Wednesday, November 07, 2012

പട പേടിച്ച് പളളിയില്‍ പോയവര്‍

സഹോദരരെ, നിങ്ങളെല്ലാവരും സ്വരചേര്‍ച്ചയോടും ഐക്യത്തോടും ഏകമനസ്സൊടും ഏകാഭിപ്രായത്തോടും കൂടെ വര്‍ത്തിക്കണമെന്നു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോട്‌ അഭ്യര്‍ത്ഥിക്കുന്നു. കൊരിന്ത്യര്‍ (1:10)

ഒറീസയിലെ കലാപത്തിലുളള പ്രതിഷേധം ക്രൈസ്തവികമായി അറിയിക്കുമെന്ന് പവ്വത്തില്‍ പിതാവ് അരുളിച്ചെയ്തത് കേട്ടിരിക്കുമല്ലോ. പിതാവിന്റെ വാക്കുകളനുസരിച്ച് ചെകുത്താനും കടലിനും ഇടയ്ക്കത്രേ, ക്രൈസ്തവര്‍. വര്‍ഗീയവാദികളുടെ മാനസാന്തരത്തിന് മുട്ടിപ്പായ പ്രാര്‍ത്ഥന ആവശ്യമാണെന്നും കൂടി തിരുമേനി പറഞ്ഞ കാര്യം ദീപിക നമ്മെ അറിയിച്ചിട്ടുണ്ട്.

കാര്യം ശരിയാണ്. പളളിയും പളളിക്കൂടങ്ങളും തകര്‍ത്താല്‍ പ്രൗഢിയൊട്ടും ചോരാതെ അവ വീണ്ടും പണിതുയര്‍ത്താം. സഭയുടെ കൈവശം ഫണ്ടുണ്ട്. വിശ്വാസികളെയോ പുരോഹിതന്മാരെയോ പച്ചയ്ക്ക് കത്തിച്ചാലും ഭയക്കേണ്ടതില്ല. കുടുംബാസൂത്രണം വിലക്കുകയും നിരോധ്, കോപ്പര്‍ ടി മുതലായ സങ്കേതങ്ങള്‍ വിശ്വാസികള്‍ക്ക് നിഷിദ്ധമാക്കുകയും ചെയ്തിട്ടുണ്ട്. ആള്‍ നാശത്തിലും കുലുങ്ങേണ്ട കാര്യം സഭയ്ക്കില്ല.

ചുരുക്കം പറഞ്ഞാല്‍ ഒറീസയില്‍ സംഭവിച്ചതിനൊക്കെ സഭയുടെ കൈവശം മരുന്നുണ്ട്. മരുന്നില്ലാത്തത് ഒരേയൊരു കാര്യത്തിന്... ഒരു തലമുറയുടെ വിശ്വാസം നശിപ്പിക്കപ്പെട്ടാല്‍ സഭയും, ളോഹയണിഞ്ഞ സര്‍വജ്ഞാനികളായ പുരോഹിതപ്രതിഭകളും അമ്പേ, നിസഹായര്‍.

കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍‍, "ചെകുത്താന്റെ ആലയമായ" പുതിയ ഏഴാം ക്ലാസ് മുറിയില്‍ "പിശാചു ബാധയേറ്റ" സാമൂഹ്യശാസ്ത്രം പഠിച്ച കുട്ടിയുടെ നശിച്ചുപോയ വിശ്വാസത്തെ വീണ്ടും മുളപ്പിക്കാന്‍ പവ്വത്തില്‍ പിതാവിനോ, താഴത്തില്‍ തിരുമേനിക്കോ എന്തിന് സാക്ഷാല്‍ മാര്‍പാപ്പയ്ക്കോ കഴിയില്ല.

ആയതിനാല്‍, വാളെടുക്കുമെന്ന ഭീഷണിയടങ്ങിയ ഇടയലേഖനങ്ങള്‍ മാര്‍ക്സിസ്റ്റുകാര്‍ക്കു നേരെ മതി. ഒറീസയില്‍ പളളികള്‍ക്ക് തീവെയ്ക്കുന്ന, രജനി മാജിയെപ്പോലുളളവരെ പച്ചയ്ക്ക് കത്തിക്കുന്ന വിശ്വഹിന്ദു പരിഷത്തുകാരെ അമ്പത്തിമൂന്നു മണി ജപം കൊണ്ട് മാനസാന്തരപ്പെടുത്തും.

പളളിക്കു തീവെയ്ക്കുകയും മനുഷ്യനെ കത്തിച്ചു കൊല്ലുകയും ചെയ്യുമ്പോള്‍ പവ്വത്തില്‍ തിരുമേനി പതിവില്ലാത്ത വിധം പ്രാര്‍ത്ഥനയിലേയ്ക്കും മണി ജപത്തിലേയ്ക്കും മടങ്ങിപ്പോകുന്നതിന് കാരണം തീര്‍ത്തും ലളിതം. ഒറീസയില്‍, പീഢാനുഭവങ്ങളുടെ കുരിശു വഴിയേ പോകുന്നത് ദളിതരാണ്. "സംവരണ ക്രിസ്ത്യാനികള്‍" എന്ന് ക്രൈസ്തവ സവര്‍ണര്‍ കളിയാക്കി വിളിക്കുന്നവരെ അടിച്ചാലും കൊന്നാലും തീവെച്ച് പൊളളിച്ചാലും തിരുമേനിമാരുടെ പ്രതിഷേധം മുട്ടിന്മേലുളള മുട്ടിപ്പു പ്രാര്‍ത്ഥനയിലൊതുങ്ങും.

"നമ്മുടെ വസ്തുക്കളേയും മതത്തേയും സംരക്ഷിക്കുകയാണ് നമ്മുടെ ഏറ്റവും പ്രധാന ഉദ്ദേശ്യമെന്ന് നിങ്ങളും വിസ്മരിക്കുകയില്ലെന്ന് നാം വിശ്വസിക്കുന്നു. അതിന് പ്രക്ഷോഭത്തേക്കാള്‍ സഹായകമായിരിക്കുന്നത് ദൈവത്തോടുള്ള ആത്മാര്‍ഥമായ പ്രാര്‍ഥനയാണെന്ന് ഒരിക്കല്‍ കൂടി നിങ്ങളെ ഓര്‍മിപ്പിച്ചുകൊള്ളുന്നു. നാം നിര്‍ദേശിച്ചിരിക്കുന്ന ക്രൂശിത രൂപങ്ങളോടുള്ള പ്രാര്‍ഥന നിങ്ങള്‍ കൂട്ടായി ചൊല്ലിക്കൊള്ളണം. എന്നാല്‍ പ്രാര്‍ഥന മാത്രം പോരാ ഉപവാസവും ആവശ്യമാണ്. എന്തുകൊണ്ടെന്നാല്‍ പ്രാര്‍ഥനകളും ഉപവാസവും കൊണ്ടല്ലാതെ വന്‍കാര്യങ്ങള്‍ ഒന്നും നടക്കുകയില്ലെന്ന് ഓര്‍ത്തിരിക്കണം".

സര്‍ സിപി രാമസ്വാമി അയ്യരെ "വിരട്ടാന്‍" ചങ്ങനാശേരി മെത്രാന്‍ ജെയിംസ് കാളാശേരി പുറപ്പെടുവിച്ച ഇടയലേഖനത്തിലെ ഈ വരികള്‍ ഇന്നും പ്രസക്തം.

ദാരിദ്ര്യത്തിനു പുറമേ, വിവേചനത്തിന്റെയും അവഗണനയുടെയും തിരസ്കാരത്തിന്റെയും കൂരമ്പും കൂര്‍ത്ത മുളളുമേറ്റ് മനംമടുത്താണ് ദളിതരും ആദിവാസികളും ഗോത്രവര്‍ഗക്കാരുമൊക്കെ ക്രിസ്തുമതം സ്വീകരിക്കാന്‍ സമ്മതിക്കുന്നത്. അവരുടെ ലക്ഷ്യം, നല്ല വിദ്യാഭ്യാസവും മെച്ചപ്പെട്ട തൊഴിലും സമൂഹികാംഗീകാരത്തിനുളള ഉല്‍ക്കടമായ മോഹവും. എന്നാല്‍ ഇവയും പ്രതീക്ഷിച്ച് ക്രിസ്തുമതത്തില്‍ ചെന്നു കയറുന്നവന് ക്രൈസ്തവ സവര്‍ണര്‍ സമ്മാനിക്കുന്നതോ, അമ്പരപ്പും കൊടിയ മോഹഭംഗവും മാത്രം.

പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞു കൂടുന്നവന്റെ ചെറ്റപ്പുരയില്‍ തൂക്കിയിട്ടിരിക്കുന്ന കൃഷ്ണന്റെയോ പരമശിവന്റെയോ ശിവകാശിപ്പടം മാറ്റി യേശുക്രിസ്തുവിന്റെ ഡോണ്‍ ബോസ്കോ ചിത്രം പ്രതിഷ്ഠിക്കുക എന്നത് മാത്രമാണ് മതപരിവര്‍ത്തനത്തില്‍ ആകെ നടക്കുന്ന സാംസ്ക്കാരിക മാറ്റം. ഭരണഘടന ഉറപ്പു നല്‍കുന്ന എത്രയോ ആനുകൂല്യങ്ങള്‍ വലിച്ചെറിഞ്ഞാണ് തങ്ങള്‍ ഈ വിശ്വാസ വിപ്ലവത്തിന് വിധേയരാകുന്നതെന്ന് ദളിതനും ആദിവാസിയുമൊക്കെ തിരിച്ചറിയുന്നുണ്ടോ ആവോ?

ഹൈന്ദവ സവര്‍ണരില്‍ നിന്നും ഒട്ടും മോശമല്ല ക്രൈസ്തവ സവര്‍ണരെന്ന് ദളിത് ക്രിസ്താനികള്‍ തിരിച്ചറിയുന്നുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് തമിഴ്‍നാട്ടിലെ വില്ലുപുരം ജില്ലയിലെ ഏറയൂരില്‍ സവര്‍ണ ക്രൈസ്തവരും ദളിത് ക്രൈസ്തവരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ അതിന് തെളിവാണ്.

ഏറയൂരിലെ സെന്റ് ജബമലൈസ് അണ്ണാ പളളിയില്‍ ദളിത് ക്രൈസ്തവര്‍ക്ക് പ്രവേശനമില്ല. പ്രവേശനം നിഷേധിക്കപ്പെട്ടവര്‍ സ്വന്തം പളളി പണിതു. സഖ്യമാതാവിന്റെ പേരില്‍ പണിത ഈ പളളിയില്‍ സ്വന്തം പുരോഹിതനെയും അവര്‍ നിയമിച്ചു.

തുടര്‍ന്ന്, സ്ഥലത്തെ ദിവ്യന്മാരായ വണ്ണിയാര്‍ ക്രൈസ്തവരില്‍ നിന്നേല്‍ക്കുന്ന പീഡനങ്ങള്‍ സര്‍ക്കാരിന്റെയും കര്‍ത്താവിന്റെയും ശ്രദ്ധയില്‍ പെടുത്തുന്നതിനു വേണ്ടി മാര്‍ച്ച് ഏഴിന് അവര്‍ ഉപവാസ സമരം നടത്തി. പീഡനങ്ങളില്‍ നിന്നും രക്ഷ, പ്രാര്‍ത്ഥന വഴിയാണെന്നാണല്ലോ പവ്വത്തില്‍ തിരുമേനിയും പറയുന്നത്.

വേറെ പളളിയും കെട്ടി, പ്രത്യേക പുരോഹിതനെയും നിയമിച്ച ശേഷം ക്രിസ്ത്യാനികളെ പറയിപ്പിക്കാന്‍ ഉപവാസ സമരം നടത്തുന്നവര്‍ക്കു നേരെ സവര്‍ണ വികാരം ഉണര്‍ന്നത് സ്വാഭാവികം. അഞ്ഞൂറോളം വരുന്ന "യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍", ഉപവാസത്തില്‍ ഏര്‍പ്പെട്ടവരെ ആക്രമിച്ചു. മുപ്പതോളം കുടിലുകള്‍ തീവെച്ചു നശിപ്പിച്ചു.

പൊലീസ് സ്ഥലത്തെത്തി. അക്രമത്തിന് പ്രതിവിധി പ്രാര്‍ത്ഥനയാണെന്ന് ഐപിസിയോ സിആര്‍പിസിയോ പറയുന്നില്ല. തലങ്ങും വിലങ്ങും വെടി പൊട്ടി. എം. പെരിയ നായകം (40), എ മഗിമൈ (24) എന്നിവര്‍ സ്പോട്ടില്‍ തന്നെ കര്‍ത്താവിങ്കല്‍ നിദ്ര പ്രാപിച്ചു. നാല്‍പതോളം പേര്‍ക്ക് പരിക്കു പറ്റി.

അവിടെയും തീര്‍ന്നില്ല കാര്യങ്ങള്‍. 2008 ആഗസ്റ്റ് 14ന്, ഡോ. അംബേദ്കറുടെ 117ാമത് ജന്മവാര്‍ഷിക ദിവസം, ആയിരത്തോളം ദളിത് ക്രിസ്ത്യാനികള്‍ തലയില്‍ ഗംഗാ ജലം വീഴ്ത്തി ഹിന്ദുമതത്തിലേയ്ക്ക് തിരികെ പ്രവേശിച്ചു.

മൂര്‍ദ്ധാവില്‍ ഗംഗാ തീര്‍ത്ഥവും സേതു തീര്‍ത്ഥവും സമം ചേര്‍ത്തൊഴിച്ച്, സകല പാപങ്ങളില്‍ നിന്നും ശുദ്ധീകരിച്ച്, അവരെ ഹിന്ദുത്വത്തിലേയ്ക്ക് സ്വീകരിച്ചെന്ന് ചടങ്ങിന് നേതൃത്വം നല്‍കിയ ഹിന്ദു മക്കള്‍ കട്ചി നേതാവ് അര്‍ജുന്‍ സമ്പത്ത് പത്രക്കാരോട് പറഞ്ഞു. വില്ലുപുരത്തു മാത്രം ഏതാണ്ട് 20,000 പേരെ പുനര്‍ പരിവര്‍ത്തനത്തിന് വിധേയമാക്കാനാണ് ഹിന്ദു മക്കള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഒറീസ വെടിപ്പാക്കി കഴിഞ്ഞ ശേഷം ഭാഗ്യമുണ്ടെങ്കില്‍ വില്ലുപുരം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇടം നേടും.

സവര്‍ണപ്പടയെ പേടിച്ച് പളളിക്കുളളില്‍ അഭയം തേടിച്ചെന്ന ദളിതരെ ക്രൈസ്തവ സവര്‍ണര്‍ എങ്ങനെയാണ് സമീപിക്കുന്നതെന്ന് സുവ്യക്തം. ലത്തീന്‍കാരുടെ അടുക്കളയ്ക്ക് ചാള നാറ്റം ആരോപിക്കുന്ന സുറിയാനിക്കാരും നെഴ്സുമാര്‍, ലത്തീന്‍ കത്തോലിക്കര്‍ എന്നിവരോട് വിവാഹ ബന്ധം വിലക്കുന്ന കത്തോലിക്കരും ലത്തീന്‍കാരുമായി വിവാഹബന്ധത്തിന് തുനിയുന്നവരോട് ഊരുവിലക്കിനു സമാനമായ പ്രതിരോധ മുറകള്‍ പയറ്റുന്ന പ്രമാണിമാരുമൊന്നും കേരള സമൂഹത്തിനും അന്യരല്ല.

പരിവര്‍ത്തിത ക്രൈസ്തവര്‍ കെട്ടുന്ന പ്രത്യേക പളളികള്‍ക്ക് "പുലയപ്പളളികള്‍" എന്നാണല്ലോ പരിഹാസപ്പേര്.

ഇന്ത്യയിലെ ക്രൈസ്തവരില്‍ ഏതാണ്ട് എഴുപതു ശതമാനം പേര്‍ പരിവര്‍ത്തിത ക്രൈസ്തവരാണെന്നാണ് കണക്ക്. കര്‍ത്താവിനും യേശുവിനും മുന്നില്‍ എല്ലാ ക്രൈസ്തവനും തുല്യരാണെന്ന് ഉദ്ഘോഷിക്കുന്നവര്‍, പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് സംവരണം വേണമെന്ന് പരസ്യമായി ആവശ്യപ്പെടാന്‍ മടിക്കുന്നില്ല.

മതപരിവര്‍ത്തനം അവസാനിപ്പിക്കാനും ഇതുവരെ പരിവര്‍ത്തനം ചെയ്യപ്പെട്ട ദളിത് ക്രൈസ്തവരോട് കാണിക്കുന്ന ക്രൂരമായ വിവേചനം അവസാനിപ്പിക്കാനും പുരോഹിതന്മാരോട് ആവശ്യപ്പെടുന്ന ദളിത് ക്രൈസ്തവ സംഘടനകളുണ്ട്. സര്‍ക്കാര്‍ സംവരണത്തിനു വേണ്ടി മുറവിളി കൂട്ടുന്നതിനു പകരം ക്രൈസ്തവ സ്ഥാപനങ്ങളില്‍ ദളിത് സംവരണം ഏര്‍പ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. പവ്വത്തിലും താഴത്തിലുമൊന്നും ഇവരെ കേട്ടഭാവം പോലും നടിക്കുന്നില്ല.

ഇന്ത്യാ ഗവണ്മെന്റു കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദായകരാണ് ക്രൈസ്തവ സഭ. അവരുടെ പ്രലോഭനങ്ങളില്‍ വശംവദരായി ആദിവാസികളും ദളിതരുമൊക്കെ മതപരിവര്‍ത്തനത്തിന് വിധേയമാകുമ്പോള്‍ അര്‍ഹതപ്പെട്ട നിയമപരമായ സംവരണം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഭരണഘടനാപരമായി ലഭിക്കേണ്ട ആനുകൂല്യം നഷ്ടപ്പെടുത്തിയാണ് ക്രൈസ്തവ സഭകള്‍ മതപരിവര്‍ത്തനം സാധ്യമാക്കുന്നത്. അങ്ങനെ ചെയ്യുമ്പോള്‍, സഭാ സ്ഥാപനങ്ങളില്‍ അവര്‍ക്കായി തൊഴില്‍ സംവരണം ഏര്‍പ്പെടുത്താനുളള ബാധ്യതയും സഭയ്ക്കുണ്ട്.

കൂട്ടമതപരിവര്‍ത്തനം നടത്തി സ്വന്തം മതത്തില്‍ ആളെക്കൂട്ടാനല്ലാതെ, വന്നു കയറുന്ന അതിഥികളോട് മാന്യമായി പെരുമാറാനോ, അവരെ സ്വന്തം കൂട്ടത്തില്‍ കൂട്ടാനോ ആസ്ഥാന ക്രൈസ്തവര്‍ തയ്യാറാകുന്നില്ലെന്ന് ദളിതര്‍ തന്നെയാണ് തുറന്നു പറയുന്നത്. വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ പാതിരിച്ചതിയും ഫണ്ടിംഗിന്റെ അനന്ത സാധ്യതകളുമാണ് മതപരിവര്‍ത്തനത്തിന്റെ പിന്നാമ്പുറം.

മതപരിവര്‍ത്തനത്തിനു വേണ്ടി ഒഴുകിയെത്തുന്ന വിദേശ ഫണ്ടുപയോഗിച്ച് എഴുപതു ശതമാനം വരുന്ന പരിവര്‍ത്തിത ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും കൂട്ടമതപരിവര്‍ത്തനം അടിയന്തരമായി അവസാനിപ്പിക്കണമെന്നുമുളള ദളിത് ക്രൈസ്തവരുടെ ആവശ്യം വനരോദനമായി ഒടുങ്ങുന്നു. പുതിയ പളളികള്‍ വേണ്ടെന്നും നിലവിലുളള പളളികളില്‍ എല്ലാ ക്രൈസ്തവര്‍ക്കും ആരാധനയ്ക്ക് അനുമതി കൊടുക്കണമെന്നുമുളള ആവശ്യം പവ്വത്തില്‍ പിതാവും താഴത്തില്‍ തിരുമേനിയും തളളുമോ കൊളളുമോ?

ന്യൂനപക്ഷ പദവിയുളള ക്രൈസ്തവ സ്ഥാപനങ്ങളില്‍ അമ്പതു ശതമാനം സീറ്റുകള്‍ ദളിത് ക്രൈസ്തവര്‍ക്ക് സംവരണം ചെയ്തണമെന്ന ആവശ്യവും ആരുമേ കേട്ടഭാവം നടിച്ചിട്ടില്ല. ന്യൂനപക്ഷ പദവിയുളള ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദളിത് ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചാല്‍ ക്രിമിനല്‍ നടപടിക്ക് വ്യവസ്ഥ ചെയ്യുന്ന വകുപ്പ് ഉള്‍ച്ചേര്‍ത്ത് നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നിട്ട് എത്രയോ കാലമായി. കേൾപ്പാൻ ചെവിയുള്ളവർ കേൾക്കട്ടെയെന്ന കര്‍ത്താവിന്റെ വചനം ഇവിടെയും വ്യര്‍ത്ഥം.

വൈദിക മര്‍ദ്ദനത്തിന്റെയും ചൂഷണത്തിന്റെയും അവഗണനയുടെയും വേദന നൂറ്റാണ്ടുകളായി പേറുന്ന ദളിതര്‍ക്ക് ക്രിസ്തുമതവും യഥാര്‍ത്ഥ അഭയകേന്ദ്രമല്ല. സ്ഥാപിത താല്പര്യക്കാര്‍ കോടികള്‍ വാരിയെറിഞ്ഞ് ആഘോഷിക്കുന്ന കൂട്ടമതപരിവര്‍ത്തനം ദളിതരുടെ പിന്നാക്കാവസ്ഥയെ നേര്‍ക്കു നേര്‍ നേരിടുന്നേയില്ല. സ്വന്തം മതത്തിനുളളില്‍ പ്രത്യേക തുരുത്ത് നിര്‍മ്മിച്ച് ദളിതരെ അവിടെ നിക്ഷേപിക്കുകയാണ് യാഥാസ്ഥിതിക ക്രൈസ്തവര്‍. ഇടയലേഖനങ്ങളിറക്കി പ്രതിഷേധിക്കാന്‍ മാത്രം വലിപ്പമൊന്നും അവര്‍ നേരിടുന്ന ദുരന്തങ്ങള്‍ക്കില്ല.

അതുകൊണ്ട്, ഒറീസയില്‍ പടരുന്ന കലാപങ്ങള്‍ക്കെതിരെ രൂപതകളില്‍ നിന്ന് ഇടയലേഖനം പ്രതീക്ഷിക്കുന്നവര്‍ നിരാശരാകും. തൊഗാഡിയ, ദാരാ സിംഗ് എന്നിവരുടെയൊക്കെ മനസു മാറ്റാന്‍ പവ്വത്തില്‍ പിതാവ് വക ജപമാലാ സമര്‍പ്പണവും താഴത്ത് തിരുമേനി വക സമാധാന പ്രാര്‍ത്ഥനയും ഡാനിയേല്‍ അച്ചാരു പറമ്പില്‍ വക മനഃസ്താപ പ്രകരണവും ഉടന്‍ പ്രതീക്ഷിപ്പിന്‍!!

സഹോദരരെ, നിങ്ങളെല്ലാവരും സ്വരചേര്‍ച്ചയോടും ഐക്യത്തോടും ഏകമനസ്സൊടും ഏകാഭിപ്രായത്തോടും കൂടെ സ്വാശ്രയ നിയമത്തിനും പാഠപുസ്തക പരിഷ്കരണത്തിനും എതിരെ വര്‍ത്തിക്കുക. പാഠപുസ്തകം വഴി നിരീശ്വരത്വവും വര്‍ഗ സമരവും പ്രചരിപ്പിക്കുന്നവരോട് ഒരു സന്ധിയും വേണ്ടെന്ന് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോട്‌ അഭ്യര്‍ത്ഥിക്കുന്നു.

ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാൻ സര്‍പ്പ സന്തതികള്‍ക്ക് എങ്ങനെ കഴിയും എന്ന് കര്‍ത്താവ് ചോദിച്ചത് ഒന്നും കാണാതെയല്ലല്ലോ. അകലങ്ങള്‍ കണ്ട കര്‍ത്താവേ, ഒറീസയിലെ പാവങ്ങളെയും പരിവര്‍ത്തിത ക്രൈസ്തവരെയും കാത്തുകൊള്ളേണമേ...

Tuesday, August 07, 2012

വേണ്ട, സിപിഎം ഇനി നീതി പ്രതീക്ഷിക്കേണ്ട...

“ഒ­രു കേ­സിൽ പ്ര­തി­യാ­യി അ­റ­സ്റ്റ് ചെ­യ്യ­പ്പെ­ട്ടാൽ നി­ര­പ­രാ­ധി­യെ­ന്നു ബോ­ധ്യ­പ്പെ­ടു­ത്താ­നും മറ്റും ഇവി­ടെ വ്യ­വ­സ്ഥാ­പി­ത­മായ നി­യ­മ­വ­ഴി­ക­ളു­ണ്ട്”.

മ­നോ­ര­മ, ഇക്ക­ഴി­ഞ്ഞ ആഗ­സ്റ്റ് മൂ­ന്നി­നെ­ഴു­തിയ മു­ഖ­പ്ര­സം­ഗ­ത്തി­ലെ ആദ്യ­വാ­ക്യ­മാ­ണി­ത്. ഇത്ത­രം ഫാ­സി­സ്റ്റ് യു­ക്തി­കൾ അള­ന്നു­തൂ­ക്കി അയ­ത്ന­ല­ളി­ത­മാ­യി ആറ്റി­ക്കു­റു­ക്കാ­നു­ള്ള പ്രൊ­ഫ­ഷ­ണൽ വൈ­ദ­ഗ്ധ്യ­മാ­ണ് മനോ­ര­മ­യെ വല­തു­പ­ക്ഷ­ത്തി­ന്റെ ഔദ്യോ­ഗി­ക­ജി­ഹ്വ­യാ­ക്കു­ന്ന­ത്.

