Thursday, February 11, 2010

നീതിദേവതയുടെ നിലവിളി....!!!

തന്റെ അനുജത്തിയെ വിവാഹം ചെയ്ത അവര്‍ണനെയും അവന്റെ അച്ഛനെയും അനുജനെയും അയല്‍വാസിയെയും വെട്ടിക്കൊന്ന ദിലീപ് തിവാരിയെന്ന സവര്‍ണനുമേല്‍ നീതിയുടെ കാരുണ്യമത്രയും കോരിച്ചൊരിയാന്‍ ദയവുണ്ടായ ജസ്റ്റിസുമാര്‍ വി എസ് സിരുപുര്‍ക്കര്‍, ദിലീപ് വര്‍മ്മ എന്നിവരുടെ സല്‍ക്കീര്‍ത്തി കോടതികളും നിയമവ്യവസ്ഥയുളള കാലമത്രയും പ്രകീര്‍ത്തിക്കപ്പെടും. ജാതിഭ്രാന്തു മൂത്ത് നാലു പേരെ വെട്ടിക്കൊന്ന കുറ്റത്തിന് ദിലീപ് തിവാരിയെ തൂക്കിക്കൊല്ലാന്‍ മുംബൈ സെഷന്‍സ് കോടതിയിലെ കണ്ണില്‍ച്ചോരയില്ലാത്ത ഏതോ ജഡ്ജി വിധിച്ചത് മഹാരാഷ്ട്രാ ഹൈക്കോടതിയും ശരിവെച്ചിരുന്നു.

''കൊല്ലപ്പെട്ടവരല്ല, മറിച്ച് കൊലപാതകിയാണ് ജാതിവ്യവസ്ഥയുടെ ഇര'' യെന്ന ലാ പോയിന്റ് തിരിച്ചറിയാനുളള നിയമപരിജ്ഞാനം സെഷന്‍സ് കോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജിമാര്‍ക്കില്ലാതെ പോയി. ആ പോരായ്മ നികത്താന്‍ പരമോന്നത നീതിപീഠം തന്നെ രംഗത്തിറങ്ങി. ഇരയെ തൂക്കാന്‍ വിധിച്ച കീഴ്‌ക്കോടതി ജഡ്ജിമാരെയും സുപ്രിം കോടതി വെറുതെ വിടാന്‍ പാടില്ലായിരുന്നു. ദിലീപ് തിവാരിയുടെ വധശിക്ഷ ജീവപര്യന്തമാക്കിക്കുറച്ച അതേ വിധിന്യായത്തില്‍ തന്നെ, ഈ പാവം മനുഷ്യനെ കൊലമരത്തിലേയ്ക്ക് എറിഞ്ഞു കൊടുത്ത ജഡ്ജിമാരെയും തൂക്കാന്‍ വിധിച്ചിരുന്നെങ്കില്‍, നീതിബോധത്തിലെ കാവ്യനീതി അത്യുജ്ജലമായി പരിശോഭിച്ചേനെ. ഏതായാലും കീഴ്‌ക്കോടതികളിലെ "കൊഞ്ഞാണന്മാര്‍ക്ക്" വി എസ് സിരുപുര്‍ക്കര്‍, ദിലീപ് വര്‍മ്മ എന്നീ നാമങ്ങള്‍ എന്നുമൊരു പേടിസ്വപ്നമായിരിക്കും.

സംഭവം ഇങ്ങനെ സംഗ്രഹിക്കാം. ഉത്തര്‍പ്രദേശില്‍ നിന്ന് മുംബെയിലേയ്ക്ക് കുടിയേറിയ ദിലീപ് തിവാരിയെന്ന ബ്രാഹ്മണന്റെ ഇളയ സഹോദരി സുഷമാ തിവാരിയും കേരളത്തില്‍ നിന്ന് മുംബൈയിലേയ്ക്ക് കുടിയേറിയ ഈഴവ സമുദായത്തില്‍ പിറന്ന പ്രഭു കൃഷ്ണനും തമ്മില്‍ പ്രണയബദ്ധരാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഉന്നതകുലജാതയെ വേട്ട ഹീനജാതിക്കാരന്റെ ധിക്കാരത്തിന് വിവാഹം നടന്ന് ഏഴു മാസം കഴിഞ്ഞപ്പോള്‍ 2004 ലെ മെയ് 17ന്റെ പ്രഭാതത്തില്‍ സുഹൃത്തുക്കളായ സുധീപ് യാദവ്, മനോജ് എന്നിവരുടെ സഹായത്തോടെ ദിലീപ് തിവാരി പകരം ചോദിച്ചു.

പ്രഭൂവിന്റെ വീട്ടിലേയ്ക്ക് ഇരച്ചുകയറിയ മൂവര്‍ സംഘം പ്രഭു, അച്ഛന്‍ കൃഷ്ണന്‍ നൊച്ചില്‍, അമ്മ ഇന്ദിര, സഹോദരന്‍ ബിജിത്ത്, സഹോദരി ദീപ, അകന്ന ബന്ധുവും അയല്‍വാസിയുമായ അഭയ്‌രാജ് എന്നിവരെ വീട്ടിലിട്ട് വെട്ടിപ്പിളര്‍ന്നു. ഗര്‍ഭിണിയായ സുഷമ വീട്ടിലില്ലാതിരുന്ന തക്കം നോക്കി പ്രഭുവിന്റെ കുടുംബത്തെ നിശേഷം തുടച്ചു നീക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. കൃഷ്ണനും ബിജിത്തും അഭയ്‌ദേവും സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു. പ്രഭു കൃഷ്ണന്‍ ആശുപത്രിയിലേയ്ക്കുളള വഴി മധ്യേയും. ഇന്ദിരയും ദീപയും മരണത്തെ അതിജീവിച്ചു. പൈശാചികമാംവിധം കൊല്ലപ്പെടുമ്പോള്‍ ബിജിത്തിന്റെയും അഭയ് ദേവിന്റെയും പ്രായം വെറും പതിമൂന്ന്.

