സൈഡ്‌:

രൂക്ഷമായ വിഭാഗീയ പ്രശ്നങ്ങളില്ലായിരുന്നെങ്കില്‍ മേല്‍പ്പറഞ്ഞ രണ്ടില്‍ ഏതെങ്കിലുമൊരു ഉറച്ച നിലപാട്‌ സ്വീകരിക്കാന്‍ സി.പി.ഐ. (എം) നു സാധിക്കുമായിരുന്നു എന്നത് നൂറു തരം. ഒരു ജനകീയ പ്രശ്നത്തില്‍ നിലപാടു തന്നെ വിദണ്ഡ വാദങ്ങളിലൊതുക്കുന്ന (ലാവ്‌ലിന്‍ ചെയ്തത് തെറ്റോ ശരിയോ എന്ന ഉറച്ച നിലപാടെടുക്കാതെ 'തെറ്റു ഞങ്ങളുടേതല്ല, ഞങ്ങള്‍ തെറ്റു ചെയ്യതെ വേട്ടയാടപ്പെടുന്നു' എന്നു വാദിക്കുന്ന)സംഘടനക്ക് അതിന്റെ ഇടതുപക്ഷമാനം നഷ്ടമാവുന്നു എന്നതാണ് ആത്യന്തിക ഫലം. അതിന് വിചാരണയും ശിക്ഷയും ഒന്നും വേണ്ട. അഞ്ചു വര്‍ഷം തങ്ങള്‍ വഞ്ചിക്കപ്പെട്ട വസ്തുത മറച്ചു വെക്കുകയും മൂലധന താല്‍പര്യങ്ങള്‍ക്കനുസൃതമായി വലതു പക്ഷ പാര്‍ട്ടികളുടെ നിലപാടുകള്‍ തുടരുകയും അതിനേക്കാള്‍ വലിയ നീക്കങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു എന്ന പാപം മാത്രം മതി.

ഇത് കേവലം ഒരു ലാവ്‌ലിന്‍ പ്രശ്നം മാത്രവും അല്ല. മുതലാളിത്ത കേന്ദ്രീകൃത വികസന മാതൃകകളെ പടിപടിയായി കൈക്കൊള്ളുന്ന പാര്‍ട്ടിയുടെ ആത്മഹത്യയുടെയും പൊതുജന നിരാസത്തിന്റെയും 'ഉറച്ച' കാല്‍വെപ്പുകളില്‍ ഒന്നാണ്.

kaalidaasan said...

കാളിദാസന്‍/മാരീചന്‍ : ആ കേസിന്റെ മുഴുവന്‍ വിധി നെറ്റില്‍ എവിടെയെങ്കിലും ഉണ്ടോ? കിട്ടിയാല്‍ കൊള്ളാമായിരുന്നു.ആ വിധിയുടെ പൂര്‍ ണ്ണ രൂപം
ഇവിടെഉണ്ട്

The Prophet Of Frivolity said...

Kalidasan - Sorry about that. My bad. ഞാനാ ലിങ്ക് കണ്ടപ്പോ ആ വിധിയെപ്പറ്റി എഴുതിയതാവുമെന്നാണ് കരുതിയത്. നന്ദി. വെറുതെ അരമണിക്കൂര്‍ ഗൂഗിള്‍ ചെയ്ത് നടന്നു..

താപ്പു said...

പ്രിയപ്പെട്ട മാരീചാ..

ഇത്രയും കാര്യങ്ങള്‍ താങ്കള്‍ ചര്‍ച്ചക്കു വെയ്കുമ്പോള്‍ ഇതു കൂടി വിശദികരിയ്ക്കാതെ വയ്യ

അങ്ങയോടു ചര്‍ച്ചചെയ്യുമ്പോള്‍ രാമരാവണ കഥയുടെ ആധികാരികത ഏതു നിസ്സാര കാര്യത്തിനും വന്നു പോകും, താങ്കളുടെ പേരിലെ പൌരാണികത ഈ നിലയ വിദ്ധ്വാന്റെ ചുവയുള്ളതാ‍ണല്ലോ ,

“ യാതൊന്നു കാണ്മതു നാരായണ പ്രതിമ
യാതൊന്നു കേള്‍പ്പതു നാരായണ സ്തുതികള്‍ “

എന്നെഴുതിയതു എഴുത്തച്ഛനാണ്.

പിന്നെ അത്തരമൊരു വിജയ സ്തുതി ഇപ്പോള്‍ അങ്ങയില്‍ നിന്നാണ് വായിക്കാനായത്. ആകാശവാണിയില്‍ പരിപാടികളില്ലാതെ വരുമ്പോള്‍ വീണ വായിക്കുന്ന നിലയ വിദ്ധ്വാന്മാരെ ഞാന്‍ കണ്ടിട്ടുണ്ട് .തിരുവനന്തപുരത്ത് വഴുതക്കാടിനോടു ചേര്‍ന്നു സുഖ താമസവും നല്ല ഭക്ഷണവുമായിരുന്നു പ്രതിഫലം അവരില്‍ പലരും എ.കെ.ജി സെന്ററിന്റെ പുറകിലും ഡെല്‍ഹിയില്‍ ഏ.കെ.ജി.ഭവന്റെ വലതു വശത്തും താമാസം മാറിയിട്ട് ഏറെ കാലമായെന്നറിയാം.

ലാവ്‌ലിന്‍ ആണു പ്രശ്നം. അഴിമതി നടന്നോ, നടന്നെങ്കില്‍ അതു ആരാണ് ചെയ്തത്. അങ്ങനെ ചെയ്തതു നേതാക്കളാണെങ്കില്‍ അവരെ പ്രോസിക്യൂട്ട് ചെയ്യാമോ ? ചെയ്തു കൂടാ എന്നു മന്ത്രി സഭ പറഞ്ഞാല്‍ അതിനു മുകളില്‍ ഗവര്‍ണര്‍ക്കൊരു തീരുമാനമുണ്ടോ? അന്വേഷണ ഏജന്‍സിയെ തന്നെ ആരെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തിനു ഉപയോഗിക്കുകയാണോ ? ഇതൊക്കെയാണ് സബ് ടൈറ്റിലുകള്‍ . പ്രധാന മാധ്യമങ്ങളിലും ബ്ലോഗ്ഗ് തുടങ്ങിയ സമാന്തര ഇടങ്ങളിലും ഈ ചര്‍ച്ച തുടങ്ങിയിട്ട് നാളേറേയായി.

(തുടര്‍ച്ച)

താപ്പു said...

താങ്കളുടെ അഭിപ്രായം മുഖവിലയ്കെടുത്ത് വിജയന്‍ നിരപരാധിയാണെന്നു സമ്മതിയ്കുന്നു. നിരപരാധിയ്കു നേരെ ആരോപണം വരുമ്പോള്‍ അയാള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉണ്ടാവുന്ന പേരു ദോഷവും സ്നേഹിതര്‍ക്കുണ്ടാവുന്ന സങ്കടവും പറഞ്ഞറിയ്കാവതല്ല. ആത്മഹത്യ മുനമ്പില്‍ നിന്നു വിജയന്‍ രക്ഷപ്പെടുന്നത് കണ്ണൂര്‍ക്കാ‍രനായതു കൊണ്ട് മാത്രമാണ്. നല്ല കാലത്തു കുടിച്ച ചെമ്പാലിന്റെ കരുത്ത്.
സി.ബി.ഐ ഈ കേസില്‍ മാത്രമല്ല അന്വേഷിച്ച എല്ലാ കേസ്സിലും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ രാഷ്ട്രീയവും സാമുദായികവുമായ മുതലെടുപ്പുകള്‍ക്കു വിധേയമായ സംഘമാണ്. ഇവിടെയും അത്തരം താല്പര്യങ്ങള്‍ കാര്‍ത്തികേയനെയും , കടവൂര്‍ ശിവദാസനെയും എല്ലാം ഒഴിവാക്കുന്നതിലും കളിച്ചിട്ടുണ്ട്. ലോക് സഭാ തിരഞ്ഞെടുപ്പു ഫലം മറ്റൊന്നാവുകയും ഇടതു സഹായത്തില്‍ കേന്ദ്രത്തില്‍ ഗവര്‍മെന്റുണ്ടാവുകയും ചെയ്തെങ്കില്‍ പിണറായി വിജയനും കേസ്സില്‍ ആവിയായേനേ...പക്ഷെ എന്നെ പോലുള്ള നിരക്ഷരകുക്ഷികളുടെ സംശയം മറ്റൊന്നാണ് പണം കട്ടിട്ടില്ലെന്നും രാജ്യ താല്പര്യ പ്രകാരം മന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിച്ചെന്നും ഏതു പ്രോസിക്യൂഷനു മുന്നിലും വിജയനു ബോദ്ധ്യപ്പെടുത്താന്‍ കഴിയാതിരിയ്കുന്നതെന്തു കൊണ്ട് ?. കാനഡയിലേയ്കും മറ്റും നടത്തിയ യാത്രകള്‍ സര്‍ക്കാരോ , പാര്‍ട്ടിയോ താന്‍ തന്നെയോ ചിലവിടാതുള്ള വിരുന്നുകള്‍ ഗള്‍ഫിലേയ്കു നടത്തിയിട്ടുള്ള യാത്രകള്‍ ഇവിടെയെല്ലാം സാര്‍വ്വത്രികമായ പാര്‍ട്ടിഘടകങ്ങള്‍ ഉണ്ടായിരിയ്കേ, അവരുടെ ആതിഥേയത്തിനു പുറത്തുള്ള താമസം അവരാരുമറിയാതെയുള്ള കൂട്ടു കെട്ടുകള്‍. ഇങ്ങനെ പലതു പലതും എവിടെയോ പുകയുന്നുണ്ട് വിജയാ...എന്നു സ്വന്തം ഭാര്യപോലും സംശയിച്ചു പോകുന്ന ഇടങ്ങള്‍ സൃഷ്ടിയ്കുന്നുണ്ട്.

നിരപരാധിയായ പിണറായി വിജയന്‍ സി.പി.ഐ.(എം)ന്റെ സെക്രട്ടട്രിയാണ് , വിജയനു വന്നു ചേരുന്ന ഏതൊരു അപമാനവും പാര്‍ട്ടിയുടെയും അപമാനമാണ്. വിജയനു വന്നു ചേരുന്ന ഏതോരു ദു:ഖവും പാര്‍ട്ടിയുടെതു കൂടിയാണ് , ഇതാണ് നില. ഇവിടെ മിസ്റ്റര്‍. മാരീചന്‍ താങ്കളാണെന്നു കരുതുക എഴുപത്തിയഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ സമര ചരിത്രമുള്ളതും ആയിരകണക്കിനു മനുഷ്യര്‍ ജീവന്‍ നല്‍കി വളര്‍ത്തിയതും ലക്ഷകണക്കിനു മനുഷ്യരുടെ ആശയും ആവേശവുമായിരിയ്കുന്നതുമായ ഈ പാര്‍ട്ടിയ്ക് അപമാനമുണ്ടാവാ‍ത്ത തരത്തില്‍ ഒഴിഞ്ഞൂ നിന്ന്, പാര്‍ട്ടിയെ അപമാനത്തില്‍ നിന്നും രക്ഷിയ്കുമായിരുന്നില്ലേ?. നാട്ടില്‍ അല്പസ്വല്പം കൈക്കൂലിയും സ്വജന പക്ഷപാതവും, വൈകുന്നേരങ്ങളില്‍ അല്പം ചാത്തന്‍ സേവയും രഹസ്യമായി നടത്തുന്ന എത്ര ലോക്കല്‍ കമ്മറ്റി മെമ്പര്‍മാരെ ഞാന്‍ കണ്ടിട്ടുണ്ട് അവര്‍ പോലും ചില കേസ്സുകളില്‍ അപമാനിതരായി തീരുന്ന സന്ദര്‍ഭങ്ങളില്‍ തന്റെ മേല്‍ വീഴുന്ന അഴുക്ക് പാര്‍ട്ടിയ്ക് മേല്‍ വീണു കൂടായെന്നു കരുതി ഒഴിഞ്ഞു നിന്നുണ്ട് . തിരുവനന്തപുരം ജില്ലയില്‍ മദ്യദുരന്തവുമായി ബന്ധപ്പെട്ട് മണിച്ചനെ പിടികൂടുന്ന കാലം താങ്കള്‍ക്കോര്‍മ്മയുണ്ടാവും.ടി ജില്ലയിലെ ജീവിച്ചിരിയ്കുന്ന കമ്യൂണിസ്റ്റുകാരില്‍ അല്പമെങ്കിലും ഭേദപ്പെട്ട ഒരു സഖാവാണ് അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന സത്യനേശന്‍. മണീച്ചന്റെ പേ റോളില്‍ സത്യനേശന്റെ പേരുണ്ടായിരുന്ന എന്ന വാര്‍ത്തയെ തുടര്‍ന്നു അദ്ദേഹം ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നെല്ലാം മാറി നിന്ന് നെയ്യാറ്റിന്‍ കര താലൂക്കിലെ ഒരു ഒഴിഞ്ഞ കോണില്‍ രണ്ട് ഞാലി പൂവ്വന്‍ വാഴകുല മാത്രം തുക്കിയിട്ടുള്ള മുറുക്കാന്‍ കടയില്‍ കള്ളിമൂണ്ടുമുടുത്ത് മുറുക്കി തുപ്പി ഇരിയ്കുന്നത് ഞാനെത്രയോ തവണ കണ്ടിരിയ്കുന്നു.വിജയന്‍ വരുന്നതിനു എത്രയോ വര്‍ഷങ്ങള്‍ക്കും മുമ്പ് വരികയും ധാരാളം കഷ്ടനഷ്ടങ്ങളേല്‍ക്കുകയും ചെയ്തൊരാള്‍ ഇങ്ങനെ മാറി നിന്ന് അല്ലെങ്കില്‍ നടപടിയ്കു വിധേയനായി അന്നു രക്ഷിച്ചത് സംശുദ്ധമായ കമ്മ്യൂണീസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ ചരിത്രമാണ് . പക്ഷെ അന്നു കൂട്ടു പ്രതിയായിരുന്നതിനാല്‍ പാര്‍ട്ടി അകറ്റി നിര്‍ത്തിയിരുന്ന കടകമ്പളി സുരേന്ദ്രനെ സാക്ഷാല്‍ പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലാല്‍ തിരുവനന്തപുരം ജില്ല ഗ്രൂപ്പിനു തിരിച്ചു പിടിയ്ക്കാന്‍ ഉപയോഗിക്കുകയും അവിടെ ജില്ലാ സെക്രട്ടറിയാക്കുകയും ചെയ്തു. പിണറായി വിജയന്‍ മാറി നിന്ന് മറ്റൊരു സംസ്ഥാ‍ന സെക്രട്ടറിയെ പരീക്ഷിയ്കാന്‍ ഇന്നു സി.പി.ഐ.(എം)നു ശേഷിയില്ല എന്നു താങ്കള്‍ കരുതുന്നുണ്ടോ ? അതോ മലപ്പുറം സമ്മേളനത്തിനു ശേഷം വിജയന്റെ നേതൃത്വത്തില്‍ തട്ടമിട്ടിറങ്ങി വന്ന മുസ്ലീം ജനവിഭാഗം തിരികെ പോകുമെന്ന ഭയമാണോ അതുമല്ലെങ്കില്‍ ചാനലിലും ദേശാഭിമാനിയിലും പണം നിക്ഷേപിച്ചുട്ടുള്ള ലോട്ടറി രാ‍ജാക്കന്മാരും ദുബായിലെ മീന്‍ കച്ചവടക്കാരും റിയല്‍ എസ്റ്റേറ്റ്/ സിനിമാ പ്രമുഖരും പണം പിന്‍‌വലിച്ച് വലതു പക്ഷത്തു ചേക്കറുമെന്ന ഭയമോ ?. ഏതായാലും പാര്‍ട്ടിയെ കൊണ്ട് തന്നെ ജീവിയ്കുന്ന നേതാക്കള്‍ തന്നെ അതിനെ ഇത്രമേല്‍ തകര്‍ത്ത മറ്റൊരു സന്ദര്‍ഭമുണ്ടായിട്ടില്ല.

(തുടര്‍ച്ച)

താപ്പു said...

ഗവര്‍ണര്‍ ഇതു ചെയ്യാമായിരുന്നോ അതിനധികാരമുണ്ടായിരുന്നോ എന്നതാണ് നിര്‍ണ്ണായകമായ ചോദ്യം. പ്രായ പൂര്‍ത്തി വോട്ടവകാശമുള്ള മുഴുവന്‍ പൌരന്മാരും വോട്ടു ചെയ്തു തിരഞ്ഞെടുക്കുന്ന നിയമ സഭ അല്ലെങ്കില്‍ പാര്‍ലിമെന്റ് അതിന്റെ തലവനായി മുഖ്യമന്ത്രി അല്ലെങ്കില്‍ പ്രധാനമന്ത്രി എന്നിങ്ങനെ ജന പ്രതിനിധികള്‍ ഭരിയ്കേണ്ടുന്ന ഒരു ജനാധിപത്യ സംവിധാനത്തില്‍ എന്തിനാണ് ഇതിനെല്ലാം അല്പം മുകളിലായി ഒരു ഗവര്‍ണറെയോ, രാഷ്ട്രപതിയെയോ മുഖം തിരിച്ചു നിര്‍ത്തിയിരിയ്കുന്നത് ?.സത്യത്തില്‍ ഈ സ്ഥാനങ്ങള്‍ ഒരു ജനാധിപത്യ പൂര്‍ത്തികരണത്തിന്റെ മേല്‍ കൊഞ്ഞനം കുത്തുന്നതു പോലെ തോന്നും. പക്ഷെ എനിയ്കും നിങ്ങള്‍ക്കും മുകളില്‍ ഇന്ത്യന്‍ ഭരണ ഘടന എന്നൊന്നുള്ളതു കൊണ്ട് ഈ സ്ഥാനങ്ങളുമുണ്ട് . അങ്ങനെയെങ്കില്‍ അവരുടെ ജോലിയെന്താണ് ?ഒരു ന്യായാധിപനെ പോലെ തനിയ്കു താഴെയുള്ള തീരുമാനങ്ങള്‍ പക്ഷപാതപരവും അഴിമതി നിറഞ്ഞതുമാണോയെന്നു നോക്കുക മാത്രമാണ് ഇവര്‍ക്കു ചെയ്യാനാവുന്നത് അതു മാത്രമേ ഗവര്‍ണര്‍ ചെയ്തുള്ളൂ. സത്യത്തില്‍ ജനാധിപത്യത്തിനെതിരാണിത് പക്ഷെ ഭരണഘടന അവസരം നല്‍കുന്നു. അത്ര ജനാധിപത്യ വാദിയല്ലാത്ത എന്നെപൊലൊരാള്‍ക്ക് മന്ദബുദ്ധിയായ പെണ്‍ക്കുട്ടിയെ സ്വന്തം അച് ഛന്‍ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിയ്കുമ്പോള്‍ നാട്ടിലെ റൌഡിയുടെ മുന്നില്‍ അവള്‍ അഭയം പ്രാപിയ്കുന്നതു പോലെയുള്ള സന്ദര്‍ഭമാണിത്. തീര്‍ച്ചയായും ഇത്തരമൊരു സന്ദര്‍ഭത്തില്‍ റൌഡികള്‍ രക്ഷിമെന്നു തന്നെ പ്രതീക്ഷിയ്കേണ്ടിയിയ്കുന്നു.