നി­ര­പ­രാ­ധി­ത്വം തെ­ളി­യി­ക്കേ­ണ്ട ബാ­ധ്യത 'പ്ര­തി­'­യ്ക്കാ­ക്കാ­ണ് എന്ന­ത്രേ, മനോ­ര­മ­യു­ടെ കൽ­പ­ന. പക്ഷേ, നി­യ­മം പറ­യു­ന്ന­ത് വേ­റെ­യാ­ണ്. 'പ്ര­തി' കു­റ്റം ചെ­യ്തു എന്നു തെ­ളി­യി­ക്കാ­നു­ള്ള ബാ­ധ്യത കു­റ്റം ആരോ­പി­ക്കു­ന്ന­വ­ന്റേ­താ­ണ്. അതാ­ണ് വ്യ­വ­സ്ഥാ­പി­ത­മായ നി­യ­മ­വ്യ­വ­സ്ഥ. ബോ­ധ്യ­പ്പെ­ടു­ത്തേ­ണ്ട­ത് അപ­രാ­ധി­ത്വ­മാ­ണ്, നി­ര­പ­രാ­ധി­ത്വ­മ­ല്ല.

ഉമ്മൻ ചാ­ണ്ടി­യു­ടെ ഭര­ണ­ത്തിൽ ­നി­ര­പ­രാ­ധി­ത്വം­ തെ­ളി­യി­ക്കേ­ണ്ട ബാ­ധ്യത (സി­പി­എ­മ്മു­കാ­രു­ടെ കാ­ര്യ­ത്തി­ലെ­ങ്കി­ലും) മനോ­രമ കു­റ്റാ­രോ­പി­ത­രു­ടെ തല­യി­ലെ­ഴു­ത്താ­ക്കു­ന്നു. ബഹു­ശാ­ഖി­യാ­യി ആസൂ­ത്ര­ണം ചെ­യ്യ­പ്പെ­ട്ട ഇട­തു­പ­ക്ഷ­വേ­ട്ട­യു­ടെ രാ­ഷ്ട്രീ­യ­മീ­മാം­സ­യാ­ണ് നീ­തി­വ്യ­വ­സ്ഥ­യു­ടെ ഈ പാ­ര­ഡൈം ഷി­ഫ്റ്റ്. ദാ­സ്യ­വേ­ല­യ്ക്കു നി­യോ­ഗി­ക്ക­പ്പെ­ട്ട പൊ­ലീ­സി­നെ ഉപ­യോ­ഗി­ച്ചു നി­ർ­മ്മി­ക്കു­ന്ന അസം­ഖ്യം എഫ്ഐ­ആ­റു­ക­ളെ പരി­ച­യാ­ക്കി­യാ­ണ് ഉമ്മൻ­ചാ­ണ്ടി ഈ വജ്രാ­യു­ധം പ്ര­യോ­ഗി­ക്കു­ന്ന­ത്. തി­ള­ച്ച എണ്ണ­യിൽ മു­ക്കിയ കൈ പൊ­ള്ളി­യാൽ അപ­രാ­ധി­യും പൊ­ള്ളാ­തി­രു­ന്നാൽ നി­ര­പ­രാ­ധി­യു­മാ­കു­ന്ന ഒര­വ­സ്ഥ പണ്ടു­ണ്ടാ­യി­രു­ന്നു. പ്രാ­കൃ­ത­മായ ആ നീ­തി­വ്യ­വ­സ്ഥ­യു­ടെ യു­ക്തി­യാ­ണി­ത്. ദളി­ത­നെ ശി­ക്ഷി­ച്ചു­ല്ല­സി­ക്കാൻ സവർ­ണത നി­ർ­മ്മി­ച്ച ശി­ക്ഷാ­യു­ക്തി­കൾ കടം­കൊ­ണ്ടാ­ണ് ഉമ്മൻ­ചാ­ണ്ടി സി­പി­എ­മ്മി­നെ വേ­ട്ട­യാ­ടാ­നി­റ­ങ്ങു­ന്ന­ത്.
മാ­ദ്ധ്യമ വി­ചാ­ര­ണ­യി­ലൂ­ടെ ഈ ശി­ക്ഷാ­യു­ക്തി­ക്കു പൊ­തു­സ­മ്മ­തി­യു­ണ്ടാ­ക്കു­ന്നു. ­പൊ­ലീ­സ് അധി­കാ­രം മറ­യാ­ക്കി നി­ർ­മ്മി­ക്കു­ന്ന എഫ്ഐ­ആ­റു­ക­ളെ അധി­ക­രി­ച്ചു തയ്യാ­റാ­ക്കു­ന്ന വാ­ർ­ത്ത­കൾ, തല­ക്കെ­ട്ടു­കൾ, ദൃ­ശ്യ­ങ്ങൾ, വാ­ർ­ത്താ­വ്യാ­ഖ്യാ­ന­ങ്ങൾ, രാ­ഷ്ട്രീയ ആക്ഷേ­പ­ഹാ­സ്യ പരി­പാ­ടി­കൾ എന്നി­വ­യു­ടെ­യൊ­ക്കെ സം­വി­ധാ­ന­ശൈ­ലി നോ­ക്കു­ക. സി­പി­എ­മ്മു­കാർ കു­റ്റ­വാ­ളി­ക­ളും വേ­ട്ട­യാ­ട­പ്പെ­ടേ­ണ്ട­വ­രു­മാ­ണ് എന്ന പൊ­തു­ബോ­ധ­സൃ­ഷ്ടി മു­ൻ­നി­ർ­ത്തി­യാ­ണ് അവ­യു­ടെ­യൊ­ക്കെ ആസൂ­ത്ര­ണം. ഊർ­ജ­മേ­റെ ചെ­ല­വ­ഴി­ച്ചു സൃ­ഷ്ടി­ച്ച ആ പൊ­തു­ബോ­ധ­ത്തി­നൊ­രു തു­ടർ­ച്ച­യു­ണ്ട്. നി­ര­പ­രാ­ധി­ത്വം തെ­ളി­യി­ക്കേ­ണ്ട ബാ­ധ്യത കു­റ്റാ­രോ­പി­ത­രായ സി­പി­എ­മ്മി­നാ­ണ് എന്ന നീ­തി­ര­ഹി­ത­മായ നി­ഷ്കർഷ അനാ­യാ­സ­മാ­യി പ്രേ­ക്ഷ­ക­രു­ടെ അബോ­ധ­ത്തിൽ ആധി­പ­ത്യ­മു­റ­പ്പി­ക്കും. അത­ങ്ങ­നെ ഉറ­ച്ചു കഴി­ഞ്ഞു എന്നു­റ­പ്പു­ള്ള­തു കൊ­ണ്ടാ­ണ് “അ­റ­സ്റ്റ് ചെ­യ്യ­പ്പെ­ട്ടാ­ൽ നി­ര­പ­രാ­ധി­യെ­ന്നു ബോ­ധ്യ­പ്പെ­ടു­ത്താ­നും മറ്റും ഇവി­ടെ വ്യ­വ­സ്ഥാ­പി­ത­മായ നി­യ­മ­വ­ഴി­ക­ളു­ണ്ട്” എന്ന നി­ഷ്ക­ള­ങ്ക­മായ പ്ര­സ്താ­വ­ന­യോ­ടെ മനോ­രമ ­മു­ഖ­പ്ര­സം­ഗം­ തു­ട­ങ്ങു­ന്ന­ത്.

ആ യു­ക്തി സ്ഥാ­പി­ക്ക­പ്പെ­ട്ടാൻ വല­തു­പ­ക്ഷ ഭര­ണ­കൂ­ട­ത്തി­ന് കാ­ര്യ­ങ്ങൾ എളു­പ്പ­മാ­ണ്. കു­റ്റം ആരോ­പി­ച്ചാൽ മതി. അതു തെ­ളി­യി­ക്കാ­നു­ള്ള ബാ­ധ്യത ഏറ്റെ­ടു­ക്കേ­ണ്ട­തി­ല്ല. അധി­കാ­രം ഉപ­യോ­ഗി­ച്ച് രാ­ഷ്ട്രീയ എതി­രാ­ളി­ക­ളെ കു­റ്റ­വാ­ളി­യെ­ന്നു മു­ദ്ര­യ­ടി­ച്ചാൽ വേ­ട്ട­യാ­ടു­ന്ന പണി വ്യാ­ജ­നി­ർ­മ്മി­ത­മായ പൊ­തു­ബോ­ധ­ത്തി­നു കീ­ഴ്പ്പെ­ട്ട സമൂ­ഹം ഏറ്റെ­ടു­ക്കും. കണ­ക്ക­റ്റ സമ്പ­ത്തും ബു­ദ്ധി­യും ഊർ­ജ­വും ചെ­ല­വ­ഴി­ച്ചാ­ലേ കു­റ്റാ­രോ­പി­ത­നു കു­രു­ക്ക് ഊരാ­നാ­കൂ. അഴി­ക്കാ­നു­ള്ള ശ്ര­മം വി­ജ­യി­ക്കു­ന്നു­വെ­ന്നു തോ­ന്നി­യാ­ലോ, അപ്പീ­ലു­ക­ളു­ടെ­യും തു­ട­ര­ന്വേ­ഷണ ഹർ­ജി­ക­ളു­ടെ­യും നീ­രാ­ളി­ക്കൈ­കൾ വീ­ണ്ടും വേ­ട്ട­യ്ക്കി­റ­ങ്ങും. ചു­രു­ക്കി­പ്പ­റ­ഞ്ഞാ­ൽ, ഒരു തവണ പെ­ട്ടു­പോ­യാൽ പി­ന്നെ മോ­ച­ന­മി­ല്ല. ഈ അട­വി­ന്റെ സമർ­ത്ഥ­മായ ആവി­ഷ്ക­ര­ണ­മാ­ണ് ലാ­വ­ലി­നിൽ തു­ട­ങ്ങിയ ­സി­പി­എം­ വേ­ട്ട.

ക­ണ്ണൂ­രിൽ സി­പി­എ­മ്മി­നു വ്യ­ക്ത­മായ സന്ദേ­ശ­മാ­ണ് ലഭി­ക്കു­ന്ന­ത്. സി­പി­എ­മ്മു­കാ­രു­ടെ പൌ­രാ­വ­കാ­ശ­വും രാ­ഷ്ട്രീ­യ­പ്ര­വർ­ത്തന സ്വാ­ത­ന്ത്യ്ര­വും ഹനി­ക്കാൻ മടി­യി­ല്ലെ­ന്ന യു­ഡി­എ­ഫി­ന്റെ സന്ദേ­ശം. പട്ടു­വ­ത്ത് സി­പി­എ­മ്മു­കാ­ർ­ക്കെ­തി­രെ ലീ­ഗ് അക്ര­മി­ക­ളു­ടെ ഗു­ണ്ടാ­യി­സ­ത്തിൽ തു­ട­ങ്ങി പി. ജയ­രാ­ജ­ന്റെ അറ­സ്റ്റിൽ അവ­സാ­നി­ച്ച സം­ഭ­വ­ങ്ങ­ളു­ടെ ആകെ­ത്തുക പരി­ശോ­ധി­ച്ചാൽ ആ സന്ദേ­ശ­മാ­ണ് തെ­ളി­യു­ന്ന­ത്.

പ­ട്ടു­വ­ത്ത് ആദ്യം ലീ­ഗ് അക്ര­മം നട­ന്നു. സ്ഥ­ലം സന്ദർ­ശി­ക്കാ­നെ­ത്തിയ സി­പി­എം ജി­ല്ലാ സെ­ക്ര­ട്ട­റി­യും സ്ഥ­ലം എം­എ­ൽഎ ടി വി രാ­ജേ­ഷും ആക്ര­മി­ക്ക­പ്പെ­ട്ടു. പൊ­ലീ­സി­നെ വി­വ­ര­മ­റി­യി­ച്ചാ­ണ് ജയ­രാ­ജ­നും രാ­ജേ­ഷും സം­ഘർ­ഷ­സ്ഥ­ല­ത്തെ­ത്തി­യ­തെ­ങ്കി­ലും ഫല­മു­ണ്ടാ­യി­ല്ല. അവ­രെ കാ­ത്തു­നി­ന്ന­ത് പൊ­ലീ­സ­ല്ല നി­ർ­ഭ­യ­രായ ഗു­ണ്ടാ­പ്പ­ട­യാ­ണ്.

ബ്രാ­ഞ്ച് സെ­ക്ര­ട്ട­റി­യെ­ന്നോ ജി­ല്ലാ സെ­ക്ര­ട്ട­റി­യെ­ന്നോ എം­എ­ൽഎ എന്നോ ഭേ­ദ­മി­ല്ലാ­തെ സി­പി­എം പ്ര­വർ­ത്ത­കർ കാ­യി­ക­മാ­യി ആക്ര­മി­ക്ക­പ്പെ­ടു­മ്പോൾ പൊ­ലീ­സ് കാ­ഴ്ച­ക്കാ­രു­ടെ റോ­ളി­ലേ­യ്ക്കി­റ­ങ്ങു­ന്നു. സി­പി­എ­മ്മി­ന്റെ പ്ര­വർ­ത്ത­ന­സ്വാ­ത­ന്ത്ര്യം വി­ല­ക്കാൻ പൊ­ലീ­സി­നെ­യും ഗു­ണ്ട­ക­ളെ­യും ഇങ്ങ­നെ­യാ­ണ് ഏകോ­പി­പ്പി­ക്കു­ന്ന­ത്. ഈ സാ­ഹ­ച­ര്യം സ്വാ­ഭാ­വി­ക­മാ­യും സം­ഘർ­ഷ­ത്തി­ലെ­ത്തും­.

ആ സം­ഘർ­ഷ­മാ­ണ് അബ്ദുൽ ഷു­ക്കൂർ എന്ന ലീ­ഗ് പ്ര­വർ­ത്ത­ക­ന്റെ നി­ർ­ഭാ­ഗ്യ­ക­ര­മായ കൊ­ല­പാ­ത­ക­ത്തിൽ കലാ­ശി­ച്ച­ത്. ആ കൊ­ല­ക്കേ­സിൽ സി­പി­എ­മ്മി­ന്റെ ജി­ല്ലാ സെ­ക്ര­ട്ട­റി­യെ പ്ര­തി­യാ­ക്കി­യേ അട­ങ്ങൂ എന്നാ­യി അടു­ത്ത വാ­ശി. പട്ടു­വ­ത്ത് കാ­ഴ്ച­ക്കാ­രു­ടെ റോ­ളി­ലാ­യി­രു­ന്ന പൊ­ലീ­സ് തു­ടർ­ന്ന് കർ­മ്മ­നി­ര­ത­രാ­യി. ജയ­രാ­ജൻ അറ­സ്റ്റു ചെ­യ്യ­പ്പെ­ടേ­ണ്ട­വ­നാ­ണ് എന്ന പ്ര­ച­ര­ണം മാ­ദ്ധ്യ­മ­ങ്ങ­ളി­ലൂ­ടെ പൊ­ലീ­സ് ആരം­ഭി­ച്ചു. ആക്ര­മ­ണ­ത്തി­നി­ര­യാ­യി ആശു­പ­ത്രി­യിൽ പ്ര­വേ­ശി­പ്പി­ക്ക­പ്പെ­ട്ട­വർ, അനേ­കം മാ­ദ്ധ്യ­മ­പ്ര­വർ­ത്ത­ക­രു­ടെ­യും മറ്റും മു­ന്നിൽ വച്ച് ഷു­ക്കൂ­റി­ന്റെ കൊ­ല­പാ­ത­കം ആസൂ­ത്ര­ണം ചെ­യ്യു­ക­യാ­യി­രു­ന്നു എന്ന കഥ അങ്ങ­നെ­യു­ണ്ടാ­യ­താ­ണ്. അവി­ടെ അങ്ങ­നെ­യൊ­രു ­ഗൂ­ഢാ­ലോ­ച­ന നട­ന്ന­തി­ന് എന്തെ­ങ്കി­ലു­മൊ­രു തെ­ളി­വ് പൊ­ലീ­സി­ന്റെ പക്ക­ലി­ല്ല. ആ ഗൂ­ഢാ­ലോ­ച­ന­യിൽ ജയ­രാ­ജൻ പങ്കാ­ളി­യാ­യി എന്ന് ആരോ­പ­ണ­വു­മി­ല്ല.
'­ലീ­ഗു­കാ­രെ കൈ­കാ­ര്യം ചെ­യ്യ­ണം­' എന്ന് യു വി ബാ­ബു എന്ന പാ­ർ­ട്ടി പ്ര­വർ­ത്ത­കൻ ആരോ­ടോ ഫോ­ണിൽ പറ­ഞ്ഞ­ത് കേ­ട്ടി­ട്ടും അതു തട­യു­ക­യോ പൊ­ലീ­സി­നെ അറി­യി­ക്കു­ക­യോ ചെ­യ്തി­ല്ല എന്ന കു­റ്റ­മാ­ണ് ജയ­രാ­ജ­നിൽ ചു­മ­ത്തി­യ­ത്. യു വി ബാ­ബു ഫോ­ണിൽ പറ­യു­ന്ന­ത് ജയ­രാ­ജൻ കേ­ട്ടു എന്ന് എങ്ങ­നെ കോ­ട­തി­യിൽ തെ­ളി­യി­ക്കും? അഥ­വാ കേ­ട്ടെ­ങ്കി­ൽ­ത്ത­ന്നെ അത് ഷു­ക്കൂ­റി­നെ­യോ മറ്റേ­തെ­ങ്കി­ലും ലീ­ഗു­കാ­ര­നെ­യോ കൊ­ല്ലാ­നു­ള്ള ആഹ്വാ­ന­മാ­യി­രു­ന്നു എന്ന­തി­ന് എന്താ­ണ് തെ­ളി­വ്? വേ­ണു അങ്ങ­നെ അർ­ത്ഥ­മാ­ക്കി­യെ­ന്നോ ജയ­രാ­ജൻ അങ്ങ­നെ മന­സി­ലാ­ക്കി­യെ­ന്നോ പൊ­ലീ­സി­ന് തെ­ളി­യി­ക്കാ­നാ­വു­മോ? ജയ­രാ­ജ­ന്റെ കർ­ണ­പു­ടം മു­റി­ച്ചെ­ടു­ത്ത് ശാ­സ്ത്രീ­യ­പ­രി­ശോ­ധന നട­ത്തി­യാൽ അതിൽ വന്ന­ല­ച്ച ശബ്ദ­ത­രം­ഗ­ങ്ങൾ തീ­യ­തി­യും സമ­യ­വും സഹി­തം ഡീ­കോ­ഡു ചെ­യ്യാ­നു­ള്ള സാ­ങ്കേ­തിക വി­ദ്യ വല്ല­തും ഉമ്മൻ ചാ­ണ്ടി­യു­ടെ കൈ­യി­ലു­ണ്ടോ ആവോ? ബാ­ബു­വി­ന്റെ നി­ർ­ദ്ദേ­ശം ജയ­രാ­ജൻ കേ­ട്ടു എന്ന് ആദ്യം തെ­ളി­യി­ക്ക­ണ­മ­ല്ലോ. അപ്പോ­ഴാ­ണ­ല്ലോ കേ­ട്ടി­ട്ടും തട­ഞ്ഞി­ല്ല, പൊ­ലീ­സി­നെ അറി­യി­ച്ചി­ല്ല തു­ട­ങ്ങിയ ആരോ­പ­ണ­ങ്ങൾ­ക്കു നി­ല­നി­ൽ­പ്പു­ണ്ടാ­വു­ക.

ഇ­വി­ടെ­യാ­ണ് മനോ­ര­മ­യു­ടെ മു­ഖ­പ്ര­സം­ഗ­യു­ക്തി പ്ര­വർ­ത്ത­ന­സ­ജ്ജ­മാ­കു­ന്ന­ത്. ബാ­ബു­വി­ന്റെ നി­ർ­ദ്ദേ­ശം ജയ­രാ­ജൻ കേ­ട്ടു­വെ­ന്ന് തെ­ളി­യി­ക്കേ­ണ്ട ബാ­ധ്യത കു­റ്റം ആരോ­പി­ക്കു­ന്ന പൊ­ലീ­സി­നി­ല്ല. ബാ­ബു­വി­ന്റെ നി­ർ­ദ്ദേ­ശം താൻ കേ­ട്ടി­ല്ല, ബാ­ബു പറ­ഞ്ഞ­തി­ന്റെ അർ­ത്ഥം ഷു­ക്കൂ­റി­നെ കൊ­ല്ലുക എന്ന­ത­ല്ല എന്നൊ­ക്കെ ജയ­രാ­ജ­നാ­ണ് തെ­ളി­യി­ക്കേ­ണ്ട­ത്. ആ നി­ഷ്കർഷ പൊ­തു­ബോ­ധ­മാ­ക്കാ­നു­ള്ള ശ്ര­മ­ക­ര­മായ അധ്വാ­ന­മാ­ണ് ഒരു നൂ­റ്റാ­ണ്ടി­ലേ­റെ­ക്കാ­ല­മാ­യി മനോ­രമ നട­ത്തു­ന്ന­ത്.

മ­നോ­രമ പറ­യു­ന്ന­താ­ണോ വ്യ­വ­സ്ഥാ­പി­ത­മായ നി­യ­മ­വ­ഴി എന്നു ചി­ന്തി­ക്കാ­നു­ള്ള വി­വേ­ച­ന­ശേ­ഷി സമൂ­ഹ­ത്തി­ന്റെ തല­ച്ചോ­റിൽ നി­ന്ന് ഊറ്റി­യെ­ടു­ത്തി­രി­ക്കു­ന്നു. പൊ­തു­സ­മൂ­ഹ­ത്തി­ന്റെ യു­ക്തി­ബോ­ധ­ത്തി­ന് തളർ­വാ­തം പി­ടി­പെ­ട്ടു കി­ട­പ്പി­ലാ­ണ്. നു­ണ­ക­ളു­ടെ മല­വെ­ള്ള­പ്പാ­ച്ചി­ലൊ­ഴു­ക്കി മനോ­രമ തന്നെ­യാ­ണ് പൊ­തു­സ­മൂ­ഹ­ത്തെ ഈ വി­ധം നി­ശ്ചേ­ത­ന­മാ­ക്കി­യ­ത്. മന­സാ­ക്ഷി­ക്കു­ത്തി­ല്ലാ­തെ നു­ണ­ക­ളെ­ഴു­തി­യും ആ നു­ണ­ക­ളെ­ക്കു­റി­ച്ചു­യർ­ന്ന ചർ­ച്ച­ക­ളിൽ നി­ന്ന് വാ­ശി­യോ­ടെ ഒഴി­ഞ്ഞു­നി­ന്നും സി­പി­എ­മ്മി­നെ­തി­രെ ഏതു നു­ണ­യും പ്ര­ച­രി­പ്പി­ക്കാം എന്ന അവ­സ്ഥ കേ­ര­ള­ത്തിൽ മനോ­രമ സൃ­ഷ്ടി­ച്ചു. കേ­ര­ള­ത്തിൽ സമ­കാ­ലിക ­രാ­ഷ്ട്രീ­യം­ കൈ­കാ­ര്യം ചെ­യ്യാൻ ഇനി­യേ­തു പത്ര­മോ ചാ­ന­ലോ വാ­രി­ക­യോ പി­റ­ന്നു­വീ­ണാ­ലും ഓവർ­ഡോ­സ് സി­പി­എം വി­രു­ദ്ധത കു­ത്തി­യൊ­ഴു­ക്കി­യ­ല്ലാ­തെ വി­പ­ണി­യിൽ പി­ടി­ച്ചു­നി­ൽ­ക്കാ­നാ­വി­ല്ല.

ക­ണ്ണൂ­രിൽ സി­പി­എ­മ്മി­നു നൽ­കു­ന്ന സന്ദേ­ശം ഇഴ­കീ­റി വാ­യി­ച്ചു നോ­ക്കു­ക. ഒരാ­ഴ്ച­യോ­ളം നീ­ണ്ടു­നി­ന്ന­താ­ണ് പട്ടു­വ­ത്തെ മു­സ്ളിം­ലീ­ഗ് ആക്ര­മ­ണം. സി­പി­എം പ്ര­വർ­ത്ത­കർ വ്യാ­പ­ക­മാ­യി ആക്ര­മി­ക്ക­പ്പെ­ട്ടു. അവി­ടെ പൊ­ലീ­സ് നി­ഷ്ക്രി­യം. മാ­ദ്ധ്യ­മ­ങ്ങൾ­ക്ക് അതൊ­ന്നും വാ­ർ­ത്ത­യു­മ­ല്ല. സി­പി­എ­മ്മു­കാർ ആക്ര­മി­ക്ക­പ്പെ­ട്ടാൽ പൊ­ലീ­സി­ന്റെ സഹാ­യം ലഭി­ക്കു­ക­യി­ല്ല എന്നു മാ­ത്ര­മ­ല്ല, ആ അക്ര­മ­ങ്ങൾ­ക്കെ­തി­രെ പൊ­തു­വി­കാ­രം സൃ­ഷ്ടി­ക്ക­പ്പെ­ടാ­നു­ള്ള വഴി­കൾ മാ­ദ്ധ്യ­മ­ങ്ങൾ വഴി അട­യ്ക്കു­ക­യും ചെ­യ്യു­ന്നു­.

