Friday, February 05, 2010

പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍

പുരുഷാധികാരത്തിന്റെ ചോര കിനിയുന്ന തേറ്റപ്പല്ലുകളെ എക്കാലവും പൊതിഞ്ഞു പിടിക്കാമെന്ന പൗരോഹിത്യത്തിന്റെ കറുത്ത വ്യാമോഹമാണ് പര്‍ദ മൂടിയ സ്ത്രീമുഖം പ്രതിനിധീകരിക്കുന്നത്. മുസ്ലിം സ്ത്രീയുടെ ശരീരം സര്‍വാംഗം പര്‍ദ കൊണ്ടു മൂടണമെന്നത് മുസ്ലിം പുരുഷന്റെ - പുരോഹിതന്റെയും ശിങ്കിടികളുടെയും - ശാഠ്യവും അവന്റെ അധികാര പ്രകടനവുമാണ്. പര്‍ദ ധരിക്കാനുളള മുസ്ലിം സ്ത്രീയുടെ വിസമ്മതം ഇസ്ലാം മതത്തിലെ ഒരു വിഭാഗം പുരോഹിതര്‍ക്കും അവരുടെ ആജ്ഞാനുവര്‍ത്തികള്‍ക്കും അസഹനീയമാകുന്നതിന് കാരണം, തങ്ങളുടെ അധികാരത്തിനെതിരെയുളള തുറന്ന വെല്ലുവിളിയാണ് ആ വിസമ്മതം എന്ന തിരിച്ചറിവാണ്. പര്‍ദയിടാത്ത ഓരോ മുസ്ലിം സ്ത്രീയും നട്ടെല്ലില്ലാത്ത, അധികാരം ചെലുത്താനറിയാത്ത മുസ്ലിം പുരുഷനെയാണ് പ്രതിനിധീകരിക്കുന്നത് എന്ന വികലമായ വീക്ഷണം ഒടുവില്‍ ഒരു ഹര്‍ജിയുടെ രൂപത്തില്‍ സുപ്രിം കോടതിയിലുമെത്തി. ആവശ്യത്തിന്റെ ഉടമ മധുര സ്വദേശിയായ അജ്മല്‍ ഖാന്‍.

മദ്രാസ് ഹൈക്കോടതിയുടെ മുന്നിലാണ് തന്റെ അനിഷ്ടത്തിന് പരിഹാരം തേടി അജ്‍മല്‍ ആദ്യം പോയത്. 2006 സെപ്തംബര്‍ ഏഴിന് അന്നത്തെ ചീഫ് ജസ്റ്റിസ് എ പി ഷായും ജസ്റ്റിസ് ചന്ദ്രുവുമടങ്ങിയ ബഞ്ച് ഹര്‍ജി തളളിയതിനെ തുടര്‍ന്ന് അദ്ദേഹം സുപ്രിം കോടതിയിലെത്തി.

ഭരണഘടനയിലെ വകുപ്പ് 226 പ്രകാരമുളള മന്‍ഡാമസ് റിട്ട് വഴി മദ്രാസ് ഹൈക്കോടതിയോട് നിസാരമായ ഒരഭ്യര്‍ത്ഥനയാണ് അജ്മല്‍ ഖാന്‍ നടത്തിയത്. തമിഴ്നാട് സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും വിശിഷ്യാ, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധുര സെന്‍ട്രല്‍ അസംബ്ലി നിയോജകമണ്ഡലത്തിലെ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ - സ്ത്രീകളുടെ പ്രത്യേകിച്ച് പര്‍ദ ധരിച്ച സ്ത്രീകളുടെ ചിത്രമുളള വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷനെ വിലക്കണം. മുസ്ലിം സ്ത്രീയുടെ ചിത്രമുളള വോട്ടര്‍പട്ടിക അന്യര്‍ കാണുന്നത് മുസ്ലിം ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്നതാണ് അജ്‍മലിന്റെ ന്യായം.

ഇതുപറയാന്‍ അജ്‍മല്‍ ഖാന്‍ ആരെന്ന ചോദ്യം ഉയര്‍ത്താതെ സുപ്രിം കോടതിയുടെ പരാമര്‍ശങ്ങളോട് അനുബന്ധിച്ച് നടക്കുന്ന പര്‍ദയുടെ രാഷ്ട്രീയത്തെക്കുറിച്ചുളള ചര്‍ച്ച പൂര്‍ത്തിയാവില്ല. മുസ്ലിം സ്ത്രീകളുടെ ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷനെ വിലക്കണമെന്ന വിചിത്രമായ ആവശ്യവുമായി കോടതി നിരങ്ങുന്നത് മതവിശ്വാസിയായ മുസ്ലിം സ്ത്രീയല്ല. മറിച്ച് അജ്മല്‍ ഖാന്‍ എന്ന പുരുഷനാണ്. മദ്രാസ് ഹൈക്കോടതിയിലും സുപ്രിം കോടതിയിലും അജ്‍മല്‍ ഖാനുവേണ്ടി കേസ് വാദിച്ചതും മുസ്ലിം വനിതാ അഭിഭാഷകരല്ല. പര്‍ദ ധരിക്കാനും വിശ്വാസവും ആചാരവുമുയര്‍ത്തിപ്പിടിച്ച് ജനാധിപത്യപ്രക്രിയയില്‍ ഇടപെടാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം വനിത മുന്നോട്ടു വരുന്നതു പോലെ അജ്‍മലിന്റെ ആവശ്യത്തെ കാണാനാവില്ല. ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ വസ്ത്രം നിശ്ചയിക്കാന്‍ അജ്മല്‍ ഖാന്‍ എന്ന പുരുഷന് എന്താണ് അധികാരം എന്ന ചോദ്യം അതുകൊണ്ടു തന്നെ, ഉറക്കെയുറക്കെ ചോദിക്കണം.

ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിയമവിരുദ്ധമാണെന്നോ എതിര്‍ക്കപ്പെടേണ്ടതാണെന്നോ ഉളള അഭിപ്രായം ഭാഗ്യവശാല്‍ അജ്മല്‍ ഖാനില്ല. മാത്രമല്ല, സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ് അനിവാര്യമാണെന്ന് അഭിപ്രായവും അദ്ദേഹത്തിനുണ്ട്. അത്രയും സമ്മതിച്ചതിന് ജനാധിപത്യഭാരതം അജ്മല്‍ ഖാനോട് കടപ്പെട്ടിരിക്കുന്നു. എന്നാല്‍, നിശ്ചിത തുക ഒടുക്കിയാല്‍ ഫോട്ടോ പതിച്ച അന്തിമ വോട്ടര്‍പട്ടിക ഏത് രാഷ്ട്രീയപ്പാര്‍ട്ടിക്കാരനും (രാഷ്ട്രീയക്കാരെന്നാല്‍ ഏഴാംകൂലികളാണല്ലോ. പുരുഷന്മാരാകുമ്പോള്‍ പ്രത്യേകിച്ച് കാമവെറിയന്മാരും ആയിരിക്കും) കിട്ടുമെന്ന അവസ്ഥ സഹിക്കാന്‍ അജ്മലിന് കഴിയില്ല. അങ്ങനെ ഫോട്ടോ അച്ചടിച്ച വോട്ടര്‍പട്ടിക കണ്ടവന്മാരൊക്കെ എടുത്ത് പെരുമാറുന്നത് സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പിന് ഏതെങ്കിലും തരത്തില്‍ അനിവാര്യമാണെന്നും അജ്മല്‍ കരുതുന്നില്ല.

ന്യായം അജ്മലിന്റെ ഭാഷയില്‍ കേള്‍ക്കുക.... The usage of photographs in the electoral rolls of eligible voters and in particular the photographs of Muslim Gosha Women will easily find its way into the hands of those persons whose identity is not known, which is opposed to religious beliefs, tenets of Koran and it will cause irreparable loss, damage, mental agony to the entire muslim community at large. It is contended that wearing of purdah by Muslim women is one of the principles laid down in Holy Koran and it has to be strictly followed by Muslim women. From the time immemorial the Muslim women are adhering to these principles in their life. Therefore, any interference with such religious practice would amount to interfering with the fundamental right of the Muslim women, which is guaranteed under Article 25 of the Constitution of India.

അപരിചിതര്‍ മുസ്ലിം സ്ത്രീകളുടെ മുഖം ദര്‍ശിക്കുന്നത് മതപരമായ വിശ്വാസത്തിനും വിശുദ്ധ ഖുറാന്റെ അനുശാസനത്തിനും എതിരായതിനാല്‍ ഇത് മുസ്ലിം സമുദായത്തിനാകമാനം അപരിഹാര്യമായ നഷ്ടവും ചേതവും മനോവ്യഥയുമുണ്ടാക്കുമെന്നാണ് അജ്മല്‍ ഖാന്‍ പറയുന്നത്. ലോകമെങ്ങുമുളള മുസ്ലിം സമുദായം അനുഭവിക്കുന്ന കൊടുംവ്യസനത്തിനുളള പരിഹാരം തേടി മദ്രാസ് ഹൈക്കോടതിയെയും തുടര്‍ന്ന് സുപ്രിം കോടതിയെയും സമീപിച്ചതിനും അദ്ദേഹത്തോട് നന്ദി പറയുക. ഒസാമാ ബിന്‍ലാദന്‍, ആയത്തൊള്ളാ ഖൊമേനി, ഹിസ് ബുള്‍ മുജാഹിദ്ദീന്‍, ലഷ്കര്‍ ഇ തോയ്ബ എന്നിവരിലാരെങ്കിലുമല്ല ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിശ്ചയിക്കേണ്ടത് എന്ന തിരിച്ചറിവിനും കടപ്പാട് രേഖപ്പെടുത്താതെ വയ്യ.

മറുഭാഗത്തിന്റെ വാദം കേള്‍ക്കാതെയും ഉന്നയിക്കുന്ന വാദങ്ങള്‍ മറുപരിശോധനയ്ക്ക് വിധേയമാക്കാതെയും വിധി പറയുന്ന സമ്പ്രദായമല്ല ഇന്ത്യയിലെ നീതിന്യായ കോടതികളില്‍ നിലവിലിരിക്കുന്നത്. അതുകൊണ്ടു തന്നെ അജ്മലിന്റെ വാദങ്ങള്‍ മദ്രാസ് ഹൈക്കോടതി ഇഴകീറി പരിശോധിച്ചു. വിശ്രുതനായ ഖുര്‍ആന്‍ പരിഭാഷകനായ Mohammad Marmaduke Pickthall 1925ല്‍ നടത്തിയ "The Relation of the Sexes" എന്ന പ്രഭാഷണത്തിലെ കാഴ്ചപ്പാടുകള്‍ അജ്മല്‍ ഖാനു മുന്നില്‍ കോടതി നിവര്‍ത്തിയിട്ടു. മുസ്ലിം സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന നിഷ്കര്‍ഷ ഇസ്ലാമികമല്ലെന്നാണ് ഈ ഖുര്‍ ആന്‍ പണ്ഡിതന്‍ പറയുന്നത്.

ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനു മുമ്പു തന്നെ പര്‍ദ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും അറേബ്യയിലെ നഗരങ്ങളില്‍ പൊതുവെ ഈ മുഖംമൂടിയില്‍ നിന്ന് അകന്നു നിന്നിരുന്നുവത്രേ. ഇന്ത്യയിലെ മത യാഥാസ്ഥിതികര്‍ മുസ്ലിം സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കുന്ന കരിമ്പുടവ സിറിയ, മെസപ്പൊട്ടോമിയ, പേര്‍ഷ്യ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്ന് കടം കൊണ്ടതാണെന്നാണ് അദ്ദേഹം പറയുന്നത്. സര്‍വാംഗം മൂടുന്ന ഇന്ത്യയിലെ പര്‍ദ പ്രവാചകന്റെയെന്നല്ല ആദിമ മുസ്ലിങ്ങളിലാരുടെയും സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ലെന്ന് തീര്‍പ്പു കല്‍പ്പിക്കുന്നത് വിഖ്യാതനായ ഖുര്‍ ആന്‍ പണ്ഡിതനാണ്.

ആ നിരീക്ഷണം അവിടം കൊണ്ടും അവസാനിക്കുന്നില്ല. പാടത്തും പറമ്പിലും ഭര്‍ത്താവിനോടും സഹോദരന്മാരോടും വിയര്‍ത്തു പണിയെടുക്കുന്നവരാണ് മഹാഭൂരിപക്ഷം മുസ്ലിം സ്ത്രീകളെന്നും മുഖമടക്കം ദേഹമാസകലം മൂടുന്ന വേഷം അവര്‍ക്കൊരു ശല്യമാണെന്നും കൂടി മര്‍മ്മദുക്ക് പിക്‌ത്താല്‍ പറയുന്നു. സൂര്യപ്രകാശവും ശുദ്ധവായുവും ആരോഗ്യകരമായ ചലനങ്ങളും പുരുഷനെന്നപോലെ സ്ത്രീയ്ക്കും അള്ളാഹു വിധിച്ചിട്ടുണ്ടെന്ന് ഒരു ഖുര്‍ ആന്‍ പണ്ഡിതന്‍ പറയുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യം കോടതിയ്ക്കില്ല. മുടിയും കഴുത്തും മാത്രം മറയ്ക്കുന്നതാണ് യഥാര്‍ത്ഥ ഇസ്ലാമിക പാരമ്പര്യമെന്ന് ഇസ്ലാമിക പണ്ഡിതര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ നീതിബോധമുളള ആര്‍ക്കാണ് കഴിയുക?

ഇവിടെ വിഷയം തികച്ചും സുതാര്യമാകുന്നു. മുസ്ലിം സ്ത്രീ അണിയേണ്ട പര്‍ദയെ സംബന്ധിച്ച് മുസ്ലിം മത പണ്ഡിതര്‍ക്കു പോലും ഏകാഭിപ്രായമില്ല. സ്ത്രീ ശരീരത്തിന്റെ ഒരിഞ്ചു സ്ഥലമെങ്കിലും പുറത്തു കണ്ടാല്‍ അന്യപുരുഷന്‍ കാമാവേശം കൊണ്ട് വിറയ്ക്കുമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ വേറൊരു വിഭാഗം പറയുന്നത്, The veiling of the face by women was not originally an Islamic custom എന്നും the Purdah system is neither of Islamic nor Arabian origin എന്നും It has nothing to do with the religion of Islam, and, for practical reasons, it has never been adopted by the great majority of Muslim women എന്നുമൊക്കെയാണ്. ആ സ്ഥാനത്താണ്, മുസ്ലിം സ്ത്രീയുടെ മുഖം പതിഞ്ഞ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കപ്പെടുന്നത് ലോകമെമ്പാടുമുളള മുസ്ലിങ്ങള്‍ക്ക് കടുത്ത മനോവ്യഥയുണ്ടാക്കുമെന്ന് മധുരയിലെ അജ്മല്‍ ഖാന്‍ കുണ്ഠിതപ്പെടുന്നത്.

മുഖമടക്കം മൂടിയല്ലാതെ മുസ്ലിം സ്ത്രീ പുറത്തിറങ്ങാന്‍ പാടില്ലെന്നും അന്യരെന്ന് സ്വയം നിര്‍വചിക്കുന്നവരുടെ മുന്നില്‍ മുഖം പ്രദര്‍ശിപ്പിക്കരുതെന്നും ഖുര്‍ ആന്‍ വഴി പ്രവാചകന്‍ നിഷ്കര്‍ഷിച്ചിട്ടുണ്ടോ എന്നതാണ് അടുത്ത പ്രശ്നം. മുടിനാരടക്കം മറച്ചല്ലാതെ മുസ്ലിം സ്ത്രീ പുറത്തിറങ്ങാന്‍ പാടില്ലെന്ന് ഏത് ഹദീസിലാണ് പ്രവാചകന്‍ പറഞ്ഞിട്ടുളളതെന്ന് നേര്‍ക്കുനേരെ ചോദിച്ചാല്‍ ഖണ്ഡിതമായ ഉത്തരം ആര്‍ക്കുമില്ല.

സ്വന്തം ഭാര്യയെയല്ലാതെ മറ്റൊരു സ്ത്രീയെയും മറ്റേക്കണ്ണുകൊണ്ട് നോക്കരുതെന്ന ഒറ്റക്കല്‍പ്പന കൊണ്ട് സകല പുരുഷന്മാരെയും മര്യാദ രാമന്മാരാക്കാനും സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനും പ്രപഞ്ചനാഥന് കഴിയുമായിരുന്നിട്ടും സ്ത്രീയ്ക്കു മേല്‍ മാത്രമൊരു നിബന്ധന എങ്ങനെ മുസ്ലിം പാരമ്പര്യത്തിന്‍റെ ഭാഗമായി എന്ന ചോദ്യമുയരുമ്പോഴാണ് അജ്മല്‍ ഖാന്റെ ഹര്‍ജിയുടെ ഗുട്ടന്‍സ് പിടികിട്ടുന്നത്. സാരിയോ ചുരിദാറിന്റെ ഷാളോ ഒരിളം കാറ്റില്‍ തെന്നിമാറിയാല്‍ അടിവസ്ത്രം നനയുന്ന പുരുഷ പ്രകൃതിയുടെ സൃഷ്ടിദോഷത്തിന് ആരാണ് സമാധാനം പറയേണ്ടതെന്ന ചോദ്യം അജ്‍മല്‍ ഖാന്‍മാ‍ര്‍ ഒരിക്കലും കേട്ടഭാവം നടിക്കാറുമില്ല.

സുഡാ‍ന്‍കാരനായ മുസ്ലിം പണ്ഡിതന്‍ ഡോ. ഹസ്സന്‍ അല്‍ തുറാബിയുടെ നിഗമനങ്ങളും മദ്രാസ് ഹൈക്കോടതി പരിഗണിച്ചിരുന്നു. "On the Position of Women in Islam and in Islamic Society" എന്ന ലേഖനത്തില്‍, തന്റെ ഭാര്യമാരുടെ വസ്ത്ര ധാരണത്തില്‍ മാത്രമേ പ്രവാചകന്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരുന്നുളളൂവെന്നാണ് അല്‍ തുറാബി പറയുന്നത്.
Social Degradation of Women is a Crime and a Libel on Islam എന്ന ലേഖനത്തില്‍ കനേഡിയന്‍ എഴുത്തുകാരായ സയ്യദ് മുംതാസ് അലിയും റാബിയാ മില്‍സും പങ്കു വെയ്ക്കുന്ന ആശയവും മദ്രാസ് ഹൈക്കോടതി അജ്‍മല്‍ ഖാനെ തെര്യപ്പെടുത്തുന്നുണ്ട്. അതിങ്ങനെയാണ്,
" One must realize and appreciate the fact that the commandment in the Qur'an in Chapter 33, verse 53, with respect to the Hijab, applies only to the "Mothers of the believers" (the wives of the Holy Prophet, p.b.u.h.) whereas the wording of the Qur'an in Chapter 33 verse 55, applies to all Muslim women in general. No screen or Hijab (Purdah) is mentioned in this verse it prescribes only a veil to cover the bosom and modesty in dress. Hence the unlawfulness of the practice of the Indian-style system of Purdah (full face veiling). Under this system, the Hijab is not only imposed upon all Muslim women, but it is also quite often forced upon them in an obligatory and mandatory fashion. Even the literal reading/translation of this Quranic verse does not support the assertion that the Hijab is recommended for all Muslim women. The Hijab/screen was a special feature of honour for the Prophet's p.b.u.h. wives and it was introduced only about five or six years before his death."

ഇസ്ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ പര്‍ദയെക്കുറിച്ച് ഏകാഭിപ്രായമില്ല. വസ്ത്രധാരണത്തെക്കുറിച്ച് ഖുര്‍ആന്‍ മനപ്പൂര്‍വം പുലര്‍ത്തുന്ന അവ്യക്തത, മനുഷ്യന്റെ സാമൂഹികവും ധാര്‍മ്മികവുമായ വീക്ഷണങ്ങളെ കാലാനുസൃതമായി പുതുക്കിപ്പണിയാനാണെന്ന് നിരീക്ഷിക്കുന്ന ഇസ്ലാം പണ്ഡിതരുമുണ്ട്. പര്‍ദയും മുസ്ലീം സ്ത്രീകളും എന്ന വിഷയത്തില്‍ തുടരുന്ന വിവാദത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നും വരാനിരിക്കുന്ന നൂറ്റാണ്ടുകളില്‍ ഇത് ആവര്‍ത്തിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് ഇന്‍ഫര്‍മേഷന്‍ ആന്‍റ് എഡ്യൂക്കേഷന്‍ പോലുളള സ്ഥാപനങ്ങള്‍ നിരീക്ഷിക്കുന്നതിന്‍റെ സൂചന വ്യക്തമാണ്. ഇസ്ലാമിക മത വിശ്വാസികള്‍ പര്‍ദയെ ഏകമനസോടെ അംഗീകരിക്കുന്നില്ല. മുഖം മുഴുവന്‍ മറയ്ക്കുന്ന പര്‍ദ തങ്ങള്‍ക്കു വേണ്ടെന്നു തന്നെയാണ് മഹാഭൂരിപക്ഷം ഇസ്ലാം വനിതകളും സ്വീകരിക്കുന്ന നിലപാട്.

പ്രവാചക പത്നിമാര്‍ സര്‍വവിശ്വാസികളുടെയും മാതൃസ്ഥാനം വഹിക്കുന്നവരാകയാല്‍, ലൈംഗിക മോഹത്തോടെ ആരെങ്കിലും അവരെ നോക്കുന്നത് തടയാനാണ് പ്രവാചകന്‍ മുഖംമൂടിയെ ആശ്രയിച്ചതെന്നും മറ്റു സ്ത്രീകള്‍ക്ക് അത് അനിവാര്യമല്ലെന്നുമുളള വിശ്വാസമാണ് പ്രബലം. മുഖം മുഴുവന്‍ മറയ്ക്കുന്ന പര്‍ദ അനിവാര്യമല്ലെന്നും മുസ്ലിം വനിതകള്‍ സ്കാര്‍ഫ് കൊണ്ട് തല മൂടിയാല്‍ മതിയെന്നുമുളള വിശ്വാസം മുസ്ലിം വനിതകളിലെ ഭൂരിപക്ഷം വെച്ചുപുലര്‍ത്തുമ്പോഴാണ് പര്‍ദയിട്ട ഫോട്ടോ അച്ചടിച്ച വോട്ടര്‍പട്ടിക പരപുരുഷന്‍ കണ്ടാല്‍ വിശ്വാസം കപ്പലു കയറുമെന്ന വാദവുമായി അജ്‍മല്‍ കോടതി കയറിയത്.

2003ലാണ് തിരഞ്ഞെടുപ്പു കമ്മിഷന്‍ ഇന്ത്യയില്‍ സമ്മതിദായകര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയത്. കേരളത്തിലായിരുന്നു പൈലറ്റ് പ്രോജക്ട് നടപ്പാക്കിയത്. ഇപ്പോഴും ഇന്ത്യ മുഴുവന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടില്ല. എന്നാല്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്ത ഒരു സ്ഥലത്തുപോലും ഒരു മുസ്ലിം സ്ത്രീയും ഈ ആവശ്യം ഉന്നയിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

മദ്രാസ് സെന്‍ട്രല്‍ അസംബ്ലി മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് വോട്ടര്‍ പട്ടിക പുതുക്കാനുളള നിര്‍ദ്ദേശം ഇലക്ഷന്‍ കമ്മിഷന്‍ നല്‍കിയപ്പോഴാണ് ഉണ്ടിരുന്ന അജ്മല്‍ ഖാന് മതവിളി വന്നത്. പര്‍ദ മുസ്ലിം സ്ത്രീയുടെ മതാചാരത്തിന്റെ ഭാഗമാണെന്നും അതില്ലാതെ മുസ്ലിം സ്ത്രീയുടെ ചിത്രം അന്യപുരുഷന്‍ കാണുന്നത് ആചാരം അനുഷ്ഠിക്കാനുളള മൗലികാവകാശത്തിന്റെ ലംഘനമാണെന്നും അജ്‍മല്‍ വാദിച്ചു.

എന്നാല്‍ വിശ്വാസവും ആചാരവും തമ്മില്‍ കൃത്യമായ വേര്‍തിരിവ് ഭരണഘടനയില്‍ തന്നെ നിര്‍വചിച്ചിട്ടുണ്ടെന്നും ഒന്നിലധികം സുപ്രിം കോടതി വിധികള്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും മദ്രാസ് ഹൈക്കോടതി അജ്‍മല്‍ ഖാനെ തെര്യപ്പെടുത്തി. If religious practices run counter to public order, morality or health or a policy of social welfare upon which the State has embarked, then the religious practices must give way before the good of the people of the State as a whole എന്നാണ് കോടതിയുടെ സുചിന്തിതമായ നിലപാട്. മതാചാരമല്ല, മറിച്ച് മതവിശ്വാസമാണ് മൗലികാവകാശമെന്നും പൊതുസമൂഹത്തിന്റെ വ്യവസ്ഥകള്‍ക്കും ധാര്‍മ്മികതയ്ക്കും സാമൂഹിക ക്ഷേമത്തിനും എതിരു നില്‍ക്കുന്ന മതാചാരങ്ങള്‍ പൊതുജനത്തിന്റെ ക്ഷേമം മുന്‍നിര്‍ത്തി വഴി മാറണമെന്നുമാണ് ഈ പറഞ്ഞതിന്റെ പച്ചമലയാളം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പറയുന്നതും വേറൊന്നല്ല.
" 25. Freedom of conscience and free profession, practice and propagation of religion: -- (1) Subject to public order, morality and health and to the other provisions of this Part, all persons are equally entitled to freedom of conscience and the right freely to profess, practise and propagate religion.

(2) Nothing in this article shall affect the operation of any existing law or prevent the State from making any law--

തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്നുളള പര്‍ദ ധാരികളായ മുസ്ലിം വനിതകള്‍, പര്‍ദ മാറ്റി ഫോട്ടോയെടുത്തേ തീരൂവെന്നു തന്നെയാണ് ഭരണഘടനയും അനുശാസിക്കുന്നത്.

ഖുര്‍ ആന്റെയോ ഭരണഘടനയുടെയോ പിന്‍ബലമില്ലാത്ത വാദങ്ങളാണ് അജ്‍മല്‍ ഖാന്‍ ഉയര്‍ത്തുന്നത്. ലോകമെങ്ങുമുളള മുസ്ലിം സമുദായത്തിന്റെ പ്രതിനിധിയാണ് താനെന്നാണ് ഹര്‍ജിയിലൂടെ സ്ഥാപിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നത്. ഇന്ത്യയിലെ ഉത്തരവാദിത്തപ്പെട്ട മുസ്ലിം സാമുദായിക സംഘടനകള്‍ അജ്‍മല്‍ ഖാനെ തളളിപ്പറഞ്ഞു കഴിഞ്ഞു. പക്ഷേ, പര്‍ദയെ മുന്‍നിര്‍ത്തിയുളള പൗരോഹിത്യ ശിങ്കിടികളുടെ ഈ വേഷം കെട്ടല്‍ പക്ഷേ, ഇവിടെ തീരുന്നില്ല.

പര്‍ദ്ദ നിരോധിക്കുന്നതും പര്‍ദ നിര്‍ബന്ധിക്കുന്നതും ഒരുപോലെ മനുഷ്യാവകാശ ലംഘനമാണെന്ന് ജനാധിപത്യബോധമുളളവര്‍ തലകുലുക്കി സമ്മതിക്കും. വസ്ത്രം അടിച്ചേല്‍പ്പിക്കാനായാലും നീക്കം ചെയ്യാനായാലും നിയമം ഉപയോഗിക്കുന്നത് ജനാധിപത്യവിശ്വാസികള്‍ക്ക് അംഗീകരിക്കാനാവില്ല. പര്‍ദയുടെ പ്രത്യയശാസ്ത്രം നിയന്ത്രിക്കുന്നത് പുരുഷകേന്ദ്രീകൃതമായ പൗരോഹിത്യമാണെന്ന നിരീക്ഷണത്തിന്റെ സ്വയം സംസാരിക്കുന്ന തെളിവാണ് കോടതികളില്‍ നിന്ന് കോടതികളിലേയ്ക്കുളള അജ്മല്‍ ഖാന്റെ യാത്രകള്‍.

ആണിന്റെ നോട്ടത്തില്‍ നിന്നും അവന്റെ ലൈംഗികതയില്‍ നിന്നും സ്ത്രീയെ സംരക്ഷിക്കാനാണ് പര്‍ദയെന്ന വാദം പുതിയതല്ല. കണ്ണുകളിലും എന്തിന് ദേഹമാസകലം ലൈംഗികതയുടെ വെടിമരുന്ന് നിറച്ച് എന്തിന് പുരുഷനെ ദൈവം സൃഷ്ടിച്ചുവെന്ന ചോദ്യത്തിന് നിര്‍ബന്ധിത പര്‍ദധാരണത്തെ അനുകൂലിക്കുന്നവര്‍ക്ക് ഒരുകാലത്തും ഉത്തരമില്ല. പുരുഷനെ വെറും കാമവെറിയന്മാരായും സ്ത്രീയെ വെറും ലൈംഗികോപകരണമായും മാത്രം വീക്ഷിക്കുന്ന മനോരോഗികളാണ്, പര്‍ദയണിഞ്ഞേ സ്ത്രീ പുറത്തിറങ്ങാവൂ എന്ന് ശഠിക്കുന്നത്. ഏതു സ്ത്രീയെ, ഏത് വേഷത്തില്‍ കണ്ടാലും ചോരക്കണ്ണെറിയുന്ന വിടന്മാരുടെ ഗണത്തിലാണ് ലോകത്തിലെ സകലപുരുഷന്മാരുമെന്ന താത്ത്വികപ്രഘോഷണം, സ്വന്തം ജനിതകവൈകല്യത്തിന്റെ സാമാന്യവത്കരണമാണെന്ന് പര്‍ദപ്രേമികളായ ആണ്‍ശിങ്കങ്ങള്‍ മനസിലാക്കുന്നേയില്ല. ഒരര്‍ത്ഥത്തില്‍ പുരുഷനെതിരെ അവര്‍ സമര്‍പ്പിക്കുന്ന ഈ കുറ്റപത്രത്തിലെ ഒന്നാം പ്രതി സര്‍വശക്തനായ സ്രഷ്ടാവു തന്നെയാണ്. കാമരോഗികളായ പുരുഷന്മാരെ സൃഷ്ടിക്കുകയും സ്ത്രീകളുടെ സര്‍വ നിയന്ത്രണവും അവരെത്തന്നെ ഏല്‍പ്പിക്കുകയും ചെയ്ത ദൈവത്തിന്റെ യുക്തി സാമാന്യബുദ്ധിയ്ക്ക് വഴങ്ങുന്നതല്ല.

മുസ്ലിം സ്ത്രീയുടെ ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ വിലക്കണമെന്ന ആവശ്യവുമായി കോടതി കയറിയിറങ്ങുന്ന അജ്‍മല്‍ ഖാനെപ്പോലെയുളള പുരുഷകേസരികളുടെ ചോരയിറ്റു വീഴുന്ന തേറ്റപ്പല്ലുകളാണ് യഥാര്‍ത്ഥത്തില്‍ പര്‍ദയ്ക്കുളളില്‍ മറഞ്ഞിരിക്കുന്നത്. അത് തിരിച്ചറിഞ്ഞ മദ്രാസ് ഹൈക്കോടതിയും സുപ്രിം കോടതിയും നീതിനിര്‍വഹണത്തിന്റെ നിഷ്പക്ഷത തന്നെയാണ് വിളിച്ചു പറയുന്നത്.

147 comments:

മാരീചന്‍‍ said...

മുസ്ലിം സ്ത്രീയുടെ ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ വിലക്കണമെന്ന ആവശ്യവുമായി കോടതി കയറിയിറങ്ങുന്ന അജ്‍മല്‍ ഖാനെപ്പോലെയുളള പുരുഷകേസരികളുടെ ചോരയിറ്റു വീഴുന്ന തേറ്റപ്പല്ലുകളാണ് യഥാര്‍ത്ഥത്തില്‍ പര്‍ദയ്ക്കുളളില്‍ മറഞ്ഞിരിക്കുന്നത്.

nalan::നളന്‍ said...

നാളെ, സതി അനുഷ്ഠിക്കാനുള്ള അവകാശവും പറഞ്ഞൊരു ഹര്‍ജ്ജി പ്രതീക്ഷിക്കാവുന്നതേയുള്ളൂ...

ജയരാജന്‍ said...

"ഏതു സ്ത്രീയെ, ഏത് വേഷത്തില്‍ കണ്ടാലും ചോരക്കണ്ണെറിയുന്ന വിടന്മാരുടെ ഗണത്തിലാണ് ലോകത്തിലെ സകലപുരുഷന്മാരുമെന്ന താത്ത്വികപ്രഘോഷണം, സ്വന്തം ജനിതകവൈകല്യത്തിന്റെ സാമാന്യവത്കരണമാണെന്ന് പര്‍ദപ്രേമികളായ ആണ്‍ശിങ്കങ്ങള്‍ മനസിലാക്കുന്നേയില്ല" :)

പള്ളിക്കരയില്‍ said...

അജ്മല്‍ഖാനെപ്പൊളുള്ളവരുടെ അല്‍പ്പത്തം നിറഞ്ഞ ചെയ്തികള്‍...! ഇത്തരം അവിവേകിത മതത്തെ അനാവശ്യമായി പ്രതിക്കൂട്ടിലാക്കുന്നു.

സജി കറ്റുവട്ടിപ്പണ said...

പുരുഷൻ സ്ത്രീയെ നോക്കരുതെന്നേയുള്ളു.പർദ്ദയിലെ കണ്ണിന്റെ ഭാഗത്തുള്ള സുഷിരങ്ങലിലൂടെ സ്ത്രീക്ക് എല്ലാ പുരുഷന്മാരെയും കണ്ട് ആസ്വദിക്കാം.പക്ഷെ സ്ത്രീക്ക് കാമമൊന്നും തോന്നില്ല.കാമം പുരുഷന്റെ മാത്രം വികാരമാകുന്നു.അതുകൊണ്ട് പുരുഷൻ സ്ത്രീയുടെ ഒരിടവും കാണാൻ പാടില്ല.സ്ത്രീയിൽ പുരുഷനു കാമം തോന്നാത്ത ഇടം ഏതിരിയ്ക്കുന്നു‌‌‌‌. പർദ്ദയിടാത്ത ഫോട്ടോ കാണിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കണ്ട്രോൾ വിടുവിയ്ക്കാതിരിയ്ക്കുന്നതല്ലേ നല്ലത്. മറ്റ് വോട്ടർമാരുടെയും! പിന്നെ പസ്പോർട് എടുക്കാനും ഹജ്ജിനു പോകാനും ഫോട്ടോ എടുക്കാം. പർദ്ദ ഇടാതെയും എടുക്കാം! ആരും ഫോട്ടൊ എടുക്കരുതെന്ന് മൌലവിമാർ വിളിച്ചു കൂകിയിരുന്ന കാലത്തും അവർതന്നെ ഫോട്ടോ എടുക്കുകയും പാസ്പോർട്ട് എടുക്കുകയും ഗൽഫിൽ പോവുകയും ചെയ്യുമായിരുന്നു എന്നത് ആർക്കും അറിയില്ല. പരമ രഹസ്യമാ.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇസ്ലാമിന്റെ ആവിര്‍ഭാവം വരെ എങ്ങനെ ആയിരുന്നു സ്ത്രീയും പുരുഷനും വസ്ത്രധാരണം ചെയ്തിരുന്നത് എന്നോര്‍ത്താല്‍ പര്‍ദയുടെ പേറ്റന്റില്‍ നിന്ന് പടച്ചോന്‍ രക്ഷപ്പെടും.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

തികച്ചും ശരി തന്നെ മാരീചന്‍....സ്ത്രീകളുടെ സംരക്ഷണം എന്ന പേരില്‍ പുരുഷാധിപത്യം നിലനിര്‍ത്തുന്നതിന്റെ ഉത്തമോദാഹരണം.പര്‍ദ്ദക്കു വേണ്ടി ഘോരഘോരം പ്രസംഗിക്കുന്നതു മുശ്ഴുവന്‍ പുരുഷന്മാരാണെന്നതാണു വിചിത്രം...എന്നു മാത്രമല്ല ഇത്രയും പര്‍ദ്ദയിട്ട് നടത്തിയിട്ടും ബഹുഭാരത്വവും തലാക്ക് ചൊല്ലലും വീണ്ടും കെട്ടലും എല്ലാം നിര്‍ബാധം തുടരുന്നതും ഈ സമൂഹത്തില്‍ തന്നെ എന്നതും രസകരമല്ലേ....

chithrakaran:ചിത്രകാരന്‍ said...

ഇസ്ലാമിക രോഗം ഗുരുതരമായി പിടിപെട്ടു
കഴിഞ്ഞാല്‍ പിന്നെ മനുഷ്യരുടെ ചിത്രങ്ങളും
ഫോട്ടോകളും,ചലച്ചിത്രങ്ങളുമൊക്കെ
ഹറാമാകുന്നതാണ്. ശാസ്ത്രത്തിന്റെ ചിത്രലോകം
ടിവിയിലൂടെയും,മൊബൈലിലൂടെയും,നെറ്റിലൂടെയും
അണപൊട്ടി ഒഴുകിവരുന്നത് ഏത് പടച്ചോനെക്കൊണ്ടും തടുത്തു നിര്‍ത്താനാകില്ല
എന്ന് ഉറപ്പുള്ളതുകൊണ്ടാണ് അതിനെക്കുറിച്ചൊന്നും
കമാന്നു മത രോഗികള്‍ ഒന്നും ഉരിയാടാതിരിക്കുന്നത്.ഭാഗ്യം !!!!
എങ്കിലും, കേരളത്തിലെ കൊറെ
സിനിമ ഓലകൊട്ടകകള്‍ക്ക് രഹസ്യമായി
തിയ്യിട്ട് ഇസ്ലാമിക ഭ്രാന്തിന്റെ ശക്തി നാം സ്വയം
ബൊധ്യപ്പെട്ടിട്ടുണ്ട് !!!

പര്‍ദ്ദ സ്ത്രീകളുടെ കുലിന വേഷമാണെന്നും,സ്ത്രീകള്‍ സ്വമേധയാ പര്‍ദ്ദ ധരിക്കുന്നതിനെ പരിഹസിക്കുന്നത് മത അസഹിഷ്ണുത കാരണമാണെന്നൊക്കെ കുറെ ന്യായവാദങ്ങളുമായി മത രോഗികള്‍ ബ്ലോഗിലും നടന്നിരുന്നു.
വിശ്വാസത്തെ ഉപയോഗിച്ച് ആരെവേണമെങ്കിലും സ്വമേധയ എന്ന ലേബലില്‍ മത ഭീകരന്മാര്‍ക്ക് തടവിലിടാന്‍
കഴിയുമെന്നിരിക്കെ... വിഢിവേഷം കെട്ടുന്നവര്‍ !
പര്‍ദ്ദയില്‍ ഒളിപ്പിക്കുന്നത് മതത്തിന്റെ സംസ്ക്കാരശൂന്യമായ പുരുഷ താല്‍പ്പര്യങ്ങളുടെ
ചോരയിറ്റുവീഴുന്ന ദംഷ്ട്രകള്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ല.
സ്ത്രീത്വത്തെ തടവിലിട്ടുകൊണ്ടുമാത്രമേ സ്വാര്‍ത്ഥമായ വര്‍ഗ്ഗീയ താല്‍പ്പര്യങ്ങളും അതിന്റെ വിത്തുകളായ മതാ‍ചാരങ്ങളും പ്രചരിപ്പിക്കാനാകു.
സ്ത്രീകളെ പര്‍ദ്ദയുടെ തടവുകാരാക്കുന്നതിനെതിരെ “പര്‍ദ്ദയില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക് ” എന്നൊരു
നവോത്ഥാന പ്രസ്ഥാനം തന്നെ ആരംഭിക്കാന്‍
പുരോഗമനേച്ഛുക്കളായ മുസ്ലീം സഹോദരങ്ങളും,
മത നിരപേക്ഷ ജനാധിപത്യവാദികളും അമാന്തിക്കരുത്. ഫിമിനിസ്റ്റ് പ്രസ്ഥാനം എന്ന പേരില്‍ വല്ലവരും സംഘടിതരായുണ്ടെങ്കില്‍ പര്‍ദ്ദക്കെതിരെ ഇപ്പോള്‍ മുന്നോട്ടു വരേണ്ടതാണ്.

കാലിക പ്രസക്തിയും,സാമൂഹ്യ പ്രാധാന്യവുമുള്ള മാരിചന്റെ ഈ പോസ്റ്റിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍.

ചിന്തകന്‍ said...


പര്‍ദ്ദക്കു വേണ്ടി ഘോരഘോരം പ്രസംഗിക്കുന്നതു മുശ്ഴുവന്‍ പുരുഷന്മാരാണെന്നതാണു വിചിത്രം..


സുനില്‍ കൃഷ്ബ്ന്‍

പര്‍ദ്ദയെ എതിര്‍ക്കുന്ന പുരുഷന്‍മാരാണ് പര്‍ദ്ദ ധരിക്കുന്നവരെ അനുകൂലിക്കുന്ന പുരുഷന്‍ മാരെക്കാള്‍ മുന്നില്‍ എന്ന് ഈ ബൂലോകം തന്നെ ഒന്ന് പരുശോധിച്ചാല്‍ സുനിലിനു മനസ്സിലാവും. ഇതിന്റെ ഒരു ഗുട്ടന്‍സ് എന്താ സുനില്‍?

