Friday, July 02, 2010

ബുദ്ധിജീവിയുടെ ആള്‍മാറാട്ടം

രണ്ട് സിപിഎം ബുദ്ധിജീവികള്‍, രണ്ട് നിലപാടുകള്‍, ആരെയാണ് പാര്‍ട്ടിക്ക് വേണ്ടത് എന്ന വമ്പന്‍ ചോദ്യമുളള കവര്‍ പേജ് സഹിതമാണ് ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ് (2010 ജൂലൈ 4 - 88: 17) വിപണിയിലെത്തിയത്. കെഇഎന്നും ഹമീദ് ചേന്നമംഗലൂരുമാണ് സൂചിത ബുദ്ധിജീവികള്‍. ഇവരിലാരെയാണ് നിങ്ങള്‍ക്ക് വേണ്ടതെന്നത് സിപിഎമ്മിനു നേരെ തോക്കുചൂണ്ടി വാരിക ചോദിക്കുന്നു. ഉത്തരം ഉത്തരം ഹമീദ് ചേന്നമംഗലൂര്‍ എന്നല്ലെങ്കില്‍ പോയിന്റ് ബ്ലാങ്കില്‍ വെടി വീണേക്കാം.

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയായ കെഇഎന്‍ എത്രയോ വര്‍ഷമായി സിപിഎം അംഗമാണ്. ഹമീദിനാകട്ടെ പാര്‍ട്ടി അംഗത്വമില്ല, പാര്‍ട്ടി സഹയാത്രികനെന്ന പദവിയില്ല, മാത്രവുമല്ല, എണ്ണമറ്റ ലേഖനങ്ങളില്‍ അദ്ദേഹം പിണറായിപ്പാര്‍ട്ടി എന്നാണ് സിപിഎമ്മിനെ വിശേഷിപ്പിക്കുന്നത്. അങ്ങനെയൊരാള്‍ ഏതുവകുപ്പില്‍ സിപിഎം ബുദ്ധിജീവിയാകുമെന്ന ചോദ്യത്തിന് മാതൃഭൂമിയോ അവ്വിധം അവകാശപ്പെടാനുളള സൂചനകള്‍ ആവോളം നിറച്ച് ലേഖനമെഴുതിയ ഹമീദ് ചേന്നമംഗലൂരോ മറുപടിയൊന്നും പറയുന്നില്ല.

വിഷയം സ്വത്വരാഷ്ട്രീയമാണ്. കെഇഎന്‍ സ്വത്വരാഷ്ട്രീയത്തിന്റെ ആളാണെന്ന ചേന്നമംഗലൂരിന്റെ ജല്പനങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ചിന്ത വാരികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ചില ലേഖനങ്ങള്‍ ഉയര്‍ത്തിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കെഇഎന്‍, ഡോ. പി. കെ. പോക്കര്‍ എന്നിവര്‍ മൗദൂദിസത്തിന്റെ മാര്‍ക്സിസ്റ്റ് വാളുകളാണെന്ന് ആക്രോശിച്ചുകൊണ്ടാണ് ഹമീദ് മാതൃഭൂമി വാരിക (88: 14) വഴി ഈ വിവാദത്തില്‍ പ്രവേശിച്ചത്. വ്യക്തിവിദ്വേഷത്തിന്റെ പാതാളക്കുഴിയില്‍ നിന്ന് ഹമീദ് നീട്ടിത്തുപ്പിയ ഭര്‍ത്സനങ്ങള്‍ക്ക് മുഖമടച്ച മറുപടി കെഇഎന്നില്‍ നിന്നുണ്ടായി. എതിര്‍വാക്കില്ലാതെ അത് പ്രസിദ്ധീകരിക്കപ്പെട്ടാല്‍ കൈയടി മുഴുവന്‍ കെഇഎന്‍ കൊണ്ടുപോകുമോ എന്ന് ഭയന്ന്, ഹമീദിന്റെ ബദല്‍ പ്രതികരണം സഹിതമാണ് മാതൃഭൂമി വിപണിയിലെത്തിയത്. രണ്ട് - ഒന്ന് എന്ന സ്കോറിന് ഹമീദിനെ മാതൃഭൂമി വിജയിപ്പിച്ചുവെന്നര്‍ത്ഥം.

മുഖമടച്ച് കിട്ടിയ പ്രഹരത്തിന്റെ ജാള്യം മറയ്ക്കാന്‍ ആവനാഴിയിലെ സകല ശകാരപദങ്ങളും ഹമീദ് കെഇഎന്നിനെതിരെ വാരിയെറിയുന്നുണ്ട്. പുച്ഛപരിഹാസങ്ങളുടെ ഊന്നുവടിയില്‍ നിവര്‍ന്ന് നില്ക്കാന്‍ വെപ്രാളപ്പെടുന്നുവെങ്കിലും അപവാദങ്ങളും പരദൂഷണവും ഭക്ഷിച്ച് വിശകലനവിരേചനം നടത്തുന്ന ദിനപ്പത്രങ്ങളിലെയും വാര്‍ത്താചാനലുകളിലെയും അവലോകനവീരന്മാരുടെ നിലവാരമേ തനിക്കുളളൂവെന്ന് ഹമീദ് ചേന്നമംഗലൂര്‍ ഇതാണ് പരകായ പ്രവേശം എന്ന കെഇഎന്‍ വിമര്‍ശനത്തിലൂടെ തെളിയിക്കുന്നു.

സിപിഎം, പുരോഗമനകലാസാഹിത്യ സംഘം എന്നിവയുടെ പ്രസിദ്ധീകരിക്കപ്പെട്ട നയസമീപനങ്ങളെയോ പരിപാടികളെയോ ആഴത്തില്‍ അപഗ്രഥിക്കാനുളള ശേഷിയൊന്നും ഹമീദിനില്ല. കെഇഎന്നിനെതിരെ അലറുമ്പോഴും അദ്ദേഹം എഴുതിയ ഏതെങ്കിലും വാചകമോ ഖണ്ഡികയോ തന്റെ വാദം സമര്‍ത്ഥിക്കാന്‍ വേണ്ടി ഉദ്ധരിക്കാനും ഹമീദിന് കഴിയുന്നില്ല. കെഇഎന്‍ എഴുതിയത് വായിച്ചല്ല, കെഇഎന്നെക്കുറിച്ച് പത്രങ്ങള്‍ എഴുതിയത് വായിച്ചാണ് ഹമീദിന്റെ വിമര്‍ശനം. ബുദ്ധിപരമായ സത്യസന്ധതയോ, ഒരു വിഷയത്തെ അതിന്റെ സമഗ്രതയില്‍ വീക്ഷിച്ച് വിശകലനം ചെയ്യാനുളള ബുദ്ധിശക്തിയോ ഇല്ലാത്തതിനാല്‍ ഹമീദ് പത്രപ്പരദൂഷണത്തെ വിശ്വസിച്ച് കെഇഎന്നിനെതിരെ കുടിപ്പക തീര്‍ക്കുന്നു. സ്വത്വവാദം സംബന്ധിച്ച ചര്‍ച്ചയില്‍ ഒരിടത്തുപോലും സിപിഎമ്മോ പുരോഗമന കലാസാഹിത്യസംഘമോ കെഇഎന്റെയോ പോക്കറുടെയോ നിലപാടുകള്‍ തളളിക്കളഞ്ഞിട്ടില്ല. ഇരകളുടെ മാനിഫെസ്റ്റോ എന്ന ഗ്രന്ഥത്തിലെ ഒരു വാക്കുപോലും താന്‍ പിന്‍വലിച്ചിട്ടില്ലെന്നും അതിന്റെ അഞ്ചാം പതിപ്പ് പുറത്തിറക്കിയത് സിപിഎമ്മിന്റെ പ്രസിദ്ധീകരണ ശാലയായ ചിന്തയാണെന്നും കെഇഎന്‍ വിമര്‍ശകരെ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. എന്നിട്ടും ഹമീദ് എഴുതുന്നത് നോക്കുക...
മാര്‍ക്സിസ്റ്റ് വിരുദ്ധവും ജനവിരുദ്ധവും എന്നാല്‍ മതമൗലികവാദാനുകൂലവുമായ തന്റെ സ്വത്വരാഷ്ട്രീയ നിലപാടിനെ പുകസയിലെ ഭൂരിപക്ഷം നിസ്സന്ദേഹം തളളിക്കളഞ്ഞതാണ് കഥാപുരുഷനെ അമര്‍ഷം കൊള്ളിച്ചത്.
താന്‍ സ്വത്വരാഷ്ട്രീയത്തിന്റെ വക്താവല്ലെന്ന് ഒന്നിലേറെ തവണ കെഇഎന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കലും സ്വത്വരാഷ്ട്രീയത്തെ കെഇഎന്‍ അനുകൂലിച്ചിട്ടുമില്ല. ഈ ലക്കം ഭാഷാപോഷിണി വാരികയില്‍ താഹാ മാടായിയുടെ ചോദ്യത്തിന് കെഇഎന്‍ നല്‍കിയ മറുപടി കേള്‍ക്കുക.
ചോദ്യം - സ്വത്വരാഷ്ട്രീയത്തെ സിപിഎം തളളിപ്പറഞ്ഞതോടു കൂടി കെഇഎന്ന് മുന്നിലുളള വഴി എന്താണ്? ഇസ്ലാമിക രാഷ്ട്രീയത്തിലേയ്ക്കുളള ഒരു പ്രവേശനം താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ?
ഉത്തരം - അപ്പൂതിയങ്ങ് മനസില്‍ വെച്ചേക്ക് മോനേ..സ്വത്വരാഷ്ട്രീയം ഒരിക്കലും അംഗീകരിക്കാത്ത പാര്‍ട്ടി ഇപ്പോള്‍ അതിനെ തളളിപ്പറഞ്ഞു എന്ന് പറയുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ്. എങ്ങനെ ഒരു മാര്‍ക്സിസ്റ്റിന് ഒരേസമയം മാര്‍ക്സിസ്റ്റും സ്വത്വരാഷ്ട്രീയക്കാരനുമാകാന്‍ സാധിക്കും. താഹ, താങ്കള്‍ അഭിമുഖരംഗത്തെ ഒരു വിദഗ്ധനാണ്. പക്ഷേ, മുമ്പെന്ന പോലെ ഇത്തവണയും എന്നോടുളള ചോദ്യങ്ങളില്‍ ഒരുതരം കുതര്‍ക്കമാണ് മുന്നിട്ടു നില്‍ക്കുന്നത്. ആദ്യം, നിനക്ക് കളഞ്ഞു പോകാത്തത് നിന്റെ കൈവശം ഇപ്പോഴുമുണ്ടെന്ന് പറയുക. പിന്നെ നിനക്ക് കൊമ്പുകള്‍ കളഞ്ഞു പോയിട്ടില്ലെന്ന് പറയുക. അതിനു ശേഷം ആയതിനാല്‍ നിനക്ക് കൊമ്പുണ്ടെന്ന് പറയുക. കൊള്ളാം. നന്നാവുന്നുണ്ട്.
സിപിഎം കണ്ണുരുട്ടിയപ്പോള്‍ കെഇഎന്‍ സ്വത്വരാഷ്ട്രീയം ഉപേക്ഷിച്ചതാണെന്ന് വേണമെങ്കില്‍ ഹമീദിന് വാദിക്കാം. പക്ഷേ സത്യം അതാണോ.. ഒരോ പേജുകളിലും കൊടുങ്കാറ്റ് കൂടുവെച്ചിരിക്കുന്ന ഇരകളുടെ മാനിഫെസ്റ്റോ എന്ന പുസ്തകത്തില്‍ സ്വത്വരാഷ്ട്രീയത്തെക്കുറിച്ച് കെഇഎന്‍ പറയുന്നതിങ്ങനെ ...
സ്വത്വരാഷ്ട്രീയം മുന്നോട്ടു വെയ്ക്കുന്നത് ജാതിയുടെയോ വംശത്തിന്റെയോ മതത്തിന്റെയോ പേരില്‍ സകല പ്രശ്നങ്ങളും പരിഹരിക്കാമെന്ന അപകടകരവും അവികസിതവുമായ ഒരു സിദ്ധാന്തമാണ്. ഇന്ത്യന്‍ കീഴാളന്റെ ചെറുത്തുനില്‍പ്പിന് രണ്ട് മാനങ്ങളുണ്ട്. കീഴാള വിഭാഗത്തില്‍ നിന്നുതന്നെ ഉയര്‍ന്നുവരുന്ന കാഴ്ചപ്പാട് പങ്കുവെയ്ക്കുന്ന വരേണ്യവിഭാഗമാണ് - അവര്‍ ഭരണവര്‍ഗ രാഷ്ട്രീയത്തിന്റെ ഭാഗമായി തീരുകയാണ് ചെയ്യുന്നത്. അവര്‍ ജനാധിപത്യത്തെയാണ് വെല്ലുവിളിക്കുന്നത്. ഇങ്ങനെ ഭരണവര്‍ഗ രാഷ്ട്രീയത്തിന്റെ ഭാഗമായി തീരുന്ന ജാതി പ്രസ്ഥാനങ്ങളെ മുന്നില്‍ കണ്ടുകൊണ്ടല്ല ജനാധിപത്യവാദികള്‍ അന്വേഷണം നടത്തേണ്ടത് --- (പേജ് 141)
... വി ടി രാജശേഖരനും കാഞ്ച ഇളയ്യയും ഉള്‍പ്പെടുന്നവരുമായി മാര്‍ക്സിസ്റ്റുകള്‍ക്കും ജനാധിപത്യവാദികള്‍ക്കും പലകാര്യങ്ങളിലും വിയോജിക്കേണ്ടി വരും. പക്ഷേ, വിയോജിപ്പുകള്‍ നിലനില്‍ക്കെ തന്നെ ഒരു മൂര്‍ത്ത യാഥാര്‍ത്ഥ്യത്തിന്റെ വളരെ സങ്കീര്‍ണമായ ആവിഷ്കാരമാണ് ഇവരിലൂടെ പുറത്തുവരുന്നത് എന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. ഇത് തിരിച്ചറിയാതെ ദളിത് രൂപീകരണം എന്ന മൂര്‍ത്ത യാഥാര്‍ത്ഥ്യം തന്നെ അസംബന്ധമാണെന്നും തൊഴിലാളി വര്‍ഗമാണ് ഒരേയൊരു യാഥാര്‍ത്ഥ്യമെന്നും പറയുന്നത് പ്രക്രിയകളെ ഉല്‍പന്നമെന്ന് വിളിക്കുന്നതിന് തുല്യമാകും. ജൂപ്പിറ്ററിന്റെ ശിരസില്‍ നിന്ന് മിനര്‍വയെന്നതുപോലെയല്ല തൊഴിലാളിവര്‍ഗം പ്രത്യക്ഷപ്പെടുന്നതെന്ന ലെനിന്റെ നിരീക്ഷണം വളരെ പ്രസക്തമാണ്... (പേജ് 143)
മലയാളമറിയുന്ന ആര്‍ക്കും അയത്നലളിതമായി വായിച്ചു മനസിലാക്കാന്‍ പാകത്തിന് സ്വത്വരാഷ്ട്രീയം സംബന്ധിച്ച കെഇഎന്‍ നിലപാടുകള്‍ അച്ചടി മഷി പുരണ്ടു കിടക്കുമ്പോഴാണ് " മാര്‍ക്സിസ്റ്റ് വിരുദ്ധവും ജനവിരുദ്ധവും എന്നാല്‍ മതമൗലികവാദാനുകൂലവുമായ സ്വത്വരാഷ്ട്രീയ നിലപാടിനെ പുകസയിലെ ഭൂരിപക്ഷം നിസ്സന്ദേഹം തളളിക്കളഞ്ഞുവെന്ന് ഹമീദ് ചേന്നമംഗലൂര് തട്ടിമൂളിക്കുന്നത്. നുണ പറയാനും എഴുതാനും കാണിക്കുന്ന ഈ ഉളുപ്പില്ലായ്മ ആരുടെ കൈയടി കൊതിച്ചാണെന്ന് സ്പഷ്ടം.

കെഇഎന്നിന്റെ ഒരു നിലപാടിനെയും പുകസ തളളിപ്പറഞ്ഞിട്ടില്ല. പുകസയുടേതില്‍ നിന്നോ സിപിഎമ്മില്‍ നിന്നോ വ്യത്യസ്തമായ ഒരു നിലപാടും കെഇഎന്നിനുമില്ല. കെഇഎന്നിന്റെയും സിപിഎമ്മിന്റെയും നിലപാടുകള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് ചുമ്മാ വ്യാഖ്യാനിച്ചാല്‍ പോര. വരിയും ഖണ്ഡികയും ഉദ്ധരിച്ച് യുക്തിയുക്തം തെളിയിക്കുകയും വേണം. ഔദ്യോഗികമായോ അല്ലാതെയോ അങ്ങനെയൊരു സൂചനയും പുകസയോ സിപിഎമ്മോ എവിടെയും ഇതേവരെ നല്‍കിയിട്ടുമില്ല. പിന്നെന്തിന് വേണ്ടിയാണ് കെഇഎന്നിന്റെ നിലപാടുകള് പുകസ നിസ്സന്ദേഹം തള്ളിയെന്ന് ഹമീദ് ആശ്വസിക്കുന്നത്..

അദ്ദേഹത്തിന്റെ മറ്റൊരു അവകാശവാദം ഇങ്ങനെയാണ് -
പ്രകാശ് കാരാട്ടും യെച്ചൂരിയും തൊട്ട് പിണറായി വിജയനും പി രാജീവും വരെയുളളവര്‍ സ്വത്വരാഷ്ട്രീയവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളേ ഞാനും എഴുതിയിട്ടുളളൂ. അവരുടെയും എന്റെയും പദവിന്യാസങ്ങളില്‍ വ്യത്യാസം കണ്ടേയ്ക്കാം. പക്ഷേ, വിചാരം ഒന്നുതന്നെയാണ്....
ഒന്നല്ല, അതൊരൊന്നര വിചാരം തന്നെയാണത്. പട്ടികയില്‍ നിന്ന് പി രാജീവിനെ നമുക്കു മോചിപ്പിക്കേണ്ടതുണ്ട്. പി കെ പോക്കറുടെ ഓറ ലേഖനത്തിന്റെ പശ്ചാത്തലത്തില്‍ ദേശാഭിമാനി വാരികയില്‍ രാജീവ് ലേഖനമെഴുതിയതോടെയാണല്ലോ വിവാദം പൊട്ടിപ്പുറപ്പെട്ടത്. സിപിഎമ്മിന്റെ സംസ്ഥാനക്കമ്മിറ്റി അംഗമായ രാജീവിനെതിരെ പോക്കര്‍ പരസ്യമായി പ്രതികരിക്കുകയും ചെയ്തു. രാജീവിന്റേത് സിപിഎം നിലപാടും പോക്കറുടേത് സിപിഎം വിരുദ്ധ നിലപാടുമാണെങ്കില്‍ സംസ്ഥാന കമ്മിറ്റി അംഗത്തെ പരസ്യമായി വിമര്‍ശിക്കുകയും ഭര്‍ത്സിക്കുകയും ചെയ്ത കുറ്റത്തിന് പോക്കര്‍ ഇതിനകം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുമായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, പോക്കറുടേത് സിപിഎം വിരുദ്ധനിലപാടാണെന്ന ഒരു സൂചന പോലും പിണറായി വിജയനോ സിപിഎമ്മോ നല്‍കിയിട്ടുമില്ല.

അതിനു വിപരീതമായ ചില കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്തു. പിണറായി വിജയന്‍ തന്നെ പങ്കെടുത്തു കൊണ്ട് പുകസ ഫ്രാക്ഷന്‍ ചേരുകയും പി. രാജീവിന്റെ ലേഖനം കൊണ്ട് പാര്‍ട്ടിക്ക് ദോഷമല്ലാതെ ഒരു ഗുണവുമുണ്ടായിട്ടില്ലെന്ന് രാജീവിനെ ബോധ്യപ്പെടുത്തിയതായി അവിടെ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തുവെന്ന് പത്രങ്ങള്‍ക്ക് എഴുതേണ്ടി വന്നു. സ്വത്വവിവാദം അവസാനിപ്പിച്ചുകൊണ്ട് പിണറായി തന്നെ ചിന്ത വാരികയിലെഴുതിയ ലേഖനത്തിലും ഇക്കാര്യം വ്യക്തമായിത്തന്നെ സൂചിപ്പിച്ചു.