"അഭിമാന" രക്ഷയ്ക്ക് കൊലപാതകം ചെയ്യാനറപ്പില്ലാത്ത ജാതിഹിന്ദുക്കളുടെ ചോര മരവിപ്പിക്കുന്ന ക്രൂരത മൂംബൈ പോലീസിന് പുത്തരിയായിരുന്നില്ല. തിവാരി കുടുംബത്തിന്റെ ആക്രമണം ഭയന്ന് പ്രഭു കൃഷ്ണനും സുഷമയും പൊലീസില്‍ പരാതിപ്പെട്ടിരുന്നു. കൂട്ടക്കൊലപാതകം നടന്നിട്ടു പോലും സംഭവസ്ഥലത്ത് പാഞ്ഞെത്താനും അന്വേഷണം നടത്തി കുറ്റവാളികളെ അകത്താക്കാനും പൊലീസുകാര്‍ സ്വമേധയാ തയ്യാറായതുമില്ല. ഒടുവില്‍ ഡിവൈഎഫ്‌ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും നടത്തിയ ഫലപ്രദമായ ഇടപെടലുകളുടെ ഫലമായി പ്രതികള്‍ അറസ്റ്റിലായി. കൊടുംക്രൂരതയുടെയും ജാതിവെറിയുടെയും അസുരജന്മങ്ങള്‍ക്ക് ഇന്ത്യയില്‍ നിലവിലുളള ഏറ്റവും വലിയ ശിക്ഷ തന്നെ സെഷന്‍സ് കോടതി വിധിച്ചു. അപ്പീലിന്മേല്‍ വാദം കേട്ട മഹാരാഷ്ട്രാ ഹൈക്കോടതിയും വധശിക്ഷ ശരിവെച്ചു.

ഇരുപതുകളുടെ ആരംഭത്തില്‍ ജീവിതം തുടങ്ങിയ ഒരു ചെറുപ്പക്കാരനെ, അവന്റെ വൃദ്ധനായ പിതാവിനെ, കുഞ്ഞനിയനെ, അവന്റെ സുഹൃത്തിനെ വെട്ടിക്കൊന്ന, അമ്മയെയും അനുജത്തിയെയും മൃതപ്രായരാക്കിയ മൂന്നു പ്രതികളും ഈ രണ്ടുകോടതികളുടെയും മുന്നില്‍ മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന മൃഗീയതയുടെയും രാക്ഷസരെപ്പോലും ഭയപ്പെടുത്തുന്ന രാക്ഷസീയതയുടെയും ആള്‍രൂപങ്ങളായിരുന്നു. നൂറ്റാണ്ടുകള്‍ കൊണ്ട് മാനവകുലം വളര്‍ത്തിയെടുത്ത സകലമൂല്യങ്ങളെയും കൈക്കോടാലികൊണ്ട് വെട്ടിക്കീറിയ ഇവരോട് ക്ഷമിക്കാന്‍ നീതിബോധം അവരെ അനുവദിച്ചില്ല.

അപ്പീല്‍ സുപ്രിംകോടതിയിലെത്തിയപ്പോള്‍ വാദി പ്രതിയായി. ദീപക് വര്‍മ്മയുടെയും സിരുപുര്‍ക്കറുടെയും ദൃഷ്ടിയില്‍ നാലുപേരെ വെട്ടിക്കൊന്നും രണ്ടുപേരെ ജീവച്ഛവമാക്കിയും ജാത്യാഭിമാനം സംരക്ഷിക്കാനിറങ്ങിയവരാണ് 'ജാതിവ്യവസ്ഥയുടെ ഇര'കള്‍. ''ഒരു ജാതി ഒരു മതം ഒരു ദൈവം'' എന്ന ശ്രീനാരായണ സൂക്തം കേട്ട് ബ്രാഹ്മണകന്യകയെ പ്രണയിച്ച് വിവാഹം കഴിച്ചവന്‍ വേട്ടക്കാരനും. ജാതിയെന്ന കൊടുംയാഥാര്‍ത്ഥ്യം ഇത്തരം കൊലപാതകങ്ങളെ അനിവാര്യമാക്കുന്നുവെന്ന അതിവിചിത്രമായ ന്യായം പറഞ്ഞ് പ്രതികളുടെ വധശിക്ഷ സുപ്രിംകോടതി ഇളവു ചെയ്തു കൊടുത്തു. ശിക്ഷ 25 കൊല്ലം ജീവപര്യന്തമെന്ന് ചുരുക്കി.

വധശിക്ഷ ഇളവു ചെയ്തതല്ല, അതിന് സുപ്രിംകോടതി ജഡ്ജിമാര്‍ കണ്ടെത്തിയ ന്യായമാണ് ജനാധിപത്യ മനസുകളെ കിടിലം കൊള്ളിക്കുന്നത്. ചോരതിളപ്പിക്കുന്ന വാദങ്ങളാണ് പരമോന്നത പദവിയുടെ ആനുകൂല്യത്തില്‍ ജഡ്ജിമാര്‍ ഒരു മനസാക്ഷിക്കുത്തുമില്ലാതെ എഴുതിയിട്ടത്. തങ്ങളുടെ എതിര്‍പ്പു വകവെയ്ക്കാതെ സഹോദരി താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്യുക വഴി ഒരാള്‍ സാമൂദായികമായി ആക്ഷേപശരങ്ങള്‍ നേരിടേണ്ടി വരുന്ന പശ്ചാത്തലം കണക്കിലെടുക്കണമെന്നും ജാതി, മതം, സമുദായം എന്നിവയുടെ സ്വാധീനം ന്യായീകരിക്കാനാകില്ലെങ്കിലും അതൊരു കടുത്ത യാഥാര്‍ത്ഥ്യമാണെന്നും അതിനാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുക സ്വാഭാവികമെന്നും അന്യജാതിക്കാരുമായുളള വിവാഹത്തില്‍ രോഷം കൊള്ളുന്നവന്റെ മനോനില ന്യായീകരിക്കാന്‍ കഴിയില്ലെങ്കിലും ആ പ്രത്യേക സാഹചര്യം കണക്കിലെടുക്കാതിരിക്കാന്‍ കഴിയില്ലെന്നും ഇളയസഹോദരി കുടുംബത്തിന് ഉണ്ടാക്കിയ നാണക്കേട് ദിലീപിന്റെ മനസിലെ വൃണപ്പെടുത്തിയിരിക്കാമെന്നും അനിയത്തി താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിച്ചത് നാണക്കേടിന് ആക്കംകൂട്ടിയെന്നും സാമൂഹിക പശ്ചാത്തലം കൊലയ്ക്ക് പ്രേരിപ്പിച്ചിരിക്കാമെന്നുമൊക്കെയുളള ന്യായീകരണങ്ങള്‍ ഏതെങ്കിലും സവര്‍ണ സാമൂദായിക സംഘടനയുടെ മുഖപത്രത്തിലെ ലേഖനത്തില്‍ അച്ചടിച്ചു വന്നതല്ല.