കാ­സർ­കോ­ട്ട് ഡി­വൈഎ­ഫ്ഐ പ്ര­വർ­ത്ത­ക­നെ ചവി­ട്ടി­ക്കൊ­ന്ന വാ­ർ­ത്ത പരി­ശോ­ധി­ച്ചാൽ ഇതു വ്യ­ക്ത­മാ­കും. 'ഡി­വൈഎ­ഫ്ഐ പ്ര­വർ­ത്ത­കൻ മരി­ച്ചു' എന്നാ­ണ് മു­ഖ്യ­ധാ­രാ പത്ര­ങ്ങൾ വാ­ർ­ത്ത­യെ­ഴു­തി­യ­ത്. പശ്ചാ­ത്തല വി­വ­ര­ങ്ങൾ ഇല്ലേ­യി­ല്ല. ആഗ­സ്റ്റ് മൂ­ന്നി­ന്റെ മാ­തൃ­ഭൂ­മി­യിൽ മനോ­ജി­ന്റെ മര­ണ­ത്തെ­ക്കു­റി­ച്ച് രണ്ടോ മൂ­ന്നോ വരി­കൾ മാ­ത്ര­മേ­യു­ള്ളൂ. പി­ന്നെ­യു­ള്ള­ത് പ്ര­സ്താ­വ­ന­ക­ളാ­ണ്. മനോ­ജി­നൊ­പ്പം ആക്ര­മി­ക്ക­പ്പെ­ട്ട സി­പി­എം തച്ച­ങ്ങാ­ട് ലോ­ക്കൽ സെ­ക്ര­ട്ട­റി കരു­ണാ­ക­ര­ന്റെ കണ്ണി­ലാ­ണ് വെ­ട്ടേ­റ്റ­ത്. ലീ­ഗു­കാർ നട­ത്തിയ ആക്ര­മ­ണ­ത്തി­ന്റെ വി­ശ­ദാം­ശ­ങ്ങൾ ഒരു മു­ഖ്യ­ധാ­രാ മാ­ദ്ധ്യ­മ­ത്തി­ലും വാ­യി­ക്കാ­നാ­വി­ല്ല. 'മ­നോ­ജി­ന്റെ ജഡം സം­സ്ക്ക­രി­ച്ചു' എന്നു തല­ക്കെ­ട്ടു­വ­രെ അച്ച­ടി­ക്ക­പ്പെ­ട്ടു എന്ന­ത് സി­പി­എ­മ്മി­നോ­ടു­ള്ള മാ­ദ്ധ്യ­മ­സ­മീ­പ­ന­ത്തി­ന്റെ സൂ­ച­ന­യാ­ണ്. ആക്ര­മി­ക്ക­പ്പെ­ടു­ക­യും കൊല ചെ­യ്യ­പ്പെ­ടു­ക­യും ചെ­യ്യു­ന്ന സി­പി­എ­മ്മു­കാ­ർ­ക്കു­വേ­ണ്ടി സമൂ­ഹ­ത്തിൽ ഒരു തു­ള്ളി­ക്ക­ണ്ണീ­രോ വേ­ദ­ന­യോ രോ­ഷ­മോ ഉണ്ടാ­കി­ല്ല എന്ന് സൂ­ക്ഷ്മ­വും സമർ­ത്ഥ­വു­മാ­യി ഉറ­പ്പാ­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു­.

തി­ക­ഞ്ഞ ഏകാ­ഗ്ര­ത­യോ­ടെ മനോ­രമ നട­ത്തു­ന്ന കമ്മ്യൂ­ണി­സ്റ്റ് വി­രു­ദ്ധ പ്രൊ­പ്പ­ഗാ­ൻ­ഡ­യാ­ണ് ­യു­ഡി­എ­ഫ് രാ­ഷ്ട്രീ­യ­ത്തി­ന്റെ ജീ­വ­വാ­യു. അതു ശ്വ­സി­ച്ചാ­ണ് ഉമ്മൻ­ചാ­ണ്ടി­യു­ടെ തല­മുറ വളർ­ന്ന­ത്. സി­ഐ­എ­യു­ടെ കള­രി­ത്ത­റ­യി­ൽ­നി­ന്ന് പ്രൊ­പ്പ­ഗാ­ൻ­ഡ­യു­ടെ അഭ്യാ­സ­മു­റ­കൾ സ്വാ­യ­ത്ത­മാ­ക്കിയ മനോ­രമ രൂ­പ­കൽ­പ്പന ചെ­യ്ത­താ­ണ് ഉമ്മൻ ചാ­ണ്ടി­യു­ടെ തല­ച്ചോ­റി­ന്റെ ചു­ളി­വും മട­ക്കും. കേ­ര­ള­ത്തി­ലെ കോണ്‍­ഗ്ര­സി­ന്റെ മു­ടി­ചൂ­ടാ­മ­ന്ന­നാ­യി വി­ല­സി­യി­രു­ന്ന കെ. കരു­ണാ­ക­ര­നോ അദ്ദേ­ഹ­ത്തി­ന്റെ സർ­വ­പ്ര­താ­പി­ക­ളാ­യി­രു­ന്ന മു­ൻ­ഗാ­മി­കൾ­ക്കോ എ കെ ആന്റ­ണി­ക്കു പോ­ലു­മോ ലഭി­ക്കാ­ത്ത ജനി­തക സൌ­ഭാ­ഗ്യ­മാ­ണ­ത്.
ആ ഉമ്മൻ ചാ­ണ്ടി ആസൂ­ത്ര­ണം ചെ­യ്തു നട­പ്പാ­ക്കു­ന്ന കമ്മ്യൂ­ണി­സ്റ്റ് വേ­ട്ട എന്തു­കൊ­ണ്ടും വ്യ­ത്യ­സ്ത­മാ­യി­രി­ക്കും. ജനാ­ധി­പ­ത്യ­ത്തി­ന്റെ എല്ലാ തൂ­ണു­ക­ളെ­യും സി­പി­എ­മ്മി­നെ­തി­രെ വി­ന്യ­സി­ച്ചാ­ണ് അദ്ദേ­ഹം വേ­ട്ട­യ്ക്കി­റ­ങ്ങു­ന്ന­ത്. ലെ­ജി­സ്ളേ­ച്ച­റി­നും എക്സി­ക്യൂ­ട്ടീ­വി­നും ജു­ഡീ­ഷ്യ­റി­യ്ക്കും മാ­ദ്ധ്യ­മ­ങ്ങൾ­ക്കു­മെ­ല്ലാം വ്യ­ക്ത­മായ റോ­ളു­കൾ നി­ർ­വ­ചി­ച്ചി­രി­ക്കു­ന്നു­.

ലെ­ജി­സ്ളേ­ച്ച­റി­ലു­ള്ള ആധി­പ­ത്യ­മു­പ­യോ­ഗി­ച്ച് കേ­സു­കൾ കെ­ട്ടി­ച്ച­മ­ക്കു­ക, എക്സി­ക്യൂ­ട്ടീ­വ് അധി­കാ­രം കൈ­യാ­ളു­ന്ന പൊ­ലീ­സി­നെ­യും സി­ബിഐ പോ­ലു­ള്ള അന്വേ­ഷണ ഏജൻ­സി­ക­ളെ­യും ഉപ­യോ­ഗി­ച്ച് കേ­സ­ന്വേ­ഷ­ണ­വും പ്ര­തി­ക­ളെ തീ­രു­മാ­നി­ക്ക­ലും നട­ത്തു­ക, രാ­ഷ്ട്രീയ നേ­തൃ­ത്വം അന്വേ­ഷ­ണ­സം­ഘ­ത്തെ ഉപ­യോ­ഗി­ച്ച് സാ­ധൂ­ക­രി­ച്ചെ­ടു­ക്കു­ന്ന സ്ഥാ­പി­ത­താ­ൽ­പ­ര്യ­ങ്ങൾ­ക്ക് മാ­ദ്ധ്യ­മ­ങ്ങൾ പൊ­തു­സ­മ്മ­തി നി­ർ­മ്മി­ക്കു­ക. കേ­സി­ന്റെ അന്തിമ പരി­ശോ­ധന ജു­ഡീ­ഷ്യ­റി­യി­ലെ­ത്തു­മ്പോൾ പ്ര­തി­സ്ഥാ­ന­ത്തു­ള്ള­ത് വേ­ട്ട­യാ­ട­പ്പെ­ടേ­ണ്ട കു­റ്റ­വാ­ളി­ക­ളാ­ണ് എന്ന ധാ­രണ അടി­ച്ചു­റ­പ്പി­ക്ക­പ്പെ­ട്ടി­രി­ക്കും­.

ഈ മാ­ദ്ധ്യ­മ­വി­ചാ­ര­ണ­യ്ക്ക് ആധാ­രം അറ­സ്റ്റി­ലാ­കു­ന്ന­വ­രു­ടെ മൊ­ഴി­ക­ളാ­ണ്. ഇന്ത്യൻ തെ­ളി­വു നി­യ­മ­പ്ര­കാ­രം പൊ­ലീ­സി­നു നൽ­കു­ന്ന മൊ­ഴി­യ്ക്ക് കോ­ട­തി­യിൽ സ്ഥാ­ന­മൊ­ന്നു­മി­ല്ല. മജി­സ്ട്രേ­റ്റി­നു മു­ന്നിൽ നൽ­കു­ന്ന മൊ­ഴി­യ്ക്കു മാ­ത്ര­മേ ആ പരി­ഗ­ണ­ന­യു­ള്ളൂ. അടി­ച്ചും ഭീ­ഷ­ണി­പ്പെ­ടു­ത്തി­യും ഗരു­ഡൻ­തൂ­ക്കം നട­ത്തി­യു­മൊ­ക്കെ മൊ­ഴി­കൾ സമാ­ഹ­രി­ക്കാൻ പൊ­ലീ­സി­നു കഴി­യു­മെ­ന്നു­ള്ള­തു കൊ­ണ്ടാ­ണ് നീ­തി­ന്യായ വി­ചാ­ര­ണ­യിൽ അവ പരി­ഗ­ണി­ക്കാ­ത്ത­ത്. അതു­കൊ­ണ്ടാ­ണ് പൊ­ലീ­സി­ന്റെ പക്ക­ലു­ള്ള മൊ­ഴി­കൾ ചോ­ർ­ത്തി മാ­ദ്ധ്യ­മ­ങ്ങൾ­ക്കു നൽ­ക­രു­ത് എന്ന് സു­പ്രിം­കോ­ട­തി കർ­ശന നി­ർ­ദ്ദേ­ശം നൽ­കി­യി­രി­ക്കു­ന്ന­ത്. തെ­ളി­വു ഹാ­ജ­രാ­ക്കാൻ പൊ­ലീ­സി­നു കഴി­ഞ്ഞി­ല്ലെ­ങ്കി­ൽ, മൊ­ഴി­ക­ളെ അടി­സ്ഥാ­ന­മാ­ക്കി തയ്യാ­റാ­ക്കിയ ­കു­റ്റ­പ­ത്രം­ ­കോ­ട­തി­ തള്ളും. കു­റ്റാ­രോ­പി­തർ മോ­ചി­ത­രു­മാ­കും. പക്ഷേ, പൊ­ലീ­സി­ന്റെ മൊ­ഴി­കൾ മാ­ദ്ധ്യ­മ­വി­ചാ­ര­ണ­ക്കാ­ണ് ഉപ­യോ­ഗി­ക്കു­ന്ന­തെ­ങ്കിൽ കു­റ്റാ­രോ­പി­തർ­ക്ക് ഒരു­കാ­ല­ത്തും മോ­ച­ന­മി­ല്ല. കോ­ട­തി­യിൽ മൊ­ഴി­ക­ളി­ലെ വൈ­രു­ദ്ധ്യം കു­റ്റാ­രോ­പി­ത­രു­ടെ അഭി­ഭാ­ഷ­കർ­ക്കും മജി­സ്ട്രേ­റ്റി­നു തന്നെ­യും ചൂ­ണ്ടി­ക്കാ­ട്ടാ­നു­ള്ള അവ­സ­ര­മു­ണ്ട്. എന്നാൽ മൊ­ഴി­ക­ളു­പ­യോ­ഗി­ച്ച് ഏക­പ­ക്ഷീ­യ­മാ­യി മാ­ദ്ധ്യ­മ­ങ്ങൾ നട­ത്തു­ന്ന വി­ചാ­ര­ണ­യിൽ അങ്ങ­നെ­യൊ­രു അവ­സ­ര­മി­ല്ല. വി­ചാ­ര­ണ­യും വി­ധി­യെ­ഴു­ത്തും ഏക­പ­ക്ഷീ­യ­മാ­ണ്.

ഈ ഏക­പ­ക്ഷീയ ­വി­ചാ­ര­ണ നട­ത്താൻ അവ­സ­ര­മു­ണ്ടാ­ക്ക­രു­ത് എന്ന് സു­പ്രിം­കോ­ട­തി പൊ­ലീ­സി­നും മാ­ദ്ധ്യ­മ­ങ്ങൾ­ക്കും കർ­ശന നി­ർ­ദ്ദേ­ശം നൽ­കി­യി­ട്ടു­ണ്ട്. പൊ­ലീ­സും മാ­ദ്ധ്യ­മ­ങ്ങ­ളും ആ നി­ർ­ദ്ദേ­ശം നഗ്ന­മാ­യി ലം­ഘി­ക്കു­ന്നു. ആ നി­യ­മ­ലം­ഘ­ന­ത്തി­ന് ഒരു­ളു­പ്പു­മി­ല്ലാ­തെ നേ­തൃ­ത്വം നൽ­കു­ന്ന മനോ­ര­മ­യാ­ണ് "ഒ­രു കേ­സിൽ പ്ര­തി­യാ­യി അറ­സ്റ്റ് ചെ­യ്യ­പ്പെ­ട്ടാൽ നി­ര­പ­രാ­ധി­യെ­ന്നു ബോ­ധ്യ­പ്പെ­ടു­ത്താ­നും മറ്റും ഇവി­ടെ വ്യ­വ­സ്ഥാ­പി­ത­മായ നി­യ­മ­വ­ഴി­ക­ളു­ണ്ട്" എന്ന് ഗീ­ർ­വാ­ണ­മ­ടി­ക്കു­ന്ന­ത്.

ഈ തന്ത്രം ഏറ്റ­വും സമർ­ത്ഥ­മാ­യി ലാ­വ­ലിൻ കേ­സിൽ ഉപ­യോ­ഗി­ച്ചി­ട്ടു­ണ്ട്. വസ്തു­ത­ക­ളു­മാ­യി യാ­തൊ­രു ബന്ധ­വു­മി­ല്ലാ­തെ നി­ര­ന്ത­ര­മാ­യി എഴു­തി­യൊ­ഴു­ക്കിയ നു­ണ­ക­ളി­ലൂ­ടെ­യാ­ണ് ആ കേ­സ് സൃ­ഷ്ടി­ക്ക­പ്പെ­ട്ട­ത്. ലെ­ജി­സ്ളേ­ച്ച­റും, എക്സി­ക്യൂ­ട്ടീ­വും ചേ­ർ­ന്ന് കേ­സ് ഫ്രെ­യിം ചെ­യ്ത് പ്ര­തി­യെ പ്ര­ഖ്യാ­പി­ച്ചു. സം­ഭ്ര­മ­ജ­ന­ക­മായ തു­ടർ­ക്ക­ഥ­ക­ളെ­ഴു­തി മാ­ദ്ധ്യ­മ­ങ്ങൾ കേ­സു പൊ­ലി­പ്പി­ച്ചു. എഴു­തി­യാ­ഘോ­ഷി­ച്ച ആരോ­പ­ണ­ങ്ങ­ളൊ­ന്നും തെ­ളി­യി­ക്കാൻ കഴി­ഞ്ഞി­ല്ലെ­ങ്കി­ലെ­ന്ത്, സു­പ്രിം­കോ­ട­തി വരെ നീ­ളു­ന്ന വ്യ­വ­ഹാ­ര­ക്കു­രു­ക്കിൽ പി­ണ­റാ­യി വി­ജ­യൻ എന്ന സി­പി­എം സം­സ്ഥാന സെ­ക്ര­ട്ട­റി അക­പ്പെ­ട്ടു കഴി­ഞ്ഞു. അവ­ശേ­ഷി­ക്കു­ന്ന ആയു­സു മു­ഴു­വൻ പട­വെ­ട്ടി­യാ­ലും അദ്ദേ­ഹ­ത്തി­ന് ആ കു­രു­ക്ക് ഊരി­ക്ക­ള­യാ­നാ­വു­മെ­ന്നു­റ­പ്പി­ല്ല. ആ കേ­സി­ന്റെ സൂ­ത്ര­ധാ­ര­പ­ദ­വി­യി­ലും ഉമ്മൻ ചാ­ണ്ടി­യും മനോ­ര­മ­യും തന്നെ­യാ­ണു­ള്ള­ത്. പി­ണ­റാ­യി വി­ജ­യൻ നി­ര­പ­രാ­ധി­ത്തം തെ­ളി­യി­ക്ക­ണം എന്ന ആക്രോ­ശ­മാ­ണ് അന്നും മു­ഴ­ങ്ങി­യ­ത്.

ആ­റ്റി­ക്കു­റു­ക്കി ഒറ്റ­വാ­ച­ക­ത്തിൽ പറ­യാം. ജനാ­ധി­പ­ത്യ­വ്യ­വ­സ്ഥ­യു­ടെ ഒരു­ത­ല­ത്തിൽ നി­ന്നും സി­പി­എ­മ്മി­ന് ­നീ­തി­ ലഭി­ക്കി­ല്ല എന്നു­റ­പ്പാ­ക്കി­യാ­ണ് ഉ­മ്മന്‍ ചാ­ണ്ടി­ സി­പി­എം വേ­ട്ട സം­വി­ധാ­നം ചെ­യ്തി­രി­ക്കു­ന്ന­ത്.

Monday, April 09, 2012

മരണം ബാക്കിയാക്കുന്ന ചോദ്യങ്ങള്‍... അനുസ്മരണങ്ങളും!


മരിക്കുന്നതിനു മുമ്പ് തന്റെ വക ഒരമ്പു കൂടി പിണറായി വിജയന്റെ നെഞ്ചിലിരിക്കട്ടെ എന്ന ക്രൂരമായ ശാഠ്യം എന്തിനായിരുന്നുവെന്ന് ഇനി ആരോടാണു സഖാവേ, ഞങ്ങള്‍ ചോദിക്കേണ്ടത്? മരണംആസന്നമാണെന്നറിയുമ്പോള്‍ ശത്രുക്കളോടു പോലും ക്ഷമിക്കുന്നവരാണല്ലോ സാധാരണ മനുഷ്യര്‍. അങ്ങാകട്ടെ, അസാധാരണമായ സദ്ഗുണ വിശേഷങ്ങള്‍ക്കുടമയും. നന്മയുടെ പൂമരവും മാനവികതയുടെ ചെമ്പകവും കാരുണ്യത്തിന്റെ കടമ്പുമരവുമായി വാഴ്ത്തപ്പെടുന്ന അങ്ങേയ്ക്ക് പിണറായി വിജയനോട് പൊറുക്കാമായിരുന്നില്ലേ?

 സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയെന്നുളള ആദരവോ ഒരു കമ്മ്യൂണിസ്റ്റുകാരനെന്നുളള അംഗീകാരമോ പിണറായിയ്ക്കു നല്‍കാന്‍ അങ്ങേയ്ക്കോ അങ്ങയുടെ ആരാധകര്‍ക്കോ കഴിയില്ല എന്നറിയാം. എങ്കിലും ഒരു മനുഷ്യനെന്ന മര്യാദ പിണറായി അര്‍ഹിക്കുന്നില്ലേ. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളോടും സൌമ്യതയോടെ പെരുമാറിയ അങ്ങ് എന്തിനാണ് പിണറായിയോടു മാത്രം ഇത്രമേല്‍ പരുക്കനായത്?

 അഴിക്കോട് വേദനിപ്പിച്ചവരെയും അഴിക്കോടിനെ വേദനിപ്പിച്ചവരെയും അര്‍ബുദം അദ്ദേഹത്തിന്റെ മരണക്കിടക്കയിലെത്തിച്ചതു നാം കണ്ടു. തലയ്ക്കല്‍ കാത്തുനിന്ന മരണത്തെ സാക്ഷി നിര്‍ത്തിയായിരുന്നല്ലോ, അവര്‍ പരസ്പരം സകല കാലുഷ്യങ്ങളും കണ്ണുനീരില്‍ ഒഴുക്കിക്കളഞ്ഞത്. അങ്ങയുടെ നന്മയും ഹൃദയവിശാലതയും ഓരോ തവണയും അനുസ്മരിക്കപ്പെടുമ്പോള്‍, ആ ചോദ്യം വീണ്ടും മുഴങ്ങുന്നു: അര്‍ബുദം ബാക്കിയാക്കിയ കരുത്തു മുഴുവന്‍ ആവാഹിച്ച് പിണറായി വിജയനെന്ന സഹപ്രവര്‍ത്തകനെ ദുരാരോപണത്തിന്റെ കരിനിഴലിലേയ്ക്ക് ഉന്തിത്തളളാന്‍ അന്ത്യനാളുകളില്‍ അങ്ങു കാണിച്ച ആ അത്യുല്‍സാഹം ഒഴിവാക്കാമായിരുന്നില്ലേ? എന്തിനായിരുന്നു സഖാവേ, ആ പത്രസമ്മേളനം?