പാര്‍ട്ടി താല്പര്യത്തെ കൂടി മുന്‍‌നിര്‍ത്തി ഇത്രയും ചിന്തിച്ച സ്ഥിതിയ്ക് വര്‍ഷങ്ങളായി പാര്‍ട്ടി തീരുമാനങ്ങളെ കാറ്റില്‍ പറത്തുകയും സംസ്ഥാന കമ്മറ്റി തീരുമാനങ്ങള്‍ക്കതീതമായി പ്രവര്‍ത്തിയ്കുകയും ചെയ്യുന്ന വി.എസ്സിനെ കുറിച്ചു പറയാതിരിയ്കുന്നതു മര്യാദയല്ല കമ്മ്യൂണിസ്റ്റുകാരുടെ ചരിത്രത്തില്‍ കൊടിയ്കു മുകളില്‍ പറന്ന ഒരു തമ്പുരാനെയും വച്ചു പൊറുപ്പിച്ചതായി അറിവില്ല. പിന്നെന്തു കൊണ്ടാണ് വി.എസ്സിനെ പുറത്താക്കി പുണ്യാഹം തളിയ്കാത്തത്. അതിനുമുമ്പ് ഇന്നത്തെ സംസ്ഥാന കമ്മറ്റി രൂപപ്പെട്ടത് എങ്ങനെയാണെന്നാണ് എന്നു ചിന്തിയ്കുന്നതു നല്ലതാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും മുമ്പ് ബ്രാഞ്ച് തലത്തില്‍ നിലവിലുള്ള സാഹചര്യങ്ങളെ ഉപയോഗിച്ച് സ്ഥാനമാനങ്ങള്‍ ഓഫര്‍ ചെയ്യാവുന്നവനു അതു ചെയ്തും മറ്റ് ശത്രുതകളെ തനിയ്ക് അനുക്കുലമാക്കിയും നടത്തിയ വന്‍‌കിട ഗ്രൂപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് ഓരോ നിലയിലുമുള്ള പാര്‍ട്ടി കമ്മറ്റികള്‍ നിലവില്‍ വന്നിട്ടുള്ളത് , ലോക്കല്‍ കമ്മറ്റി തലം മുതല്‍ പാര്‍ട്ടി നേതാക്കന്മാര്‍ പാര്‍ട്ടിയാല്‍ ജീവിയ്കുന്നവരാണ് (ഫുള്‍ ടൈം പ്രവര്‍ത്തകര്‍‍) ഇവരാരും തന്നെ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിനു വേണ്ടിയോ സോഷ്യലിസ്റ്റു ഭരണ ക്രമം നടപ്പിലാക്കുന്നതിനു വേണ്ടിയോ സമരഭടന്മാരാ‍യിരിയ്കുന്നവരല്ല.അങ്ങനെ ഒരു പൂര്‍വ്വ ചരിത്രം ഇവര്‍ക്കെല്ലാവര്‍ക്കുമുണ്ടാവാം പക്ഷെ ഇന്നു അവര്‍ ആ ചരിത്രം വിറ്റുണ്ണൂന്നവരാണ് .നിലനില്‍ക്കുന്ന സ്ഥനമാനങ്ങള്‍ നഷ്ടപ്പെടുന്ന ഒരു തീരുമാനത്തിലും ഇത്തരക്കാന്‍ കൂടെ നില്‍ക്കില്ല.ആശയ പരമോ സംഘടനാ പരമോ ആയിക്കോള്ളട്ടെ തന്റെ നിലയുറപ്പിയ്കുക എന്ന പോരാട്ടത്തിലാണ് ഇവര്‍ ഓരോരുത്തരും ഈ സംഘത്തിന്റെ ഭൂരിപക്ഷ പിന്‍‌ബലമാണ് പിണറായി വിജയനുള്ളത്. അത്തരമൊരു സംസ്ഥാന കമ്മറ്റിയില്‍ മിസ്റ്റര്‍ മാരീചന്‍ താങ്കള്‍ കമ്യൂണിസ്റ്റാണെങ്കില്‍ എന്തു ചെയ്യും ?.നിഷേധത്തിന്റെ നിഷേധത്തില്‍ നിന്നാണ് വിപ്ലവകാരി ജനിയ്കുന്നതെന്ന് പണ്ട് ഞാനൊരു മുദ്രാവാക്യം വിളിച്ചിട്ടുണ്ട്....അതു കൊണ്ട് ഉറങ്ങാന്‍ കിടക്കുമ്പോഴെല്ലാം ഞാനാണവിടെയെങ്കില്‍ എന്തു ചെയ്യും എന്നു പലതവണ ചോദിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് വി.എസ്സ്. എന്തു ചെയ്യുന്നുവെന്നു മനസ്സിലാവുന്നത് . പാര്‍ട്ടിയ്ക് പുറത്ത് അടിസ്ഥാന ജനവിഭാഗങ്ങളില്‍ അദ്ദേഹമുണ്ടാക്കിയെടുത്തിട്ടുള്ള പിന്‍‌ബലമാണ് ഇത്തരമൊരു ചെറുത്തു നില്‍പ്പിന്നു ശക്തി നല്‍കുന്നത് മറ്റൊന്നു ആരു ചോര്‍ത്തിയാലും ഒറ്റു കൊടുത്താലും കള്ളനെന്നു പറയാനാവാത്ത വിധം സംശുദ്ധവും സുതാര്യവുമായ രാഷ്ട്രീയ ജീവിതം . ഇനി പറയൂ മാരീചന്‍ ഞാനെന്തു ചെയ്യും പിണറായി വിജയന്‍ നിരപരാധിയായിരിയ്കണേയെന്നു പ്രാര്ത്ഥിയ്കുന്നു. വരും ദിവസങ്ങളില്‍ സി.ബി.ഐ പുറത്തു വിടാന്‍ പോകുന്ന യാത്രകളുടെയും കൂടികാഴ്‌ചകളുടെയും കൂട്ട് കെട്ടുകളുടെയും കഥകളില്‍ എന്റെ പാര്‍ട്ടിയെ കടലെടുക്കരുതേയെന്നു പ്രാര്‍ത്ഥിയ്കുന്നു. ഈ ദുഃസ്ഥിതിയിലേയ്ക് തള്ളിവിട്ട ദുഷ്ടശക്തികള്‍ ആരായാലും വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദത്തില്‍ ശക്തി ലഭിച്ചിട്ടുള്ള പരമകാരുണികന്റെ മുന്നില്‍ ഉത്തരം പറയാതിരിയ്കില്ല

അഭിവാദ്യങ്ങളോടെ...

താങ്കളുടെ താപ്പു

മാരീചന്‍‍ said...

റിയാസ് അഹമ്മദേ...

എന്തായീ കേരളത്തിന്റെ താല്‍പര്യം? ആരുടെ താല്‍പര്യമാണ് കേരളത്തിന്റെ താല്‍പര്യമായി നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. സിബിഐ അന്വേഷിച്ചാലോ, സാക്ഷി വിചാരണയിലോ വെളിപ്പെടുന്ന ഒരു സംഗതിയാണോ ഈ കേരള താല്‍പര്യം.. ലാവലിന്‍ കേസില്‍ കേരളത്തിന്റെ താല്‍പര്യം സംരക്ഷിച്ചില്ലെന്നൊരു ആരോപണം പിണറായി വിജയനെതിരെ സിബിഐ ഉന്നയിക്കുന്നുണ്ടോ?

പാര്‍ട്ടിയില്‍ നിന്നറിയേണ്ട കാര്യങ്ങള്‍ പാര്‍ട്ടിയോട് ചോദിക്കുക. ആ ഘട്ടത്തില്‍ ലാവലിന്‍ കരാര്‍ അനിവാര്യമായിരുന്നുവെന്നും അതില്‍ നിന്ന് പിന്മാറാനാവുമായിരുന്നില്ലെന്നുമൊക്കെയുളള വിശദീകരണം സിപിഎം പലപ്പോഴായി നടത്തിയിട്ടുണ്ടെന്നാണ് മനസിലാകുന്നത്. പിന്മാറാനാവുമായിരുന്നില്ലാത്ത ഒരു സപ്ലൈ കരാറിന്റെ പിന്തുടര്‍ച്ചയാണ് ഈ കരാറെന്നും അത് കാര്‍ത്തികേയന്‍ ഉണ്ടാക്കിയതാണെന്നുമൊക്കെ പകല്‍പോലെ തെളിഞ്ഞ സത്യങ്ങളാണ്. അതൊന്നും സിപിഎമ്മുകാര്‍ പറയാന്‍ പാടില്ലായിരുന്നുവെന്ന് താങ്കള്‍ കരുതുന്നുണ്ടെങ്കില്‍, അക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമല്ലോ.

കേരളത്തിലെ ഒരു പൗരന്‍ എന്ന നിലയില്‍ കരാറും കമ്പനിയും അനിവാര്യമാണോ എന്ന താത്ത്വിക പ്രശ്നം എന്റെ തലവേദനയല്ല. മറിച്ച് ആ കരാറനുസരിച്ചുളള പ്രയോജനം ലഭിച്ചോ എന്നതാണ് പ്രശ്നം.

വ്യക്താമായി താഴെ പറയുന്നു.
50 വര്‍ഷത്തെ കാലദൈര്‍ഘ്യമാണ് നവീകരണം കൊണ്ട് ലക്ഷ്യമിട്ടത്. അമ്പതുവര്‍ഷം ഈ യന്ത്രസാമഗ്രികള്‍ ഓടുമോ ഇല്ലയോ. അക്കാലമത്രയും വൈദ്യുതി കിട്ടുമോ ഇല്ലയോ... നാലുവര്‍ഷം ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ വില കണക്കാക്കിയാല്‍ സര്‍ക്കാരിന് മുടക്കുമുതല്‍ തിരികെ ലഭിക്കുമെന്ന് ലാവലിന്‍ അവകാശപ്പെടുന്നു. അക്കാര്യം ശരിയോ തെറ്റോ...

കരാറിന്റെ ഭാഗമായി വാഗ്ദാനം ചെയ്യപ്പെട്ട മലബാര്‍ കാന്‍സര്‍ സെന്റര്‍ പണിതോ ഇല്ലയോ.. സാമ്പത്തിക സഹായം അട്ടിമറിക്കപ്പെട്ടെങ്കില്‍ എങ്ങനെ ആരുടെ കാലത്ത്, അട്ടിമറിക്കാന്‍ അണിയറയില്‍ കരുക്കള്‍ നീക്കിയത് ആരെല്ലാം... അവരുടെ ഉദ്ദേശമെന്ത്...?

അല്ലാതെ ലാവലിന്‍ ബഹുരാഷ്ട്രമാണോ അല്ലയോ, ക്ലോസ് ട്രൈഡല്‍ ജാരസന്തതിയോ അല്ലയോ, ദിലീപ് രാഹുലന് കേരളത്തില്‍ വരാമോ ഇല്ലയോ എന്നിങ്ങനെയുളള വിഷയങ്ങളെക്കുറിച്ച് എനിക്ക് വലിയ ആശങ്കയില്ല. അത്തരം ആശങ്കകള്‍ പ്രകടിപ്പിക്കാന്‍ ഡോക്ടറേറ്റെടുത്ത പ്രത്യയശാസ്ത്ര വിദഗ്ധന്മാര്‍ ടെലിവിഷനിലും പത്രമാസികകളിലുമൊക്കെ നിറസാന്നിദ്ധ്യമായി നില്‍പ്പുണ്ടല്ലോ.

ലാവലിന്‍ ഇടപാടില്‍ സിപിഎമ്മിന്റേത് വിതണ്ഡവാദമാണെന്നത് താങ്കളുടെ കാഴ്ചപ്പാട്. എല്ലാവരും അത് പിന്‍പറ്റുന്നില്ല.

മുതലാളിത്ത കേന്ദ്രീകൃത വികസന മാതൃകകളെ പടിപടിയായി കൈക്കൊണ്ട് ആത്മഹത്യയിലേയ്ക്കും പൊതുജന നിരാസത്തിന്റെയും കുഴിയില്‍ ഏതായാലും സിപിഎം പതിക്കുമല്ലോ. പകരം താങ്കളുടെ നേതൃത്വത്തില്‍ തൊഴിലാളി കേന്ദ്രീകൃത വികസന മാതൃകകളെ പടിപടിയായി കൈക്കൊണ്ട് അനാദികാലം അതിജീവിക്കുന്ന, പൊതുജന സ്വീകാര്യതയുളള ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വരാന്‍ ഞാനും സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കാം, മെഴുകുതിരിയും കത്തിക്കാം.

nalan::നളന്‍ said...

മന്ദബുദ്ധിയായ പെണ്‍ക്കുട്ടിയെ സ്വന്തം അച് ഛന്‍ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിയ്കുമ്പോള്‍ നാട്ടിലെ റൌഡിയുടെ മുന്നില്‍ അവള്‍ അഭയം പ്രാപിയ്കുന്നതു പോലെയുള്ള സന്ദര്‍ഭമാണിത്. തീര്‍ച്ചയായും ഇത്തരമൊരു സന്ദര്‍ഭത്തില്‍ റൌഡികള്‍ രക്ഷിമെന്നു തന്നെ പ്രതീക്ഷിയ്കേണ്ടിയിയ്കുന്നു.


സന്ദര്‍ഭവുമായി ബന്ധപ്പെടുത്താന്‍ ചെറിയ(വലിയ) തിരുത്ത് വേണ്ടി വരും.

മാനഭംഗപ്പെടുത്താന്‍ ശ്രമിയ്കുമ്പോള്‍ - ശ്രമിക്കുമ്പോള്‍ അല്ല, ചുമ്മാ ഒരു കെട്ടുകഥ മെനഞ്ഞു ഇത്തരമൊരാരോപണം കൊണ്ടുവരുമ്പോള്‍, അതായത് റൗഡികളെ കൊണ്ട് ആക്രമിപ്പിക്കാനായിട്ടുള്ള ഒരു നുണക്കഥ...

nalan::നളന്‍ said...

കുറച്ചു കൂടി പറ്റിയ അനാലജി.

ഇന്ത്യന്‍ പാര്‍‌ളമെന്റിനു മേല്‍നോട്ടം വഹിക്കാന്‍ ഐക്യരാഷ്ടൃസഭ ആളെ നിയമിച്ചാല്‍ എങ്ങിനെയിരിക്കും - അതാണു ഗവര്‍ണ്ണര്‍ സംസ്ഥാനങ്ങള്‍ക്ക്

മാരീചന്‍‍ said...

താപ്പുവേ...

തിരുവനന്തപുരത്ത് വഴുതക്കാടിനോട് ചേര്‍ന്ന് സുഖമായി താമസിച്ചിരുന്ന, എകെജി സെന്ററിന്റെ പുറകിലും ഏകെജി ഭവന്റെ വലതു വശത്തുമായി താമസിക്കുന്ന "വായനക്കാരെ" പതിവായി സന്ദര്‍ശിക്കുന്ന ഒരാളാണ് താങ്കളെന്നറിഞ്ഞതില്‍ സന്തോഷം., സമാനസ്വഭാവക്കാരുടെ താല്‍പര്യാര്‍ത്ഥം ബ്ലോഗില്‍ പതിച്ച പരസ്യവും നന്നായി. "അവനവനാത്മ സുഖത്തിന്നായി ആചരിക്കുന്നത് അപരന്നു സുഖത്തിനായി വരേണ"മെന്ന് നാരായണ ഗുരുവാണല്ലോ നിര്‍ദ്ദേശിച്ചത്. കൊള്ളാം.

കമന്റില്‍ നിന്ന് സഖാവ് സത്യനേശന്റെ ദയനീയ കഥ തോണ്ടിയെടുക്കാന്‍ അല്‍പം ബുദ്ധിമുട്ടി. ഗള്‍ഫ് നാടുകളിലെവിടെയോ കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെട്ട് ജയിലിലായ ബന്ധുവിനെ രക്ഷിക്കാന്‍ പത്തുപതിനേഴ് ലക്ഷം രൂപ മണിച്ചനില്‍ നിന്ന് കൈപ്പറ്റിയ സത്യനേശനെ സിപിഎം പുറത്താക്കുകയായിരുന്നു. അല്ലാതെ ആരോപണം വന്നയുടനെ ടിയാന്‍ എല്ലാമിട്ടെറിഞ്ഞ് നെയ്യാറ്റിന്‍കര താലൂക്കിലെ ഏതോ കോണില്‍ കളളിമുണ്ടും ബനിയനുമിട്ട് പൂവമ്പഴം തന്നാന്‍ പോയതല്ല. വിജയനും സത്യനും പാര്‍ട്ടിയില്‍ വന്ന വര്‍ഷങ്ങളും രണ്ടുപേരും സഹിച്ച ത്യാഗങ്ങളും നന്നായി അറിയാവുന്ന താങ്കള്‍ തന്നെയാണ് സഖാവേ, ഇരുവരെയും താരതമ്യം ചെയ്യാന്‍ എന്തുകൊണ്ടും യോഗ്യന്‍.

ശേഷം സാഹിത്യം കൊള്ളാം... പിറക്കാനിരിക്കുന്നൊരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പടപ്പാട്ടെഴുതാന്‍ ആളെ ആവശ്യം വരും. ആശംസകള്‍...

രിയാസ് അഹമദ് / riyaz ahamed said...

ആമേന്‍ :)

അതിനു മുന്‍പ് അനധി വിദൂര ഭാവിയില്‍ 10 പേരുടെ താല്പര്യം നൂറു പേരുടെ ബാധ്യത ആയി മാറുന്ന കുത്തകവത്കരിച്ച ഒരു വ്യവസ്ഥിതിയില്‍ നിന്ന് ഒരു അഴിച്ചു പണി അവിടെ തന്നെ ഉണ്ടാവുമെന്ന് കരുതാം. അത് തുറന്നു പറയേണ്ട 'ദി വെരി മൊമെന്റിലാ'ണ് ഇപ്പോള്‍ നില്‍ക്കുന്നത്.

'ഞങ്ങള്‍ക്ക് വേറെ നിവര്‍ത്തിയില്ലായിരുന്നു' എന്നല്ലേ മാരീചന്‍ എല്ലാ വിശദീകരണങ്ങളുടേയും ആകത്തുക?!

രിയാസ് അഹമദ് / riyaz ahamed said...

"പിന്മാറാനാവുമായിരുന്നില്ലാത്ത ഒരു സപ്ലൈ കരാറിന്റെ പിന്തുടര്‍ച്ചയാണ് ഈ കരാറെന്നും അത് കാര്‍ത്തികേയന്‍ ഉണ്ടാക്കിയതാണെന്നുമൊക്കെ പകല്‍പോലെ തെളിഞ്ഞ സത്യങ്ങളാണ്" - എന്ന് മാരീചന്‍ പറഞ്ഞത് ആവേശ-നിരാശത്തള്ളിച്ചകളിലാണെന്ന് കരുതാം. പിന്മാറാനാവുമായിരുന്നില്ലാത്ത ഏത് സപ്ലൈ കരാര്‍?

ആദ്യ കമന്റില്‍ ഞാന്‍ പറഞ്ഞത് താങ്കള്‍ മനസ്സിലാക്കിയില്ലേ. ഈ നിസ്സഹായത (നിസ്സഹായതയുണ്ടായെന്ന് താങ്കളുടെ വാക്കില്‍ തന്നെ വ്യക്തം!) എന്തു കൊണ്ട് ജനങ്ങളോട് തുറന്നു പറഞ്ഞില്ല? ഉത്തരം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നതിനാല്‍ മാത്രം. ഞങ്ങള്‍ ചെയ്തത് ശരി എന്ന് വാദിച്ചു നില്‍ക്കാനുള്ള ശ്രമം അതിന്റെ പരിസമാപ്തിയില്‍ ഭീമാമദ്ധമായി മാറുന്നു.

ശേഷം ചിന്ത്യം.

രിയാസ് അഹമദ് / riyaz ahamed said...

Well said Kiran Thomas Thompil :)

മാരീചന്‍‍ said...

തളളിവരുന്ന ആവേശം അളക്കാനുളള ഉപകരണം കയ്യിലുളളതു കൊണ്ട് കാര്യങ്ങളെളുപ്പമാണ്. പക്ഷേ, അങ്ങനെ ആക്ഷേപിച്ചതു കൊണ്ട് കാര്യമില്ലെല്ലോ സുഹൃത്തേ...

അഡ്വക്കേറ്റ് ജനറലാണ് പറഞ്ഞത്, കരാറിലെ 17-ാം വകുപ്പുപ്രകാരം പാരീസിലെ ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് മുമ്പാകെ കെഎസ്ഇബിക്ക് എതിരായി കേസുകള്‍ വരുമായിരുന്നുവെന്ന്. ഇത് അനാവശ്യമായ കാലതാമസവും സാമ്പത്തികനഷ്ടവും വരുത്തിവയ്ക്കുമായിരുന്നുവെന്ന്. 24.2.1996ലെ ഈ കരാറില്‍നിന്ന് പിന്നീട് പിന്‍വാങ്ങാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നില്ലെന്ന് ഹൈക്കോടതി ജഡ്ജിയുടെ പദവിയുളള എജി പറയുന്നത് വിശ്വസിക്കണോ, ആവേശം വന്നാല്‍ ഒട്ടും തളളാത്ത റിയാസ് അഹമ്മദ് പറയുന്നത് വിശ്വസിക്കണോ?

അഡ്വക്കേറ്റ് ജനറലിനെക്കാള്‍ വിശ്വാസ്യത റിയാസ് അഹമ്മദിന് നല്‍കണമെങ്കില്‍ ആവേശത്തളളിച്ചയുടെ കണക്കെടുപ്പ് പോ പോര.. സപ്ലൈ കരാറിലെ വകുപ്പ് 17 അതല്ലെന്ന് തെളിയിക്കണം. പതിനാറു കഴിഞ്ഞിട്ട് പതിനെട്ടാണെന്ന് തെളിയിച്ചാലും മതി.

രിയാസ് അഹമദ് / riyaz ahamed said...

മാരീചന്‍

ണ്‍സള്‍ട്ടന്‍സി കരാറിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ യന്ത്രസാമഗ്രികള്‍ക്കും മറ്റും ഓര്‍ഡര്‍ നല്‍കുന്നതാണ്‌ മൂന്നാമത്തെ കരാര്‍. അതുകൊണ്ടാണ്‌ ചിലര്‍ ഇതിനെ സപ്ലെ കരാര്‍ എന്നു വിളിക്കുന്നത്‌. ഇത് 1996 ഒക്റ്റോബറിലാണ്‍ സര്‍ ഒപ്പു വെച്ചത്.

അതിനു മുമ്പ്‌ 1995 ആഗസ്റ്റിലും 1996 ഫെബ്രുവരിയിലും കാര്‍ത്തികേയന്‍ ഒപ്പു വെച്ചത് സപ്ലൈ കരാറല്ല സര്‍!

"പിന്മാറാനാവുമായിരുന്നില്ലാത്ത ഒരു സപ്ലൈ കരാറിന്റെ പിന്തുടര്‍ച്ചയാണ് ഈ കരാറെന്നും അത് കാര്‍ത്തികേയന്‍ ഉണ്ടാക്കിയതാണെന്നുമൊക്കെ പകല്‍പോലെ തെളിഞ്ഞ സത്യങ്ങളാണ്" എന്നെല്ലാം പറയുന്നത് ഇനിയെങ്കിലും തിരുത്തണം! അല്ലെങ്കില്‍ താങ്കളെ പോലുള്ളവരെ വാദിക്കാനേല്‍പ്പിച്ചാല്‍ കേസ് തോറ്റു പോവും സര്‍.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അതു ശരിയാണു മാരീചാ,അന്നു സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു സത്യ നേശൻ. ഉച്ചവരെ കമ്മിറ്റിയിൽ പങ്കെടുക്കുകയും ചെയ്തു.ഉച്ചയ്ക്കാണു സത്യനേശനെ പുറത്താക്കാൻ പാർട്ടി തീരുമാനിച്ചതും.തീരുമാനം വന്നു കഴിഞ്ഞു സത്യനേശൻ ഉച്ച കഴിഞ്ഞു മുതൽ സ്വഭാവികമായും കമ്മിറ്റിയിൽ പങ്കെടുക്കാൻ കഴിയാനാവാതെ സ്വന്തം വീട്ടിലേയ്ക്കു പോവുകയായിരുന്നു.

