Saturday, November 13, 2010

പോക്രിത്തരാവകാശ സംരക്ഷണ ഘോഷയാത്ര..

ആര്‍ക്കും ഏത് വിധേനെയും അപകീര്‍ത്തിപ്പെടുത്താന്‍ അവകാശമുളള രാഷ്ട്രീയ നേതാവത്രേ, പിണറായി വിജയന്‍. എങ്ങനെ അപകീര്‍ത്തിപ്പെടുത്തിയാലും പിണറായി പ്രതികരിക്കാനേ പാടില്ല എന്ന് ശാഠ്യം പിടിക്കാന്‍ നാണില്ലാത്ത നവയുഗ സാംസ്ക്കാരിക നായകരുടെ ആക്രോശങ്ങളാല്‍ ഞെട്ടിവിറച്ചു വിറങ്ങലിച്ചു നില്‍ക്കുകയാണ് സൈബര്‍ലോകം. ജരാസന്ധനെ വലിച്ചുകീറിയ ഭീമസേനന്റെ ആസുരഭാവത്തില്‍ അങ്കത്തട്ടില്‍ നിഗ്രഹോത്സുകരായി നില്‍ക്കുന്ന "ആവിഷ്കാരാവകാശ മാഫിയ"യുടെ കൈയില്‍ ആരെയും തോല്‍പ്പിക്കാന്‍ കെല്‍പ്പുളള ആയുധങ്ങളുണ്ട്. അഭിപ്രായ പ്രകടന സ്വാതന്ത്ര്യ സംരക്ഷണത്തിനു വേണ്ടി ഉറുമിയും ആവിഷ്കാര സ്വാതന്ത്ര്യ സംരക്ഷണത്തിനുവേണ്ടി ഉലക്കയും എടുത്തു പെരുമാറുമ്പോള്‍ ഒരുമാതിരിപ്പെട്ടവരൊക്കെ പടയണിയ്ക്ക് പിന്നണിചേരും. മറുവശത്ത് സിപിഎമ്മും പിണറായി വിജയനുമാണെങ്കില്‍ പറയുകയും വേണ്ട. തന്റെ പേരും പടവും ഉപയോഗിച്ച് വ്യാജമായ പ്രസ്താവന സൃഷ്ടിച്ച് പ്രചരിപ്പിച്ച നടപടി നിഷ്കളങ്കമെന്ന് കരുതി പിണറായി തളളിക്കളയേണ്ടതായിരുന്നു എന്നത്രേ, അങ്കത്തട്ടിലെ വായ്ത്താരി. ആ നിര്‍ബന്ധത്തിന് പിണറായിയെ കീഴ്പ്പെടുത്തുക എന്നതാണ് സൈബര്‍ ലോകത്തെ "പോക്രിത്തരാവകാശസംരക്ഷണ ഘോഷയാത്ര"യുടെ ലക്ഷ്യം.

പിണറായി വിജയന്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ പൊതുസമൂഹത്തിന്റെ വിമര്‍ശനങ്ങള്‍ക്കും വിചാരണയ്ക്കും അതീതനല്ല. കഴിഞ്ഞ കുറേക്കാലമായി സകലമാന മാധ്യമങ്ങളുടെയും സ്വന്തം പാര്‍ട്ടിയിലും പുറത്തുമുളള രാഷ്ട്രീയ എതിരാളികളുടെയും അതിനിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയനുമാണ് അദ്ദേഹം. എന്നാല്‍, കാര്‍ട്ടൂണുകള്‍ക്കോ കാരിക്കേച്ചറുകള്‍ക്കോ എതിരെയോ പത്രങ്ങളിലെയും ചാനലുകളിലെയും നിലവാരമുളളതും അല്ലാത്തതുമായ ആക്ഷേപഹാസ്യ പംക്തികള്‍ക്കെതിരെയോ അദ്ദേഹം കൊടുത്ത ഒരു കേസും സംസ്ഥാനത്ത് ഒരു പോലീസ് സ്റ്റേഷനിലുമില്ല. അതിന്റെ പേരില്‍ ആരെയെങ്കിലും ഉണ്ട തീറ്റിക്കുമെന്നൊരു ഭീഷണിയും നിലവിലില്ല. പ്രഥമദൃഷ്ട്യാപോലും നിലനില്‍ക്കുന്നതല്ല, രാഷ്ട്രീയ പരിഹാസം പിണറായി വിജയനെ അസഹിഷ്ണുവാക്കുന്നു എന്ന ആരോപണം.

സ്ഥാനത്തും അസ്ഥാനത്തുമുളള കൊടിയ വിമര്‍ശനങ്ങളെയും പരിഹാസങ്ങളെയും നിവര്‍ന്ന് നിന്ന് നേരിടുന്ന പിണറായി, മലപ്പുറം കുറ്റിപ്പുറം സ്വദേശി മൊയ്തു സൃഷ്ടിച്ച ഒരു ഇമെയിലിന്റെ പേരില്‍ പോലീസ് സ്റ്റേഷനിലേയ്ക്ക് ഓടണമായിരുന്നോ എന്ന് സന്ദേഹം പ്രസക്തം തന്നെയാണ്. അത്തരം സന്ദേഹങ്ങളും പ്രകടിപ്പിക്കാനുളളതാണ് ജനാധിപത്യം. അതുവേണ്ടായിരുന്നു എന്നു തന്നെയാണ് ഇതെഴുതുന്നയാളിന്റെയും അഭിപ്രായം.

പക്ഷേ, ആ സന്ദേഹങ്ങളെ മാനിക്കാനുളള യാതൊരു ബാധ്യതയും പിണറായി വിജയനില്ലെന്ന യാഥാര്‍ത്ഥ്യം കൂടി ഉള്‍ക്കൊള്ളാനുളള ബോധവും സന്ദേഹികള്‍ക്കുണ്ടാകണം. കാരണം മൊയ്തു ദുരുപയോഗം ചെയ്തത് പിണറായി വിജയന്റെ ഫോട്ടോയാണ്, സന്ദേഹികളുടേതല്ല. പിണറായി വിജയനെ സംബന്ധിച്ച് സൈബര്‍ നിയമപ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ചും അതൊരു കുറ്റകൃത്യമാണ്. കുറ്റകൃത്യത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഇരയുടെ അവകാശമാണ്. വ്യക്തമായി പറഞ്ഞാല്‍, പിണറായി വിജയന്‍റെ ചിത്രം ഉപയോഗിച്ച് മൊയ്തു കൃത്രിമമായി നിര്‍മ്മിച്ച രാഷ്ട്രീയ വിശദീകരണക്കുറിപ്പിന്റെ പേരില്‍ നിയമനടപടികള്‍ക്കൊരുങ്ങാനുളള പിണറായിയുടെ അവകാശത്തിന്മേല്‍, മൂന്നാമതൊരാളിന്റെ സന്ദേഹങ്ങള്‍ക്കും ഉല്‍ക്കണ്ഠകള്‍ക്കും നിയമപരമായോ ധാര്‍മ്മികമായോ യാതൊരു നിലനില്‍പ്പുമില്ല.

പിണറായിയെ ആക്രമിക്കുന്ന കാര്യത്തില്‍ സകല സദാചാര മര്യാദകളും ലംഘിച്ചുതുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. പിണറായിയുടെ വീടിന്റെ വ്യാജഫോട്ടോ പ്രചരിപ്പിച്ചതു മുതല്‍ അദ്ദേഹത്തിന്റെ മകള്‍ക്ക് ഗോകുലം ഗോപാലനുമായി വിവാഹം നിശ്ചയിച്ചതു വരെയുളള സംഭവങ്ങളൊക്കെയും അരങ്ങേറിയത് സൈബര്‍ ലോകത്താണ്. (ഉദാഹരണം ഒന്ന്, രണ്ട്) അത്തരം പ്രചരണങ്ങള്‍ നിസങ്കോചം ആസ്വദിച്ചവര്‍, പരാതികളുണ്ടായപ്പോള്‍ ഒരുളുപ്പുമില്ലാതെ പ്രതിഭാഗത്തിന്റെ വക്കാലത്തെടുക്കുന്നു. തനിക്കും കുടുംബത്തിനുമെതിരെ പെയ്തിറങ്ങുന്ന അപവാദങ്ങള്‍ പിണറായി നിസംഗതയോടെ സഹിക്കണമെന്ന കല്‍പന എത്ര നിഷ്കളങ്കമായാണ് പൊതുമണ്ഡലത്തില്‍ ആധിപത്യം നേടുന്നത്.

പിണറായി വിജയന്‍ എന്തു ചെയ്യണമെന്ന് അദ്ദേഹമല്ല, ചില വേതാളങ്ങളാണുപോലും തീരുമാനിക്കേണ്ടത്. തന്റെ ചിത്രം ദുരുപയോഗം ചെയ്യപ്പെട്ടാല്‍ പൊലീസ് സ്റ്റേഷനില്‍ ഒരു പരാതിയെഴുതിക്കൊടുക്കാന്‍ പോലും അവകാശമില്ലാത്ത മനുഷ്യനാകുന്നു, സിപിഎം സംസ്ഥാന സെക്രട്ടറി. പരാതിയുണ്ടെങ്കില്‍ അദ്ദേഹം നഗ്നപാദനായി നടന്നുകയറേണ്ടത് സൈബര്‍ ലോകത്തെ ആവിഷ്കാരാവകാശമാഫിയയുടെ ഹെഡ്ഡാപ്പീസിലേയ്ക്കാണ്. അവിടുന്ന് കിട്ടുന്ന വാറോലയിലെ ലിഖിതമനുസരിച്ചുവേണം പിന്നീടുളള ചലനങ്ങള്‍. കല്ലേപ്പിളര്‍ക്കുന്ന കല്പനകള്‍ പുറപ്പെടുവിക്കുമ്പോഴും, അറിയുക ജനാധിപത്യാവകാശങ്ങളെക്കുറിച്ചുളള അപരിമേയമായ സങ്കല്‍പങ്ങളാണ് ആവിഷ്കാരമാഫിയ പങ്കുവെയ്ക്കുന്നത്!