സ്വത്വബോധവും സ്വത്വ രാഷ്ട്രീയവും എന്ന തലക്കെട്ടില്‍ അദ്ദേഹം ചിന്തയിലെഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു.....
സാമൂഹ്യമായി അടിച്ചമര്‍ത്തപ്പെടുന്നവരും വിവേചനത്തിനിരയാകുന്നവരുമായ ജനവിഭാഗങ്ങള്‍ വര്‍ഗ - ബഹുജന സംഘടനകളില്‍ ചേരുകയും വര്‍ഗ രാഷ്ട്രീയത്തോടൊപ്പം അണിനിരക്കുകയും ചെയ്യുമ്പോഴും അവര്‍ നേരിടുന്ന പ്രത്യേക പ്രശ്നങ്ങള്‍മൂലം അവരില്‍ പ്രത്യേകമായ സ്വത്വബോധം രൂപപ്പെടുകയോ നിലനില്‍ക്കുകയോ ചെയ്യുന്നുണ്ട് എന്ന് വര്‍ഗരാഷ്ട്രീയം കയ്യാളുന്നവര്‍ തിരിച്ചറിയേണ്ടതുണ്ട്. അത് തിരിച്ചറിഞ്ഞ് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.
ഈ രംഗത്ത് തങ്ങള്‍ക്കുണ്ടായിരുന്ന വീഴ്ച സിപിഐ എം തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. അടുത്ത കാലത്ത് പാര്‍ടി സ്കൂളില്‍ ഇതു സംബന്ധിച്ച താത്വികവും പ്രയോഗപരവുമായ വശങ്ങള്‍ വിശദമാക്കി എങ്ങനെ സ്വത്വബോധത്തെയും സ്വത്വ രാഷ്ട്രീയത്തെയും തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്യണമെന്ന് പാര്‍ടി പ്രവര്‍ത്തകരെ പഠിപ്പിക്കുന്ന ക്ളാസ് ആരംഭിച്ചിട്ടുണ്ട്. അത് വേണ്ടത്ര മനസ്സിലാക്കാത്ത ചിലര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തതിലെ പാളിച്ചകളാണ് മാധ്യമങ്ങള്‍ വിവാദമാക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
സ്വത്വബോധത്തെയും സ്വത്വരാഷ്ട്രീയത്തെയും തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്യണമെന്ന പാഠം വേണ്ടത്ര മനസിലാക്കാത്തത് കെഇഎന്നോ പോക്കറോ അല്ല, പി രാജീവും ചിന്തയില്‍ ലേഖനമെഴുതിയ ചിലരുമായിരുന്നു. കെഇഎന്നും പോക്കറും സ്വത്വബോധം കൈകാര്യം ചെയ്തുതുടങ്ങിയത് ഇന്നോ ഇന്നലെയോ കഴിഞ്ഞ മാസമോ അല്ല. സ്വത്വബോധവും സ്വത്വരാഷ്ട്രീയവും തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്യണമെന്നതാണ് പാര്‍ട്ടി നിലപാടെന്നും അതാണ് പാര്‍ട്ടി പ്രവര്‍ത്തകരെ പഠിപ്പിക്കുന്നതെന്നും സൈദ്ധാന്തിക വാരികയിലൂടെ പാര്‍ട്ടി സെക്രട്ടറി അസന്നിദ്ധമായി വ്യക്തമാക്കി. സ്വത്വബോധമെന്ന് കേട്ടാല്‍ അപസ്മാരമിളകുന്ന ഹമീദ് ചേന്നമംഗലൂര്‍ എവിടെ, സ്വത്വബോധത്തെയും സ്വത്വരാഷ്ട്രീയത്തെയും തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്യണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെടുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എവിടെ. സ്വത്വബോധം വര്‍ഗീയതയെ ഊട്ടിവളര്‍ത്തുകയേ ഉളളൂവെന്ന് ഉപരിപ്ലവമായി സൈദ്ധാന്തിക്കുന്ന ഹമീദാണ്, സ്വത്വബോധത്തെയും സ്വത്വരാഷ്ട്രീയത്തെയും വേര്‍തിരിച്ചു കൈകാര്യം ചെയ്യുന്ന സിപിഎമ്മില്‍ നിന്ന് വ്യത്യസ്തമായി തനിക്കൊരു നിലപാടുമില്ലെന്ന് നെഞ്ചത്തടിച്ച് സാക്ഷ്യം പറയുന്നത്. ഇതെന്തിന് വേണ്ടിയെന്ന ചോദ്യം പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്.

സ്വത്വരാഷ്ട്രീയം സംബന്ധിച്ച് മാധ്യമങ്ങള്‍ കത്തിജ്വലിപ്പിച്ച വിവാദത്തിന്റെ ഉദ്ദേശം ഒറ്റദിവസം കൊണ്ടുതന്നെ പുറത്തുവന്നിരുന്നു. കെഇഎന്‍, പി കെ പോക്കര്‍ എന്നിവര്‍ സിപിഎമ്മില്‍ നിന്ന് പുറത്താകുന്ന സുന്ദരസുരഭില സ്വപ്നമാണ് അവര്‍ അവസാനനിമിഷം വരെ പ്രചരിപ്പിച്ചത്. പൊതുവില്‍ സിപിഎമ്മിനുളളില്‍ വിമതസ്വരം മുഴക്കുന്നവരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങള്‍ ഇവരുടെ കാര്യത്തില്‍ തികച്ചും വ്യത്യസ്തമായ സമീപനമാണ് കൈക്കൊണ്ടത്. കേരളത്തിലെ മിക്കവാറും എല്ലാ മാധ്യമങ്ങളും ആദ്യം മുതല്‍ അവസാനം വരെ സ്വത്വവിവാദത്തില് കെഇഎന്നിനും പോക്കര്‍ക്കും എതിരായിരുന്നു. സിപിഎമ്മിന്റെ കാര്യത്തില്‍ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന പൊതുപ്രവണതയ്ക്ക് വിരുദ്ധമായി ഈ രണ്ടുപേരുടെയും കാര്യത്തില്‍ അവര്‍ സ്വീകരിച്ച സമീപനം കൂടുതല്‍ ആഴത്തിലുളള വിശകലനം അര്‍ഹിക്കുന്നുണ്ട്. കെഇഎന്നെയും പോക്കറെയും സിപിഎം തള്ളിപ്പറയുന്നു, കെഇഎന്നെയും പോക്കറെയും സിപിഎം പുറത്താക്കിയേക്കും, ഇരവാദത്തെ സിപിഎം തളളി, ഇരവാദത്തെ പിന്തുണച്ചവര്‍ നിശബ്ദരാകുന്നു തുടങ്ങിയ മത്തങ്ങാത്തലക്കെട്ടുകള്‍ അച്ചടിച്ചാണ് മനോരമയും മാതൃഭൂമിയും മംഗളവും കേരള കൌമുദിയും സ്വത്വവിവാദം സംബന്ധിച്ച നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചത്. ഇതിലൊന്നും സത്യത്തിന്റെ കണികപോലുമില്ലെന്ന് അര്‍ത്ഥശങ്കയില്ലാത്തവിധം ഇന്ന് തെളിഞ്ഞു കഴിഞ്ഞു. ഈ തലക്കെട്ടുകളപ്പാടെ വിശ്വസിച്ച്, കെഇഎന്നിനെ സിപിഎം ഉടന് തളളിപ്പറയുമെന്നും ആ ഒഴിവിലേയ്ക്ക് തനിക്ക് തളളിക്കയറാമെന്നും വ്യാമോഹിച്ചാണ് പൊടുന്നനെ സിപിഎം നേതാക്കളെ പ്രകീര്‍ത്തിച്ചും അവര്‍ക്കും തനിക്കും ഒരു വികാരവും ഒരു വിചാരവുമാണെന്ന് ഏറ്റു പറഞ്ഞും ഹമീദ് ചേന്നമംഗലൂര്‍ മാതൃഭൂമി വഴി എകെജി സെന്ററിലേയ്ക്ക് ബയോഡേറ്റ അയച്ചത്.

തനിക്കും പിണറായിയ്ക്കും ഒരേ വിചാരമാണെന്ന് ചേന്നമംഗലം ബുദ്ധിജീവി സ്വയം സര്‍ട്ടിഫിക്കറ്റെഴുതുമ്പോള്‍ അദ്ദേഹത്തിന്റെ ശൈലീവൈഭവം ഓര്‍മ്മയുളളവരില്‍ അതോക്കാനമുണ്ടാക്കും. മറ്റുവര്‍ഗ്ഗീയ – ജാതീയ കക്ഷികളെപ്പോലെയല്ല ജമാഅത്തെ ഇസ്ലാമിയെന്നും ദേശീയ -അന്തര്‍ദേശീയ പ്രശ്‌നങ്ങളില്‍ വ്യക്തമായ വീക്ഷണമുള്ള സംഘടനയാണതെന്നും ഒരിക്കല്‍ പിണറായി അഭിപ്രായപ്പെട്ടിരുന്നു. അന്ന്, ഒട്ടും മടിക്കാതെ പിണറായി യെച്ചൂരിയെ വായിക്കണം എന്ന തലക്കെട്ടില്‍ ഹമീദ് ഒരു ലേഖനം കാച്ചി. അതില്‍ ഇങ്ങനെ പറഞ്ഞു. ...
അത്തരമൊരു സംഘടനയുടെ സഹായം തേടുന്നതും അതിനെ മടിയിലിരുത്തുന്നതും താലോലിക്കുന്നതുമൊന്നും തെറ്റല്ലെന്ന്‌ വ്യംഗ്യം. ഒന്നുരണ്ടു മാസം മുന്‍പ്‌ ഇതേ അഭിപ്രായം ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും പ്രകടിപ്പിക്കുകയുണ്ടായി. വിജയനും വിശ്വനുമൊക്കെ പറയുന്നത്‌ കേട്ടാല്‍ തോന്നുക ദേശീയ – അന്തര്‍ദേശീയ കാര്യങ്ങളില്‍ വ്യക്തമായ വീക്ഷണമുള്ള ഒരേയൊരു സംഘടനയത്രേ ജമാഅത്തെ ഇസ്‌ലാമി എന്നാണ്‌....ജമാഅത്തെ ഇസ്‌ലാമിയുടെ സാന്നിധ്യം ഹിന്ദുവര്‍ഗീയത ശക്തിപ്പെടാന്‍ മാത്രമാണ്‌ സഹായിക്കുന്നതെന്നും ആര്‍ എസ്‌ എസിനെപ്പോലെ ആ സംഘടനയും ജനതാത്‌പര്യത്തിനും ദേശതാത്‌പര്യത്തിനുമെതിരാണെന്നും യെച്ചൂരി പറയുമ്പോള്‍ പിണറായിയും കൂട്ടരുമെന്തിന്‌ മൗദൂദിസ്റ്റ്‌ സംഘടനയെ വാരിപ്പുണരുന്നു- അവര്‍ക്ക്‌ വലുത്‌ ജന – ദേശ താത്‌പര്യങ്ങളല്ല, അധികാരം മാത്രമാണ്‌ എന്നോ?
ഇതേ യെച്ചൂരിയാണ് മനുഷ്യാവകാശപ്രവര്‍ത്തകരുടെ കപ്പലിനു നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണത്തിനെതിരെ 2010 ജൂണ്‍ 5ന് ദില്ലിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ജമായത്തെ ഇസ്ലാമിയ്ക്കൊപ്പം പങ്കെടുത്തത്. പ്രകടനത്തിന് നേതൃത്വം നല്‍കാന്‍ സീതാറാം യെച്ചൂരിയ്ക്കും സി.പി.ഐ. സെക്രട്ടറി അതുല്‍കുമാര്‍ അഞ്ജനുമൊപ്പം ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയകാര്യ സെക്രട്ടറി മുജ്തബ ഫാറൂഖുമുണ്ടായിരുന്നു. ജമായത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തെ നഖശിഖാന്തം എതിര്‍ത്ത് പുസ്തകമെഴുതിയ യെച്ചൂരിയ്ക്ക് ഇസ്രായേലിന്റെ കൊടുംഭീകരതയ്ക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധപ്രകടനത്തില്‍ അവര്‍ക്കൊപ്പം നടന്നു നീങ്ങാന്‍ ഒരു മടിയുമില്ലായിരുന്നു. ആ സീതാറാം യെച്ചൂരിയെവിടെ, യെച്ചൂരിയെ വായിച്ചു പഠിക്കാന്‍ പിണറായി വിജയനെ ഉപദേശിച്ച ചേന്നമംഗലം ബുദ്ധിജീവിയെവിടെ.

മൗദൂദിസത്തിന്റെ മാര്‍ക്സിസ്റ്റ് വാളുകളാണ് കെഇഎന്നും പോക്കറും എന്ന് ഇപ്പോള്‍ പറയുന്ന ഹമീദ് അഞ്ചാറു മാസങ്ങള്‍ക്കു മുമ്പ് ആ വേഷത്തില്‍ പ്രതിഷ്ഠിച്ചത് സാക്ഷാല്‍ പിണറായി വിജയനെത്തന്നെയായിരുന്നു. "ജനദേശതാല്‍പര്യങ്ങള്‍ ബലികഴിച്ച് അധികാരത്തിന് വേണ്ടി മൗദൂദിസത്തെ വാരിപ്പുണരുന്നവന്‍" എന്ന് പിണറായി വിജയനെ ആക്ഷേപിച്ച അതേ നാവുകൊണ്ടാണ്, എനിക്കും പിണറായിക്കും വിചാരമൊന്ന് എന്ന് ഇപ്പോള്‍ ആണയിടുന്നത്. മയിലെണ്ണ പുരട്ടി കമ്പിപ്പാര വളയ്ക്കാമെന്ന വ്യാമോഹം കണ്ട് ചിരിക്കാതെന്തു ചെയ്യും...

കെഇഎന്നും പി കെ പോക്കറും മാത്രമല്ല ഹമീദിന്റെ ശത്രുക്കള്. പിണറായി വിജയനും സിപിഎമ്മിനുമൊപ്പം നില്‍ക്കുന്ന ഏത് മുസ്ലീമും അദ്ദേഹത്തിന്റെ ശത്രുവാണ്. സിപിഎമ്മിനൊപ്പം നില്ക്കുന്ന, മുസ്ലിങ്ങളെല്ലാം മുരത്ത വര്‍ഗീയവാദികളും താനൊരാള്‍ മാത്രം 916 ഹാള്‍മാര്‍ക്ക് മതനിരപേക്ഷനുമാണെന്നാണ് അദ്ദേഹത്തിന്റെ നാട്യം. സിപിഎമ്മാകട്ടെ, ഈ അവകാശവാദം ഇന്നേവരെ കേട്ടഭാവം പോലും നടിച്ചിട്ടുമില്ല. കെ ടി ജലീലും ടി കെ ഹംസയും ഹുസൈന്‍ രണ്ടത്താണിയുമൊക്കെ പലപ്പോഴായി ഹമീദിന്റെ ശകാരങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. മൂടില്ലാത്താളികളുടെ വേരിന്റെ ബലം നന്നായി അറിഞ്ഞിട്ടാവണം അവരിന്നോളം ഹമീദിനെതിരെ പ്രതികരിക്കാന്‍ നിന്നിട്ടുമില്ല. നവകേരള മാര്‍ച്ചില്‍ കെ ടി ജലീലിനെ പങ്കെടുപ്പിച്ചതിലുളള അരിശം തീര്‍ക്കാന്‍ അദ്ദേഹം നവകേരള മാര്‍ച്ചുകള്‍ക്ക് പാകിസ്താനില്‍ നിന്നൊരു പാഠം എന്ന ലേഖനമെഴുതി പിണറായി വിജയനെ ഇങ്ങനെ ഉപദേശിച്ചു....
ജമാഅത്തെ ഇസ്‌ലാമിയുടെയും സിമിയുടെയും പ്രത്യയശാസ്‌ത്ര പരിസരത്തില്‍ നിന്നു കക്ഷി രാഷ്‌ട്രീയത്തിലേയ്‌ക്ക്‌ വരികയും ആ സംഘടനകള്‍ പ്രക്ഷേപിക്കുന്ന മതമൗലിക – മതതീവ്രവാദ ആശയലോകത്തിന്റെ അതിരുകള്‍ക്കകത്ത്‌ തന്നെ ഇപ്പോഴും നിലകൊള്ളുകയും ചെയ്യുന്ന കെ ടി ജലീലിനെക്കൂടി പിണറായിയും കൂട്ടരും മാര്‍ച്ചില്‍ കൂടെക്കൊണ്ടു നടന്നു. മുസ്‌ലിം മതമൗലിക തീവ്രവാദ വിഭാഗങ്ങളെ പാര്‍ട്ടിയ്‌ക്ക്‌ വോട്ടുചെയ്യുന്നവരാക്കി മാറ്റാന്‍ ജലീലിന്റെ സാന്നിധ്യം ഉതകുമെന്നാവും നേതൃത്വം വിലയിരുത്തിയത്‌. അതുകൊണ്ടുകൂടിയാവണം ജമാഅത്തെ ഇസ്‌ലാമി, സിമി, പി എഫ്‌ ഐ തുടങ്ങിയ യാഥാസ്ഥിതിക വിഭാഗങ്ങളെ വിമര്‍ശനാത്മകമായി സ്‌പര്‍ശിക്കാന്‍ പോലും ജലീല്‍ ഒരിടത്തും തയ്യാറായില്ല. ആരൊക്കെ എവ്വിധമെല്ലാം നിഷേധിച്ചാലും, മുസ്‌ലിം മൗലിക വാദ-തീവ്രവാദ സ്വരൂപങ്ങള്‍ക്ക്‌ തങ്ങള്‍ എതിരല്ല എന്ന വര്‍ഗീയ സന്ദേശം പ്രസരിപ്പിക്കാനാണ്‌ കുറ്റിപ്പുറം എം എല്‍ എയെ പാര്‍ട്ടി തോളിലേറ്റി നടന്നത്‌ എന്ന കാര്യം വ്യക്തമാണ്‌. കേരളത്തില്‍ മികച്ച രാഷ്‌ട്രീയ സ്വാധീനമുള്ള ഭരണകക്ഷിയായ സി പി ഐ എം ഇത്തരമൊരു നിലപാട്‌ സ്വീകരിക്കുമ്പോള്‍, പാകിസ്‌താനില്‍ ഭരണാധികാരികളുടെ പ്രീണനം വഴി തീവ്രവാദഗ്രൂപ്പുകള്‍ വളര്‍ന്നത്‌ പോലെ കേരളത്തിലും മുസ്‌ലിം തീവ്രവാദസംഘങ്ങള്‍ പുഷ്‌ടിപ്പെടും. പാകിസ്‌താനിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഇപ്പോള്‍ താലിബാന്‍ സൃഷ്‌ടിക്കുന്നത്‌ പോലുള്ള പ്രശ്‌നങ്ങള്‍ പൊടുന്നനെ ഇവിടെ അനുഭവപ്പെടില്ലായിരിയ്‌ക്കാം. പക്ഷേ അത്തരം പ്രശ്‌നങ്ങളിലേയ്‌ക്കുള്ള ഒരു പാലം നിര്‍മ്മിക്കുകയാണ്‌ നവകേരളമാര്‍ച്ചില്‍ ജലീലിന്‌ നല്‍കിയ പ്രാതിനിധ്യം വഴി പാര്‍ട്ടി ചെയ്‌തിരിക്കുന്നത്‌.
കുറ്റിപ്പുറത്തെ ജനത കുഞ്ഞാലിക്കുട്ടിയെ തഴഞ്ഞ് ബിന്‍ലാദനെയാണ് വോട്ടു ചെയ്ത് വിജയിപ്പിച്ചതെന്ന നീരീക്ഷണം കേട്ട് കോള്‍മയിര്‍ കൊള്ളാന്‍ തിരുവനന്തപുരത്തെ കെ ജി മാരാര്‍ ഭവനത്തില്‍ പ്രത്യേക യോഗം തന്നെ ചേര്‍ന്നുകാണണം.