കൗമാരം പിടാത്ത രണ്ടു കുട്ടികളടക്കം നാലുപേരെ ജാതിവെറി പൂണ്ട് വെട്ടിക്കൊല്ലുകയും രണ്ട് സ്ത്രീകളെ കൊല്ലണമെന്നുറപ്പിച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത നരാധന്മാര്‍ക്ക് കീഴ്‌ക്കോടതികള്‍ വിധിച്ച വധശിക്ഷ ഇളവു ചെയ്യാന്‍ ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിലെ രണ്ടു ജഡ്ജിമാര്‍ ചമച്ച ന്യായങ്ങളാണ് ഇവ.

മനുസ്മൃതി വാഴ്ചയുടെ നൊസ്റ്റാള്‍ജിയയില്‍ നിന്ന് മോചനം ലഭിക്കാത്തവര്‍ പരമോന്നത നീതീപീഠത്തിന്റെ അമരത്ത് ആരെയും ഭയപ്പെടാതെ സൈ്വരവിഹാരം നടത്തുന്നുവെന്നത് നമ്മുടെ മാധ്യമങ്ങളെ ഒട്ടും അലോസരപ്പെടുത്തുന്നതേയില്ല. കൂട്ടക്കൊലയാളികളെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ വിചിത്ര ന്യായങ്ങളുമായി ന്യായാധിപര്‍ രംഗത്തിറങ്ങിയത് നമ്മുടെ സാംസ്‌ക്കാരിക മണ്ഡലം അറിഞ്ഞതു പോലുമില്ല. ഇന്ത്യയിലെ പൊതുമണ്ഡലത്തില്‍ സവര്‍ണത ചെലുത്തുന്ന സ്വാധീനമെന്തെന്ന് അമ്പരപ്പിക്കുന്ന നിശബ്ദത കൊണ്ട് ഈ വിധിന്യായത്തെ ഏറ്റുവാങ്ങിയ മാധ്യമ സാംസ്‌ക്കാരിക ലോകങ്ങള്‍ തെളിവു നല്‍കുന്നു. വധശിക്ഷ നിരോധിച്ചിട്ടുളള രാജ്യമല്ല ഇന്ത്യ.

അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കൊടുംകുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ പ്രതീക്ഷിച്ച് എത്രയോ പേര്‍ വിവിധ ജയിലുകളിലുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളും ഭീകരപ്രവര്‍ത്തനവും വധശിക്ഷ കിട്ടാവുന്ന കുറ്റകൃത്യങ്ങളായി കണക്കാക്കുന്ന നാട്ടില്‍ കുട്ടികളെയടക്കം വെട്ടിക്കൊന്ന കൂട്ടക്കൊലപാതകത്തിലെ പ്രതികള്‍ക്ക് വിധിച്ച വധശിക്ഷ ഇളവു ചെയ്യാന്‍ ഞഞ്ഞാമിഞ്ഞാ ന്യായം പറയുന്ന ജഡ്ജിമാരെ ആ വിധിന്യായത്തിന്റെ പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണ ചെയ്യാന്‍ ധൈര്യമില്ലെങ്കില്‍ നാടുഭരിക്കാന്‍ ബ്രിട്ടീഷുകാരെ മടക്കിവിളിക്കുന്നതാണ് നല്ലത്.

ഉന്നത കുലജാതയെ വിവാഹം കഴിക്കുന്ന കീഴ്ജാതിക്കാരനെയും അവന്റെ കുടുംബത്തെയും ഉന്മൂലനം ചെയ്യാന്‍ മേല്‍ജാതിക്കാരനെ നമ്മുടെ സാമൂഹ്യവ്യവസ്ഥ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും എന്ന സുപ്രിംകോടതിയുടെ നിരീക്ഷണം, നടന്നതും നടക്കാനിരിക്കുന്നതുമായ എല്ലാ സമാന കുറ്റകൃത്യങ്ങള്‍ക്കുമുളള ന്യായീകരണമാണ്. ഹീനമായ ജാതിഭ്രാന്തിനും അതിനെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹ്യസാഹചര്യങ്ങള്‍ക്കുമുളള എക്കാലത്തെയും വലിയ മുന്നറിയിപ്പുകളായി മാറുന്ന ഉജ്വലമായ വിധിന്യായങ്ങളാണ് സുപ്രിംകോടതി പോലൊരു പരമാധികാര സ്ഥാപനത്തില്‍ നിന്ന് മാനവസാഹോദര്യം സ്വപ്നം കാണുന്നവര്‍ പ്രതീക്ഷിക്കുന്നത്.

കൊലക്കുറ്റം ചെയ്താലും ബ്രാഹ്മണനെ ശിക്ഷിക്കാന്‍ നിയമമില്ലാതിരുന്ന ഭൂതകാലം ഇന്ത്യയിലുണ്ടായിരുന്നു. ഒരുപാട് ചോരയും ജീവനും ഹോമിച്ചാണ് ആ ഭൂതകാലത്തെ ചരിത്രത്തിന്റെ പാതാളക്കൊല്ലിയില്‍ ചവിട്ടിത്താഴ്ത്തിയത്. ആ ചരിത്രത്തെയാണ് സിരുപുര്‍ക്കറും ദീപക് വര്‍മ്മയും ചേര്‍ന്ന് മടക്കി വിളിക്കുന്നത്.