ഒരു സ്ത്രീ പര്‍ദ്ദ വേണ്ട എന്ന് തീരുമാനിച്ചാല്‍ അത് നിര്‍ബന്ധമാക്കാന്‍ ഒരു പുരുഷനും അവകാശമില്ല. അത് പോലെ ഒരു സ്ത്രീധരിക്കണമെന്ന് വിചാരിച്ചാല്‍ ധരിപ്പിക്കാതിരിക്കാനും ഒരു പുരുഷനും അവകാശമില്ല.

പര്‍ദ്ദയല്ല കോടതി ഇടപെട്ട വിഷയം; നിഖാബ്(Veil)ആണ്. തീര്‍ത്തും അനാവശ്യമായ ഒരു വിവാദത്തിനാണ് കേസുകൊടുത്തയാള്‍ അവസരമൊരുക്കിയത്. ഇക്കാര്യത്തില്‍ കോടതിയുടെ നിലപാട് ശെരി തന്നെ. പൊരോഹിത്യ പിടിവാശികളായി മാത്രമേ ഇത്തരം കാര്യങ്ങളെ കാണാന്‍ സാധിക്കുകയുള്ളൂ.

ഈ പര്‍ദ്ദയും, ബഹുഭാര്യത്വവും കെട്ടലും ചൊല്ലലും തമ്മില്‍ എന്താ ബന്ധം എന്ന് മനസ്സിലായില്ല :)

mirchy.sandwich said...

ഏറെക്കാലത്തിനു ശേഷം മാരീചരുടെ ഒരു നല്ല പോസ്റ്റ്. അഭിനന്ദനങ്ങള്‍ .

മാരീചന്‍‍ said...

ചിന്തകന്‍,
അജ്‍മല്‍ ഖാന്റെ ഹര്‍ജിയിലെ ഒരു വാചകം ഇതാണ്.. It is contended that wearing of purdah by Muslim women is one of the principles laid down in Holy Koran and it has to be strictly followed by Muslim women.

purdah എന്ന വാക്കിന്റെ ശരിയായ ഉച്ചാരണം നിഖാബ് എന്നാണോ... വ്യക്തമാക്കിയാല്‍ ഉപകാരം.

പര്‍ദയ്ക്ക് അനുകൂലമായും പ്രതികൂലമായും നിലപാടുകള്‍ സ്വീകരിക്കുന്നത് പുരുഷന്മാരാണ് എന്ന താങ്കളുടെ നിരീക്ഷണം ശരിയാണ്. പര്‍ദയ്ക്ക് അനുകൂലമായി സംസാരിക്കുന്ന നിലപാടുകള്‍ ഒരു മതത്തിന്റെ പൗരോഹിത്യാധികാരത്തെ ഉറപ്പിക്കാനാവുമ്പോള്‍ മറുപക്ഷം അതിനെ ചെറുക്കുകയാണ് ചെയ്യുന്നത്.

അടിച്ചമര്‍ത്തലും ചെറുത്തുനില്‍പ്പും തമ്മിലുളള വ്യത്യാസം താങ്കള്‍ക്ക് മനസിലാകുമെന്ന് കരുതട്ടെ.

പര്‍ദ ധരിക്കാനുളള സ്ത്രീയുടെ സമ്മതം എതിര്‍പ്പോ പിന്തുണയോ ക്ഷണിച്ചു വരുത്തേണ്ട കാര്യമില്ല. അതവരുടെ സ്വാതന്ത്ര്യമാണെന്നും മതവിശ്വാസമാണെന്നും, ഒരാളിന് അയാളുടെ വിശ്വാസം വെച്ചുപുലര്‍ത്താനുളളള സ്വാതന്ത്ര്യവും കൂടി ചേര്‍ന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നും വിശ്വസിക്കുന്നവര്‍ പര്‍ദയണിയാനുളള മുസ്ലിം സ്ത്രീയുടെ അവകാശത്തെ എതിര്‍ക്കാനോ പരിഹസിക്കാനോ ചോദ്യം ചെയ്യാനോ കഴിയില്ല.

പക്ഷേ, മുകളില്‍ ഉദ്ധരിച്ച അജ്‍മല്‍ ഖാന്റെ വാദം ഒന്നു കൂടി വായിച്ചാല്‍ അതിലടങ്ങിയ അടിച്ചേല്‍പ്പിക്കലിന്റെ, ഫാസിസത്തിന്റെ, പൗരോഹിത്യ കാര്‍ക്കശ്യത്തിന്റെ സ്വരം താങ്കള്‍ക്ക് തിരിച്ചറിയാനാവും.

wearing of purdahby Muslim women is one of the principles laid down in Holy Koran and it has to be strictly followed by Muslim women. കര്‍ക്കശമായി മുസ്ലിം സ്ത്രീകള്‍ പാലിക്കേണ്ട ആചാരമാണ് പര്‍ദാധാരണം എന്നാണ് അജ്‍മല്‍ പറയുന്നത്.

പുരുഷപൗരോഹിത്യത്തിന്റെ നിഷ്ഠുരമായ അധികാരം കോടതിയുടെ ചെലവില്‍ സ്ഥാപിച്ചെടുക്കാനുളള അജ്‍മല്‍ ഖാനെപ്പോലുളളവരുടെ ശ്രമത്തെ ഉത്തരവാദിത്തപ്പെട്ട മുസ്ലിം സംഘടനകളൊന്നും പ്രതിരോധിച്ചു കണ്ടില്ല.

2006ല്‍ മദ്രാസ് ഹൈക്കോടതിയില്‍ ഈ കേസ് പരിഗണിച്ചപ്പോഴോ, പിന്നീട് സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയപ്പോഴോ കേസില്‍ കക്ഷി ചേര്‍ന്ന്, ഈ വാദം ഇസ്ലാമികമല്ല എന്ന് കോടതിയില്‍ പറയാന്‍ ഉത്തരവാദിത്തമുളള ഒരു മുസ്ലിം സംഘടനയും മുന്നോട്ടു വന്നില്ല എന്നതില്‍ നിന്ന് നാം എന്താണ് മനസിലാക്കേണ്ടത്?

mirchy.sandwich said...

ഈ പര്‍ദ്ദയും, ബഹുഭാര്യത്വവും കെട്ടലും ചൊല്ലലും തമ്മില്‍ എന്താ ബന്ധം എന്ന് മനസ്സിലായില്ല


ചിന്തകന്‍ എന്ന പേരല്ലാതെ ചിന്ത തീരെ ഇല്ല എന്ന് സാരം. പര്‍ദയെ ന്യായീകരിക്കുകയും മുസ്ലീം സ്ത്രീയാണെങ്കില്‍ പര്‍ദ ധരിച്ചേ മതിയാകൂ എന്നു വാദിക്കുകയും ചെയ്യുന്ന, ആ സമുദായത്തിലെ ഒരു വിഭാഗം, എന്റെ ധാരണയില്‍ ഒരു ന്യൂനപക്ഷം ആണുങ്ങള്‍ , (യഥാര്‍ഥത്തില്‍ ആണും പെണ്ണും കെട്ടവര്‍ )തന്നെയാണ് ബഹുഭാര്യാത്വത്തിനും മൊഴിചൊല്ല്ലിനും ആധികാരികതയുണ്ടെന്നു വാദിക്കുന്നത്. മറ്റ് സമുദായങ്ങളെല്ലാം മുമ്പിലേക്കു നടക്കുമ്പോള്‍ അനാചാരങ്ങളെ ഇങ്ങനെ വാരിപ്പുണരണോ ചിന്തകാ... കാ..കാ...

Dinkan-ഡിങ്കന്‍ said...

കോടതിയുടെ വിശദീകരണം നന്നായി...
വിശദമായ പോസ്റ്റിന്‌ നന്ദി...

പണ്ടൊരു പര്‍ദ്ദാ പോസ്റ്റ് ഇവിടെ ഇട്ടിരുന്നു. നിലപാടുകള്‍ അതു തന്നെ ഇവിടെയും ആവര്‍ത്തിക്കുന്നു. ശരീയത്ത് നിയമങ്ങള്‍ പാലിക്കുന്ന മിഡില്‍ ഈസ്റ്റില്‍ പോലും ഇത്രയ്ക്ക് നിര്‍ബന്ധം ഇല്ല എന്ന് തോന്നുന്നു. ബനാനാ റിപ്പബ്ലിക്കില്‍ എന്തും ചോദ്യം ചെയ്യാമല്ലോ? (ചെയ്യണം, പക്ഷേ അതിന് മിനിമം ലോജിക്കെങ്കിലും വേണം)

Anonymous said...

ചിന്തകന്‍ said...
ഈ പര്‍ദ്ദയും, ബഹുഭാര്യത്വവും കെട്ടലും ചൊല്ലലും തമ്മില്‍ എന്താ ബന്ധം എന്ന് മനസ്സിലായില്ല

ചിന്തകനോട് ഒരു പ്രാവശ്യം പറഞ്ഞാല്‍ മതി. അപ്പൊത്തന്നെ കാര്യം മനസ്സിലാക്കും. mirchy.sandwich പറഞ്ഞു, ചിന്തകന് പിടിയും അലകും കിട്ടുകേം ചെയ്തു.

മക്കളുടെ ബാപ്പയാവാന്‍ പോട്ടം പിടിക്കുമ്പം ബീവി പര്‍ദ്ദയിടണമെന്ന്‍ ഹദീസിലുണ്ട്.

shaji said...

കര്‍ശനമായി നടപ്പില്‍ വരുത്തേണ്ട ഒരു വസ്ത്രധാരണ രീതിയാണ് പര്‍ദ്ദ എന്ന് പറഞ്ഞു ഇവിടത്തെ മതമൌലിക വാദികളും
കപട പുരോഗമന വാദികളും ചേര്‍ന്ന് ഇവിടത്തെ സ്ത്രീകളെ അടിമത്വത്തിന്റെ പ്രാക്ര്യത യുഗത്തിലേക്ക് കൊണ്ടുപോകുകയാണ്.
പുരോഗമനത്തെ പറ്റി വാതോരാതെ സംസാരിക്കും പര്‍ദ്ദ, ഫോട്ടോ തുടങ്ങിയ കാര്യങ്ങള്‍ വരുമ്പോള്‍ മനസ്സ് തീരെ ചെറുതായി പ്രാക്ര്യത മനുഷ്യനായി മാറും. പല മതങ്ങളിലും നിശബ്ദമായി പല മാറ്റങ്ങളും നടക്കുന്നുട് , ശ്രീമതി. വിനയയുടെ പുതിയ പോസ്റ്റ്‌ 'വിശ്വാസം' ഈ യാഥാസ്ഥികര്‍ ഒന്ന് വായിക്കുന്നത് നന്നായിരിക്കും.
ഷാജി ഖത്തര്‍.

ചിന്തകന്‍ said...

മാരീചന്‍
പര്‍ദ്ദ എന്ന പദം ഉറുദുവാണ്. ആ പദം ഖുര്‍ ആനില്‍ ഉള്ളതല്ല. നിഖാബ് (മുഖ മറ) എന്നത് മുഖം കാണാതിരിക്കാന്‍ കെട്ടുന്ന വസ്ത്രമാണ്. അജ്മല്‍ ഖാന്റെ നിലപാടിനെ ഒരു നിലക്കും ഞാന്‍ അനുകൂലിക്കുന്നില്ല. എന്നാല്‍ ഇത് ഒരവസരമാക്കി, ആഘോഷിക്കുന്നവരുടെ ഉള്ളിരിപ്പ് നല്ലവണ്ണം അറിയുകയും ചെയ്യാം. ഈ കേസില്‍ സ്ത്രീ സ്വതന്ത്ര്യത്തിന്റെയോ, സ്ത്രീയെ നിര്‍ബന്ധിക്കുന്നതിന്റെയോ പ്രശ്നമല്ല, മറിച്ച് ഇലക്ഷന്‍ കാര്‍ഡില്‍ ഫോട്ടോ വേണോ എന്നതാണ് പ്രശ്നം.

ഖുര്‍ ആന്‍ പറഞ്ഞത് സ്ത്രീയുടെ ആകര്‍ഷണീയ ഭാഗങ്ങള്‍ പുറത്ത് കാണിക്കാത്ത രീതിയിലുള്ള മാന്യമായ രീതിയിലുള്ള ഒരു വസ്ത്രധാരണമാണ്.

[പര്‍ദയ്ക്ക് അനുകൂലമായും പ്രതികൂലമായും നിലപാടുകള്‍ സ്വീകരിക്കുന്നത് പുരുഷന്മാരാണ് എന്ന താങ്കളുടെ നിരീക്ഷണം ശരിയാണ്. പര്‍ദയ്ക്ക് അനുകൂലമായി സംസാരിക്കുന്ന നിലപാടുകള്‍ ഒരു മതത്തിന്റെ പൗരോഹിത്യാധികാരത്തെ ഉറപ്പിക്കാനാവുമ്പോള്‍ മറുപക്ഷം അതിനെ ചെറുക്കുകയാണ് ചെയ്യുന്നത്].

പര്‍ദയ്ക്ക് അനുകൂലമായും പ്രതികൂലമായും നിലപാടുകള്‍ സ്വീകരിക്കുന്നത് പുരുഷന്മാരാണ് എന്നല്ല ഞാന്‍ പറഞ്ഞത്. പര്‍ദ്ദ ധരിക്കുന്നവരെ അനുകൂലിക്കുന്ന പുരുഷന്മാരേക്കാള്‍ പര്‍ദ്ദ ധരിക്കുതിനെ പ്രതികൂലിക്കുന്ന പുരുഷന്മാരാണ് കൂടുതല്‍ എന്നാണ്.
സ്ത്രീകള്‍ പര്‍ദ്ദ ധരിക്കേണ്ടതിന്റെ നിര്‍ബന്ധം പുരുഷന്മാര്‍ക്കാണെന്ന് സുനില്‍ പറഞ്ഞതിന് മറുപടിയായാണ് ഞാനിത് പറഞ്ഞതും.
ഒരു കാര്യത്തെ അത് പറഞ്ഞ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി മാറ്റി പ്രസ്ഥാവനയാക്കുന്നത് നല്ല പ്രവണതയല്ല എന്ന് സാന്ദര്‍ഭികമായി സൂചിപ്പിക്കുന്നു. ഇതില്‍ എന്റെ നിലപാട് ഇസ്ലാമിന്റെ അതേ നിലപാടാണ്. ഒരു സ്ത്രീക്ക് ഇസ്ലാമിക വസ്ത്രധാരണം വേണോ എന്ന് തീരുമാനിക്കാനും, വേണ്ടാ എന്ന് തീരുമാനിക്കാനുമുള്ള അവകാശം സ്ത്രീകള്‍ക്ക് തന്നെയാണ്. ആരുടെയും നിര്‍ബന്ധം അക്കാര്യത്തില്‍ ഒരു നിലക്കും ഉണ്ടാവാന്‍ പാടില്ല.

ആരെയും ഒരു കാര്യം നിര്‍ബന്ധിപ്പിച്ച് ചെയ്യാന്‍, ഖുര്‍ ആന്‍ പ്രവാചകനെ പോലും അനുവദിക്കുന്നില്ല. എന്നിട്ടല്ലേ പുരുഷന്മാര്‍ക്ക് നിര്‍ബന്ധിക്കാന്‍ കഴിയുന്നത്. (പ്രവാചകനും പുരുഷനല്ലേ എന്ന് ചോദിച്ച് കളയരുത്). ഒരേ ഒരു കര്‍മ്മം മാത്രമാണ് ഇസ്ലാം ബലം പ്രയോഗിച്ച് ചെയ്യിപ്പിക്കാന്‍ കല്പിക്കുന്നുള്ളൂ.(സകാത്ത്). കാരണം അത് മറ്റൊരുവന്റെ അവകാശമായത് കൊണ്ട് മാത്രമാണ്. ഇസ്ലാം, വിശ്വാസത്തിന്റെ ഭാഗമായി നിഷ്കര്‍ഷിക്കുന ഒരു കാര്യം ഒരാള്‍ മനസാ സ്വീ‍കരിക്കാന്‍ തയ്യാറല്ലെങ്കില്‍ അയാളെ നിര്‍ബന്ധിച്ച് അത് ചെയ്യിപ്പിക്കുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. ഭക്തിയോട് കൂടിയല്ലാത്ത ഒരു കര്‍മ്മവും ദൈവത്തിങ്കല്‍ സ്വീകാ‍ര്യവുമല്ല. അത് സ്ത്രീയോടായാലും പുരുഷനോടായാലും. പര്‍ദ്ദ ധരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീയുടെ മാനസികമായ സ്വീകരണത്തെ ഒരാള്‍ക്കും എതിര്‍ക്കാന്‍ കഴിയില്ല. അത് പോലെ തന്നെയാണ് തിരിച്ചും. ഇസ് ലാമിക വസ്ത്രധാരണം വേണ്ട എന്ന് മനസാ തീരുമാനിക്കുന്ന ഒരു സ്ത്രീയെ അതിന് നിര്‍ബന്ധിക്കണമെന്ന് ഇസ് ലാം എവിടെയും ആവശ്യപെടുന്നില്ല. മറിച്ച് നിര്‍ബന്ധം പാടില്ല എന്നാണ് ആവശ്യപെടുന്നത്.

മുഖം മറക്കുന്ന വസ്ത്രം(നിഖാബ്) വേണോ വേണ്ടെ എന്ന കാര്യത്തില്‍ മുസ്ലീം പണ്ഡിതന്മാര്‍ക്കിടയില്‍ ചില അഭിപ്രായ വിത്യാസങ്ങള്‍ നില നില്‍ക്കുന്നുണ്ട്. അത് വേണ്ടതില്ലാ എന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായ പെടുന്നത്. ഒരാള്‍ക്ക് തന്റെ മുഖം ആളുകളെ കാണിക്കേണ്ടതില്ല എന്ന് അയാള്‍ തീരുമാനിച്ചാല്‍ അത് അയാളുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി വിട്ടേക്കുക. മുഖം മറക്കുന്നത് ഏതെങ്കിലും തരത്തിലുള്ള സാമൂഹ്യ കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുന്നു എന്ന് ബോധ്യപെട്ടാല്‍, മുഖ മറ പോലുള്ള കാര്യങ്ങള്‍ ഒഴിവാക്കപെടണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം.

ഓ.ടി.
mirchy.sandwich
‘ചിന്തകന്‍‘ എന്ന ഐഡി ആര്‍ക്കും യോജിക്കുന്ന ഒരു ഐഡിയാണ്. ചിന്തിക്കാത്ത ഒരു മനുഷ്യനും ഈ ലോകത്തുണ്ടാവില്ല. എന്ത് സ്വതന്ത്ര്യം നിഷേധിക്കപെട്ടാലും ചിന്താ സ്വതന്ത്ര്യം നിഷേധിക്കാന്‍ ലോകത്തൊരാള്‍ക്കും സാധ്യവുമല്ല.ആ ഒരര്‍ത്ഥത്തില്‍ മാത്രമാണ് ഞാന്‍ ‘ചിന്തകന്‍’ എന്ന ഐഡി സ്വീകരിച്ചത്. അല്ലാതെ വലിയൊരു ‘തത്വ ചിന്തകന്‍‘ എന്ന അര്‍ത്ഥത്തിലല്ല. താങ്കള്‍ അങ്ങിനെ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ നിരപരാധിയാണ്.

താങ്കളുടെ ‘ചിന്ത‘ ഇപ്പോഴും ബന്ധം സ്ഥാപിച്ചിട്ടില്ല! സുനില്‍ കൃഷണന്റെ കമന്റ് ഒന്ന് കൂടി വായിക്കൂ.

Anonymous said...

Blogger ചിന്തകന്‍ said...
mirchy.sandwich

താങ്കളുടെ ‘ചിന്ത‘ ഇപ്പോഴും ബന്ധം സ്ഥാപിച്ചിട്ടില്ല! സുനില്‍ കൃഷണന്റെ കമന്റ് ഒന്ന് കൂടി വായിക്കൂ.

അതേ mirchy.sandwich. വായിക്കൂ. ഒന്ന് കൂടി വായിക്കൂ. ചിന്ത (ചന്തിയല്ല) ബന്ധം സ്ഥാപിക്കട്ടെ.

മാരീചന്‍‍ said...

ചിന്തകന്‍,

അജ്‍മലിന്റെ വാദങ്ങളോട് വിയോജിപ്പുണ്ടെന്ന് ഉറപ്പിച്ചു പറയുമ്പോഴും എന്നാല്‍ ഇത് ഒരവസരമാക്കി, ആഘോഷിക്കുന്നവരുടെ ഉള്ളിരിപ്പ് നല്ലവണ്ണം അറിയുകയും ചെയ്യാം എന്നെഴുതി മനശാസ്ത്രജ്ഞന്‍ കളിക്കുന്ന അടവിന് സ്പെഷ്യല്‍ സല്യൂട്ട്.

ആളുകളുടെ ഉളളിലിരിപ്പിനെക്കുറിച്ചുളള അവജ്ഞയും പുച്ഛയും കലര്‍ന്ന ഈ അറിവാണ് മുസ്ലിം സ്ത്രീകളെ പര്‍ദയിടാന്‍ മുസ്ലിം പൗരോഹിത്യ നിര്‍ബന്ധത്തിന്റെ അടിസ്ഥാനം. മറ്റുളളവരുടെ ഉളളിലിരിപ്പ് അളക്കാനുളള പ്രത്യേക ഉപകരണവും കൈയിലേന്തി സാമൂഹിക സംവാദത്തിന് തറ്റുടുക്കുന്ന ഈ ആത്മവിശ്വാസമുണ്ടല്ലോ, അതു തന്നെയാണ് അജ്മല്‍ ഖാനും പങ്കു വെയ്ക്കുന്നത്.

അതുകൊണ്ടാണ് അജ്‍മല്‍ ഖാന്റെ വാദത്തെ താങ്കള്‍ സ്വന്തം നിലയില്‍ വ്യാഖ്യാനിച്ച് അപകടം കുറയ്ക്കാനാവുമോ എന്ന് ശ്രമിക്കുന്നത്. സന്ദര്‍ഭത്തില്‍ നിന്ന് വീണ്ടും വാചകങ്ങള്‍ അടര്‍ത്തിയെടുക്കാന്‍ എന്നെ അനുവദിച്ചാലും.ഈ കേസില്‍ സ്ത്രീ സ്വതന്ത്ര്യത്തിന്റെയോ, സ്ത്രീയെ നിര്‍ബന്ധിക്കുന്നതിന്റെയോ പ്രശ്നമല്ല, മറിച്ച് ഇലക്ഷന്‍ കാര്‍ഡില്‍ ഫോട്ടോ വേണോ എന്നതാണ് പ്രശ്നം.

ഒറ്റനോട്ടത്തില്‍ അതാണ് കാരണമെന്ന് തോന്നും. എന്നാല്‍ ആ തോന്നലിന് അജ്‍മല്‍ നിരത്തുന്ന കാരണങ്ങളിലാണ് വിമര്‍ശനത്തിന്റെ അന്പുകള്‍ ചെന്നു തറയ്ക്കുന്നത്. കോടതി രേഖകളില്‍ അജ്മലിന്റെ വാദം ഇങ്ങനെയാണ് കാണുന്നത്.
wearing of purdah by Muslim women is one of the principles laid down in Holy Koran and it has to be strictly followed by Muslim women. From the time immemorial the Muslim women are adhering to these principles in their life. Therefore, any interference with such religious practice would amount to interfering with the fundamental right of the Muslim women, which is guaranteed under Article 25 of the Constitution of India.

purdah has to be strictly followed by Muslim women എന്ന ഇംഗ്ലീഷ് വാചകത്തിന്റെ അര്‍ത്ഥം താങ്കള്‍ക്കറിയാത്തതാണോ ചിന്തകാ.. any interference with such religious practice would amount to interfering with the fundamental right of the Muslim women, which is guaranteed under Article 25 of the Constitution of India എന്ന് അജ്മല്‍ ഖാന്‍ രണ്ട് കോടതികളുടെ മുന്നില്‍ വാദിക്കുമ്പോഴും ചിന്തകന്‍ പറയുന്നത് , ഈ കേസില്‍ സ്ത്രീ സ്വതന്ത്ര്യത്തിന്റെയോ, സ്ത്രീയെ നിര്‍ബന്ധിക്കുന്നതിന്റെയോ പ്രശ്നമല്ല, മറിച്ച് ഇലക്ഷന്‍ കാര്‍ഡില്‍ ഫോട്ടോ വേണോ എന്നതാണ് പ്രശ്നം എന്നാണ്.

ആര്‍ക്കും വായിച്ചു മനസിലാക്കാന്‍ കഴിയും വിധംവെളിപ്പെട്ടിട്ടും അജ്‍മലിന്റെ വാദത്തെ സ്വന്തം നിലയില്‍ വ്യാഖ്യാനിച്ച് ന്യായീകരിക്കാന്‍ ശ്രമിക്കുന്ന താങ്കളുടെ ഉളളിലിരിപ്പിനെക്കുറിച്ച്, പ്രിയപ്പെട്ട ചിന്തകാ, ഞാനെന്താണ് ധരിക്കേണ്ടത്?

മാരീചന്‍‍ said...

ഒരു കാര്യം കൂടി,
ചിന്തകാ, താങ്കള്‍ പറയുന്നു, ഖുര്‍ ആന്‍ പറഞ്ഞത് സ്ത്രീയുടെ ആകര്‍ഷണീയ ഭാഗങ്ങള്‍ പുറത്ത് കാണിക്കാത്ത രീതിയിലുള്ള മാന്യമായ രീതിയിലുള്ള ഒരു വസ്ത്രധാരണമാണ്.

ആയിക്കോട്ടെ, പക്ഷേ, സ്ത്രീയുടെ "ആകര്‍ഷണീയമായ ഭാഗങ്ങള്‍" ഏതെന്നും, അതു പുറത്തു കാട്ടാത്ത "മാന്യമായ വസ്ത്രധാരണ രീതി"യെന്തെന്നും നിശ്ചയിക്കുന്നത് ആര് എന്ന ചോദ്യം പുറകെ വരും. അത് തീരുമാനിക്കുന്നത് പുരുഷനാകുമ്പോഴാണ്, സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമുയരുന്നത്.

സ്ത്രീയുടെ തലമുടി നാരു മുതല്‍ കാല്‍വിരലിലെ നഖം വരെ "ആകര്‍ഷക"മാണെന്ന് പുരുഷന്‍ വിധിയെഴുതുകയും കറുത്ത വസ്ത്രം കൊണ്ട് അത് മറച്ചു വേണം സ്ത്രീ പുറത്തിറങ്ങാനെന്ന് പുരുഷന്‍ നിര്‍ബന്ധിക്കുകയും അതാണ് ഖുര്‍ആന്‍ അനുശാസിക്കുന്നതെന്ന മൂല്യബോധം ഒരുളുപ്പുമില്ലാതെ പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍, "സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സ്ത്രീയ്ക്കു മേലുളള നിര്‍ബന്ധത്തെക്കുറിച്ചും" ചര്‍ച്ചയുണ്ടാകും.

ഗുപ്തന്‍ said...

ഇച്ചെര ഓഫാ ഷെമി. ആകര്‍ഷണീയമായ ഭാഗം മറയ്ക്കാനാ കല്പനേങ്കി മൊകം മാത്രം മറച്ചാ മതി. ബാക്കി ഒക്കെ ആര്‍ക്ക് കാണണം! അഥവാ ആരേലും കണ്ടാലും മൊകം മറഞ്ഞിരിക്കുന്നോണ്ട് നാണിക്കേണ്ടല്ല്. മറ്റൊരു മാഷ് അടുത്തകാലത്ത് ‘വാതിച്ചതു’ പോലെ മറുകോ കാക്കപ്പുള്ളിയോ നഖക്ഷതങ്ങളോ ഒക്കെ വേണ്ടപ്പെട്ടവരെ കാണിച്ച് ഐഡന്റിറ്റി (ഫോട്ടോയ്ക്ക് പകരം) ബോധിപ്പിക്കാനൊള്ള സൌകര്യോം കിട്ടും :)

vrajesh said...

പര്‍ദ്ദ ഇസ്ലാമില്‍ നിര്‍ബന്ധിതമാണോ എന്ന് എനിക്ക് അറിയില്ല.എനിക്ക് അറിയാവുന്നത് ഇത് മാത്രം-ഞാന്‍ പഠിച്ച കാമ്പസ്സില്‍ തല മറക്കാതെ നടക്കാന്‍ പെണ്‍‌കുട്ടികളെ ചില പണ്ഡിതര്‍ അനുവദിച്ചിരുന്നില്ല..

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
സജി കറ്റുവട്ടിപ്പണ said...

സ്ത്രീകളുടെ ഒന്നൊഴിയാതെ എല്ലാ ഭാഗങ്ങളും ഈയുള്ളവനു പെരുത്തിഷ്ടമാണ്. ആകർഷണീയമാണ്.അതുകൊണ്ട് എല്ലാ ഭാഗങ്ങളും മറച്ചു നടക്കുന്നതാണ് നല്ലത്.ചുമ്മാ നമ്മെ പ്രലോഭിപ്പിക്കല്ലേ, പ്രകോപിപ്പിക്കല്ലേ, പീഡനക്കേസിൽ പ്രതിയാക്കല്ലേ എന്നൊക്കെയാണ് അഭ്യർത്ഥിയ്ക്കാനുള്ളത്. മറ്റു മതവിഭാഗങ്ങളിലെ സ്ത്രീകൾക്കൊന്നും ഇത്തരം ആകർഷണ കേന്ദ്രങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ടാണ് അവർക്കിടയിൽ പർദ്ദ പ്രചരിക്കപ്പെടാതെ പോയത്. മുസ്ലിം സ്ത്രീകളുടെ ശരീരം മാത്രമേ ആസ്വദിക്കാൻ പാറ്റില്ലാതുള്ളു. കാരണം അവർ മാത്രമാണല്ലോ മനുഷ്യസ്ത്രീകൾ. കാഫറീങ്ങൾക്ക് എങ്ങനെയും നടക്കാം. ഇനി മുസ്ലിം സ്ത്രീകൾക്ക് സാധ്യമായ സുഷിരങ്ങളിലൂടേ ഏതു മതവിഭാഗത്തില്പെട്ട പുരുഷന്മാരെയും കാണാം. ആസ്വദിക്കാം. അവർക്ക് കാമവികാരങ്ങൾ ഇല്ലല്ലോ! അതൊക്കെ പുരുഷന്റെ മാത്രം ദോഷങ്ങളല്ലേ?
പിന്നെ ഏതെങ്കിലും മുസ്ലിം സ്ത്രീകൾ പർദ്ദ ധരിക്കാതെ നടന്നാലും പള്ളി വിലക്കാനൊന്നും പോകുന്നില്ല. വിലക്കുകൾ ആരും പാലിക്കാനും പോകുന്നില്ല. അതുകൊണ്ട് മൌനം വിദ്വാനു ഭൂഷണം. അങ്ങനെ പർദ്ദ ധരിക്കാത്തവരെ പുറത്താക്കാൻ നിന്നാൽ വിശ്വാസികളുടേ എണ്ണം ക്രമാതീതമായി കുറയുന്നതുമാത്രമായിരിക്കും മിച്ചം. മുസ്ലീങ്ങൾ ഫോട്ടോയും വീഡിയോവുമൊന്നും പിടിക്കാൻ പാടില്ലെന്ന് തൊള്ളതുറക്കുന്ന മൌലവിമാർ തന്നെ അവരുടേ മതപ്രഭാഷണങ്ങളുടെ ഫോട്ടോയും, വീഡിയോ സി.ഡികളും ഒക്കെ ഇറക്കുകയും അതിൽതന്നെ മതപ്രസംഗം കേൾക്കാനിരിക്കുന്ന പർദ്ദ ധരിച്ചവരും ധരിക്കാത്തവരുമായ സ്ത്രീകളുടെ ക്ലോസ്-അപ്പ് ഒക്കെ ഉൾപ്പെടുത്തി എടുത്ത് വില്പന നടത്തുന്നതിലും തെറ്റൊന്നുമില്ല. അതൊന്നും ഹറാമുമല്ല. ഐഡന്റിറ്റി കാർടെടുക്കാൻ മാത്രം മുഖമ്മൂടി മാറ്റരുതെന്നേയുള്ളൂ.

പാവത്താൻ said...

പുരുഷന്‍മാര്‍ക്കു കൂടി പര്‍ദ്ദ നിര്‍ബന്ധമാക്കട്ടെ. അപ്പോള്‍ കാര്യങ്ങള്‍ക്കൊരു തീരുമാനമാകുമല്ലോ.

റ്റോംസ് കോനുമഠം said...

മാരീചരുടെ ഒരു നല്ല പോസ്റ്റ്. അഭിനന്ദനങ്ങള്‍..!!

Baiju Elikkattoor said...

tracking...

Sudheer K. Mohammed said...

പര്ദ ഒരു തടസമല്ല്, വസ്ത്രമാണു

see
http://www.jihwomenkerala.org/

ചിന്തകന്‍ said...

ആളുകളുടെ ഉളളിലിരിപ്പിനെക്കുറിച്ചുളള അവജ്ഞയും പുച്ഛയും കലര്‍ന്ന ഈ അറിവാണ് മുസ്ലിം സ്ത്രീകളെ പര്‍ദയിടാന്‍ മുസ്ലിം പൗരോഹിത്യ നിര്‍ബന്ധത്തിന്റെ അടിസ്ഥാനം

മാരീചന്‍
പൌരോഹിത്യ കാര്‍ക്കശ്യങ്ങള്‍ക്കെതിരെ മുസ്ലീങ്ങള്‍ക്കുള്ളില്‍ തന്നെ ധാരാളം സംവാദങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്. കടുത്ത എതിര്‍പുകള്‍ അത്തരം പുരോഹിതന്മാര്‍ നേരിടുന്നുമുണ്ട്. ഉള്ളിരിപ്പിനെ കുറിച്ചുള്ള അവജ്ഞയും പുച്ഛയും കലര്‍ന്ന ഈ അറിവാണ് നിര്‍ബന്ധിക്കുന്നതിന്റെ അടിസ്ഥാനം എന്നത് താങ്കളുടെ തെറ്റായ ധാരണമാത്രമാണ്.

എന്നാല്‍ ഇസ്ലാമിന്റെ എതിര്‍പക്ഷത്ത് നില്‍ക്കുന്ന ആളുകള്‍ ഇതില്‍ ഇത്രമാത്രം അസ്വസ്തമാകുന്നതിന്റെ കാ‍രണം എന്താണ്? പര്‍ദ്ദ ധരിക്കുന്ന മുസ്ലീം സ്ത്രീകള്‍ ആരെങ്കിലും ഇതൊരു പീഡനമാണെന്ന് പറഞ്ഞ് പുരോഗമന പ്രസ്ഥാനക്കാര്‍ എന്നവകാശപെടുന്ന ആരോടെങ്കിലും വല്ല പരാതിയും ഉന്നയിച്ചോ? പര്‍ദ്ദ ധരിക്കുന്ന ഏതെങ്കിലും മുസ്ലീം സ്ത്രീകളെ താങ്കള്‍ ഇന്റര്‍വ്യൂ നടത്തിയോ? ഇതൊക്കെ നടന്നിട്ടുണ്ടെങ്കില്‍, നിര്‍ബന്ധം ചെലുത്തുന്നതിനെ എതിര്‍ക്കുന്ന താങ്കളുടെ നിലപാടിനോടൊപ്പം ഞാനുമുണ്ട്.
ശത്രുപക്ഷത്തിരിക്കുന്നവര്‍ എതിര്‍ഭാഗത്തിന്റെ ഗുണകാംഷയെ കുറിച്ച് പറയുമ്പോള്‍ ഉള്ളിരിപ്പ് സംശയിച്ച് പോവുക സ്വാഭാവികം മാത്രം.

ഒറ്റനോട്ടത്തില്‍ അതാണ് കാരണമെന്ന് തോന്നും. എന്നാല്‍ ആ തോന്നലിന് അജ്‍മല്‍ നിരത്തുന്ന കാരണങ്ങളിലാണ് വിമര്‍ശനത്തിന്റെ അന്പുകള്‍ ചെന്നു തറയ്ക്കുന്നത്.

മുസ്ലീം സ്ത്രീകള്‍, പര്‍ദ്ദയോ സമാന വസ്ത്രങ്ങളോ ധരിക്കുന്നത് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അജ്മല്‍ നിരത്തിയ വാദങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കേണ്ടത് കോടതിയാണ്. മനസാ ചെയ്യാന്‍ ആഗ്രഹിക്കാത്ത ഒരു കാര്യം ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങി ചെയ്യുന്നത് കൊണ്ട് പ്രയോജനമൊന്നുമില്ല എന്ന് ഞാന്‍ നേരെത്ത വ്യക്തമാക്കിയതാണ്.

purdah has to be strictly followed by Muslim women എന്ന ഇംഗ്ലീഷ് വാചകത്തിന്റെ അര്‍ത്ഥം താങ്കള്‍ക്കറിയാത്തതാണോ ചിന്തകാ ഇതറിഞ്ഞ് കൊണ്ട് തന്നെയല്ലെ ഞാന്‍ നേരെത്തെ വിയോജിപ്പ് അറിയിച്ചതും. പര്‍ദ്ദയിട്ട് കൊണ്ട് ഫോട്ടോ എടുക്കുന്നതിന് ഒരു പ്രശ്ബവുമില്ല. ഒട്ടുമിക്ക മുസ്ലീം സ്ത്രീകളും അങ്ങിനെയാണ് എടുക്കുന്നതും. അജ്മലിന്റെ വാദം നില നില്‍ക്കാത്തതാണ്.

ഇലക്ഷന്‍ കാര്‍ഡിലെ ഫോട്ടോ പതിക്കുന്നതുമായി ബന്ധപെട്ടാണ് അജ്മല്‍ ഈ കേസ് കൊടുക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനായി അജ്മല്‍ പറയുന്ന വാദങ്ങള്‍ക്കൊന്നും നിലനില്പില്ല എന്നാണ് ഞാന്‍ പറഞ്ഞത്.

അത് തീരുമാനിക്കുന്നത് പുരുഷനാകുമ്പോഴാണ്, സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമുയരുന്നത്.
പുരുഷന്മാരല്ല അത് തീരുമാനിക്കുന്നത്. പുരുഷന്മാരെ ഇത് പോലുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇസ്ലാം ഏല്പിച്ചിട്ടില്ല.അങ്ങിനെയൊരു പ്രശ്നം ഉണ്ടെങ്കില്‍ അത് ഉന്നയിക്കേണ്ടത് പര്‍ദ്ദ ധരിക്കുന്ന മുസ്ലീം സ്ത്രീകളാണ്.

karimeen/കരിമീന്‍ said...

കരിമീനോടൊപ്പം പഠിച്ചിരുന്ന മുസ്ലീം പെണ്‍കുട്ടികളാരും തന്നെ പര്‍ദയിട്ടവരായിരുന്നില്ല. അപൂര്‍വം ചിലര്‍ തലയില്‍ തട്ടമിടും.കാച്ചിത്തട്ടം എന്നാണ് അതിനെ വിളിക്കുക.അവരുടെ ഉമ്മമാരോ ചേച്ചിമാരോ ആരും തന്നെ പര്‍ദ്ദയണിഞ്ഞിരുന്നില്ല.

കേരളത്തില്‍ പര്‍ദ വ്യാപകമാകുന്നത് തൊണ്ണൂറുകളുടെ തുടക്കത്തോടെയാണ്. സ്വയം തോന്നി ഇത്രയും സ്ത്രീകള്‍ ഒരു പ്രത്യേക കാലം മുതല്‍ പര്‍ദ്ദയണിയുന്നു എന്നത് അസംഭാവ്യം. ശക്തമായ ഒരു ഫത്വ അതിന്റെ പിന്നിലുണ്ടാവണം.

അല്ലെങ്കില്‍ പുരുഷന് കാണാന്‍ പറ്റാത്ത എന്ത് ശാരീരിക വളര്‍ച്ചയാണ് മുസ്ലീം സ്ത്രീകള്‍ക്ക് മാത്രമായി ദൈവം തൊണ്ണൂറുകളില്‍ നല്‍കിയത്.

nalan::നളന്‍ said...

ചിന്തകനോടു ഒരു ചോദ്യം
മുഖം മറയ്ക്കണമെന്നു ഖുറാനില്‍ പറഞ്ഞിട്ടുണ്ടോ ?
1. ഉണ്ട്
2. ഇല്ല

ചിന്തകന്‍ said...

എന്റെ ഉത്തരം:

#2 ഇല്ല.

മാരീചന്‍‍ said...

ചിന്തകനോട് അടുത്ത ചോദ്യം.


സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന് ഖുര്‍ ആനില്‍ പറഞ്ഞിട്ടില്ലെങ്കില്‍, അങ്ങനെ പറയുന്നുണ്ടെന്ന് പ്രചരിപ്പിക്കുകയും ഖുര്‍ ആന്‍ ഉപയോഗിച്ച് മുസ്ലിം സ്ത്രീയ്ക്ക് മേല്‍ പര്‍ദ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതിനെതിരെ പ്രതിരോധിക്കുന്നതില്‍ താങ്കളുടെ സംഭാവന എന്താണ്..

