Saturday, October 03, 2009

സഹയാത്രികന് സ്നേഹപൂര്‍വം.......!

രാഷ്ട്രീയ സംവാദങ്ങളില്‍ സിപിഎമ്മിന്റെ വാ മൂടിക്കെട്ടിക്കളയാമെന്നത് വിചിത്രമായ ഒരു വ്യാമോഹമാണ്. പന്ത്രണ്ടു ലക്ഷം കോപ്പി അച്ചടിക്കുന്ന മാതൃഭൂമിയില്‍ ലേഖനമെഴുതുന്നത് അത്യുദാത്തമായ മാധ്യമ പ്രവര്‍ത്തനവും അതിന്റെ പകുതി പോലും സര്‍ക്കുലേഷനില്ലാത്ത ദേശാഭിമാനിയില്‍ ലേഖനമെഴുതുന്നത് നിന്ദ്യമായ ഉപജാപക പ്രവര്‍ത്തനവുമെന്ന പുതിയ സിദ്ധാന്തം തീര്‍ത്തും പരിഹാസ്യവും. പിണറായി വിജയനെന്ന സിപിഎം നേതാവിനെ ഏതു ഭാഷയിലും വിമര്‍ശിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുളള അവകാശം പോലെ തന്നെ പ്രധാനപ്പെട്ടതാണ്, തനിക്കും പാര്‍ട്ടിക്കും നേരെ ഉയരുന്ന വിമര്‍ശനങ്ങളോട് അതിരൂക്ഷമായ ഭാഷയില്‍ പ്രതികരിക്കാനുളള പിണറായി വിജയന്റെ അവകാശവും. ഇതുള്‍ക്കൊള്ളാനും ഈ രണ്ടു സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടാനും പോര്‍ച്ചട്ടയണിയുന്നവനാണ് യഥാര്‍ത്ഥ സ്വതന്ത്ര ചിന്തകന്‍. ചെവികള്‍ ഇരുമ്പു താഴിട്ടു പൂട്ടി തൊണ്ട പൊട്ടുമാറുച്ചത്തില്‍ വിമര്‍ശന കര്‍മ്മം നിര്‍വ്വഹിക്കുന്ന പണ്ഡിത കേസരികള്‍ക്ക് തോന്നുംമട്ടില്‍ എടുത്തു ചാര്‍ത്താവുന്ന ആലഭാരമല്ല ആ പദവി.

വാദവും പ്രതിവാദവും ചേര്‍ന്നാണ് സംവാദം സാധ്യമാക്കുന്നതെന്ന തിരിച്ചറിവു നഷ്ടപ്പെട്ടവരെ സ്വതന്ത്ര ചിന്തയുടെയും ജനാധിപത്യമര്യാദയുടെയും തിടമ്പേറ്റി എഴുന്നെളളിക്കേണ്ട ഗതികേടാണ് പൊതുസമൂഹത്തിനുളളത് . തങ്ങളുടെ നിലപാടുകളും വിമര്‍ശനങ്ങളും സിപിഎമ്മിലും പിണറായി വിജയനിലും അടിച്ചേല്‍പ്പിച്ചു കളയാമെന്ന വ്യാമോഹം അമ്പേ പൊളിയുമ്പോള്‍ ആണിയിളകി പുറത്തുചാടുന്ന ഉച്ചക്കിറുക്കുകളില്‍ സ്വതന്ത്രചിന്തയുടെയും നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനത്തിന്റെയും അന്തസു തിരയുന്നവരോട് നല്ല നമസ്കാരം പറയാം.

വിമര്‍ശനം തങ്ങളുടെ മാത്രം ജന്മാവകാശമാണെന്ന് ധരിക്കുന്നവരാണ് കേരളത്തിലെ അംഗീകൃത സാംസ്ക്കാരിക പ്രഭുക്കള്‍. ഏതുതരം വിമര്‍ശനവും മുരടന്മാരുടെ വിവരക്കേടുകളായി അധപ്പതിക്കുന്നുവെന്ന് പലരും പരിതപിച്ചിട്ടുമുണ്ട്. എതിര്‍വാക്കോ മറുപടിയോ പറയുന്നവരുടെ മുതുകത്ത് അസഹിഷ്ണുക്കളെന്ന് ചാപ്പകുത്തി പൊതുബോധത്തിന്റെ തെമ്മാടിക്കുഴിയിലേയ്ക്ക് നീക്കിയെറിയുമെന്ന ഫ്യൂഡല്‍ ധാര്‍ഷ്ട്യത്തോട് സന്ധി ചെയ്യാന്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും കഴിയില്ല. കൊടിയ വിദ്വേഷത്തിന്റെയും അപാരമായ അസഹിഷ്ണുതയുടെയും പഴുപ്പും ചലവും ചാടുന്ന "വിവരക്കേടുകളെ" ആദരവോടെ വാരിയെടുത്ത് തലയിലിടാന്‍ തങ്ങള്‍ക്ക് സൗകര്യമില്ലെന്ന നിലപാട് സ്വീകരിക്കാനുളള ജനാധിപത്യാവകാശം സിപിഎമ്മിനുണ്ട്. എല്ലാത്തരം ചോദ്യം ചെയ്യലുകളില്‍ നിന്നും അതീതരാണ് തങ്ങളെന്ന് മസിലു പിടിക്കാനും മനോരാജ്യം കാണാനും ആസ്ഥാന വിമര്‍ശക പ്രഭുക്കള്‍ക്കുളള സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അതും.

സിപിഎമ്മിനെയും പിണറായി വിജയനെയും എങ്ങനെ വേണമെങ്കിലും വിമര്‍ശിക്കാം, അതിന് പ്രഭാവര്‍മ്മയോ ദേശാഭിമാനിയോ മറുപടി പറയാന്‍ പാടില്ലെന്ന ശാഠ്യത്തിലാണ് പുതിയ വിവാദവും അടിത്തറ കെട്ടിപ്പൊക്കിയത്. പ്രതിവാദമുന്നയിക്കുന്നവനെ "ഉപജാപകന്‍" എന്നു മുദ്രകുത്തി അപഹസിക്കുന്ന മാനസികാവസ്ഥയില്‍ തുടിക്കുന്നത് ജനാധിപത്യബോധത്തിന്റെ സൗന്ദര്യമല്ല, മറിച്ച് എതിര്‍വാക്കു പറയുന്നവനെ മുണ്ടു പൊക്കിക്കാണിക്കാന്‍ മടിക്കാത്തവന്റെ ഊച്ചാളിത്തരമാണ് . പ്രതിവാദങ്ങളെക്കുറിച്ചുളള നിലപാട് ഏതെങ്കിലുമൊരു പത്രമാധ്യമത്തില്‍ ലേഖനമായി പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ ആരോഗ്യകരമായൊരു മാധ്യമ സംവാദത്തിന് കളമൊരുങ്ങും. അതിനു പകരം ദേശാഭിമാനിയിലും കൈരളിയിലും പണിയെടുക്കുന്ന മാധ്യമ പ്രവര്‍ത്തകരെ ഉപജാപക സംഘമെന്ന് മുദ്രകുത്തി അടച്ചാക്ഷേപിക്കുന്ന അതിബുദ്ധി തിരിച്ചറിയപ്പെടില്ലെന്ന് കരുതരുത്. അവരെ ചാരി പിണറായി വിജയനെ വിമര്‍ശിച്ച് ശരിപ്പെടുത്തിക്കളയാന്‍ ചാനല്‍ ഘോഷയാത്ര സംഘടിപ്പിക്കുന്ന അതിസാഹസികത വിലയിരുത്തപ്പെടില്ലെന്ന് ധരിക്കുകയുമരുത്.