ഇഎംഎസും പി ഗോവിന്ദപ്പിളളയും അംഗീകരിച്ച സുമനസിന്റെ ഉടമയാണെന്ന് ആശ്വസിച്ചും ഓര്‍മ്മിപ്പിച്ചുമാണ് ഹമീദ് തന്റെ ലേഖനം അവസാനിപ്പിക്കുന്നത്. ലേഖനരൂപത്തില്‍ അദ്ദേഹം സിപിഎം നേതൃത്വത്തിനു മുമ്പാകെ സമര്‍പ്പിക്കുന്ന ബയോഡേറ്റയിലെ നിര്‍ണ്ണായക റെഫറന്‍സ്. മനോരമയും മാതൃഭൂമിയും വായിച്ച്, കേസരിയുടെയും ജന്മഭൂമിയുടെയും കയ്യടിയ്ക്കും ആര്‍പ്പുവിളിയ്ക്കും വേണ്ടി സിപിഎമ്മിനെതിരെ ഹമീദ് നടത്തിയ വിമര്‍ശനങ്ങളോട്, ജീവിച്ചിരുന്നെങ്കില്‍ ഇഎംഎസ് എങ്ങനെ പ്രതികരിക്കുമായിരുന്നുവെന്ന് ആര്‍ക്കും ആലോചിക്കാവുന്നതേയുളളൂ.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മദനിസ്റ്റ്) എന്ന പേരില്‍ ഹമീദെഴുതിയ ഒരു ലേഖനമുണ്ട്. അതിലെ വാദങ്ങള്‍ പോകുന്നത് ഇങ്ങനെയാണ്...
കേരളത്തില്‍ രണ്ടരവര്‍ഷം നടത്തിയ ഭരണത്തിന്റെ ശേഷിപത്രം മാര്‍ക്‌സിസത്തിന്റെ ഏഴയലത്ത്‌ പോലും എത്തില്ലെന്നു വിവേകമതികളെല്ലാം നേരത്തെ വിലയിരുത്തിയതാണ്‌. നവ ഉദാരസമീപനം മാത്രമല്ല, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം ഒട്ടും ചിന്ത്യമല്ലാത്ത വര്‍ഗീയ – മതമൗലികവാദികളുടെ മുമ്പാകെയുള്ള നാണം കെട്ട കീഴടങ്ങല്‍ കൂടി ഒരു നയമായി പിണറായിപ്പാര്‍ട്ടി അംഗീകരിച്ചിരിക്കുന്നു. “വര്‍ഗീയ സ്‌തംഭം മഹാശ്ചര്യം നമുക്കും തുടരണം ഭരണം” എന്നായിരിക്കുന്നു ആ പാര്‍ട്ടിയുടെ ആപ്‌തവാക്യം.
സിപിഎമ്മിലേയ്ക്ക് കടക്കാന്‍ കാലുയര്‍ത്തി നില്ക്കുന്ന ബുദ്ധിജീവി ഇടതുപക്ഷ മൂല്യങ്ങള്‍ കൈവെടിഞ്ഞാല്‍ എന്ന ലേഖനത്തില്‍ പാര്‍ട്ടിയെ ഇങ്ങനെ വിലയിരുത്തി.....
തൊഴിലാളിവര്‍ഗത്തിന്റെ ഉത്തമതാത്‌പര്യങ്ങള്‍ പരിരക്ഷിക്കുന്ന പാര്‍ട്ടി എന്ന അവസ്ഥയില്‍ നിന്നു മുതലാളിത്ത താത്‌പര്യങ്ങളോട്‌ രാജിയാവുന്ന രാഷ്‌ട്രീയപ്രസ്ഥാനം എന്ന നിലയിലേക്ക്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ (മാര്‍ക്‌സിസ്റ്റ്‌) അധഃപതിച്ചു കഴിഞ്ഞിരുന്നു.....
ഹമീദ് ചേന്നമംഗലൂരിന് സിപിഎമ്മിനെയോ പിണറായി വിജയനെയോ കെഇഎന്നെയോ വിമര്‍ശിക്കാനുളള അവകാശമുണ്ടോ എന്നതല്ല മറിച്ച്, മേലുദ്ധരിച്ച രീതിയിലും ശൈലിയിലും സിപിഎമ്മിനെ വിമര്‍ശിക്കുന്ന ഒരാളെ സിപിഎം ബുദ്ധിജീവിയെന്ന് ചാപ്പയടിച്ച് മാതൃഭൂമി അവതരിപ്പിക്കുന്നത് ആരെപ്പറ്റിക്കാനാണ് എന്നതാണ് ചോദ്യം. ഈഎംഎസും ഗോവിന്ദപ്പിളളയും അവതാരികയെഴുതി ആദരിച്ച മഹാപ്രതിഭയാണ് താനെന്നും കാരാട്ട് മുതല്‍ രാജീവ് വരെയുളളവരുടെ ചിന്ത തന്നെയാണ് താനും പങ്കുവെയ്ക്കുന്നതെന്നുമുളള ഹമീദിന്റെ സത്യവാങ്മൂലത്തില്‍ "സിപിഎമ്മിന്റെ സ്വന്തം ബുദ്ധിജീവിയെന്ന പദവി തനിക്കു തരൂ"വെന്ന നിലവിളിയാണ് മുഴങ്ങുന്നത്. മാധ്യമങ്ങളുടെ അരുമയായി, സംഘപരിവാറിന്റെ തൊഴുത്തിലെ എരുമയായി വളര്‍ന്ന അദ്ദേഹത്തിന് ഇനിവേണ്ടത് സിപിഎം ബുദ്ധിജീവിയുടെ പെരുമയാണെന്നര്‍ത്ഥം. മാധ്യമങ്ങളും പി പരമേശ്വരനും പിണറായി വിജയനും ഒരുപോലെ കൊണ്ടാടുന്ന അപൂര്‍വ വ്യക്തിത്വം എന്ന ബഹുമതിയ്ക്കു വേണ്ടിയാണ് സിപിഎമ്മിനെതിരെ നടത്തിയ വിമര്‍ശനങ്ങളപ്പാടെ ഒളിച്ചുവെച്ച് സിപിഎം നേതൃത്വവും താനും ഒരേ ചിന്തയാണ് പങ്കുവെയ്ക്കുന്നത് എന്ന് നിലവിളിക്കുന്നത്.

സവര്‍ണതയ്ക്കെതിരെ കെഇഎന്‍ തൊടുക്കുന്ന വിമര്‍ശനങ്ങള്‍ക്കുളള മറുപടിയില്‍ ഹമീദിന്റെ പൂച്ച പുറത്തുചാടുന്നത് കാണുക.....
"ലേഖകന്‍ അടിയ്ക്കടി ഉപയോഗിക്കുന്ന സവര്‍ണ ഫാഷിസം എന്ന പ്രയോഗവും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഭൂരിപക്ഷ വര്‍ഗീയതയെ പ്രതിനിധാനം ചെയ്യുന്ന സംഘപരിവാര്‍ വിശാലഹിന്ദു എന്ന ആശയം മുന്നോട്ടു വെച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. റൊമീള ഥാപ്പര്‍ സിന്‍ഡിക്കേറ്റ് ഹിന്ദുയിസം എന്നു വിശേഷിപ്പിച്ച ഹിന്ദുമതമാണ് ആര്‍എസ്എസ് ഏറെക്കാലമായി കൊണ്ടുനടക്കുന്നതെന്ന വസ്തുത പോലും ലേഖകന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ബ്രാഹ്മണിസത്തിന്റെയും പോപ്പുലര്‍ ഹിന്ദുയിസത്തിന്റെയും ഒരു മിശ്രിതമാണ് സിന്‍ഡിക്കേറ്റ് ഹിന്ദുയിസം. സവര്‍ണ - അവര്‍ണ വ്യത്യാസമില്ലാതെ വിശാല ഹിന്ദുവേദി രൂപവത്കരിച്ചുകൊണ്ടാണ് സംഘപരിവാര്‍ മുന്നേറുന്നത്. ഹിന്ദുത്വ എന്ന ആശയത്തെ വിശാല ഹിന്ദു എന്ന ആശയവുമായി അവര്‍ ഉദ്ഗ്രഥിക്കുന്നു. അതിനര്‍ത്ഥം സംഘപരിവാറിന്റെ ഫാഷിസത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന സംജ്ഞ സവര്‍ണ ഫാഷിസം അല്ല, ഹിന്ദുത്വ ഫാഷിസം ആണ് എന്നത്രേ! ഫാഷിസം സവര്‍ണതയെ അതിവര്‍ത്തിച്ചിരിക്കുന്നു എന്ന് കാണാനെങ്കിലും അന്വേഷണത്തില്‍ അനവരതം മുഴുകുന്നു എന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം അവകാശപ്പെടുന്നവര്‍ക്ക് സാധിക്കേണ്ടതുണ്ട്".
തങ്ങള്‍ പ്രതിനിധീകരിക്കുന്നത് വിശാല ഹിന്ദുവിനെയാണെന്ന് ഇതിലും ഭംഗിയായി സാക്ഷാല്‍ തൊഗാഡിയയ്ക്കു പോലും പറയാനാവില്ല. സംഘപരിവാര്‍, ഫാഷിസം, ഹിന്ദുത്വ എന്നൊക്കെയുളള വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇത് വിമര്‍ശനമല്ലെന്നും ആര്‍എസ്എസ് പ്രചരിപ്പിക്കുന്ന യുക്തിയാണെന്നും അല്‍പം ബോധമുളളവര്‍ക്ക് എളുപ്പം തിരിച്ചറിയാവുന്നതേയുളളൂ. ഹിന്ദുവര്‍ഗീയതയുടെ ആശയമണ്ഡലത്തില്‍ നിന്ന് മുസ്ലീം വര്‍ഗീയതയെ എതിക്കുന്നതിനാല്‍ ഹമീദ് എന്നും ആര്‍എസ്എസുകാരുടെ നല്ല പിളളയാണ്. ഗുജറാത്ത് കലാപത്തെക്കുറിച്ചുളള അദ്ദേഹത്തിന്റെ വിലയിരുത്തല്‍ കൂടി അറിയുക.

2009 ഏപ്രില്‍ 17ലെ സമകാലിക മലയാളം വാരികയില്‍ ഹമീദ് ചേന്നമംഗലൂരിനോട് സജി മാത്യു നടത്തിയ സംഭാഷണം, മുസല്യാര്‍മാരുടെ പിറകെ പോകുന്ന സിപിഎം എന്ന തലക്കെട്ടില്‍ അച്ചടിച്ചു വന്നിട്ടുണ്ട്. "ഗുജറാത്ത് പ്രശ്നത്തില്‍ ഇത്തരമൊരു കാഴ്ചപ്പാട് (ഇസ്ലാമിക കാഴ്ചപ്പാട്) സിപിഎമ്മിനെ സ്വാധീനിച്ചതായി തോന്നിയിട്ടുണ്ടോ" എന്ന ചോദ്യത്തോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു...
ഗുജറാത്ത് പ്രശ്നം നല്ല ഉദാഹരണമാണ്. ഇവിടത്തെ മുസ്ലിം സംഘടനകള്‍ പ്രശ്നത്തെ സമീപിച്ച അതേ വീക്ഷണകോണില്‍, അതേ തരംഗദൈര്‍ഘ്യത്തില്‍ ആണ് സിപിഎം ഗുജറാത്ത് പ്രശ്നത്തെ അവതരിപ്പിച്ചത്. ബിജെപിയുടെ അതിക്രമം കഠിനമായി എതിര്‍ക്കപ്പെടേണ്ടപ്പോള്‍ തന്നെ, മുസ്ലിം വര്‍ഗീയ വികാരത്തെ ഇക്കിളിപ്പെടുത്തുന്ന വിധത്തിലായിരുന്നു ഗുജറാത്ത് സംഭവത്തില്‍ സിപിഎം പ്രതികരിച്ചത്...
അയോധ്യയില്‍ പളളി തകര്‍ത്തതതും ഗുജറാത്തിലെ വംശഹത്യയുമല്ല, ഇവയ്ക്കെതിരെ ഇടതുപക്ഷം ഉയര്‍ത്തിയ പ്രതിഷേധമാണ് വര്‍ഗീയത വളര്‍ത്തിയതെന്നാണ് സംഘപരിവാര്‍ സംഘടനകളും സൈദ്ധാന്തികരും സധൈര്യം പ്രചരിപ്പിച്ചതും ഇപ്പോഴും പ്രചരിപ്പിക്കുന്നതും. ഹമീദും ഏറ്റുപാടുന്നത് അതുതന്നെയാണ് . ബിജെപിയെയും ഹിന്ദു വര്‍ഗീയതയെയും ഒരു തൂവല്‍ത്തഴുകല്‍ കൊണ്ട് വിമര്‍ശിച്ച് സുഖിപ്പിച്ച ശേഷം ഗുജറാത്ത് പ്രശ്നത്തെ, മുസ്ലിം വര്‍ഗീയവികാരത്തെ ഇക്കിളിപ്പെടുത്തും വിധം സിപിഎം വഷളാക്കിയെന്ന് എഴുതുകയും പ്രസംഗിക്കുകയും ചെയ്ത മനുഷ്യനെ സിപിഎം ബുദ്ധിജീവിയുടെ ആലഭാരങ്ങളണിയിച്ച് കെട്ടിയെഴുന്നെള്ളിക്കുന്ന മാതൃഭൂമി വാരികയുടെ ചങ്കൂറ്റം അതിന്റെ വരിക്കാര്‍ എന്നാണാവോ തിരിച്ചറിയുക.

മൃദു ഹൈന്ദവ മധ്യവര്‍ഗ സമൂഹത്തിന്റെ ചെല്ലപ്പിളളയായി ആദരിക്കപ്പെടാനുളള കൊതികൊണ്ടാണ് സവര്‍ണത, സവര്‍ണ ഹിന്ദുത്വം, സവര്‍ണ രാഷ്ട്രീയം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഹമീദ് ചേന്നമംഗലൂര്‍ മദമിളകി ചിന്നം വിളിക്കുന്നത്. സംഘപരിവാര്‍ സവര്‍ണതയെ കൈയൊഴിഞ്ഞു എന്ന് ഇദ്ദേഹം വാകീറി വാദിക്കുമ്പോള്‍ അയിത്താചരണവും അഭിമാന(?)ഹത്യയും ദളിത് പീഢനവും നിത്യേനെ വാര്‍ത്തകളാകുന്നു. സവര്‍ണതയ്ക്ക് കീഴ്പ്പെടുന്ന വിധികള്‍ സുപ്രിംകോടതിയില്‍ നിന്നുപോലും പുറത്തുവരുന്നു. പഴമയുടെയും തനിമയുടെയും പാരമ്പര്യത്തിന്റെയും അനുഷ്ഠാനങ്ങളുടെയും പേരില്‍ സമ്പൂര്‍ണാധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന സവര്‍ണതയെ ആപാദചൂഡം ആശ്ലേഷിച്ച് അരാഷ്ട്രീയ മധ്യവര്‍ഗത്തിന്റെ ശങ്കരാചാര്യപ്പദം മോഹിക്കുന്ന ഹമീദിന്റെ ശത്രുപക്ഷത്ത് ആ സവര്‍ണതയെ തൊലിയുരിച്ച് തുറന്നു കാട്ടുന്ന കെഇഎന്‍ നില്‍ക്കുന്നതില്‍ അത്ഭുതമൊന്നുമില്ല. എങ്കിലും കെഇഎന്നിനെ സിപിഎം ഉടന്‍ പുറത്താക്കുമെന്ന് പത്രങ്ങള്‍ പ്രവചിച്ചതോടെ സിപിഎം വിമര്‍ശനമെല്ലാം മതിയാക്കി തനിക്കും കാരാട്ടിനും യെച്ചൂരിയ്ക്കും പിണറായിയ്ക്കും ഒരേ വികാരം, ഒരേ വിചാരം, ഒരേ മദാലസരാസവിലാസം എന്ന് വയറ്റത്തടിച്ച് പാടാന്‍ ഒട്ടും മടിക്കാതെ ഗോദയിലിറങ്ങിയ ബുദ്ധിജീവിയെ നാമെന്തു വിളിക്കണം....

53 comments:

മാരീചന്‍‍ said...

എങ്കിലും കെഇഎന്നിനെ സിപിഎം ഉടന്‍ പുറത്താക്കുമെന്ന് പത്രങ്ങള്‍ പ്രവചിച്ചതോടെ സിപിഎം വിമര്‍ശനമെല്ലാം മതിയാക്കി തനിക്കും കാരാട്ടിനും യെച്ചൂരിയ്ക്കും പിണറായിയ്ക്കും ഒരേ വികാരം, ഒരേ വിചാരം, ഒരേ മദാലസരാസവിലാസം എന്ന് വയറ്റത്തടിച്ച് പാടാന്‍ ഒട്ടും മടിക്കാതെ ഗോദയിലിറങ്ങിയ ബുദ്ധിജീവിയെ നാമെന്തു വിളിക്കണം....

സത said...

ഗുജറാത്ത്, അയോധ്യാ വിഷയങ്ങളില്‍ സിപിഎം സ്വീകരിക്കുന്നത് ഇസ്ലാമിക മതമൌലികവാദികള്‍ ഉയര്‍ത്തുന്ന പ്രചാരണങ്ങളുടെ അതേ വേവ് ലെന്ഗ്‍ത്തിലുള്ള നിലപാടുകള്‍ ആണെന്ന സത്യം ബിന്‍ ലാദന്‍ പറഞ്ഞാലും പുള്ളിയെ സംഘപരിവാറിന്റെ ആളാക്കണം.. അല്ല പിന്നെ.

absolute_void(); said...

.

സത്യാന്വേഷി said...

അപ്പോ കെ ഈ എന്നിനേയും പോക്കറിനേയും പാര്‍ട്ടി തള്ളിക്കളഞ്ഞിട്ടില്ല അല്ലേ? ഇക്കണ്ട വിവാദങ്ങളെല്ലാം നടന്നിട്ട് ഒരു മാരീചനല്ലാതെ പാര്‍ട്ടിക്കാര്‍ ആരും ഇങ്ങനെ ഒരു ലേഖനം എഴുതിക്കണ്ടില്ല.(അതോ എഴുതിയോ?കണ്ടില്ല.ഉണ്ടെങ്കില്‍ പറയണേ) മാത്രമല്ല, മാര്‍ക്സിസ്റ്റ് സംവാദം സ്വത്വവാദപ്പതിപ്പില്‍ ഊശാന്‍താടിക്കാരുടെ ലേഖനങ്ങളൊന്നും കൊടുത്തില്ലെന്നും കേള്‍ക്കുന്നു(കണ്ടില്ല).

Anonian said...

അപ്പൊ കെയീഎന്നും പോക്കരും പാര്‍ട്ടി പത്രത്തില്‍ അടുത്തടുത്ത ദിവസങ്ങളില്‍ ലേഖനമെഴുതിയതും കൊല്ലത്ത് ബേബിയുടെ
കൂടെ പ്രസംഗിച്ചു പാലക്കാട് ബാലന്റെ കൂടെ പങ്കടുത്തു എന്നൊന്നും 'കുഴലൂത്ത്'മാധ്യമങ്ങളിലും പത്രത്തിലും വാര്‍ത്ത വരുന്നത്
കണ്ടില്ല അല്ലേ.കണ്ടാലും പറയാനൊരു വിഷമം.ഏറ്റവും ഒടുവില്‍ പൊതുനിരത്തു യാത്രക്ക് മാത്രമല്ല,ജനകീയ കുറ്റവിചാരണക്കുള്ള
ഇടമാണ് എന്ന് ഇതേ കേയീയെന്‍ പറഞ്ഞത് വെണ്ടയ്ക്ക നിരത്തിയ പത്രവും ബ്ലോഗും ഒന്നും കണ്ടില്ല അല്ലെ. ആകെ മൊത്തം ഒരു ജാള്യത. ക്ലൈമാക്സും പെട്രോമാക്സും ഇങ്ങനെ അല്ല നിരീച്ചത് ആല്ലേ.
നേരെ ചൊവ്വയില്‍ ജോണിക്കുട്ടി "പാര്‍ട്ടി തള്ളിക്കളഞ്ഞാല്‍ എന്ത് "എന്ന് വിമ്മിട്ടപ്പെട്ടപ്പോ,സാങ്കല്പികമായി പാര്‍ടിക്ക് എന്നെ വേണ്ടെങ്കിലും(ആ 'സാങ്കല്പിക'ത്തിന്റെ അര്‍ത്ഥം ജോണിക്കുട്ടിക്കു അപ്പൊ തന്നെ പുരിഞ്ഞു, ഒരു വളിച്ച ചിരിയും ചിരിച്ചു) എനിക്ക് പാര്‍ട്ടിയെ വേണമെന്ന് പറഞ്ഞതോടെ ആ വെടിയും തീര്‍ന്നു അല്ലേ.

karimeen/കരിമീന്‍ said...

എപ്പോഴും കെ.ഇ.എന്‍. നാമം ജപിച്ചിരിക്കുന്ന വാരാന്ത്യം ജയശങ്കറും ഇനി ബയോഡാറ്റയയക്കും.

ramachandran said...

ഹമീദ് ഇപ്പോള്‍ പിണറായി പാര്‍ട്ടിക്ക് അനുകൂലമായി പറയുമെന്ന് വന്നപ്പോള്‍ ഗോയെങ്ക മലയാളവും മറ്റും അദേഹത്തെ ''സംഘ പരിവര്‍ ബുദ്ദിജീവി'' എന്നെഴുതാന്‍ തുടങ്ങിയിരിക്കുന്നു...! ജനശക്തിധരന്മാരും,ഹരിസന്‍ മുതലാളിയുടെ പിണറായി വിരുദ്ധ പത്രിക(മലയാളം വരിക ) യിലെ ബാബു മാരും കോഴിക്കൊടെന്‍ അധിനിവേശ പ്രധിരോധ ബുദ്ദിജീവികളും ചേര്‍ന്ന് കഴിഞ്ഞ കുറെ വര്‍ഷമയി തലയില്‍ വെച്ച് എഴുനള്ളിച്ച ഹമീദിനെ ഇപ്പോള്‍ അവര്‍ തെറി പറയാന്‍ തുടങ്ങിയിരിക്കുന്നു....! ഇനി രക്ഷയില്ല... സാക്ഷാല്‍ വിജയന്‍ മാഷുടെ സാമാന്തനും ഇടതു പക്ഷ ഏകോപന സമിതി നേതാവുംമായ V.P വാസുദേവന് ജമാഅത്തെ ഇസ്ലാമിയുടെ കോഴിക്കോട് ജില്ല സമ്മേളനം ഉദ്ഗാടനം ചെയ്യാന്‍ ആരോടും ചോദിക്കേണ്ട ..! M.A ബേബിയെ തെറി വിളിച്ചു നടക്കുന്ന നടന്‍ തിലകനെ വാനൂളം പുകഴ്ത്തി വിപ്ലവ കവി സാക്ഷാല്‍ കുഞ്ഞപ്പെട്ടെന്‍ പട്ടാന്നൂര്‍ വിപ്ലവ കവിത എഴുതിയിരിക്കുന്നു ..! എപ്പടി ഇരിക്കുന്നു അജണ്ടകള്‍ ...! മാലോകരെ ഇവടെ ഒരു പ്രത്യ ശാത്രമോ, മൂല്യിബോധമോ, ജനപക്ഷ സംവാദമോ ,ബൌധിക സത്യസന്തതയോ ഒന്നും തന്നെയില്ല ,കുറെ കച്ചവടവും അസൂയയും വ്യക്തി വയിരഗ്യവും, മനസ്സില്‍ അടിഞ്ഞു കൂടിയ ധുഷ്ടും മറ്റും മാധ്യമംഗലാകുന്ന ഗട്ടരുകളിലുടെ ഇങ്ങനെ പുത്തിജീവികള്‍ തുറന്നു വിടുന്നു. സമൂഹ മധ്യത്തില്‍ ദുര്‍ഗന്ധം വമിക്കുന്നു അഴിഞ്ഞാടുന്നു .....അത്രതന്നെ ...

