Friday, June 25, 2010

തച്ചങ്കരിയും മനോരമയും കുറേ പിടികിട്ടാപ്പുളളികളും....


മലയാള മനോരമയിലെ പത്രപ്രവര്‍ത്തക പരിശീലന പരീക്ഷ പാസാകാന്‍ സാക്ഷാല്‍ ഗീബല്‍സിന് കഴിയില്ലെന്നൊരു നിരീക്ഷണം ഡോ. തോമസ് ഐസക്കും എന്‍ പി ചന്ദ്രശേഖരനും ചേര്‍ന്നെഴുതിയ വ്യാജസമ്മതിയുടെ നിര്‍മ്മിതി എന്ന പുസ്തകത്തിലുണ്ട്. വരദാചാരിയുടെ തലയെ ലാവലിന്‍ കേസില്‍ വെട്ടിയൊട്ടിച്ചും കരാര്‍ സംബന്ധിച്ച ഫയലുകളത്രയും കാണാതായെന്ന് കളളക്കഥയെഴുതിയും വിവാദകാലത്തുടനീളം ഉമ്മന്‍ചാണ്ടിയ്ക്കും യുഡിഎഫിനും വിടുപണി ചെയ്ത മനോരമയിലെ പത്രപ്രവര്‍ത്തക കേസരികളുടെ നുണയെഴുത്ത് വൈദഗ്ധ്യം സൂചിപ്പിക്കവെയായിരുന്നു ആ പരാമര്‍ശം. കേരള സമൂഹത്തില്‍ ഉമ്മന്‍ചാണ്ടിയ്ക്കു വേണ്ടി മധ്യവര്‍ഗത്തിന്റെ പൊതുസമ്മതി നിര്‍മ്മിക്കാന്‍ വക്രീകരണം, തമസ്കരണം, വ്യാജപ്രചരണം തുടങ്ങിയ സുകുമാരകലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പി. കിഷോര്‍, റെഞ്ചി കുര്യാക്കോസ്, ജി. വിനോദ് ആന്‍ഡ്രൂസ് ഫിലിപ്പ്, സുജിത് നായര്‍ തുടങ്ങിയ പ്രഗത്ഭര്‍ വിയര്‍പ്പൊഴുക്കി പണിയെടുക്കുന്ന നുണ നിര്‍മ്മാണ ഫാക്ടറി തന്നെ മനോരമയിലുണ്ടെന്ന് ഈ പുസ്തകം തെളിവുകള്‍ സഹിതം സ്ഥാപിക്കുന്നത്.

മനോരമാ ലേഖകരുടെ പ്രാഗത്ഭ്യം വഴിഞ്ഞൊഴുകുന്നൊരു വാര്‍ത്ത ജൂണ്‍ 25(വെള്ളിയാഴ്ച)ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തലക്കെട്ട് തച്ചങ്കരിയുടെ ഗള്‍ഫ് യാത്ര പിടികിട്ടാപ്പുളളികള്‍ക്ക് സഹായവാഗ്ദാനവുമായെന്ന് ആരോപണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച കത്തിന്റെ ഫോട്ടോസ്റ്റാറ്റ് സഹിതമാണ് സാഹിത്യം അച്ചടിച്ചിരിക്കുന്നത്.

വാര്‍ത്തയുടെ ലീഡ് ഇങ്ങനെയാണ്...
ഗള്‍ഫില്‍ ഒളിവില്‍ കഴിയുന്ന പല പിടികിട്ടാപ്പുളളികളെയും സന്ദര്‍ശിച്ച് അവരുടെ ഇന്ത്യയിലേയ്ക്കുളള സുരക്ഷിത മടക്കം ഐജി ടോമിന്‍ തച്ചങ്കരി വാഗ്ദാനം ചെയ്തതായി കേന്ദ്ര സര്‍ക്കാരിന് അയച്ച കത്തില്‍ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദീപാ വാധ്‍വ ആരോപിച്ചു.

നെറ്റിചുളിപ്പിക്കുന്ന, ചോര തിളപ്പിക്കുന്ന വാര്‍ത്ത. ഈ ഒറ്റവാചകത്തെ അധികരിച്ച് തെരുവോരങ്ങളില്‍ പ്രതികരണത്തൊഴിലാളികള്‍ ഉറഞ്ഞാടും. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനുമെതിരെ അമര്‍ഷം പതഞ്ഞുയരും. ബ്ലോഗുകളില്‍ ആക്ഷേപഹാസ്യം ഇടിവെട്ടിപ്പെയ്യും. ഈ വാചകം ഉയര്‍ത്തുന്ന ചോദ്യങ്ങളെ അവഗണിച്ചുകൊണ്ട് പ്രതികരണച്ചാവേറുകളാകാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ലല്ലോ. ഒരുപാട് ആന്തരികാര്‍ത്ഥങ്ങളുണ്ട് മേലുദ്ധരിച്ച ഒറ്റവാചകത്തില്‍. മൂളയുളള ഒരു പത്രക്കാരനില്‍ അത് തുറന്നിടുന്ന സാധ്യതകള്‍ അനന്തം. ഈ ഒറ്റവാചകത്തിന്റെ പിറകെ നമുക്കൊന്ന് സഞ്ചരിക്കാം.

ഈ വാചകം നമുക്ക് നല്‍കുന്ന വിവരങ്ങള്‍ താഴെ പറയുന്നു.
1. പിടികിട്ടാപ്പുളളികള്‍ ഖത്തറില്‍ ഒളിവില്‍ കഴിയുന്നു.
2.അവരെ ടോമിന്‍ തച്ചങ്കരി സന്ദര്‍ശിച്ചു
3. അവര്‍ക്ക് ഇന്ത്യയിലേയ്ക്ക് സുരക്ഷിത മടക്കം ഐജി വാഗ്ദാനം ചെയ്തു.
4.ഇത് ആരോപിച്ചത് ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദീപാ വാദ്‍വയാണ്.

ഈ വാചകത്തില്‍ പറയുന്നത് പ്രകാരം ഒരാരോപണം ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ഉന്നയിച്ചെങ്കില്‍ അത് ഗുരുതരം തന്നെയാണ്. പക്ഷേ, ടോമിന്‍ തച്ചങ്കരിയെക്കാള്‍ കടുത്ത കുറ്റം അവരാണ് ചെയ്തതെന്ന് മാത്രം.

ഇന്ത്യയില്‍ പിടികിട്ടാപ്പുളളികളായി പ്രഖ്യാപിക്കപ്പെട്ട ഒട്ടേറെപ്പേര്‍ ഖത്തറിലുണ്ടെന്ന് ഇന്ത്യന്‍ സ്ഥാനപതിയ്ക്ക് അറിയാം. ഖത്തറില്‍ അവര്‍ ജോലി ചെയ്യുന്നതും താമസിക്കുന്നതുമായ സ്ഥലത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇവര്‍ക്കറിയണം. അല്ലെങ്കില്‍ ടോമിന്‍ തച്ചങ്കരി സന്ദര്‍ശിച്ചത് പിടികിട്ടാപ്പുളളികളെയാണെന്നും അവര്‍ക്ക് ഇന്ത്യയിലേയ്ക്ക് സുരക്ഷിത മടക്കം ഐജി വാഗ്ദാനം ചെയ്തുവെന്നും ഖത്തറിലെ സ്ഥാനപതി എങ്ങനെ അറിയും...? ഖത്തറിലുളള പിടികിട്ടാപ്പുളളികളെക്കുറിച്ച് ഇന്ത്യാ സര്‍ക്കാരിനെ അറിയിക്കാനുളള ബാധ്യത അവിടുത്തെ സ്ഥാനപതിക്കില്ലേ. അവര്‍ ആ ചുമതല നിര്‍വഹിച്ചോ. ഇന്ത്യയില്‍ നിന്ന് നാടുവിട്ട് ഖത്തറില്‍ സുഖമായി വാഴുന്ന കൊടുംകുറ്റവാളികളെക്കുറിച്ച് ഒരുവിവരവും ഇന്ത്യയെ അറിയിക്കാത്ത സ്ഥാനപതിയാണോ, കോണ്‍സുലേറ്റില്‍ ചെന്ന് കുറേ വിവരങ്ങള്‍ അന്വേഷിച്ച തച്ചങ്കരിയാണോ കുറ്റക്കാരന്‍....?