"പിണറായി വിജയനു വേണ്ടി ചാവേറാകാന്‍ എന്നെക്കിട്ടില്ല", "പിണറായി വിജയന്‍ ഉപജാപകരുടെ പിടിയില്‍", "പിഎം മനോജ്, എന്‍ മാധവന്‍ കുട്ടി, പ്രഭാ വര്‍മ്മ എന്നിവരടങ്ങുന്ന ഉപജാപക സംഘത്തിന്റെ പിടിയിലാണ് പിണറായി വിജയന്‍", "പിണറായി വിജയന്‍ ഓര്‍മ്മിപ്പിക്കുന്നത് അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരാഗാന്ധിയുടെ ശൈലി" എന്നൊക്കെ ചാനല്‍ സ്ക്രീനില്‍ എത്ര വലിപ്പത്തില്‍ എഴുതിക്കാണിച്ചാലും ഒരു നിമിഷത്തെ അമ്പരപ്പിനുളള വെടിമരുന്നേ അവയിലുളളൂ.. ആദ്യത്തെ പെരുപ്പു മാറിയാല്‍, "ഇതാ മറ്റൊരു അബ്ദുളളക്കുട്ടിയും" എന്ന നിര്‍വികാരതയില്‍ ആ മരുന്നത്രയും നനഞ്ഞു തീരും.

അതു തിരിച്ചറിഞ്ഞതുകൊണ്ടാണ്, ഉപജാപക സംഘം തന്റെ തോന്നലാണെന്നും അവഹേളിക്കാനല്ല താനതു പറഞ്ഞതെന്നും ആരോപണ വിധേയര്‍ക്ക് അതൊരു ബഹുമതിയാണെന്നും പിന്നീട് തിരുത്തു വന്നത്. അടിയന്താരവസ്ഥയുടെ സകല ഭീകരതയും തന്റെ ശരീരത്തിലേയ്ക്ക് ഏറ്റുവാങ്ങിയ മനുഷ്യനില്‍ നിന്ന് ഇന്ദിരാഗാന്ധിയുടെ മാറ്റൊലി ഉയരുന്നുവെന്ന ഉച്ചക്കിറുക്കിനും സംഭവിച്ചത് ഈ അവസ്ഥ തന്നെ. അത് കഠിനപ്പോയിയെന്ന കുമ്പസാരം പ്രതിഫലിപ്പിച്ചത് എല്ലുറപ്പില്ലാത്ത നാക്കു കൊണ്ട് എന്തും പറയുമെന്ന മാനസികാവസ്ഥയെയാണ്. പരിഹാസ്യമായ ഉപമകള്‍ സൃഷ്ടാവിന്റെ സര്‍ട്ടിഫിക്കറ്റോടെ കഠിനകഠോരമാകുന്ന കാഴ്ചകളും ന്യൂസ് അവറുകള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

സിപിഎമ്മിനും പിണറായി വിജയനുമെതിരെ ഉന്നയിച്ച ആരോപണങ്ങളത്രയും അതുന്നയിച്ചയാള്‍ വിഴുങ്ങുന്നത് ലൈവായി കാണിച്ചാണ് ന്യൂസ് ചാനലുകളുടെ കാമറകള്‍ പിന്‍വാങ്ങിയത്. പക്ഷേ പിറ്റേന്ന് പത്രങ്ങള്‍ പറഞ്ഞത് വേറെ കഥകള്‍. "പിണറായി അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരയെപ്പോലെ"യെന്ന എട്ടുകോളം ബാനര്‍ തലക്കെട്ട് ഒന്നാം പേജില്‍ വീശിയടിച്ചാണ് സെപ്തംബര്‍ 26ന് മാതൃഭൂമി പുറത്തിറങ്ങിയത്. "പിണറായി ഉപജാപക വൃന്ദത്തിന്റെ തടവില്‍" എന്ന് മുന്‍പേജില്‍ അഞ്ചുകോളം വലിപ്പത്തില്‍ മനോരമ. പിണറായിയെ ഇന്ദിരയോട് ഉപമിച്ചത് കഠിനമായിപ്പോയെന്ന പശ്ചാത്താപമോ, ഉപജാപകരുടെ സാന്നിദ്ധ്യം തന്റെ തോന്നലാണെന്ന കുമ്പസാരമോ ഒന്നും ഒരു പത്രത്തിലുമില്ല. പറഞ്ഞതില്‍ പലതും കഠിനമായെന്നും വികാരവിക്ഷോഭത്താല്‍ പറഞ്ഞു പോയതാണെന്നും വൈകാരികമായി പ്രതികരിക്കുന്ന ആളാണ് താനെന്നും ആരോപണങ്ങളെയൊക്കെ ആ നിലയില്‍ കണ്ടാല്‍ മതിയെന്നും വിമര്‍ശകന്‍ ചാനലുകളില്‍ പറഞ്ഞത് പത്രങ്ങള്‍ മുക്കി. സിപിഎമ്മിനും പിണറായി വിജയനുമെതിരെ പറഞ്ഞതു മാത്രം പിറ്റേന്ന് അരിച്ചെടുത്ത് ആഘോഷിച്ചു.

സെപ്തംബര്‍ 26ന്റെ മാതൃഭൂമിയും മനോരമയും തമ്മിലുളള ഒറ്റത്താരതമ്യം മതി മാധ്യമ സമീപനത്തിന്റെ ഇരട്ടത്താപ്പ് മനസിലാക്കാന്‍. മാതൃഭൂമി വാര്‍ത്തയിലെ ഒരു ചോദ്യവും അതിന്റെ ഉത്തരവും നോക്കുക.. ലേഖകന്‍ ചോദിക്കുന്നു.. "ഉപജാപക വൃന്ദത്തില്‍ ആരൊക്കെയുണ്ട്"... ഉത്തരം... "പേരുകള്‍ ഞാന്‍ പറയുന്നില്ല. ദേശാഭിമാനിയിലെയും കൈരളിയിലെയും ചിലരുണ്ട്. ആക്രമണം ശക്തമാകുകയാണെങ്കില്‍ ചിലപ്പോള്‍ പേരുകള്‍ പറയേണ്ടി വരും.."

നേരെ മനോരമയിലേയ്ക്ക് പോവുക. "പിണറായി ഉപജാപക വൃന്ദത്തിന്റെ പിടിയില്‍" എന്ന ഒന്നാം പേജ് വാര്‍ത്തയുടെ ഖണ്ഡിക മൂന്ന് വായിക്കുക. അതിങ്ങനെയാണ്.. "മാധ്യമപ്രവര്‍ത്തകനായ എന്‍ മാധവന്‍ കുട്ടി, ദേശാഭിമാനി അസോഷ്യേറ്റ് എഡിറ്റര്‍ പി എം മനോജ്, കൈരളി ചാനല്‍ ഡയറക്ടര്‍ പ്രഭാവര്‍മ്മ എന്നിവരുള്‍പ്പെട്ട സംഘം ധരിപ്പിക്കുന്നത് ശരിയാണ് എന്ന ധാരണ പിണറായിയ്ക്കുണ്ട്..."

ഒരേ കാര്യം ഒരേ ദിവസം മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്. മാതൃഭൂമിയില്‍ ഭീഷണിയുടെ അര്‍ദ്ധോക്തിയാണെങ്കില്‍ മനോരമ ഡെസിഗ്നേഷന്‍ സഹിതം ഉപജാപകവൃന്ദത്തിലെ അംഗങ്ങളുടെ പേരുകള്‍ പ്രസിദ്ധീകരിച്ചു.