ഒരുനാള്‍ ജനം സഹികെട്ട് ഇ നെറികെട്ട ജാതികളെ വിചാരണ ചെയ്യും ... തീര്‍ച്ച

ramachandran said...

വിജയന്‍ മാഷുടെ കലിടോസ്കോപെന്ന ജീവചരിത്രം പ്രസിധികരിച്ചത് ജമ്തെ ഇസല്മിയുടെ "മാധ്യമ"ത്തിലാണ്‌....! ഉമേഷ്‌ ബാബുവെന്ന വിപ്ലവകാരി വിപ്ലവം തുപ്പുന്നത് (പിണറായിയെ തെറി പറയുക) സാക്ഷാല്‍ മനോരമ ചാനലിലും ജമാഅത്തെ ഇസല്മിയുടെ "മാധ്യമ"ത്തിലും മറ്റും ആണ് . അപ്പോള്‍ ഇവരോക്കയാണ് നമ്മുടെ രക്ഷകര്‍ .... ഒരുകാലത് ഞാന്‍ ചിന്തയിലും ദേശാഭിമാനിയിലും മാത്രെമേ എഴുതു എന്നും ചെറുകാട് അവര്ടുമാത്രമേ വാങ്ങു .. എന്നും വീമ്പിളിക്കിയ ഉമേഷ്‌ ബാബു ഇപ്പോള്‍ നടത്തുന്ന കൂത്തുകള്‍ കാണുമ്പോള്‍ പഴയ വായനക്കാര്‍ വെറുതെയെങ്കിലും ഓര്‍ത്തു പോവുന്നതാണ് ഇതൊക്കെ..സാക്ഷാല്‍ മാര്‍ക്സിസ്റ്റ്‌ സ്യ്ധന്തിക അച്ചരിയന്‍ കുഞ്ഞനന്തന്‍ (ബര്‍ലിന്‍ )ഇപ്പോള്‍ മാനസാന്തരം വരികയും K സുധാകരനെന്ന ക്രിമിനലിന്റെ അടിവസ്ത്രം കഴുകി കണ്ണൂരില്‍ വിപ്ലവം നയിച്ച്‌ കൊണ്ടിരിക്കുകയാണ്....! ഇത്രോയോക്കെയാണ്..സമകാലിക ഇടതുപക്ഷ വിപ്ലവ സംക്ഷിപ്തം ..!

Anonian said...

കൂട്ടത്തില്‍ ഓര്‍ക്കേണ്ട പേരാണ് പി.കെ പ്രകാശന്‍ എന്ന മാധ്യമ ലേഖകന ്‍. (മൂന്നാര്‍ സ്പെഷലിസ്റ്റ്). തീട്ടവും ഈച്ചയും എന്ന പോലെ വീയെസും പ്രകാശനും ജമാത്ത്‌ ദ്വാരാ സ്വയം പ്രകാശിച്ചിരുന്നു.ഇന്ന് ആ പ്രകാശന്‍ പറയുന്നത് ടാറ്റയാണ് മൂന്നാറില്‍ ഏറ്റവും വലിയ കള്ളന്‍ എന്നും,നാലും അഞ്ചും സെന്റ്‌ പാര്‍ട്ടി ആപ്പീസുകള്‍ എന്ന ഉമ്മാക്കി കാണിച്ചു ഹെക്ടര്‍ കണക്കിന് ടാറ്റ കയ്യേറി എന്നും അതിനു ചീഫ് മിനിസ്റ്റര്‍ ലെവലില്‍ സപ്പോര്‍ട്ട് കിട്ടി എന്നും,ഇടുക്കി കലക്ടറെ അതിനു വേണ്ടി വീയെസ് മാറ്റാന്‍ ശ്രമിക്കുന്നു എന്നും, മാധ്യമ മുതലാളിമാര്‍ക്കും ഈ താല്പര്യമുണ്ട് എന്നും,അത് ടാറ്റയെ രക്ഷിക്കല്‍ ആണ് എന്നുമൊക്കെയാണ്.പ്രകാശനാണ് മൂന്നാറിലെ നൂര്‍ഗിരി എന്ന മേനോന്‍ റിസോര്‍ട്ട് ഫേമസ് ആക്കിയത് . പിന്നെയാനല്ലോ മേനോന്‍ പെണ്ണ് കേസില്‍ പെട്ടതും വീയെസ് "പാവം മേനോന്‍,ആരോ കുടുക്കി" എന്ന് വിലപിച്ച്ചതും.(കരുണാകരന്റെ പാവം പയ്യന്‍ ആന്റോ വിലാപത്തിന് സമാനം). ഇനി ഈ പ്രകാശനെങ്ങാനും വയനാട്ടിലേക്ക് തിരിഞ്ഞാലോ എന്നാണ് വീരഭൂമി വീരന്റെയും മറ്റും പേടി എന്നും ശ്രുതിയുണ്ട്.അതിനു മുമ്പ് ജമാത്തന്മാര്‍ ടിയാനെ ഫുള്‍ സ്റ്റോപ്പ്‌ ഇടുമോ എന്നും കണ്ടറിയണം.
ഇതൊക്കെയാണ് "ജന പക്സ" വാര്‍ത്തകള്‍.

സത്യാന്വേഷി said...

Blogger Anonian said...>>അപ്പൊ കെയീഎന്നും പോക്കരും പാര്‍ട്ടി പത്രത്തില്‍ അടുത്തടുത്ത ദിവസങ്ങളില്‍ ലേഖനമെഴുതിയതും കൊല്ലത്ത് ബേബിയുടെ
കൂടെ പ്രസംഗിച്ചു പാലക്കാട് ബാലന്റെ കൂടെ പങ്കടുത്തു എന്നൊന്നും 'കുഴലൂത്ത്'മാധ്യമങ്ങളിലും പത്രത്തിലും വാര്‍ത്ത വരുന്നത്
കണ്ടില്ല അല്ലേ.കണ്ടാലും പറയാനൊരു വിഷമം.ഏറ്റവും ഒടുവില്‍ പൊതുനിരത്തു യാത്രക്ക് മാത്രമല്ല,ജനകീയ കുറ്റവിചാരണക്കുള്ള
ഇടമാണ് എന്ന് ഇതേ കേയീയെന്‍ പറഞ്ഞത് വെണ്ടയ്ക്ക നിരത്തിയ പത്രവും ബ്ലോഗും ഒന്നും കണ്ടില്ല അല്ലെ. ആകെ മൊത്തം ഒരു ജാള്യത.<<<
എടോ അനോണിയനേ,
കെ ഈ എന്നും പോക്കറും എഴുതിയ കാര്യമാണോ ചോദിച്ചത്?അവരെ സപ്പോര്‍ട്ടു ചെയ്ത് എത്ര പാര്‍ട്ടിക്കാര്‍ എഴുതി എന്നല്ലേ?അവര്‍ ഉന്നയിച്ച വിഷയകമായി-സ്വത്വരാഷ്ട്രീയം സംബന്ധിച്ച്- പാര്‍ട്ടി ഇറക്കിയ പ്രത്യക പതിപ്പില്‍ അവരെക്കൊണ്‌ട് എഴുതിക്കാഞ്ഞതെന്തേ എന്നല്ലേ ചോദിച്ചത്? ചക്കെന്നു ചോദിക്കുമ്പോള്‍ കൊക്കെന്ന് മറുപടി പറയുന്ന ശീലം പണ്ടേ സഖാക്കന്മാരുടെ കുത്തകയാണല്ലോ!

Anonian said...

"മൊഴി ചൊല്ലിയ'പത്രത്തില്‍ എഡിറ്റ് പേജില്‍ തന്നെ രണ്ടു പേരുടെയും ലേഖനങ്ങള്‍ വരുന്നു.ജയരാജന്മാര്‍ക്ക് പോലും കിട്ടാത്ത പ്രിവിലേജ് =) അവര്‍ കാര്യങ്ങള്‍ ഭംഗിയായി സത്യാന്വേഷിക്ക് ഇഷ്ടപ്പെടാത്ത രീതിയില്‍ വിശദീകരിക്കുന്നു. നിരന്തരം 'കുഴലൂത്ത്'വേദികളില്‍ പ്രത്യക്ഷപ്പെടുന്നു.പ്രത്യേക പതിപ്പില് എഴുതന്നതിലും കൂടുതല്‍ ആളുകളില്‍ എത്തുന്നതും ഈ വലിയ കുഴലൂത്ത് വേദിയില്‍ വരുമ്പോഴല്ലേ അന്വേഷി.ഞാനും അന്വേഷിയും അല്ലല്ലോ നേരത്തെയും അവര്‍ എവിടെ എങ്ങനെ എഴുതണം എന്ന് തീരുമാനിച്ചത്.അതൊക്കെ അവരും അവരുടെ പാര്‍ടിയും തമ്മിലുള്ള ഇടപാടല്ലേ.
പിന്നെ ചോദ്യം കലക്കി.അഞ്ചും നാലും തമ്മില്‍ കൂട്ടിയാല്‍ പന്ത്രണ്ടു എന്ന് തീരുമാനിക്കുക,അത് മറ്റുള്ളവരുടെ മേല്‍ ആരോപിക്കുക എന്നിട്ട് പന്ത്രണ്ടും എട്ടും കൂട്ടി എന്താ ഇരുപതു കിട്ടാതെ എന്ന് 'ചോദിക്കുക'. ഫയങ്കര പുത്തി. നേരത്തെ പറഞ്ഞല്ലോ കെയീയെന്‍ ജോണി ക്കുട്ടിയോട് എന്നെ സാങ്കല്പികമായി പാര്‍ട്ടിക് വേണ്ടെങ്കിലും എനിക്ക് പാര്‍ട്ടിയെ വേണം എന്ന് പറഞ്ഞതോടെ ഇതിന്റെ വെടി തീര്‍ന്നെന്നു.
ഇനിയിപ്പോ ജാള്യം തീര്‍ക്കാന്‍ കേയീയെന്നെയും പോക്കരെയും രണ്ടു തെറി പറഞ്ഞു സ്കൂട്ടുന്നതല്ലേ പുത്തി.

പറയാതെ വയ്യ. said...

"ഹിന്ദുവര്‍ഗീയതയുടെ ആശയമണ്ഡലത്തില്‍ നിന്ന് മുസ്ലീം വര്‍ഗീയതയെ എതിക്കുന്നതിനാല്‍ ഹമീദ് എന്നും ആര്‍എസ്എസുകാരുടെ നല്ല പിളളയാണ്. ഗുജറാത്ത് കലാപത്തെക്കുറിച്ചുളള അദ്ദേഹത്തിന്റെ വിലയിരുത്തല്‍ കൂടി അറിയുക."

മാരീചന്‍, ഈ വാക്കുകളൊരല്പം തിരിച്ചിട്ടാല്‍ അത് കെ.ഇ.എന്നിനും ബാധമാകില്ലെ? മുസ്ലിം വര്‍ഗ്ഗീയതയുടെ ആശയമണ്ഡലത്തില്‍ നിന്നു കൊണ്ടല്ലെ ഹിന്ദു സവര്‍ണ്ണ ഹൈന്ദവികതക്കെതിരെ പടവാളുയര്‍ത്തുന്നതും തദ്വാരാ ജമാ അത്തെ ഇസ്ലാമിയ്ക്കും സിമിയ്ക്കും എന്‍.ഡി.എഫിനുമെല്ലാം കെ.ഇ.എന്‍ പ്രിയപ്പെട്ടവനായിത്തീരുന്നതും? ഹൈന്ദവ വര്‍ഗ്ഗീയ ഫാഷിസത്തെ അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും എതിര്‍ക്കുമ്പോള്‍ തന്നെ ഇസ്ലാമിക വര്‍ഗ്ഗീയതയ്ക്കും ഭീകരതയ്ക്കും വളം വച്ചുകൊടുക്കും വിധമുള്ള, അവരുടെ വേദികളിലും പ്രസിദ്ധീകരണങളിലും കയറി ഇരുന്ന് അവര്‍ ആശിക്കും വിധം വൈകാരിക തീവ്രതയോടെ കെ.ഇ.എന്‍ എഴുതി വിടുന്നത് ഇടതുപക്ഷ മത നിരപേക്ഷ മാനവികതയ്ക്കു എന്തു മുതല്‍ക്കൂട്ടുണ്ടാക്കും? വര്‍ഗ്ഗീയ ഫാഷിസവും മൂലധനരാഷ്ട്രീയവും തമ്മിലുള്ള ബന്ധം അറിയാത്ത ആളല്ല, കെ.ഇ.എന്‍. അതുകൊണ്ടു തന്നെ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്‍റെ മുന്‍ ഗണനയും. സാമ്രാജ്യത്വത്തിന്‍റെ ഇങ്കുബേറ്ററുകളില്‍ വിരിയിച്ചെടുത്ത ഇസ്ലാമിസ്റ്റുകളോടൊപ്പം നിന്ന് അവര്‍ നടത്തുന്ന സാമ്രാജ്യത്വ വിരുദ്ധ വീമ്പടികള്‍ക്കു കയ്യൊപ്പു ചാര്‍ത്തിക്കൊടുക്കുന്ന കെ.ഇ.എന്‍, അവരുടെ ഹിഡന്‍ അജന്‍ഡകള്‍ക്കു അറിഞു കൊണ്ടു കൂട്ടു നില്‍ക്കുകയായിരുന്നില്ലേ കഴിഞ കുറേ കാലമായി.കേരളീയമായ സാമൂഹ്യ പരിസരങളില്‍ അപ്രസക്തമായ പല സാംസ്കാരിക രാഷ്ട്രീയ സംഞ്ജകളും പ്രകോപനപരമായി ഉപയോഗിക്കുകയും മുസ്ലിം തീവ്രവാദത്തിന്‍റെ ബൗദ്ധിക ആയുധപ്പുരയില്‍ എത്തിച്ചു കൊടുക്കുകയും ചെയ്ത കെ.ഇ.എന്‍ ഇടതുപക്ഷ മതേതര ആശയമണ്ഡലത്തില്‍ നിന്നുകൊണ്ടായിരുന്നോ സവര്‍ണ ഫാഷിസ്റ്റ് വിമര്‍ശനം മുന്നോട്ട് വച്ചിരുന്നത് എന്ന ചോദ്യം പ്രസക്തം തന്നെയാണു. രാഷ്ട്രീയ ഇസ്ലാമിന്‍റെ തനി നിറം വെളിച്ചത്തു കൊണ്ടു വരുന്നതിലും ആഗോള രാഷ്ട്രീയ മണ്ഡലങളില്‍ ഇസ്ലാമിക തീവ്രവാദത്തിനു രാഷ്ട്രീയ ഇസ്ലാം നല്‍കുന്ന ബൗദ്ധിക സംഭാവനകളുടെ ആഴം കേരളീയ പരിസരങളില്‍ നിന്നുകൊണ്ട് വെളിപ്പെടുത്തുന്നതിലും ഹമീദ് ചേന്നമംഗലൂര്‍ നല്‍കിയ സംഭാവന ചെറുതല്ലാത്തതാണു. ഗുജറാത്താനന്തര കെ.ഇ.എന്നിന്‍റെ ബൗദ്ധിക വീക്ഷണത്തില്‍ സ്വ മത സ്വത്വം മേല്‍ക്കൈ നേടിയോ എന്നു സംശയിച്ചു പോവും വിധം തീവ്രവും ഏക പക്ഷീയവുമായ ഐക്യപ്പെടല്‍, രാഷ്ട്രീയ ഇസ്ലാമിന്‍റെ ശക്തികളുമായി കെ.ഇ.എന്നിനു വന്നു പോയിരുന്നു എന്ന സത്യം ഹമീദിനെ എത്ര ഭര്‍ത്സിച്ചാലും ഇല്ലാതാവുന്നതല്ല തന്നെ.

സത said...

പറയാതെ വയ്യ,

ചോദ്യം കിടിലം.. പക്ഷെ, ഇതൊക്കെ സഖാക്കന്മാര്‍ക്ക് അറിയാന്‍ വയ്യാത്ത കൊണ്ടാ? ഹിന്ദുക്കളെയും സവര്‍ണ്ണരെയും ഒറ്റപ്പെടുതാത്ത ആക്കെങ്കിലും ഈ ഇന്ത്യാ മഹാരാജ്യത്തില്‍ മുസ്ലീം സംഘടിത വോട്ട് ബാങ്കില്‍ നിന്ന് പത്തു കാശ് കിട്ടുമോ? പണമില്ലാത്തവന്‍ ആരാ?? പിണം!!

ഇത്തരം ആശയപരമായ ചോദ്യങ്ങള്‍ ഒക്കെ അങ്ങ് പള്ളീല്‍ പറഞ്ഞാല്‍ മതി!! അതും പറഞ്ഞിരുന്നാല്‍.. കുടുംബം പട്ടിണിയില്‍ ആകും.. അത് വേണോ??

അപ്പോള്‍,
വാലെയ്ക്കും ലാല്‍ സലാം..

മാരീചന്‍‍ said...

@ ‍‍‍പറയാതെ വയ്യ.

വാക്കുകള്‍ തിരിച്ചിട്ടാല്‍ അത് കെഇഎന്നിനും ബാധകമല്ലെയെന്ന ചോദ്യം കൊള്ളാം. നമ്മള്‍ തമ്മിലുളള വ്യത്യാസമെന്തെന്ന് വെച്ചാല്‍, എന്റെ അഭിപ്രായത്തിന് സാധൂകരണമായി ഗുജറാത്ത് കലാപത്തെക്കുറിച്ച് ഹമീദ് ചേന്നമംഗലൂര്‍ എഴുതിയത് ഉദ്ധരിച്ചു ചേര്‍ത്തിട്ടുണ്ട്. ഗുജറാത്തില്‍ സംഘപരിവാര്‍ ഭരണകൂടസംവിധാനങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ച് നടത്തിയ ആസൂത്രിത വംശഹത്യയല്ല, അതിനെതിരെ ഇടതുപക്ഷം നടത്തിയ വിട്ടുവീഴ്ചയില്ലാത്ത വിമര്‍ശനമാണ് വര്‍ഗീയത വളര്‍ത്തിയത് എന്ന വാദം മതനിരപേക്ഷ സമീപനത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാനാവില്ല. സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ന്യായം ഏറ്റുപാടുന്നവര്‍ പങ്കുവെയ്ക്കുന്നത് അവരുടെ പ്രത്യയശാസ്ത്രം തന്നെയാണ്.

സവര്‍ണ, തീവ്രഹിന്ദുത്വത്തിനെതിരെ കെഇഎന്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ മതനിരപേക്ഷപക്ഷത്തു നിന്നുകൊണ്ടാണെന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളും തെളിവു നല്‍കുന്നുണ്ട്. മറിച്ച് ഇസ്ലാമിക വര്‍ഗീയതയെ അനുകൂലിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ വളര്‍ത്തുകയോ ചെയ്യുന്ന എന്തെങ്കിലും അദ്ദേഹം എഴുതിയിട്ടുണ്ടെങ്കില്‍ അത് ഹാജരാക്കി വിമര്‍ശനം ഉന്നയിക്കാനുളള ആര്‍ജവമാണ് താങ്കള്‍ കാട്ടേണ്ടത്.

ഗുജറാത്ത് കലാപത്തെക്കുറിച്ച് സിപിഎം കൈക്കൊണ്ടിട്ടുളള നിലപാടുകള്‍ തന്നെയാണ് കെഇഎന്നിനും. ഹമീദിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക. സമകാലിക മലയാളത്തില്‍ അദ്ദേഹത്തിന്റെ വിമര്‍ശനം സിപിഎമ്മിനെതിരെയാണ്. താങ്കളെഴുതുന്നത് ഇങ്ങനെയും. "ഗുജറാത്താനന്തര കെ.ഇ.എന്നിന്‍റെ ബൗദ്ധിക വീക്ഷണത്തില്‍ സ്വ മത സ്വത്വം മേല്‍ക്കൈ നേടിയോ എന്നു സംശയിച്ചു പോവും വിധം തീവ്രവും ഏക പക്ഷീയവുമായ ഐക്യപ്പെടല്‍, രാഷ്ട്രീയ ഇസ്ലാമിന്‍റെ ശക്തികളുമായി കെ.ഇ.എന്നിനു വന്നു പോയിരുന്നു എന്ന സത്യം ഹമീദിനെ എത്ര ഭര്‍ത്സിച്ചാലും ഇല്ലാതാവുന്നതല്ല തന്നെ".