ഈ താപ്പുവിന് വസ്തുതകൾ പോലും അറിയില്ലേ?

മാരീചന്‍‍ said...

അതുശരി...
അപ്പോ, കരാറിന്റെ പേരിലാണ് പുതിയ വിഷയം...
എന്നാപ്പിന്നെ വാദം ഇങ്ങനെ തിരുത്താം. കാര്‍ത്തികേയന്‍ ഒപ്പിട്ട കരാറില്‍ നിന്ന് പിന്നീട് വന്ന ഇടതുമുന്നണി സര്‍ക്കാരിന് പിന്മാറാനാവുമായിരുന്നില്ല. കരാറിന്റെ പേര്, കണ്‍സള്‍ട്ടന്‍സിയെന്നോ, സപ്ലൈയെന്നോ ഇനി വേറെ വല്ലതുമെന്നോ പറയട്ടെ....

കരാറിന്റെ വകുപ്പ് പതിനേഴിനെക്കുറിച്ച് പറ സാറേ.......... വാദം തോല്‍ക്കുമോ ഇല്ലയോ എന്ന് പിന്നെ തീരുമാനിക്കാം..

രിയാസ് അഹമദ് / riyaz ahamed said...

മാരീചന്‍ അത് തിരുത്തിയ സ്ഥിതിക്ക് ഇനി പറയാം :)

ആന്റണി സര്ക്കാര് 1996 ഫെബ്രുരി 24-ന് ഒപ്പുവെച്ച അടിസ്ഥാന കരാറിന്റെ 17-ാം വകുപ്പ് പ്രകാരം, കരാര് വ്യവസ്ഥകള് ലംഘിച്ചാല്‍ വൈദ്യുതി ബോര്‍ഡ് കമ്പനിക്ക് നഷ്ടപരിഹാരം നല്‍കണം. തര്‍ക്കപരിഹാരത്തിന്‌ കേസ്‌ നടത്താന്‍ പാരീസിലെ ആര്‍ബിട്രേഷന്‍ കോടതിയില്‍ പോകണം. ആര്‍ബിട്രേഷന്‍ ചെലവും കേരള സര്‍ക്കാര്‍ വഹിക്കണം.

-കരാറിലെ ഇത്രയും ഭാഗങ്ങളിലെ ജനവിരുദ്ധമാവുന്നത് കമ്പനി തന്നെ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ കേരള സര്‍ക്കാര്‍ പാരീസിലെ ആര്‍ബിട്രേഷന്‍ കോടതിയില്‍ സ്വന്തം ചെലവില്‍ പോവണമെന്നതും കരാറില്‍ നിന്ന് സ്വമേധയാ പിന്‍മാറാനാവാതെ അതിന്റെ ബാക്കി വ്യവസ്ഥകള്‍ കൂടി തുടര്‍ന്നു പോവാന്‍ നിര്‍ബന്ധിതരാവുമെന്നതും കൊണ്ട് തന്നെയാണ്.

ഇത് ജന സമക്ഷം തുറന്നു പറഞ്ഞ് യഥാതഥമായ അവസ്ഥകള്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കാതെ വിഭാഗീയ വടംവലികളില്‍ പാര്‍ട്ടി മുഴുകി. അവസാനം ഈ ഊരാക്കുരുക്കിന്റെ അറ്റം സ്വന്തം കഴുത്തില്‍ കുരുങ്ങി.

സംസ്ഥാനത്തെ കബളിപ്പിക്കാനുള്ള പഴുതുകളടങ്ങിയ കരാര്‍ (കാര്‍ത്തികേയന്റെ കാലം മുതലേ) അനഭിലഷണീയമായിരുന്നു എന്ന തുറന്നു പറച്ചില്‍ നന്ദിഗ്രാം പ്രശ്നത്തിലെന്ന പോലെ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

താപ്പുവിന്റെ കമന്റ് പഴയ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വായിക്കാന്‍ കൊള്ളാം. എന്നാല്‍ ഇന്നത്തെ അഭിനവകമ്മ്യൂണിസ്റ്റുകള്‍ക്ക് അരോചകം ഉണ്ടാക്കുന്നതായിപ്പോയി അത്. പാര്‍ട്ടി ഇന്ന് പഴയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലല്ലൊ. പാര്‍ട്ടിക്ക് പുതിയ മുഖം നല്‍കിയ നേതാവാണ് പിണറായി. പഴയ പാര്‍ട്ടി ആയിരുന്നെങ്കില്‍ വളരെ ലാഘവത്തോടെ കേസില്‍ പെട്ട സെക്രട്ടരി തല്‍ക്കാലത്തേക്ക് മാറി നിന്ന് പുതിയ സെക്രട്ടരി സ്ഥാനമേല്‍ക്കുകയും കുറ്റവിമുക്തനാവുകയാണെങ്കില്‍ വീണ്ടും തത്സ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്യുമായിരുന്നു. അതാണ് ഇന്നും താപ്പുവിനെ പോലെ പലരും പ്രതീക്ഷിക്കുന്നതും. എന്നാല്‍ ഇന്ന് അതത്ര എളുപ്പമല്ല. കാരണം സി.പി.എം. ഇന്ന് വെറുമൊരു വിപ്ലവപ്പാര്‍ട്ടിയല്ല. സമാന്തരമായി വ്യാപാര-വ്യവസായ ശൃംഖലകളും പാര്‍ട്ടി നടത്തുന്നുണ്ട്. ഇന്നത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇത്തരം സംരംഭങ്ങളിലെ തൊഴിലാളികളും ഉദ്യോഗസ്ഥരുമൊക്കെയാണ്. അവരുടെയൊക്കെ സി.ഇ.ഓ. കൂടിയാണ് ഇന്ന് പിണറായി. അദ്ദേഹം സെക്രട്ടരി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുക എന്നത് ചിന്തിക്കാന്‍ പറ്റാത്ത കാര്യമാകുന്നത് അത്കൊണ്ടാണ്. സമര്‍ത്ഥനായ ഒരു എം.ഡി.യെ മാറ്റുന്നത്, അല്ലെങ്കില്‍ ഒരു മാനേജിങ്ങ് ട്രസ്റ്റിയെ മാറ്റുന്നത് സെക്രട്ടരിയെ മാറ്റുന്നത് പോലെ സുഗമമല്ല.ഏതായാലും സി.പി.എം. കേരളഘടകം കേന്ദ്രനേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നില്ലെങ്കില്‍ പിണറായിക്ക് മാറി നില്‍ക്കേണ്ടി വരും. അച്യുതാനന്ദനെതിരെ പട നയിക്കുന്നവര്‍ യഥാര്‍ഥത്തില്‍ ചിന്തിക്കേണ്ടത് പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നതിനെ പറ്റിയാണ്. കാരണം മുഖ്യമന്ത്രിയെ മാറ്റിയാലും കേസില്‍ പെട്ട സെക്രട്ടരിയെ ചുമന്ന് കൊണ്ട് പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. കേസ് ഒരു നിമിത്തം മാത്രമേയാകുന്നുള്ളൂ. ഒരു പക്ഷെ ഈ കേസ് വന്നില്ലായിരുന്നുവെങ്കില്‍ പിണറായിക്ക് ഫാരിസ്,മാര്‍ട്ടിന്‍ പോലെ എത്രയോ ബിസിനസ്സ് പങ്കാളികളുമായിച്ചേര്‍ന്ന് പാര്‍ട്ടിയുടെ വാണിജ്യവല്‍ക്കരണം തുടരാമായിരുന്നു.

താപ്പുവിന്റെ കമന്റ് വായിച്ചപ്പോള്‍ ഇത്രയും എഴുതാമെന്ന് തോന്നി. കൂടുതല്‍ എഴുതി സ്വസ്തികാ-മാനവീയാദി അനോണികള്‍ക്ക് പണി കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല.

ആല്‍ബര്‍ട്ട് റീഡ് said...

അതു മാത്രമല്ല റിയാസ്,

കരാര്‍ തുടര്‍ന്നു കൊണ്ടു പോവാന്‍ പിണറായി അമിത താല്പര്യം മാണിച്ചു എന്ന് സി.ബി.ഐ. പറയുന്നുണ്ട്. സാങ്കേതിക വിദഗ്ദരെ ഉള്‍പ്പെടുത്താത്ത സംഘം കാനഡ സന്ദര്‍ശിച്ച് കരാറിനു അന്തിമ രൂപം നല്‍കിയതിനെ കുറിച്ചും.

മാരീചന്‍‍ said...

റിയാസ്,
കരാര്‍ വ്യവസ്ഥകളുടെ പ്രത്യയശാസ്ത്ര വിവക്ഷകള്‍ എന്റെ വിഷയമല്ല. അന്താരാഷ്ട്ര കരാറുകളിലേര്‍പ്പെടുമ്പോള്‍ ആര്‍ബിട്രേഷന്‍ സംബന്ധിച്ച് ഇരുകക്ഷികളും തമ്മില്‍ തീരുമാനിച്ചാണ് ഒരു വ്യവസ്ഥയുണ്ടാക്കുന്നത്. അത് പിന്നീട് ജനങ്ങളുടെ മുന്നില്‍ തുറന്നു പറഞ്ഞിട്ടോ, അതേക്കുറിച്ച് ലേഖനമെഴുതിയിട്ടോ കാര്യമില്ല.

ഒരു സര്‍ക്കാരുണ്ടാക്കിയ അന്താരാഷ്ട്ര കരാറില്‍ നിന്ന് പിന്നീട് വരുന്നവര്‍ക്ക് ഏകപക്ഷീയമായി പിന്മാറാനാവില്ല. അങ്ങനെ ആഗ്രഹിക്കുന്നതില്‍ തെറ്റൊന്നുമില്ല. ഞാനെങ്ങാനുമായിരുന്നെങ്കില്‍ കാണാമായിരുന്നു, എന്ന തരത്തില്‍ വീമ്പിളക്കുകയും ചെയ്യാം.

ഇവിടെ നടന്നത്, നിലവിലുളള കരാറില്‍ അന്നത്തെ സര്‍ക്കാരിനാല്‍ സാധ്യമായ ചില ഇളവുകള്‍ ചര്‍ച്ചയിലൂടെ രൂപപ്പെടുത്തുകയായിരുന്നു. അത് അഡ്വക്കേറ്റ് ജനറല്‍ വിശദീകരിക്കുന്നതിങ്ങനെ..

ഈ കരാര്‍പ്രകാരം ഉണ്ടായിരുന്ന യന്ത്രസാമഗ്രികളുടെ വില 157.47 കോടി രൂപയില്‍നിന്ന് സപ്ലൈ കോട്രാക്ട് ഒപ്പിടുമ്പോള്‍ പത്തുശതമാനം സ്പെയര്‍ പാര്‍ട്സ് വിലകൂടി ചേര്‍ത്തതിനുശേഷവും 149.98 കോടി രൂപയായി കുറയ്ക്കുകയുണ്ടായി. കസള്‍ട്ടന്‍സി ഫീസ് 24.04 കോടി രൂപയില്‍നിന്ന് 17.88 കോടി രൂപയായി കുറച്ചു. 1998ജൂലൈ ആറിന് ഒപ്പിട്ട റിവിഷന്‍ കരാര്‍പ്രകാരം കനേഡിയന്‍ യന്ത്രസാമഗ്രികളുടെ വില 131.27 കോടിയായി വീണ്ടും കുറച്ചു. ഏതെങ്കിലും രൂപത്തില്‍ ലാവ്ലിനുമായി ധാരണ ഉണ്ടാക്കിയിരുന്നെങ്കില്‍ ഇപ്രകാരം ലാവ്ലിന്‍ വഴി നടപ്പാക്കേണ്ട കരാര്‍ തുകയില്‍ കുറവ് വരുത്താന്‍ ശ്രമിക്കുമായിരുന്നില്ല. മാത്രമല്ല, കനഡയില്‍നിന്ന് ഇറക്കുമതിചെയ്യേണ്ട സാധനസാമഗ്രികളില്‍ ചിലത് ഇന്ത്യയില്‍നിന്ന് ടെന്‍ഡറിലൂടെ വാങ്ങാനും തീരുമാനിച്ചു.

എന്തും ചര്‍ച്ച ചെയ്യാന്‍ മാത്രം അറിയാവുന്ന ഒരു സംഘത്തിന്റെ അധരവ്യായാമങ്ങള്‍ക്ക് വിഷയമാകേണ്ടതല്ല സര്‍ക്കാര്‍ നടപടികള്‍. തങ്ങള്‍ ചര്‍ച്ചിച്ച് തീരുമാനിച്ചിട്ടുമതി സര്‍ക്കാര്‍ നടപടികള്‍ എന്ന് ശഠിക്കുന്നവരോട് പോയി പണി നോക്കൂ എന്നേ പറയാനാകൂ.

ഇവിടെ കരാറിന്റെ പേരില്‍ സിപിഎമ്മും പിണറായി വിജയനും കുറേ പഴി കേള്‍ക്കുന്നുവെന്നല്ലേയുളളൂ. അല്ലാതെ ചെങ്കുളം, പളളിവാസല്‍, പന്നിയാര്‍ പദ്ധതികളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിക്കരുതെന്ന് സിബിഐ പറഞ്ഞിട്ടില്ലല്ലോ. തങ്ങള്‍ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന് കരകയറാനുളള മാര്‍ഗങ്ങള്‍ അവര്‍ തീരുമാനിക്കട്ടേ..

കരാര്‍ വ്യവസ്ഥകള്‍ സംസ്ഥാനത്തെ കബളിപ്പിക്കാനായിരുന്നുവെന്നൊക്കെ ഇനിയും തെളിയേണ്ട വിഷയങ്ങള്‍. നമുക്ക് കാത്തിരിക്കാം.

രിയാസ് അഹമദ് / riyaz ahamed said...

സി.പി.ഐ (എം) യുടെ വാണിജ്യവത്കരണത്തിനു കാര്‍മികത്ത്വം വഹിച്ചയാള്‍ എന്ന നിലയിലാണ്, മറിച്ച് ഒരഴിമതിക്കാരനായി പിണറായി വിജയനെ ചിത്രീകരിക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല റീഡ്. മലബാറിലെ ആ പഴയ വിപ്ലവ വീര്യത്തെ അഴിമതി ഗ്രസിക്കുമെന്ന് വിശ്വസിക്കുന്നുമില്ല.

ലാവ്‌ലിന്‍ വിവാദം മുകളില്‍ ശ്രീ സുകുമാരന്‍ അന്ചരക്കണ്ടി പറഞ്ഞതു പോലെ സി.പി.ഐ (എം)യുടെ വാണിജ്യ താല്പര്യങ്ങളുടെ പക്ഷത്തിന്റെ സ്വയംകൃതാനര്‍ത്ഥമാണ്.

രിയാസ് അഹമദ് / riyaz ahamed said...

മാരീചന്‍ ,

കരാര്‍ വ്യവസ്ഥകളുടെ പ്രത്യയശാസ്ത്ര വിവക്ഷകള്‍ സമീപ ഭാവിയില്‍ പാര്ട്ടി തന്നെ കൈകാര്യം ചെയ്യുമെന്ന് കരുതുന്നു. ശ്വസിക്കുന്ന വായുവില്‍ പോലും രാഷ്ട്രീയമുണ്ടെന്ന് വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് അത് ഉപേക്ഷിക്കാനാവില്ലല്ലോ.

ആല്‍ബര്‍ട്ട് റീഡ് said...

"എന്തും ചര്‍ച്ച ചെയ്യാന്‍ മാത്രം അറിയാവുന്ന ഒരു സംഘത്തിന്റെ അധരവ്യായാമങ്ങള്‍ക്ക് വിഷയമാകേണ്ടതല്ല സര്‍ക്കാര്‍ നടപടികള്‍. തങ്ങള്‍ ചര്‍ച്ചിച്ച് തീരുമാനിച്ചിട്ടുമതി സര്‍ക്കാര്‍ നടപടികള്‍ എന്ന് ശഠിക്കുന്നവരോട് പോയി പണി നോക്കൂ എന്നേ പറയാനാകൂ." - ഇത് ഇടതുമുന്നണി സര്‍ക്കാറിന്റെ നയം തന്നെയാണോ മാരീചന്‍ ? സര്‍ക്കാര്‍ ഒരു വഴിക്കും മുന്നണിയും പാര്‍ട്ടിയും വേറെ വഴിക്കും എന്നല്ലേ അതിന്റെ അര്‍ത്ഥം ? ഏഹ്?

kaalidaasan said...

കസള്‍ട്ടന്‍സി ഫീസ് 24.04 കോടി രൂപയില്‍നിന്ന് 17.88 കോടി രൂപയായി കുറച്ചു.

സ്വന്തം പണിക്ക് മേല്‍നോട്ടം വഹിക്കാന്‍ ലാവലിനു ഒരു സന്തോഷത്തിന്, 17.88 കോടി ഇനാം. നല്ല കരാര്‍ വ്യവസ്ഥ.

കാര്‍ത്തികേയന്റെ കണ്‍സള്‍ട്ടന്‍സി കരാറിന്റെ ആര്‍ബിട്രേഷന്‍ മൂന്നമതൊരു രാജ്യമായ ഫ്രാന്‍സിലായിരുന്നെങ്കില്‍, പിണറായിയുടെ സപ്പ്ളൈ കാരാറിന്റെ ആര്‍ബിട്രേഷന്‍ ക്യാനഡയിലും. കേരളത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ തന്നെയായിരുന്നല്ലോ, ലാവലിന്‍ കമ്പനിയുടെ മാതൃരാജ്യത്ത് ആര്‍ബിട്രേഷന്‍ അനുവദിച്ചത്.


തങ്ങള്‍ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന് കരകയറാനുളള മാര്‍ഗങ്ങള്‍ അവര്‍ തീരുമാനിക്കട്ടേ.

ഇവിടത്തെ അവര്‍ എന്ന വാക്കാണു പ്രശ്നം. സി ബി ഐ, സി പി എം എന്ന പാര്‍ട്ടിക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ല. ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. പാര്‍ട്ടി തീരുമാനങ്ങളേക്കുറിച്ചും ഒരഭിപ്രായവും പറഞ്ഞിട്ടില്ല. സി പി എമ്മുമായി ബന്ധപ്പെട്ട് പറഞ്ഞത്, സി പി എം നേതാവായ ബാലനന്ദന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ നിയമിച്ച സമിതി ( മാരീചന്റെ പഴയ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ ചെത്തുതൊഴിലാളികളെ സമിതി)യുടെ ഒരു ശുപാര്‍ശ തള്ളിക്കളഞ്ഞാണീ കരാര്‍ നടപ്പിലാക്കിയതെന്നു മാത്രമാണ്. ഒരു മുന്‍ മന്ത്രിക്കെതിരെ വന്ന ആരോപണം, പാര്‍ട്ടിക്കെതിരെയെന്നാക്കി വ്യാഖ്യാനിക്കുന്നതില്‍ അര്‍ത്ഥമില്ല. പാര്‍ട്ടിയാണു കരാറിനുത്തരവവാദി എന്നു പിണറായിക്കു കോടതിയില്‍ തെളിയിക്കേണ്ടി വരും. അത് തെളിഞ്ഞാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരല്ല ഭരിച്ചത്, മറ്റു ബാഹ്യശക്തികളാണ്, ഭരിച്ചതെന്ന് , കോടതിയില്‍ സമ്മതിക്കേണ്ടി വരും. അതൊക്കെ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന്, സുബോധമുള്ളവര്‍ക്കൊക്കെ ഊഹിക്കാന്‍ പറ്റും.

പിണറായി എന്ന വ്യക്തിക്കെതിരെ വന്ന ആരോപണങ്ങളാണിവ. പാര്‍ട്ടി നേതാവെന്ന നിലയില്‍ അദ്ദേഹത്തിനു കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള എല്ലാ സഹയങ്ങളും പാര്‍ട്ടി ചെയ്തു കൊടുക്കണം. അത് ചെയ്യുന്നതില്‍ എന്തെങ്കിലും എതിര്‍പ്പുണ്ടാകുമെന്നും തോന്നുന്നില്ല.

ഗവര്‍ണ്ണറുടെ തീരുമാനവും വേണമെങ്കില്‍ കോടതിയില്‍ ചോദ്യം ചെയ്യാം. പക്ഷെ സുപ്രീം കോടതി 2004 ലിലും, 2006 ലും പുറപ്പെടുവിച്ച ഒരേ സ്വാഭാവത്തിലുള്ള വിധികള്‍ക്കെതിരെ ഒരു കീഴ്ക്കോടതിയും മറിച്ചൊരു വിധി പ്രസ്താവിക്കില്ല. 2006 ലെ വിധി, 2004ലെ അഞ്ചംഗ ബെഞ്ചിന്റെ വിധിയെ അടിസ്ഥാനമാക്കിയുമായിരുന്നു. പിന്നീടുള്ള സാധ്യത, ഒരു ഏഴംഗ ഭരണഘടന ബെഞ്ചാണ്. അവിടെയൊക്കെ തീരുമാനവാവാന്‍ വര്‍ഷങ്ങളെടുക്കും .