അയിത്തമടക്കം ജാതിവിവേചനത്തിന്റെ ക്രൂരതകള്‍ അവസാനിപ്പിക്കാനുളള പടയോട്ടത്തില്‍ കര്‍ക്കശമായ നിയമങ്ങള്‍ക്കുളള പങ്ക് വലുതാണ്. കടുത്ത ശിക്ഷയോടും കോടതി നടപടികളിലെ നൂലാമാലകളോടുമുളള ഭീതിയും ജാതിരക്ഷസുകളുടെ അഴിഞ്ഞാട്ടത്തെ പ്രതിരോധിച്ചിട്ടുണ്ട്. അനാചാരങ്ങളും ജാതി പീഡനവും അവസാനിപ്പിക്കുന്നതില്‍ നിയമവാഴ്ചയുടെ ജാഗ്രതയും പ്രധാനഘടകമാണ്. ബാലിശവും അരോചകവും പ്രതിഷേധാര്‍ഹവും അസംബന്ധവുമായ ന്യായങ്ങള്‍ കൊണ്ട് പൈശാചികമായ ജാത്യാഭിമാനത്തെ പരോക്ഷമായെങ്കിലും പ്രോത്സാഹിപ്പിക്കുന്നവര്‍ സമൂഹത്തില്‍ വിതയ്ക്കുന്നത് കുടിപ്പകയുടെയും വിദ്വേഷത്തിന്റെയും കെടാത്ത കനലുകളാണ്.

സുഷമയ്ക്ക് പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ മനസില്‍ അതിന്റെ അച്ഛന്‍ നിലവിളിക്കുന്ന നിസഹായതയും ദയനീയമായൊരു കൈകൂപ്പലും വെട്ടേറ്റു പിളര്‍ന്ന കഴുത്തിലെ കൊഴുത്ത ചോരയുമാണ്. ''എന്തിനാണെന്നെ കൊന്നത്'' എന്ന, പതിമൂന്ന് വയസുളള രണ്ട് ബാലന്മാരുടെ മരവിച്ച കണ്ണുകളിലെ മൂകമായ ചോദ്യം ആ കുഞ്ഞിനെ അതിന്റെ ജീവിതകാലമത്രയും വേട്ടയാടും. കുടിപ്പക തീര്‍ക്കാനുളള ഹിംസ്രവാസന, ഏതു മനുഷ്യന്റെയും മനസിന്റെ ഇരുണ്ട നിലവറകളില്‍ അവസരം കാത്ത് കഴിയുന്നുണ്ടെന്ന ലളിതമായ യാഥാര്‍ത്ഥ്യം മറന്നുകൊണ്ട് കല്‍പ്പിക്കുന്ന ഏത് വിധി തീര്‍പ്പും അക്രമപരമ്പരകളുടെ അഗ്നിപര്‍വത സ്‌ഫോടനമാണ് ക്ഷണിച്ചു വരുത്തുന്നത്. സാമൂഹികസ്പര്‍ദ്ധകളെ ന്യായീകരിച്ച് മൂര്‍ച്ഛിപ്പിക്കാനുളള ഏതു ശ്രമത്തെയും പ്രത്യാഘാതങ്ങളെ ഭയപ്പെടാതെ പ്രതിരോധിക്കാന്‍ ജനാധിപത്യവിശ്വാസികളെ പ്രേരിപ്പിക്കുന്നത് ഈ തിരിച്ചറിവാണ്.


38 comments:

മാരീചന്‍‍ said...

കൊലക്കുറ്റം ചെയ്താലും ബ്രാഹ്മണനെ ശിക്ഷിക്കാന്‍ നിയമമില്ലാതിരുന്ന ഭൂതകാലം ഇന്ത്യയിലുണ്ടായിരുന്നു. ഒരുപാട് ചോരയും ജീവനും ഹോമിച്ചാണ് ആ ഭൂതകാലത്തെ ചരിത്രത്തിന്റെ പാതാളക്കൊല്ലിയില്‍ ചവിട്ടിത്താഴ്ത്തിയത്. ആ ചരിത്രത്തെയാണ് സിരുപുര്‍ക്കറും ദീപക് വര്‍മ്മയും ചേര്‍ന്ന് മടക്കി വിളിക്കുന്നത്.

അരുണ്‍ / Arun said...

ബ്രാഹ്മണനെ തീണ്ടിയാ‍ല്‍ അബ്രാഹ്മണനെ മര്‍ദിക്കുക, വേദം കേട്ട ശൂദ്രന്റെ ചെവിയില്‍ സള്‍ഫ്യൂരിക് അമ്ലം ഒഴിക്കുക, സ്മാര്‍തവിചാരം, തുടങ്ങി അനേകം ശിക്ഷാവിധികള്‍ ഉണ്ട് ആ മേല്‍ജാതി മക്കള്‍ക്ക് ഇനിയും പിന്തുടരാന്‍. ഇതിനൊക്കെ പിന്തുണ നല്‍കാനാണ് ഇന്ത്യയുടെ മഹത്തായ സിവില്‍ നിയമങ്ങള്‍ എങ്കില്‍ നിയമങ്ങളെ നാം പരിഷ്കരിക്ക തന്നെ വേണം

അരുണ്‍ / Arun said...

@ മാരീചന്‍ .
=====
അനുജത്തിയെ വിവാഹം ചെയ്ത അവര്‍ണനെയും അവന്റെ അച്ഛനെയും അനുജനെയും .....
=====

അവര്‍ണന്‍ അവന്റെ അനിയത്തിയെ വിവാഹം ചെയ്ത എന്ന് തെറ്റിദ്ധാരണ ആ വരികള്‍ പരത്തുന്നോ ? എനിക്കങ്ങനെ തോന്നി, പിന്നീടത് മാഞ്ഞെങ്കിലും.

നമത് വാഴ്വും കാലവും said...

വധശിക്ഷ ജീവപര്യന്തമാക്കിയതിലാണോ ഈ വെപ്രാളം?

അരുണ്‍ / Arun said...

നമതേ, വധശിക്ഷ ജീവപര്യന്തമാക്കിയതിന്റെ കാരണമോര്‍താണ് ഈ വെപ്രാളം.

chithrakaran:ചിത്രകാരന്‍ said...

ഇന്ത്യയുടെ രാഷ്ട്രീയ പാരതന്ത്ര്യത്തേക്കാള്‍
ഭയനാകവും മനുഷ്യത്വ ഹീനവുമായത് നരഭോജികളേക്കാള്‍ അധമരായ ബ്രാഹ്മണ്യത്തിന്റെ വിഷബീജം സമൂഹത്തില്‍ പടര്‍ത്തിയിരിക്കുന്ന സവര്‍ണ്ണജാതീയത തന്നെയാണ്.