ഒരുവശത്ത് കൊടിയ അപവാദങ്ങള്‍ അഴിച്ചുവിട്ട് നിര്‍ഭയം, നിരന്തരം പിണറായിയെയും കുടുംബത്തെയും വേട്ടയാടുക, മറുവശത്ത് അത്തരം പ്രചരണങ്ങള്‍ക്കെതിരെ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളില്‍ക്കൂടി പ്രതികരിക്കാനുളള പിണറായി വിജയന്റെ അവകാശത്തിന് വില പറയുക. ഒരേ സംഘമാണ് ഇത് രണ്ടും ചെയ്യുന്നത്. ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കലല്ല ഇക്കൂട്ടരുടെ ലക്ഷ്യം. മറിച്ച് പിണറായിയെ അവമതിക്കാന്‍ ഏത് മാര്‍ഗവും സ്വീകരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട് എന്ന പൈശാചികമായ ഹുങ്കിന്റെ പെരുമ്പറയാണ് ഇവിടെ മുഴങ്ങുന്നത്.

സിമി നസ്രേത്ത് വരച്ച ഈ കാര്‍ട്ടൂണ്‍ കാണുക. ഇതിലുദ്ധരിച്ചിരിക്കുന്ന വാചകങ്ങള്‍ പിണറായി വിജയന്റെ ഫോട്ടോയും വെച്ച് "പിണറായി വിജയന്റെ രാഷ്ട്രീയ വിശദീകരണക്കുറിപ്പ് "എന്ന തലക്കെട്ടില്‍ പ്രചരിപ്പിക്കുകയായിരുന്നു, മലപ്പുറം മൊയ്തു. സിമിയുടെ കാര്‍ട്ടൂണ്‍ ഒരു രാഷ്ട്രീയ പരിഹാസത്തിന്റെ ആശയാവിഷ്കാരമാണെങ്കില്‍ മൊയ്തുവിന്റെ ചെയ്തി തികഞ്ഞ തല്ലുകൊള്ളിത്തരമാണ്. കാര്‍ട്ടൂണും കാരിക്കേച്ചറും വഴി ചൊരിയുന്ന പരിഹാസവും ഒരുത്തന്റെ പടം അതുപോലെ പ്രതിഷ്ഠിച്ച് നടത്തുന്ന പരിഹാസാഭാസവും നിയമത്തിന്റെ ദൃഷ്ടിയില്‍ രണ്ടുതന്നെയാണ്.

മൊയ്തുവിന്റെ വക ഇമെയിലെ ശങ്കരാടിയുടെ ഡയലോഗിലാണ് വിമര്‍ശനകേസരികള്‍ കുടുങ്ങിക്കിടക്കുന്നത്. എന്നാല്‍, അതിലെ പിണറായിയുടെ ചിത്രവും "പിണറായി വിജയന്റെ രാഷ്ട്രീയ വിശദീകരണക്കുറിപ്പ് "എന്ന വ്യാജപ്രസ്താവനയുമാണ് കേസിനാസ്പദമെന്നും മൊയ്തു അകത്തുകിടക്കണോ വേണ്ടയോ എന്ന തീരുമാനിക്കപ്പെടുന്നത് ഇങ്ങനെ ചെയ്യാന്‍ ഒരു വ്യക്തിയ്ക്ക് അവകാശമുണ്ടോ എന്ന പ്രശ്നത്തിന്മേലുളളള തീര്‍പ്പിന്മേലാണെന്നും വിമര്‍ശകര്‍ ബോധപൂര്‍വം വിസ്മരിക്കുന്നു. ഈ ചെയ്തിയുടെ ന്യായാന്യായങ്ങളെക്കുറിച്ചുളള ചര്‍ച്ചകളില്‍ നിന്ന് അവരൊക്കെയും ഒളിച്ചോടുകയും ചെയ്യുന്നു.

വാസ്തവം എന്ന് തോന്നിപ്പിക്കുന്ന ഇത്തരം രേഖകള്‍ തയ്യാറാക്കുന്നത് ഐപിസി 471 പ്രകാരം ശിക്ഷാര്‍ഹമാണ്. രണ്ടുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം. 2008ലെ സൈബര്‍ നിയമം ഇല്ലെങ്കിലും പിണറായി വിജയന് പരാതിയുണ്ടെങ്കില്‍ മൊയ്തു അകത്ത് കിടക്കും എന്നര്‍ത്ഥം.

വേറൊരുദാഹരണം നോക്കുക. "റെജീനയോട് താന്‍ ചെയ്തത് ശരിയാണെന്ന് മലപ്പുറത്തെ മുസ്ലിംങ്ങള്‍ ഒടുവില്‍ തിരിച്ചറി‍ഞ്ഞു എന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു. അതിനുളള തെളിവാണ് മലപ്പുറം ജില്ലയില്‍ മുസ്ലിംലീഗിനുണ്ടായ മഹാവിജയം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി " എന്നൊരു പത്രവാര്‍ത്ത കുഞ്ഞാലിക്കുട്ടിയുടെ ചിത്രം സഹിതം കൃത്രിമമായി നിര്‍മ്മിക്കാന്‍ അദ്ദേഹത്തിന്റെ എതിരാളികള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല. പത്രത്തിന്റെ മാസ്റ്റ്ഹെഡും ഫോണ്ടുമൊക്കെ കോപ്പിയടിക്കാന്‍ ഏറെ വൈദഗ്ധ്യമൊന്നും വേണ്ടതാനും. അങ്ങനെയൊന്നുണ്ടാക്കിയാല്‍, കോട്ടക്കല്‍ നഗരസഭാ കൌണ്‍സിലറും വനിതാലീഗ് നേതാവുമായ ടി വി സുലേഖാബീവിയുടെയും, മുസ്ളിംലീഗ് നേതാവും മലപ്പുറം ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന കെ എം റഷീദിന്റെയും മകളുടെ ഭര്‍ത്താവായ മൊയ്തു അതൊരു സാദാ രാഷ്ട്രീയ തമാശയായി തളളിക്കളയുമായിരുന്നോ എന്ന് നമുക്കറിയില്ല. പക്ഷേ, അത് ഐപിസി 471 പ്രകാരമുളള ക്രിമിനല്‍ കുറ്റമാണെന്നും മെയില്‍ ഫോര്‍വേഡായി അയച്ചാല്‍ സൈബര്‍ ആക്ട് പ്രകാരമുളള നടപടികള്‍ക്ക് ഇരയാകുമെന്നും അതുണ്ടാക്കുന്നവര്‍ അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ കേസും ജയിലുമൊക്കെ വഴിയേ വന്നേക്കാം. അന്നേരം ആവിഷ്കാരസ്വാതന്ത്ര്യം കുഞ്ഞാലിക്കുട്ടി കവര്‍ന്നേയെന്ന് വിലപിച്ച് ഓട്ടന്‍തുളളല്‍ നടത്തിയിട്ട് എന്തുകാര്യം...?

ഐപിസി 471 പ്രകാരമുളള കുറ്റം ചെയ്യുന്നതിനുളള അവകാശത്തിനുവേണ്ടി പോക്രിത്തരാവകാശ സംരക്ഷണ ഘോഷയാത്ര നയിക്കുകയാണ് സൈബര്‍ ലോകത്തെ പിണറായി വിരുദ്ധര്‍. കുറ്റകൃത്യം ചെയ്യുന്നതിനുളള അവകാശത്തിനു വേണ്ടി വാദിക്കാനും ആളിനും യുക്തിയ്ക്കും കേരളത്തില്‍ പഞ്ഞമൊന്നുമില്ല, ഇരയുടെ കൂട്ടില്‍ പിണറായി വിജയന്‍ അടങ്ങിക്കിടക്കണമെന്ന് മാത്രം.

ആവിഷ്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും പരിമിതികളുളള രാജ്യമാണ് ഇന്ത്യ. എന്തും ചെയ്യാനുളള സ്വാതന്ത്ര്യമൊന്നും ഇവിടെയാര്‍ക്കുമില്ല. രാഷ്ട്രീയപരിഹാസം നടത്തുന്നതിനും ചില വ്യവസ്ഥകളൊക്കെയുണ്ട്. നിയമം അറിയില്ല എന്ന് പറയുന്നത് ഒരൊഴിവുകഴിവുമല്ല. എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി നിയമവിദ്യാഭ്യാസം നല്‍കുന്ന ഏര്‍പ്പാടും ഇന്ത്യയില്ല. അറിയാത്ത പിളളമാരൊക്കെ വിവരങ്ങള്‍ അറിയുന്നത് ചൊറിയുമ്പോള്‍ തന്നെയാണ്. മൊയ്തുവിന്റെ അനുഭവം ഒരു മുന്നറിയിപ്പാണ്. പിണറായിയുടെ വീടെന്ന മട്ടില്‍ സീരിയല്‍ ഷൂട്ടിംഗ് നടന്ന മണിമാളികയുടെ ചിത്രം പ്രചരിപ്പിച്ചവരുടെ അനുഭവം പാഠമായി ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തവര്‍ക്കുളള മുന്നറിയിപ്പ്. രാഷ്ട്രീയ പരിഹാസം വ്യാജരേഖ തയ്യാറാക്കിയല്ല വേണ്ടൂ എന്ന് പുതിയ കംസന്മാര്‍ തിരിച്ചറിയുക തന്നെ വേണം. ഇല്ലെങ്കില്‍ ചിലപ്പോള്‍ പോലീസ് സ്റ്റേഷനൊക്കെ ഒന്നു സന്ദര്‍ശിക്കേണ്ടി വരും.

42 comments:

മാരീചന്‍‍ said...