നിരപരാധിയാണെന്നുറപ്പുണ്ടെങ്കില്‍ സി ബി ഐ കോടതിയില്‍ തന്നെ നിരപരാധിത്വം തെളിയിക്കാമല്ലോ. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കണ്ട കേരള ഹൈക്കോടതിയാണ്, ഈ വിഷയത്തില്‍ പല ദുരൂഹതകളുമുണ്ട്, അതു കൊണ്ട് സി ബി ഐ അന്വേഷണം വേണമെന്നു പറഞ്ഞത്. അപ്പോള്‍ കോടതി തന്നെ തീരുമാനിക്കുന്നതാണേറ്റവും ഉചിതം.

എ ജിക്ക് ഹൈക്കോടതി ജഡ്ജിയുടെ പദവി മാത്രമേ ഉള്ളു. അധികാരമില്ലല്ലോ. ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്!.

രിയാസ് അഹമദ് / riyaz ahamed said...

'തങ്ങള്‍ ചര്‍ച്ചിച്ച് തീരുമാനിച്ചിട്ടുമതി സര്‍ക്കാര്‍ നടപടികള്‍ എന്ന് ശഠിക്കുന്നവരോട് പോയി പണി നോക്കൂ എന്ന്' ഇടതു മുന്നണി യോഗത്തിലും സംസ്ഥാന സമിതിയിലും ഇപ്പോഴും പറയാമോ മാരീചന്‍ ? :)

താപ്പു said...

പ്രിയ മാരിചന്‍,

“പ്രജാപതിക്കു തൂറാന്‍ മുട്ടി. പതിവു തെറ്റിയ സമയമായിരുന്നു അത്. തൂറലാഘോഷം വിളംബരം ചെയ്തുകൊണ്ട് സൈന്യാധിപതി ശംഖുവിളിച്ചപ്പോള്‍

വിശാലമായ സ്വീകരണമുറിയില്‍ സമ്മേളിച്ച മഹത്തുക്കള്‍ തെല്ലൊന്നസ്വസ്ഥരായി. ഇത്രയും കാലം മുടങ്ങാച്ചടങ്ങായി പുലര്‍ച്ചയ്ക്കും അസ്തമയത്തിലും

ഊഴം തെറ്റാതെ തൂറുകയാണ് പ്രജാപതി ചെയ്തിട്ടുള്ളത്. ആ മുഹൂര്‍ത്തങ്ങളിലത്രയും പ്രക്ഷേപണ ശൃംഖലകളിലൂടെ 'ധര്‍മ്മപുരി'യുടെ ദേശീയഗാനം

കേട്ടുകൊണ്ട് പൗരാവലി നാടിന്റെ ശക്തിയിലും സ്ഥിരതയിലും ആശ്വാസംകൊണ്ടു. കുട്ടികള്‍ അമ്മമാരോട് പറയും:"അപ്പന്‍ തൂറ്റുന്നു".

കണ്ണുതുടച്ചുകൊണ്ട് അമ്മമാര്‍ വിസര്‍ജ്ജന മൂര്‍ത്തിയെ ധ്യാനിച്ച് ഇങ്ങനെ പറയും:"അതേ,തൂറ്റുന്നു. കല്യാണ സൗഗന്ധികത്തിന്റെ മണമുള്ള ആ

കണ്ടികളെ ധ്യാനിക്കൂ മക്കളേ."...

...വിരുന്നുകാര്‍ ഓച്ഛാനിച്ചു നില്‍ക്കെ, തന്റെ പൃഷ്ഠം തുറന്നുകൊണ്ട് പ്രജാപതി തീട്ടപ്പാത്രത്തിന്റെ പടവുകള്‍ കയറി ആസനസ്ഥനാവുകയും

ഇരുവശത്തുമുള്ള തീട്ടപ്പാത്രങ്ങളില്‍ യുവാക്കളായ രണ്ട് സൈനികോദ്യോഗസ്ഥന്മാരും അപ്രകാരം തന്നെ നിലയുറപ്പിക്കയും ചെയ്തു.പ്രജാപതിയുടെ

തീട്ടത്തിനു വേണമായിരുന്നു അകമ്പടി. സംഗീതശ്രുതികളോടെ തുടങ്ങിയ തൂറ്റല്‍ കൊമ്പുവിളികളിലും സുരക്ഷാസൈന്യത്തിന്റെ കവാത്തിലും

അവസാനിച്ച ശേഷം മാറുമറയ്ക്കാത്ത ആറു പരിചാരികമാര്‍ വന്ന് പൃഷ്ഠങ്ങളെ കഴുകുകയും കുന്തിരിക്കവും മൂരും പുകച്ച് സുഗന്ധപൂര്‍ണമാക്കുകയും

ചെയ്തു...

...പത്രക്കാര്‍ തീട്ടപ്പാത്രത്തെ വളഞ്ഞു. വിദേശലേഖകര്‍ തീട്ടം ദര്‍ശിച്ചുമടങ്ങിയ ശേഷം സ്വദേശി ലേഖകര്‍ പാത്രത്തിനു ചുറ്റും തിരക്കു കൂട്ടി,

തീട്ടത്തിന്റെ കൊച്ചു തരികള്‍ മാന്തിയെടുത്ത് രുചിക്കാന്‍ തുടങ്ങി. "ഗാംഭീര്യമുള്ളത്", ഒരുത്തന്‍ പറഞ്ഞു. "ഭരണത്തിന്റെ സുസ്ഥിരത", എന്ന് രണ്ടാമന്‍.

മൂന്നാമതൊരു സ്വദേശി ഗുളികയോളം പോന്ന തീട്ടപ്പറ്റ് കൈയ്യിലെടുത്ത് അതിന്റെ സൗഷ്ഠവവും ദാര്‍ഢ്യവും ആസ്വദിച്ചു നിന്നു...കണ്ടി നുറുങ്ങ്

കൈയ്യിലെടുത്ത സ്വദേശി ദീര്‍ഘനേരത്തെ ആരാധനയ്ക്കു ശേഷം ഇങ്ങനെ പറഞ്ഞു : "കരിങ്കല്ലിന്റെ കരുത്ത്. ഈ കന്മതില്‍ മുറിച്ചു വേണം

സാമ്രാജ്യവാദികള്‍ക്ക് നമ്മുടെ പുണ്യഭൂമിയിലേക്ക് കയറുവാന്‍.എന്താ സായിപ്പേ, ശരിയല്ലേ ? "“

ഇതു പണ്ട് മറ്റൊരു വിജയന്‍ എഴുതിയതാണെന്നു അങ്ങേയ്കറിയാമല്ലോ ? .....താങ്കള്‍ അടക്കമുള്ളവരുടെ അവസ്ഥ എത്രമുന്നേ അദ്ദേഹം കണ്ടിരിയ്കുന്നു.

(തുടര്‍ച്ച)

താപ്പു said...

താങ്കളുടെ പോസ്റ്റിനോട് പ്രതികരിച്ചു കൊണ്ട് , ഞാനുയര്‍ത്തിയ പ്രശ്നങ്ങളോട് കണ്ണടയ്കുകയാണ് താങ്കള്‍ ചെയ്തത് ഗവര്‍ണര്‍ എന്ന പദവി,
അധികാരം,ഇപ്പോള്‍ ചെയ്തതിലെ ശരിയും തെറ്റും, ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതത്തിലുണ്ടായിരിയ്കേണ്ട് സുതാര്യത, മരണമേറ്റു വാങ്ങി കൊണ്ടു കൂടി
പാര്‍ട്ടിയെ രക്ഷിയ്കേണ്ടതിന്റെ ആവശ്യകത, അങ്ങനെ ചെയ്തു രക്തസാക്ഷികളായവരെ കുറിച്ചുള്ള ഓര്‍മ്മ, ഇതെല്ലാം ഞാന്‍ താങ്കളുടെ മുഖത്ത് ചൂണ്ടി ഉന്നയിച്ചിരുന്നു. സാമൂഹ്യപ്രവര്‍ത്തനത്തില്‍ ഒരു ഞായറാഴ്ചയെങ്കിലും ഇടപെട്ടിട്ടുള്ള ഒരാള്‍ക്ക് ആ ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടാനാവുമായിരുന്നില്ല.
പകരം നിങ്ങള്‍ ചെയ്തത് 1980 നു ശേഷം പ്രബലമായി തീര്‍ന്ന കേരളത്തിലെ കരിയറിസ്റ്റ് രാഷ്ട്രീയത്തിന്റെ ഇടതു പ്രതിരൂപമായ പിണറായി
വിജയനെ ഭക്തിപൂര്‍വ്വം ഭജിക്കുകയായിരുന്നു.ഇടതു പക്ഷ ചിന്തഗതിയുള്ള ഒരാളെന്ന നിലയില്‍ ഇവിടെ താങ്കളോട് ഒരു ചര്‍ച്ചയ്കുള്ള യാതൊരു
വഴിയും ബാക്കിയില്ല. സഹോദരാ...ഒന്നു ഞാന്‍ പറയട്ടെ സ്വപ്നത്തിലെങ്കിലും ഒരു നാള്‍ ആണായി ജീവിയ്കാന്‍ ഒരു ബാല്യം ബാക്കി
വെച്ചിരിയ്കണേ..കണ്ണൂരിലേ ഗ്രന്ഥശാലകളെ പരിപ്പാലിച്ചിരുന്ന കമ്മ്യൂണുകളെ പോലെ സ്നേഹത്തില്‍ പൊതിഞ്ഞ ഗ്രാമാന്തരീക്ഷം സൂക്ഷിച്ചിരുന്ന ആയിരകണക്കിനു കമ്മ്യൂണീസ്റ്റുകാരുടെ ചിന്തയ്കും ജീവിതത്തിനും മുകളിലൂടെ 1975 നു ശേഷം വന്ന വിപത്തായിരുന്നു.എം.വി.രാഘവനിഫക്ട്, ശരീര ഭാഷയ്കപ്പുറത്ത് രാഷ്ട്രീയ ബോധമുണ്ടാവാതെ പോയ രാഘവ ശിഷ്യരില്‍ പ്രധാനിയാണ് അങ്ങയുടെ സാക്ഷാല്‍“ പിണറായി വിജയന്‍“ , വര്‍ത്തമാ‍ന
പത്രമെങ്കിലും മുറതെറ്റാതെ വായിച്ച ഈ തുടര്‍ച്ചയിലെ അവസാനത്തെയാ‍ള്‍ രാഘവനായിരുന്നു. വിജയനു ശേഷമുള്ള തലമുറയെ നിങ്ങള്‍ക്കറിയാം
അവര്‍ക്കൊരു പേരെയുള്ളൂ (“ജയരാജന്‍“‍) പല ശരീരങ്ങളും. ഈ കായികാധ്യാപകന്മാര്‍ കണ്ണൂരിലെ സാംസ്കാരികാന്തരീക്ഷത്തെ മലീമസമാക്കുകയും
പാര്‍ട്ടിയോടു ചേര്‍ന്നു നിന്ന മനുഷ്യ സ്നേഹികളായ സകലരെയും നിലപരിശാക്കുകയും ചെയ്തതിന്റെ ശൂന്യ ഭൂമിയിലാണ് , ഞാനും നിങ്ങളും ചവിട്ടി
നില്‍ക്കുന്നത്.

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന സത്യനേശനെ പുറത്താക്കിയതാണെന്നു വസ്തുത അറിയാഞ്ഞതല്ല . വിജയനെയും അങ്ങനെ
ചെയ്യണമെന്നാണ് എഴുതിയത് അതു മനസ്സിലാവാതെ പോയത് താങ്കളുടെ “ വായന “യിലെ സ്പെ‌ഷ്യലൈസേഷനു മൂലമാണ്.


പുതിയ കമ്മ്യൂണിസ്റ്റു പാ‍ര്‍ട്ടിയുണ്ടാവുമ്പോള്‍ പടപ്പാട്ടെഴുതാനുള്ള ജോലിയെക്കുറിച്ചു താങ്കള്‍ പറഞ്ഞില്ലേ ? സ്നേഹിതാ...R.S.S വര്‍ഗ്ഗീയ വാദികള്‍ എഴുതേണ്ട എല്ലാ പാട്ടിന്റെയും രേഖാ ചിത്രങ്ങള്‍ 1980ല്‍ തന്നെ എന്റെ ശരീരത്തില്‍ വാളുകൊണ്ട് വരഞ്ഞിട്ടിരുന്നതാണ്. ആ ഉണങ്ങാത്ത മുറിവുകളുടെ നീറ്റലില്‍ നിന്നാണ്, താങ്കളെ പോലുള്ളവരുടെ പിത്തലാട്ടം കാണുമ്പോള്‍ മുഖമടച്ചാ‍ട്ടാന്‍ തോന്നുന്നത്.

ജീവിതത്തിലും ചിന്തയിലും നിലപാടുള്ള ഏതൊരാള്‍ക്കും, താങ്കളുടെ വാദഗതികളെയോ എണ്ണയിട്ടു വാഴയില്‍ കയറുന്ന സില്‍ബന്ധികളുടെ മുരശു കൊട്ടിനെയോ അങ്ങീകരിയ്കാനാവില്ല. ആയതിനാല്‍ ഈ എന്‍‌കൌണ്ടര്‍ അതിന്റെ എല്ലാ അര്‍ത്ഥത്തിലും ഇവിടെ അവസാനിപ്പിയ്കുന്നു.

അഭിവാദ്യങ്ങളോടെ

താപ്പു

ബാബു said...

മാധ്യമ പ്രജാപതികള്‍ തൂറിത്തരുന്നത് വാരിത്തിന്നു ഛര്‍ദ്ദിച്ചു നടക്കുന്ന താപ്പുവിനാണ് ധര്‍മ്മപുരാണത്തിലെ തീം ചേരുന്നത്. അത് താപ്പുവിനു മനസ്സിലാകാതെ പോയതിനാല്‍ ടൈപ്പ് ചെയ്ത് വെറുതെ സമയം കളഞ്ഞു. ആത്മകഥ പുസ്തകമാക്കുമ്പോള്‍ ഇഷ്ടവിഭവം വിവരിക്കുന്ന ഭാഗത്ത് ചേര്‍ത്താല്‍ മതിയായിരുന്നല്ലോ താപ്പു ഇതൊക്കെ. സാരമില്ല. ഇനി സൂക്ഷിച്ചാല്‍ മതി. തീറ്റ ഇത്തിരി കുറയ്ക്കുക. ബൌദ്ധിക അജീര്‍ണ്ണമെന്നു പറയുന്ന അസുഖത്തിന്റെ ആരംഭമാണിത്.

ഞാന്‍ ഇരിങ്ങല്‍ said...

വിശദമായ ഇടപെടലുകള്‍ക്ക് അഭിനന്ദനങ്ങള്‍:
എന്‍റേ എളീയ സംശയങ്ങള്‍ മുന്നില്‍ വയ്ക്കുന്നു.

മാരീചന്: രാഷ്ട്രീയ എതിരാളിയെ നായാടിപ്പിടിക്കാന് അധികാരത്തിന്റെ കരുത്തും സാധ്യതകളും ഏറ്റവും സമര്‍ത്ഥമായി ഉപയോഗിക്കുന്നവരും എന്തുവില കൊടുത്തും അതിനെ ചെറുക്കാനുറച്ചവരും തമ്മിലുളള അങ്കമാണ് ലാവലിന് കേസ്.


ഇരിങ്ങല്: 75 വര്‍ഷത്തെ ചരിത്രം പങ്കുവയ്ക്കുന്ന മാര്‍ക്സിസ്സ്റ്റുകള് ഇത്രയും കാലം എന്തു കൊണ്ട് ഇത്തരം കേസില് പെട്ടില്ല? എന്തു കൊണ്ട് ലാവ് ലിന് പോലൊരു കേസ് സംസ്ഥാനത്തിന് റേയോ ബംഗാളിന് റേയോ ചരിത്രത്തില് ഉണ്ടായില്ല? രണ്ട് സംസ്ഥാനത്തും ചുവന്നപക്ഷം ഭരിക്കുകയും കേന്ദ്രം വലതുപക്ഷവുമാണല്ലോ അന്നും ഇന്നും ഭരിക്കുന്നത്? എതിരാളിയെ നായാടിപിടിക്കാന് മാത്രം 75 വര്‍ഷത്തെ പാരമ്പര്യത്തില് പിണറായി വിജയന് മാത്ര്മായിരുന്നോ വലതു പക്ഷത്തിന് ഭീഷണി ഉയര്‍ത്തിയ നേതാവ്? . എ. കെജിയെയും, ഇ. എം എസ്സിനേയും പുള്ള ജനതേതാക്കളെ എന്തു കൊണ്ട് ഇത്തരം അഴിമതിയാരോപണങ്ങള് പിന്തുടര്‍ന്നില്ല? അങ്ങിനെ വരുമ്പോള് അധികാരര്‍ഹ്ത്റ്റിന് റെ കരുത്ത് കാണിക്കുന്നത് ഇടതു പക്ഷമാണൊ വലതു പക്ഷമാണൊ?


മാരീചന്: . അധികാരസ്ഥാനത്തിരിക്കുന്നവരുടെ പകയ്ക്കും രാഷ്ട്രീയ വൈരാഗ്യത്തിനും ഇരയാകുന്ന ഒരു പൊതുപ്രവര്‍ത്തകന്റെ അന്തസ് എത്രമേല് തകരുമെന്ന ചോദ്യത്തിന്റെ ഉത്തരമാണ് സാക്ഷാല് പിണറായി വിജയന്.


ഇരിങ്ങല്: ഒരു പൊതു പ്രവര്‍ത്തകനായാല് ഒരു പ്രസ്ഥാനത്തിന് റെ തലപ്പത്തിരുന്നാല് എന്തുമാകാമെന്ന ധാര്‍ഷ്ട്യമല്ലേ പിണറായ് വിജയന് കാണിക്കുന്നത്? ഇനി അങ്ങിനെയല്ല പിണറായി വിജയന് ശുദ്ധരില് ശുദ്ധന് എന്ന് വിശ്വസിക്കാമെങ്കിലും ഇങ്ങനെയാണൊ പൊതു പ്രവര്‍ത്തകന് സംസാരിക്കുകയും ജീവിക്കുകയും ചെയ്യുക? രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്ത ചരിത്രം തന്നെയല്ലേ പിണറായി വിജയനും കൊണ്ട് നടക്കുന്നത്? മാര്‍ക്സിസ്റ്റ് തലപ്പത്തിരിക്കുന്നവര്‍ക്ക് മാത്രമെ അന്തസ്സുള്ളൂ എന്നാണൊ മാരീചന് വാദിക്കുന്നത്?

മാരീചന്: ലാവലിന് കേസിലെ പ്രോസിക്യൂഷന് സംബന്ധിച്ച് സിപിഎം സ്വീകരിക്കുന്ന നിലപാടിലെ ന്യായം ബോധ്യപ്പെടാന് ആഴമേറിയ ചിന്തയൊന്നും വേണ്ട.

ഇരിങ്ങല്: സിപി എം. സ്വീകരിക്കുന്ന നിലപാട് ബോധ്യപ്പെടാന് ആഴമേറിയ ചിന്തയൊന്നും വേണ്ടെന്നുള്ളത് 100% ശരി. കാരണം ഈ അഴിമതിയുടെ പങ്ക് പാര്‍ട്ടി തന്നെ പറ്റിയ സ്ഥിതിക്ക് സ്വന്തം പാര്‍ട്ടിയെ ഒറ്റുകൊടുക്കാന് അധികാര മോഹമുള്ള , പാര്ട്ടി ഭയമുള്ള ഏതെങ്കിലും മന്ത്രി തയ്യാറാകുമോ? ഇരിക്കുന്ന കൊമ്പ് മുറിക്കാന് ബോധമുള്ളയാരും ചെയ്യില്ലല്ലോ. ബോധം നഷ്ടപ്പെട്ട ഇനി തനിക്ക് ഒന്നുമാകാന് കഴിയില്ലെന്ന് ഉറച്ച് വിശ്വസിക്കുന്ന അച്ചുതാന്ദ സഖാവിന് മാത്രേ ഇത്തിരിയെങ്കിലും ചെയ്യാന് കഴിയൂ.

(തുടരും..)

ഞാന്‍ ഇരിങ്ങല്‍ said...

മാരീചന്: ഗവര്‍ണറുടെ വിവേചനാധികാരം സംബന്ധിച്ച് സുപ്രിം കോടതി പുറപ്പെടുവിച്ച വിധികളുടെ പരിധിയില് ലാവലിന് കേസ് വരുമോ എന്ന് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട കോടതികളാണ്.

ഇരിങ്ങല്: ഗവര്‍ണ്ണ് രുടെ വിവേച് നാധികാരം കോടതി തീരുമാനിക്കട്ടേ മാഷേ.. പക്ഷെ തിരഞ്ഞെടുപ്പില് മത്സരിച്ച് നിയമസഭയിലേക്ക് ഭൂരിപക്ഷം തന്ന ജനങ്ങള്‍ക്ക് സത്യമറിയാനുള്ള അധികാരമില്ലേ സഖാവേ… മന്ത്രിമാരും കാര്യ്ക്കാരും കട്ട് മുടിച്ചാല് ‘രാജാവ് നഗ്നനാണെന്ന് ഏത് കുട്ടി വിളിച്ച് പറയും സഖാവേ..
ഇതിന് റെ സത്യ സ്ഥിതി അഴിമതി നടത്തിയാലും ഇല്ലെങ്കിലും എങ്ങിനെ ബോധ്യപ്പെടും സഖാവേ..”
ഒരു ജനതയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള ബാധ്യത ഭരിക്കുന്ന സര്‍ക്കാരിനും ഒപ്പം തൊഴിലാളി വര്‍ഗ്ഗപ്പാര്ട്ടി എന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് മാര്‍ക്സീസ്റ്റ് പാര്ട്ടിക്കും ഇല്ലേ..? ഉത്തരം നിയമപരമായി മാറുമ്പോള് അതിന് റെ വിശ്വാസ്യതയല്ലേ സഖാവേ കൂടുതല് ഊട്ടി ഉറപ്പിക്കുന്നത്? അല്ലെങ്കില് കള്ളനെയും കൊള്ളക്കാരനേയും വിധി കഴിഞ്ഞ ശേഷമല്ലേ സഖാവേ നമ്മള് കള്ളനെന്ന് വിളിക്കുക?