ടെലിവിഷന്‍ ചാനലുകളില്‍ വിവാദപ്രകടനത്തിന്റെ ഫ്രെയിം ബൈ ഫ്രെയിം കാണുകയും ഈ രണ്ടു പത്രങ്ങളും വായിക്കുകയും ചെയ്യുന്നവനില്‍ വിവാദത്തെക്കുറിച്ച് രൂപപ്പെടുന്ന അഭിപ്രായവും ടെലിവിഷന്‍ കാണാതെ ഇതിലേതെങ്കിലും ഒരു പത്രം മാത്രം വായിക്കുന്ന ആളില്‍ രൂപപ്പെടുന്ന അഭിപ്രായവും തികച്ചും വ്യത്യസ്തമായിരിക്കും. അത്തരത്തില്‍ രൂപപ്പടുന്ന ഏത് പൊതുസമ്മതിയും ആ മാധ്യമം വ്യാജമായി നിര്‍മ്മിച്ചതായിരിക്കും എന്ന് മനസിലാക്കാന്‍ ഡോക്ടറേറ്റോ, എട്ടു കൊല്ലം മാധ്യമവിചാരം നടത്തിയ പരിചയമോ വേണ്ട. മാധ്യമങ്ങള്‍ അറിഞ്ഞു കൊണ്ടു കളിക്കുന്ന ഈ പകിടകളിയുടെ രാഷ്ട്രീയമാണ് സിപിഎമ്മിനെയും അവരെയും രണ്ടു പക്ഷത്ത് നിര്‍ത്തുന്നത്. നേരത്തെ പറഞ്ഞ രണ്ടു ബിരുദവും ഉളളയാള്‍ക്ക് ഇത് തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ സഹയാത്രികനും സിപിഎമ്മും പങ്കുവെയ്ക്കുന്നത് ഒരേ രാഷ്ട്രീയ നിലപാടുകളല്ല.

എംപിയും എംഎല്‍എയുമൊക്കെ ആയിരുന്നതു കൊണ്ട് പല കാര്യങ്ങളും തുറന്നു പറയാന്‍ തനിക്കു കഴിഞ്ഞില്ലെന്ന കുമ്പസാരവും അര്‍ത്ഥഗര്‍ഭമാണ്. പല കാര്യങ്ങളും തുറന്നു പറയാതിരിക്കണമെങ്കില്‍, ഏതെങ്കിലും പദവിയിലിരുത്തണമെന്നും പദവിയുടെ ഭാരം തീരുന്ന നിമിഷം നാവിന്റെ കെട്ടുപാടുകള്‍ അറ്റുപോകുമെന്നും വെളിപ്പെടുത്തുന്നയാളെ സ്വതന്ത്രചിന്തയെ സ്വയംവരം ചെയ്ത ശ്രീരാമനായി എത്രപേര്‍ക്ക് സങ്കല്‍പ്പിക്കാനാകും?

പ്രതികരണങ്ങളില്‍ വാടിപ്പോകുന്ന രാഷ്ട്രീയ വിമര്‍ശനം പ്രായപൂര്‍ത്തിയെത്താത്ത രാഷ്ട്രീയ ചിന്തയെയാണ് തുറന്നു കാട്ടുന്നത്. പിണറായി വിജയന്‍ മോശക്കാരനാണെന്നും പ്രകാശ് കാരാട്ട് കുഴപ്പമില്ലാത്തയാളാണെന്നും ധ്വനിപ്പിക്കുന്ന അഭിപ്രായം സിപിഎം സൗമ്യമധുരമായി കൈകാര്യം ചെയ്യണമെന്ന മോഹം വെച്ചുപുലര്‍ത്തുന്ന വിമര്‍ശകന്‍ അപഹാസ്യതയുടെ പാതാളത്തിലിരുന്നാണ് മാധ്യമ വിചാരം നടത്തുന്നത്. യുക്തിയും സത്യസന്ധതയും നഷ്ടപ്പെട്ട വിമര്‍ശനങ്ങളുടെ കാലും ചിറകുമരിഞ്ഞ്, തോലും തൂവലുമുരിഞ്ഞ്, കഠിനപരിഹാസത്തിന്റെ മുളകും മസാലയും തേച്ച് തിളയ്ക്കുന്ന ക്ഷോഭത്തില്‍ പൊരിച്ചെടുക്കപ്പെടുമെന്ന് മുന്‍കൂട്ടി കാണാതെ വാളും വെളിപാടുമായി ചാനല്‍ തിണ്ണ നിരങ്ങരുത് എന്നതാണ് പുതിയ വിവാദം നല്‍കുന്ന ഗുണപാഠം.

ഉപരിപ്ലവതയില്‍ തലകുത്തി മറിയുന്ന കൂത്താടികളാണ് തങ്ങളെന്ന് ഓരോ വിവാദത്തിലും സിപിഎം വിമര്‍ശകര്‍ സ്വയം അടയാളപ്പെടുത്തുന്നുണ്ട്. ഏത് തരംതാണ വിമര്‍ശനത്തിനുമുളള സ്വാതന്ത്ര്യം എതിര്‍വാക്കോതാതെ പതിച്ചു തരണമെന്ന ധാര്‍ഷ്ട്യം, മുഖമടച്ചു കിട്ടുന്ന പ്രഹരത്തില്‍ പക്ഷേ, കണ്ണീലൊപ്പിച്ചാണ് പിന്‍വാങ്ങുന്നത്. വോട്ടു ചെയ്ത വകയില്‍, കൊടി പിടിച്ച വകയില്‍, സ്വന്തം മുന്‍വിധികളുടെ ഇരുട്ടില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ തളച്ചിടാമെന്ന മോഹവുമായി മാധ്യമങ്ങളെ സമീപിക്കുന്നവരോട് സഹതപിക്കാം. "എന്നെ ചോദ്യം ചെയ്യാന്‍ ഇവനൊക്കെ ആരെടാ" എന്ന തറവാട്ടുകാരണവന്മാരുടെ ഫ്യൂഡല്‍ മനസ്ഥിതി, പ്രസ്ഥാനത്തിനു മീതെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരോട് ഒരു സന്ധിയും ചെയ്യാന്‍ സിപിഎമ്മിന് കഴിയില്ലെന്ന് തിരിച്ചറിയാത്തവര്‍ ദയവു ചെയ്ത് സഹയാത്രികനാണെന്നു മാത്രം അവകാശപ്പെടരുത്.

34 comments:

മാരീചന്‍‍ said...

പിണറായി വിജയനെന്ന സിപിഎം നേതാവിനെ ഏതു ഭാഷയിലും വിമര്‍ശിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുളള അവകാശം പോലെ തന്നെ പ്രധാനപ്പെട്ടതാണ്, തനിക്കും പാര്‍ട്ടിക്കും നേരെ ഉയരുന്ന വിമര്‍ശനങ്ങളോട് അതിരൂക്ഷമായ ഭാഷയില്‍ പ്രതികരിക്കാനുളള പിണറായി വിജയന്റെ അവകാശവും.

ഇതുള്‍ക്കൊള്ളാനും ഈ രണ്ടു സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടാനും പോര്‍ച്ചട്ടയണിയുന്നവനാണ് യഥാര്‍ത്ഥ സ്വതന്ത്ര ചിന്തകന്‍.

ചെവികള്‍ ഇരുമ്പു താഴിട്ടു പൂട്ടി തൊണ്ട പൊട്ടുമാറുച്ചത്തില്‍ വിമര്‍ശന കര്‍മ്മം നിര്‍വ്വഹിക്കുന്ന പണ്ഡിത കേസരികള്‍ക്ക് തോന്നുംമട്ടില്‍ എടുത്തു ചാര്‍ത്താവുന്ന ആലഭാരമല്ല ആ പദവി.

ഇടിമുഴക്കം said...

ഒരു പണിയും ഇല്ലാതെ ചൊറിയും കുത്തി ഇരിക്കുന്ന കുറച്ചെണ്ണത്തിനു ഒരു ദിവസം ആത്മരതി കൊള്ളാനും നിർവൃതി അനുഭവിക്കാനും ഒരു സാഹചര്യം ഉണ്ടാക്കി കൊടുക്കാൻ പറ്റി ഈ സഹയാത്രികന്. അന്ന് വൈകുന്നേരം തന്നെ അദ്ദേഹം നിഷേധിച്ച കാര്യങ്ങളൊന്നും മ പത്രങ്ങൾ റിപ്പോർട്ട് ചെയ്തുമില്ല.

സി പി എം നെ എതിർക്കാൻ കിട്ടുന്ന ഏതവസരവും സ്വത:സിദ്ധമായ ചെറ്റത്തരങ്ങളുടെ ഭാഷയിൽ കൊണപ്പിക്കുന്ന ചില തൈക്കിളവൻ ബ്ലോഗ്ഗർമാരും വെറുതെ ഇരുന്നില്ല.

