Tuesday, October 12, 2010

നാണമില്ലേ മാതൃഭൂമീ... ഇങ്ങനെ നുണയെഴുതാന്‍ ...?

നാണമില്ലേ മാതൃഭൂമീ... ഇങ്ങനെ നുണയെഴുതാന്‍ ...?


ലോട്ടറിക്കേസ് - എജിയെ വി
ളിച്ചില്ല. അപ്പീല്‍ കൊടുത്തില്ല. സര്‍ക്കാര്‍ നിലപാട് മാര്‍ട്ടിന് തുണയായി എന്ന തലക്കെട്ടില്‍ ഇന്ന് (12-10-2010) മാതൃഭൂമി ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. സത്യവുമായി പുലബന്ധമെങ്കിലുമുളള ഏതെങ്കിലും ഒരുവാചകം ഈ വാര്‍ത്തയില്‍ കണ്ടുപിടിക്കുന്നവര്‍ക്ക് ഭൂട്ടാന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം കിട്ടും.... (തുടര്‍ന്ന് വായിക്കുക..)

9 comments:

മാരീചന്‍‍ said...

യഥാര്‍ത്ഥ മഞ്ഞപ്പത്രം എന്ന് പി ജയരാജന്‍ എംഎല്‍എ മുമ്പ് മാതൃഭൂമിയ്ക്ക് ചാര്‍ത്തിക്കൊടുത്ത വിശേഷണം ഒട്ടും അതിശയോക്തിപരമല്ലെന്ന് തെളിയിക്കുകയാണ് ആ പത്രത്തിന്റെ ലേഖകര്‍.

ഉപാസന || Upasana said...

പഴയ പോസ്റ്റുകള്‍ ഒന്നുമില്ലല്ലോ ?
:-(

abhilash said...

marichan,
recently met you in kirans blog

yours was the first blog i open whenever im online.

really miss you these days.
please do write regularly.

തെക്കടവന്‍ said...

കേരളത്തില്‍ അഴിഞ്ഞാടുന്ന വലതുപക്ഷ മാധ്യമ ഭീകരതയുടെ തനി സ്വരൂപം പുറത്തു കൊണ്ടുവന്നപ്പോള്‍, നുണയുടെകോട്ടകള്‍ പോളിച്ചടുക്കിയപ്പോള്‍ ,സ്വാതന്ത്രിയ സമരത്തിന്റെ,ദേശിയതയുടെ പ്രതീകമായിരുന്ന ഒരു പത്രം എത്തിപെട്ടിരിക്കുന്ന വര്‍ത്തമാനകാല ജീര്‍ണതകളെ തുറുന്നു
കാട്ടുമ്പോള്‍ ,വിഷയം ഇടതുപക്ഷമോ,പിണറായിയോ മറ്റോ ആണെങ്കില്‍ കടന്നല്‍ കൂട്ടം പോലെ കടന്നക്ക്രമിക്കുന്ന,ചെളിവരിയെരിയുന്ന, ബ്ലോഗ്‌ ലോകത്തെ ആദര്‍ശത്തെ കുറിച്ച് ഗീര്‍ വാണമടിക്കുന്ന (പ്രച്ഛന്ന ഇടതു പക്ഷക്കാര്‍ ) ''കമന്റ്‌ മഹാത്മാക്കള്‍'' ഇപ്പോള്‍ കാശിക്കു പോയിരിക്കുകയാണെന്ന് തോന്നുന്നു..! ,എന്തായാലും ഇവറ്റകളുടെ കപട മുഖം അഴിഞ്ഞു വീണിരിക്കുന്നു ..! സത്യം തുറന്നു കാണിക്കുമ്പോള്‍ എല്ലെങ്കില്‍ എപ്പൊഴും ഇങ്ങനെ തന്നെയാണ് സാംസ്‌കാരിക കേരളം ...!!!!!

ഇ.എ.സജിം തട്ടത്തുമല said...