മാരീചന്: മന്ത്രിസഭയിലെ ഒരു മന്ത്രി പോലും തങ്ങള് തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്ന് സിബിഐയ്ക്ക് മൊഴി കൊടുത്തിട്ടില്ല. ലാവലിന് കരാറുണ്ടാക്കാന് പിണറായി വിജയന് തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരാരും ആരോപിച്ചിട്ടോ ആക്ഷേപിച്ചിട്ടോ ഇല്ല.

ഈ പ്രസ്താവനയിലെ തമാശ്ശ ഓര്‍ത്താല് ചിരിവരുന്നു. ഒരു കേഡര് പാര്ട്ടിയായ് വളര്‍ന്നു വന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാര്ക്സിസ്റ്റ് അധികരം കൈയ്യില് വന്നാല് സ്വന്തം പാര്‍ട്ടി നേതാവിനെതിരെ സംസാരിക്കുമെന്ന് വിശ്വസിക്കുവാന് മാത്രം മന്ദബുദ്ധികളാണോ പാവം ജനങ്ങള്?

മാരീചന്: ഇന്ത്യന് പീനല് കോഡ് അനുസരിച്ച് കുറ്റകരമായ ഗൂഢാലോചന, വഞ്ചന, അഴിമതി നിരോധന നിയമമനുസരിച്ച് അധികാര ദുര്‍വിനിയോഗം, സംസ്ഥാന ഖജനാവിന് 86 കോടി രൂപയുടെ നഷ്ടം വരുത്തിയതിന് ഉത്തരവാദി എന്നിവയാണ്

ഇരിങ്ങല്: കുറ്റകരമായ ഗൂഡാലോചന – ഇത് രാഷ്ട്രീയപാര്‍ട്ടിക്കാരാണൊ അന്യേഷിക്കേണ്ടത്? വഞ്ചന: ഇതും രാഷ്ട്രീയപ്പാര്‍ട്ടിക്കാരാണൊ അന്യേഷിക്കേണ്ടത്?
അങ്ങിനെയെങ്കില് ഇന്ന് നിലവില് ജയിലില് കിടക്കുന്ന നിര്‍വധി കുറ്റവാളികള് പുറത്തിറങ്ങേണ്ടി വരുമല്ലോ. ഇത് തെളിയിക്കേണ്ടത് നീതിന്യായ വ്യവസ്ഥകളുള്‍ല ഒരു നാട്ടില് നിയമാനുസൃതമായി പോലീസും കോടതിയുമല്ലേ സഖാവേ..? അല്ലാതെ എന് റെ മോന് ഒന്നും ചെയ്തിട്ടില്ല അവന് പാവമാണെന്ന് വിലപിക്കുന്ന അമ്മയ്ക്കു മുമ്പില് അയ്യോ പാവം പറഞ്ഞാല് ഗൂഡാലോചന ഇല്ലാതാകുമോ സഖാവേ..

മാരീചന്: “1995 ആഗസ്റ്റ് 10ന് അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രിയായ ജി കാര്‍ത്തികേയനാണ് എസ്എന്‍സി ലാവലിന് കമ്പനിയുമായി ആദ്യ എംഒയു ഒപ്പിട്ടത്.“

ഇരിങ്ങല്: എങ്കില് കാര്ത്തികേയനെ കൂടി ഉള്‍പ്പെടുത്തിയാല് പിണറായി സമ്മതിക്കുമോ അഴിമതിയും ഗൂഡാലോചനയും വഞ്ചനയും നടത്തീ എന്ന്?
(തുടരും)

ഞാന്‍ ഇരിങ്ങല്‍ said...

മാരീചന്: ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ ഇടതുമുന്നണി കണ്‍വീനറുമായ വിഎസ് അച്യുതാനന്ദന്റെ മാനസപുത്രന് എസ് ശര്‍മ്മയാണ് സാമ്പത്തിക സഹായം അട്ടിമറിക്കാനുളള ഗൂഢാലോചന തുടങ്ങിയത്.“


ഇരിങ്ങല്: അപ്പോള് താങ്കള് പറഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്ട്ടിയില് മുഴുവന് മന്ത്രി മാരും ഒരു തരത്തിലല്ലെങ്കില് മറ്റൊരു തരത്തില് അഴിമതിയില് കുളീച്ചവരാണ് എന്നാണൊ? ഈ ആരോപണംങ്ങളൊന്നുമില്ല എങ്കില് എസ് ശര്മ്മ മാത്രം പ്രതിയാകുമായിരുന്ന ഒരു കേസ്സ് വന്നാല് താങ്കള് എസ്. ശര്മ്മയെ അനുകൂലിക്കുമോ അപ്പോഴും മാധ്യമ ഗൂഡാലോചന, രാഷ്ട്രീയ വൈര്യം എന്ന് താങ്കള് പറഞ്ഞ് മുഖമൂടി വച്ച് നടക്കുമോ?

അത്താഴപ്പട്ടിക്കാരന് റെ പാര്ട്ടി, അധികാരത്തുമ്പോള് മുഴുവന് പേരും അഴിമതിക്കാരായി മുദ്രകുത്തപ്പെടുന്നത് എന്തു കൊണ്ടാണ് സഖാവേ..അതിനെയാണൊ നമ്മള് കമ്മ്യൂണീസം എന്ന് വിളിക്കുന്നത്?

മാരീചന്: “ഇത് പിണറായി വിജയന്റെ വ്യക്തിപരമായ അന്തസിന്റെയോ സിപിഎം എന്ന പാര്‍ട്ടി അണികളുടെ ആത്മാഭിമാനത്തിന്റെയോ വിഷയമല്ല. അതിനേക്കാള് അപ്പുറമായി രാഷ്ട്രീയ എതിരാളിയെ വേട്ടയാടാന് ഭരണാധികാരം ഉപയോഗിക്കുന്ന ജനാധിപത്യ വിരുദ്ധതയുടെ പ്രശ്നമാണ്.“

ഇരിങ്ങല്: തീര്ച്ചയായും ഇത് ജനാധിപത്യ വിരുദ്ധതയുടെ പ്രശ്നമാണ്. എന്തു കൊണ്ട് ഈ അഴിമതിയോ അല്ലെങ്കില് ആരോപണമോ ജനങ്ങള് വിശ്വസിക്കുന്ന നീത്ന്യായവ്യവസ്ഥയ്ക്ക് ചേര്ന്ന് നിന്നുകൊണ്ട് നേര്‍ട്ടുകൂട സഖാവ് പിണറായിക്കും പാര്ട്ടിക്കും?
അപ്പോഴല്ലേ യഥാര്‍ത്ഥ ജനാധിപത്യം പുലരുക സഖാവേ.,..”

മാരീചന്: “രാഷ്ട്രീയ എതിരാളിയെ വേട്ടയാടാന് അധികാരത്തെ എങ്ങനെയും ഉപയോഗിക്കുന്ന ഹീനതയാണ് ഇവിടെ തോല്‍ക്കേണ്ടത്. പിണറായി വിജയനും സിപിഎമ്മുമല്ല.”

ഇരിങ്ങല് :
തീര്‍ച്ചയായും അങ്ങിനെ തന്നെയാണ് വേണ്ടത് എന്ന് വാദിക്കുമ്പോള് കണ്ണൂരില് സുധാ‍കരനും എം വിരാഘവനും എതിരെ എന്തിനാണ് അധികാരം ഉപയോഗപ്പെടുത്തിയത്? കണ്ണൂര് എ. കെ ജി സഹകരണ ഹോസ്പിറ്റലിലും, പരിയാരം മെഡിക്കല് കോളജ് തിരഞ്ഞെറ്റുപ്പിലും അധികാരം ഉപയോഗിച്ച് എതിരാളികളെ തോല്പിക്കാന്‍പുറപ്പെട്ടത് എന്തിനാണ് സഖാവേ..”:

രാഷ്ട്രീയ എതിരാളികളെ ഏത് തരത്തിലും നശിപ്പിക്കുക എന്നത് സി പി എമ്മിന് റെ എക്കാലത്തേയും അടവ് നയം തന്നെയല്ലേ സഖാവേ.. അവിടെ പിണറയി മാത്രം നല്ല പിള്ള ചമയാന് ചരിത്രത്തിലെ കൃസ്തു വിന് ശേഷം ഒരു രണ്ടാം പുണ്യാളനാവാന് സ:ഖാവ് പിണറായി വിജയന് റെ പേര് മാത്രമേ ചേരൂ എന്ന് വിചാരമാണൊ?
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

ആല്‍ബര്‍ട്ട് റീഡ് said...

"മാരീചന്: ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ ഇടതുമുന്നണി കണ്‍വീനറുമായ വിഎസ് അച്യുതാനന്ദന്റെ മാനസപുത്രന് എസ് ശര്‍മ്മയാണ് സാമ്പത്തിക സഹായം അട്ടിമറിക്കാനുളള ഗൂഢാലോചന തുടങ്ങിയത്.“

ഇരിങ്ങല്: അപ്പോള് താങ്കള് പറഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്ട്ടിയില് മുഴുവന് മന്ത്രി മാരും ഒരു തരത്തിലല്ലെങ്കില് മറ്റൊരു തരത്തില് അഴിമതിയില് കുളീച്ചവരാണ് എന്നാണൊ? ഈ ആരോപണംങ്ങളൊന്നുമില്ല എങ്കില് എസ് ശര്മ്മ മാത്രം പ്രതിയാകുമായിരുന്ന ഒരു കേസ്സ് വന്നാല് താങ്കള് എസ്. ശര്മ്മയെ അനുകൂലിക്കുമോ അപ്പോഴും മാധ്യമ ഗൂഡാലോചന, രാഷ്ട്രീയ വൈര്യം എന്ന് താങ്കള് പറഞ്ഞ് മുഖമൂടി വച്ച് നടക്കുമോ?"

കൊട് കൈ ഇരിങ്ങല്‍. വര്‍ഗ്ഗപ്രേമം ഇപ്പോള്‍ മാത്രം സടകുടഞ്ഞെണീറ്റ ഈ കവലപ്രസംഗകരുടെ തനിനിറം ഇതിലുണ്ട്.

'ആന്റി കമ്യൂണിസ്റ്റുകള്‍ നടത്തുന്ന ആക്രമണത്തെ പ്രതിരോധിക്കാന്‍ ' എന്ന പേരില്‍ ഇവര്‍ വാചകക്കസര്‍ത്തിലൂടെ ഇവരുടെ തന്നെ മുതിര്‍ന്ന നേതാക്കളെക്കെതിരെ വിഭാഗീയതയുടെ അമ്പുകളെയ്യുന്നത് കാണാന്‍ രസമുണ്ട്.

ഈ സ്വഭാവം വര്‍ക്കേഴ്സ് ഫോറത്തിലും കണ്ടിട്ടുണ്ട്.

പിണറായിക്കെതിരെ എന്തോ പറഞ്ഞ ഒരാളോട് മറുപടി പറയുമ്പോള്‍ “കേരളം മുഴുവന്‍ ആദരിക്കുന്ന ഇന്ന്ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റു നേതാവെന്ന് “.താങ്കൾ പുകഴ്‌ത്തുന്ന വൈരനിര്യാതനക്കാരന്‍ ' എന്നു വി.എസിനെ കേറി വിളിച്ചു കളഞ്ഞു, വര്‍ഗ്ഗസ്നേഹം സിരകളില്‍ കയറിയ ഫോറംകാരന്‍ .

അനുഭാവികളെന്ന മട്ടില്‍ എഴുതുന്ന ഇവര്‍ സത്യത്തില്‍ കുളംകലക്കികളാണെന്ന് സംശയമുണ്ട്.

ആല്‍ബര്‍ട്ട് റീഡ് said...

ആര്‍ക്കും പേരും വിലാസവുമില്ലല്ലോ.

അരവിന്ദ് :: aravind said...

സ്ഥാപനവല്‍ക്കരിക്കപ്പെട്ട അധികാരത്തിന്റെ അശ്ലീലയുക്തിയ്ക്ക് കീഴടങ്ങാന്‍ ഒരു പ്രസ്ഥാനം വിസമ്മതിക്കുന്നതും നീതിയ്ക്കായി സാധ്യമായ മാര്‍ഗങ്ങളത്രയും സ്വീകരിക്കുന്നതും ജനാധിപത്യപരവും നിയമപരവുമായ മാര്‍ഗങ്ങളിലൂടെ തന്നെയാണ്.

-> ഈ നിലപാട് തികച്ചും സ്വാഗതം ചെയ്യുന്നു.

സിബിഐ കോടതിയിലെ വിചാരണയിലല്ല, അതിനും മുകളിലുളള മറ്റു കോടതികളില്‍ ഈ കേസിന്റെ ന്യായാന്യായങ്ങള്‍ ആദ്യം തീരുമാനിക്കപ്പെടണം.
-> ഇത് ഏത് കോടതിയെക്കുറീച്ചാണ് പറയുന്നത്?

അതിനു ശേഷം മതി വിചാരണയും വിലങ്ങിടലും.

-> ഏത് കോടതിയിലെ വിചാരണയാണിത്? പിണറായി സി ബി ഐ കോടതിയില്‍ വരില്ല, പക്ഷേ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ മറ്റു കോടതികളില്‍ വരും എന്നാണോ? ആണെങ്കില്‍ സ്വാഗതം ചെയ്യുന്നു.

കാര്‍ത്തികേയനെ പ്രതി ചേര്‍ക്കാത്തത് വളരെ അത്ഭുതകരം തന്നെയാണ്. സംശയകരവും, ലോജിക്കിന് നിരക്കാത്തതും.
നമ്മൂടെ കോടതി അത് ചോദ്യം ചെയ്യും എന്ന് തന്നെ കരുതുന്നു. മാരീചന്‍ എഴുതിയിരിക്കുന്ന പോയന്റുകളെല്ലാം കോടതിയിലിരിക്കുന്ന ജഡ്‌ജസും പരിഗണിക്കുമല്ലോ. സി ബി ഐയെ ആവശ്യമെങ്കില്‍, മര്യാദക്ക് ജോലി ചെയ്യാന്‍ ശാസിക്കുന്ന ന്യായാധിപന്മാര്‍ ഇന്നുമുണ്ടാകും എന്ന് കരുതുന്നു.

പിണറായി കുറ്റം ചെയ്തില്ലെങ്കില്‍ നിര്‍ഭയം വിചാരണ നേരിടുകയാണ് വേണ്ടത്. അല്ലാതെ ദേ ലവനും മറ്റവനും കേസില്‍ ഉണ്ട്, ഇല്ലെങ്കില്‍ കേസില്ല എന്ന നിലപാടല്ല.
പിണറായിയെ ബഹു. കോടതി കുറ്റവിമുക്തനാക്കുകയാണെങ്കില്‍ ജനം ഈ പൊറാട്ട് നാടകത്തിന്റെ ചരടുവലിക്കാര്‍ക്ക് അര്‍‌ഹിക്കുന്ന ശിക്ഷയും, പിണറായിക്ക് അര്‍ഹ്ഹിക്കുന്ന സ്ഥാനവും കൊടുത്തു കൊള്ളും.

അല്ലാതെ പാര്‍ട്ടി ചട്ടക്കൂടിന്റെയും അച്ചടക്കത്തിന്റേയും ബലം കൊണ്ട് കേസിനെതിരെ ഒരു ജനാധിപത്യ വ്യവസ്തിതിയില്‍ ബാലിശമാണെന്ന് തോന്നുന്നു. അതേത് വിഭാഗത്തില്‍ പെട്ട രാഷ്ട്രീയക്കാരാണെങ്കിലും-അത് തെറ്റായ ഒരു കീഴ്വഴക്കം സൃഷ്ടിച്ചേക്കാം. (കട്: ദക്ഷിണ ആഫ്രിക്കയില്‍ ജേക്കബ് സുമ കുറ്റ വിമുക്തനായി പ്രസിഡന്റ് ആയത് എങ്ങനെ. പ്രൊസിക്യൂട്ട് ചെയ്താല്‍ രക്തചൊരൊച്ചില്‍ എന്ന ഭൂരിപക്ഷ ഭീഷണിയില്‍ എല്ലാം തീര്‍ന്നു)

kaalidaasan said...

ഇ പി ജയരാജന്‍ പറഞ്ഞതു കേട്ടില്ലായിരുന്നോ? സി പി എം എന്ന് പറഞ്ഞാല്‍ പിണറായി ആണ്. വി എസും ശര്‍മ്മയുമൊന്നും, മാരീചനും ജയരാജനും വിഭാവനം ചെയ്യുന്ന, കമ്യൂണിസത്തില്‍ ഇല്ല. ശര്‍മ്മയെയായിരുന്നു പ്രതിയാക്കിയിരുന്നെന്കില്‍, ഇപ്പോള്‍ മാധ്യമ സിന്ഡിക്കേററുകള്‍ പിണറായിക്കെതിരെ പറയുന്നതിലും മോശപ്പെട്ട പരമാര്‍ശങ്ങള്‍ അദ്ദേഹത്തേക്കുറിച്ച് മാരീചന്‍ എന്ന കമ്മൂണിസ്റ്റ് പറയുമായിരുന്നു.

മാരീചന്‍‍ said...

താപ്പൂവേയ്...

എന്‍കൗണ്ടര്‍ അവസാനിപ്പിച്ചത് നന്നായി ചങ്ങായീ. അല്ലെങ്കില്‍ ഈയുളളവന്‍ ചത്തുതൊലയില്ലായിരുന്നോ.. തളളതന്തകെട്യോളുകുട്ടികളെല്ലാം വഴിയാധാരമാകില്ലായിരുന്നോ.. ഈയുളളവനോട് കൃപ കാട്ടിയ ഭവാന്റെ കീര്‍ത്തിയും ചൈതന്യവും ഈരേഴ് പതിനാലു ലോകങ്ങളിലും പടര്‍ന്നു പതിയട്ടെ...

മുഖമടച്ച് ആട്ടുന്നവരെ ധാരാളം കണ്ടിട്ടുണ്ട് സാറേ... റോട്ടു വക്കിലും ഡിവൈഡറുകളിലും കയറി നിന്ന് വഴിയേ പോകുന്നവന്റെയൊക്കെ മുഖമടച്ച് ആട്ടുന്നവര്‍. സഹതാപമേ തോന്നിയിട്ടുളളൂ അവരോട്. ആ നിലവാരവുമായി ബ്ലോഗില്‍ ചര്‍ച്ചയൊണ്ടാക്കാനിറങ്ങിയിരിക്കുന്ന അങ്ങയോട് സഹതാപം പോലുമില്ല. സഹതാപം മനസിലാകണമെങ്കിലും മരുന്നിന് സുബോധം വേണം.

ഒരു പൗരന്റെ സംശയങ്ങളും നിലപാടുകളുമാണ് ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് ഈ ബ്ലോഗില്‍ എഴുതിയ ലേഖനങ്ങള്‍. വസ്തുതകളാണ് ആ നിലപാടിന്റെ അടിസ്ഥാനം. കണ്ടുബോധ്യപ്പെട്ട വസ്തുതകളിലൂന്നി നിലപാട് സ്വീകരിക്കാന്‍ എനിക്കൊരു താപ്പുവിന്റെയും കീര്‍ത്തിപത്രം വേണ്ട.

ഒരുത്തന്റെയും വീട്ടിലേയ്ക്ക് ലിങ്കയച്ച് ക്ഷണിച്ചില്ല, ഇതു വന്ന് വായിക്കാന്‍. ഉന്നയിക്കുന്ന നിലപാടുകളോടും അതിനാധാരമായ വസ്തതകളോടുമുളള എതിര്‍പ്പും വിമര്‍ശനവും ഉള്‍ക്കൊള്ളാനുളള കരളുറപ്പു ഉണ്ടായിട്ടു തന്നെയാണ് സാറേ ഈ പണിക്കിറങ്ങിയത്. തനിക്ക് ചേരാത്ത അഭിപ്രായങ്ങള്‍ കേട്ടാല്‍ ആര്‍ക്കൊക്കെയോ എന്തൊക്കെയോ "വായിച്ചു" കൊടുക്കലാണെന്ന് കരുതുന്നൊരു മനോരോഗിയ്ക്ക് ചേരുന്ന പ്രതികരണം തന്നെയാണ് താങ്കളോട് ആദ്യം നടത്തിയത്. ജാള്യം മറയ്ക്കാന്‍ ധര്‍മ്മപുരാണം ഛര്‍ദ്ദിച്ചു വെച്ചിട്ട് കാര്യമൊന്നുമില്ല. ഒരു വിധം ടൈപ്പ് ചെയ്യാനറിയാമെങ്കില്‍ ഏതു പുസ്തകത്തിന്റെ എത്ര പേജു വേണമെങ്കിലും കമന്റ് ബോക്സില്‍ അടിച്ചു കേറ്റാം.