ഇത്തരം “ഒരു ദിവസത്തെ” അദ്ഭുദങ്ങളെ എത്ര എത്ര കണ്ടിരിക്കുന്നു. ഇത്തരം പ്രസ്താവനകൾ നടത്തിയതിനു ശേഷം കോൺഗ്രസ്സുകാർക്കും ബി ജെ പിക്കാർക്കും എന്തിനേറെ ബൂലോഗ കമ്മ്യൂണിസ്റ്റ് വിരുദ്ധ കിളവൻ ബ്ലോഗ്ഗർക്കും അടക്കം അദ്ദേഹം എത്ര നല്ലവൻ. മാരീചാ നാളെ നിങ്ങൾ പാർട്ടിക്കെതിരെ ഒരു പ്രസ്താവന നടത്ത്,നിങ്ങളെ തെറി വിളിച്ച സകല കൊണാപ്പന്മാരും വന്ന് നിങ്ങളെ വാനോളം പുകഴ്ത്തും

പാവപ്പെട്ടവന്‍ said...
This comment has been removed by the author.
cALviN::കാല്‍‌വിന്‍ said...

എംപിയും എംഎല്‍എയുമൊക്കെ ആയിരുന്നതു കൊണ്ട് പല കാര്യങ്ങളും തുറന്നു പറയാന്‍ തനിക്കു കഴിഞ്ഞില്ലെന്ന കുമ്പസാരവും അര്‍ത്ഥഗര്‍ഭമാണ്. പല കാര്യങ്ങളും തുറന്നു പറയാതിരിക്കണമെങ്കില്‍, ഏതെങ്കിലും പദവിയിലിരുത്തണമെന്നും പദവിയുടെ ഭാരം തീരുന്ന നിമിഷം നാവിന്റെ കെട്ടുപാടുകള്‍ അറ്റുപോകുമെന്നും വെളിപ്പെടുത്തുന്നയാളെ സ്വതന്ത്രചിന്തയെ സ്വയംവരം ചെയ്ത ശ്രീരാമനായി എത്രപേര്‍ക്ക് സങ്കല്‍പ്പിക്കാനാകും?

Well Said!

suraj::സൂരജ് said...

പ്രതിവാദമുന്നയിക്കുന്നവനെ "ഉപജാപകന്‍" എന്നു മുദ്രകുത്തി അപഹസിക്കുന്ന മാനസികാവസ്ഥയില്‍ തുടിക്കുന്നത് ജനാധിപത്യബോധത്തിന്റെ സൗന്ദര്യമല്ല, മറിച്ച് എതിര്‍വാക്കു പറയുന്നവനെ മുണ്ടു പൊക്കിക്കാണിക്കാന്‍ മടിക്കാത്തവന്റെ ഊച്ചാളിത്തരമാണ്

ഇനിയിപ്പം ഉപജാപക/കൂലിയെഴുത്തു സംഘത്തില്‍ മാരീചനേം പോളച്ചന്‍ ചേര്‍ത്തോളും. “കഠിന” പദങ്ങള് കണ്ടാല്‍ ആശാന് കണ്ണീരു വരും, ചുണ്ടു വിറയ്ക്കും, മൂക്ക് വിയര്‍ക്കും...പാവം... ഈ കാവല്‍ മാലാഖമാരുടെ ഒരു ലോലഹൃദയമേ!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പോൾ വധക്കേസു വന്നപ്പോൾ പാർട്ടിയുടെ പോളിറ്റ് ബ്യൂറോ മെമ്പറു കൂടിയായ ആഭ്യന്തര മന്ത്രിക്കെതിരെ മാധ്യമപ്പടയും ഇവിടുത്തെ “ഇടതു ബുദ്ധിജീവികളും” ആക്രമണം അഴിച്ചു വിട്ടപ്പോൾ അതിനെതിരെ പിണറാ‍യി പത്ര സമ്മേളനം വിളിച്ചപ്പോൽ പിറ്റേന്നു “പിണറായിക്കും പങ്ക്” എന്നായി തല വാചകങ്ങൾ!

ഇന്നലെ മനുഷ്യ ചങ്ങലയിൽ പങ്കെടുത്ത് വേദിയിലിരിക്കുന്ന സെബാസ്റ്റ്യൻ പോളിന്റെ ചിത്രം എന്റെ സുഹൃത്ത് കാട്ടിത്തന്നു.പാർട്ടി സെക്രട്ടറിയെ മുച്ചൂടും വിമർശിച്ച ഒരാളെ വരെ പങ്കെടുപ്പിച്ചാലും നാളെ മാധ്യമങ്ങൾ എഴൂതും “ പിണറായിക്കു സഹിഷ്ണുതയില്ല,ധാർഷ്ട്യമാണു” എന്നൊക്കെ !

desertfox said...

"എന്നെ ചോദ്യം ചെയ്യാന്‍ ഇവനൊക്കെ ആരെടാ" എന്ന തറവാട്ടുകാരണവന്മാരുടെ ഫ്യൂഡല്‍ മനസ്ഥിതി, പ്രസ്ഥാനത്തിനു മീതെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരോട് ഒരു സന്ധിയും ചെയ്യാന്‍ സിപിഎമ്മിന് കഴിയില്ലെന്ന് തിരിച്ചറിയാത്തവര്‍ ദയവു ചെയ്ത് സഹയാത്രികനാണെന്നു മാത്രം അവകാശപ്പെടരുത്.

Well Said Mareechan.

താപ്പു said...

പ്രിയ മാരീചൻ, താങ്കളോട് നിരുപാധികം മാപ്പ് പറയുന്നു. കഴിഞ്ഞ ചില പോസ്റ്റിൽ താങ്കളുമായി അഭിപ്രായ വ്യത്യാസം പുലർത്തി ചില കമന്റുകൾ ചെയ്തതിൽ ഖേദിക്കുന്നു. അങ്ങയുടെ ചില മുൻ പോസ്റ്റുകളിൽ താങ്കൾ ബ്ലോഗ്ഗിടത്തിൽ അത്യാവശ്യം ലേഖനങ്ങൾ എഴുതുന്ന ഒരാളെന്ന നിലയിലാണ്‌ ഞാൻ ഒളിയമ്പുകൾ വായിച്ചു തുടങ്ങിയത്. എന്നാൽ താങ്കൾ ചില അഴിമതിയെയും രാഷ്ട്രീയ വിഴുപ്പുകളെയും ചുമക്കുന്നു എന്ന് തോന്നിയപ്പോഴാണ് അതിൽ കയറി മറുവാക്കുപറയുകയും എതിർത്ത് കമന്റ് ഇടുകയും ചെയ്തത്. ആ ചെയ്തതിലെല്ലാം ഇപ്പോൾ എനിക്ക് ലജ്ജയും സങ്കടവും ഉണ്ട്. താങ്കൾ ഇത്തരമൊരാളായിരുന്നു വെന്ന് അറിഞ്ഞെങ്കിൽ ഞാനതിനു മുതിരുമായിരുന്നില്ല, മാപ്പ്. മാരീചൻ... താങ്കളെ ആസ്ഥാന വിദ്വാനെന്നല്ലാം ഞാൻ വിളിച്ച് കളിയാക്കിയിട്ടുണ്ട്, അതിലെനിക്കു വിഷമമുണ്ട്. അങ്ങ് ആസ്ഥാന വിദ്വാനല്ല സാക്ഷാൽ കൊട്ടേഷൻ സംഘനേതാവ് തന്നെയെന്നു ദീർഘകാലത്തെ വനവാസത്തിനു ശേഷമുള്ള ഈ പോസ്റ്റിലൂടെ തെളിയിച്ചിരിക്കുന്നു.മാത്രമല്ല ഇരിന്നിരുന്ന് താങ്കൾ എഴുന്നള്ളത്തിനിറങ്ങുമ്പോൾ കൊട്ടേഷൻ സംഘത്തിലെ അംഗങ്ങളെല്ലാവരും അനുഗമിക്കുന്ന കാഴ്ച നയനാനന്ദകരമാണ്. സത്യത്തിൽ നിങ്ങൾ പലരല്ല ഒരു ശരീരമാണെന്നു തെളിയിച്ചിരിക്കുന്നു, ഒരു ശരീരം മാത്രമാണെന്നു തെളിയിച്ചിരിക്കുന്നു.ഒരു കരിമീൻ വിഭവം ഇതിനോടപ്പം വിളമ്പിയിരുന്നല്ലോ? അറബിക്കടലിൽ അത്തരം ചില മീനുകൾ അടുത്തിടെ ചത്തുമലച്ചതായി ചില വാർത്തകൾ കണ്ടു. പേടിക്കണ്ട മാധ്യമ സിന്റിക്കേറ്റുകൾ ഇത്തരം പൈങ്കിളികൾ റിപ്പോർട്ട് ചെയ്യുന്നത് താങ്കളെ പ്പോലുള്ള മഹാ വിപ്ലവകാ‍രികളിൽ നിന്നു ജനശ്രദ്ധ തിരിച്ചുവിടാനാണെന്നു ഈയുള്ളവനു അറിയാം.ഏതെങ്കിലും ഒരു വിധത്തിൽ ഈ പോസ്റ്റിനു ഒരു കമന്റ് ഇടാൻ നോക്കിയതാണ്.അങ്ങ് അതിനു അനുവദിക്കാത്ത തരത്തിൽ പാതാള സഞ്ചാരം നടത്തുന്നതിനാൽ ഞാൻ തോറ്റ് മടങ്ങി. പിണറായി ഭക്തിയിൽ വികാര വിശ്വംഭരനായി താങ്കളെ കണാൻ എന്തൊരു ഭംഗിയാണ്. സഖാക്കൾ ഓം പ്രകാശ്, പുത്തൻ പാലം രാജേഷ്, മാരീചൻ ബിജു സിന്ദാബാദ്. ഇവർ മലയാള ബൂലോക ക്ഷേത്രത്തിന്റെ ഐശ്വര്യം