അടുത്ത വാചകം നോക്കുക.,...
തീവ്രവാദക്കേസില്‍ പിടിയിലായ തടിയന്റവിട നസീറും കൂട്ടാളികളും, പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചയാള്‍ എന്നിവരെക്കുറിച്ചുളള വിവരങ്ങള്‍ കൂടി ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിയോട് തിരക്കിയതാണ് തച്ചങ്കരിയ്ക്ക് വിനയായത്...

എന്നുവെച്ചാല്‍ ഇത്തരം കാര്യങ്ങളൊന്നും ഇന്ത്യന്‍ സ്ഥാനപതിയോട് അന്വേഷിക്കാന്‍ പാടില്ല. തടിയന്റവിടെ നസീര്‍, കൂട്ടാളികള്‍, പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചയാള്‍ എന്നിവരെ ഖത്തറില്‍ സ്വസ്ഥ ജീവിതം ഉറപ്പുവരുത്താന്‍ ഭരണഘടനാപരമായി ബാധ്യതയുളള വ്യക്തിയാകുന്നു ദീപാ വാധ്‍വ. ഈ കക്ഷികളെക്കുറിച്ച് അവരോട് അന്വേഷിക്കുകയോ.. ശിവ... ശിവ.. തൂക്കിക്കൊല്ലേണ്ടേ തച്ചങ്കരിയെ...

വായിച്ചു വരുമ്പോള്‍ വാര്‍ത്തയില്‍ ഇങ്ങനെയൊരു ഖണ്ഡിക...
ഇപ്പോഴത്തെ സസ്പെന്‍ഷന് ഇടയാക്കിയ ഏപ്രിലിലെ ഗള്‍ഫ് യാത്രയ്ക്കു മുന്‍പ് ഫെബ്രുവരിയില്‍ നടത്തിയ ദുബായ്, ഖത്തര്‍ യാത്രകളാണു തച്ചങ്കരിക്കു വിനയായത്. ആഭ്യന്തര മന്ത്രിയുടെയും ഡിജിപിയുടെയും ഉത്തരമേഖലാ എഡിജിപി : മഹേഷ് കുമാര്‍ സിംഗയുടെയും അനുമതിയോടെയാണു യാത്ര നടത്തിയതെന്നു തച്ചങ്കരി പറഞ്ഞു. കണ്ണൂരില്‍ രമ്യ എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ ഷമ്മി കുമാറിനെയും, പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്താന്‍ അദ്ദേഹത്തിന്റെ വീടിന്റെ എന്ന നിലയില്‍ ചിത്രങ്ങള്‍ ഇ മെയ്ലായി വിതരണം ചെയ്ത മനോജ് എന്നയാളെയും പിടികൂടാനാണു വിദേശ യാത്രയ്ക്കായി തച്ചങ്കരി അനുമതി തേടിയത്. ഈ യാത്രയ്ക്കിടെ സര്‍വീസ് ചട്ടങ്ങള്‍ പാലിക്കാതെ ഖത്തറില്‍ ഇന്ത്യന്‍ സ്ഥാനപതി ദീപാ വാധ്വയെ സന്ദര്‍ശിച്ചു കാര്യങ്ങള്‍ തിരക്കിയതാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തിന് ഇടയാക്കിയത്.
രമ്യയെ കൊലപ്പെടുത്തിയ ഷമ്മി കുമാര്‍, പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്താന്‍ ഇമെയില്‍ അയച്ച മനോജ് എന്നിവരെ പിടികൂടാന്‍ ആഭ്യന്തരമന്ത്രി, ഡിജിപി, ഉത്തരമേഖലാ എഡിജിപി മഹേഷ് കുമാര്‍ സിംഗ്ല എന്നിവരുടെ അനുമതിയോടെ തച്ചങ്കരി ഖത്തറില്‍ പോകുന്നു. യാത്രാ മധ്യേ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചെന്ന് ഇവരെക്കുറിച്ചുളള ചില വിവരങ്ങള്‍ ചോദിക്കുന്നു. മുന്നറിയിപ്പില്ലാതെ കേരളത്തിലെ ഒരു ഡൂക്കിലി പോലീസുകാരന്‍ കോണ്‍സുലേറ്റ് എന്ന രാജമന്ദിരത്തില്‍ പ്രവേശിച്ചതില്‍ സ്ഥാനപതി അരിശം കൊള്ളുന്നു. എഴുന്നെളളത്ത് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയാണോ എന്ന് ആയമ്മ ആരായുന്നു. മനോരമ പറയും പ്രകാരം ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കു വിദേശത്തു പോകാന്‍ അപ്പപ്പോള്‍ കേന്ദ്ര അനുമതി വാങ്ങുന്നതു ബുദ്ധിമുട്ടാണെന്നു തച്ചങ്കരി തര്‍ക്കുത്തരം പറയുന്നു. ആയമ്മ കോപതാപങ്ങളാല്‍ ജ്വലിക്കുന്നു. നീട്ടിപ്പിടിച്ചൊരു കത്ത് കേന്ദ്രസര്‍ക്കാരിലേയ്ക്ക് തൊടുക്കുന്നു. പ്രകമ്പനം സൃഷ്ടിക്കാന്‍ മനോരമ മെനഞ്ഞ വാര്‍ത്ത എത്രയാവര്‍ത്തി വായിച്ചാലും ഇതിനപ്പുറം ഒരുവിവരവും അതിലില്ലേയില്ല.

വാര്‍ത്തയിലെ വേറൊരു ഖണ്ഡിക ഇങ്ങനെ...

അതിനു ശേഷം കേരളത്തില്‍ നിന്നുള്ള പല പിടികിട്ടാപ്പുള്ളികളെയും തച്ചങ്കരി സന്ദര്‍ശിച്ചതായും അവരുടെ ഇന്ത്യയിലേക്കുള്ള സുരക്ഷിത മടക്കം വാഗ്ദാനം ചെയ്തതായും അവിടത്തെ ഇന്ത്യക്കാര്‍ തന്നെ അറിയിച്ചു. അതിനാല്‍, ഈ ഗുരുതര വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ചു തച്ചങ്കരിക്കെതിരെ ഉചിത നടപടിയെടുത്ത് കേന്ദ്രത്തെ അറിയിക്കണം- ഖത്തര്‍ സ്ഥാനപതി കത്തില്‍ ആവശ്യപ്പെടുന്നു.

പല പിടികിട്ടാപ്പുളളികളെയും തച്ചങ്കരി സന്ദര്‍ശിച്ച കാര്യം, അവരുടെ ഇന്ത്യയിലേയ്ക്കുളള സുരക്ഷിത മടക്കവാഗ്ദാനം എന്നിവ ഊരും പേരുമില്ലാത്ത കുറേ ഇന്ത്യാക്കാരാണ് തന്നെ അറിയിച്ചതെന്ന് സ്ഥാനപതി തെര്യപ്പെടുത്തിയെന്നാണ് വാര്‍ത്ത. തെളിവിനായി ഹാജരാക്കിയിരിക്കുന്ന ഫോട്ടോസ്റ്റാറ്റിലെ ആംഗലേയവും പറയുന്നത് ഇതേ കാര്യം...
It has been further reported by MEA that the ambassador was later informed by members of the indian community that shri Thachankari had met several so called wanted people from kerala and promised them for their safe return to India for a consideration...