ശരിയെന്ന് തോന്നുന്ന അഭിപ്രായം തുറന്നു പറയാനാണ് എനിക്കീ ബ്ലോഗ്. തന്റെയോ തന്റെ നിലവാരത്തിലുളള ആരുടെയെങ്കിലുമോ സര്‍ട്ടിഫിക്കറ്റ് കൊതിച്ചല്ല ഇതിലെ ഒരു ലേഖനവും എഴുതിയിട്ടുളളത്. ജീവിതത്തിലും ചിന്തയിലും സാറു പിന്‍പറ്റുന്ന നിലപാടുകള്‍ എണ്ണയിട്ട വാഴയിലയില്‍ നിരത്തി വെയിലത്തിട്ടുണക്കി സ്വന്തം അട്ടത്തു വെച്ചാല്‍ മതി. എത്ര ഉണങ്ങിച്ചുളുങ്ങിയാലും കെട്ടനാറ്റം പോകാത്ത ആ നിലപാടുമായി ഈ ബ്ലോഗില്‍ ചര്‍ച്ചയ്ക്കു വന്നാല്‍, മറുപടിയുടെ ഭാഷയും ഒട്ടും വ്യത്യസ്തമാവില്ല.

സീപ്പീയെമ്മിനെക്കുറിച്ച് ഏത് നിലപാടും താങ്കള്‍ക്ക് സ്വീകരിക്കാം. വിമര്‍ശിക്കാന്‍ ഏതു ഭാഷയും ഉപയോഗിക്കാം. അതൊന്നും പിന്‍പറ്റാനോ അംഗീകരിക്കാനോ വകവെച്ചു തരാനോ തല്‍ക്കാലം ഒരുദ്ദേശവുമില്ല. സീപ്പീയെമ്മിനെക്കുറിച്ച് താപ്പു പറയുന്നതാണ് സത്യമെന്നും മാലോകരെല്ലാം അതുമാത്രമേ അംഗീകരിക്കാവൂ എന്നുമൊക്കെ നിര്‍ബന്ധം പിടിച്ചാല്‍, പോയി പണി നോക്കൂ എന്നു തന്നെ പറയേണ്ടി വരും. അതു പറയുമ്പോള്‍, മുഖമടച്ച് ആട്ടുകയാണെന്ന് കരുതരുത്. മുഖമുളളവനോടു മാത്രമേ അതുപറ്റൂ...

പിന്നെ, സ്വപ്നത്തിലെങ്കിലും ഒരു നാള്‍ ആണായി ജീവിയ്കാന്‍ ഒരു ബാല്യം ബാക്കി
വെച്ചിരിയ്കണേയെന്ന ഉപദേശം എനിക്കങ്ങിഷ്ടപ്പെട്ടു. എനിക്ക് മനുഷ്യനായി ജീവിച്ചാല്‍ മതി സാറേ.. ആണായി ജീവിച്ചു രമിക്കുന്നതില്‍ അഭിമാനിക്കുന്ന ഒരിടതുപച്ചക്കാരന്‍.. ത്ഥൂ....

വര്‍ക്കേഴ്സ് ഫോറം said...

പ്രിയപ്പെട്ട ആല്‍ബര്‍ട്ട് റീഡ്

വര്‍ക്കേഴ്സ് ഫോറത്തെക്കുറിച്ചുള്ള താങ്കളുടെ പരാമര്‍ശം പച്ചക്കള്ളമാണ്. ‍ഇതാണാ

കമന്റ്. ആ കമന്റിട്ടത് ഏതോ അനോണിയാണ്. പരാമര്‍ശം പിന്‍‌വലിക്കുമെന്ന് തോന്നുന്നു.

മാരീചന്‍‍ said...

അരവിന്ദ്,
ആ കോടതി ഏതെന്ന് നമുക്ക് വരും ദിവസങ്ങളില്‍ അറിയാം. മാരീചന്‍ എഴുതിയിരിക്കുന്ന പോയിന്റുകള്‍ ശ്രദ്ധിക്കാനല്ല ജഡ്ജസ്. അവരുടെ മുന്നില്‍ വരുന്ന വാദമുഖങ്ങളെ അടിസ്ഥാനമാക്കി മാത്രമേ നിലവില്‍ വിധി പറയാനാകൂ. ബ്ലോഗും കമന്റും വായിച്ച് ജഡ്ജിമാര്‍ വിധി പറയുന്ന ആ നല്ല കാലത്തിനു വേണ്ടി, അരവിന്ദിനോടൊപ്പം ഞാനും പ്രാര്‍ത്ഥിക്കാം.

സിബിഐയോട് മര്യാദയ്ക്ക് ജോലി ചെയ്യണമെന്ന് ഒരുപാട് ജഡ്ജിമാര്‍ പറഞ്ഞിട്ടുണ്ട്. ഇനിയും ഒട്ടേറെ ജഡ്ജിമാര്‍ അത് പറഞ്ഞേക്കാനും സാധ്യതയുണ്ട്. ഒരു സാധ്യതയും നമ്മളായിട്ട് തളളിക്കളയരുതല്ലോ...

കോടതിയുടെ മുന്നില്‍ ഏത് നിലപാട് സ്വീകരിക്കണമെന്ന് പിണറായി തീരുമാനിക്കട്ടെ. സിപിഎമ്മും. അരവിന്ദിന്റെ നിലപാട് അനുസരിക്കാന്‍ ഏതെങ്കിലും ബാധ്യത പിണറായി വിജയനുണ്ടോയെന്ന് എനിക്കറിയില്ല.

പിണറായിയെ ബഹു. കോടതി കുറ്റവിമുക്തനാക്കുകയാണെങ്കില്‍ ജനം ഈ പൊറാട്ട് നാടകത്തിന്റെ ചരടുവലിക്കാര്‍ക്ക് അര്‍‌ഹിക്കുന്ന ശിക്ഷയും, പിണറായിക്ക് അര്‍ഹ്ഹിക്കുന്ന സ്ഥാനവും കൊടുത്തു കൊള്ളും.

അതുകൊണ്ട് ഇനിയാരും പിണറായി വിജയനെക്കുറിച്ച് ഒന്നും മിണ്ടരുതെന്നാണോ?

അല്ലാതെ പാര്‍ട്ടി ചട്ടക്കൂടിന്റെയും അച്ചടക്കത്തിന്റേയും ബലം കൊണ്ട് കേസിനെതിരെ ഒരു ജനാധിപത്യ വ്യവസ്തിതിയില്‍ ബാലിശമാണെന്ന് തോന്നുന്നു. അതേത് വിഭാഗത്തില്‍ പെട്ട രാഷ്ട്രീയക്കാരാണെങ്കിലും-അത് തെറ്റായ ഒരു കീഴ്വഴക്കം സൃഷ്ടിച്ചേക്കാം.

കീഴ്‍വഴക്കമുണ്ടാകട്ടെ, അതു തെറ്റാണോ ശരിയാണോയെന്ന് നമുക്ക് പിന്നീട് തീരുമാനിക്കാം.

മാരീചന്‍‍ said...

രാജൂ ഇരിങ്ങല്‍,
വിശദമായ ഇടപെടലുകള്‍ക്ക് നേരെ ചൊരിഞ്ഞ അഭിനന്ദനങ്ങള്‍ക്ക് നന്ദി. എളിയ സംശയങ്ങള്‍ക്കുളള പെരിയ മറുപടിയും മുന്നില്‍ വെയ്ക്കുന്നു.

മാര്‍ക്സിസ്റ്റുകാര്‍ക്ക് 75 വര്‍ഷത്തെ ചരിത്രമുണ്ടോയെന്ന് എനിക്കറിയില്ല. സിപിഎമ്മിനെയാണ് ഉദ്ദേശിച്ചതെങ്കില്‍ ആ പാര്‍ട്ടി പിറന്നത് 1964ല്‍ ആണ്. കമ്മ്യൂണിസ്റ്റുപാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഉണ്ടായിട്ടുളള കേസുകളുടെ ചരിത്രം അറിയാവുന്ന ആരോടെങ്കിലും ചോദിച്ച് മനസിലാക്കുക. ഒരാള്‍ കേസില്‍പെട്ട കാര്യം പറയുമ്പോള്‍ എത്രയും കാലം വേറാരും കേസില്‍ പെടാത്തതെന്ത് എന്ന ചോദ്യം കലക്കി. കേസില്‍ പെട്ടയാള്‍ "എന്തോ" ചെയ്തിട്ടുണ്ടാകുമെന്നാണ് ധ്വനിയെങ്കില്‍ ചെയ്തതെന്ത് എന്ന് നേരെ ചൊവ്വേ പറയുക.

തനിക്ക് നേരെ ഉയര്‍ന്ന ആരോപണത്തോട് പിണറായി വിജയന്‍ പ്രതികരിക്കേണ്ടത് രാജു ഇരിങ്ങല്‍ ആഗ്രഹിക്കും പ്രകാരമല്ല. പൊതുപ്രവര്‍ത്തകന്‍ എങ്ങനെ ഇരിക്കുകയും സംസാരിക്കുകയും ചെയ്യണമെന്ന് രാജു ഇരിങ്ങല്‍ കല്‍പ്പിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കേണ്ട ബാധ്യത പിണറായി വിജയനുണ്ടെന്നും എനിക്ക് തോന്നുന്നില്ല. മാര്‍ക്സിസ്റ്റുകാര്‍ക്കു മാത്രമേ അന്തസുളളൂവെന്ന് ഞാനെങ്ങും പറഞ്ഞിട്ടില്ല. മാര്‍ക്സിസ്റ്റുകാര്‍ക്കും അന്തസുണ്ട് എന്നാരെങ്കിലും പറഞ്ഞാല്‍ എനിക്ക് രോഷവും വരില്ല.

അഴിമതിയുടെ പങ്ക് പാര്‍ട്ടി തന്നെ പറ്റിയെന്നൊക്കെ താങ്കളങ്ങ് വിധി പറഞ്ഞാലോ? എന്ത് അഴിമതിയാണ് നടത്തിയത്., എത്ര രൂപയുടെ അഴിമതി, എങ്ങനെയാണ് നടത്തിയത്, അന്വേഷിച്ച സിബിഐ അഴിമതി കണ്ടെത്തിയിട്ടുണ്ടോ എന്നൊക്കെ വലിയ വലിയ ചോദ്യങ്ങള്‍ വരും.

അച്യുതാനന്ദന്‍ സഖാവിന് മാത്രം ചെയ്യാന്‍ കഴിയുന്ന പലതും അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അതേക്കുറിച്ച് എനിക്ക് അഭിപ്രായവ്യത്യാസമൊന്നുമില്ല.

മാരീചന്‍‍ said...

ഗവര്‍ണറുടെ തീരുമാനം കോടതി തീരുമാനിക്കുക തന്നെ വേണം മാഷേ. അതിന് കേസ് കോടതിയുടെ മുമ്പാകെയെത്തണം.

പ്രസ്താവനകളിലെ തമാശകള്‍ ഓര്‍ത്ത് ചിരിക്കാന്‍ രാജുവിനുളള അവകാശം ആരും തടഞ്ഞിട്ടില്ല. ചിരിച്ചു തീരുമ്പോള്‍, ഈ കേസുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലുണ്ടായിരുന്ന പിണറായിയുടെ എത്ര സഹപ്രവര്‍ത്തകരെ ചോദ്യം ചെയ്തിട്ടുണ്ടെന്നു കൂടി എഴുതണം. ആരും എതിര്‍ത്തൊന്നും പറയുകേലെന്ന് കരുതി ചോദ്യം ചെയ്യാതെ തീരുമാനത്തിലെത്തിയ സിബിഐയിലുണ്ടായിരുന്നത് രാജൂ ഇരിങ്ങലിനെപ്പോലുളളവരായിരിക്കുമെന്ന് ഇപ്പോള്‍ ബോധ്യപ്പെടുന്നു. കുറ്റപത്രത്തിന്റെ ഭാവിയും അതുകൊണ്ട് ഇപ്പോഴേ തീരുമാനിക്കാം.

ഗൂഢാലോചന, വഞ്ചന എന്നിവയെക്കുറിച്ച് വേണ്ടത്ര നിര്‍വചനങ്ങള്‍ ലഭ്യമാണ്. അത്തരം കുറ്റങ്ങള്‍ ചാര്‍ത്തുമ്പോള്‍ അതിന്റെ യുക്തിയെക്കുറിച്ചും ആലോചനകളുണ്ടാവുക സ്വാഭാവികം. യുക്തിയുളളവര്‍ അത് ചൂണ്ടിക്കാണിക്കും. രാജു ഇരിങ്ങലിന് ഇഷ്ടമാവില്ലെന്നു വെച്ച് സ്വന്തം യുക്തിബോധം കെട്ടിപ്പൂട്ടി തട്ടിന്‍പുറത്ത് വെയ്ക്കാന്‍ പറ്റുമോ?

ഗൂഢാലോചന സംബന്ധിച്ച് തീരുമാനങ്ങളും കോടതികളില്‍ തന്നെയുണ്ടാകും സഖാവേ, അതു പക്ഷെ സിബിഐ കോടതിയിലായിരിക്കില്ലെന്നേയുളളൂ.

രാജു ഇരിങ്ങല്‍ വിചാരിച്ചാല്‍ കാര്‍ത്തികേയനെക്കൂടി ഉള്‍പ്പെടുത്താന്‍ പറ്റുമായിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. ആദ്യം ഒന്ന് ഉള്‍പ്പെടുത്തിയിട്ട് വാ.. ചോദ്യത്തിന്റെ ഉത്തരം അപ്പോള്‍ പറയാം.

(തുടരും..)

മാരീചന്‍‍ said...

മലബാര്‍ കാന്‍സര്‍ സെന്ററിന് കിട്ടേണ്ട സാമ്പത്തിക സഹായം ഉറപ്പുവരുത്തുന്നതിനുളള മെമോറാണ്ടം ഓഫ് എഗ്രിമെന്റ് അട്ടിമറിച്ചത് എസ് ശര്‍മ്മയാണ് എന്ന് പറ‍ഞ്ഞാല്‍, കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ മുഴുവന്‍ മന്ത്രിമാരും അഴിമതിയില്‍ മുങ്ങിക്കുളിച്ചവരാണെന്നാണോ വായിച്ചെടുക്കുന്നത്. അറബ് സാറോ ഡ്രില്‍ മാഷോ ആണോ രാജു ഇരിങ്ങലിനെ മലയാളം പഠിപ്പിച്ചത്. എന്തൊരു ബുദ്ധിശക്തിയും യുക്തിബോധവും. അപാരം.

എസ് ശര്‍മ്മയെ മാത്രം പ്രതിയാക്കി ഒരു കേസ് ആദ്യം കൊടുത്തിട്ട് വാ.. എന്നിട്ട് അതേക്കുറിച്ച് സംസാരിക്കാം.

പിണറായിയും കൂട്ടരും നീതിന്യായ വ്യവസ്ഥയുടെ ഏത് വശത്തോട്ട് ചേര്‍ന്ന് നില്‍ക്കണമെന്ന് അവര്‍ തീരുമാനിക്കട്ടെ. താങ്കള്‍ക്കിഷ്ടമില്ലാത്ത വശത്താണ് നില്‍ക്കുന്നതെങ്കില്‍ രാഷ്ട്രീയമായും നിയമപരമായും നേരിട്ടാല്‍ മതി.. അതല്ലേ അതിന്റെ ശരി...മാരീചന്: “ഇത് പിണറായി വിജയന്റെ വ്യക്തിപരമായ അന്തസിന്റെയോ സിപിഎം എന്ന പാര്‍ട്ടി അണികളുടെ ആത്മാഭിമാനത്തിന്റെയോ വിഷയമല്ല. അതിനേക്കാള് അപ്പുറമായി രാഷ്ട്രീയ എതിരാളിയെ വേട്ടയാടാന് ഭരണാധികാരം ഉപയോഗിക്കുന്ന ജനാധിപത്യ വിരുദ്ധതയുടെ പ്രശ്നമാണ്.“

ഇരിങ്ങലിന്റെ യുക്തി ബോധം വീണ്ടും സമ്മതിക്കാതെ വയ്യ. അധികാരം ഉപയോഗിച്ച് ഒരാളെ കേസില്‍ കുടുക്കുന്നതും സഹകരണ സ്ഥാപനങ്ങളില്‍ എതിരാളികളെ തോല്‍പ്പിക്കുന്നതും ഒരേ ത്രാസില്‍ തൂക്കുന്ന താങ്കളോട് എന്തെങ്കിലും സംവദിച്ചിട്ട് കാര്യമൊന്നുമില്ലെന്ന് നന്നായി അറിയാം.

ചരിത്രത്തിലെ ക്രിസ്തുവിന്റെ കാര്യം പ്രത്യേകിച്ച് പറഞ്ഞതുകൊണ്ട് ചോദിക്കട്ടെ, ചരിത്രത്തിലല്ലാതെ വേറെ ക്രിസ്തുവുണ്ടോ?

സ്നേഹപൂര്‍വം
മാരീചന്‍

ആല്‍ബര്‍ട്ട് റീഡ് said...

വര്‍ക്കേഴ്സ് ഫോറം,

ആ കമന്റെഴുതിയ അനോനിമസ് ഫോറവുമായി ബന്ധമില്ലാത്തയാളാണെന്ന് അറിയുന്നതില്‍ സന്തോഷം. വിമര്‍ശനങ്ങള്‍ക്കെല്ലാം ഫോറത്തിന്റേതെന്ന മട്ടില്‍ അനോനികളാണ് മറുപടി പറഞ്ഞിരുന്നതെന്ന് ശ്രദ്ധിക്കുമല്ലോ. അതെല്ലാം ഫോറത്തിന്റെ അഭിപ്രായമല്ലെന്ന് അറിയുന്നതിലും സന്തോഷം.

ശര്‍മ്മയെക്കുറിച്ചുള്ള പരാമര്‍ശം മാരീചനും തിരുത്തുമെന്ന് കരുതുന്നു.

ഞാന്‍ ഇരിങ്ങല്‍ said...

മാരീചന്,

1920ലാണ് ഇന്ത്യന് കമ്മ്യൂണിസ്റ്റ് ചരിത്രം ആരംഭിക്കുന്നതെന്ന് മനസ്സിലാക്കുക. 1964ല്‍ എന്ത് സംഭവിച്ചുവെന്ന് താങ്കള്‍ക്കുമറിയാവുന്ന കാര്യം ആവര്‍ത്തിക്കുന്നില്ല.
താങ്കളുടെ വാദഗതികള്‍ എല്ലാം തന്നെ ഒരു പാര്‍ട്ടി അനുഭാവിയുടേത് മാത്രമായി മാറുമ്പോള്‍ നിഷ്പക്ഷതയോ സത്യമറിയാനുള്ള കൌതുകമോ ഉണ്ടാകുന്നില്ല. ഗീര്‍വാണങ്ങളില് വിശ്വാസമില്ലാത്തതു കൊണ്ട് തന്നെ താങ്കളുടെ വാക്കുകള് തന്നെ എടുത്ത് പറയാം.

മാരീചന്: സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന 86 കോടിയുടെ നഷ്ടം ഉണ്ടായത് കടവൂര് ശിവദാസന് വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ്. പക്ഷേ, കടവൂര് കേസില് പ്രതിയല്ല.“

ഇരിങ്ങല്: ഉത്തരം വ്യക്തമാണല്ലോ 86 കോടി സംസ്ഥാനത്തിന് നഷ്ടമുണ്ടായി. ഉത്തരവാദിയായ കടവൂരിനെതിരെ സംസ്ഥന മന്ത്രി സഭയോ വകുപ്പു മന്ത്രിയോ എന്തു കൊണ്ട് അന്വേഷണം പ്രഖ്യാപിച്ചില്ല?
തെളിവുകള് നിരത്തിയല്ല?

മാരീചന്: ഒരാള് കേസില്‍പെട്ട കാര്യം പറയുമ്പോള് എത്രയും കാലം വേറാരും കേസില് പെടാത്തതെന്ത് എന്ന ചോദ്യം കലക്കി. കേസില് പെട്ടയാള് "എന്തോ" ചെയ്തിട്ടുണ്ടാകുമെന്നാണ് ധ്വനിയെങ്കില് ചെയ്തതെന്ത് എന്ന് നേരെ ചൊവ്വേ പറയുക.
ഇരിങ്ങല്: അതല്ലേ സി. ബി ഐ പറയുന്നത് ഈയാള് ഈ കുറ്റം ചെയ്തു അത് കൊണ്ട് അയാളെ നിയമത്തിനു മുമ്പില് കൊണ്ട് വരേണ്ടതുണ്ട് എന്നല്ലേ..? ഇതിലും കൂടുതല് നേരെ ചൊവ്വേ എങ്ങിനെ പറയും?

മാരീചന്: തനിക്ക് നേരെ ഉയര്‍ന്ന ആരോപണത്തോട് പിണറായി വിജയന് പ്രതികരിക്കേണ്ടത് രാജു ഇരിങ്ങല് ആഗ്രഹിക്കും പ്രകാരമല്ല. പൊതുപ്രവര്‍ത്തകന് എങ്ങനെ ഇരിക്കുകയും സംസാരിക്കുകയും ചെയ്യണമെന്ന് രാജു ഇരിങ്ങല് കല്‍പ്പിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള് അനുസരിക്കേണ്ട ബാധ്യത പിണറായി വിജയനുണ്ടെന്നും എനിക്ക് തോന്നുന്നില്ല.

