Friday, January 15, 2010

അടി ചെയ്യും ഉപകാരം......................

കയ്യൂക്ക് ഒന്നിനും ഒരു പരിഹാരമല്ല. എന്നാല്‍ ചെകിടിന് രണ്ടെണ്ണം കിട്ടിയേക്കാമെന്ന അവസ്ഥ പലരെയും പലതില്‍ നിന്നും അകറ്റി നിര്‍ത്തും. നാം ജീവിക്കുന്ന സമൂഹം ഇങ്ങനെയെങ്കിലുമൊക്കെ മുന്നോട്ടു പോകുന്നതിന് ഈ ഭീതിയും ഒരു കാരണമാണ്. സക്കറിയ വിവാദവും തെളിയിക്കുന്നത് മറ്റൊന്നല്ല.

"ഒളിവിന്റെ മറവിലും സുഖത്തിലും" ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കള്‍ മുങ്ങിനീരാടിയ രതിയുടെ തടാകങ്ങളെത്തേടി പയ്യന്നൂരിലെത്തിയ സക്കറിയയ്ക്കു നേരെ, ഇമ്മാതിരി വേണ്ടാതീനം ഇനിമേലില്‍ പറയരുത് എന്ന് ചൂണ്ടുവിരല്‍ നീട്ടിയലറിയ പയ്യന്നൂരിലെ ക്ഷുഭിതയൗവനങ്ങളുടെ മുന്നറിയിപ്പ് അക്ഷരാര്‍ത്ഥത്തില്‍ ഏറ്റു. പയ്യന്നൂരില്‍ പറഞ്ഞ അതേ വാചകങ്ങള്‍ ചാനലിലോ പത്രങ്ങളിലോ ആവര്‍ത്തിക്കാനുളള ധൈര്യം സക്കറിയയ്ക്കോ അദ്ദേഹത്തിന് പിന്തുണയുമായി അണിനിരന്ന സാംസ്ക്കാരിക ധൈര്യശാലികള്‍ക്കോ തീരെയും ഉണ്ടായിരുന്നില്ല. സക്കറിയ പറഞ്ഞ യഥാര്‍ത്ഥ വാക്കുകളെന്തെന്ന് അറിയാന്‍ യു ട്യൂബിന്റെ സഹായം വേണ്ടി വന്നു, നമുക്ക്.

സംഭവം നടത്തിന് പിന്നാലെ പുറപ്പെടുവിച്ച പ്രസ്താവനയില്‍ താന്‍ പറഞ്ഞതെന്തെന്ന് സക്കറിയ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിരുന്നു. യഥാര്‍ത്ഥ വാചകങ്ങളും വ്യാഖ്യാനവും തമ്മിലൊന്ന് താരതമ്യപ്പെടുത്തി നോക്കുക.
പ്രസ്താവനയില്‍ നിന്ന്...
" ...പ്രസംഗത്തിന്റെ അവസാനഭാഗത്ത്‌ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെക്കുറിച്ച്‌ ഞാന്‍ പരാമര്‍ശിച്ചിരുന്നു. കേരളത്തില്‍ നവോത്ഥാനം കൊണ്ടുവന്ന പ്രസ്ഥാനമാണിത്‌. ആധുനികതയോടും ലൈംഗികതയോടും തുറന്ന സമീപനമായിരുന്നു ഈ പ്രസ്ഥാനത്തിന്‍േറത്‌. സ്‌ത്രീ-പുരുഷ ബന്ധത്തോട്‌ ഒരിക്കലും ഇടുങ്ങിയ സദാചാരം അത്‌ പുലര്‍ത്തിയിരുന്നില്ല. ആ പ്രസ്ഥാനമാണ്‌ ഇപ്പോള്‍ ഒരു പുരുഷന്റെയും സ്‌ത്രീയുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിച്ചുകൊണ്ട്‌ പെരുമാറുന്നത്‌. കമ്മ്യൂണിസം കൊണ്ടുവന്ന പുരോഗമന, വിശാല ലോക വീക്ഷണങ്ങള്‍ക്ക്‌ വിരുദ്ധമാണിത്‌. അപ്രകാരം പെരുമാറുന്ന പ്രസ്ഥാനത്തിന്‌ എന്തോ അപചയം സംഭവിച്ചിട്ടുണ്ട്‌. തീര്‍ച്ചയായും കമ്മ്യൂണിസം തകരുന്നത്‌ ഈ നാടിന്‌ നല്ലതല്ല. കമ്മ്യൂണിസം സ്വയം നവീകരണത്തിന്‌ വിധേയമാകണം. ഇടതുപക്ഷത്തിന്‌ ഇവിടെ ശക്തമായൊരു ഇടമുണ്ട്‌....ഇതായിരുന്നു എന്റെ പ്രസംഗത്തിന്റെ സത്ത"....

പയ്യന്നൂര്‍ പ്രസംഗത്തിന്റെ യു ട്യൂബ് ദൃശ്യത്തില്‍ സക്കറിയ പറഞ്ഞ യഥാര്‍ത്ഥ വാചകങ്ങള്‍...

“വാസ്തവത്തില്‍ ഇടതുപക്ഷ പ്രസ്ഥാനം ഒരു ഒളിപ്രസ്ഥാനമായിരുന്ന കാലത്ത് , ഞാന്‍ മനസ്സിലാക്കിയിരിക്കുന്നിടത്തോളം ഇത്രമാത്രം ലൈംഗികതയില്‍, ആ ഒളിവിന്റെ ഒരു മറവില്‍, അതിന്റെ സുഖത്തില്‍ ഇത്രമാത്രം ലൈഗികതയോടു കൂടി പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ എന്ന്
സംശയിക്കണം. ഒരു പക്ഷെ കേരളത്തില്‍ ലൈംഗികതയില്‍ ഏറ്റവും അടിയുറച്ച പ്രസ്ഥാനമാണ് ഇടതു പക്ഷ പ്രസ്ഥാനം.ആ രാഷ്ട്രീയ പ്രസ്ഥാനമാണിന്ന് ഇത്ര ഭീകരമായ സങ്കുചിതത്വത്തിലേക്ക് സ്തീയെയും പുരുഷനെയും ഒന്നിച്ചു കണ്ടാല്‍ സംശയിക്കണം എന്ന സങ്കുചിതത്വത്തിലേക്ക് മടങ്ങിയിട്ടുള്ളത്”.

"ഒളിവിന്റെ മറവിലും സുഖത്തിലും ഇത്രമാത്രം ലൈംഗികതയോടെ പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ" എന്ന സംശയം, ഒരു കഴുത്തിനു പിടിത്തവും കുറേ ഉന്തും തള്ളും കിട്ടിയതിനു ശേഷം എത്ര ഭംഗിയായി രൂപം മാറിയെന്ന് നോക്കുക. പയ്യന്നൂരിലെ വേദിയില്‍ നില്‍ക്കുമ്പോള്‍ പ്രസ്താവനയിലെഴുതിയ വാചകങ്ങള്‍ ഓര്‍ക്കാനുളള വകതിരിവ് സക്കറിയയ്ക്കുണ്ടായിരുന്നെങ്കില്‍ കഴുത്തിന് കുത്തിപ്പിടിക്കലും ഉന്തും തള്ളും ഒഴിവാക്കാമായിരുന്നു.

ധീരവും സുചിന്തിതവുമായ അഭിപ്രായങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന പ്രകോപനങ്ങള്‍ക്കു നേരെ നെഞ്ചു വിരിച്ചു നില്‍ക്കാനുളള ആര്‍ജവം കാണിച്ച ബുദ്ധിജീവികളും ചിന്തകരും ചരിത്രത്തിലെമ്പാടുമുണ്ട്. പ്രതികരണങ്ങളെ ഭയന്ന്, സ്വന്തം ചിന്തയെയും അഭിപ്രായങ്ങളെയും രായ്ക്കുരാമാനം തളളിപ്പറഞ്ഞവരായിരുന്നില്ല അവര്‍. അഭിപ്രായധീരതയുടെ പ്രതിഫലമായി അധികാരികള്‍ നീട്ടിയ വിഷക്കോപ്പ പുഞ്ചിരിയോടെ ചുണ്ടോടു ചേര്‍ത്ത സോക്രട്ടീസു മുതല്‍ ആരംഭിക്കുന്ന ആ ചരിത്രാനുഭവത്തെ കൂടിയാണ് സക്കറിയ പുച്ഛിച്ചത്.