ആരാണ് സാര്‍, ഈ "മെമ്പേഴ്സ് ഓഫ് ദി ഇന്ത്യന്‍ കമ്മ്യൂണിറ്റി". തച്ചങ്കരി സന്ദര്‍ശിച്ചത് പിടികിട്ടാപ്പുളളികളെയാണെന്ന് ഈ "മെമ്പേഴ്സ്" എങ്ങനെ തീര്‍ച്ചപ്പെടുത്തി. "സുരക്ഷിതമായ മടക്ക"മാണ് ഐജി പിടികിട്ടാപ്പുളളികള്‍ക്ക് വാഗ്ദാനം ചെയ്തതെന്ന് ഈ മെമ്പേഴ്സ് എങ്ങനെ മനസിലാക്കി? "സെവറല്‍" പിടികിട്ടാപ്പുള്ളികളെയാണ് തച്ചങ്കരിയേമാന്‍ സന്ദര്‍ശിച്ചത്. അതായത് ഖത്തറില്‍ സ്ഥിരവാസം നടത്തുന്ന "സെവറല്‍" പിടികിട്ടാപ്പുളളികളെയും ഈ "മെമ്പേഴ്സിന്" നേരിട്ടറിയാം. പിടികിട്ടാപ്പുളളികളാണ് അവരെന്ന് തിരിച്ചറിയണമെങ്കില്‍ കേസിന്റെയും കുറ്റകൃത്യങ്ങളുടെയും വിശദവിവരവും ഈ "മെമ്പേഴ്സിന്" മനപ്പാഠമായിരിക്കണം.

ഇന്ത്യയില്‍ നിന്ന് രക്ഷപെട്ട കുറേ കൊടുംകുറ്റവാളികള്‍ ഖത്തറില്‍ വാസമുറപ്പിച്ചിട്ടുണ്ടെന്ന കാര്യം ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ ഈ "മെമ്പേഴ്സ്" ഇതിനു മുമ്പൊരിക്കലും കോണ്‍സുലേറ്റിനെ അറിയിച്ചിട്ടേയില്ല. പാവങ്ങള്‍ എങ്ങനെയും ജീവിച്ചു പൊയ്ക്കോട്ടെയെന്ന് കരുതിയിരിക്കുമ്പോഴാണ് തച്ചങ്കരി വന്ന് അവരെ "സുരക്ഷിതമായി കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം" നടത്തുന്നത്. ഉണര്‍ന്നൂ പൊടുന്നനെ പൗരബോധം... തിളച്ചു മറിഞ്ഞൂ അമര്‍ഷത്തിന്‍ കനലുകള്‍... എടുത്തു ഫോണ്‍... വിളിച്ചു സ്ഥാനപതിയെ.

ഖത്തറില്‍ തന്റെ മൂക്കിനു കീഴെയുളള പിടികിട്ടാപ്പുളളികളെ അന്വേഷിച്ച് കേരളത്തില്‍ നിന്നൊരുത്തന്‍ വരികയോ... അസാധ്യം... അസംബന്ധം... കടലാസൊരെണ്ണം കൈയിലെടുത്ത് കാച്ചീ, സ്ഥാനപതിയൊരു കടിതം. എന്താണെന്നല്ലേ... ഈ ഗുരുതര വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് തച്ചങ്കരിയ്ക്കെതിരെ ഉചിത നടപടിയെടുത്ത് കേന്ദ്രത്തെ അറിയിക്കണം...

അദ്ദാണ് കാര്യം... ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ തച്ചങ്കരി ചെയ്തോ എന്ന് അന്വേഷിക്കുക പോലും ചെയ്യരുത്. പക്ഷേ, നടപടി എടുത്തേ മതിയാവൂ.. രാജകല്‍പനയല്ലേ... നടക്കുന്നത് രാജഭരണമല്ലേ... ഇന്ത്യാ മഹാരാജ്യത്തെ ഭരിക്കുന്നത് ഖത്തറിലെ സ്ഥാനപതി ദീപാ വാധ്‍വയല്ലേ... അവഗണിക്കാമോ കത്ത്... എടുക്കണ്ടേ നടപടി.... അറിയിക്കേണ്ടേ കേന്ദ്രത്തെ... നടപടിയെടുത്ത വിവരം കേന്ദ്രമൊരു സ്വര്‍ണക്കവറിലിട്ട് അറേബ്യയിലെ അതിവിശിഷ്ടമായ അത്തര്‍ പൂശി വെള്ളിത്താലത്തില്‍ വെച്ച് പ്രത്യേക വിമാനത്തില്‍ കയറ്റി ദീപാ വാധ്‍വയെന്ന തമ്പുരാട്ടിയുടെ സമക്ഷം പ്രത്യേക ദൂതന്‍ വഴി എത്തിക്കേണ്ടേ.. ആ ദൂതവേഷത്തില്‍ സാക്ഷാല്‍ മന്‍മോഹന്‍ സിംഗു തന്നെ പോകേണ്ടേ....

പകരം ചെയ്തതോ....
കേന്ദ്രം അയച്ച കത്തിന്റെ കൂടുതല്‍ വിശദാംശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി മറുപടി അയച്ചു. വ്യംഗ്യം... ദീപത്തമ്പുരാട്ടി എഴുതിയതില്‍ തങ്ങള്‍ക്കത്ര വിശ്വാസം പോരെന്നും വിശദാംശങ്ങള്‍ കൃത്യമായി അറിയിക്കണമെന്നും...

ക്ഷമിക്കുകേല മക്കളേ... മനോരമയും ക്ഷമിക്കുകേല... ഖത്തര്‍ സ്ഥാനപതിയും ക്ഷമിക്കുകേല....

ഓര്‍ക്കുക... ഖത്തറില്‍ സുഖവാസം നടത്തുന്ന പിടികിട്ടാപ്പുളളികളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ അറിയുന്ന "ഇന്ത്യന്‍ കമ്മ്യൂണിറ്റി മെമ്പേഴ്സ്" ആരൊക്കെയെന്നോ, അവരും ഈ കുറ്റവാളികളുമായുളള ബന്ധമെന്തെന്നോ, ആ കുറ്റവാളികളെക്കുറിച്ചുളള ചില വിവരങ്ങള്‍ ടോമിന്‍ തച്ചങ്കരി അന്വേഷിച്ചപ്പോള്‍ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദീപാ വാധ്‍വയ്ക്ക് പൊള്ളിയത് എന്തിനെന്നോ അന്വേഷിക്കാന്‍ മനോരമയിലെ അന്വേഷണാത്മക വീരശിങ്കങ്ങള്‍ക്ക് സമയവും താല്‍പര്യവുമില്ല. ‍മാത്തുക്കുട്ടിച്ചായന്‍ ശമ്പളം കൊടുക്കുന്നത് അതിനൊന്നുമല്ലേയല്ല.

31 comments:

മാരീചന്‍‍ said...

ഓര്‍ക്കുക... ഖത്തറില്‍ സുഖവാസം നടത്തുന്ന പിടികിട്ടാപ്പുളളികളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ അറിയുന്ന "ഇന്ത്യന്‍ കമ്മ്യൂണിറ്റി മെമ്പേഴ്സ്" ആരൊക്കെയെന്നോ, അവരും ഈ കുറ്റവാളികളുമായുളള ബന്ധമെന്തെന്നോ, ആ കുറ്റവാളികളെക്കുറിച്ചുളള ചില വിവരങ്ങള്‍ ടോമിന്‍ തച്ചങ്കരി അന്വേഷിച്ചപ്പോള്‍ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദീപാ വാധ്‍വയ്ക്ക് പൊള്ളിയത് എന്തിനെന്നോ അന്വേഷിക്കാന്‍ മനോരമയിലെ അന്വേഷണാത്മക വീരശിങ്കങ്ങള്‍ക്ക് സമയവും താല്‍പര്യവുമില്ല. ‍മാത്തുക്കുട്ടിച്ചായന്‍ ശമ്പളം കൊടുക്കുന്നത് അതിനൊന്നുമല്ലേയല്ല

കിരണ്‍ തോമസ് തോമ്പില്‍ said...