നട്ടപിരാന്തന്‍ said...

ഹാവൂ........എന്താ ഭംഗി ഈ വരികള്‍ വായിക്കാന്‍.......

വല്ലപ്പോഴുമേ മാരീചന്‍ വരൂ, (പണ്ട് രാമായണത്തില്‍ വന്നു സീതയെ കട്ട് കൊണ്ടുപോയപോലെ, അതായത്‌ ആവശ്യം വരുമ്പോള്‍ വരും) ആ വരവ്‌ ഒരു വരവ്‌ തന്നെയാണോ...എന്റെ ശിവനെ.

ഇതിലെ രസക്കേട് മാറാന്‍ കരിമീന്‍ തിന്നു ഒന്ന് ബലാല്‍സംഗം ചെയ്യാമെന്ന് കരുതിയാല്‍, അവിടെ മുള്ള് പോലും കിടക്കുന്നില്ല.

എന്തായാലും വരാം ഈവഴിയെ, ഒത്തിരി നടന്ന വഴികള്‍ അല്ലെ.

Baiju Elikkattoor said...

""എന്നെ ചോദ്യം ചെയ്യാന്‍ ഇവനൊക്കെ ആരെടാ" എന്ന തറവാട്ടുകാരണവന്മാരുടെ ഫ്യൂഡല്‍ മനസ്ഥിതി........."

അതെ, ഈ മനസ്ഥിതി കേരള രാഷ്ട്രീയത്തില്‍ ആര്‍ക്കാണെന്ന് സാമാന്യ ബുദ്ധി നഷ്ടപെട്ടില്ലതതവര്ക്ക് മനസിലാകും. സബാസ്റ്റ്യന്‍ പോളിനെ കുത്താന്‍ എഴുതിയത് പലതും സ്വന്തം മോലാളിക്കല്ലേ സഖാവെ കൂടുതല്‍ ഇണങ്ങുന്നത്?!

മരുത് പാണ്ടി said...

മഹാരാജാവ് താപ്പുഗുപ്തവർമ്മ എഴുന്നള്ളിയല്ലൊ. മാരീചന്റെ പേരൊക്കെ അറിയുന്ന കൊമ്പനാണല്ലൊ. ഉമ്മൻ ചാണ്ടിയുടേയും രമേഷ് ചെന്നിത്തലയുടേയും കുഞ്ഞാലിക്കുട്ടിയുടേയും വിഴുപ്പ് അലക്കി നടക്കുന്ന ലത്തീഫേ നാണം ഇല്ലല്ലൊ ഇങ്ങനെ വിഷം ചീറ്റി നടക്കാൻ

മരുത് പാണ്ടി said...

മാരീചാ

ഈ താപ്പുവിനേ പോലെ ഉള്ള ഞാഞ്ഞൂലുകളെ മൈന്റ് ചെയ്യരുത്.. ഇവനൊക്കെ കൃമികടിയാണ്.

മാരീചന്‍‍ said...

മരുതുപാണ്ടീ........ കൃമികളെ അപമാനിക്കരുത്.........

താപ്പു said...

ഈ താപ്പുവിനേ പോലെ ഉള്ള ഞാഞ്ഞൂലുകളെ മൈന്റ് ചെയ്യരുത്.. ഇവനൊക്കെ കൃമികടിയാണ്.
മയിരു പാണ്ടി.....
അനുസരിക്കുന്നു.

നട്ടപിരാന്തന്‍ said...

ഉമ്മൻ ചാണ്ടിയുടേയും രമേഷ് ചെന്നിത്തലയുടേയും കുഞ്ഞാലിക്കുട്ടിയുടേയും വിഴുപ്പ് അലക്കി നടക്കുന്ന ലത്തീഫേ നാണം ഇല്ലല്ലൊ ഇങ്ങനെ വിഷം ചീറ്റി നടക്കാൻ

നോക്കൂ മരുത്....എന്തായാലും വിഷം ചീറ്റുമ്പോഴും, താപ്പുവിന്റെ മത സൌഹാര്‍ദം നമ്മുക്ക് അംഗികരിക്കാമല്ലെ....

കാ‍രണം നമ്മളും, ഇപ്പോള്‍, നായര്‍ക്ക് നായരും, അച്ചായന് അച്ചായനും, കോയക്കുട്ടിയ്ക്ക് കോയക്കുട്ടികളെയുമാണല്ലോ തിരഞ്ഞെടുപ്പിനു നിര്‍ത്ത് മതസൌഹാര്‍ദ്ദം കാക്കുന്നത്.

മരുത് പാണ്ടി said...

ലത്തീഫിക്കാ അൽ‌ഹംദുലില്ലാ.. പടച്ചവൻ ഇങ്ങളെ മലക്കുകളിൽ നിന്നും രക്ഷിക്കട്ടെ

പ്രാന്തൻ സജു : തന്നെ തന്നെ .. മ്മടെ കോര സാറിന്റെ ആരാധകൻ അല്ലെ പിതൃക്കനച്ചന്റെ അടുത്തായിരുന്നു അല്ലെ കുമ്പസാരിച്ചത്..

മനനം മനോമനന്‍ said...

നോക്കണേ പാർട്ടിയ്ക്കു വേണ്ടി അഹോരാത്രം പണിപ്പെട്ടവരെയൊക്കെ ഒഴിവാക്കി (വിജയ സാദ്ധ്യതയുടെ കണക്കു കൂട്ടലിൽ) പൊക്കിക്കൊണ്ടു വന്ന്‌ എം.എൽ.എയും, എം.പിയും ഒക്കെ ആയവർക്കു കാലാന്തരേണ വരുന്ന പകർച്ച വ്യാധികൾ!

സജി കറ്റുവട്ടിപ്പണ said...

പോസ്റ്റു നന്നായി

ജിവി/JiVi said...