ആര്‍ക്കും ഏത് വിധേനെയും അപകീര്‍ത്തിപ്പെടുത്താന്‍ അവകാശമുളള രാഷ്ട്രീയ നേതാവത്രേ, പിണറായി വിജയന്‍. എങ്ങനെ അപകീര്‍ത്തിപ്പെടുത്തിയാലും പിണറായി പ്രതികരിക്കാനേ പാടില്ല എന്ന് ശാഠ്യം പിടിക്കാന്‍ നാണില്ലാത്ത നവയുഗ സാംസ്ക്കാരിക നായകരുടെ ആക്രോശങ്ങളാല്‍ ഞെട്ടിവിറച്ചു വിറങ്ങലിച്ചു നില്‍ക്കുകയാണ് സൈബര്‍ലോകം. ജരാസന്ധനെ വലിച്ചുകീറിയ ശ്രീകൃഷ്ണന്റെ ആസുരഭാവത്തില്‍ അങ്കത്തട്ടില്‍ നിഗ്രഹോത്സുകരായി നില്‍ക്കുന്ന "ആവിഷ്കാരാവകാശ മാഫിയ"യുടെ കൈയില്‍ ആരെയും തോല്‍പ്പിക്കാന്‍ കെല്‍പ്പുളള ആയുധങ്ങളുണ്ട്.

suraj::സൂരജ് said...

ഒരു മറുവശവും കൂടിയുണ്ടെന്ന് കാട്ടിത്തരുന്ന ലേഖനം !

Radheyan said...

സംഗതി നടന്നത് സൈബര്‍ ലോകത്ത് ആയത് കൊണ്ട് മാത്രം സബര്‍ ക്രൈമായ ഒരു സംഭവം.സിവിക്ക് സമൂഹത്തില്‍ അവകാശങ്ങള്‍ക്കൊപ്പം നാം ഉത്തരവാദിത്തവും കൈയ്യേല്‍ക്കുന്നു.
ഇനി പിണറായിയുടെ സ്ഥാനത്ത് അവനവനെ സങ്കല്‍പ്പിക്കുക. ഉദാഹരണത്തിനു 2 സ്വര്‍ഗ്ഗാനുരാഗി സംഭോഗം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ തലമാറ്റി എന്റെയ്ം ഏതെങ്കിലും പ്രതിഷേധക്കാരന്റെയും പടം വെച്ചു എന്ന് വെയ്ക്കുക.അല്ലെങ്കില്‍ സൈബര്‍ ഝാന്‍സി റാണിയുടെ തലയും ഷക്കീലയുടെയോ അഭിലാഷയുടെയോ വസ്ത്രരഹിതമായ ഉടലും ചേര്‍ത്ത് ഒരു പടം ബ്ലോഗില്‍ഓ ഈ മെയിലിലോ പ്രചരിക്കട്ടെ. അപ്പോള്‍ അറിയാം അണിയുന്നവന്‍ മാത്രമറിയുന്ന ഷൂസിന്റെ കടി.കരിവാരത്തിലൊന്നും നില്‍ക്കില്ല കരിവര്‍ഷമാകും ഇവിടെ.

Radheyan said...
This comment has been removed by the author.
സിമി said...

ഗോക്രിയെ പൊളിച്ചടുക്കുന്നതുപോലെ ഈ പോസ്റ്റും ഒന്ന് പൊളിച്ചടുക്കാൻ നോക്ക് സൂരജേ.

ഇ.എ.സജിം തട്ടത്തുമല said...

പോസ്റ്റ് അസലായി !അഭിനന്ദനങ്ങൾ!

അനില്‍@ബ്ലോഗ് // anil said...

നന്നായി ലേഖനം.
പിണറായ് ചെയ്തത് വേണമായിരുന്നോ‌ എന്ന കടൂത്ത സന്ദേഹം മനസ്സില്‍ നില്‍ക്കുന്ന സമയമായിരുന്നു. ഇപ്പോള്‍ എല്ലാം വ്യക്തമായി.
നന്ദി, മാരീചാ.

അനില്‍@ബ്ലോഗ് // anil said...
This comment has been removed by the author.
വിജി പിണറായി said...

മാരീചാ...

കുറേ നാളായി പോസ്റ്റുകള്‍ ഒന്നും കാണാനില്ലല്ലോ എന്ന് ഓര്‍ത്തതായിരുന്നു. മാരീചന്റെ ചില മുന്‍ പോസ്റ്റുകളില്‍ നിന്ന് ചില റഫറന്‍സുകള്‍ തപ്പിയെടുക്കേണ്ടി വന്നപ്പോള്‍ പ്രത്യേകിച്ചും. ഈ പോസ്റ്റ് പ്രതീക്ഷിച്ചതു തന്നെ. ഈ വിഷയത്തില്‍ ഞാന്‍ മറ്റൊരിടത്ത് പറഞ്ഞ വാക്കുകള്‍ ഇവിടെ ഉദ്ധരിക്കട്ടെ. (മാരീചന്റെ അഭിപ്രായം എന്റേതുമായി എത്രത്തോളം ചേര്‍ന്നു പോകുന്നു എന്ന് സൂചിപ്പിക്കാന്‍ വേണ്ടി മാത്രം.)

ഈ വിഷയത്തില്‍ പരാതിക്കും കേസിനും ആസ്പദമായ മെയില്‍ ഒരു ‘കാര്‍ട്ടൂണ്‍’ പോലെ അഥവാ ‘കാരിക്കേച്ചറ്’ പോലെ (മേല്‍ പറഞ്ഞ കോമഡി ഷോകളിലെയും മറ്റും പോലെ) മാത്രമായിരുന്നു അവതരിപ്പിച്ചിരുന്നത് എങ്കില്‍ അതിനെതിരെ പരാതി ഉയരുമായിരുന്നില്ല. പക്ഷേ ‘പിണറായി വിജയന്റെ ലേഖനം’ എന്ന രീതിയില്‍ ഫോട്ടോ വെച്ച് ഇറക്കുന്നത് തടയേണ്ടതു തന്നെയാണ്. വിജയന്‍ യഥാര്‍ഥത്തില്‍ നല്‍കിയ വിശദീകരണം അത്തരത്തിലുള്ളതായിരുന്നു എങ്കില്‍ രണ്ടും ചേര്‍ത്ത് മെയിലോ മറ്റെന്തെങ്കിലുമോ ആക്കിയിരുന്നെങ്കിലും പരാതിക്ക് സാധ്യതയില്ല. (‘സറ്റയര്‍’ എന്ന വിഭാഗത്തില് പെടുത്താവുന്നത്.) (ഈ പറഞ്ഞ മെയില്‍ തന്നെ ‘just for a joke’ എന്നു പറഞ്ഞാണ് ആദ്യം അയക്കപ്പെട്ടത് എന്നതും ഓര്‍ക്കുക. ആ മെയില് അയച്ച ആള്‍ക്ക് അക്കാര്യത്തില്‍ ‘ബോധം’ ഉണ്ടായിരുന്നു എന്നാണ് അതിനര്‍ഥം. അത് അതേ പടി ഫോര്‍‌വേഡ് ചെയ്യപ്പെടുകയായിരുന്നെങ്കില്‍ പരാതി നല്‍കേണ്ട വിഷയമായി കാണുമായിരുന്നില്ല.

ഗോപി വെട്ടിക്കാട്ട് said...

അവസരോചിതമായ ലേഖനം ..
സൈബര്‍ ലോകത്ത് പിണറായി വിജയനെ ക്കുറിച്ച് എന്ത് അപവാദവും പരത്താന്‍ അവകാശം വേണം എന്ന് മുറ വിളിക്കുന്നവര്‍ക്കുള്ള വായടപ്പിക്കുന്ന മറുപടി .....
ആശംസകള്‍ ......

Santosh said...

പക്ഷെ നമ്മുടെ പത്രത്തിലും ചാനലിലും ആരെകുരിചും എന്തും എഴുതാം

siby v.chacko said...

well said, marichan!

chithrakaran:ചിത്രകാരന്‍ said...

ഛേ ഛേ... മാരിചന്റെ ബ്ലോഗില്‍ കമന്റിടുന്നവരെല്ലാം ദുഷ്ടന്മാരായ പാര്‍ട്ടി ഭക്തന്മാരാണല്ലോ !!! എന്തൊരു അഭിപ്രായ ഐക്യം :)
പോക്രിത്തരാവകാശ സംരക്ഷണത്തിനെതിരെയുള്ള മാരിചന്റെ ഇരുട്ടുപിടിച്ച പോസ്റ്റിനെതിരെ പ്രതിഷേധിക്കുന്നു.ഈ കരിങ്കാലി പോസ്റ്റിനെതിരെ സംഘടിക്കാന്‍ സര്‍വ്വരാജ്യനെറ്റ് പൌരന്മാരും മുന്നോട്ടുവരിക !!!