ഒരു വാര്‍ത്ത എങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടുത്തി നല്‍കാം എനതിന്‌ ഉദാഹരണമാണിത്. കുറ്റവാളികള്‍ എന്ന് കരുതുന്നവരെ സുരക്ഷിതമായി ഇന്ത്യയില്‍ എത്തിച്ചാല്‍ ഇന്ത്യയിലെ പോലീസ് നടപടികളില്‍ നിന്ന് രക്ഷപെടുമോ? ഖത്തറില്‍ കുറ്റവാളികളായവരെ ഇന്ത്യയിലേക്ക് സുരക്ഷിതമായി എത്തിക്കാമെന്നാണ്‌ തച്ചങ്കേരി പറഞ്ഞതെങ്കില്‍ കേള്‍ക്കാനൊരു രസമുണ്ട്. സംഭവിച്ചത് നേരെ തിരിച്ചും. എന്ത് ചെയ്യാം.

വിജി പിണറായി said...

അല്ലപ്പാ... ആന്‍ഡേഴ്‌സണ്‍ എന്നൊരുത്തനെപ്പറ്റി ആരാണ്ട് ഏതാണ്ടൊക്കെ പറഞ്ഞതു കേട്ടല്ലോ.... ‘സുരക്ഷിത യാ‍ത്ര’ വാഗ്ദാനം എന്നൊക്കെ അവിടേം കേട്ടായിരുന്നല്ലോ. ഓ...! അങ്ങേരു പിന്നെ നമ്മടെ ‘മ്മിണി ബല്യ’ നേതാക്കളുടെ ‘പിടികിട്ടിയ പുള്ളി’യായിരുന്നല്ലോ!

തച്ചങ്കരി ‘പറഞ്ഞതായി അറിയിക്കപ്പെട്ടതായി പറയപ്പെട്ടതായി റിപ്പോര്‍ട്ടപ്പെട്ടത്’ (ഇതില്‍ക്കൂടുതല്‍ വളച്ചൊടിച്ച് പറയാന്‍ ഈയുള്ളവന് ‘മനോരമ’യില്‍ ജോലി ചെയ്തു പരിചയമില്ല!) കുറ്റവാളികളെ നാട്ടിലെത്തിക്കുന്ന കാര്യം. മഹാപാതകം. അങ്ങേര് ചെയ്യേണ്ടിയിരുന്നത് അവന്മാര്‍ക്ക് സുരക്ഷിതമായി ഇന്ത്യയില്‍ എത്താനും അതേ പോലെ തിരിച്ചു പോകാനും ചാര്‍ട്ടേഡ് ഫ്ലൈറ്റ് ഇല്ലെങ്കില്‍ ഒരു ഹെലികോപ്റ്ററെങ്കിലും ശരിയാക്കി കൊടുക്കുകയായിരുന്നു. അതു ചെയ്യാത്തവനെ ഉടന്‍ തൂക്കിലിടേണ്ടതാകുന്നു!

suraj::സൂരജ് said...

ലവന്‍ ലവരോട് ലിങ്ങനെ പറഞ്ഞതായി ലവര്‍ കേട്ടെന്ന് റിപ്പോട്ടുചെയ്തത് ഏതോ പത്രത്തില്‍ വന്ന കാര്യം സ്ഥലവാസികള്‍ തന്നോട് പരാതിപറഞ്ഞതായി കത്തുണ്ടെന്ന് മറ്റൊരുകത്തില്‍ കേന്ദ്രന്‍ സംസ്ഥാനനെ അറിയിച്ചുവെന്നാണ് റിപ്പോട്ട്.....

പടച്ചോനേ ഈ നൂലിന്റെ അറ്റം ഏതവന്റെ കോ@@#$%^&*(ത്തിലാണോ !

ഉറുമ്പ്‌ /ANT said...

Well Said.

നട്ടപിരാന്തന്‍ said...

TRACKING.............

Baiju Elikkattoor said...

:)

Anonymous said...

വായിച്ചു. അഭിപ്രായം പറയാനുള്ള അറിവില്ല...

ഇ.എ.സജിം തട്ടത്തുമല said...

ഇന്ത്യയില്‍ പിടികിട്ടാപ്പുളളികളായി പ്രഖ്യാപിക്കപ്പെട്ട ഒട്ടേറെപ്പേര്‍ ഖത്തറിലുണ്ടെന്ന് ഇന്ത്യന്‍ സ്ഥാനപതിയ്ക്ക് അറിയാം. ഖത്തറില്‍ അവര്‍ ജോലി ചെയ്യുന്നതും താമസിക്കുന്നതുമായ സ്ഥലത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇവര്‍ക്കറിയണം. അല്ലെങ്കില്‍ ടോമിന്‍ തച്ചങ്കരി സന്ദര്‍ശിച്ചത് പിടികിട്ടാപ്പുളളികളെയാണെന്നും അവര്‍ക്ക് ഇന്ത്യയിലേയ്ക്ക് സുരക്ഷിത മടക്കം ഐജി വാഗ്ദാനം ചെയ്തുവെന്നും ഖത്തറിലെ സ്ഥാനപതി എങ്ങനെ അറിയും...?

ഇ.എ.സജിം തട്ടത്തുമല said...

ബ്ലോഗിൽ ഇങ്ങനെയൊക്കെ എഴുതാമോ? ഇടതു ചായ്‌വിൽ ബ്ലോഗെഴുതാൻ പാടില്ലെന്നാണ് ബ്ലോഗിലെ ചില കമന്റ്ക്വട്ടേഷൻ സംഘങ്ങൾ പറയുന്നത്. തലയുടെ വലതുവശംകൊണ്ട് ചിന്തിച്ച് വലത്തേ കൈ മാത്രം ഉപയോഗിച്ച് ടൈപ്പ് ചെയ്ത്,വലത്തേ കണ്ണ് മാത്രം ഉപയോഗിച്ച് വായിച്ച് വലത്തോട്ട് ചരിഞ്ഞിരുന്ന് കമന്റും മറുപടികളും എഴുതിക്കൊള്ളണം. ഇടയ്ക്ക് പിണറായി, കള്ളൻ, കൊള്ള, തുടങ്ങിയ ചില പദങ്ങൾ കൂട്ടിക്കുഴച്ച് ഉരുട്ടിക്കൊടുത്തുകൊണ്ടുമിരിക്കണം. അപ്പോൾ ബലേഭേഷ് ബലേഭേഷ് എന്ന കമന്റുൽകൾ പടപടാന്നു പൊട്ടിവീണുകൊണ്ടിരിക്കും. ഇടയ്ക്ക് ചില ബ്ലോഗുകളിൽ രാഷ്ട്രീയബന്ധമുള്ള ചില പോസ്റ്റുകളും കമന്റുകളും വായിക്കുമ്പോൾ തോന്നിയതാണ്.

നട്ടപിരാന്തന്‍ said...

പ്രിയപ്പെട്ട മാരീചാ...

ഈ “രക്ഷകനെ“, മാരീചന്റെ “വചനം” കൊണ്ട് “മോചനം” കൊടുത്തത് കാണുമ്പോള്‍, മനോരമയെപോലെ മ്ലേചമായ മാര്‍ഗത്തിലൂടെ തന്നെയാണ് പ്രിയപ്പെട്ട മാരീചനും നടന്നുപോവുന്നത്.

മനോരമ പോലെ ഒരു പത്രത്തിലെ വാര്‍ത്തയ്ക്ക് പ്രതിവാര്‍ത്ത ചമയ്കാന്‍ മാത്രം തരം താഴ്ന്നോ ശ്രീ. മാരീചനും. ശ്രീ. പി. എം. മനോജുമൊക്കെ. എങ്കില്‍ ഹാ കഷ്ടം എന്നേ പറയേണ്ടൂ.

നമ്മള്‍ എല്ലാം കേട്ടതാണ് ആ പുണ്യവാന്റെ തിരുമൊഴികള്‍......ഞാന്‍ കാഷ്മീരില്‍ ആണെന്നും, പിന്നെ അതു പൊളിഞ്ഞപ്പോള്‍ ബഹറൈനില്‍ ബന്ധുക്കളെ വിസിറ്റ് ചെയ്യാന്‍ വന്നതാണെന്നും. അങ്ങിനെയങ്ങിനെ......