ഇത് രണ്ടും സൂചിപ്പിക്കുന്നത് ഗുജറാത്ത് കലാപത്തെ സംബന്ധിക്കുന്ന കെഇഎന്റെയും സിപിഎമ്മിന്റെയും നിലപാടുകള്‍ തമ്മില്‍ യാതൊരു വൈരുദ്ധ്യവും ഇല്ല എന്നു തന്നെയാണ്. ഒരു വിഷയം സംബന്ധിച്ച് താന്‍ അംഗമായിരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടി ചര്‍ച്ച ചെയ്ത് അംഗീകരിച്ച നയത്തെ പിന്താങ്ങുന്നയാളെ, അയാളുടെ മതം ഏതെന്ന് കണ്ടുപിടിച്ച് സ്വമതസ്വത്വവുമായി തീവ്രവും ഏകപക്ഷീയവുമായി ഐക്യപ്പെട്ടതു കൊണ്ടാണ് അയാള്‍ അങ്ങനെ പറയുന്നതെന്ന് വിമര്‍ശിക്കാന്‍ കൊടുംവര്‍ഗീയത മനസിലുളളവര്‍ക്കേ കഴിയൂ. ഗുജറാത്ത് സംബന്ധിച്ച് പ്രകാശ് കാരാട്ടാണ് ഈ വിമര്‍ശനം ഉന്നയിക്കുന്നതെങ്കില്‍, അത് ന്യായമെന്നും കെഇഎന്‍ അതേ നിലപാട് ആവര്‍ത്തിച്ചാല്‍ രാഷ്ട്രീയ ഇസ്ലാമുമായി ഐക്യപ്പെട്ടുവെന്നും വിലയിരുത്തുന്ന മാനസികാവസ്ഥ എത്ര മറച്ചു പിടിച്ചാലും ഒരു വര്‍ഗീയക്കോമരത്തിന്റേത് തന്നെയാണ്.

ഇസ്ലാമിക വര്‍ഗീയതയ്ക്കും ഭീകരതയ്ക്കും വളംവെച്ചുകൊടുക്കുന്ന ഏത് പ്രസിദ്ധീകരണത്തിലാണ് കെഇഎന്‍ അവരുടെ ഹിഡണ്‍ അജണ്ടകള്‍ക്ക് കീഴ്പെടുന്നത്. ജമായത്തെ ഇസ്ലാമിയെയും അതിന്റെ പ്രസിദ്ധീകരണത്തെയുമാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കൊലപാതകത്തിനെതിരെ ജമായത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തിയ സീതാറാം യെച്ചൂരിയെ ഏത് ഗണത്തില്‍ പെടുത്തും. ജമായത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണത്തില്‍ ലേഖനമെഴുതുന്ന കെഇഎന്‍ വര്‍ഗീയവാദിയും അവര്‍ക്കൊപ്പം ജാഥ നടത്തുന്ന യെച്ചൂരി മതനിരപേക്ഷക്കാരനും ആകുന്ന യുക്തി അപാരം തന്നെ.

മാരീചന്‍‍ said...

@ ‍‍‍പറയാതെ വയ്യ.

വാക്കുകള്‍ തിരിച്ചിട്ടാല്‍ അത് കെഇഎന്നിനും ബാധകമല്ലെയെന്ന ചോദ്യം കൊള്ളാം. നമ്മള്‍ തമ്മിലുളള വ്യത്യാസമെന്തെന്ന് വെച്ചാല്‍, എന്റെ അഭിപ്രായത്തിന് സാധൂകരണമായി ഗുജറാത്ത് കലാപത്തെക്കുറിച്ച് ഹമീദ് ചേന്നമംഗലൂര്‍ എഴുതിയത് ഉദ്ധരിച്ചു ചേര്‍ത്തിട്ടുണ്ട്. ഗുജറാത്തില്‍ സംഘപരിവാര്‍ ഭരണകൂടസംവിധാനങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ച് നടത്തിയ ആസൂത്രിത വംശഹത്യയല്ല, അതിനെതിരെ ഇടതുപക്ഷം നടത്തിയ വിട്ടുവീഴ്ചയില്ലാത്ത വിമര്‍ശനമാണ് വര്‍ഗീയത വളര്‍ത്തിയത് എന്ന വാദം മതനിരപേക്ഷ സമീപനത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാനാവില്ല. സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ന്യായം ഏറ്റുപാടുന്നവര്‍ പങ്കുവെയ്ക്കുന്നത് അവരുടെ പ്രത്യയശാസ്ത്രം തന്നെയാണ്.

സവര്‍ണ, തീവ്രഹിന്ദുത്വത്തിനെതിരെ കെഇഎന്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ മതനിരപേക്ഷപക്ഷത്തു നിന്നുകൊണ്ടാണെന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളും തെളിവു നല്‍കുന്നുണ്ട്. മറിച്ച് ഇസ്ലാമിക വര്‍ഗീയതയെ അനുകൂലിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ വളര്‍ത്തുകയോ ചെയ്യുന്ന എന്തെങ്കിലും അദ്ദേഹം എഴുതിയിട്ടുണ്ടെങ്കില്‍ അത് ഹാജരാക്കി വിമര്‍ശനം ഉന്നയിക്കാനുളള ആര്‍ജവമാണ് താങ്കള്‍ കാട്ടേണ്ടത്.

ഗുജറാത്ത് കലാപത്തെക്കുറിച്ച് സിപിഎം കൈക്കൊണ്ടിട്ടുളള നിലപാടുകള്‍ തന്നെയാണ് കെഇഎന്നിനും. ഹമീദിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക. സമകാലിക മലയാളത്തില്‍ അദ്ദേഹത്തിന്റെ വിമര്‍ശനം സിപിഎമ്മിനെതിരെയാണ്. താങ്കളെഴുതുന്നത് ഇങ്ങനെയും. "ഗുജറാത്താനന്തര കെ.ഇ.എന്നിന്‍റെ ബൗദ്ധിക വീക്ഷണത്തില്‍ സ്വ മത സ്വത്വം മേല്‍ക്കൈ നേടിയോ എന്നു സംശയിച്ചു പോവും വിധം തീവ്രവും ഏക പക്ഷീയവുമായ ഐക്യപ്പെടല്‍, രാഷ്ട്രീയ ഇസ്ലാമിന്‍റെ ശക്തികളുമായി കെ.ഇ.എന്നിനു വന്നു പോയിരുന്നു എന്ന സത്യം ഹമീദിനെ എത്ര ഭര്‍ത്സിച്ചാലും ഇല്ലാതാവുന്നതല്ല തന്നെ".

ഇത് രണ്ടും സൂചിപ്പിക്കുന്നത് ഗുജറാത്ത് കലാപത്തെ സംബന്ധിക്കുന്ന കെഇഎന്റെയും സിപിഎമ്മിന്റെയും നിലപാടുകള്‍ തമ്മില്‍ യാതൊരു വൈരുദ്ധ്യവും ഇല്ല എന്നു തന്നെയാണ്. ഒരു വിഷയം സംബന്ധിച്ച് താന്‍ അംഗമായിരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടി ചര്‍ച്ച ചെയ്ത് അംഗീകരിച്ച നയത്തെ പിന്താങ്ങുന്നയാളെ, അയാളുടെ മതം ഏതെന്ന് കണ്ടുപിടിച്ച് സ്വമതസ്വത്വവുമായി തീവ്രവും ഏകപക്ഷീയവുമായി ഐക്യപ്പെട്ടതു കൊണ്ടാണ് അയാള്‍ അങ്ങനെ പറയുന്നതെന്ന് വിമര്‍ശിക്കാന്‍ കൊടുംവര്‍ഗീയത മനസിലുളളവര്‍ക്കേ കഴിയൂ. ഗുജറാത്ത് സംബന്ധിച്ച് പ്രകാശ് കാരാട്ടാണ് ഈ വിമര്‍ശനം ഉന്നയിക്കുന്നതെങ്കില്‍, അത് ന്യായമെന്നും കെഇഎന്‍ അതേ നിലപാട് ആവര്‍ത്തിച്ചാല്‍ രാഷ്ട്രീയ ഇസ്ലാമുമായി ഐക്യപ്പെട്ടുവെന്നും വിലയിരുത്തുന്ന മാനസികാവസ്ഥ എത്ര മറച്ചു പിടിച്ചാലും ഒരു വര്‍ഗീയക്കോമരത്തിന്റേത് തന്നെയാണ്.

ഇസ്ലാമിക വര്‍ഗീയതയ്ക്കും ഭീകരതയ്ക്കും വളംവെച്ചുകൊടുക്കുന്ന ഏത് പ്രസിദ്ധീകരണത്തിലാണ് കെഇഎന്‍ അവരുടെ ഹിഡണ്‍ അജണ്ടകള്‍ക്ക് കീഴ്പെടുന്നത്. ജമായത്തെ ഇസ്ലാമിയെയും അതിന്റെ പ്രസിദ്ധീകരണത്തെയുമാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കൊലപാതകത്തിനെതിരെ ജമായത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തിയ സീതാറാം യെച്ചൂരിയെ ഏത് ഗണത്തില്‍ പെടുത്തും. ജമായത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണത്തില്‍ ലേഖനമെഴുതുന്ന കെഇഎന്‍ വര്‍ഗീയവാദിയും അവര്‍ക്കൊപ്പം ജാഥ നടത്തുന്ന യെച്ചൂരി മതനിരപേക്ഷക്കാരനും ആകുന്ന യുക്തി അപാരം തന്നെ.

മാരീചന്‍‍ said...

@ ‍‍‍പറയാതെ വയ്യ.

വാക്കുകള്‍ തിരിച്ചിട്ടാല്‍ അത് കെഇഎന്നിനും ബാധകമല്ലെയെന്ന ചോദ്യം കൊള്ളാം. നമ്മള്‍ തമ്മിലുളള വ്യത്യാസമെന്തെന്ന് വെച്ചാല്‍, എന്റെ അഭിപ്രായത്തിന് സാധൂകരണമായി ഗുജറാത്ത് കലാപത്തെക്കുറിച്ച് ഹമീദ് ചേന്നമംഗലൂര്‍ എഴുതിയത് ഉദ്ധരിച്ചു ചേര്‍ത്തിട്ടുണ്ട്. ഗുജറാത്തില്‍ സംഘപരിവാര്‍ ഭരണകൂടസംവിധാനങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ച് നടത്തിയ ആസൂത്രിത വംശഹത്യയല്ല, അതിനെതിരെ ഇടതുപക്ഷം നടത്തിയ വിട്ടുവീഴ്ചയില്ലാത്ത വിമര്‍ശനമാണ് വര്‍ഗീയത വളര്‍ത്തിയത് എന്ന വാദം മതനിരപേക്ഷ സമീപനത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാനാവില്ല. സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ന്യായം ഏറ്റുപാടുന്നവര്‍ പങ്കുവെയ്ക്കുന്നത് അവരുടെ പ്രത്യയശാസ്ത്രം തന്നെയാണ്.

സവര്‍ണ, തീവ്രഹിന്ദുത്വത്തിനെതിരെ കെഇഎന്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ മതനിരപേക്ഷപക്ഷത്തു നിന്നുകൊണ്ടാണെന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളും തെളിവു നല്‍കുന്നുണ്ട്. മറിച്ച് ഇസ്ലാമിക വര്‍ഗീയതയെ അനുകൂലിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ വളര്‍ത്തുകയോ ചെയ്യുന്ന എന്തെങ്കിലും അദ്ദേഹം എഴുതിയിട്ടുണ്ടെങ്കില്‍ അത് ഹാജരാക്കി വിമര്‍ശനം ഉന്നയിക്കാനുളള ആര്‍ജവമാണ് താങ്കള്‍ കാട്ടേണ്ടത്.

ഗുജറാത്ത് കലാപത്തെക്കുറിച്ച് സിപിഎം കൈക്കൊണ്ടിട്ടുളള നിലപാടുകള്‍ തന്നെയാണ് കെഇഎന്നിനും. ഹമീദിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക. സമകാലിക മലയാളത്തില്‍ അദ്ദേഹത്തിന്റെ വിമര്‍ശനം സിപിഎമ്മിനെതിരെയാണ്. താങ്കളെഴുതുന്നത് ഇങ്ങനെയും. "ഗുജറാത്താനന്തര കെ.ഇ.എന്നിന്‍റെ ബൗദ്ധിക വീക്ഷണത്തില്‍ സ്വ മത സ്വത്വം മേല്‍ക്കൈ നേടിയോ എന്നു സംശയിച്ചു പോവും വിധം തീവ്രവും ഏക പക്ഷീയവുമായ ഐക്യപ്പെടല്‍, രാഷ്ട്രീയ ഇസ്ലാമിന്‍റെ ശക്തികളുമായി കെ.ഇ.എന്നിനു വന്നു പോയിരുന്നു എന്ന സത്യം ഹമീദിനെ എത്ര ഭര്‍ത്സിച്ചാലും ഇല്ലാതാവുന്നതല്ല തന്നെ".

ഇത് രണ്ടും സൂചിപ്പിക്കുന്നത് ഗുജറാത്ത് കലാപത്തെ സംബന്ധിക്കുന്ന കെഇഎന്റെയും സിപിഎമ്മിന്റെയും നിലപാടുകള്‍ തമ്മില്‍ യാതൊരു വൈരുദ്ധ്യവും ഇല്ല എന്നു തന്നെയാണ്. ഒരു വിഷയം സംബന്ധിച്ച് താന്‍ അംഗമായിരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടി ചര്‍ച്ച ചെയ്ത് അംഗീകരിച്ച നയത്തെ പിന്താങ്ങുന്നയാളെ, അയാളുടെ മതം ഏതെന്ന് കണ്ടുപിടിച്ച് സ്വമതസ്വത്വവുമായി തീവ്രവും ഏകപക്ഷീയവുമായി ഐക്യപ്പെട്ടതു കൊണ്ടാണ് അയാള്‍ അങ്ങനെ പറയുന്നതെന്ന് വിമര്‍ശിക്കാന്‍ കൊടുംവര്‍ഗീയത മനസിലുളളവര്‍ക്കേ കഴിയൂ. ഗുജറാത്ത് സംബന്ധിച്ച് പ്രകാശ് കാരാട്ടാണ് ഈ വിമര്‍ശനം ഉന്നയിക്കുന്നതെങ്കില്‍, അത് ന്യായമെന്നും കെഇഎന്‍ അതേ നിലപാട് ആവര്‍ത്തിച്ചാല്‍ രാഷ്ട്രീയ ഇസ്ലാമുമായി ഐക്യപ്പെട്ടുവെന്നും വിലയിരുത്തുന്ന മാനസികാവസ്ഥ എത്ര മറച്ചു പിടിച്ചാലും ഒരു വര്‍ഗീയക്കോമരത്തിന്റേത് തന്നെയാണ്.

മാരീചന്‍‍ said...

@ ‍‍‍പറയാതെ വയ്യ.

വാക്കുകള്‍ തിരിച്ചിട്ടാല്‍ അത് കെഇഎന്നിനും ബാധകമല്ലെയെന്ന ചോദ്യം കൊള്ളാം. നമ്മള്‍ തമ്മിലുളള വ്യത്യാസമെന്തെന്ന് വെച്ചാല്‍, എന്റെ അഭിപ്രായത്തിന് സാധൂകരണമായി ഗുജറാത്ത് കലാപത്തെക്കുറിച്ച് ഹമീദ് ചേന്നമംഗലൂര്‍ എഴുതിയത് ഉദ്ധരിച്ചു ചേര്‍ത്തിട്ടുണ്ട്. ഗുജറാത്തില്‍ സംഘപരിവാര്‍ ഭരണകൂടസംവിധാനങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ച് നടത്തിയ ആസൂത്രിത വംശഹത്യയല്ല, അതിനെതിരെ ഇടതുപക്ഷം നടത്തിയ വിട്ടുവീഴ്ചയില്ലാത്ത വിമര്‍ശനമാണ് വര്‍ഗീയത വളര്‍ത്തിയത് എന്ന വാദം മതനിരപേക്ഷ സമീപനത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാനാവില്ല. സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ന്യായം ഏറ്റുപാടുന്നവര്‍ പങ്കുവെയ്ക്കുന്നത് അവരുടെ പ്രത്യയശാസ്ത്രം തന്നെയാണ്.

സവര്‍ണ, തീവ്രഹിന്ദുത്വത്തിനെതിരെ കെഇഎന്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ മതനിരപേക്ഷപക്ഷത്തു നിന്നുകൊണ്ടാണെന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളും തെളിവു നല്‍കുന്നുണ്ട്. മറിച്ച് ഇസ്ലാമിക വര്‍ഗീയതയെ അനുകൂലിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ വളര്‍ത്തുകയോ ചെയ്യുന്ന എന്തെങ്കിലും അദ്ദേഹം എഴുതിയിട്ടുണ്ടെങ്കില്‍ അത് ഹാജരാക്കി വിമര്‍ശനം ഉന്നയിക്കാനുളള ആര്‍ജവമാണ് താങ്കള്‍ കാട്ടേണ്ടത്.

മാരീചന്‍‍ said...

ഗുജറാത്ത് കലാപത്തെക്കുറിച്ച് സിപിഎം കൈക്കൊണ്ടിട്ടുളള നിലപാടുകള്‍ തന്നെയാണ് കെഇഎന്നിനും. ഹമീദിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക. സമകാലിക മലയാളത്തില്‍ അദ്ദേഹത്തിന്റെ വിമര്‍ശനം സിപിഎമ്മിനെതിരെയാണ്. താങ്കളെഴുതുന്നത് ഇങ്ങനെയും. "ഗുജറാത്താനന്തര കെ.ഇ.എന്നിന്‍റെ ബൗദ്ധിക വീക്ഷണത്തില്‍ സ്വ മത സ്വത്വം മേല്‍ക്കൈ നേടിയോ എന്നു സംശയിച്ചു പോവും വിധം തീവ്രവും ഏക പക്ഷീയവുമായ ഐക്യപ്പെടല്‍, രാഷ്ട്രീയ ഇസ്ലാമിന്‍റെ ശക്തികളുമായി കെ.ഇ.എന്നിനു വന്നു പോയിരുന്നു എന്ന സത്യം ഹമീദിനെ എത്ര ഭര്‍ത്സിച്ചാലും ഇല്ലാതാവുന്നതല്ല തന്നെ".

ഇത് രണ്ടും സൂചിപ്പിക്കുന്നത് ഗുജറാത്ത് കലാപത്തെ സംബന്ധിക്കുന്ന കെഇഎന്റെയും സിപിഎമ്മിന്റെയും നിലപാടുകള്‍ തമ്മില്‍ യാതൊരു വൈരുദ്ധ്യവും ഇല്ല എന്നു തന്നെയാണ്. ഒരു വിഷയം സംബന്ധിച്ച് താന്‍ അംഗമായിരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടി ചര്‍ച്ച ചെയ്ത് അംഗീകരിച്ച നയത്തെ പിന്താങ്ങുന്നയാളെ, അയാളുടെ മതം ഏതെന്ന് കണ്ടുപിടിച്ച് സ്വമതസ്വത്വവുമായി തീവ്രവും ഏകപക്ഷീയവുമായി ഐക്യപ്പെട്ടതു കൊണ്ടാണ് അയാള്‍ അങ്ങനെ പറയുന്നതെന്ന് വിമര്‍ശിക്കാന്‍ കൊടുംവര്‍ഗീയത മനസിലുളളവര്‍ക്കേ കഴിയൂ. ഗുജറാത്ത് സംബന്ധിച്ച് പ്രകാശ് കാരാട്ടാണ് ഈ വിമര്‍ശനം ഉന്നയിക്കുന്നതെങ്കില്‍, അത് ന്യായമെന്നും കെഇഎന്‍ അതേ നിലപാട് ആവര്‍ത്തിച്ചാല്‍ രാഷ്ട്രീയ ഇസ്ലാമുമായി ഐക്യപ്പെട്ടുവെന്നും വിലയിരുത്തുന്ന മാനസികാവസ്ഥ എത്ര മറച്ചു പിടിച്ചാലും ഒരു വര്‍ഗീയക്കോമരത്തിന്റേത് തന്നെയാണ്.

മാരീചന്‍‍ said...

ഇസ്ലാമിക വര്‍ഗീയതയ്ക്കും ഭീകരതയ്ക്കും വളംവെച്ചുകൊടുക്കുന്ന ഏത് പ്രസിദ്ധീകരണത്തിലാണ് കെഇഎന്‍ അവരുടെ ഹിഡണ്‍ അജണ്ടകള്‍ക്ക് കീഴ്പെടുന്നത്. ജമായത്തെ ഇസ്ലാമിയെയും അതിന്റെ പ്രസിദ്ധീകരണത്തെയുമാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കൊലപാതകത്തിനെതിരെ ജമായത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തിയ സീതാറാം യെച്ചൂരിയെ ഏത് ഗണത്തില്‍ പെടുത്തും. ജമായത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണത്തില്‍ ലേഖനമെഴുതുന്ന കെഇഎന്‍ വര്‍ഗീയവാദിയും അവര്‍ക്കൊപ്പം ജാഥ നടത്തുന്ന യെച്ചൂരി മതനിരപേക്ഷക്കാരനും ആകുന്ന യുക്തി അപാരം തന്നെ.

ഹൈന്ദവ സവര്‍ണതയുടെ ആധിപത്യ പ്രവണതകള്‍ക്കെതിരെ കെഇഎന്‍ നടത്തുന്ന സമരോത്സുകമായ ഇടപെടലുകള്‍ ആര്‍ക്കാണ് അസഹ്യമാകുന്നത് എന്ന് ഓരോ ദിവസവും കൂടുതല്‍ ബോധ്യപ്പെടുന്നുണ്ട്. സവര്‍ണതയെ ആക്രമിച്ചാല്‍ ഇസ്ലാമിക തീവ്രവാദം ശക്തിപ്പെടുമെന്ന തിയറിയുടെ പിന്നില്‍ സവര്‍ണത ഒരിക്കലും ആക്രമിക്കപ്പെടരുത് എന്ന മോഹമാണ് നുരയ്ക്കുന്നത് എന്ന് തിരിച്ചറിയാന്‍ പാഴൂര്‍പടിവരെയൊന്നും പോകേണ്ടതില്ല.