ചിന്തയുടെ കരുത്തിനു പകരം, പത്രത്തലക്കെട്ടുകളെയും ന്യൂസ് അവര്‍ ചര്‍ച്ചകളെയും ആശ്രയിച്ച് ബുദ്ധിജീവി വേഷം ഉന്തിത്തളളി നീക്കുന്നവര്‍ സക്കറിയ ചെന്നുപെട്ട ഈ പ്രതിസന്ധിയെ മനസിരുത്തി പഠിക്കണം. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവത്കരിച്ച് സിദ്ധാന്തം ചമയ്ക്കാന്‍ പെടാപ്പാടു പെടുന്ന "ബുദ്ധിജീവി മനോരോഗ"ത്തെ ചെറിയൊരു കഴുത്തിനു പിടിത്തം കൊണ്ട് ഭേദപ്പെടുത്താമെന്ന് തെളിയിക്കുകയായിരുന്നു, പയ്യന്നൂരിലെ പയ്യന്മാര്‍. ചികിത്സയ്ക്കും മുമ്പും പിന്‍പുമുളള സക്കറിയയുടെ വാചകങ്ങള്‍ ഒന്നു കൂടി വായിക്കുക. ഭാഷയ്ക്കും ശൈലിയ്ക്കും വന്നു ഭവിച്ച ആ ഓജസും തിളക്കവും ചികിത്സ ഫലിച്ചു എന്നു തന്നെയല്ലേ തെളിയിക്കുന്നത്.

യു ട്യൂബ് ദൃശ്യങ്ങളില്ലായിരുന്നുവെങ്കില്‍ നാമിത് തിരിച്ചറിയുകയില്ലായിരുന്നു. പകരം, സക്കറിയ ഹാജരാക്കിയ അച്ചടിവടിവിനെ ഉപ്പു തൊടാതെ വിഴുങ്ങി, ഡിവൈഎഫ്ഐയെ പുലഭ്യം പറഞ്ഞ് ആത്മനിര്‍വൃതി നേടാമായിരുന്നു. അതിന് കഴിയാത്തവര്‍ക്ക്, പയ്യന്നൂരില്‍ എന്താണ് സംഭവിച്ചത് എന്ന് കുണ്ഠിതപ്പെടാമായിരുന്നു. പക്ഷേ, സാങ്കേതിക വിദ്യ സക്കറിയയെ ചതിച്ചു. പ്രസ്താവനയില്‍ കണ്ട മോഹിനിയാട്ടമല്ല പയ്യന്നൂരില്‍ നടന്നതെന്ന് ജനമറിഞ്ഞു. പ്രസ്താവനയില്‍ ഒപ്പിട്ട സാംസ്ക്കാരിക നായകന്മാര്‍ പിന്‍വലിഞ്ഞതോടെ നിമിഷങ്ങള്‍ കൊണ്ട് പത്രങ്ങളും ചാനലുകളും സക്കറിയയെ കയ്യൊഴിഞ്ഞു.

അയുക്തിയ്ക്കും പെരുംനുണകള്‍ക്കും മീതെ കെട്ടിപ്പൊക്കുന്ന സാമാന്യവത്കരണങ്ങളെയും സൈദ്ധാന്തീകരണത്തെയും ഏറെ നാള്‍ ആട്ടിത്തെളിക്കാനാവില്ലെന്ന് അനുഭവം കൊണ്ട് പഠിക്കുകയും പഠിപ്പിക്കുകയുമായിരുന്നു സക്കറിയ. ഉണ്ണിത്താന്റെ മഞ്ചേരിക്കൂത്തിനെ ന്യായീകരിക്കാനും ഡിവൈഎഫ്ഐയെ പ്രതിസ്ഥാനത്തു നിര്‍ത്താനും സക്കറിയ കണ്ടെത്തിയ ഒരു തന്ത്രത്തിനും യുക്തിയുടെയോ ബുദ്ധിയുടെയോ പിന്‍ബലമുണ്ടായിരുന്നില്ല. മാതൃഭൂമി റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി സക്കറിയ ഡിവൈഎഫ്ഐയ്ക്കെതിരെ ചമച്ച കുറ്റപത്രം പ്രഥമദൃഷ്ട്യാ തളളിപ്പോകുന്നതാണെന്ന് കഴിഞ്ഞ ലേഖനത്തില്‍ വിശദീകരിച്ചിരുന്നു. തന്റെ സ്വതന്ത്ര ബുദ്ധിജീവി പരിവേഷം നിലനിര്‍ത്താന്‍ ഡിവൈഎഫ്ഐയ്ക്കു മേല്‍ കുതിര കയറാമെന്ന് തീരുമാനിക്കാന്‍ സക്കറിയയ്ക്ക് എല്ലാ അവകാശവുമുണ്ട്. പക്ഷേ, തിരഞ്ഞെടുത്ത അടവ് അടിമുടി പിഴച്ചുപോയാലെന്തു ചെയ്യും?

മഞ്ചേരി സംഭവം ഒറ്റപ്പെട്ടതാണെന്നും അതിനെ തുടര്‍ന്നുണ്ടായ അല്ലറ ചില്ലറ പ്രക്ഷോഭങ്ങള്‍ക്ക് കാരണം ഉണ്ണിത്താന്റെ നാക്കും സംസ്ക്കാരവുമാണെന്നും സക്കറിയയ്ക്ക് അറിയാത്തതല്ല. ലളിതവും പ്രാഥമികവുമായ ഈ വസ്തുത വിദഗ്ധമായി തമസ്കരിച്ച്, മഞ്ചേരീ സംഭവത്തെ ഡിവൈഎഫ്ഐയുടെ "മോറല്‍ പോലീസിംഗാ"യി വ്യാഖ്യാനിച്ചപ്പോള്‍ തിരക്കഥ പാളി. ഉണ്ണിത്താനെയും ഡിവൈഎഫ്ഐയെയും നന്നായി അറിയുന്നവര്‍ക്കു മുന്നില്‍ ഈ പടം ഒരുദിവസം തികച്ചോടില്ലെന്ന് തിരിച്ചറിയാന്‍ ആവേശത്തളളിച്ചയില്‍ സക്കറിയയ്ക്ക് കഴിഞ്ഞില്ല.

മഞ്ചേരിക്കൂത്ത് കയ്യോടെ പിടിക്കപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാന്‍, "ഷാനിമോള്‍ ഉസ്മാന്റെ ചരിത്രവും ഭൂമിശാസ്ത്രവും തനിക്കറിയാമെന്ന" തറവേല മാത്രമായിരുന്നില്ല ഉണ്ണിത്താന്റെ ആയുധം. കോണ്‍ഗ്രസില്‍ സ്വഭാവശുദ്ധിയുളള അപൂര്‍വം സ്ത്രീകളില്‍ ഒരാളാണ് തനിക്കൊപ്പം പിടിയിലായ സേവാദള്‍ പ്രവര്‍ത്തകയെന്ന് തട്ടിവിടാനും കക്ഷി മടിച്ചില്ല. തനിക്കൊപ്പം സഞ്ചരിക്കാത്തവരും താന്‍ കാരണം വിവാഹമോചനം നേടാത്തവരുമായ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകമാരും സ്വഭാവശുദ്ധിയില്ലാത്തവരാണെന്നാണ് ഉണ്ണിത്താന്‍ പറഞ്ഞു വെച്ചത്. തന്റെ അപഥസഞ്ചാരത്തെ ന്യായീകരിക്കാന്‍ ഷാനിമോള്‍ ഉസ്മാനെന്ന മഹിളാകോണ്‍ഗ്രസ് അധ്യക്ഷയടക്കം കോണ്‍ഗ്രസിലെ സകലമാന വനിതകളുടെയും മാനാഭിമാനങ്ങളെ കൊത്തിപ്പറിച്ച ഇങ്ങനെയൊരു വിടനെ ന്യായീകരിക്കാന്‍ മനുഷ്യാവകാശത്തിന്റെ പഴമുറം മതിയാവില്ലെന്ന് തിരിച്ചറിയാനും കറിയാച്ചന്റെ അതിബുദ്ധിയ്ക്ക് കഴിഞ്ഞില്ല. ഷാനിമോള്‍ ഉസ്മാന്റെ ദൈന്യതയും ഉണ്ണിത്താന്റെ ഒറ്റവാചകത്തോടെ കോണ്‍ഗ്രസിലെ ലക്ഷക്കണക്കിന് വനിതകള്‍ നേരിട്ട "ചാരിത്ര്യപ്രതിസന്ധി"യും കണക്കിലെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ മഞ്ചേരീസഹയാത്രികയ്ക്ക് നേരിട്ട അല്ലറ ചില്ലറ ദുരിതങ്ങള്‍ നമ്മുടെ ആസ്ഥാന ഫെമിനിസ്റ്റുകളും എഴുതിത്തളളി.