ഈ സവര്‍ണ്ണ ജാതീയതയുടെ വിഷം നിറഞ്ഞ സാംസ്ക്കാരികതയെ ശുദ്ധീകരിക്കാന്‍ നിരവധി സ്വാതന്ത്ര്യ സമരങ്ങള്‍ ഉണ്ടാകേണ്ടിയിരുന്നിട്ടും,ഉണ്ടാകാതെപോകുന്നതിന്റെ
കാരണങ്ങളിലേക്ക് ഒന്ന് എത്തിനോക്കാന്‍ പോലും
നമുക്ക് പ്രജ്ഞ ഉണരുന്നില്ലല്ലോ എന്നതില്‍
സഹതപിക്കുക.
നീതി ദേവത ഇടക്കിടക്ക് നെലവിളിക്കുംബോള്‍ നമുക്കും നെലോളിക്കാം !!!
( നെലോളിക്കരുത്
)
വധശിക്ഷ ജീവപര്യന്തമാക്കിയതിലല്ല,..അതിനായി
പൃഷ്ടത്തില്‍ നിന്നും ഉരുട്ടിയുണ്ടാക്കിയ അഭിനവ മനുസ്മൃതിയുടെ വാചകങ്ങള്‍ക്കെതിരെ ചിത്രകാരനും പ്രതിഷേധിക്കുന്നു.
ഈ ചൂലുകള്‍ എന്നാണു മനുഷ്യരാകുക ???

Anonymous said...

ഒന്നാന്തരം വിശകലനം.അഭിനന്ദനം മാരീചന്‍.എന്തേ ഇത്ര വൈകി ഈ പോസ്റ്റിടാന്‍?സത്യാന്വേഷി ഇതു സംബന്ധമായി ഇട്ട പോസ്റ്റ്: മനുസ്മൃതിയോ ഇപ്പോഴും നമ്മുടെ ഭരണഘടന?

ബിജു ചന്ദ്രന്‍ said...

സത്യാന്വേഷിയുടെ ബ്ലോഗ്‌ വായിച്ചു അന്ന് തോന്നിയതോക്കെയാണ് മാരീചന്‍ പറഞ്ഞിരിക്കുന്നത്. പ്രസക്തമായ പോസ്റ്റ്‌.

myvision said...

പിണറായിയെ വിട്ടു പിടിച്ചപ്പോള്‍ നല്ല ലേഖനം വരുന്നു.

ചന്ത്രക്കാറന്‍ said...

"നമത് വാഴ്വും കാലവും said...

വധശിക്ഷ ജീവപര്യന്തമാക്കിയതിലാണോ ഈ വെപ്രാളം?"

നമത് ഇത്രേം നിഷ്കളങ്കനായിരുന്നോ? അറിഞ്ഞിരുന്നില്ല. ഉറങ്ങുമ്പോള്‍ വിരല്‍ കുടിക്കുമോ? :)

നമതേ, വധശിക്ഷ നിര്‍ത്തലാക്കേണ്ടതുതന്നെ. പക്ഷേ ഇവിടെ ശിക്ഷ വെട്ടിക്കുറച്ചതല്ല. അതിനു പറഞ്ഞ കാരണമാണ് വിമര്‍ശനവിധേയം. ഇതേ ന്യായം തിരിച്ചിട്ടാല്‍ പോറ്റിയുടെ കോടതിയില്‍ പുലയന് നീതികിട്ടാത്തതെന്തെന്ന് മനസ്സിലാവും. ആ ന്യായത്തിന്റെ അടിസ്ഥാനത്തിലുള്ള ഏത് ഇളവും വിമര്‍ശിക്കപ്പെടേണ്ടതുതന്നെ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മാരീചരേ,

ഒന്നിനു പുറകേ ഒന്നായി കൂര്‍ത്ത അമ്പുകള്‍ തന്നെയാണല്ലൊ വരുന്നത് ! ഇനി ഇക്കാര്യത്തില്‍ ഞാന്‍ കൂടുതലെന്തെങ്കിലും പറയുന്നില്ല...ഇതൊക്കെ വായിച്ച് ചിന്താശേഷിയുള്ളവന്‍ കാര്യങ്ങള്‍ മനസ്സിലാക്കട്ടെ..

സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷത്തിലേറെ കഴിഞ്ഞ ഒരു നാടിന്റെ സ്ഥിതി!

സമയോജിതമായ ഈ കുറിപ്പിനും അവലോകനത്തിനും താങ്കള്‍ക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ !

nalan::നളന്‍ said...

വെട്ടിക്കൊന്ന കൂട്ടക്കൊലപാതകത്തിലെ പ്രതികള്‍ക്ക് വിധിച്ച വധശിക്ഷ ഇളവു ചെയ്യാന്‍ ഞഞ്ഞാമിഞ്ഞാ ന്യായം പറയുന്ന ജഡ്ജിമാരെ ആ വിധിന്യായത്തിന്റെ പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണ ചെയ്യാന്‍ ധൈര്യമില്ലെങ്കില്‍ നാടുഭരിക്കാന്‍ ബ്രിട്ടീഷുകാരെ മടക്കിവിളിക്കുന്നതാണ് നല്ലത്.

ഒപ്പ്

"വധശിക്ഷ ജീവപര്യന്തമാക്കിയതിലാണോ ഈ വെപ്രാളം?"

ആണോ.. പോസ്റ്റ് വായിച്ചിട്ടും നമത് പുണ്യാളനു അങ്ങിനെയാണു തോന്നിയത്... .. ചക്കെന്നു പറയുമ്പോള്‍ കൊക്കെന്നു കേള്‍ക്കുന്ന ഈ ജന്മങ്ങളെയൊക്കെ എന്തു ചെയ്യാനാ.....
പോസ്റ്റ് സുഖിച്ചില്ലെങ്കില്‍ അതു പറഞ്ഞാ പോരേ...

അപ്പൂട്ടന്‍ said...

മാതൃഭൂമിയിൽ ഈ വാർത്തയുടെ തലക്കെട്ട്‌ മാത്രം വായിച്ച്‌ (ഓഫീസിൽ പോകാൻ തിരക്കായതിനാൽ) മടക്കിവെച്ചു. വധശിക്ഷ നിർത്തലാക്കാൻ ഒരു ചുവടുവെയ്പ്പാകട്ടെ ഇത്‌ എന്ന് ആശിക്കുകയും ചെയ്തു.
ഇത്തരം ഞഞ്ഞാപിഞ്ഞാ കാരണങ്ങൾ പറഞ്ഞാണ്‌ ശിക്ഷ കുറച്ചതെന്നറിഞ്ഞില്ല. ശക്തമായ പ്രതികരണം, അഭിനന്ദനങ്ങൾ.