മാധ്യമപക്ഷപാതം സെബാസ്റ്റ്യന്‍ പോളിനെ അന്ധനാക്കുന്നു. ഇക്കാലമത്രയും മാധ്യമവിചാരം നടത്തുമ്പോഴും മാധ്യമങ്ങള്‍ അര്‍ഹിക്കുന്നരീതിയിലുള്ള അതിനിശിതമായ വിമര്‍ശനമായിരുന്നില്ല അദ്ദേഹം നടത്തിക്കൊണ്ടിരുന്നത്. ഒരുപക്ഷെ സെ. പോള്‍ പറയുന്നതുപോലെ അത് അദ്ദേഹത്തിന്റെ രീതിയായിരിക്കാം. എന്തായാലും തന്റെ ചില പ്രയോഗങ്ങള്‍ വേണ്ടാതീനമായിരുന്നെന്ന് പുള്ളി കുമ്പസാരിച്ചിട്ടുണ്ട്. മറുകണ്ടം ചാടാന്‍ ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നല്ലത്.

നട്ടപിരാന്തന്‍ said...

എന്റെ ശ്രീ. മരുത് പാണ്ടി,

മാരിച്ചന്‍ ഒരു പോസ്റ്റ്‌ ഇട്ടു, ഞാന്‍ അതില്‍ ഒരു കമന്റ് ഇട്ടത്, എനിക്കിത്തിരി പേര് വരട്ടെ എന്നു കരുതിയാണ്, അല്ലാതെ പിന്നെ,

കഴിഞ്ഞ മനുഷ്യചങ്ങലയില്‍ നമ്മുടെ പിണറായി സഖാവും, വിയെസ്സും, കൈ കോര്‍ത്ത്‌ നിന്ന കാഴ്ച കണ്ടപ്പോള്‍ എനിക്ക് വെള്ളം പോയി, (സോറി, കണ്ണില്‍ നിന്നും വെള്ളം പോയി,അല്ലെങ്കില്‍ കണ്ണില്‍ നിന്നും ആനന്ദാശ്രു പൊഴിഞ്ഞു എന്നു തിരുത്തി വായിക്കാന്‍ അപേക്ഷിക്കുന്നു). അങ്ങിനെ അവര്‍ എന്നും കൈ കോര്‍ത്ത്‌ നിന്നെങ്കില്‍ എന്നു ആശിക്കുന്നവര്‍ ഉണ്ടാവുമല്ലോ, അപ്പോഴും ചോദ്യം വരാം എന്തിന് കൈകോര്‍ക്കുന്നു എന്നു. അതിനാല്‍ പാര്‍ടിയിലെ വിഷയം ഈ പ്രാന്തന്‍ പറഞ്ഞാല്‍ തീരുന്നതല്ലല്ലോ.

പക്ഷെ എന്നെ പറ്റി, അസത്യങ്ങളായ കമന്റുകള്‍ ശ്രീ. മരുത് പറയരുത്‌.കാരണം, ഞാന്‍ പിത്രുക്കലന്ച്ചന്റെ മുമ്പില്‍ മുട്ട് കുത്തി നിന്ന് കൊടുത്തിട്ടില്ല,(ഞങ്ങള്‍ കോഴിക്കോട്ടുകാര്‍ക്ക് അതില്‍ നാണിക്കേണ്ട കാര്യവുമില്ല) എന്റെ ഒരു കലാചാരം എപ്പടിയെന്നു വച്ചാല്‍. സെഫിയെ പോലുള്ളവരെ മുട്ട് കുത്തിച്ചു നിര്‍ത്തി കുംബസരിപ്പിച്ച ചരിത്രമേ ഉള്ളു.

എന്നാല്‍ നിറുത്തട്ടെ..........മറുപടി ഇടുന്ന സമയത്ത് എനിക്കെതിരായി പറഞ്ഞ ആ തുണിയഴിച്ചിട്ട സത്യം തിരുത്തുമെന്ന് കരുതുന്നു, ദയവു ചെയ്ത് എന്നെ മാനം കെടുത്തരുത്‌

മരുത് പാണ്ടി said...

ഹെന്റെ പ്രാന്തൻ സുഹൃത്തേ

നിങ്ങൾക്ക് ഇങ്ങനെ പെട്ടന്ന് വെള്ളം പോകാം വിധം( ഐ മീൻ കണ്ണുനീർ) ഇത്ര വീക്കാണോ? വെള്ളം പെട്ടന്ന് പോകാതിരിക്കാനുള്ള എന്തെങ്കിലും മരുന്ന്( ഐ മീൻ ഇളനീർക്കുഴമ്പ് തെറ്റിദ്ധരിക്കല്ലെ ഞാൻ വയ അല്ല ഉദ്ദേശിച്ചത്) വാങ്ങി ഉപയോഗിക്കരുതോ?

ഞാൻ താങ്കളെ തുണി അഴിപ്പിച്ച് പ്രദർശിപ്പിക്കാൻ ഒരിക്കലും വിചാരിച്ചിട്ടില്ല. കോയിക്കോട്കാരനാണെന്നറിഞ്ഞതിൽ സന്തോഷം . കുനിഞ്ഞു നിൽക്കാൻ ജന്മസിദ്ധ കഴിവുണ്ടല്ലൊ(ഐ മീൻ ടു ഡു കുമ്പസാരം) അതു കൊണ്ട് കാര്യങ്ങൾ ഒക്കെ ഭംഗിയാകും. സെഫി സിസ്റ്റർ കേൾക്കേണ്ട.. കേസ് കൊടുക്കും

വാഴോടന്‍ said...

ഞാന്‍ ഒക്കെ കാണുന്നുണ്ട് ............!

karimeen/കരിമീന്‍ said...

താപ്പു അണ്ണാ.........ഇതെന്തര്
ഓടേറ്റിലും ശ്രീയേറ്റിലും മീന്‍ പെറുക്കി നടന്ന അണ്ണന്‍ (അച്ച്യുതാനന്ദനോട് കടപ്പാട്) ഏത് കടലിലണ്ണാ , കരിമീന്‍ ചത്തു കെടക്കണത് കണ്ടത്.

ഇത് കടപ്പൊറത്തിന് തന്നെ നാണക്കേടാക്കിയല്ലെ അണ്ണാ................

അനില്‍ വേങ്കോട്‌ said...
This comment has been removed by the author.
അനില്‍ വേങ്കോട്‌ said...

ഇതാരു മീനാ. ചെല്ലക്കിളി എവിടായിരുന്നു. കണ്ടിട്ട് ഒരുപാടുകാലമായല്ലോ..ഏതോ ബലാത്സംഗക്കേസിൽ അകത്തായിരുന്നെന്ന് കേട്ടല്ലോ എപ്പോ എറങ്ങി. ഇനി അമാന്തിക്കണത് എന്തിനു തൊടങ്ങിക്കുടെ പിണറായി നമ പിണറായിനമ.. പിണമായി നമ... കലിപ്പ്കള് തീരിണില്ലല്ല് .. ഒരുവരവുകൂടി വരേണ്ടിവരും.. താപ്പൂ ഇങ്ങള് ഇത് എന്ത് കണ്ടിട്ട് ചാടണ്.. ഇങ്ങള് ആളൊരു പോഴനാണെന്ന് ഇവന്മാരോട് ചണ്ടകൂടണകണ്ടാൽ തന്നെ മനസ്സിലാകും. ഈ സമയ്ത്തിനു 4 വാഴവയ്ക്കീ അണ്ണാ...
എന്നാലും കൊള്ളാം നട്ടു.. എറങ്ങിപുറപ്പെട്ടിരിക്കുകയാണല്ലേ.. കൊള്ളാം അസലു അയിറ്റങ്ങളുതന്നെ

Nalar said...

പിണറായ്‌ വിജയന്റെയും ദേശാഭിമാനി യുടെയും വിമര്‍ശിക്കാനുള്ള ( അറ്റം ബോംബ് ശക്തിയില് ‍)അധികാരത്തെ ഒന്നും പോള്‍ വക്കീല്‍ ചോദ്യം ചെയ്തിട്ടില്ലല്ലോ.. ഉവ്വോ മാരീച്ചരെ.