കേരളത്തിന്റെ പൊതുപ്രവര്‍ത്തന ചരിത്രത്തിലെ എക്കാലത്തെയും വലിയ അറപ്പായ ഈ രാജ്‍മോഹന്‍ ഉണ്ണിത്താനെ ന്യായീകരിക്കാനാണ് സക്കറിയ, സാമൂഹികമാറ്റത്തിനു വേണ്ടി ത്യാഗത്തിന്റെയും സഹനത്തിന്റെയും നെരിപ്പോടിലേയ്ക്ക് സ്വയം നടന്നു കയറിയ യുഗപുരുഷന്മാരെ വെറും "പൂവന്‍കോഴി"കളാക്കി ചിത്രീകരിച്ചത്. "ഒളിവിന്റെ മറവിലും സുഖത്തിലും" രതിയുടെ ചന്ദനച്ചോലയില്‍ മുങ്ങിനീരാടിയ വിപ്ലവക്കാമദേവന്മാരായിരുന്നു പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കളെന്ന സ്തോഭജനകമായ വെളിപ്പെടുത്തല്‍ വഴി മഞ്ചേരിക്കൂത്തിനെ വെളളപൂശിയപ്പോള്‍, സുബ്രഹ്മണ്യ ഷേണായി പ്ലസ് എകെജി പ്ലസ് ഇഎംഎസ് പ്ലസ് എ വി കുഞ്ഞമ്പു പ്ലസ് ഒളിവിന്റെ കഷ്ടപ്പാടുകള്‍ പരാതിയേതുമില്ലാതെ സഹിച്ച പരശതം കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സമം രാജ്‍മോഹന്‍ ഉണ്ണിത്താന്‍ എന്ന തല്ലുകൊള്ളി സമവാക്യമാണ് പയ്യന്നൂരില്‍ സക്കറിയ സൃഷ്ടിച്ചത്. ഇതു കേട്ട് മുണ്ടും മടക്കിക്കുത്തി ചാടിയെഴുന്നേല്‍ക്കുന്ന യുവതയുടെ കരുത്തില്ലെങ്കില്‍ പിന്നെന്തോന്ന് ഡിവൈഎഫ്ഐ? പിരിച്ചു വിടണ്ടേ ആ സംഘടനയെ..

ഉണ്ണിത്താനെ ന്യായീകരിക്കാനുളള ബദ്ധപ്പാടിനിടയില്‍ ഇവിടെയും യുക്തി പാളിപ്പോയത് സക്കറിയ അറിഞ്ഞില്ല. ഒരു വാടകവീട്ടിലൊരുക്കിയ സെറ്റപ്പിലേയ്ക്ക് മാരുതി സ്ഫിറ്റ് കാറില്‍ രാജ്‍മോഹന്‍ ഉണ്ണിത്താന്‍ പരസ്യമായി സ്വയം ഡ്രൈവ് ചെയ്ത് എത്തുകയായിരുന്നു. ഉണ്ണിത്താന്റെ പരസ്യ ചെയ്തിയും ഏതോ പഴയകാല കമ്മ്യൂണിസ്റ്റ് നേതാവ് ഒളിവിന്റെ സുഖത്തിലും മറവിലും ചെയ്ത രഹസ്യ രതിയും എങ്ങനെ പൊരുത്തപ്പെടുത്താമെന്ന് സക്കറിയ ആലോചിച്ചതേയില്ല. പരസ്പരവിപരീതമായ ഈ ദ്വന്ദത്തെ ഒറ്റവണ്ടിയില്‍ കെട്ടി ചരിത്രത്തിലേയ്ക്ക് ഒടിച്ചു കയറ്റാമെന്ന അതിബുദ്ധി ഇന്ത്യാവിഷനിലെ ഭഗത്തിനെപ്പോലുളളവരുടെ മുന്നിലേ ചെലവാകൂ.

"ഒളിവിന്റെ സുഖത്തിലും മറവിലും" ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് തരപ്പെട്ട ലൈംഗിക ബന്ധം, ലൈംഗികതയെക്കുറിച്ചും സ്ത്രീപുരുഷ ബന്ധത്തെയും കുറിച്ചുളള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിപ്ലവകരമായ സദാചാര സങ്കല്‍പത്തിന്റെ നിദര്‍ശനമാണെന്ന സക്കറിയന്‍ വ്യാഖ്യാനം വേറെവിടെയും നിലനില്‍ക്കില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിറവിയെടുത്ത കാലത്ത് ലൈംഗികതയെക്കുറിച്ച് കേരള സമൂഹത്തില്‍ നിലനിന്ന ഏതെങ്കിലും പൊതുധാരണയെ സൈദ്ധാന്തികമായോ ജീവിതം കൊണ്ടോ തകര്‍ക്കാന്‍ ശ്രമിച്ച കമ്മ്യൂണിസ്റ്റ് നേതാവ് ആരെന്ന ചോദ്യത്തിന് നേര്‍ക്കുനേരെ ഉത്തരം പറയാനുളള ആര്‍ജവവും ഇതുവരെ സക്കറിയ കാണിച്ചിട്ടില്ല. ഒളിവിലിരുന്ന ആരെങ്കിലും തികച്ചും അനുകൂലമായ സാഹചര്യത്തില്‍ അനുഷ്ഠിച്ച ലൈംഗിക ബന്ധത്തെ ലൈംഗികതയോടുളള ഒരു പ്രസ്ഥാനത്തിന്റെ തുറന്ന സമീപനമായി തലയ്ക്കു വെളിവുളള ആരും എണ്ണുകയില്ല.

ബലവും ഉറപ്പുമില്ലാത്ത അസ്ഥിവാരത്തില്‍ കെട്ടിപ്പൊക്കുന്നതെല്ലാം തകര്‍ന്നു വീണേ മതിയാകൂ. മഞ്ചേരീ സംഭവത്തെ അടിസ്ഥാനമാക്കി "ഡിവൈഎഫ്ഐ സമം ശ്രീരാമ സേന" എന്ന സമവാക്യമുണ്ടാക്കാന്‍ സക്കറിയയും ആരാധകരും നടത്തിയ സാഹസം അസ്ഥിവാരത്തിന്റെ ബലക്കുറവ് കൊണ്ടാണ് മൂന്നേ മൂന്നു ദിവസത്തിനുളളില്‍ പൊളിഞ്ഞു വീണത്.