ഇതുകൂടി ചേർക്കട്ടെ.
വധശിക്ഷ എന്നത്‌ ഒരു ശിക്ഷയല്ല തന്നെ. അത്‌ നിർത്തലാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

ജിവി/JiVi said...

ഈ ഗൌരവമുള്ളകാര്യം ഒരു ചെറീയ ചര്‍ച്ചക്കുപോലും വിഷയമാകുന്നില്ല! കോടതി വിശുദ്ധപശു ആയതുകൊണ്ടാണോ.

റ്റോംസ് കോനുമഠം said...

മാരീചാ,

അര്‍ഹമായതിന്‌ വധശിക്ഷ തന്നെ വേണെമെന്നാണെന്‍റെ വാദം. അതു തന്നെയല്ലേ ശരിയും

വിഷ്ണു പ്രസാദ് said...

പരമോന്നത നീതിപീഠമോ പരമോന്നത അനീതിപീഠമോ?പ്രതിഷേധിക്കുന്നു...

Radheyan said...

നീതിദേവത എന്നൊന്നും വിളിക്കല്ലേ, നീതിവേശ്യ എന്നു മറ്റോ വിളിക്ക്...

ഞാന്‍ ഈ വിഷച്ചെടിയില്‍ നിന്നും മുന്തിരിക്കുലകള്‍ പ്രതീക്ഷിക്കുന്നില്ല. അത് കൊണ്ട് വലിയ അത്ഭുതമില്ല.

ഏതായാലും ഇത്തരം വിമര്‍ശനങ്ങള്‍ നല്ലത് തന്നെ. പ്രിന്റ് മീഡിയയില്‍ ഇതിനെതിരേ ഒരു റിപ്പോര്‍ട്ട് വന്നത് കേരളശബ്ദത്തില്‍ മാത്രമാണ്.

ഇ.എ.സജിം തട്ടത്തുമല said...

"ഉന്നത കുലജാതയെ വിവാഹം കഴിക്കുന്ന കീഴ്ജാതിക്കാരനെയും അവന്റെ കുടുംബത്തെയും ഉന്മൂലനം ചെയ്യാന്‍ മേല്‍ജാതിക്കാരനെ നമ്മുടെ സാമൂഹ്യവ്യവസ്ഥ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും എന്ന സുപ്രിംകോടതിയുടെ നിരീക്ഷണം, നടന്നതും നടക്കാനിരിക്കുന്നതുമായ എല്ലാ സമാന കുറ്റകൃത്യങ്ങള്‍ക്കുമുളള ന്യായീകരണമാണ്."

മനനം മനോമനന്‍ said...

അത്താണു നീതി പീഠം!ഇവിടെ ഇതും ഇതിലപ്പുറവും നടക്കും.

suraj::സൂരജ് said...

മുകളിലെകമന്റിട്ട നമത് ഡ്യൂപ്പാണ് കൂട്ടരേ....

shaji said...
This comment has been removed by the author.
shaji said...

സവര്‍ണ്ണ മൂരാച്ചികള്‍ വാണരുളുന്ന ഈ നീതിപീഠത്തിന്റെ തിരുവായില്‍ നിന്നും നമുക്ക് എന്നാണ് നീതി കേള്‍ക്കാന്‍ ലഭിക്കുക.നെറികെട്ട സവര്‍ണ്ണ ഫാസിസ്ടുകളില്‍ നിന്നും എന്നാണ് ഒരു മോചനം.ഒരു മാവോവാദി യോ നക്സലോ ആയി പോകുന്നതില്‍ കുറ്റം പറയാന്‍ കഴിയില്ല.

ഷാജി ഖത്തര്‍.

ചാണക്യന്‍ said...

മാരീചരരെ പോസ്റ്റിനു അഭിവാദ്യങ്ങൾ.....

സി.കെ.ബാബു said...

സൂരജ്,

'എനിക്ക് തോന്നുന്നത്', 'എന്‍റെ അറിവില്‍ പെട്ടിടത്തോളം' ഒറിജിനല്‍ : 'നമത് വാഴ്വും കാലം' ഡ്യൂപ്ലി : 'നമത് വാഴ്വും കാലവും'. :)

മാരീചന്‍,
നല്ല പ്രതികരണം. എല്ലാ മേഖലയിലും ന്യൂനതകളുള്ള ഒരു സമൂഹത്തില്‍ ജ്യൂഡീഷ്യറി അങ്ങനെ അല്ലാതായാലല്ലേ അത്ഭുതമുള്ളു?

പണി ഒരുപാടുണ്ട് പണിക്കാര്‍ കുറവും - ബൈബിള്‍

Jijo said...

നീതിപീഠത്തില്‍ നിന്നും ഒരിക്കലും വരാന്‍ പാടില്ലായിരുന്ന ന്യായീകരണങ്ങള്‍. യെവനെയൊക്കെ ഇനിയും വെച്ചു പൊറുപ്പിച്ചു കൊണ്ടിരിക്കുന്നുണ്ടല്ലോ നമ്മള്‍. ഇതിനെ പറ്റി ഒരു സംഘടനയും ഒന്നും പറയുന്നില്ലേ. ആ വാചകങ്ങള്‍ രേഖകളില്‍ നിന്നും നീക്കം ചെയ്തേ പറ്റൂ.

Baiju Elikkattoor said...

:)

കുതിരവട്ടന്‍ :: kuthiravattan said...

ന്യൂഡല്‍ഹി: വധശിക്ഷ ജീവപര്യന്തം തടവായി ഇളവുചെയ്യുന്നതിന് സാമൂഹിക - സാമ്പത്തിക പിന്നാക്കാവസ്ഥ ഒരു കാരണമായി പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 1995 ഡിസംബര്‍ 21ന് ഉത്തര്‍പ്രദേശില്‍ അഞ്ച് ഗ്രാമീണരെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിലെ പ്രതികളായ മുല്ല, ഗുഡ്ഡു എന്നിവരുടെ കേസ് പരിഗണിക്കവെയാണ് കോടതി ഈ വിധി പ്രസ്താവിച്ചത്. - 14 Feb 2010

ജിവി/JiVi said...