പള്ളിക്കുളം.. said...

ഇസ്ലാമിൽ എല്ലാം വിശ്വാസത്തിൽ അധിഷ്ടിതമാണ്.
അഞ്ചു നേരവും നമസ്കരിക്കുക എന്നത് ഒരു ത്യാഗമാണ്.
നോമ്പ് ത്യാഗമാണ്.
സക്കാത്തും ഹജ്ജും എന്തിനു പെരുന്നാളുകൾ പോലും ത്യാഗമാണ്. ത്യാഗ സന്നദ്ധതയുള്ള മനസ്സുമായാണ് ഓരോ വിശ്വാസിയും മതത്തിൽ നിലകൊള്ളുന്നത്. താങ്കൾ പറയുന്നപോലെ ഏതെങ്കിലും ഒരു സ്ത്രീക്ക് ഇസ്ലാമിക വസ്ത്രധാരണം ബാധ്യതയായി തോന്നുന്നുവെങ്കിൽ മുസ്ലിമായിരിക്കുന്നിടത്തോളം കാലം അവൾ ആ ത്യാഗത്തിന് സന്നദ്ധയായിരിക്കും. അതല്ല, ഇതു ദൈവത്തിന്റെ ഹിതമല്ല ഏതോ പരുഷമായ പുരുഷവ്യവസ്ഥയുടെ ഭാഗമായുണ്ടായതാണെന്നാണ് അവളുടെ വാദമെങ്കിൽ അവൾക്ക് ദൈവം പൊറുത്തുകൊടുക്കട്ടെ. ദൈവ വചനങ്ങളിൽ വിശ്വാസമില്ലാത്തവരെ മുസ്ലിം ആയി കണക്കാക്കുകയില്ല. മുസ്ലിമാകാത്തിടത്തോളം അവൾക്ക് ഏത് വസ്ത്രം എങ്ങനെ വേണമെങ്കിലും ധരിക്കാമല്ലോ. ഇത്രയും ലളിതമാണ് ഈ സംഗതി മാഷേ.

ഇപ്പോഴും എന്റെ ഈ ചോദ്യം ഉത്തരം കിട്ടാതെ കിടക്കുന്നു.
“ ഇനി പർദ്ദ പുരുഷൻ അടിച്ചേൽ‌പ്പിച്ചതാണെന്നു പറയുകയാണെങ്കിൽ മറ്റു സ്ത്രീകൾ തങ്ങളുടെ നാണം മറക്കാനുപയോഗിക്കുന്നവയും അടിച്ചേൽ‌പ്പിച്ചവ തന്നെ ആകണമല്ലോ. അപ്പോൾ ഇസ്ലാമിനെ മാത്രം വിമർശിക്കുന്നതിൽ എന്തർഥമാണുള്ളതെന്ന് പറഞ്ഞു തന്നാലും മഹർഷേ.“
(November 6, 2009 , ചാണക്യന്റെ പോസ്റ്റിലെ കമന്റിൽ നിന്ന്)

ചിന്തകന്‍ said...

ഞാന്‍ നേരെത്തെ വ്യക്തമാക്കിയല്ലോ കാര്യങ്ങള്‍.

ഖുര്‍ ആനില്‍ പറഞ്ഞത് തന്നെ അടിച്ചേല്പിക്കുന്നതിന് ഖുര്‍ആന്‍ എതിരാണ്. വിശ്വാസം ആരെയും അടിച്ചേല്പിക്കാനുള്ളതല്ല എന്നാണ് ഖുര്‍ആന്റെ വ്യക്തമായ നിലപാട്.

എന്നിട്ടല്ലെ പറയാത്ത കാര്യം.

ഏത് തരം അടിച്ചേല്പിക്കലുകള്‍ക്കിതിരെയും ശക്തമായ നിലപാടെടുക്കുകയും അതിനു വേണ്ട ബോധവത്കരണങ്ങള്‍ നടത്തുകയും ചെയ്യുന്നുവരുടെ കൂടെയാണ് ഞാനും.

എന്നാല്‍ താങ്കള്‍ പറയുന്നതുപോലുള്ള ഒരു ‘ദംഷ്ട്രകളൊ‘ന്നും ഇതിന്റെ പിന്നില്‍ അത്രശക്തമായി സ്ത്രീകളെക്കൊണ്ട് ഇങ്ങനെ നിര്‍ബന്ധ പൂര്‍വ്വം ധരിപ്പിക്കുന്നുണ്ട് എന്ന് എനിക്കിതുവരെ അനുഭവപെട്ടിട്ടില്ല. മുഖവസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ അവരുടെ ഇഷ്ടപ്രകാരമാണ് ധരിക്കുന്നതെങ്കില്‍ അതിനെ എതിര്‍ക്കാനും ഞാനില്ല.

കേരളത്തിലാണെങ്കില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ മുഖാവരണം ധരിക്കുന്നവരായിട്ടുള്ളൂ.

പള്ളിക്കുളം.. said...

മാരീചന്റെ ഈ പോസ്റ്റ് വളരെ നന്നായി എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. വളരെ ചെറിയ ചില ഭാഗങ്ങളിൽ മാത്രമാണ് വ്യക്തിപരമായി എനിക്ക് വിയോജിപ്പുള്ളത്. അജ്മൽഖാനേക്കാൾ ഞാൻ മാരീചനെ ഇഷ്ടപ്പെടുന്നു.

പള്ളിക്കുളം.. said...

എന്നുകരുതി അജ്മൽഖാനെ ഇഷ്ടപ്പെടുന്നു എന്നല്ല.. തീർച്ചയായും അയാളെ ഞാൻ വെറുക്കുന്നു എന്നുകൂടി പറയാൻ ആഗ്രഹിക്കുകയാണ് .

nalan::നളന്‍ said...

എന്നാല്‍ താങ്കള്‍ പറയുന്നതുപോലുള്ള ഒരു ‘ദംഷ്ട്രകളൊ‘ന്നും ഇതിന്റെ പിന്നില്‍ അത്രശക്തമായി സ്ത്രീകളെക്കൊണ്ട് ഇങ്ങനെ നിര്‍ബന്ധ പൂര്‍വ്വം ധരിപ്പിക്കുന്നുണ്ട് എന്ന് എനിക്കിതുവരെ അനുഭവപെട്ടിട്ടില്ല. മുഖവസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ അവരുടെ ഇഷ്ടപ്രകാരമാണ് ധരിക്കുന്നതെങ്കില്‍ അതിനെ എതിര്‍ക്കാനും ഞാനില്ല.

കേരളത്തിലും, ഇന്ത്യയിലും സ്ത്രീകള്‍ മുഖം മറച്ചു തുടങ്ങിയിട്ടു കുറച്ചു നാളുകളേ ആയിട്ടുള്ളൂ. കരിമീന്‍ ചോദിച്ച പോലെ, ഈ സ്ത്രീകള്‍ പെട്ടെന്നു ഇങ്ങിനെയൊരു തീരുമാനമെടുത്തത് സ്വയമാണെന്നു പറയാന്‍ എങ്ങിനെ കഴിയും ?
നിര്‍ബന്ധപൂര്‍വ്വം തന്നെയാണെന്നു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല, കാരണങ്ങള്‍ താഴെ
1. താങ്കള്‍ പറഞ്ഞ് പോലെ ഖുറാനില്‍ മുഖം മറയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല.
2. പുരുഷന്റെ രോഗത്തിനു സ്ത്രീയെ ചികിത്സിക്കാന്‍ സ്ത്രീ തന്നെ മുന്നോട്ടു വരുമെന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. രോഗം പുരുഷന്റേതാകുമ്പോള്‍ ചികിത്സയും പുരുഷനുമേലായിരിക്കേണ്ടെ ?
അതായത്, ഖുറാന്‍ നിര്‍ദ്ദേശിക്കാത്ത ഒരു പരിഹാരം, അതു പുരുഷന്റെ കുറ്റത്തിനു സ്ത്രീയെ ശിക്ഷിക്കുന്ന ഒരു ആചാരം സ്ത്രീയായിട്ടു മുന്‍‌കൈയ്യെടുത്ത് നടപ്പിലാക്കാന്‍ തീരെ സാധ്യതെയില്ല, ഇതില്‍ അധി്കാരം, അതായത് മതാധികാരം അല്ലെങ്കില്‍ പുരുഷാധികാരം തന്നെയാണു കളിക്കുന്നതെന്നെന്നു കാണാന്‍ ബുദ്ധിമുട്ടുണ്ടോ ? സ്വന്തം ഇഷ്ടപ്രകാരം എന്നത് തട്ടിപ്പാണെന്നു മനസ്സിലാക്കാന്‍ ഇതു പോരേ !! അധികാരന്റെ വരുതിയില്‍ നില്‍ക്കുന്ന സ്ത്രീയെക്കോണ്ട് സ്വന്തം ഇഷ്ടപ്രകാരം എന്നു പറയിപ്പിക്കാന്‍ എന്തു ബുദ്ധിമുട്ടാണുള്ളത്. രാവിലെ ഭര്‍ത്താവില്‍ നിന്നും മൂന്നു തൊഴി സ്വന്തം ഇഷ്ടപ്രകാരമാണു വാങ്ങിക്കുന്നതെന്നു പറയിപ്പിക്കാനാണോ പ്രയാസം..അതുകൊണ്ട് സ്വന്തം ഇഷ്ടപ്രകാരം എന്ന ഉഡായിപ്പു വിട്. അതും ഖുറാനില്‍ പറയാത്ത ഒരു കാര്യത്തിനു. !!

kootharamapla öകൂതറ മാപ്ല said...

ചിന്തകന്‍ said...

"കേരളത്തിലാണെങ്കില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ മുഖാവരണം ധരിക്കുന്നവരായിട്ടുള്ളൂ."

ചിന്ധകോ........ ചിന്തകന്റെ കയ്യിമ്മെ ആകെമൊത്തംടോട്ടല് എത്തറ വെരല്ണ്ട് :]-

ചിന്തകന്‍ said...

പ്രിയ നളന്‍

എനിക്ക് പറയാനുള്ളത് ഞാന്‍ വ്യക്തമാക്കി കഴിഞ്ഞു.

പുരുഷന്റെ രോഗത്തിന് സ്ത്രീയെ ചികിത്സിക്കണമെന്ന് ഇവിടെ ആരും വാദിച്ചിട്ടില്ല. ഏതെങ്കിലും ഒരു സ്ത്രീക്ക് അങ്ങിനെ അനുഭവപെടുന്നെങ്കില്‍ അത് അവള്‍ പറയും. പണ്ടുള്ളതിനേക്കാള്‍ എത്രയോ മടങ്ങ് വിദ്യാഭ്യാസപരമായി മുന്നിലാണ് ഇന്നത്തെ മുസ്ലീം സ്ത്രീകള്‍. ഇവരൊക്കെ പറയുന്നതൊന്ന് ശ്രദ്ധിക്കൂ.

സത്യത്തില്‍ താങ്കളുടെയും/താങ്കളെ പോലുള്ളവരുടെയും പ്രശ്നം എന്താണെന്ന് എനിക്കു മനസ്സിലായിട്ടില്ല.

nalan::നളന്‍ said...

പുരുഷന്റെ രോഗത്തിന് സ്ത്രീയെ ചികിത്സിക്കണമെന്ന് ഇവിടെ ആരും വാദിച്ചിട്ടില്ല. ഏതെങ്കിലും ഒരു സ്ത്രീക്ക് അങ്ങിനെ അനുഭവപെടുന്നെങ്കില്‍ അത് അവള്‍ പറയും

വാദിച്ചിട്ടില്ലെന്നു തീര്‍ത്തും പറയാന്‍ കഴിയുമോ ? പുരുഷന്റെ രോഗത്തിനു സ്ത്രീയെ ചികിത്സിക്കുന്ന ആചാരത്തെ, അത് സ്വന്തം ഇഷ്ടപ്രകാരമാണെങ്കില്‍ (ഇതിന്റെ പൊള്ളത്തരം നേരത്തേ പറഞ്ഞു കഴിഞ്ഞു) ഒന്നും പറയാനില്ല എന്നു പറഞ്ഞത് , പരോക്ഷമായി അങ്ങിനെയുള്ള ചികിത്സ കുഴപ്പമില്ല എന്നുതന്നെയല്ലേ വാദിക്കുന്നത് ?

കാക്കര - kaakkara said...

എന്തിന്റെ പേരിലായാലും മുഖം മറയ്‌ക്കുന്ന നിഖാബ്‌ സമൂഹത്തിൽ അനുവദിക്കാവുന്നതല്ല.

മാന്യമായ ചുരിദാർപോലും പർദ്ദയാണ്‌ എന്നെങ്ങിലും നാം മനസില്ലാക്കണം.

പള്ളിക്കുളം.. said...

ചിന്തകന്റെ ലിങ്കിലെ കാര്യങ്ങൾ ഒരു വാർത്തയിൽ കണ്ടവർ നന്നേ ചുരുങ്ങിയേക്കാം. ആയതിനാൽ ഒരു സ്ത്രീപക്ഷമുന്നേറ്റം ഇസ്ലാമിൽ എത്രത്തോളം സാധ്യമാണെന്നതിന്റെ സൂചകമെന്ന നിലയിൽ ചിന്തകൻ തന്ന ലിങ്ക് അല്പം സമയം മെനക്കെടുത്തി ഒന്നു കാണുന്നത് നന്നായിരിക്കും. മതത്തിന്റെ പേരിൽ പൌരോഹിത്യം കെട്ടിച്ചമച്ച ഒട്ടേറെ വിലങ്ങുകളെ ഇനിയും അവൾക്ക് അതിജയിക്കേണ്ടതുണ്ട്. പൊതു സമൂഹത്തിന്റെ കൂടി പിന്തുണ അതിന് അത്യന്താപേക്ഷിതമാണ്. ഒരു ലക്ഷത്തിനുമേൽ മുസ്ലിം വനിതകൾ പങ്കെടുത്ത ഒരു മഹാ സമ്മേളനവിളംബരം വെറും ഒറ്റക്കോളം വാർത്തയായി മാത്രം മാറുന്ന മാധ്യമങ്ങൾ നമുക്കുള്ളപ്പോൾ മുസ്ലിം വനിത അസ്വാതന്ത്ര്യം അനുഭവിക്കുന്നു എന്നു പറയുവാൻ നമുക്കു എന്ത് അർഹതയാണ് ഉള്ളതെന്ന് ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു മാരീചനും ഞാനും മറ്റു നള ദമയന്തിമാരും..

CKLatheef said...

ഏതോ ഒരു അജമല്‍ ഖാന്‍ ഇസ്്‌ലാമിനെക്കുറിച്ച് യാതൊരു വെളിപാടുമില്ലാതെ നല്‍കിയ (അതോ ഇസ്്‌ലാമിനെ കരിവാരിത്തേക്കാന്‍ ബോധപൂര്‍വമോ) ഹരജിയുടെ മറപിടിച്ച് പര്‍ദ്ദയുടെ പേരിലുള്ള ചര്‍ചമുന്നേറുകയാണല്ലോ. ഖുര്‍ആനിന്റെയും ഇസ്്‌ലാമിന്റെയും പ്രമാണങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് കോടതി അതിനെതിരെ വിധിപ്രഖ്യാപിച്ചത് എന്ന് മാരീചന്‍ തന്നെ വ്യക്തമാക്കി. പ്രധാന മുസ്്‌ലിം സംഘടനകള്‍ ആ വിധിയോട് യോജിക്കുകയും ചെയ്തു. ആ സംഭവം അതോടെ അവസാനിക്കേണ്ടതായിരുന്നു. പക്ഷെ ഇതുപോലെ ഇസ്്‌ലാം വിമര്‍ശിക്കാന്‍ കാത്ത് നിന്നവരുടെ അവേശം തല്ലിക്കെടുത്തുന്ന വിധത്തിലായി മുസ്്‌ലിം സംഘടനകളുടെ സമീപനം. അതില്‍ നിരാശപൂണ്ടവരുടെ കളികള്‍ കാണണമെങ്കില്‍ മുഹമ്മദലിയുടെ ബ്ലോഗ് സന്ദര്‍ശിച്ചാല്‍ മതി. മുസ്്‌ലിം പക്ഷത്ത് നിന്ന് അജമല്‍ഖാനെ പിന്തുണക്കാന്‍ ആരും രംഗത്ത് വരുന്നില്ലെന്ന് കണ്ടതുകൊണ്ടാകും കടുത്ത ഇസ്്‌ലാം പ്രവാച വിമര്‍ശകനായ ഡോ. മുഹമ്മദിലിയും അദ്ദേഹം പറഞ്ഞതനുസരിച്ച് കെ.ഇ.എനും. അജ്മലിന് മുന്നോട് വെച്ച കാര്യത്തിന് വേണ്ടിവാദിക്കുന്നത്. അദ്ദേഹം പറയുന്നത് കാണുക.

'പര്‍ദസമ്പ്രദായത്തെ എതിര്‍ക്കുമ്പോള്‍ തന്നെ മതവിശ്വാസതിന്റെ അടിസ്ഥാനത്തില്‍ പര്‍ദ ധരിക്കുന്നവരോട് ശത്രുത പുലര്‍ത്തണമെന്നും അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു തള്ളിമാറ്റണമെന്നും വാദിക്കുന്നത് മനുഷ്യത്വ രഹിതമാണെന്ന് ഞാന്‍ കരുതുന്നു. ഇത്തരം മാനുഷികപ്രശ്നങ്ങളൊന്നും പരിഗണിക്കാതെയുള്ള സുപ്രീംകോടതിയുടെ നിഗമനം ഏകപക്ഷീയവും പരിതികള്‍ ലംഘിക്കുന്നതും ആണെന്നായിരുന്നു ഞാന്‍ അഭിപ്രായപ്പെട്ടത്. കെ.ഇ.എന്‍. ഇതേ അഭിപ്രായം തന്നെയാണ് പറഞ്ഞത്.'

കോടതി എന്ത് ചെയ്യണമെന്നാണ് മാന്യദേഹം പറയുന്നത്. ഇവിടെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന പ്രശ്‌നമൊന്നുമില്ല. ഏതെങ്കിലും അറിയപ്പെടുന്ന ഒരു മുസ്‌ലിം സംഘടനപോലും ഈ ആവശ്യം ഉന്നയിച്ചിതായും അറിയില്ല. അപ്പോള്‍ ഈ പറഞ്ഞത് ആര്‍ക്കുവേണ്ടി. ഈ ഒരു ചര്‍ചയില്‍ കടുത്ത യാഥാസ്തിതിക സംഘടനയുടെ ഒരു ബ്ലോഗര്‍ക്കുപോലും അജ്മലിനെ അനുകൂലിക്കാന്‍ മനസ്സുവന്നില്ല. മുസ്ലിലിംകളില്‍ നല്ല ഒരു വിഭാഗം നിഖാബിനെ അനുകൂലിക്കാത്തത് അത് സ്ത്രീകള്‍ക്ക് നിര്‍ബന്ധമാണ് എന്ന് സ്ഥാപിക്കാനാവശ്യമായ തെളിവില്ലാത്തതുകൊണ്ടാണ്. അല്ലാതെ ഇത്തരം ഓലപ്പാമ്പുകളെ പേടിച്ചല്ല. അജ്മല്‍ പര്‍ദ്ദ എന്ന പദം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതുകൊണ്ടുദ്ദേശിച്ചത് നിഖാബ്(മുഖംമറക്കുന്ന വസ്ത്രം) ആണെന്ന് വ്യക്തം. കോടതി എതിര്‍ത്തതും അതിനെത്തന്നെ അതിന്റെ പേരില്‍ പുകമറ സൃഷ്ടിക്കേണ്ടതില്ല. പിന്നെ പര്‍ദ്ദധരിക്കുന്ന സ്ത്രീകളൊക്കെ അങ്ങനെ ധരിക്കുന്നത് പുരുഷന്‍ നിര്‍മിച്ച നിയമത്തിനനുസരിച്ചാണ് എന്ന വാദവും പരമാബദ്ധമാണ്. പുരുഷന്‍ പറഞ്ഞതുകൊണ്ട് മാത്രം സ്ത്രീ അത് ധരിക്കുകയില്ല. ദൈവനിയമമാണെന്നറിഞ്ഞുകൊണ്ടാണ് അവര്‍ അത് ധരിക്കുന്നത്. പുരുഷന്‍ കല്‍പിച്ചാല്‍ അങ്ങനെയുള്ള സ്ത്രീകള്‍ പര്‍ദ്ദ(ഹിജാബ് എന്നാണ് ശരിയായ പ്രയോഗം) ധരിക്കാതിരിക്കുകയുമില്ല. പിന്നെ അജ്മല്‍ ഒരു ഹരജികൊടുത്തപ്പോള്‍ മുസ്‌ലിം സംഘടനകള്‍ എന്തുകൊണ്ട് കോടതിയുടെ പക്ഷം ചേര്‍ന്ന് എതിര്‍ത്തില്ല എന്ന ചോദ്യത്തിലും ഒരു പ്രസക്തിയുമില്ല. രാജ്യത്തിന് അത്തരം സ്ത്രീകളെ വോട്ടെടുപ്പില്‍ അനുവധിക്കാമോ അല്ലേ എന്നത് കോടതിതന്നെ തീരുമാനിക്കേണ്ട വിഷയമാണ്. അതില്‍ മുസ്‌ലിം സംഘടനകള്‍ ഇടപെടേണ്ടകാര്യമില്ല. ഈ വിഷയത്തില്‍ കൂടുതല്‍ സംവദിക്കാനുള്ള താല്‍പര്യമില്ല. അതിന് മാത്രം പ്രസക്തിയും ഈ വിഷയത്തിനുണ്ടെന്ന് തോന്നുന്നില്ല.

വാരിക്കുന്തം said...

സുപ്രസിദ്ധ മാര്‍ക്സിസ്റ്റാചാര്യന്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞത് ഇതേ അഭിപ്രായമല്ല.

മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പര്‍ദ്ദ ധരിക്കുന്നവരോട് ശത്രുത പുലര്‍ത്തണമെന്നും അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു തള്ളിമാറ്റണമെന്നും വിവക്ഷിക്കുന്നതാണ്‌ സുപ്രീം കോടതി വിധി. ഇത്തരം മാനുഷികപ്രശ്നങ്ങളൊന്നും പരിഗണിക്കാതെയുള്ള സുപ്രീംകോടതിയുടെ നിഗമനം ഏകപക്ഷീയവും പരിധികള്‍ ലംഘിക്കുന്നതും ആണ്.

കെ ഇ എന്നിന്റെ ഉച്ഛിഷ്ടം ഭക്ഷിക്കുന്നവരെന്തേ മറിച്ചൊരഭിപ്രായം ഇവിടെ പറയുന്നു.

വാരിക്കുന്തം said...

ചിന്തകാ,

മുസ്ലീം സ്ത്രീകള്‍, പര്‍ദ്ദയോ സമാന വസ്ത്രങ്ങളോ ധരിക്കുന്നത് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അജ്മല്‍ നിരത്തിയ വാദങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കേണ്ടത് കോടതിയാണ്. മനസാ ചെയ്യാന്‍ ആഗ്രഹിക്കാത്ത ഒരു കാര്യം ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങി ചെയ്യുന്നത് കൊണ്ട് പ്രയോജനമൊന്നുമില്ല എന്ന് ഞാന്‍ നേരെത്ത വ്യക്തമാക്കിയതാണ്.

വിശ്വാസം എവിടെ നിന്നാണു വരുന്നത്? മതത്തിന്റെ ഭഗമായതുകൊണ്ടല്ലേ? ഇസ്ലാം മതം ഉപേക്ഷിച്ചാല്‍ പര്‍ദ്ദയും ഉപേക്ഷിക്കില്ലേ? മാധവിക്കുട്ടി മുസ്ലിം ആയപ്പോഴല്ലേ പര്‍ദ്ദ അണിയാന്‍ തുടങ്ങിയത്?

ഇസ്ലാം വിശ്വാസിയായിരിക്കുമ്പോള്‍ പര്‍ദ്ദ ധരിക്കണമെന്നു ചില സ്ത്രീകള്‍ സ്വയം അങ്ങു തീരുമാനിച്ചതല്ല. ഇസ്ലാം വിശ്വാസം അത് അണിയാന്‍ നിര്‍ബന്ധിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ്. ഇനി ഈ പര്‍ദ്ദ അണിയുന്ന സ്ത്രീ വേറെ ഏതോ കാരണത്താല്‍ ഇസ്ലാം വിശ്വാസിയല്ലാതായാല്‍ പര്‍ദ്ദ അണിയുന്നതു നിറുത്തും. അതല്ലേ സത്യം? അല്ലെങ്കില്‍ സൌദി അറേബ്യയിലേതുപോലെ രാജ്യമൊട്ടാകെ പര്‍ദ്ദ നിര്‍ബന്ധമാക്കിയുള്ള നിയമം ഉണ്ടാക്കണം.

കുറച്ചു കൂടെ കടന്ന് സൌദി അറേബ്യയിലെ മുസ്ലിം സ്ത്രീകള്‍ക്ക് പര്‍ദ്ദ ഇഷ്ടമുണ്ടെങ്കില്‍ ധരിച്ചാല്‍ മതി എന്ന ഒരു സ്വാതന്ത്ര്യം കൊടുക്കട്ടേ. അപ്പോള്‍ കാണാം ഇത്ര നാളും പര്‍ദ്ദക്കുള്ളില്‍ ഒളിപ്പിച്ചു വച്ച സ്ത്രീത്വം പുറത്തു ചാടുന്നത്.

വാരിക്കുന്തം said...

ചിന്തകാ,

ഖുര്‍ ആനില്‍ പറഞ്ഞത് തന്നെ അടിച്ചേല്പിക്കുന്നതിന് ഖുര്‍ആന്‍ എതിരാണ്. വിശ്വാസം ആരെയും അടിച്ചേല്പിക്കാനുള്ളതല്ല എന്നാണ് ഖുര്‍ആന്റെ വ്യക്തമായ നിലപാട്.

വിശ്വാസം ആരേയും അടിച്ചേല്‍പ്പിക്കാനുള്ളതല്ല എന്നത് സത്യവുമായി പുലബന്ധമില്ലാത്ത കാര്യമാണ്. ഇസ്ലാമിലെ ആചാരങ്ങളൊക്കെ അടിച്ചേല്‍പ്പിക്കപ്പെടുന്നതു തന്നെയാണ്. അതു തന്നെയാണു മറ്റു പല സംഘടനകളുടേതും മതങ്ങളുടേയും നിയമങ്ങളും. അഞ്ച് നേരം നിസ്കരിക്കുക എന്നത് ഇഷ്ടമുണ്ടെങ്കില്‍ മാത്രം മതി എന്ന സ്വാതന്ത്ര്യം മുസ്ലിങ്ങള്‍ക്ക് ഖുറാന്‍ നല്‍കുന്നുണ്ടോ?

ഖുറാന്‍ അടിച്ചേല്‍പ്പിക്കുന്നതു കൊണ്ടു മാത്രമാണ്, പര്‍ദ്ദ ധരിക്കുന്നത് ഇസ്ലാമിന്റെ ഭാഗമായത്.

വാസ്തവത്തില്‍ 90 കളിലല്ല പര്‍ദ്ദ കേരളത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ആരംഭിച്ചത്. അത് 80 കളില്‍ തന്നെ തുടങ്ങിയിരുന്നു. ഇറാനിലെ ഇസ്ലാമിക വിപ്ളവത്തിനു ശേഷം. അന്നു വരെ തട്ടമിട്ടു നടന്ന പല പെണ്‍കുട്ടികളും വിവാഹ ശേഷം ഭര്‍ത്താക്കന്‍ മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി പര്‍ദ്ദ ധരിക്കാന്‍ തുടങ്ങി. അത് അടിച്ചേല്‍പ്പിച്ചതു തന്നെയാണ്.

പള്ളിക്കുളം.. said...

dear വാരിക്കുന്തം,

maaru marakkaathe purathirangaanulla swathanthryam innathe kaalathum sthreekalkkilla. appol avalude 'maarumarakkal' pothu samooham adichelpichathalle?? :)

പള്ളിക്കുളം.. said...

sorry for manglish.

Vinod Nair said...

as far i know parda is compulsory in most arbain countires, in countries like iran and saudi you can be arrested and lashed for not wearing parda, but face cover in not compulsory by law but strictly folowed by many tribals and most men dosent allow thier women to expose their face . now it is easy to justify the actions in saudi and iran saying that they are islamic countires and following islamic rules. now imagine if america declares bikini is the christian dress and every women in america must wear bikini. even tourists ( in saudi and iran even if you are just a visitor you must wear parda.) the question is of personnal fereedom. WHEN WE IMPOSE A RULE AFFECTING SOME ONES PERSONNAL FREEDOM, WHICH IS NOT HARMFUL TO ANY ONE ELSE , IT NEEDS TO BE OBJECTED. A FACE VEIL IS THE MOST UNCOMFORTABLE FOR ME AND I ALWAYS TRY TO AVOID TALKING TO SOME ONE FULLY COVERED.

ചാണക്യന്‍ said...

മാരീചരെ,
ഇത് കാണാനിത്തിരി വൈകി ഷെമിച്ചാലും..:):):)

പോസ്റ്റിന് അഭിവാദ്യങ്ങൾ.....

തളത്തിൽ ദിനേശന്മാരുടെ വാദഗതികൾ വീക്ഷിക്കട്ടെ....പിന്നെ വരാം....:):):)

kaalidaasan said...

പള്ളിക്കുളം,

മാറുമറക്കാതെ പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യമോ? അതെന്താണ്? ഏത് സ്ത്രീകളാണാ സ്വതന്ത്ര്യത്തിനു വേണ്ടി പോരാടിയത്?

സൌദി അറേബ്യയിലെ സ്ത്രീകള്‍ മാറു മറക്കാതെ നടന്നതു കൊണ്ടാണോ മുഖം കൂടി മറച്ച് നടക്കണമെന്ന് പ്രവാചകന്‍ നിയമുണ്ടാക്കിയത്? പ്രവാചക പത്നിയുടെ മാറ് മറ്റാരെങ്കിലും കണ്ടതു കൊണ്ടാണോ പ്രവാചകന്‍ ഈ നിയമമുണ്ടാക്കിയത്?

ആദവും ഹവ്വയും തുണിയുടുക്കാതെയാണല്ലോ ആദ്യം നടന്നിരുന്നത്. ഇത് അള്ളാഹു പറഞ്ഞിട്ടാണോ അതോ അവര്‍ സ്വന്തമായി തെരഞ്ഞെടുത്തതോ?

കാലം said...

കാളിദാസനെത്തി! ഇനിയെല്ലാരും കട്ടേ പടോം മടക്കിക്കോളീന്‍.

Anonymous said...

ഹോ ഈ വാരിക്കുന്തം ചിന്തകനെക്കൊണ്ട് ചിന്തിപ്പിച്ചിട്ടേ അടങ്ങൂ. അതിമോഹം പാടില്ല മോനേ ദിനേശാ.

വന്നല്ലോ കാലം! എല്ലാരും കട്ടേം പടോം മടക്കി മിമിക്രി ഷോ കണ്ടോളിന്‍.

ബിനോയ്//HariNav said...

സൗദി അറേബ്യയില്‍‌നിന്നും യൂറോപ്പിലേക്കുള്ള വിമാനങ്ങളില്‍ യാത്ര ചെയ്ത് ശീലമുള്ള ഒരു സുഹൃത്ത് പറഞ്ഞ് കേട്ടു അന്നാട്ടുകാരായ സ്ത്രീകള്‍ വിമാനത്തില്‍ കടന്നാലുടന്‍ പര്‍ദ്ദയില്‍‌നിന്നും രക്ഷപെടാന്‍ കാട്ടുന്ന കൗതുകകരമായ തിടുക്കം.

അടിച്ചേല്പ്പിക്കല്‍ ഇല്ല എന്ന് വാദത്തോട് യോജിക്കാനാകില്ല.

ചിന്തകന്‍ said...

പ്രിയ ബിനോയ്

അടിച്ചേല്പിക്കല്‍ ആരു ചെയ്താലും തെറ്റു തന്നെയാണ്. താങ്കളുടെ സുഹൃത്ത് പറഞ്ഞതിനെ സമാന്യ വത്ക്കരിക്കേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്.

നാം ഇപ്പോളിവിടെ ചര്‍ച്ച ചെയ്യുന്നത് ഇന്ത്യയിലെ സ്ത്രീകളുടെ കാര്യമാണ്. പുരുഷന്മാര്‍ അടിച്ചേല്പിച്ചത് കൊണ്ടാണ് സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നതെങ്കില്‍ പര്‍ദ്ദ ധരിക്കുന്ന മുസ്ലീം സ്ത്രീകളാണ് അത്തരം പരാതികള്‍ ഉന്നയിക്കേണ്ടവര്‍.

മുസ്ലീം സ്ത്രീകളെ പര്‍ദ്ദയില്‍ നിന്ന് പുറത്തിറക്കാന്‍ എത്രയാളുകളാണിവിടെ?!!!... നാട്ടില്‍ മദ്യവും സ്ത്രീധനവും കാരണം ഒരു പാട് സ്ത്രീകള്‍ കണ്ണീരുകുടിക്കുന്ന ദുരവസ്ഥയെ കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ നാവു വളക്കാത്തവര്‍, ഇതിനു മാത്രം ഇത്ര താല്പര്യമെടുക്കുമ്പോള്‍ ‘ഉള്ളിരിപ്പി‘ന്റെ മനശ്ശാസ്ത്രം പിടി കിട്ടുന്നുണ്ട്. :)

ഉണിക്കോരന്‍ said...

പര്‍ദ എന്ന ഉര്‍ദു പദത്തിന്റെ അര്‍ഥം 'മറ' 'കര്‍ടന്‍ ' എന്നൊക്കെ യാണ്. വളരെ മുന്‍പേ മുഖം മൂടുന്നതും അല്ലാത്തതുമായ കറുത്ത നീളന്‍ വേഷങ്ങള്‍ നിലവിലിരുന്ന കേരളത്തിന്‌ പുറത്തെ മുസ്ലിങ്ങള്‍ പര്‍ദ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് മുഖം മൂടുന്ന വസ്ത്രം എന്നാണ്. മുഖം തുറന്നിടുന്ന വസ്ത്രത്തിന് bhurkha എനൂക്കെയാണ് പേര്. പര്‍ദ എന്ന പദം പരിചയമില്ലാത്ത അറബികള്‍ യഥാക്രമം Niqab , ഹിജാബ് എന്നിങ്ങനെയാണ് മുഖം മൂടുന്നതും അല്ലാത്തതുമായ വസ്ത്രത്തെ വിളിക്കുന്നത്. (കേരളത്തില്‍ മുഖം മറക്കുന്നവര്‍ -അജ്മല്‍ ഖാനും കോടതിയും പരാമര്‍ശിച്ച - പര്‍ദ ധരിക്കുന്നവര്‍ വളരെ കുറവാണു. ചിന്തകന്‍ പറഞ്ഞ വിരളിലെന്നവുന്നവര്‍ എന്ന പദം ഇവരെ കുറിച്ചാണെന്ന് തോന്നുന്നു. -ഒരു മുസ്ലിം ആയിട്ടും കോഴിക്കോട് സ്വദേശി ആയിട്ടും എന്റെ പരിചയത്തില്‍ ഒരാള്‍ പോലും മൂടുപടം ധരിക്കുന്നവരായിട്ടില്ല.)

കേരളത്തില്‍ പര്‍ദ പ്രചാരത്തിലാവുന്നത് തീര്‍ച്ചയായും തൊന്നൂര്‍കള്‍ക്ക് ശേഷമാണു. ബാബറി ധ്വംസനത്തിനു ശേഷമുണ്ടായ സ്വതവ പ്രതിസന്ധി ചിലര്‍ (പര്‍ദ വ്യാപാരികളും പുരോഹിതരും എല്ലാം) മുതലെടുക്കുകയായിരുന്നു. അതിനു മുന്‍പും ചില തീവ്ര യാഥാസ്തികരും പുരോഹിതരുടെ ഭാര്യമാരും ഒക്കെ പര്‍ദ -ചിലര്‍ മൂടുപടം അടക്കം ധരിചിരുന്നെങ്കിലും അതൊന്നും പൊതുജനത്തെ സ്വധീനിചിരുന്നില്ല. ഗള്‍ഫിലേക്ക് കൂടുതല്‍ സ്ത്രീകള്‍ കുടുംബിനികളായി കുടിയേറിയതും ഈ കാലഘട്ടത്തിലാണ്. അങ്ങനെ സാവധാനം പ്രചരിച്ച വേഷം അതിന്റെ ഉപയോഗിക്കാനുള്ള സൗകര്യം കൊണ്ട് പെട്ടെന്ന് ഹിറ്റാവുകയായിരുന്നു. പിന്നെ എന്ത് ഫത്വയെയും നിര്‍ബന്ധത്തെയുമൊക്കെ
പറ്റിയാണ് നിങ്ങള്‍ പറയുന്നത ??
എന്റെ ഉമ്മയും പെങ്ങന്മാരും ഒക്കെ പര്‍ദയിലെക്ക് മാറിയത് അതിന്റെ പ്രായോഗികത ഒന്ന് കൊണ്ട് മാത്രമാണ്. (അലക്കാനും തേക്കാനും ധരിക്കാനും മടക്കാനും ഒക്കെ യുള്ള സൗകര്യം,- പിന്നെ ഒരു സ്ത്രീക്ക് ഒറ്റ പര്‍ദ കൊണ്ട് ഒരു പാടു കൊല്ലം കഴിച്ചുകൂട്ടാന്‍ കഴിയുന്നത് )
അല്ലാതെ ഒരു നിര്‍ബന്ധവും ഉണ്ടായിട്ടല്ല കഴിയുന്നത്ര കളിയാക്കാനാണ് ഞങ്ങളൊക്കെ ശ്രമിച്ചിരുന്നത്.
പര്‍ദ ധരിക്കുന്ന ഒട്ടുമുക്കാലും പേരും മാര്‍കറ്റ്‌-ലേക്കോ ഡോക്ടറെ കാണണോ ഒക്കെ പോകുമ്പോള്‍ സൌകര്യത്തിനു ധരിക്കുന്നതാനത് . മുസ്ലിം വീടുകളിലെന്നെങ്കിലും കല്യാണത്തിനോ മറ്റോ പോയിട്ടുണ്ടോ?? പര്‍ദയിട്ട എത്ര പേരെ കാണാം??
മുഖം മറക്കുന്നത് എന്തിന്റെ പേരിലായാലും എതിര്‍ക്ക പെടേണ്ടതാണ്. എന്നാല്‍ ഒരു വസ്ത്രമെന്ന നിലയില്‍ മുഖം മറക്കാത്ത പര്‍ദ യുടെ സവിശേഷത കാണാതെ അതിനെ ഏതോ ആഗോള മുസ്ലിം ഫണ്ടമെന്റല്‍ അജന്റയുടെയൊക്കെ ഭാഗമാക്കി പറയുമ്പോള്‍ ഒരൊറ്റ മുസ്ലിമിന്റെയും ശ്രദ്ധ നേടാന്‍ സാധിക്കില്ല.

ഉണിക്കോരന്‍ said...

ബിനോയ്‌, സൌദിയില്‍ അന്നട്ടുകരും മുസ്ലിംകളും മാത്രമല്ല അവിടെയെത്തിയാല്‍ പെണ്ണായി പിറന്ന എല്ലാവരും പര്‍ദ ധരിക്കണം എന്നാണ് നിയമം. അവിടന്നു പുറത്തു പോകുമ്പോള്‍ വിമാനത്തിനുള്ളിലും പര്‍ദ ധരിച്ചിരിക്കണം എന്ന് നിയമം ഒന്നുമില്ല - എന്തൊരു കണ്ടു പിടിത്തം എന്ന് നോക്കൂ!!
(ഈ കമന്റ്‌ സൌദിയിലെ പരിഹാസ്യമായ സദാചാര നിയമങ്ങളെ അനുകൂലിക്കാനല്ല എഴുതിയത്. ഒരോരുത്തന്മാരും കുരുടന്‍ ആനയെ കണ്ടത് പോലെ പറയാന്‍ തുടങ്ങിയപ്പോള്‍ എഴുതിപ്പോയതാണ്.)

Anonymous said...

ഹേയ്‌ ബിനോയ്‌

നാം ഇപ്പോൾ ഇവിടെ ഇന്ത്യയിലെ മുഴുവൻ പെണ്ണാളുകളുടെയും മുഖം മൂടുന്നതിനെപ്പറ്റിയാണു് കുത്തിയിരുന്നു് ചിന്തിക്കുന്നതു്. അതിനെടേലു് മദ്യത്തെപ്പറ്റിയോ സ്ത്രീധനത്തെപ്പറ്റിയോ ഒരക്ഷരം ഉരിയാടാതെ സൗദിയിലെ പെണ്ണുങ്ങളെപ്പറ്റി പറയുന്നോ? വായിൽ തോന്നുന്നതൊക്കെ വിളിച്ചുപറയാൻ ഇതെന്താ സൗദി അറേബ്യയാ?