യഥാര്‍ത്ഥത്തില്‍ പയ്യന്നൂരിലെ സാഹിത്യസദസില്‍ ഒരു ക്രൈം നന്ദകുമാറായി രൂപം മാറുകയായിരുന്നു സക്കറിയ. മോഹന്‍ലാല്‍ നയന്‍താരയെ ഗര്‍ഭിണിയാക്കിയെന്നും ഗണേഷ് കുമാറിന് എയിഡ്സാണെന്നും എഴുതി വില്‍ക്കുന്ന നന്ദകുമാറിന്റെ അശ്ലീലയുക്തിയാണ് പയ്യന്നൂരില്‍ സക്കറിയ കടം കൊണ്ടത്. ഒളിവിന്റെ സുഖത്തിലും മറവിലും പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കള്‍ നിര്‍ബാധം നടത്തിയ രതിക്രീഡകളെക്കുറിച്ച് എവിടെന്നോ കിട്ടിയ കേട്ടുകേള്‍വികളും കെട്ടുകഥകളും മാത്രമാണ് സക്കറിയയ്ക്ക് ആകെയുളള തെളിവ്. ആരെക്കുറിച്ചും അശ്ലീലമെഴുതാന്‍ കേട്ടുകേള്‍വികളെയും കെട്ടുകഥകളെയും തന്നെയാണ് ക്രൈം നന്ദകുമാറും ആശ്രയിക്കുന്നത്.

ഇനിയൊരു നന്ദകുമാറിനെക്കൂടി താങ്ങാനുളള ശേഷി കേരള സമൂഹത്തിനില്ലാത്തതു കൊണ്ടാണ് പയ്യന്നൂരിലെ മിടുക്കന്മാര്‍ക്ക് ലാല്‍സലാം പറയേണ്ടി വരുന്നത്.

(വാല്‍ക്കഷണം - പ്രകോപനങ്ങളുണ്ടായാല്‍ ചിലപ്പോള്‍ സക്കറിയയും ആശ്രയിക്കുന്നത് കൈക്കരുത്തിനെത്തന്നെയാണെന്ന് ഏഷ്യാനെറ്റിലെ ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകനോട് അതീവരഹസ്യമായി ചോദിച്ചാല്‍ പറഞ്ഞു തരും...)

45 comments:

മാരീചന്‍‍ said...

ഇനിയൊരു ക്രൈം നന്ദകുമാറിനെക്കൂടി താങ്ങാനുളള ശേഷി കേരള സമൂഹത്തിനില്ലാത്തതു കൊണ്ടാണ് പയ്യന്നൂരിലെ മിടുക്കന്മാര്‍ക്ക് ലാല്‍സലാം പറയേണ്ടി വരുന്നത്.

cALviN::കാല്‍‌വിന്‍ said...

Tracking.

പ്രതിരോധം said...

അടി നൽകുന്ന ഗുണം അണ്ണൻ തമ്പിയും നൽകില്ല എന്ന് പറഞ്ഞത് എത്ര ശരി.

ഉണ്ണിത്താന്റെ അപഥ സഞ്ചാരത്തിന് ചൂട്ട് പിടിക്കാനുള്ള യോഗ്യത സക്കറിയ വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ്. അത് കണ്ട് കന്നിമാസത്തിൽ ഓരിയിടുന്ന നായ്ക്കളെ പോലെ കഴുതക്കാമം കരഞ്ഞു തീർക്കുന്നു ചില പെയിന്റർമാരും അവന്റെ കുഴലൂത്ത്കാരും. കമ്മ്യൂണിസ്റ്റ് പാർട്ടിയെ നാല് തെറി വിളിക്കുമ്പോൾ രതിമൂർഛ അനുഭവിക്കുന്ന ജാതിക്കോമരങ്ങൾ

യാരിദ്‌|~|Yarid said...
This comment has been removed by the author.
Radheyan said...

സക്കറിയ അന്നു പറഞ്ഞത് വെറും മഞ്ഞയാണ്.പിന്നെയാണ് പുള്ളി അതിന് ബൌദ്ധിക വ്യാഖ്യാനം ചമച്ചത്.വ്യാഖ്യാനം എനിക്ക് ബോധിച്ചൂ.പക്ഷെ ആദ്യം പറഞ്ഞത് അടി കൊള്ളാന്‍ യോഗ്യമായ വാക്കുകളാണ്.

അടി കൊണ്ട് ആരെയും നന്നാക്കമെന്ന വ്യാമോഹമില്ല.അല്ലെങ്കില്‍ ഈ ഉണ്ണിത്താനൊക്കെ എന്നേ നന്നായേനെ.

അടിയേക്കാള്‍ അടികിട്ടുമെന്ന ഭയം ഗുണം ചെയ്തേക്കും.അടി കിട്ടിയാല്‍ പിന്നെ നാണമില്ലെന്നാണ് സ്ഥിരം തല്ലുകൊള്ളികളുടെ മനശാസ്ത്രം.അതു കൊണ്ട് ഈ ഭയം ഒരു സ്ഥിരം തല്ലുകൊള്ളിയാക്കുന്നതില്‍ നിന്നും സക്കറിയയെ രക്ഷിക്കട്ടെ.
എങ്കിലും എന്റെ സക്കറിയയേ.....

റെജി ആമ്പല്ലൂർ said...

കിട്ടേണ്ടത് കിട്ടിയപ്പോൾ തോന്നേണ്ടത് തോന്നി

ജിവി/JiVi said...

tracking

Nodichil said...

അറിയാത്ത പുള്ളക്ക് ചൊറിയുമ്പോള്‍ അറിയും...

ramachandran said...

Payyannur athinete samskarika parambariyam kathsookshichu.....

kalu thalli odikkendidathu pradishedam mathram prakadippikkukayum paranjuvidukayum cheythu ennullathu sahana pathayil gopuram pole nilkunna saghav subhramanya shenayiyude nattukarude manyathayum anthassum onnukudi vardippikkukayanu cheyyunnathu.....

raj mohan unnithanum sakkariyayum,
enampechikku marapatti kootu...

ramachandran said...

sarva sree sree asad malayttil,appukuttun vallikunnu,kc umesh babu,N sugathan,g sakthidharan, ks hariharan, babu baradwaj,I V babu sarajoseph, thudangiya samskarika nayakanmarum Sakkariyayude vaziyil thanneyanu......

adikittiyal polum adangatha original 22ct muthalukal..!!!

ചാണക്യന്‍ said...

ഈ മാരീചന് എന്തിന്റെ കേടാ....:):):)

പയ്യന്നൂർ സംഭവത്തിൽ ഡി വൈ എഫ് ഐക്ക് പങ്കില്ലാന്ന് അവർ പറഞ്ഞതല്ലെ...:):):)

എന്തിനാ വീണ്ടും പോസ്റ്റിട്ട് ഡി വൈ എഫ് ഐക്കാരാണ് സക്കറിയയുടെ കൊങ്ങാക്ക് പിടിച്ചതെന്ന് വിളിച്ചൂ കൂവുന്നത്:):)

മാരീചൻ പാർട്ടി വിരുദ്ധനാണോ:):):)

karimeen/കരിമീന്‍ said...

“ഒരു നസ്രാണി യുവാവും കാമശാസ്ത്രവും“

സക്കറിയയുടെ പുതിയ കഥ

Murali said...

സ്റ്റാലിന്‍ മണ്ണടിഞ്ഞിട്ട് അരനൂറ്റാണ്ടായെങ്കിലും അയാളുടെ പ്രേതം ഇപ്പോഴും കേരളത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നു. സാരമില്ല, അടുത്ത ഇലക്ഷനില്‍ ജനങ്ങള്‍ കാഞ്ഞിരപ്പലകയില്‍ തറച്ചോളും :)

അപ്പോപ്പിന്നെ ഡിഫിക്കാര്‍ക്ക് ഇതില്‍ പങ്കില്ല എന്നുപറഞ്ഞതോ? ‘ഔദ്യോഗിക’ നിഷേധക്കുറിപ്പിനെ പിടിച്ച് തെക്കോട്ടും വടക്കോട്ടും വലിച്ചുനീട്ടിയ ബ്ലോഗിലെ മിടുക്കന്മാരെല്ലാം മണ്ടന്മാരായി. സാക്ഷാല്‍ ആചാര്യസ്വാമികളെ തന്നെ വിഡ്ഢിവേഷം കെട്ടിച്ചു. ഇത്രവേണായിരുന്നോ?

എം.എസ്.മോഹനന്‍ said...