മാരിചന്റെ പോസ്റ്റിനു മുന്‍പ്, ബ്ലോഗര്‍ പട്ടേട്ടിന്റെ കോപ്പി പോസ്റ്റാണ് ചിത്രകാരന്‍ വായിച്ചത്.അവിടെയെഴുതിയപ്രതിഷേധ കമന്റെ താഴെ പേസ്റ്റുന്നു:

ഹഹഹഹ.... വിപ്ലവപ്പാര്‍ട്ടിഭക്തര്‍ നിയമം പറയാനും ഉദ്ദരിക്കാനും തുടങ്ങിയിരിക്കുന്നല്ലോ ഭഗവാനെ !!! ഇമ്മാതിരി നല്ല മര്യാദരാമന്മാരെ ബ്രാഹ്മണ ജനത പാര്‍ട്ടിയില്‍ പോലും ഇപ്പോള്‍ കാണാന്‍ പ്രയാസമാണ് :)കമ്മീഷന്‍ ഏജറ്റുമാരുടെ പാര്‍ട്ടിയായ കാങ്രസ്സിലും അന്തോണിയെക്കൂടാതെ മര്യാദരാമന്മാരേയില്ലാതായിരിക്കുംബോഴാ നാഴ്സറി കുട്ടികാളുടെ നിഷ്ക്കളങ്ക ഭാവത്തോടെ മര്യാദാരാമന്മാരായ ജയരാജ കിങ്കരന്മാര്‍ ഇറങ്ങിയിരിക്കുന്നത് !!! ഹഹഹ...... ഹാ... എന്തെന്തു മനോഹരമായ ലോ പോയിന്റുകളാണ് ചീട്ടിടുന്ന ലാഘവത്തില്‍ മുന്നിലേക്കിടുന്നത്. ആ പിണറായിയെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളേയും വേരടക്കം നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണല്ലോ ആനപ്പിണ്ഢ ആരാധകര്‍ !!! മണല്‍ ചിറകൊണ്ട് മലവെള്ളത്തിന് തടയണകെട്ടുന്നതൊക്കെ കൊള്ളാം. പിണറായിയെ ഇരയാക്കി ചോരയൊലിപ്പിച്ച് പ്രദര്‍ശിപ്പിച്ചാലൊന്നും ഇനി കേരളത്തില്‍ വോട്ടുകിട്ടില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കുനേരെ മുഖം തിരിച്ചുനില്‍ക്കാതെ ആത്മാര്‍ത്ഥമായി സാമൂഹ്യപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുകതന്നെ വേണം.

suraj::സൂരജ് said...

@ സിമി,

"ഗോക്രിയെ പൊളിച്ചടുക്കുന്നതുപോലെ ഈ പോസ്റ്റും ഒന്ന് പൊളിച്ചടുക്കാൻ നോക്ക് സൂരജേ. "

സിമിക്ക് വേവ് വരുമ്പം സിമിതന്നെ പൊളിച്ചോണ്ടാ മതി. പൊളിക്കണോ വേണ്ടേന്ന് എനിക്ക് തോന്നുമ്പം ഞാനത് ചെയ്തോളാം.

kARNOr(കാര്‍ന്നോര്) said...

post nannaayi. prathipaxabahumaanavum anyante swakaaryathayum vyakthithavum maanikkappedeentathaaenna arivillaathavar siksha arhikkunnu.

Murali said...

അയ്യയ്യോ, ഈ സൈബര്‍ ഭീകരന്മാരെ ഇങ്ങനെ വിട്ടാല്‍ നാട് കുട്ടിച്ചോറാകുമല്ലോ. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അവന്മാരെല്ലാം കൂടി നമ്മളെ കുളിപ്പിച്ച് കിടത്തി. ഇനി ഇവന്മാരെല്ലാം ഒത്തുപിടിച്ചാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യുഡി‌എഫിന് ലെജിസ്ലേറ്റീവ് പാര്‍ട്ടി മീറ്റിങ്ങ് നടത്താന്‍ വേറെ ഹാള്‍ പണിയേണ്ടി വരുമല്ലോ.

പണ്ട് റഷ്ദി വിവാദം കത്തി നില്‍ക്കുമ്പോളാണെന്ന് തോന്നുന്നു, ആയത്തൊള്ള ഖൊമൈനി ഇങ്ങനെ പറഞ്ഞു: there is no fun in Islam. കമ്യൂണിസത്തില്‍ fun ഇല്ലേ ഇല്ല എന്ന് പിണറായി വിജയനോ കാട്ടായിക്കോണാം ശ്രീധറോ പറഞ്ഞിട്ട് അറിയേണ്ട ഗതികേട് എന്തായാലും നമുക്കില്ല - അതെല്ലാം ലെനിനും സ്റ്റാലിനുമെല്ലാം പണ്ടേ ‘തെളിയിച്ചി’ട്ടുണ്ടല്ലോ.

elora said...

ഒരു ഓഫ്:: “” ജരാസന്ധനെ വലിച്ചുകീറിയ ശ്രീകൃഷ്ണന്റെ ആസുരഭാവത്തില്‍ അങ്കത്തട്ടില്‍ നിഗ്രഹോത്സുകരായി നില്‍ക്കുന്ന“” അത് എപ്പോൾ ??

മാരീചന്‍‍ said...

ഭീമസേനന്റെ എന്ന് തിരുത്തിയിട്ടുണ്ട്.. തെറ്റ് ചൂണ്ടിക്കാട്ടിയ സുഹൃത്തുക്കള്‍ക്ക് നന്ദി...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കാര്യങ്ങളുടെ നിജ സ്ഥിതി വ്യക്തമാക്കുന്ന നല്ല പോസ്റ്റ്

നന്ദി മാരീചന്‍

Baiju Elikkattoor said...

സൈബര്‍ നിയമം പോലെ ഒരു നിയമം ഈ രാജ്യത്തു ഇതുവരെ ഉണ്ടായിട്ടില്ല. പിണറായി വിജയന്‍റെ പേര് വച്ച് ഫോര്‍വേഡ് ചെയ്തു കളിക്കുന്നവന്റെ ഒക്കെ ആപ്പിസ് പൂട്ടും ഈ നിയമം വച്ച് ഞങ്ങള്‍. മറ്റു നിയമങ്ങള്‍ എല്ലാം കച്ചടയാണ്. അതല്ലേ നമ്മുടെ ചുണക്കുട്ടികള്‍ ഏതു പോലിസ് സ്റ്റേഷന്‍ കയറി ആരെയും വീക്കുന്നതും, ആരെയും ബലമായി പിടിച്ചിറക്കി കൊണ്ട് പോകുന്നതും....!!!!

myvision said...

പിണറായി സഖാവിന്റെ അരികിലൂടെ ആരേലും പോയാല്‍ പിന്നെ മാരീചര്‍ക്ക് പണിയായി.
ദേശാഭിമാനി പോലും പിന്നെയെ വരൂ.
എന്ത് മാത്രം രസകരമായ പോസ്റ്റുകള്‍ തീഷ്ണമായ വാക്കുകള്‍ കൊണ്ട് പറഞ്ഞിരുന്ന ആളാണ്‌. ഇപ്പോള്‍ കീ ബോര്‍ഡില്‍ തൊടുന്നത് വെറും സ്തുതി ഗീതം പാടാന്‍ .

ASOKAN said...

മാരീചന്‍,

നലാരെ നന്നായിട്ടുണ്ട്,അഭിനന്ദനങ്ങള്‍

താനകളുടെ പഴയ പോസ്റ്റ്‌”പുല്ലാണേ,പുല്ലാണേ,വില്ലും ഷാലും പുല്ലാണേ” ഒന്നുകൂടി പ്രസിധീകരികാമോ?

ASOKAN said...
This comment has been removed by the author.
തെക്കടവന്‍ said...

മാരീചന്‍ , പ്യ്നിക്ളിവത്കരിക്കപെട്ട കേരളിയ പൊതുബോധത്തില്‍ പ്രതിരോധത്തിന്റെചാട്ടുളിയായി പെയ്തിറങ്ങുക .... കമ്മ്യൂണിസ്റ്റ്‌കരെന്റെ മനോവീര്യം തകര്‍ക്കാന്‍ അതിലൂടെ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ പ്രച്ഛന്ന ഇടതുപക്ഷക്കാരെയും ,മഞ്ഞ പത്ര -വലതുപക്ഷ നപുംസകങ്ങളുടെയും കപടവേഷം വലിച്ചു കീറുക...
പ്രതികരണത്തിന്റെ കൊടുംകാറ്റായി നിരന്തരം ആഞ്ഞടിക്കുക... ഒരു നല്ല നാളെക്കായി പട വെട്ടി ചത്ത ഇന്കുലബിന്ടെ മക്കളുടെ കത്തുന്ന ഓര്‍മ്മകള്‍ രക്തധമനികളില്‍ തീകാറ്റായി കൊണ്ട് നടക്കുന്ന പതിനായിരങ്ങള്‍ ചെറുത് നില്‍പ്പിന്റെ മനുഷ്യമതിലുകള്‍ തീര്‍ത്തു കൊണ്ട് പിണറായി വിജയെന്റെപിന്നില്‍ അണിനിരക്കുന്നുണ്ട്,നേതാവിനെ തകര്‍ത്താല്‍ പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന വലതുപക്ഷ കുടിലതയെ ആളും അര്‍ത്ഥവും നല്‍കി വളര്‍ത്തുന്ന അധോമുഘാ വാമനെന്മാരെ ചങ്കുരപ്പുകൊണ്ട് നേരിട്ട ചരിത്ര സ്മരണകള്‍ വഴികാട്ടിയായിട്ട് നമ്മുടെ മുന്നില്‍ ഉണ്ട്. അഴീക്കൊടെന്യും ഇഎമ്മെസ്സിനെയും മറ്റനവധി പോരാളികളെയും നുണകള്‍ കൊണ്ട് തകര്‍ക്കാന്‍ അച്ചാരം വാങ്ങിയ ശക്തികള്‍ തന്നെയാണ് പുതിയ വേഷത്തില്‍ പ്രതിയക്ഷപെട്ടിരിക്കുന്നത്. എല്ലാം ചരക്ക് വത്ക്കരിക്കപെട്ട വര്‍ത്തമാന കാലത്ത് നെഞ്ചു കീറി നേര് കാട്ടുന്ന കമ്മ്യൂണിസ്റ്റ്‌ ജാഗ്രതയുടെ ഉണര്തുപട്ടുകള്‍ കേരളിയ പൊതുബോധത്തില്‍ ആര്‍തലക്കട്ടെ.... നുണകള്‍ കൊണ്ട് തകര്‍ക്കാന്‍ കഴിയുന്ന നീര്കുമിളയല്ല കമ്മ്യൂണിസ്റ്റ്‌ സമൂഹമെന്നു തെളിയെച്ചുകൊണ്ട് ചെമ്പതാക വാനില്‍ ഉയര്‍ന്നു പറക്കട്ടെ ...
ലാല്‍ സലാം...

noufi said...