പിന്നോക്കാവസ്ഥ പരിഗണിക്കാമെങ്കില്‍ മുന്നോക്കാവസ്ഥയും പരിഗണിക്കാം എന്നാണോ കുതിരവട്ടന്റെ പോയന്റ്!

കിരണ്‍ തോമസ് തോമ്പില്‍ said...

മാരിചാ കലക്കി പക്ഷെ ഇവിടെ കാളിദാസനെ കണ്ടില്ലല്ലോ

Saparya said...

ഇതൊന്നും നമ്മുടെ മാ‍ധ്യമങ്ങൾക്കൊരു വാർത്തയേയല്ലാതാകുന്നതിൽ ശക്തിയായി പ്രതിഷേധിക്കാം

നിസ്സഹായന്‍ said...

അടിമുടി ബ്രാഹ്മണീകരിക്കപ്പെട്ട, മനുസ്മൃതിയുടെ ഹാംങ്ങോവറുള്ള സവർണ്ണ ഭരണകൂടമാണ് ഇവിടെ നിലനിൽക്കുന്നത്. ഇന്ത്യജനതയുടെ സംഘമനസാക്ഷിയും അത്തരത്തിലുള്ളതാണ്. ബ്രാഹ്മണ്യത്തിനു വിധേയമായിരിക്കാനും തനിക്കു താഴെയുള്ളതിനെ വിധേയമാക്കാനും അതു തയ്യാറാണ്. ഈ അധഃപതിച്ച സംസ്ക്കാരത്തിൽ നിന്നും മോചനം നേടാതെ ഒരു കോടതിക്കും ഭരണഘടനാസൃതമായ നീതിപോലും നൽകാനാവില്ല. അതിന്റെ അമരത്തു വരുന്ന ന്യായാധിപൻ സവർണ്ണനായാൽ കഥ പിന്നെ പറയണോ ?!

ശാശ്വത്‌ :: Saswath Tellicherry said...

മാരീചന്റെ പോസ്റ്റ്‌ പകുതി വായിച്ചപ്പോള്‍ വീണ്ടും മുകളിലേക്ക് പോയി നോക്കിയത്, ആ ന്യായാധിപന്മാരില്‍ ഒരാള്‍ (ഇന്‍)ജസ്റ്റിസ്‌ മാര്‍ക്കണ്ടേയ കാട്ജു ആണോ എന്നാണു. മുസ്ലിങ്ങളുടെ തൊപ്പിയെയും താടിയേയും പറ്റിയും പിന്നെ നമ്മുടെ ഇന്ദുലേഖാ ജോസഫ്‌ കേസില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്കെതിരായും ഒക്കെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ പുള്ളി തന്നെ. പിന്നെ മനസ്സിലായി, ആ ജനുസ്സില്‍ പെടുത്താന്‍ പറ്റിയ വേറെയും ഇനങ്ങളുണ്ടെന്നു. ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നത്, ജഡ്ജിമാരെ നിയമിക്കുന്നതില്‍ നമുക്കുള്ള നിലവിലെ സിസ്റ്റം എത്രമാത്രം അബദ്ധമാണെന്നാണ്. ഉയര്‍ന്ന കുടുംബത്തില്‍ ജനിച്ച്, വിദേശങ്ങളിലെ ഉന്നത സ്ഥാപനങ്ങളില്‍ പഠിച്ച്, വളരെ സ്മൂത്ത്‌ ആയി സീനിയര്‍ വക്കീലന്മാരുടെ കൂടെ കൂടി, പിന്നീട് പിന്‍വാതില്‍ വഴി ജഡ്ജ് ആയി കേറുന്നവനൊന്നും നിയമ പീഡത്തിന്റെ വില അറിയില്ല; ജനങ്ങള്‍ അതില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തെ പറ്റി അറിയില്ല. ഒരു ബാലകൃഷ്ണന്‍ ചീഫ് ജസ്റ്റിസ്‌ ആയാലൊന്നും ഈ കളങ്കം മാറില്ല.

എല്ലാ ജഡ്ജിമാരും നിര്‍ബന്ധമായും 3 വര്‍ഷമെങ്കിലും സാമൂഹ്യ സേവനം അനുഷ്ഠിക്കണമെന്നോ മറ്റോ ഒരു നിയമം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇത്തിരി സാമൂഹ്യ ബോധം ഇല്ലാത്തവര്‍, നാം ജീവിക്കുന്നത് ഏതു തരം രാജ്യത്തിലാണെന്ന് അറിയാത്തവര്‍ ഉണ്ടെങ്കില്‍ അവരെ അത് മനസ്സിലാക്കാന്‍ എന്തെങ്കിലും മാറ്റം അത്യാവശ്യമാണ്.

Jijo said...

എന്തായാലും ഈ വിഷയത്തിൽ മിസ്റ്റർ കാട്ജു വധശിക്ഷയെ അനുകൂലിക്കുകയാണുണ്ടായത്. വി എസ് സിർപുകാർ, ദീപക് വർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ്‌ വിവാദ പരാമർശങ്ങൾ നടത്തിയിട്ടുള്ളത്. ഇതാ ചില സാമ്പിൾ:
"...it is a common experience that when the younger sister commits something unusual and in this case, an inter-caste, inter-community marriage out of a secret love affair, then in the society, it is the elder brother who, justifiably or otherwise, is held responsible for not stopping such an affair. It is held as the family’s defeat. At times, he has to suffer taunts and slide remarks, even from the persons who have really no business to poke their noses into the affairs of the family..."
"...Dilip, therefore, must have been prey to the so-called insult which his younger sister had imposed upon his family and that must have been in his mind for seven long months..."
"If he became the victim of his wrong but genuine caste considerations, it would not justify the death sentence. The murders were the outcome of a social issue like marriage to a person of a so-called lower caste. However, time has come when we have to consider these social issues as relevant while considering the death sentence in such circumstances. The caste is a concept which grips a person before his birth and does not leave him even after death. The vicious grip of caste, community, religion, though totally unjustified, is a stark reality. The psyche of the offenders in the background of a social issue like an inter-caste, community marriage, though wholly unjustified, would have to be considered in the peculiar circumstances of this case. No doubt the murder was brutal, but it was not diabolic..."