എന്നാലും എന്റെ ചേട്ട,
എത്ര കേട്ടാലും,കിട്ടിയാലും നാണമില്ലാത്ത വകകള്‍. ഇതു കിട്ടിയതു കൊണ്ടു അദങ്ങിയിരിക്കുമെന്നു തോന്നുന്നുണ്ടൊ? അടുത്ത ഒരു സന്ദര്‍ത്തില്‍ വീണ്ടും ഓടിയെത്തും “അടിയന്‍ ലച്ചിപ്പോം” എന്നും പറഞ്ഞു കൊണ്ട്.

എം.എസ്.മോഹനന്‍ said...

എന്നാലും എന്റെ ചേട്ട,
എത്ര കേട്ടാലും,കിട്ടിയാലും നാണമില്ലാത്ത വകകള്‍. ഇതു കിട്ടിയതു കൊണ്ടു അദങ്ങിയിരിക്കുമെന്നു തോന്നുന്നുണ്ടൊ? അടുത്ത ഒരു സന്ദര്‍ത്തില്‍ വീണ്ടും ഓടിയെത്തും “അടിയന്‍ ലച്ചിപ്പോം” എന്നും പറഞ്ഞു കൊണ്ട്.

ഇ.എ.സജിം തട്ടത്തുമല said...

ഒളിവിലിരുന്ന ആരെങ്കിലും തികച്ചും അനുകൂലമായ സാഹചര്യത്തില്‍ അനുഷ്ഠിച്ച ലൈംഗിക ബന്ധത്തെ ലൈംഗികതയോടുളള ഒരു പ്രസ്ഥാനത്തിന്റെ തുറന്ന സമീപനമായി തലയ്ക്കു വെളിവുളള ആരും എണ്ണുകയില്ല.

blogreader said...

പിന്നെയും വന്നോ? കഴിഞ്ഞ ലോക സഭാ തിരെഞ്ഞെടുപ്പില്‍ നല്ല വാമൊഴി വഴക്കം പ്രകടിപിച്ച (മന്ദ)ബുദ്ധിജീവി ആണ് മാരീചന്‍.
താങ്കള്‍ ഈ പാര്‍ട്ടിയുടെ പരിപ്പ് എടുത്തിട്ടേ അടങ്ങൂ എന്ന് തോനുന്നു. ബ്ലോഗില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ട DYFI യുടെ ഗതി അധോഗതി എന്നല്ലാതെ എന്ത് പറയാന്‍.....
ഇത്തരത്തില്‍ നാലു ആളുകള്‍ ബ്ലോഗില്‍ എഴുതിയാല്‍ അടുത്ത തിരെഞ്ഞെടുപ്പില്‍ നാട്ടില്‍ പറയുന്ന മാതിരി പടവലങ്ങയുടെ വളര്‍ച്ച ആയിരിക്കും പാര്‍ട്ടിക്ക് . താഴോട്ട്....

ramachandran said...

DYFI,മാരീചന്‍.മുതലായവയെ കൊണ്ട് ഒരു പ്രയോജനവും നാടിന് ഇല്ല..

നമുക്ക്ക്രൈം നന്ദകുമാറ ജയലക്ഷ്മി ഉണ്ണിത്താന് എന്നിവര്‍മതിയല്ലോ...!!!!

നാട്ടില്‍ പറയുന്ന മാതിരി....എത്ര കേട്ടാലും,കിട്ടിയാലും നാണമില്ലാത്ത വകകള്‍......അസുരവിത്ത്കള്‍....
ഥൂഫു.....

റെജി ആമ്പല്ലൂർ said...

അണ്ണാ മൊരളി.

അപ്പൊ എങ്ങനേയാ കാര്യങ്ങൾ? എത്ര ഐ ഡി ഒണ്ട് ഇപ്പോൾ? എന്തു കിട്ടും ഡൈലി?

നാണമില്ലല്ലൊ ഇത്തരം രാഷ്ട്രീയ കൂട്ടി കൊടുപ്പ് നടത്താൻ. അവന്റെ ഒരു ഹിറ്റ്ലറും അമ്മായി അമ്മേടെ അവിലും കഞ്ഞിയും

Inji Pennu said...

മന്മഥം എന്ന ബ്ലോഗ് വീണ്ടും തുടങ്ങിയല്ലേ? നന്ദി. എന്താ അവിടെ പോസ്റ്റ് വരാത്തേ എന്ന് ആലോചിച്ച് വിഷമിച്ച് ഇരിക്കുകയായിരുന്നു. ഇവിടെയാണല്ലേ അവിടത്തെ പോസ്റ്റൊക്കെ ഇടുന്നത്. നന്ദി നന്ദി!

അനില്‍ ആദിത്യ said...

പല കമന്റുകളും കാണുമ്പോള്‍ ഇപ്പോള്‍ സമൂഹം നിര്‍വചിച്ചിരിക്കുന്ന തിന്മകളൊക്കെ നന്മകളാകാന്‍ ഇടതുപക്ഷം പ്രതികരിച്ചാല്‍ മതിയെന്ന് തോന്നുന്നു....

manomohana said...

സ്‌ത്രീ-പുരുഷ ബന്ധത്തോട്‌, മുങ്ങിനീരാടിയ രതി, യൗവനങ്ങളുടെ, ട്യൂബിന്റെ സഹായം, ഇടുങ്ങിയ, ആ ഒളിവിന്റെ ഒരു മറവില്‍, അതിന്റെ സുഖത്തില്‍, പിടിത്തവും, നെഞ്ചു, ചുണ്ടോടു ചേര്‍ത്ത, കുണ്ഠി, ഉണ്ണിത്താന്റെ മഞ്ചേരി,കുതിര,ലളിത, ത്തളളിച്ച, ഷാനിമോള്‍ ഉസ്മാന്റെ ചരിത്രവും ഭൂമിശാസ്ത്രവും,പ്പറിച്ച,ആസ്ഥാന ഫെമിനിസ്റ്റു,പൂവന്‍കോഴി,ക്കാമദേവ,പൂശിയപ്പോള്,കരുത്തില്ലെങ്കില്‍, സെറ്റപ്പിലേയ്ക്ക്,ഒറ്റവണ്ടി,ബലവും ഉറപ്പുമില്ലാത്ത,ബലക്കുറവ് ,ശേഷി,കൈക്കരുത്തിനെ...

ഇങ്ങിനെയാണോ ആവോ ഈ പോസ്റ്റ് വായിച്ചത്? ഇങ്ങിനെ വായിച്ചാല്‍ ഇത് മന്മഥം തന്നെ മാരീചനേ. സംശയമില്ല.

Inji Pennu said...

വെറും നാട്ടുമ്പുറത്തുകാരിയായ എനിക്ക് മാരീചനെപ്പോലെയുള്ളവരുടെ (മന്ദ)ബുദ്ധിസാമർത്ഥ്യം മനസ്സിലാവാഞ്ഞിട്ടല്ലേ പ്രിയ മനോമോഹനാ? എല്ലാ പോസ്റ്റിന്റെ കൂടേയും ഒരു ഗൈഡും ഇറക്കിയിരുന്നെങ്കിൽ ഞാനിങ്ങനെ പ്രകോപിതയാവുമോ, വികാരത്തള്ളിച്ച വരുവോ? പാത്രമറിഞ്ഞേ വിളമ്പാവൂ എന്നും ഈയടുത്ത് കേട്ടില്ലേ? ഗൈഡില്ലെങ്കിൽ മിനിമം
ജന്തുശാസ്ത്രാടിസ്ഥാനത്തിൽ ഒരു കഥയെങ്കിലും? പ്ലീസ്?

മാരീചന്‍‍ said...

ഇഞ്ചീ............ പെണ്ണിഞ്ചീീീീീ..........

മന്മഥം വായിക്കുമെന്ന് ഒരു വാക്ക് നേരത്തെ പറയേണ്ടായിരുന്നോ, ഇഞ്ചീ.... ഒരു കമന്റ്... ഒരു സ്മൈലി... അതേലിടണ്ടായിരുന്നോ, ഇഞ്ചീ...