അതെ myvision. പണ്ടെത്തെ സിപിഎം ഉണ്ട ആയിരുന്നെന്നും. ഇപ്പോഴത്തെ സിപിഎം അത്രയ്ക്ക് ഉണ്ട അല്ല എന്നും പറയുന്നത് പോലെ.
മാരിചെന്റെ പോസ്റ്റുകളും. ഈ ബ്ലോഗേന്മാര്‍ക്കൊക്കെ കട്ടന്‍ ചായയും പരിപ്പുവടയും മാത്രം കഴിചിരുന്നാല്‍ പോരെ. അല്ലെ.

Santosh said...

അബ്ദുള്ള കുട്ടിയെയും ഒരു പാവം വിദെശ മലയാളി കുടുംബത്തെയും നമ്മുടെ ചാനലിലൂടെ ലൈവായി അപമാനിച്ചപ്പോഴൊന്നും ഒരു ബ്ലൊഗും കണ്ടില്ല. ഞങ്ങൾക്കാരേക്കുറിച്ചും എന്തും പറയാം, പക്ഷെ ഞങ്ങളിലൊന്നിനെ തൊട്ടുകളിച്ചാൽ അക്കളി തീക്കളി സൂഷിച്ചൊ

ASOKAN said...

സന്തോഷ്‌,

അബ്ദുള്ളകുട്ടിയെ അപമാനിച്ചത് ഒട്ടും ശരിയായ നടപടി ആയില്ല.എന്നാല്‍ ,അബ്ദുള്ളക്കുട്ടി അതിനു കേസ്‌ കൊടുത്തിട്ടുണ്ട്‌,മമ്മൂട്ടി ഉള്‍പെടെയുള്ള ആളുകള്‍ക്കെതിരെ.പക്ഷേ അബ്ദുള്ളക്കുട്ടിയുടെ ആ നടപടിയെ ലളിതവല്ല്കരിക്കുന്ന രീതിയില്‍ അത് വെറും ഒരു തമാശ ആയി കണ്ടാല്‍ പോരെ എന്നാ രീതിയില്‍ ആരും എഴുതിയും പ്രതികരിച്ചും ഉപദേശിച്ചുഉം കണ്ടില്ലാല്ലോ. പിണറായി കേസ്‌ കൊടുത്തപ്പോള്‍ ആണ് അത്തരത്തിലുള്ള നിസ്സരവല്‍ക്കരണ നീക്കം കാണുന്നത്.ആ കാര്യമല്ലേ മാരീചന്‍ ഈ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കുന്നത്.

പിന്നെ അബ്ദുല്ലകുട്ടിക്കുവേണ്ടി മാരീചന്‍ ബ്ലോഗിട്ടില്ല എന്നത് സത്യമാണ്.അത് പോലെതന്നെ ,രാജ്മോഹന്‍ ഉണ്ണിത്താന്റെ ലൈവ്ഷോ യുടെ പേരിലും മാരീചന്‍ ബ്ലോഗ്‌ ഇട്ടില്ല എന്നതും സത്യം.

മനനം മനോമനന്‍ said...

സഖാവ് പിണറായിക്കെന്താ അയിത്തം വല്ലതും ഉണ്ടോ? പിണറായിയെ ഒരു കാര്യത്തിലും ആരും അനുകൂലിച്ചുപോകരുത്.അത് പാപമാണത്രേ! ആർക്കും ഈട്ടു കൊട്ടാവുന്ന ഒരു ചെണ്ടയൊന്നുമല്ല പിണറായി.പിണറായിയെ വില്ലനായി പ്രതിഷ്ഠിച്ച് സി.പി.എമ്മിനെ പൊളിച്ചടുക്കാമെന്നുള്ള വ്യാമോഹം ഇവിടെ ഈ പാർട്ടിക്കെതിരെ ഓരോ കാലത്തും സി.പി.എം വിരുദ്ധർ സ്വീകരിക്കുന്ന തന്ത്രങ്ങളുടെ ഭഗം മാത്രമാണ്. പിണറായിയുടെ നേർക്കുനേർനിന്ന് സംസാരിക്കാൻ ധൈര്യം വരാത്ത ചില മാധ്യമപുംഗവന്മാർ കെട്ടിച്ചമച്ച് പടച്ചുവിടുന്ന ആരോപണങ്ങൾക്കൊന്നും പിണറായിയുടെ രോമത്തിലും സ്പർശിക്കാനാകില്ല. കിറെ നാളായിട്ട് പലരും പൂളേം കിളത്തി ചാടിയിട്ടും പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ല. തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നതും പരാജയപ്പെടുന്നതും സി.പി.എമ്മിന്റെ വളർച്ചയെയും തളർച്ചയെയും സ്വാധീനിക്കുന്ന പ്രധാന ഘടകമൊന്നുമല്ലെന്ന യാഥാർത്ഥ്യം കാലം ഇതിനകം തെളിയിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന് എക്കാലവും ജയിച്ചു കയറൻ കഴിയുന്ന ഒരു സാമൂഹ്യസാഹചര്യമൊന്നുമല്ല കേരളത്തിൽ ഉള്ളതെന്ന യാഥാർത്ഥ്യം മനസിലാക്കിക്കൊണ്ടുതന്നെയാണ് സി.പി.എം ജനമധ്യത്തിൽ പ്രവർത്തിക്കുന്നത്. പിണറായി എന്നു കേൾക്കുമ്പോൾ കടിയിളകുന്നവർക്ക് ചൊറിയാനുള്ള ഒരിടമായി മാറിയിട്ടുണ്ട് മാരീചന്റെ പോസ്റ്റുകൾ. അത്തരം രോഗബാധിതർ ചൊറിഞ്ഞ് സ്വയം പുണ്ണാക്കി വച്ചോണ്ടു നടക്കട്ടെന്നേ!

N.J ജോജൂ said...

ഫൊട്ടോ വച്ച കോലം കത്തിക്കുന്നതു സൈബര്‍ കുറ്റമാവുമോ എന്തോ?

Santosh said...

അശോകൻ, സാമാന്യ വല്ക്കരണം കൊള്ളാം!! അബ്ദുള്ളകുട്ടിക്കെതിരെയുള്ളതു വ്യക്തിപരമായ അധിസ്ഷെപവും ഇപ്പൊൾ പിണറായിക്കെതിരെ വന്നതു രാഷ്ട്രിയമായ കളിയാക്കലും ആണ്‌. (അദ്ദേഹത്തിന്റെ വീടിനെ പറ്റി പ്രചരിച്ച മെയിലിനെ ഞാൻ ന്യായികരിക്കുന്നില്ല). അബ്ദുള്ളകുട്ടിയുടെ പരാതിയിന്മെൽ ആരെയും അറെസ്റ്റ് ചെയ്തില്ലല്ലൊ? കേരളത്തിലെ എല്ലാ ചാനലുകളും ഇത്തരം സിനിമാ രംഗങ്ങലുടെ മിക്സിങ്ങുകൾ അവരുടെ പരിപാടികളിൽ ഉപയൊഗിക്കുന്നുണ്ട് (കവർ സ്റ്റൊറി, വിദൂഷകൻ, പൊളിട്രിക്ക്സ്, നാടകമേ ഉലകം, അണിയറ, സാക്ഷീ etc..) അവരെയൊക്കെ കേരളാ പോലീസ് അറെസ്റ്റ് ചെയ്യുമോ? തിരഞ്ഞെടുപ്പിൽ തോറ്റിട്ടും ഇല്ല് എന്നുപറയുമ്പൊൾ ജനങ്ങൾ കളിയാക്കും. അതിൽ അസഹിഷ്ണുതപ്പെട്ടിട്ടു കാര്യമില്ല.

jayashankaran said...

അബ്ധുല്ലകുട്ടി എന്നാ രാഷ്ട്രിയ നപുംസകത്തിന്റെ തനി നിറത്തെ കുറിച്ച് ഒരു ബ്ലോഗര്‍ എഴിതിയ ചില സത്യങ്ങള്‍ വായിക്കൂ......

മോന്ത കണ്ടാലറിയാം ഒരു വശപ്പിശകനാണെന്ന്. പക്ഷെ മുന്പൊന്നും ഈ വശപ്പിശക് ഒരു സ്വത്വചിന്തയായി തോന്നിയിയിട്ടില്ലായിരുന്നു. കാരണം വിപ്ലവത്തിന്റെ അണ്ഡ്കഡാഹ താടിവേഷമായിരുന്നല്ലോ ഈ കുട്ടികുട്ടേട്ടനന്ന്.