അയാള്‍ അനാവശ്യമായി പിണറായിയെ ഇതിലേക്ക് വലിച്ചു ചാടിച്ചു. അതുപോലെ തന്നെ അതിനു ഖേദം ( പല പദ പ്രയോഗങ്ങള്‍ക്കും) പ്രകടിപ്പിക്കുകയും പാര്‍ട്ടി അനുഭാവം വിളിച്ചു പറയുകയും ചെയ്തു (interview with Johney Lucose, & Nikesha Kumar).


12 വര്ഷം പാര്‍ടിക്ക് വേണ്ടി സംസാരിച്ചിട്ടു , ( ഉദാ: അയാള്‍ ഇതുവരെ മാധ്യമ സിന്‍ഡിക്കേറ്റ്‌ ഇല്ല എന്നല്ല പറഞ്ഞത്. ആണവ കരാറില്‍ ഇടതു ലൈന്‍ നില കൊണ്ടു. പിണറായിയെ പ്രൊസെകുടെ ചെയ്ത ഗവര്‍ണറുടെ നടപടി തെറ്റാണെന്ന് നിയമം ഉദ്ധരിച്ചു സമര്‍ദ്ധിച്ചു. സര്‍വോപരി 12 വര്ഷം മനോരമയെ വിചാരണ ചെയ്തു. )

കോടിയേരി പറഞ്ഞ ചില തെറ്റായ കാര്യങ്ങള്‍ തെറ്റാണെന്ന് പറഞ്ഞതിനാണോ ദേശാഭിമാനിയില്‍ വന്ന വഷളന്‍ ലേഖനങ്ങള്‍ ?. ( സെബാസ്റ്റ്യന്‍ പോളിനെ ഡോക്ടര്‍ എന്നാണ് സംബോധന ചെയ്തിരിക്കുന്നത്..


മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ച് സംസാരിക്കാന്‍ സഖാവ് കോടിയേരി യെക്കാളും Credibility ഉള്ള വ്യക്തി ആണ് സെബാസ്റ്റ്യന്‍ പോള്‍. അത് അദ്ദേഹത്തിന്റെ അഭിപ്രായം ആണ്.

S ആകൃതി ഉള്ള കത്തി പോലീസ് പണിയിച്ചതാണ് എന്നാ വെളിപ്പെടുത്തല്‍ പുറത്തു കൊണ്ടുവന്ന sting operation അത്ര വലിയ തെറ്റാണോ. പ്രത്യേകിച്ചും കള്ളാ തെളിവ് ഉണ്ടാക്കിയാല്‍ പ്രതികളെ ശിക്ഷിക്കാന്‍ മാത്രമല്ല രക്ഷിക്കാനും സാധിക്കും എന്നുള്ളപ്പോള്‍.

പിന്നെ "പാര്‍ട്ടി" ഒരാളെ സ്വതന്ത്ര എം പി ആക്കിയാല്‍, പിന്നെയുള്ള അയാളുടെ പെരുമാറ്റ ചട്ടം ഒന്ന് വ്യക്തമാക്കാമോ മാരീച്ചരെ ?.

പാര്‍ട്ടി നേതാക്കള്‍ പറയുന്ന എന്തിനേയും ശരി എന്ന് പറയണം എന്നതാണോ. അതിനു ഭൂമി മലയാളത്തില്‍ അഗ്രഗണ്യന്‍ സുകുമാര്‍ അഴീകോടെ മാഷാണ്.

അങ്ങനെ എങ്കില്‍ പൂര്‍വാശ്രമത്തിലെ പാര്‍ടികളെ എതിര്‍ത്ത് , കമ്മ്യൂണിസ്റ്റ്‌ ചേരിയില്‍ വന്ന TK Hamsa, PTA Rahim, KT Jaleel എന്നിവരെ എങ്ങിനെ ന്യായീകരിക്കും ?.

പാര്‍ടി സെബാസ്റ്റ്യന്‍ പോളിനെ എം പി ആക്കി എന്നൊക്കെ വീമ്പു പറയുന്ന കേട്ടല്ലോ. എന്നിട്ടെന്തേ എറണാകുളത്തു പാര്‍ട്ടി മിക്കപ്പോഴും തോല്‍ക്കുന്നു ?.

പാര്‍ട്ടി സെബാസ്റ്റ്യന്‍ പോളില്‍ നിന്നും ചിലത് പ്രതീക്ഷിക്കുമ്പോള്‍, തിരിച്ചു അദ്ദേഹത്തിന് സ്ഥാന മാനങ്ങള്‍ കൊടുക്കുക മാത്രമല്ല പാര്‍ട്ടി ധര്‍മം. ( അത് ഏതാണ്ട് പട്ടിയെ വളര്‍ത്തുന്ന പോലെ ആണ് ) അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ അംഗീകരിക്കണം, അതിനു പറ്റാത്ത അവസ്ഥ ഉണ്ടായാല്‍, മാന്യമായി വിട വാങ്ങാനുള്ള അവസരം കൂടി വേണം.

പിന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സെബാസ്റ്റ്യന്‍ പോളിന് സീറ്റ് കൊടുത്തിരുന്നെങ്കില്‍ ഇങ്ങനെ ഒന്നും പറയുമായിരുന്നില്ല..അത് അദ്ദേഹം തന്നെ വ്യക്തമാക്കിയതാണ്. പിന്നെയും ഒരവസം എറണാകുളം ഉപ തിരഞ്ഞെടുപ്പില്‍ വേണമെങ്കില്‍ അദ്ദേഹത്തിന് പ്രതീക്ഷിക്കാമായിരുന്നു.

Radha said...

മലയാളം

ശ്യാം ബാലകൃഷ്ണന്‍ said...

മാരീചന്‍
ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് -
സ്വതന്ത്ര ചിന്തയെന്ന വിളറിയ ഫലിതം

Joker said...

എറണാകുളത്ത് സ്ഥാനാര്‍ത്തിയെ തീരുമനിക്കുന്നതിന് മുമ്പ് തന്നോട്ചോദിച്ചില്ല എന്ന് ശ്രീമാന്‍. പോള്‍ പരിഭവം പറഞ്ഞത് പത്രങ്ങളില്‍ വന്നിട്ടൂണ്ട് എന്നത് മറക്കരുത് നളാര്‍

Rajeeve Chelanat said...

മാര്‍ക്സിസ്റ്റു-കമ്മ്യൂണിസ്റ്റു പാര്‍ട്ടികളെ ഏതുവിധേനയും ഇല്ലാതാക്കുക എന്നതായിരുന്നു കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ ഇതുവരെയുള്ള പൊതുവായ നിലപാട്. ഭരണത്തില്‍ ഇല്ലാത്തിടത്തോളം കാലം, പാര്‍ട്ടിയെ എത്രവേണമെങ്കിലും പാടിപ്പുകഴ്ത്താനും, പാര്‍ട്ടിക്കാരുടെ രാഷ്ട്രീയമൂല്യങ്ങളെക്കുറിച്ച് കോളങ്ങള്‍ നിറയ്ക്കാനും അവര്‍ തയ്യാറായിരുന്നു.

എന്നാല്‍, കേരളരാഷ്ട്രീയത്തില്‍ ഇടതിനുള്ള പങ്കിനെ അടുത്തകാലത്തൊന്നും ഇല്ലാതാക്കാന്‍ കഴിയില്ലെന്നു ബോദ്ധ്യം വന്നപ്പോള്‍ മാധ്യമങ്ങളും അവരുടെ അടവുനയത്തില്‍(അവര്‍ക്കും ഉണ്ടാകുമല്ലോ അത്)മാറ്റം വരുത്തിയിട്ടുണ്ട്.