 ജീവിതം തുടങ്ങിയ കാലത്തേ അങ്ങ് സാഹസികനായിരുന്നു. ഗോവന്‍ സമരകാലത്ത് നിറതോക്കിനു നേരെ നെഞ്ചു വിരിക്കുമ്പോള്‍ മരണത്തെ അങ്ങു ഭയന്നില്ല. നട്ടെല്ലില്‍ മാരകവേദനയുടെ ഉമിത്തീയെരിച്ച് മരണം ജീവിതത്തിന് വില പറഞ്ഞപ്പോഴും അങ്ങു സാഹസികത കൈവിട്ടില്ല. പിണറായി വിജയനെ വിമര്‍ശിക്കുകയോ പുലഭ്യം പറയുകയോ ചെയ്യുന്നത് മഹാസാഹസമാണ് എന്ന അര്‍ത്ഥത്തിലല്ല ഇതെഴുതുന്നത്. അതൊക്കെ അങ്ങേയ്ക്കു മുമ്പും എത്രയോ പേര്‍ എത്രയോ ക്രൂരമായി ചെയ്തിട്ടുണ്ട്. അശ്ളീല വാരിക നടത്തുന്നവനും ചീഫ് വിഴുപ്പും പിന്നെ കളളക്കഥയെഴുതാന്‍ കരളുറപ്പുളള മനോരമയിലെയും മാതൃഭൂമിയിലെയും കഴുതപ്പുലികളും ചെയ്തതിന്റെ ഏഴയലത്തു വരുന്നതല്ല അക്കാര്യത്തില്‍ അങ്ങയുടെ സാഹസികത. എങ്കിലും, മുന്നിലെത്തിയ മരണം കണ്ണു ചിമ്മിയ നേരം നോക്കി സഹപ്രവര്‍ത്തകന്റെ കഴുത്തില്‍ വീണ അപവാദത്തിന്റെ കുടുക്കു മുറുക്കിയ ക്രൂരമായ സാഹസികതയ്ക്ക് കിടനില്‍ക്കാന്‍ അതിനൊക്കെ കഴിയുമോ എന്ന സന്ദേഹം ബാക്കിയാകുന്നു. പിണറായിയോട് ഇത്ര സാഹസികത വേണമായിരുന്നോ?
പിണറായിയുടെ ധാര്‍ഷ്ട്യത്തിനു കീഴടങ്ങാത്തവന്‍ എന്നാണ് അനുസ്മരണങ്ങളില്‍ അങ്ങേയ്ക്കുളള വാഴ്ത്തുമൊഴി. അപാരമായ ധീരതയാണത്രേ അത്. പക്ഷേ, സഖാവേ, അങ്ങു കൊട്ടിത്തുടങ്ങിയപ്പോള്‍ പിണറായി വിജയന്‍ പാതയോരത്തു തൂക്കിയ വെറും വഴിച്ചെണ്ടയായി മാറിക്കഴിഞ്ഞിരുന്നു. അങ്ങു രംഗത്തിറങ്ങുന്നതിനും എത്രയോ മുമ്പേ എത്രയോപേര്‍ ഈ സാഹസം ചെയ്തതാണ്. ഒരശ്ളീലസാഹിത്യകാരന്‍ കൊളുത്തിയ ദീപശിഖ ചാനലുകളില്‍ നിന്ന് ചാനലുകളിലേയ്ക്കു പകര്‍ന്ന് അങ്ങയുടെ പാര്‍ട്ടിയുടെ അഭിഭാഷക സംഘടനയുടെ നേതാവ് വര്‍ഷങ്ങളായി ആ സാഹസികത വെച്ചുനടത്തുകയാണ്. പിണറായിയുടെ കുടുംബത്തെപ്പോലും വെറുതെ വിടാതെ അദ്ദേഹം ദിനേനെ നടത്തുന്ന ഭര്‍ത്സനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എത്രയോ താഴെയാണ് സഖാവേ, താങ്കളുടെ പിണറായി വിരുദ്ധ സാഹസം.
അങ്ങയുടെ ചേതനയറ്റ ശരീരം എംഎന്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിനു കിടത്തിയപ്പോള്‍, തന്റെ നിലവാരത്തിലേയ്ക്ക് ഒടുവില്‍ സഖാവും എത്തിയെന്ന വാരാന്ത്യക്കാരന്റെ ഹുങ്കാണ് ചാനലുകള്‍ പൊതുദര്‍ശനത്തിനു വെച്ചത്. ഒപ്പം കൂട്ടാന്‍ കൊളളാത്തവരും വീട്ടില്‍ കയറ്റാന്‍ കൊളളാത്തവരും ഒളിഞ്ഞുനോട്ടക്കാരുമൊക്കെ നിരന്നു നിന്ന് അങ്ങയുടെ ജീവിതത്തെ വാഴ്ത്തുമ്പോള്‍, ഈ ഗതി ശത്രുക്കള്‍ക്കുപോലും വരരുതേയെന്ന് ആരും പ്രാര്‍ത്ഥിച്ചുപോകും.
പറഞ്ഞു വന്നാല്‍ അങ്ങയുടെയത്ര സാഹസികനൊന്നുമല്ല പിണറായി വിജയന്‍. തനിക്കെതിരെ പാഞ്ഞുവന്ന അപവാദങ്ങള്‍ക്ക് കീഴടങ്ങേണ്ടതില്ല എന്നു മാത്രമേ അദ്ദേഹം തീരുമാനിച്ചുളളൂ. ഒരു കൊച്ചുമനുഷ്യന്റെ, അദ്ദേഹത്തിനു പിന്തുണ നല്‍കിയ ഒരു ചെറിയ പാര്‍ട്ടിയുടെ ആ പ്രവൃത്തിയ്ക്കു നേരെ അങ്ങയെപ്പോലെ വലിയൊരു മനുഷ്യനു നിഷ്പ്രയാസം കണ്ണടയ്ക്കാമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തു നടമാടിയ എത്രയോ അത്യാചാരങ്ങള്‍ക്കു നേരെ സൌമനസ്യത്തോടെ കണ്ണുകളടച്ച അങ്ങേയ്ക്ക് ഇതും അവഗണിക്കാമായിരുന്നു. ആര്‍ത്തലയ്ക്കുന്ന കൊടുങ്കാറ്റിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഒരൊറ്റമരം കാണിക്കുന്ന സാഹസികതയോടു ഉപമിച്ച് കണ്ടില്ലെന്നു നടിക്കാമായിരുന്നു. ഇത്തരം (ദുഃ)സ്വാതന്ത്ര്യങ്ങളൊക്കെ എടുക്കാനുളള സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കാമായിരുന്നില്ലേ... അതു ചെയ്തിരുന്നുവെങ്കില്‍ അങ്ങയുടെ വിശാലമനസ്കത ഇനിയുമെത്രയോ ഉയരങ്ങളിലെത്തുമായിരുന്നു.
ചോര വീഴ്ത്തിയല്ല, തന്റെ ഹൃദയത്തില്‍ നിന്ന് ഒരു തുളളി ചോര പൊടിയാതെ സൂക്ഷിച്ചാണ് പിണറായി സാഹസികനായത്. തലകള്‍ കൊയ്തതിലല്ല, സ്വന്തം ശിരസ് താഴാതെ കാത്തുവെച്ചതിലാണ് അദ്ദേഹത്തിന്റെ സാഹസികത. ജന്മനാ അതിസാഹസികനായ അങ്ങ്, പിണറായിയെപ്പോലൊരു ചെറിയ മനുഷ്യന്റെ കൊച്ചുകൊച്ചു സാഹസികതകള്‍ പൊറുത്തിരുന്നുവെങ്കില്‍ എന്നാശിക്കുന്നതില്‍ എന്താണ് സഖാവേ, അപാകത?
തീര്‍ച്ചയായും സഖാവേ, അങ്ങയുടെ ജീവിതഗരിമയ്ക്കു മുന്നില്‍ പിണറായിയൊന്നും ഒന്നുമല്ല. എന്നാലും ഒരു മനുഷ്യനല്ലേ. അങ്ങയുടെ സഹപ്രവര്‍ത്തകന്‍. അന്തസ്, ആത്മാഭിമാനം എന്നിവയൊക്കെ ആ മനുഷ്യനും ഉണ്ടാവുകയില്ലേ. ദുരാരോപണങ്ങളില്‍ പതറിപ്പോകാതെ സംഘടനയെ നയിച്ചതിന്റെ പേരില്‍ നല്ല വാക്കൊന്നും പറഞ്ഞില്ലെങ്കിലും കുത്തിനോവിക്കാതിരിക്കാമായിരുന്നു.
വേട്ടപ്പട്ടികളും അവരെ അയച്ചവരും മടുത്തു തുടങ്ങിയപ്പോഴായിരുന്നല്ലോ അങ്ങയുടെ രംഗപ്രവേശം. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി 374 കോടി രൂപയുടെ അഴിമതി നടത്തി എന്ന ആരോപണം കത്തിപ്പടര്‍ന്നകാലത്ത്, പിണറായി രാജിവെയ്ക്കണം എന്നു തന്റേടത്തോടെ ആവശ്യപ്പെടാന്‍ അങ്ങുണ്ടായിരുന്നില്ല. സിബിഐയുടെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കാലത്തും അങ്ങേയുടെ നട്ടെല്ലിന്റെ ഉറപ്പും കാഠിന്യവും കാണാനുളള ഭാഗ്യമുണ്ടായില്ല. എംഎന്‍ ഗോവിന്ദന്‍ നായരുടെയും ടിവി തോമസിന്റെയും പാതയാണ് പിണറായി വിജയന്‍ പിന്തുടരേണ്ടത് എന്ന് തന്റേടത്തോടെ അന്ന് അങ്ങു പറഞ്ഞിരുന്നുവെങ്കില്‍ ഒരു പക്ഷേ, അദ്ദേഹം അനുസരിക്കുമായിരുന്നു. ചരിത്രത്തില്‍ അങ്ങയുടെ വലിപ്പം അറിയാത്ത ആളല്ലല്ലോ പിണറായി വിജയന്‍.
പക്ഷേ, അങ്ങതു പറഞ്ഞതോ, പിണറായി അഴിമതി നടത്തിയതിന് ഒരു തെളിവുമില്ലെന്ന് അസന്നിദ്ധമായി സിബിഐ തന്നെ കോടതിയില്‍ തുറന്നു പറഞ്ഞതിനുശേഷം. മാധ്യമങ്ങള്‍ മുഴുവന്‍ തോറ്റു പിന്‍വാങ്ങിയ ശേഷം. ഉപജാപകരുടെ പത്തി താഴ്ന്ന ശേഷം... ഒഴിവാക്കാമായിരുന്നില്ലേ, സഖാവേ... ആ രംഗപ്രവേശവും പരാമര്‍ശങ്ങളും.
പിണറായി വിജയനെതിരെ താങ്കള്‍ നടത്തിയ ആക്രമണം ഇല്ലായിരുന്നുവെങ്കിലും സഖാവേ, ഉരുക്കുപോലുറച്ച നട്ടെല്ലിന്റെ നേരവകാശിയായി അങ്ങു വാഴ്ത്തപ്പെടുക തന്നെ ചെയ്യുമായിരുന്നു. അതിലൊക്കെ ആരാണ് തര്‍ക്കമുന്നയിക്കുക? അങ്ങേയ്ക്കൊരു നല്ല നട്ടെല്ലുളളതില്‍ സിപിഎമ്മുകാര്‍ അസൂയപ്പെടേണ്ട കാര്യമെന്ത്? പക്ഷേ, ഒരു സംസ്ഥാന സെക്രട്ടറിയെ മാറ്റി അധികാരമേറ്റ മറ്റൊരു സംസ്ഥാന സെക്രട്ടറിയ്ക്ക് നിര്‍ഭയമായ അഭിപ്രായങ്ങളും ഉരുക്കുപോലുറച്ച നട്ടെല്ലുമുണ്ട് എന്ന സര്‍ട്ടിഫിക്കറ്റുകള്‍ തുരുതുരാ പ്രവഹിക്കുമ്പോള്‍ സ്ഥാനമൊഴിഞ്ഞയാളിന് ഇതൊന്നുമില്ലായിരുന്നു എന്നു കൂടി അര്‍ത്ഥം വരില്ലേ. ആരാണ് അപ്പോള്‍ യഥാര്‍ത്ഥത്തില്‍ അപമാനിക്കപ്പെടുന്നത്? പോഴന്മാര്‍ എന്നൊക്കെയുളള വിശേഷണങ്ങള്‍ ചാര്‍ത്തിക്കിട്ടിയവരെക്കുറിച്ച് ഓര്‍ക്കേണ്ട സന്ദര്‍ഭമിതല്ല എന്നറിയാം. എന്നാലും.. അതിലൊക്കെ ചില ശരികളുണ്ടായിരുന്നു എന്നു തോന്നിപ്പിക്കുന്നതല്ലേ, സിപിഐയില്‍ അങ്ങേയ്ക്കു മാത്രമാണ് നട്ടെല്ലുണ്ടായിരുന്നത് എന്ന വ്യാഖ്യാനം.
സിപിഎം വിരുദ്ധര്‍ക്ക് അങ്ങു നല്‍കിയ മഹാസംഭാവനയായിരുന്നല്ലോ ഇവന്റു മാനേജ്മെന്റ് എന്ന പ്രയോഗം. ആ പ്രയോഗത്തിന്റെ കത്രികപ്പൂട്ടില്‍ നിന്ന് അത്രവേഗമൊന്നും സിപിഎം പുറത്തുകടക്കുകയില്ല. പാര്‍ട്ടി സംഘടിപ്പിക്കുന്ന ഏതു പരിപാടിയ്ക്കു മേലും മുന്‍കാലപ്രാബല്യത്തോടെ ഈ അധിക്ഷേപത്തിന്റെ തുപ്പലുകള്‍ വീഴും. കോണ്‍ഗ്രസുകാര്‍ക്കും ബിജെപിക്കാര്‍ക്കും മാത്രമല്ല, അശ്ളീലത്തിലും അപവാദനിര്‍മ്മാണത്തിലും അശ്ളീലകുമാരനെ കടത്തിവെട്ടുന്ന നമ്മുടെ സ്വന്തം വാരാന്ത്യക്കാരനുപോലും ഇതൊരു ഒറ്റമീന്‍ ചാകരയാണ്. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ ചരിത്രപുരുഷനൊക്കെ ഇനി വിസ്മൃതിയില്‍പോകും. എത്ര കൊല്ലം നീളും, ഈ ഒറ്റപ്രയോഗത്തിന്റെ പരീക്ഷണസാധ്യതകള്‍? അതൊക്കെ ഓര്‍മ്മിച്ചപ്പോള്‍ ഒരു വീണ്ടുവിചാരം അങ്ങേയ്ക്കുമുണ്ടായിരുന്നിരിക്കണം. അതുകൊണ്ടാണല്ലോ, ആ പ്രയോഗം സിപിഎം നേതാക്കളെ വിഷമിപ്പിച്ചുവെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്ന് അങ്ങ് ചാനലുകളില്‍ തുറന്നു പറഞ്ഞത്.
ലാവലിന്‍, ഇവന്റ് മാനേജ്മെന്റ് ആരോപണങ്ങള്‍ സാധൂകരിക്കാനുളള യുക്തികള്‍ക്കു വേണ്ടി മനോരമ, റിപ്പോര്‍ട്ടര്‍ ചാനലുകളില്‍ യഥാക്രമം ജോണി ലൂക്കോസിന്റെയും വേണു ബാലകൃഷ്ണന്റെയും മുന്നില്‍ അങ്ങ് തപ്പിത്തടയുന്ന കാഴ്ച അക്ഷരാര്‍ത്ഥത്തില്‍ സങ്കടപ്പെടുത്തുന്നതു തന്നെയായിരുന്നു. ഏതായാലും ഇവന്റ് മാനേജ്മെന്റ് ആരോപണത്തില്‍ ഖേദം പ്രകടിപ്പിക്കാനുളള (പിന്‍വലിക്കാന്‍ സൌകര്യമില്ല എന്നു പറഞ്ഞത് തല്‍ക്കാലം മറക്കാം) സൌമനസ്യം അങ്ങു കാണിച്ചിരുന്നു.
ഇനി ഒരു ആരാധകന്റെ അനുസ്മരണ ലേഖനത്തില്‍ നിന്ന് ചില വരികള്‍ ഉദ്ധരിക്കട്ടെ.

സിപിഎം സംസ്ഥാന സമ്മേളന നടത്തിപ്പു ചുമതല ഇവന്റ് മാനേജ്മെന്റ് കമ്പനിയ്ക്കാണെന്ന ആരോപണം സിപിഎമ്മിനെ മാത്രമല്ല, മുന്നണി ബന്ധത്തെത്തന്നെ ആശങ്കയിലാഴ്ത്തി. ഇത്രയും ഗൌരവമേറിയ ആരോപണം സികെ ചന്ദ്രപ്പന്‍ ഉന്നയിച്ചതിലൂടെയാണ് രാഷ്ട്രീയകേരളം അതിനെ ഇത്രകണ്ട് ചര്‍ച്ചയാക്കിയത്. അതിന് വ്യക്തമായ മറുപടി നല്‍കാതെ ചന്ദ്രപ്പനെ വ്യക്തിപരമായി ആക്രമിച്ചാണ് സിപിഎം കേന്ദ്രങ്ങള്‍ ശ്രമിച്ചത്.
ഇതൊക്കെ വായിക്കാതെ വലിയ ചുടുകാട്ടിലെത്തിച്ചതിന് അങ്ങു അര്‍ബുദത്തിനു നന്ദി പറയുമെന്നറിയാം. ആരോപണം ഉന്നയിക്കുന്നവനല്ല, അതു കേട്ടിരിക്കുന്നവരാണ് (വ്യക്തമായി) തെളിവും മറുപടിയും നല്‍കേണ്ടത് എന്ന ന്യായത്തിന് പട്ടും വളയും മാത്രം കൊടുത്താല്‍ പോര. ഓട്ടുരുളിയും ചെമ്പുപാത്രവുമൊക്കെ പാരിതോഷികങ്ങളായി നല്‍കേണ്ടി വരും. നേതാവിന്റെ ചിത കത്തിത്തീരുംമുമ്പ് അണികള്‍ക്ക് പാരിതോഷികവിതരണം നടത്തുന്നതില്‍ ചെറുതല്ലാത്ത അനൌചിത്യമുണ്ടല്ലോ. അങ്ങുമിങ്ങുമുളള അണികളില്‍ മഹാഭൂരിപക്ഷവും അങ്ങയുടെ സൌമ്യഭാവം പങ്കുവെയ്ക്കുന്നവരുമല്ല. ഷോകേസിലെ സൌമ്യതയാണ് അവര്‍ക്കും പഥ്യം.
പക്ഷേ, അങ്ങേയ്ക്ക് അര്‍ഹതപ്പെട്ട മറ്റൊരു മേന്മ ഇവിടെ മറച്ചു വെയ്ക്കപ്പെട്ടു എന്നു പറയാതിരിക്കുന്നതെങ്ങനെ? സിപിഎമ്മുകാരെ നഖശിഖാന്തം വിമര്‍ശിച്ചതിന്റെ പേരില്‍ മാത്രമല്ല, അങ്ങ് ഓര്‍മ്മിക്കപ്പെടുന്നത്. തന്റെയൊരു ആരോപണം സിപിഎം നേതാക്കളില്‍ മനോവിഷമമുണ്ടാക്കിയെന്നറിഞ്ഞപ്പോള്‍ അതില്‍ ഖേദം പ്രകടിപ്പിക്കാനും സന്മനസു കാണിച്ചവനാണല്ലോ അങ്ങ്. ആ ഖേദപ്രകടനത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴും യുട്യൂബിലുണ്ട്. ആരോപണത്തില്‍ ഉറച്ചു നില്‍ക്കുമ്പോഴും ആരോപണവിധേയരായവര്‍ക്കുണ്ടാകുന്ന മനോവിഷമത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ മുതിരുക എന്നത് അസാധാരണമായ ഒരു ഗുണവിശേഷമാണ്. ചാട്ടവാര്‍ ചുഴറ്റിയപ്പോള്‍ യേശുക്രിസ്തുപോലും പരീശന്മാര്‍ക്കു നേരെ കാരുണ്യം ചൊരിയാനുളള സന്മനസു കാണിച്ചിരുന്നില്ല. കേരള രാഷ്ട്രീയത്തിലെന്നല്ല, ലോകചരിത്രത്തില്‍ത്തന്നെ സമാനതകളില്ലാത്ത ഈ ഗുണവിശേഷം ആരും വാഴ്ത്തിക്കാണാത്തത് എത്ര സങ്കടകരമാണ്!
ഇത്രയും മഹാമനസ്കനായ അങ്ങേയ്ക്കു പിണറായിയോടു പൊറുക്കാമായിരുന്നു. അങ്ങയുടെ വലിപ്പത്തിനു മുന്നില്‍ ഒരിക്കലും പിണറായി ഒന്നുമായിരുന്നില്ല. പിണറായി എംഎല്‍എ ആയപ്പോള്‍ അങ്ങ് എംപിയായ ആളായിരുന്നല്ലോ. അടിയന്തരാവസ്ഥക്കാലത്ത് കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ പിണറായി ഇടിയും തൊഴിയുമേറ്റു കിടക്കുമ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഗഹനമായ ചര്‍ച്ചകളില്‍ പങ്കെടുക്കാനുളള ഔന്നിത്യം കൈവരിച്ച നേതാവായിരുന്നു അങ്ങ്. ചേരികളില്‍ നിര്‍ബന്ധിത വധ്യംകരണം ഏര്‍പ്പെടുത്തി ഇന്ത്യയുടെ പുരോഗതിയ്ക്കു വേണ്ടി തിമിര്‍ത്താടിയ സഞ്ജയ് ഗാന്ധിയ്ക്കുമേല്‍ കരളു കടഞ്ഞ് സൌമ്യത കോരിച്ചൊരിഞ്ഞ നേതാവാണ് അങ്ങ്. അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഇന്ത്യയുടെ ലോക്കപ്പുകളില്‍ മുഴങ്ങിയ ദീനരോദനങ്ങളുടെ കാരണക്കാരോടും അസാധാരണമാംവിധം സൌമ്യമായാണ് അങ്ങു പെരുമാറിയത്. കുടിയൊഴിപ്പിക്കല്‍ എന്നപേരില്‍ പാവപ്പെട്ടവനെ കുടിലുകളില്‍ നിന്ന് തല്ലിയിറക്കി, അവരുടെ കിടപ്പാടങ്ങള്‍ കത്തിച്ച്, വിളകള്‍ ചവിട്ടി മെതിച്ച് താണ്ഡവമാടിയ പോലീസുകാരോടും അവരെ നിയോഗിച്ച ഭരണാധികാരികളോടും പുലര്‍ത്തിയ സൌമ്യതയ്ക്കും കാരുണ്യത്തിനും രാഷ്ട്രീയചരിത്രത്തിലെവിടെയും സമാനതകളില്ല. നട്ടെല്ലു നിവര്‍ത്തിപ്പിടിച്ചും ചൂണ്ടുവിരല്‍ നീട്ടിപ്പിടിച്ചും അവരോടു നാലു വാക്കു പറയാനുളള സാഹസികതയെ അപാരമായ സൌമ്യത കൊണ്ടാണ് അങ്ങ് അടക്കി നിര്‍ത്തിയത്.
അങ്ങയെക്കാള്‍ എത്രയോ ചെറിയവനായ പിണറായി വിജയനോടു മാത്രം എന്തിനാണ് പ്രിയപ്പെട്ട സഖാവേ, അങ്ങിത്ര പരുക്കനായത്... ഒരു വേട്ടയാടലിന്റെ പരിഹാസ്യമായ പരിസമാപ്തിയില്‍പ്പോലും ആ മനുഷ്യനെ വെറുതേവിടേണ്ട എന്നു തീരുമാനിക്കാന്‍ വിധം ക്രൂരത, വര്‍ഷങ്ങളോളം നിറഞ്ഞൊഴുകിയ സൌമ്യതയ്ക്കിടയിലും എവിടെയാണ് സഖാവേ അങ്ങൊളിപ്പിച്ചു വെച്ചത്...
ആരെങ്കിലും പൂരിപ്പിക്കുമോ ഈ ചോദ്യങ്ങള്‍ക്കൊരുത്തരം...?

Thursday, April 05, 2012

ചന്ദ്രപ്പന്‍ പയറ്റുന്നത് '69'ലെ അഭ്യാസം


കോഴിത്തലയിലെ അഥര്‍വ്വം: ഒരു ഫ്ളാഷ് ബായ്ക്ക്എന്ന ലേഖനത്തിന്റെ തുടര്‍ച്ച -
1967ലെ ഇഎംഎസ് മന്ത്രിസഭയെ അട്ടിമറിക്കുമ്പോള്‍ കുത്തിത്തിരിപ്പുകളുടെയും കുതികാല്‍വെട്ടിന്റെയും ചരിത്രത്തില്‍ സ്വന്തം ഉല്‍പ്പത്തിമുദ്ര ആഴത്തില്‍ പതിപ്പിക്കുകയായിരുന്നു സിപിഐ. ആ അട്ടിമറിയിലൂടെ ഭൂജാതമായതോ, ജനാധിപത്യകേരളത്തിന്റെ ഭരണചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ ഏടുകളും. ഭരണത്തിന്റെ കരുത്തുപയോഗിച്ച് സിപിഎമ്മിനെ വേട്ടയാടി നശിപ്പിക്കാന്‍ 1969 മുതല്‍ ഒരു ദശാബ്ദത്തോളംസിപിഐ കിണഞ്ഞു ശ്രമിച്ചു. പക്ഷേ, ദയനീയമായി പരാജയപ്പെട്ടു. അടിച്ചൊതുക്കാന്‍ ശ്രമിച്ചതിന്റെ പതിന്മടങ്ങു ശക്തിയില്‍ സിപിഎംശക്തിപ്രാപിച്ചു. അചിരേണ, സിപിഎം നേതൃത്വം നല്‍കുന്ന മുന്നണിയില്‍ സിപിഐയ്ക്ക് അംഗമാകേണ്ടി വന്നു.
പക്ഷേ, സിപിഐയല്ലേ, ചത്തു കിടന്നാലും ചമഞ്ഞേ കിടക്കൂ. മുന്നണി മാറിയിട്ടും അഹങ്കാരോന്മാദത്തിനു കുറവൊന്നുമുണ്ടായില്ല. ദേശീയ ബൂര്‍ഷ്വാസിയുമായി അധികാരം പങ്കിട്ട് ഇന്ത്യയില്‍ സോഷ്യലിസം കെട്ടിയിറക്കുമെന്ന നയം തിരുത്തി വീണ്ടും സിപിഎമ്മിന്റെ ജൂനിയര്‍ പാര്‍ട്ട്നറായി മാറേണ്ടി വന്നതിന്റെ ജാള്യമകറ്റാന്‍ അവര്‍ മറ്റൊരു വ്യാഖ്യാനം കണ്ടെത്തി. അങ്ങനെയാണ് 1969ല്‍ അധികാരം നഷ്ടപ്പെട്ട സിപിഎമ്മിനെ പതിനൊന്നു വര്‍ഷത്തിനുശേഷം ഭരണക്കസേരയിലിരുത്തിയത് സിപിഐ ആണെന്ന വീമ്പടി തുടങ്ങിയത്. സിപിഐയുടെ സന്മനസും സൌജന്യവുമില്ലായിരുന്നെങ്കില്‍ സിപിഎമ്മിന് കേരളഭരണം എന്നെന്നേയ്ക്കും കിട്ടാക്കനിയാകുമായിരുന്നത്രേ. ചരിത്രബോധം കമ്മിയായ എഐഎസ്എഫ് സൈബര്‍ ശിശുക്കള്‍ക്കിടയില്‍ ഈ പച്ചക്കള്ളവും സൂപ്പര്‍ഹിറ്റായിത്തന്നെ ഓടുന്നുണ്ട്.
1980ല്‍ നടന്നതെന്ത്?
1980ല്‍ ഇ. കെ. നായനാര്‍ സര്‍ക്കാര്‍ അധികാരമേറുമ്പോള്‍ ഇടതുമുന്നണിയുടെ കക്ഷിബലം ഇതായിരുന്നു.
പാര്‍ട്ടിസീറ്റ്
ആകെ93
സിപിഎം35
ആന്റണി കോണ്‍ഗ്രസ്21
മാണി കേരള8
സിപിഐ17
ആര്‍എസ്‌പി6
പിള്ള കോണ്‍ഗ്രസ്1
അഖിലേന്ത്യാ ലീഗ്5
വലതുമുന്നണിയുടെ ജനപിന്തുണയുടെ നടുക്കഷണവും കൊണ്ടാണ് അന്ന് ആന്റണി, മാണി കോണ്‍ഗ്രസുകള്‍ ഇടതുമുന്നണിയില്‍ ചേക്കേറിയത്. സിപിഐയുടെ 17 എംഎല്‍എമാര്‍ ഇല്ലായിരുന്നുവെങ്കിലും നിഷ്പ്രയാസം അന്ന് ഇ കെ നായനാര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമായിരുന്നു. സിപിഐയെ ഒഴിവാക്കി മുന്നണി രൂപീകരിക്കാനും ഭരിക്കാനും സിപിഎമ്മിന് ഒരു തടസവുമുണ്ടായിരുന്നില്ല. പക്ഷേ, ആര്‍ക്കെങ്കിലുമൊപ്പം എങ്ങനെയെങ്കിലും ഭരിക്കുക എന്നതായിരുന്നില്ല അന്നും ഇന്നും സിപിഎമ്മിന്റെ രാഷ്ട്രീയം.
1969ലെ കുറുമുന്നണി അട്ടിമറിയില്‍ ഭരണം നഷ്ടപ്പെട്ട സിപിഎം കേരളത്തില്‍ തളര്‍ന്നുപോയില്ല. സിപിഐയ്ക്ക് കോണ്‍ഗ്രസ് മുന്നണി ഉപേക്ഷിക്കേണ്ട രാഷ്ട്രീയസാഹചര്യമുണ്ടാകും എന്ന് സിപിഎമ്മിന്റെ മധുര പാര്‍ട്ടി കോണ്‍ഗ്രസ് പ്രവചിച്ചപ്പോള്‍, സിപിഎമ്മുകാരോട് മാതൃസംഘടനയിലേയ്ക്ക് മടങ്ങാനും കോണ്‍ഗ്രസ് മുന്നണിയെ ശക്തിപ്പെടുത്താനും ആഹ്വാനിക്കുകയായിരുന്നു സിപിഐ നേതാക്കള്‍. ഈ ആഹ്വാനം കേട്ട് പതിനായിരക്കണക്കിന് സിപിഎമ്മുകാര്‍ സിപിഐയിലേയ്ക്ക് മടങ്ങുന്നുവെന്നായിരുന്നു അക്കാലത്ത് ജനയുഗം ദിനംതോറും വാര്‍ത്ത പടച്ചത്.
സിപിഐയുടെ മര്‍ദ്ദകഭരണം കൊണ്ടുപിടിച്ചു മുന്നേറുമ്പോള്‍ സിപിഎം വളരുകയായിരുന്നോ തളരുകയായിരുന്നോ എന്ന് താഴെ കൊടുത്ത പട്ടിക നോക്കിയാല്‍ ബോധ്യമാകും.
വര്‍ഷംസിപിഎംസിപിഐവോട്ടുവ്യത്യാസം
196512,57,8695,25,4567,32,413
196714,76,4565,38,0049,38,452
197017,94,2136,75,29811,18,915
197719,46,0518,72,30910,73,742
198018,46,31274411211,02,200

അധികാരരാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഏത് തുക്കടാ പാര്‍ട്ടിയ്ക്കുമുണ്ടാകുന്ന നേട്ടത്തിനപ്പുറമുള്ള വളര്‍ച്ചയൊന്നും സിപിഐയ്ക്ക് കോണ്‍ഗ്രസ് സഹവാസം കൊണ്ടുണ്ടായില്ല. ആ സഖ്യത്തിന്റെ ജനദ്രോഹരാഷ്ട്രീയത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയ സിപിഎമ്മാകട്ടെ, മറുവശത്ത് കരുത്തുറ്റ ഒരു ബഹുജനപ്രസ്ഥാനമായി വളരുകയും ചെയ്തു. വലതുപക്ഷ ഭരണത്തിനെതിരെ സിപിഎം സംഘടിപ്പിച്ച സമരങ്ങളാണ് ഇടതുമുന്നണിയുടെ ജനകീയാടിത്തറയൊരുക്കിയത്. ഉശിരന്മാരായ സഖാക്കളുടെ ജീവന്‍ വില നല്‍കിയാണ്, മദമടങ്ങുമ്പോള്‍ സിപിഐയ്ക്കു കൂടി വന്നുകയറാനുള്ള രാഷ്ട്രീയമുന്നണിയ്ക്ക് സിപിഎം രൂപം നല്‍കിയത്.
സിപിഎം ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിന്റെ മൂല്യവര്‍ദ്ധനയാണ് മേല്‍പ്പട്ടികയില്‍ കാണുന്നതെങ്കില്‍, ഏറ്റവും വലിയ ഇടതുപക്ഷ പ്രസ്ഥാനത്തെ വേട്ടയാടിയതിന് വലതുപക്ഷം എറിഞ്ഞ നക്കാപ്പിച്ചയാണ് സിപിഐക്കോളത്തിലെ അക്കങ്ങള്‍. എത്ര തീറ്റയും വെള്ളവും മോന്തിയാലും യജമാനന്റെ വണ്ണവും തൂക്കവും വേട്ടപ്പട്ടിയ്ക്കുണ്ടാകില്ലല്ലോ.
പികെവിയുടെ ത്യാഗമല്ലേ, ത്യാഗം...!
1978ല്‍ അപ്രതീക്ഷിതമായി കേരള മുഖ്യമന്ത്രിപദം വീണ്ടും സിപിഐയുടെ കൈയിലെത്തി. പി. കെ. വാസുദേവന്‍ നായരായിരുന്നു അന്ന് മുഖ്യമന്ത്രി. ഭട്ടിന്‍ഡയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഐ ഡാങ്കേയിസം കൈയൊഴിഞ്ഞ് ഇടതുപക്ഷത്തേയ്ക്ക് ചേക്കേറാന്‍ തീരുമാനിച്ചപ്പോള്‍ പികെവി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സൃഷ്ടിയ്ക്കു വേണ്ടി സിപിഐ അനുഷ്ഠിച്ച മഹാത്യാഗമാണ് പികെവിയുടെ രാജിയെന്നാണ് സിപിഐക്കാരുടെ മറ്റൊരു വീമ്പടി.
സിപിഐയുടെ ശൈലീപുസ്തകത്തില്‍ മന്ത്രിയാവുക, മുഖ്യമന്ത്രിയാവുക എന്നതൊക്കെ മഹാകാര്യങ്ങളാണ്. ആ സ്ഥാനലബ്ധികള്‍ക്ക് എന്തു തരവഴിയുമാകാമെന്നും സിദ്ധാന്തിച്ചിട്ടുണ്ട്. തങ്ങള്‍ക്കു മുഖ്യമന്ത്രിപദം കിട്ടാന്‍ 1969ല്‍ കേരളത്തില്‍ ആടിയ ജനാധിപത്യവിരുദ്ധ നാടകങ്ങള്‍ നാം കണ്ടു. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ചിട്ടും 1967ലും 1969ലും കുറുമുന്നണി സമ്മര്‍ദ്ദം ഉപയോഗിച്ച് ബംഗാളില്‍ സിപിഎമ്മിനെ മുഖ്യമന്ത്രിപദത്തില്‍ നിന്നകറ്റി.
പതിനാറും ഇരുപതും എംഎല്‍എമാരെ ഉപയോഗിച്ച് മുഖ്യകക്ഷിയ്ക്കു മേല്‍ വൃത്തികെട്ട സമ്മര്‍ദ്ദം ചെലുത്തി മുഖ്യമന്ത്രി പദം കൈക്കലാക്കുന്ന ഊളത്തരം സിപിഐയെപ്പോലെ ഫലപ്രദമായി പരീക്ഷിച്ചു വിജയിച്ച മറ്റൊരു പാര്‍ട്ടി ഇന്ത്യയില്‍ വേറെയില്ല. സിപിഐയുടെ ആ കളി അവസാനിപ്പിച്ചത് 1977ല്‍ കരുണാകരനായിരുന്നു. 1969 മുതല്‍ 1977വരെയുള്ള അച്യുതമേനോന്റെ ഭരണകാലമായിരുന്നു കേരളത്തിന്റെ സുവര്‍ണകാലമെന്ന് വിശ്വസിപ്പിക്കാനാണല്ലോ സിപിഐക്കാര്‍ പെടാപ്പാടു പെടുന്നത്. ആ 'സുവര്‍ണഭരണ'ത്തിന്റെ വില 1977ല്‍ തന്നെ സിപിഐയില്‍ നിന്ന് കരുണാകരന്‍ ഈടാക്കിയിരുന്നു. 1970ല്‍ 29 സീറ്റ് സിപിഐയ്ക്ക് മത്സരിക്കാന്‍ നല്‍കിയ കോണ്‍ഗ്രസ് 1977ല്‍ രണ്ടു സീറ്റും മുഖ്യമന്ത്രി പദവും സിപിഐയില്‍ നിന്നും തിരിച്ചെടുത്തു. പ്രധാനപ്പെട്ട വകുപ്പുകള്‍ സിപിഐയ്ക്കു നഷ്ടപ്പെട്ടു. മന്ത്രിസഭയിലെ അംഗബലം നാലില്‍ നിന്ന് മൂന്നായി ചുരുങ്ങി. 1970ല്‍ 16 എംഎല്‍എമാരുണ്ടായിരുന്ന സിപിഐയ്ക്ക് മുഖ്യമന്ത്രി സ്ഥാനവും വ്യവസായം, വൈദ്യുതി, ഗതാഗതം, ഹരിജനക്ഷേമം തുടങ്ങിയ വകുപ്പുകളുമുണ്ടായിരുന്നു. (1977ല്‍) അംഗബലം 23ലേയ്ക്കുയര്‍ന്നപ്പോള്‍ 1970ല്‍ ദാനം ചെയ്തതെല്ലാം കരുണാകരന്‍ തിരിച്ചു വാങ്ങി. ഒരു പരാതിയുമില്ലാതെ, ഒരു മുറുമുറുപ്പുമുയര്‍ത്താതെ സിപിഐ അതൊക്കെ സഹിച്ചു.
കേരളത്തിന് ഓര്‍ത്തോര്‍ത്തു 'വിലപിക്കാന്‍' ഒരു സുവര്‍ണകാലം അച്യുതമേനോന്‍ സംഭാവന ചെയ്തിട്ടും, നിയമസഭയില്‍ അംഗബലം കൂടിയിട്ടും തങ്ങളുടെ ആടയാഭരണങ്ങളും പട്ടുചേലയും കരുണാകരന്‍ ഊരിവാങ്ങിയതിനെക്കുറിച്ച് സിപിഐയുടെ സൈബര്‍ പാണന്മാര്‍ അധികമൊന്നും പാടിക്കേട്ടിട്ടില്ല. ആശിച്ചതും മോഹിച്ചതും നേടാന്‍ 1969ല്‍ ഇഎംഎസിന്റെ മുന്നില്‍ മസിലു പിടിച്ച 'അതിപ്രതാപഗുണവാ'ന്മാരൊക്കെ കരുണാകരന്റെ മുന്നില്‍ ചൂളിച്ചുരുണ്ടു മൂലയിലൊതുങ്ങി. സാക്ഷാല്‍ എംഎന്‍, ടിവി, അച്യുതമേനോന്‍ തുടങ്ങിയ കുറുമുന്നണി വിദഗ്ധരൊക്കെ അന്നും ജീവിച്ചിരുന്നെങ്കിലും കെ. കരുണാകരന്റെ മുന്നില്‍ ഒരു ഉപജാപത്തരികിടയ്ക്കുമുള്ള കരളുറപ്പ് അവര്‍ക്കുണ്ടായിരുന്നില്ല. പല്ലും ജടയും കൊഴിഞ്ഞ മാടമ്പിമാരും തമ്പുരാന്മാരുമൊക്കെ ഗതകാലപ്രതാപം നക്കിത്തുടച്ച് സ്വന്തം കൂട്ടില്‍ അടങ്ങിയൊതുങ്ങിക്കിടന്നു.
രാജന്‍ കേസിലെ കോടതി പരാമര്‍ശത്തെ തുടര്‍ന്ന് കെ. കരുണാകരന്‍ 1977 ഏപ്രിലില്‍ രാജിവെച്ചപ്പോള്‍ മുഖ്യമന്ത്രിക്കിരീടം ഏ കെ ആന്റണിയുടെ തലയിലെത്തി. ചിക്കമംഗലൂരില്‍ ഇന്ദിരാഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ആന്റണി 1978 ഒക്ടോബറില്‍ രാജിവെച്ചു. മന്ത്രിസഭയൊന്നാകെ രാജിവെച്ച് പുതിയ ജനവിധി തേടാന്‍ എല്ലാ രാഷ്ട്രീയകാരണങ്ങളുമുണ്ടായിട്ടും അന്നത്തെ ഭരണമുന്നണി അതിനു മുതിര്‍ന്നില്ല. കരുണാകരനും ആന്റണിയും ഊരിക്കളഞ്ഞ കിരീടം ഒരു മടിയും കൂടാതെ സിപിഐ തലയില്‍ ചുമന്നു. കേവലഭൂരിപക്ഷത്തിന്റെ പകുതിപോലും അംഗബലമില്ലായിരുന്നിട്ടും സിപിഐ വീണ്ടും മുഖ്യമന്ത്രിപദത്തിന് സമ്മതം മൂളി. ഉളുപ്പില്ലാതെ തലയില്‍ കയറ്റിയതും ഏതു നിമിഷവും തെറിക്കുമായിരുന്നതുമായിരുന്നു 1978ല്‍ പികെവിയുടെ മുഖ്യമന്ത്രിപദം. ഇടതുപക്ഷ ഐക്യമെന്ന കരുത്തുറ്റ മുദ്രാവാക്യവുമായി മറുവശത്ത് സിപിഎം ഉണ്ടായിരുന്നതുകൊണ്ടും മഹാപാപികളായ സിപിഐ നേതാക്കന്മാരെ പാപമുക്തിവരുത്തി ആശ്ളേഷിക്കാന്‍ അവര്‍ തയ്യാറായിരുന്നതും കൊണ്ടാണ് ത്യാഗപരിവേഷത്തിന്റെ പട്ടില്‍പൊതിഞ്ഞ് മുഖ്യമന്ത്രിപദം വലിച്ചെറിയാന്‍ സിപിഐയ്ക്കു കഴിഞ്ഞത്.
യഥാര്‍ത്ഥത്തില്‍ പികെവിയുടെ സ്ഥാനത്യാഗത്തെക്കുറിച്ചല്ല, പലരായി ഉപയോഗിച്ച് വലിച്ചെറിഞ്ഞ മുഷിഞ്ഞു നാറിയ ഒരുമേല്‍വസ്ത്രം എടുത്തണിഞ്ഞ സിപിഐയുടെ ഉളുപ്പില്ലായ്മയെയാണ് കേരളം വിചാരണ ചെയ്യേണ്ടത്. സ്വന്തം രാഷ്ട്രീയത്തിന് മേല്‍ക്കൈയുള്ള സംവിധാനത്തില്‍ മാത്രമേ ഭരണാധികാരം കൈയാളൂ എന്ന സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടിന്റെ ദര്‍ശനശുദ്ധിയും രാഷ്ട്രീയത്തെളിമയുമെവിടെ, മതിലുചാടിയും ഓടിളക്കിയും പൂട്ടു കുത്തിത്തുറന്നും മന്ത്രിമന്ദിരങ്ങളില്‍ കടന്നുകൂടി സുഖാലസ്യത്തില്‍ മയങ്ങിക്കിടക്കാനുള്ള സിപിഐയുടെ അത്യാര്‍ത്തിയെവിടെ. പികെവിയുടെ ഗതികെട്ട രാജിയെ മഹാത്യാഗമാക്കി വ്യാഖ്യാനിച്ച് ഒരു താരതമ്യത്തിനും പഴുതില്ലാത്ത ഈ യാഥാര്‍ത്ഥ്യത്തെ, മറച്ചുവെയ്ക്കാമെന്നാണ് സിപിഐ ഗീബല്‍സുമാരുടെ വ്യാമോഹം.
ആരുടെ വകയായിരുന്നു, യഥാര്‍ത്ഥ ത്യാഗം?
ചില്ലറ കാരുണ്യമൊന്നുമല്ല 1980ല്‍ സിപിഎം സിപിഐയ്ക്കു നേരെ ചൊരിഞ്ഞത്. ആന്റണിയും മാണിയും ലീഗിന്റെ ഒരു ഭാഗവും ഒപ്പമുണ്ടായിരുന്നപ്പോള്‍ നിഷ്പ്രയാസം സിപിഐയെ സിപിഎമ്മിന് പുറംകാലിനു തൊഴിക്കാമായിരുന്നു. അതു ചെയ്തില്ല എന്നു മാത്രമല്ല, സിപിഐയ്ക്കാള്‍ പതിന്മടങ്ങു ശക്തി സിപിഎമ്മിനുള്ള എട്ടോളം മണ്ഡലങ്ങള്‍ അവര്‍ക്ക് മത്സരിക്കാന്‍ വിട്ടുകൊടുക്കുകയും ചെയ്തു.
1965ല്‍ മുഖാമുഖം മത്സരിച്ചപ്പോള്‍ സിപിഎം, സിപിഐ കക്ഷികള്‍ നേടിയ വോട്ടുകള്‍ താഴെ പട്ടികയില്‍ കാണുക. ഈ മണ്ഡലങ്ങള്‍ ഒരു വിലപേശലുമില്ലാതെ 1980ല്‍ സിപിഎം സിപിഐയ്ക്കു മത്സരിക്കാന്‍ വിട്ടുകൊടുത്തു.
മണ്ഡലംസിപിഎംസിപിഐ
മഞ്ചേശ്വരം15,139
നാദാപുരം26,2242,039
തിരൂരങ്ങാടി10,104
പട്ടാമ്പി19,99212,213
മണ്ണാര്‍ക്കാട്16,0993,949
പീരുമേട്12,3455,615
ചേര്‍ത്തല11,9527,789
കിളിമാനൂര്‍17,911
ആകെ1,29,76631,605

ഇവയില്‍ മഞ്ചേശ്വരത്തും തിരൂരങ്ങാടിയിലുമൊഴിച്ച മറ്റെല്ലാ മണ്ഡലങ്ങളിലും 1965ല്‍ സിപിഎം വിജയിച്ചു. ആന്റണി, മാണി, അഖിലേന്ത്യാ ലീഗ് എന്നീ കക്ഷികളുമായി ഉണ്ടാക്കിയ സഖ്യത്തിന്റെ ബലത്തില്‍ ഈ എട്ടുമണ്ഡലങ്ങളില്‍ മാത്രമല്ല, 1980ല്‍ സിപിഐയ്ക്കു നല്‍കിയ 22 സീറ്റിലും സിപിഎമ്മിനു തന്നെ മത്സരിക്കാമായിരുന്നു.
1977ലെ തിരഞ്ഞെടുപ്പില്‍ 68 സീറ്റില്‍ മത്സരിച്ച സിപിഎം, സിപിഐയ്ക്കു വേണ്ടി 1980ല്‍ 50 സീറ്റിലേയ്ക്കൊതുങ്ങിയിരുന്നു. സിപിഎമ്മിന്റെ ഉറച്ച സീറ്റുകളുള്‍പ്പെടെ ദാനം നല്‍കിയാണ് അന്ന് സിപിഐയ്ക്ക് ഇടതുമുന്നണിയില്‍ മാന്യമായ സ്ഥാനം നല്‍കിയത്. അന്ന് പുറംകാലുകൊണ്ട് സിപിഐയെ തൊഴിച്ചെറിഞ്ഞിരുന്നുവെങ്കില്‍, ഇന്ന് സിഎംപിയുടെയോ ജെഎസ്എസിന്റെയോ ഗതിയില്‍ ചരിത്രം സിപിഐയെ നമുക്കു കാണിച്ചു തരുമായിരുന്നു.
യാഥാര്‍ത്ഥ്യം അതായിരിക്കെയാണ്, 1969-1979 കാലത്ത് സിപിഎമ്മിനെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കഴിഞ്ഞത് വലിയ നേട്ടമായി സിപിഐക്കാര്‍ കൊണ്ടാടുന്നത്. വലതുപക്ഷവും തങ്ങളും തമ്മില്‍ യഥാര്‍ത്ഥത്തില്‍ ഒരു വ്യത്യാസവുമില്ലെന്ന് തെളിയിക്കുകയാണ് ആ പ്രചരണം വഴി സിപിഐ ചെയ്യുന്നത്. 57ലെ ഇഎംഎസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അച്യുതമേനോനെക്കാള്‍, സിപിഎം മന്ത്രിസഭയെ മറിച്ചിട്ട് കരുണാകരന്റെ ചുമലിലേറി മുഖ്യമന്ത്രിയുദ്യോഗം വഹിച്ച അച്യുതമേനോന് എങ്ങനെ മാര്‍ക്കറ്റ് വാല്യൂ കൂടി എന്നാലോചിക്കാന്‍ ശേഷിയില്ലാത്തവരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല. വിശ്വസിച്ചിരുന്നപ്പോള്‍ അവന്‍ / ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ മാത്രമായിരുന്നു / ഒറ്റുകാരനായപ്പോള്‍ / ലോകം മുഴുവന്‍ അവനെക്കണ്ടു (ഒറ്റ്) എന്ന് രാവുണ്ണിയെഴുതിയത് അച്യുതമേനോനെ ഉദ്ദേശിച്ചാവാനേ തരമുള്ളൂ.