സത said...

മാരീചന്‍,

~~~~~സവര്‍ണതയെ ആക്രമിച്ചാല്‍ ഇസ്ലാമിക തീവ്രവാദം ശക്തിപ്പെടുമെന്ന തിയറിയുടെ പിന്നില്‍ സവര്‍ണത ഒരിക്കലും ആക്രമിക്കപ്പെടരുത് എന്ന മോഹമാണ് നുരയ്ക്കുന്നത്~~~~~~~

ഇസ്ലാമിക തീവ്രവാദം ശക്തിപ്പെടുമെന്നത് ഇപ്പോളും തിയറിയാണെന്ന് ഇപ്പോളും മാരീചനും പാര്‍ട്ടിയും വിശ്വസിക്കുന്നു എന്നല്ലേ? തൊടുപുഴയിലെ അധ്യാപകന് അവര്‍ ശിക്ഷ വിധിച്ചു. അതും സവര്‍ണ്ണത ശക്തമായതിനാല്‍ ആകാം!!

അതായത്, ഗുജറാത്തില്‍ ഹിന്ദുക്കളെ ചുട്ടുകൊന്ന വിഷയം സവര്‍ണ്ണതയെ ശക്തി പ്രാപിപ്പിക്കുമെന്നതിനാല്‍ ഉയര്‍ത്താതിരിക്കുക. കലാപത്തില്‍ മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടത് മാത്രം ഉയര്‍ത്തുക. അതില്‍ സവര്‍ണ്ണത കൂട്ടുനോന്നോ എന്ന് മാത്രം അന്യോഷിക്കുക, വിഷയമാക്കുക.
മാറാട് രണ്ടാം കൊലപാതക പരമ്പരയിലും ഇത് തന്നെ സംഭവിച്ചു. ഹിന്ദുക്കളെ ആസൂത്രിതമായി കൊന്ന സംഭവം ഉയര്‍ത്താതിരിക്കുക. മറിച്ച് അതിന്റെ രോഷത്തില്‍ ഹിന്ദുക്കള്‍ മുസ്ലീങ്ങളെ ആട്ടിയോടിച്ചത് മാത്രം വിഷയമാക്കുക.
ഒറീസയില്‍ ഹിന്ദു സന്യാസിയെ കൊന്ന വിഷയം ഉയര്‍ത്താതിരിക്കുക, മതപരിവര്‍ത്തനം ഹിന്ദുമത നിന്ദക്കായി ഉപയോഗിക്കുന്നത് ഉയര്‍ത്താതിരിക്കുക. അതേത്തുടര്‍ന്ന് നടന്ന കലാപം മാത്രം വിഷയമാക്കുക.
കാശ്മീരില്‍ ഹിന്ദു പണ്ഡിറ്റുകളെ ആട്ടിയോടിച്ചപ്പോള്‍ ഉയര്‍ത്താന്‍ ഒന്നുമില്ല(അല്ലേലും അവര്‍ സവര്‍ണ്ണര്‍ അല്ലെ?).... കൂടുതല്‍ "വര്‍ഗീയത" ഉദാഹരിക്കുന്നില്ല..

ഇവിടെ വോട്ട് ബാങ്കിനോടുള്ള മോഹമാണ് നുരയ്ക്കുന്നത് എന്ന് ആര്‍ക്കും സിപിഎമ്മില്‍ എന്തായാലും ചിന്തയില്ലല്ലോ.. നന്ന്.

പറയാതെ വയ്യക്ക് നല്ല ഉത്തരവും കിട്ടി!!

momin said...

നമ്മള്‍ വായനക്കാരാണ് വിഡ്ഢികള്‍!

ഒന്ന്: കെ. ഇ. എന്നും ഹമീദും വളരെ അടുത്ത ബന്ധുക്കളാണ് (ഈ 'അടിപിടി' ഒക്കെ അവരുടെ വെറും അടവല്ലേ !).

രണ്ട്: ഹമീദിന്റെ മകന്‍ ഷിനാസാണ് 'ജമാ അത്തെ ഇസ്‌ലാമി എന്തുകൊണ്ട് എതിര്‍ക്കപ്പെടണം' എന്ന ചര്ച്ച ദേശാഭിമാനിയില്‍ തുടങ്ങി വച്ചത് (പ്രത്യേക ലേഖകന്‍). ഷിനാസ് പിന്നീട് അദ്ധേഹത്തിന്റെ പേര് വച്ചു എഴുതുകയും ചെയ്തു.

Calicocentric കാലിക്കോസെന്‍ട്രിക് said...

"സ്വത്വബോധവും സ്വത്വരാഷ്ട്രീയവും തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്യണമെന്നതാണ് പാര്‍ട്ടി നിലപാടെന്നും അതാണ് പാര്‍ട്ടി പ്രവര്‍ത്തകരെ പഠിപ്പിക്കുന്നതെന്നും സൈദ്ധാന്തിക വാരികയിലൂടെ പാര്‍ട്ടി സെക്രട്ടറി അസന്നിദ്ധമായി വ്യക്തമാക്കി."

അപ്പറഞ്ഞത് അത്ര അസന്ദിഗ്ധമല്ലല്ലോ ചങ്ങാതീ. വളരെ സന്ദിഗ്ധവുമാണ്. തിരിച്ചറിയുക എന്നാല്‍ വിവേചിച്ച് അറിയുക, വേര്‍തിരിച്ചറിയുക എന്ന അര്‍ത്ഥവും മനസ്സിലാക്കുക ചെയ്യുക എന്ന അര്‍ത്ഥവും നാട്ടില്‍ നടപ്പുണ്ട്. രണ്ടിനെയും കണ്ടുമനസ്സിലാക്കി കൈകാര്യം ചെയ്യണമെന്നാണോ അതോ രണ്ടും തമ്മിലുള്ള വ്യത്യാസം അറിഞ്ഞ്, ഒന്നു കൊള്ളേണ്ടതും മറ്റേതു തള്ളേണ്ടതും എന്നു മനസ്സിലാക്കി കൈകാര്യം ചെയ്യണമെന്നാണോ സെക്രട്ടറി ഉദ്ദേശിച്ചത്?
ഉന്നയിക്കുന്ന വിഷയത്തിന്‍റെ കാമ്പില്‍ത്തന്നെ ഇത്രയും സന്ദിഗ്ധത നിറഞ്ഞ ഒരു പ്രസ്താവമെടുത്ത് "അസന്നിദ്ധമായി വ്യക്തമാക്കി" എന്നു പറയുന്നത് രസകരം.

പറയാതെ വയ്യ. said...

പ്രിയ മാരീചന്‍,
രണ്ടുമൂന്നു ചോദ്യങളാണു താങ്കള്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. അതില്‍ പ്രധാനം ന്യൂനപക്ഷ വര്‍ഗ്ഗീയതയെ പ്രോല്‍സാഹിപ്പിയ്ക്കുന്ന ഏത് പ്രസിദ്ധീകരണത്തിലാണു കെ.ഇ.എന്‍ ലേഖനമെഴുതുന്നത് എന്നതാണു.ഞാനുദ്ദേശിച്ചത് ജമാ അത്ത് പ്രസിദ്ധീകരണങ ളാണെന്നു ശരിയായി ഊഹിച്ചുകൊണ്ട് അങിനെയെങ്കില്‍ ദല്‍ഹിയില്‍ ജമാ അത്ത് നേതാവിനൊപ്പം പ്രകടനം നടത്തിയ യച്ചൂരിയും അതേ തെറ്റാണു ചെയ്തതെന്നാണു താങ്കള്‍ പറയുന്നത്. അതിലളിതവും അയുക്തികവുമായ ഇത്തരമൊരു ന്യായം താങ്കളെപ്പോലൊരാള്‍ എങിനെയാണുന്നയിക്കുന്നതെന്നു എനിയ്ക്കു മനസ്സിലാവുന്നില്ല. ഇന്നത്തെ ദേശീയ ഹര്‍ത്താലില്‍ സി.പി.എമ്മും ബി.ജെ.പി യും ഒന്നിച്ച് അണി ചേരുന്നതിനാല്‍ സി.പി.എം ബി.ജെ.പി യെ പിന്തുണയ്ക്കുകയാണെന്നു പറയുമ്പോലെയുള്ള ഒരു ന്യായം മാത്രമാണിതും. കമ്മ്യൂണിസ്റ്റ് വിരുദ്ധതയിലും സാമ്രാജ്യത്വ താല്പര്യങള്‍‍ സം രക്ഷിയ്ക്കുന്നതിലും സര്‍ വ്വോപരി ഇസ്ലാമിക ഭീകരതയുടെ പ്രത്യയശാസ്ത്ര ഉറവിടവുമായ രാഷ്ട്രീയ ഇസ്ലാമിന്‍റെ ഇന്ത്യന്‍ രൂപമായ ജമാ അത്തെ ഇസ്ലാമിയുടെ താത്വിക വാരികയായ പ്രബോധനത്തിലുള്‍പ്പെടെ നിരന്തര സാന്നിദ്ധ്യമായിരുന്നു കെ.ഇ.എന്‍. പ്രബോധനം ഹിന്ദുത്വ ഫാഷിസത്തിനെതിരെ പടവാളോങുന്നത് മതേതര മാനവികതയെ പകരം വയ്ക്കാനല്ല, മറിച്ച് ഇസ്ലാമിക ഫാഷിസം പ്കരം വയ്ക്കാനാണു. അടിസ്ഥാന പരമായി ഇടതുപക്ഷ മാനവികതയ്ക്കെതിരായ ഒരു സാമൂഹ്യ രാഷ്ട്രീയ നിര്‍മ്മിതി ലക്ഷ്യം വച്ചാണു അവര്‍ പ്രവര്‍ത്തിയ് ക്കുന്നത്.സ്വാഭാവികമായും കെ.ഇ.എന്നിനെ പോലെ മതേതര സ്വഭാവമുള്ള ഒരാളെക്കൊണ്ട് തങളുടെ ആശയം തങളുടെ പ്രസിദ്ധീകരണ ത്തിലൂടെ എഴുതിയ്ക്കാന്‍ കഴിയുമ്പോള്‍ അതിലൂടെ നേട്ടങളുണ്ടാക്കാന്‍ കഴിയുമെന്ന ദുഷ്ട ലാക്കാണു ജമാ അത്തിനെ നയിക്കുന്നത്. എന്നാല്‍ ആ ദുഷ്ടലാക്ക് തിരിച്ചറിയാനോ "എന്‍റെ ഹൈന്ദവ ഫാഷിസ്റ്റ് വിരുദ്ധത ഇസ്ലാമിക ഫാഷിസം പകരം വയ്ക്കാനുള്ളതല്ല, പകരം ഇടതുപക്ഷ മാനവികത പകരം വയ്ക്കാനുള്ളതാണു. നിങള്‍ മുന്നോട്ട് വയ്ക്കുന്ന ആശയങള്‍ പിന്തുണയക്ക്പ്പെടേണ്ടതല്ല, നിങളുടെ വര്‍ഗ്ഗീയ സാമ്രാജ്യത്വ വീരവാദം കപടമാണു" എന്നു ജ്മാ അത്തെ ഇസ്ലാമിയ്ക്കെതിരെ പറയാന്‍ എന്നെങ്കിലും കെ.ഇ.എന്‍ തയ്യാറായിട്ടുണ്ടോ?ആകാവുന്നേടത്തോളം സേവനങള്‍ ചെയ്തു കൊടുത്തിട്ടും ചെറിയൊരഭിപ്രായ ഭിന്നതയുടെ പേരില്‍ പ്രബോധനത്തിലൂടെ തന്നെ വിമര്‍ശിക്കപ്പെട്ടപ്പോഴുള്ള സങ്കടത്തില്‍ നിന്നു വന്ന ഒരു പരാതി ലേഖനത്തിനപ്പുറം കഴിഞ നാലഞ്ച് കൊല്ലത്തിനിടയില്‍ രാഷ്ട്രീയ ഇസ്ലാമിന്‍റെ അപകടകരമായ വര്‍ഗ്ഗീയ രാഷ്ട്രീയ നിലപാടൂകള്‍ക്കെതിരെ ഒരക്ഷരം ഉരിയാടിയിട്ടുണ്ടോ കെ.ഇ.എന്‍? എന്നാല്‍ ഹിന്ദുത്വ ഭീകരതയെ സംബന്ധിയ്ക്കുന്ന ഒട്ടേറെ ലേഖനങള്‍ ഹമീദിന്‍റെ ബ്ലോഗ് സന്ദര്‍ശിക്കുന്ന ആര്‍ക്കും വായിക്കാന്‍ പാകത്തില്‍ അവിടെ കിടപ്പുണ്ട്. ഇരകളെക്കുറിച്ച് വേവലാതികൊള്ളുകയും അധീശ പ്രത്യയ ശാസ്ത്രവും സാംസ്കാരിക പൊതു ബോധവും എങിനെയല്ലമാണു ഇരകളെക്കൊണ്ടു തന്നെ തങള്‍ക്കെതിരായ പ്രത്യയശാസ്ത്രത്തെ സ്വീകാര്യമാക്കിത്തീര്‍ക്കുന്നത് എന്നും സ്ഥിരമായി പറയാറുള്ള കെ.ഇ.എന്‍, രാഷ്ട്രീയ ഇസ്ലാം വീട്ടിലും പര്‍ദ്ദയ്ക്കുള്ളിലും തടവിലാക്കാന്‍ ശ്രമിയ്ക്കുന്ന മുസ്ലിം പെണ്ണിരകളെക്കുറിച്ച് സ്ഥിരമായി മൗനം പാലിയ്ക്കുന്നതെന്തുകൊണ്ടായിരിക്കും? വാക്കുകള്‍ക്കു മാത്രമല്ലല്ലോ വാചാലമായ് മൗനങള്‍ക്കൂമില്ലെ അതിന്‍റെതായ അര്‍ത്ഥങള്‍? (to be continued.....)

പറയാതെ വയ്യ. said...

ഭൂരിപക്ഷ ഫാഷിസത്തിന്‍റെയും സവര്‍ണ്ണ പൊതുബോധത്തിന്‍റെയും സൂക്ഷമാര്‍ത്ഥങള്‍ തേടിയുള്ള കെ.ഇ.എന്‍ എന്ന സാംസ്കാരിക പ്രവര്‍ത്ത്കന്‍റെ അന്വേഷണങളെയൊന്നും കുറച്ചു കാണുകയോ തെറ്റായി മനസ്സിലാക്കുകയോ ചെയ്യുന്നില്ല ഞാന്‍. എന്നാല്‍ രാഷ്ട്രീയ ഇസ്ലാമിന്‍റെ ഇന്ത്യന്‍ പതിപ്പായ ജമാ അത്തെ ഇസ്ലാമിയ്ക്കു പൊതു സമൂഹത്തില്‍ സ്വീകാര്യത വാങിക്കൊടുക്കാന്‍ കെ.ഇ.എന്നിന്‍റെ സാന്നിധ്യം ഉപയോഗപ്പെടുത്തപ്പെടാതിരിക്കാനുള്ള ജാഗ്രതയില്ലായ്മ ബോധപൂര്‍ വ്വമുള്ളതാണു എന്നു തന്നെ ഞാന്‍ ഇപ്പോഴും സംശയിയ്ക്കുന്നു. പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും നരേന്ദ്ര മോഡിമാരുടെ റോളില്‍ പ്രവര്‍ത്തിയ്ക്കുന്നത് അവിടങളിലെ ജമാ അത്ത് അമീറന്മാരാണെന്നു കെ.ഇ.എന്നിനു അറിയാത്തതല്ല. രാഷ്ട്രീയമായും, സാംസ്കാരികമായും ആഗോള വല്‍ക്കരിക്കപ്പെട്ട ഒരു കാലത്ത് ജീവിയ്ക്കുന്ന ഒരാള്‍ക്കും ആഗോള സംഭവവികാസങളില്‍ ചിലതിനോട് മാത്രമായി പുറം തിരിഞു നില്‍ക്കാനാവില്ല. എല്ലാ വര്‍ഗ്ഗീയതയും പരസ്പരം കൊണ്ടും കൊടുത്തുമാണു വളരുന്നതും പടരുന്നതും. ഒന്നിനെ താലോലിച്ച് മറ്റൊന്നിനെ എതിര്‍ക്കുന്നത് വിപരീത ഫലം മാത്രമേ ഉല്പ്പാദിപ്പിയ്ക്കൂ.ജ്മാ അത്തിന്‍റെയും സോളിഡാരിറ്റിയുടെയും വേദികളില്‍ മത പരിവര്‍ത്തന സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലനാവുന്ന കെ.ഇ.എന്‍, ഒരിടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകനെന്ന നിലയില്‍ അതു സംബന്ധമായ അവരുടെ നിലപാടെന്താണെന്നു കൂടി അന്വേഷിക്കേണ്ടതല്ലെ? ഇസ്ലാമിക ഫാസിസ്റ്റുകള്‍ ഒരുക്കുന്ന പ്ലാറ്റ് ഫോമില്‍ നിന്നുകൊണ്ട് ഹിന്ദുത്വ ഫാഷിസത്തെ ചോദ്യം ചെയ്യൂന്നത് കെ.ഇ.എന്‍ എന്ന ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്ത്കന്‍റെ ധാര്‍മ്മികതയെ പരിമിതമാക്കുന്നുണ്ട് എന്ന വിമര്‍ശനത്തെ വിമ ര്‍ശകന്‍റെ വര്‍ഗ്ഗീയതയായി മുദ്രയടിക്കുന്നത് എത്രത്തോളം സത്യസന്ധമാണു? സംഘപരിവാരത്തിന്‍റെ പ്ലാറ്റ് ഫോമില്‍ നിന്ന്കൊണ്ട് ബിന്‍ലാദനെ ആയാല്‍പ്പോലും വിമര്‍ശിക്കുന്ന ഒരാള്‍ എന്തുമാത്രം മതേതരനാണെന്നു പറഞാലും അയാളുടെ വിശ്വാസ്യത മതേതര സമൂഹത്തിനു ബോധ്യപ്പെടാന്‍ അല്പം ബുദ്ധിമുട്ടില്ലെ? എല്ലാ ആദരവും ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ,സ്വന്തം ചെയ്തികളിലൂടെ മതേതര സമൂഹങളില്‍ സംശയങളുടെ നിഴല്‍ വീഴ്ത്തിയതിന്‍റെ ഉത്തരവാദിത്തം കെ.ഇ.എന്നിനു തന്നെയാണു. സവര്‍ണ്ണ പ്രത്യയശാസ്ത്ര ജീര്‍ണ്ണത ബാധിച്ച മനസ്സെന്നാക്ഷേപിച്ചതുകൊണ്ടോ ഹമീദിനെ തെറിപറഞതുകൊണ്ടോ ഇല്ലാതാവുന്നതല്ല അത്. സ്വന്തം നിലപാടുകളിലെ വൈകല്യങള്‍ സ്വയം പരിഹരിച്ചാല്‍ല്‍ മാത്രം ഇല്ലാതാവുന്നതാണത്.

momin said...

കെ. ഇ. എന്‍. എന്ന ഇസ്ലാമിസ്റ്റ് ദത്തുപുത്രന്‍ ഇതാ ഇവിടെ: http://www.solidarityym.net/notes/നീതിനിഷേധം_ആവര്‍ത്തിക്കരുത്

മാരീചന്‍‍ said...

എനിക്ക് ആ ലേഖനം വായിച്ചിട്ട് ഒരു സന്നിഗ്ധതയും തോന്നുന്നില്ല, കാലിക്കോ സെന്ററേ....

@ പറയാതെ വയ്യ.

പെരുംനുണ ഒരുളുപ്പുമില്ലാതെ പ്രചരിപ്പിക്കുന്നവരോട് ഒരു സംവാദത്തിനും സാധ്യതകളില്ല. "ഇസ്ലാമിക ഭീകരതയുടെ പ്രത്യയശാസ്ത്ര ഉറവിടവുമായ രാഷ്ട്രീയ ഇസ്ലാമിന്‍റെ ഇന്ത്യന്‍ രൂപമായ ജമാ അത്തെ ഇസ്ലാമിയുടെ താത്വിക വാരികയായ പ്രബോധനത്തിലുള്‍പ്പെടെ നിരന്തര സാന്നിദ്ധ്യമായിരുന്നു കെ.ഇ.എന്‍." എന്ന് ഒരു മടിയും കൂടാതെ എഴുതിവിടുന്ന താങ്കളോട് തിരികെ എനിക്കൊന്നും പറയാനില്ല. പ്രബോധനം കെഇഎന്റെ ഒരഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധ്യമം പത്രത്തില്‍ ഇടപെടല്‍, വര്‍ത്തമാനം പത്രത്തില്‍ കറുപ്പും വെളുപ്പും എന്നിവയാണ് കെഇഎന്‍ കൈകാര്യം ചെയ്യുന്ന കോളങ്ങള്‍.

"പ്രബോധനത്തിലുള്‍പ്പെടെ നിരന്തരസാന്നിദ്ധ്യമായിരുന്നു കെഇഎന്‍" എന്ന് താങ്കള്‍ എഴുതുമ്പോള്‍, താങ്കള്‍ നിരന്തരമായി അത് നിരീക്ഷിക്കുന്നയാളാണെന്നാണ് വായനക്കാര്‍ക്ക് മനസിലാവുക. പ്രബോധനത്തില്‍ ഏതുകാലത്ത് ഏതുറോളിലായിരുന്നു കെഇഎന്‍ നിരന്തരസാന്നിദ്ധ്യമായിരുന്നത് എന്ന് തെളിയിക്കേണ്ടത് താങ്കളാണ്. ഇസ്ലാമിക പൗരോഹിത്യത്തിന് കീഴടങ്ങാതെ ജീവിക്കുന്ന കെഇഎന്നും ഇസ്ലാമിക പൗരോഹിത്യത്തിന്റെ ആധിപത്യം ലോകമെങ്ങും പുലരണമെന്നാഗ്രഹിക്കുന്ന ജമായത്തെ ഇസ്ലാമിയും തമ്മില്‍ ഒരു കച്ചവടവും സാധ്യമല്ല എന്ന ധാരണ തിരുത്താന്‍ തെളിവുകളാണ് ആവശ്യം, ഞഞ്ഞാമിഞ്ഞകളല്ല.

മാരീചന്‍‍ said...

ജമായത്തെ ഇസ്ലാമിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ പിന്തുണച്ച്, അവരുടെ മതാധിപത്യമോഹത്തെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുന്ന വിധത്തില്‍ കെഇഎന്‍ എഴുതിയ വാചകങ്ങള്‍ ഉദ്ധരിച്ച് ചര്‍ച്ച ചെയ്യാമെങ്കില്‍ നമുക്ക് വീണ്ടും സംസാരിക്കാം. അതല്ലെങ്കില്‍ താങ്കളുടെ ഈ അധ്വാനം കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലെന്ന് ഖേദപൂര്‍വം പറയട്ടെ.

karimeen/കരിമീന്‍ said...

@പറയാതെ വയ്യ
സ്വന്തം ചെയ്തികളിലൂടെ മതേതര സമൂഹങളില്‍ സംശയങളുടെ നിഴല്‍ വീഴ്ത്തിയതിന്‍റെ ഉത്തരവാദിത്തം കെ.ഇ.എന്നിനു തന്നെയാണു. സവര്‍ണ്ണ പ്രത്യയശാസ്ത്ര ജീര്‍ണ്ണത ബാധിച്ച മനസ്സെന്നാക്ഷേപിച്ചതുകൊണ്ടോ ഹമീദിനെ തെറിപറഞതുകൊണ്ടോ ഇല്ലാതാവുന്നതല്ല അത്

പ്രസംഗിക്കുന്നവന്‍ പ്രമാണിയും പ്രവര്‍ത്തിക്കുന്നവന്‍ തെണ്ടിയും ആകുന്ന അവസ്ഥയാണിത്. ഇസ്ലാമായ ഒരു ബാപ്പക്കും ഉമ്മക്കും ജനിച്ചു എന്നല്ലാതെ ജീവിതം കൊണ്ട് കെ.ഇ.എന്നിന് ഇസ്ലാം മതവുമായി യാതൊരു ബന്ധവുമില്ല. അയാള്‍ പള്ളിയില്‍ പോകാറില്ല. നിസ്കരിക്കാറില്ല. മതവുമായി പുലബന്ധം പോലുമില്ലാത്ത ഒരാള്‍ എങ്ങിനെ മതതീവ്രവാദികളുമായി ബന്ധം പുലര്‍ത്തും.

ഹിന്ദുവായ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനാല്‍ ആര്‍.എസ്സ്.എസ്സിന്റേയും അതേ കാരണം കൊണ്ട് പള്ളീ മഹല്ല് കമിറ്റിയുടേയും ആക്രമണത്തിന് വിധേയനായ ആളാണ് കെ.ഇ.എന്‍.
അയാളും ഭാര്യയും ഹിന്ദുവോ മുസ്ലീമോ ആയി ജീവിക്കുന്നില്ല എന്നറിയുക.

എല്ലാ അര്‍ത്ഥത്തിലും നല്ല മുസ്ലീമായി ജീവിക്കുന്ന ഹമീദ് കെ.ഇ.എന്നിനെ തീവ്രവാദി മുദ്രകുത്തുന്നത് സമകാലിക കേരളത്തിന് യോജിച്ചതു തന്നെ.
ഇവിടെ പ്രശ്നം മറ്റേതാണ് ഹിന്ദുവിനെ ഹിന്ദു വിമര്‍ശിക്കണം, മുസ്ലീമിനെ മുസ്ലീമും . കെ.ഇ.എന്‍.ഒരു ഇസ്ലാമിക വിമര്‍ശകന്‍ മാത്രമായിരുന്നു എങ്കില്‍ അദ്ദേഹത്തെ നമ്മള്‍ കൊണ്ടാടുമായിരുന്നു. ഹമീദിന് സംഭവിക്കുന്നതുപോലെ.
കെ.ഇ.എന്നിന്റെ ആര്‍.എസ്സ്.എസ്സ്. ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ പരിണാമം എന്ന പുസ്തകം സംഘപരിവാറിന്റെ മുഖമടച്ച അടിയാണ്. അതിന്‍ നിന്ന് മോചനം നേടാന്‍ ഒരു പരമേശ്വരനും നാളിതുവരെ കഴിഞ്ഞിട്ടുമില്ല. മതനിരപേക്ഷതയുടെ ഭാഗത്തു നിന്നുള്ള ആ മുഖമടിച്ച അടിയെ ചെറുക്കുവാന്‍ എളുപ്പ മാര്‍ഗ്ഗം അത് എഴുതിയവനെ മതഭീകരനാക്കുക എന്നതാണ്. അതു തന്നെയാണ് കാവി പൂശിയ മാതൃഭൂമി അന്നു മുതല്‍ ഉന്നം വയ്ക്കുന്നത്. ഒരു പരമേശ്വരനോ എം.ജി.എസ്സോ ഉന്നയിക്കുന്നതിനേക്കാള്‍ ശക്തിയുണ്ടാകും ഒരു മുസ്ലീമിനെ കൊണ്ടു തന്നെ കെ.ഇ.എന്നിനെ ചാപ്പ കുത്തുമ്പോള്‍. ഹമീദിനെ കിട്ടിയിരുന്നില്ലെങ്കില്‍ മുസ്ലീം യൂത്ത് ലീഗ് ഷാജിയെക്കൊണ്ടെങ്കിലും മാതൃഭൂമി ലേഖനം എഴുതിക്കുമായിരുന്നു.