എങ്കില്‍, ദിവസത്തിലൊരെണ്ണം എന്ന നിലയില്‍ ഒറ്റദിവസം പോലും മുടക്കാണ്ട് പോസ്റ്റെഴുതില്ലായിരുന്നോ, ഇഞ്ചീ......

പ്രോത്സാഹിപ്പിക്കാനുളള കരുണ വേണം ഇഞ്ചീ....

ഈ ചെയ്തിന് സക്കറിയ പോലും പൊറുക്കുകേലിഞ്ചീീീീീീീീ....

ഇത്രയും കടുത്ത ദ്രോഹം എന്നോട് ചെയ്തിട്ടും, മന്മഥം മുടങ്ങാതെ വായിക്കുന്ന ഇഞ്ചിപ്പെണ്ണൊരുത്തി ബൂലോഗത്തുണ്ടെന്ന വിവരം രാജ്‍മോഹന്‍ ഉണ്ണിത്താന്‍ അറിയരുതേയെന്ന പ്രാര്‍ത്ഥനയേ എനിക്കുളളൂ..

പ്രതിരോധം said...

രാജ്‌മോഹൻ ഉണ്ണിത്താന്റെ കടുത്ത ആരാധികയാണ് മുകളിൽ കമന്റിയിരിക്കുന്നത്. നാട്ടുകാരുടെ തല്ല് കൊണ്ടാൽ കുറച്ച് കാലം ഒളിവിൽ പോകും. കഷായവും അരിഷ്ടവും ഒക്കെ കഴിച്ച് ദേഹ പുഷ്ടി വരിച്ച് കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും വരും.എന്നിട്ട് ലോക വിവരക്കേടുകൾ വിളിച്ച് പറയും. വീണ്ടും നാട്ടുകാരുടെ ചവിട്ട് വാങ്ങി കയ്യോ കാലൊ ഒടിയും.

മന്മദവും കാമലീലയും ഒക്കേയാണ് വായിക്കുന്നത് എന്ന് ഇപ്പോഴല്ലേ മനസ്സിലായത്. ചുമ്മാതല്ല ചുറ്റിലും ഒരു ആരാധകവൃന്ദം. ഇങ്ങനെ ഉള്ള ബ്ലോഗുകൾ ഒക്കെ ഉണ്ടെന്ന് ഇപ്പോഴല്ലെ മനസ്സിലകുന്നത്. അവിടത്തെ സ്ഥിരം വായനക്കാരി ആകുമ്പോൽ സ്ഥിരം എഴുത്തുകാരിയും ആകുമല്ലൊ!. അവിടെ എന്തുപേരിലാണ് എഴുതുന്നത്?

അതിമധുരം അന്നാമ്മ, ട്യൂഷൻ ടീച്ചർ ടീനാ,ഷാ‍പ്പുകാരി ഷീല എന്നൊക്കെ പോലെ എന്തെങ്കിലും ആകും. ഹോ രോമാഞ്ചം കൊണ്ടെന്നിക്ക് ഇരിക്കാൻ വയ്യ

manomohana said...

സ്ഥിരം ഗൈഡുകളെയൊക്കെ ഉപേക്ഷിച്ചതായി തോന്നുന്നില്ലല്ലോ. കമന്റ് കണ്ടപ്പോള്‍ കുട്ടിക്കുറാങ്ങിനെക്കൊണ്ട് ആരൊക്കെയോ ചേര്‍ന്ന് ചുടുചോറു വാരിച്ച ജന്തുശാസ്ത്രകഥയാണ് ഓര്‍മ്മ വന്നത്. പറയാതെ തന്നെ മനസ്സിലാക്കും എന്ന് കരുതി. എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ. ജനിക്കുന്നെങ്കില്‍ ഉണ്ണിത്താനായി ജനിക്കണം എന്ന് നിങ്ങളുടെ ഒക്കെ കമന്റും ആവേശവും കാണുമ്പോഴാണ് മനസ്സിലാകുന്നത്. സ കറിയക്ക് പോലും ഇക്കാര്യത്തില്‍ കണ്‍ഫ്യൂഷന്‍.:)

blogreader said...

Saw in youtube

http://www.youtube.com/watch?v=rqipDRuedyY&feature=related

മനനം മനോമനന്‍ said...

തങ്ങളുടെ സാന്നിദ്ധ്യം ഇടയ്ക്കിടെ ചിലർക്ക് അറിയിക്കണം. ഉത്സവപ്പറമ്പിൽ അലമ്പുണ്ടാക്കി ശ്രദ്ധതിരിക്കുന്നതുപോലെ.അതാണിപ്പോൾ സക്കറിയ ചെയ്തിരിക്കുന്നത്. പക്ഷെ ഡി.വൈ.എഫ്.ഐക്കാർ മിണ്ടാതിരുന്നെങ്കിൽ പണി പഴായേനെ! ഇപ്പോൾ സക്കറിയ ഉള്ളിൽ ഡി.വൈ.എഫ്.ഐക്കാർക്കു നന്ദി പറയുന്നുണ്ടാവും.ചുമ്മാതിരിക്കുന്ന എന്തിലോ ചുണ്ണാമ്പു തേച്ച് വശക്കേടായ കഥ കേട്ടിട്ടുണ്ട്. ഈ മഹാനും അതുതന്നെ ചെയ്തത്‌.

Kerala said...

FREE Kerala Breaking News in your mobile inbox. From your mobile just type ON KERALAVARTHAKAL & sms to 9870807070

This is absolutely free anywhere in India. No SMS charges for receiving the news. 100% FREE!


Please tell your friends to join & forward it your close friends.

Sudeep said...

"ഇത്രയും കടുത്ത ദ്രോഹം എന്നോട് ചെയ്തിട്ടും, മന്മഥം മുടങ്ങാതെ വായിക്കുന്ന ഇഞ്ചിപ്പെണ്ണൊരുത്തി ബൂലോഗത്തുണ്ടെന്ന വിവരം രാജ്‍മോഹന്‍ ഉണ്ണിത്താന്‍ അറിയരുതേയെന്ന പ്രാര്‍ത്ഥനയേ എനിക്കുളളൂ.." എന്ന് മാരീചന്‍. അറിഞ്ഞാല്‍ ഉണ്ണിത്താന്‍ ഒലത്തും.

മാരീചാ പെണ്ണുങ്ങടെ കാര്യം നോക്കുന്ന പണി പെണ്ണുങ്ങക്ക് വിട്ടേക്ക്.

Sudeep said...

ലൈംഗികം എന്ന് കേട്ടാ 'തല്ലുകിട്ടണ്ട കേസാണ്' എന്ന് പറയുന്നത് പുതുമയല്ല. ഒരാണും പെണ്ണും ഒരുമിച്ച് ഒരു മുറിയിലോ വീട്ടിലോ കേറിയാല്‍ നാട്ടുകാര്‍ക്ക് മുഴുവന്‍ ഉറക്കം പോവും.

പിന്നെയുള്ളത് തല്ലു കൊണ്ടാല്‍ ഒരാള്‍ പിന്നെയും കൊള്ളാന്‍ പേടിക്കുന്നത് -- അത് അടി ചെയ്യുന്ന ഉപകാരമല്ല അപകാരമാണ് മാഷേ.

" ഉണ്ണിത്താനിരുന്ന വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയ ഡിവൈഎഫ്ഐ - പിഡിപിക്കാര്‍ ആനന്ദസാഗരത്തിലാറാടി ജീവിതം തുടരുന്നു. അവര്‍ക്കെതിരെ ഒരു കേസുമില്ല.." എന്നെഴുതിയതില്‍ "എന്നിട്ടും നിര്‍ത്തിയില്ല" എന്ന് പറയാന്‍ മാത്രം എന്താപരാധമാണുള്ളത്?