പർദ്ദ ധരിക്കുന്നതിനെപ്പറ്റി പർദ്ദ ധരിക്കുന്ന മുസ്ലീം സ്ത്രീകൾ പറഞ്ഞാൽ മതി. സ്ത്രീകൾ ഒരുപാടു് പറയാതിരിക്കാനാ അവരെ ഞങ്ങൾ പള്ളിക്കൂടത്തിൽ വിടാതെ ചെറുപ്പത്തിലേതന്നെ കെട്ടിച്ചു വിടുന്നതു്. അതുപോലെയാണോ സ്ത്രീധനത്തെപ്പറ്റിയും മദ്യത്തെപറ്റിയും അതിന്റെ പേരിൽ കണ്ണീരുകുടിക്കുന്ന സ്ത്രീകൾ പറയട്ടെ എന്നു് പറയുന്നതു്? അതിൽ എന്തു് ഇസ്ലാം? അതുകൊണ്ടു് പർദ്ദയെപ്പറ്റി പർദ്ദപ്പെണ്ണുങ്ങൾ പറയട്ടെ. നമുക്കു് ചിന്തകൻ മുടങ്ങാതെ ചെയ്യുന്നതുപോലെ സ്ത്രീധനത്തെപ്പറ്റിയും മദ്യത്തെപറ്റിയും നാവുകൾ വളക്കാം. എന്താ?

പള്ളിക്കുളം.. said...

signing under unikkoran's comment.
well said.

@ayyokoran,
you are trying to lead the discussion on wrong way.

Anonymous said...

പള്ളിക്കൊളമേ. നുമ്മക്ക് അറബി അറിയില്ല.

പള്ളിക്കുളം.. said...

അയ്യോവേദാ അത് അറബിയല്ല. ബർദുബായീന്നു കൊണ്ടുവന്ന സംസ്കൃതാ.. ഓഫീസിൽ അഞ്ജലി വന്നില്ല. അതോണ്ടാട്ടോ.. ദാസമ്മാരെപ്പോലെ ‘എലീ എലീ‘ന്ന് പറേമ്പം ‘കറീ കറീ‘ന്ന് പറയല്ലേ..

Anonymous said...

പള്ളിക്കൊളം ആപ്പീസില്‍ അഞ്ജലീനെ ഒക്കെ വരുത്താറുണ്ടെന്ന് നുമ്മ എങ്ങനെ അറിയാന്‍? ‘എലീ എലീ‘ന്ന് പറേമ്പം ‘കറീ കറീ‘ന്ന് പറയണ ഈ ദാസമ്മാര്‍ ആരാ? അഞ്ജലീടെ കൂടെ കൂട്ടിന് വരണോരാ?

ന്നാ അഞ്ജലി വരണേന് മുന്നേ നൂമ്മ അങ്ങട്...

പള്ളിക്കുളം.. said...
This comment has been removed by the author.
പള്ളിക്കുളം.. said...

അഞ്ജലി വന്നു.. ഒരു ഗ്ലാസ് ചായ കുടിച്ചിട്ട് പോകാം.. :)

Anonymous said...

പള്ളിക്കൊളമേ എന്തോ ഒരു പുളിച്ചുനാറ്റം. ആ ചായ നുമ്മക്ക് വേണ്ട. നുമ്മ പോണു.

പള്ളിക്കുളം.. said...

ഇതു പുളിച്ചായയാ..

Anonymous said...

മൊത്തിമൊത്തി ഒറ്റക്കങ്ങ് കുടിച്ചോളൂ. വളിച്ചത് മോന്തുന്നവനെന്ത് പുളി.

പള്ളിക്കുളം.. said...

സത്യത്തിൽ ദംഷ്ട്രകൾ ഒളിഞ്ഞിരിക്കുന്നത് പർദ്ദയിൽ മാത്രമല്ല. സാരിയിലും പാവാടയിലും ചുരിദാറിലും ബ്ലൌസിലും ഒക്കെ ഒളിച്ചിരിക്കുന്നുണ്ട് ഈ സാധനം.. അസ്വാതന്ത്ര്യത്തിന്റെ മാറാപ്പുകളാണ് സ്ത്രീക്ക് സമൂഹം കൽപ്പിച്ചു നൽകിയിരിക്കുന്ന ഓരോ വസ്ത്രവും അടിവസ്ത്രവും. ഉത്തരം നൽകുവാൻ പ്രയാസമുണ്ടാകാതിരിക്കാൻ നമ്പറിട്ട് താഴെ നൽകുന്നു ചില അസ്വാന്ത്ര്യത്തിന്റെ അസ്വാരസ്യങ്ങൾ.
1. സ്ത്രീ ഇന്നും സാരിയെന്ന 6മീറ്റർ നീളമുള്ള പുടവ വാരിച്ചുറ്റിയാലേ മാന്യതയുള്ളവളാകൂ. മാന്യമായി കുട്ടികളെ പഠിപ്പിക്കണമെങ്കിൽ, കല്യാണത്തിനു പോകണമെങ്കിൽ, മരണ വീട്ടിൽ പോകണമെങ്കിൽ ഒക്കെ ഈ 6 മീറ്റർ മാറാപ്പ് ചുറ്റിയേ മതിയാവൂ. ഈ പറഞ്ഞ ഇടങ്ങളിലൊക്കെ സ്ത്രീ മറ്റേതെങ്കിലും വസ്ത്രം ധരിച്ചു പോകുവാൻ മടിക്കും. പുരുഷ വർഗം അവരെ അമാന്യവത്കരിക്കുമോ എന്ന ഭയം കാരണമാണോ അവർ സാരിയിൽ വിടാതെ പിടിച്ചിരിക്കുന്നത്? സ്കൂളുകളിലും മറ്റും ചുരിദാർ അപ്രൂവ് ചെയ്യിച്ചെടുക്കാൻ അവൾപെടുന്ന പാട് അവിടെ പഠിക്കുന്ന കുട്ടികളുടെ ‘അഛന്മാർക്ക്’ അറിയുമോ? ഉണ്ണാക്കന്മാർ!
2. ആദ്യം ഒരു ഷഡ്ഡി, പിന്നെ അടിപ്പാവാട, മുകളിൽ ബ്രേസിയർ, പിന്നെ ബ്ലൌസ് അതുതന്നെ ലൈനിംഗ് ഉള്ളതും ഇല്ലാത്തതും അതിനു മുകളിലൂടെയാണ് ഈ പറയുന്ന സാരി. സ്ത്രീയുടെ ആന്തരാവയവങ്ങളെയും മനസ്സിനെത്തന്നെയും വരിഞ്ഞു മുറുക്കുന്ന, അസ്വാതന്ത്ര്യത്തിന്റെ ഇത്രയേറെ തട്ടുകളുള്ള വേഷവിധാനങ്ങൾ ഊരിയെറിഞ്ഞ് സ്ത്രീകൾ എന്നു സ്വതന്ത്രരാകും എന്നാണ് നാം വിചാരിക്കുന്നത്?!
3. ഉഷ്ണകാലത്തെ അവരുടെ ബുദ്ധിമുട്ടും കഷ്ടപ്പാടുകളും ആരെങ്കിലും ഓർത്തിട്ടുണ്ടോ? ഉഷ്ണമായാൽ ആൺപിറന്നവന്മാർക്ക് വേണമെങ്കിൽ ഉടുപ്പഴിച്ചു വീശാം.. കാറ്റുകൊള്ളാം.. നമ്മുടെ പെണ്ണുങ്ങളെ നമ്മൾ അതിന് അനുവദിക്കുമോ? അടിച്ചേൽപ്പിച്ച വസ്ത്രധാരണ രീതികൾ അവളെ ഉഷ്ണക്കാറ്റിൽ പുഴുക്കുന്നു. പുഴുക്കുത്തു വീണ ഈ സമ്പ്രദായം എന്നാണ് ഒന്ന് അവസാനിക്കുക. എന്ന് നമ്മുടെ പെണ്ണുങ്ങൾക്ക് ആണുങ്ങളെപ്പോലെ മാറ് തുറന്നിട്ട് നെഞ്ചു വിരിച്ച് നടക്കാനാവും. ഏതെങ്കിലും ഒരു പെൺകുട്ടി അങ്ങനെ ആഗ്രഹിച്ചാൽ തന്നെ കടിച്ചു കീറാൻ ചെല്ലുന്ന സമൂഹമല്ലേ നമ്മുടെ ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ സങ്കര സമൂഹം?!
4. അവൾക്ക് അവൾ ഉടുക്കുന്ന ഉടയാട എന്തുമാകട്ടെ, പർദ്ദയാകട്ടെ, സാരിയാകട്ടെ പാവാടയാകട്ടെ എന്തുമായിക്കൊള്ളട്ടെ, അവൾക്ക് ഒന്നു ആനന്ദിക്കാനോ അർമാദിക്കാനോ ആവുന്നുണ്ടോ? വീഗാലാന്റിൽ പോയപ്പോൾ ഞാൻ അതിദാരുണമായ ഒരു കാഴ്ച കണ്ടു. കെട്ടിയവന്മാരൊക്കെയും ജഡ്ഡിമാത്രമിട്ട് നീന്തിത്തുടിക്കുമ്പോൾ അവരുടെ ഭാര്യമാർ ഒക്കെയും വലിയ സാരിയും, പർദ്ദയും, ചുരിദാറുമൊക്കെയിട്ട് അവരാൽ ആവുംവിധം ആറാടുവാൻ ശ്രമിക്കുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു അത്. നമ്മുടെ ആളുകൾ എന്നാണ് അവളെ ഇത്തരം വസ്ത്രങ്ങളിൽ നിന്ന് ഒന്ന് മുക്തയാക്കി ആറാടുവാൻ അനുവദിക്കുക? ഏറ്റവും കുറഞ്ഞത് അഞ്ചാടുവാനെങ്കിലും അനുവദിക്കേണ്ടതാണ് സുഹൃത്തുക്കളേ..

പള്ളിക്കുളം.. said...

5. സ്ത്രീയെ സ്വതന്ത്രയാക്കണമെന്ന് ആഗ്രഹിക്കുന്ന നാം പോലും സ്ത്രീ പൊക്കിളിന് താഴെവെച്ച് അറിയാതെ ആ സാരിയൊന്ന് ഉടുത്തുപോയാൽ ചീറ്റപ്പുലിയെപ്പോലെ ചീറ്റുകയും എലിയെപ്പോലെ പല്ലിറുമ്മുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. പുരുഷന്മാരായ നിങ്ങൾ നിർബ്ബന്ധിച്ചില്ലായിരുന്നെങ്കിൽ യാത്രയിലും ഷോപ്പിംഗ് സെന്ററുകളിലും പൊക്കിളുകൾ ഹരം പടർത്തുമായിരുന്നു. എന്തുകൊണ്ടോ അത് ഉണ്ടാവുന്നില്ല. നല്ലയിനം പൊക്കിളുകളുള്ള സ്ത്രീകൾക്ക് അത് പ്രദർശിപ്പിക്കുവാനുള്ള വാഞ്ച ഉണ്ടാവും എന്നത് നിസതർക്കമത്രെ! എന്നിട്ടും സദാചാരത്തിന്റെ പേരുപറഞ്ഞ് അവളുടെ അടിനാവിയിൽ തൊഴിക്കുന്ന നമ്മെയൊക്കെ എന്തുവിളിക്കണം?!
6. സഹോദന്മാരേ.. സ്ത്രീയും മനുഷ്യനാണ്. അവൾക്കും ആണുങ്ങളെപ്പോലെ വസ്ത്രസ്വാതന്ത്ര്യം കൊടുക്കണം. പല മേഖലകളിയും സ്ത്രീ മുന്നേറിയിട്ടും തെങ്ങുകയറ്റം പോലെയുള്ള മേഖലകളിൽ അവൾ പിന്നാക്കം നിൽക്കുന്നത് പുരുഷന്മാരായ കോപ്പന്മാർ താഴെനിന്നും മേലേക്ക് നോക്കിയേക്കും എന്ന ഭയം കൊണ്ടാവണം. ആദ്യം വേണ്ടത് അവളുടെ ഇത്തരം നിരർഥകമായ ഭയം നീക്കുകയാണ്.
7. പർദ്ദ സ്ത്രീയെ സംരക്ഷിക്കും എന്നവാദം പൊള്ളയാണ്. അങ്ങനെയായിരുന്നെങ്കിൽ പർദ്ദ ഇട്ടിരുന്ന അഭയയെ മറ്റൊരു പർദ്ദാക്കാരി കന്യകയും പർദ്ദ തന്നെ ധരിച്ച പള്ളീലെ അച്ചന്മാരും ചേർന്ന് വേട്ടയാടുകയില്ലായിരുന്നു.
8. വീണ്ടും ഞാൻ ചോദിക്കുകയാണ്.. നാം എന്തിനാണ് പാവം സ്ത്രീയെ മാറു മറക്കുവാൻ നിർബ്ബന്ധിക്കുന്നത്? അവളുടെ നെഞ്ചിൽ നമ്മേക്കാൾ വലിയ ഒരു മുഴയുണ്ടായതാണോ അവൾ ചെയ്തുപോയ പാപം? മുലകൾ ഛേദിച്ച് അവൾ പ്രതിഷേധിക്കുവോളം നാം അവളെ പീഡിപ്പിക്കുമായിരിക്കും. മുലകൾ നിങ്ങൾക്കും എനിക്കുമുണ്ടായിരിക്കേ അവളുടെ മുലകൾക്കുമാത്രം എന്താണിത്ര പ്രത്യേകത? ഉറക്കെ ചിന്തിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു സുഹൃത്തുക്കളേ.
9. അപ്പോൾ പറയും സ്ത്രീ ഒന്നും മറക്കാതെ നടന്നാൽ പുരുഷന് കാമമാകും കമ്പിയാകും എന്നൊക്കെ. എന്നാൽ ചാണക്യനെപ്പോലെ ചിലർക്ക് അങ്ങനെയിങ്ങനെ കമ്പിയാവുകേല. ചാണക്യൻ തന്റെ ഒരു പോസ്റ്റിലൂടെ പ്രസ്താവിച്ചതാണ് ഇക്കാര്യം. മറ്റു പലരും പലയിടങ്ങളിലും ഇക്കാര്യം പ്രസ്താവിച്ചതായി കണ്ടു. നമുക്കും എന്തുകൊണ്ട് ചാണക്യന് ശിഷ്യപ്പെട്ട് ഡിസ്കമ്പിത്തം പ്രാക്ടീസ് ചെയ്തുകൂടാ? അങ്ങനെയെങ്കിലും നമ്മുടെ നേർപകുതിയായ പെൺ വർഗത്തിന് നമ്മെപ്പോലെ തന്നെ വസ്ത്രം ധരിക്കുവാനുള്ള സ്വാതന്ത്ര്യ സമരത്തിൽ എന്തെങ്കുലും സംഭാവനകൾ ചെയ്തുകൂടേ?
10. പർദ്ദ മാത്രമല്ല സുഹൃത്തുക്കളേ പെൺ വിരോധിയായിട്ടുള്ളത്. ജീൻസും ടീഷർട്ടും ഉൾപ്പടെ നൂലുകൊണ്ട് സ്ത്രീക്കുവേണ്ടി നാം നെയ്തെടുത്തതെല്ലാം സ്ത്രീ വിരുദ്ധതയായിരുന്നു എന്ന് ഇന്നു നാം തിരിച്ചറിയുന്നു. ഈ തിരിച്ചറിവിൽ നിന്ന് വിപ്ലവമുണരട്ടെ.. വസ്ത്ര രഹിത വിപ്ലവം!! ലാൽ സലാം..

ബിനോയ്//HariNav said...

ദൈവവിഷയത്തില്‍ അജ്ഞാനിയായ ഈ "കുരുടന്‍" ഇത്തരം വേദികളില്‍ പണ്ഡിതരുടെ വാക്‌ശരങ്ങളെ ഭയന്ന് മൗനം പാലിക്കുകയായിരുന്നു പതിവ്. ഇന്നൊരു ദുര്‍ബ്ബല നിമിഷത്തില്‍ കമന്‍റിപ്പോയതാണ്. എല്ലാരും ക്ഷമി. ഒരാളുടെയും സ്വര്‍ഗ്ഗാരോഹണം തടസ്സപ്പെടുത്താന്‍ പോയിട്ട് വൈകിപ്പിക്കാന്‍ പോലും ഈയുള്ളവന്‍ ഉദ്ദേശിച്ചിട്ടില്ല എന്നും അറിയിക്കട്ടെ.
മതചിഹ്നങ്ങള്‍ക്ക് (അത് പര്‍ദ്ദ ആയാലും കാവിയും തിലകക്കുറി ആയാലും) അധികരിച്ച് വരുന്ന പ്രാധാന്യം ഒരു മതേതര രാജ്യത്തിന് ഗുണം ചെയ്യാനിടയില്ല എന്നൊരു അബദ്ധവും ഈ കുരുടമനസ്സില്‍ തോന്നിയിരുന്നു. എന്നാപ്പിന്നെ നുമ്മയങ്ങ്‌ട് നരകത്തിലേക്ക്..

Baiju Elikkattoor said...

"......അന്നാട്ടുകാരായ സ്ത്രീകള്‍ വിമാനത്തില്‍ കടന്നാലുടന്‍ പര്‍ദ്ദയില്‍‌നിന്നും രക്ഷപെടാന്‍ കാട്ടുന്ന കൗതുകകരമായ തിടുക്കം."

ബിനോയ്‌,

സൗദി-അബു ദാബി ബോര്ടെര്‍ കടന്നാല്‍ സൗദി സ്ത്രീകള്‍ ആദ്യം ഈ പര്‍ദ്ദ മാറ്റി സാധാരണ വേഷത്തിലാണ് പിന്നെ മുന്നോട്ടുള്ള യാത്ര എന്നാണു ഞാന്‍ കേട്ടിട്ടുള്ളത്!

പള്ളിക്കുളം.. said...

ഒളിയമ്പാണോ? എങ്കിൽ ഇതുകൂടെ പിടിച്ചോ.. നമ്മുടെ നാട്ടിൽ നിന്ന് പഠനാവശ്യാർഥം ബാംഗ്ലൂരും ബോംബെയിലും ഡൽഹിയിലും പോകുന്ന പെൺകുട്ടികൾ കേരളത്തിന്റെ അതിർത്തി വിട്ടാൽ അവരുടെ മട്ടും ഭാവവും മാറുമെന്നും പിന്നെ കണ്ടവന്റെയൊക്കെക്കൂടെ പൊറുക്കുമെന്നുമൊക്കെ ഒരു ആരോപണമുണ്ട് (പിങ്ക് ജഡ്ഡി വിവാദം ഓർക്കുക..). എന്നുവെച്ച് നമ്മൾ അവരെ കെട്ടിപ്പൂട്ടി വെക്കുന്ന വൻ പാപത്തിന്റെ പരിണിത ഫലമാണോ അത്. ഈ പെങ്കൊച്ചുങ്ങൾ ഇങ്ങനെ കണ്ടവന്റെയൊക്കെക്കൂടെ അത്താഴമുണ്ണുന്നതിന്റെ ക്രെഡിറ്റ് ആരുടെ പാത്രത്തിൽ വിളമ്പും?

ഇവിടെ വിഷയം സ്ത്രീയുടെ വസ്ത്രത്തിൽ പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ താല്പര്യങ്ങളാണ്.. അതിനെക്കുറിച്ച് ഒരു വാക്ക് പറഞ്ഞാലും.. ശൌദി അറേബ്യയിലേക്ക് പോകുന്നതിനു മുമ്പ് തിരുവനന്തപുരം - കാഞ്ഞങ്ങാട് റൂട്ടിലൊന്ന് യാത്ര ചെയ്യ് മനുഷ്യാ..

ചിന്തകന്‍ said...

ഇവിടെ വിഷയം സ്ത്രീയുടെ വസ്ത്രത്തിൽ പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ താല്പര്യങ്ങളാണ്.. അതിനെക്കുറിച്ച് ഒരു വാക്ക് പറഞ്ഞാലും.. ശൌദി അറേബ്യയിലേക്ക് പോകുന്നതിനു മുമ്പ് തിരുവനന്തപുരം - കാഞ്ഞങ്ങാട് റൂട്ടിലൊന്ന് യാത്ര ചെയ്യ് മനുഷ്യാ..


അതെ. ഇതാണ് വിഷയം. പള്ളിക്കുളം, മനസ്സിലാക്കാന്‍ പറ്റുന്നവര്‍ക്ക്, മനസ്സിലാവുന്ന ഭാഷയിലൊക്കെ പറഞ്ഞുകഴിഞ്ഞു. വിഷയങ്ങളോട് ആത്മാര്‍മത്ഥമായ സമീപനം പുലര്‍ത്തുന്നവര്‍ തീര്‍ച്ചയായും കാര്യങ്ങടെ കിടപ്പ് തിരിച്ചറിയും.

ചിന്തകന്‍ said...

ബിനോയ് ഏതായാലും ‘ദംഷ്ട്രത്തില്‍‘ നിന്ന് ‘മതേതര‘ പാതയിയിലൂടെയാക്കി, സഞ്ചാരം അത്പം മാറ്റിയിട്ടുണ്ട്!

kaalidaasan said...

അസ്വാതന്ത്ര്യത്തിന്റെ മാറാപ്പുകളാണ് സ്ത്രീക്ക് സമൂഹം കൽപ്പിച്ചു നൽകിയിരിക്കുന്ന ഓരോ വസ്ത്രവും അടിവസ്ത്രവും.

സമൂഹം കല്‍പ്പിച്ചു നല്‍കിയ ഇതൊക്കെ പോരാഞ്ഞിട്ടാണോ അതിന്റെ മുകളില്‍ ഒരു ചാക്കുകൂടി മൊഹമ്മദ് കല്‍പ്പിച്ചു നല്‍കിയത്?

kaalidaasan said...

8. വീണ്ടും ഞാൻ ചോദിക്കുകയാണ്.. നാം എന്തിനാണ് പാവം സ്ത്രീയെ മാറു മറക്കുവാൻ നിർബ്ബന്ധിക്കുന്നത്?

കളിയാക്കി ചോദിച്ചതാണെങ്കിലും ഇതില്‍ കാര്യമുണ്ടല്ലോ പള്ളിക്കുളം. അള്ള പോലും സ്ത്രീയോട് മാറുമറക്കന്‍ ആവശ്യപ്പെട്ടിട്ടിരുന്നില്ല. ഹവ്വ മാറു മാത്രമല്ല മറക്കാതിരുനത്, അരയും കൂടി മറച്ചിരുന്നില്ല. അള്ളാ കളിമണ്ണില്‍ നിന്നും ഹവ്വയെ നിര്‍മിച്ചപ്പോള്‍ അവര്‍ എല്ലാം അനാവരണം ചെയ്തായിരുന്നു നടന്നിരുന്നത്. അവര്‍ ഇല കൊണ്ട് മാറും അരയും മറച്ചത് പിന്നീടായിരുന്നു. അതും അള്ളാ പറയാതെ. അപ്പോള്‍ അവര്‍ ചെയ്തത് ധിക്കാരം തന്നെയാണ്. പക്ഷെ ഖുറാന്‍ പ്രകാരം അവ്വ നിഷിദ്ധാക്കിയ മരത്തിന്റെ അടുത്തു പോയ ചെയ്ത തെറ്റ് അള്ളാ ക്ഷമിച്ചു. പക്ഷെ അള്ളായെ ധിക്കരിച്ച് വസ്ത്രം ധരിച്ചു തുടങ്ങിയത് തിരുത്താന്‍ ആവശ്യപ്പെട്ടില്ല. അവിടെ അള്ള ഇബിലീസിന്റെ നിര്‍ദ്ദേശം അങ്ങു സ്വീകരിച്ചു. മൊഹമ്മദും ഒരു പ്രാവശ്യം ഇബിലീസിന്റെ വാക്കുകള്‍ അള്ളായുടേതെന്ന് പറഞ്ഞ് ഖുറാനില്‍ എഴുതി ചേര്‍ത്തപോലെ.

ഇബിലീസ് എങ്ങനെയാണു അവ്വയ്ക്ക് നാണം മറയ്ക്കാന്‍ അവസരമുണ്ടാക്കിക്കൊടുത്തതെന്ന് ഖുറാനില് നിന്നും തന്നെ വായിക്കാം.

20-25 പിന്നീട് ചെകുത്താന്‍ അവരെ വഞ്ചിച്ചു--അവരില്‍ പരസ്പരം മറയ്ക്കപ്പെട്ടിരുന്ന നഗ്നതകള്‍ വെളിപ്പെടുത്താന്‍. അവന്‍ അവരോടു പറഞ്ഞു: 'റബ്ബ് ഈ വൃക്ഷം നിരോധിച്ചിട്ടുള്ളത്, നിങ്ങള്‍ മലക്കുകളായിത്തീരുകയോ നിത്യജീവിതം കൈവരിക്കുകയോ ചെയ്യാതിരിക്കേണടതിനു മാത്രമാകുന്നു.' ഞാന്‍ നിങ്ങളുടെ ഗുണകാംക്ഷിയെന്ന് അവന്‍ അവരോട് ആണയിടുകയും ചെയ്തു. ഇവ്വിധം മോഹിപ്പിച്ച്, അവന്‍ അവരെ പാട്ടിലാക്കി. അങ്ങനെ ആ വൃക്ഷഫലം രുചിച്ചപ്പോള്‍ ഇരുവര്‍ക്കും അവരുടെ നഗ്നത വെളിപ്പെട്ടു. അവര്‍ ഉദ്യാനത്തിലെ ഇലകള്‍കൊണട് താന്താങ്ങളുടെ നഗ്നത മറയ്ക്കാന്‍ തുടങ്ങി.

ഇബിലീസിനെ അനുസരിക്കണോ അള്ളായെ അനുസരിക്കണോ. മുസ്ലിങ്ങള്‍ എന്തായാലും ഇബിലീസിനെ അനുസരിക്കാന്‍ വഴിയില്ല. അപ്പോള്‍ അള്ള പറഞ്ഞതു നടക്കട്ടെ.

അപ്പോള്‍ പുതിയ വിപ്ളവം ഇസ്ലാമില്‍ നിന്നു തന്നെ ആരംഭിച്ചാലോ? മുസ്ലിങ്ങള്‍ വസ്ത്രങ്ങള്‍ വലിച്ചെറിയട്ടേ. പള്ളിക്കുളം തന്നെ അതിന്റെ മുന്നില്. പള്ളിക്കുളവും ഭാര്യയും ആദ്യം ഈ അനാവശ്യ തുണികളൊക്കെ വലിച്ചെറിയുക. ഖുറാന്‍ പള്ളിക്കുളത്തിന്റെ തുണക്കുണ്ട്.

പള്ളിക്കുളം.. said...
This comment has been removed by the author.
പള്ളിക്കുളം.. said...
This comment has been removed by the author.
പള്ളിക്കുളം.. said...
This comment has been removed by the author.
പള്ളിക്കുളം.. said...

ഇസ്ലാമിക്‌ തിയോളജിയുടെ മുക്കും മൂലയും ചുരണ്ടിക്കൊണ്ട് വന്ന് ഒട്ടിക്കാതെ കാളിദാസാ. വിപ്ലവം ആരില്‍ നിന്ന് വേണമെങ്കിലും തുടങ്ങാം. വല്ലവേന്റെയും ഭാര്യയുടെ തുണി അഴിക്കാന്‍ തിടുക്കം കൂട്ടുന്നതിനു മുമ്പ് നിങ്ങളുടെ ഭാര്യ അതിനു തയാറാണോ എന്ന് ആരായുക.!

എന്റെ ഭാര്യ ഇത്തരം വിപ്ലവങ്ങല്‍ക്കൊക്കെ എതിരാ. ചങ്ങലയില്‍ കുരുങ്ങി ജീവിതം അവസാനിപ്പിക്കാനവും അവളുടെ വിധി. സ്വാതന്ത്ര്യം പ്രസ്ഗിച്ചു നടക്കുന്ന എനിക്ക് അവളെ നിര്‍ബന്ധിക്കാനും ആവില്ലല്ലോ. അവളുടെ വിധി! അല്ലാതെ എന്ത് പറയാന്‍?

പിന്നെ എന്റെ കാര്യം .. അതൊരു കദന കഥയാടോ..
വൈകിട്ട് എല്ലാം പറയാം..

kaalidaasan said...

ഇസ്ലാമിക തിയോളജി അപ്പാടെ എടുത്തു കൊണ്ടു വന്ന് ഒട്ടിക്കാനൊക്കെ ബുദ്ധിമുട്ടല്ലേ പള്ളിക്കുളം. പലതും ചെയ്യണമെന്നിവിടെ നെടുങ്കന്‍ പ്രസംഗം എഴുതിയത് താങ്കളായതുകൊണ്ടാണ്‌ ഞാന്‍ താങ്കളോടതു പറഞ്ഞത്.

എന്റെ ഭാര്യ തുണിയുടുക്കുന്നതിനേക്കുറിച്ച് എനിക്ക് ഒരു പരാതിയും ആവലാതിയുമില്ല. അവള്‍ സാധാരണ സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രം തന്നെയാണു ധരിക്കുന്നത്. ചാക്കു കൊണ്ട് മൂടി വക്കാന്‍ തക്ക വൃത്തികേടും അവളുടെ ദേഹത്തില്ല. ഒരു പുരുഷന്‍ നോക്കിപ്പോയല്‍ വൃണപ്പെടുന്ന മത വികാരവും അവള്‍ക്കില്ല. അതു കൊണ്ട് ഒരു വിപ്ളവവും നടത്തേണ്ടതുമില്ല.

മാര്‍ക്കറ്റിലൊക്കെ പോകേണ്ടി വന്നാല്‍ ദേഹത്തും വസ്ത്രത്തിലുമുള്ള അഴുക്ക് മൂടി വച്ച് അതിനു മുകളില്‍ മറ്റൊരു തുണിയിടേണ്ട ഗതികേടും അവള്‍ക്കില്ല. അഴുക്ക് കഴുകിക്കളഞ്ഞ് വൃത്തിയുള്ള വസ്ത്രം ധരിച്ച് മറ്റുള്ളവര്‍ക്ക് അകന്നു മാറിപ്പോകേണ്ട ബുദ്ധിമുട്ടൊന്നുമുണ്ടാക്കാതെയാണവള്‍ പുറത്തു പോകുന്നത്.

പള്ളിക്കുളത്തിന്റെ ഭാര്യ ചങ്ങലയില്‍ കുരുങ്ങുന്നോ ഇല്ലയോ എന്നതൊക്കെ അവരുടെ കാര്യം. ഞാന്‍ പറഞ്ഞത് അതല്ല. അള്ളാ സൃഷ്ടിച്ച അവ്വ വസ്ത്രമില്ലാതെയാണു നടന്നിരുന്നത്. ഇബിലീസാണവരെ വസ്ത്രം ഉടുപ്പിച്ചത്. യധാര്‍ത്ഥ മുസ്ലിങ്ങള്‍ ആള്ളാ പറഞ്ഞത് പിന്തുടരണോ അതോ ഇബിലീസില്‍ നിന്നും കടം കൊണ്ട ഒന്ന് പിന്തുടരണോ?

പള്ളിക്കുളം.. said...

ഞാന്‍ ഉന്നയിച്ച പത്തു പൊയന്റുകളെ ഖണ്ഡിക്കാന്‍ ഈ ഞഞ്ഞാപിഞ്ഞാ വര്‍ത്താനം പോരാ ദാസാ..

കുളക്കടക്കാലം said...

കുവൈറ്റില്‍ അടുത്തുണ്ടായ ഒരു ഇസ്ലാമികകോടതി വിധി സാന്ദര്‍ഭികമായി സൂചിപ്പിക്കുന്നു. കുവൈറ്റ് പാര്‍ലമെന്റിലെ ആകെയുള്ള നാലു വനിതാ പ്രതിനിധികളില്‍ രണ്ടുപേര്‍ക്ക് എതിരേ പാര്‍ലമെന്റിലെ യാഥാസ്ഥിതിക മുസ്ലീംവിഭാഗത്തില്‍പ്പെട്ട എം.പി മാരാണ്‍് പരതി നല്‍കിയത്.ഈ വനിതാ എം.പി മാര്‍ ഇസ്ലാംമതമനുശാസിക്കുന്ന വസ്ത്രധാരണരീതിയല്ല പിന്തുടരുന്നത് എന്നായിരുന്നു പ്രധാന ആരോപണം.(ആധുനിക വേഷവിധാനങ്ങളാണ് ഇവര്‍ ധരിച്ചുപോന്നിരുന്നത്).ആരോപണം തെളിയിക്കപ്പെട്ടാല്‍ പാര്‍ലമെന്റില്‍ നിന്നും രാജിവെയ്ക്കേണ്ടിവരുമായിരുന്നു. ആരോപണങ്ങള്‍ പരിശോധിച്ച കോടതി ഇസ്ലാമികനിയമം ഏതെങ്കിലും പ്രത്യേകമായ വസ്ത്രധാരണരീതി അനുശാസിക്കുന്നില്ല എന്നും,അവരെ ഇപ്പോള്‍ ധരിച്ചുപോരുന്ന വസ്ത്രധാരണരീതിയില്‍ നിന്നും വിലക്കാനാകില്ല എന്നും വിധിച്ചു.

അപ്പൂട്ടന്‍ said...

ചെറിയൊരോഫാണ്‌....
അജ്‌മൽ ഖാൻ സ്ത്രീകളെ പ്രതിനിധീകരിച്ചല്ല, മറിച്ച്‌ സ്ത്രീകൾ പാലിക്കണം എന്ന് അദ്ദേഹം കരുതുന്ന വസ്ത്രധാരണരീതിയ്ക്ക്‌, അദ്ദേഹത്തിന്റെ വിശ്വാസത്തിന്‌ പോറലേൽപിക്കുന്നതാണ്‌ തിരിച്ചറിയൽ കാർഡിലേയ്ക്കായി ഫോട്ടോ എടുക്കുന്നത്‌ എന്ന സ്വന്തം വാദം മറ്റുള്ളവരിലേയ്ക്കും പ്രചരിപ്പിക്കാനായാണ്‌ ഈ കേസ്‌ കൊടുത്തത്‌ എന്നത്‌ ഒന്ന് ചിന്തിച്ചാൽ മനസിലാകും.
മാരീചൻ ഇവിടെ പറഞ്ഞത്‌ (പ്രസ്തുത) പുരുഷന്റെ ഇത്തരത്തിലുള്ള വികലചിന്തകളെ വിമർശിച്ചാണ്‌, തന്റെ ധാരണകൾ മറ്റുള്ളവരിൽ, പ്രത്യേകിച്ച്‌ സ്ത്രീകളിൽ, അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെ അപലിപിച്ചാണ്‌ എന്നാണ്‌ ഞാൻ മനസിലാക്കിയത്‌. അജ്‌മലിന്റെ ധാരണകളും പ്രവൃത്തിയും ഒരുപോലെ അനിസ്ലാമികമാണെന്നാണ്‌ ഇവിടെ കമന്റിട്ട സുഹൃത്തുക്കളുടെ നിലപാടിൽ നിന്നും ഞാൻ മനസിലാക്കിയതും.

പിന്നെ എന്തിനാണ്‌ ഈ പോസ്റ്റും മാരീചനും ഇസ്ലാമിനെതിരെയാണ്‌ എന്ന നിഗമനം എന്ന് എനിക്ക്‌ മനസിലായില്ല. പറയുന്നതിതാണെങ്കിലും ഉള്ളിരിപ്പ്‌ അതാണ്‌ എന്ന് എന്ത്‌ അടിസ്ഥാനത്തിലാണ്‌ ഊഹിച്ചെടുത്തത്‌? ഈ രീതിയിൽ പോയാൽ ലാദനെക്കുറിച്ചെഴുതിയാലും ഇതേ കാര്യങ്ങൾ പറയാമല്ലൊ.
ചുരുക്കത്തിൽ ഒരു ഇസ്ലാം വിശ്വാസിക്കല്ലാതെ ഇസ്ലാമിന്റെ പേരിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ എഴുതാനാവില്ല എന്നുവരുമോ?

ചാണക്യന്റെ പോസ്റ്റിലും കണ്ടു ഇത്തരമൊരു വാദം. ആദ്യം കമന്റിട്ട ചില മുസ്ലിം സുഹൃത്തുക്കൾ തന്നെ സ്മൈലി ഇട്ടു പോകുകയാണുണ്ടായത്‌. ഒരാൾ ചാണക്യന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്തുതുടങ്ങിയതുമുതലാണ്‌ അതുവരെ തോന്നാതിരുന്ന ആശയം ചിലർക്ക്‌ തോന്നിയത്‌. ഇതെങ്ങിനെ സംഭവിക്കുന്നു. ആദ്യവായനയിൽ തോന്നാതിരുന്ന കാര്യം മറ്റൊരാൾ പറഞ്ഞു എന്നതുകൊണ്ട്‌ വിശ്വസിക്കേണ്ടതുണ്ടോ? ഇങ്ങിനെ സംശയത്തോടെ മാത്രമെ മറ്റുള്ളവരെ കാണാവൂ എന്നുവരുന്നത്‌ കഷ്ടമാണ്‌.

kaalidaasan said...

പള്ളിക്കുളം,

നേഴ്സറി ക്ളാസിലെ കുട്ടികള്‍ കാക്കേ കാക്കേ കൂടെവിടെ എന്നു പാടിയാല്‍ അതിനെ ആരും ഖണ്ഡിക്കാനോ പിന്താങ്ങാനോ പോകില്ല.

പള്ളിക്കുളം പല പോസ്റ്റുകളിലും സ്ത്രീകളുടെ മാറിടത്തേക്കുറിച്ചും നഗ്നതയേക്കുറിച്ചും അത് മറയ്ക്കാതിരിക്കാനുള്ള സ്വാതന്ത്ര്യത്തേക്കുറിച്ചും എഴുതിയതു വായിച്ചിരുന്നു. അതു കൊണ്ടാണ്‌ ഖുറാനില്‍ സ്ത്രീകള്‍ നഗ്നത മറയ്ക്കാനുണ്ടായ സാഹചര്യം ഞാനിവിടെ എഴുതിയത്.

പള്ളിക്കുളം എഴുതിയ ഒരു പോയിന്റിനേക്കുറിച്ചും എനിക്ക് ഒന്നും എഴുതാനില്ല. മറ്റ് വല്ലവര്‍ക്കുമുണ്ടെങ്കില്‍ അവര്‍ എഴുതട്ടേ.

Dr.Doodu said...

പള്ളിക്കൊളം നല്ല ആവേശത്തിലായിരുന്നു ... മാറ് മറയ്ക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം .. മാറിലെ മുഴ..മാങ്ങാ ത്തൊലി, തേങ്ങാ ക്കൊല .. etc കാളിദാസന്‍ വന്നു എല്ലാം കൊളമാക്കി.. ബുഹിഹിഹി ...
കാളിദാസന്റെ കമന്റുകള്‍ക്കു താഴെ വലിച്ചു നീട്ടി ഒരു ഒപ്പ് ചാര്‍ത്തി ഞമ്മളും സ്കൂട്ടാവട്ടെ.. ഇന്‍ഷാ അള്ളാ...

പള്ളിക്കുളം.. said...
This comment has been removed by the author.
പള്ളിക്കുളം.. said...