ഇരിങ്ങല്: പ്രീയപ്പെട്ട മാരീചന്..കേരളമെന്ന ഇട്ടാവട്ടത്തെ ഒരു പ്രജയാണ് ഞാന് . എന് റെ കൂടി നേതാവാണെന്ന് പറഞ്ഞാണ് അഞ്ചു വര്‍ഷം കൂ‍ടുമ്പോഴും അല്ലാതെയും വോട്ട് തേടി രാഷ്ട്രീയക്കാര് വീടു വീടാന്തരം കേറി നിരങ്ങുന്നത്. പൊതു ജനത്തിന് റെ സംഭാവന ബക്കറ്റ് പിരിവായും അല്ലാതെയും കൈപ്പറ്റിയാണ് രാഷ്ട്രീയപാര്‍ട്ടി നേതാക്കള് ജീവിച്ച് പോരുന്നത്. അതു കൊണ്ട് തന്നെ എന് റെ കൂടി ശമ്പളക്കാരനാണ് മുഴുവന് നിയമസഭാ അംഗങ്ങളും മന്ത്രിമാരും മുഖ്യമന്ത്രിയും. അപ്പോള് അവര് എങ്ങിനെ പെരുമാറണമെന്ന് തീരുമാനിക്കാനുള്ള എന് റെ അവകാശത്തെ താങ്കള് എങ്ങിനെ ചോദ്യം ചെയ്യും?
എന് റെയോ താങ്കളുടേയോ നേതാവല്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാളാണ് പിണറായി വിജയനെങ്കില് തര്‍ക്കമില്ല. അല്ലെങ്കില് ഞാന് പറയുന്നതു സാമൂഹിക ആചാരവും പാലിക്കേണ്ട ചുമതല പൊതു പ്രവര്ത്തകനുണ്ടായിരിക്കണം സഖാവേ..
എന് റെ വീട്ടില് കിട്ടേണ്ട സാധനം കൃത്യസമയത്ത് കിട്ടിയില്ലെങ്കില് അത് ആരെടുത്തു എവിടെ പൂഴ്ത്തി എന്നറിയണമെങ്കില് ജോലിക്കാരനെ ചോദ്യം ചെയ്യണം. അത് മാത്രമല്ലേ സിബിഐ എജന്‍സി ചെയ്യാന് ശ്രമിക്കുന്നുള്ളൂ. അതില് വെകിളി പിടിക്കേണ്ട കാര്യമെന്ത്?

മാരീചന്: കുറ്റപത്രത്തിന്റെ ഭാവിയും അതുകൊണ്ട് ഇപ്പോഴേ തീരുമാനിക്കാം.

ഇരിങ്ങല്: കുറ്റപത്രത്തിന് റെ ഭാവി ഓര്ത്ത് താങ്കള് വേവലാതിപ്പെടുന്നതെന്തിന്? കുറ്റം ചെയ്തെങ്കിലല്ലേ ഭാവി കറുത്തകാകുന്നുള്ളൂ.. ഏതൊരു കൊലപാതകിയും ഏതൊരു ക്രിമിനലും കുറ്റം ആരോപിച്ച് തെളിയിച്ച് കഴിഞ്ഞാലേ കുറ്റവാളിയാകുന്നുള്ളൂ സഖാവേ.. അതിന് അവസരം നല്‍കി സംശുദ്ധത കാത്തു സൂക്ഷിക്കുകാല്ലേ പിണറായിയും സംഘവും ചെയ്യേണ്ടത്? അതൊ ഇന്ത്യന് കോടതികളീല് സത്യം പുറത്ത് വരില്ലെന്ന് 100% ഉറപ്പുള്ളതു കൊണ്ടാണൊ ഇതൊനിന്നും തയ്യാറാവാത്തത്? എങ്കില് അത് പറയണം. നിയമ വ്യവസ്ഥയില് വിശ്വാസമില്ലെന്ന്.. അതിന് തയ്യാറുണ്ടോ സഖാവേ..?

മാരീചന്: “സഹകരണ സ്ഥാപനങ്ങളില് എതിരാളികളെ തോല്‍പ്പിക്കുന്നതും ഒരേ ത്രാസില് തൂക്കുന്ന താങ്കളോട് എന്തെങ്കിലും സംവദിച്ചിട്ട് കാര്യമൊന്നുമില്ലെന്ന് നന്നായി അറിയാം.“
ഇരിങ്നല്: സഖാവേ.. കണ്ണൂരിലേക്ക് വരൂ.. സഹകരണ ബാക്ക് തിരഞ്ഞെടുപ്പ് സമയം തന്നെ. അപ്പോള്‍ഴറിയാം എതിരാളികളെ എങ്ങിനെയാണ് മുഷ്ക്ക് ഉപയോഗിച്ച് തോല്‍പ്പിക്കുക എന്ന്. അപ്പോഴറിയാം എത്ര കള്ള ഐഡന് റിറ്റികള് ഉപയോഗിക്കാന് മെമ്പര്മാര്ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് . അപ്പോഴറിയാം എത്ര പേരെ വോട്ട് ചെയ്യാതിരിക്കാന് വടിവാളും കുന്തവുമായി നില്‍കുമെന്ന്. അപ്പോഴറിയാം എങ്ങിനെ അധികാരത്തിലിരിക്കുന്നവന് ഒരു സഹകരണ ബാങ്കിന് റെ അധികാരം പിടിച്ചടക്കുന്നുവെന്ന്. ഒന്നുമറിയില്ലെങ്കില് നേറെ കണ്ണൂരില് പാ‍പ്പിനിശ്ശേരിയില് രാഘവനോട് ചോദിക്കു. മാടായി മാടന് കണ്ണൂരിന് റെ സിംഹം മായത് എങ്ങിനെയെന്ന് അദ്ദേഹം പറഞ്ഞു തരും സഖാവേ..


എന്നിട്ടും ഒരു ചോദ്യം മാത്രം ബാക്കി. അഴിമതിയൊന്നും നടന്നിട്ടില്ലെന്ന് താങ്കളും ചില സില്‍ബന്ധികളും പറയുന്നു. പ്രതിപക്ഷം പറയുന്നു , സിബി ഐ പറയുന്നു അഴിമതി നടന്നു എന്ന്. ഇതിന് റെ സത്യാവസ്ഥ ജനങ്ങള് എങ്ങിനെ അറിയും? നീതിന്യായ വ്യവസ്ഥയിലൂടെയൊ? അതൊ വേറെ മാര്‍ഗ്ഗങ്ങള് വല്ലതുമുണ്ടോ? അതൊ പിണറായിയും സംഘവും പറയുന്നത് മാത്രം വിശ്വസിക്കണോ?

മാരീചന്‍‍ said...

ശര്‍മ്മയെക്കുറിച്ചുള്ള പരാമര്‍ശം മാരീചനും തിരുത്തുമെന്ന് കരുതുന്നു.
എന്നാത്തിനാണാവോ?

ആല്‍ബര്‍ട്ട് റീഡ് said...

വേണ്ട, വെച്ചിരുന്നാല്‍ മതി. ആള്‍ സി.പി.എമ്മിന്റെ ജിഹ്വയാണോന്ന് അറിയാനായിരുന്നു. ഇപ്പൊ സധാമാനമായി!!!

മാരീചന്‍‍ said...

അപ്പോ...ആള്‍ സീപ്പീയെമ്മിന്റെ ജിഹ്വയാണെന്ന് ഇതുവരെ അറിഞ്ഞില്ലാരുന്നോ... കഷ്ടം..ഇപ്പോ സമാധാനമായല്ലോ... നന്നായി...

ആല്‍ബര്‍ട്ട് റീഡ് said...

ജിവ്യയല്ലെന്ന് ഇപ്പൊ മനസ്സിലായി എന്നു മാരീചനു മനസ്സിലായില്ലെന്നോ?!

മാരീചന്‍‍ said...

അതു മനസിലായതു കൊണ്ടാണല്ലോ താഴെ പറയുന്ന രണ്ടു പോസ്റ്റുകളെഴുതിയത്..

ലാവലിന്‍ കേസിലെ ഇയാഗോ,

പുല്ലാണേ പുല്ലാണേ, വില്ലും ഷാലും പുല്ലാണേ...

അതുകൊണ്ടു തന്നെ ശര്‍മ്മയ്ക്കെതിരായ പരാമര്‍ശം തിരുത്താന്‍ തല്‍ക്കാലം ഉദ്ദേശമില്ലന്നേ.. വെച്ചിരിക്കാന്‍ തന്നെയാണ് തീരുമാനം..

ആല്‍ബര്‍ട്ട് റീഡ് said...

പാര്‍ട്ടി പറഞ്ഞത് ചവച്ചു തിന്നുന്നവര്‍ മാരീചന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷ വക്താവാണെന്ന ധാരണയുണ്ടെങ്കില്‍ മാറ്റാന്‍ ഇതെല്ലാം വായിക്കാമല്ലോ അല്ലേ. നല്ലത്!

മാരീചന്‍‍ said...

ഇത്തിരി ധാരണ അവിടെയിരുന്നുപോയി എന്നു വെച്ച് ആകാശമൊന്നും ഇടിഞ്ഞു വീഴില്ലല്ലോ, ല്ലേ!!!!

അരവിന്ദ് :: aravind said...

"മാരീചന്‍ എഴുതിയിരിക്കുന്ന പോയിന്റുകള്‍ ശ്രദ്ധിക്കാനല്ല ജഡ്ജസ്. അവരുടെ മുന്നില്‍ വരുന്ന വാദമുഖങ്ങളെ അടിസ്ഥാനമാക്കി മാത്രമേ നിലവില്‍ വിധി പറയാനാകൂ. ബ്ലോഗും കമന്റും വായിച്ച് ജഡ്ജിമാര്‍ വിധി പറയുന്ന ആ നല്ല കാലത്തിനു വേണ്ടി, അരവിന്ദിനോടൊപ്പം ഞാനും പ്രാര്‍ത്ഥിക്കാം. "

ജഡ്ജസ് ബ്ലോഗ് വായിക്കും എന്നിട്ട് വിധി പറയും, വിധിയില്‍ ഹൈപ്പര്‍ ലിങ്കും കൊടൂക്കും എന്നല്ല ഉദ്ദേശിച്ചത്.
എഴുതിയതില്‍ പലതിലും കാര്യമുണ്ട് എന്ന് തോന്നി. ഉറപ്പില്ല, അധികം ഈ വിവാദം ഫോളോ ചെയ്യാന്‍ സാധിച്ചി‌ട്ടില്ല (എസ്പെഷ്യലി ആന്റി പിണറായി വാദം). സ്വതന്ത്ര്യമായി ചിന്തിക്കുന്ന ആര്‍ക്കും ഒരു വേള ഈ സംശയങ്ങള്‍ ഉണ്ടാകാമല്ലോ എന്ന് ചിന്തിച്ചതാണ് (എസ്പെഷ്യലി മറ്റു മന്ത്രിമാരുടെ എക്‌സ്ക്ലൂഷന്‍സ്). വാദമുഖങ്ങളില്‍ കഴമ്പുള്ളതെല്ലാം ചേര്‍ത്ത് ആരോപിതന് കഴിയട്ടെ, എന്നിട്ട് ബഹു. കോടതി തീരുമാനിക്കട്ടെ എന്നേ ഉദ്ദേശിച്ചുള്ളൂ.

നന്ദി. ഗുഡ് ലക്ക്.

മാരീചന്‍‍ said...

അരവിന്ദേയ്............:)))

Faizal Kondotty said...

ചക്കര കുടത്തില്‍ കയ്യിട്ട നക്കാന്‍ ഒരു പ്രത്യയ ശാസ്ത്രവും തടസ്സം ആയി വരില്ല എന്നാണു ഈ കസ് തെളിയിക്കുന്നത് . പിന്നെ ഒരു പണിയെടുക്കാതെ കഴിയുന്ന നേതാക്കള്‍ക്ക് വിദേശ യാത്ര നടത്താനും , മക്കളെ പഠിപ്പിക്കാനും മറ്റും കാശ് വേണ്ടേ ? പരിപ്പുവടയും കട്ടന്‍ ചായയും മാത്രം മതിയോ ഇന്നത്തെ കാലത്ത്‌ ?

കേസുകള്‍ രാഷ്ട്രീയ പ്രേരിതം എന്ന് ഏതൊരാള്‍ക്കും പറയാം.. പക്ഷെ അഴിമതികള്‍ രാഷ്ട്രീയ പ്രേരിതം മാത്രമല്ല , കുടുംബ പ്രേരിതവും ആകാറുണ്ട് ചിലപ്പോള്‍ . ചിലപ്പോള്‍ ഒരു കുഞ്ഞു പോലും അറിയില്ല .ഇനി നാട്ടുകാര്‍ അറിഞ്ഞാല്‍ തെന്നെ എന്താ പിണറായി സഖാവ് നല്ല ഒരു മാതൃക ഉണ്ടാക്കിയല്ലോ .. തെളിവുകള്‍ എല്ലാം രാഷ്ട്രീയ പ്രേരിതം ..കൂടെ തുള്ളന്‍ കുറെ വിപ്ലവ വിദ്യാര്‍ഥി , യുവജന നേതാക്കളും ( കിട്ടിയാ ഒരു സീറ്റ്‌ ല്ലേ .. അഴിമതിക്കെതിരെ പോരാടെണ്ട യുവ രക്തം..... ശവ രക്തം! )


ഹേ വരട്ടുതത്വ വാദികളെ ..നിങ്ങള്ക്ക് ഞങ്ങളെപ്പറ്റി എന്തറിയാം ..? ഞങ്ങളുടെ ലെനിനിസ്റ്റ്‌ അന്തര്‍ധാരയിലെ വര്‍ഗ്ഗ വിപ്ലവ പ്രൊലറ്റേറിയന്‍് സിദ്ധാന്തങ്ങളില്‍ ചില സമ-അസമത്വ സംതുലന വ്യതിയാനത്തിന്റെ ഫലമായി ഉണ്ടായ ഒരു ചെറു വീഴ്ചയെ , ബഹു രാഷ്ട്ര കുത്തകകള്‍ക്കെതിരെ സന്ധിയില്ല സമരം നടത്തുന്ന ഞങ്ങളെ കൊച്ചാക്കാന്‍ നില്‍ക്കല്ലേ .., നിരവധി നിരവധി ചോരച്ചാലുകള്‍ നീന്തി കയറിയ പ്രസ്ഥാനം ഇത് .. അതിനാല്‍ ഇനി നിരവധി അഴിമതി ചാലുകളും ഞങ്ങള്‍ നീന്തി കയറും .

Murali said...

സുകുമാരന്‍ അഞ്ചരക്കണ്ടിയോട് യോജിക്കുന്നു.
പക്ഷെ സിപിയെമ്മിന്റെ ‘മുതലാളിത്തവല്‍ക്കരണം’ കമ്പോള വ്യവസ്ഥയുടെ മേന്മകള്‍ ബോദ്ധ്യപ്പെട്ടതുകൊണ്ടുണ്ടായതല്ല. സ്വതന്ത്ര കമ്പോള വ്യവസ്ഥയല്ല പാര്‍ട്ടി പ്രൊമോട്ടു ചെയ്യുന്നതും. സോഷ്യലിസത്തേക്കാള്‍ പോലും അപകടകാരിയാ‍യ ‘ക്രോണി ക്യാപ്പിറ്റലിസത്തി‘ന്റെ വക്താക്കളാണ് പാര്‍ട്ടിയിന്ന്. കട്ടന്‍‌കാപ്പി കുടിച്ചും പരിപ്പുവട തിന്നും പാര്‍ട്ടിപ്രവര്‍ത്തനം നടത്തുന്ന കാലമൊക്കെ എന്നേ പോയി. ഇന്നിപ്പോള്‍ പാര്‍ട്ടിയും കോടികളുടെ ആസ്തിയുള്ള ഒരു കോര്‍പ്പറേറ്റ് എന്റിറ്റിയാണ്. പാര്‍ട്ടിയുടെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും പണം അത്യാവശ്യമാണ്‍്. അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ കൈയ്യില്‍‌ നിന്നും ബക്കറ്റുപിരിവു നടത്തിയാല്‍‌ ഫുട്ബാള്‍ മാമങ്കത്തിന് ഗ്രൌണ്ടില്‍‌ ലൈനിടുവാനുള്ള കുമ്മായത്തിന്‍് തികയുകയില്ല. അപ്പോള്‍ പിന്നെ ഫാരിസ്‌ മുഹമ്മദിനോടും സാന്റിയാഗോ മാര്‍ട്ടിനോടും മറ്റും ഒട്ടിനിന്നേ മതിയാവൂ. സീപ്പിയെമ്മിന്റെ ക്രോണി ക്യാപ്പിറ്റലിസ്റ്റ് മുഖമാണ് ഇന്നു പിണറായി വിജയന്‍‌. അതുകൊണ്ട്‌ ടിയാനെ സംരക്ഷിച്ചേ പറ്റൂ.

ലാവലിന്‍ കരാറിനെ ന്യായീകരിക്കുവാന്‍ നിരത്തിയ വാദമുഖങ്ങളില്‍‌ ഏറ്റവും ചിരിയുണര്‍ത്തിയത്‌ ‘കാര്‍ത്തികേയന്‍ ഒപ്പിട്ട കരാര്‍ വ്യവസ്ഥകള്‍ കാരണം അതില്‍ നിന്നും പുറകോട്ടു പോകുവാന്‍‌ പറ്റില്ലായിരുന്നു’ എന്നതാണ്. അധികാരത്തില്‍ വന്നാല്‍, ലാവലിനേക്കളൊക്കെ പതിനായിരം മടങ്ങ്‌ തന്ത്രപ്രാധാന്യമുള്ള ആണവ കരാറ്‌ റദ്ദാക്കും എന്ന്‌ വീരവാദം മുഴക്കിയ പാറ്‌ട്ടിയാണ് ഇത്‌! ഒരിക്കലും അധികാരത്തില്‍‌ വരില്ല എന്നും ആയതിനാല്‍‌ അങ്ങനെ ഒരവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരില്ല എന്നും ഉള്ള ഉറപ്പോടുകൂടിയാണ് ആ പ്രസ്താവന നടത്തിയത്‌ എങ്കില്‍‌പോലും.

A K Unni said...

Who will trust these arguments. Public know the truth and they have given the verdict also. Do anybody believe that Pinarayi will go in prison in this lavlin issue ? No, but he has to pay heavily in his career.

karimeen/കരിമീന്‍ said...

മാരീചന്‍ എഴുതുന്നത് വായിച്ചല്ലാ ജഡ്ജി വിധി പ്രഖ്യാപിക്കുന്നത്. ശരി. പക്ഷെ നോക്കിക്കോളൂ കോടതിയില്‍ വിചാരണ ആരംഭിക്കുമ്പോള്‍ ജഡ്ജിക്കു പോയിന്റ് പറഞ്ഞു കൊടുക്കാന്‍ മാത്രുഭൂമിയും മനോരമയും വരും. കാളീശ്വരം രാജ് മുതല്‍ ശിവന്‍ മഠത്തില്‍ വരെ ജഡ്ജിക്കു വിധി പറഞ്ഞു കൊടുക്കും. പൊതുതാല്പര്യം വഴി കേസില്‍ കടന്നു കൂടാന്‍ അച്യുതാനന്ദന്‍ പണി തുടങ്ങിക്കഴിഞ്ഞു.
പക്ഷെ മാരീചന്‍. മനസ്സിലാകാത്തത് ഒന്നു മാത്രം . ഇത്രയും വ്രുത്തികെട്ട ഒരു ചെറ്റക്കു എന്തിന് കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ പി.ബി. സീറ്റു നല്‍കി. ആ തെരെഞ്ഞെടുപ്പില്‍ അന്തസ്സായി തോറ്റിരുന്ന്നെങ്കിലും വേണ്ടിയില്ലായിരുന്നു

Kazhackuttam said...

annanu ithu vare manasilayiilla alle... athu CIA de paniya...

ആല്‍ബര്‍ട്ട് റീഡ് said...

മാരീചന്‍‍ ഉവാച...

"ഇത്തിരി ധാരണ അവിടെയിരുന്നുപോയി എന്നു വെച്ച് ആകാശമൊന്നും ഇടിഞ്ഞു വീഴില്ലല്ലോ, ല്ലേ!!!!"

ഇനി പറഞ്ഞിട്ടെന്താ? ലെനിനിസ്റ്റ് നിലപാടുകളില്‍ നിന്ന് വ്യതിചലിക്കാത്ത അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് മാരീചന്‍ എന്നല്ലേ വിശ്വസിച്ചത്. ഘോരഘോരം വാദിക്കുന്നത് കേട്ടപ്പോള്‍ പാര്ട്ടിക്കു വേണ്ടി വാദിക്കുകയാണെന്നു തോന്നി. അതു പോയില്ലേ.

വിശ്വാസം രക്ഷിക്കട്ടെ!

ജനശക്തി said...