പൊളിച്ചെഴുതുക! പൊളിച്ചെഴുതുക! ആശംസകൾ!

കൊച്ചുസാറണ്ണൻ said...

“പൂക്കാതിരിക്കാൻ എനിക്കാവതില്ല....!
എഴുതാതിരിക്കാൻ..........!“

പൊളിച്ചെഴുത്തുകൾക്ക് ആശംസകൾ!

യൂസുഫ്പ said...

എഴുതിക്കോളൂ.....പിന്തുണക്കാൻ ഒരു കൂട്ടം പിന്നാലെ ഉണ്ട്.

ASOKAN said...

ഇപ്പോള്‍ എല്ലാവര്ക്കും സമാധാനമായിക്കാനും .
കോടതി വിധി വന്നല്ലോ?
എന്തൊക്കെ ബഹളമായിരുന്നു!.ഒടുക്കം പവനായി ശവമായി.

ASOKAN said...

കേരകത്തിലെ ഇടതു പക്ഷ ധന മന്ത്രിമാരെ മോശക്കാരാണെന്ന് വരുത്തുക ,കഴിവില്ലാത്തവരായി ചിത്രീകരിക്കുക
അവരെ തെരഞ്ഞു പിടിച്ചു ആക്രമിക്കുക ;എമ്പതേഴില്‍ലും തൊന്നുടാരിലും പ്രയോഗിച്ച തന്ത്രമാണിത്. എമ്പതെഴില്‍
വിറ്റുവരവ് നികുതി എര്പെടുത്തിയ വിശ്വനാഥ മേനോനെതിരെയും പിന്നീട് ട്രഷറി പൂട്ടല്‍ ആരോപിച്ചു ശിവദാസ മേനോനെതിരെയും ഇത്
തന്നെയായിരുന്നു പരിപാടി.ഇപ്രാവശ്യം ലോട്ടറി എടുത്തു കൊണ്ടായി ഭാഗ്യ പരീക്ഷണം.പക്ഷെ അത് മൊത്തം പാളി പോയി .

ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ വന്ന കോടതി വിധികളും ഇതുമായി ബന്ധപെട്ട മറ്റു കാര്യങ്ങളും ജനം കാര്യമായി ശ്രദ്ധിച്ചിരുന്നില്ല.
അത് കൊണ്ടുതന്നെ ഇക്കാര്യത്തിലെ കൊണ്ഗ്രസിന്റെ ഇരട്ടത്താപ്പ് ആരും മനസിലാക്കാന്‍ ഇടയായില്ല.
എന്നാല്‍ ഇപ്രാവശ്യം കളി കാര്യമായി.ഡോ.തോമസ്‌ ഐസക് നെ പോലെ ഒരാളെക്കുറിച്ച് അഴിമതി ആരോപിച്ചു വി.ഡി.സതീശന്‍
എം.എല്‍ .ഏ.യെ കൊത്തു കോഴിയെ പോലെ ഇറക്കിവിടുകയായിരുന്നു യു ഡി എഫുകാര്‍ .അത് കൊണ്ട് മറ്റൊരു ഗുണം ഉണ്ടായി.മനികുമാര്‍ സുബ്ഭ ,വി,ടി.ഗോപാലന്‍,നളിനി ചിദംബരം ,കത്തിക് ചിദംബരം തുടങ്ങി വലതു പക്ഷ മാധ്യമങ്ങള്‍ ഇതുവരെ ഒളിപ്പിച്ചു നിര്‍ത്തിയിരുന്ന ഏതാനും ആളുകളെ മലയാളിക്ക് പരിചയപെടാന്‍ സാധിച്ചു. (അതിനു അവരോടു നന്ദിയുണ്ട് ) അ വസാനം കോടതി വിധി കൂടി വന്നപ്പോള്‍ അവര്‍ക്ക് സമാധാനമായി.

OCTOBER 15, 2010 11:13 PM