അറുവേശ്യയുടെ ചാരിത്ര്യപ്രസംഗം
അധികാരം കിട്ടാന്‍ ആര്‍ക്കൊപ്പവും വ്യഭിചരിക്കുന്ന അറുരാഷട്രീയ വേശ്യയായിരുന്നു 1967-1979 കാലത്ത് സിപിഐ. കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടാണല്ലോ 1964ല്‍ സിപിഐക്കാര്‍ പാര്‍ട്ടി പിളര്‍ത്തിയത്. അതിനു തൊട്ടുപിന്നാലെയാണ് ഉത്തരേന്ത്യയില്‍ ഡോ. രാംമനോഹര്‍ ലോഹ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെതിരെ എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിച്ച് സംയുക്ത വിധായക ദള്‍ (എസ്‌വിഡി) ഉണ്ടാക്കിയത്.
യുപി, ബീഹാര്‍, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങി ഒമ്പതു സംസ്ഥാനങ്ങളില്‍ ഈ സഖ്യം കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി മന്ത്രിസഭ രൂപീകരിച്ചു. ഭാരതീയ ജനസംഘമായിരുന്നു ഈ സഖ്യത്തിലെ ഒരു പ്രധാനകക്ഷി. യുപി, ബീഹാര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ സിപിഐ ജനസംഘത്തിനൊപ്പം അധികാരം പങ്കിട്ടു. എവിടെയൊക്കെ എംഎല്‍എമാരുണ്ടോ, അവരൊക്കെ മന്ത്രിയാകട്ടെ എന്നായിരുന്നു അന്ന് സിപിഐ നിലപാട്. ജനസംഘം ഉള്‍പ്പെടുന്ന മന്ത്രിസഭകളില്‍ നിന്ന് സിപിഐ അംഗങ്ങളെ പിന്‍വലിക്കണമെന്ന് 1968ലെ പാറ്റ്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ആവശ്യപ്പെട്ട തെറ്റിന് പി സി ജോഷിയെ നാഷണല്‍ എക്സിക്യൂട്ടീവില്‍ നിന്ന് നീക്കം ചെയ്തുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയ ഗാര്‍ഗി ചക്രവര്‍ത്തി വെളിപ്പെടുത്തുന്നു. (P.C. Joshi: A Biography by Gargi Chakravartty; National Book Trust, New Delhi; 2007).
അധികാരലബ്ധിയ്ക്കുവേണ്ടി ഇന്ത്യയിലൊരു പ്രസ്ഥാനത്തിന്റെ നേതാക്കളും സ്വന്തം പാര്‍ട്ടിയുടെ രാഷ്ട്രീയത്തെ ഇതുപോലെ വ്യഭിചരിച്ചിട്ടില്ല. സിപിഎം, കോണ്‍ഗ്രസ്, ജനസംഘം എന്നിവയുമായൊക്കെ തരാതരം പോലെ കൂട്ടുകെട്ടുണ്ടാക്കി അവര്‍ അധികാരമോഹം സാക്ഷാത്കരിച്ചു. 1969ല്‍ കേരളത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം നടത്തുമ്പോള്‍, ബംഗാളില്‍ സിപിഎം മുന്നണിയിലിരുന്നു ഭരിക്കുകയായിരുന്നു സിപിഐ. 1972ലാണ് ബംഗാള്‍ കുറുമുന്നണി കോണ്‍ഗ്രസ് പാളയത്തില്‍ ചേക്കേറിയത്. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ദുഷ്ചെയ്തികളാണ് അധികാരമദം പൊട്ടിയ സിപിഐ നേതാക്കള്‍ അക്കാലത്ത് കാട്ടിക്കൂട്ടിയത്. അതിന്റെ പാപഭാരം ചുമന്നാണ് 1980ല്‍ അവര്‍ ഇടതുമുന്നണിയുടെ ഭാഗമാകാന്‍ എത്തിയത്.
പഴുത്തു ചീര്‍ത്ത പറങ്കിപ്പുണ്ണു പൊട്ടിയൊലിച്ച വ്രണങ്ങളില്‍ നുരച്ചു പുളഞ്ഞ പുഴുക്കളെ കൊത്തിത്തിന്നാന്‍ കാറിപ്പറന്ന കാക്കക്കൂട്ടത്തിന്റെ അകമ്പടിയോടെയായിരുന്നു അന്നത്തെ മടങ്ങിവരവ്. ആട്ടിപ്പായിക്കാന്‍ എല്ലാ സാഹചര്യങ്ങളും ഒത്തുകിട്ടിയിട്ടും സിപിഎം അതുചെയ്തില്ല. പകരം, അപാരമായ തൊഴിലാളിവര്‍ഗ സാഹോദര്യത്തിന്റെ കാരുണ്യം ചൊരിഞ്ഞ് എകെജി സെന്ററിനുള്ളിലേയ്ക്ക് സിപിഐക്കാരെ ആനയിച്ചു. കീടനാശിനി കലക്കിയ ഡെറ്റോളുകൊണ്ട് പഴുപ്പും ചലവും കഴുകിക്കളഞ്ഞു. തലച്ചോറിലേയ്ക്കു വീശിയടിച്ച ചീഞ്ഞ ഗന്ധം സഹിച്ചു മുറിവുകളില്‍ മരുന്നുകെട്ടി. കുടിക്കാന്‍ വെള്ളവും കഴിക്കാനാഹാരവും കിടക്കാനിടവും മത്സരിക്കാന്‍ സീറ്റും നല്‍കി. വ്യഭിചാരപ്പാച്ചിലിലെവിടെയോ കൈമോശം വന്ന ഇടതുപക്ഷാദര്‍ശവും കമ്മ്യൂണിസ്റ്റ് ചൈതന്യവും വീണ്ടെടുക്കുന്നതുവരെ കണ്ണിലെണ്ണയൊഴിച്ചു കൂട്ടിരുന്നു ചികിത്സിച്ചു.
ആ സിപിഎമ്മിനെ വലതുപക്ഷത്തിനു വേണ്ടി വീണ്ടും സിപിഐ വേട്ടയാടുന്നു. ഡാങ്കേയിസ്റ്റുകളുടെ പിടി വീണ്ടും സിപിഐയില്‍ മുറുകിയതോടെ കോണ്‍ഗ്രസ് കൂടാരത്തിലേയ്ക്കുള്ള മടക്കയാത്രയ്ക്കുള്ള ടിക്കറ്റു ബുക്കിംഗ് തുടങ്ങി. വീണ്ടുമൊരു രാഷ്ട്രീയമലക്കം മറിച്ചിലിന് സിപിഐ വിധേയമാവുകയാണ്. അതിനുവേണ്ടി പഴയതന്ത്രങ്ങളുടെ തനിപ്പകര്‍പ്പു തന്നെയാണ് പുതിയ തലമുറയും പയറ്റുന്നത്.
ചുവടു പിഴയ്ക്കാതെ അടവുകളുടെ ആവര്‍ത്തനം
മര്യാദയ്ക്ക് ഇടതുമുന്നണി ഉപേക്ഷിച്ച് കോണ്‍ഗ്രസിനൊപ്പം പോകാനുള്ള ധൈര്യം ഇന്നും സിപിഐയ്ക്കില്ല. കോണ്‍ഗ്രസ് സഖ്യത്തിന് പണ്ടും അവര്‍ തേടിയത് മാന്യമായ വഴികളായിരുന്നില്ല. ഒരു സുപ്രഭാതത്തില്‍ കൈയും വീശി സിപിഐക്കാര്‍ക്ക് കോണ്‍ഗ്രസ് പാളയത്തില്‍ ചെന്നുകയറാനാവില്ല. അണികളില്‍ മഹാഭൂരിപക്ഷവും അനുഗമിക്കണമെങ്കില്‍, കോണ്‍ഗ്രസുമായി മാന്യമായ സഖ്യമല്ല ഉണ്ടാകേണ്ടത്. ഇടതുമുന്നണിയുമായി സിപിഐ അണികള്‍ക്കുള്ള ബന്ധം തിരിച്ചൊട്ടിപ്പിടിക്കാത്ത വിധം അടര്‍ത്തിയേ ആ സഖ്യം രൂപപ്പെടുത്താനാവൂ. അതിനുള്ള അടവുകളാണ് 1969ലെ ചുവടുകള്‍ പകര്‍ത്തി സിപിഐ നേതാക്കള്‍ പയറ്റി നോക്കുന്നത്.
1969ലെ ചരിത്രം റീവൈന്‍ഡു ചെയ്തു നോക്കുക. അഭിപ്രായവ്യത്യാസം മാന്യമായി തുറന്നു പറഞ്ഞ് മുന്നണി വിട്ട് കോണ്‍ഗ്രസിനൊപ്പം പോവുകയായിരുന്നില്ല അന്ന് സിപിഐ ചെയ്തത്. അതിനുള്ള എല്ലാ അവസരങ്ങളും സാഹചര്യവുമുണ്ടായിട്ടും മാന്യമായ വഴി സിപിഐ തേടിയില്ല. അതിനു കാരണമുണ്ട്.
തങ്ങള്‍ വട്ടപ്പൂജ്യമാണെന്നും അണികളും രാഷ്ട്രീയവും സിപിഎമ്മിനൊപ്പമാണെന്നും 1965ലെ തിരഞ്ഞെടുപ്പില്‍ ബോധ്യമായതോടെയാണ് സിപിഎമ്മിനെ സമ്പൂര്‍ണമായി നശിപ്പിക്കാനുള്ള വഴികള്‍ സിപിഐ നേതൃത്വം അന്വേഷിച്ചു തുടങ്ങിയത്. നേരിട്ട് ഏറ്റുമുട്ടി സിപിഎമ്മിനെ നശിപ്പിക്കാന്‍ കഴിയില്ല എന്ന് തെരഞ്ഞെടുപ്പോടെ സിപിഐ നേതാക്കള്‍ക്കു ബോധ്യമായി. ചൈനാ ചാരന്മാര്‍ എന്നാരോപിച്ച് ആശയപരമായും കായികമായും സിപിഎമ്മിനെതിരെ ഭീകരമായ വേട്ട നടത്തിയിട്ടും, തൊട്ടുപുറകെ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും മഹാഭൂരിപക്ഷം സിപിഐ സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച പണം നഷ്ടപ്പെടുകയും ചെയ്തു. യുദ്ധകാലത്ത് രാജ്യസ്നേഹമില്ലാത്തവര്‍ എന്നാക്ഷേപിച്ചിട്ടും സിപിഎം മുട്ടുമടക്കാതെ പിടിച്ചു നിന്നതും ആ നിലപാട് പാര്‍ട്ടിയുടെ അണികള്‍ അംഗീകരിക്കുകയും ചെയ്തത് സിപിഐ നേതാക്കള്‍ക്കു മുഖമടച്ചു കിട്ടിയ പ്രഹരമായിരുന്നു.
നേരിട്ടെതിര്‍ത്ത് സിപിഎമ്മിനെ നശിപ്പിക്കുക അസാധ്യമാണെന്ന് ഇതില്‍ നിന്നും തെളിഞ്ഞു. ഒപ്പം നിന്ന് നാണം കെടുത്തുക എന്നതായി അടുത്ത തന്ത്രം. അപവാദ പ്രചാരണങ്ങളിലൂടെ അണികളുടെയും പൊതുസമൂഹത്തിന്റെയും മുന്നില്‍ സിപിഎം നേതാക്കളുടെ ആത്മവീര്യം കെടുത്താനുള്ള തന്ത്രങ്ങള്‍ക്കു വേണ്ടി സിപിഐയുടെ കുടിലത്തലകള്‍ പുകഞ്ഞു. വിമോചനസമരകാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ വിഷലിപ്തമായ പ്രചരണം നടത്തിയ മാധ്യമങ്ങള്‍, കേരളത്തിലെ ഏറ്റവും ശക്തമായ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ നശിപ്പിക്കാനുള്ള അപവാദപ്രചാരണത്തില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് അവര്‍ക്കുറപ്പുണ്ടായിരുന്നു. തങ്ങളുടെ അണികളില്‍ കത്തിച്ചു നിര്‍ത്തേണ്ടത്, കോണ്‍ഗ്രസിനോടോ ആര്‍എസിഎസിനോടോ അല്ലെന്നും അവരുടെ എക്കാലത്തെയും വലിയ ശത്രു സിപിഎം ആയിരിക്കണമെന്നും സിപിഐ നേതാക്കള്‍ തീരുമാനിച്ചുറപ്പിച്ചു. ഈ കുതന്ത്രങ്ങളുടെ പ്രയോഗത്തിനാണ് അവരന്ന് സിപിഎം മുന്നണിയില്‍ ചേരാന്‍ സമ്മതം മൂളിയത്.
പിന്നെ നടന്നത് ചരിത്രം. ഇന്ദിരാപ്രേമവും കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന ലക്ഷ്യവും ആദ്യമേ പ്രഖ്യാപിച്ചു. തുടര്‍ന്ന് സ്വന്തം മന്ത്രിസഭയിലെ സഖാക്കള്‍ക്കെതിരെ ഹീനമായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചു. അതിന്റെ പേരില്‍ അലമ്പുകളാരംഭിച്ചു. അതിന്റെ പര്യവസാനമെന്തായിരുന്നുവെന്ന് കഴിഞ്ഞ ലേഖനത്തില്‍ കണ്ടു.
1969ല്‍ പയറ്റി വിജയിച്ച അടവിന്റെ ഫോര്‍മുല ഇതായിരുന്നു :
 • ഒന്നിച്ചു മുന്നണി -
 • തിരഞ്ഞെടുപ്പു വിജയം -
 • മന്ത്രിസഭ -
 • കോണ്‍ഗ്രസുമായുള്ള പ്രണയ പ്രഖ്യാപനം -
 • ശ്രീകണ്ഠന്‍ നായരുടെ ചാര്‍ജ് ഷീറ്റിലൂടെ തുടങ്ങിയ അപവാദപ്രചാരണം -
 • സിപിഎമ്മുമായി സംഘര്‍ഷത്തിന്റെ ആരംഭം -
 • സിപിഎം വഴങ്ങുന്നില്ല -
 • പ്രകോപിപ്പിക്കാന്‍ അടുത്ത തന്ത്രം -
 • അതിലും വീഴുന്നില്ല -
 • പ്രകോപനം തുടരുന്നു -
 • ഗത്യന്തരമില്ലാതെ സിപിഎം കടുത്ത നടപടിയെടുക്കുന്നു -
 • അതിന്റെ പേരില്‍ രക്തസാക്ഷി പരിവേഷം -
 • അതോടെ അണികളില്‍ സിപിഎം വിരുദ്ധ ജ്വരം -
 • മുന്നണി പിളര്‍ക്കല്‍ -
 • കോണ്‍ഗ്രസുമായി സഖ്യം.
കോണ്‍ഗ്രസുമായി പ്രണയം പ്രഖ്യാപിച്ച് നേരെ വിവാഹത്തില്‍ കലാശിക്കുകയല്ല അന്നുണ്ടായത്. അഴിമതിയാരോപണവും സര്‍വവിധ അലമ്പുമായി രണ്ടുവര്‍ഷത്തോളം അധ്വാനിച്ചാണ് അവര്‍ കോണ്‍ഗ്രസ് സഖ്യത്തിനുവേണ്ട അരങ്ങൊരുക്കിയത്. ആയുധമായി പ്രയോഗിച്ച വെല്ലിംഗ്ടണ്‍ അഴിമതിയാരോപണത്തില്‍ ഒരു കഴമ്പുമുണ്ടായിരുന്നില്ലെന്ന് അച്യുതമേനോന്റെ കത്തുകള്‍ തന്നെയാണ് തെളിവ്.
ഈ മോഡസ് ഓപ്പറാണ്ടി ചന്ദ്രപ്പന്റെ സമകാലീന അഭ്യാസങ്ങളിലേയ്ക്കു പറിച്ചു നട്ടാല്‍ നാം ഇതുവരെ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമാകും.
കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെ സാധ്യതകള്‍ വീണ്ടും ചര്‍ച്ചയ്ക്കു വെച്ചുകൊണ്ടാണ് ചന്ദ്രപ്പന്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാകുന്നത്. തുടര്‍ന്ന് സിപിഎമ്മുമായി ആസൂത്രിതമായ സംഘര്‍ഷം. പണ്ട്, വെല്ലിംഗ്ടണ്‍ എന്ന സിപിഎമ്മിന്റെ സുഹൃത്തിനെതിരെ സിപിഐയ്ക്ക് ആരോപണം കെട്ടിച്ചമച്ച് ഉന്നയിക്കേണ്ടി വന്നുവെങ്കില്‍ ഇന്ന് ആ ബുദ്ധിമുട്ടില്ല. സൌകര്യത്തിനൊരു ലാവലിന്‍ കേസുണ്ട്. അതും സിപിഎമ്മിന്റെ സെക്രട്ടറിയ്ക്കെതിരെ.
വെല്ലിംഗ്ടണിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കഴമ്പില്ലെന്നു അച്യുതമേനോന്‍ സമ്മതിച്ചതു പോലെ ലാവലിന്‍ കേസിലും കഴമ്പൊന്നുമില്ലെന്ന് സിപിഐക്കാര്‍ രഹസ്യമായോ വരികള്‍ക്കിടയിലോ സമ്മതിക്കും. ഇതാ ടിറ്റോ ജോയിയുടെ വാക്കുകള്‍:
ഈ ഘട്ടത്തില്‍ മറ്റൊന്നു പറയട്ടെ. കോണ്‍ഗ്രസാണ് ലാവ്ലിന്‍ കേസ് കെട്ടിച്ചമച്ചതെന്നു മാരീചന്‍ പറയുന്നു. നൂറുശതമാനം ശരിയാകാം. പൊളിറ്റിക്കല്‍ മൈലേജിനായി അത്തരം ചെറ്റത്തരങ്ങള്‍ എതിരാളികള്‍ക്കു നേരെ മാത്രമല്ല, സഖ്യകക്ഷികള്‍ക്കെതിരേയും സാധ്യമാകുമെന്ന് ആദ്യമായി തെളിയച്ചത് 1969ല്‍ സിപിഎമ്മാണ്.


ലാവലിന്‍ കേസ് സംബന്ധിച്ച് മാരീചന്‍ പറയുന്നത് നൂറു ശതമാനം ശരിയാകാം എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം, ചന്ദ്രപ്പന്‍ പറയുന്നത് ഒരു ശതമാനം പോലും ശരിയാകാന്‍ സാധ്യതയില്ല എന്നാണ്. അങ്ങനെ സിപിഐക്കാര്‍ക്കു പോലും വിശ്വാസമില്ലാത്ത ഒരു നിലപാട് അതിന്റെ സംസ്ഥാന സെക്രട്ടറി നിരന്തരമായി ആവര്‍ത്തിക്കുന്നത് എന്തിന് എന്ന ചോദ്യത്തിനാണല്ലോ നാം ഉത്തരം തേടുന്നത്.
സിപിഎമ്മുമായി ഒരു സംഘര്‍ഷം ബോധപൂര്‍വം ഉണ്ടാക്കുകയാണ് ചന്ദ്രപ്പന്‍. ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിസ്ഥാനത്തു നിര്‍ത്തി അഭിപ്രായങ്ങള്‍ തട്ടിവിട്ടാല്‍ സിപിഎം പ്രകോപിതരാകും എന്ന് ചന്ദ്രപ്പനും സംഘത്തിനും ഉറപ്പാണ്. അങ്കത്തട്ടൊരുക്കലിന്റെ ഒന്നാംഘട്ടമാണ് ചന്ദ്രപ്പന്‍ അതുവഴി പൂര്‍ത്തിയാക്കിയത്.

ലാവലിന്‍ ആരോപണത്തെ പ്രതിരോധിച്ച രീതിയ്ക്ക് സിപിഎമ്മിന്റെ ചരിത്രത്തില്‍ ഒരു താരതമ്യമേയുള്ളൂ. രാജ്യം മുഴുവന്‍ 'ചൈനാ ചാരന്മാര്‍' എന്നാക്ഷേപിച്ചിട്ടും നിലപാടില്‍ നിന്ന് അണുവിട മാറാന്‍ തയ്യാറാകാത്ത പാര്‍ട്ടിയാണത്. ശരിയെന്ന് പൂര്‍ണമായും ബോധ്യമുള്ള ഒരു നിലപാടില്‍, പൊതുബോധ്യം എത്ര ശക്തവും സംഘടിതവുമായി എതിര്‍ത്താലും അതില്‍ ഉറച്ചുനില്‍ക്കുമെന്ന് പിറവിയില്‍ത്തന്നെ തെളിയിച്ച പാര്‍ട്ടിയാണ് സിപിഎം. ലാവലിന്‍ വിഷയത്തില്‍, പാര്‍ട്ടിയ്ക്കകത്ത് അതിശക്തമായ വ്യത്യസ്ത അഭിപ്രായമുണ്ടായിട്ടും, കേരളത്തിലെ മഹാമാധ്യമങ്ങള്‍ ഒന്നടങ്കം എതിര്‍ത്തിട്ടും കീഴടങ്ങാത്ത സിപിഎം, ചന്ദ്രപ്പന്റെ അഭിപ്രായത്തിന് പുല്ലുവിലയും കൊടുക്കുകയില്ല എന്നറിയാത്ത ആരും എംഎന്‍ സ്മാരകത്തിലുണ്ടാവില്ല. എന്നിട്ടും ചന്ദ്രപ്പന്‍ ആ വിഷയം ഉന്നയിച്ച് തുടര്‍ച്ചയായി സിപിഎമ്മിനെ പ്രകോപിപ്പിച്ചു. സിപിഎമ്മില്‍ നിന്ന് അതേഭാഷയില്‍ മറുപടി ലഭിക്കുക എന്ന ലക്ഷ്യത്തോടെ തന്നെ.
തുടര്‍ന്ന് ഭൂസമരം പോലെ സിപിഎമ്മിന്റെ സംഘടനാചരിത്രത്തിലെ ഉജ്വലമായ ഒരധ്യായത്തിനു നേരെ ചന്ദ്രപ്പന്‍ കാര്‍ക്കിച്ചു തുപ്പി. പാര്‍ട്ടി സംസ്ഥാന സമ്മേളനം ഇവന്റ് മാനേജ്മെന്റാണെന്ന ആരോപണം പരസ്യമായി ഉന്നയിച്ചു. വിവാദത്തിന്റെ സാധ്യതകള്‍ സ്വയം റദ്ദാക്കിയിട്ടും അന്ത്യത്താഴ വിവാദത്തില്‍ കൃത്യമായ വലതുപക്ഷ നിലപാടു സ്വീകരിച്ച് ചന്ദ്രപ്പന്‍ സിപിഎമ്മിനെ ആക്രമിച്ചു.
അങ്ങനെ 1967-69 കാലത്ത് പ്രകോപനം സൃഷ്ടിച്ച് അലമ്പും അലമ്പിന്മേല്‍ അലമ്പുമായി മുന്നണി വിടാന്‍ എംഎന്നും ടി വി തോമസുമൊക്കെ ആടിയ അടവുകള്‍ വള്ളിപുള്ളിവിസര്‍ഗ വ്യത്യാസമില്ലാതെ ചന്ദ്രപ്പന്‍, ദിവാകരന്‍, ബിനോയ് വിശ്വംതുടങ്ങിയവരുടെ നേതൃത്വത്തില്‍ ആവര്‍ത്തിച്ചു. സിപിഎം കടുത്തഭാഷയില്‍ പ്രതികരിക്കും എന്നുറപ്പുള്ള വിഷയങ്ങള്‍ തപ്പിയെടുത്ത് പാര്‍ട്ടിയില്‍ നിന്ന് രൂക്ഷമായ പ്രതികരണം ചന്ദ്രപ്പനും സംഘവും ക്ഷണിച്ചു വരുത്തി. സിപിഎമ്മിന്റെ പ്രതികരണങ്ങള്‍ തങ്ങളുടെ അണികളില്‍ സിപിഎം വിരുദ്ധജ്വരം കത്തിയാളിക്കുമെന്ന് അവര്‍ക്കുറപ്പായിരുന്നു. അതുതന്നെ നടക്കുകയും ചെയ്തു.
കോണ്‍ഗ്രസുമായി സിപിഐയ്ക്ക് സഖ്യം വേണമെന്നുണ്ടെങ്കില്‍ ആ പരീക്ഷണത്തില്‍ നിന്ന് അവരെ തടയാന്‍ സ്വന്തം അണികളല്ലാതെ മറ്റാരുമില്ല. കലാകൌമുദി അഭിമുഖത്തില്‍ തുറന്നു പറഞ്ഞതാണ് ചന്ദ്രപ്പന്റെയും കൂട്ടരുടെയും യഥാര്‍ത്ഥ രാഷ്ട്രീയമെങ്കില്‍ കോണ്‍ഗ്രസുമായി അവര്‍ക്ക് സഖ്യമുണ്ടാക്കാവുന്നതേയുള്ളൂ. ഒരു പാര്‍ട്ടിയെന്ന നിലയില്‍ 'ജിയോ സോഷ്യോ പൊളിറ്റിക്കല്‍ കണകുണകള്‍' ജനത്തിനു മുന്നില്‍ പരസ്യമായി പറഞ്ഞ് അവര്‍ക്ക് ദേശീയ ബൂര്‍ഷ്വാസിയ്ക്കൊപ്പം ചേര്‍ന്ന് ഇന്ത്യയില്‍ സോഷ്യലിസമോ കമ്മ്യൂണിസമോ ആ പേരില്‍ ചന്ദ്രപ്പ-ദിവാകര-ബിനോയ് വിശ്വ-ടിറ്റോ ജോയിയിസമോ നടപ്പില്‍ വരുത്താന്‍ നിലവില്‍ പ്രതിബന്ധങ്ങളൊന്നുമില്ല.
ഈ തന്ത്രത്തിന്റെ പ്രയോഗത്തില്‍ സിപിഐക്കാര്‍ സ്വന്തം അണികളെ വല്ലാതെ പേടിക്കുന്നുണ്ട്. ആസൂത്രിതമായി സൃഷ്ടിക്കുന്ന ഒരു സിപിഎം വിരുദ്ധജ്വരമൂര്‍ച്ഛയിലല്ലാതെ സിപിഐയുടെ അണികള്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് മാനസികമായി പരുവപ്പെടുകയില്ല. ഒരു മാധ്യമവിസ്ഫോടനത്തിലൂടെ സിപിഎം വിരുദ്ധജ്വരം സൃഷ്ടിച്ചെടുത്ത് അതൊരു ഹിസ്റ്റീരിയയാക്കി വളര്‍ത്തിയാല്‍ മാത്രമേ, നേതാക്കളുടെ അധികാരമോഹത്തിന് കുടപിടിക്കാനുള്ള മാനസികാവസ്ഥയിലേയ്ക്ക് അവരെത്തുകയുള്ളൂ. സിപിഎമ്മുകാരോടുള്ള വൈരാഗ്യവിദ്വേഷങ്ങളില്‍ സിപിഐ അണികള്‍ തുള്ളിയുറയുന്നതോടെ ഒരു മനസ്താപവുമില്ലാതെ അവര്‍ക്കും കോണ്‍ഗ്രസ് കൂടാരത്തിലേയ്ക്കുള്ള പ്രവേശനം സാധ്യമാകും. സ്വന്തമായി അണികളുണ്ടെങ്കിലല്ലേ കോണ്‍ഗ്രസ് പാളയത്തില്‍ ചന്ദ്രപ്പസംഘത്തിനു വിലപേശല്‍ ശേഷിയുണ്ടാകൂ.
സിപിഐ അണികളില്‍ തങ്ങള്‍ക്കെതിരെയുള്ള വിരോധം ജ്വലിപ്പിക്കുന്ന ഇടപെടലുകള്‍ ഒരിക്കലും സിപിഎം തുടങ്ങിവെയ്ക്കുകയില്ല എന്ന് ചന്ദ്രപ്പനും സംഘത്തിനും നന്നായി അറിയാം. പ്രകോപനം തുടങ്ങിവെയ്ക്കാനുള്ള ചുമതല അതിനാല്‍ അവര്‍ ഏറ്റെടുത്തേ മതിയാകൂ. ആരെ പ്രകോപിപ്പിക്കാനും നുണപ്രചരണമാണ് ഏറ്റവും നല്ല ആയുധം. അങ്ങനെയൊരു നുണയായിരുന്നു വെല്ലിംഗ്ടണിനെതിരെയുള്ള അഴിമതിയാരോപണം. ലാവലിന്‍ അഴിമതിയാരോപണവും വലിയൊരു നുണയാണെന്ന് സിപിഎം സംഘടനാപരമായ നിലപാടു സ്വീകരിക്കുകയും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ പിടിച്ച് രാഷ്ട്രീയാക്രമണം അഴിച്ചുവിട്ടാല്‍ സിപിഎമ്മില്‍ നിന്നും സ്വാഭാവികമായും തിരിച്ചടിയുണ്ടാകുമെന്നുറപ്പാണ്. ചന്ദ്രപ്പന്‍ അതില്‍ പിടിച്ചു. രൂക്ഷമായ പ്രതികരണവും ഉണ്ടായി.
സിപിഎമ്മില്‍ നിന്നും സംഘടിപ്പിച്ച രൂക്ഷമായ പ്രതികരണത്തോടെ സിപിഐയുടെ ആക്രോശത്തിന്റെ ടോണ്‍ നിലവിളിയായി മാറി. പ്രശ്നങ്ങള്‍ കുത്തിപ്പൊക്കിയവര്‍ എന്ന യാഥാര്‍ത്ഥ്യത്തിനു മീതെ പൊടുന്നനെ കര്‍ട്ടണ്‍ വീണു. ആ സ്ഥാനത്ത് സിപിഎം ആക്രമണത്തിന്റെ ഇരകള്‍ തങ്ങളാണ് എന്ന നിലവിളി മുഴങ്ങി. പണ്ടും ഇതായിരുന്നു തന്ത്രം. സിപിഎമ്മിന്റെ വായില്‍ കോലിട്ട് പരമാവധി പ്രകോപനം സൃഷ്ടിച്ചു, എന്നിട്ട് എംഎന്‍, ടി വി തോമസ് എന്നീ മഹാമേരുക്കള്‍ക്കെതിരെ അഴിമതിയന്വേഷണം ചോദിച്ചു വാങ്ങി. അതിന്റെ പേരില്‍ സിപിഐ അണികളില്‍ സിപിഎം പക സൃഷ്ടിച്ചു. സിപിഎമ്മിനാല്‍ പീഡിപ്പിക്കപ്പെടുന്നവര്‍ നമ്മള്‍, അവരെയൊരു പാഠം പഠിപ്പിക്കാന്‍ കോണ്‍ഗ്രസ് പാളയത്തിലേയ്ക്ക് ഉടന്‍ ചേക്കേറൂ എന്ന് ആഹ്വാനം ചെയ്താല്‍ അനുസരിക്കാനുള്ള മാനസികാവസ്ഥ സിപിഐ അണികളില്‍ രൂപപ്പെടുത്തുന്ന ഈ തന്ത്രത്തിന്റെ ക്ളാസിക്കല്‍ കാഴ്ചയാണ് കൊല്ലത്ത് സിപിഐ സംസ്ഥാന സമ്മേളന വേദിയില്‍ സി. ദിവാകരന്‍ നടത്തിയ പ്രസംഗം.
എല്ലാം പൂര്‍ത്തിയായില്ലേ... ലാവലിന്‍, മിച്ചഭൂമി സമരം തുടങ്ങിയവയില്‍ പിടിച്ച് സിപിഎമ്മിനെ അപമാനിച്ചതും പ്രകോപിച്ചതുമൊക്കെ ഇരുട്ടില്‍ അലിഞ്ഞേപോയി. നിന്ന നില്‍പ്പില്‍ യഥാര്‍ത്ഥ വേട്ടക്കാരന്‍ ഭയചകിതനായ ഇരയായി രൂപം മാറി. ഇര അഭിനയിക്കുന്ന ദൈന്യതയുടെ ദര്‍ശനസുഖം സൃഷ്ടിക്കുന്ന ഉന്മാദത്താല്‍ ഇളകിമറിയുന്ന അണികളുടെ ദൃശ്യം രസകരമായ ഒരു ടെലിവിഷന്‍ കാഴ്ചയായി കേരളത്തിനു മുന്നിലുണ്ട്. സിപിഎമ്മിനോടുള്ള കൊടുംപകയില്‍ തുള്ളിയുറയുന്ന സൈബര്‍ കോമരങ്ങളും അപാരഫോമിലാണ്. സിപിഐയുടെ ജനിതകഘടനയറിയുന്നവരില്‍ ഇതൊന്നും ഒരത്ഭുതവുമുണ്ടാക്കുന്നില്ല. ഒറ്റക്കാര്യമേ അവര്‍ക്കറിയേണ്ടൂ: ചന്ദ്രപ്പനും സംഘത്തിനും വേണ്ടിയുള്ള പ്രവേശനോത്സവത്തിന് കോണ്‍ഗ്രസ് കൂടാരത്തില്‍ എന്നാണ് ബാന്‍ഡും മേളവുമൊരുങ്ങുന്നത്?
(അവസാനിച്ചു)
കോഴിത്തലയിലെ അഥര്‍വം - ഒരു ഫ്ളാഷ് ബാക്ക്


വെല്ലിംഗ്ടണ്‍ എന്നൊരു പേര് ഒഴുക്കന്‍ മട്ടില്‍ ടിറ്റോ ജോയി പരാമര്‍ശിക്കുന്നുണ്ട്. 1967-69 കാലത്തെ ഇഎംഎസ് മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന ബി. വെല്ലിംഗ്ടണിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണം അന്വേഷിക്കുന്നതിനൊപ്പം എം. എന്‍. ഗോവിന്ദന്‍ നായരെയും ടി വി തോമസിനെയും കൂടി അന്വേഷണപരിധിയില്‍ ഇഎംഎസ് പെടുത്തിയ സംഭവം സിപിഐ-സിപിഎം പോരിലെ ഏറ്റവും തീക്ഷ്ണമായ അധ്യായമാണ്. ഈ കഥ ആവര്‍ത്തിച്ചു പറഞ്ഞാണ് സിപിഐ നേതാക്കള്‍ തങ്ങളുടെ അണികളില്‍ സിപിഎം വിരുദ്ധവികാരം പൊതുവിലും ഇഎംഎസ് വിരുദ്ധവികാരം പ്രത്യേകിച്ചും കുത്തിവെയ്ക്കുന്നത്.
ഈ ചര്‍ച്ചയില്‍ പ്രത്യക്ഷപ്പെട്ട കമന്റില്‍, ഇഎംഎസിനെ 'ജംബൂക നമ്പൂതിരി' എന്ന് ഒരു ആസ്ഥാന ഓണ്‍ലൈന്‍ 'സിപിഐ വിദഗ്ധന്‍' വിശേഷിപ്പിച്ചത് പലരും ഓര്‍ക്കുന്നുണ്ടാകും.
'ജംബൂക നമ്പൂതിരി' പരാമര്‍ശമടങ്ങിയ ആ കമന്റിലെ ആദ്യവാചകങ്ങള്‍ ഉദ്ധരിക്കട്ടെ:
69ല്‍ സര്‍ക്കാര്‍ വീണത് സ്വന്തം സഖാക്കള്‍ക്ക് അഴിമതിയാരോപണത്തിന്റെ കോഴിത്തലയില്‍ അഥര്‍വം ചെയ്യാനുള്ള, മനസ്സില്‍ എന്നും പൂണൂല്‍ ധരിച്ച ജംബുക നമ്പൂതിരിയുടെ കുടിലത കൊണ്ടായിരുന്നു എന്നും അതിനു കാരണം ഏക കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറാനുള്ള സിപിഎമ്മിന്റെ അതിമോഹവുമായിരുന്നു എന്ന് നിഷ്പക്ഷമതികള്‍ വിലയിരുത്തും.