രാജ്മോഹനും സക്കറിയയ്ക്കുമൊക്കെ അടികള് കിട്ടേണ്ടത് തന്നെയാണ്.. അത് അവര്‍ തന്നെ നടത്തിയിട്ടുള്ള ഇതേപോലത്തെ "കഴപ്പ് മൂത്ത" കമന്റ്‌ അടികളും പെണ്ണുങ്ങളെപ്പറ്റിയുള്ള അസഭ്യം പറച്ചിലും കൊണ്ട് വല്ല പെണ്ണുങ്ങളുടെ അടുത്തുനിന്നുതന്നെ വാങ്ങി വയ്ക്കേണ്ടതായിരുന്നു.

റ്റോംസ് കോനുമഠം said...

എത്ര സരസമായി പറഞ്ഞിരിക്കുന്നു..
ആശംസകള്‍...!!

വെള്ളെഴുത്ത് said...

ഒക്ടോബര്‍ വിപ്ലവത്തിന്റെ തുടക്കം മുതല്‍ കുഴപ്പമായിരുന്നു എന്ന വലതുപക്ഷ വിമര്‍ശനങ്ങളെ തള്ളിക്കളഞ്ഞിട്ട് സിസക്ക് പറയുന്നതിങ്ങനെ : “ഒക്ടോബര്‍ വിപ്ലവത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ -‘ചുവന്ന ഭീകരത’യെ മാറ്റി നിര്‍ത്തിയാല്‍ - അത് ഒരു ദുഃസ്വപ്നമായി പരിണമിക്കുന്നതിനു തൊട്ടു മുന്‍പ്, ലൈംഗികസ്വാതന്ത്ര്യവും സാഹിത്യത്തിന്റെ വിസ്ഫോടനകരമായ വളര്‍ച്ചയും ഒക്ടോബര്‍ വിപ്ലവം സാദ്ധ്യമാക്കിയിരുന്നു.” സമൂഹത്തിന്റെ ചലനാത്മകത എങ്ങനെയാണ് സംഭവിക്കുന്നതെന്ന് പുതിയ ഇടതുപക്ഷ ചിന്തകര്‍ക്കറിയാം എന്ന് അര്‍ത്ഥം. ഇതിലാദ്യത്തെ വരിയാണ് സക്കറിയയും പറഞ്ഞത്. (സിസക്കിനെ വായിച്ചിട്ടാണോ എന്തോ?) അതു മനസ്സിലാവാതെ പോകുന്നത് നമ്മളെത്തിപ്പെട്ടിരിക്കുന്ന ഒരവസ്ഥയുടെ ദുരന്തം. കമ്മ്യൂണിക്കേഷന്‍ സാധ്യമല്ലാതായാല്‍ ഒന്നും സാധ്യമല്ലാതാവും.

ജനശക്തി said...

ഒന്നുകില്‍ ഗൃഹാതുരത്വമുണര്‍ത്താന്‍ പഴയകാല ഇടതുപക്ഷം. അല്ലെങ്കില്‍ ചൂണ്ടിക്കാട്ടി മോഹിപ്പിക്കാന്‍ പുതിയ ഒരു ഇടതുപക്ഷം.

Sudeep said...

ജനശക്തി,
ജീവിതം മുന്നോട്ടു കൊണ്ടുപോവാന് എന്തെങ്കിലുമൊക്കെ വേണ്ടേ.. 'പുതിയ ലോക'മോഹമാണ് കേരളത്തില് ഇടതുപക്ഷം നല്കിയത്.. ഇപ്പൊ അവര്ക്കത് നല്കാന് പറ്റാത്തപ്പോള് ഒന്നുകില് ആള്ക്കാര് പുതിയ മോഹക്കച്ചവടക്ക്കാരെ തേടി പോവും, അല്ലെങ്കില് ഗൃഹാതുരത്വത്തില് ആത്മരതി നടത്തും..

Murali said...

ശരിയാണ്, അടികൊണ്ട് പല പ്രയോജനങ്ങളുണ്ട്, സക്കറിയയെ മര്യാദ പഠിപ്പിക്കുവാനും, ഉപജീവനത്തിനായി ഒട്ടോറിക്ഷ ഓടിക്കുന്ന പെണ്ണുങ്ങളെ മെരുക്കുവാനും:

---------- Forwarded message ----------
From: Venugopalan K M
Date: Thu, Jan 21, 2010 at 1:09 AM
Subject: Chithralekha : We were "Bundled to a Police Jeep and Severely Beaten at the Behest of the CITU Auto Union Leaders, Payyanur, After They Alleged Us Being Inebriated"
To:


Chithralekha :
"We were Bundled to a Police Jeep and Severely Beaten at the Behest of CITU Auto Union Leaders, Payyanur, After They Alleged Us Being Inebriated"

20-01-2010, Payyanur (Kerala):
The Payyanur Auto Workers, CITU is again continuing its policy of hatred toward the couple, one of whom is a dalit woman whose auto rikshaw had been set fire and destroyed in 2005 December, following a series of incidents of harassment at work place.
The incident narrated by Chithralekha and her husband Sreeshkanth, is as follows:
This morning, Chithralekha was about to park her auto rikshaw in front of a medical shop to buy medicine for their son who had received a sting by honey bee. She was also accompanied by Sreeshkanth, her husband.
One Mr Ramachandran who is an office bearer of the Autorikhaw Union of Payyanur menacingly asked her to move her auto away from the parking spot. She replied that she had the lawful permit to park and had every right to do so. An altercation followed between the couple and a few auto workers. After a few moments, a police jeep arrived and bundled the couple to the vehicle. They got severe beatings by the autoworkers even as they got into the jeep and in presence of the police. When Chithralekha told the Inspector that her valuables and cash were inside the autorikhsaw, the officer assured them that that would be taken care of.
After reaching the Police Station, the couple were severely beaten. A woman Police Officer beat Chithralekha black and blue and her sari was almost pulled off. Later, Sreeshkanth was taken to the hospital for a check for intoxication; though Chithralekha also was compelled to get examined,she protested and resisted the move, sensing that the police were acting in a biased manner and they would get her booked for driving inebriated under a false testimony by some doctor.
As they were detained at the Payyanur Police Station, the couple were found trying to send SOS to people outside through a mobile phone, the police intervened to snatch the phone and switch off it. Finally, they were released in the evening . When the auto was brought back to her, she found the papers and other articles intact, but the cash missing. On the previous day, she had borrowed an amount of Rs 10,000 from an auto driver named Sadanandan, in order to pay certain urgent dues in respect of repair of her house. The sum of Rs 10,000 had been in a bag kept in the space between the back seat of the Auto and the back inside of the body of the vehicle. After finding the theft, she rushed back to the Police Station and gave a complaint. She is having severe body pain due to the beatings she received inside the jeep and after reaching the Police Station.

Chithralekha, a mother of two school going children was weeping as she narrated her seemingly unending ordeals: will they allow us to live in Payyanur? Why should I be alive if I'm not able to feed my children who have not ate anything until this time of the day(about 8pm)? She sobbs..

(തുടരും)

Murali said...

[A few human rights activists and media persons though got involved in helping Chithralekha in this latest episode of violence , there are practically very few in Payyanur who are coming forward to provide UNCONDITIONAL support to the couple, who face virtual ostracizing.
Chithralekha, a dalit has been working with the autorikshaw that had been gifted to her by virtue of some citizens' initiative mainly located at Kannur and supported by people from everywhere, to rehabilitate her after she had been thrown out of work since her auto had been destroyed by unknown persons by setting fire sometime in the night of Dec 30, 2005.
The police/party/ CITU version of the episode could be something entirely different from the above, from what Chithralekha has personally communicated to me over phone; I wish I could do more in supporting the couple, whose long history of endurance in the face of ostracizing by a community of Left authoritarians and a subject people is well known..

You may remember that Payyanur , just a few days ago has seen an extra ordinary act of bullying against renowned social critic and writer Paul Zakhariah. As long as the the ugly face of extra legal - extra constitutional cultural high ground dressed up as 'Left' is proudly displayed at large, nothing is going to change in Payyanur; but let us stop the usual bickering and at least have some patience to listen what people like Chithralekha would tell us about her day to day struggles in a place with a 'Left' ambiance ]

maruvasam said...