കെ.ഇ.എന്നിനെ കൊണ്ട് ഏത് ലേഖനം എഴുതിച്ചാലും അതിന് മറുലേഖനം ആ ലക്കത്തിലല്ലെങ്കില്‍ അടുത്ത ലക്കത്തില്‍ തന്നെ മാതൃഭൂമി കൊടുക്കും. എന്നാല്‍ സംഘപരിവാറുകാരനോ ഹമീദോ ഇതില്‍ നിന്ന് മുക്തരാണ്. ജമാ അത്തെ ഇസ്ലാമിയെ വിമശിച്ച് ഹമീദ് മാതൃഭൂമിയിലെഴുതിയ ലേഖനത്തിന് ഒരു മറു ലേഖനം പോലും പത്രാധിപര്‍ അനുവദിച്ചില്ല എന്നോര്‍ക്കുക
തൂക്കുമരം കാത്ത് കണ്ണൂരിലെ കൊലയറകളീല്‍ കിടന്ന സഖാക്കളെ പോലും ആശ്വസിപ്പിക്കാന്‍ കേരളത്തില്‍ ഒരേ ഒരു പുരോഗമ ബുദ്ധിജീവിയെ ഉണ്ടായിരുന്നുള്ളൂ. കെ.ഇ.എന്‍. മാത്രം. പുതുതായി ബയോഡാറ്റ കൊടുത്തവരൊക്കെ അന്ന് അവരുടെ ചോരക്ക് മുറവിളീ കൂട്ടുകയായിരുന്നു.

momin said...

"ജമാ അത്തെ ഇസ്ലാമിയെ വിമശിച്ച് ഹമീദ് മാതൃഭൂമിയിലെഴുതിയ ലേഖനത്തിന് ഒരു മറു ലേഖനം പോലും പത്രാധിപര്‍ അനുവദിച്ചില്ല എന്നോര്‍ക്കുക."

It doesn't hold water. It seems you haven't noticed the JIH (Kerala) Ameer's reply (interview)in Mathrubhumi Weekly!

momin said...

"ജമായത്തെ ഇസ്ലാമിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ പിന്തുണച്ച്, അവരുടെ മതാധിപത്യമോഹത്തെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുന്ന വിധത്തില്‍ കെഇഎന്‍ എഴുതിയ വാചകങ്ങള്‍ ഉദ്ധരിച്ച് ചര്‍ച്ച ചെയ്യാമെങ്കില്‍ നമുക്ക് വീണ്ടും സംസാരിക്കാം."

Haven't you perused K.E.N's "Irakalude Manifesto"?

momin said...

രണ്ടു സിപിഎം ബുദ്ധിജീവികള്‍ക്ക്‌ രണ്ട്‌ നിലപാടാവുമ്പോള്‍ പാര്‍ട്ടി ആരെയാണ്‌ കൂടെ നിര്‍ത്തുകയെന്ന ചോദ്യം സാധാരണമാണ്‌. ഹൈന്ദവതക്കെതിരെ ജമാഅത്തെ ഇസ്ലാമിയുടെ തോളില്‍ കയറി നിന്ന്‌ ജിഹാദ്‌ നടത്തുന്ന വിദ്വാനെ ഏതായാലും പാര്‍ട്ടിക്ക്‌ കൈയൊഴിയാന്‍ വയ്യ. പിന്നെ ആരെയാണ്‌ ബലി നല്‍കുക. ഈ ചോദ്യത്തിനുള്ള ഉത്തരം വരികള്‍ക്കിടയിലൂടെ കണ്ടുപിടിക്കാനാണ്‌ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌(ജൂലായ്‌ 4) ആവശ്യപ്പെടുന്നത്‌.

വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ പെരുമഴയത്ത്‌ നനയാതിരിക്കാനല്ലേ ആദ്യം ശ്രമിക്കുക. ഇത്‌ അസംബന്ധങ്ങളുടെ ഉത്സവകാലം എന്നാണ്‌ കെഇഎന്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട്‌. സ്വത്വവാദത്തിന്‌ കൈപ്പിടി നല്‍കിയ കുഞ്ഞഹമ്മദ്‌ എവിടെയോ അടിതെറ്റിയെന്ന്‌ ബോധ്യമായപ്പോള്‍ തന്റെ എക്കാലത്തെയും എതിരാളിയായ ഹമീദ്‌ ചേന്നമംഗലൂരിനെ ശരിക്കും കടിച്ചുകീറുകയാണ്‌.

ജമാഅത്തെ ഇസ്ലാമിയുടെ ഉള്ളുടുപ്പ്‌ ധരിച്ച മാര്‍ക്സിസ്റ്റ്‌ സൈദ്ധാന്തികതയുടെ മേല്‍ക്കുപ്പായം പുതച്ച്‌ കെഇഎന്‍ സ്വയം വിവസ്ത്രനായതിന്റെ ജാള്യം ചില്ലറയൊന്നുമല്ല. ഇതുവരെ പിടിക്കപ്പെടാതിരുന്ന ഭീമന്‍ മോഷണമാണ്‌ പൊടുന്നനെ പരസ്യമായത്‌. അതോടെ ആകെ പ്രശ്നമായി.

ഹൈന്ദവതക്കെതിരെയുള്ള ചാട്ടുളിയായി സിപിഎം കൂടെ നിര്‍ത്തിയ വിദ്വാനെ തള്ളിപ്പറയാന്‍ ഒരിക്കലും ആ പാര്‍ട്ടി തയ്യാറാവില്ല. പക്ഷേ, കിനാലൂരിലെ അജണ്ട ജമാഅത്തെ ഇസ്ലാമി വിദഗ്ദ്ധമായി ഒളിച്ചുവെച്ചപ്പോള്‍ പാര്‍ട്ടി അത്‌ കണ്ടുപിടിച്ചു. അപ്പോഴാണ്‌ തങ്ങള്‍ സംരക്ഷിച്ചുപോന്ന കെഇഎന്‍ എന്ന വിദ്വാന്റെ ഉള്ളിലും വാസ്തവത്തില്‍ നുരയ്ക്കുന്നത്‌ ജമാഅത്ത്‌ വിഷമാണെന്ന്‌ ഭീതിയോടെ സിപിഎം തിരിച്ചറിഞ്ഞത്‌. കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷം ഇറക്കാന്‍ പാര്‍ട്ടിക്ക്‌ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അങ്ങനെയാണ്‌ പാര്‍ട്ടി പത്രത്തില്‍ കെഇഎന്‍ കുഞ്ഞഹമ്മദ്‌ ലേഖനം എഴുതിയത്‌. പ്രചുരപ്രചാരം നേടിയ കെഇഎന്‍ എന്നതിനൊപ്പം കുഞ്ഞഹമ്മദ്‌ എന്നുതന്നെ പത്രം കൊടുത്തു. അതിന്റെ തൊട്ടു പിറ്റേന്ന്‌ പത്രാധിപരുടെ ഒരു വിശദീകരണമുണ്ടായി.

കഴിഞ്ഞദിവസം കെഇഎന്‍ കുഞ്ഞഹമ്മദ്‌ എന്ന്‌ ചേര്‍ത്തത്‌ പിശകാണെന്ന്‌. എന്നുവെച്ചാല്‍ ശരിയായ പേര്‌ പിശകായിപ്പോയെന്ന്‌. ഇതിലൂടെ കെഇഎന്ന്‌ നല്ലൊരു അടി തന്നെയാണ്‌ പാര്‍ട്ടി കൊടുത്തത്‌. ഇതെല്ലാംകൂടി സ്വത്വവാദക്കാരനെ വിറളിപിടിപ്പിച്ചതിന്റെ ബാക്കി പത്രമാണ്‌ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നേരത്തെ സൂചിപ്പിച്ച ലേഖനം. ഹൈന്ദവ വിദ്വേഷം (പ്രത്യേകിച്ച്‌ സംഘപരിവാര്‍) ആളിക്കത്തുന്ന തന്റെ മനസ്സിനെ നിര്‍ധാരണം ചെയ്ത ഹമീദ്‌ ചേന്നമംഗലൂരിനെ പച്ചയ്ക്ക കടിച്ച്‌ കുടയുക തന്നെയാണ്‌ കെഇഎന്‍. കാര്യം പറയുമ്പോള്‍ കോക്രി കാണിച്ചിട്ട്‌ ഫലമെന്ത്‌ എന്നേ ടിയാനോട്‌ ചോദിക്കാനുള്ളൂ. അത്‌ നമ്മള്‍ ചോദിക്കണോ പത്രാധിപര്‍ ചോദിക്കണോ എന്ന പ്രശ്നമാണ്‌ നിലവിലുള്ളത്‌.

മേപ്പടി ലേഖനത്തിനുള്ള മറുപടിയാണ്‌ ഹമീദ്‌ ചേന്നമംഗലൂരിന്റെ ഇതാണ്‌ പരകായപ്രവേശം. സിപിഎമ്മിലൂടെ ജമാഅത്തെ ഇസ്ലാമിയുടെ (തിരിച്ചും) അടുക്കളയില്‍ അരിവെക്കുന്ന കെഇഎന്‍ എന്ന ബുദ്ധിജീവിയെയാണ്‌ ഹമീദ്‌ വിശകലനം ചെയ്യുന്നത്‌.

താനും കെഇഎന്നും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്‌ ഹമീദ്‌ ഇങ്ങനെ കുറിക്കുന്നു: സംഘപരിവാറിന്റെയായാലും ജമാഅത്ത്‌ പരിവാറിന്റെയായാലും വേദികളില്‍ ആശയാദര്‍ശങ്ങള്‍ക്ക്‌ അവധി കൊടുത്ത്‌ ഞാന്‍ സംസാരിക്കാറില്ല. പുകസ സെക്രട്ടറിയാകട്ടെ, വിവിധ വേദികളില്‍ പൊതുവിലും മുസ്ലീം മതമൗലികവേദികളില്‍ വിശേഷിച്ചും ആദര്‍ശങ്ങള്‍ക്ക്‌ അവധി കൊടുക്കുന്നു. എന്തിനധികം പറയണം, ഏറെക്കാലം കൂടെനിന്ന പി.കെ.പോക്കറെപ്പോലും കോഴികൂവുന്നതിന്‌ മുമ്പ്‌ തള്ളിപ്പറഞ്ഞില്ലേ പുകസായിലെ ഈ ജൂദാസ്‌ ഇസ്കാറിയറ്റ്‌? കെഇഎന്‍ എന്ന ബുദ്ധിജീവിയുടെ മ്ലേച്ഛതയത്രയും ഹമീദ്‌ ചൂണ്ടിക്കാണിക്കുമ്പോള്‍ മതേതരത്വത്തിന്റെ സ്തംഭത്തിന്‌ മുകളില്‍ കൊടി നാട്ടാന്‍ ഉത്സാഹിക്കുന്ന ഒരു മൂന്നാംകിട രാഷ്ട്രീയക്കാരനെ നമുക്ക്‌ വ്യക്തമായി മനസ്സിലാവുന്നു. ഹമീദിനെ കെഇഎന്‍ കടിച്ചു കീറാന്‍ തുനിഞ്ഞിറങ്ങിയതിന്റെ പൊരുളും നമുക്ക്‌ അറിയാനാവുന്നു.

momin said...
This comment has been removed by the author.
momin said...
This comment has been removed by the author.
momin said...
This comment has been removed by the author.
momin said...
This comment has been removed by the author.
momin said...
This comment has been removed by the author.
Anonian said...

യുക്തിക്ക് മേല്‍ കുനുഷ്ട്ടും കുയുക്തിയും വ്യക്തി വിദ്വേഷവും എത്ര സുന്ദരമായി അടിച്ചേല്‍പ്പിക്കപ്പെടുന്നു എന്ന് ഈ കമന്റുകള്‍ തെളിയിക്കുന്നു.
ജൂബയും മുണ്ടും ഇട്ടല്ലാതെ വീയെസിനെ നാം കണ്ടിട്ടുണ്ടോ.ഇല്ല,എന്നാല്‍ അടുത്തകാലത്ത് ഒരു ലുങ്കിയുടുത്ത് ടീ ഷര്‍ട്ടിട്ട് പ്രഭാതസവാരി നടത്തുന്ന ആ രംഗം എന്നില്‍ പതിഞ്ഞത് മാധ്യമം പത്രത്തിലൂടെയും വാരികയിലൂടെയുമാണ്‌. അത് പീ കെ പ്രകാശന്റെ നീണ്ട അഭിമുഖത്തിന്റെ പരസ്യമായിരുന്നു. മാധ്യമത്തിലെ പ്രകാശനും(അത് വഴി മാധ്യമവും)വീയെസ്മായുള്ള പ്രസിദ്ധമായ ആ അടുപ്പം,ആക്സസ് അത്ര പ്രസിദ്ധമായിരുന്നു.ഇന്ന് തമ്മില്‍ തെറ്റി എന്നത് വേറെ കാര്യം.'യഥാര്ഥ'ഇടതും ഇസ്ലാമിക ഇടതും തമ്മിലുള്ള അടുപ്പം !!

കേയീയെന്‍ എഴുതിയതിനേക്കാള്‍ കൂടുതല്‍ എം.എന്‍ വിജയന്‍റെ കാലിഡൊസ്കോപ് ആത്മകഥ കണ്ടശ മാധ്യമത്തില്‍ വന്നു. ഏറ്റവും കൂടുതല്‍ എം എന്‍ വിജയനെ വാഴ്ത്തിയതും തിരിച്ചും പുറം ചൊറിഞ്ഞവരാണിവര്.അങ്ങേയറ്റത്തെ സഹകരണം.!!!
വീയെസിന്റെ മേഗാഫോണ് ആയ സീയാര്‍ നീലകണ്ഠന്‍ ആണ് ജാമാത്തിന്റെ solidarityയുടെ ഏറ്റവും പ്രമുഖ മേഗാഫോണ്. ഏറ്റവും ഒടുവിലും നീലകണ്ഠന്‍ പറഞ്ഞത്,ജമാത്ത് ശുദ്ധാത്മാക്കള്‍ എന്നാണു.
ഏറ്റവും വലിയ തമാശ പീകെ പ്രകാശന്‍ മാതൃഭൂമിയു ടെ ചിന്തന്‍ ബൈട്ടാക് എന്ന ലേഖനമെഴുതാന്‍ ഉദ്ധരിക്കുന്നത് മുഴുവന്‍ മാതൃഭൂമി വാരിക ഉപപത്രാധിപര്‍ കമല്‍ രാം സജീവിനെ ആണ്.കമല്‍രാം ജമാത്തിനും മാധ്യമത്തിനു ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്തു എന്ന്.എന്നിട്ടാണ് മാതൃഭൂമി വാരിക കെ.ഇ.എന്നാണോ ഹമീദാണോ പാര്‍ടി നിലപാടെന്ന് അന്വേഷിക്കുന്നത്. ത്ഫൂ.
മറ്റൊരു 'യഥാര്ഥ'ഇടതു നേതാവ് ബാബു ഭരദ്വാജ് നിരന്തരം,മാധ്യമത്തില്‍ എഴ്തുന്നു. കോളം കൈകാര്യം ചെയ്യുന്നു.
വേറൊരു "യഥാര്ഥ'ഇടതന്‍ എം.nവിജയന്‍റെ അടുത്ത അവകാശി വീ.പി വാസുദേവനാണ് സോളിടാരിട്ടി സമ്മേളനം ഈയടുത്ത് കോഴിക്കോട് ഉദ്ഘാടനം ചെയ്തത്.
അടുത്ത കാലത്ത് മനോരമക്കും മാത്രുഭൂമിക്കുമൊക്കെ 'കവി'ആയി മാറിയ ഉമേശന്‍ബാബു നിരന്തരം മാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നു. നല്ല സഹകരണം.
ഈ നിര അങ്ങനെ നീളും.
വ്യക്തിവിദ്വേഷവും വലതു മാധ്യമങ്ങള്‍, ജമാത്ത്‌ പത്രമടക്കം,നിര്‍വഹിച്ച സമ്മത-ഇമേജ് നിര്‍മ്മാണത്തിലും വീണു എന്തൊക്കെ നാടകം. ഒന്നുറപ്പ് എം എന്‍ വിജയനും പീകെ പ്രകാശനും,മാതൃഭൂമിയുടെ കമല്‍രാം സജീവും വീയെസും ബാബു ബരദ്വാജും സീയാര്‍ നീലനും,വാസുദേവനും ഉമേശനും ഒക്കെ ഖയ്ദയും ലാദനും ആയ ശേഷമേ കേയീയെന്‍ ആവൂ.

momin said...

Marichan,

Hameed is a member of CPI(M) as well.
You may contact CPI(M)Area Committee Office, Chennamangallur.

മാരീചന്‍‍ said...

കലക്കി... സ്വന്തം പാര്‍ട്ടിയെ പിണറായിപ്പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (മദനിസ്റ്റ്) എന്നൊക്കെ ആക്ഷേപിച്ച് ലേഖനമെഴുതുന്ന ടൈപ്പ് ബുദ്ധിജീവിയാണല്ലേ ഹമീദ്.... കലകലക്കി. അപ്പോ അങ്ങേരെത്തന്നെയാ സിപിഎം സ്വന്തം ബുദ്ധിജീവിയായി ആദരിക്കേണ്ടത്... കെഇഎന്‍ പുറത്തുപോകട്ടെ....

മാരീചന്‍‍ said...

മോമിന്‍...
ഹമീദ് ഒരു സിപിഎം ബുദ്ധിജീവിയല്ല. സിപിഎമ്മിനെയും അതിന്റെ സെക്രട്ടറി പിണറായി വിജയനെയും തരംതാണ യുക്തിയുപയോഗിച്ച് അപഹസിക്കാന്‍ ഒരു മടിയുമില്ലാത്തയാളെ സിപിഎം ബുദ്ധിജീവിയെന്ന് താങ്കളും മാതൃഭൂമിയും മാത്രം വിശേഷിപ്പിച്ചാല്‍ പോര. അയാള്‍ എങ്ങനെയാണ് സിപിഎം ബുദ്ധിജീവിയാകുന്നതെന്ന് മനുഷ്യന് മനസിലാകുന്ന ഭാഷയില്‍ വിശദീകരിക്കുകയും വേണം.

ജമായത്തെ ഇസ്ലാമിയുടെ തോളില്‍ കേറി, മുതുകില്‍ കേറിയെന്നൊക്കെ ആവേശത്തില്‍ എഴുതിത്തളളുമ്പോള്‍ ഉളളിലിരുന്ന് ചീറുന്നത് ആര്‍എസ്എസുകാരനാണെന്ന് ആര്‍ക്കും തിരിച്ചറിയാവുന്നതേയുളളൂ. കെഇഎന്‍ പറയുന്ന സ്വത്വവാദത്തിന് സിപിഎമ്മില്‍ ഒരടിയും തെറ്റിയിട്ടില്ല. അത് ആ പാര്‍ട്ടിയുടെ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കെഇഎന്നിന് അടിതെറ്റിയെന്ന് മോഹിക്കാനും ആശ്വസിക്കാനും താങ്കള്‍ക്കുളള ഒരു സ്വാതന്ത്ര്യത്തിലും കൈകടത്തുന്നില്ല. ദിവാസ്വപ്നവും വ്യാമോഹവുമൊന്നും ഇവിടെയാരും നിരോധിച്ചിട്ടില്ല.

കെഇഎന്നിന്റെ ദേശാഭിമാനി ലേഖനം, മാതൃഭൂമിയിലെ ലേഖനത്തിന്റെ ഒരു ഭാഗം തന്നെയാണെന്ന് താങ്കള്‍ക്കിനിയും മനസിലായിട്ടില്ലെങ്കില്‍, ഈ രണ്ടുലേഖനവും അങ്ങ് വായിച്ചിട്ടില്ല എന്നു തന്നെയാണ് അര്‍ത്ഥം. മനോരമയും മാതൃഭൂമിയും ഗണിച്ചെടുത്ത് അച്ചടിച്ചു തളളിയ വ്യാഖ്യാനങ്ങള്‍ മാത്രം വായിച്ച് താങ്കള്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ എത്ര അത്യാവേശം ചാലിച്ച് എഴുതിയിട്ടും കാര്യമൊന്നുമില്ല. കാരണം, അതിന് വസ്തുതയുമായി യാതൊരു ബന്ധവുമില്ല.

മാരീചന്‍‍ said...

ഒരു കാര്യം കൂടി പറഞ്ഞവസാനിപ്പിക്കാം..
ജമായത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തെ, പ്രത്യക്ഷമായോ പരോക്ഷമായോ അനുകൂലിക്കുകയോ സഹായിക്കുകയോ ചെയ്യുന്ന വരികളോ കൃതികളോ കെഇഎന്‍ എഴുതിയിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കുക. അല്ലാതെ മുന്‍വിധികളും വ്യാഖ്യാനങ്ങളും വ്യാമോഹങ്ങളും ഛര്‍ദ്ദിച്ചുവെച്ചാല്‍ ഇനി പ്രതികരണമില്ല. കെഇഎന്‍ എഴുതിയത് ലക്ഷ്യം കണ്ടുവെന്നാണ്, അദ്ദേഹം എന്തോ ചിലത് എഴുതിയില്ലെന്ന ആക്രോശത്തില്‍ തെളിയുന്നത്. ജമായത്തെ ഇസ്ലാമിയെ അനുകൂലിച്ച് കെഇഎന്‍ എന്തെഴുതിയെന്ന് ചോദിക്കുമ്പോള്‍, പ്ലേറ്റ് തിരിയുന്നു. കെഇഎന്‍ എന്തേ ജമായത്തെ ഇസ്ലാമിയെ എതിര്‍ത്തില്ലെന്ന് മറുചോദ്യം ഉയരുന്നു.

അഭ്യാസങ്ങളുടെ ഓരോരോ സാധ്യതകള്‍....

momin said...

"പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയായ കെഇഎന്‍ എത്രയോ വര്‍ഷമായി സിപിഎം അംഗമാണ്. ഹമീദിനാകട്ടെ പാര്‍ട്ടി അംഗത്വമില്ല, പാര്‍ട്ടി സഹയാത്രികനെന്ന പദവിയില്ല."

This is not true. Hameed is a member of CPI(M). And, Pinarayi recently invited him to present a paper on minority communalism at CPI(M)'s prestigious seminar, The World of E.M.S., held at University of Calicut. See the link: http://docs.google.com/leaf?id=0B2MrdSj7KudbOThjMGE2ZTktMThmOS00ZWYwLWI1YmItYzVmYjYxZDE2MTk3&hl=en

momin said...

മാരീചന്റെ സത്യസന്ധത അപാരം തന്നെ!

ഹമീദ് പാര്‍ട്ടി അംഗം ആണെന്ന് തെളിവ് സഹിതം പോസ്റ്റ്‌ ചെയ്തത് delete ചെയ്തത് കളഞ്ഞു!

momin said...

I am alluding to Marichan's primary thesis: "പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയായ കെഇഎന്‍ എത്രയോ വര്‍ഷമായി സിപിഎം അംഗമാണ്. ഹമീദിനാകട്ടെ പാര്‍ട്ടി അംഗത്വമില്ല, പാര്‍ട്ടി സഹയാത്രികനെന്ന പദവിയില്ല."

മാരീചന്‍‍ said...

ശരിയത്ത് വിവാദകാലത്ത് ഒരു തവണ ഹമീദ് സിപിഎമ്മില്‍ മെമ്പര്‍ഷിപ്പെടുത്തിട്ടുണ്ട്. ഇപ്പോള്‍ ഹമീദിന് സിപിഎമ്മിലെന്നല്ല, സിപിഎം അനുകൂല കോളെജ് അധ്യാപക സംഘടനയായ എകെപിസിടിഎയില്‍ പോലും അംഗത്വമില്ല.

എന്തിനാ മോമിനേ വെറുതെ നുണ പറയുന്നത്. ബ്ലോഗില്‍ നുണ പറഞ്ഞാല്‍ അത് കൗണ്ടര്‍ ചെക്ക് ചെയ്യപ്പെടില്ലെന്ന് താങ്കള്‍ കരുതുന്നുവെങ്കില്‍ അത് വെറുതെയാണ്. ജീവിതത്തില്‍ എന്നെങ്കിലും ഒരിക്കല്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ അംഗമായാല്‍ ആജീവനാന്തം ആ പാര്‍ട്ടിയില്‍ അംഗമാണ് എന്നല്ല അര്‍ത്ഥം.

ഒരു കമന്റും ഡിലീറ്റ് ചെയ്തിട്ടില്ല. എല്ലാം അവിടെയുണ്ട്....

സത said...