വെറുമൊരു ചോട്ടാ സഖാവായിരുന്ന ഈ മഹാനായ മുജ്ജന്മ വിപ്ലവകാരി ഇപ്പോള് സവാരിനടത്തുന്നത് അല്ലെങ്കില് ഇരയാടനത്തിനു പോകുന്നത് ജനീലിയയെപ്പോലെ പതിനാലഴകുള്ള ഒരുഗ്രന് ബെന്സ് കാറില്. ഉലാത്തലും,ഉലത്തലും ജോധാ അക്ബറിലെ സാക്ഷാല് റിത്വിക്കിനെ പോലും വെട്ടിക്കളയുന്ന ഗമയിലും. എന്തൊരു ഗാംഭീര്യം. എന്തൊരു രാജകല. (ശവി)

കുട്ടികുട്ടേട്ടന് മിനിയാന്നത്തെ ജന്മത്തില് വികാരമുള്ളതും വിവേഹമില്ലാത്തതുമായ ഒരു തങ്ങളുപ്പൂപ്പയായിരുന്നത്രെ. ഇന്നലത്തെ ജന്മത്തിലോ കേരള മോഡലില് ഇടിവെട്ടും പേമാരിയും വഴിയിലിരിന്ന് വിസര്ജ്ജനവും നടത്തുന്ന ഒരു സാക്ഷാല് മുന്തിയയിനം ചെ ഗുവേരയും. ഇന്നീപുതുജന്മത്തിലല്പം വ്യത്യസ്തം വേഷം. ഐസ്ക്രീം നുണയാനും, അതിന്റെ മൊത്തകച്ചവടം നടത്താനും ആഗ്രഹിച്ചത്യാഗ്രഹിച്ച് രാഷ്ട്രീയത്തിന്റെ നാറിയ വിഹായസ്സില് ഒരു റജീനാനക്ഷത്രമായി ഇളിയ്ക്കുന്ന ഒരു പാവം കുട്ടികുട്ടേട്ടന്. കഴിഞ്ഞജന്മത്തില് മേലെറിഞ്ഞു കല്ലേറു പഠിച്ച, നമ്മുടെ സക്ഷാല് മറ്റേ കുഞ്ഞി ഐസ്ക്രീം വ്യാപാരിയുടെ അളിയങ്കാക്ക.

ഈ കുട്ടികുട്ടേട്ടനെ കുറ്റം പറയാന് എങ്ങിനെ കഴിയും. നിയമസഭയിലെ സെണ്ട്രല് എയര്കണ്ടീഷ്ണറിന്റെ ചൂടില് നിന്നും (വിയര്പ്പു നാറുന്ന നികുതിപിച്ചക്കാശിന്റെ ശാപവും, നെടുവീര്പ്പുമേറ്റേറ്റ് നിയമസഭയുടെ അകത്തളം വിയര്ക്കാറുണ്ടെന്ന് ആരോ നിലവിളിയ്ക്കുന്നതുകേട്ടിട്ടുണ്ട്, പണ്ട്.) ഒരു തുള്ളി തണുപ്പു കായാന് ഒരു റിസോര്ട്ടിലേക്കൊന്നു പൊകാമെന്നു വെച്ചാല് അതിനും സമ്മതിയ്ക്കില്ലെന്നോ ഈ നശിച്ച നാറാണക്കല്ലു സഖാക്കള്. നൂറുകിലോമീറ്റര് താണ്ടി എന്തെങ്കിലും തിന്നെങ്കിലേ കുട്ടികുട്ടേട്ടനു വയറും, കരളും നിറയുകയുള്ളുവെന്ന് ഇവര്ക്കറിയാത്തതാണൊ? കുശുമ്പിന്റെ തിമിരവും ആള്ഷിമേഴ്സും പിടിച്ച തെമ്മാടിക്കൂട്ടം. വയറുനിറച്ച് മ്രഷ്ടാന്നമുണ്ട്, പൊന്മുടിയിലെ ഏതെങ്കിലും ചള്ളയിലെ മരച്ചോടിന് ശീതളഛായയിലോ, അല്ലെങ്കില് അവിടെ ആരും കാണാത്ത പാര്ലര് വരാന്തയിലോ ഇരുന്ന് അനാവശ്യരോമശല്യങ്ങള് പറിച്ചു കളിയ്ക്കാം, രസിയ്ക്കാം എന്നൊക്കെ വിചാരിച്ചതിത്ര തെറ്റാണോ? ഇനി തെറ്റാണെങ്കില് തന്നെ മാസാമാസം മക്കയില് പോയി തൌബ(പശ്ചാതാപം) ചെയ്യാറുണ്ടല്ലോ. അതുകൊണ്ട് കുട്ടികുട്ടേട്ടന് സ്വര്ഗ്ഗം ഉറപ്പാണ്. നിങ്ങളെയൊക്കെ അവിടെവെച്ച് കണ്ടോളാം, ശല്യങ്ങളെ. എന്തിനും ഏതിനും ഒരു ചെയ്ചൊക്കെ വേണ്ടെ കൂട്ടുകാരെ. പുതിയ അളിയങ്കാക്ക പറയുന്നതും, പഠിപ്പിച്ചു തരുന്നതും (ഇടയ്ക്കൊക്കെ അങ്ങോട്ടും പഠിപ്പിക്കാറുണ്ട്, കേട്ടാ) ഇതു തന്നെയാണ്. അതുകൊണ്ടു മാത്രമാണ് ദരിദ്രവാസിയായ അയല്വാസിയുടെ ഭാര്യ്യെക്കൊണ്ട് മുടി പറിപ്പാക്കാമെന്നും, പറിച്ചുപറിച്ചുപറിവെച്ച് രസിക്കാമെന്നും വെച്ചത്. ഇതിലൊരു തെറ്റും കുട്ടികുട്ടന് കയ്ക്കുന്നില്ല, സഖാക്കളെ...സൊറി, സഖാക്കളല്ലാലെ.

(തുടരുo)

jayashankaran said...

ഈ ചുവപ്പു ചാനലിനെ കൊണ്ട നല്ല മാനുഷരെല്ലാം ശരിയ്ക്കും തോറ്റിരിക്കുന്നു. ഇത്തരത്തിലുള്ള നശിച്ച ഇടപെടല്കൊണ്ട് ഇക്കൂട്ടര്ക്കെന്തുണ്ടു ഗുണം. എന്താ ഒറ്റുകാര്ക്കൊന്നും വികാരം പാടില്ലെന്നുണ്ടൊ? മുല്ലപ്പെരിയാര് പൊട്ടി പാഞ്ഞു വരുന്നതുപോലെയുള്ള വികാരങ്ങളെ എവിടെയെങ്കിലും ഒലിപ്പിച്ചെങ്കിലും കളയാന് പാടില്ലെന്നുണ്ടൊ? കഴിഞ്ഞ ജന്മത്തിലും ഞമ്മളിങ്ങനെയൊക്കെയായിരുന്നു. സംശയമുണ്ടെങ്കില് അന്നത്തെ SFI സഖാക്കിളികളോടു ചോദിച്ചു നോക്കു. അപ്പോളറിയാം. പക്ഷെ അന്നൊക്കെ ഈ ബുദ്ധിയും വിവരവുമില്ലാത്ത, പോലീസേന്മാരുടെയും ക്യാമ്പസ് പ്രാമാണിമാരുടെയും തല്ലുകൊള്ളാന് മാത്രം നടക്കുന്ന ഈ മുഷിഞ്ഞു മുടിഞ്ഞവര് എപ്പോഴും വളഞ്ഞു സംരക്ഷിച്ചിരുന്നെന്നു മാത്രം. മന്ദഫുദ്ധികള്..എന്നാലും ഒരു പുടിയും കിട്ടുന്നില്ല പടച്ചോനെ, ഇവരിതെന്തു ഭാവിച്ചാണെന്ന്. ഈ കുട്ടികുട്ടനെ രക്ഷിക്കണെ.. നീയും, അളിയങ്കാക്കയും, പിന്നെ സദാ തുപ്പാക്കിയുമായി (ആവശ്യമുള്ളപ്പോള് നല്ലവരായ ഇവര് മാറി നിന്നു തരും) ഒപ്പം നടക്കുന്ന വയറിന്മേല് എക്സ്ട്രാ മസിലുകളുള്ള പോലീസുകാരും മാത്രമാണു രക്ഷ.. രക്ഷിക്കണേ..

കഴിഞ്ഞ ജന്മത്തില് വീരവിപ്ലവകാരിയായിരിയ്ക്കുമ്പോള് വെറും രണ്ടുചക്ര സൈക്കിളില് കുണ്ടി വേദനിച്ചു യാത്ര നടത്തിയിരുന്ന കുട്ടികുട്ടന്, തണുത്തു മരവിച്ച ജനീലിയന് ബെന്സില് (ഇടയ്ക്ക്) സവാരി നടത്തുന്നതു കാണുമ്പോള് കുശുമ്പന്മാര് വെറുതെ പ്രശ്നങ്ങളുണ്ടാക്കുകയാണ്. കൂടെ നരച്ചവരും നരയില്ലാത്തവരുമായ കിക്കിടിലന് പീസുകളുമുണ്ടാകും. ഈ ഭാരതമഹാ രാജ്യത്ത് സ്തീകളുമായി യാത്ര ചെയ്യല് ഹറാമാണോ? അല്ലാ, അറിയാന് മേലാഞ്ഞിട്ടു ചോദിക്കുവാ.. സമ്മതിച്ചു, മക്കയിലിത് ഹറാമാണ്. അതുകൊണ്ട് ഞമ്മളവിടെപ്പോകുമ്പോളൊന്നും ഇത്തരം കുണ്ടാമണ്ടികള് ചെയ്യാറുമില്ലല്ലോ.

എന്തായാലും ഇപ്രാവശ്യത്തെ കളി പാളി. കാശും പോയി ‘ഓന്‘ മലിനവുമായി. ഒരാവശ്യമില്ലാതെ ചുവപ്പന്മാരും അവരുടെ വിരൂപയായ ചാനലും ശരിക്കുമിത് ആഘോഷിച്ചു. ഉണ്ണിത്താന് മാലാഖയെ പച്ചയ്ക്കു പിടിച്ചവര് ചെയ്തതുപോലെ ക്യാമറയുടെ മുന്പിലിരുത്തി ക്രൂരമായി പീഡിപ്പിച്ചൊന്നുമില്ല. കഴിഞ്ഞജന്മത്തിലെങ്കിലും, താനും ഈ ആള്ക്കൂട്ടത്തിലെ ഒരു ‘ക്രിമിനലായ’ അക്രമിയായിരുന്നല്ലൊ. ഉണ്ണിത്താന് മാലാഖയെ പരിരക്ഷിച്ചതുപോലെ എല്ലാ ഒന്നാം റെയ്റ്റിങ്ങ് ചാനലുകളും ഞമ്മന്റെ തുണയ്ക്കും പാഞ്ഞത്തി. ചര്ച്ചാ പുണ്യാഹം നടത്തി. ആ ചാനലുകളിലെ മാണിക്യക്കസേരയിലിരുന്ന് എത്രപേരാണ് കുട്ടികുട്ടേട്ടനു വേണ്ടി തൊണ്ടപൊട്ടി പാടിയത്. ഇങ്ങനെയുള്ള ത്രിവര്ണ്ണനിമിഷങ്ങളിലാണ് പുതിയ അവതാരമെടുത്തതില് അഭിമാനവും അഹങ്കാരവും നിര്ഗ്ഗളഗളഗളഗളിയ്ക്കുന്നത്. (കഴിഞ്ഞ ജന്മത്തിലാണ് ഇങ്ങനെ പൂച്ചയോടെ പിടിയ്ക്കപ്പെട്ടിരുന്നതെങ്കില് എന്താക്കുമായിരുന്നു ഈ ചാനല്തെണ്ടികള്) താങ്ക് യൂ അള്ളാ… മെനി മെനി താങ്ക്സ്.
adv.jayashankar

Santosh said...