ഈ പുണ്യവാനല്ലേ പണ്ട് സിങ്കപ്പൂരില്‍നിന്നും, ക്യാമറ ചുമക്കാന്‍ ഒരു പോലിസ് കാരനുമായി പിടിയിലായത്/
ഈ പുണ്യവാനല്ലേ പണ്ട് അഭയക്കേസ് അന്വേഷിച്ചപ്പൊള്‍ അഭയയുടെ മാതാപിതാക്കള്‍ക്ക് ഭ്രാന്ത് ആണെന്ന് പറഞ്ഞത്.
ഈ പുണ്യവാന്റെ സ്റ്റുഡിയോ അല്ലേ വ്യജസിഡി ഉത്പാദിപ്പിച്ചത്.
ഈ പുണ്യവാനല്ലേ മേലുദ്യേഗസ്ഥന്റെ അനുമതിയില്ലാതെ ബാംഗളൂരുവില്‍ പോയി കേസ് പിടിക്കാന്‍ പോയത്.

പിന്നെ പാര്‍ട്ടിയ്ക്ക് ചിലപ്പോള്‍ ഈ പുണ്യവാന്‍, തിരുമേനിയാവാം, കാരണം “മാളിക വീടിന്റെ” ഉറവിടം കണ്ടുപിടിച്ച ആളല്ലേ..... പോലീസിന്റെ സൈബര്‍ സെല്ലില്‍ ചില ശ്രീകുമാരന്മാരും, പുറത്ത് ചില തലയുള്ള ചുണക്കുട്ടികളും സൈബര്‍ സെല്ലില്‍ സഹായിക്കാന്‍ ഉണ്ടെങ്കില്‍ ഈ പുണ്യവാനല്ല, സ. കെ.ഈ.എന്‍ ഇരുന്നാലും ഏത് സൈബര്‍ കുറ്റകൃത്യവും പിടിക്കും. അ ഈമെയില്‍ പിടിച്ച ശുഷ്കാന്തി ഒരു ഒരൊന്നോര ശുഷ്കാന്തി തന്നെയായിരുന്നു.

പിന്നെ മാരീചാ....പണ്ട് “ദാറ്റ്സ് മലയാളത്തില്‍” നിന്നും ഡെലീറ്റികളഞ്ഞ പോസ്റ്റുകള്‍ പോലെ ഈ പോസ്റ്റ് ഭാവിയില്‍ ഡെലീറ്റി കളയരുത്. ഭാവിയില്‍ ആവിശ്യം വരും. കാരണം ആ പുണ്യവാന്റെ രോമത്തില്‍ ആരും തൊടില്ല....മാത്രമല്ല ചില പുല്ലാങ്കുഴല്‍ വിദ്യകൊണ്ട് ആ പുണ്യവാന്‍ ചിലപ്പോള്‍ അടുത്ത (?) യൂ.ഡി.എഫ് ഭരണത്തില്‍ പോലിസിന്റെ തലപ്പത്ത് ഇരിക്കുന്നത് കാണാം.

യൂ. ഡി.എഫിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് ഏത് “ചണ്ടിയും” പഞ്ചാമൃതമാണല്ലോ.... ഈ പുണ്യവാനെ കൊണ്ട് അവര്‍ക്കും ഉപയോഗമുണ്ടായിരുന്നല്ലോ,.... കോക്കോക്കോളയ്ക്ക് കുഴലൂതിയ ഉദ്യോഗസ്ഥന്‍, യൂ.ഡി.എഫ് കാരന്റെ അളിയനും, മരുമകനും ആയപ്പോള്‍ അവര്‍ക്കും അതില്‍ പ്രശ്നമില്ല.

ആര്‍ജവമില്ലാത്ത ഒരു പ്രതിപക്ഷവും, ചേതനയറ്റ മതനേതാക്കളും, പൌരബോധമില്ലാത്ത ഒരു ജനസമൂഹവും ഉള്ളപ്പോള്‍ നമ്മുടെ ലക്ഷ്യബോധമില്ലാത്ത ഭരണാധികാരികള്‍ക്ക് എന്തുമാവാമല്ലോ.

ഓ.ടോ.

പ്രിയപ്പെട്ട മാരീചാ...... താങ്കളുടെ മെരിറ്റിനെ അംഗികരിച്ചുതന്നെ പറയട്ടെ...... “പാലേരി മാണിക്യത്തിന്റെ റിവ്യൂ പോലുള്ള കനപ്പെട്ട പോസ്റ്റുകള്‍ താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നു.

Anonian said...

മനോരമവീരഭൂമി മര്‍ഡോക് നെറ്റ മുനീര്‍വിഷന്‍ ഒന്നിനും മേലാല്‍ മാരീചന്‍ പ്രതിവാര്‍ത്ത ചമക്കരുത്. വേണെങ്കില്‍ വല്ല കേയീയെന്നിനോ മറ്റോ ചമച്ചോ. മാരീചന്‍ ഇരിക്കുന്ന ആ ഉയര്‍ന്ന തരത്തില്‍ നിന്ന് താഴരുത്,വേണെങ്കില്‍ വച്ചടി വച്ചടി മോളിലേക്ക് പൊയ്ക്കോ.താഴരുത്.
ഹോ,ഭാഗ്യം കേയീയെന്നിനെയോ മറ്റോ സൈബര്‍സെല്ലില്‍ ഏതെങ്കിലും മൂലയില്‍ ചായ്പില്‍ ഇരുത്തിയിരുന്നെങ്കില്‍ അമേരിക്കയെ പോലും അടിച്ചുമാറ്റി പോക്കറ്റിലിടുമായിരുന്നു.അതുകൊണ്ട് മാത്രം ഈ സര്‍ക്കാരിന് പത്തില്‍ അഞ്ചു മാര്‍ക്ക് കൊടുക്കാം.ബാക്കി ബോണസ്.

കാക്കര kaakkara said...

മനോരമയുടെ വ്യാജസമ്മിതി നിർമാണത്തിനെതിരെ എഴുതി തച്ചങ്കിരിക്ക്‌ വ്യാജസമ്മിതി!

തച്ചങ്കിരി ഖത്തറിൽ ഒളിവിൽ കഴിയുന്ന കുറ്റവാളികളെ കണ്ടുവോയെന്നറിയില്ലെങ്ങിലും തച്ചങ്കിരി ഖത്തറിൽ പോയത്‌ ഒളിഞ്ഞും പാത്തും തന്നെയാണല്ലോ!!!

ചെലക്കാണ്ട് പോടാ said...

പിണറായി-മദനി-തച്ചങ്കരി സിണ്ടിക്കേറ്റ് എത്ര തന്നു ഈ പോസ്റ്റിന് ?

ജിവി/JiVi said...

മനോരമ എഴുതുന്നു. അതിലെ കള്ളവും വിഡ്ഡിത്തവും ഇടതന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. മനോരമ എഴുതുന്നതെന്തും വേദവാക്യമാക്കിയ മന്ദബുദ്ധികള്‍ അതൊന്നും ശ്രദ്ധിക്കുകയേയില്ല. ബുദ്ധിയുള്ള ‘നിഷ്പക്ഷന്മാര്‍’ വന്ന് ചോദിക്കും: അത് പിന്നെ മനോരമ അങ്ങനെയൊക്കെ എഴുതുമെന്ന് ആര്ക്കാ്ണറിയാത്തത്, ഇതിനൊക്കെ മറുപടിയെഴുതി തരംതാഴണോ? കേരളത്തിലെ വലത് രാഷ്ട്രീയം ഇങ്ങനെയൊക്കെയാണ്‍ പിഴച്ചുപോകുന്നത്.

Anonymous said...

സത്യത്തില്‍ തച്ചങ്കരി പഴേ മോഹന്‍ലാല്‍-ശ്രീനിവാസന്‍ സിനിമയില്‍ ഒന്ന് കണ്ട് സ്വര്‍ണ്ണ കിരീടം കണ്ടെത്താന്‍ ഖത്തറില്‍ എത്തിയതാണ്.. അവിടെ ചെന്നപ്പോള്‍ കിരീടം ഒമാനിലോട്ടു തീവ്രവാദികള്‍ കടത്തി. തച്ചങ്കരി നേരെ ഒമാനിലോട്ടു വിട്ടു. അപ്പോള്‍ ലവന്മാര്‍ കിരീടവുമായി യു എ യിലോട്ട് കടന്നു, തച്ചങ്കരിയും. അങ്ങനെ അവരെ തപ്പി ബഹറിനിലും ചെന്നപ്പളാണ് മനസ്സിലായത്‌ തന്റെ കിരീടം പോയി എന്ന്!