അജ്മൽഖാന്റെ ചെയ്തികളെ ഒരാളും അനുകൂലിക്കുകയില്ല. ഈ പോസ്റ്റ് വ്യക്തിപരമായി ഞാൻ ഇഷ്ടപ്പെടുന്ന പോസ്റ്റുതന്നെയാണ്. ഒരുപക്ഷേ ചില പരാമർശങ്ങൾ മാത്രം ഒഴിവാക്കിയാൽ ഏതെങ്കിലും ഇസ്ലാമിക് വീക്കിലിയിൽ തന്നെ സ്ഥാനംപിടിക്കേണ്ടതെന്ന് തോന്നിച്ച പോസ്റ്റാണ് ഇത്.
പക്ഷേ, കമന്റുകൾ തുടങ്ങുമ്പോൾ ‘അയ്യോ ദേണ്ടെ ഇസ്ലാം സ്ത്രീകളെ കൊല്ലുന്നേ.. ഓടിവായോ..” തുടങ്ങിയ രീതിയിലുള്ള കമന്റുകളാണ് വരാറ്. ഇത്തരം പോസ്റ്റുകൾ അവസാനിപ്പിക്കുന്നതിന്റെ രീതിയും അതിന് കാരണമാവാം. അജ്മൽഖാന്റെ ചെയ്തിയെ അപലപിക്കാൻ പോലും ആർക്കും സമയമില്ല. പർദ്ദ എന്നു കേൾക്കുമ്പോൾ തുള്ളിച്ചാടി പുറപ്പെടുകയായി.
അജമൽഖാൻ സാഹിബിന്റെ പെമ്പിറന്നോൾക്ക് ഹജ്ജിനു പോകണമെങ്കിൽ ഫോട്ടോ പതിച്ച പാസ്പോർട്ട് വേണം, അങ്ങനെ പല രേഖകളും വേണം. അതിനൊന്നും യാതൊരു പരാതിയുമില്ലാത്തയാൾ തെരഞ്ഞെടുപ്പു തിരിച്ചറിയൽ രേഖകളിലെ ആളിനെ തിരിച്ചറിയാൻപാടില്ലാത്ത തരത്തിലുള്ള സ്റ്റാമ്പ് വലിപ്പത്തിലുള്ള പോട്ടത്തിനെതിരെ അപ്പീൽ പോയ നടപടിയെ പള്ളിക്കുളം കാലു നിവർത്തി ചവിട്ടിയിരിക്കുന്നു.
ഒരു മുസ്ലിം സ്ത്രീ പർദ്ദയാണ് ധരിക്കേണ്ടതെന്ന് എങ്ങും പറഞ്ഞിട്ടില്ല. പർദ്ദയോ സാരിയോ ചുരിദാറോ സൽവാറോ എന്തുമാവാം. ഇസ്ലാം അനുശാസിക്കുന്നവിധം മാന്യവും സഭ്യവുമാവണം അവ എന്നേയുള്ളൂ. സഭ്യത, മാന്യത തുടങ്ങിയ സംജ്ഞകളുടെ നിർവ്വചനങ്ങൾ കാലത്തിനും ദേശത്തിനും, മതത്തിനും സംസ്കാരങ്ങൾക്കും അനുസരിച്ച് മാറിക്കൊണ്ടിരിക്കും. നമ്മിൽ അധികമാളുകളും നമ്മുടെ പെണ്മക്കളെ അവൾക്കിഷ്ടപ്പെട്ട ഏതെങ്കിലും ഹോളിവുഡ് നടിയെപ്പോലെ വസ്ത്രം ധരിക്കാൻ അനുവദിക്കുമെന്നു തോന്നുന്നില്ല. അത് സഭ്യതക്കും നമ്മുടെ സംസ്കാരത്തിനും എതിരാണ് എന്ന് നാം അവളെ ഉപദേശിക്കും. ഇസ്ലാമിനും അങ്ങനെ സഭ്യതയുടേതായ, സംസ്കാരത്തിന്റേതായ ഒരു കാഴ്ചപ്പാടുണ്ട്.
എടുത്തണിയാനുള്ള എളുപ്പവും മറ്റും (– ഉണിക്കോരൻ തന്റെ കമന്റിൽ ചില ഗുണഗണങ്ങൾ എഴുതിയിട്ടുണ്ട് നോക്കുക)- പർദ്ദയെ പോപ്പുലറാക്കുന്നുവെന്നേയുള്ളൂ. മറ്റു പലഘടകങ്ങളും ഇല്ലാതില്ല. എന്റെ അഭിപ്രായത്തിൽ മറ്റു മതസ്ഥർകൂടി പർദ്ദ ഉപയോഗിച്ചു തുടങ്ങണമെന്നാണ്. എങ്കിൽ മതേതര സമൂഹത്തിന്റെ അങ്കലാപ്പുകളും അവസാനിക്കും. സാരിയെക്കാൾ ഒരുപക്ഷേ കംഫർട്ടബിൾ ആണ് പർദ്ദ എന്നാണ് അനുഭവസ്ഥർ പറയുന്നത്. ചുരിദാറും ലാച്ചയുമൊക്കെ ആരെങ്കിലും മതം നോക്കിയിട്ടാണോ സ്വീകരിച്ചത്?

CKLatheef said...

'ആദ്യവായനയിൽ തോന്നാതിരുന്ന കാര്യം മറ്റൊരാൾ പറഞ്ഞു എന്നതുകൊണ്ട്‌ വിശ്വസിക്കേണ്ടതുണ്ടോ?'

പ്രിയ അപ്പൂട്ടന്‍

താങ്കളുടെ ഈ ചോദ്യത്തിന് മറുപടി പറയണം എന്ന് വിചാരിച്ചിരുന്നു. അതിന്റെ മറുപടി പള്ളിക്കുളം പറഞ്ഞു അതിന്റെ അടിയില്‍ ഒരോപ്പ്. ഞങ്ങള്‍ക്കെല്ലാം എല്ലാ പോസ്റ്റിലും ഓടിനടന്ന് കമന്റിടണം എന്നാഗ്രമുണ്ടായിട്ടല്ല. ചിലവിഷയങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കി പോസ്റ്റിടുന്നതിന് പിന്നിലും എന്നാല്‍ നിത്യേന സംഭവിച്ചുകൊണ്ടിരിക്കുന്ന ഗൗരവമാര്‍ന്ന ചില വിഷയങ്ങള്‍ കാണാതെ പോകുന്നതിലും ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയം, വൃത്തത്തിന് പുറത്തും ചിലര്‍ക്ക് മനസ്സിലാകുന്നു എന്നതാണ് പ്രശ്‌നം. ഒരു വിവരദോഷിയുടെ പ്രസ്തുത ചെയ്തിയെക്കാള്‍ പ്രധാന്യമില്ലേ. ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് മറ്റുസംസ്ഥാനക്കാരെ അടിച്ചോടിക്കുന്നതിന്. എന്തുകൊണ്ട് ഇതാര്‍ക്കും പോസ്റ്റിന് വിഷയമാകുന്നില്ല. ഏത് രാജ്യസ്‌നേഹത്തിന്റെ പേരിലാണ് അവയൊക്കെ നിസ്സാരമായി നമ്മുക്കനുഭവപ്പെടുന്നത്. അതേ സമയം മറ്റൊരു രാജ്യത്തെ ഗവണ്‍മെന്റ് നടപ്പാക്കിയ ഒരു ശിക്ഷാവിധിയിലെ ക്രുരത ചൂണ്ടിക്കാട്ടി ഒരു മതദര്‍ശനത്തെ ഉന്നം വെച്ച് എത്ര പോസ്റ്റുകള്‍ വന്നു. പള്ളിക്കുളം സൂചിപ്പിച്ച പോലെ ചര്‍ചചെയ്യേണ്ട വിഷയത്തിലേക്ക് തിരിച്ചുവെച്ച് അവസാനിപ്പിക്കുകയും തുടര്‍ന്ന് ചര്‍ചയില്‍ ആവോളം തങ്ങളുടെ കലിപ്പുതീര്‍ക്കുകയും ചെയ്യുന്ന ഒരവസ്ഥയില്‍ പ്രതിരോധികേണ്ടിവരുമ്പോള്‍ പലപ്പോഴും തങ്ങള്‍ ഉദ്ദേശിക്കുന്നതിന് വിരുദ്ധമായി വ്യാഖ്യാനിക്കാന്‍ എളുപ്പമുണ്ട്. സൗദിയിലെ സ്‌കൂളിലെ പെണ്‍ക്കുട്ടിയുടെ ശിക്ഷക്കെതിരെയുള്ള മുന്നേറ്റം എന്നനിലയില്‍ പോസ്റ്റിട്ട് ചര്‍ച ഇസ്‌ലാമിലെ ശിക്ഷാവിധിയിലേക്ക് നീണ്ടപ്പോള്‍ അതിനെതിരെ പ്രതികരിച്ചവര്‍ക്ക് പെണ്‍കുട്ടിക്ക് നല്‍കപ്പെട്ട ശിക്ഷയെ ന്യായീകരിച്ചവര്‍ എന്ന വിശേഷണവും. ചില തടിയന്റവിടെവിടെയായി അറസ്റ്റ് ചെയ്തപ്പോള്‍ ഒരു വിഭാഗത്തെ മൊത്തമായി ഭീകരതചാര്‍ത്താനുള്ള അവസരമാക്കി, അതിനെതിരെ പ്രതികരിച്ചവരെ ഭീകരതെന്യായീകരിച്ചവര്‍ എന്നിങ്ങനെ മുദ്രകുത്തപ്പെടുന്നതിലെ നെറികേട് തിരിച്ചറിയേണ്ടതില്ലേ. ഇവിടെ ഞങ്ങളും നിങ്ങളുമില്ല. നാം മനുഷ്യര്‍ നാം ഒന്നാണ്. ആ തിരിച്ചറിവാണ് നമ്മുക്ക് വേണ്ടത്. നീതിയുടെ പക്ഷത്ത് നില്‍ക്കുന്നവരെ മുഖം നോക്കാതെ മതം നോക്കാതെ പിന്തുണക്കുക തന്നെ ചെയ്യും. അതിനായി നമ്മുക്ക് ആദ്യമായി നമ്മെ തിരിച്ചറിയുക. നാം ആര്?

Baiju Elikkattoor said...

കാളിദാസന്‍ ചോദിച്ചതില്‍ യാതൊരു അവ്യക്തതയും കാണുന്നില്ല. പള്ളിക്കുളത്തിനു പിന്നെ എങ്ങിനെ അത് 'ഞഞ്ഞാ മിഞ്ഞാ' എന്ന് തോന്നി?!

myvision said...

എനിക്കിഷ്ട്ടപ്പെട്ടത്‌ ചിത്രകാരന്‍ തമ്പുരാന്‍റെ കമന്റാണ്. ഇസ്ലാമിക രോഗവും,ഇസ്ലാമിക ഭ്രാന്തും. എന്തൊരു ജന്മം

kaalidaasan said...

പള്ളിക്കുളം,


ഇതില്‍ പറഞ്ഞത് ഒരു ഇസ്ലാമിക് വീക്കിലിയിലും സ്ഥാനംപിടിക്കാന്‍ സാധ്യതയില്ല. കാരണം ഇസ്ലാമിക വീക്കിലികളിലെ എഡിറ്റര്‍മാരാരും പള്ളിക്കുളങ്ങളല്ല. ഇത് ഒരു അജ്മല്‍ ഖാന്റെ ചെയ്തിയെ വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റാണെന്ന് പള്ളിക്കുളത്തിനു തോന്നി. പക്ഷെ മറ്റ് വായനക്കാര്‍ പള്ളിക്കുളങ്ങളല്ല. ഞാന്‍ മനസിലാക്കിയത് ഇത് സ്ത്രീകള്‍ക്ക് വേണ്ടി പുരുഷന്‍മാര്‍ തീരുമാനമെടുക്കുന്നതിനെതിരെയുള്ള പോസ്റ്റാണ്. ഇസ്ലാമിലെ സ്ത്രീകളുടെവസ്ത്ര ധാരണം പോലും പുരുഷന്മാര്‍ തീരുമാനിക്കുന്ന വ്യവസ്ഥയെ വിമര്‍ശിക്കുന്ന പോസ്റ്റാണിത്.

പുരുഷന്‍മാരാണ്‌ തീരുമാനിക്കുന്നത് എന്നുള്ളതിന്റെ തെളിവാണ്‌ ഇറാന്‍. ഷായുടെ രാജഭരണത്തില്‍ അവിടെ എല്ലാ സ്ത്രീകള്‍ക്കും ഇഷ്ടമുള്ള വസ്ത്രം അണിയാമായിരുന്നു. പക്ഷെ 1979 ലെ ഇസ്ലാമിക വിപ്ളവത്തോടു കൂടി അയത്തൊള്ള ഖൊമേനി എന്ന പുരുഷനാണ്‌ സ്ത്രീകള്‍ എന്ത് വേഷം ധരിക്കണമെന്ന് തീരുമാനിച്ചത്. അതിനു മുമ്പു ജീവിച്ചിരുന്ന ഒരു മുസ്ലിം സ്ത്രീക്കും പര്‍ദ്ദ ധരിക്കേണ്ടത് നല്ലതാണെന്നു തോന്നിയിരുന്നില്ല. അവര്‍ സ്വയം തെരഞ്ഞെടുത്തതും ഇല്ല. കേരളത്തിലും അതിനു ശേഷമാണ്‌ പര്‍ദ്ദ വ്യാപകമായതും.

അജ്മല്‍ ഖാന്റെ ചെയ്തികളെ സുബോധമുള്ള ഒരാളും അനുകൂലിക്കുകയില്ല. പക്ഷെ കുറെയധികം പേര്‍ രഹസ്യമായും കെ ഇ എന്‍ കുഞ്ഞഹമ്മദിനേപ്പോലുള്ള വളരെ കുറച്ചു പേര്‍ പരസ്യമായും അനുകൂലിച്ചു.

അജ്മല്‍ ഖാനേപ്പോലുള്ള പുരുഷന്‍മാരാണ്‌ ഒരു വിഭാഗം മുസ്ലിം സ്ത്രീകളെങ്കിലും എന്ത് വേഷം ധരിക്കണമെന്നു തീരുമാനിക്കുന്നത്. അതുകൊണ്ട് സ്വാഭവികമായും മറ്റു മതങ്ങളിലില്ലാത്ത ഇസ്ലാമില്‍ മാത്രമുള്ള വസ്ത്ര നിബന്ധനയേക്കുറിച്ച് ചര്‍ച്ച വരും.

kaalidaasan said...

ഒരു മുസ്ലിം സ്ത്രീ പർദ്ദയാണ് ധരിക്കേണ്ടതെന്ന് എങ്ങും പറഞ്ഞിട്ടില്ല. പർദ്ദയോ സാരിയോ ചുരിദാറോ സൽവാറോ എന്തുമാവാം. ഇസ്ലാം അനുശാസിക്കുന്നവിധം മാന്യവും സഭ്യവുമാവണം അവ എന്നേയുള്ളൂ.

ഇസ്ലാം അനുശാസിക്കുന്ന സഭ്യത എന്താണെന്നു നമുക്ക് നോക്കാം.

മുസ്ലിം സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് പറഞ്ഞിരിക്കുന്ന ഖുറാന്‍ ഭാഗം വിവിധ പരിഭാഷകളില്‍ കാണുന്നതാണു താഴെ.

യൂസഫ് അലി ഖുറാനില് നിന്ന്.

31. And say to the believing women that they should lower their gaze and guard their modesty; that they should not display their beauty and ornaments except what (must ordinarily) appear thereof; that they should draw their veils over their bosoms and not display their beauty except to their husbands, their fathers, their husband's fathers, their sons, their husbands' sons, their brothers or their brothers' sons, or their sisters' sons, or their women, or the slaves whom their right hands possess, or male servants free of physical needs, or small children who have no sense of the shame of sex; and that they should not strike their feet in order to draw attention to their hidden ornaments. And O ye Believers! turn ye all together towards Allah, that ye may attain Bliss.


ജമായത് ഖുറാനില് നിന്ന്

31 വിശ്വാസിനികളോടും പറയുക: അവരും കണ്ണുകള് താഴ്ത്തിവെക്കട്ടെ. ഗുഹ്യഭാഗങ്ങള് കാത്തുകൊള്ളട്ടെ.20 സ്വന്തം സൌന്ദര്യം വെളിപ്പെടുത്താതെയുമിരിക്കട്ടെ--സ്വയം വെളിവായതൊഴിച്ച്. മുഖപടം താഴ്ത്തിയിട്ട് മാറുകള് മറയ്ക്കട്ടെ. ഭര്ത്താക്കള്, പിതാക്കള്, ഭര്ത്തൃപിതാക്കള്,21 പുത്രന്മാര്, ഭര്ത്തൃപുത്രന്മാര്,22 സഹോദരന്മാര്,23 സഹോദരപുത്രന്മാര്, സഹോദരീപുത്രന്മാര്,24 തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്,25 സ്വന്തം അധീനത്തിലുള്ളവര്, വിഷയവിചാരമില്ലാത്ത പുരുഷ ഭൃത്യന്മാര്,26 സ്ത്രീ സുഖ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള് എന്നിവര്ക്കൊഴികെ, അവര് സൌന്ദര്യം വെളിവാക്കരുത്. മറച്ചുവെച്ച സൌന്ദര്യം ആളുകള് ശ്രദ്ധിക്കാന് കാലുകള് നിലത്തടിച്ചു നടക്കുകയുമരുത്.

പിക് താല് ഖുറാനില് നിന്ന്

(30) And tell the believing women to lower their gaze and be modest, and to display of their adornment only that which is apparent, and to draw their veils over their bosoms, and not to reveal their adornment save to their own husbands or fathers or husbands' fathers, or their sons or their husbands' sons, or their brothers or their brothers' sons or sisters' sons, or their women, or their slaves, or male attendants who lack vigour, or children who know naught of women's nakedness. And let them not stamp their feet so as to reveal what they hide of their adornment. And turn unto Allah together, O believers, in order that ye may succeed.

ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന രണ്ടു വാക്കുകളാണു സൌന്ദര്യം എന്നും മുഖപടം എന്നും. മുഖപടം കൊണ്ട് മാറു മറക്കണമെന്നാണു ജമായത്തിന്റെ ഖുറാനില്‍ പറഞ്ഞിരിക്കുന്നത്. മുഖം മറയ്ക്കാനല്ലെങ്കില്‍ മുഖപടത്തിന്റെ ആവശ്യമില്ലല്ലോ?

ഇനി സൌന്ദര്യം എന്ന വാക്കിലേക്ക് വരാം. സാധാരണ മനുഷ്യര്‍ സൌന്ദര്യമുണ്ടോ എന്ന് ആദ്യം നോക്കുന്നത് മുഖത്തേക്കാണ്. അതു കഴിഞ്ഞിട്ടേ മാറിടവും മറ്റ് ശരീര ഭാഗങ്ങളും ശ്രദ്ധിക്കൂ. കോന്ത്രപ്പല്ലുള്ള ഉണ്ടക്കണ്ണുള്ള ഒരു സ്ത്രീയെ സുന്ദരി എന്നാരും വിളിക്കില്ല. ആദ്യമേ തന്നെ മാറിടത്തേക്ക് നോക്കുന്ന പള്ളിക്കുളം ഈ ജനുസില്‍ പെടില്ല.

അപ്പൂട്ടന്‍ said...

ലതീഫ്‌,
പറയുന്ന വിഷയത്തിനു കമന്റിടുമ്പോൾ പറയാത്ത കാര്യങ്ങളെക്കുറിച്ച്‌ പറയുന്നതിൽ വലിയ അർത്ഥമുണ്ടെന്നു തോന്നുന്നില്ല. പല കാര്യങ്ങളിലും എന്റെ പ്രതികരണം ആ വിഷയങ്ങൾ പോസ്റ്റായിടുന്ന ബ്ലോഗുകളിലായേക്കും, അതിനർത്ഥം എനിക്ക്‌ അഭിപ്രായമില്ലെന്നല്ലല്ലൊ.

എന്തിനോടൊക്കെ പ്രതികരിക്കണം എന്നത്‌ വ്യക്തിപരമായ ഇഷ്ടം മാത്രമല്ല, പല ഘടകങ്ങളും, സമയലഭ്യതയടക്കം, ഒത്തുവന്നാലെ പോസ്റ്റായി ഇടാൻ സാധിക്കൂ. ചിലപ്പോൾ വിഷയത്തിന്റെ പ്രസക്തി ഇല്ലാതായിക്കഴിയുമ്പോഴായിരിക്കും ഇത്‌ സാധിക്കുന്നത്‌. ഞാൻ അങ്ങിനെ പല വിഷയങ്ങളിലും പോസ്റ്റിടാൻ സാധിക്കാതെ പോയിട്ടുണ്ട്‌. കൂടാതെ, പോസ്റ്റ്‌ ഇടാൻ സമയമുള്ളപ്പോൾ തന്നെ വേറൊരാൾ അതേക്കുറിച്ച്‌ പോസ്റ്റ്‌ ഇട്ടിട്ടുണ്ടെങ്കിൽ ഞാനെന്തിന്‌ എഴുതണം എന്നുകരുതി വിട്ടുകളയാറുണ്ട്‌. എന്തെങ്കിലും കൂട്ടിച്ചേർക്കാനോ വിയോജിക്കാനോ ഉള്ളപ്പോൾ മാത്രം പ്രസ്തുതബ്ലോഗിൽ കമന്റിടാറുണ്ട്‌.

ഇത്രയും പറഞ്ഞത്‌ മറ്റു വിഷയങ്ങളിൽ താൽപര്യമില്ലാത്തതിനാലും ഇത്തരം വിഷയങ്ങളിൽ ഗൂഢതാൽപര്യമുള്ളതിനാലും മാത്രമാണ്‌ പലരും പോസ്റ്റിടുന്നത്‌ എന്ന ധാരണ, എന്റെ അറിവിൽ, തെറ്റാണ്‌ എന്നു പറയാനാണ്‌.

ചാണക്യന്റേയും മാരീചന്റേയും ബ്ലോഗിൽ നടന്ന ചർച്ചയും പോസ്റ്റും ഒന്ന് താരതമ്യം ചെയ്തുനോക്കൂ. രണ്ടിടത്തും ഇസ്ലാമിനെക്കുറിച്ചു പറയുന്നത്‌, ഞാൻ മനസിലാക്കിയിടത്തോളം, മതം അല്ലെങ്കിൽ മതനിയമങ്ങൾ അവർ മനസിലാക്കുന്ന നീതി-സ്വാതന്ത്ര്യബോധത്തിന്‌ നിരക്കാത്ത രീതിയിൽ പ്രയോഗിക്കുന്ന വ്യക്തികളെക്കുറിച്ചോ സ്ഥാപനങ്ങളെക്കുറിച്ചോ ആണ്‌. അത്‌ മതത്തിനെതിരാണെന്ന നിഗമനത്തിലേയ്ക്കെത്തിച്ചത്‌ അവിടെ കമന്റിട്ട സുഹൃത്തുക്കളാണ്‌. സ്വാഭാവികമായും ബ്ലോഗുടമയ്ക്ക്‌ പ്രതികരിക്കേണ്ട ബാധ്യതയുണ്ട്‌. അതവർ ചെയ്തു, അത്രമാത്രം. നടപടി ശരിയല്ലെന്ന് പറയുന്നതിനേക്കാൾ ശക്തിയോടെ അതേക്കുറിച്ച്‌ എഴുതിയ വ്യക്തിയുടെ ഉദ്ദേശ്യത്തെ വരെ ചോദ്യം ചെയ്യുമ്പോൾ താങ്കൾ പറഞ്ഞ വിശേഷണങ്ങൾ വരുന്നതിൽ അദ്ഭുതമൊന്നും എനിക്ക്‌ തോന്നിയില്ല (വ്യക്തിപരമായി അത്തരം ലേബലിങ്ങ്‌ ഏർപ്പാടിനോട്‌ ഞാൻ യോജിക്കുന്നില്ലെങ്കിലും).

ചർച്ച ഒരു വഴിക്കായശേഷം വന്ന കമന്റുകൾ എണ്ണിയെടുത്ത്‌ എന്നോട്‌ ചോദിക്കരുതേ, അതിനുത്തരം പറയാൻ ഞാൻ ആളല്ല, ഞാൻ അവരെയൊന്നും പ്രതിനിധീകരിക്കുന്നുമില്ല

ശ്രദ്ധേയന്‍ | shradheyan said...

tracking

ഉണിക്കോരന്‍ said...

ഹഹ കാളിദാസന്റെ പ്രശ്നം സത്യത്തില്‍ എന്താ?? മുഖം മറക്കാത്ത സ്ത്രീകളെ മുഴുവന്‍ ഖുറാന്‍ ഉദ്ധരിച്ചു മുഖം മറപ്പിക്കലാണോ ?? ഭൂരിഭാഗം മുസ്ലിം പണ്ഡിതന്മാരും ആ സൂക്തംകണ്ടിട്ടുണ്ടാവില്ല എന്നാണോ?? ഇനി കാളിദാസന്റെ എതിര്‍പ്പ് എന്തിനോടാണ്‌?? മൂടുപടം ഉപയോഗിക്കുന്നവരോടോ അതോ ഖുറാനില്‍ പറഞ്ഞിട്ടും മൂടുപടം ഉപയോഗിക്കാത്ത ഭൂരിപക്ഷം മുസ്ലിം സ്ത്രീകളോടോ ?? ആ സൂക്തത്തിന്റെ പല പരിഭാഷകളിലും ശിരോവസ്ത്രം എന്നാണ് കാണുന്നത്.- ഈ വിഷയം കാളിദാസന്‍ പറയുന്നത് പോലെ ഒക്കെ ആയിരുന്നു അജ്മല്‍ ഖാനും പറഞ്ഞത് പക്ഷെ വിവിധ പണ്ഡിതന്മാരുടെ പഠനങ്ങള്‍ മുന്‍നിര്‍ത്തിയാണ് സുപ്രീം കോടതി അത് തള്ളികളഞ്ഞത് . ആവിവരം ആണ് മാരീചന്റെ പോസ്റ്റിലും കാണുന്നത്. സുപ്രീം കോടതി 'ഇല്ല' എന്ന് അഭിപ്രായം പറഞ്ഞിടത്ത് 'ഉണ്ട്' എന്നാണ് കാളിദാസന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ കാളിദാസനും പോയി കേസ് കൊടുക്കാവുന്നതാണ്. മൂടുപടം എന്ന വിഷയം സത്യത്തില്‍ കേരളത്തില്‍ പ്രസക്തമല്ല പിന്നെ എന്തിന്റെ പേരിലാണ് ഈ ചര്‍ച്ച മുന്നോട്ടു പോകുന്നത് എന്നറിയില്ല. എല്ലാ മത വേദപുസ്തകങ്ങളും വായിച്ചു ആളുകളെ കൊണ്ടൊക്കെ അതനുസരിച്ച് നടക്കാന്‍ ആഹ്വാനം ചെയ്യുന്ന അനവധി പോസ്റ്റുകള്‍ക്ക് കാളിദാസന് സ്കോപ്പുണ്ട്.

മാരീചന്റെ പോസ്റ്റു തീരച്ചയയും സ്വാഗതം ചെയ്യപേണ്ട ഒന്ന് തന്നെയാണ്. എന്നാല്‍ പര്‍ദ്ദ എന്നത് കൊണ്ട് കോടതി ഉദേശിച്ചത് കേരളത്തില്‍ ഉപയോഗിക്കുന്ന തരം പര്‍ദ്ദയാണ് എന്ന ഒരു തെറ്റിധാരണ മാരീചനും ഉണ്ട് എന്ന് വഴിയെ വന്ന കമന്റുകളില്‍ നിന്ന് മനസ്സിലായപ്പോള്‍ മുതലാണ് പലരും - ഞാനടക്കം - കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചത്. അതിനെ ആക്രമണം എന്നൊക്കെ വിളിക്കുകയാണെങ്കില്‍ ആക്രമണത്തെ എന്ത് വിളിക്കും?? സത്യത്തില്‍ സ്ത്രീയുടെ വസ്ത്രധാരണം പുരുഷന്‍ തീരുമാനിക്കുന്നതാണ് വിഷയം എങ്കില്‍ ഈ വിഷയം ഒരു പര്‍ദ്ദയിലോ ഇസ്ലാമിലോ ഒന്നും ഒതുങ്ങുന്നതല്ല. സ്ത്രീയെ ഉത്സവത്തിന്‌ എഴുന്നള്ളിക്കുന്ന ആനകളെ പോലെ അണിയിച്ച് ഒരുക്കുന്നത് എവിടെയും പുരുഷന്‍ തന്നെയാണ്.( വിനയയുടെ പോസ്റ്റുകളൊക്കെ ഒന്ന് ഓടിച്ചു നോക്കുക്ക.) ഒന്നരയും മുണ്ടും പട്ടുസാരിയും പട്ടുപാവാടയും ഒക്കെ പുരുഷന്‍ കല്പിച്ചു നല്‍കിയത് തന്നെയാണ്. താലപ്പൊലി എന്ന പേരില്‍ അണിയിച്ചൊരുക്കിയ പെണ്‍കുട്ടികളെ പ്രദര്‍ശനത്തിനു വെക്കുന്നത് ആരുടെ കാഴ്ച സുഖത്തിനു വേണ്ടിയാണു??

ഇനി സല്‍വാര്‍ കമീസിനെ കുറിച്ച് ഒരല്പം. (ബുര്‍ക്കക്ക് പര്‍ദ്ദ എന്ന് പറയുന്നതുപോലെ മലയാളികള്‍ , ഇടുങ്ങിയ കാലുകളുള്ള പൈജാമക്ക് പറയുന്ന ചുരിദാര്‍ എന്നാണ് സല്‍വാറിനെ വിളിക്കുന്നത്) കേരളത്തില്‍ ആദ്യം കൊണ്ട് വന്നതും മുസ്ലീംകളായിരുന്നു. ആദ്യമൊക്കെ ഷാള്‍ ഒഴിവാക്കി ഹൈന്ദവ വത്കരിച്ചു ഉപയോഗിച്ചിരുന്ന ഹിന്ദു പെണ്‍കുട്ടികള്‍ പിന്നീട് ഷാളും ചേര്‍ത് തനിമയോടെ ഉപയോഗിക്കാന്‍ തുടങ്ങി . അന്നൊന്നും ചിത്രകാരന്മാര്‍ക്ക് ഇസ്ലാമിക ഭ്രാന്തും ഇസ്ലാമിക രോഗവും വന്നിട്ടില്ലായിരുന്നതിനാല്‍ ആഗോള അജണ്ടയെ പറ്റിയും ഇസ്ലാമിക ഫത് വയെ കുറിച്ചും സൗദി അറേബ്യയെ കുറിച്ചും ചര്‍ച്ച ചെയ്യുന്ന ബ്ലോഗുകളും ഉണ്ടായില്ല. പെട്ടന്നൊരു കാലം മുതല്‍ മലയാളി മങ്കമാരെല്ലവരും പാവാടയും ധാവണിയും മാറ്റി ചുരിദാര്‍ ഇട്ടതിനെ കുറിച്ചും ആര്‍ക്കും വേവലാതിയുണ്ടായില്ല. ചുരിദാര്‍ വിപ്ലവം പോലെ തന്നെ വന്ന ഒരു പാവം വിപ്ലവമാണ് പര്‍ദയും .

ഉണിക്കോരന്‍ said...

ഓ. ടോ : പെട്ടെന്നൊരു കാലം മുതല്‍ മലയാളി സ്ത്രീകള്‍ മുണ്ടും നേര്യതും ഉപേക്ഷിച്ചു സാരിയിലേക്കും കള്ളിമുണ്ടും ബ്ലൌസും ഉപേക്ഷിച്ചു മാക്സിയിലെക്കും പുരുഷന്മാര്‍ പാന്റ്സിലെക്കും ലങ്ഗോട്ടിയും കൌപീനവും ഉപേക്ഷിച് ജട്ടിയിലെക്കും(പിങ്ക് അല്ല) മാറിയതിനു പിന്നിലെ ആഗോള ഫണ്ടമെന്റല്‍ അജണ്ടയെ കുറിച്ച് ആര്‍ക്കെങ്കിലും ഗവേഷിക്കാവുന്നതാണ്.

അപ്പൂട്ടന്‍ said...

ഉണിക്കോരൻ,
ഓഫാണെങ്കിലും ഒരു ചെറിയ കാര്യം പറഞ്ഞോട്ടെ.
ചുരിദാറിന്റെ കാര്യത്തിലും പർദ്ദയുടെ കാര്യത്തിലും പുരുഷന്റെ ഈഗൊ രണ്ടുദിശയിലാണ്‌ പ്രതികരിച്ചത്‌.
ചുരിദാർ സ്ത്രീകൾ സ്വീകരിച്ചപ്പോഴാണ്‌ പുരുഷകേസരികൾക്ക്‌ പരാതിയുണ്ടായത്‌. ചുരിദാർ ധരിക്കണം എന്ന് പുരുഷൻ സ്ത്രീയോട്‌ പറഞ്ഞിട്ടില്ല, സാരിയേക്കാൾ സൗകര്യം ചുരിദാറാണെന്ന് മനസിലാക്കി ചുരിദാർ ധരിച്ച സ്ത്രീയോട്‌ അതുമാറ്റി സാരിയിലേക്ക്‌ തിരിച്ചുപോകണം എന്നാണ്‌ ഷോവനിസ്റ്റുകൾ ആജ്ഞാപിച്ചത്‌.
പർദ്ദയുടേയോ അല്ലെങ്കിൽ നിഖാബ്‌ അടങ്ങുന്ന, സ്ത്രീകൾ അണിഞ്ഞേ മതിയാവൂ എന്ന് അജ്‌മൽ ഖാൻ പറയുന്ന വേഷത്തിന്റെയോ കഥ ഈ രീതിയിലല്ല, നേരെ എതിർദിശയിലാണ്‌? (പർദ്ദയുടെ കാര്യത്തിൽ സാധാരണ പുരുഷൻ കടുംപിടുത്തം കാണിച്ചോ ഇല്ലയോ എന്നൊന്നും ആധികാരികമായി പറയാൻ ഞാനാളല്ല)

ഒരു വിഭാഗം എന്ത്‌ ധരിക്കണം എന്ന് മറ്റൊരു സംഘം നിശ്ചയിക്കുന്നത്‌ അംഗീകരിക്കാനാവാത്തതാണ്‌, വ്യക്തിസ്വാതന്ത്ര്യത്തിന്‌ എതിരാണ്‌.

പള്ളിക്കുളം.. said...

>>>>ഇത് ഒരു അജ്മല്‍ ഖാന്റെ ചെയ്തിയെ വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റാണെന്ന് പള്ളിക്കുളത്തിനു തോന്നി. പക്ഷെ മറ്റ് വായനക്കാര്‍ പള്ളിക്കുളങ്ങളല്ല. ഞാന്‍ മനസിലാക്കിയത് ഇത് സ്ത്രീകള്‍ക്ക് വേണ്ടി പുരുഷന്‍മാര്‍ തീരുമാനമെടുക്കുന്നതിനെതിരെയുള്ള പോസ്റ്റാണ്. <<<<

ഓ.. എന്റെ കാളിദാസാ ഇപ്പോഴെങ്കിലും മനസ്സിലായല്ലോ ഈ പോസ്റ്റിന്റെ മർമ്മം. അതുകൊണ്ടാണ് സ്ത്രീയുടെ എല്ലാത്തരം വസ്ത്രങ്ങളെയും പ്രശ്നവത്കരിച്ചുകൊണ്ട് 10 പോയന്റുകൾ പള്ളിക്കുളം നിരത്തിയത്. എന്റെ കമന്റിലെ പോയിന്റുകൾ 1,3,4,5,8,10 എന്നിവ നോക്കുക! എന്നിട്ടുപറയുക സ്ത്രീക്ക് ഉടയാടകൾ നെയ്തത് ആരാണെന്ന്. പക്ഷേ കാളിദാസന് അത് പർദ്ദയിലും ഇസ്ലാമിലും മാത്രമായി ചുരുക്കാനാണ് താല്പര്യമെങ്കിൽ എന്താ ചെയ്ക !?

ഖുർ‌ആൻ വ്യാഖ്യാനത്തെപ്പറ്റി ഉണിക്കോരൻ വളരെ ഭംഗിയായി വ്യാഖ്യാനിച്ചു കഴിഞ്ഞു. അതിൽകൂടുതൽ എന്തു പറയാൻ?!

>>>>>>സാധാരണ മനുഷ്യര്‍ സൌന്ദര്യമുണ്ടോ എന്ന് ആദ്യം നോക്കുന്നത് മുഖത്തേക്കാണ്. അതു കഴിഞ്ഞിട്ടേ മാറിടവും മറ്റ് ശരീര ഭാഗങ്ങളും ശ്രദ്ധിക്കൂ. കോന്ത്രപ്പല്ലുള്ള ഉണ്ടക്കണ്ണുള്ള ഒരു സ്ത്രീയെ സുന്ദരി എന്നാരും വിളിക്കില്ല. <<<<<<<

ഓഫ് (ചുമ്മാ തമാശയ്ക്ക്) : കോഴിക്കോട് രാധയിൽ ‘കിന്നാരത്തുമ്പികൾ’ എന്ന ചിത്രം 150 ദിവസം തകർത്തോടിയത് ഷക്കീലയുടെ മുഖസൌന്ദര്യം കണ്ടതുകൊണ്ടാണോ കാളിദാസാ? മലയാളിയുടെ നോട്ടം എങ്ങോട്ടാണ് എന്നതിൽ എനിക്കും സംശയമില്ലാതില്ല.

പള്ളിക്കുളം.. said...

നൂറ് ഞാനടിച്ചൂട്ടോ മാരീചാ..

ശ്രദ്ധേയന്‍ | shradheyan said...

പള്ളിക്കുളം നൂറല്ലേ അടിച്ചുള്ളൂ... ഇവിടെ വേറെ കുറേപ്പേര്‍ കുപ്പിക്കണക്കിനു അടിച്ചിട്ടുണ്ടെന്നാ ചില കമന്റുകള്‍ വായിക്കുമ്പോള്‍ തോന്നുന്നത്!!! :)

kaalidaasan said...

ഉണിക്കോരാ,

മുഖം മൂടി വസ്ത്രം ധരിച്ച ഒരു ജീവിയെ അടുത്തു കാണുമ്പോള്‍ കാളിദാസന്‌ അല്‍പ്പം ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. സമൂഹത്തില്‍ മുഖം നോക്കിയാണ്‌ ആളുകള്‍ മറ്റുള്ളവരെ തിരിച്ചറിയുന്നത്. മറിടവും പൃഷ്ടവും നോക്കി തിരിച്ചറിയാന്‍ എല്ലാവരും പള്ളിക്കുളങ്ങളല്ലല്ലോ.

മുസ്ലിം സ്ത്രീകള്‍ മുഖം മറക്കുന്നത് ശരിയല്ല എന്നാണു സുപ്രീം കോടതി വിധിച്ചതെന്ന് കരുതാന്‍ എല്ലാ കോരന്‍മാര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷെ എല്ലാവരും കോരന്‍മാരുമല്ലല്ലോ.

ഒരു മത പണ്ഡിതന്റെയും പഠനം മുന്‍നിര്‍ത്തി മുഖം മറക്കുന്ന പ്രക്രീയ ശരിയോ തെറ്റോ എന്ന ഒരു നിഗമനത്തിലും സുപ്രീം കോടതി എത്തിയിട്ടില്ല. മുഖം മറക്കുന്നതിനേക്കുറിച്ചൊന്നും സുപ്രീം കോടതി അഭിപ്രായം ​പറഞ്ഞിട്ടുമില്ല. ഇലക്ഷന്‍ കമ്മീഷന്റെ ഒരു ഉത്തരവു ശരിവച്ചു അത്രയേ ഉള്ളു. അത് ഇസ്ലാമിലെ മുഖം മറക്കാനുള്ള സ്വാതന്ത്ര്യത്തേക്കുറിച്ചുള്ള വിധി ആയിരുന്നും ഇല്ല. മുഖം മറ്റുള്ളവര്‍ കണ്ടാല്‍ വൃണപ്പെടുന മത വികാരമുള്ളവര്‍ വോട്ടു ചെയ്യേണ്ട എന്നു മാത്രമേ കോടതി പറഞ്ഞുള്ളു. അല്ലാതെ അവര്‍ മുഖം മറക്കാന്‍ പാടില്ല എന്നു പറഞ്ഞിട്ടില്ല.


കുംഭമേളക്കൊക്കെ വരാറുള്ള തുണിയുടുക്കാത്ത നാഗാ സന്യസിമാര്‍ തുണിയുടുക്കാതെ വന്ന് വോട്ടു ചെയാന്‍ സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞ് കോടതിയെ സമീപിച്ചാലും കോടതി ഇതു പോലെയേ വിധിക്കൂ. അല്ലാതെ അവരോട് തുണിയിടുത്തുകൊള്ളണം എന്ന് കല്‍പ്പിക്കില്ല.

മുഖം മറച്ച് ആരും സമൂഹത്തില്‍ നടക്കേണ്ട എന്ന നിയമം ഇന്‍ഡ്യയില്‍ ഇല്ല. ഫ്രാന്‍സിലും ഡെന്‍മാര്‍ക്കിലും ഇറ്റലിയിലും ഒക്കെ അതു പോലെ നിയമം വരാന്‍ പോകുന്നു. ഭാവിയില്‍ ഇന്‍ഡ്യയിലും വന്നേക്കാം. അങ്ങനെ ഒരു നിയമം വന്നാല്‍ ഞാനും അതിനെ സ്വാഗതം ചെയ്യും.

kaalidaasan said...

ഉണിക്കോരാ,

മുഖം മറച്ചു തന്നെ വസ്ത്രം ധരിക്കണമെന്നു ഖുറാനില്‍ പറഞ്ഞിട്ടുണ്ട് എന്നേ കാളിദാസന്‍ പറഞ്ഞിട്ടുള്ളു. ലത്തീഫ് എന്ന മത പ്രചാരകന്‍ എന്നോട് വായിക്കാന്‍ പറഞ്ഞ മലയാളം ഖുറാനില്‍ സ്ത്രീകള്‍ മുഖ പടം ധരിക്കണമെന്നു പറഞ്ഞിട്ടുണ്ട്. ഭൂരിഭാഗം മുസ്ലിം പണ്ഡിതരും ആ സൂക്തം കണ്ടോ ഇല്ലയോ എന്നതെന്റെ വിഷയമല്ല. അജ്മല്‍ ഖാനും മറ്റ് യാധാസ്ഥിതിക മുസ്ലിങ്ങളും സ്ത്രീകള്‍ മുഖം മറയ്ക്കണമെന്നു നിര്‍ബന്ധിക്കുന്നതിനു ഖുറാനില്‍ അടിസ്ഥാനമുണ്ടെന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളു. ആ സൂക്തത്തിന്റെ ഭൂരിഭാഗം പരിഭാഷകളിലും വെയ്ല്‍ (veil)(മുഖപടം) എന്നാണുപയോഗിച്ചിരിക്കുന്നത്. അത് പര പുരുഷന്മാരുടെ മുന്നില്‍ സൌന്ദര്യം പ്രദര്‍ശിപ്പിക്കാതിരിക്കാനാണെന്നും പറയുന്നു. ഒരു സ്ത്രീയുടെ സൌന്ദര്യത്തിന്റെ പ്രധാന ഭാഗം മുഖം ആണ്‌. ഉണിക്കോരന്‍ ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും മുഖപടം വേണമെന്ന് ശഠിക്കുന്ന മുസ്ലിം പണ്ഡിതര്‍ അനേകമുണ്ട്. മലയാളത്തിലെ ഖുറാന്‍ വെബ് സൈറ്റ് എഴുതിയ പണ്ഡിതനും അതേ അഭിപ്രായമാണ്.ഇസ്ലാമിന്റെ ഏറ്റവും വലിയ പരാധീനത ഈ വിവിധ രീതിയിലുള്ള വ്യഖ്യാനമാണ്. അവ്യക്തത കൊണ്ടാണിത് സംഭവിക്കുന്നത്. സ്ത്രീകളുടെ വസ്ത്ര ധരണത്തില്‍ മാത്രമല്ല ഈ അവ്യക്തത. മറ്റ് പല വിഷയത്തിലും പരസ്പര വിരുദ്ധമയ പല പ്രസ്തവനകളം ​ഖുറാനില്‍ ഉണ്ട്. ഭീകര വാദത്തിനു ഖുറാന്‍ സൂക്തങ്ങള്‍ ഉപയോഗിക്കുന്നവരും ഈ അവ്യക്തത മുതലെടുക്കുന്നു. ഈ അവ്യക്തതകള്‍ ഖുറാന്‍ എന്ന പുസ്തകം ഉള്ളിടത്തോളം നില നില്‍ക്കണമെന്ന് മുസ്ലിങ്ങള്‍ ശഠിക്കുമ്പോള്‍ ഇതു പോലെയുള്ള പ്രശ്നങ്ങളും ഉണ്ടാകും. അതിനു അജ്മല്‍ ഖാനെയോ മറ്റുള്ളവരെയോ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.