അരി എത്രയാ?
പയരഞ്ഞാഴി....
(അബ്ദുള്ളക്കുട്ടിയെ ഞാൻ ഒരു example, as a recent incident ആയി എടുത്തതാ. ഞാൻ ഒരു congress കാരനും അല്ല).

jayashankaran said...

പിണറായിയെ വിജയനെ കഴിഞ്ഞ 15 വര്‍ഷകാലമായി ഇന്റര്‍നെറ്റ്‌ വഴിയും ഭൂരിപക്ഷ മാധ്യമങ്ങളുടെ സ്വദീനമുപയോഗിച്ചു കൊണ്ടും - മഞ്ഞ വാരികകല് ഉപോയോഗപെടുതിയും നിരന്തരം കടന്നക്രമിച്ചവരോട് മരുപിടിപറയുമ്പോള്‍ അസഹിഷ്ണുത കൊണ്ട് പിച്ച് പേയും പര്ഞ്ഞിട്ടുകരിയമില്ല ഇ-നെറ്റ് വഴി പ്രചരിപ്പിച്ച കോടികള്‍ വിലമതിക്കുന്ന വീടും ,കമല ഇന്റര്‍നാഷണല്‍ എന്നാ കമ്പനിയും ,100 വട്ടം സിന്ഗാപൂര്‍ യാത്രയും ,വരധാചാരിയുടെ തലയും, ഗോകുലം ഗോപലെന്റെ മക്കളുടെ കല്ലിയണം തുടങ്ങി നട്ടാല്‍ മുളക്കാത്ത നുണകള്‍ പ്രചരിപ്പിച്ചു കേരളിയ പൊതു ബോധത്തെ കബളിപ്പിച്ചു കൊണ്ടിരിക്കുന്ന ശകതികളെ ജനമധ്യത്തില്‍ തുറന്നു കാണിക്കുമ്പോള്‍, എന്തെയൊരു ജാളിയത....??
നിയമസഭനടന്നു കൊണ്ടിരിക്കുമ്പോള്‍ രാജിസ്ടരില്‍ ഒപ്പുമിട്ടു എല്ലാ അലവന്‍സും പറ്റികൊണ്ട് ജനങ്ങളെ പറ്റിച്ചു കൊണ്ട് 32 KM അകലെയുള്ള പോന്മുടിയെലേക്ക് വ്യവസായ സുഹൃത്തിന്റെ കൂടെ സര്‍ക്കാര്‍ അനുവദിച്ച എസ്കോര്‍ട്ട് പോലിസിനെ ഒഴിവാക്കി ഉല്ലാസത്തിന്( ഇരയാടനതിനു) പുറപ്പെട്ട അബ്ദുല്ലകുട്ടിയെന്ന ആണും പെണ്ണും കേട്ട ജന്മതെയും പൊക്കി പിടിച്ചു വരുന്ന അരിയും പയറും തിരിയാത്ത കോണ്‍ഗ്രസ്‌ പ്യ്തങ്ങളോട് സഹതപിക്കുന്നു ....!

Anonymous said...

എന്നാണ് പിണറായി മോശക്കാരനായത്? നിരന്തര പോരാട്ടത്തിലൂടെയും ചിട്ടയായ സംഘാടനത്തിലൂടെയും ആത്മാര്ഥതയിലൂടെയും ധീരമായ ഇടപെടലുകളിലൂടെയും കാലികമായ പ്രതികരണങ്ങളിലൂടെയും പ്രസ്ഥാനത്തിനെ ഉത്തരോത്തരം മുന്നോട്ടുനയിച്ചപ്പോള്. സ്വന്തം താല്പ്പര്യത്തിന് നില്ക്കാത്തവരെ ഹിംസിച്ചുകളയാന് മടിക്കാത്ത ചിലരുണ്ട്. ഇന്നയിന്നയാള് എന്നെനോക്കി ചിരിക്കാറില്ല, ഇന്നയാള് അനുസരിക്കാറില്ല-അതുകൊണ്ട് പുള്ളികുത്തി വിടുന്ന അത്തരക്കാരെ നിഗ്രഹിക്കണം എന്ന് അത്തരം വൈരബുദ്ധികള് ഉത്തരവിറക്കുന്നു. പാര്ടി സെക്രട്ടറിയായ പിണറായി വിജയന് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നവരെ കണ്ണുമടച്ച് ആക്രമിക്കാനല്ല, യുഡിഎഫിന്റെ രാഷ്ട്രീയപാപ്പരത്തം തുറന്നുകാട്ടാനാണ് തയ്യാറായത്. കമ്യൂണിസ്റ്റുകാര് എന്തിനെയും എതിര്ക്കുന്ന വിദ്വേഷത്തിന്റെ പ്രയോക്താക്കളല്ല; ലോകത്തെ ക്രിയാത്മകവീക്ഷണത്തിലൂടെ കാണുന്ന മഹാമനസ്കരാണ് എന്നാണ് തെളിയിച്ചത്. ആ വീക്ഷണം; തന്റേടം-അത് ചിലര്ക്കുരുചിച്ചില്ല. പിണറായി വിജയന് കേരളത്തെ ബംഗാളാക്കാന് പോകുകയാണെന്ന് ചിലര് ഭയന്നു. കാര്യങ്ങള് കൈവിട്ടുപോകുകയാണെന്നോര്ത്ത് വിറച്ചു. അവിടെ തുടങ്ങി, പിണറായി വിജയനെ നിഗ്രഹിക്കാനുള്ള പദ്ധതി.

ചെത്തുതൊഴിലാളി കുടുംബത്തില് ജനിച്ച്, കഠിനമായ ജീവിതസാഹചര്യങ്ങളോട് പൊരുതിക്കയറിയ പിണറായി വിജയന് ഒരുനാള് ഉന്നതങ്ങളിലേക്ക് ചാടിക്കയറിയതല്ല. സഹനങ്ങളുടെയും ത്യാഗങ്ങളുടെയും പ്രോജ്വലമായ പോരാട്ടങ്ങളുടെയും നേതൃപാടവത്തിന്റെയും അനുഭവവുമായാണ് പാര്ടിയുടെ ഉന്നതപദവിയിലെത്തിയത്. ആ മനുഷ്യനെ എതിര്ക്കാം-പക്ഷേ ഈ വേട്ടയാടല് ഏതു പാതാളത്തിലാണ് നിങ്ങളെ എത്തിക്കുക? രാഷ്ട്രീയം എന്നാല് പച്ചമനുഷ്യന്റെ ജീവിതത്തെയും പച്ചയായ സത്യങ്ങളെയും തമസ്കരിക്കുന്നതാണെന്ന പ്രത്യയശാസ്ത്രം ആരാണ് പടച്ചുവിട്ടത്? കമ്യൂണിസ്റ്റ് പാര്ടി പ്രവര്ത്തകര്ക്ക് സംശയമൊന്നുമില്ല. ഒരിക്കലും ഒരുപിശകും പറ്റാത്ത അമാനുഷനാണ് പിണറായി എന്ന തെറ്റിദ്ധാരണയുമില്ല. തെറ്റിപ്പോകുമ്പോള് സ്വയം വിമര്ശിച്ച് തിരുത്താനും പാര്ടിക്കു കീഴടങ്ങി പ്രവര്ത്തിക്കാനും ശത്രുവിനുമുന്നില് തലഉയര്ത്തി നെഞ്ചുവിരിച്ച് നില്ക്കാനുമുള്ള കമ്യൂണിസ്റ്റ് നേതൃത്വത്തെയാണ് ഇന്നാട്ടിലെ ജനങ്ങള് അംഗീരിക്കുന്നത്. തെറ്റുചെയ്തിട്ടുണ്ടെങ്കില് അത് മുഖംനോക്കിത്തന്നെ പറയാനും തിരുത്തിക്കാനും അവസരമുള്ള പാര്ടിയില് അചഞ്ചലമായി തുടരാന് കഴിയുന്നതിന് കമ്യൂണിസ്റ്റ്ശുദ്ധിവേണം. ആ ശുദ്ധിയാണ്; ആര്ജവമാണ് നേതൃത്വത്തിന്റെ കൈമുതല്. അത് നാലുപത്രങ്ങളുടെയും ചാനലുകളുടെയും ഗ്വാഗ്വാ വിളിയില് ചുരുങ്ങിപ്പോകുന്നതല്ല; പരിലാളനയില് പുഷ്പിണിയാകുന്നതുമല്ല.

ASOKAN said...

സന്തോഷ്‌,


“അബ്ദുള്ളകുട്ടിയുടെ പരാതിയിന്മെൽ ആരെയും അറെസ്റ്റ് ചെയ്തില്ലല്ലൊ?”

അബ്ദുള്ളക്കുട്ടി അവര്‍ക്കെതിരെ അപകീര്‍ത്തി കേസാണ് കൊടുത്തത്,അറസ്റ്റ്‌ ചെയ്യണം എന്നും പറഞ്ഞല്ല.