അത്രേ..ഉള്ളൂ.. അതിനാ ഇവന്മാര്‍..(ചിരിച്ചോളൂ..ചിരിക്കുന്നതും വിപ്ലവമാണ്)

ചതുര്‍മാനങ്ങള്‍ said...

ഈ വാചകത്തില്‍ പറയുന്നത് പ്രകാരം ഒരാരോപണം ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചെങ്കില്‍ അത് ഗുരുതരം തന്നെയാണ്. പക്ഷേ, ടോമിന്‍ തച്ചങ്കരിയെക്കാള്‍ കടുത്ത കുറ്റം അവരാണ് ചെയ്തതെന്ന് മാത്രം.

Before jumping into conclusions, pls try to understand some of the realities

http://www.cbi.gov.in/interpol/extradition.php

India has not signed any extradition treaty with Qatar.

http://timesofindia.indiatimes.com/articleshow/35042427.cms

Ur argument that Indian consulate did not act to deport the known wanted list is basically baseless.

I think the Indian consulate has done a good job here. After all Thachankary did not have official permission(it should have come from CMs office as he was an IG) to visit Qatar.

karimeen/കരിമീന്‍ said...

ടോമിന്‍ തച്ചങ്കരി ഒരുപാട് കണക്ഷനുകളുള്ള അഴിമതിക്കാരനായ ഒരാളാണ്. ഇത്തരക്കാര്‍ അതാത് കാലത്തെ സര്‍ക്കാരിന്റെ വിശ്വസ്തരായിരിക്കും. എല്‍.ഡി.എഫിന്റെ കാലത്ത് എല്‍.ഡി.എഫും പിന്നീട് ചാണ്ടിയുടെ വിശ്വസ്തനുമായിരുന്നു തചങ്കരി. കൈരളിക്ക് ക്യാമറ കൊണ്ടുവരാന്‍ വിദേശത്ത് പോയ അതേ തച്ചങ്കരി മുനീറിനു വേണ്ടിയും വിദേശത്തു പോയി. അങ്ങിനെ തരാതരം പോലെ മാറി മറിഞ്ഞ് ജീവിക്കുമ്പോളാണ് പുതിയ വി.എസ്.സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. ഇവിടെ വീണ്ടും തച്ചങ്കരി സര്‍ക്കാരിന്റെ ആളായി.

പക്ഷേ അവിടെയാണ് തച്ചങ്കരിക്ക് തെറ്റിയത്. സര്‍ക്കാരിന്റെ ആളും വി.എസിന്റെ ആളും രണ്ടാണ് എന്ന് തിരിച്ചറിയാന്‍ ടോമിന്‍ വൈകിപ്പോയി. അതു തിരിച്ചറിഞ്ഞപ്പോഴേക്കും സ്റ്റുഡിയോ പൂട്ടുകയും മോസര്‍ബെയര്‍ കേരളത്തിലെത്തുകയും ചെയ്തു. (ഒപ്പം പൂച്ച വിദേശത്തു പോകുകയും ചെയ്തു. പാവപ്പെവന്മാരുടെ സി.ഡി.കടകള്‍ എല്ലാം പൂട്ടുകയും മോസര്‍ബെയര്‍ മാത്രമാകുകയും ചെയ്തത് അച്യുതാനന്ദന് ഗുണമുള്ള കാര്യമായതിനാല്‍ അധിനിവേശ പ്രതിരോധക്കാരെ ഇവിടെ കണ്ടതേയില്ല)

തച്ചങ്കരി അച്യുതാനന്ദ ശിഷ്യനായിരുന്നു എങ്കില്‍ അയാളുടെ സി.ഡി നിര്‍മ്മാണം പൂട്ടുകയില്ലായിരുന്നു. അയാളുടെ വിദേശ യാത്ര സുരേഷ് ഗോപിയുടെ സിനിമ പോലെ വാഴ്തപ്പെടുമായിരുന്നു.
മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൌസില്‍ വ്യഭിചരിച്ചപ്പോള്‍ അത് മറച്ചു പിടിച്ച പോലെ, അയാളുടെ മൂന്നാറിലെ കയ്യേറ്റ റിസോര്‍ട്ട് ഇന്നും നിലനില്‍ക്കുന്നതു പോലെ, എസ്.ശര്‍മ്മ അഴിമതിക്കാരനല്ലാത്തതുപോലെ , വീരേന്ദ്രകുമാര്‍ സോഷ്യലിസ്റ്റായതുപോലെ, ഷാജഹാന്‍ ചെമ്പൈ വൈദ്യനാഥഭാഗവതരായതു പോലെ , തച്ചങ്കരിക്കും ഭരത് ചന്ദ്രനാകാമായിരുന്നു. പറഞ്ഞിട്ടെന്തു കാര്യം. ഷിറ്റ്!

Anonymous said...

gathered a lot of information from comments....

Anonian said...

മനോരമയിലേക്ക് തന്നെ തിരിച്ചു വരാം. വാര്‍ത്ത എ.കെ.ജി യുടെ വീട് പൊളിക്കാന്‍ തുടങ്ങിയതും പിന്നെ നിര്‍ത്തിവച്ചതും. തുടക്കം ഇങ്ങനെ.
"പാവപ്പെട്ടവര്‍ക്ക് വീടും കുടിയും നല്‍കിയ മനുഷ്യസ്നേഹി എ.കെ.ജി.....". കണ്ണടയൂരി ഒന്നുകൂടെ നോക്കി,കടലാസേതാ.മനോരമ തന്നെ.
കാലന്‍ വന്നു വിളിച്ചിട്ടും ഗോപാലനെന്താ പോകാത്തെ,താങ്ങാ കള്ളന്‍ എന്നൊക്കെ മരണക്കിടക്കിയിലും ആര്‍ത്തു വിളിപ്പിച്ച രാഷ്ട്രീയം,അതിനു വെള്ളവും വളവും നല്‍കിയ മനോരമ തന്നെ ഇത് പറയുമ്പോള്‍ പവ്വത്തില്‍ പിതാവിനെ മനസ്സാ ധ്യാനിച്ചു. ഇതാണ് പിതാവിന്റെയും പരിശുദ്ധാത്മാവിന്റെയും കളി.കംമ്യൂണിസ്ട്ടുകള്‍ക്ക് ചുരിങ്ങിയത് ഇരുപതു വര്ഷം കഴിയുമ്പോ ആണ് പുത്തി വരുന്നത്.അതും തെറ്റ്തിരുത്തലും തെറ്റ് ചെയ്യലും ഒക്കെ കടന്നു വേണം. ഇത് സൊ സിമ്പിള്‍.സത്യത്തിന്റെ ഉള്‍വിളി എപ്പഴാ വരുന്നെന്നു അറിയില്ല. ഇനിയിപ്പോ പിണറായി വിജയന്‍ രാഷ്ട്രീയ ആര്ജ്ജവത്തിന്റെ പ്രതീകം,കേരളത്തിലെ പാവങ്ങള്‍ക്ക് വൈദ്യുതി എത്തിച്ച മഹാനുഭാവന്‍ എന്നൊക്കെ വായിച്ചു കോള് മയിര് കൊള്ളേണ്ട ആ പുണ്യദിനം എത്താന്‍ കാത്തിരിക്കുന്നു. മനോരമ എഴുതിയാ മതീന്നെ,ബാക്കി എമ്ബോക്കികളും എഴുതിക്കോളും.അച്ചായനോളം കച്ചോട വിദ്യ ആര്‍ക്കറിയാം.

Zombie Squad said...