ഖുറാനെ ആഴത്തില്‍ പഠിച്ചിട്ടുള്ള വിചാരം പോലുള്ളവര്‍ പറയുന്നതാണു ശരി. തലിബാനും ബിന്‍ ലാദനും ഒക്കെയാണു ഖുറാനില്‍ പറഞ്ഞിരിക്കുന്ന മതത്തെ പിന്തുടരുന്നവര്‍. പക്ഷെ ആ ഖുറാനും ഇസ്ലാമും ആധുനിക കാലഘട്ടത്തിനു യോജിച്ചതല്ല.

kaalidaasan said...

ഓ.. എന്റെ കാളിദാസാ ഇപ്പോഴെങ്കിലും മനസ്സിലായല്ലോ ഈ പോസ്റ്റിന്റെ മർമ്മം. അതുകൊണ്ടാണ് സ്ത്രീയുടെ എല്ലാത്തരം വസ്ത്രങ്ങളെയും പ്രശ്നവത്കരിച്ചുകൊണ്ട് 10 പോയന്റുകൾ പള്ളിക്കുളം നിരത്തിയത്.

കാളിദാസന്‌ ഈ പോസ്റ്റിന്റെ മര്‍മ്മം ആദ്യമേ തന്നെ മനസിലായതാണ്. അതു കൊണ്ടാണ്‌ ഈ അസംബന്ധത്തേക്കുറിച്ച് അഭിപ്രായം എഴുതിയതും. മര്‍മ്മം അറിയാത്ത ചില തീവ്രവാദികള്‍ ഇത് പര്‍ദ്ദക്കെതിരെയുള്ള പോസ്റ്റാണെന്നു ധരിച്ച് പര്‍ദ്ദയുടെ സംരക്ഷണത്തിനു വേണ്ടി ചുരിദാറിലേക്കും സല്‍വാറിലേക്കും സാരിയിലേക്കും മറ്റും എടുത്തു ചാടി.

ചിത്രകാരന്റെ പോസ്റ്റില്‍ പള്ളിക്കുളം പറഞ്ഞത് ഈ 10 പോയിന്റുകളല്ലായിരുന്നു. അവിടെ പര്‍ദ്ദക്കു വേണ്ടി വാദിച്ച പള്ളിക്കുളം പറഞ്ഞത് സമൂഹത്തില്‍ വൈവിധ്യം വേണം. അതു കൊണ്ട് പര്‍ദ്ദ ധരിക്കുന്നതില്‍ തെറ്റില്ല എന്നായിരുന്നു. ഇവിടെ ഏത് വേഷം ധരിച്ചാലും കുഴപ്പമില്ല എന്നു പറയുന്നു. അപ്പോള്‍ പര്‍ദ്ദക്കു വേണ്ടി വാദിക്കുന്നതില്‍ എന്തോ ദുരുദേശ്യമില്ലേ?

വൈവിദ്യമാണുദ്ദേശമെങ്കില്‍ എന്തു കൊണ്ട് മുസ്ലിം സ്ത്രീകളേയും വൈവിധ്യമാര്‍ന്ന വസ്ത്രം ധരിക്കാന്‍ അനുവദിക്കുന്നില്ല? സൌദി അറേബ്യ ഒരു Black and White രാജ്യമാണിപ്പോള്‍. Black and White സിനിമ ഇന്നത്തെ സമൂഹം സ്വീകരിക്കില്ല. അത് കഴിഞ്ഞ കാലഘട്ടമാണ്. ഇസ്ലാമിലും അതു പോലെ ആധുനിക കലഘട്ടത്തിനു യോജിക്കാത്ത പല വൃത്തികേടുകളുമുണ്ട്. അതിലൊന്നാണു മുഖം മറച്ചുള്ള പര്‍ദ്ദ.

മുഖം മറക്കുന്നതും അല്ലാത്തതുമായ പര്‍ദ്ദ മുസ്ലിം സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ വൈക്ളബ്യം മാറ്റാനാണു മറ്റ് പല വസ്ത്രങ്ങളെയും പള്ളിക്കുളം പ്രശ്നവത്കരിക്കാന്‍ ശ്രമിക്കുന്നത്. ഇസ്ലാമല്ലാതെ മറ്റൊരു മതവും അവരുടെ വിശ്വാസികള്‍ ധരിക്കേണ്ട വസ്ത്രം ഇന്നതാണെന്നു ശഠിക്കുന്നില്ല. വസ്ത്രങ്ങളെ താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു പോസ്റ്റുമല്ല ഇത്. മത വിശ്വാസത്തിന്റെ ഭാഗമായി പുരുഷന്‍മാര്‍ സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു വസ്ത്രത്തേക്കുറിച്ചാണി പോസ്റ്റ്. മറ്റേതെങ്കിലും മത വിശ്വാസത്തിന്റെ ഭാഗമായിട്ടാണ്‌ സാല്‍വാറും ചുരിദാറും സാരിയും താലപ്പൊലിയൊമൊക്കെ സമൂഹത്തില്‍ വന്നതെങ്കില്‍ പള്ളിക്കുളം പറയുന്നതിനെ മറ്റുള്ളവര്‍ ശ്രദ്ധിക്കുമായിരുന്നു. പ്രസക്തമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ മറ്റുള്ളവര്‍ അവഗണിക്കും. അതുകൊണ്ട് പള്ളിക്കുളത്തിന്റെ പ്രശ്നവത്കരണ ശ്രമത്തെ ആരും ഗൌരവമായി എടുക്കുകയും ഇല്ല.

kaalidaasan said...

കോഴിക്കോട് രാധയിൽ ‘കിന്നാരത്തുമ്പികൾ’ എന്ന ചിത്രം 150 ദിവസം തകർത്തോടിയത് ഷക്കീലയുടെ മുഖസൌന്ദര്യം കണ്ടതുകൊണ്ടാണോ കാളിദാസാ? മലയാളിയുടെ നോട്ടം എങ്ങോട്ടാണ് എന്നതിൽ എനിക്കും സംശയമില്ലാതില്ല.

ഇതാണു ശരാശരി മുസ്ലിമിന്റെ ചിന്ത. അവര്‍ കരുതുന്നത് മലയാളി പെണ്ണുങ്ങളെല്ലാം കിന്നാരത്തുമ്പികളിലെ ഷക്കീല അവതരിപ്പിച്ച കഥാപാത്രങ്ങളാണെന്നാണ്. പള്ളിക്കുളവും ആ ശരാശരി മുസ്ലിമാണെനു തെളിയിക്കുന്നു. മൊഹമ്മദിന്റെ ഭാര്യയുടെ നേരെ ഏതോ ഒരറബി നോക്കിയപ്പോള്‍ മുഴുവന്‍ അറബികളെയും മുഴുവന്‍ പുരുഷന്‍മാരെയും ആ അറബിയുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി സ്ത്രീകള്‍ക്ക് ശരീരം മൂടുന്ന വസ്ത്രനിയമമുണ്ടാക്കിയ മൊഹമ്മദിന്റെ അതേ മനോവൈകല്യം പള്ളിക്കുളത്തിനുമുണ്ടെന്നു തെളിയുന്നു. ചാക്കുകെട്ടു പോലെ മനുഷ്യജീവികളെ കാണുന്ന അഫ്ഘാനിസ്ഥാനിലെ പുരുഷന്‍മാര്‍ക്കും ഇതേ മനോവൈകല്യമാണ്. അജ്മല്‍ ഖാനും മുഖപടം കൊണ്ട് സ്ത്രീകള്‍ മാറു മറയ്ക്കണം എന്ന് മലയാളം ഖുറാനിലും എഴുതി വച്ചവരുമിതേ ഗണത്തില്‍ വരും.

യരലവ മറ്റൊരു ബ്ളോഗില്‍ എഴുതിയ വാക്കുകള്‍ കടമെടുത്ത് പറയട്ടേ. ഞാന്‍ ഇത്ര നാളും കരുതിയത് മുസ്ലിം സ്ത്രീക്കള്‍ മാത്രമാണു പര്‍ദ്ദ ധരിക്കുന്നതെന്നാണ്. ഇപ്പോള്‍ മനസിലായി ചില മുസ്ലിം പുരുഷന്‍മാരും പര്‍ദ്ദ ധരിക്കുന്നുണ്ടെന്ന്.

ഓഫിനൊരു ഓഫ്.

കോഴിക്കോടൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്. അവിടെ കിന്നാരതുമ്പികളിലെ ഷക്കീലയേ കാണാന്‍ 150 ദിവസവും ആളുകള്‍ തടിച്ചു കൂടിയതില്‍ യാതൊരു അത്ഭുതവും ഇപ്പോള്‍ തോന്നുന്നില്ല.

ചിന്തകന്‍ said...

ഖുറാനെ ആഴത്തില്‍ പഠിച്ചിട്ടുള്ള വിചാരം പോലുള്ളവര്‍ പറയുന്നതാണു ശരി.

ഇതേതായാലും എനിക്ക് പെരുത്തിഷ്ടപെട്ടു.

കാളിദാസനെ ജയിക്കാന്‍ നിങ്ങളാരും വളര്‍ന്നിട്ടില്ല മക്കളെ!

CKLatheef said...

പ്രിയ അപ്പൂട്ടന്‍,

നലകപ്പെട്ട പോസ്റ്റിന്റെ വിഷയത്തിലൊതുങ്ങി അഭിപ്രായം പറയുക അതിനോട് അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുക. മറ്റുവിഷയങ്ങള്‍ പരിഗണനീയമായി തോന്നുന്നെങ്കില്‍ അത് സ്വന്തം ബ്ലോഗില്‍ പോസ്റ്റ് ചെയ്യുക. ഇതൊക്കെയായിരുന്നു ഞാന്‍ ബ്ലോഗില്‍ പ്രതീക്ഷിച്ചിരുന്നത്. അത് കേവലം പ്രതീക്ഷ മാത്രമായി അവശേഷിക്കാനാണ് സാധ്യത. പോസ്റ്റ് ഇടുന്ന ആള്‍ക്ക് തന്നെ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നതിനേക്കാള്‍ അതിന്റെ അനുബന്ധവിഷയങ്ങളിലാണ് താല്‍പര്യം അത് സൂചിപ്പിച്ചുകൊണ്ടാണ് ഇത്തരം പോസ്റ്റുകള്‍ അവസാനിപ്പിക്കുന്നത്. അതുകൊണ്ട് പിന്നീട് വരുന്നവര്‍ നേരെ ഇതരവിഷയത്തിലേക്ക് ചാടും. സ്വാഭാവികമായും മറുപക്ഷത്തുള്ളവര്‍ക്ക് സമയവും സന്ദര്‍ഭവും ലഭിക്കുമ്പോള്‍ തങ്ങളുടെ വിശ്വാസത്തെയും ദര്‍ശനത്തെയും തെറ്റായി പരിചയപ്പെടുത്തുന്നതും അതിന്റെ പേരില്‍ അപരവല്‍കരിക്കാനുള്ള ശ്രമവും നോക്കി നിസ്സഹായമായി നോക്കി നില്‍ക്കേണ്ട അവസ്ഥ ബ്ലോഗില്‍ ഇല്ലാത്തതിനാല്‍ അവര്‍ പ്രതികരിക്കും. എന്നാല്‍ ഈ പ്രതികരണം എത്ര മിതമായാലും തങ്ങള്‍തെറ്റിദ്ധരിച്ച ഒരു മതത്തിന് അനുകൂലമായി എഴുതുന്നവര്‍ എന്ന നിലക്ക് ഭീകരവാദികളും മതതീവ്രവാദികളുമായി ചിത്രീകരിക്കപ്പെടുന്നു. ഇവിടെ ഒരു സംവാദപരമായ പ്രത്യാക്രമണം സാധ്യമാണ്. എന്നാല്‍ തങ്ങളുടെ ദര്‍ശനം അതിന് ഒ ട്ടേറെ നിബന്ധനകള്‍ നിശ്ചയിച്ചതിനാല്‍ പ്രതിരോധത്തില്‍ മാത്രം ഒതുങ്ങുകയാണ് പതിവ്. ഇതില്‍ നിന്നുള്ള ഒരു കുതറലാണ് പള്ളിക്കുളം നടത്തിയത് എന്ന് തോന്നുന്നു. അതിലെ ഒരോ വരികളും എടുത്താണ് കാളിദാസന്‍ വീണ്ടും സമാന്യമുസ്‌ലിം മനസ്സായും മറ്റുമൊക്കെ പരിചയപ്പെടുത്തി വീണ്ടും കാടുകയറുന്നത്.

കാളിദാസന്‍ മറുപടി പറയുമ്പോഴുള്ള പ്രശ്‌നം, അദ്ദേഹത്തിന്റെ ഓരോ കമന്റിലും മറുപടി പറയേണ്ടുന്ന ഒട്ടേറെ അബദ്ധങ്ങളുണ്ടാകും എന്നതാണ്.

ഇത്തരവിപുലമായ ചര്‍ചക്കുള്ള വിഷയമൊന്നുമല്ല പോസ്റ്റില്‍ പറഞ്ഞത്. ഒരു മതേതര/സ്വതന്ത്രചിന്താഗതി അനുവദിക്കുന്ന രാഷ്ട്രത്തില്‍ സംഭവിക്കാവുന്ന സാധാരണ സംഭവം. ഇവിടെ മുസ്‌ലിം ഭൂരിപക്ഷത്തിനും കോടതിയുടെ തീരുമാനത്തില്‍ യാതൊരു എതിര്‍പ്പും ഉണ്ടായിട്ടില്ല. അനുകൂലിക്കുകയാണ് ചെയ്തിട്ടുള്ളത്. അപ്പോഴാണ് കാളിദാസനെ പോലുള്ള ആളുകള്‍ ഖുര്‍ആനിലെ മഹാപണ്ഡിതനായ വിചാരത്തെയും മറ്റുമൊക്കെ ഉദ്ധരിച്ച് 'മുസ്‌ലിംകളേ നിങ്ങളുടെ ഖുര്‍ആനില്‍ മുഖമറക്കാനും ബോംബ് പൊട്ടിക്കാനും പാട്ടുപാടുന്നവരെ തുറുകിലടക്കാനുമൊക്കെയാണ് കല്‍പിക്കുന്നത്. അതുകൊണ്ട് നിങ്ങല്‍ ഇസ്‌ലാമില്‍ നിന്ന് വഴിതെറ്റിയിരിക്കുന്നു. താലിബാനികളും ബിന്‍ലാദനുമൊക്കെയാണ് യഥാര്‍ഥ ഇസ്‌ലാം കൊണ്ടുനടക്കുന്നത്' എന്ന് ഉപദേശിച്ച് ഞങ്ങളെയൊക്കെ ഭീകരവാദികളാക്കിയേ അടങ്ങൂ എന്ന് പ്രതിജ്ഞ ചെയ്ത് അധ്വോനവും സമയവും ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. ഇതിലെ മനുഷ്യസ്‌നേഹവും രാജ്യസ്‌നേഹവും എന്താണെന്ന് ഞങ്ങള്‍ക്ക മനസ്സിലാകുന്നില്ല. ഇന്ത്യന്‍ മുസ്‌ലിംകളുടെ നേതാക്കളാണ് കാളിദാസന്‍ ഈ പറയുന്ന മഹാന്‍മാരൊക്കെ എന്ന് തോന്നും കണ്ടാല്‍.

kaalidaasan said...

ഇതേതായാലും എനിക്ക് പെരുത്തിഷ്ടപെട്ടു.

കാളിദാസനെ ജയിക്കാന്‍ നിങ്ങളാരും വളര്‍ന്നിട്ടില്ല മക്കളെ!


കാളിദാസന്‍ ഇവിടെ ജയിക്കാന്‍ വേണ്ടി അങ്കം വെട്ടുകയോ പരീക്ഷ എഴുതുകയോ ചെയ്യുന്നില്ല.

ചിന്തകനേപ്പോലുള്ളവര്‍ വായിക്കാന്‍ വേണ്ടി എഴുതി വച്ച മലയാളം ഖുറാനില്‍ സ്ത്രീകള്‍ മുഖപടം ഇടണമെന്നും അതു കൊണ്ട് മാറു മറയ്ക്കണമെന്നും ആര്‍ക്കും മനസിലാകുന്ന തരത്തില്‍ തന്നെ ഉണ്ട്. അതേക്കുറിച്ചൊന്നും പറയാന്‍ ഉള്ള ചിന്താശേഷി ചിന്തകനില്ലേ?

ഇതൊക്കെ ഇസ്ലാം മതത്തിന്റെ ശരിയായ മുഖമാണെന്ന് വിചാരത്തേപ്പോലുള്ളവര്‍ പറയുമ്പോള്‍ ചിന്തകനൊക്കെ അല്ലേ അദ്ദേഹത്തെ കൊഞ്ഞനം കുത്തുന്നത്.

CKLatheef said...

പിന്നീട് ചര്‍ചകളില്‍ മുഴച്ച് കാണുന്ന ഒരു തെറ്റിദ്ധാരണ. ഇസ്‌ലാമിലെ നിയമം നിര്‍മിക്കുന്നത് പുരുഷന്‍മാരാണെന്നതാണ്. തങ്ങളുടെ മനസ്സിലുള്ളത് കൊണ്ട് ഇസ്‌ലാമിനെ വ്യാഖ്യാനിക്കുന്നതിന്റെ കുഴപ്പമാണിത്. ഇപ്രകാരം ചിന്തിക്കുന്ന ഒരാള്‍ക്ക് മുസ്ലിമാകുവാന്‍ സാധ്യമല്ല. എന്താണ് വസ്തുത. ഇസ്‌ലാമില്‍ നിയമദാതാവ് അല്ലാഹുവാണ് സ്ത്രീയും പുരഷനും ആ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. ഇതില്‍ ആരും ആരെയും നിര്‍ബന്ധിക്കുന്ന പ്രശ്‌നമില്ല. പ്രവാചകന് പോലും നിര്‍ബന്ധിച്ച് ആരെയെങ്കിലും വിശ്വസിപ്പിക്കുവാനോ വിശ്വസിച്ച ഒരുത്തനെ ഒരു കര്‍മത്തിന് നിര്‍ബന്ധിക്കാനോ പാടില്ല എന്ന് വ്യക്തമായി ഖുര്‍ആനില്‍ അനുശാസിച്ചിരിക്കുന്നു. പിന്നെ സംഭവിക്കുന്നത്. ഭാര്യഭര്‍ത്താക്കന്‍മാര്‍ പരസ്പം ഉപദേശിക്കുക എന്നതാണ്. അത് മറ്റൊരാള്‍ക്ക് ബോധ്യപ്പെട്ടാല്‍ സ്വീകരിക്കും. അല്ലെങ്കില്‍ ഒഴിവാക്കും. വിവാഹത്തോടെ പര്‍ദ ധരിക്കുന്ന പതിവ് പൊതുവെ കണ്ടുവരുന്നുണ്ട്. യുക്തിവാദികളെപ്പോലെ അജ്ഞതായാല്‍ ഇസ്‌ലാം എന്നത് കെണിയാണെന്ന് മനസ്സിലാക്കിയവരല്ല മഹാഭൂരിപക്ഷം ഒരു മനുഷ്യന് തന്റെജീവിതത്തില്‍ മുഴുവന്‍ ധൈര്യപൂര്‍വം പാലിക്കാന്‍ സാധിക്കുന്ന അന്യൂനമായ നിയമവിധികളാണ് ഇസ്ലാമിലുള്ളത് എന്ന് വിശ്വസിക്കുന്നവരാണ്. അവര്‍ ഇസ്ലാമിക വസ്ത്രം ധരിക്കാന്‍ തങ്ങളുടെ ഇണകളോട് ആവശ്യപ്പെടുമ്പോള്‍ അവരത് അംഗീകരിക്കുന്നെങ്കില്‍ കാളിദാസനെപ്പോലുള്ളവര്‍ക്കെന്തിനാ നെഞ്ചിടിക്കുന്നത്. യഥാര്‍ഥത്തില്‍ ലോകമാകെ അലതല്ലുന്ന ഇസ്ലാംപേടിയുടെ ഇരകളല്ലെ ഇവര്‍.

കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന വലിയ ഒരു വിഭാഗം ഇത്തരം അബദ്ധധാരണകളില്‍ കുടുങ്ങാതെ നിഷ്പക്ഷരായി നില്‍ക്കുകയും അവരില്‍ ഒരു വിഭാഗം ഈ ദര്‍ശനത്തെ പഠിക്കാനും മനസ്സിലാക്കാനും മുന്നോട്ട് വരുന്ന കാഴ്ച കൂടികൂടി വരികയാണെന്നെത് എന്തിന്റെ തെളിവാണ്. ഏതായാലും ചര്‍ച നടക്കട്ടെ. സത്യം പുറത്ത് വരികതന്നെ ചെയ്യും.

പ്രിയ പള്ളിക്കുളം,

വാക്കുകളും വാചകങ്ങളും സൂക്ഷിച്ച് ഉപയോഗിക്കുക. താങ്കള്‍ കാളിദാസന്റെ മുന്നിലാണ് എന്നതുകൊണ്ട് തന്നെ. ദൈവം ഉദ്ദേശ്യശുദ്ധിയാല്‍ മാപ്പ് നല്‍കിയേക്കാം. എന്നാലും.. കാളിദാസന്റെ ശൈലി താങ്കള്‍ക്കറിയില്ല എന്ന് തോന്നുന്നു. ഇതാ ഇവിടെ നോക്കൂ.

CKLatheef said...

ഞാന്‍ നല്‍കിയ ലിങ്ക് ഏതെങ്കിലും ഒരു വ്യക്തിയെ കുറിച്ചാണെന്ന് ബ്ലോഗര്‍ അവകാശപ്പെടുന്നില്ല. കാളിദാസനെക്കുറിച്ചാണെന്ന് ഞാനും പറയുന്നില്ല. അവിടെ സൂചിപ്പിച്ച ശൈലിയാണെന്നേ ഞാനും ഉദ്ദേശിച്ചിട്ടുള്ളൂ. അതും അങ്ങനെ തോന്നുന്നെങ്കില്‍ കേവലം യാദൃശ്ചികമാണ് എന്ന മുന്‍കൂര്‍ ജാമ്യം ഞാനും അംഗീകരിക്കുന്നു.

ഉണിക്കോരന്‍ said...

kaalidaasan said...
മുസ്ലിം സ്ത്രീകള്‍ മുഖം മറക്കുന്നത് ശരിയല്ല എന്നാണു സുപ്രീം കോടതി വിധിച്ചതെന്ന് കരുതാന്‍ എല്ലാ കോരന്‍മാര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷെ എല്ലാവരും കോരന്‍മാരുമല്ലല്ലോ.

അതെ ഞാന്‍ കോരനായത് കൊണ്ട് സുപ്രീം കോടതി പറഞ്ഞത് ശരിയായി മനസ്സിലാക്കി .അല്ലെങ്കില്‍ ഇന്ത്യയിലെ വോട്ടെര്‍ ഐടെന്റിടി കാര്‍ഡില്‍ ഫോടോ ചേര്‍ക്കുന്ന വിഷയം തീരുമാനിക്കാന്‍ എന്തിനാണ് ദാസാ സുപ്രീം കോടതി പണ്ഡിതന്മാരെയും ഇസ്ലാമിക നിയമത്തെയും ഒക്കെ തേടി പോയത് അത് ചുമ്മാ അങ്ങ് പറഞ്ഞാല്‍ പോരെ? തീര്‍ച്ചയായും മുസ്ലിം സ്ത്രീ എന്ത് ധരിക്കണം എന്ന വിഷയം സുപ്രീം കോടതി പരിഗണിച്ചിട്ടില്ല (അത് ഹരജിയുടെ വിഷയവും അല്ല - കിട്ടുന്ന വിഷയത്തിലൊക്കെ സൗദി അറേബ്യയെ പറ്റി പറയാന്‍ സുപ്രീം കോടതി ഒരു കാളിദാസനല്ലല്ലോ ) പക്ഷെ മുസ്ലിം സ്ത്രീ എന്ത് ധരിക്കണം എന്നാണ് ഇസ്ലാമിക നിയമം പറയുന്നത് എന്ന് പരിശോധിക്കുകയും അതനുസരിച്ചുള്ള വിധി പ്രഖ്യാപിക്കുകയും ചെയ്തു. അതാണ് ഞാന്‍ പറഞ്ഞത് അവിടെ പിന്നെയും പുതിയ വ്യാഖ്യാനം ഉണ്ടാക്കാന്‍ ശ്രമിക്കരുത്.

ഞാന്‍ ഒരു മത പണ്ടിതനെയും ഉദ്ധരിക്കുകയോ മത നിയമങ്ങള്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല- ഖുറാന്‍ മാത്രമല്ല ഏതു പുസ്തകവും വിവധ രീതിയില്‍ വ്യാഖ്യാനിക്കാവുന്നതാണ് എന്തിനു കാളിദാസന്റെ കമന്റു പോലും വ്യഖ്യാനിച്ച് കോലം മാറ്റാം അത് കമന്റിന്റെയോ കാളിദാസന്റെയോ കുഴപ്പമല്ല. ഇനി കാളിദാസന്‍ വ്യാഖ്യാനിക്കുന്നത് പോലെ തന്നെ യാണ് ആ സൂക്തം എന്ന് വെച്ചാലും അതിനെ തള്ളികളഞ്ഞ ( ഭൂരിഭാഗം) മുസ്ലിം സ്ത്രീകളെ അഭിനന്ദിക്കുകയല്ലേ ചെയ്യേണ്ടത്? മൂടുപടമിട്ട ഒരാളെ കണ്ടാല്‍ എനിക്കും അസ്വസ്ഥത തോന്നും അതിനു കാരണം എനിക്കത് പരിച്ചയമില്ലാത്തത് കൊണ്ടാണ്. ബിക്കിനിയിട്ട സ്ത്രീയെ പൊതു നിരത്തില്‍ കണ്ടാലും ഒരു ന്യൂടിസ്ടിനെ എന്റെ അടുത്ത സീറ്റില്‍ കണ്ടാലും എനിക്ക് അസ്വസ്തതയുണ്ടാവും കാവിധരിച്ച ഒരു സന്യാസി എന്റെ കുഞ്ഞിനെ ചുംബിക്കുന്നത് കണ്ടാലും അസ്വസ്ഥത തോന്നും എന്നാല്‍ എല്ലാവരുടെയും മനസ്സിലേക്ക് കയറാന്‍ പറ്റിയാല്‍ അവിടെ കാവിയും പര്‍ദ്ദയും ചുവപ്പും പച്ചയും ഒന്നും ഇല്ല എന്ന് കണ്ടാലും ഈ അസ്വസ്ഥത മാറും അങ്ങനെ ഒരുപാടു അനുഭവങ്ങള്‍ എനിക്കുണ്ട്. (ദേഹം മുഴുവന്‍ ടാറ്റൂ പതിച്ച ഒരു മനുഷ്യനെ എനിക്കറിയാം. ആദ്യം കണ്ടപ്പോള്‍ ചര്‍ദിക്കാന്‍ തോന്നി ) എന്നാല്‍ പണ്ട് എവിടെയോ സൂരജ് പറഞ്ഞപോലെ മനസ്സിലും കാവിയും പര്‍ദ്ദയും ധരിച്ചവരെ കണ്ടാല്‍ നമുക്ക് തിരിച്ചറിയാനും സാധിക്കില്ല. ഒരു ബഹുസ്വര സമൂഹത്തില്‍ എല്ലാവരും ജീവിക്കട്ടെ. മുഖം മൂടുന്നത് കൊണ്ട് എന്തെങ്കിലും സാമൂഹിക പ്രശ്നം ഉണ്ടാവുന്നെങ്കില്‍ (അജ്മല്‍ ഖാന്‍ പ്രശ്നം പോലെ ) കോടതി അത് നിരോധിക്കട്ടെ.
ഒരു സാധാരണ മുസ്ലിം എന്ന നിലയില്‍ പറഞ്ഞതാണിതെല്ലാം ഞാന്‍ ഒരു തീവ്രവാദിയൊന്നും അല്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം . എനിക്കൊരു മുസ്ലിയാരെയോ മതപണ്ടിതനെയോ നേരിട്ട് പരിചയവും ഇല്ല എന്റെ വീട്ടിലെ പെണ്ണുങ്ങള്‍ പര്‍ദ്ദ ധരിക്കാന്‍ തുടങ്ങിയത് ഒരുത്തനും നിര്‍ബന്ധിച്ചിട്ടും അല്ല. അവര്‍ ഇഷ്ടമുള്ളപ്പോള്‍ ഇടുന്നു ഇഷ്ടമില്ലാത്തപ്പോള്‍ സാരിയോ ചുരിദാറോ ഇടുന്നു. - എല്ലാവരും കൂടി പര്‍ദ്ദയെ ഓടിച്ചിട്ട്‌ പിടിച്ചു പെരുമാറുന്നത് കണ്ടപ്പോള്‍ എനിക്കറിയാവുന്നത് പറഞ്ഞു അത്ര മാത്രം.

പിന്നെ കോഴിക്കോട് ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമാണെന്ന് സമ്മതിച്ചല്ലോ അവിടെ മുക്കിനു മുക്കിനു ഉയര്‍ന്നു നില്‍ക്കുന്ന പട്ടുസാരിയും സാധാ സാരിയും ചുരിദാറും വില്‍ക്കുന്ന വമ്പന്‍ കടകള്‍ കണ്ടിട്ടുണ്ടാവുമല്ലോ വാങ്ങാന്‍ വന്നവര്‍ പലരും പര്‍ദ്ദയാവും ധരിച്ചിട്ടുണ്ടാവുക പിന്നെ ആര്‍ക്കു വേണ്ടിയാണിതെല്ലാം വാങ്ങിക്കൂട്ടുന്നത്. അവര്‍ക്ക് ധരിക്കാന്‍ വേണ്ടിത്തന്നെ യാണ് സംശയം ഇല്ല . മുസ്ലീം സ്ത്രീക്ക് വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ഒരല്പം കൂടുതല്‍ ഓപ്ഷന്‍ ഉണ്ടെന്നു കരുതിക്കോളൂ (പര്‍ദ്ദ ധരിക്കാന്‍ സ്ത്രീയെ പുരുഷന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ ചില സമയം മാത്രമേ ധരിക്കാവൂ എന്നൊരാള്‍ നിര്‍ബന്ധിക്കുമെന്നു എനിക്ക് തോന്നുന്നില്ല.)
ഒരു സംവാദം എന്ന നിലയിലാണ് ഇവിടെ ഇടപെട്ടത് . എന്ത് വന്നാലും മുസ്ലീംകള്‍ തൊട്ടതെല്ലാം കുറ്റം എന്ന രീതിയില്‍ ചര്‍ച്ച മുന്നോട്ടു പോവുകയാണെങ്കില്‍ താല്പര്യമില്ല. (ഖുറാന്‍ അനുസരിച്ച് ജീവിച്ചാലും കുറ്റം ഇല്ലേലും കുറ്റം . ഹഹ)

Dr.Doodu said...

കാളിദാസാ
മതത്തിന്റെ വൈറസ്‌ ബാധയേറ്റ മനുഷ്യരോട് സംസാരിച്ചിട്ടു കാര്യമില്ല എന്നവരിതാ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. താങ്കള്‍ മേലുദ്ധരിച്ച "മുഖപടം താഴ്ത്തിയിട്ട് മാറുകള് മറയ്ക്കട്ടെ..... " ടോപ്പിക്കില്‍ ചര്‍ച്ചിച്ചാല്‍ "സംഗതി പാളും" എന്ന് മനസ്സിലായത്‌ കൊണ്ടാണ് പലരും ഇവിടെ വിഷയം മാറ്റി രക്ഷപെടുന്നതും ദാസന്‍ ആള് ശരിയല്ല എന്നൊക്കെ പറഞ്ഞു ലിങ്ക് കൊടുക്കുന്നതുമൊക്കെ. എന്തായാലും ഇവിടെ ചര്‍ച്ച ചെയ്യുന്ന മുസ്ലിം പേരുകളെക്കാള്‍ കൂടുതല്‍ ഖുറാനില്‍ താങ്കള്‍ക്ക് പാണ്ഡിത്യം ഉണ്ടെന്നു മനസ്സിലാകുന്നു. ചര്‍ച്ച വീക്ഷിക്കട്ടെ....

ലാടഗുപ്തന്‍ said...

എന്താരും പോത്തുകളാ ഇവിടെക്കിടന്ന് ചിന്നം വിളിക്കുന്നേ. ആനയാവാനാ? അതിന് പകരം നല്ലപോലെ ഊതിയിരുന്നെങ്കി പക്കേങ്കി തലച്ചോറ് ബീര്‍ത്ത് ബീര്‍ത്ത് കടുകുമണിയോളം എങ്കിലും ആകുവോന്നറിയാമായിരുന്നു.

പൊന്ന്‍ കാളിദാസാ ഓടിക്കോ. തൊട്ടാല്‍ മുളഞ്ഞിലില്‍ മുങ്ങിയതുപോലെ ആകും.

kaalidaasan said...

കാളിദാസന്റെ ശൈലി പരിചയപ്പെടുത്തിയതിനു വായനക്കാര്‍ക്ക് ലത്തീഫിനോട് നന്ദിയുണ്ടാകും. പക്ഷെ അതിനുശേഷമെടുത്ത ജാമ്യം നാണക്കേടായി പോയി. അത് ലത്തീഫിന്റെ ശൈലിയായി ഞാന്‍ മനസിലാക്കിക്കോളാം.

പറയുന്ന വാക്കില്‍ ഉറച്ചു നില്‍ക്കുക എന്നതല്ലേ ആണുങ്ങള്‍ ചെയ്യേണ്ടത്? അതോ ലത്തീഫും പര്‍ദ്ദ ഇട്ടു തുടങ്ങിയോ?

ലത്തീഫ് പരിചയപ്പെടുത്തിയ പോസ്റ്റിനുശേഷം മറ്റ് ചിലതൊക്കെ നടന്നു. കട്ടയും പടവും മടക്കി എന്ന ആരോപണം നേരിട്ട സെബിന്‍ തന്നെ അതേ വിഷയത്തില്‍ പിന്നെയും സംവാദം തുടര്‍ന്നിരുന്നു. ഇതിന്റെ കൂടെ അതു കൂടി ഇരിക്കട്ടെ.
.

മുസ്ലിം സ്ത്രീകള്‍ മുഖപടം ധരിക്കണം എന്ന നിര്‍ദ്ദേശം ലത്തീഫ് എന്നോട് വായിച്ചു പഠിക്കാന്‍ നിര്‍ദ്ദേശിച്ച വെബ് സൈറ്റില്‍ നിന്നാണ്.അതേക്കുറിച്ചു പോലും അഭിപ്രായം പറയാന്‍ ആകാത്ത ഗതികേടു വന്നു പെട്ട ലത്തീഫിന്റെ വൈക്ളബ്യം ആര്‍ക്കും മനസിലാകും. അതിനു പെണ്ണുങ്ങളേപ്പൊലെ പതം പറഞ്ഞിട്ടു കാര്യമില്ല. ആണുങ്ങളേപ്പോലെ അഭിപ്രായം ​പറയണം. കുറഞ്ഞ പക്ഷം മറ്റ് തീവ്രവാദികള്‍ പറയുമ്പോലെ അത് തെറ്റാണെന്നെങ്കിലും പറയാനുള്ള മാന്യത കാണിക്കുക.

ലത്തീഫൊക്കെ ഖുറാന്‍ നല്ല പോലെ വായിച്ച് അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മനസിലാക്കേണ്ട തരത്തില്‍ മനസിലാക്കാന്‍ ശ്രമിക്കുക. കുറച്ച് താടി വച്ച സത്വങ്ങള്‍ പറയുന്നത് മാത്രമേ തലയില്‍ കയറൂ എന്നുള്ള ധാര്‍ഷ്ട്യമൊക്കെ കളഞ്ഞ് വായിച്ചു പഠിക്ക്.

kaalidaasan said...

കിട്ടുന്ന വിഷയത്തിലൊക്കെ സൗദി അറേബ്യയെ പറ്റി പറയാന്‍ സുപ്രീം കോടതി ഒരു കാളിദാസനല്ലല്ലോ

സുപ്രീം കോടതിയുടെ വിധി ഒരാവര്‍ത്തിയെങ്കിലും വായിച്ചാല്‍ ഈ സ്ഥല ജല്വിഭ്രാന്തി മാറിക്കിട്ടും.

പര്‍ദ്ദ ധരിച്ചില്ലെങ്കില്‍ ഏതെങ്കിലും മുസ്ലിം സ്ത്രീയുടെ മത വികാരത്തില്‍ വൃണമുണ്ടാകുമോ ഇല്ലയോ എന്നൊന്നും സുപ്രീം കോടതി അഭിപ്രായം പറഞ്ഞില്ല. മറ്റുള്ളവര്‍ മുഖം കണ്ടാല്‍ വൃണപ്പെടുന്ന വികാരമുള്ളവര്‍ അതും കെട്ടിപ്പിടിച്ച് വീട്ടിലിരുന്നാല്‍ മതി, വോട്ടു ചെയ്യേണ്ട എന്നേ സുപ്രീം കോടതി പറഞ്ഞുള്ളു. ഹൈക്കോടതി മത പണ്ഡിതരുടെ അഭിപ്രായം തേടിയതൊന്നും സുപ്രീം കോടതി പരിഗണിച്ചും ഇല്ല.

അപ്പൂട്ടന്‍ said...

ലതീഫ്‌,
ഒരേ പോയിന്റിൽ കിടന്നു കറങ്ങാൻ പ്രത്യേകിച്ച്‌ താൽപര്യമൊന്നുമില്ല. അതിനാൽ ഒരു കമന്റ്‌ കൂടി ഇട്ട്‌ നിർത്തുന്നു.

ഞാനിവിടെ സംസാരിച്ചത്‌ പോസ്റ്റ്‌ എഴുതിയ വ്യക്തികളുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ കമന്റുകൾ വന്നതിനെക്കുറിച്ചാണ്‌.
ഈ പോസ്റ്റിലും ചാണക്യന്റെ പോസ്റ്റിലും ഒരുപോലെ വിഷയത്തിനാസ്പദമായ കാര്യം ശരിയല്ലെന്ന്‌ പറയുകയും എന്നാൽ ഈ സംഭവങ്ങൾ ഉപയോഗിച്ച്‌ ബ്ലോഗുടമ ഇസ്ലാമിനെ കുറ്റപ്പെടുത്തുകയുമാണ്‌ ചെയ്യുന്നതെന്നാണ്‌ പറയപ്പെടുന്നത്‌. ചാണക്യൻ പറഞ്ഞത്‌ മതഭ്രാന്തന്മാരുടെ ചെയ്തിയെ അപലപിച്ചാണ്‌. മാരീചൻ പറഞ്ഞതാകട്ടെ അജ്‌മൽ ഖാനെപ്പോലുള്ളവർ പ്രതിക്കൂട്ടിൽ നിർത്തുന്നത്‌ സ്രഷ്ടാവിനെത്തന്നെയാണെന്നും. രണ്ടും, എന്റെ നോട്ടത്തിൽ വിരൽ ചൂണ്ടുന്നത്‌ ആ ചെയ്തികൾ നടപ്പിലാക്കിയ വ്യക്തികളേയാണ്‌. അത്‌ മതത്തിലേക്ക്‌ എക്സ്റ്റന്റ്‌ ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നോ എന്നത്‌ സ്വയം ചിന്തിക്കുക.