ഇനിയിപ്പോ ഇപ്പറഞ്ഞതു മുഴുവൻ സത്യമല്ലേ എന്നും പറഞ്ഞൊക്കെ ഓരോരുത്തന്മാർ വരുമായിരിക്കും. ഇത്തരം 'ഓണർ‌ കൊലപാതകങ്ങളെ' ചെറുക്കാൻ ദേശീയ സുരക്ഷാ ആക്റ്റ് പോലുള്ള മാർഗ്ഗങ്ങളേ പോലും ഉത്തർപ്രദേശ് സർക്കാർ ഉപയോഗിക്കുന്നിടത്താണ്‌ ഇത്തരം നിരുത്തവാദപരമായ പരാമർശങ്ങൾ നമ്മുടെ പരമോന്നത നീതിപീഠം എക്കാലത്തേയ്ക്കുമായി എഴുതി വയ്ക്കുന്നത്. ഈഴവരെ "so-called lower caste" എന്ന് വളരെ വ്യക്തമായി പരാമർശിച്ചിട്ടും അധികമാരും പരാതി പറയാത്തതാണ്‌ അത്ഭുതമായി തോന്നുന്നത്.

Joker said...

പ്രതിയെ വെറുതെ വിട്ടെങ്കില്‍ സത്യാന്വേഷിയുടെ ആശങ്കക്ക് ബലമുണ്ടാകുമായിരുന്നു.ഈ പോസ്റ്റും പ്രസക്തമായേനെ ! വധശിക്ഷ ജീവപര്യന്തമായി കുറവു ചെയ്തതിനെ മനുസ്മൃതിയനുസരിച്ച വിധിയെന്നൊക്കെ പറയാനായിട്ടില്ല.നമ്മുടെ പുരോഗമനവാദികളുടെ മത പ്രീണനരീതി ഇങ്ങനെ തുടര്‍ന്നാല്‍ ഭാവിയില്‍ മനുസ്മൃതി നടപ്പിലാകുന്ന വിധം ഇന്ത്യ വര്‍ഗ്ഗീയമായി, അധപ്പതിച്ച രാജ്യമാകാന്‍ സാധ്യതയുണ്ട് :)
=============================

ചിത്രകാരന്‍ സത്യാന്വേഷിയുടെ ഈ വിഷയത്തില്‍ ബ്ലോഒഗിലിട്ട കമന്റ്. കാരണം ഇവിടെ ഈ പോസ്റ്റിട്ടത് മാരീചനും, അവിടെ സത്യാന്വേഷിയും ആയതിനാലണ്‍നത്.

ഇതൊക്കെ തന്നെയേ ജഡ്ജിമാര്‍ക്കിടയിലും സംഭവിക്കുന്നുള്ളൂ. ഉള്ളില്‍ ചിലത് അജീര്‍ണിക്കുമ്പോഴാണ് സവര്‍ണ പക്ഷവും വര്‍ഗീയതയും ഒക്കെ പുളിച്ചു തികട്ടലായി വരുന്നത്.

താടി വെച്ചാല്‍ താലിബാനാകും, ലൌ ജിഹാദ് നടക്കുന്നത് കൊണ്ട് മതം മാറ്റം നിരോധിക്കാന്‍ നിയമ വേണം എന്നൊക്കെയാണ് ചില ജഡ്ജിമാര്‍ അഭിപ്രായം പറയുന്നത്.

സിനിമകളിലും മറ്റും കഴിഞ്ഞ പതിറ്റാണ്ടുകളായി സവര്‍ണനെ സാധുവും, നിഷ്കളങ്കനുമായൊക്കെ അവതരിപ്പിക്കുന്നത് ഇതിനൊക്കെ വേണ്ടിയാണ് കൂട്ടരെ. ജഡ്ജിമാരും പത്രം വായിക്കുന്നവരും സിനിമയും മറ്റും കാണുന്നവരാണെന്നും ഓര്‍ക്കണം. ബ്രാഹ്മണ ഹത്യം കൊടും പാപമാകുമ്പോള്‍ ജഡ്ജിമാര്‍ക്കും വേണ്ടെ മോക്ഷം. അവരാരും നാസ്തികരല്ലല്ലോ ??

Jijo said...

ക്രൂരവും പൈശാചികവും എന്ന്‍ ആന്റണി പറയുമ്പോള്‍ ഇവ തമ്മിലുള്ള വ്യത്യാസം സത്യത്തില്‍ എനിയ്ക്കറിയില്ലായിരുന്നു. ഇപ്പോ മനസ്സിലായി. സവര്‍ണ്ണന്‍ അവര്‍ണ്ണനെ കൊന്നാല്‍ (അതിപ്പോള്‍ കുഞ്ഞുങ്ങളെയാണെങ്കിലും) അത് വെറും ക്രൂരം. Brutal, not diabolic. മറിച്ചാണെങ്കില്‍ ക്രൂരവും പൈശാചികവും. സവര്‍ണ്ണനെ പിശാച് ബാധിക്കില്ലാ എന്ന്‍ എല്ലാവര്‍ക്കും അറിവുള്ളതല്ലേ?

Rajeeve Chelanat said...

സബാഷ് മാരീചന്‍.

ക്ഷമിക്കണം, ഇപ്പൊഴാണ് കണ്ടത്.

ഈമട്ടിലുള്ള വിധിപ്രസ്താവങ്ങളിലൂടെ നമ്മുടെയൊക്കെ വിധി നിര്‍ണ്ണയിക്കുന്ന ഇത്തരം അയോഗ്യറാസ്ക്കലുകളെ ജനകീയവിചാരണ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അഭിവാദ്യങ്ങളോടെ

രഞ്ജിത് പടുവിലാന്‍ said...

എന്തെ നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒക്കെ നടക്കുന്നത് എത്ര മാത്രം രാഷ്ട്രീയ പാര്‍ടികള നമ്മുടെ നാട്ടില്‍ എന്നിട്ടും ?

മാരീചന്‍‍ said...

സുപ്രിം കോടതിവിധിയുടെ അവലോകനം രണ്ടുഭാഗങ്ങളായി...
നീതിയുടെ ബലിപീഠം - ഒന്ന് ,
നീതിയുടെ ബലിപീഠം - രണ്ട്