നട്ട പ്രാന്തന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയോ ചര്‍ച്ചയോ ഉണ്ടായില്ല
പകരം അദ്ദേഹം ഒരു നിഗൂഡ അജണ്ടയുമായി ആണ് വന്നത് എന്ന തീരുമാനം ആണ് ഉണ്ടായത് .
പണ്ടോടു സിനിമയില്‍ മുകേഷ് പറഞ്ഞത്പോലെ ഇതൊരു റേഡിയോ മാതിരി ആണ് .
എല്ലാം ഇങ്ങോട്ട് പറയും അങ്ങോട്ടൊന്നും പറയാന്‍ പാടില്ല . പറഞ്ഞിട്ടും കാര്യമില്ല .

മനനം മനോമനന്‍ said...

zombie squad said; "ഇതൊരു റേഡിയോ മാതിരി ആണ് .എല്ലാം ഇങ്ങോട്ട് പറയും അങ്ങോട്ടൊന്നും പറയാന്‍ പാടില്ല"

ആകാശവാണി, തിരുവനന്തപുരം,തൃശൂർ, ആലപ്പുഴ,ദേവികുളം, കോഴിക്കൊട്
വാർത്തകൾ വായിക്കുന്നത് മാരീചൻ......

ഹഹഹ!

അതിന് അങ്ങോട്ടൊന്നും പറയരുതെന്ന് മാരീചൻ പറഞ്ഞില്ലല്ലോ! അഥവാ അങ്ങോട്ട് പറയുന്നതിന് ഇങ്ങോട്ട് വീണ്ടും പറഞ്ഞിട്ടും കാര്യമൊന്നുമില്ലല്ലോ!വീണ്ടും ഒരു ഹഹഹ!

കിരണ്‍ തോമസ് തോമ്പില്‍ said...

കക്കര പറയുന്നു

തച്ചങ്കിരി ഖത്തറിൽ പോയത്‌ ഒളിഞ്ഞും പാത്തും തന്നെയാണല്ലോ!!!


അപ്പോള്‍ കാക്കര ഈ ഭാഗം വായിച്ചില്ലെ?


ഏപ്രിലിലെ ഗള്‍ഫ് യാത്രയ്ക്കു മുന്‍പ് ഫെബ്രുവരിയില്‍ നടത്തിയ ദുബായ്, ഖത്തര്‍ യാത്രകളാണു തച്ചങ്കരിക്കു വിനയായത്. ആഭ്യന്തര മന്ത്രിയുടെയും ഡിജിപിയുടെയും ഉത്തരമേഖലാ എഡിജിപി : മഹേഷ് കുമാര്‍ സിംഗയുടെയും അനുമതിയോടെയാണു യാത്ര നടത്തിയതെന്നു തച്ചങ്കരി പറഞ്ഞു. കണ്ണൂരില്‍ രമ്യ എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ ഷമ്മി കുമാറിനെയും, പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്താന്‍ അദ്ദേഹത്തിന്റെ വീടിന്റെ എന്ന നിലയില്‍ ചിത്രങ്ങള്‍ ഇ മെയ്ലായി വിതരണം ചെയ്ത മനോജ് എന്നയാളെയും പിടികൂടാനാണു വിദേശ യാത്രയ്ക്കായി തച്ചങ്കരി അനുമതി തേടിയത്. ഈ യാത്രയ്ക്കിടെ സര്‍വീസ് ചട്ടങ്ങള്‍ പാലിക്കാതെ ഖത്തറില്‍ ഇന്ത്യന്‍ സ്ഥാനപതി ദീപാ വാധ്വയെ സന്ദര്‍ശിച്ചു കാര്യങ്ങള്‍ തിരക്കിയതാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തിന് ഇടയാക്കിയത്.

കിരണ്‍ തോമസ് തോമ്പില്‍ said...

tracking

കാക്കര kaakkara said...

കിരൺ...

കാക്കര ഏതായാലും മനോരമയ്‌ക്ക്‌ പഠിക്കുന്നില്ല...

മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ കാഷ്മീർ-ഖത്തർ വഴി ഭാര്യവീട്ടിൽ എത്തിയാലും ഒളിച്ചും പാത്തുമെന്നെ എഴുതാൻ പറ്റു...

അനില്‍ശ്രീ... said...

തച്ചങ്കരി അനുമതിയോടെയാണൊ പോയത് അല്ലാതെയാണോ പോയതെന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. അതറിഞ്ഞാലേ തച്ചങ്കരി ചെയ്തത് ശരിയോ തെറ്റോ എന്ന് പറയാന്‍ പറ്റൂ. അതിനെ പറ്റി ഇവിടെ ആദ്യം കമന്റിട്ട ആരും പറഞ്ഞു കണ്ടില്ല.

മനോരമയെ കുറ്റം പറയുന്നതോടൊപ്പം തച്ചങ്കരിയെ കുറ്റവിമുക്തനാക്കുവാനല്ലേ ഈ ലേഖനം ശ്രമിക്കുന്നത് എന്ന് സശയിക്കുന്നതില്‍ തെറ്റുണ്ടോ?

ലോകത്തിലെ പല രാജ്യങ്ങളിലേയും സ്ഥാനപതികള്‍ക്ക് അവരോട് താന്‍ ഇന്ത്യയില്‍ പിടി കിട്ടാപ്പുള്ളീയാണ് എന്ന് പറയുന്നവരെ പോലും ഒന്നും ചെയ്യാനാവില്ല എന്ന് മാരീചനറിയാമല്ലോ. ഖത്തറില്‍ പിടി കിട്ടാപ്പുള്ളികള്‍ ജീവിക്കുന്നുവെങ്കില്‍ അവര്‍ക്കും ഈ സ്ഥിതി തന്നെയാകും എന്നു തോന്നുന്നു. കാരണം ഇന്ത്യയും ഖത്തറുമായി കുറ്റവാളികളെ കൈമാറാനുള്ള വ്യവസ്ഥ നിലവിലുണ്ടോ എന്ന് എനിക്കറിയില്ല. ഉണ്ടെങ്കില്‍ മാത്രമേ ആ സ്ഥാനപതിയെ കുറ്റപ്പെടുത്താനവൂ....

കിരണ്‍ തോമസ് തോമ്പില്‍ said...

കക്കരെ ഇവിടുത്തെ വിഷയം തച്ചങ്കരി ഖത്തറില്- സര്‍ക്കാര്‍ അനുമതിയോടെ കേസന്വേഷണത്തിന്‌ പോയതാണ്‌. പിന്നെ പത്തും പതുങ്ങിയും അവധിയാത്ര എടുത്ത് പോയത് ശരിയാണോ തെറ്റാണോ എന്ന് അറിയാന്‍ ട്രൈബ്യൂണല്‍ വിധി വരണം. അത് അവിടെ നില്‍ക്കട്ടേ. ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് അതല്ലല്ലോ.

നട്ടപിരാന്തന്‍ said...

പ്രിയപ്പെട്ട കിരൺ,

പറ്റുമെങ്കിൽ നമ്മുക്ക്, ഈ പോസ്റ്റിൽ പറഞ്ഞ 'രക്ഷകനു" "മോചനം" കൊടുത്തപോലെ, നമ്മുടെ സമൂഹത്തിൽ ഓരോ കൂതറകൾ കുറ്റാരോപിതരായി മുദ്രകുത്തുന്ന കുഞ്ഞാടുകളായ "ബിഷപ്പ്. കെ.പി. യോഹന്നാൻ" "ബ്രദർ. തങ്കു" തുടങ്ങിയവരെയും കൂടി ഒന്ന് ബ്ളോഗ് മാമോദീസ മുക്കി എടുത്ത് കാണാൻ കർത്താവിൽ അതിനായി ആഗ്രഹിക്കുന്നു.

ഞാനും പിണറായിയുടെ വീടിനെ പറ്റി ഒരു പോസ്റ്റ് എഴുതിയിരുന്നു കൂതറഅവലോകനത്തിൽ അതിൽ വലിയ ചർച്ചയും ഒക്കെയായിരുന്നു. അതിനു ശേഷം ബഹറൈനിൽ തച്ചങ്കരി വന്നുവെന്ന് കേട്ടപ്പോൾ ഞാൻ ടോയ് ലറ്റിൽ തന്നെയായിരുന്നു. കാരണം പേടിച്ച് എപ്പോഴും മൂത്രമൊഴിക്കലായിരുന്നു, ടോയ്ലറ്റിൽ നിന്നും എഴുന്നേൽക്കാൻ സമയമില്ലായിരുന്നു.