ഇടതുപക്ഷക്കാരെന്നു തോന്നുന്നവരും, എന്നാല്‍ ഇന്നല്ലെങ്കില്‍ നാളെ തങ്ങളുടെ ഗുണകാംക്ഷികളായി മാറാന്‍ ഇടയുള്ളവരുമായ നേതാക്കളെയും കലാ-സാംസ്ക്കാരിക ബുദ്ധിജീവികളെയും വളര്‍ത്തിക്കൊണ്ടുവരിക എന്നതാണ് മാധ്യമങ്ങളുടെ ഇന്നത്തെ ‍പുതിയ സ്ട്രാറ്റജി. അതിന്റെ ഉദാഹരണങ്ങളാണ് ഇന്നു കാണുന്ന ഈ മാമാങ്കങ്ങളൊക്കെ.

അഭിവാദ്യങ്ങളോടെ

നട്ടപിരാന്തന്‍ said...

പ്രിയപ്പെട്ട മരുത്,

ഇളനീര്‍ കുഴമ്പ്‌ കണ്ണില്‍ ഒഴിച്ചാല്‍ കണ്ണുനീര്‍ ധാരധാരയായി ഒഴുകും ഒപ്പം കണ്ണിലെ അഴുക്കും, ഇത്തരത്തില്‍ വെള്ളം വരാന്‍ വേണ്ടിയാണ് ഇളനീര്‍ കുഴമ്പ്‌ ഒഴിക്കുന്നത്. അല്ലാതെ വെള്ളം വരുന്നത് തടയാന്‍ അല്ല ഇളനീര്‍ കുഴമ്പ്‌ ഒഴിക്കുന്നത്. ഇങ്ങനെയുള്ള മുറിവൈദ്യം ആര്‍ക്കും പറഞ്ഞു കൊടുക്കരുത്‌. ഇത്തരം പരിണതപജ്ഞാന്മാരായ മുറിവൈദ്യന്മാര്‍ ചികില്‍സിച്ചാണ് നമ്മുടെ പാര്‍ടിയിപ്പോള്‍ ചക്രശ്വാസം വലിക്കുന്നതിന് കാരണമായത്‌.

പിന്നെ "വയ" എന്നു ലോപിപ്പിച്ചു എഴുതിയ വയാഗ്ര, അത് വെള്ളം പോവുന്നത് തടയാനുള്ളതല്ല, ഓവര്‍ ലോഡ് കയറ്റി താണുകിടക്കുന്ന വണ്ടി ഉയര്‍ത്താനുള്ള ജാക്കി ആണത്. നമ്മള്‍ കമ്മ്യുണിസ്റ്റ്‌ അനുഭാവികള്‍ എപ്പോഴും നാടന്‍ സാധനങ്ങള്‍ ആണ് എപ്പോഴും പ്രയോഗത്തില്‍ വരുത്തേണ്ടതും, പ്രചരിപ്പിക്കെണ്ടതും, അതിനാല്‍ വയാഗ്രക്ക് കട്ടയ്ക്ക്‌ നില്‍ക്കുന്ന നമ്മുടെ മുസ്ലി പവര്‍ ആണ് ഉത്തമം. പിന്നെ വെള്ളം പോവുന്നത് തടയാന്‍ നാടന്‍ പ്രയോഗത്തില്‍ കടുക്ക വെള്ളമാണ് ഗുണപ്രദം. പിന്നെ എന്റെ കാര്യം നമ്മുക്ക് വല്ലതും വെള്ളം കളയാന്‍ കിട്ടുന്നത് ഒരു അഞ്ച് മിനുട്ടിനാവും ഒത്തു കിട്ടുക, അതിനിടയില്‍ ആ മദാലസയില് 64 കലകള്‍ പോയിട്ട് 69 നമ്പര്‍ കളിപോലും പറ്റില്ല. ആ സമയത്ത് വെള്ളം പെട്ടെന്ന് പോകുന്നതാവും ഗുണപ്രദം.

പിന്നെ കുനിച്ചു നിര്‍ത്തിയുള്ള കുമ്പസാരം, അതിനു നവദ്വാരങ്ങള്‍ യാഥാസ്ഥാനതുള്ളതിനെ കിട്ടിയാലേ കാര്യമുള്ളൂ,അല്ലെങ്കില്‍ വിശുദ്ധ ചന്തി മാത്രം കണ്ടു കണ്ണില്‍ നിന്നും വെള്ളം വരും.

എന്തായാലും മരുത്, മാരീചന്‍ ഇട്ട വിഷയത്തില്‍ അറിവുള്ളവര്‍ വന്ന് ഇവിടെ സംസാരിക്കട്ടെ, നമ്മുക്ക് ഇവിടെ ആളെ കൂട്ടാന്‍ ഇത്തരം ഇരുമ്പ് കഥകള്‍ പറയാം. ഇനി മരുതിനു വരുമ്പോള്‍ നമ്മുക്ക് "തത്തമ്മയും കൂടും" കഥ പറയാം, ആ കഥ അറിയുമോ?

ചിലപ്പോള്‍ മരുതിനു തോന്നും, നല്ല അറിവാണല്ലോ മറ്റേ കാര്യത്തില്‍ എന്നു.......അതിനു എന്റെ സരസ്വതിദേവിയായ "പൂതംകോടന്‍ ആയിച്ചാത്ത" പറഞ്ഞത് പോലെ " പത്തു പെറ്റ ഇന്നോടോ ഇജ്ജ്‌ കന്നിപേറിന്റെ ബേതന പര്യനതിന്റൂട്യെ"

Anonymous said...

ayye.........ellavanum nattaprantho...............

ആല്‍ബര്‍ട്ട് റീഡ് said...

ആണവകരാറിനെ സി.പി.ഐ(എം) എതിര്‍ക്കുന്നു എന്നതിന്റെ പേരില്‍ "മിസ്റ്റര് കാരാട്ട്, ഏതാണ് താങ്കളുടെ മാതൃരാജ്യം?" എന്ന് ചോദിച്ച് ലേഖനമെഴുതിയ അതേ മാരീചനെ ഇപ്പോള്‍ മറുകണ്ടത്തില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.

മിസ്റ്റര്‍ മാരീചന്‍ , ഏതാണ് നിങ്ങളുടെ തട്ടകം?

ആല്‍ബര്‍ട്ട് റീഡ് said...

ഉഡായിപ്പിന്റെ ഉസ്താദാണല്ലോ മാരീചാ താങ്കള്‍. മുമ്പൊരിക്കല്‍ സി.പി.എം വിരുദ്ധരെ എതിര്‍ക്കാനെന്ന മട്ടില്‍ മന്ത്രി ശര്‍മ്മക്കിട്ട് താങ്കളൊരു കൊട്ട് കൊടുത്തു. ഇതേ ബ്ലോഗിലെഴുതിയ സി.പി.എം വിരുദ്ധ ലേഖനം ഇപ്പോള്‍ കളഞ്ഞിരിക്കുന്നു! എങ്കിലും മുകളിലെ ലിങ്കില്‍ അത് ലഭ്യമാണെന്നത് മറക്കേണ്ട.

"വെറും ഒരു രാഷ്ട്രീയ പ്രവര്‍ത്തകനില്‍ നിന്നും രാജ്യതന്ത്രജ്ഞനിലേക്കുളള ദൂരം ഒരുപാടാണ് മിസ്റ്റര്‍ പ്രകാശ് കാരാട്ട്. ജെഎന്‍യുവില്‍ പഠിച്ചിട്ടും താങ്കള്‍ക്ക് അത് മനസിലായില്ലെങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ പിന്നെ ആര്‍ക്കാണത് മനസിലാവുക? പണ്ട് കല്‍പ്പിച്ച് കിട്ടിയ 'ചൈനാ ചാരന്മാര്‍' എന്ന ബിരുദം 'ചൈനാ പൗരന്മാര്‍' എന്ന പിഎച്ച്ഡിയിലേക്ക് വളര്‍ത്തുകയാണ് ഉദ്ദേശമെങ്കില്‍, പിണറായിയെ മനസില്‍ ധ്യാനിച്ച് പറയാം, ജനമനസിന്റെ തെമ്മാടിക്കുഴിയിലാണ് താങ്കളുടെ പാര്‍ട്ടിക്ക് സ്ഥാനം" എന്നെഴുതിയ മാരീചാ, നല്ല നമസ്കാരം!