കുടിലതയുടെ അഴകളവില്‍ വെട്ടിത്തുന്നിയ പെരുങ്കള്ളം ഇത്ര ആത്മവിശ്വാസത്തോടെ വില്‍പനയ്ക്കു വെയ്ക്കാന്‍ സിപിഐക്കാര്‍ക്കു മാത്രമേ കഴിയൂ. പുനര്‍ജന്മം തന്നാല്‍ ഏത് രാഷ്ട്രീയപ്പാര്‍ട്ടിയില്‍ ചേരുമെന്ന് ചോദിച്ചാല്‍ രണ്ടാമതൊന്നാലോചിക്കാതെ ഗീബല്‍സിന്റെ ആത്മാവുപോലും സിപിഐ എന്നുത്തരം പറയും. അത്രയ്ക്ക് ശില്‍പവൈദഗ്ധ്യമുണ്ട് ഈ നുണയുടെ നിര്‍മ്മിതിയില്‍. ഇതെഴുതിയ മഹാന്റെ ദൃഷ്ടി പതിയുന്ന നിമിഷം ചരിത്രപുസ്തകങ്ങള്‍ വെന്തുവെണ്ണീറാകും. ഇദ്ദേഹം വിക്കിപീഡിയ പരതിയാല്‍ ജിമ്മി വെയില്‍സിന്റെ സെര്‍വറുകളില്‍ ട്രോജന്‍ വൈറസുകള്‍ പെറ്റുപെരുകും.
നവദ്വാരങ്ങളിലൂടെയും നുണയൊഴുകുന്ന ഈ ആരോപണങ്ങളുടെ നിലനില്‍പ്പു പരിശോധിക്കാന്‍ മൂന്നു ചോദ്യങ്ങള്‍ക്കുള്ള ഉത്തരമന്വേഷിക്കണം. 69ലെ സര്‍ക്കാര്‍ വീണത് എങ്ങനെ, അന്ന് അഴിമതിയാരോപണത്തിന്റെ കോഴിത്തലയില്‍ അഥര്‍വം ചെയ്യാനുള്ള കുടിലത 'നമ്പൂരി'ക്കായിരുന്നോ 'നായര്‍'ക്കായിരുന്നോ, ഏക കമ്മ്യൂണിസ്റ്റു പാര്‍ട്ടിയായി മാറാനുള്ള അതിമോഹം ആര്‍ക്കായിരുന്നു എന്നിവയാണ് ആ മൂന്നു ചോദ്യങ്ങള്‍. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ മനോരമയും മാത്തുക്കുട്ടിച്ചായനുമടക്കം സിപിഎം വിരുദ്ധപ്രചാരണത്തിന്റെ ഉടയോന്മാരും പെരുമാക്കളും വെറ്റിലയും പാക്കുമായി എംഎന്‍ സ്മാരകത്തില്‍ ക്യൂ നില്‍ക്കേണ്ടി വരുമെന്നതില്‍ ആര്‍ക്കുമുണ്ടാകില്ല സംശയം.
1969ലെ സര്‍ക്കാര്‍ വീണതോ, വീഴ്‌ത്തിയതോ?
അതറിയാന്‍ 1965 മുതലുള്ള ചരിത്രം പരിശോധിക്കണം. 1964ലെ പിളര്‍പ്പിനുശേഷം വലിയ പാര്‍ട്ടിയേതെന്നും, ജനപിന്തുണ ആര്‍ക്കെന്നും അറിയാനുള്ള സുവര്‍ണാവസരമായിരുന്നു 1965ലെ തിരഞ്ഞെടുപ്പ്. ആ പരീക്ഷണത്തില്‍ സിപിഎം കേരള നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചതിനുള്ള ഒന്നാം സ്ഥാനം സിപിഎം നേടിയപ്പോള്‍ കെട്ടിവെച്ച പണം നഷ്ടപ്പെടുത്തിയ സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ സിപിഐയ്ക്കായിരുന്നു ഒന്നാം സ്ഥാനം.
1957ലെ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ ജയിപ്പിച്ചതും വടക്കു കിടന്ന 'നമ്പൂരി'യെ ഒറ്റയ്ക്കു ചുമന്നു കേരളത്തിലെത്തിച്ചു മുഖ്യമന്ത്രിയാക്കിയതും എം എന്‍ ഗോവിന്ദന്‍ നായരുടെ ഒറ്റയാള്‍ ശേഷിയായിരുന്നു എന്ന ഭജനപ്പാട്ടും അന്നേ പൊളിഞ്ഞിരുന്നു. ആശാന്റെ നേതൃത്വത്തില്‍ മത്സരിക്കാനിറങ്ങിയ 79 സിപിഐ സ്ഥാനാര്‍ത്ഥികളില്‍ 54 പേര്‍ക്കും കെട്ടിവെച്ച കാശു പോയി. ഇഎംഎസിനെ നിയമസഭാ ഗ്യാലറിയിലിരുത്തുമെന്ന് വീമ്പടിച്ചെങ്കിലും ഇഎംഎസിനെയെന്നല്ല, ഒറ്റ സിപിഎമ്മുകാരനെപ്പോലും നേര്‍ക്കുനേരെ മത്സരിച്ചു പരാജയപ്പെടുത്താന്‍ സിപിഐയ്ക്കു കഴിഞ്ഞില്ല. മറിച്ച് സിപിഎമ്മില്‍ നിന്നാകട്ടെ, ആകെ ജയിച്ച 40 പേരില്‍ 23 പേരും സിപിഐയെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്. ആലപ്പുഴയില്‍ സാക്ഷാല്‍ ടി വി തോമസിന്റെ പരാജയവും എംഎന്‍ എന്ന എടുപ്പുകുതിരയുടെ 'പ്രതാപ'ത്തിന്റെ തെളിവായി ചരിത്രത്തിലുണ്ട്. ഇങ്ങനെ രാഷ്ട്രീയമായും സംഘടനാപരമായും വ്യക്തിപരമായും സമ്പൂര്‍ണപരാജയത്തിന്റെ ജാള്യവും മ്ളാനതയും മാനക്കേടും പേറിയാണ് 1967ലെ ഇഎംഎസ് മന്ത്രിസഭയിലെ ജൂനിയര്‍ പാര്‍ട്ട്നറായത്. പക്ഷേ, മാടമ്പിത്തരവും തന്‍പ്രമാണിത്തവും അഹങ്കാരമദവും എന്നുവേണ്ട മനുഷ്യകുലത്തിന്റെ സകലദുര്‍ഗുണങ്ങളും വാറ്റിയെടുത്ത ഒരു പ്രത്യേകതരം പക അവരില്‍ രൂഢമൂലമായിരുന്നു.
മുന്നണിയ്ക്കകത്തും പുറത്തും മാര്‍ക്സിസ്റ്റുപാര്‍ട്ടിയെ തകര്‍ക്കാന്‍ എല്ലാ നീചമാര്‍ഗങ്ങളും സിപിഐ പയറ്റി. ഇന്ദിരാഗാന്ധിയുമായി സഹകരിക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് ആദ്യം അലമ്പു തുടങ്ങിയത്. മൊറാര്‍ജി ദേശായിയെ പുറത്താക്കുകയും കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാവുകയും ചെയ്തപ്പോള്‍ ഇന്ദിരയുടെ കോണ്‍ഗ്രസിന് പൊടുന്നനെ ഇടതുസ്വഭാവം കൈവന്നുവെന്ന് സിപിഐയിലെ വിദഗ്ധര്‍ കണ്ടുപിടിച്ചു. അങ്ങനെയാണ് ഇന്ദിരാപ്രേമം മുളച്ചത്. ഈ നിലപാടു സ്വീകരിച്ച് സിപിഎമ്മിനെ പുറത്താക്കി കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമമാരംഭിച്ചു. എന്നാല്‍ മുഖ്യമന്ത്രിയ്ക്കുള്ള പിന്തുണ പിന്‍വലിച്ച്, മാന്യമായി മുന്നണി വിടുകയെന്ന മാര്‍ഗമല്ല അവര്‍ സ്വീകരിച്ചത്. മറിച്ച് മന്ത്രിസഭയിലും മുന്നണിയിലും മുഖ്യകക്ഷിയായ സിപിഎമ്മിനെ പരമാവധി നാറ്റിച്ച് കോണ്‍ഗ്രസ് സഖ്യം സാധ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനുള്ള സമ്മതിനിര്‍മ്മിതിയായിരുന്നു സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരെ കാടടച്ചുള്ള അഴിമതിയാരോപണങ്ങള്‍.
കോഴിത്തലയില്‍ അഥര്‍വം ചെയ്തത് 'നമ്പൂതിരി'യോ 'നായരോ'?
മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് മാസങ്ങള്‍ക്കകം ആര്‍എസ്‌പി നേതാവ് ശ്രീകണ്ഠന്‍ 'നായര്‍' ഒരു ചാര്‍ജ് ഷീറ്റ് തയ്യാറാക്കി. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെതിരെയുള്ള അഴിമതിയാരോപണങ്ങളായിരുന്നു കുറ്റപത്രത്തില്‍. സിപിഎം മന്ത്രിമാര്‍ക്കെതിരെ രൂക്ഷമായ അഴിമതിയാരോപണങ്ങള്‍, സിപിഐ മന്ത്രിമാര്‍ക്കെതിരെ മയപ്പെടുത്തിയ ആരോപണങ്ങള്‍ എന്നതായിരുന്നു കുറ്റപത്രത്തിന്റെ ഘടന. ഇടതുമുന്നണി ഏകോപന സമിതി യോഗത്തില്‍ അവതരിപ്പിക്കാനെന്ന പേരിലാണ് ചാര്‍ജ് ഷീറ്റ് തയ്യാറാക്കിയത്. പക്ഷേ, അവിടെ അവതരിപ്പിക്കുന്നതിനു മുമ്പേ കുറ്റപത്രം പൂര്‍ണരൂപത്തില്‍ പത്രങ്ങളായ പത്രങ്ങളിലൊക്കെ വെണ്ടയ്ക്കയും മത്തങ്ങയുമായി.
മാദ്ധ്യമങ്ങള്‍ ഇതെങ്ങനെ കൊണ്ടാടിയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എല്ലാവരും കടിച്ചു കീറിയത് സിപിഎം മന്ത്രിമാരെ മാത്രം. ശ്രീകണ്ഠന്‍ നായരുടെ ചാര്‍ജ് ഷീറ്റിന്റെ അണിയറയില്‍ നിന്നും സിപിഐക്കാര്‍ അരങ്ങത്തു പാഞ്ഞു കയറി. മാദ്ധ്യമങ്ങളിലും ഇടതുമുന്നണി ഏകോപനസമിതിയിലും നടന്ന വാഗ്വാദങ്ങളില്‍ സിപിഐ മന്ത്രിമാര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അവഗണിക്കപ്പെട്ടതോടെ, സംവിധാനം നിര്‍വഹിച്ചത് സിപിഐയാണെന്നു എല്ലാവര്‍ക്കും ബോധ്യമായി. ഏകോപനസമിതിയിലും പൊതുമണ്ഡലത്തിലും ആക്രമണത്തിന്റെ മുന്‍നിര സിപിഐ കൈയടക്കി.
ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കാന്‍ ഏകോപന സമിതി തീരുമാനിച്ചു. സമിതിയുടെ പരിശോധനയില്‍ ആരോപണങ്ങളുടെ കാറ്റുപോയി. എങ്കിലും മന്ത്രിസഭ ഏറെനാള്‍ മുന്നോട്ടുപോകില്ല എന്ന സന്ദേശം കുറുമുന്നണിയിലെ ബുദ്ധികേന്ദ്രങ്ങള്‍ ആ നീക്കം വഴി എത്തേണ്ടിടത്തൊക്കെ എത്തിച്ചു. കളി പോകുന്നത് ഏതു ദിശയിലേയ്ക്കാണെന്ന് ജനങ്ങള്‍ക്കും ബോധ്യമായി. ശ്രീകണ്ഠന്‍ നായരുടെ ചാര്‍ജ് ഷീറ്റ് ഉണ്ടാക്കിയ പ്രകമ്പനത്തില്‍ സിപിഎമ്മും അല്ലറ ചില്ലറ സഖ്യകക്ഷികളും ഒരുഭാഗത്തും സിപിഐ, ആര്‍എസ്‌പി, മുസ്ളിംലീഗ്, കോണ്‍ഗ്രസ്, എന്നീ പ്രമുഖര്‍ മറുഭാഗത്തുമായി. നിയമസഭയിലും പുറത്തും ഈ വേര്‍തിരിവ് രൂക്ഷമായി. 'സഖ്യം മടുത്തെങ്കില്‍ രാജിവെച്ചു പോകൂ' എന്ന് സിപിഎം നേതാക്കളും എംഎല്‍എമാരും കുറുമുന്നണിയെ വെല്ലുവിളിച്ചു. ആ വെല്ലുവിളി കുറുമുന്നണിക്കാര്‍ ഏറ്റെടുത്തില്ല. കാരണം, അവരുടെ ഉന്നം വേറെയായിരുന്നു.
സിപിഎമ്മിനെതിരെ കാടടച്ചു വെടിവെച്ചാല്‍ ഉദ്ദേശം നടക്കില്ല എന്ന് തിരിച്ചറിഞ്ഞ കുറുമുന്നണിയിലെ കുടിലബുദ്ധികള്‍ മറ്റൊരു തന്ത്രത്തിനു രൂപം നല്‍കി. സിപിഎമ്മിനോട് ഏറ്റവും മമതാബന്ധം പുലര്‍ത്തുന്ന ആരോഗ്യമന്ത്രി ബി. വെല്ലിംഗ്ടണിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അവര്‍ തീരുമാനിച്ചു.
വെല്ലിംഗ്ടണ്‍ സിപിഎമ്മിന്റെ സുഹൃത്തായതെങ്ങനെ?
"പണ്ടത്തെ വിമോചന സമര നേതാവായിരുന്നു, പില്‍ക്കാലത്ത് സിപിഎമ്മിന്റെ വലിയ അടുപ്പക്കാരനായി" എന്നാണ് ടിറ്റോ ജോയി വെല്ലിംഗ്ടണിനെ പരിചയപ്പെടുത്തുന്നത്. ആ സൌഹൃദം രൂപപ്പെട്ടത് എങ്ങനെ എന്നതിന്റെ സൂചന മുന്‍ലേഖനത്തില്‍ നല്‍കിയിരുന്നു.
ഫാദര്‍ വടക്കനും ബി. വെല്ലിംഗ്ടണുമൊക്കെ വിമോചന സമരത്തില്‍ പങ്കെടുത്തവരും അതിന്റെ നേതാക്കളുമായിരുന്നു. പക്ഷേ, അതു തെറ്റായിപ്പോയി എന്ന നിലപാട് അവര്‍ പിന്നീടു സ്വീകരിക്കുകയും ജനങ്ങളോട് തുറന്നു പറയുകയും ചെയ്തു. അങ്കമാലിയിലെ വെടിവെപ്പിന്റെ ഉത്തരവാദികള്‍ വിമോചനസമരത്തിനിറങ്ങിയ ഗുണ്ടകളാണെന്ന് തുറന്നടിച്ചുകൊണ്ട് ഫാദര്‍ വടക്കന്‍ കോണ്‍ഗ്രസ് മുന്നണിയോട് വിട പറഞ്ഞു. തുടര്‍ന്ന് കേരളത്തിലെ കര്‍ഷകമുന്നേറ്റങ്ങളുടെ മുന്‍നിരയില്‍ വെച്ച് ഫാദര്‍ വടക്കനും ബി. വെല്ലിംഗ്ടണുമൊക്കെ ഏകെജിയും ഇഎംഎസുമടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളോടു കൈകോര്‍ത്തു. പിളര്‍പ്പിനു മുന്നേ രൂപപ്പെട്ടതായിരുന്നു അവരുടെ സൌഹൃദം. പിളരുംമുമ്പേ തുടങ്ങിയ സൌഹൃദം പിളര്‍ന്നതിനുശേഷവും തുടര്‍ന്നെന്നേയുള്ളൂ. പിളര്‍പ്പിനുശേഷം സിപിഐയില്‍ അവശേഷിച്ചത് ജനകീയ പ്രക്ഷോഭങ്ങള്‍ എന്നുകേട്ടാല്‍ ഓക്കാനം വരുന്നവരായിരുന്നതിനാല്‍ സ്വാഭാവികമായും അവരോട് വെല്ലിംഗ്ടണിന് സൌഹൃദവും ഉണ്ടായിരുന്നില്ല.
1960-64ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ അമരാവതി, കൊട്ടിയൂര്‍, ചുരുളി, കീരിത്തോട് കുടിയൊഴിപ്പിക്കലുകളില്‍ ഏകെജിയോട് തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച ഫാദര്‍ വടക്കനും ബി. വെല്ലിംഗ്ടണും സിപിഐയുടെ കുതന്ത്രങ്ങള്‍ക്കു കീഴടങ്ങിയില്ല. അങ്ങനെയാണ് ബി. വെല്ലിംഗ്ടണിനെതിരെ അഴിമതിയാരോപണമുന്നയിച്ച് പകവീട്ടാന്‍ കുറുമുന്നണി ചെന്നായ്ക്കള്‍ തീരുമാനിച്ചത്.
പക്ഷേ, ലക്ഷ്യം വെല്ലിംഗ്ടണ്‍ ആയിരുന്നില്ല...
വെല്ലിംഗ്ടണിനെതിരെ പ്രഥമദൃഷ്ട്യാ കേസില്ലെന്ന് ഇഎംഎസ് പ്രഖ്യാപിച്ചത് മഹാ അപരാധമായിരുന്നു എന്ന സിപിഐ വക കുറ്റാരോപണം ഇന്നും അന്തരീക്ഷത്തിലുണ്ട്. ഇഎംഎസിന്റെ പ്രഖ്യാപനം ഏകപക്ഷീയമാണെന്ന പരാതിയുമായി അന്നും സിപിഐയും ആര്‍എസ്‌പിയും രംഗത്തിറങ്ങിയിരുന്നു. വസ്തുതയുമായി ഒരു ബന്ധവും അതിനുണ്ടായിരുന്നില്ല.
പഴയ ചാര്‍ജ് ഷീറ്റിന്റെ പശ്ചാത്തലത്തില്‍ ഉപസമിതി പരിശോധന വേണ്ടെന്നും വെല്ലിംഗ്ടണിനെതിരായ ആരോപണം മുഖ്യമന്ത്രി പരിശോധിച്ച് ഉചിതമായ നടപടിയെടുത്താല്‍ മതിയെന്നും തീരുമാനിച്ചത് ഇടതുമുന്നണി ഏകോപന സമിതിയായിരുന്നു. സിപിഐ നേതാവും മന്ത്രിയുമായിരുന്ന എം എന്‍ ഗോവിന്ദന്‍ നായരായിരുന്നു ആ ഏകോപനസമിതി യോഗത്തിന്റെ അധ്യക്ഷന്‍. ഏകോപനസമിതിയില്‍ സ്വീകരിച്ച നിലപാടിനു വിരുദ്ധമായാണ് സിപിഐ ഇഎംഎസിനെതിരെ തിരിഞ്ഞത്. സിപിഐക്കാര്‍ ആഗ്രഹിച്ച നടപടിയായിരുന്നില്ല ഇഎംഎസിന്റേത്. ആരോപണം ഉയര്‍ന്നപ്പോള്‍ 'എംഎന്‍ അദ്ദേഹ'ത്തിന്റെ ഒപ്പോടു കൂടിയ മുന്നണി തീരുമാനം പരസ്യമാക്കി സിപിഎം തിരിച്ചടിച്ചു. അതോടെ ആ കള്ളപ്രചരണത്തിന്റെ കാറ്റും പോയി.
വെല്ലിംഗ്ടണിനെതിരെ ഇടതുമുന്നണിയില്‍ സമര്‍പ്പിച്ച തെളിവു മാത്രമാണ് താന്‍ പരിശോധിച്ചതെന്നും കൂടുതല്‍ തെളിവുകളുണ്ടെങ്കില്‍ ഹാജരാക്കണമെന്നും ഇഎംഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സത്യം തെളിയിക്കലായിരുന്നില്ല ആരോപണകര്‍ത്താക്കളുടെ ലക്ഷ്യം. അവരുടെ ഉന്നം ഇഎംഎസും സിപിഎമ്മുമായിരുന്നു.
ലക്ഷ്യം വെല്ലിംഗ്ടണല്ല, എന്ന് അന്നേ തെളിഞ്ഞിരുന്നു. ഫാദര്‍ വടക്കന് സിപിഐ നേതാവ് അച്യുതമേനോന്‍ അയച്ച കത്ത് അക്കാലത്തു പുറത്തുവന്നിരുന്നു. ആരോപണം വെല്ലിംഗ്ടണിനെ വ്യക്തിപരമായി ആക്രമിക്കാനല്ലെന്നും കെടിപി എന്ന പാര്‍ട്ടിയ്ക്ക് എതിരായിട്ടല്ലെന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വിനീതദാസനെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രിയെ നേര്‍വഴിക്കു നയിക്കാന്‍ വേണ്ടിയായിരുന്നുവെന്നും കെടിപിയോടും ഫാദര്‍ വടക്കനോടും ക്ഷമചോദിച്ചു കൊണ്ടെഴുതിയ കത്തില്‍ അറിയിച്ചിരുന്നു.
എന്തായിരുന്നു, അച്യുതമേനോനും സിപിഐയും അര്‍ത്ഥമാക്കിയ 'നേര്‍വഴി'? സിപിഎമ്മിനു നല്‍കുന്ന പിന്തുണ മതിയാക്കി, കുറുമുന്നണിയെന്ന പിതൃശൂന്യപ്പടയ്ക്കു പിന്നില്‍ അണിനിരക്കാന്‍ വെല്ലിംഗ്ടണും ഉണ്ടാകണം. സിപിഎമ്മുമായി തുടരുന്ന സൌഹൃദം കെടിപി അവസാനിപ്പിക്കണം. പറയുന്നത് അനുസരിച്ചില്ലെങ്കില്‍, അഴിമതിയാരോപണം ഉന്നയിച്ച് നാറ്റിക്കും എന്നു ഭീഷണി. കുറുമുന്നണി ആഗ്രഹിക്കുന്ന തീരുമാനമെടുത്താല്‍ ആരോപണം അടുത്ത നിമിഷത്തില്‍ പിന്‍വലിക്കപ്പെടും എന്ന് വരികള്‍ക്കിടയില്‍ വാഗ്ദാനം. രാഷ്ട്രീയ ഉപജാപങ്ങള്‍ വിജയിപ്പിക്കാന്‍ വ്യാജമായ അഴിമതിയാരോപണം മെനഞ്ഞ് കൂട്ടത്തിലൊരുവന്റെ നെഞ്ചിനുനേരെ തൊടുത്തുവിട്ട ക്രിമിനല്‍ ശകുനിമാരായിരുന്നു അന്നത്തെ സിപിഐ നേതാക്കള്‍.
'സുന്ദര'നായ ഉപജാപകന്റെ റോളിന് തെളിവ് വേറെയും!
കുറുമുന്നണി ഉപജാപങ്ങളില്‍ പ്രധാനറോള്‍ അച്യുതമേനോനായിരുന്നു എന്നു തെളിയിക്കുന്ന മറ്റൊരു കത്തുകൂടിയുണ്ട്. മന്ത്രിസഭ വീണപാടെ, കുതന്ത്രങ്ങളുടെ വിജയത്തില്‍ മദം പൊട്ടിയ അച്യുതമേനോന്‍ തനിക്കെഴുതിയ ഒരു കത്ത് ഇഎംഎസ് ഇങ്ങനെ ഉദ്ധരിക്കുന്നു:
"നിങ്ങളുടെ പാര്‍ട്ടിയില്‍പ്പെട്ട മറ്റു മന്ത്രിമാരെ അഴിമതിയാരോപണത്തിന് ഇരയാക്കിയപ്പോള്‍ അതില്‍ നിന്നും നിങ്ങളെ ഒഴിവാക്കിയത് ഒരൊറ്റക്കാരണത്തിലാണ്; മുന്നണിയുടെയും മന്ത്രിസഭയുടെയും സംവിധാനത്തില്‍ ആവശ്യമായിത്തീര്‍ന്നിട്ടുള്ള മാറ്റങ്ങള്‍ വരുത്താന്‍ നിങ്ങള്‍ തയ്യാറാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. അതു ചെയ്യാന്‍ തയ്യാറായിരുന്നെങ്കില്‍ മന്ത്രിസഭയുടെ രാജി ഒഴിവാക്കാന്‍ കഴിയുമായിരുന്നു". (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍, ഇഎംഎസ്, പേജ് 857).മുഖ്യമന്ത്രി പദം സിപിഐയുടെ കാല്‍ക്കല്‍ സമര്‍പ്പിച്ച് സിപിഎം വാപൊത്തി ഓച്ഛാനിച്ചു മാറി നിന്നിരുന്നുവെങ്കില്‍ മന്ത്രിസഭയുടെ രാജി ഒഴിവാക്കാമായിരുന്നുവെന്ന് അച്യുതമേനോനാണ് പറഞ്ഞത്. അതിനുള്ള സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ആലോചിച്ചുറപ്പിച്ചു തയ്യാറാക്കിയതായിരുന്നുവത്രേ, അഴിമതിയാരോപണങ്ങള്‍. അപ്പോഴാണ് അന്നത്തെ മന്ത്രിസഭ വീണത്, ജംബൂക നമ്പൂതിരിയുടെ കുടിലത കൊണ്ടാണെന്നും ഒറ്റയ്ക്കു ഭരിക്കാനുള്ള മോഹമായിരുന്നുവെന്നുമൊക്കെ വിശ്വസിപ്പിക്കാന്‍ സിപിഐയുടെ സൈബര്‍ ചരിത്രകാരന്മാരുടെ എഴുന്നള്ളത്ത്.