~~~~~~ജമായത്തെ ഇസ്ലാമിയുടെ തോളില്‍ കേറി, മുതുകില്‍ കേറിയെന്നൊക്കെ ആവേശത്തില്‍ എഴുതിത്തളളുമ്പോള്‍ ഉളളിലിരുന്ന് ചീറുന്നത് ആര്‍എസ്എസുകാരനാണെന്ന് ആര്‍ക്കും തിരിച്ചറിയാവുന്നതേയുളളൂ. ~~~~~~~~

ദാ.. ലിതാണ് ലിത്!!

ആര്‍ എസ് എസ്സിന്റെ തോളില്‍ കേറി, മുതുകില്‍ കേറിയെന്നൊക്കെ ആവേശത്തില്‍ എഴുതിത്തളളുമ്പോള്‍ ഉളളിലിരുന്ന് ചീറുന്നത് ജമായത്തെ ഇസ്ലാമിയുടെ ആള്‍ക്കാര്‍ ആയിരിക്കുമോ ആവോ??

എന്തൊരു ബൌധിക അവലോകനം!! കാറല്‍ മാര്‍ക്ക്സേ...നമ!!!

തോളില്‍ കേറ്റി, തോളില്‍ കേറ്റി... താലീബാനില്‍ വരെ എത്തി!! കാറല്‍ മാര്‍ക്സ് ശരണം ഗച്ഛാമി!!!

momin said...

Marichan,

Haven`t you read Pinarayi`s article on Jamaat-e-Islami Hind (Kerala) in Deshabhimani Daily (July 5, 2010)? It`s completely Hameed`s words!

As regards his party membership, you may contact the CPI(M) area committee office in Chennamangallur.

momin said...
This comment has been removed by the author.
momin said...

http://www.mathrubhumi.com/online/malayalam/news/story/357907/2010-06-13/kerala

ജമാഅത്തെ ഇസ്‌ലാമി ഇടതുപക്ഷത്തെ കബളിപ്പിച്ചു -ഹമീദ് ചേന്ദമംഗലൂര്‍
Posted on: 13 Jun 2010


തേഞ്ഞിപ്പലം: സോഷ്യലിസത്തിന്റെയും ഫാസിസ്റ്റ്-സാമ്രാജ്യത്വ വിരുദ്ധതയുടെയും മുഖംമൂടി അണിഞ്ഞ് ജമാഅത്തെ ഇസ്‌ലാമി ഇടതുപക്ഷത്തെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഹമീദ് ചേന്ദമംഗലൂര്‍ പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ 'ഇ.എം.എസിന്റെ ലോകം' ദേശീയ സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിലെ ഇന്നുള്ള ഏറ്റവും വലിയ ബുദ്ധിജീവിയായി താന്‍ കരുതുന്ന സീതാറാം യെച്ചൂരി ഇക്കാര്യം മുമ്പുതന്നെ പുസ്തകത്തിലൂടെ അവതരിപ്പിച്ചിരുന്നു. ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്‌ലാമിയും ഒരേതൂവല്‍ പക്ഷികളാണെന്നു തെളിയിക്കുന്നതിന് ഹമീദ് അക്കമിട്ട് ഉദാഹരണങ്ങളും നിരത്തി.

ജമാഅത്തെ ഇസ്‌ലാമിയുടെ പ്രതിയോഗി ആര്‍.എസ്.എസ് അല്ല ഗാന്ധിജിയാണ് എന്ന ആരിഫലിയുടെ അഭിപ്രായത്തെ അദ്ദേഹം ചോദ്യംചെയ്തു. ഗാന്ധിജി മുന്നോട്ടുവെച്ച മതസങ്കല്പവും രാജ്യസങ്കല്പവും മതനിരപേക്ഷമാണ്. വ്യക്തിഗത മതത്തിന്റെ മതില്‍ക്കെട്ടുകള്‍ ഭേദിച്ചയാളാണ് ഗാന്ധിജി. ഗാന്ധിസവുമായുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ താരതമ്യം ശുദ്ധഅസംബന്ധമാണെന്നും ഹമീദ്പറഞ്ഞു.

എല്ലാ മതസമുദായങ്ങള്‍ക്കിടയിലും ഏറിയോ കുറഞ്ഞോ മതമൗലികവാദവും തീവ്രവാദവും ഉണ്ട്. വര്‍ഗീയത ഭൂരിപക്ഷത്തിന്‍േറതായാലും ന്യൂനപക്ഷത്തിന്‍േറതായാലും എതിര്‍ക്കപ്പെടേണ്ടതാണെന്നുള്ള ഇ.എം.എസിന്റെ കാഴ്ചപ്പാട് എന്നും പുലര്‍ത്തിയ ആളാണ് താന്‍-ഹമീദ് ചേന്ദമംഗലൂര്‍ പറഞ്ഞു.

വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം സി.പി.എമ്മിന്റെ പ്രൗഢമായ വേദിയില്‍ വീണ്ടും പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സംഘാടകര്‍ക്ക് നന്ദിപറഞ്ഞുകൊണ്ടാണ് ഹമീദ് പ്രസംഗം അവസാനിപ്പിച്ചത്.

മലബാര്‍ കലാപകാലത്തെ വിപ്ലവവീര്യം പ്രകീര്‍ത്തിച്ച് പി. ഭാസ്‌കരന്‍ എഴുതിയ ഗാനം വി.എം. കുട്ടി ആലപിച്ചു. കാലിക്കറ്റ് സര്‍വകലാശാല ഇ.എം.എസ് ചെയര്‍ പ്രസിദ്ധീകരിച്ച 'ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട്' എന്ന പുസ്തകം പിണറായി വിജയന്‍ പ്രകാശനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി കെ. ഉമ്മര്‍ ഏറ്റുവാങ്ങി. മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റംഗം ഇ.എന്‍. മോഹന്‍ദാസ് സ്വാഗതവും തിരൂരങ്ങാടി ഏരിയാ സെക്രട്ടറി എം. കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

'ജാതി-മത രാഷ്ട്രീയത്തിന്റെ വര്‍ത്തമാനം' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവന്‍ അധ്യക്ഷതവഹിച്ചു.

ജാതി-മത രാഷ്ട്രീയം കേരളത്തില്‍ എന്ന വിഷയത്തില്‍ കലാമണ്ഡലം പ്രിന്‍സിപ്പല്‍ ഡോ. കെ.ജി. പൗലോസും 'ഹൈന്ദവ വര്‍ഗീയതയുടെ രാഷ്ട്രീയ മുഖം' എന്ന വിഷയത്തില്‍ എം.എം. നാരായണനും പ്രഭാഷണം നടത്തി.
പി. അശോകന്‍ സ്വാഗതവും സി. ഇബ്രാഹിംകുട്ടി നന്ദിയും പറഞ്ഞു.

ഞായറാഴ്ച രാവിലെ 9.30ന് 'കേന്ദ്ര സംസ്ഥാന ബന്ധം പൊളിച്ചെഴുത്ത് അനിവാര്യം'എന്ന വിഷയത്തില്‍ എസ്. രാമചന്ദ്രന്‍ പിള്ള, ഡോ. തോമസ് ഐസക്, പ്രൊഫ. പ്രഭാത് പട്‌നായിക്, കെ.ടി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.
മാധ്യമം-പ്രചാരണം-പ്രത്യയശാസ്ത്രം എന്ന സെമിനാറില്‍ യു. വാസുകി, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, കെ.പി. മോഹനന്‍ എന്നിവര്‍ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം മുഖ്യമന്ത്രി വി.എസ്. അച്ച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്യും.

momin said...

അപ്പുക്കുട്ടൻ വള്ളിക്കുന്ന്‌, വർഗ-സ്വത്വ രാഷ്ട്രീയ പ്രതിസന്ധി, മാതൃഭൂമി ദിനപത്രം, ജൂൺ 24, 2010

മതനിരപേക്ഷ നിലപാടുകൊണ്ടും വിശേഷിച്ച് ന്യൂനപക്ഷവര്‍ഗീയതയുടെ ചരിത്രം സംബന്ധിച്ച ആഴത്തിലുള്ള പഠനം കൊണ്ടും ശ്രദ്ധേയനായ ഹമീദ് ചേന്ദമംഗലൂര്‍ മൗദൂദീയുടെ ഇസ്‌ലാം പ്രചരിപ്പിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി കൈയിലെടുത്ത മാര്‍ക്‌സിസ്റ്റുവാളാണ് കെ.ഇ.എന്‍., പോക്കര്‍, പു.ക.സ.കമ്പനികളെന്ന് ആഞ്ഞടിച്ചു. സി.പി.എം. നേതൃത്വത്തെ മയക്കിക്കിടത്തുന്നതില്‍ അവര്‍ വിജയിച്ചെന്നാണോ മനസ്സിലാക്കേണ്ടത് എന്നും അദ്ദേഹം ചോദിച്ചു. മൗനം സമ്മതമെന്നു സി.പി.എം.

അടുത്തദിവസം തന്നെ 'ഇ.എം.എസ്സിന്റെ ലോകം' എന്ന പാര്‍ട്ടിയുടെ ശ്രദ്ധേയമായ ആശയപ്രചാരണ വേദിയിലേക്ക് സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ എട്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഹമീദിന് പ്രസംഗപീഠം നല്‍കി ആദരിച്ചു.

സി.പി.എം. മുഖപത്രത്തില്‍ പ്രത്യേക ലേഖകനായി ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഹമീദ് ചേന്ദമംഗലൂരിനെ സി.പി.എം. ഇപ്പോള്‍ ദത്തെടുത്തിട്ടുണ്ട്.

മാരീചന്‍‍ said...

ഹമീദ് പാര്‍ട്ടി അംഗമാണെന്നതിന് എന്ത് തെളിവാണ് സാര്‍ പോസ്റ്റ് ചെയ്തത്...? ഹമീദ് സിപിഎമ്മില്‍ അംഗമാണെന്ന് താങ്കളല്ലേ വാദിച്ചത്... എന്നിട്ട് ചേന്നമംഗലൂര്‍ ഏരിയാ കമ്മിറ്റിയില്‍ പോയി അന്വേഷിക്കേണ്ട ബാധ്യത എനിക്കും. നല്ല ബുദ്ധി...

സിപിഎമ്മിന്റെ ഏത് ജില്ലാ കമ്മിറ്റിയ്ക്കു കീഴിലെ ഏത് ഏരിയയിലെ ഏത് ലോക്കല്‍ കമ്മിറ്റിയുടെ പരിധിയിലുളള ഏത് ബ്രാഞ്ച് കമ്മിറ്റിയിലാണ് ഹമീദ് ചേന്നമംഗലൂരിന് അംഗത്വമുളളത്...സിപിഎമ്മിന്റെ മുഖപത്രത്തില്‍ ഒരു ലേഖനമെഴുതുന്നതും ഒരു സെമിനാറില്‍ പ്രസംഗിക്കുന്നതും പാര്‍ട്ടിയില്‍ അംഗത്വമുണ്ടെന്നതിനോ, പാര്‍ട്ടി ദത്തെടുത്തുവെന്നതിനോ തെളിവാകുമോ...

അമ്പും തുമ്പുമില്ലാതെ എന്താണ് സഹോദരാ താങ്കള്‍ എഴുതി വിടുന്നത്....?

വായുജിത് said...

മാരീചാ കെ ഇ എന്നിനു പോപ്പുലാര്‍ ഫ്രന്‍ഡ് വേദിയില്‍ പങ്കെടുക്കുന്നതില്‍ കുഴപ്പമുണ്ടോ ??

അങ്ങനെ വരുമ്പോള്‍ ഹമീദിന്റെ ഉള്ളില്‍ ആര്‍.എസ്സ് എസ്സ് കാരനാണെങ്കില്‍ കെ ഇ എന്നിന്റെ ഉള്ളില്‍ എന്‍ ഡി എഫാണെന്നു മറ്റുള്ളവര്‍ക്കു സംശയിക്കാമല്ലൊ ??

വായുജിത് said...

tracking