ഇനി ഓണത്തിനു നാട്ടിൽ വരുമ്പോൾ എന്നെയെങ്ങാനും പൊക്കുമോ എയർപ്പോർട്ടിൽ വച്ച്, ആ പഴയ പിണറായി പോസ്റ്റിലെ ദുരാരോപണം വച്ചെങ്ങാനും. എന്തായാലും പുതിയ ഫോട്ടോ എടുത്ത് എന്റെ പാസ്പോർട്ട് ഒന്നു പുതുക്കണം

കാക്കര kaakkara said...

കേന്ദ്രസർക്കാരിന്റെ അനുവാദം ആവശ്യമുണ്ടെങ്ങിൽ അത്‌ വാങ്ങണം. അത്‌ വാങ്ങിയിട്ടില്ലായെന്ന്‌ തച്ചങ്കരി പറയുന്നു അതെങ്ങിലും വിശ്വസിക്കു!!!

“മനോരമയുടെ മാത്രം നീരീക്ഷണങ്ങളേക്കാൾ” സത്യസന്ധമായി വിലയിരുത്തേണ്ടത്‌ തച്ചങ്കരിയുടെ പ്രവർത്തനങ്ങളാണ്‌... അത്‌ ഈ പോസ്റ്റിലില്ല പകരം തച്ചങ്കരിക്ക്‌ വ്യാജസമിതി നിർമാണം...

മംഗളത്തിന്റെ “വ്യാജനിർമിതി” കൂടി...

http://mangalam.com/index.php?page=detail&nid=316013&lang=malayalam

“ഐ.ജി: ടോമിന്‍ ജെ. തച്ചങ്കരി ഗുരുതരമായ കൃത്യവിലോപം നടത്തിയെന്നും സര്‍വീസില്‍ തുടരാന്‍ യോഗ്യനല്ലെന്നും വിജിലന്‍സ്‌ ഹൈക്കോടതിയെ അറിയിച്ചു. അവിഹിത സ്വത്തു സമ്പാദനം, കള്ളക്കടത്ത്‌, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍ തുടങ്ങി തച്ചങ്കരിക്കെതിരേ ശക്‌തമായ കണ്ടെത്തലുകള്‍ അടങ്ങിയ അന്വേഷണ റിപ്പോര്‍ട്ട്‌ വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോയാണ്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്‌“

ട്രിബുണലിന്റെ മുന്നിലുള്ള ഒരു പ്രധാന ചോദ്യം ”ഓൾ ഇന്ത്യ സർവീസ്സിലുള്ള“ തച്ചങ്കരിയെ സംസ്ഥാന സർക്കാരിന്‌ സസ്പെന്റ് ചെയ്യാനുള്ള അധികാരമുണ്ടോ ഇല്ലയോ എന്നാണ്‌...

Anonian said...

തച്ചങ്കരി കള്ളനോ കൊള്ളക്കാരനോ മാന്യണോ അമാന്യാണോ ആവട്ടെ,അതു സംസ്ഥാനസര്‍ക്കാരും അയാളുടെ മേല്‍ അധികാരങ്ങളുള്ള കേന്ദ്രസര്‍ക്കാരും കൂടി തീരുമാനിക്കട്ടെ.ഇവിടെ ചോദ്യം ബിഷപ്‌ കൊട്ടൂരാനെയും,അസീസിയ പിതാക്കളെയും ജസ്മി പീഡകരെയും,ബ്രദര്‍ യോഹന്നാനെയും (ഈ കക്ഷി തന്നെയാണോ കെ.സുധാകരന്‍ എം.പിയുമായി കച്ചോട ബന്ധമുണ്ടെന്നു ആരോപിക്കപ്പെട്ടു കേരളശബ്ദത്തില്‍ ഫേമസ് ആയതു?)പിതാവ് തങ്കുവിനെയും മാമോദീസമുക്കാന്‍ മാത്രഭൂമി,ഏഷ്യാ,മുനീര്‍നെറ്റ വിഷനും മനോരമയും "സഹായിക്കുന്നില്ല' എന്നതല്ലേ.തുണിയില്ലാതെ, അതും സര്‍ക്കാര്‍ ഗസ്റ്റ് ഹൌസില്‍ പിടിക്കപ്പെട്ട ചീഫ് മിനിസ്റ്റര്‍ ഓഫീസ് മേനോന്മാരെ ഇങ്ങനെ പുണ്യാഹം തളിക്കാന്‍ മാതൃഭൂമി മനോരമയാദികള്‍ 'സഹായിക്കുന്നുണ്ടോ"? എങ്കില്‍ ഈ പോസ്റ്റ് തന്നെ ഇല്ലല്ലോ. തച്ചങ്കരിക്ക് "മാത്രം മാമോദീസാ സഹായം" കിട്ടുമ്പോ ഇതുപോലുള്ള പോസ്റ്റുകള്‍ ഇനിയും വരും.
കരിമീന്‍ ഈ കാര്യം നല്ല രീതിയില്‍ പറഞ്ഞിട്ടുണ്ട്.

Anonymous said...

മാരിചന്,മനോജ് ,കുഞ്ഞഹമെദ് ,തോമസ് ഐസക് തുടങ്ങിയവര് പണി നിര്ത്തി ഉടന് തന്നെ മനോരമയില് ചേരുക....
സാക്ഷാല് കാറല് മാര്കിസിന്നു കേരളത്തിലെ കല്യാണികുട്ടിയമ്മയില് ഉണ്ടായ പുന്നാര മക്കളായ
ശക്തിധരന് സുഗതന് ആസാദ്,ഉമേഷ് ബാബു അപ്പുട്ടന് നീലാണ്ടന്.എന്നി മഹാന്മാര മനോരമയുടെ അടുക്കളയില് വിടുപണി ചെയ്യുന്ന പോലെ .... തിരുവായ്ക്ക് എതിര്വയില്ലാതെ മാത്തുക്കുട്ടിച്ചായന് ""മലയാളിക്കും മനോരമക്കും ഒരു ഹ്രദയവും ഒരു മനസവുമായി "" അങ്ങിനെ നമുക്ക് ഒരുകുടക്കീഴില് അനിനിരക്കാം ....ഒരു സമ്പൂര്ണ സമത്വ സുന്ദര കേരളം പണിയാം . .....!

കുഞ്ഞഹമെടെന്നും ,പിണറായിയെന്നും കേട്ടാല് ഉള്ളം കാല് വിറയ്ക്കുന്ന ,സമനിലതെട്ടുന്ന ,പിറവിയില് തന്നെ പിഴച്ചു പിരിയിളകി നടക്കുന്ന മനോരമാകുട്ടന്മാരുടെ തൊലികട്ടിക്കു മുന്നിലും പണ്ടിത്യത്തിനുമുന്നിലും നമുക്ക് മെഴുകുതിരി കത്തിക്കാം അമേന് .....!

മനോരമ കൊടുക്കുന്ന വിഷവും മോന്തി നടക്കുനവ്ര്ക്ക് നെല്ലിക്ക തളവും കുതിര വട്ടവും കങ്ങനാടിയുമോന്നും മതീയവില്ല . ... ബ്ലോഗിലെ പ്രസ്കത്മായ പോസ്റ്റുകളില് കയറി നിരങ്ങി വളിച്ച കമ്മേന്റ്സ്തിട്ടുരങ്ങള് ഇറക്കി പിതൃശൂന്യ സ്വഭാവം അരക്കിട്ടുരപ്പികുന്നവര് .... കണ്ടാലും കൊണ്ടാലും പഠിക്കാത്ത ഇക്കുട്ടര് തന്നെയാണ് മനോരമ നയിക്കുന്ന തന്തയില്ല പടയിലെ തെണ്ടികളും .സാക്ഷാല് പടിയരപിതാവിനു പോലും നേരയാക്കാന് പറ്റാത്ത ജന്മങ്ങള്..