ചാനലുകാര്‍ വാര്‍ത്ത കൊടുത്തത് കാരണം കോടികള്‍ വിലമതിക്കുന്ന അബ്ദുള്ളക്കുട്ടിയുടെ മാനത്തിന് നഷ്ടം വന്നു എന്നും, അതിനു തത്തുല്യമായ തുക കൈരളി ചാനലില്‍ നിന്നും ഈടാക്കി കൊടുക്കണം എന്നും പറഞ്ഞാണ് അദ്ദേഹം കേസ് കൊടുത്തിരിക്കുന്നത്‌.പുള്ളിക്കാരന്‍ കാശിന്റെ കാര്യത്തില്‍ പണ്ടേ കണിശക്കാരന്‍ ആണെന്ന് കേട്ടിട്ടുണ്ട്.

അതുപോലെതന്നെ,അപകീര്‍ത്തി കേസും സൈബര്‍ കേസിലെ അറസ്റ്റും ഒക്കെ എങ്ങിനെയാണ് എന്നതിന്റെ നിയമ വശങ്ങള്‍ എന്ന് സന്തോഷിനു അര്യാഞ്ഞിട്ടല്ല ഈ ചോദ്യം ചോദിച്ചത് എന്ന് കരുതുന്നു.

“അബ്ദുള്ളകുട്ടിക്കെതിരെയുള്ളതു വ്യക്തിപരമായ അധിസ്ഷെപവും ഇപ്പൊൾ പിണറായിക്കെതിരെ വന്നതു രാഷ്ട്രിയ മായ കളിയാക്കലും ആണ്‌”.

ചാനല്‍ പരിപാടിയും ഇന്റെര്‍നെറ്റിലൂടെയുള്ള അധിക്ഷേപവും ഒരുപോലെയുല്ലതാണ് എന്നുള്ള സന്തോഷിന്‍റെ അഭിപ്രായത്തോട് ഞാന്‍ വിയോജിക്കുന്നു .ചാനലുകാരുടെ അത്തരം പരിപാടികള്‍ പൊളിറ്റിക്കല്‍ സറ്റയര്‍ ആണെന്ന് കാണുന്ന എല്ലാവര്ക്കും അറിയാം.കൂടാതെ ചാനലുകാര്‍ തന്നെ അത് പറഞ്ഞുകൊണ്ടാണ് അത്തരം പരിപാടികള്‍ കാണിക്കുന്നത്. അതുപോലെയാണ് പിണറായിയുടെ ഫോട്ടോയും ചേര്‍ത്ത്,വായിക്കുന്ന ആള്‍ക്ക് അത് ഒരിജിനലാണെന്ന് തോന്നുന്ന രീതിയില്‍, കളവായ പ്രസ്ഥാവനയുംചെര്‍ത്തു വ്യാജരേഖ ചമച്ച് നെറ്റിലൂടെ പ്രചരിപ്പിക്കുന്നത്? എന്റെ സാമാന്യ വല്ക്കരനമല്ല,കോണ്ഗ്രസ്സ്കാരനല്ല എന്ന് ആണയിടുന്ന സന്തോഷിന്‍റെ ലളിതവല്‍ക്കരണം ആണ് ഇവിടെ പ്രകടമാകുന്നത്.

ഈ ബ്ലോഗില്‍ രാധേയന്‍ മുന്നാമാതായി എഴുതിയിരിക്കുന്ന കമന്‍റ് ഒന്നുകൂടി വായിക്കാന്‍ അപേക്ഷിക്കുന്നു.


അയ്യോ,ഞാന്‍ ഒന്നും പറഞ്ഞില്ല സന്തോഷേ.ഇനി ഇതിന്റെ പേരില്‍ “നിങ്ങള്‍ എന്നെ കോണ്ഗ്രസ്സ് ആക്കി “ എന്നും പറഞ്ഞു സന്തോഷ്‌ വേണമെങ്കില്‍ ഒരു ആത്മകഥ എഴുതിക്കോളു. .

മനനം മനോമനന്‍ said...

പിണറായിയെ കണ്ടൂടോമാനിയ

പിണറായി വിജയനെ അധിക്ഷേപിക്കുന്ന ഇ-മെയിൽ സന്ദേശം അയച്ചവർക്കെതിരെ അദ്ദേഹംപരാതി നൽകിയത് ചില ബൂലോകമാഫിയകൾക്കും മനോരമ തുടങ്ങിയ ചില ചാനൽ മാഫിയകൾക്കുംഇഷ്ടപ്പെട്ടിട്ടില്ല. പിണറായി അതിനെ അവഗണിക്കണമായിരുന്നുവത്രേ!

നേതാക്കളേ അധിക്ഷേപിക്കാൻ (സി. പി. ഐ. എം നേതാക്കളെ മാത്രമണെന്ന് പ്രത്യേകംപറയേണ്ടല്ലോ) മറ്റു പൌരന്മാർക്ക് അവകാശമുണ്ടത്രേ. യൂത്ത് കോൺഗ്രസ്സുകാർ പീണറായിവിജയനെ അധിക്ഷേപിക്കുന്ന കൂട്ട ഇ-മെയിലുകൾ അയച്ച് ജനാധിപത്യാ‍വകാശ സംരക്ഷണംനടത്താൻ പോകുന്നുവത്രേ! എന്തൊരു ജനാധിപത്യ ബോധം!

ഇപ്പോഴത്തെ അധിക്ഷേപത്തിനെതിരെ കേസിനു പോയതിനെ പരാമർശിക്കുമ്പോൾ പഴയൊരുകാര്യം അവർ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു. പിണറായിയുടേതെന്ന് പറഞ്ഞ് മറ്റാരുടേയോ വീടിന്റെപടം ഇ-മെയിൽ ആയി പ്രചരിപ്പിച്ചതിനെക്കുറിച്ചാ‍യിരുന്നു അത്. അന്ന് കേസിനു പോകുന്നതിനുപകരം പിണറായിയുടെ യഥാർത്ഥ വീടിന്റെ പടം ജനങ്ങളെ കാണിക്കണമായിരുന്നുവത്രേ!

ഇനിയിപ്പോൾ ഒരു ദിവസം പിണറായിയുടെ തലയും മുണ്ടില്ലാതെ നിൽക്കുന്ന മറ്റാരുടെയെങ്കിലും ഉടലുംചേർത്തു വച്ച് ഇന്റെനെറ്റിലൂടെ പ്രചരിപ്പിച്ചെന്നിരിക്കട്ടെ. സ. പിണറായി കേസൊന്നും കൊടുക്കാൻപാടില്ല. മറിച്ച് തന്റെ യഥാർത്ഥ നഗ്നത മാലോകരെ കാണിച്ച് തന്റെ നിരപരാധിത്വം തെളിയിക്കണം. പിണറായിയെ കണ്ടൂടോമാനിയ ബാധിച്ച ഇവന്മാരെയൊക്കെ.........ബാക്കി വായിൽ വന്നത് എന്റെ ബ്ലോഗിലെങ്ങാനും എഴുതി സായൂജ്യമടഞ്ഞുകൊള്ളാം! വെറുതെ എന്തിനാ ഈ ബ്ലോഗിന്റെ നിലവാരം ഇല്ലാതാക്കുന്നത്?

jayashankaran said...

മനോരമെയെന്ന മലയാളികളുടെ എന്നത്തേയും നാണക്കേടില്‍ ,,പറയാതെ വയ്യ എന്നൊരു പരിപാടി രാജീവ്‌ ദേവരാജ് എന്ന് പേരുള്ള ഒരു എരണംകെട്ട ഒരുത്തന്‍ മേനെക്കെട്ടു അവതരിപ്പിച്ച ഒരു അഭാസം... ഒരു യൂത്തെന്യും പൊക്കി പിടിച്ചു വന്നിട്ട് വെല്ലുവിളിക്കുകയാണ് ..പിണറായിക്കെതിരെ 1000 മെയിലുകള്‍ അയക്കും ..! ചുണയുണ്ടെങ്കില്‍ പിടിച്ചു അകത്തിട് എന്ന് .....
ഒരു സധാരണ മലയാളി സ്തംഭിച്ചു പോവുന്ന പ്രക്യപനം....! ഇത്തരം അസുഘങ്ങള്‍ക്ക് എന്താണ് ഒരു മരുന്ന്... ???
ഒന്നുമില്ല ....ഇവനെയൊക്കെ ഉടുതുണി ഉരിഞ്ഞു നയക്കുരണ പോടി പുരട്ടി നടുറോഡിലുടെ നടത്തിക്കണം .... ത്ഫോഓഓ .... ചെറ്റകള്‍...

ASOKAN said...

മനനം മനോമനന്‍ ഭായ് ,

കമന്‍റ് തകര്‍പ്പന്‍ .

ASOKAN said...

മനനം മനോമനന്‍ ഭായ് ,

കമന്‍റ് തകര്‍പ്പന്‍ .

sanathanan said...

suraj::സൂരജ് said...
@ സിമി,

"ഗോക്രിയെ പൊളിച്ചടുക്കുന്നതുപോലെ ഈ പോസ്റ്റും ഒന്ന് പൊളിച്ചടുക്കാൻ നോക്ക് സൂരജേ. "

സിമിക്ക് വേവ് വരുമ്പം സിമിതന്നെ പൊളിച്ചോണ്ടാ മതി. പൊളിക്കണോ വേണ്ടേന്ന് എനിക്ക് തോന്നുമ്പം ഞാനത് ചെയ്തോളാം.

Saturday, നോ


ഹ്ഹഹഹഹഹ് .... ഈ ഗോക്രിയെ പോളിച്ചടുക്കിയിട്ടു എത്ര കിലോ കിട്ടി?

baiju said...

ഹ ഹ!