പിണറായിക്ക് മീനാക്ഷി ടീച്ചറുടെ ഒരുമാസത്തെ പെന്‍ഷന്‍

കണ്ണൂര്‍: "കമ്യൂണിസ്റ്റ് പാര്‍ടിയെ തകര്‍ക്കാന്‍ നേതാക്കള്‍ക്കെതിരെ കള്ളക്കഥകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഈ നേതാക്കളെ ജനങ്ങള്‍ക്കറിയാം. ജനങ്ങളുടെ വിശ്വാസമാണ് അവരുടെ ശക്തി. എന്തൊക്കെ നുണകള്‍ പറഞ്ഞാലും സത്യം പുറത്തുവരും. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെയുള്ള കള്ളക്കഥകളും ജനങ്ങള്‍ തിരിച്ചറിയും. അഴീക്കോടനെ മനസ്സിലാക്കിയതുപോലെ പിണറായിയെയും ജനങ്ങള്‍ക്കറിയാം. കള്ളക്കേസ് നേരിടാന്‍ എന്റെ ഒരുമാസത്തെ പെന്‍ഷന്‍ നല്‍കും''- പാര്‍ടിക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച അഴീക്കോടന്‍ രാഘവന്റെ വിധവ മീനാക്ഷി ടീച്ചറുടെ വാക്കുകള്‍. തൊഴിലാളിയായി ജീവിതം ആരംഭിച്ച് സിപിഐ എമ്മിന്റെ സമുന്നതനേതാവായി ഉയര്‍ന്ന അഴീക്കോടനെതിരെ കോണ്‍ഗ്രസും പാര്‍ടി ശത്രുക്കളും പ്രചരിപ്പിച്ച കള്ളക്കഥകള്‍ ഓര്‍ക്കുമ്പോള്‍ ഇന്നും ടീച്ചറുടെ കണ്ണ് നിറയും. 1967ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന ഐക്യമുന്നണിയുടെ കണ്‍വീനര്‍ അഴീക്കോടന്‍ വലിയ അഴിമതിക്കാരനാണെന്നും കോടികളുടെ സ്വത്തുണ്ടെന്നുമൊക്കെയായിരുന്നു പ്രചാരണം. അതിന് സമാനമാണ് ഇപ്പോള്‍ പിണറായിക്കെതിരെയുള്ള ആരോപണം. അഴീക്കോടന് കണ്ണൂരില്‍ വലിയ ബംഗ്ളാവുണ്ടെന്നും ഏക്കര്‍കണക്കിന് ഭൂമി വാങ്ങിയിട്ടുണ്ടെന്നുമായിരുന്നു ഒരു പ്രചാരണം. ആനന്ദകൃഷ്ണ കമ്പനിയുടെ ബസുകള്‍ അഴീക്കോടന്റെ ബിനാമി ഏര്‍പ്പാടാണെന്നും നൂറോളം ബസുണ്ടെന്നുമായിരുന്നു മറ്റൊരാരോപണം. അഴീക്കോടന്‍ വലിയ അഴിമതിക്കാരനാണെന്ന് കോഗ്രസുകാര്‍ കേരളം മുഴുവന്‍ പ്രസംഗിച്ചു. കണ്ണൂരില്‍ വാടകവീട്ടില്‍ താമസിക്കുമ്പോഴായിരുന്നു ഈ പ്രചാരണമെന്ന് ടീച്ചര്‍ ഓര്‍മിക്കുന്നു. "അന്ന് ഞാന്‍ പള്ളിക്കുന്ന് സ്കൂളില്‍ ടീച്ചറായിരുന്നു. വീട് വയ്ക്കാന്‍ പിഎഫില്‍നിന്ന് ലോണ്‍ എടുക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. ആ അപേക്ഷപോലും വേഗത്തില്‍ പാസാക്കാന്‍ ഇടപെടാത്ത ആളായിരുന്നു അഴീക്കോടന്‍. അദ്ദേഹത്തിന്റെ മരണശേഷമാണ് ലോണ്‍ പാസായത്. എന്നാല്‍, അത് വാങ്ങേണ്ടതില്ലെന്ന് പാര്‍ടി പറഞ്ഞതുകൊണ്ട് വാങ്ങിയില്ല. പിന്നീട് പാര്‍ടിയാണ് വീടുണ്ടാക്കിത്തന്നത്.'' നിരന്തരം ആരോപണം വന്നപ്പോഴും അഴീക്കോടന് കുലുക്കമൊന്നും ഉണ്ടായില്ല. അതിനെക്കുറിച്ച് ചോദിച്ചാല്‍ പറയും: "ജനങ്ങള്‍ക്ക് എന്നെക്കുറിച്ച് അറിയാം. ഇതൊന്നും സാരമാക്കേണ്ടതില്ല''. ജനങ്ങളിലുള്ള അടിയുറച്ച വിശ്വാസമാണ് ആരോപണങ്ങള്‍ക്കുമുന്നില്‍ കുലുങ്ങാതെ കമ്യൂണിസ്റ്റ് നേതാക്കളെ മുന്നോട്ടുനയിക്കുന്നത്. അഴീക്കോടനെ അപമാനിച്ച് പാര്‍ടിയെ തകര്‍ക്കാന്‍ നോക്കിയതുപോലെ പിണറായിയെയും അപമാനിക്കുകയാണ്-. ടീച്ചര്‍ പറഞ്ഞു.

kaalidaasan said...

ലാവലിന്‍ കേസിലെ പ്രോസിക്യൂഷന്‍ സംബന്ധിച്ച് സിപിഎം സ്വീകരിക്കുന്ന നിലപാടിലെ ന്യായം ബോധ്യപ്പെടാന്‍ ആഴമേറിയ ചിന്തയൊന്നും വേണ്ട.

വളരെ ശരിയാണ്. പക്ഷെ അത് മാരീചന്‍ പറയുമ്പോലെയല്ല. ലാവലിന്‍ കേസിനെ സംബന്ധിച്ച് സി പി എം ഒരു നിലപാട് എടുത്തല്ലോ. അതായിരുനല്ലോ സി ബി ഐ അന്വേഷണം വേണ്ട എന്ന ഒരു ഹര്‍ജിയായി കേരള ഹൈക്കോടതിയില്‍ എത്തിയതും. ഈ കേസില്‍ സി ബി ഐ അന്വേഷണം വേണ്ട തരത്തില്‍ ക്രമക്കേടുകള്‍ ഉണ്ടായതായാണ്, ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് അന്നു വിധിച്ചത്. അന്നു സി പി എം സ്വീകരിച്ച് നിലപാടിലെ ന്യായം കോടതിക്കും മറ്റെല്ലാവര്‍ക്കും ബോധ്യപ്പെട്ടു. കേസിന്റെ ന്യായാന്യായത ഇപ്പോള്‍ സി പി എമ്മിനു ശരിക്കും ബോധ്യപ്പെട്ട സ്തിതിക്ക്, ഇനി കേസിലെ പ്രോസിക്യൂഷന്‍ സംബന്ധിച്ച നിലപാടിലെ ന്യായാന്യാത ബോധ്യപ്പെടണം. പടി പടിയായി മുന്നോട്ട് എന്നതാണല്ലോ പ്രമാണം . ലാവലിന്‍ കേസിലെ പ്രോസിക്യൂഷന്‍ സംബന്ധിച്ച് സിപിഎം സ്വീകരിക്കുന്ന നിലപാടിലെ ന്യായം ബോധ്യപ്പെടാന്‍, ആഴമേറിയ ചിന്തയൊന്നും പൊതു ജനത്തിനോ നീതിന്യായ വ്യവസ്ഥക്കോ വേണ്ട. സി ബി ഐ അന്വേഷണം തന്നെ അന്യയമാണെന്നാണല്ലോ സി പി എമിന്റെ നിലപാട്. അതിന്റെ ന്യായാന്യായത കോടതി തീരുമാനിച്ചതറിയാവുന്ന ജനത്തിനു, പ്രോസിക്യൂഷന്‍ സംബന്ധിച്ച് സിപിഎം സ്വീകരിക്കുന്ന നിലപാടിലെ ന്യായം, ഒട്ടും ചിന്തിക്കാതെ തന്നെ ബോധ്യപ്പെടും. ഇനി നീതി പീഠത്തിനും ബോധ്യപ്പെട്ടാല്‍ മതി. അതും കഴിഞ്ഞേ സി പി എമ്മിനു ബോധ്യപ്പെടൂ. സി പി എം പലതിലും അങ്ങനെയാണല്ലൊ.

ഗവര്‍ണറുടെ പ്രഥമദൃഷ്ടി പതിഞ്ഞ അഴിമതിയുടെ പഴുതുകളേതെന്നും ഗൂഢാലോചനയുടെ സാഹചര്യങ്ങളേതെന്നും അറിയാന്‍ അനുമതി നിഷേധിച്ച സര്‍ക്കാരിനും ഉപദേശം നല്കിയ അഡ്വക്കേറ്റ് ജനറലിനും അവകാശമുണ്ട്.

എത്ര രൂപയുടെ അഴിമതി, എങ്ങനെയാണ് നടത്തിയത്, അന്വേഷിച്ച സിബിഐ അഴിമതി കണ്ടെത്തിയിട്ടുണ്ടോ എന്നൊക്കെ വലിയ വലിയ ചോദ്യങ്ങള്‍ വരും.


വരും ഈ ചോദ്യങ്ങള്‍ വരണം. ഇതു മത്രമല്ല. പല ചോദ്യങ്ങളും വരും. വരണം. പക്ഷെ അത് വിചാരണ വേളയില്‍ വന്നല്‍ മതിയെന്നാണ്, സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. ഗവര്‍ണ്ണര്‍ തീരുമാനമെടുക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ വരേണ്ട ആവശ്യമില്ല എന്നാണു ഇന്‍ഡ്യയുടെ കോടതി പറഞ്ഞത്. മരീചന്‍ പരാമര്‍ശിച്ച 2004 ലെ വിധിയില്‍ അത് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുമുണ്ട്.


ഗവര്‍ണ്ണര്‍ തീരുമാനമെടുക്കുമ്പോള്‍ അതിന്റെ ന്യായന്യത ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല എന്നാണു സുപ്രീം കോടതി പറഞ്ഞത്. അ വിധിയിലെ പ്രസക്തഭാഗങ്ങള്‍ ഇതാണ്.

It is now trite that it may not be possible in a given case
even to prove conspiracy by direct evidence. It was for the Court to
arrive at the conclusion as regard commission of the offence of
conspiracy upon the material placed on records of the case during trial
which would include the oral testimonies of the witnesses. Such a
relevant consideration apparently was absent in the mind the Council
of Ministers when it passed an order refusing to grant sanction. It is
now well-settled that refusal to take into consideration a relevant fact
or acting on the basis of irrelevant and extraneous factors not
germane for the purpose of arriving at the conclusion would vitiate an
administrative order. In this case, on the material disclosed by the
Report of the Lokayukta it could not have been concluded, at the
prima-facie stage, that no case was made out.

kaalidaasan said...

അന്വേഷണ ഏജന്‍സിയായ സിബിഐ തന്നെയാണ് പ്രോസിക്യൂഷന്‍ അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചത്.

ഇത് വസ്തുതാപരമായി തെറ്റാണ്. പിണറായി വിജയനെ വിചാരണ ചെയ്യാനുള്ള അനുമതി തേടി സി ബി ഐ സര്‍ക്കാരിനെ സമീപിച്ചിട്ടില്ല. രണ്ടുദ്യോഗസ്ഥരെ വിചാരണ ചെയ്യാനുള്ള അനുവാദമാണ്‌, സര്‍ക്കാരിന്റെ പരിഗണനക്ക്‌ വന്നത്‌. അതില്‍ സര്‍ക്കാര്‍ ഒരു തീരുമാനം എടുത്തു. ഗവര്‍ണ്ണര്‍ അത്‌ അംഗീകരിച്ചു. പിണറായി വിജയനെ വിചാരണ ചെയ്യണം എന്ന അപേക്ഷ സി ബി ഐ ഗവര്‍ണ്ണര്‍ക്ക്‌ നേരിട്ടു കൊടുക്കുകയാണുണ്ടായത്‌. ഗവര്‍ണ്ണര്‍ക്ക്‌ ആരോടും ചോദിക്കാതെ ഒരു തീരുമാനമെടുക്കാവുന്ന വിഷയവും ആണത്‌. ഒരു മര്യാദ എന്ന നിലയില്‍ ഗവര്‍ണ്ണര്‍ സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ചു, ദേശാഭിമാനിയും സി പി എമ്മിലെ ചിലരും പറഞ്ഞു പരത്തും പോലെ ഉപദേശമല്ല. സര്‍ക്കാര്‍ അഭിപ്രായം പറഞ്ഞു. ഗവര്‍ണ്ണര്‍ അത്‌ സ്വീകരിക്കണോ വേണ്ടയോ എന്നത്‌ അദ്ദേഹത്തിന്റെ വിവേചനാധികാരമാണ്‌. സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ എ ജിയുടെ റിപോര്‍ട്ടിനെ അടിസ്ഥാനമാക്കി തന്നെയാണ്, ഗവര്‍ണ്ണര്‍ തീരുമാനമെടുത്തത്. 2004ലെ സുപ്രീം കോടതി വിധി ഉദ്ധരിച്ച് പ്രോസിക്യൂഷന്‍ അനുമതിക്കാര്യത്തില്‍ ഗവര്‍ണറുടെ അവകാശത്തെക്കുറിച്ച് എ ജി സൂചിപ്പിക്കുന്നുണ്ട്. അതുള്‍പ്പെടുത്തി എജി എഴുതി 'പ്രോസിക്യൂഷന്‍ അനുമതി വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ മന്ത്രിസഭയ്ക്കു തീരുമാനമെടുക്കാം. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഗവര്‍ണറില്‍ നിക്ഷിപ്തമാണ്'

ലഭ്യമായ തെളിവുകള്‍ വച്ച് പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാനാവില്ല, എങ്കിലും ഗവര്‍ണ്ണര്‍ക്ക് വിവേചനാധികാരം ഉപയോഗിച്ച് തീരുമാനിക്കാം എന്നെഴുതിയതില്‍ ദുരുദ്ദേശം ഇല്ലേ. ഗവര്‍ണ്ണര്‍ എല്ലാ രേഖകളും പരിശോധിക്കുക. അതിന്റെ വെളിച്ചത്തില്‍ തീരുമാനിക്കുക എന്ന് എ ജി ഭംഗ്യന്തരേണ സൂചിപ്പിക്കുകയാണു ചെയ്തിട്ടുള്ളത്. സി ബി ഐ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവില്ല. അതു കൊണ്ട് പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ല എന്നു മാത്രം എഴുതിയാല്‍ പോരായിരുന്നോ? പിണറായിയെ കുടുക്കാന്‍ എ ജി മനപ്പുര്‍വ്വം ഒരു കുടുക്കിട്ടതായിരുന്നു എന്നനുമാനിച്ചുകൂടെ?


ഇതിന് പരിഹാരമുണ്ടാകാതെ കുറ്റകരമായ ഗൂഢാലോചനയെന്ന കുറ്റം കഴുത്തിലിട്ട് പിണറായി വിജയന്‍ എറണാകുളത്തെ സിബിഐ കോടതിയുടെ കൂട്ടിനകത്ത് പ്രത്യക്ഷപ്പെടുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് മുന്‍കൂര്‍ നമസ്കാരം. സിബിഐ കോടതിയിലെ വിചാരണയിലല്ല, അതിനും മുകളിലുളള മറ്റു കോടതികളില്‍ ഈ കേസിന്റെ ന്യായാന്യായങ്ങള്‍ ആദ്യം തീരുമാനിക്കപ്പെടണം.

ഇതാണു കാര്യം. സി ബി ഐ കോടതി മജിസ്റ്റ്രേറ്റ് കോടതി സെഷന്‍സ് കോടതി എന്നിവ, അടിയാള വര്‍ഗ്ഗങ്ങള്‍ക്കുള്ളതാണ്. അവിടെ നീതി തേടി പിണറായി വിജയനേപ്പോലുള്ള വരേണ്യവര്‍ഗ്ഗം പോകുമെന്ന് അസ്മാദൃശ്യര്‍ കരുതിയെങ്കില്‍ അവര്‍ക്ക് മുന്‍കൂര്‍ നമസ്കാരം.

മേല്‍പ്പറഞ്ഞ കോടതികളൊക്കെ പിണറായി വിജയനേപ്പോലെ നാലു കാലും രണ്ടു കൊമ്പും ഒരു വാലുമുള്ള ജീവിക്ക് ചേരില്ല. അദ്ദേഹമാരാ!! പുഷ്പകിരീടവും, പുഷ്പതുണീരവും, അതിനുള്ളില്‍ പുഷ്പം പൊതിഞ്ഞ ഒളിയമ്പുകളും, അതെയ്യാന്‍ പുഷ്പവില്ലുമായി അരാധകരുടെ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങുന്ന അഭിനവ അഴകിയ രാവണനല്ലേ.

ഇനിയും മാറ്റുള്ളവര്‍ക്ക് മനസിലായില്ലെങ്കില്‍ പറയാം . സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് അനുവാദം കൊടുത്താലേ , പിണറായി വിജയന്‍ വിചാരണയെ നേരിടൂ. കാരണം സി പി എമ്മിന്റെ പരമോന്നതകോടതി പിണറായിയെ കുറ്റവിമുക്തനാക്കിക്കഴിഞ്ഞു. സി ബി ഐ യുടെ ഏഴാം കൂലി കോടതിയില്‍ ഒരു വിചാരണ നേരിടാന്‍ മാത്രം ചെറുതല്ല പിണറായി എന്ന വമ്പന്‍ സ്രാവ്.

കാരാട്ടു പറഞ്ഞു There is not an iota of evidence egainst comrade Pinaraayi Vijayan. സി പി എമ്മിന്റെ എല്ലാ സമിതികളും ആ വിധി ശരിവച്ചും കഴിഞ്ഞു. ഇതിനും മുകളിലാണോ സി ബി ഐ കോടതി?

kaalidaasan said...
This comment has been removed by the author.
kaalidaasan said...

അഴിമതി നടത്തിയെന്ന് ബോധ്യപ്പെട്ട് ലോകായുക്ത ശിക്ഷിച്ച കേസിലാണ് ഈ മന്ത്രിമാര്‍ ഉയര്‍ന്ന കോടതികളിലേയ്ക്ക് നീങ്ങിയത്.

മണ്ടത്തരം പറയാതെ മാരീചാ. ആ വിധി താങ്കള്‍ വായിച്ചിട്ടില്ല എന്നതിനു തെളിവാണി അസം ബന്ധം. പിണറായി വിജയന്റെ ചാവേര്‍ പോരാളിയായതു കൊണ്ട്, സത്യം വളച്ചൊടിക്കാനുള്ള അവകാശമില്ല.

അഴിമതി നടത്തി എന്നു ബോധ്യപ്പെട്ട് വിധി പ്രസ്താവിക്കാന്‍ ഒരു ലോകായുക്തക്കും അധികാരമില്ല. അഴിമതി കേസുകള്‍ കൈ കാര്യം ചെയ്യാനും ലോകായുക്തക്കു അധികാരമില്ല. ലോകായുക്തയുടെ അധികാരം സിവിള്‍ കോടതിയുടേതു മാത്രമാണ്, ക്രിമിനല്‍ കോടതിയുടേതല്ല.

2004ലെ കേസില്‍ ലോകായുക്ത എന്താണു ചെയ്തതെന്നു വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതു വരെ വായിച്ചില്ലെങ്കില്‍ ഇപ്പോഴെങ്കിലും ഒന്ന് വായിക്കുക. അതിലെ പ്രധാന ഭാഗങ്ങള്‍ ഇതാണ്.

A Complaint was made to the Lokayukta against them for having released 7.5 acres of land illegally to its earlier owners even though the same had been acquired by the Indore Development Authority.


After investigation the Lokayukta submitted a report holding that there were sufficient grounds for prosecuting the two Ministers under Section 13(1)(d) read with Section 13(2) of the Prevention of Corruption Act, 1983 and also for the offences of criminal conspiracy punishable under Section 120-B of the Indian Penal Code.

ഇനി ഇംഗ്ളീഷ് വായിച്ചിട്ടു മനസിലായില്ലെങ്കില്‍ അതിന്റെ രത്നച്ചുരുക്കം മലയാളത്തില്‍ എഴുതാം

ഇന്‍ഡോര്‍ ഡിവെലപ്മെന്റ് അതോറിറ്റി അക്വയര്‍ ചെയ്ത 7.5 ഏക്കര്‍ ഭൂമി, അതിന്റെ ഉടമസ്ഥര്‍ക്ക് തിരിച്ചു കൊടുക്കാന്‍ രണ്ടു മന്ത്രിമാര്‍ ഉത്തരവിട്ടു. അതിനെതിരെ ലോകായുക്തക്ക് ലഭിച്ച ഒരു പരാതിയാണീ കേസിനാധാരം .

അന്വേഷണം നടത്തിയ ശേഷം ലോകായുക്ത രണ്ടു മന്ത്രിമാരെയും അഴിമതി നിരോധന നിയമപ്രകാരവും, കുറ്റകരമായ ഗൂഡാലോചനക്കും വിചാരണ ചെയ്യാനാവശ്യമായ അടിസ്ഥാനമുണ്ടെന്നും ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അല്ലാതെ മാരീചന്‍ പറയുന്ന പോലെ ആരെയും ശിക്ഷിച്ചിട്ടില്ല.


പിന്നെ നടന്നത് ഇങ്ങനെ. ലോകയുക്തയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, മന്ത്രിമാരെ വിചാരണ ചെയ്യാന്‍ സര്‍ക്കാരിനോട് അനുമതി ചോദിച്ചു. മന്ത്രിമാര്‍ക്കെതിരെ ഒരു തരി പോലും തെളിവില്ല, അതുകൊണ്ട് വിചാരണക്കനുവാദമില്ല എന്നുമാണു സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഇതിനു ശേഷം ഗവര്‍ണ്ണര്‍ക്ക് കിട്ടിയ അപേക്ഷയിലാണ്, മന്ത്രിമാരെ വിചാരണ ചെയ്യാന്‍ അനുവാദം കൊടുത്തത്. ഇതിനെയാണ്, മന്ത്രിമാര്‍ കോടതിയില്‍ ചോദ്യം ചെയ്തത്. മദ്ധ്യ പ്രദേശ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും, പിന്നീട് ഡിവിഷന്‍ ബെന്ചും ഗവര്‍ണ്ണറുടെ നടപടി തെറ്റാണെന്നു വിധിച്ചു. ആ വിധികളാണു സുപ്രീം കോടതി റദ്ദാക്കിയത്.

ജനശക്തി said...

ലാവ്ലിന്‍ പൊളിയുന്ന കള്ളങ്ങള്‍ - ലിങ്ക്

anil said...
This comment has been removed by the author.