അപ്പോള്‍ പി എം ആന്റണി യുടെ ആറാം തിരുമുറിവ് ? ... അത് ക്രിസ്താനി കളെ വ്രെനപ്പെടുതുന്നു എന്നാണല്ലോ പറഞ്ഞത് .. നമുക്ക് ഇഷ്ടമില്ലാത്തതും പറയാന്‍ മറ്റുള്ളവരെ അനുവദിക്കുക എന്നതല്ലേ പ്രാഥമികമായി ജനാടിപത്യം മുന്‍പോട്ടു വെക്കുന്നത് .. അത് അഗീകരിക്കാതെ വലിയ വായില്‍ വര്‍ത്തമാനം പറയണോ ...

കറുത്ത എഴുത്ത് said...

ഒന്നുകില്‍ ഗൃഹാതുരത്വമുണര്‍ത്താന്‍ പഴയകാല ഇടതുപക്ഷം. അല്ലെങ്കില്‍ ചൂണ്ടിക്കാട്ടി മോഹിപ്പിക്കാന്‍ പുതിയ ഒരു ഇടതുപക്ഷം.
ഇന്ത്യയിലെ ഹിന്ദുക്കളുടെ മൊത്തം റ്റെന്‍ഡര്‍ സംഘപരിവാരം പങ്കിട്ടെടുത്തിരിക്കുന്നതുപോലെയാണ് കമ്മ്യൂണിസത്തിന്റെ ആഗോളവക്കാലത്ത് ജനശക്തിയെപോലുള്ളവര്‍ കൊണ്ടു നടക്കുന്നത്. നേതാക്കന്മാരെ വെള്ളപൂശി ഏറാന്‍ മൂളുന്നതും കമ്മ്യൂണിസത്തിന്റെ ചെലവില്‍ തന്നെ. പുതിയതുമല്ല പഴയതുമല്ലാത്ത വര്‍ത്തമാനസ്ഥിതി അപഗ്രഥിക്കുന്ന ഒരാളിനെ പറ്റിയാണ് വെള്ള മുകളില്‍ എഴുതിയിട്ടത്? അതു വല്ലതും തിരിയുമോ?

ജനശക്തി said...

കറുത്ത എഴുത്തിനു പറഞ്ഞത് അപ്പോള്‍ ശരിക്കും പിടി കിട്ടി അല്ലേ?

കറുത്ത എഴുത്ത് said...

കുറേയൊക്കെ മനസ്സിലാക്കാതിരിക്കുന്നതു തന്നെയല്ലേ, ജനശക്തീ നല്ലത്? താങ്കളുടെ വാദം വിമര്‍ശനാത്മക ഇടതുപക്ഷത്തിനു നേരെ യാഥാസ്ഥിതിക പക്ഷം കുറഞ്ഞത് 3 പതിറ്റാണ്ടായി എടുത്തുപയോഗിക്കുന്ന ചളുക്കാണ്. അതു പഴകിക്കഴിഞ്ഞു എന്ന കാര്യം പോലും മനസിലാക്കാതെയാണ് ഇപ്പോഴും ആ പഴഞ്ചന്‍ വാദങ്ങള്‍ - ഗൃഹാതുരത്വത്തിന്റെ പഴയ, മോഹിപ്പിക്കുന്ന പുതിയ- പിന്നെയും വിമര്‍ശകര്‍ക്കു നേരെ എറ്റിക്കൊണ്ടിരിക്കുന്നത്. ഞങ്ങളെ വിമര്‍ശിക്കേണ്ടത് ഞങ്ങള്‍ മാത്രമാണ് എന്നൊരു നയം ഫാസിസത്തിന്റേതാണ്. രാഷ്ട്രീയമതങ്ങള്‍ അവ ഏറ്റെടുത്ത് മുന്നേറുകയുമാണ്.
-അതുകൊണ്ട് ചിലതൊക്കെ കണ്ടില്ലെന്ന് അവഗണിക്കുന്നത് ഒരു പോരായ്മയല്ല. അതും ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ്.

ജനശക്തി said...

ഹഹഹ..കൊള്ളാം..'മൂന്നു പതിറ്റാണ്ടായി' വിമര്‍ശകര്‍ പയറ്റുന്ന തന്ത്രം അതാണെന്ന് കറുത്ത എഴുത്ത് കമന്റിലൂടെ സമ്മതിക്കുകയാണെന്നെങ്കിലും മനസ്സിലായോ? ഇപ്പോള്‍ മനസ്സിലാക്കിയാലും മതിയാവും. ഇനി ആവര്‍ത്തിക്കാതെ കഴിക്കാമല്ലോ.

രണ്ട് ഫാസിസവും ഒരു ചളുക്കയും വെച്ച് എത്രകാലം കഴിയും സുഹൃത്തേ?

നിസ്സഹായന്‍ said...

ഭയങ്കര കമ്മ്യൂണിസ്റ്റുകളായ മാവോയിസ്റ്റുകളില്‍ നിന്നും തൃണമൂലില്‍ നിന്നുമൊക്കെ കിട്ടുന്ന അടികൊണ്ട് CPM നന്നകുമെന്നും നമുക്ക് പ്രതീക്ഷിക്കാം ! അവരുടെ അടികള്‍ പാര്‍ട്ടിയുടെ കേരളാ ഘടകത്തിനുകൂടി ബാധകമാക്കട്ടെ ! കപട നേതാക്കന്മാര്‍ കൂടുതല്‍ കേരളത്തിലാണല്ലോ !
മണ്‍മറഞ്ഞുപോകുന്ന പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കന്മാര്‍ തന്നെ പാര്‍ട്ടിയെ അടിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം കണ്ണുകള്‍ ദാനംചെയ്തും മൃതശരീരം വൈദ്യപഠനത്തിനും വിട്ടുകൊടുത്തും തരുന്ന അടികള്‍ എറ്റുവാങ്ങി പാര്‍ട്ടിയുടെ ഞഞ്ഞാപിഞ്ഞാനേതാക്കന്മാര്‍ ‘വിശ്വാസപ്രതിസന്ധി’കളില്‍ വട്ടം കറങ്ങുമ്പോള്‍ സക്കറിയാമാര്‍ക്കിട്ട് രണ്ടെണ്ണം കൊടുത്തു തന്നെവേണം ജനശ്രദ്ധപിടിച്ചു പറ്റേണ്ടത് !!!

Inji Pennu said...

മാരീചാ‍ാ ആൺ മാരീചാ..
പിന്നെ മന്മഥം വായിക്കാണ്ട് പിന്നെ? എല്ലാ പോസ്റ്റും വായിച്ചിട്ടുണ്ട്. അത് എഴുതുന്നത് ആണുങ്ങൾക്ക് മാത്രമാണെന്ന് ഒരു ബോർഡ് കണ്ടില്ല കേട്ടോ. പിന്നെ വായിക്കുന്ന എല്ലാ പോസ്റ്റിലും കമന്റും സ്മൈലിയും ഇടണമെന്ന് ഉണ്ടോ? അതുകൊണ്ട് ധൈര്യായിട്ട് ഇതുപോലെ ദേ ഇവിടെ പോസ്റ്റുന്ന പോലെ എഴുതിയാലും മതി. മന്മഥം ആണെന്ന് തന്നെ തോന്നിപ്പോയി!

കറുത്ത എഴുത്ത് said...

രണ്ട് ഫാസിസവും ഒരു ചളുക്കയും വെച്ച് എത്രകാലം കഴിയും സുഹൃത്തേ?
ഒരു ചളുക്കയുമില്ലാതെ, ഫാസിസത്തിന്റെ കോമ്പല്ല് ഒളിപ്പിച്ച വായുമായി നിങ്ങളൊക്കെ തത്ത്വം പറഞ്ഞ് ജീവിക്കുന്നില്ലേ അത്രയും കാലം. അതു കഴിഞ്ഞാല്‍ സമ്പൂര്‍ണ്ണ വിപ്ലവം വരും. പിന്നെ വര്‍ഗരഹിതസമൂഹമാണ്..