വിമർശനം ആവശ്യമാണ്‌, അതിനോട്‌ പ്രതികരിക്കുന്നതും ആവശ്യം തന്നെ. പക്ഷെ ആരാണ്‌ എഴുതിയത്‌ എന്നുനോക്കി അതിനനുസരിച്ച്‌ എഴുതിയ വ്യക്തിയുടെ ഉദ്ദേശ്യങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്നത്‌ ആവശ്യമാണോ? ബീമാപ്പള്ളി ഒരു പോസ്റ്റിട്ടിരുന്നല്ലൊ, വിൽക്കാനുണ്ട്‌ ഫത്വകൾ എന്ന പേരിൽ. അതേ വിഷയം വേറെയാരെങ്കിലും പോസ്റ്റായി ഇട്ടിരുന്നെങ്കിൽ അതും ഇസ്ലാമിനെക്കുറിച്ച്‌ പൊതുവായ ഒരു ധാരണയുണ്ടാക്കാൻ ശ്രമിക്കുന്നതാണെന്ന ആരോപണം വരുമായിരുന്നോ?
ഇത്തരം ഫത്‌വ വീരന്മാരുടെ വാക്കുകളിൽ മയങ്ങുകയാണ്‌ മലയാളി മുസ്ലിം വീട്ടമ്മമാർ ഇന്ന്‌. എന്നൊരു വാചകം മാരീചനോ ചാണക്യനോ പ്രയോഗിച്ചിരുന്നെങ്കിൽ എങ്ങിനെയാണ്‌ താങ്കൾ പ്രതികരിക്കുക?

പിന്നീട്‌ ചർചകളിൽ മുഴച്ച്‌ കാണുന്ന ഒരു തെറ്റിദ്ധാരണ. ഇസ്‌ലാമിലെ നിയമം നിർമിക്കുന്നത്‌ പുരുഷൻമാരാണെന്നതാണ്‌.

എന്നോട്‌ പറഞ്ഞതല്ലെങ്കിലും ഇതുകൂടി ഞാൻ ഉൾപ്പെടുത്തുന്നു.
സത്യം ഇതായിരുന്നെങ്കിൽ നന്നായിരുന്നു. ആശയത്തിലും അതിന്റെ വ്യാഖ്യാനത്തിലും ഉള്ള വ്യത്യാസമാണ്‌ അജ്‌മൽ ഖാൻ സംഭവത്തോടെ കണ്ടത്‌. പ്രയോഗത്തിൽ ഇതിനേക്കാളധികം വ്യത്യാസം കണ്ടേയ്ക്കും. ഫാത്തിമ മെർന്നിസ്സിയുടെ The Veil and the Male Elite: A Feminist Interpretation of Islam എന്ന പുസ്തകം, കിട്ടിയാൽ, ഒന്ന് വായിച്ചുനോക്കൂ. ഇത്‌ ഇസ്ലാംവിരോധി എഴുതിയതല്ല, വിശ്വാസി തന്നെ എഴുതിയതാണ്‌.

കാളിദോസന്‍. said...

കാളിദാസന്‍, അപ്പുട്ടന്‍, യരലവ .... എല്ലാം കൂടി ഇസ്ലാമിനെ പണ്ടാറമടക്കും .. അയ്യോ എനിക്ക് വയ്യ..
കാളീദാസന്റെ ചില തമാശകള്‍ കേട്ടാല്‍ ശരിക്കും ചിരിക്കും കെട്ടോ.

kaalidaasan said...

ഇസ്ലാമിനെ പണ്ടാറമാക്കി തന്നെയാണു മൊഹമ്മദ് നബി എഴുതി വച്ചിരിക്കുന്നത്. ദോസന്‍മാരൊക്കെ അതൊന്നും വായിച്ചു മനസിലാക്കില്ല എന്ന വാശിയിലല്ലേ? അതു കൊണ്ടാണ്‌ മറ്റുള്ളവര്‍ വായിച്ച് മനസിലാക്കി എഴുതുമ്പോള്‍ ചിരി വരുന്നതും.

ആണുങ്ങള്‍ ചിരിച്ചാല്‍ അത് ചിരിയാണെന്നു മുഖത്തു നോക്കി മനസിലാക്കാം. പക്ഷെ മുഖം മൂടി പര്‍ദ്ദയിട്ട ജീവികള്‍ ചിരിക്കുകയാണോ എന്നറിയാന്‍ ഖുറാനില്‍ എന്തെങ്കിലും ഒടി വിദ്യ പറഞ്ഞിട്ടുണ്ടോ?

blogreader said...

പുരുഷനെ വെറും കാമവെറിയന്മാരായും സ്ത്രീയെ വെറും ലൈംഗികോപകരണമായും മാത്രം വീക്ഷിക്കുന്ന മനോരോഗികളാണ്, പര്‍ദയണിഞ്ഞേ സ്ത്രീ പുറത്തിറങ്ങാവൂ എന്ന് ശഠിക്കുന്നത്. ഏതു സ്ത്രീയെ, ഏത് വേഷത്തില്‍ കണ്ടാലും ചോരക്കണ്ണെറിയുന്ന വിടന്മാരുടെ ഗണത്തിലാണ് ലോകത്തിലെ സകലപുരുഷന്മാരുമെന്ന താത്ത്വികപ്രഘോഷണം, സ്വന്തം ജനിതകവൈകല്യത്തിന്റെ സാമാന്യവത്കരണമാണെന്ന് പര്‍ദപ്രേമികളായ ആണ്‍ശിങ്കങ്ങള്‍ മനസിലാക്കുന്നേയില്ല.........
100% Correct
Great Post!
Thanks Marichan

ലാടഗുപ്തന്‍ said...

പള്ളിക്കുളംപോത്ത് പോയിക്കഴിഞ്ഞപ്പോ
കാളിദോസന്‍ന്നൊരു കാട്ടുപോത്ത്
ചര്‍ദേയന്‍ മുക്കുന്നുണിക്കോരന്‍ മുക്കുന്നു
ചിന്തകന്‍ മുക്കുന്നു കാലിപ്തോനും
ഒക്കെയും മുക്കി മടുത്തെന്ന് കണ്ടപ്പോ
ലത്തീഫ് വന്നൊന്നു മുക്കിത്തൂറി.

പൊളിച്ചടക്കിവര്‍മ്മ said...

ഒടുവിലീ ലാടന്റെ ഗമനം
ഒക്കെയും നക്കിത്തിന്നാനോ
പൊതിഞ്ഞുകെട്ടിയെടുക്കാനോ?

ലാടഗുപ്തന്‍ said...

ഒക്കെയും നക്കി തുടച്ചടുക്കീല്ലേ നീ
എന്തോന്നീ ലാടന്‍ പൊതിഞ്ഞെടുക്കാന്‍?

പൊളിച്ചടക്കിവര്‍മ്മ said...

നന്ദികേട് കാട്ടില്ല വര്‍മ്മ
മുമ്പേ വന്നവന് വഴിമാറി നില്‍പ്പൂ
ബീവറേജ് ഷോപ്പിലെ ശീലം
മറക്കുമോ ലാടനുള്ള കാലം

ലാടഗുപ്തന്‍ said...

ഉച്ഛിഷ്ടം തിന്നുന്ന തുമ്പില്ലാവര്‍മ്മ നീ
പിന്നാലെവേണ്ടേ നടന്നിടാനും?

പൊളിച്ചടക്കിവര്‍മ്മ said...

തുമ്പില്ലാത്തതിന്നു മൂര്ച്ചകൂടുമെന്നതില്‍
ശുംഭാ വെറുതെ അസൂയ വേണ്ട
ഉച്ഛിഷ്ടം ഇച്ഛിച്ച് മുമ്പേ ഗമിച്ചവന്‍
തിന്നേച്ചും പോവതല്ലേ മിടുക്ക്

ലാടഗുപ്തന്‍ said...

പൊളിച്ചടക്കിവര്‍മ്മ said...

ഒടുവിലീ ലാടന്റെ ഗമനം
ഒക്കെയും നക്കിത്തിന്നാനോ
പൊതിഞ്ഞുകെട്ടിയെടുക്കാനോ?

വളിക്ക് വിളി കേട്ട മൂര്‍ച്ഛിച്ച വര്‍മ്മമേ
പേടിക്കവേണ്ടനീ തൊട്ടതില്ലാരുമേ
കൂട്ടുകാര്‍ നാട്ടുകാര്‍ തൂറിയതൊക്കെയും
നക്കുക തിന്നുക കെട്ടിയെടുക്കുക

പൊളിച്ചടക്കിവര്‍മ്മ said...

എന്തേ മടുത്തോ അമേധ്യ സദ്യ?
മുമ്പേ കഴിച്ചത് ദഹിച്ചതില്ലേ?
വീട്ടുകാരിപ്പോഴും പട്ടിണിയാണെങ്കില്‍
കെട്ടിപ്പൊതിഞ്ഞു കൊടുത്തയയ്ക്കാം.

kaalidaasan said...

ആശയത്തിലും അതിന്റെ വ്യാഖ്യാനത്തിലും ഉള്ള വ്യത്യാസമാണ്‌ അജ്‌മൽ ഖാൻ സംഭവത്തോടെ കണ്ടത്‌. പ്രയോഗത്തിൽ ഇതിനേക്കാളധികം വ്യത്യാസം കണ്ടേയ്ക്കും. ഫാത്തിമ മെർന്നിസ്സിയുടെ The Veil and the Male Elite: A Feminist Interpretation of Islam എന്ന പുസ്തകം, കിട്ടിയാൽ, ഒന്ന് വായിച്ചുനോക്കൂ. ഇത്‌ ഇസ്ലാംവിരോധി എഴുതിയതല്ല, വിശ്വാസി തന്നെ എഴുതിയതാണ്‌.


അപ്പൂട്ടന്‍,

ആശയത്തിലും അതിന്റെ വ്യാഖ്യാനത്തിലും ഉള്ള വ്യത്യാസമോ, പ്രയോഗത്തില്‍ ഉള്ള വ്യത്യാസമോ അല്ല മെര്‍ന്നിസിയുടെ പുസ്തകത്തിന്റെ പ്രധാന പ്രമേയം.

ഖുറാന്‍ മൊഹമ്മദ് ജീവിച്ചിരുന്നപ്പോള്‍ എഴുതപ്പെട്ടിരുന്നില്ല. അദ്ദേഹം ഓരോരോ സന്ദര്‍ഭങ്ങളില്‍ പറഞ്ഞത് ഓര്‍മ്മിച്ചു വച്ചിരുന്ന ആളുകളില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് ശേഷം ശേഖരിച്ചാണു ഖുറാനും ഹദീസുകളും എഴുതപ്പെട്ടത്. എഴുതിയ ആള്‍ക്കാര്‍ ഒരു പക്ഷെ അവരുടേതായ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കാന്‍ എല്ലാ സാധ്യതകളുമുണ്ട്. പക്ഷെ അതിനേക്കാള്‍ പ്രസക്തമായത് മറ്റൊന്നാണ്. മൊഹമ്മദ് അറബി ഗിരിവര്‍ഗ്ഗക്കാരുടെ സഹായത്തോടെയാണ്‌ ഇസ്ലാം പ്രചരിപ്പിച്ചതും സംരക്ഷിച്ചതും. അതു കൊണ്ട് അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി പല അനാചാരങ്ങളും അസംബന്ധങ്ങളും അള്ളായുടെ നിര്‍ദ്ദേശം എന്ന രീതിയില്‍ ഇല്സാമില്‍ അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. മെര്‍ന്നിസി ഇസ്ലാമിലെ അസംബന്ധങ്ങളെ ന്യായീകരിക്കുന്നത് ഈ രണ്ട് സംഗതികളില്‍ കൂടിയാണ്. നിസഹയനായ മൊഹമ്മദിനെ അതിന്റെ ഉത്തരവാദിത്തതില്‍ നിന്നും മുക്തനാക്കുന്നു.

ഈ സമീപനം എത്രത്തോളം സ്വീകാര്യമണെന്ന കാര്യം തര്‍ക്കമുള്ള സംഗതിയാണ്.

മൊഹമ്മദ് ചില അസംബങ്ങള്‍ ഇസ്ലാമില്‍ അടിച്ചേല്‍പ്പിച്ചത് സ്വന്തം ഇഷ്ടപ്രകരമാണെന്ന് വളരെ സ്പഷ്ടമായി മനസിലാക്കാം. മകന്റെ ഭാര്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായപ്പോള്‍ അത് അള്ളായുടെ കല്‍പ്പനയാണെന്നു പറഞ്ഞ് ഒരു സൂക്തം നിര്‍മ്മിച്ചതും, മൊഹമ്മദിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ അള്ളാക്ക് തിടുക്കം കൂടുതലാണ്‌ എന്ന് ഐഷ പരിഹസിസിച്ചതും ഇതിന്റെ തെളിവായി മനസിലക്കാം.ഐഷയുടെ സൌന്ദര്യം പരപുരുഷന്‍മാര്‍ ആസ്വദിച്ചപ്പോള്‍ ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് വേണ്ടി ഒരു വസ്ത്ര നിബന്ധന രൂപപ്പെടുത്തിയതും ഇതിന്റെ ഉദാഹരണമാണ്.

മെര്‍ന്നിസി പരാമര്‍ശിക്കുന്ന മറ്റൊരു സംഗതിയുണ്ട്. അറബി ഗിരിവര്‍ഗ്ഗ യോദ്ധാക്കളില്‍ സ്വവര്‍ഗ്ഗ രതി വളരെയേറെ പ്രചാരത്തിലുണ്ടായിരുന്നു. അത് നിരുത്സഹപെടുത്താന്‍ അദ്ദേഹം എന്താണു നിര്‍ദ്ദേശിച്ചതെന്ന് മെര്‍ന്നിസി പറയുന്നില്ല. ഒരു പക്ഷെ യുദ്ധത്തില്‍ പിടിക്കപ്പെടുന്ന സ്ത്രീകളെ അടിമകളാക്കി അവര്‍ക്ക് നല്‍കിയത് ഈ പ്രശ്നം പരിഹരിക്കാനായിരിക്കാം.

മെര്‍ന്നിസി പറയുന്നത് ബാഹ്യ സമ്മര്‍ദ്ദത്താലാണു മൊഹമ്മദ് പല നിയമങ്ങളും ഇസ്ലാമില്‍ അടിച്ചേല്‍പ്പിച്ചതെന്നാണ്. പക്ഷെ അത് ലത്തീഫിനേപ്പോലുള്ള തീവ്രവാദി അന്ധവിശ്വാസികള്‍ക്ക് ഒരിക്കലും സ്വീകാര്യമാകില്ല. അവര്‍ കരുതുനത് ഖുറാനിള്ളതെല്ലം അള്ള പറഞ്ഞ കാര്യങ്ങളാണെന്നല്ലേ. അള്ളാ ഇത് പറയുമ്പോള്‍ ലത്തീഫൊക്കെ അടുത്തുണ്ടായിരുന്നോ എന്നൊന്നും ആരും ചോദിക്കരുത്.

kaalidaasan said...

പര്ദ്ദയില് പൊതിഞ്ഞു വച്ചിരുന്ന വൈരൂപ്യം..

ഭാര്യയ്ക്കു കോങ്കണ്ണും താടിരോമങ്ങളും: ദുബായിലെ അംബാസഡര്‍ വിവാഹമോചിതനായി


ദുബായ്: ഭാര്യയ്ക്കു കോങ്കണ്ണും താടിരോമങ്ങളുമുണ്ടെന്ന കാരണം പറഞ്ഞ് ദുബായിലെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ ശരീഅത്ത് കോടതിയില്‍ നിന്ന് വിവാഹമോചനം നേടി. മാസങ്ങള്‍ക്കുമുമ്പ് നടന്ന വിവാഹനിശ്ചയത്തിനുശേഷം കണ്ടുമുട്ടിയ വേളകളിലൊക്കെയും യുവതി മൂടുപടമണിഞ്ഞിരുന്നതായി ഇയാള്‍ കോടതിയില്‍ പറഞ്ഞു. വിവാഹം കഴിഞ്ഞ് ഭാര്യയെ ചുംബിക്കാന്‍ മൂടുപടം മാറ്റിയപ്പോഴാണ് കോങ്കണ്ണും താടിരോമങ്ങളുമുണ്ടെന്നറിഞ്ഞത്. സഹോദരിയുടെ ഫോട്ടോ കാണിച്ച് ഭാര്യയുടെ അമ്മ തന്നെ ചതിക്കുകയായിരുന്നെന്നും ഇയാള്‍ കോടതിയില്‍ ബോധിപ്പിച്ചു.

ഒരു അറബ് രാജ്യത്തിന്റെ ദുബായിലെ അംബാസഡറാണ് ഇയാളെന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത 'ഗള്‍ഫ് ന്യൂസ്' വെളിപ്പെടുത്തിയത്. പേരോ രാജ്യമോ പുറത്തുവിട്ടിട്ടില്ല. യു.എ.ഇ.യിലെ ശരീഅത്ത് കോടതിയിലാണ് ഇയാള്‍ വിവാഹമോചനം തേടിയെത്തിയത്. വിവാഹം വേര്‍പെടുത്താന്‍ കോടതി അനുമതി നല്കിയെങ്കിലും നഷ്ടപരിഹാരം നല്കണമെന്ന ഇയാളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. വധുവിന് വസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനമായി നല്കാന്‍ ചെലവായ 60 ലക്ഷത്തോളം രൂപ തിരികെ ലഭിക്കണമെന്നായിരുന്നു ആവശ്യം.

CKLatheef said...
This comment has been removed by the author.
CKLatheef said...

@കാളിദാസന്‍,

താങ്കള്‍ക്ക് പറയാനുള്ളതൊക്കെ വരട്ടെ എന്ന് വിചാരിച്ച് കാത്തിരുന്നതാ. എന്തൊക്കെയാണ് കാളിദാസാ താങ്കള്‍ പറയുന്നത്. ഇസ്‌ലാമിനെതിരെക്കിട്ടുന്ന എല്ലാ ചവറുകളും വായിച്ച് ബുദ്ധിഭ്രമം ബാധിച്ചുപോയോ. താങ്കളുടെ കന്റുകള്‍ക്ക് മറുപടി എഴുതാന്‍ നില്‍ക്കുന്നതിലെ വിഢിത്തം എനിക്ക് ബോധ്യപ്പെട്ടതാ. അതിനാല്‍ താങ്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാന്‍ താല്‍പര്യമുള്ളവര്‍ മറ്റുമാര്‍ഗങ്ങള്‍ തേടുമായിരിക്കും.


താങ്കളെന്നെ തീവ്രവാദി അന്ധവിശ്വാസി എന്ന് വിളിച്ചതെന്ത് കൊണ്ടാണെന്ന് ഞാന്‍ ചോദിക്കുന്നില്ല. ഞാനെന്ത് തീവ്രവാദമാണ് കാണിച്ചത്. വിശ്വാസം തീവ്രവാദം എന്ന സമവാക്യം പടച്ചതാരാണ്. അര്‍ക്കെത്ര അരോചകമായാലും ദൈവം തന്റെ പ്രകാശത്തെ പൂര്‍ത്തിയാക്കും. ഈ ദര്‍ശനം യാതൊരു പോറലുമേല്‍ക്കാതെ അന്ത്യദിനം വരെ നിലനില്‍ക്കും.


അടിസ്ഥാന പ്രശ്‌നം പലപ്പോഴും ഈ പുറമെകാണുന്നതല്ല. മുഹമ്മദ് നിങ്ങള്‍ക്ക് ആറാം നൂറ്റാണ്ടി ജീവിച്ച ഒരു മനുഷ്യന്‍ മാത്രം. അതിനപ്പുറം ഒന്നും ആകരുതെന്ന ആഗ്രഹിക്കുകയും ചെയ്യുന്നു. മുസ്‌ലിംകള്‍ക്കാകട്ടെ അദ്ദേഹം ദൈവത്തിന്റെ പ്രവാചകനാണ്.

ഇവിടെ എന്തുകൊണ്ടാണ് കാളിദാസനെപ്പോലുള്ളവര്‍ക്ക് ഇത്ര വെപ്രാളവും പിടിവാശിയും എന്ന് മനസ്സിലാകുന്നില്ല. എത്ര സമയവും അധ്വോനവുമാണ് ചെലവഴിക്കുന്നത്. എന്തിനുവേണ്ടി. ഞങ്ങളുടെ വിശ്വാസം അബദ്ധമാണെന്ന് ഞങ്ങളെ ബോധ്യപ്പെടുത്താനോ. അതല്ല മറ്റാരെങ്കിലും ഈ വിശ്വാസത്തില്‍ അകപ്പെട്ടുപോകുമെന്ന് ഭയപ്പെട്ടതുകൊണ്ടോ. ഏതായാലും പറയുന്നത് ഗുണകാംക്ഷയോടെയാണെന്ന് മനസ്സിലാക്കാന്‍ കഴിയുമ്പോള്‍ മാത്രമേ അത് ആരിലും എന്തെങ്കിലും പ്രതികരണം സൃഷ്ടിക്കുകയുള്ളൂ.

ഇവിടെ അവസാനം പറഞ്ഞ സംഭവം എന്തിനാണിവിടെ ഉദ്ധരിച്ചത്. അതില്‍ നിന്ന ലഭിക്കുന്ന ഒരേയൊരു പാഠം പ്രവാചക വചനങ്ങള്‍ ജീവിതത്തില്‍ പാലിക്കാന്‍ സന്നദ്ധമല്ലാത്തവരും അതിനെ തെറ്റായി ഉള്‍കൊണ്ടവരും അബദ്ധത്തില്‍ പതിക്കും എന്നാണ്. കാരണം വിവാഹം കഴിക്കാന്‍ പോകുന്ന സ്ത്രീയെ കാണണം എന്ന് പ്രവാചകന്‍ കല്‍പിച്ചതാണ്. അത് ചെയ്യാത്തതിന്റെ ഫലമാണ് ഈ യു.എ.ഇ കാരന് സംഭവിച്ചത്.

O.T. സ്വിറ്റ്‌സര്‍ലന്റില്‍ 'മിനാരങ്ങള്‍ നിരോധിക്കുക' കാമ്പയിന് നേതൃത്വംകൊടുത്ത എസ്.വി.പി.യുടെ പ്രമുഖ പ്രവര്‍ത്തകന്‍ ഡാനിയേല്‍ സ്‌ട്രൈഷ് കാളിദാസന്‍ സൂചിപ്പിച്ച മുഹമ്മദ് നബിയുടെ അനുയായിയായി മാറി. ഇസ്‌ലാമിനും മുസ്ലിംകള്‍ക്കുമെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ഖുര്‍ആന്‍ പഠിക്കാന്‍ ആരംഭിച്ചത്. പക്ഷെ ഫലം ഉദ്ദേശിച്ചതില്‍ നിന്ന് വിപരീതമായിരുന്നു. ഇപ്പോള്‍ അദ്ദേഹം പറയുന്നത് ഇസ്‌ലാമിനെതിരെ ഞാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ലജ്ജിക്കുന്നു എന്നാണ്. അവിടെയും നിന്നില്ല. യൂറോപ്പിലെ ഏറ്റവും മനോഹരമായ പള്ളി സിറ്റസര്‍ലന്റില്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണദ്ദേഹം. കുടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ ഗൂഗിളില്‍ സര്‍ച് ചെയ്താല്‍ മതി. അപ്പോള്‍ അതാണ് നിങ്ങളീ ആക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമിന്റെ കാര്യം. അതിനാല്‍ ഇവിടെ വരുന്നവരെ കാട്ടുപോത്തുകള്‍ എന്നും പറഞ്ഞ് അമേധ്യാഭിഷേകം ചെയതവരില്‍ അല്‍പം മനസ്സാക്ഷിക്കുത്തും കാരുണ്യവുമൊക്കെ അവശേഷിക്കുന്നവരുണ്ടെങ്കില്‍ അവരില്‍ പ്രതീക്ഷ പുലര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിയും അതോടൊപ്പം അങ്ങനെയൊന്നും ഇല്ലാത്തവരെ കൊണ്ടെന്ന് പ്രയോജനം.

നിസ്സഹായന്‍ said...

ലത്തീഫേ, “താങ്കളെന്നെ തീവ്രവാദി അന്ധവിശ്വാസി എന്ന് വിളിച്ചതെന്ത് കൊണ്ടാണെന്ന് ഞാന്‍ ചോദിക്കുന്നില്ല. എനിക്ക് എന്റെ വിശ്വാസത്തെക്കുറിച്ച് നല്ല ധാരണയുണ്ട്.”

ജമാത്തേ ഇസ്ലാമിയെ ന്യായീകരിക്കുന്ന താങ്കളെ, മതമൌലികവാദിയായും ചെറിയൊരു തീവ്രവാദിയായും കാണുന്നത് അക്ഷരാര്‍ത്ഥത്തിലല്ലെങ്കിലും സാങ്കേതികമായി ന്യായമല്ലേ ?

“ഇവിടെ എന്തുകൊണ്ടാണ് കാളിദാസനെപ്പോലുള്ളവര്‍ക്ക് ഇത്ര വെപ്രാളവും പിടിവാശിയും എന്ന് മനസ്സിലാകുന്നില്ല. എത്ര സമയവും അധ്വോനവുമാണ് ചെലവഴിക്കുന്നത്. എന്തിനുവേണ്ടി. ഞങ്ങളുടെ വിശ്വാസം അബദ്ധമാണെന്ന് ഞങ്ങളെ ബോധ്യപ്പെടുത്താനോ.”

സ്വന്തം മതം വിശ്വാസം ഇവ മാത്രമാണ് ശരിയെന്ന് താങ്കളെപ്പോലുള്ളവര്‍ പ്രചരിപ്പിക്കുന്നത് ഭരണഘടനാദത്തമായ അവകാശമുപയോഗിച്ചു കൊണ്ടാണെന്നറിയാം. താങ്കള്‍ അങ്ങനെ ചെയ്യുമ്പോള്‍ ഭംഗ്യന്തരേണ മറ്റു മതങ്ങളും വിശ്വാസങ്ങളും തെറ്റെന്ന്‍ സ്ഥാപിക്കുകയല്ലെ ചെയ്യുന്നത്. തീര്‍ച്ചയായും താങ്കളുടെ വിശ്വാസങ്ങള്‍ തെറ്റെന്നു പറയാന്‍ മറ്റുള്ളവര്‍ക്കും അവകാശമുണ്ട്.

“വിവാഹം കഴിക്കാന്‍ പോകുന്ന സ്ത്രീയെ കാണണം എന്ന് പ്രവാചകന്‍ കല്‍പിച്ചതാണ്.”

ഒരു ആചാരം സ്ഥിരപ്രതിഷ്ഠ നേടിയാല്‍ പിന്നെ അതിനെ പ്രവാചകനെന്നല്ല, ദൈവം തന്നെ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാലും കടുകിട തെറ്റിക്കുന്ന കാര്യം സാധാരണക്കാരായ വിശ്വാസികള്‍ക്ക് ഓര്‍ക്കാന്‍ കൂടി കഴിയില്ല. പാവം നയതന്ത്ര ഉദ്യോഗസ്ഥന്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ സാധാരണക്കാരന്‍ മാത്രമാണ്. നാം മനസ്സിലാക്കേണ്ട കാര്യം ഒരു ദുരന്തത്തിലേക്ക് നയിക്കാന്‍ വിദൂരസാധ്യതയുള്ള ആചാരം ദൈവപ്രോക്തമായിരിക്കുമോ ?

CKLatheef said...

'താങ്കള്‍ അങ്ങനെ ചെയ്യുമ്പോള്‍ ഭംഗ്യന്തരേണ മറ്റു മതങ്ങളും വിശ്വാസങ്ങളും തെറ്റെന്ന്‍ സ്ഥാപിക്കുകയല്ലെ ചെയ്യുന്നത്. തീര്‍ച്ചയായും താങ്കളുടെ വിശ്വാസങ്ങള്‍ തെറ്റെന്നു പറയാന്‍ മറ്റുള്ളവര്‍ക്കും അവകാശമുണ്ട്.'

ഏത് മതവിശ്വാസികളാകട്ടെ രാഷ്ട്രീയ പാര്‍ട്ടികളാകട്ടെ തങ്ങളുടെ വിശ്വാസവും ദര്‍ശനവും പ്രചരിപ്പിക്കുമ്പോള്‍ മറ്റുള്ളവ ഭംഗ്യന്തരേണ തെറ്റാണെന്ന സൂചനവരുന്നുണ്ട. എന്ന് വിചാരിച്ച് ആരെങ്കിലും അത് ചെയ്യാതിരിക്കുന്നുണ്ടോ. മനുഷ്യന്‍ സാധാരണഗതിയില്‍ അതൊക്കെ വഹിക്കാന്‍ കെല്‍പുള്ളവരാണ്. യുക്തിവാദികള്‍ക്ക് മാത്രമാണ് അതില്‍ വല്ലാത്ത ആശങ്കയും വെപ്രാളവും കാണുന്നത്. മതവിശ്വാസികളെന്നാല്‍ തൊട്ടാല്‍ പൊട്ടാന്‍ നില്‍ക്കുന്ന ബോംബുകളാണെന്ന നിലക്കാണ് യുക്തിവാദികളുടെ പെരുമാറ്റം. മതവിശ്വാസികള്‍ കാര്യമായി ചെയ്യുന്നത് തങ്ങളുടെ മതദര്‍ശനം പ്രചരിപ്പിക്കുകയാണ്. തങ്ങളുടെ മതവിശ്വാസമനുസരിച്ച് മറ്റു വിശ്വാസങ്ങള്‍ തെറ്റാണെങ്കില്‍ അവര്‍ അതും പറയും. ഹൈന്ദവസഹോദരങ്ങള്‍ ബഹുദൈവത്വത്തിന് വാദിച്ചുകൊള്ളട്ടെ അതെന്നെ എന്തിന് അലോസരപ്പെടുത്തണം. എന്ന പോലെ ത്രിത്വവും ഏകത്വവും. പക്ഷേ യുക്തിവാദികള്‍ തങ്ങളുടെതെന്ന് പറഞ്ഞ് മനുഷ്യന് നല്‍കാന്‍ ഒന്നുമില്ലേ. വെറും മതവിശ്വാസികള്‍ക്കിടയില്‍ വെറുപ്പും പരസ്പരതെറ്റിദ്ധാരണയും വളര്‍ത്താനുള്ള ശ്രമം എന്തിന് വേണ്ടി. അതിലൂടെ സമൂഹത്തിന് എന്ത് പ്രയോജനം എന്നാണ് ഞാന്‍ ചോദിച്ചത്. ചുരുക്കത്തില്‍ സമുഹഗാത്രത്തിലെ ക്യാന്‍സറുകളായി യുക്തിവാദികള്‍ മാറുകയാണോ എന്ന് സംശയം.

താങ്കള്‍ തുടക്കത്തില്‍ സൂചിപ്പിച്ച ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചുള്ള കാര്യം. ആ ഇന്ത്യയില്‍ 60 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിചുകൊണ്ടിരിക്കുന്ന സംഘടനയാണ്. ഭരണഘടനയും പോളിസിയും പ്രോഗ്രാമും വളരെ നിഷ്പ്രയാസം ആര്‍ക്കും ലഭ്യമാണ്. അതിനനുസരിച്ചാണ് അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്നത്. ഞാന്‍ ആ സംഘടനയില്‍ പെട്ടവനാണെന്ന് തീരുമാനിച്ചത് എന്റെ അതുസംബന്ധമായ ബ്ലോഗുകണ്ടിട്ടായിരിക്കുമല്ലോ. എന്തുകൊണ്ട് താങ്കളെപ്പോലുള്ളവര്‍ അതുപയോഗപ്പെടുത്തി പഠനം നടത്താതെ താങ്കളുടെ ആശങ്കകള്‍ അവിടെ പറയാതെ ഇവിടെ നടക്കുന്ന ചര്‍ചവഴിതിരിച്ചുവിടുന്നു.

kaalidaasan said...

ലത്തീഫ്,

താങ്കളുടെ കന്റുകള്‍ക്ക് മറുപടി എഴുതാന്‍ നില്‍ക്കുന്നതിലെ വിഢിത്തം എനിക്ക് ബോധ്യപ്പെട്ടതാ.

അതു കൊണ്ട് വീണ്ടും ഒരിക്കല്‍ കൂടി വിഡ്ഡിയാകാന്‍ തീരുമാനിച്ചതിനു നമസ്കാരം പറയാതെ വയ്യ.

ലത്തിഫേ താങ്കള്‍ ആരെയാണു വിഡ്ഡിയാക്കാന്‍ ശ്രമിക്കുന്നത്? ഇസ്ലമിനും ഖുറാനും അപ്പുറം ഒന്നുമറിയാത്ത കുറെ പാവങ്ങളെ വിഡ്ഡിയാക്കാം. പക്ഷെ എല്ലാവരെയും പറ്റില്ല.

തകള്‍ എന്നോട് വായിക്കാന്‍ പറഞ്ഞ ഖുറാനില്‍, മുഖപടം ധരിക്കണമെന്നു പറഞ്ഞിട്ടുള്ളത് ഞാന്‍ ചൂണ്ടിക്കാട്ടിയിട്ടും അതേക്കുറിച്ച് ഇപ്പോഴും മൌനം പാലിക്കുന്ന താങ്കള്‍ മറ്റുള്ളവരെ വിഡ്ഡികളാക്കാന്‍ ശ്രമിച്ചാല്‍ വിജയിക്കില്ല.

kaalidaasan said...

ലത്തീഫ്,

താങ്കളെന്നെ തീവ്രവാദി അന്ധവിശ്വാസി എന്ന് വിളിച്ചതെന്ത് കൊണ്ടാണെന്ന് ഞാന്‍ ചോദിക്കുന്നില്ല. ഞാനെന്ത് തീവ്രവാദമാണ് കാണിച്ചത്.

ചോദിക്കുന്നില്ല എന്നു പറഞ്ഞിട്ട് ചോദിക്കുന്നത് എന്തുകൊണ്ടാണെനു ഞാന്‍ ചോദിക്കുന്നില്ല.

തീവ്രവാദി എന്നു വിളിച്ചത് തീവ്ര മത വിശ്വാസമുള്ളതു കൊണ്ടാണ്. തന്റെ മതമാണു ശരി. അതാണു മനുഷ്യരാശിക്ക് അവാസാനം വരെ ബാധകമാക്കിയ നിയമം.എന്നൊക്കെ പറയുന്നത് തീവ്രവാദമല്ലേ?

ഖുറാന്‍ മുസ്ലിങ്ങള്‍ മനസിലാക്കുന്ന പോലെയേ മറ്റുള്ളവര്‍ മനസിലക്കാന്‍ പാടൂ എന്ന് ലത്തീഫ് മുമ്പൊരിക്കല്‍ എന്നോട് പറഞ്ഞു. ഇതിനെ തീവ്രവാദം എന്നതിനപ്പുറം ഭീകരവാദം എന്നു വേണമെങ്കിലും വിളിക്കാം. ഇതുപദേശിക്കുന്ന മുസ്ലിങ്ങള്‍ തന്നെയാണ്, ബൈബിള്‍ പല വളച്ചൊടിക്കലും നടത്തി വ്യാഖ്യാനിക്കുനത്. ഇപ്പോള്‍ ചിന്തകന്‍ അങ്ങനെ ഒരു പ്രയത്നത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മുസ്ലിങ്ങള്‍ക്ക് ഖുറാന്‍ വിശ്വസിക്കാനുള്ള അതേ സ്വാതന്ത്ര്യം ക്രിസ്ത്യാനികള്‍ക്ക് ബൈബിള്‍ വിശ്വസിക്കാന്‍ നല്‍കാത്തതിനെ തീവ്രവാദം എന്നു തന്നെയേ ഞാന്‍ വിളിക്കു. ഇതിനെ ഭീകരവാദം എന്നും വേണമെങ്കില്‍ വിളിക്കാം.

അന്ധ വിശ്വാസി എന്നു വിളിച്ചത്, തെളിവുകളൊന്നുമില്ലാതെ ചിലതില്‍ അന്ധമായി വിശ്വസിക്കുന്നതു കൊണ്ടും. ഖുറന്‍ ദൈവം മൊഹമ്മദിനു പറഞ്ഞു കൊടുത്താണെന്നതിനു യാതൊരു തെളിവുമില്ല. മൊഹമ്മദ് കുറച്ച് അറബികളോടു പറഞ്ഞു. അവര്‍ വിശ്വസിച്ചു അത് എഴുതിയം ​വച്ചു. ഈ നൂറ്റാണ്ടില്‍ ജീവിക്കുന്ന ലത്തീഫിനേപ്പോലുള്ളവര്‍ അത് വിശ്വസിക്കുന്നു. ഇതിനെ അന്ധവിശ്വസം എന്നല്ലാതെ മറ്റെന്തു വിളിക്കണം?

ഇസ്‌ലാമിനെതിരെക്കിട്ടുന്ന എല്ലാ ചവറുകളും വായിച്ച് ബുദ്ധിഭ്രമം ബാധിച്ചുപോയോ.

ചവറുകള്‍ ഇസ്ലാമിലും ഖുറാനിലും ആവശ്യത്തിലധികമുണ്ട്. പക്ഷെ അവ ചവറുകളാണെന്നറിയണമെങ്കില്‍ ബുദ്ധി കൂടി അല്‍പ്പം പ്രവര്‍ത്തിക്കണം. സ്വന്തം ബുദ്ധി ആര്‍ക്കോ പണയം വച്ചു നടന്നാല്‍ ചവറുകളെ ചവറുകളായി തോന്നില്ല. ബുദ്ധി മരവിച്ചു പോയവര്‍ക്കും ബുദ്ധി ഭ്രമം ബാധിച്ചവര്‍ക്കും ഖുറാനില്‍ പരസ്പര വിരുദ്ധവും നീതിക്കും സുബോധത്തിനും നിരക്കാത്തതും സ്ത്രീകളെ രണ്ടാം തരം പൌരന്‍മാരായി കാണുന്നതുമായ വൃത്തികേടുകള്‍ തിരിച്ചറിയാന്‍ കഴിയില്ല.

kaalidaasan said...

ലത്തീഫ്,

മുഹമ്മദ് നിങ്ങള്‍ക്ക് ആറാം നൂറ്റാണ്ടി ജീവിച്ച ഒരു മനുഷ്യന്‍ മാത്രം. അതിനപ്പുറം ഒന്നും ആകരുതെന്ന ആഗ്രഹിക്കുകയും ചെയ്യുന്നു. മുസ്‌ലിംകള്‍ക്കാകട്ടെ അദ്ദേഹം ദൈവത്തിന്റെ പ്രവാചകനാണ്.


മുസ്‌ലിങ്ങള്‍ അദ്ദേഹം ദൈവത്തിന്റെ പ്രവാചകനായോ ഇനി ദൈവമയോ കരുതിയാലും അത് മറ്റാരെയും ബാധിക്കുന്ന പ്രശ്നമല്ല. പക്ഷെ അദ്ദേഹം സ്ഥാപിച്ച മതം സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ മറ്റുള്ളവര്‍ തിരിച്ചറിയുകയും വിമര്‍ശിക്കുകയും ചെയ്യും.

മുസ്ലിങ്ങളലാത്തവര്‍ക്കെല്ലാം മൊഹമ്മദ് ആറാം നൂറ്റാണ്ടില്‍ ജീവിച്ച ഇസ്ലാം മതം സ്ഥാപിച്ച ഒരു മനുഷ്യന്‍ മാത്രമാണ്. ഏതു മതത്തെ സംബന്ധിച്ചും അതാണു ശരി. ക്രിസ്തുവിനെ ക്രിസ്തു മതം സ്ഥാപിച്ച മനുഷ്യനായിട്ടേ ഹിന്ദുക്കള്‍ കാണൂ. ക്രിസ്തുവിനെ മൊഹമ്മദ് സ്വന്തമാക്കിയത് മറ്റ് പല ഉദ്ദേശ്യങ്ങളും മനസില്‍ വച്ചാണ്.

മൊഹമ്മദിനെ പ്രവാചകനയോ ദൈവമായോ ഒക്കെ കരുതുന്നത് മുസ്ലിങ്ങളുടെ ഇഷ്ടം. അതു പാടില്ല എന്ന് ആരും അഗ്രഹിക്കുന്നും ഇല്ല. പക്ഷെ മൊഹമ്മദിനെയും അദ്ദേഹം പറഞ്ഞതിനെയും വിമര്‍ശിക്കാന്‍ പാടില്ല എന്നു പറഞ്ഞാല്‍ അതംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

വിമര്‍ശനം കേള്‍ക്കുമ്പോള്‍ നിയന്ത്രണം വിടുന്നത് മനോവൈകല്യം കൊണ്ടാണെന്നേ ഞാന്‍ മനസിലാക്കൂ.


ഇവിടെ എന്തുകൊണ്ടാണ് കാളിദാസനെപ്പോലുള്ളവര്‍ക്ക് ഇത്ര വെപ്രാളവും പിടിവാശിയും എന്ന് മനസ്സിലാകുന്നില്ല.