ഒപ്പമുള്ളവരുടെ കുപ്പായത്തില്‍ അഴിമതിയുടെ ചെളിതെറിപ്പിക്കാന്‍, 'കോഴിത്തലയില്‍ അഥര്‍വം' ചെയ്തത് സിപിഐക്കാര്‍ തന്നെയായിരുന്നു. ബി. വെല്ലിംഗ്ടണിനെ 'നേര്‍വഴി'യ്ക്കു നയിക്കാന്‍ അദ്ദേഹത്തിനെതിരെ അഴിമതിയാരോപണം. ഇഎംഎസിനെ 'നേര്‍വഴി'യ്ക്കു നയിക്കാന്‍ അദ്ദേഹത്തെ ഒഴിവാക്കി, സിപിഎമ്മിന്റെ മറ്റെല്ലാ മന്ത്രിമാര്‍ക്കുമെതിരെ അഴിമതിയാരോപണം. തങ്ങളുടെ നേതാക്കളിലാര്‍ക്കെങ്കിലും മുഖ്യമന്ത്രിസ്ഥാനവും പാര്‍ട്ടിയ്ക്കു മുന്നണിയുടെ നേതൃസ്ഥാനവുമെന്നതായിരുന്നു സിപിഐ ആഗ്രഹിച്ച ആ 'നേര്‍വഴി'. ആ ലക്ഷ്യം നേടാന്‍ മെനഞ്ഞ കുടിലതന്ത്രത്തിന്റെ ബീജം ചുരത്തിയത് 'മേനോനോ' 'നായരോ' എന്നാണ് സിപിഐ കേരളത്തോടു തുറന്നു പറയേണ്ടത്. ഏതായാലും 'നമ്പൂരി'യല്ല.
അക്കാലത്ത് പശ്ചിമബംഗാളില്‍ സിപിഐ പയറ്റിയ തന്ത്രം മനസിലാക്കിയാല്‍ ഈ കത്ത് കൂടുതല്‍ വ്യക്തമാകും. 1969ലെ തിരഞ്ഞെടുപ്പില്‍ അവിടെ എറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടത് സിപിഎം ആയിരുന്നു. നേതാവ് ജ്യോതിബസുവും. രണ്ടാമത്തെ കക്ഷി ബംഗ്ളാ കോണ്‍ഗ്രസിനായിരുന്നു. അവര്‍ക്കു പിന്നില്‍ സിപിഐ. ഇവര്‍ തമ്മില്‍ കുറുമുന്നണിയുണ്ടാക്കി ബംഗ്ളാ കോണ്‍ഗ്രസ് നേതാവ് അജോയ് മുഖര്‍ജിയെ മുഖ്യമന്ത്രി സ്ഥാനത്തു പ്രതിഷ്ഠിച്ചു. ഐക്യം നിലനിര്‍ത്താന്‍ ജ്യോതിബാസു രണ്ടാമനായി മാറിക്കൊടുത്തു. 1972ലെ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ കുറുമുന്നണി നേരെ കോണ്‍ഗ്രസ് പാളയത്തിലേയ്ക്കു മാര്‍ച്ചു ചെയ്തു.
തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും മുന്നണിയ്ക്കു ഭൂരിപക്ഷം കിട്ടിയിട്ടും ബംഗാളില്‍ സിപിഎമ്മിനു മുഖ്യമന്ത്രിപദം ലഭിക്കരുത് എന്ന സിപിഐയുടെ വാശി ബംഗാളില്‍ വിജയം കണ്ടു. അവിടെ അംഗബലം കൂടുതല്‍ ബംഗ്ളാ കോണ്‍ഗ്രസിനായിരുന്നതു കൊണ്ട് മുഖ്യമന്ത്രിപദ മോഹം സിപിഐ ഉപേക്ഷിച്ചു. പക്ഷേ, സിപിഎമ്മിന് കിട്ടരുത് എന്ന നിര്‍ബന്ധം അവര്‍ക്കുണ്ടായിരുന്നു. അതു സാധിക്കുകയും ചെയ്തു. ആ ദുര്‍വാശിയുടെ കേരളാ പതിപ്പാണ് അഴിമതിയാരോപണം വഴി ഉയര്‍ത്തിയ ഹീനമായ സമ്മര്‍ദ്ദം.
ബംഗാളില്‍ കുറുമുന്നണിയ്ക്ക് വഴങ്ങിയതുപോലെ ഇവിടെയും സിപിഎം വഴങ്ങുമെന്നും മുന്നണിയുടെ നേതൃത്വം സിപിഐയെ ഏല്‍പ്പിക്കുമെന്നും അവര്‍ കരുതിയിരുന്നു. ആ ലക്ഷ്യം നടന്നാലുമില്ലെങ്കിലും മുന്നണി പൊളിച്ച് അവര്‍ കോണ്‍ഗ്രസിനൊപ്പം പോവുകയും ചെയ്യുമായിരുന്നു. ബംഗാളില്‍ സിപിഐയുടെ വാശി സിപിഎം അംഗീകരിച്ചുകൊടുത്തിട്ടും അവര്‍ 1972ല്‍ സിദ്ധാര്‍ത്ഥശങ്കര്‍ റേ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മുന്നണിയില്‍ ചേക്കേറി. തുടര്‍ന്ന് ആ സര്‍ക്കാരിന്റെ ഭാഗമായി അവിടെയും അവര്‍ ഭീകരമായ സിപിഎം വേട്ടയ്ക്കു നേതൃത്വം നല്‍കി.
കേരളത്തില്‍ സിപിഎമ്മില്‍ നിന്നു ലഭിച്ച തിരിച്ചടി അവര്‍ തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. മറ്റുള്ളവര്‍ക്കു നേരെ ആരോപണമുന്നയിച്ച് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പാഞ്ഞവരുടെ ചങ്കിലാണ് സിപിഎമ്മിന്റെ ബ്രഹ്മാസ്ത്രം തറഞ്ഞു കയറിയത്. ബി.വെല്ലിംഗ്ടണും മറ്റനേകം സിപിഎം മന്ത്രിമാരും അനുഭവിച്ച മാനസികവ്യഥയ്ക്ക് സിപിഎം കണക്കുതീര്‍ത്തു. എം എന്‍ ഗോവിന്ദന്‍ നായര്‍ക്കും ടി വി തോമസിനും എതിരെ ഉന്നയിക്കപ്പെട്ട അഴിമതിയാരോപണങ്ങള്‍ കൂടി അന്വേഷിക്കണമെന്ന ഉത്തരവിട്ടുകൊണ്ടാണ് ഇഎംഎസ് പടിയിറങ്ങിയത്. ജനഹിതം അട്ടിമറിച്ച് തങ്ങളുടെ സര്‍ക്കാരിനെ കുരുതി കൊടുക്കാന്‍ മുന്നില്‍ നിന്ന എംഎന്നോ, ടിവി തോമസോ വരാനിരിക്കുന്ന മന്ത്രിസഭയില്‍ മുഖ്യമന്ത്രിയായി ഞെളിയേണ്ട എന്ന് ഇഎംഎസ് കരുതിയിരുന്നിരിക്കണം.
സിപിഎം സ്വന്തമായി അവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നോ, അതോ ശ്രീകണ്ഠന്‍ നായരുടെ ചാര്‍ജ് ഷീറ്റില്‍ സിപിഐ മന്ത്രിമാര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നോ എന്നു വ്യക്തമല്ല. അതെന്തായാലും 1967 മുതല്‍ സിപിഐക്കാര്‍ നടത്തിവന്ന ഉപജാപങ്ങള്‍ക്ക് തീര്‍ത്തും അര്‍ഹിക്കുന്ന പര്യവസാനം തന്നെയായിരുന്നു എംഎന്‍, ടി വി തോമസ് എന്നിവര്‍ക്കെതിരെ പ്രഖ്യാപിക്കപ്പെട്ട അന്വേഷണം. അന്നായാലും ഇന്നായാലും മിനിമം അത്രയെങ്കിലും സിപിഎം ചെയ്യണം എന്ന് ആ ചരിത്രം പഠിക്കുന്ന എത്ര കടുത്ത സിപിഎം വിരുദ്ധനും തലകുലുക്കി സമ്മതിച്ചുപോകും. അത്രയ്ക്കു ഹീനമായിരുന്നു സിപിഐയുടെ തന്ത്രങ്ങള്‍.
ഒരു ദശാബ്ദം നീണ്ട സിപിഎം വേട്ട
1967ലെ ഇഎംഎസ് സര്‍ക്കാരിനെ അട്ടിമറിച്ച് കോണ്‍ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രി പദം നേടിയ സിപിഐയ്ക്ക് ഒറ്റലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. സിപിഎമ്മിന്റെ തകര്‍ച്ച. സിപിഎമ്മിനെ പൈശാചികമായി വേട്ടയാടി അവസാനിപ്പിക്കാമെന്ന സിപിഐയുടെ കൊലവെറി അടിയന്തരാവസ്ഥക്കാലത്തും കേരളം കണ്ടു. സിപിഎമ്മിന്റെ എംഎല്‍എമാരെയടക്കം അതിക്രൂരമായി വേട്ടയാടി. അതിന്റെ ഒന്നാമത്തെ ഇരയാണ്പിണറായി വിജയന്‍. സിപിഎം എംഎല്‍എമാരെ തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുകയും ഒരുതരം വാശിയോടെ അതിനെ നിയമസഭയില്‍ ന്യായീകരിക്കുകയും ചെയ്യുന്ന അച്യുതമേനോന്‍ ആര്‍. പ്രസന്നന്റെ നിയമസഭാപുസ്തകത്തില്‍ ഞെളിഞ്ഞു നില്‍ക്കുന്നുണ്ട്. ഒറ്റയ്ക്കു ഭരിക്കാനും ഏക കമ്മ്യൂണിസ്റ്റു പാര്‍ട്ടിയായി നിലനില്‍ക്കാനും പൈശാചികമായി മോഹിച്ചതാരാണെന്ന് ചരിത്രം തുറന്നുനോക്കിയാല്‍ ടിറ്റോ ജോയിമാര്‍ക്കും മനസിലാകും.
സിപിഎമ്മിനൊപ്പം നിന്നുവെന്ന ഒറ്റത്തെറ്റിന്റെ പേരില്‍ വെല്ലിംഗ്ടണിനെ വേട്ടയാടിയ പകയുടെ ഇടിമിന്നലുകള്‍ കര്‍ഷകസമരത്തെ അച്യുതമേനോന്‍ നേരിട്ട രീതിയിലും കാണാം. സിപിഎമ്മിനൊപ്പം നില്‍ക്കുന്നത് വ്യക്തിയോ ജനവിഭാഗമോ ആകട്ടെ, ഏതുവിധേനെയും അവരെ നശിപ്പിക്കുക എന്നതായിരുന്നു സിപിഐയുടെ വാശി. പാവപ്പെട്ട തൊഴിലാളികളെ കുടിയിറക്കാനും കുടിലുകള്‍ക്കു തീവെയ്ക്കാനും അന്നം മുട്ടിക്കാനും തല്ലിത്തകര്‍ക്കാനും വെടിവെച്ചു കൊല്ലാനും നിര്‍ദ്ദേശം നല്‍കി പൊലീസിനെയും ഗുണ്ടകളെയും അച്യുതമേനോന്‍ അഴിച്ചുവിട്ടതിനു കാരണം, ആ സമരങ്ങളുടെ നേതൃസ്ഥാനത്ത് തങ്ങളുടെ ആജന്മശത്രുക്കളായ സിപിഎം നേതാക്കളായിരുന്നു എന്നതു മാത്രമായിരുന്നു.
കുടിയൊഴിപ്പിക്കല്‍ ആവശ്യമായി വന്നാല്‍ മുന്നൊരുക്കത്തോടെ നടത്തണമെന്നും അതിനൊരു സ്ഥിരം നയം വേണമെന്നും ഒഴിപ്പിക്കപ്പെട്ടവരെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കണമെന്നുള്ള ന്യായമായ ആവശ്യം, അതുന്നയിച്ചത് സിപിഎം-കെടിപി നേതാക്കളായിരുന്നു എന്ന ഒറ്റക്കാരണം കൊണ്ടായിരിക്കണം, അച്യുതമേനോന്‍ നിരസിച്ചത്. മനുഷ്യത്വമുള്ള ഒരു ഭരണാധികാരിയ്ക്കും ഒരിക്കലും അങ്ങനെയൊരാവശ്യം നിരസിക്കാനാവില്ല. മനുഷ്യത്വം കണ്ടുപിടിച്ചതു തന്നെ അച്യുതമേനോനാണ് എന്ന മട്ടിലാണല്ലോ സിപിഐക്കാരുടെ പ്രചരണം.
അഴിമതിയാരോപണം ഉന്നയിച്ച് ധാര്‍മ്മികമായും, ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണങ്ങള്‍ കൊണ്ട് കായികമായും സിപിഎം നേതാക്കളെയും അണികളെയും പാര്‍ട്ടിയുടെ സുഹൃത്തുക്കളെപ്പോലും വേട്ടയാടിയ സിപിഐയെയാണ് 1967 മുതല്‍ 1977വരെയുള്ള കേരള ചരിത്രത്തില്‍ നാം കാണുന്നത്. ഇത്രയൊക്കെ ചെയ്തുകൂട്ടിയതിന്റെ ഫലമായി പ്രാദേശികമായി അണികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സ്പര്‍ദ്ധയല്ലാതെ, സിപിഐയ്ക്കെതിരെ സിപിഎം ഈ വിവരിച്ചതിനു സമാനമായ ഒരു പകരംവീട്ടലും രാഷ്ട്രീയമായോ വ്യക്തിപരമായോ നടത്തിയിട്ടില്ല എന്നതാണ് കേരളത്തിന്റെ രാഷ്ട്രീയചരിത്രം നിഷ്പക്ഷമായി പഠിക്കുന്നവര്‍ അംഗീകരിക്കുന്ന മറ്റൊരു വസ്തുത.
സിപിഎമ്മിന് അന്നുമുണ്ടായിരുന്നില്ല, പക
സിപിഐയുടെ രാഷ്ട്രീയവേട്ട നിര്‍ബാധം തുടരുമ്പോഴും ഇടതുപക്ഷ ഐക്യത്തിന്റെ രാഷ്ട്രീയപ്രാധാന്യമാണ് സിപിഎം അന്നും ഉയര്‍ത്തിപ്പിടിച്ചത്. 1969ലെ ഇഎംഎസ് സര്‍ക്കാരിനെ അട്ടിമറിച്ച് കേരളത്തിലും ജ്യോതിബസുവിനെ ചതിച്ച് ബംഗാളിലും കോണ്‍ഗ്രസ് കൂടാരത്തില്‍ സിപിഐ ചേക്കേറിയതിനു തൊട്ടുപിന്നാലെയാണ് സിപിഎമ്മിന്റെ ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ ചേര്‍ന്നത്. പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികള്‍ക്ക് പൂര്‍ണപിന്തുണ നല്‍കിയ സിപിഐയെ രൂക്ഷമായി വിമര്‍ശിക്കുമ്പോള്‍ പോലും സിപിഐയ്ക്ക് കോണ്‍ഗ്രസ് മുന്നണിയില്‍ അധികകാലം നില്‍ക്കാന്‍ കഴിയില്ലെന്നും അവര്‍ക്ക് ഇടതുപക്ഷത്തേയ്ക്ക് മടങ്ങി വരേണ്ടി വരുമെന്നും ആ സമ്മേളനം പ്രഖ്യാപിച്ചു.
എന്നാല്‍ ഇഎംഎസ് സര്‍ക്കാരിനെ അട്ടിമറിച്ച് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന സിപിഐയെ മടക്കിക്കൊണ്ടുവരുന്നതിനോട് കേരളത്തിലെ സിപിഎം നേതാക്കളില്‍ ഒരു വിഭാഗം വിയോജിക്കുകയും ചെയ്തിരുന്നു. സിപിഐയെക്കാള്‍ വിശ്വസിക്കാവുന്ന പങ്കാളി മുസ്ളിംലീഗാണെന്നും അവരുമായാണ് സഖ്യമുണ്ടാക്കേണ്ടത് എന്നുമായിരുന്നു സിപിഎമ്മിന്റെ ഒരു വിഭാഗം നേതാക്കള്‍ വാദിച്ചത്. ജംബൂക നമ്പൂതിരിയെന്ന് ചരിത്രബോധമില്ലാത്ത പോഴന്മാര്‍ ആക്ഷേപിക്കുന്ന അതേ ഇഎംഎസ് തന്നെയാണ് സിപിഐയെ തിരികെ കൊണ്ടുവരണമെന്ന വാദം കേരളത്തിലെ സിപിഎം നേതാക്കളെക്കൊണ്ട് അംഗീകരിപ്പിച്ചത്. ബാക്കി ഇഎംഎസ് പറയട്ടെ:
ഇത് (മുസ്ളിംലീഗുമായി സഖ്യത്തിനുള്ള പ്രവണത) തൃശൂരില്‍ നടന്ന സിപിഐഎംന്റെ സംസ്ഥാന സമ്മേളനത്തില്‍ എനിക്കു ചൂണ്ടിക്കാണിക്കേണ്ടി വന്നു. അന്നത്തെ സിപിഎം വിരുദ്ധ മുന്നണിയിലെ കക്ഷികളില്‍ വെച്ച് ഭാവിയിലെങ്കിലും നമ്മുടെ കൂടെ വരാനിരിക്കുന്ന പാര്‍ട്ടി സിപിഐ ആണെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. അതിനെ ശക്തിയായി എതിര്‍ത്തുകൊണ്ടും സിപിഐയെക്കാള്‍ നമുക്കു വിശ്വസിക്കാന്‍ കൊള്ളാവുന്ന പാര്‍ട്ടി മുസ്ളിംലീഗാണെന്നു വാദിച്ചുകൊണ്ടും മറ്റുചില സഖാക്കളും പ്രസംഗിച്ചു. (ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - 1928-1998, ഇഎംഎസ്, പേജ് 169).
ഇഎംഎസിന്റെ ശാരീരികമായ പരാധീനതയെപ്പോലും അതിരൂക്ഷമായി അപഹസിച്ചും ജാതി പറഞ്ഞ് ആക്ഷേപിച്ചും സിപിഐ നേതാക്കള്‍ നാടൊട്ടു പ്രസംഗിച്ചു നടക്കുമ്പോള്‍, ഇന്നല്ലെങ്കില്‍ നാളെ അവര്‍ക്ക് സിപിഎം നേതൃത്വം കൊടുക്കുന്ന മുന്നണിയിലേക്ക് തിരികെ വരേണ്ടി വരുമെന്ന രാഷ്ട്രീയയാഥാര്‍ത്ഥ്യം കണ്ണു തുറന്നു കാണുകയായിരുന്നു സിപിഎമ്മിന്റെ സമ്മേളനവേദികള്‍. വ്യക്തിനിഷ്ഠമായ പകയും വൈരാഗ്യവുമല്ല, വ്യക്തവും തെളിമയാര്‍ന്നതുമായ രാഷ്ട്രീയവിവേകമാണ് സിപിഎം നേതാക്കളെ നയിച്ചത്. സിപിഐയ്ക്കെതിരെ നിലപാടു സ്വീകരിച്ചവരെപ്പോലും തികഞ്ഞ ആശയവ്യക്തതയോടെ തിരുത്താനാണ് ഇഎംഎസ് അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ ശ്രമിച്ചത്.
പോലീസിനെ ഉപയോഗിച്ച് സിപിഎം നേതാക്കളെ വേട്ടയാടിയും ഗുണ്ടകളെയിറക്കി എകെപിസിടിഎയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ആലപ്പുഴയിലെ സുധീന്ദ്രന്‍ അടക്കമുള്ളവരെ കൊന്നൊടുക്കിയും സിപിഐയുടെ തേര്‍വാഴ്ച മുന്നേറുന്ന കാലത്താണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത് എന്നോര്‍ക്കുക. കോണ്‍ഗ്രസ് മുന്നണിയില്‍ അധികകാലം നിലനില്‍ക്കാന്‍ സിപിഐയ്ക്ക് കഴിയില്ലെന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യം സിപിഎമ്മാണ് ആദ്യം തിരിച്ചറിഞ്ഞത്.
ഇവിടെ മനസിലാക്കേണ്ട മറ്റൊരു കാര്യമുണ്ട്. സിപിഐയ്ക്ക് കോണ്‍ഗ്രസ് കൂടാരത്തില്‍ കിട്ടിയ പായും തലയണയും പങ്കുവെച്ചാലെന്ത് എന്ന സന്ദേഹം ഒരിക്കല്‍പ്പോലും സിപിഎമ്മിനെ ആവേശിച്ചില്ല. തീക്ഷ്ണമായ രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തോട് എതിരിട്ട് ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും സ്വന്തം രാഷ്ട്രീയംകൈവിട്ട് സിപിഐയെപ്പോലെ ഭരണകൂടത്തിന്റെ സുഖവാസകേന്ദ്രങ്ങള്‍ തേടിപ്പോകാന്‍ സിപിഎമ്മിന്റെ നേതാക്കള്‍ തയ്യാറായില്ല. കോണ്‍ഗ്രസിന്റെ കിടപ്പറയിലെ സുഖമൂര്‍ച്ഛയുടെ ആലസ്യത്തില്‍ നിന്നവരെ വീണ്ടെടുത്ത് കോണ്‍ഗ്രസിനെതിരെയുള്ള ജനകീയ പ്രസ്ഥാനത്തിന്റെ ഭാഗമാക്കുന്നതിനെക്കുറിച്ചാണ് അപ്പോഴും സിപിഎം ചിന്തിച്ചത്. യഥാര്‍ത്ഥത്തില്‍ സിപിഐയുടെ ഭാവി നിശ്ചയിക്കുക എന്ന രാഷ്ട്രീയദൌത്യം സിപിഎമ്മാണ് ഏറ്റെടുത്തത്.
പേരിനെങ്കിലും പറഞ്ഞുനടക്കാന്‍ ഒരു കമ്മ്യൂണിസ്റ്റ് ആദര്‍ശവും ഏന്തിനടക്കാനൊരു ചെങ്കൊടിയും സിപിഐയുടെ പക്കല്‍ ഇന്നു കാണുന്നുവെങ്കില്‍ അത് സിപിഎമ്മിന്റെ സംഭാവനയാണ്. തെളിഞ്ഞ ചിന്തയോടെ സ്വന്തം സമ്മേളനങ്ങളില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്ത സിപിഎമ്മിന്റെ സഖാക്കളാണ് ഒരിക്കല്‍ സിപിഐക്കാര്‍ വലിച്ചെറിഞ്ഞ കൊടിയും ആദര്‍ശവും അവര്‍ക്ക് വീണ്ടെടുത്തു നല്‍കിയത്. സിപിഎമ്മിന്റെ സമ്മേളനങ്ങള്‍ തുടങ്ങിത്തീരുന്നതു വരെ അറ്റന്‍ഷനായി നിന്ന് റെഡ് സല്യൂട്ട് ചെയ്യേണ്ടവരാണ് സിപിഐക്കാര്‍. അവരാണ് ആ സമ്മേളനങ്ങളെ ഇവന്റ് മാനേജ്മെന്റ് എന്നാക്ഷേപിക്കുന്നത്.
രാഷ്ട്രീയപ്പകയുടെ ചുരികത്തലകൊണ്ട് തങ്ങളെ തലങ്ങും വിലങ്ങും വേട്ടയാടിയവരോട് മാനുഷികമായി തോന്നേണ്ട സ്വാഭാവികമായ പകപോലും വെച്ചു പുലര്‍ത്താതെ, അപാരമായ കമ്മ്യൂണിസ്റ്റ് സാഹോദര്യത്തിന്റെ ചക്രവാളങ്ങളില്‍ വെച്ച് സിപിഐയെ നെഞ്ചോട് ചേര്‍ത്ത പാര്‍ട്ടിയാണ് സിപിഎം. ഹീനബുദ്ധിയായ ഒരശ്ളീലവാരികക്കാരന്‍ പണിത അപവാദത്തോക്കു കൈവായ്പ വാങ്ങി ആ സിപിഎമ്മിന്റെ നെഞ്ചത്തേയ്ക്കാണ് ചന്ദ്രപ്പനും ബിനോയ് വിശ്വവുമൊക്കെ നിറയൊഴിക്കുന്നത്. കുമാരപ്പണിക്കരുടെ തെങ്ങിന്‍തോപ്പില്‍ നിന്ന് തേങ്ങയിട്ടു പണം വിറ്റു വീട്ടിലെത്തിച്ച വയലാര്‍ രവിയുടെ കുടുംബത്തോടു ഇന്നും വെച്ചുപോറ്റുന്ന നന്ദിയുടെ ആയിരത്തിലൊരംശം സിപിഎമ്മിനോടു കാണിച്ചിരുന്നുവെങ്കില്‍, ഈ വിവാദങ്ങള്‍ ചന്ദ്രപ്പന് ഒഴിവാക്കാമായിരുന്നു.