കാളിദാസനൊരു വെപ്രാളവും പിടി വാശിയുമില്ല. വെപ്രാളവും പിടി വാശിയും ലത്തീഫിനേപ്പോലുള്ളവര്‍ക്കാണ്. ഇസ്ലാമിനെയോ ഖുറാനെയോ മൊഹമ്മദിനെയോ മുസ്ലിങ്ങളെയോ ആരു വിമര്‍ശിച്ചാലും അവിടെ ചാടി വീണ്, നീണ്ട പ്രഭാക്ഷണങ്ങള്‍ നടത്തുന്നതും ലത്തീഫിനേപ്പോലുള്ളവരല്ലേ? അതിന്റെ പേരില്‍ പല വിഡ്ഡിത്തങ്ങളും വിളിച്ചു കൂവുന്നവര്‍ക്കല്ലേ പിടി വാശി? ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനു മറുപടിയായി എത്ര മുസ്ലിങ്ങളാണ്‌ അസഭ്യ വര്‍ഷം ചൊരിയുന്നത്? അതിന്റെ കാരണമാണ്‌ വെപ്രാളം. ഇസ്ലാമിനെ വിമര്‍ശിക്കാന്‍ പാടില്ല എന്ന പിടിവാശിയുള്ളവര്‍ സംവാദത്തില്‍ പിന്നാക്കം പോകുമ്പോള്‍ അസഭ്യ വര്‍ഷം ചൊരിയും. അസഭ്യം പറയാന്‍ മടിയുള്ള ലത്തീഫിനേപ്പോലുള്ളവര്‍ വ്യക്തിപരമായ അധിക്ഷേപം നടത്തും. ഇവിടെ ഞാന്‍ ഉന്നയിച്ച വസ്തുതകള്‍ക്ക് ഉത്തരം ഇല്ലാതായപ്പോള്‍ ലത്തീഫും എന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനാണു ശ്രമിച്ചത്. അതുകൊണ്ടല്ലേ എന്റെ ശലിയെ വിമര്‍ശിക്കുന്നതാണെനും പറഞ്ഞ് ഒരു പോസ്റ്റിലേക്കുള്ള ലിങ്കിവിടെ ഇട്ടത്? അപ്പോള്‍ ആര്‍ക്കാണൂ ലത്തീഫേ വെപ്രാളവും പിടിവാശിയും? ലത്തീഫ് കാണിച്ചത് വെപ്രാളത്തിനും പിടിവാശിക്കും അപ്പുറം അസഹിഷ്ണുത കൂടിയാണ്.

മൊഹമ്മദിനെ വിമര്‍ശിച്ചാല്‍ വിമര്‍ശിക്കുന്നവരെ കൊല്ലുക എന്ന ത്ത്വ ശസ്ത്രമാണ്‌ തീവ്ര ഇസ്ലാമിന്റേത്. അതു കൊണ്ടാണ്‌ മൊഹമ്മദിനെ വിമര്‍ശിച്ച സല്‍മാന്‍ റുഷ്ദിയെ വധിക്കാന്‍ ഒരു താടി വച്ച സത്വം ഫത്വ പുറപ്പെടുവിച്ചതും മുസ്ലിം ചാവേറുകള്‍ പാഞ്ഞു നടന്നതും.

kaalidaasan said...

ലത്തീഫ്,

എത്ര സമയവും അധ്വോനവുമാണ് ചെലവഴിക്കുന്നത്. എന്തിനുവേണ്ടി. ഞങ്ങളുടെ വിശ്വാസം അബദ്ധമാണെന്ന് ഞങ്ങളെ ബോധ്യപ്പെടുത്താനോ.


അന്ധവിശ്വാസിയായ മുസ്ലിമിനെ എന്തു ബോദ്ധ്യപ്പെടുത്താന്‍?

ലത്തീഫ് സംശയിക്കുന്ന പോലെ ഒന്നുമെന്റെ കാര്യത്തിലില്ല. ഇവിടെ പല അന്ധവിശ്വസികളും പ്രചരിപ്പിക്കുന്ന ചില കാര്യങ്ങളേക്കുറിച്ചുള്ള വിമര്‍ശനം മാത്രമേ ഞാന്‍ നടത്താറുള്ളു. അതാരെയുമൊന്നും ബോധ്യപ്പെടുത്താനും അല്ല. എനിക്ക് മനസിലായ കാര്യങ്ങള്‍ ഞാന്‍ എഴുതുന്നു.

ലത്തീഫ് ദിവസം ​ഒന്നെന്ന കണക്കില്‍ പലതും എഴുതി കൂട്ടുന്നുണ്ടല്ലോ? അതാരെ എന്തു ബോദ്ധ്യപ്പെടുത്താനാണ്?

മറ്റുള്ളവരുടെ നേരെ പിടിക്കുന്ന കണ്ണാടി വല്ലപ്പോഴും സ്വന്തം മുഖത്തിനു നേരെ പിടിക്കുക.

ഇവിടെ അവസാനം പറഞ്ഞ സംഭവം എന്തിനാണിവിടെ ഉദ്ധരിച്ചത്.

പര്‍ദ്ദ ഇട്ട് മുഖം മൂടുന്നതിനേക്കുറിച്ചാണീ പോസ്റ്റ്. പര്‍ദ്ദ ഇട്ടു മുഖം മൂടിയ ഒരു സ്ത്രീയെ വിവാഹം കഴിച്ചതില്‍ ഒരാള്‍ക്ക് പറ്റിയ അബദ്ധം വെളിപ്പെടുത്താനാണി സംഭവം ഉദ്ധരിച്ചത്.

മുഖം മൂടിയ സ്ത്രീയുടെ മുഖം കണ്ടേ വിവാഹം കഴിക്കാവൂ എന്ന് പ്രവാചകന്‍ കല്‍പ്പിച്ചോ എന്നതൊക്കെ രണ്ടാമത്തെ കാര്യം. ഒന്നാമത്തേത് മുഖം മൂടണം എന്ന് പ്രവാചകന്‍ കല്‍പ്പിച്ചു എന്നതാണ്. അങ്ങനെ കല്‍പ്പിച്ചില്ലായിരുന്നെങ്കില്‍ ആ മനുഷ്യനീ വിഡ്ഡിത്തം പറ്റില്ലായിരുന്നു. അത് ചിന്തിക്കാനുള്ള ശേഷി ലത്തീഫിനേപ്പോലുള്ളവര്‍ക്കില്ല. അജ്മല്‍ ഖാന്റെ ചിന്താഗതിയുള്ള മുസ്ലിങ്ങളുടെ ചിന്തയേപ്പറ്റിയാണിവിടെ മാരീചന്‍ എഴുതിയത്. അജമല്‍ ഖാന്റെ അനുയായിയായ ആ മനുഷ്യന്‍ കരുതിയില്ല ഇത് പോലെ ഒരു ചതി ഉണ്ടാകുമെന്ന്. കാണിച്ച ഫോട്ടോയിലുള്ളതായിരിക്കും യധാര്‍ത്ഥ മുഖമെന്ന് അദ്ദേഹം കരുതി. ഇംഗ്ളണ്ടില്‍ ബോംബ് വച്ച മുസ്ലിം ഭീകരവാദി പര്‍ദ്ദയിട്ട് അധികാരികളെ കബളിപ്പിച്ചതു പോലെ ഒരു മുസ്ലിം സ്ത്രീ പര്‍ദ്ദയിട്ട്, ഭര്‍ത്താവാകാന്‍ പോകുന്ന ആളെയും കബളിപ്പിച്ചു.

മുഖപടം ഇടണമെന്ന് മൊഹമ്മദ് കല്‍പ്പിച്ചില്ലായിരുന്നെങ്കില്‍ ഇതു പോലെ കബളിപ്പിക്കാന്‍ പറ്റില്ലായിരുന്നു എന്ന് പറയാന്‍ വേണ്ടി മാത്രമാണു ഞാനിവിടെ അത് പരാമര്‍ശിച്ചത്.

kaalidaasan said...

ലത്തീഫ്,

സ്വിറ്റ്‌സര്‍ലന്റില്‍ 'മിനാരങ്ങള്‍ നിരോധിക്കുക' കാമ്പയിന് നേതൃത്വംകൊടുത്ത എസ്.വി.പി.യുടെ പ്രമുഖ പ്രവര്‍ത്തകന്‍ ഡാനിയേല്‍ സ്‌ട്രൈഷ് കാളിദാസന്‍ സൂചിപ്പിച്ച മുഹമ്മദ് നബിയുടെ അനുയായിയായി മാറി.

മിനാരങ്ങള്‍ പണിയണമെന്നും മൊഹമ്മദ് നബി ഖുറാനില്‍ പറഞ്ഞിട്ടുണ്ടോ? എങ്കിലല്ലേ അതിനിവിടെ പ്രസക്തിയുള്ളു.

ഇതിനു സമാനമായ സംഭവങ്ങള്‍ മറ്റ് മതങ്ങളിലും നടന്നിട്ടുണ്ട്.

ക്രിസ്തു മതത്തിന്റെ ആദ്യകാലങ്ങളില്‍ അതിനെ ഏറ്റവും നിഷ്ടൂരമായി പീഠിപ്പിച്ചതിന്റെ നേതാവായിരുന്നു പൌലോസ്. പക്ഷെ അദ്ദേഹമാണ്‌ പിന്നീട് ആ മതം പ്രചരിപ്പിക്കാന്‍ ഏറ്റവും മുന്നില്‍ നിന്നത്.


ബെന്‍ ഹര്‍ എന്ന നോവല്‍ എഴുതിയ ല്യൂ വാലസ് ക്രിസ്തു മതത്തില്‍ വിശ്വസമുള്ള ആളായിരുന്നില്ല. റോബര്‍ട്ട് ഇംഗര്‍സോള്‍ എന്ന വ്യക്തിയുമായി ഒരു തീവണ്ടി യാത്രയിലുണ്ടായ സംവാദമാണദ്ദേഹത്തെ ക്രിസ്തുവിനേക്കുറിച്ച് പഠിക്കാന്‍ പ്രേരിപ്പിച്ചതും ആ നോവല്‍ എഴുതുന്നതിലേക്ക് നയിച്ചതും. ബെന്‍ ഹര്‍ വിശ്വവിഖ്യാതമായ പുസ്തകമായി. പല പ്രാവശ്യം സിനിമയാക്കപെടുകയും ചെയ്തിട്ടുണ്ട്. അതു പോലെ ഹിന്ദുമതത്തെ വിമര്‍ശിക്കാന്‍ വന്നവര്‍ ഹിന്ദു മതം സ്വീകരിച്ചിട്ടും ഉണ്ട്.

ചരിത്രത്തില്‍ അങ്ങനെ പലതും നടന്നിട്ടുണ്ട്. ചെറിയ മനസിന്റെ ഉടമകള്‍ അതൊക്കെ കൊട്ടിഘോഷിച്ചു നടക്കും.


അടുത്തിടെ മുസ്ലിം ഭീകരര്‍ തട്ടികൊണ്ടു പോയ ഒരു സ്ത്രീ മുസ്ലിമായി മാറി. അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യങ്ങളായേ ഞാന്‍ കാണുന്നുള്ളു. അവര്‍ ഇഷ്ടമുള്ള മതം സ്വീകരിച്ചു. ഇസ്ലാമിക രാജ്യമായ സൌദി അറേബ്യയില്‍ ആയിരുന്നെങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ ആകില്ലായിരുന്നു. താലിബാന്‍ ഭരിച്ചിരുന്ന അഫ്ഘാനിസ്ഥാനില്‍ മുസ്ലിങ്ങള്‍ക്ക് മത പരിവര്‍ത്തനം നടത്താന്‍ ആകില്ലായിരുന്നു.

പക്ഷെ മറ്റ് രാജ്യങ്ങളില്‍ അതൊക്കെ പറ്റും. അതാണു പരിഷ്കൃത സമൂഹവും ഇസ്ലാമിക സമൂഹവും തമ്മിലുള്ള വ്യത്യാസം.

kaalidaasan said...

ലത്തീഫ്,

ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചുള്ള കാര്യം. ആ ഇന്ത്യയില്‍ 60 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിചുകൊണ്ടിരിക്കുന്ന സംഘടനയാണ്. ഭരണഘടനയും പോളിസിയും പ്രോഗ്രാമും വളരെ നിഷ്പ്രയാസം ആര്‍ക്കും ലഭ്യമാണ്. അതിനനുസരിച്ചാണ് അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്നത്. ഞാന്‍ ആ സംഘടനയില്‍ പെട്ടവനാണെന്ന് തീരുമാനിച്ചത് എന്റെ അതുസംബന്ധമായ ബ്ലോഗുകണ്ടിട്ടായിരിക്കുമല്ലോ.

എന്റെ ഒരു ചോദ്യം.


ഈ സംഘടനയുടേതായി ഉള്ള ഓണ്‍ലൈന്‍ ഖുറാനില്‍ സ്ത്രീകള്‍ മുഖപടം ഇടണമെന്നു പറഞ്ഞിട്ടുള്ളത് എന്തു കൊണ്ടാണ്? മൊഹമ്മദ് നബി പറഞ്ഞതു കൊണ്ടോ അതോ ജമായത്ത് വെറുതെ കൂട്ടി ചേര്‍ത്തതോ?

CKLatheef said...

യുക്തിവാദികള്‍ തങ്ങള്‍ക്ക് വെറുപ്പുള്ള മതവിശ്വാസികളെ തീവ്രവാദികളാക്കുന്നതിനാണ് ഇവിടെ നല്‍കിയതുപോലുള്ള നിര്‍വചനം തീവ്രവാദത്തിന് നല്‍കുന്നത്. ഇസ്്‌ലാമിനെക്കുറിച്ച് പഠിച്ചറിഞ്ഞ് വിശ്വാസം കൊണ്ടുനടക്കുന്ന മുസ്്‌ലിംകള്‍ക്ക് തങ്ങളുടെ ദര്‍ശനം എങ്ങനെയുള്ളതാണെന്നറിയാം. അതിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എങ്ങനെ പാലിക്കണമെന്നും ഏതെല്ലാം കാര്യത്തില്‍ നീക്കുപോക്കിന് സാധ്യതയുണ്ടെന്നും അറിയാം. ഖുര്‍ആനും അതിന്റെ വ്യാഖ്യാനങ്ങള്‍ക്കും ഉള്ള സ്ഥാനവും അറിയാം. അതിനാല്‍ അവര്‍ അതില്‍ നിന്ന് തങ്ങള്‍ മനസ്സിലാക്കിയവിധം ആചരിക്കുകയും മറ്റുള്ളവരോടുള്ള ഗുണകാംക്ഷയാല്‍ അവരില്‍ ഒരു വിഭാഗം തങ്ങളുടെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യുന്നു. ഈ ദര്‍ശനത്തില്‍ എന്നെ പോലെയുള്ള ആളുകള്‍ കാണുന്ന പ്രയോജനം മനുഷ്യന്റെ ഇഹത്തിലെ സമാധാനത്തിനും പരലോകത്തെ മോക്ഷത്തിനും ഇതുപകരിക്കും എന്നുള്ളതാണ്. അതിനാല്‍ യുക്തിപൂര്‍വം അത് എങ്ങനെ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാം എന്നതിന്റെ ഏറ്റവും വിശ്വാസയോഗ്യവും ഫലപ്രദവുമായ ഉത്തരമായി ബ്ലോഗിനെ കാണുന്നു. അതുകൊണ്ടാണ് അറിയുന്ന കാര്യങ്ങള്‍ ഇതില്‍ പോസ്റ്റ് ചെയ്യാനും ഇസ്‌ലാമിനെതിരെ തെറ്റായ അഭിപ്രായപ്രകടനങ്ങള്‍ കാണുമ്പോള്‍ അതിന് വിയോജിപ്പ് രേഖപ്പെടുത്താനും ശ്രമിക്കുന്നത്. അത് തെറ്റാണെന്നോ അബദ്ധമാണെന്നോ അല്ല ബ്ലോഗില്‍ ഞാന്‍ ഇടപ്പെട്ട കാലം എനിക്ക് മനസ്സിലാക്കിത്തന്നത്. കൂടുതല്‍ അക്കാര്യത്തില്‍ ചെയ്യേണ്ടതുണ്ടെന്നാണ്. തീര്‍ത്തും നിഷേധാത്മകമായ ഒരു പ്രവര്‍ത്തനത്തിന് ഇവര്‍ക്കൊക്കെ ഇത്രയും അധ്വോനവും സമയവും ചെലവഴിക്കാമെങ്കില്‍ നിര്‍മാണാത്മകമായ പ്രവര്‍ത്തനത്തിന്‍ വിശ്വാസികള്‍ ഇതിനേക്കാള്‍ പത്തിരട്ടി അധ്വോനം ചെലവഴിക്കാന്‍ കടപ്പെട്ടിരിക്കുന്നു.

യഥാര്‍ഥ ഇസ്്‌ലാമെന്നാല്‍ ലാദന്റെയും നസീറിന്റെയും അജ്മലിന്റെയും ഇസ്്‌ലാമാണെന്നും ലോകത്ത് മഹാഭൂരിപക്ഷം ആളുടകളുടെതല്ലെന്നുമാണല്ലോ യുക്തിവാദികള്‍ ലോകത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. അതങ്ങോട്ട് അംഗീരിച്ച് തന്നാല്‍ ഞാന്‍ മിതവാദിയും മനുഷ്യസ്‌നേഹിയുമൊക്കെയായി ആരെങ്കിലുമൊക്കെ സമ്മതിച്ചുതരുമായിരിക്കും. പക്ഷെ നിവൃത്തിയില്ലല്ലോ കാരണം ഞങ്ങള്‍ക്കങ്ങനെയല്ല ഖുര്‍ആനില്‍ നിന്നും പ്രവാചക വചനത്തില്‍ നിന്നും മനസ്സിലായത്.

ഇസ്ലാമിനെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് ആര് പറഞ്ഞാലും അത് അംഗീകരിക്കേണ്ട ബാധ്യത ആര്‍ക്കുമില്ല. ഖുര്‍ആനെ മുസ്ലിംകള്‍ മനസ്സിലാക്കിയ പോലെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതാണ്. അതിന്റെ വിരോധികള്‍ അതിന് നല്‍കുന്ന വ്യാഖ്യാനങ്ങള്‍ അവംബിക്കുന്നതിനേക്കാള്‍ നല്ലത് എന്നാണ് ഞാന്‍ മുമ്പ് സൂചിപ്പിച്ചത്.

ഇവിടെ ഇസ്്‌ലാമിനെ അനുകൂലിക്കുന്ന വിശ്വാസികളായ ബ്ലോഗര്‍മാരില്‍ ആരും തന്നെ അസഭ്യവര്‍ഷം ചൊരിയുന്നതായി എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. മതത്തിന്റെ വ്യക്തമായ ശാസനക്കെതിരാണത്. പിന്നെ അനോണികളായും ആള്‍മാറാട്ടം നടത്തുന്നവരുടെയും കാര്യം പറയാന്‍ എനിക്കറിയില്ല. അതില്‍ അരാണുള്ളത്. എന്ന് മനസ്സിലാക്കാന്‍ നിവൃത്തിയില്ല. കുറച്ചെങ്കിലും ഒരു വിശ്വാസിയാണെന്ന് ഊഹിക്കാന്‍ കഴിയുന്നത്. ലാടഗുപ്തനോട് കവിതയിലൂടെ തന്നെ പ്രതികരിച്ച് പൊളിച്ചടക്കിവര്‍മയാണ് അതൊക്കെ ഒരു തമാശയായി ആര്‍ക്കും ആസ്വദിക്കാവുന്നതേയുള്ളൂ.

ഇവിടെ ഞാന്‍ ആരെങ്കിലും വ്യക്തിഹത്യനടത്താന്‍ ഉദ്ദേശിച്ചല്ല ലിങ്ക് നല്‍കിയത്. പോസ്റ്റും അഭിപ്രായങ്ങളും കഷ്ണം വെട്ടി മറുപടി പറയുന്ന ഒരു ശൈലി പൊതുവെ ബ്ലോഗിലുള്ളതാണ്. ഞാനടക്കം അതുചെയ്യുന്നു. എന്നാല്‍ ഒരാള്‍ക്ക് ദേശത്തിന്റെ പ്രതിജ്ഞ പോലും ഒരാള്‍്ക് വേണമെങ്കില്‍ ഇപ്രകാരം ചെയ്യാം എന്ന് ഉദാഹരണ സഹിതം ചൂണ്ടിക്കാണിക്കുകയാണവിടെ. അത്തരമൊരു പ്രവര്‍ത്തനമാണ് എന്റെ മാന്യസുഹൃത്ത് ചെയ്യുന്നതെന്ന് തോന്നി. (cont..)

CKLatheef said...

ഇവിടെ ചില സൂക്തങ്ങള്‍ നല്‍കിയിട്ടും സ്ത്രീ മുഖം മറക്കുന്നതിനെക്കുറിച്ച് ഇവിട പറയാതിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ചിലര്‍ക്കെങ്കിലും സംശയമുണ്ടാകും. ഖുര്‍ആനിന്റെ കാര്യത്തില്‍ മുസ്്‌ലിംകള്‍ സ്വീകരിക്കുന്ന ഒരു പൊതു നിലപാടിന്റെ ഭാഗമാണ് അത്. മാത്രമല്ല എന്റെ അഭിപ്രായം പല പോസ്റ്റുകളിലും പറഞ്ഞുകഴിഞ്ഞതുമാണ്. മുഖപടം എന്നത് ഖുര്‍ആന്‍ പദത്തിന്റെ നേര്‍ക്ക് നേരെയുള്ള അര്‍ഥമല്ല. വ്യാഖ്യാനമാണ്. മൗദൂദി സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ മുഖം മറക്കേണ്ടതുണ്ട് എന്ന പൂര്‍വികരായ പല പണ്ഡിതന്‍മാരെ പോലെ അഭിപ്രായപ്പെട്ട വ്യാഖ്യാതാവാണ്. മുഖം മറക്കമമെന്ന് പറയുന്നതും മറക്കേണ്ടതില്ല എന്ന് പറയുന്നതും പ്രസ്തുത സൂക്തത്തിന്റെ വ്യാഖ്യാനം മാത്രമാണ്. ഇത്തരം കാര്യങ്ങളില്‍ മുസ്ലിംകളില്‍ തങ്ങള്‍ക്ക് കൂടുതല്‍ യോജിപ്പ് തോന്നുന്ന ഒരഭിപ്രായം സ്വീകരിക്കുകയാണ് പതിവ്. രണ്ടുവിഭാഗവും പരസ്പരം ആക്ഷേപിക്കുകാറില്ല. അതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി മൗദൂദിയുടെ വ്യാഖ്യാനം നെറ്റില്‍നല്‍കിയപ്പോള്‍ അങ്ങനെത്തന്നെ കൊടുത്തത്. എന്നാല്‍ കേരളീയരായ ജമാഅത്ത പ്രവര്‍ത്തകരില്‍ മഹാഭൂരിപക്ഷവും ലോകത്തെ ആധുനിക ഇസ്്‌ലാമിക സംഘനകളില്‍ പൊതുവായും മുഖം നിര്‍ബന്ധമായും മറക്കേണ്ട ഭാഗങ്ങളില്‍ പെടുന്നില്ല എന്ന കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്നവരാണ്. അതില്‍ ഒന്ന് ശരിയായ ഇസ്്‌ലാം മറ്റേത് തെറ്റായ ഇസ്ലാം എന്നിങ്ങനെ പരിചപ്പെടുത്തുന്നത് ഒന്നുകില്‍ ഇസ്്‌ലാമിനെക്കുറിച്ച അറിവില്ലായ്മ അല്ലെങ്കില്‍ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കല്‍. ഇത് പുതിയകാലഘട്ടത്തില്‍ മറ്റുള്ളവര്‍ എന്തുപറയും എന്ന് കരുതി ഉണ്ടാക്കിയ ഒരു നിയമവുമല്ല. പൗരാണികരായ നാല് ഇമാമുമാരില്‍ രണ്ടുപേര്‍ മുഖംമറക്കല്‍ നിര്‍ബന്ധം എന്ന് പറയുമ്പോള്‍ രണ്ടുപേര്‍ അതിനെ അനുകൂലിക്കുന്നില്ല എന്നുകൂടി അറിയേണ്ടതുണ്ട്.

പക്ഷെ ഈ ബഹളത്തിന്റെ കാരണമതല്ല. ഇസ്ലാമെന്നാല്‍ ഭീകരവും തീവ്രവുമാണെന്ന ധാരണ സൃഷ്ടിക്കാന്‍ ഇതൊന്നും ശ്രദ്ധിക്കാതെ മുഖപടത്തിനും മറ്റും വാദിച്ചേ പറ്റൂ. ഏതായാലും ചര്‍ച നടക്കട്ടെ. തല്‍കാലം പിന്‍വാങ്ങുന്നു.

പള്ളിക്കുളം.. said...

കാളിദാസാ.. ചുമ്മാ കാടിളക്കണ്ട.. മുസ്ലിങ്ങൾ ഇസ്ലാം മതത്തിൽ ഉറച്ചു വിശ്വസിക്കുന്നത് മറ്റുള്ള മതങ്ങൾ അസത്യമാണെന്ന് അവർ കരുതുന്നതുകൊണ്ടു തന്നെയാണ്. യാതൊരു സംശയവും വേണ്ട. അതുപോലെ തന്നെയാണ് മറ്റു മത വിശ്വാസികളും. അവർ തങ്ങളുടേ മതമൊഴികെയുള്ളതിനെ അസത്യമായി കാണുന്നു. അതിൽ ഇസ്ലാമും പെടുമായിരിക്കും. കം‌മ്യൂണിസ്റ്റുകാരാകട്ടെ, അവരുടെ തത്വശാസ്ത്രത്തിലൂടെ മാത്രമേ ലോകത്തിന് രക്ഷ ലഭിക്കുകയുള്ളൂ എന്നും വാദിക്കുന്നു. സർവമത സത്യവാദം ഇസ്ലാമിന് അന്യമാണ്. എല്ലാം ശരിയെങ്കിൽ പിന്നെ മതവിശ്വാസം എന്നതിന് എന്താണൊരു അർഥം? മുസ്ലിംങ്ങളുടെ വിശ്വാസം അന്ധവിശ്വാസമാണെന്ന് വിശ്വസിപ്പിക്കുവാനും തങ്ങളാണ് നേർവഴിയിൽ ഉള്ളവരെന്ന് വരുത്തിത്തീർക്കുവാനും ശ്രമിക്കുന്ന നിങ്ങളും തീവ്രവാദിയല്ലേ?

പിന്നെ കാളിദാസാ, ഇസ്ലാമിൽ നിരവധി ചിന്താധാരകളുണ്ട്. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളുമായി ഏറ്റുമുട്ടാത്തിടത്തോളം കാലം അവയൊക്കെ നിലനിൽക്കുകയും ചെയ്യും. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളൊഴികെ മറ്റൊന്നും ഇരുമ്പുലക്കയല്ല. കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് നിർവ്വചിക്കാവുന്നവയും ഉപയോഗിക്കാവുന്നവയും ഉത്തരം കണ്ടെത്താവുന്നവയും അനുഷ്ഠിക്കാനാവുന്നവയുമാണ് അവ. ഇങ്ങനെ കാലത്തിനനുസരിച്ച് ഇസ്ലാമിക പാഠങ്ങളെ പുനരവലോകനം ചെയ്ത് പരിഷകരിക്കുന്നതിനെ “ഇജ്തിഹാദ്” എന്നാണ് പറയുക. പല പണ്ഡിതന്മാർക്കും ഒരുപക്ഷേ ഒരേ വിഷയത്തിൽ പല അഭിപ്രായങ്ങളാണ് ഉണ്ടാവുക. ഇങ്ങനെയുള്ള വ്യത്യസ്ഥാഭിപ്രായങ്ങൾ അനുഗ്രഹമാണ് എന്നാണ് നബി തിരുമേനി അഭിപ്രായപ്പെട്ടിട്ടുള്ളത്. പലപ്പോഴും ഭൂരിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായങ്ങളാവും മേൽക്കൈ നേടുക. എന്നാൽ മറ്റ് അഭിപ്രായങ്ങൾ നില നിൽക്കുകയും ചെയ്യും. ഇത് ഇസ്ലാം ഏക മുഖമാകാതെ നിലനിൽക്കുന്നതിന് സഹായകമാവും. ചില ദോഷവശങ്ങളും ഇല്ലാതില്ല. ജമാ‌അത്ത് സൈറ്റിലെ ഖുർ‌ആൻ ഭാഷ്യം ഖുർ‌ആന്റെ അവസാന വാക്കല്ല എന്ന ലളിത പാഠമെങ്കിലും കാളിദാസൻ പഠിച്ചേ മതിയാവൂ. (മറ്റു പല കാര്യങ്ങളും ദാസൻ നീട്ടി വലിച്ച് എഴുതണമെന്നില്ല. ജബ്ബാറിന്റെ സൈറ്റിലേക്ക് ഒരു ലിങ്ക് ഇട്ടാൽ മതിയാവും.)

kaalidaasan said...

ഇസ്്‌ലാമിനെക്കുറിച്ച് പഠിച്ചറിഞ്ഞ് വിശ്വാസം കൊണ്ടുനടക്കുന്ന മുസ്്‌ലിംകള്‍ക്ക് തങ്ങളുടെ ദര്‍ശനം എങ്ങനെയുള്ളതാണെന്നറിയാം. അതിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എങ്ങനെ പാലിക്കണമെന്നും ഏതെല്ലാം കാര്യത്തില്‍ നീക്കുപോക്കിന് സാധ്യതയുണ്ടെന്നും അറിയാം.

ഇസ്ലാമില്‍ വിശ്വാസ കാര്യത്തില്‍ നീക്കു പോക്കോ? അത് പുതിയ അറിവാണല്ലോ?

എന്നു പറഞ്ഞാല്‍ ഖുറാനില്‍ പറഞ്ഞിരിക്കുന്ന പലതിലും നീക്കു പോക്കിനു സാധ്യതയുണ്ടെന്നല്ലേ. ഇത് ലത്തീഫ് മുന്നേ പറഞ്ഞ ലോകവാസനം വരെ പാലിക്കേണ്ട നിയമങ്ങളാണു ഖുറാനില്‍ പറഞ്ഞിരിക്കുന്നത് എന്നതിനു കടക വിരുദ്ധമല്ലേ?

സാധാരണ മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത് ഖുറാന്‍ ദൈവ വചനമാണെന്നാണ്. അത് മാറ്റാന്‍ ആര്‍ക്കും അവകാശമില്ല എന്നും പറയുന്നു. ബിന്‍ ലാദന്‍ മുതല്‍ മദനി വരെയുള്ളവര്‍ പറയുന്നത് ഇതാണ്. അതില്‍ നീക്കുപോക്കുകള്‍ എന്നു പറഞ്ഞാല്‍ മാറ്റം വരുത്തുക എന്നല്ലേ അര്‍ത്ഥം? എന്തായാലും ലത്തീഫിന്റെ ഈ നിലപാടിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു.

ലത്തീഫ് നീക്കുപോക്കുകള്‍ വരുത്തിയ ഇസ്ലാം പിന്തുടരുന്നത് എനിക്ക് മനസിലാകും. നീക്കു പോക്കു വരുത്താത്ത ഖുറാന്‍ പിന്തുടരുന്നവരാണു യധാര്‍ത്ഥ മുസ്ലിങ്ങള്‍ എന്ന് പറയുന്നവരെ പിന്നെ എന്തിനു വിമര്‍ശിക്കുന്നു എന്നറിഞ്ഞാല്‍ കൊള്ളാം.

kaalidaasan said...

തീര്‍ത്തും നിഷേധാത്മകമായ ഒരു പ്രവര്‍ത്തനത്തിന് ഇവര്‍ക്കൊക്കെ ഇത്രയും അധ്വോനവും സമയവും ചെലവഴിക്കാമെങ്കില്‍ നിര്‍മാണാത്മകമായ പ്രവര്‍ത്തനത്തിന്‍ വിശ്വാസികള്‍ ഇതിനേക്കാള്‍ പത്തിരട്ടി അധ്വോനം ചെലവഴിക്കാന്‍ കടപ്പെട്ടിരിക്കുന്നു.

തങ്കള്‍ എന്തിനു കടപ്പെട്ടിരിക്കുന്നു എന്നത് തികച്ചും വ്യക്തിപരമായ പ്രശ്നം. ഒരു പൊതു വേദിയില്‍ എഴുതുമ്പോള്‍ വിമര്‍ശനം ഉണ്ടാകും. അത് കേള്‍ക്കാന്‍ ത്രാണിയില്ലാത്തവര്‍ ഈ സാഹസത്തിനു മുതിരരുത്.

താങ്കളെ എതിര്‍ത്തും ഖുറാനെ വിമര്‍ശിച്ചും എഴുതുന്നവര്‍ നിഷേധാത്മക നിലപടാണെടുക്കുന്നതെന്നു പറയുന്നത് ഫാസിസ്റ്റ് ചിന്തഗതിയാണ്. താങ്കള്‍ അന്ധമായി വിശ്വസിക്കുന്ന ഒരു സംഗതിക്ക് പ്രചരണം കൊടുക്കുന്നു. അതു പോലെ മറ്റുള്ളവര്‍ അവര്‍ വിശ്വസിക്കുന്ന ഒരു സംഗതിക്ക് പ്രചരണം കൊടുക്കുന്നു. മൊഹമ്മദ് പ്രവാചകനാണെന്നും ദൈവത്തിന്റെ നിയമങ്ങളാണദ്ദേഹം പറഞ്ഞതെന്നതും മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമാണ്. മറ്റുള്ളവര്‍ അതിനെ എതിര്‍ക്കുകയോ വിമര്‍ശിക്കുകയോ ചെയ്യും. ഒരു സ്വതന്ത്ര സമൂഹത്തില്‍ അത് അനുവദിക്കുന്നും ഉണ്ട്. അവരുടെ ഭാഗത്തുനിന്നും നോക്കുമ്പോള്‍ താങ്കളുടെ നിലപാടും നിഷേധാത്മകം തന്നെയാണ്.

താങ്കള്‍ക്ക് അവരുടെ നിലപാടുകളെ എതിര്‍ക്കാനുള്ള അതേ സ്വാതന്ത്ര്യം അവര്‍ക്ക് താങ്കളുടെ നിലപാടുകളെ എതിര്‍ക്കാനുമുണ്ട്. അവര്‍ ചെയ്യുന്നത് നിഷേധത്മകവും താങ്കള്‍ ചെയ്യുന്നത് നിര്‍മ്മാണാത്മകവും എന്ന കാഴ്ച്ചപ്പാടിനു സങ്കുചിതത്വം എന്നും അസഹിഷ്ണുത എന്നും പറയും.

താങ്കള്‍ താങ്കളുടെ മുഴുവന്‍ സമയവും സ്വന്തം നിലപാടുകളെ ന്യായീകരിക്കാനും പ്രചരിപ്പിക്കാനും ചെലവിഴിക്കുന്നതിനെ ആരും എതിര്‍ക്കില്ല. പക്ഷെ മറ്റുള്ളവരെ താങ്കള്‍ എതിര്‍ക്കുന്ന നിലപാട് ന്യയീകരിക്കാനുമാകില്ല. അവര്‍ എഴുതുന്നത് വെപ്രാളമാണെങ്കില്‍ താങ്കള്‍ എഴുതുന്നതും അതേ വെപ്രാളം തന്നെയാണ്.

ഇസ്ലാമിനെ വിമര്‍ശിക്കുമ്പോള്‍ അതിനെ ന്യയീകരിക്കാന്‍ താങ്കള്‍ കാണിക്കുന്നതും പിടിവാശിയും വെപ്രാളവുമാണെന്നു മനസിലാകുമ്പോള്‍ താങ്കളുടെ ബുദ്ധി ശരിയായി പ്രവര്‍ത്തിച്ചു തുടങ്ങും.

kaalidaasan said...

യഥാര്‍ഥ ഇസ്്‌ലാമെന്നാല്‍ ലാദന്റെയും നസീറിന്റെയും അജ്മലിന്റെയും ഇസ്്‌ലാമാണെന്നും ലോകത്ത് മഹാഭൂരിപക്ഷം ആളുടകളുടെതല്ലെന്നുമാണല്ലോ യുക്തിവാദികള്‍ ലോകത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. അതങ്ങോട്ട് അംഗീരിച്ച് തന്നാല്‍ ഞാന്‍ മിതവാദിയും മനുഷ്യസ്‌നേഹിയുമൊക്കെയായി ആരെങ്കിലുമൊക്കെ സമ്മതിച്ചുതരുമായിരിക്കും.

ഇല്ലല്ലോ. യഥാര്‍ഥ ഇസ്ലാമെന്നാല്‍ ലാദന്റെയും നസീറിന്റെയും അജ്മലിന്റെയും ഇസ്ലാമാണെന്നു പറയുന്നവരില്‍ വളരെ കുറച്ചു പേരേ യുക്തി വാദികളുള്ളു. ഈ നിലപാടാണു തീവ്ര ഹിന്ദു മത വിശ്വസികളുടേതും. എല്ലാ മുസ്ലിങ്ങളും ബിന്‍ ലാദനെയും നസീറിനേയും അജ്മലിനേയും മനസ ആരാധിക്കുന്നവരാണെന്നാണു തീവ്ര ഹിന്ദുക്കള്‍ പറയുന്നത്. അതുകൊണ്ടാണ്‌ ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ പലതും തെളിയിക്കണമെന്നവര്‍ ആവശ്യപെടുന്നതും. അവരും യുക്തി വാദികളാണെന്നു പറഞ്ഞാല്‍ അത് ശുദ്ധ വിവരക്കേടായിരിക്കും.

താങ്കളെ തീവ്രവാദിയെന്നു വിളിച്ചത് ഇതു കൊണ്ടൊന്നുമല്ല. യുക്തിവാദികള്‍ പറയുന്നതിനെ അംഗീകരിച്ചാല്‍ അത് മാറുകയുമില്ല.

kaalidaasan said...

പൗരാണികരായ നാല് ഇമാമുമാരില്‍ രണ്ടുപേര്‍ മുഖംമറക്കല്‍ നിര്‍ബന്ധം എന്ന് പറയുമ്പോള്‍ രണ്ടുപേര്‍ അതിനെ അനുകൂലിക്കുന്നില്ല എന്നുകൂടി അറിയേണ്ടതുണ്ട്.

ഇപ്പറഞ്ഞതിന്റെ അടിയില്‍ ഞാന്‍ ഒരൊപ്പിടുന്നു. ഇത് വളരെ അര്‍ത്ഥവ്യാപ്തിയുള്ള പരമര്‍ശമാകുന്നു. ഖുറാനിലെ കുറെയധികം സൂക്തങ്ങള്‍ ഇതു പോലെ രണ്ടു തരത്തില്‍ വ്യാഖ്യാനിക്കാവുന്ന അവിയല്‍ പരുവത്തിലുള്ളവയാണ്. അതാണു ഖുറാന്‍ എന്ന പുസ്തകത്തിന്റെ ഏറ്റവും വലിയ പോരായ്മ. ഖുറാന്റെ മഹത്വം നാഴികക്ക് നാല്‍പ്പതു വട്ടം പാടിപ്പുകഴ്ത്തുന്നവരൊന്നും ഇതംഗീകരിക്കില്ല.

ഭീകര വാദികള്‍ ബോംബു പൊട്ടിച്ച് നിരപരാധികളെ കൊല്ലുന്നതുമിതു പോലെ ഖുറാന്‍ വ്യാഖ്യാനിച്ചാണ്. മുഖപടം രണ്ടുതരത്തില്‍ വ്യാഖ്യാനിച്ച് ശിഖണ്ഠി പരുവമാക്കിയ ഇമാമുമാര്‍ തന്നെയാണു പല സൂക്തങ്ങളും വ്യാഖ്യാനിച്ച് ഭീകരവാദത്തിനു പിന്തുണ നല്‍കിയതും. ഇന്ന് താടി വച്ച പല സത്വങ്ങളും ഇതാവര്‍ത്തിക്കുന്നു.

മുഖ പടത്തെ രണ്ടു പേര്‍ അനുകൂലിക്കുന്നില്ല എന്നു പറയുന്നതിനേക്കാള്‍ പ്രധാനപ്പെട്ടത് രണ്ടു പേര്‍ അനുകൂലിക്കുന്നു എന്നതാണ്. പകുതി പേര്‍ ഭീകരവാദത്തെ അനുകൂലിക്കുന്നു എന്നതിനേക്കാള്‍ തികച്ചും അപ്രസക്തമാണ്‌ പകുതിപ്പേര്‍ ഭീകരവാദത്തെ അനുകൂലിക്കുന്നില്ല എന്ന വാദം. നിര്‍ഭാഗ്യ വശാല്‍ താങ്കളൊക്കെ ഒട്ടകപക്ഷികളേപ്പോലെ തല പൂഴിയില്‍ മറച്ച്, ഞാന്‍ പിന്താങ്ങുന്നവര്‍ മുഖം മറക്കുന്നതിനെ അനുകൂലിക്കുന്നില്ല അതു കൊണ്ട് എല്ലാവരും എന്റെ നിലപാടെടുക്കണം എന്നു പറയുന്നു. ഞാന്‍ പറയുന്ന തരത്തിലേ ഇതിനെ വ്യാഖ്യാനിക്കാവൂ എന്നും ശഠിക്കുന്നു. അവിടെ തുടങ്ങുന്നു അസഹിഷ്ണുതയും വെപ്രാളവും വാശിയും ദുശ്ശാഠ്യങ്ങളും. ഭൂരിഭാഗം മുസ്ലിങ്ങളും ഇതേ ചിന്താഗതിക്കാരാണ്.

പക്ഷെ മറ്റുള്ളവരെല്ലാം ഒട്ടകപക്ഷിമാരല്ലല്ലോ.

ചാണക്യന്‍ said...

http://www.pbs.org/wnet/religionandethics/headlines/saudi-arabia/5692/


ചുമ്മാ..കെടക്കട്ടേന്ന്...:):):)